Monday, 9 January 2012

Posted to ഒരാള്‍കൂടി 1









kaalidaasan said...




>>>>അതുപോലെ ഖുറാന്‍ മുസ്ലിങ്ങള്‍ ഇന്ന് പിന്തുടരുന്ന ആചാരങ്ങളുമായി യോജിക്കുന്നോ എന്നൊന്നും മിക്കാവാറും മുസ്ലിങ്ങള്‍ക് അറിഞ്ഞൂടാ എന്നതാണ് സത്യം.അതുകൊണ്ടാണ് ഞാന്‍ ആ രീതിയില്‍ ഇവിടെ വന്ന മുസ്ലിങ്ങലോട് ഒന്നിടപെടാന്‍ ശ്രമിച്ചത്‌.അതി ഞാന്‍ വിജയിക്കുകയും ചെയ്തു.<<<<

അവകാശവാദം നല്ലതു തന്നെ. പക്ഷെ അതില്‍ യതൊരു കഴമ്പുമില്ല. താങ്കളെഴുതിയത് ഇവിടെ വന്ന ഏതെങ്കിലും മുസ്ലിം  അംഗീകരിച്ചതായി കണ്ടില്ല. എന്നെ എതിര്‍ക്കുന്നതില്‍ സന്തോഷം  കൊണ്ട സുബൈര്‍ പോലും താങ്കളുടെ നിലപാടിനോട് യോജിപ്പില്ല എന്നാണു വ്യക്തമായി തന്നെ പറഞ്ഞത്.

കുര്‍ആന്‍ സ്ഥിരതയില്ലാത്ത ഒരു പുസ്തകമാണ്. എം എന്‍ റോയ് പറഞ്ഞതുപോലെ crude ideas and fantastic speculations ഉള്ള ഒരു പുസ്തകം. ഏത് തരത്തിലുള്ള ആചാരങ്ങളുമായി അതിനു യോജിക്കാന്‍ പറ്റും. അതാണതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപ്പറയലായിരുന്നു മൊഹമ്മദിന്റെ രീതി. അന്യ മതവിശ്വാസികളെ സ്നേഹിക്കണമെന്നു പറഞ്ഞ്, അധികം താമസിയാതെ അവരെ വധിക്കണമെന്നും പറഞ്ഞു. മത് സൌഹാര്‍ദ്ദം ആഗ്രഹിക്കുന്നവര്‍ക്കും, മത വിദ്വേഷം ആഗ്രഹിക്കുന്നവര്‍ക്കും കുര്‍ആനില്‍  ന്യായീകരണമുണ്ട്. ഈ പരസ്പര വിരുദ്ധമായ രണ്ട് ആചാരങ്ങളുമായും കുര്‍ആന്‍ യോജിക്കുന്നു.


kaalidaasan said...




>>>>കാളിദാസന്റെ വാദമനുസരിച്ച് മുസ്ലിം എന്ന് കാണുന്നവരെയെല്ലാംഅമേരിക്ക വിയട്നാമില്‍ ചെയ്തപോലെ agent orange തെളിച്ചു തീര്‍ത്തു കളയെണ്ടതാന്<<<<

കാളിദാസന്‍ ഇങ്ങനെ വാദിച്ചു എന്നത് തീര്‍ച്ചയായും താങ്കളോട് ഏതെങ്കിലും മലക്ക് വന്നു പറഞ്ഞതായിരിക്കും.

കുര്‍ആനിലെ ആയത്തുകളുദ്ധരിച്ച് അന്യമതവിശ്വസികളുടെ കഴുത്തുവെട്ടാന്‍ ഇറങ്ങുന്നവരെ കര്‍ക്കശമായി തന്നെ കൈകാര്യം ചെയ്യണമെന്നത് എന്റെ അഭിപ്രായമാണ്. ഇതിനിറങ്ങുന്ന എല്ലാ മുസ്ലിങ്ങളും കുര്‍അന്‍  വിശ്വസിച്ചാണതിനിറങ്ങുന്നതും. അതിന്റെ വ്യാഖ്യാനം താങ്കള്‍ പറഞ്ഞപോലെ, ഇവിടെ കുരാന്‍ വിശ്വസിക്കുന്ന ആളുകളെല്ലാം അന്യരുടെ കഴുത് വെട്ടാന്‍ നടക്കുകയാണ്, എന്നല്ല. ഇസ്ലാമിക ഭീകരര്‍ അന്യരുടെ കഴുത്തു വെട്ടാന്‍ നടക്കുന്നത് കുര്‍ആന്‍ വിശ്വസിച്ചു തന്നെയാണ്. താങ്കളും അനേകം മുസ്ലിങ്ങളും  അത് ചെയ്യുന്നില്ല എന്നു കരുതി അതല്ല വാസ്തവം . അന്യ മത വിശ്വസികളെ കൊലപ്പെടുത്തുന്നതിനെ ന്യായീകരിക്കുന്ന അനേകം കുര്‍ആന്‍ ആയത്തുകളുണ്ട്. ഇസ്ലാമിനു കീഴ്പ്പെടുന്നതുവരെ അവരോട് യുദ്ധം ചെയ്യണമെന്നു നിര്‍ദ്ദേശിക്കുന്ന അനേകം ആയത്തുകളുണ്ട്. അവ ഞാന്‍ പകര്‍ത്തി എഴുതുകയും ചെയ്തിരുന്നു. പക്ഷെ അത് താങ്കള്‍ കണ്ട ഭാവം പോലും നടിച്ചില്ല. നിയന്ത്രണം വിട്ട്, ബൈബിള്‍ തപ്പി സമാനമായ വാചകങ്ങള്‍ എഴുതുകയായിരുന്നു.


kaalidaasan said...




>>>>കുരാന്റെ മാതാ പിതാക്കള്‍ ആണ് യഹൂദ ക്രൈസ്തവ സാഹിത്യങ്ങള്‍..യഥാര്‍ത്ഥത്തില്‍ അതിലെ കൊടും ക്രൂരതകള്‍ ഒന്ന് നേര്പിചെടുക്കുക മാത്രമാണ് മുഹമ്മദ്‌ ചെയ്തത്...<<<<

ഇത് വികലമായ വ്യാഖ്യാനമാണെന്ന് പറയേണ്ടി വരും.
കണ്ണിനു കണ്ണ്, പല്ലിനു പല്ല്, എന്ന പ്രാചീന യഹൂദ ആചരങ്ങള്‍ അപ്പാടെ എടുത്തു മാറ്റി, ശത്രുക്കളോട് പോലും ക്ഷമിക്കുക എന്ന നിലപാടാണു ക്രിസ്തുമതസ്തപകനായ യേശു എടുത്തത്. അദ്ദേഹത്തിന്റെ പ്രബോധങ്ങളായ സുവിശേഷങ്ങളില്‍ ഒരിടത്തും കൊടും ക്രൂരത പോയിട്ട് , നിസാര ക്രൂരത പോലും ഇല്ല. അക്ഷരാഭ്യസമില്ലാത്തവര്‍ സുവിശേഷങ്ങള്‍ വായിച്ചാല്‍ അതില്‍ കൊടും ക്രൂരതകള്‍ കണ്ടേക്കാം. അത് വായനയുടെ കുഴപ്പമാണ്.

യേശു നിര്‍ത്തലാക്കിയ ക്രൂരമായ ആചാരങ്ങള്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല, യഹൂദര്‍ പോലുമുപേക്ഷിച്ചിരുന്നു. മൊഹമ്മദ് ജീവിച്ച കാലത്ത് യഹൂദരും ക്രിസ്ത്യാനികളും," കണ്ണിനു കണ്ണ്, പല്ലിനു പല്ല്; വേശ്യയെ കല്ലെറിഞ്ഞു കൊല്ലുക", തുടങ്ങിയ ക്രൂരതകള്‍ ഉപേക്ഷിച്ചിരുന്നു. ഇന്നുമവരാരും അത് പിന്തുടരുന്നില്ല. പക്ഷെ മൊഹമ്മദ് അവയെ പുന:സ്ഥാപിച്ചു. ലോകാവസാനം വരെ മുസ്ലിങ്ങള്‍ തുടരേണ്ട നിയമങ്ങളാണെന്നും മുസ്ലിങ്ങളെ വിശ്വസിപ്പിച്ചു. നേര്‍പ്പിച്ചെടുക്കുകയാണു ചെയ്തതെന്നു തോന്നുന്നത് അതൊക്കെ വായിച്ചിട്ടു താങ്കള്‍ക്ക് മനസിലാകാത്തതുകൊണ്ടാണ്.

ഈ ക്രൂരതക്ക് മൊഹമ്മദ് ഒരിസ്ലാമിക മുദ്രയും ചാര്‍ത്തിക്കൊടുത്തു. പണമുണ്ടെങ്കില്‍ ഈ ക്രൂരമായ ശിക്ഷകളെ അഭിമുഖീകരിക്കേണ്ട. .ഇതിനെ ഇസ്ലാമിന്റെ master piece എന്നു വേണമെങ്കില്‍ പറയാം.


kaalidaasan said...




>>>>>പിന്നെ ഖുരാനെപറ്റി പറയുമ്പോള്‍ ഖുറാന്‍ കൊണ്ട് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല എന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്.<<<<

താങ്കള്‍ വ്യക്തമാക്കുന്നതിനും എത്രയോ ,മുമ്പ് ഇസ്ലാമിസ്റ്റുകള്‍ അത് തെളിയിച്ചതുമാണ്.മുസ്ലിങ്ങളാരും അത് ചെയ്യാറില്ല. ഇസ്ലാമിലെ അസംബന്ധങ്ങളെ ആരു വിമര്‍ശിച്ചാലും അവര്‍ ഉടനെ ബൈബിളും തോറയും തപ്പിപ്പിടിച്ച്, കുര്‍ആനിലെ അസംബന്ധങ്ങളെ ന്യായീകരിക്കും. താങ്കളുമതേ പാത പിന്തുടരുന്നു. എന്നു വച്ചാല്‍ ഒരേ തൂവകല്‍ പച്ചികള്‍.


kaalidaasan said...




>>>>>ദൈവമായ' യേശു എന്ന മിത്തിനെ പിടിച്ചു പ്രവാച്ചകനാക്കി.അപ്പോള്‍ മുസ്ലിങ്ങള്‍ക് ഒരേ സമയം യേശുവിനെ ബഹുമാനിക്കണം എന്നാല്‍ കൂടുതല്‍ അന്വേഷിക്കേണ്ടതില്ല എന്നും വന്നു.പിന്നെ മുസ്ലിം രാജ്യങ്ങളിലെ പിന്നോക്കാവസ്ഥയും മണ്ടത്തരവും കൂടിയായപോള്‍ മൊത്തം കുഴപ്പമായി.<<<<

വീണ്ടും താങ്കള്‍ വസ്തുതകളെ വികലമായി വളച്ചൊടിക്കുന്നു. മുസ്ലിം രാജ്യങ്ങളിലെ പിന്നാക്കാവസ്ഥയൊന്നുമല്ല കുഴപ്പമായത്. കുര്‍ആന്‍ ദൈവവചനമാണെന്ന മുസ്ലിം വിശ്വാസമാണു കുഴപ്പമുണ്ടാക്കിയത്. ആധുനിക വിദ്യാഭ്യാസം നേടിയ മിടുക്കരായ ഭൂരിഭാഗം മുന്നോക്ക മുസ്ലിങ്ങളും അത് വിശ്വസിക്കുന്നു. സുബൈറും ഹുസൈനും അതിനുദാഹരണങ്ങള്‍. വിശ്വസിക്കുക മാത്രമല്ല, മറ്റ് പിന്നാക്ക മുസ്ലിങ്ങളോട്, വിവരം കുറവുള്ള വിദ്യാഭ്യാസം കുറവുള്ള മുസ്ലിങ്ങളോട്, അത് ഉത്ബോധിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ഉത്പന്നമാണ്, മുസ്ലിങ്ങള്‍ക്ക് അള്ള പെട്രോളും ക്രിസ്ത്യാനികള്‍ക്ക് ക്യാന്‍സറും നല്‍കി ,എന്ന ഹുസൈന്റെ ആപ്തവാക്യം. ആ വെറുപ്പ് മനസിലുള്ളതുകൊണ്ടാണ്, ഇന്നത്തെ ശാസ്ത്രത്തെ യുദ്ധ ശസ്ത്രമെന്നും അത് മുസ്ലിങ്ങള്‍ക്ക് വേണ്ട, എന്നും അദ്ദേഹം ശഠിക്കുന്നതും. ആ ശാഠ്യത്തിനു യാതൊരു അടിസ്ഥാനവുമില്ല എന്നതിന്റെ തെളിവാണ്, അദ്ദേഹം തന്നെ യുദ്ധശാസ്ത്രമെന്നു കളിയാക്കിയ അതേ ശാസ്ത്രത്തിന്റെ നേട്ടങ്ങളെ യാതൊരു ഉളുപ്പുമില്ലാതെ ഉപയോഗിക്കുന്നതും.

മുസ്ലിം രാജ്യങ്ങളിലെ മുന്നാക്കക്കാരെന്നു പറയാവുന്ന ഗള്‍ഫ് രാജ്യങ്ങളും ്‌. ഇറാനും, തുര്‍ക്കിയുമൊക്കെയാണ്, ഈ അസംബന്ധത്തിന്റെ ഇന്നത്തെ പ്രണേതാക്കള്‍.മുസ്ലിങ്ങള്‍ കൂടുതല്‍ അന്വേഷിക്കേണ്ട ആവശ്യമില്ല, സ്വന്തമായി ചിന്തിക്കേണ്ട, മുള്ളമാരും മുക്രിമാരും പറയുന്നത് അനുസരിച്ചാല്‍ മതി, എന്നതാണവരുടെ നിലപാട്. ഈ നിലപാടില്‍ അല്‍പ്പമെങ്കിലും വ്യത്യാസം വന്നവര്‍ മതേതര രാജ്യങ്ങളില്‍ ജീവിക്കുന്ന ചുരുക്കം ചില മുസ്ലിങ്ങളാണ്. അതിന്റെ കാരണം, കുര്‍ആന്‍ ദിവ്യവെളിപാടാണെന്ന അസംബന്ധ ചിന്ത, അവരില്‍ ഇല്ലാത്തതാണ്.താങ്കളേപ്പോലെ നപുംസക ചിന്ത അവരില്‍ ഇല്ല. കുര്‍ആന്‍ ദിവ്യവെളിപാടല്ല എന്നു കരുതുന്ന അവര്‍,  ബൈബിളും ദിവ്യവെളിപാടല്ല എന്നു പ്രചരിപ്പേണ്ട ബാധ്യത ഏറ്റെടുക്കാറുമില്ല. താങ്കള്‍ ആ ബാധ്യതയും ഏറ്റെടുക്കുന്നു. എല്ലാ ബാധ്യതയും ഏറ്റെടുക്കുന്നതുകൊണ്ട്, നിലപാടുകള്‍ ഒരു ശിഖണ്ടി പരുവമാകുന്നു. ഇസ്ലാം പരിഷകരിക്കലാണു ലക്ഷ്യമെങ്കില്‍ അത് പാളുന്നതുമവിടെയാണ്. ഇന്നു ലഭ്യമായ ബൈബിളും തോറയും ദൈവചനമല്ല എന്നത്, തീവ്രവും അല്ലാത്തതുമായ, പൊതു മുസ്ലിം നിലപാടാണ്. താങ്കള്‍ അതാവര്‍ത്തിക്കുന്നു എന്നു മാത്രം. നേരെ മൂക്കില്‍ പിടിക്കുന്നതിനു പകരം വളഞ്ഞു മൂക്കില്‍ പിടിക്കുന്നതുപോലെ.

കുര്‍ആന്‍ ദിവ്യവെളിപാടല്ല എന്നു പറയുന്ന ഒരാള്‍ മുസ്ലിം രാജ്യങ്ങളില്‍ ജീവിച്ചിരിക്കുക അചിന്ത്യമാണ്. പ്രത്യേകിച്ചും ഈ ബ്ളോഗുകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന സൌദി അറേബ്യയിലും ഇറാനിലും.

ചേകന്നൂര്‍ മൌലവി പോലും ഈ അടിസ്ഥാന മുസ്ലിം വിശ്വാസത്തെ, കുര്‍ആന്‍ ദിവ്യവെളിപാടാണെന്ന വിശ്വാസത്തെ, ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. അപ്രസക്തമായ മറ്റ് ചില വിശ്വാസങ്ങളെയാണദ്ദേഹം ചോദ്യം ചെയ്തത്. എന്നിട്ടു പോലും അദ്ദേഹത്തെ വകവരുത്തി. ബ്ളോഗില്‍ ഇതൊക്കെ എഴുതുന്ന താങ്കള്‍ കേരളത്തിലെ പൊതു വേദികളില്‍ കുര്‍ആന്‍ ദിവ്യവെളിപാടല്ല എന്നൊന്നു പറഞ്ഞു നോക്ക്. അപ്പോള്‍ അറിയാം മുന്നാക്ക മുസ്ലിങ്ങള്‍ എന്തു ചെയ്യുമെന്ന്.


kaalidaasan said...




>>>>>ഇവിടെ ഞാന്‍ യുക്തിവാദത്തിന്റെ ആചാര്യന്മാര്‍ കൃത്യമായ reference സഹിതം എഴുതിയ കാര്യങ്ങള്‍ കാളിദാസന്‍ 'മലക്ക് 'ചരിത്രം എന്ന് പറഞ്ഞു നിഷേധിക്കുകയായിരുന്നു.അതിനദ്ധേഹം തന്ന reference -wikipedia ! ആധികാരിക reference ഗ്രന്ഥം ആയി കണക്കാക്കപെടുന്ന encyclopedia britanica യുടെ കഥപോലും താങ്കള്കരിയും എന്ന് കരുതുന്നു...<<<<

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയേപ്പറ്റി താങ്കള്‍ പറഞ്ഞ വിചിത്ര കാര്യങ്ങള്‍ ഒരു യുക്തിവാദത്തിന്റെ ആചാര്യനും എഴുതിയിട്ടില്ല. താങ്കളൊരു റഫറന്‍സും നല്‍കിയിട്ടുമില്ല.

ആധികാരിക റഫറന്‍സ് ഗ്രന്ഥം എന്നു താങ്കള്‍ വിശേഷിപ്പിച്ച Encyclopedia Britannica യില്‍ കോണ്‍സ്റ്റന്റയിനേക്കുറിച്ച് എഴുതിയിരിക്കുന്നത് ഇവിടെ വായിക്കാം.

http://www.britannica.com/EBchecked/topic/133873/Constantine-I

അതിലൊന്നും താങ്കള്‍  വക്രീകരിക്കുന്നതുപോലെയുള്ള ഒരു പരാമര്‍ശവുമില്ല.

യേശു ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനേക്കുറിച്ച് ഈ ആധികാരിക റഫറന്‍സ് ഗ്രന്ഥത്തില്‍ എഴുതി വച്ചിരിക്കുന്നത് ഇങ്ങനെ.

http://www.britannica.com/EBchecked/topic/115240/Christianity

Although the allusions in non christian sources (the Jewish historian Josephus,the Roman historians Tacitus and Suetonius, and Talmudic texts) are almost negligible, they refute the unsubstantiated notion that Jesus might never have existed.

ഇനി യുക്തിവാദികളുടെ കോണ്‍സ്റ്റന്റയിനേക്കുറിച്ചുള്ള അഭിപ്രായം ഇവിടെ വായിക്കാം.

http://www.atheistfoundation.org.au/articles/constantine-another-christian-fable


kaalidaasan said...




>>>>>കൊസ്ടന്റൈന്‍ നെപോലെ ക്രൂരനായ ഒരു ഭരണാധികാരിയെ യുക്തിവാദികളുടെ reference പോലും തള്ളി ന്യായീകരിക്കേണ്ട കാര്യമെന്തായിരുന്നു?<<<<

കോണ്‍സ്റ്റന്റയിന്‍ ക്രൂരനായ ഭരണാധികാരി ആയിരുന്നോ അല്ലയോ എന്നതിനേക്കുറിച്ചൊന്നും ഞാന്‍ ഒരഭിപ്രായവും എഴുതിയിട്ടില്ല. അദ്ദേഹത്തേക്കുറിച്ച് ഒരു നുണ താങ്കള്‍ എഴുതിയപ്പോള്‍ അതല്ല വാസ്തവം എന്നേ ഞാന്‍ പറഞ്ഞുള്ളു. സാധാരണ ജനങ്ങള്‍ അറിയുന്ന അദ്ദേഹത്തിന്റെ ചരിത്രത്തില്‍ അങ്ങനെ ഇല്ല.അതുകൊണ്ടാണ്, താങ്കള്‍ എഴുതിയത് വല്ല മലക്കും ഇറക്കിത്തന്നതാണോ എന്നു ചോദിച്ചതും.

കോണ്‍സ്റ്റന്റയിനേക്കുറിച്ച് സാധാരണക്കാര്‍ക്കറിയുന്ന ചരിത്രമാണു വികിപ്പീഡിയയില്‍ ഉള്ളത്. ആധികാരികമെന്നു താങ്കള്‍ തനെ വിശേഷിപ്പിച്ച Encyclopedia Britannicaയിലും അതേ വിവരങ്ങളാണുള്ളത്. അതൊക്കെയേ ഞാനും എഴുതിയിട്ടുള്ളു.


kaalidaasan said...




>>>>ഞാന്‍ ഇവിടം വിട്ടതായിരുന്നു.പക്ഷെ ഈമെയിലില്‍ കാളിക്കുട്ടന്റെ പ്രതികരണം കണ്ടപ്പോള്‍ അതില്‍ പിന്നെയും blunders കണ്ടപ്പോള്‍,അതും എന്നെ നുണയന്‍ ആക്കിയതും കണ്ടപ്പോള്‍ ഇടപെടണം എന്ന് തോന്നി.എന്തിനു കാളിദാസ ഇങ്ങനെ നുണ പറയുന്നു?ആള് ഒന്ന് നീങ്ങി എന്ന് കാണുമ്പോള്‍ നുണ വിളിച്ചു പറഞ്ഞു തടി തപ്പുന്ന പണി അല്ലെ?<<<<

താങ്കള്‍ ഇവിടന്നു നീങ്ങുന്നോ ഇവിടെ ഇരിക്കുന്നോ എന്നു നോക്കിയല്ല ഞാന്‍ എന്റെ അഭിപ്രായം എഴുതുക. എനിക്കു സമയം കിട്ടുമ്പോഴാണ്.
താങ്കള്‍ നുണ എഴുതിയതുകൊണ്ടാണ്, നുണയനെന്നു വിളിച്ചത്.

ഹദീസുകളാണു ഇസ്ലമിക ഭീകരതക്കുറവിടം എന്നത് മുഴുത്ത നുണയാണ്. കുര്‍ആനില്‍  ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന അനേകം ആയത്തുകളുണ്ട്. അവ ഞാന്‍ അക്കമിട്ടു നിരത്തിയിട്ട് ഇപ്പോഴും താങ്കളതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മറ്റ് പലയിടത്തും കൈ കടത്തുലുകള്‍ ഉണ്ട് എന്നു പരാതി പറയുന്ന താങ്കള്‍ ഇത് ആരുടെയെങ്കിലും കൈ കടത്തലാണെന്നു പോലും പറയുന്നില്ല.

ഞാന്‍ വീണ്ടും പറയട്ടെ. കുര്‍ആനാണ്‌ ഇസ്ലാമിക ഭീകരതക്കു കാരണം. ഹദീസുകളാണെന്ന് താങ്കല്‍ പറഞ്ഞത് നുണയാണ്.


kaalidaasan said...




>>>>ഇവരൊക്കെ ആരായിരുന്നു ദാസ?യുക്തിവാദി കുടുംബത്തിലെ രണ്ടാം കുടി മക്കളോ?
athiest publishers പച്ച മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ഇവരൊക്കെയാണ് എന്നെ വഴിതെറ്റിച്ച "മലക്കുകള്‍" എന്ന് വ്യക്തമായി ഞാന്‍ ടൈപ്പ് ചെയ്തിട്ടും ഉണ്ടായിരുന്നു.<<<<


യേശു ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനേക്കുറിച്ച് ഞാന്‍ താങ്കളുമായി തര്‍ക്കിച്ചില്ലല്ലോ. യേശു ജീവിച്ചിരുന്നില്ല എന്തിനേക്കുറിച്ച് അനേകം പുസ്തകങ്ങളുണ്ട്. അവയുടെ ഒക്കെ പേരുകള്‍ താങ്കള്‍ക്കറിയം. താങ്കളത് എങ്ങനെ വിശ്വസിച്ചാലും എനിക്ക് പരാതിയില്ല. അതേക്കുറിച്ച് ഞാന്‍ എഴുതിയത് ഒരഭിപ്രായം മാത്രം. എങ്കില്‍ യേശുവിനേക്കുറിച്ച് കുര്‍ആനില്‍ എഴുതിയതെല്ലാം ഭാവനയാകും. ഒരു മുസ്ലിമുമങ്ങനെ വിശ്വസിക്കില്ല. അതില്‍ അരിശം പൂണ്ടാണ്, താങ്കള്‍ ബൈബിളില്‍ നിന്നും മറ്റ് പലതും പകര്‍ത്തി വച്ചതും. യേശു ജീവിച്ചിരുന്നോ മൊഹമ്മദ് ജീവിച്ചിരുന്നോ എന്നതൊന്നുമൊരു തര്‍ക്ക വിഷയമേ അല്ല. അങ്ങനെ പ്രചരിപ്പിക്കുന്നവര്‍ ഏതു കുടിയിലെ മക്കളാണെന്ന് ഞാന്‍ അന്വേഷിക്കാറില്ല. ഇവര്‍ രണ്ടുപേരും ജീവിച്ചിരുന്നു എന്നുതന്നെയാണ്‌ ഞാന്‍ വിശ്വസിക്കുന്നതും.മറിച്ചൊരു അഭിപ്രായം ​എഴുതുന്നവരുടെ കുടിയൊന്നും ഞാന്‍ പൊക്കി നോക്കാറില്ല. അതൊക്കെ താങ്കളേപ്പോലുള്ള കാപട്യങ്ങള്‍ ചെയ്തോളൂ. യേശു ജീവിച്ചിരുന്നില്ല എന്നു തെളിയിക്കാന്‍ വേണ്ടി കുറേ പുസ്തകങ്ങ്ള്ലുടെ റഫറന്‍സ് താങ്കള്‍ നല്‍കി. എന്നിട്ട് അങ്ങനെ ഒന്ന് മൊഹമ്മദിനേപ്പറ്റി ഉണ്ടോ എന്നു വെല്ലുവിളിച്ചു. അതിനു ഞാന്‍ മറുപടിയും നല്‍കി. യേശു ജീവിച്ചിരുന്നില്ല പക്ഷെ മൊഹമ്മദ് ജീവിച്ചിരുന്നു എന്ന് താങ്കള്‍ പ്രചരിപ്പിക്കുമ്പോള്‍ അതില്‍ ഒരു ഗൂഡ അജണ്ട ഞാന്‍ കാണുന്നു. അത് മറ്റുള്ളവര്‍ കാണണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല.

കോണ്‍സ്റ്റന്റയിനേക്കുറിച്ച് താങ്കള്‍ എഴുതിയ നുണകളാണ്‌ മലക്ക് ഇറക്കി തന്നതാണോ എന്നു ഞാന്‍ ചോദിച്ചത്. ഇസ്ലാം എങ്ങനെയാണു അറേബ്യയിലെ മതമാക്കിയത് എന്നു ഞാന്‍ എഴുതിയപ്പോള്‍ അതിനുള്ള മറുപടിയിലാണ്, താങ്കള്‍ കോണ്‍സ്റ്റന്റിയ്നേക്കുറിച്ച് കുറെ കാര്യങ്ങള്‍ എഴുതി വച്ചത്. ഇവിടെ ആ അഭിപ്രായം ​ഇപ്പോഴുമുണ്ട്.

http://nasthikanayadaivam.blogspot.com/2011/06/blog-post.html?showComment=1310655298173#c6123306668656132289

ഇസ്ലാമിനേക്കുറിച്ച് ഞാന്‍ എഴുതിയതിന്റെ മറുപടിയാണതെന്ന് വായിക്കുന്നവര്‍ക്ക് ബോധ്യമാകും. അതും ഏതോ ഒരു പുസ്തകത്തില്‍ നിന്നും. അതൊന്നും ചരിത്രമായി ആരും വിലയിരുത്താറില്ല. ഒറ്റപ്പെട്ട അഭിപ്രയമായിട്ടണവയെ വിലയിരുത്തുന്നത്. ഇസ്ലാമിനേക്കുറിച്ചും വക്രീകരിച്ച അനേകം പുസ്തകങ്ങള്‍ ലഭ്യമാണ്.

ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാകുന്നത് എ ഡി 380 ല്‍ ആണ്. അതിനും നാലു നൂറ്റാണ്ടുമുന്നേ അതുണ്ടായിരുന്നു. മറ്റ് പല രാജ്യങ്ങളും അതിനെ ഔദ്യോഗിക മതമായി സ്വീകരിച്ചിരുന്നു. അര്‍മ്മീനിയ, ജോര്‍ജിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍. മധ്യപൂര്‍വദേശം മുഴുവനുമത് പടര്‍ന്നിരുന്നു. ഈ നാലു നൂറ്റാണ്ടുകാലം റോമ സാമ്രാജ്യം ക്രിസ്റ്റു മതത്തെ പീഢിപ്പിച്ചുമിരുന്നു. പക്ഷെ ഇസ്ലാം അങ്ങനെആയിരുനില്ല. മൊഹമ്മദിന്റെ കാലത്തു തന്നെ വാളുകൊണ്ട് അദ്ദേഹം അറേബ്യ പിടിച്ചടക്കി ഇസ്ലാം അടിച്ചേല്‍പ്പിക്കുകയാണുണ്ടായത്. ആദ്യഖലീഫമാര്‍ സമീപപ്രദേശങ്ങള്‍ പിടിച്ചടക്കി ഇസ്ലാം അടിച്ചേല്‍പ്പിച്ചു. ഇതാണു ചരിത്രത്തിന്റെ നേരെയുള്ള വായന. താങ്കളുടെ ചരിത്രം ആരംഭിക്കുന്നത് നിര്‍ഭാഗ്യവശാല്‍ നാലം നൂറ്റാണ്ടില്‍ മാത്രവും. നാലാം നൂറ്റാണ്ടു വരെ ക്രിസ്തു മതം പ്രചരിച്ചത് ഒരു ഭരണാധികാരിയുടെയും സഹായമില്ലാതെയായിരുന്നു. അതൊക്കെ തമസ്കരിച്ചിട്ട്, നാലം നൂറ്റാണ്ടില്‍ മാത്രം താങ്കള്‍ ചരിത്രവായന തുടങ്ങുന്നു.

കൂടാതെ കോണ്‍സ്റ്റനറ്റിയിനേക്കുറിച്ച് താങ്കള്‍ എഴുതിയത് പലതും നുണകളാണ്. അദ്ദേഹത്തിന്റെ ഭാര്യയൊന്നുമല്ല അദ്ദേഹത്തെ ക്രിസ്തുമതാനുയായി ആക്കിയത്. അദ്ദേഹത്തിന്റെ അമ്മയായിരുന്നു.മരിക്കുന്നതിനു തൊട്ടുമുമ്പാണദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചതും.


kaalidaasan said...




>>>>"ആധികാരിക reference എന്ന് കരുതപ്പെടുന്ന Encyclopedia Britannica യുടെ കാര്യം പോലും താങ്കള്കരിയും എന്ന് കരുതുന്നു.." എന്നല്ലേ?
കാരണം മതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതില്‍ കൈകടത്തലുകള്‍ നടക്കുന്നു.<<<<


ഒരു പുസ്തകത്തിന്റെ കാര്യം പോലും താങ്കള്‍ക്കറിയും എന്നു കരുതുന്നു എന്നെഴുതിയാല്‍ അത് കൈ കടത്തലിനേക്കുറിച്ചാണെന്ന് മനസിലാകണമെങ്കില്‍ ഏതെങ്കിലും മലക്ക് വന്നു പറഞ്ഞു തരേണ്ടി വരും. ഈ മറുഭാഷ പറയാതെ ഒരു കാര്യം താങ്കള്‍ക്ക് നേരെ പറഞ്ഞുകൂടേ?

ആധികാരികമെന്നു കരുതപ്പെടുന്നു എന്നു പറഞ്ഞാല്‍ അതിനൊരര്‍ത്ഥമുണ്ട്. ഭൂരിഭാഗം ആളുകളുമത് വിശ്വസനീയമെന്നു കരുതുന്നു എന്നാണ്. ഒന്നോ രണ്ടോ പേര്‍ അതിനെ സംശയിച്ചു എന്നു കരുതി അതിലെഴുതിയതു മുഴുവന്‍  അസത്യങ്ങളാകില്ല.

എഴുതുമ്പോള്‍ ലഭ്യമായ വിവരങ്ങള്‍ വച്ചാനതെഴുതാറുള്ളത്. മനുഷ്യന്‍ കൈ കൊണ്ടാനവയൊക്കെ എഴുതുന്നതും. തങ്ങള്‍ക്കംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ കണുമ്പോള്‍ കൈ കടത്തി എന്നു പറയാന്‍ വളരെ എളുപ്പമാണ്. ഈ സംശയരോഗം കൂടുതലുള്ളത് മുസ്ലിങ്ങളിലും. കാരണം ഏറ്റവും വലിയ സംശയരോഗി മൊഹമ്മദായിരുന്നു. തോറയിലു ബൈബിളിലും കൈ കടത്തി എന്നാണദ്ദേഹം സംശയിച്ചതും. അദ്ദേഹത്തിന്റെ അനുയായിയായ താങ്കളും ആ സംശയരോഗത്തിന്റെ അടിമയാണ്.

വികിപ്പീഡിയയേയും താങ്കള്‍ക്ക് പുച്ഛമാണല്ലോ? വികിപ്പീഡിയയ വെറുതെ എന്തെങ്കിലുമെഴുതി വയ്ക്കുകയല്ല ചെയ്യുന്നത്. അതിന്റെ റഫറന്‍സ് സഹിതമണെഴുതാറുള്ളത്. വിശ്വസനീയമായ ഏതെങ്കിലും പുസ്തകം താങ്കളുടെ അഭിപ്രായത്തിലുണ്ടോ ആവോ?


kaalidaasan said...




>>>>പിന്നെ ഖുറാനില്‍ എന്ത് പറഞ്ഞു എന്ന് മുസ്ലിങ്ങല്കറിയില്ല എന്നത് 'വെറുപ്പ്‌ ' മാത്രം കൈമുതലുള്ള താകള്‍ പുറത്തു നിന്ന് 'വാശി' പിടിച്ചിട്ടു എന്ത് കാര്യം?അറിയില്ല എന്നാല്‍ അറിയില്ല തന്നെ.<<<<

എനിക്കൊരു വാശിയുമില്ല. കുര്‍ആനേക്കുറിച്ച് മുസ്ലിങ്ങള്‍ക്കറിയില്ല എന്നതൊക്കെ താങ്കളുടെ തോന്നലുകളാണ്.മുസ്ലിങ്ങള്‍ക്കറിയാം എന്നു തന്നെയാണെന്റെ വിശ്വാസം. കുര്‍ആന്‍  ദിവ്യവെളിപാടല്ല എന്നും യേശു ജീവിച്ചിരുന്നിട്ടില്ല എന്നതും ഒക്കെയല്ലേ കുര്‍ആന്‍ വായിച്ചു താങ്കള്‍ മനസിലാക്കിയിരിക്കുന്നത്. അതെന്തു തരം മനസിലാകലാണെന്ന് സുബോധമുള്ളവര്‍ എളുപ്പം തിരിച്ചറിയും. താങ്കളൊക്കെ ആദ്യം കുര്‍അനില്‍ എഴുതി വച്ചിരിക്കുന്നത് മനസിലാക്ക്. കുര്‍ആന്‍ ദിവ്യവെളിപാടാണ്‌ എന്ന് കുര്‍ആനില്‍ അനേക തവണ എഴുതി വച്ചിട്ടുണ്ട്. യേശുവിനേക്കുറിച്ചും മറിയത്തേക്കുറിച്ചും  കുര്‍ആനില്‍ അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇത് വയിച്ചിട്ട് താങ്കള്‍ക്ക് മനസിലായില്ലല്ലോ. എന്നിട്ട് കുര്‍ആന്‍ മുസ്ലിങ്ങള്‍ക്കറിയില്ല എന്നു പറയാന്‍ ഒരു നാണക്കേടും താങ്കള്‍ക്ക് തോന്നുന്നില്ലല്ലോ. തൊലിക്കട്ടി അപാരം. കണ്ടാമൃഗം തോറ്റുപോകും.

മുസ്ലിങ്ങള്‍ക്ക് കുര്‍ആന്‍ അറിയില്ല എന്ന് താങ്കള്‍ കരുതിക്കോളൂ. എനിക്കതിനോട് യോജിക്കാനാകില്ല.


kaalidaasan said...




>>>>പിന്നെ ജൂതന്മാര്‍ ഈജിപ്തില്‍ നിന്നും കൊണ്ട് വന്ന 'പാഗന്‍'ദൈവത്തിന്റെ പേരാണ്'ആമീന്‍' അത് പിന്നെ ക്രിസ്ത്യാനിക്ക് കിട്ടി പിന്നെ മുസ്ലിമിനും-അത് ഖുരാനിലുണ്ടോ എന്ന് ചോദിച്ചാല്‍ പലരും ഞെട്ടും.കാരണം 'ഫാത്തിഹ'എന്നാ സൂറത്തിന്റെ അവസാനം ആമീന്‍ പറയുന്നു.നൂറ്റാണ്ടുകളായി.ഖുറാനില്‍ ഫാത്തിഹ എടുത്തു നോകിയാല്‍ അവിടെ ആമീനുമില്ല ചെമീനുമില്ല!<<<<

ആമീനും ചെമ്മീനും എനിക്ക് വേണ്ട. ആമീനും ചെമ്മീനുമൊന്നും ആരെയും ബാധിക്കുന്ന പ്രശ്നമല്ല.

യഹൂദരും ക്രിസ്ത്യാനികളും  ഉപയോഗിക്കുന്ന ആമേന്‍ എന്ന വാക്കിനേക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഈ ലേഖനം വായിച്ചു നോക്കാം.

http://en.wikipedia.org/wiki/Amen


kaalidaasan said...




>>>>പക്ഷെ സുബൈരിനോടും ഹുസൈനോട് തന്നെയും ഈ ചോദ്യം ചോദിച്ചാലോ?അവര്‍ക്കും അതറിയുമോ എന്ന് കണ്ടുതന്നെ അറിയണം...<<<<

ചോദിച്ചാലല്ലേ അറിയാന്‍ പറ്റു. ചോദിച്ചു നോക്ക്. പക്ഷെ ഹുസൈനോ സുബൈറോ ഇവിടെ അതിനു മറുപടി പറയില്ല. അതവര്‍ക്കറിയാന്‍ വായ്യാത്തതുകൊണ്ടാണെന്ന താങ്കളുടെ ഭാഷ്യത്തോട് എനിക്ക് യോജിപ്പുമില്ല.


kaalidaasan said...




>>>>പിന്നെ ഖുറാനെ പറ്റി താങ്കള്‍ പറഞ്ഞതൊക്കെ ഞാന്‍ അംഗീകരിക്കുന്നു.പക്ഷെ അതെല്ലാം അതിനേക്കാള്‍ ഭീകരമായി ബൈബിളിനും ബാധകമാണ് എന്ന് മാത്രം ഓര്‍ക്കുക.<<<<

കുര്‍ആനേപ്പറ്റി പറയുമ്പോള്‍ കുര്‍ആനില്‍ നില്‍ക്കാന്‍ പഠിക്കൂ നാസേ. വെറുമൊരു ഇസ്ലാമിസ്റ്റിനേപ്പോലെ ബൈബിളിലേക്കോടാതെ.

കര്‍ആനിലൂടെ മൊഹമ്മദ് നിര്‍ദേശിച്ചത് യുദ്ധം ചെയ്യണമെന്നാണ്. അവിശ്വാസികളെ ബലപ്രയോഗത്തിലൂടെ വരുതിയിലാക്കണമെന്നാണ്. എവിടെയൊക്കെയാണത് എഴുതി വച്ചിട്ടുള്ളതെന്നും ഞാന്‍ പകര്‍ത്തി വച്ചു. അതു പോലെ ഒരു നിര്‍ദ്ദേശവും ക്രിസ്ത്യാനികളുടെ ദൈവമായ യേശു തന്റെ അനുയായികള്‍ക്ക് നല്‍കിയിട്ടില്ല. ഉണ്ടെങ്കില്‍ താങ്കള്‍ അത് സുവിശേഷങ്ങളില്‍ നിന്നും തെളിയിക്കണം.

യഹൂദരുടെ വേദ പുസ്തകത്തില്‍ കുര്‍ആനിലേതിനു സമാനമായ പല പരാമര്‍ശങ്ങളും ഉണ്ട്. പക്ഷെ അവര്‍ ഇതൊക്കെ എക്കാലത്തേക്കും പിന്തുടരേണ്ട മാറ്റാനകാത്ത ദൈവിക നിര്‍ദ്ദേശങ്ങളാണെന്ന് വിശ്വസിക്കുന്നില്ല. അത് വച്ച് ആരുടെയും കഴുത്തു വെട്ടാനും പോകുന്നില്ല. പക്ഷെ മുസ്ലിങ്ങള്‍ അങ്ങനെയല്ല. കുര്‍ആന്‍ ലോകാവസാനം വരെക്കുമുള്ള അവസാന പുസ്തകമാണെന്നും അത് വള്ളിപുള്ളി മാറ്റാനാകില്ല എന്നും വിശ്വസിക്കുന്നു. ആ വിശ്വാസം ചില മുസ്ലിങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതാണ്‌ ഇസ്ലാമിക ഭീകരതയുടെ കാരണവും. അത് മനസിലാക്കാന്‍ മതാന്ധത താങ്കളെ അനുവദിക്കുന്നില്ല.


kaalidaasan said...




>>>>കല്ലെറിഞ്ഞു കൊല്ലുക എന്ന ശിക്ഷ ഖുറാനില്‍ കാണിക്കാമോ?അവിടെ ഹദീസ് തേടി പോകേണ്ടി വരും.ഈ ഹദീസ് വന്നതും അബുഹുരൈര മുതലായ 'ജൂത മുസ്ലിങ്ങള്‍' വഴിക്ക് തന്നെ. എന്നാല്‍ പല്ലിനു പല്ല് കണ്ണിനു കണ്ണ് ഒക്കെയുണ്ട്..അത് ബൈബിളില്‍ നിന്നും കോപിയടിച്ചു നേര്പിചെടുത്തു <<<<

കല്ലെറിഞ്ഞു കൊല്ലുന്ന ആയത്തൊക്കെ ആടു തിന്നു പോയ കാര്യം നാസറിഞ്ഞിട്ടില്ലേ? ഇല്ലെങ്കില്‍ അറിയേണ്ട. ആടുതിന്നു പോയ ആയത്തുകളേക്കുറിച്ചൊക്കെ ജബ്ബാര്‍ മാഷ് വിശദമായി അദ്ദേഹത്തിന്റെ ബ്ളോഗില്‍ എഴുതിയിട്ടുണ്ട്. അതൊക്കെ വായിച്ചു നോക്കുക.

കല്ലെറിഞ്ഞു കൊല്ലല്‍ നാണകേണ്ടുണ്ടാക്കുന്നു. കുറ്റബോധം ഉണ്ടാകുമ്പോള്‍ ന്യായീകരണം തേടിപ്പോകുക മനുഷ്യ സ്വഭാവമാണ്. അപ്പോള്‍ ആര്‍ക്കും തെളിയിക്കാനാനകാത്തതൊക്കെ ജൂദ മുസ്ലിമിന്റെ തലയില്‍ വച്ചു കൊടുക്കാം. മൊഹമ്മദിന്റെ യഥാര്‍ത്ഥ അനുയായി തന്നെ. അള്ളായുടെ പെണ്‍മക്കളുടെ ഇടനില സ്വീകരിക്കാം എന്ന് പറഞ്ഞ് മാസങ്ങള്‍ക്ക് ശേഷമത് പിശാചിന്റെതലയില്‍ വച്ചു കൊടുത്തയാളല്ലേ. അപ്പോള്‍ അനുയായിയും മോശമാകരുതല്ലോ.
കണ്ണിനു കണ്ണ്, നേര്‍പ്പിക്കുകയല്ല മൊഹമ്മദ് ചെയ്തത്. അത് കുറച്ചു കൂടെ ഭീകരമാക്കുയാണു ചെയ്തത്. പണം കയ്യിലുണ്ടെങ്കി ശിക്ഷയില്‍ നിന്നും രക്ഷപ്പെടാമെന്ന ആഭാസത്തരം കൂടി ഉള്‍പ്പെടുത്തി ശിക്ഷയില്‍ പോലും വിവേചനം കൊണ്ടു വരികയാണു ചെയ്തത്.
ശരിക്കും പറഞ്ഞാല്‍ ബൈബിളില്‍ നിന്നും കോപ്പിയടിചതല്ല. കണ്ണിനു കണണ്‍ എന്നത് പ്രാചീന കാലത്ത്, അറബികള്‍ ഉള്‍പ്പടെയുള്ള എല്ലാ സമൂഹങ്ങളിലുമുണ്ടായിരുന്ന ശിക്ഷാരീതിയായിരുന്നു. യഹൂദര്‍ക്കുമതുണ്ടായിരുന്നു. അത് ക്രൂരമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ വിവേകമുള്ളവര്‍ അതുപേക്ഷിച്ചു. ഒരിക്കലും വിവേകമുണ്ടാകാന്‍ സാധ്യതയില്ലാത്ത മ്സുലിങ്ങള്‍ മാത്രം അതിപ്പോഴും തുടരുന്നു. മൊഹമ്മദ് കൌശലക്കാരനായിരുനതുകൊണ്ട്, വളരെ സമര്‍ദ്ധമായി അത് അള്ളാ എന അദ്ദേഹര്ത്തിന്റെ ദൈവത്തിന്റെ പിടലിക്ക് വച്ചു കൊടുത്തു. നാസുമാര്‍ എല്ലാ വൃത്തികേടുകളെയും  ന്യായീകരിക്കാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലുമുണ്ടാകുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു.

ഖുറൈഷികളുടെകൂടി ശിക്ഷാരീതിയായിരുന്നു കണ്ണിനു കണ്ണ്, പല്ലിനു പല്ല്, എന്നൊന്നും തലപോയാലും നാസുമാര്‍ സമ്മതിക്കില്ല. അത് ബൈബിളിലേതാണെന്നു തന്നെ പറഞ്ഞു കൊണ്ടിരിക്കും. മൊഹമ്മദിനെ സമതിക്കണം. എഴുത്തും വായനയും അറിയില്ലാത്ത മന്ദബുദ്ധിയായിരുന്നു എന്ന് നാസുമാര്‍ പ്രകീര്‍ത്തിക്കുമെങ്കിലും, ദീര്‍ഘദൃഷ്ടി അപാരം.

ഹദീസുകള്‍ തെറ്റാണെന്നു പറഞ്ഞാലൊന്നും ഇസ്ലാമില്‍ പരിഷ്കാരം ഉണ്ടാകില്ല.


kaalidaasan said...




>>>>മാര്‍ക്സിസ്റ്റു കാരനെ കുറ്റം പറയുമ്പോള്‍ അവന്‍ കോണ്‍ഗ്രസ്‌ പുരാണം ചികയും.തിരിച്ചും.മുന്നില്‍ ആരാണെന്ന് നോകിയാണ് മറുപടി വരിക.അത് മനുഷ്യ സഹജമാണ്.<<<<

കോണ്‍ഗ്രസുകാര്‍ കമ്യൂണിസ്റ്റുകാരെ കുറ്റം പറയുമ്പോള്‍ ഈ ചികയല്‍ ആര്‍ക്കും മന്സിലാകും. വഴിയില്‍ നില്‍ക്കുന്ന ആരെങ്കിലും കമ്യൂണിസ്റ്റുകാരനെ കുറ്റം പറഞ്ഞാല്‍ അതിനു മറുപടി കോണ്‍ഗ്രസുകാരന്റെ ചരിത്രം ചികഞ്ഞുകൊണ്ടാണെങ്കില്‍ അത് ആര്‍ജ്ജവമില്ലാത്ത നടപടിയാണെന്നു പറയേണ്ടി വരും. മുന്നില്‍ ആരാണെന്നു നോക്കിയല്ല മറുപടി പറയേണ്ടത്. ഉന്നയിക്കുന്ന വ്ഷയത്തെ അടിസ്റ്റ്ഘ്ഹാനമാക്കിയാണ്. മുന്നില്‍ ഒര്‍ പന്നിയാണ്‍ നില്‍ക്കുന്നതെങ്കില്‍ ആരുടെ ചരിത്രമായിരിക്കും താങ്കളൊക്കെ ചികയുക?







kaalidaasan said...




>>>>പിന്നെ ഖുറാന്‍ ദൈവ വെളിപാടല്ല എന്ന് പറഞ്ഞാല്‍ മുസ്ലിങ്ങളിലെ തീവ്രവാദികള്‍ എന്ത് ചെയ്യും എന്ന് താങ്കള്‍ എന്നെ പഠിപ്പിക്കണ്ട.അതെനിക്കറിയാം..<<<<

ഞാന്‍ ആരെയും പഠിപ്പിച്ചതല്ല. താങ്കള്‍ക്ക് മാത്രമല്ല, സുബോധമുള്ള എല്ലാവര്‍ക്കുമറിയാം മുസ്ലിം തീവ്രവാദികള്‍ എന്തു ചെയ്യുമെന്ന്. ഇറാനിലും പാലസ്തീനിലും  ഈജിപ്റ്റിലുമൊക്കെ അത് കണ്ടതാണ്.

താങ്കളേക്കാളും ആര്‍ജ്ജവം സുബൈറിനുണ്ട്. അദ്ദേഹം ഇസ്ലാമിനെ പരിഷ്കരിക്കാന്‍  ഇറങ്ങുന്നു എന്നവകാശപ്പെടുന്നില്ല. കുര്‍ആനും തോറയും ബൈബിളുമൊക്കെ ദിവ്യവെളിപാടെന്ന വിശ്വാസത്തിലാണു ചര്‍ച്ച ചെയ്യുന്നതും, കുര്‍ആനെ പ്രതിരോധിക്കാന്‍ ബൈബിളുദ്ധരിക്കുന്നതും. ദൈവവചനങ്ങളായിട്ടുതന്നെയാണു ബൈബിള്‍ ഉദ്ധരിക്കുന്നതും. താങ്കളുടെ നിലപാട് പുകമറക്കുള്ളിലാണ്.

കുര്‍ആന്‍ ദിവ്യവെളിപാടല്ല എന്നു വിശ്വസിക്കുന്ന മുസ്ലിങ്ങളോടല്ല ഞാന്‍ കുര്‍ആന്‍ വിമര്‍ശനം നടത്തി സംവദിക്കുന്നത്.അത് മറ്റൊരു പുസ്തകം എന്ന നിലപാടാണെങ്കില്‍ സംവാദത്തിനുതന്നെ പ്രസക്തിയില്ല. പഴയ നിയമ പുസ്തകത്തില്‍ കെട്ടുകഥകളും ചരിത്രവും  ഭാവനകളുമുണ്ട്. ഇത് ഞാന്‍ പലപ്രാവശ്യം സുബൈറിനോട് വ്യക്തമാക്കിയിട്ടുമുണ്ട്. താങ്കള്‍ പഴയനിയമപുസ്തകത്തില്‍ നിന്നും പകര്‍ത്തി എഴുതിയവയൊന്നും ഒരു ദൈവത്തിന്റെയും വാക്കുകളല്ല എന്നാണു എന്റെ അഭിപ്രായം.

കുര്‍ആന്‍ ദിവ്യവെളിപാടല്ല എന്ന് മുസ്ലിങ്ങള്‍ ഒരു നിലപാടെടുക്കുന്ന നിമിഷം കുര്‍ആന്‍ വിമര്‍ശനവും ഞാന്‍  അവസാനിപ്പിക്കും.


kaalidaasan said...




>>>>ഇതേ അവസ്ഥ തന്നെയായിരുന്നു ഒരു കാലത്ത് ക്രൈസ്തവറിലും ഹൈന്ദവരിലും.നേരിയ തോതില്‍ ഇപ്പോഴും ഉണ്ട്.1995 ഇലാണ് മടലിന്‍ മുറേയും മറ്റും കൊല്ലപെട്ടത്‌.<<<<

മാഡലിന്‍ മറിയുടെ കൊലപാതകം ക്രൈസ്തവരില്‍ ചാര്‍ത്തുന്ന താങ്കള്‍ക്കതേക്കുറിച്ചൊന്നുമറിയില്ല. ഇതാണതിന്റെ വിശദാംശങ്ങള്‍.

http://en.wikipedia.org/wiki/Madalyn_Murray_O'Hair

Investigation and arrests

Ultimately, a murder investigation focused on David Roland Waters, who had worked as a typesetter for American Atheists. Not only did Waters have previous convictions for violent crimes, there were several suspicious burglaries during his tenure, and he pleaded guilty earlier in 1995 to stealing $54,000 from American Atheists.[21] In the wake of the disappearance, Madalyn Murray O'Hair's estranged son William Murray publicly stated that his mother had a tendency to hire violent atheist criminals because "She got a sense of power out of having men in her employ who had taken human life." [22]
Shortly after his theft of the $54,000 was discovered, O'Hair had written a scathing article in the 'Members Only' section of the American Atheists newsletter exposing Waters, the theft and Waters' previous crimes,[9] including a 1977 incident in which Waters allegedly beat and urinated upon his mother.[21] Waters' girlfriend later testified that he was enraged by O'Hair's article, and that he fantasized about torturing her in gruesome ways.[21]

In January 2001, Waters informed the police that the O'Hairs were buried on a Texas ranch, and he subsequently led them to the bodies.[9][17] When the police excavated there, they discovered that the O'Hairs' bodies had been cut into dozens of pieces with a saw. The remains exhibited such extensive mutilation and successive decomposition that identification had to be made through dental records, by DNA testing and, in Madalyn O'Hair's case, by the serial number of her prosthetic hip.[23] The head and hands of Danny Fry were also found at the site.
The gold coins extorted from the O'Hairs were put in a storage locker rented by Waters' girlfriend.[9] Waters had taken out $80,000 and partied with his girlfriend for a few days, but upon his return he discovered that the remaining $420,000 had been stolen. A group of thieves operating in that area had a master key to the type of lock which Waters used to secure the locker. In the course of their activities, they came across the locker, used the master key to open it, and found a suitcase full of gold coins. They eventually spent all but one, which the police recovered.[9]
Waters was found guilty of kidnapping, robbery, and murder in the O'Hair case, and was sentenced to 20 years in prison.[24] In addition, he was also ordered to pay back a total of $543,665 to the United Secularists of America and to the estates of Madalyn Murray O'Hair, Jon Garth Murray, and Robin Murray-O'Hair. It is unlikely that any of these debts were paid, because Waters had no ability to earn money while in prison. Waters died of lung cancer at the Federal Medical Center in Butner, North Carolina on January 27, 2003.[9]


kaalidaasan said...




>>>>എന്നാല്‍ കൈസ്തവരെ അപേക്ഷിച്ച് 100 വര്ഷം എങ്കിലും പിന്നിലാണ് മുസ്ലിങ്ങള്‍.>>>

ഇത് സ്വയം ആശ്വാസം കൊള്ളുന്ന ഒരു പ്രസ്താവനയേ അകുന്നുള്ളു. 100 വര്‍ഷമല്ല. ചുരുങ്ങിയത് 1400 വര്‍ഷം പിന്നിലാണ്. അന്നത്തെ ഖുറൈഷികളുടെ പ്രാകൃത ആചാരങ്ങളും ശിക്ഷാരീതികളും അണിപ്പോഴും  ഇസ്ലാമിന്റെ നിയമസംഹിത. മലയാളിയായ നൌഷാദിന്റെ കണ്ണു ചൂഴ്ന്നെടുക്കന്‍ സൌദി അറേബ്യയിലെ ഇസ്ലാമിക പണ്ഡിതര്‍ തീരുമാനിച്ചത് അതുകൊണ്ടാണ്.

>>>അതിനു ഒരു പ്രധാന കാരണം ഖുരാനിലും ഹദീസിലും ഉള്ള അന്ധമായ വിശ്വാസം തന്നെ.പിന്നെ ഞാന്‍ സൂചിപ്പിച്ച പിന്നോകാവസ്ഥയും കൂടിയായപോള്‍ മുഴുവനായി.<<<<

മുസ്ലിങ്ങള്‍ മാത്രമല്ല, എല്ലാ മത വിശ്വാസികളും അവരുടെ വേദപുസ്തകങ്ങളെ അന്ധമായി വിശ്വസിക്കുകയണ്. ഇസ്ലാമിന്റെ പ്രത്യേകത പ്രാകൃത,അചാരങ്ങളും ശിക്ഷാരീതികളും ദൈവനിര്‍ദ്ദേശമാണെന്നും അത് ലോകാവസാനം വരെ മാറ്റാനാകില്ല, എന്നുമുള്ള അസംബന്ധമാണ്. അതുള്ളിടത്തോളം മുസ്ലിങ്ങള്‍ പിന്നിലായിരിക്കും.

മുസ്ലിങ്ങള്‍ പിന്നിലായതിന്റെ കാരണം  മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയാണെന്നത് തെറ്റിദ്ധാരണയാണ്. കേരളത്തിലെ മുസ്ലിങ്ങള്‍ പ്രയേണ മുന്നാക്കക്കാരായിട്ടാണു കണക്കാക്കപ്പെടുന്നതും. അവരുടെ പ്രതിനിധികളായ ഹുസൈനും സൌബൈറും നല്ല വിവരവും വിദ്യാഭ്യാസവുമുള്ളവരാണ്. പക്ഷെ സൌദിയേക്കുറിച്ചുള്ള ചര്‍ച്ചയിലൊക്കെ അവര്‍ ഈ ഇസ്ലാമിന്റെ ഈ പ്രാകൃത സ്വഭാവത്തെ അതിശക്തമായി ന്യായീകരിക്കുന്നു. പിന്നാക്കമായാലും  മുന്നാക്കമായാലും തീവ്രമുസ്ലിങ്ങളൊരു പോലെ. മനുഷ്യന്റെ കണ്ണുകുത്തിപ്പൊട്ടിച്ച് ശിക്ഷിക്കണമെന്നു പറഞ്ഞത് ദൈവമാണ്, എന്ന ചിന്താഗതി മാറാത്തിടത്തോളം മുസ്ലിങ്ങള്‍ എന്നും  പിന്നിലായിരിക്കും. അത് താങ്കള്‍ പറയുമ്പോലെ 10 വര്‍ഷമല്ല. ആയിരക്കണക്കിനു വര്‍ഷങ്ങളാണ്.


kaalidaasan said...




>>>>ഇത്രയും ഒരാള്‍ വിശ്വസിക്കുന്നു എങ്കില്‍ അയാള്‍ ക്രിസ്ത്യാനി ആയിരിക്കണം!എന്നാല്‍ മരണം വരെ josephus കടുത്ത ജൂത വിശ്വാസി ആയിരുന്നു!
അപ്പോള്‍ പിന്നെ എങ്ങിനെയാണ് ഈ വാചകങ്ങള്‍ josephus ഇന്റെ കൃതിയില്‍ കടന്നു കൂടിയത്?
>>>

ഇതൊരു പ്രത്യേക രോഗമാണ്. താങ്കള്‍ക്ക് അംഗീകരിക്കാന്‍ ആകാത്ത എന്തെങ്കിലും  ഏതെങ്കിലും പുസ്തകത്തിലുണ്ടെങ്കില്‍ അത് ആരുടെയോ കൈകടത്തലാണ്. ചില ഹദീസുകള്‍ ജൂദന്‍മാരുടെ കൈ കടത്തലാണ്. ഇപ്പോള്‍ ഒരു യഹൂദന്‍ യേശുവിനേക്കുറിച്ച് എഴുതിയത് കൈ കടത്തലാണെന്ന് ദുര്‍വ്യഖ്യാനിക്കുന്നു. അതിന്റെ കാരണം യഹൂദര്‍ എല്ലാവരും ക്രിസ്ത്യാനികളുടെ ശത്രുക്കളാണെന്ന അധമ ചിന്തയും. കടുത്ത ജൂദ വിശ്വാസകള്‍ തനെയായിരുന്നു യേശുവിന്റെ ശിക്ഷ്യന്‍മാരും അന്നത്തെ എല്ലാ അനുയായികളും.കുറച്ചു കൂടെ വളരാന്‍ നോക്ക് നാസേ.


ഇത് മൊഹമ്മദില്‍ നിന്നും പകര്‍ന്നു കിട്ടിയ രോഗമാണ്. എം എന്‍ റോയ് പറഞ്ഞ psychopathological state ന്റെ ലക്ഷണം. തോറയിലും ബൈബിളിലും ഉള്ള മൊഹമ്മദിനിഷ്ടപ്പെടാത്തവ കൈ കടത്തലാണെന്നദ്ദേഹം ആക്ഷേപിച്ചു. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ അനുയായിയായ താങ്കളും അതേ പാത പിന്തുടരുന്നു.

താങ്കളൊക്കെയാണ്‌ ഇസ്ലാമിനെ പരിഷ്കരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ആദ്യം സ്വയമൊന്ന്പരിഷ്കരിക്കുക. എന്നിട്ടു പോരേ ഇസ്ലാമിനെ പരിഷ്കരിക്കാന്‍. വെറുതെയല്ല സുബൈറിനു താങ്കള്‍ എഴുതുന്ന എന്നെ വിമര്‍ശിക്കാന്‍ വേണ്ടിയുള്ളതൊഴികെ ഒന്നും മനസിലാകാതത്ത്.


രവിചന്ദ്രന്‍ സി said...




Dear Kalidasan,

I request you to revise the two comments to nas ending with those highlighted canine metaphors. Pl delete the end-metaphors and repost. Otherwise, it may get the floodgates opened for those who are waiting to have a go at any rate, I think.


kaalidaasan said...




>>>കാളിയോട്,
എന്‍രെ കാളി എഡി.380 ന് നാല് നൂറ്റാണ്ടിന് മുമ്പ് ക്രിസ്തുമതം അര്‍മേനിയയിലോ.ക്രിസ്തു ബി.സി 4-എഡി 29 അല്ല്യോ. അപ്പപ്പിന്നെ ക്രിസ്തു ജനിക്കുന്നതിന് മുമ്പ് ക്രിസ്തുമതമോ. കാളിക്ക് മുമ്പ് കൂളിമതമോ. സ്വബോധം പോയോ പഹയാ<<<


ഒരിസ്ലാമിസ്റ്റ് നാലു ചോദ്യങ്ങള്‍ ചോദിച്ചപ്പോഴേക്കും, ഞാന്‍ വിട്ടു ഞാന്‍ വിട്ടു, എന്നും പറഞ്ഞ് തടി കയിച്ചിലാക്കിയ ബഷീറുതന്നെയാണോ കൂളിമതം ​അന്വേഷിക്കുന്നത്. നല്ല കഥ. നാലു നൂറ്റാണ്ടെന്നു കണ്ടപ്പോഴേക്കും കൃത്യം  400 വര്‍ഷമായി ഗണിച്ചെടുത്താല്‍ ഇതു പോലെ മനസിലാക്കാം. യാതൊരു വിരോധവുമില്ല. നൂറ്റാണ്ടെന്നൊക്കെയുള്ള പ്രയോഗത്തേക്കുറിച്ച് ബഷീറിനത്ര പിടിയില്ല അല്ലേ.


kaalidaasan said...




>>>എന്താ സുബൈറിന്റെയൊരു ശുഷ്കാന്തി. ഗ്രഹിണിപിടിച്ച കുട്ടികള്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെയല്ലേ കാളിദാസനെതിരെ ഒരു യുക്തിവാദി വിമര്‍ശനം നടത്തിയിരിക്കുന്നു എന്ന് കേട്ടപ്പോഴേ.. എന്തൊരുല്‍സാഹം! അപ്പോള്‍ അതാണ്‌ സംഗതി. സുബൈര്‍ ഇത്രയൊക്കെയേ ഉള്ളു. കഷ്ടം.<<<

നാസ്തികന്‍,

സുബൈര്‍ അത്രയൊക്കെയേ ഉള്ളു. ഇവിടെ പോലും നാസ് പറഞ്ഞത് , കുര്‍ആന്‍ ദിവ്യവെളിപാടല്ല എന്നാണ്. പക്ഷെ അതേക്കുറിച്ച് സുബൈര്‍ മിണ്ടില്ല.

സൂരജ് മാത്രമല്ല, സെബിന്‍, മരത്തലയന്‍ തുടങ്ങി പലരും കാളിദാസനെതിരെ ഇതിലും മോശമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഹുസൈന്റെ ബ്ളോഗിലും ഇതു പോലെ ഒന്ന് മറ്റാരോ പകര്‍ത്തി വച്ചിരുന്നു.

സസ്യാഹാരം കഴിക്കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ല എന്നും അത് പ്രചരിപ്പിക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയമാണെന്നുമൊക്കെ എഴുതിവിടുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആയില്ല. ഇവിടെ ഏതായാലും ലിങ്ക് നല്‍കിയിട്ടുണ്ടല്ലോ. കാളിദാസന്‍ എഴുതിയ അഭിപ്രായങ്ങള്‍ പലതും  അവിടെയുണ്ട്. പക്ഷെ സസ്യാഹാരം കോണ്ടുള്ള നേട്ടങ്ങളേപ്പറ്റി പ്രശസ്ത ശാസ്ത്രപ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുള്ള ലേഖനഭാഗങ്ങളുള്ള കമന്റുകളൊക്കെ സൂരജ് നീക്കം ചെയ്തു. ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ ലിങ്കുകളും അവിടെ കിടന്നാല്‍ സൂരജിന്റെ അവകാശവാദം പൊളിയുമെന്നു മനസിലായപ്പോള്‍ അതുമൊക്കെ നീക്കം ചെയ്തു.


kaalidaasan said...




>>>>ഇപ്പോള്‍ മനസിലായില്ലേ?കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ നുനയനായത് കസ്ടന്ടിനെ കുറിച്ച് എഴുതിയതിന്റെ പേരിലായിരുന്നു! ഇപ്പോള്‍ എന്റെ നുണയുടെ ടാര്ഗററ്റ് മാറി ഖുറാന്‍ ഹദീസ് പ്രശ്നതിലായി!very simple ! <<<<

ഞാന്‍ റ്റാര്‍ഗറ്റ് മാറ്റിയിട്ടൊന്നുമില്ല. കോണ്‍സ്റ്റന്റൈയിനേക്കുറിച്ച് താങ്കളെഴുതിയ പലതും നുണയാണ്. അതു പോലെ കുര്‍ആന്‍ അല്ല ഇസ്ലാമിക ഭീരതയുടെ ഉറവിടമെന്നതും നുണയാണ്.

മാഡലിന്‍ മറിയും ഇടമറുകും യേശുവിനേക്കുറിച്ചെഴുതിയതപ്പാടെ വിഴുങ്ങുന്ന താങ്കള്‍, അവര്‍ മൊഹമ്മദിനേക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചുമെഴുതിയത് അപ്പാടെ വിശ്വസിക്കുമോ? കുറഞ്ഞ പക്ഷം താങ്കളവ കേട്ടിട്ടെങ്കിലുമുണ്ടോ? ഉണ്ടാകാന്‍ വഴിയില്ല. ആവശ്യമുള്ളതല്ലേ കേള്‍ക്കൂ.

>>>ഇവരൊക്കെ എഴുതിയത് മുഴുവന്‍ ഞാനെടുത്തു എഴുതിയുമില്ല.<<<

ഇവരൊന്നും  യുക്തിവാദികളുടെ ആചര്യന്‍മാരല്ല നാസേ. താങ്കള്‍ക്ക് മൊഹമ്മദ് ആചാര്യനാകുന്നതുപോലെ യുക്തിവാദത്തിനങ്ങനെ ആചാര്യന്‍മാരൊന്നുമില്ല. ഇടമറുകിനോട് അഭിപ്രായ വ്യത്യസമുള്ള അനേകം യുക്തിവാദികളുണ്ട്. ഇവിടെതന്നെ താങ്കളുടെ നിലപാടുകളെ വിഅമര്‍ശിക്കുന്ന രവിചന്ദ്രന്‍ ഇടമറുകിനേപ്പോലുള്ള ഒരു യുക്തിവാദിയല്ല എന്നാണെന്റെ അറിവ്.

മഡലിന്‍ മറിയുടെ പുസ്തകം താങ്കള്‍ വായിച്ചതല്ലേ.അവരുടെ പുസ്തകത്തിലെ വാചകങള്‍ താങ്കളെഴുത്. അതല്ലേ റഫറന്‍സ് എന്നു പറയുന്നത് അല്ലാതെ അവരുടെ പേരും അവരുടേതെന്നു പറഞ്ഞ് മറ്റാരോ എഴുതിവച്ചിരിക്കുന്ന വാക്കുകളും അല്ലല്ലൊ.


kaalidaasan said...




>>>>കാളിക്ക് സങ്കടം വന്നു അദ്ദേഹം മനസ്സില്‍ താലോലിക്കുന്ന 'യേശുകര്താവ്'ജീവിചിരുന്നില്ല എന്ന് ഞാന്‍ പറഞ്ഞപോള്‍! <<<<


ഹഹഹ. യേശു ജീവിച്ചിരുന്നില്ല എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടമാണെന്നോ.

യേശു ജീവിച്ചിരുന്നില്ല പക്ഷെ മൊഹമ്മദ് ജീവിച്ചിരുന്നു എന്നത് ഇടമറുകിന്റെയും താങ്കളുടെയും നിലപാട്.

യേശുവും മൊഹമ്മദും ജീവിച്ചിരുന്നു എന്നത് എന്റെ നിലപാട്. ഇതൊക്കെ ഓരോരോ വ്യക്തികളുടെ അഭിപ്രായങ്ങള്‍. ഇതില്‍ സങ്കടപ്പെടാനും സന്തോഷിക്കാനും എന്താനുള്ളത്?

ഇവിടെ ഞാന്‍ എഴുതിയ രണ്ട് കമന്റുകളിലെ ചില പരാമര്‍ശങ്ങള്‍ രവിചന്ദ്രന്റെ നിലപടുമായി യോജിക്കുന്നില്ല. അത് നീക്കം ചെയ്യാന്‍ അദേഹം പറഞ്ഞു. സന്തോഷതോടെ ഞാന്‍ അത് നീക്കം ചെയ്തു. അതില്‍ സങ്കടപ്പെടാന്‍ എന്തെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

യേശുവും മൊഹമ്ദും ജീവിച്ചിരുന്നു എന്നു തന്നെയാണു ഞാന്‍ വിശ്വസിക്കുന്നത്. അത് താങ്കള്‍ അംഗീകരിക്കണമെന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. മൊഹമ്മദ് ജീവിച്ചിരുന്നില്ല എന്ന് പല ആളുകളും അഭിപ്രായ്പ്പെട്ടിട്ടിട്ടുണ്ട്. പക്ഷെ അത് കേള്‍ക്കുമ്പോല്‍ എനിക്ക് സന്തോഷമൊന്നുമില്ല. അവരോട് ഞാന്‍ എന്റെ വിയോജിപ്പറിയിക്കും. അത്രയേ ഉള്ളൂ നാസേ.

കുര്‍ആന്‍ അല്ല ഇസ്ലാമിക ഭീകരതയുടെ ഉറവിടമെന്നത് താങ്കളുടെ നിലപാട്. അത് ശരിയല്ല എന്നത് എന്റെ നിലപാട്. ഇതുപോലെ പലര്‍ക്കും പല നിലപാടുകളുണ്ടാകും.


kaalidaasan said...




>>>>ഇനി ഞാന്‍ ഒന്ന് കൂടി പറയട്ടെ കാളിദാസ ഞാന്‍ ക്രിസ്തു ജീവിച്ചിരുന്നില്ല എന്ന് പറഞ്ഞത് കാളിദാസനെ തോല്പിക്കാനല്ല.<<<<


എന്നു ഞാന്‍ പറഞ്ഞോ. താങ്കള്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്കവയെ തള്ളിക്കളയാനുമുള്ള സ്വതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം ഞാന്‍ ഉപയോഗിക്കുന്നു.
ഇടമറുക് താങ്കളുടെ പ്രവചകനായിരിക്കാം. പക്ഷെ എന്റെ അല്ല. അതുകൊണ്ട് ഇടമറുക് പറഞ്ഞ ഒരഭിപ്രായം സ്വികാരിക്കാതിരിക്കാന്‍ എനിക്കുള്ള സ്വാന്തന്ത്ര്യം ഞാന്‍ ഉപയോഗിക്കുന്നു. താങ്കള്‍ ഇടമറുക് പറഞ്ഞതൊക്കെ വിശ്വസിച്ചോളു. എനിക്ക് യാതൊരു എതിര്‍പ്പുമില്ല.

യേശു ജീവിച്ചിരുന്നില്ല എന്ന് താങ്കള്‍ വിശ്വസിച്ചോളൂ. അതെവിടെ വേണമെങ്കിലും പ്രചരിപ്പിച്ചോളു. താങ്കളുടെ വിശ്വസം ഞാന്‍ അംഗീകരിക്കണം  എന്നതിനെന്താണിത്ര വാശി?


kaalidaasan said...




>>>>കാളി "****എങ്കില്‍ യേശുവിനെ കുറിച്ച് ഖുറാനില്‍ എഴുതിയതെല്ലാം ഭാവനയാകും"****

ഇതിനു എത്ര തവണ ഞാന്‍ മറുപടി പറഞ്ഞു എന്ന് എനിക്ക് തന്നെ ഓര്മുയില്ല..<<<<



ഓര്‍മ്മയില്ലാത്തത് എന്റെ കുറ്റമാണോ.

താങ്കള്‍ എന്തെങ്കിലും മറുപടി പറയാന്‍ ഞാന്‍ ചോദിച്ച ഒരു ചോദ്യമല്ല അത്. അതെന്റെ അഭിപ്രായമാണ്. യേശു ജീവിച്ചിരുന്നില്ല എങ്കില്‍ യേശു പ്രവാചകനാണെന്നൊക്കെ കുര്‍ആനില്‍ എഴുതിയതിനു യാതൊരു അടിസ്ഥാനവുമില്ല. അതാണു സുബോധമുള്ള ആരും പറയുക. അടിസ്ഥാനമില്ലാത്തവയെ ഭാവന എന്നാണു സാധാരണ ആളുകള്‍ വിളിക്കുക.


kaalidaasan said...




>>>>പിന്നെ ഖുറാനെ പറ്റി നമ്പരിട്ടു തന്നതൊക്കെ ഞാന്‍ അംഗീകരിക്കുന്നു എന്ന് മുമ്പേ പറഞ്ഞിരുന്നു.കാളിദാസന്‍ മറക്കുന്നു അല്ലെങ്കില്‍ മറന്നതായി അഭിനയിക്കുന്നു.<<<<


നമ്പറിട്ടു തന്നത് കുര്‍ആനാണ്, ഇസ്ലമിക ഭീകരതയുടെ ഉറവിടം എനതിനു തെളിവായിട്ടാണ്. താങ്കള്‍ ഈ പോസ്റ്റില്‍ ഇടപെട്ടുകൊണ്ട് എഴുതിയ ആദ്യ വാചകം കുറാന്‍ അല്ല ഇസ്ലാമിക ഭീകരതയുടെ ഉറ്വിടമ്മെന്നു പറഞ്ഞുകൊണ്ടാണ്. ആ അഭിപ്രായം ​താങ്കള്‍ മാറ്റിയതായി ഞാന്‍ കണ്ടില്ല.

ഇപ്പോഴും താങ്കളാ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?


kaalidaasan said...




>>>>എങ്ങനെയുണ്ട്?AD 325 ലെ നിഖ്യ സുനഹടോസ് ആണ് ചരിത്രത്തില്‍ തെളിവുള്ള 1 ആമത്തെ സുനഹടോസ്.അതോടെ ക്രിസ്തുവിന്റെ കുരിശു മരണം അന്ഗീകരിക്കാത്ത പാതിരിമാരെ വരെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്തു.സുവിശേഷങ്ങള്‍ നശിപ്പിക്കപ്പെട്ടു.അതോടെ റോമ സാമ്രാജ്യത്തിന്റെ ഔദ്യോകിക മതമായി ക്രിസ്തു മതം മാറുകയും ചെയ്തു.പിന്നെവിടന്നു വന്നു ഈ 380 ? ഓ വികി /britannica ഞാന്‍ മറന്നു.
പിന്നെ Ad 380 നും 4 നൂറ്റാണ്ടു മുമ്പേ ക്രിസ്തുമതം ഉണ്ടായിരുന്നു!റോമക്കാര്‍ പീടിപിച്ചിരുന്നു!ഇനിയെന്ത് പറയാന്‍?<<<<


പിന്നെവിടന്നു വന്നു ഈ 380 ?, എന്നത് സാധാരണ മനുഷ്യര്‍ക്കറിയാവുന്ന ചരിത്രം.

എ ഡി 380 ല്‍ ക്രിസ്തുമതം റോമാ സാമ്രജ്യത്തിന്റെ ഔദ്യോഗിക മതമായി. 325 ല്‍ നിഖ്യ സൂനഹദോസു നടത്തിയത് ഇതിനു വേണ്ടി ആയിരുന്നില്ല.

കുറഞ്ഞ പക്ഷം 325 വര്‍ഷക്കാലം ക്രിസ്തുമതം ഉണ്ടായിരുന്നു എന്നെങ്കിലും താങ്കള്‍ക്ക് മനസിലായല്ലോ. അതു മതി.
കോണ്‍സ്റ്റന്റയിനും വളരെ മുന്നേ മദ്ധ്യ പൂര്‍വ്വദേശത്ത് ക്രിസ്തു മതം വ്യാപിച്ചിരുന്നു. അതേ ഞാന്‍ പറഞ്ഞുള്ളു.

വികി, ബ്രിട്ടാനിക്ക എന്നൊക്കെ കേള്‍ക്കുമ്പോഴേക്കും കുരിശു കണ്ട പിശാചിനേപ്പോലെ പല്ലു ഞെരിച്ചിട്ടു കാര്യമില്ല. സാധാരണ മനുഷ്യര്‍ ഇതൊക്കെയാണു വിവരങ്ങള്‍ അറിയാന്‍ ആശ്രയിക്കുന്നത്. ഒരു മകാബെ ഒരു പുസ്തകം എഴുതിയപ്പോഴേക്കും ഇവയെ തളിക്കളയാന്‍ ആവര്‍ക്ക് തോന്നുന്നില്ല. ഇതൊന്നും താങ്കള്‍ അംഗീകരിക്കുകയും വേണ്ട.


kaalidaasan said...




>>>>അപ്പോള്‍ കാളിദാസന് പഴയ നിയമം വേണ്ട..വേണ്ട.മറ്റു ക്രിസ്ത്യാനികള്ക്പ വേണമല്ലോ?അപ്പോള്‍ എന്ത് ചെയ്യും?<<<<

എനിക്ക് വേണമോ വേണ്ടയോ എന്നതല്ല പ്രശ്നം. ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ച് ജീവിക്കുന്നവരാണ്. അത് സിവിശേഷങ്ങള്‍ എന്നു പറയും. അതുകൊണ്ടാണവരെ ക്രിസ്ത്യാനികള്‍ എന്നു വിളിക്കുന്നത്. പഴയനിയത്തിലൊരിടത്തും യേശുവിനെ ദൈവമായി പറഞ്ഞിട്ടില്ല. പഴയ നിയമം യഹൂദരുടെ വേദപുസ്തകത്തിന്റെ ഭാഗമാണ്.


kaalidaasan said...




>>>>ഞാന്‍ എഴുതിയതൊന്നും ഒരു ദൈവത്തിന്റെയും വാക്കുകളല്ല എന്നാണ് കാളിമോന്റെ അഭിപ്രായം!അപ്പോള്‍ സുവിശേഷമാണ് ദൈവത്തിന്റെ വാക്കുകള്‍!<<<<

ക്രിസ്ത്യാനികളുടെ ദൈവമായ യേശുവിന്റെ വാക്കുകള്‍ സുവിശേഷങ്ങളിലാണുള്ളത്.


kaalidaasan said...




>>>>അതിന്റെ preface ഇല എഴുതിവെച്ചിരിക്കുന്നു -ക്രിസ്ത്യന്‍ മൌലിക വാദികളുടെ പ്രേരനയാലാണ് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീടിപിച്ചു കൊന്നതെന്ന്.<<<<

ഇപ്പോള്‍ പ്രേരണയാലായി. മാഡലിന്‍ മറിയുടെ കൂടെ ജോലി ചെയ്തിരുന്ന അവരേപ്പോലുള്ള ഒരുയുക്തിവദിയാണിത് ചെയ്തത്. ക്രിസ്ത്യന്‍ മൌലിക വാദികള്‍ പ്രേരിപ്പിച്ചിട്ടാണെന്നൊന്നും കേസിന്റെ വിചാരണ വേളയില്‍ അയാള്‍ പറഞ്ഞിട്ടില്ല. മാഡലിന്റെ വമ്പിച്ച സ്വത്തുക്കള്‍ കൈകലക്കനാണത് ചെയ്തതെന്നേ പറഞ്ഞിട്ടുള്ളു.


kaalidaasan said...




>>>>ible in Basic English
And as for those who were against me, who would not have me for their ruler, let them come here, and be put to death before me.

നഞ്ഞെന്തിനു നാനാഴി കാളിക്കുട്ട? സ്വപ്നങ്ങളെ...വീണുറങ്ങൂ <<<<


ഇത് യേശുവിന്റെ ഉപദേശമാണെന്നു മനസിലാക്കിയ താങ്കളെ നമിച്ചിരിക്കുന്നു.

ഇതിന്റെ പുര്‍ണ്ണരൂപം താഴെ.

http://www.biblegateway.com/passage/?search=Luke+19&version=GNT

The Parable of the Gold Coins((B))

11 While the people were listening to this, Jesus continued and told them a parable. He was now almost at Jerusalem, and they supposed that the Kingdom of God was just about to appear.12 So he said,
There was once a man of high rank who was going to a country far away to be made king, after which he planned to come back home.13 Before he left, he called his ten servants and gave them each a gold coin and told them,
See what you can earn with this while I am gone.14 Now, his own people hated him, and so they sent messengers after him to say,
We don't want this man to be our king.
15 The man was made king and came back. At once he ordered his servants to appear before him, in order to find out how much they had earned.16 The first one came and said,
Sir, I have earned ten gold coins with the one you gave me.17
Well done, he said;
you are a good servant! Since you were faithful in small matters, I will put you in charge of ten cities.18 The second servant came and said,
Sir, I have earned five gold coins with the one you gave me.19 To this one he said,
You will be in charge of five cities.20 Another servant came and said,
Sir, here is your gold coin; I kept it hidden in a handkerchief.21 I was afraid of you, because you are a hard man. You take what is not yours and reap what you did not plant.

22 He said to him,
You bad servant! I will use your own words to condemn you! You know that I am a hard man, taking what is not mine and reaping what I have not planted.23 Well, then, why didn't you put my money in the bank? Then I would have received it back with interest when I returned.

24 Then he said to those who were standing there,
Take the gold coin away from him and give it to the servant who has ten coins.25 But they said to him,
Sir, he already has ten coins!26 (C)
I tell you, he replied,
that to those who have something, even more will be given; but those who have nothing, even the little that they have will be taken away from them.27 (D)Now, as for those enemies of mine who did not want me to be their king, bring them here and kill them in my presence!



യേശു പറഞ്ഞ ഒരു ഉപമയിലെ കഥാപാത്രം പറയുന്ന വാക്കുകളാണവ.

ഭാവനകളെ വീണുറങ്ങല്ലേ. നാസിനേപ്പോലുള്ളഅതിബുദ്ധിമാന്‍മാരുടെ മനസില്‍ എന്നും പച്ച പിടിച്ചു നില്‍ക്കു.


kaalidaasan said...




>>>>10 :34 -ഞാന്‍ ഭൂമിയില്‍ സമാദാനം വരുത്തുവാന്‍ വന്നു എന്ന് നിരൂപിക്കരുതു..വാളത്രേ വരുത്തുവാന്‍ ഞാന്‍ വന്നത്......
........................................................................................
...................................തന്റെ ക്രൂഷ് എടുത്തു എന്നെ അനുഗമിക്കാതവനും എനിക്ക് യോഗ്യനല്ല.<<<<


ഈ വാക്കുകള്‍ പൂര്‍ണ്ണമായും ഇങ്ങനെ.

http://www.biblegateway.com/passage/?search=Matthew+10&version=GNT

Not Peace, but a Sword((V); (W), (X))

34 Do not think that I have come to bring peace to the world. No, I did not come to bring peace, but a sword.35 (Y)I came to set sons against their fathers, daughters against their mothers, daughters-in-law against their mothers-in-law;36 your worst enemies will be the members of your own family.
37 Those who love their father or mother more than me are not fit to be my disciples; those who love their son or daughter more than me are not fit to be my disciples.38 (Z)Those who do not take up their cross and follow in my steps are not fit to be my disciples.39 (AA)Those who try to gain their own life will lose it; but those who lose their life for my sake will gain it.


ഇത് വായിച്ചിട്ട്, വാളുകൊണ്ട് മനുഷ്യരെ വെട്ടികൊല്ലാനും,  കുരിശില്‍ തറച്ചു കൊല്ലാനുമാണു ആവശ്യപ്പെടുന്നതെന്നാണു താങ്കള്‍ മനസിലാക്കിയതെങ്കില്‍  അങ്ങനെ. പക്ഷെ എനിക്കത് വായിച്ചിട്ട് അങ്ങനെ തോന്നിയില്ല. സാധാരണ ചിന്താശേഷിയുള്ള ആര്‍ക്കും തോന്നില്ല.


kaalidaasan said...




>>>>ചോദ്യം എന്നോടല്ല എങ്കിലും ഞാനുമായി ബന്ടപ്പെട്ടതാനല്ലോ..അല്ല ഈ നൂറ്റാണ്ടു എന്ന് പറഞ്ഞാല്‍ എന്താ?അറിയാഞ്ഞിട്ടാനെ..തെറ്റിദ്ധരിക്കരുതേ..<<<<

1999 ല്‍ നടന്ന ഒരു കാര്യത്തേപ്പറ്റി ഇന്ന് ആരെങ്കിലും പരാമര്‍ശിച്ചാല്‍, അതിനെ കഴിഞ്ഞനൂറ്റാണ്ടില്‍ എന്നു വിളിക്കാറുണ്ട്.കഴിഞ്ഞനൂറ്റാണ്ടിലെ പ്രധാനപ്പെട്ട ഒരു സംഭവമാണ്, മഹാത്മഗാന്ധിയുടെ കൊലപാതകം എന്നു പറഞ്ഞാല്‍, നൂറു വര്‍ഷം മുമ്പു തന്നെ നടന്ന സംഭവമാണെന്നേ താങ്കളൊക്കെ മനസിലാക്കൂ. മനസിലാക്കിക്കോളൂ. യാതൊരു വിരോധവുമില്ല.


kaalidaasan said...




>>>>1 ) ഇനി encyclopedia britannica യെ പറ്റി അല്പം കൂടി-
1909 ലെ 11 ആം പതിപ്പ് പ്രസിദ്ധീകരിക്കുന്നത് വരെ britannica യില്‍ ഒന്നും ചെയ്യാന്‍ കത്തോലിക്കര്‍ക്ക് സാധിച്ചിരുന്നില്ല.എന്നാല്‍ 14 ആമത്തെ പതിപ്പിനെ പറ്റി വെസ്റ്റ്‌ മിനിസ്ടര്‍ കാത്തോലിക് federation ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്-"കാതോലിക വീക്ഷണത്തിന് എതിരായ മാറ്ററുകള്‍ മാറ്റുന്നതിന് വേണ്ടി britannica പരിഷ്കരിക്കുക ഉണ്ടായി.28 voliums മുഴുവന്‍ ഇങ്ങനെ പരിശോധിച്ചു".<<<<


എന്സൈക്ളോപ്പീഡിയ ബ്രിട്ടാനിക്കയില്‍, അന്നും ഇന്നും കത്തോലിക്കര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതിന്റെ കാരണം അറിയണമെങ്കില്‍ ഇംഗ്ളണ്ടിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കണം.

ആംഗ്ളിക്കന്‍ സഭക്കാരുടെ അഭിമുഖ്യത്തിലുള്ള എന്‍സൈക്ളോപ്പീഡിയയില്‍, കത്തോലിക്കരേക്കുറിച്ച് മോശമായ പല പരാമര്‍ശങ്ങളുമുണ്ടായിരുന്നു. പതിനാലാമത്തെ പതിപ്പില്‍ നിന്നും അതില്‍  പല പരാമര്‍ശങ്ങളും  നീക്കം ചെയ്തു. അതില്‍ യാതൊരു അത്ഭുതവുമില്ല. തെറ്റെന്ന് ബോധ്യമായപ്പോള്‍ ആ പരാമര്‍ശം നീക്കം ചെയ്യാന്‍ അതിന്റെ അധികാരികള്‍ക്ക് തോന്നി. അവര്‍ നീക്കം ചെയ്തു.


kaalidaasan said...




>>>>"യൂരോപിയന്മാര്‍ പേരില്‍ ക്രൈസ്തവരാകുന്നു പക്ഷെ രണ്ടു ലോകമഹ യുദ്ധങ്ങല്കും കാരണക്കാര്‍ അവരത്രെ.അവര്‍ മൂന്നാം ലോക നിവാസികളെ ചൂഷണം ചെയ്യുന്നു.ഉത്തരേന്ദ്യ യിലെ സവര്‍ണ ഹിന്ദുക്കള്‍ ഗോവധം ചെയ്യുകയില്ല.എന്നാല്‍ ഹരി ജനങ്ങളെയും ആദിവാസികളെയും ജീവനോടെ ചുട്ടു ദഹിപ്പിക്കുന്നതിന് അവര്ക് മടിയില്ല"<<<<

മാര്‍പ്പാപ്പ വരെ കഴിഞ്ഞ കാലത്ത് ക്രൈസ്തവര്‍ ചെയ്ത തെറ്റുകള്‍ക്ക് പരസ്യമായി ലോകത്തോട് മാപ്പു ചോദിച്ചിട്ടുണ്ട്. ആര്‍ജ്ജവമുള്ളവര്‍ അങ്ങനെയണ്. മുസ്ലിങ്ങളില്‍ നിന്നും അങ്ങനെ ഒന്നു ചിന്തിക്കാന്‍ ആകുമോ?


kaalidaasan said...




>>>>3 )"യഹൂദ ചരിത്രകാരനായ josephus ന്റെ Antiquities of the jews എന്നാ ഗ്രന്ഥത്തില്‍ യേശുവിനെ പറ്റി ഒരു പ്രസ്ഥാവനയുണ്ട്.അത് ഇടമറുക് ഉദ്ധരിചിട്ടുമുണ്ട്.പില്‍കാലത്ത് ക്രിസ്തവരാരോ എഴുതി ചേര്‍ത്തതാണ് പ്രസ്തുത ഘണ്ടിക.അതിനു യാതൊരു വിലയുമില്ല"(luke ന്റെ പുസ്തകം p 74
(ഇനിയെന്ത് ചെയ്യും ?കാളിയെ ഘണ്ടനം എഴുതിയ അച്ഛനും കൈവിട്ടു!എന്നാലും കാളിയെവിടെ കുലുങ്ങുന്നു?)
)<<<<


ഒന്നും ചെയ്യില്ല. ഇടമറുകിനെ പ്രവാചകനായി കരുതുന്നവര്‍ ഇതൊക്കെ ദിവസം അഞ്ചുനേരം ഓതുക.

ഇടമറുക് പറയുമ്പോള്‍ ആരും ലോക ചരിത്രം മാറ്റാറില്ല.ഇടമറുക് മൊഹമ്മദിനേപ്പറ്റിയും ഇസ്ലാമിനേപ്പറ്റിയും ചിലതൊക്കെ പറഞ്ഞിട്ടുണ്ട്. അതുകൂടേ അഞ്ചുനേരം ഓതാന്‍ മറക്കല്ലേ.


kaalidaasan said...




>>>>3 )അപ്പോള്‍ Fr .luke നും മുഹമ്മതിന്റെ രോഗം എങ്ങനെ വന്നു കാളിക്കുട്ട?
)<<<<


തോറയിലോ ബൈബിളിലോ ആരെങ്കിലും കൈയ്യോ കാലോ കടത്തിയതായി Fr. Luke പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിശ്ചയമായും മൊഹമ്മദിന്റെ രോഗം പകര്‍ന്നു കിട്ടിയതാണ്.


kaalidaasan said...




>>>>എനിക്കൊരു ബിരിയാണി പെണ്ടിംഗ് ആണ് കാളിദാസന്‍ വക. വാങ്ങിച്ചു തരുമോ അതോ ചീത്ത വിളിക്കുമോ എന്നറിയില്ല.<<<

സുബൈറിനു ബിരിയാണി വാങ്ങിച്ചു തരാമല്ലോ. യാതൊരു ബുദ്ധിമുട്ടുമില്ല. കൂടാതെ ഇപ്പോള്‍ ഇവിടെ പറഞ്ഞതിനൊരു നൈച്ചോറും കൂടി വാങ്ങിത്തരാം. വര്‍ഷങ്ങളായി അന്വേഷിച്ചു നടന്നു കണ്ടുപിടിച്ചതല്ലേ പഹയന്‍.

ഒരു എടങ്ങേറു മാത്രം. എവിടെ ആരു കുര്‍ആനെതിരെ സംസാരിച്ചാലും ഇടപെടുന്ന സുബൈര്‍, കുര്‍ആന്‍ ദിവ്യവെളിപാടല്ല, എന്ന് നാസ് പറഞ്ഞതൊക്കെ അംഗീകരിക്കുന്നതുകാണുമ്പോള്‍ ചെറിയ ഒരത്ഭുതം.


kaalidaasan said...




>>>>യേശു ദൈവമാണ് അവകാശപെട്ടിട്ടുണ്ട് എന്നും ആ അവകാശ വാദം സത്യമാണ് എന്നാണു കാളിദാസന്‍ കരുതുന്നുതെന്നും സാക്ഷ്യപ്പെടുത്തി അങ്ങിനെ ദൈവ നിന്ദയില്‍ നിന്നും മോചിതനായി !. അതിന് കാരണകാരന്‍ ഞാനും.<<<

അതിനു കാരണക്കാരന്‍ സുബൈറൊന്നുമല്ല. സുവിശേഷങ്ങളാണ്.

മുസ്ലിങ്ങളുടെ വേദപുസ്തകമായ കുര്‍ആനില്‍ മൊഹമ്മദ് പ്രവചകനാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. അത് സത്യവുമാണ്. കുര്‍ആന്‍ വായിക്കുന്ന ആര്‍ക്കുമത് ബോധ്യമാകും.

ക്രിസ്ത്യാനികളുടെ വേദപുസ്തകമായ സുവിശേഷങ്ങളില്‍ യേശു ദൈവമാണെന്ന് അവകാശപ്പെടുന്നുണ്ട്. അത് സത്യമാണ്. സുവിശേഷങ്ങള്‍ വയിക്കുന്ന ആര്‍ക്കുമത് ബോധ്യമാകും.
ആരും കൈയ്യും കാലും കടത്താത്ത സുവിശേഷങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ല.


kaalidaasan said...




>>>>എഡി.380 ന് നാല് നൂറ്റാണ്ടെന്നാല്‍ ബി.സി 20. അന്ന് ക്രിസ്തുവില്ല. തെറ്റ് പറഞ്ഞിട്ട് ഉരുളരുതേ. അല്ലെങ്കില്‍ ഏകേേദാശം നാല് നൂറ്റാണ്ടോളം എന്നൊക്കെ പറയണമായിരുന്നു. വായി്കകുന്നവര് ഓച്ചന്‍മാരല്ല. പിന്‍വലിച്ച് മാപ്പു പറയണം.<<<<

പിന്‍വലിച്ചിരിക്കുന്നേ. കഴുത്തിനൊക്കെ ഇപ്പോള്‍ വലിയ വിലയാണ്. പേടിയുണ്ട്.


kaalidaasan said...




>>>>അതുപോലെ ക്രിസ്തു ജീവിച്ചിരുന്ന ആളല്ലെന്ന് സംശയമില്ലാത്ത കാരയമാണ്. ഉണ്ടെന്ന് പറയുന്ന കാളിദാസന്‍ അതിന് കുറഞ്ഞത് 5 തെളിവെങ്കിലും ഹാജരാകക്ണം. ആണാണെങ്കില്‍ അത് ചെയ്യണം. അല്ലെങ്കില്‍ നാസ് പറഞ്ഞതു തന്നെയാ ശരി<<<<

നാസ് പറഞ്ഞതു തന്നെയാണു ശരി. യേശു ജീവിച്ചിരുന്നിട്ടേ ഇല്ല. മലക്ക് വന്നെന്ന് മൊഹമ്മദിനു തോന്നിയപോലെ, എനിക്കുണ്ടായ ഒരു തോന്നലായിരുന്നു. ഇനി അത് cerebral disorder ആണോ psychopathological state ആണോ എന്നും തീര്‍ച്ചയില്ല. എം എന്‍ റോയ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒന്നു ചോദിക്കാമായിരുന്നു.


kaalidaasan said...




സുബൈര്‍,

വിശദമായി ചര്‍ച്ച ചെയേണ്ടതായി എനിക്കിതില്‍ ഒന്നുമില്ല. യേശു ജീവിച്ചിരുന്നു എന്നത് തെളിയിക്കേണ്ടതോ നിഷേധിക്കേണ്ടതോ ആയ ബാധ്യത എനിക്കില്ല. അതുപോലെ മൊഹമ്മദിന്റെ കാര്യവും. എന്നെ ബാധിക്കുന്നത് ഇസ്ലാം എന്ന മതവും ക്രിസ്തുമതവുമാണ്. അത് ഇന്നത്തെ ലോകത്തുണ്ടാക്കുന്ന പ്രശ്നങ്ങളാണു ഞാന്‍ കാര്യമാക്കുന്നത്. അവരുടെ വേദപുസ്തകങ്ങളാണെന്നെ ആകര്‍ഷിക്കുന്നത്. അതില്‍ ആരെങ്കിലും കൈയ്യോ കാലോ കടത്തി എന്നതു പോലും എന്നെ ബാധിക്കുന്നില്ല. ഇന്നത്തെ വിശ്വാസികള്‍ പിന്തുടരുന്ന ഇപ്പോള്‍  ലഭ്യമായ പുസ്തകങ്ങളേപ്പറ്റിയാണു ഞാന്‍  എഴുതുന്നത്. ഇന്നത്തെ ഈ മതങ്ങളുടെ വിശ്വാസികള്‍ ചെയ്യുന്ന പ്രവര്‍ത്തികളാണെന്നെ ആകര്‍ഷിക്കുന്നതും.


kaalidaasan said...




ശ്രീ ശ്രീ,

താങ്കളുടെ കമന്റ് വയിച്ചിരുന്നു. അതില്‍ എന്നോട് പ്രത്യക്ഷത്തില്‍ എന്തെങ്കിലും ചോദിച്ചതായി എനിക്ക് തോന്നിയില്ല.

ഞാന്‍ ഉത്തരം പറയേണ്ട ചോദ്യമുണ്ടെങ്കില്‍ അത് വ്യക്തമായി പറയാമോ?


kaalidaasan said...




>>>>ഞാന്‍ തന്നെയല്ലേ മുഹമ്മദ്‌ നെ കുറിച്ച് ഇടമറുക് എഴുതിയ ഒരു വാചകം ഇവിടെ പോസ്റ്റ്‌ ചെയ്തത്?അത് താങ്കള്‍ ശരി വെക്കുകയും ചെയ്തു.മുഹമ്മദിനെ കുരിചാവുമ്പോള്‍ വിശ്വസിക്കാം യേശുവിനെ കുരിചാവുമ്പോള്‍ വക്രീകരണം.അതാണ്‌ താകളുടെ ലൈന്‍.ഏകപക്ഷീയമായ വായന താങ്കളാണ് നടത്തിയത് എന്നിട്ടത് എന്റെ തലയില്‍ വെക്കുന്നു.<<<

മൊഹമ്മദ് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാന്‍ ഇടമറുകൊന്നും പറയേണ്ട. മൊഹമ്മദ് ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് കുര്‍ആനും ഹദീസുകളും മാത്രമേ ഉള്ളു. അതു പോലെ യേശു ജീവിച്ചിരുന്നു എന്നതൈന്റെ തെളിവ് സുവിശേഷ്ങ്ങള്‍ മതി. ഇടമറുക് എഴുതിയതിനോട് ഞാന്‍ യോജിക്കുന്നില്ല.

മൊഹമ്മദിനേക്കുറിച്ചും ഇസ്ലമിനേക്കുറിച്ചും ഇടമറുക് മറ്റ് പലതും എഴുതിയിട്ടുണ്ട്.അതൊക്കെ താങ്കള്‍ വിശ്വസിക്കുമോ എന്നാണു ചോദിച്ചത്? എം എന്‍ റൊയിയും മൊഹമ്മദിനേക്കുറിച്ച് ചിലതെല്ലാം എഴുതിയിട്ടുണ്ട്. അതും വിശ്വസിക്കുമോ?


kaalidaasan said...




>>>>ആചാര്യന്‍ എന്നുദ്ദേശിച്ചത് പുരോഹിതന്‍ എന്നോ സ്ഥാപകന്‍ എന്നോ ഉള്ള അര്ത്ഥ ത്തിലല്ല കാളിദാസ-അതിലെ പണ്ഡിതന്മാര്‍ എഴുത്തുകാര്‍ എന്നോക്കെയുള്ളൂ.<<<

അതെനിക്കറിയില്ലായിരുന്നു കെട്ടോ. ആചാര്യന്‍ എന്നൊക്കെ പറയുമ്പോള്‍ സാധാരണ ആളുകള്‍ മനസിലാക്കുന ഒരര്‍ത്ഥമുണ്ട്. ഞാന്‍ അതേ മനസിലാക്കിയുള്ളു. അസാധരാണ പ്രതിഭയായ നാസിനെ ഞാന്‍ ആക്കൂട്ടത്തില്‍ പെടുത്തി. ക്ഷമിക്കുക.

കാണുന്ന എഴുത്തുകാരൊക്കെ എഴുതുന്നത് യുക്തവാദികള്‍ അവരുടെ പ്രമാണമാക്കാറില്ല.


>>>പിന്നെ മൊഹമ്മദ്‌ എന്റെ ആചാര്യനല്ല കാളിദാസ..<<<

ഞാന്‍ കരുതിയത് താങ്കളൊരു മുസ്ലിമാണെന്നാണ്. അല്ല എന്നു പറഞ്ഞതിനു നന്ദിയുണ്ട്. അപ്പോള്‍ താങ്കളുടെ അഭിപ്രായത്തില്‍, കുര്‍ആന്‍ മൊഹമ്മദിന്റെ വകയല്ല. അദ്ദേഹം ഇസ്ലാമിക വിഷയത്തില്‍ പണ്ഡിതനുമല്ല.

ഒരു ചോദ്യം ചോദിച്ചോട്ടേ. താങ്കളെന്തിനാണ്‌ ഇസ്ലാമിനെ പരിഷ്കരിക്കാന്‍ നടക്കുന്നത്?


kaalidaasan said...




>>>>പിന്നെ രവിചന്ദ്രന്‍ സാര്‍ എന്റെ നിലപാടുകളെ വിമര്ശിരച്ചോ?എപ്പോള്‍?ഇനി ഞാന്‍ കാണാതെ ഇരുന്നതാണോ?<<<

ഇസ്ലാമിക ഭീകരര്‍ കുര്‍ആനെ അടിസ്ഥാന്മാക്കിയാണ്‌ ഭീകര പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന് രവിചന്ദ്രന്‍ പല വട്ടം പറഞ്ഞിട്ടുണ്ട്. താങ്കളിപ്പോഴും  പറയുന്നത് കുര്‍ആന്‍ അല്ല ഇസ്ലാമിക ഭീകരതയുടെ അടിസ്ഥാനം  എന്നാണ്.


kaalidaasan said...




>>>>3 )എന്നാല്‍ മടലിന്‍ മുറെയുടെ the origin of celibacy യുടെ direct translation ആണ് എന്റെ കയ്യില്‍ ഉള്ളത്. IAP പ്രസിദ്ധീകരിച്ചു-translator -G .Jayan .(ഇസ്ലാമിക് publishing house അല്ല )<<<

യേശു പറഞ്ഞതായി ആരോപിച്ച് താങ്കള്‍ ബൈബിളില്‍ നിന്നുമൊരു ഭാഗം പകര്‍ത്തിയല്ലോ. അത് യേശുവിന്റെ വാക്കുകളല്ല എന്ന് ബൈബിള്‍ വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. കയ്യിലുള്ള ബൈബിളില്‍ നിന്നും തന്നെയല്ലേ അത് പകര്‍ത്തിയത്? അതു തന്നെയല്ലേ കൈയിലുള്ള മറ്റ് പുസ്തകത്തിന്റെയും അവസ്ഥ.


kaalidaasan said...




>>>>ഇതൊരു നിലപാടിന്റെ പ്രശ്നമല്ലല്ലോ ദാസ.യുക്തിബോധത്തിന്റെ പ്രശ്നമല്ലേ?ഇങ്ങനെ ഓരോരുത്തരും ഓരോ നിലപാടെടുക്കുകയാനെങ്കില്‍ പിന്നെ എന്ത് ചരിത്രം?എന്ത് ശാസ്ത്രം?എന്ത് യുക്തി?<<<

ഇതൊരു യുക്തിബോധത്തിന്റെ പ്രശ്നമല്ല. 2000 വര്‍ഷം മുന്നേ എഴുതിയതിനൊക്കെ ഇന്നത്തേപ്പോലെ തെളിവു വേണമെന്നൊക്കെ ശഠിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. അതാണു യുക്തി എന്നു പറയുന്നത്?

മൊഹമ്മദിന്റേതെന്ന വിശ്വസത്തിലാണ്, കുര്‍ആന്‍ കരുതപ്പെടുന്നത്. മൊഹമ്മദ് മരിച്ചതിനു ശേഷമാണത് എഴുതപ്പെട്ടതും. കുര്‍ആന്‍ ക്രോഡീകരിച്ചത് അവിടെയും ഇവിടെയും പലരും എഴുതി വച്ചിരുന്നതും ഓര്‍മ്മയില്‍ നിന്നും ആളുകള്‍ പറഞ്ഞു നടന്ന്തും കേട്ടതുമൊക്കെ ചേര്‍ത്താണ്. അതിനൊക്കെ തെളിവെടെവിടെ എന്നാരെങ്കിലും ചോദിച്ചാല്‍ യുക്തിഭദ്രമായ ഒരുത്തരം നല്‍കാന്‍ ആര്‍ക്കും കഴിയില്ല. കുര്‍ആനിലുള്ളത് മുഴുവന്‍ മൊഹമ്മദിന്റെ തന്നെ വാക്കുകളാണോ എന്നു ചോദിച്ചാലും ഒരുത്തരം നല്‍കാന്‍ ആകില്ല.

ഒന്നോ രണ്ടോ പേര്‍ ഭിന്നാഭിപ്രായം  രേഖപ്പെടുത്തുന്നതിനെ ആരും ചരിത്രം എന്നു വിളിക്കില്ല. അത് വ്യക്തിപരമായ അഭിപ്രായം എന്നേ വിളിക്കൂ. യേശു ജീവിച്ചിരുന്നു എന്നത് ഭൂരിഭാഗം ചരിത്രകാരന്‍മാരും പറയുന്നതാണ്. അതുകൊണ്ടാണത് സ്വീകാര്യമാകുന്നതും.


kaalidaasan said...




>>>>ഇങ്ങനെ ഒരു നിലപാടും എനിക്കില്ല ദാസ.<<<

കുര്‍ആനല്ല ഭീകരതയുടെ ഉറവിടം എന്ന നിലപാടു താങ്കള്‍ക്കില്ലേ? എങ്കില്‍ പിന്നെന്തിനാണ്, ഹദീസുകളാണ്, ഇസ്ലാമിക ഭീകരതയുടെ ഉറവിടം എന്ന് ഈ പോസ്റ്റില്‍ എഴുതിയത്? അതും വച്ച് ബിച്ചുവുമായി നീണ്ട വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടത്?
താങ്കള്‍ കുറെയധികം വാരിവലിച്ചെഴുതിയതൊന്നും ഞാന്‍ പരാമര്‍ശിച്ചിരുന്നില്ല. ഈ ഒറ്റകാര്യം തെറ്റാണെന്ന് ഞാന്‍ കുര്‍അന്‍ ഉദ്ധരിച്ച് തെളിവു തന്നു. അപ്പോഴല്ലേ ബിച്ചുവിനെ വിട്ട് താങ്കള്‍ എന്റെ നേരെ തിരിഞ്ഞത്?അത് വ്യക്തിപരമായ അവഹേളനവും എന്റെ പ്രൊഫഷനെ വരെ കളിയാക്കുന്ന തലം വരെ എത്തി. ഇതാണോ താങ്കളുടെയൊക്കെ മാന്യത?

താനകള്‍ ഇസ്ലാമിലെ പലപുഴുക്കുത്തുകളും അക്കമിട്ട് നിരത്തിയിരുന്നു. അവയോട് ഞാന്‍ പ്രതികരിച്ചേ ഇല്ല. സുബൈറും ബഷീറും താങ്കളെ പ്രോത്സാഹിപ്പിച്ച പോലെ പ്രോത്സാഹിപ്പിക്കുക പോലും ചെയ്തില്ല. ഈ ഒറ്റക്കാര്യം എഴുതിയതിനാണ്, താങ്കളെനിക്ക് പല പട്ടങ്ങളും ചാര്‍ത്തി തന്നതും.

പരാതി പറഞ്ഞതല്ല. ഇസ്ലാമിസ്റ്റുകള്‍ പണ്ടേ എനിക്ക് പല പട്ടങ്ങളും ചാര്‍ത്തി തന്നിട്ടുണ്ട്. അതൊക്കെ എനിക്ക് തഴക്കമാണിപ്പോള്‍.


kaalidaasan said...




>>>>കാതോലിക പ്രചാരണ പ്രസിദ്ധീകരണമായ വെസ്റ്റ് മിനിസ്ടര്‍ കാത്തോലിക് ഫെടരെഷ്യന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു-"കാതോലിക വീക്ഷണത്തിന് എതിരായ മാറ്ററുകള്‍ മാറ്റുന്നതിന് വേണ്ടി Encyclopedia Britannica പരിഷ്കരിക്കുകയുണ്ടായി.28 voliums മുഴുവന്‍ ഇങ്ങനെ പരിശോദിച്ചു"
മുഹമ്മദിന്റെ അസുഖം എനിക്ക് വന്നു ..ജോസഫ് മക്കാബെക്ക് വന്നു ..സമ്മദിച്ചു..പക്ഷെ കത്തോലിക്കര്കും വരുന്നതെന്ത?.<<<


കത്തോലിക്കര്‍ക്കെന്തു വന്നു എന്നാണു താങ്കള്‍ പറയുന്നത്? കത്തോലിക്കര്‍ക്കൊന്നും വന്നില്ല.

ആംഗ്ളിക്കന്‍ സഭക്കാരും കത്തോലിക്കരും തമ്മിലുള്ള വഴക്കിന്റെ ചരിത്രം പഠിച്ചാല്‍ ഇതിന്റെ സത്യാവസ്ത മനസിലാകും. അത് പഠിച്ചു നോക്ക്. അപ്പോള്‍ അറിയാം കത്തോലിക്കര്‍ക്ക് തോന്നിയതാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന്.


kaalidaasan said...




>>>>പിന്നെന്തിനു കാളിദാസ ഇത് സുവിശേഷങ്ങല്കൊപ്പം ഒട്ടിച്ചിരിക്കുന്നത്?ഞാനൊരു underwear ന്റെ കഥ പറഞ്ഞിരുന്നു.അത് വായിക്കുക.<<<

അത് താങ്കള്‍ ക്രിസ്ത്യാനികളോട് ചോദിക്ക്. അവര്‍ ഉത്തരം പറയും.

വേറേ എത്രയോ കഥകള്‍ വായിക്കാന്‍ കിടക്കുന്നു. പിന്നെന്തിനാണ്‌ അണ്ടര്‍വെയറിന്റെ കഥ വായിക്കുന്നത്. അണ്ടര്‍വെയറിനോട് ഇഷ്ടം കൂടുതലുള്ളവര്‍ വായിച്ചാല്‍ മതി.


kaalidaasan said...




>>>>അല്ല കാളിദാസ കൂടെ ജോലി ചെയ്യുന്ന ഒരാള്‍ 3 പേരെ തട്ടിക്കൊണ്ടു പോയി കൊന്നാല്‍ അവരുടെ വമ്പിച്ച സ്വത്തുക്കള്‍ കിട്ടുന്ന നിയമം അമേരിക്കയിലുണ്ടോ?<<<

ഇല്ലല്ലോ അതുകൊണ്ടല്ലേ അദ്ദേഹത്തെ ജയിലിലടച്ചത്.

കുര്‍അന്‍ പിന്തുടരുന സൌദി അറേബ്യയിലായിരുന്നെങ്കില്‍ ഒന്നുകില്‍ കഴുത്തു വെട്ടുമായിരുന്നു. അല്ലെങ്കില്‍ മറിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന തുക നല്‍കി തടി കയിച്ചിലാക്കാമായിരുന്നു. കൈക്കൂലി കൊടുത്ത് രക്ഷപ്പെടുന്നതുപോലെ.


kaalidaasan said...




>>>>ഇവിടെ കുറച്ചുകൂടി നന്നായി ആ ഉപമ വിശദീകരിച്ചിട്ടുണ്ട്-http://bible.cc/luke/19-27.htm -<<<

താങ്കള്‍ക്ക് ഇംഗ്ളീഷ് വായിച്ചാല്‍ മനസിലാക്കാനുള്ള ശേഷിയില്ലേ? അതോ ഹുസൈനേപ്പോലെ വായിച്ചിട്ടു മനസിലാകുന്നില്ലേ? ആ ഭാഗം വയിക്ചിട്ട് താങ്കള്‍ക്കെന്തണു മനസിലായതെനു പറയൂ നാസേ. അത് യേശുവിന്റെ വാക്കുകളാണോ അതോ അദ്ദേഹം പറഞ്ഞ ഉപമയിലെ കഥാപാത്രത്തിന്റെ വാക്കുകളാണോ?

ഹദീസുകള്‍ കുര്‍ആന്റെ വിശദീകരണങ്ങളാണെന്നാണ്‌ മുസ്ലിം വിശ്വാസം. ആ ഹദീസുകളെ അവഹേളിക്കുന്ന നാസു തന്നെ ഒരു ബൈബിള്‍ ഭഗാത്തിന്റെ നേരെയുള്ള അര്‍ത്ഥം മനസിലാക്കാന്‍ വേണ്ടി ഒരു വിശദീകരണം തപ്പി ഇറങ്ങുന്നു. നാണമില്ലേ താങ്കള്‍ക്ക്? മുസ്ലിങ്ങള്‍ കുര്‍ആന്‍ മാത്രമേ വായിക്കാവൂ. മനസിലാകാവൂ എന്ന് മുസ്ലിങ്ങളോട് ഗിരിപ്രഭാഷണം നടത്തും. എന്നിട്ട് ബൈബിള്‍ വായിക്കുമ്പോള്‍ അത് പ്രയോഗിക്കാനുള്ള മാന്യതയുമില്ല. താങ്കള്‍ തന്നെ വേണം ഇസ്ലാമിനെ പരിഷ്കരിക്കാന്‍.

ഒരു പ്രത്യേക ജീവി നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ എന്ന പഴം ചൊല്ല്, താങ്കളുടെ കാര്യത്തില്‍ ശരിക്കും ചേരും.


kaalidaasan said...




>>>>അതങ്ങനെയാണ് കാളിദാസ ഒരു കഥാപുസ്തകത്തില്‍ വിശ്വസിക്കുന്നവര്‍ക് അതിലെ കുഴപ്പങ്ങള്‍ 'ആലന്കാരികം' 'ഉപമ' എന്നൊക്കെയേ തോന്നു.-<<<

ഈ ഭാഗം ഉപമയാണെന്നോ ആലങ്കാരികമാണെന്നോ ഞാന്‍ പറഞ്ഞില്ലല്ലോ നാസേ?

ഇത് വായിച്ചിട്ട്, വാളുകൊണ്ട് ആരെയെങ്കിലും വെട്ടാനും കുരിശില്‍ തറയ്ക്കാനും  യേശു ഉപദേശിക്കുന്നു, എന്ന അര്‍ത്ഥം കിട്ടുന്നുണ്ടോ എന്നു മാത്രമേ ഞാന്‍ ചോദിച്ചുള്ളു. എനിക്കങ്ങനെ മനസിലായില്ല അതുകൊണ്ടാണു ചോദിച്ചത്.


kaalidaasan said...




>>>>കഴിഞ്ഞ നൂറ്റാണ്ടിന്റെ വിഷയമേ വന്നില്ലല്ലോ ദാസ.എന്തിനു ടപ്പാം കുത്ത് നടത്തുന്നു?AD 380 നു നാല് നൂറ്റാണ്ടു മുന്‍പേ എന്നല്ലേ പറഞ്ഞത്?അപ്പോള്‍ 401 വര്‍ഷമെങ്കിലും ഉറപ്പായും വേണ്ടേ?<<<

നാലു നൂറ്റണ്ടെന്നു പറഞ്ഞത് താങ്കള്‍ക്ക് പിടിച്ചില്ലെങ്കില്‍ ആ പ്രയോഗം ഞാന്‍ പിന്‍വലിക്കുന്നു. പകരം, എ ഡി 380 നും , 340 വര്‍ഷം മുന്നേ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു, എന്നാക്കി മാറ്റിയേക്കാം 


kaalidaasan said...




>>>>ഇടമറുക് ഒരു പണ്ഡിതനായിരുന്നു.ഒരു വിഷയത്തിന്റെ എല്ലാ കാര്യങ്ങളും പഠിച്ചേ എഴുതാറുള്ളൂ.അതുകൊണ്ട് അദ്ദേഹത്തെ ധൈര്യമായി ഉദ്ധരിക്കാം.<<<

ഇടമറുകിനേക്കാളും കൂടുതലായി കാര്യങ്ങള്‍ പഠിച്ചെഴുതിയ വ്യക്തിയായിരുന്നു എ എന്‍ റോയ്. അദ്ദേഹം എഴുതിയത്മൊഹമ്മദ്, cerebral disorder എന്ന psychopathological state ഉണ്ടായിരുന്ന ഒരു മനസിക രോഗിയായിരുന്നു, എന്നാണ്,. കുര്‍ആനേപ്പറ്റി പറഞ്ഞത് crude ideas ഉം fantastic speculation കളും ഉള്ള ഒരു പുസ്തകം എന്നാണ്.

ഇടമറുകിനെ ആരും പണ്ഡിതനായി കണക്കാന്നുന്നില്ല.അദ്ദേഹത്തെ കാര്യഗൌരവമുള്ള ആരം ​ഉദ്ധരിക്കാറുമില്ല. യേശു ജീവിച്ചിരുന്നില്ല എന്നു പറഞ്ഞതുകൊണ്ട് അദ്ദേഹത്തെ താങ്കള്‍ ഉദ്ധരിക്കുന്നു.
കുര്‍ആനേക്കുറിച്ചും, ഇസ്ലാമിനേക്കുറിച്ചും, മൊഹമ്മദിനേക്കുറിച്ചും അദേഹം മറ്റ് പലതും എഴുതിയിട്ടുണ്ട്. അതും കൂടി ഉദ്ധരിക്കാന്‍ മറക്കരുതേ.


kaalidaasan said...




>>>>വിഷയം തിരിയുന്ന തിരിച്ചില്‍ നോക്ക്-ജോസിഫസിന്റെ കാര്യം പറഞ്ഞു എന്റെ മെക്കിട്ടു കേറിയ ആള്കിപ്പോള്‍ ലുകിന്റെ സമ്മത മൊഴി കണ്ടപ്പോള്‍ വിഷയം ബൈബിളായി.<<<

ബ്രൂണോയെ ചുട്ടുകൊന്ന, ഗാലി ലെയോയെ തടവിലിട്ട ക്രൈസ്തവ സഭ ചെയ്തിട്ടുള്ള തെറ്റുകള്‍ മനുഷ്യരാശിക്കു മനസിലാകാന്‍ ഒരു ലൂക്കിന്റെയും സമ്മത മൊഴി വേണ്ട. അത് ചരിത്രം വായിച്ചാല്‍ മതി. പക്ഷെ ഇംഗ്ളീഷിലെഴുതിയത് മനസിലാക്കാനുള്ള ശേഷി കൂടി വേണം.

ഈ തെറ്റുകള്‍ക്കൊക്കെയാണു മാര്‍പ്പപ്പ പരസ്യമായി മാപ്പു ചോദിച്ചതും. 2000 വര്‍ഷം കഴിഞ്ഞായാലും ക്രിസ്ത്യാനികള്‍ക്കാ വെളിവുണ്ടായി. മുസ്ലിങ്ങള്‍ക്കെന്നാണാ വെളിവുണ്ടാകുക?


kaalidaasan said...




>>>പ്രിയ നാസ് പറയൂ.. ഖുറാനില്‍ ഭീകരവാതത്തെ പ്രോത്സാഹിപ്പിക്കുന്നോ?<<<<

ശ്രീ ശ്രീ,

നാസതിനു മറുപടി പറയില്ല. വേണമെങ്കില്‍ ഒരു ഗിരിപ്രഭാഷണം നടത്തും. കൂടെ ഇതും പറയും.

ഖുറാനില്‍ കുഴപ്പമുള്ള മൂന്നു നാല് ആയതുകലുന്ദ്.അതുപോലെ തന്നെ അതിനെ നിഷ്ക്രിയമാക്കി മധുരം വിളമ്പുന്ന അതിലധികം ആയത്തുകളും ഉണ്ട് .

ആരു നിഷ്ക്രിയമാക്കി എന്നൊന്നും അദ്ദേഹത്തോട് ചോദിക്കരുത്. ഈ നിഷ്ക്രിയമാക്കല്‍ ഒരു തരം ജാമ്യമാണ്. കുറെ മൌലവിമാര്‍ അങ്ങു തീരുമാനിച്ചു. അങ്ങനെ നിഷ്ക്രിയമാക്കി.
കുര്‍ആന്‍ ഒരു മുഴുത്ത ചിരിയാണ്. ഒരിടത്ത്അന്യമതവിശ്വസികളെ തല്ലിക്കൊല്ലണം ,എന്നു പറയും. മറ്റൊരിടത്ത് അവരെ അവരുടെ വിശ്വാസത്തില്‍ വിടണമെന്നും. അതുകൊണ്ട് നാസുമാര്‍ക്കും കാര്യം നേടാം. ബിന്‍ ലാദന്‍മാര്‍ക്കും കാര്യം നേടാം. നിഷ്ക്രിയമാക്കി എന്ന് നാസുമാര്‍ പറയും, പോയി പണി നോക്കാന്‍ ബിന്‍ ലാദന്‍മാര്‍ പറയും. അതാണി പുസ്തകത്തിന്റെ ഏറ്റവും വലിയ മഹത്വം. സ്ഥിരതയില്ലാത്ത ഒരാള്‍ക്കേ ഇതുപോലെ പരസ്പര വിരുദ്ധമായി എഴുതാന്‍ ആകൂ. എം എന്‍ റോയ് പറഞ്ഞത് വളരെ ശരി.

നാസൊന്നും ഒരു വ്യക്തിയല്ല. ഒരു തരം സാമൂഹികാവസ്ഥയാണ്. കുര്‍അന്‍ മാത്രമല്ല. ബൈബിള്‍ വരെ അങ്ങു വ്യാഖ്യാനിക്കും. എന്നിട്ട് അതു മാത്രമാണു ശരി എന്നു ശഠിക്കും. കൂടെ തിരുത്താനുമിറങ്ങും. ഇത് മൊഹമ്മദു തുടങ്ങിയ കലാപരിപാടിയാണ്. യേശു മദ്യം വിളമ്പാന്‍ പാടില്ല എന്നു ശഠിച്ചുകൊണ്ട് അക്ബര്‍ ഒരു പുസ്തകമെഴുതി. ചില ക്രൈസ്തവ തീവ്രവാദികള്‍ ചിന്‍വാദ് പാലം പണുത് അതിനോട് പ്രതികരിച്ചു.

എത്ര നിഷ്പ്രയാസമാണ്‌ നാസിപ്പോള്‍ കുഴപ്പമുള്ള ആയത്തുകളില്‍ നിന്നും, മധുരം വിളമ്പുന്ന ആയത്തുകളിലേക്ക് ഒരുഹനുമാന്‍ ചാട്ടം ചാടിയതെന്നു നോക്കൂ. സ്വയം ചാടുക മാത്രമല്ല, ശ്രീ ശ്രീയും ഞാനുമൊക്കെ അതുപോലെ ചാടണമെന്നും ശഠിക്കും. ഞാനേതായാലും ചാടണില്ല. ശ്രീ ശ്രീ ചാടണോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കുക.

നിഷ്ക്രിയമാക്കല്‍ എന്ന ഒരുഡായിപ്പാണതിനു പറയുന്ന ന്യായീകരണം. അതു കുര്‍ആനിലുണ്ടോ? ഇതു കുര്‍ആനിലുണ്ടോ? എന്ന് നീണ്ടകഥ എഴുതുന്ന നാസിനോട്,ഈ കുഴപ്പം പിടിച്ച ആയത്തുകള്‍ നിഷ്ക്രിയമാക്കിയതായി കുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ, എന്നു ചോദിച്ചാല്‍ ഉത്തരം, ഞാന്‍ മാവിലായിക്കാരനാണ്, എന്നായിരിക്കും.



No comments:

Post a Comment