Wednesday, 11 January 2012

Posted to . വേഷംകെട്ടി ദഹിക്കുന്നവര്‍


kaalidaasan said...

>>>എ.ബി. സി ന്യൂസ് എപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തു? ലിങ്ക് ദയവായി തന്നാലും. മറ്റൊന്നുമല്ല, ആ റിപ്പോര്‍ട്ട് വളരെ രസകരമായി തോന്നുന്നു. ലാറ റിപ്പോര്‍ട്ട് ചെയ്തുവത്രെ? ഏതു ലാറ? ബ്രയാന്‍ ലാറയൊന്നുമല്ലെന്ന് കരുതട്ടെ. ബലാല്‍സംഗത്തിന് ഏഴുപേര്‍ക്ക് 2 മുതല്‍ 7 വര്‍ഷത്തെ തടവോ? എന്താണതിന്റെ മതയുക്തി? <<<

രവിചന്ദ്രന്‍,

ഹുസൈന്‍ പറഞ്ഞത് ഭാഗികമായി ശരിയാണ്. അദ്ദേഹം പരാമര്‍ശിച്ച കേസ് ആകെ കുഴഞ്ഞു മറിഞ്ഞതാണ്. 19 വയസുള്ള ഒരു പെണ്‍കുട്ടിയേയും അവരുടെ കൂടെ കണ്ട ബന്ധുവല്ലാത്ത പുരുഷനെയും കൂട്ട ബലാല്‍സംഘം ചെയ്തവരെ ശിക്ഷിച്ചിട്ടുണ്ട്. പക്ഷെ അത് പെണ്‍കുട്ടിയെ ബലല്‍സംഘം ചെയ്തതിനാണോ പുരുഷനെ ബലാല്‍സംഘം ചെയ്തതിനാണോ എന്നു തീര്‍ച്ചയില്ല.

അതേക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ ഈ ലിങ്കുകളില്‍ വായിക്കാം.

http://www.telegraph.co.uk/news/worldnews/1569674/200-lashes-for-Saudi-gang-rape-victim.html

200 lashes for Saudi gang rape victim

A Saudi woman has been sentenced to 200 lashes and six months in prison after she was the victim of a gang rape.
The sentence against the 19-year-old Shia woman from Qatif, in the Eastern Province of the country, was passed because she was in the car of a man who was not a relative at the time of the attack, which contravened strict Saudi laws on segregation.
A court had originally sentenced the woman to 90 lashes and the rapists to jail terms of between 10 months and five years but increased the punishment after an appeal, saying the woman had tried to use the media to influence them.

The couple was sitting in a car when a group of seven Sunni men kidnapped them and raped them both, lawyers in the case told Arab News.

ഇവിടെ എല്ലാവര്‍ക്കും കിട്ടി ശിക്ഷ. ബലല്‍സംഘം ചെയ്യപ്പെട്ട പെണ്‍കുട്ടിക്കും  പുരുഷനും, കേസ് വാദിച്ച വക്കീലിനും വരെ ശിക്ഷ കിട്ടി.

സൌദിയില്‍ മാത്രമല്ല, ബംഗ്ളാദേശിലും ഇതുപോലെ ഒന്ന് നടന്നിട്ടുണ്ട്.

http://www.telegraph.co.uk/news/worldnews/asia/bangladesh/7073191/Rape-victim-receives-101-lashes-for-becoming-pregnant.html

Rape victim receives 101 lashes for becoming pregnant

A 16-year-old girl who was raped in Bangladesh has been given 101 lashes for conceiving during the assault.

The girl was raped by a 20-year-old villager in Brahmanbaria district in April last year.

Her rapist was pardoned by the elders.

kaalidaasan said...

>>>>>(5) എ.ബി. സി ന്യൂസ് എപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തു? ലിങ്ക് ദയവായി തന്നാലും. മറ്റൊന്നുമല്ല, ആ റിപ്പോര്‍ട്ട് വളരെ രസകരമായി തോന്നുന്നു. ലാറ റിപ്പോര്‍ട്ട് ചെയ്തുവത്രെ? ഏതു ലാറ? ബ്രയാന്‍ ലാറയൊന്നുമല്ലെന്ന് കരുതട്ടെ. ബലാല്‍സംഗത്തിന് ഏഴുപേര്‍ക്ക് 2 മുതല്‍ 7 വര്‍ഷത്തെ തടവോ? എന്താണതിന്റെ മതയുക്തി? <<<<

രവിചന്ദ്രന്‍,

ഇത് കുറച്ചു കുഴഞ്ഞു മറിഞ്ഞ കേസാണ്. 19 വയസുള്ള ഒരു പെണ്‍കുട്ടിയേയും അവരുടെ കൂടെയുണ്ടായിരുന്ന പുരുഷനെയും ബലാല്‍സംഘം ചെയ്ത കേസ്. ആറേഴു പേരെ ശിക്ഷിച്ചിട്ടുണ്ട്. പക്ഷെ അത് സ്ത്രീയെ ബലാല്‍സംഘം ചെയ്തതിനാണോ പുരുഷനെ ബലാല്‍സംഘം ചെയ്തതിനണോ എന്ന് തീര്‍ച്ചയില്ല.

അതേക്കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ താഴെ.

http://news.bbc.co.uk/2/hi/7096814.stm

http://news.ninemsn.com.au/world/324327/female-gang-rape-victim-punished-with-200-lashes

http://abcnews.go.com/video/playerIndex?id=3913520

http://articles.cnn.com/2007-11-20/world/saudi.rape.victim_1_sentences-lashes-supreme-judicial-council?_s=PM:WORLD

ശരിയ നിയമത്തില്‍ ബലാല്‍സംഘം ചെയ്യുന്നതിനു ശിക്ഷയില്ല. അതില്‍ ബലാല്‍സംഘം ചെയ്യപ്പെടുന്ന സ്ത്രീക്കും പുരുഷനുമാണു ശിക്ഷ. ഈ കേസിലെ സ്ത്രീക്ക് കീഴ്ക്കോടതി നല്‍കിയ ശിക്ഷ മേല്‍ക്കോടതി വര്‍ദ്ധിപ്പിക്കുകയാണു ചെയ്തത്.

സൌദി അറേബ്യയില്‍ ബലാല്‍സംഘത്തിനു ശിക്ഷ നല്‍കാറുണ്ട്. പക്ഷെ വിചിത്രമായ സംഗതി, ബലാല്‍സംഘം ചെയ്യപ്പെടുന്ന ഇരയും ശിക്ഷിക്കപ്പെടുന്നു എന്നതാണ്. ഇരക്കും ശിക്ഷ കിട്ടും എന്ന യാഥാര്‍ത്ഥ്യം മിക്ക കേസുകളും കോടതിയിലെത്താതെ ഒതുങ്ങിപ്പോകുന്നു എന്നതിലേക്ക് നയിക്കുന്നു. അതു കൊണ്ട് 90% ബലാല്‍സംഘങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടില്ല.

kaalidaasan said...

>>>>>>രവിചന്ദ്രന്‍ സാര്‍, താങ്കള്‍ ഞാന്‍ കരുതുന്നതിലും ഒരു പാടു അജ്ഞനാണ് സൗദി അറേബ്യയെ കുറിച്ച് സംസാരിക്കുമ്പോള്‍ എന്ന് പറയേണ്ടി വന്നതില്‍ ദുഖമുണ്ട്. <<<<<

ഇന്‍ഡ്യന്‍,


ഇത് ഇസ്ലാമിസ്റ്റുകളുടെ സ്ഥിരം പല്ലവിയാണ്. ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ ഇസ്ലാമിനേക്കുറിച്ച് അജ്ഞനാണ്. സൌദി അറേബ്യയെ വിമര്‍ശിച്ചാലും സൌദിയേക്കുറിച്ച് അജ്ഞനാണ്.
ബലാല്‍സംഘം എന്ന കുറ്റത്തില്‍ ഇരകളും ശിക്ഷിക്കപ്പെടുന്ന ഏക വ്യവസ്ഥിതി ഇസ്ലാമാണ്. താങ്കളുടെ ഭാര്യയോ സഹോദരിയോ ബലാല്‍സംഘം ചെയ്യപ്പെട്ടാല്‍ അവരെ ശിക്ഷിക്കുമ്പോഴേ ഇതിലെ ഭയാനകത താങ്കള്‍ക്ക് പിടികിട്ടൂ.

ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കാറുള്ളതിങ്ങനെ.

അധ:പ്പതിച്ച ഒരു സമൂഹത്തെ 23 വര്‍ഷം കൊണ്ട് സംസ്കാരത്തിന്റെ ഉന്നതിയില്‍ എത്തിച്ചു അവരുടെ പ്രവാചകന്‍. ഇന്നത്തെ സൌദി അറേബ്യയിലെ മുസ്ലിങ്ങളേക്കാള്‍ സംസ്കാരസമ്പന്നരായിരുന്നു ഖുറൈഷികളെന്ന്, ജബ്ബാര്‍ ഒരു പോസ്റ്റില്‍ അഭിപ്രായപ്പെട്ടത് വായിച്ചതോര്‍ക്കുന്നു. അത് വളരെ ശരിയാണ്.

ഖുറൈഷികള്‍ ഏത് രീതിയിലായിരുന്നു മോശക്കാര്‍ എന്ന് ഒരിസ്ലാമിസ്റ്റം ​പറഞ്ഞു കേട്ടിട്ടില്ല.

ഏത് ദൈവത്തെ ആരാധിക്കുന്നതും അവര്‍ അനുവദിച്ചിരുന്നു. 360 ല്‍ പരം ദൈവങ്ങളുടെ പ്രതിമകള്‍ കബയിലുണ്ടായിരുന്നു. ആ സഹിഷ്ണുത ഇന്നത്തെ സൌദി അറേബ്യയിലില്ല. ഇസ്ലാമല്ലാതെ മറ്റൊരു മതവും അവിടെ അനുവദിക്കില്ല. മറ്റ് മതങ്ങളുടെ ഛിഹ്നങ്ങള്‍ കണ്ടാല്‍ അവര്‍ കുരിശുകണ്ട പിശാചുക്കളേപ്പോലെയാണ്. സ്വന്തം മുറിയില്‍ ഇരുന്ന് മറ്റ് ദൈവത്തെ പ്രാര്‍ത്ഥിച്ചാല്‍, ജയില്‍ ശിക്ഷയും നാടുകടത്തുലും തീര്‍ച്ച.

മക്കയിലും മദീനയിലും മുസ്ലിങ്ങളല്ലാത്തവര്‍ പ്രവേശിക്കാന്‍ പാടില്ല. മക്കയിലേക്ക് പോകുന്ന ഹൈവേയില്‍ മുസ്ലിങ്ങള്‍ക്കും മുസ്ലിങ്ങളല്ലാത്തവര്‍ക്കും പ്രത്യേക ലൈനുകളാണ്. അബദ്ധവശാല്‍ പോലും മക്കയില്‍ പ്രവേശിക്കുന്നത് തടയാനുള്ള മുന്‍കരുതല്‍. കയറിയാല്‍ ജബ്ബാര്‍ ഇവിടെ പറഞ്ഞ രീതിയിലാകും ഫലം.

അയിത്തം ആചരിക്കുന്ന ഹിന്ദുക്കള്‍ പോലും അഹിന്ദുക്കള്‍ അമ്പലത്തില്‍ പ്രവേശിക്കരുതെന്നേ പറയൂ. അമ്പലം ഇരിക്കുന്ന പട്ടണത്തില്‍ പ്രവേശിക്കരുതെന്നു ശഠിക്കില്ല. പക്ഷെ മുസ്ലിങ്ങള്‍ ശഠിക്കും. പ്രവര്‍ത്തിക്കും.

ഔദ്യോഗികമായി മദ്യം നിരോധിച്ചിട്ടുണ്ടെങ്കിലും പണക്കാര്‍ വിദേശമദ്യം യഥേഷ്ടം ഉപയോഗിക്കും. അല്ലാത്തവര്‍ വാറ്റു ചാരായം കുടിക്കും. അഭിസാരികകള്‍ സുലഭം.

kaalidaasan said...

>>>>>>ഏകാധിപത്യം/രാജാധിപത്യം എന്ന രാഷ്ട്രീയ വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന സാമ്രാജ്യത്വം<<<<


ഇന്‍ഡ്യന്‍,


സാമ്രാജ്യത്വം എന്ന ക്ളീഷേകൊണ്ടൊന്നും ഇവിടെ പറയുന്ന സത്യത്തെ മൂടിവയ്ക്കാന്‍ കഴിയില്ല. ലിബിയയിലെ ഗാദ്ദാഫിയിടേയും ഇറാനിലെ ഉലമയുടെയും ഏകാധിപത്യത്തെ ഇതേ സാമ്രാജ്യത്വം എതിര്‍ക്കുന്നുണ്ട്.

സൌദി അറേബ്യയേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ ഭരണകൂടമൊന്നുമല്ല പുറത്തു വിടുന്നത്. അതൊക്കെ സ്വതന്ത്ര സംഘടനകളു വ്യക്തികളുമൊക്കെയാണ്.

സൌദി അറേബ്യയില്‍ മതസ്വാതന്ത്ര്യമില്ലെന്ന് അമേരിക്കന്‍ ഭരണകൂടം ആദ്യമായി സമ്മതിച്ചത് 2004ല്‍ മാത്രമായിരുന്നു.

http://www.parapundit.com/archives/cat_saudi_arabia.html

State Department Finally Admits Obvious Truth On Saudi Arabia


Who would have suspected that there is no religious freedom in Saudi Arabia if the US State Department hadn't said so?

The United States for the first time named Saudi Arabia yesterday as a country that severely violates religious freedom, potentially subjecting the close U.S. ally to sanctions.

"Freedom of religion does not exist" in Saudi Arabia, the State Department said in its annual report on international religious freedom. "Freedom of religion is not recognized or protected under the country's laws and basic religious freedoms are denied to all but those who adhere to the state-sanctioned version of Sunni Islam," the report said, adding that "non-Muslim worshippers risk arrest, imprisonment, lashing, deportation and sometimes torture."

Did Saudi Arabia suddenly take a turn for the worse in the religious freedom department? Or has the place been a repressive Wahabbi Islamic theocracy since its creation?

kaalidaasan said...

>>>>അതിനെതിരെയുള്ള ഒരു പ്രചാരണവും നടത്താതെ അവിടങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ സാംസ്കാരിക സ്വത്വത്തെ രാക്ഷസവല്‍ക്കരിച്ചു കാണിച്ചു അവരുടെ ഏതൊരു ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റത്തെയും അടിച്ചമര്‍ത്താന്‍ കൂട്ട് നില്‍ക്കുകയാണ്.<<<<<

ഇന്‍ഡ്യന്‍,

സൌദി അറേബ്യയിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ സാംസ്കാരിക സ്വത്വമോ എന്താണത്? സൌദികളുടെ എന്ത് സാംസ്കാരിക സത്വമാണ്, അവിടത്തെ ഭരണകൂടം അടിച്ചമര്‍ത്തുന്നത്? മൊഹമ്മദ് നിര്‍ദ്ദേശിച്ച ശരിയ നിയമമനുസരിച്ച് മുസ്ലിങ്ങള്‍ക്കവിടെ ജീവിക്കാന്‍ സ്വാതന്ത്ര്യമില്ല എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്?

സൌദി പൌരന്‍മാര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മനസിലാക്കാന്‍ വേറെയെങ്ങും പോകേണ്ട. സൌദിയില്‍ ജോലി ചെയ്യുന്ന മലയാളികളോട് ചോദിച്ചാല്‍ മതി.
1. ചെന്നിറങ്ങുമ്പോള്‍ തന്നെ പാസ്‌പ്പോര്‍ട്ട് വാങ്ങി വയ്ക്കുക.
2. സ്വന്തം ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കാതിരിക്കുക.
3. വീട്ടുജോലിക്കാരെ അടിമകളേപ്പോലെ കരുതി അവരെ ക്രൂരമായി പീഢിപ്പിക്കുക
4. ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിടുക
5. ഗദ്ദാമകളെ ബലാല്‍സംഘം ചെയ്യുക.
6. വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാതിരികുക.
7. അവധി അനുവദിക്കാതിരിക്കുക.
തുടങ്ങി അനേകം ക്രൂരതകള്‍ ഒരു ശരാശരി തൊഴിലുടമ സൌദിയില്‍ ചെയ്യുന്നുണ്ട്.

ഇതൊക്കെ സൌദി ഭരണകൂടം അവരെ അടിച്ചമര്‍ത്തുന്നതിലുള്ള പ്രതിക്ഷേധത്തില്‍ ചെയ്യുന്നതാണെന്നാണോ താങ്കള്‍ പറയുന്നത്?

kaalidaasan said...

>>>>>പുറം ലോകത്ത് പ്രചരിപ്പിക്കുന്ന രാക്ഷസീയതയില്ലാത്ത സുരക്ഷിതമായ സമൂഹമാണ് ഇത് എന്ന് പറയാന്‍ എനിക്കാവും. <<<<<

ഇന്‍ഡ്യന്‍,

എങ്കില്‍ നിങ്ങളുടെ കഴ്ച്ച വളരെ ഏകപക്ഷീയവും വികലവുമാണെന്ന് പറയേണ്ടി വരും. മനുഷ്യാവകാശ ലംഘനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ഒരു സമൂഹമാണു സൌദി സമൂഹം.


ഇതില്‍ 99 ശതമാനവും ഒരു പരാതിയായി പോലും അധികാരികളുടെ അടുത്ത് എത്താറില്ല. ബലാല്‍സംഘം ചെയ്യപ്പെട്ടാല്‍ ഇരകളെ കൂടി ശിക്ഷിക്കുന്ന വിചിത്ര വ്യവസ്ഥിതി ഉള്ളതുകൊണ്ട് ബഹുഭൂരിപക്ഷം ഇരകളും പരാതിപ്പെടാറില്ല. കേസുവാദിക്കുന്ന വക്കീലു പോലും ശിക്ഷിക്കപ്പെടുന്ന അവസ്ഥയില്‍ വക്കാലത്തും ആരുമേറ്റെടുക്കാന്‍ താല്‍പ്പര്യപ്പെടില്ല. അതുകൊണ്ടാണ്, സൌദി അറേബ്യയില്‍ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെടുന്ന കുറ്റങ്ങള്‍ കുറവായി കാണുന്നത്. അതൊന്നും ആരും രാക്ഷസീയമായി ചിത്രീകരിക്കുന്നതുമല്ല. പച്ചയായ യാഥര്‍ത്ഥ്യങ്ങളാണ്. ഒന്നു തുറിച്ചു നോക്കിയാല്‍ പോലും പരാതിയാകുന്ന പടിഞ്ഞാറന്‍ നാടുകളില്‍ ബഹുഭൂരിപക്ഷം കുറ്റങ്ങളും ഔദ്യോഗികമായി രേഖപ്പെടത്തപ്പെടുന്നു. അതുകൊണ്ടാണ്, സൌദിയില്‍ നിന്നുമുള്ള ഔദ്യോകിക കണക്ക് അപൂര്‍ണ്ണമാണെന്നഭിപ്രായപ്പെടുന്നത്. അപൂര്‍ണ്ണമായ കണക്കു വച്ച് നടത്തുന്ന വിലയിരുത്തലുകളുകള്‍ ശരിയല്ല എന്നാണു പറഞ്ഞത്.

സൌദി മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും ശരിയല്ല. ഇന്‍ഡ്യയില്‍ പോലും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പല പരാതികളും തീര്‍പ്പാക്കുന്നതും ശിക്ഷ വിധിക്കുന്നതും ഗ്രാമമുഖ്യന്‍മാരാണ്. (കേരളത്തില്‍ പോലും മുസ്ലിങ്ങള്‍ക്കിടയില്‍ സമാന്തര കോടതില്‍ പലയിടത്തും നിലവിലുണ്ട്.) അവിടെ തീര്‍പ്പാക്കുന്ന കുറ്റങ്ങളൊന്നും സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ കാണില്ല. ഇതു പറഞ്ഞാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ രാക്ഷസീയ വത്ക്കരിക്കുന്നു എന്നൊക്കെ ആരോപിച്ചാല്‍ അത് ശുദ്ധ വിവരക്കേടാണെന്നേ പറയാന്‍ ആകൂ. എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്നതില്‍ കാര്യമില്ല.

സൌദി അറേബ്യയേക്കുറിച്ച് രവിചന്ദ്രന്‍ പറഞ്ഞ ഈ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമയും യോജിക്കുന്നു. അവിടന്നുള്ള ഔദ്യോഗിക കണക്കുകള്‍ അവിശ്വസനീയമാണ്. സൌദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് പറയാത്ത അവിടെ പോയിട്ടുള്ള മലയാളികള്‍ ആരെയും ഞാന്‍ കണ്ടിട്ടില്ല. അതില്ല എന്നൊക്കെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ആത്മവഞ്ചനയാണ്. ഇസ്ലാമിസ്റ്റുകളുടെ അജണ്ട മനസിലാക്കാന്‍ യാതൊരു പ്രയസവുമില്ല. അത് ഇസ്ലാം മാത്രം.

kaalidaasan said...

>>>>ഞാന്‍ നന്ദി പറയുക ആ രാജ്യത്തോടാണ്. കാരണം അവര്‍ പണം കൊടുത്താല്‍ ശിക്ഷ മായിച്ചുകളഞ്ഞ് കണ്ണു തെളിയിക്കും. വേറെവിടെയുണ്ട് ഈ സൗകര്യം?! അപ്പോള്‍ പണമില്ലെങ്കിലോ? <<<<

രവിചന്ദ്രന്‍,

പണം കൊടുത്താല്‍ ശിക്ഷ മായിച്ചു കളയുന്ന വിചിത്ര ആചാരം, ആ രാജ്യത്തിന്റെ പ്രത്യേകതയല്ല. ഇസ്ലാമിലെ ശരിയ നിയമത്തിന്റെ പ്രത്യേകതയാണ്. പണം കയ്യിലുണ്ടെങ്കില്‍ ഏത് നീച കുറ്റവും ചെയ്തിട്ട് കൂളായി ഇറങ്ങിവരാം. പണമില്ലാത്തവന്റെ കയ്യും കാലും കഴുത്തും കണ്ണും പോകും. ഇതിനെ സാധൂകരിക്കുന്ന കുര്‍ആന്‍ ആയത്തിതാണ്.

http://thafheem.net/Sura_Index.html

4: (92-93) വിശ്വാസിയെ വധിക്കുകയെന്നത് ഒരു വിശ്വാസിയുടെ സ്വഭാവമല്ലതന്നെ- അബദ്ധത്തില്‍ സംഭവിക്കുന്നതല്ലാതെ. ഒരുവന്‍ അബദ്ധത്തില്‍ ഒരു വിശ്വാസിയെ വധിച്ചുപോയാല്‍, അതിനു പ്രായശ്ചിത്തമായി, വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യേണ്ടതാകുന്നു- അവര്‍ നഷ്ടപരിഹാരം വേണ്ടെന്നുവച്ചാലൊഴിച്ച്. എന്നാല്‍ കൊല്ലപ്പെട്ട വിശ്വാസി നിങ്ങളുടെ ശത്രുജനത്തില്‍നിന്നുള്ളവനാണെങ്കില്‍, അതിന്റെ പ്രായശ്ചിത്തം വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കലാകുന്നു. ഇനി അവന്‍, നിങ്ങളോടു സഖ്യത്തിലേര്‍പ്പെട്ടിട്ടുള്ള അമുസ്ലിം സമൂഹത്തിലെ അംഗമാണെങ്കിലോ, അപ്പോള്‍ അവന്റെ അനന്തരാവകാശികള്‍ക്കു നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാകുന്നു. ഇനി അടിമയെ കിട്ടിയില്ലെങ്കില്‍ അവന്‍ തുടര്‍ച്ചയായി രണ്ടു മാസക്കാലം വ്രതമനുഷ്ഠിക്കണം.

എത്ര സുന്ദരമായ വ്യവസ്ഥിതി ഇല്ലേ!!.

കുറച്ചടിമകള്‍ കയ്യിലുണ്ടെങ്കില്‍ ആരെയും കൊല്ലാം. ഒരടിമയെ മോചിപ്പിച്ചാല്‍ മതി. അടിമ കയ്യിലില്ലെങ്കില്‍ പണം കൊടുക്കാം. അതിനും കഴില്ലെങ്കില്‍ രണ്ടുമാസം പകല്‍ പട്ടിണി കിടന്ന് രാത്രി മൂക്കു മുട്ടെ തിന്നാലും മതി.

kaalidaasan said...

ഹുസൈന് എഴുതുന്നു

>>>>>ഡെന്മാർക്കിലേയും സ്വീഡനിലെയും ഏതാനം പേരെ അഭിമുഖം നടത്തി സുക്കർമാൻ എഴുതിയുണ്ടാക്കിയ കൃതി ആധികാരികമായി കാണുന്ന ലേഖ കൻ ലോകോത്തര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ ഡാറ്റയെ ആസ്പദമാക്കി ഗ്ലോബൽ കംപാരറ്റീവ് ക്രിമിനോളജിയിലെ ആധി കാരികനായ ഡോ:വിൻസ്ലോ നടത്തിയ വിശകലനങ്ങളെ ലാഘവ ത്തോടെ ചവറ്റുകുട്ടയില് എറിയുന്നു! <<<<<

ഇന്റര്പോളിന്റെ ഡേറ്റയെ അടിസ്ഥാനമാക്കി എഴുതിയിരിക്കുന്നത് ഇതാണ്.

http://www-rohan.sdsu.edu/faculty/rwinslow/asia_pacific/saudi_arabia.html


TRENDS IN CRIME

Between 1995 and 2000, according to INTERPOL data, the rate of murder decreased from 0.83 to 0.71 per 100,000 population, a decrease of 14.5%. The rate for rape decreased from 0.6 to 0.14, a decrease of 76.7%. The rate of robbery increased from 0.02 to 0.14, an increase of 600%. The rate for aggravated assault decreased from 17.75 to 0.12, a decrease of 99.3%. The rate for burglary increased from 0.04 to 0.05, an increase of 25%. The rate of larceny increased from 37.00 to 79.71, an increase of 115.4%. The rate of motor vehicle theft increased from 50.52 to 76.25, an increase of 50.9%. The rate of total index offenses increased from 106.76 to 115.12, an increase of 47.2%.

ഇതില് സൌദി അറേബ്യക്ക് അഭിമാനിക്കാന് എന്താണുള്ളതെന്ന് മനസിലാകുന്നില്ല. ഇത് 11 വര്ഷം മുമ്പുള്ള ഡേറ്റയാണ്. അതില് തന്നെ കുറ്റങ്ങള് കൂടുന്നതായിട്ടാണു പറഞ്ഞിരിക്കുന്നതും.

ഇന്റര്പോളിനീ ഡേറ്റ കിട്ടിയത് സൌദി അറേബ്യന് സര്ക്കാരില് നിന്നുമാണ്. അല്ലാതെ ആരെങ്കിലുമിറക്കികൊടുത്തതല്ല. എല്ലാം മൂടിവയ്ക്കുന്ന ഒരു അടഞ്ഞ സമൂഹത്തിലെ അധികാരികളില്‍  നിന്നു കിട്ടുന്ന ഡേറ്റക്ക് എത്ര അധികാരികതയുണ്ടെന്ന് ആരും പറഞ്ഞു തരേണ്ടതുമില്ല. ഇന്റര്പോള് സൌദി അറേബ്യക്കുള്ളില് ചെന്ന് സ്വന്തമായി അന്വേഷിച്ചു കണ്ടുപിടിച്ച ഡേറ്റയൊന്നുമല്ല അത്.

kaalidaasan said...

സൌദി അറേബ്യയില്‍ കുറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതിനേപ്പറ്റി അറബ് ന്യൂസില്‍ വന്ന ഒരു റിപ്പോര്‍ട്ട്.


http://archive.arabnews.com/?page=1&section=0&article=125392&d=13&m=8&y=2009

Crime in Kingdom up by 14 percent

Muhammad Humaidan I Arab News

JEDDAH: There were 78,737 crimes recorded in Saudi Arabia last year with an increase of 8,335 crimes over the previous year, the Investigation and Prosecution Commission (IPC) said in a report released recently.

“The crimes, including aggressions against people and drug abuse, have increased by 14 percent over the same period in the year 2007,” the report said, adding that there were 21,395 drug and alcohol-related crimes.

The report said the Commission to Promotion of Virtue and Prevention of Vice (Hai’a) in Khamis Mushayt uncovered the largest quantity of alcohol where an enormous pool of distillate valued at more than SR6 million was found near the Tandaha Dam.

“A committee comprising representatives of various government departments covered the pool with earth and destroyed distilling equipment around it,” the report said.

According to the report, Jeddah was the top ranked city for drug and alcohol crimes. “Most of the distilleries discovered in Jeddah were run by expatriates who were residing illegally in the Kingdom. They wanted to make quick money before going back home,” said spokesman of the Hai’a in Makkah Salim Al-Sarwani told Arab News.

According to the IPC’s report, there were 15,540 crimes of assault, 27,888 crimes of rape or sexual harassment and 3,014 financial crimes.

The report said Jeddah also topped other cities in assault crimes with 4,556 such crimes last year, an increase of 2,791 crimes over the previous year. Riyadh reported 2,438 assaults with an increase of 16.4 percent. Jazan registered 182 of these crimes showing a decline of 20.2 percent.

The report also said there were 143 suicide attempts reported in the Kingdom with an increase of 8.3 percent. The Eastern Province topped other regions with 49 suicide attempts while Riyadh came in second place with 20 such crimes.

According to the report, Qassim province ranked first place in financial crimes with 862 cases. This was followed with Asir province (806) and Riyadh province (380). These cases involved 3,833 suspects of whom 959 suspects were in Asir, 910 in Qassim and 676 in Riyadh.

Makkah city registered the lowest number of crimes among the Kingdom’s larger metropoli.

“The crime rate in the holy city is within a normal level,” said Makkah police spokesman Zaki Al-Rihaili. “It has a lower rate than the cities of Riyadh and Jeddah, but because of its sanctity its crimes are usually over-reported.”

kaalidaasan said...

ഹുസൈന്‍ എഴുതുന്നു.

>>>2)അമേരിക്കയിലെ ക്യാന്‍സര്‍ റിസ്കിന്റെ കണക്കാണ് ഞാന്‍ സൂചിപ്പിച്ചത് .Oncologist Journal-ന്‍റെ 2007 Jan:12(1)pp 20-37 ല്‍ നിന്നാണ് ആ കണക്ക്‌ .Medscape Hematology-Oncology ന്യൂസ് എഡിറ്ററായ Zosia Chustecka എഴുതിയ മറ്റൊരു കുറിപ്പിന്റെ ശീര്‍ഷകം ഇങ്ങനെ : 'Cancer Strikes 1 in 2 Men ,1 in 3 Women'. National Cancer institute ന്‍റെ 2009 June 4 ലെ Director's Notes ലും ഇതേ കണക്ക്‌ കാണാം .
. <<<<




ഹുസൈന്‍ അദ്ദേഹം പരാമര്‍ശിച്ച ലേഖനം വായിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ട് Cancer Strikes 1 in 2 Men and 1 in 3 Women എന്നത് blanket statement ഒരു ആയി എടുത്തു.

ആ ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ ഇതാണ്.

http://www.medscape.com/viewarticle/551998

Cancer Strikes 1 in 2 Men and 1 in 3 Women

Zosia Chustecka

February 9, 2007 -- Cancer will affect 1 in 2 men and 1 in 3 women in the United States, and the number of new cases of cancer is set to nearly double by the year 2050. Both predictions are based on statistics collected by the Surveillance Epidemiology and End Results (SEER) program at the National Cancer Institute (NCI).

The predictions come from an analysis of data collected from 1975 to 2003, summarized in a paper in the January issue of the Oncologist.

The number of new cases of cancer is expected to nearly double, from 1.36 million in 2000 to almost 3 million in 2050, due to aging and the growing US population. Much of this increase in the number of new cancers will be in the 65-to-84-year age group, and this will reach a peak at 2030, as the baby-boomer generation ages, the NCI researchers comment.

This future increase in new cases of cancer is similar to that predicted in Europe, where it is also being attributed to the aging of the population, as reported from the Annals of Oncology earlier this week by Medscape.

Blacks Had Highest Incidence and Mortality

Blacks had the highest incidence rates and also the highest death rates for men and women for all sites combined. For example, prostate cancer had an incidence among black men of 258.3 per 100,000 compared with 163.4 per 100,000 for white men.

In general, black patients have a lower relative survival, independent of cancer site and stage at diagnosis, the NCI researchers comment. This health disparity may be partially due to variations in the prevalence of risk factors, the use of screening tests, access to healthcare services, and/or social and demographic factors, they suggest.

60 വയസിനു മുകളില്‍ ജീവിക്കുന്നവര്‍ ചുരുക്കമായ രാജ്യങ്ങളിലെ കണക്കെടുത്താല്‍ ക്യാന്‍സര്‍ incidence ഉം risk ഉം  കുറവായിയിരിക്കും. പക്ഷെ ഇതൊന്നും ഹുസൈനു ,മനസിലാകില്ല.

2050 ല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു സ്ഥിതിവിശേഷത്തേപ്പറ്റി പരാമര്‍ശിച്ചതാണു ഹുസൈന്‍ അഘോഷിക്കുന്നത്. ഇതു വച്ചാണദ്ദേഹം തന്റെ പ്രസിദ്ധമായ, അള്ളാ അമേരിക്കക്കു ക്യാന്‍സറും മുസ്ലിങ്ങള്‍ക്ക് പെട്രോളും നല്‍കി ,എന്ന ആപ്തവാക്യം മെനഞ്ഞെടുത്തത്. ഏതായാലും അള്ളാ തമശക്കാരന്‍ തന്നെ.അമേരിക്കക്കാരെ 65-84 വയസുവരെ ജീവിപ്പിക്കും. എന്നിട്ട് ക്യാന്‍സര്‍ നല്‍കി നശിപ്പിക്കും.

2050 ല്‍ സൌദി അറേബ്യക്കാര്‍ എത്ര വയസു വരെ ജീവികുമോ എന്തോ?

kaalidaasan said...

>>>>>സൗദിയുടെ അയല്‍രാജ്യമായ യു.എ,ഇ യുടെ എമറൈറ്റ്‌സ് എയര്‍ലൈന്‍സ് ഈ വര്‍ഷം മുതല്‍ ഡാനിഷ് തലസ്ഥാനമായ കോപ്പന്‍ ഹേഗനിലേക്ക് ഫ്‌ളൈറ്റ് ആരംഭിച്ചിരിക്കുകയാണ്. കോപ്പന്‍ഹേഗന്‍ ട്രിപ്പിന് അവരുപയോഗിച്ചിരിക്കുന്ന പരസ്യവാചകം കണ്ടാല്‍ ഇവിടെ ചില സൃഹൃത്തുക്കള്‍ക്ക് അരിശം വരും.‘Journey to the Happiest City in this world’ ! <<<<<


രവിചന്ദ്രന്‍,

അരിശം വരാന്‍ സാധ്യത കുറവാണ്. കൂടി വന്നാല്‍ യു എ ഇ ഇസ്ലാമിക രാജ്യമല്ല എന്നു പറഞ്ഞേക്കും.

ഇസ്ലാമിസ്റ്റ് അളവുകോലു വച്ച് യു എ ഇ സൌദിയേക്കാള്‍ ഇസ്ലാമികത കുറഞ്ഞ കാഫിറുങ്ങളാണ്. അവര്‍ അവിടെ ക്രിസ്ത്യാനികള്‍ക്ക് പള്ളി വരെ പണുതുകൊടുക്കുന്നു. സൌദി അങ്ങനെയാണോ? മൊഹമ്മദിന്റെ കാലം മുതല്‍ പവിത്രമായ ഇസ്ലാം മാത്രം കാത്തുസൂക്ഷിക്കുന്ന മറ്റാരും കൈയ്യോ കാലോ കടത്താത്ത രാജ്യമാണ്.

kaalidaasan said...

>>>>താങ്കള്‍ ഒരു പാടു കേട്ടറിവുകള്‍ പറഞ്ഞു. ഞാന്‍ എന്‍റെ കണ്ടറിവുകള്‍ പറയുന്നു.നല്ലതൊന്നും കേള്‍ക്കാത്ത താങ്കളും നല്ലതും തീയ്യതും കാണുന്ന ഞാനും. അത്രയെ എനിക്ക് ഇതേക്കുറിച്ച് തോന്നുന്നുള്ളൂ.<<<<

താങ്കളെന്താണു കണ്ടതെന്നിതേ വരെ പറഞ്ഞില്ലല്ലോ.

ഞാനും സൌദി അറേബ്യയില്‍ ജോലി ചെയ്തിട്ടുണ്ട്. നാലു വര്‍ഷം. ഒരറബിയുടേ സ്വകാര്യ സ്ഥാപനത്തില്‍. നാലു ഭാര്യമാരും 32 മക്കലുമുണ്ടായിരുന്ന ആ വയസന്‍(75 വയസ്) ശുദ്ധ കാമവെറിയനും നിഷ്ടൂരനും ആയിരുന്നു. ആ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടു:ള്ള എല്ലാവരെയും അധിക്ഷേപിച്ചാണവിടെ നിന്നു പറഞ്ഞു വിട്ടിട്ടുള്ളത്. സ്ത്രീവേഷം ധരിച്ച ഒന്ന് അയാളുടെ മുന്നില്‍ വന്നാല്‍ രക്ഷപ്പെടാന്‍ പ്രയാസമാണ്. ജോലിക്കാരെ വെറും അടിമകളേപ്പോലെ കരുതിയിരുന്നു.

മനുഷ്യരേപ്പോലെ പേരുമാറിയിരുന്ന ഒരറബിയെപ്പോലും ആ നാലു വര്‍ഷക്കാലം ഞാന്‍ കണ്ടിട്ടില്ല. മലയാളികള്‍ പലരും പരിചയക്കാരായിട്ടുണ്ടായിരുന്നു. കഫീലിന്റെ ദുഷ്ചെയ്തികളേപ്പറ്റി പറയാത്ത ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.

kaalidaasan said...

>>>>സൗദിയില്‍ രണ്ടു വിഭാഗം ജനങ്ങള്‍ ഉണ്ട്. ഇസ്ലാമികമായ സംസ്കാരവും ശീലങ്ങളും മുറുകെപിടിക്കുന്ന വലിയ വിഭാഗവും, നല്ല സംസ്കാരം ഇല്ലാത്തവരും. <<<<

അപ്പോള്‍ നല്ല സംസ്കാരം ഇല്ലാത്തവരും സൌദിയില്‍ ഉണ്ടെന്ന് താങ്കള്‍ കണ്ടറിഞ്ഞതല്ലേ. ഇനി സംസ്കാരം ഇല്ലാത്തവരുടെ ചില സംസ്കാര ശൂന്യമായ പ്രവര്‍ത്തികള്‍ ഒന്ന് വിവരിക്കാമോ?

kaalidaasan said...

>>>>രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും മറ്റും കുറിച്ച് സ്വതന്ത്ര പാശ്ചാത്യന്‍ ഇരട്ടത്താപ്പ്‌ ചര്‍ച്ച ചെയ്തിട്ട് പോരെ സൗദിയിലേക്ക്‌ വരാന്.<<<<

പാശ്ചത്യന്‍ ഇരട്ടത്താപ്പുകളൊക്കെ താങ്കള്‍ ചര്‍ച്ച ചെയ്തോളൂ. ഞാനും കൂടാം.

പക്ഷെ അതു കഴിഞ്ഞിട്ടു മതി സൌദിയുടെ കാര്യം എന്നത് സ്വീകാര്യമല്ല. താങ്കള്‍ക്കിഷ്ടമില്ലെങ്കില്‍ സൌദിയേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട.

kaalidaasan said...

>>>>സദാചാരപ്രശനം ഒരു സാമൂഹിക വിപത്തായി ഇന്നും സൗദിയില്‍ മാരിയിട്ടില്ല. <<<<


സൌദിയില്‍ ഏതെങ്കിലും സദാചര പ്രശ്നം സമൂഹത്തില്‍ ചര്‍ച്ച ചെയ്യാറില്ല. അങ്ങനെയുള്ള സംഭവങ്ങള്‍ സമൂഹമറിയുക പോലുമില്ല. അത്രക്കാണവിടെ മാദ്ധ്യമങ്ങളിലെ നിയന്ത്രണം. താങ്കള്‍  അറിയുനില്ല എന്നു കരുതി അവ ഇല്ല എന്ന അര്‍ത്ഥം വരില്ല. താങ്കള്‍ അറിയാത്തതൊന്നും സൌദിയില്‍ നടക്കുന്നില്ല എന്ന ചിന്തയൊക്കെ താങ്കളുടെ വിവരക്കേട്. എല്ലാം മൂടി വയ്ക്കുന്ന വ്യവസ്ഥിതിയില്‍ സമൂഹം ഒന്നുമറിയില്ല.

മറ്റ് രാജ്യങ്ങളിലും സമൂഹങ്ങളിലും അതൊക്കെ തുറന്ന ചര്‍ച്ചക്ക് വിധേയമാകും. സമൂഹത്തില്‍ എല്ലാവരും അതൊക്കെ അറിയും. അതുകൊണ്ട് അവ വലിയ വിപത്താണെന്ന് താങ്കള്‍ക്ക് തോന്നുന്നു. അത് മറ്റുളവരുടെ കുറ്റമല്ല. വളര്‍ച്ച പ്രപിക്കാത്തതുകൊണ്ടുള്ള കുഴപ്പമാണ്.

വെളിച്ചം ദുഖമാണുണ്ണീ, തമസല്ലോ സുഖപ്രദം, എന്ന അവസ്ഥയണു താങ്കള്‍ക്ക്. അപ്പോള്‍ സൌദിയേക്കുറിച്ചുള്ള തമസില്‍ തന്നെ തുടരുക.

kaalidaasan said...

>>>തന്തയില്ലാത്ത കുട്ടികളെ കൊണ്ട് നിറയുന്ന, സഹപ്രവര്‍ത്തകരെ ബലാത്സംഗം ചെയ്തു സുഖിക്കുന്നവരും നിറഞ്ഞ പാശ്ചാത്യ രാജ്യങ്ങളും<<<

എന്തടിസ്ഥാനത്തിലാണു താങ്കളിതു പറയുന്നതെന്ന് വ്യക്ത്യമാക്കിയാല്‍ കൊള്ളാം.

വീട്ടു ജോലിക്കാരെ ബലാല്‍സംഘം ചെയ്ത് സുഖിക്കുന്ന അറബികളേപ്പറ്റി താങ്കളിതു വരെ കേട്ടിട്ടില്ലല്ലോ. കേള്‍ക്കാതിരിക്കുന്നതാണു നല്ലത്. കേട്ടു കഴിയുമ്പോള്‍ അങ്ങനെയൊന്നില്ല എന്ന് പറയാന്‍ ഒരുപാടു വിയര്‍ക്കേണ്ടി വരും.

kaalidaasan said...

പെണ്‍വാണിഭത്തിന്‍റെ സ്വന്തം നാടായ കേരളവും (അതും സ്വന്തം മക്കളെ പോലും) <<<<

താങ്കളിത് പറഞ്ഞതുകൊണ്ട് ഒരു കാര്യം സൂചിപ്പിക്കാം. ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് വാണിഭങ്ങളിലും പെണ്‍കുട്ടികളെ ആദ്യം ഉപയോഗിച്ചതും അവരെ മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചതും മുസ്ലിങ്ങളായ അവരുടെ പിതാക്കളാണെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ മുസ്ലിമായ ഒരു മന്ത്രിയാണു മറ്റൊരു വണിഭകേസില്‍ പ്രതിയും.

താങ്കളറിയാത്തതുകൊണ്ട് സൌദി അറേബ്യയില്‍ ബലാല്‍സംഘങ്ങളില്ല എന്ന് താങ്കള്‍ കരുതുന്നു. ബലാല്‍സംഘം ചെയ്യപ്പെടുന്ന ഇര ശിക്ഷിക്കപ്പെടുന്ന വ്യവസ്ഥിതിയാണു സൌദി അറേബ്യയില്‍. അതുകൊണ്ട് മിക്കവരും പുറത്തു പറയില്ല. അതുകൊണ്ട് സമൂഹവും അധികാരികളും അറിയുന്നില്ല. കുണ്ടുകിണറ്റിലെ തവളകള്‍ അങ്ങനെയാണ്. സ്വന്തം കുളത്തിനപ്പുറം ഒന്നുമറിയില്ല. എന്നു കരുതി കുളത്തിനു പുറത്ത് മറ്റൊരു ലോകമില്ല എന്നു വരുന്നില്ല.

kaalidaasan said...

>>>കുരിശ് എവിടെ കണ്ടാലും കരി തേക്കും. ഗള്‍ഫ് യുദ്ധകാലത്ത് പരിക്കേറ്റ പട്ടാളക്കാരെ പരിചരിക്കാന്‍ വന്ന ആംബുലന്‍സിനു മുകളിലെ ചുവന്ന കുരിശും കരി തേച്ചു. ! <<<

ജബ്ബാര്‍,

എനിക്ക് നേരിട്ടറിവുള്ള ഒരു സംഭവം പറയാം. റിയാദിലെ അല്‍ യമാമ അശുപത്രിയില്‍ നടന്നതാണ്. അവിടത്തെ ഒരു മലയാളി നേഴ്സ് ഒരു രോഗിയുടെ കേസ് ഷീറ്റിന്റെ സൈഡില്‍ ഒരു + ചിഹ്നം ഇട്ടു. വളരെ പ്രധാനപ്പെട്ട ഒരു നിര്ദ്ദേശം ശ്രദ്ധിക്കാതിരിക്കരുത് എന്നുദ്ദേശിച്ചാണ ചിഹ്നം ഇട്ടത്. അവിടെ ജോലി ചെയ്തിരുന്ന ഒരു മുസ്ലിം നേഴ്സ് അത് കുരിശടയാളമാണെന്നു ശഠിച്ചു. ഉടന്‍ തനെ മുത്തവമാരെ വിവരമറിയിച്ചു. മുത്തവമാരുമത് കുരിശടയളമാണെന്ന് തീര്‍ച്ചയാക്കി. കേസെടുത്തു. എക്സിറ്റ് വിസ നല്‍കി നാടുകടത്തി.

kaalidaasan said...

ഹുസൈന്റെ പോസ്റ്റില്‍ സുബൈര്‍ എഴുതിയ ഒരഭിപ്രായം.

>>>>ഈ സംസ്കാരത്തെ വര്‍ത്താന കാലത്ത്‌ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്നത് അമേരികയായത് കൊണ്ട് അവരെ ഉദാഹരണം ആയിട്ടെടുത്തു എന്ന് മാത്രം. ഈ വികസന സംസ്കാരത്തെ പിന്തുടരുന്നവരെല്ലാം ഏറിയും കുറഞ്ഞും ഇതേ അവസ്ഥയില്‍ തെന്നെയായിരിക്കും.<<<<

ഏത് സംസ്കാരത്തെ? പ്രായമാകുക എന്ന സംസ്കാരത്തെയോ?

എങ്കില്‍ വളരെ ശരിയാണ്. ആധുനിക ശാസ്ത്രം(ഹുസൈന്റെ അഭിപ്രായത്തില്‍ യുദ്ധ ശാസ്ത്രം) നേടിയ മഹാ നേട്ടങ്ങളിലൊന്നാണ്, പ്രായമാകുമ്പോഴും ജീവിച്ചിരിക്കുക എന്നത്.

പ്രായാമാകുമ്പോള്‍ അമേരിക്കാരനായാലും അറേബ്യക്കാരനായാലും ക്യാന്‍സറിനുള്ള റിസ്ക് കൂടുതലാണ്. അത് ഹുസൈനറിയില്ല. അതുകൊണ്ട് ക്യാന്‍സര്‍ റിസ്ക് കൂടതലാണെന്ന ഒരു റിപ്പോര്‍ട്ട് കണ്ടപ്പോഴേക്കും നാലു കാലില്‍ ചാടി. സുബൈറിന്‌ ഇംഗ്ളീഷ് വായിച്ചാല്‍ മനസിലാകില്ലെ? ഞാന്‍ മുകളില്‍ പകര്‍ത്തി വച്ചിരിക്കുന്ന ലേഖനം വായിച്ചിട്ട് എന്താണു മനസിലായത്? ഏതെങ്കിലും വികസന സംസ്കാരം കൊണ്ട് ക്യാന്‍സറുണ്ടാകാന്‍ റിസ്കുണ്ടെന്നാണോ?. അതോ പ്രായമായവര്‍ കൂടുതലുള്ളതുകൊണ്ട് റിസ്ക് ഉണ്ടാകുന്നു എന്നാണോ അതില്‍ നിന്നും മനസിലായത്?.

സൌദി അറേബ്യക്കാരും ഇന്‍ഡ്യക്കാരും 80 വയസു വരെ ജീവിച്ചിരുന്നാലും അവരില്‍ ഈ റിസ്ക് ഉണ്ടാകും. "യുദ്ധ ശാസ്ത്ര"ത്തിന്റെ വികസന സംസ്കാരം തള്ളിക്കളഞ്ഞ് ഇസ്ലാമിക വികസന സംസ്കാരം സ്വീകരിച്ചാലും ഇതേ റിസ്ക് ആയിരിക്കും. അത് പ്രായമാകുന്നതിന്റെ കുഴപ്പമാണ്. അല്ലാതെ ഏതെങ്കിലും വികസന സംസ്കാരത്തിന്റെ കുഴപ്പമല്ല.

അമേരിക്കാര്‍ 2050 ല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു സ്ഥിതിവിശേഷത്തേപ്പറ്റി ഇപ്പോഴെ predict ചെയ്യുന്നതാണ്. അത് ഹുസൈനു പോസ്റ്റെഴുതി ആഘോഷിക്കാനൊന്നുമല്ല. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സമൂഹം ഇതൊക്കെ മുന്‍ കൂട്ടി കാണും. അതിനുള്ള പ്രതി വിധി കണ്ടുപിടിക്കലാണുദ്ദേശ്യം. ഇത് മുന്നില്‍ കണ്ട് അവര്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളുമുണ്ട്.

1. ക്യാന്‍സറിനിന്നുള്ളതിനേക്കാള്‍ ഫലപ്രദമായ ചികിത്സാരീതികള്‍  കണ്ടുപിടിക്കാം
2. ക്യാന്‍സറിനുള്ള വാക്സിനേഷന്‍ കണ്ടുപിടിക്കാം
3. ക്യാന്‍സര്‍ വളരെ നേരത്തെ diagnose ചെയ്യാനുള്ള സാങ്കേതിക വിദ്യ നേടിയെടുക്കാം.

വാക്സിനേഷന്‍ കണ്ടുപിടിച്ചാല്‍ ഒരു പക്ഷെ ക്യന്‍സറുണ്ടകുന്നത് തടയപ്പെട്ടേക്കാനും മതി.

ഇതിനൊക്കെ വേണ്ടിയാണവര്‍ പഠനങ്ങള്‍ നടത്തുന്നതും, ഇതുപോലെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതും. ക്യാന്‍സര്‍ നല്‍കുന്നത് അള്ളായാണോ യഹോവയാണോ യേശുവാണോ എന്നൊന്നും അവര്‍ ചിന്തിക്കില്ല. അതിനു സുബൈറും ഹുസൈനുമുണ്ടല്ലോ.

പിന്നെ മറ്റൊരു കാര്യം. അവര്‍ വികസിപ്പിച്ചെടുക്കുന്ന ക്യാന്‍സര്‍ ചികിത്സാ പദ്ധതികള്‍ മുസ്ലിങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെ അവര്‍ ഒരിക്കലും എതിര്‍ക്കില്ല.

ഇപ്പോള്‍ അമേരിക്കയുടെ വികസന സംസ്കാരം അതേപോലെ പകര്‍ത്തുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പറഞ്ഞ ക്യന്‍സറുണ്ടാകുന്നതു തടയാന്‍ അള്ളായുടെ പദ്ധതി എന്താണെന്നറിഞ്ഞാല്‍ കൊള്ളാം.

kaalidaasan said...

>>>>താങ്കളൊരു സാന്താക്‌ളോസ്സാണെന്നു തോന്നുന്നു. എല്ലാവര്‍ക്കും കൈനിറയെ സമ്മാനവുമായണല്ലോ വരവ്. അപ്പോഴും പാവം കാളിദാസനെ വിട്ടുകളഞ്ഞു!!<<<<


രവിചന്ദ്രന്‍,

കാള വാലുപൊക്കുന്നത് എന്തിനെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട ആവശ്യമില്ല.

ചിന്തകനെ ഒന്നും അത്ര പരിചയമില്ലാത്തതുകൊണ്ടാണി അഭിപ്രായം താങ്കള്‍ പറഞ്ഞത്. ഞാന്‍ ബ്ളോഗില്‍ സജീവമാകുന്നതിനു മുമ്പൊക്കെ ഇസ്ലാമിക വെബ് സൈറ്റുകളില്‍ നിന്നും പകര്‍ത്തി പല അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളും ഇദ്ദേഹം പ്രചരിപ്പിച്ചിരുന്നു. അവയില്‍ ചിലതിനെയൊക്കെ ഞാന്‍ ചോദ്യം ചെയ്യുകയും മറുപടികള്‍ എഴുതുകയും ചെയ്തു.അന്നു വരെ ഇവരെ കൂടുതലും ചോദ്യം ചെയ്തിരുന്നത് ജബ്ബാര്‍ മാഷായിരുന്നു. കാളിദാസനെ അവജ്ഞയോടെ അവഗണിക്കുന്നു, എന്നായിരുന്നു ചിന്തകന്‍ സത്യാന്വേഷിയുടെ ബ്ളോഗില്‍ എഴുതിയത്. അവഗണിക്കുന്നു എന്നു പറയുന്നവര്‍ പോലും കാളിദാസനെ ഒന്നിരുത്താന്‍ ഒട്ടും മടികാണിക്കാറുമില്ല.

ചിന്തകനു മാത്രമല്ല. പൊതുവെ ഇസ്ലാമിസ്റ്റുകള്‍ക്കൊക്കെ എന്നേക്കുറിച്ചുള്ള അഭിപ്രായം ഇതു തന്നെയാണ്. അതിന്റെ കാരണം ഇസ്ലാമിസ്റ്റുകളെ സുഖിപ്പിക്കാന്‍ വേണ്ടി ഞാനൊന്നും എഴുതാറില്ല. കാളിദാസനെതിരെ ആരെങ്കിലും എഴുതണമെന്ന ആഗ്രഹം മനസിലിട്ടു നടക്കുകയാണിവരില്‍ പലരും. "ഒരാള്‍കൂടി" എന്ന താങ്കളുടെ പോസ്റ്റില്‍ സുബൈറിത് ഒന്ന്പരീക്ഷിച്ചു നോക്കിയിരുന്നു. അവിടെ തന്നെ നാസിനെ പ്രോത്സാഹിപ്പിക്കന്‍ മറ്റൊരാളും ഉണ്ടായിരുന്നു.

കമന്റിലെ ഒരോ വാക്കും എടുത്ത് , ഒരു പക്ഷെ ഞാന്‍ വിമര്‍ശിക്കാറുമുണ്ട്. മറ്റ് പലരും കണ്ടില്ലെന്നു നടിക്കുന്ന കാര്യങ്ങള്‍ ഞാന്‍ പുറത്തെടുക്കാറുമുണ്ട്. അല്‍പ്പം പരിഹാസത്തോടെ തന്നെ. അതെന്റെ രീതി.

No comments:

Post a Comment