ഇടത്പക്ഷം മിഥ്യയോ തട്ടിപ്പോ ?
kaalidaasanJan 18, 2012 09:29 PM
>>>>>ഇടത്പക്ഷം എന്ന് വെച്ചാല്‍ എന്തോ മഹത്തായ ഒരു സംഭവമാണെന്ന് ചില വ്യാജബുദ്ധിജീവികള്‍ ഇവിടെ സ്ഥാപിച്ചുവെച്ചിട്ടുണ്ട്. <<<<
സുകുമാരന്‍,
ഇടത്പക്ഷം എന്ന് വെച്ചാല്‍ മഹത്തായ ഒരു സംഭവം തന്നെയാണ്. കാരണം അത് സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്നു. സോഷ്യലിസമാണ്, സാമൂഹ്യ നീതി ഉറപ്പാക്കാന്‍ ഉള്ള ഏറ്റവും നല്ല തത്വ സംഹിത. അതുകൊണ്ടാണ്, താങ്കളിപ്പോള്‍ കൊട്ടിപ്പാടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇടതുപക്ഷ ആശയങ്ങളുടെ അടിസ്ഥാനമായ സോഷ്യലിസം അതിന്റെ നയപരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. നെഹ്രുവും ഇന്‍ഡിരയും സോഷ്യലിസ്റ്റുകളായിരുന്നു. അതുകൊണ്ടാണ് ശക്തമായ പൊതു മേഖലക്കു വേണ്ടി അവര്‍ നിലകൊണ്ടാത്. ബാങ്ക് ദേശസാല്‍ക്കരണം നടത്തിയ ഇന്ദിരാ ഗാന്ധി അതിന്റെ ശക്തയായ വക്തവുമായിരുന്നു.
ജനാധിപത്യവും മതേതരത്വവും മാത്രമല്ല ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ദാനങ്ങള്‍. അതില്‍ സോഷ്യലിസം കൂടി ഉള്‍പ്പെടും.
ഇടതു പക്ഷം എന്നു കേള്‍ക്കുമ്പോഴേക്കും താങ്കള്‍ക്ക് ഹാലിളകുക സ്വാഭാവികമാണ്.
- kaalidaasanJan 20, 2012 05:00 PM
>>>>ഇടത്പക്ഷം എന്നാല്‍ മാര്‍ക്സിസം അംഗീകരിക്കുന്ന വിപ്ലവപാര്‍ട്ടികളാണെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.<<<<
ReplyDelete
സകുമാരന്‍,
അത് താങ്കളുടെ അബദ്ധ ധാരണ. ഇതാരും പൊതുവെ അംഗീകരിച്ചതൊന്നുമല്ല. ഇന്‍ഡ്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിലെ പ്രബല ശക്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആയതുകൊണ്ട് ഇതൊക്കെ താങ്കള്‍ക്ക് തോന്നുന്നതാണ്. ലോകത്തെ പ്രമുഖ ഇടതുപക്ഷ ചിന്തഗതിക്കാരൊന്നും മാര്‍ക്സിസവുമായി ബന്ധമുള്ളവരല്ല.
ഇടതുപക്ഷം എന്ന വാക്കു തന്നെ ഉണ്ടായത് മാര്‍ക്സ് ജനിക്കുന്നതിനും മുന്നെയാണ്. ഫ്രഞ്ചു വിപ്ളവത്തോടനുബന്ധിച്ചാണാ പദപ്രയോഗം നിലവില്‍ വന്നതും. സമൂഹ്യ നീതിക്ക് വേണ്ടി നിലകൊണ്ടവരെയാണത് വിവക്ഷിച്ചത്. ഇടതുപക്ഷ ചിന്തധാരയിലെ ഒരു വിഭാഗം മാത്രമാണു മാര്‍ക്സിസം. - kaalidaasanJan 20, 2012 05:07 PM
>>>> അത്കൊണ്ടാണ് ഒരാള്‍ക്ക് ഒരിക്കലും ഇടത്പക്ഷക്കാരനോ ഇടത്പക്ഷസഹയാത്രികാനാവാനോ ആകാന്‍ കഴിയില്ല എന്ന് ഞാന്‍ പറയുന്നത്. <<<<
ReplyDelete
സുകുമാരന്‍,
ഇതും താങ്കളുടെ അബദ്ധ ധാരണ. ഇന്ദിരാഗാന്ധിയും നെഹ്രുവും ഇടതുപക്ഷക്കരായിരുന്നു. ഇന്നും കോണ്‍ഗ്രസിന്റെ അടിസ്ഥാന നയം ഇടതുപക്ഷ ആശയങ്ങളാണ്.
കേരളത്തിന്റെ പൊതു മനസ് ഇടതുപക്ഷമാണ്. ഇടതുമുന്നണി ഭരിച്ചാലും വലതു മുനണി ഭരിച്ചാലും അവര്‍ ഇടതു പക്ഷ ആശയങ്ങളെ മുറുകെ പിടിക്കുന്നു. 1959 ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭൂപരിഷ്കരണം കോണ്‍ഗ്രസിനു നടപ്പാക്കേണ്ടി വന്നത് അതു കാരണമായിരുന്നു.
ഒരാള്‍ക്ക് ഇടതുപക്ഷക്കാരനും ഇടതുപക്ഷ സഹയാത്രികനും ആകാമെന്ന് കേരളത്തിലെ ഭൂരിഭാഗം പേരും തെളിയിക്കുന്നു. - kaalidaasanJan 21, 2012 07:59 AM
>>>>പിന്നെ, സോഷ്യലിസത്തിന്റെ കാര്യം. സാമൂഹ്യനീതി എന്നൊക്കെ പറയാനും പ്രസംഗിക്കാനും എളുപ്പമാണ്. അത് ആര് എങ്ങനെ പ്രായോഗികമാക്കും എന്നതാണ് പ്രശ്നം.<<<<
ReplyDelete
സാമൂഹ്യനീതി എന്നൊക്കെ പറയാനും പ്രസംഗിക്കാനും എങ്ങനെ പ്രായോഗികമാക്കാനും സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കേരളം. സാമൂഹ്യനീതി ഏറ്റവും നന്നായി നടപ്പാക്കിയ സംസ്ഥാനമാണു കേരളം.
കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല. ഇടതുപക്ഷ മനസുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയും അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്. - kaalidaasanJan 21, 2012 08:14 AM
>>>>എല്ല്ലാം പൊതുമേഖലയില്‍ ആയാല്‍ സോഷ്യലിസവും സാമൂഹ്യനീതിയും ആയോ? അതൊക്കെ പരീക്ഷിച്ച് പരാജയമാണെന്ന് തെളിഞ്ഞില്ലേ? ഇനി ഇന്ത്യയിലും നടപ്പാക്കി പിന്നെ കുറെ കാലം കഴിഞ്ഞ് ചൈനയില്‍ ഡെങ്ങ് സിയാവോ പിങ്ങ് മാറ്റിച്ചവുട്ടിയ പോലെ വീണ്ടും ക്യാപിറ്റലിസത്തിലേക്ക് തിരിച്ചുപോക്ക് നടത്തിയാലേ കാളിദാസന്‍ അംഗീകരിക്കുകയുള്ളോ?.<<<<
ReplyDelete
സുകുമാരന്‍,
എല്ലാം പൊതുമേഖലയില്‍ ആയാല്‍ സോഷ്യലിസവും സാമൂഹ്യനീതിയും ആയി എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. പൊതു മേഖലയില്‍ സ്ഥാപനങ്ങളുള്ളത് ഇടതുപക്ഷ ആശയമാണെന്നേ പറഞ്ഞുള്ളു.
അത് പരാജയമാണെന്ന് താങ്കള്‍ക്ക് തോന്നുന്നതല്ലേ. പരാജയം എന്നത് താങ്കളൊകെ വിലയിരുത്തുന്നത് പണം മാത്രമടിസ്ഥാനമാക്കിയാണ്. എല്ലാ പൊതു മേഖലാ സ്ഥാപങ്ങളും അമിത ലാഭമുണ്ടാക്കുന്നില്ല എന്നത് ശരിയാണ്. ലാഭമുണ്ടാക്കന്‍ വേണ്ടി മാത്രമല്ല പൊതു മേഖല സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത്. സാമൂഹ്യ നീതിയുടെ ആദ്യ പടി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ജോലി കൊടുക്കുക എന്നതാണ്. സ്വകാര്യ മേഖല എല്ലാ വിഭാഗങ്ങള്‍ക്കും ജോലി കൊടുക്കില്ല.
ചൈനയില്‍ എന്തു നടക്കുന്നു എന്നത് ഇന്‍ഡ്യയെ ബാധിക്കേണ്ട വിഷയമല്ല. ക്യാപിറ്റലിസത്തിന് എന്ത് പറ്റി എന്ന് ഇപ്പോള്‍ ലോകം മുഴുവന്‍ കാണുന്നുണ്ട്. താങ്കള്‍ക്ക് അത് കണാന്‍ ആകുന്നില്ല. ക്യാപിറ്റലിസത്തിന്റെ മുന്നണിപ്പോരളികളുടെ ഒക്കെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു തരിപ്പണമായി കിടക്കുന്നതൊന്നും കാണാനുള്ള ശേഷി താങ്കള്‍ക്കില്ല.
ചൈന ക്യാപിലിസത്തിലേക്ക് തിരിച്ചു പോയി എന്നതൊക്കെ താങ്കളുടെ അബദ്ധ ധാരണ. പടിഞ്ഞാറന്‍ നാടുകളിലെ കുറ്ച്ച് വ്യവ്സായികള്‍ക്ക് വ്യവസായം തുടങ്ങാന്‍ അവസരം നല്‍കി എന്നത് ക്യാപിലിസത്തിലേക്കുള്ള തിരിച്ചു പോക്കല്ല. ചൈനക്കാര്‍ മന്‍ മോഹന്‍ സിംഗിനേപ്പോലെ അല്ല. അവര്‍ അവരുടെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ടേ ഏത് വ്യവസായവും തുടങ്ങൂ. മന്‍ മോഹന്‍ സിംഗ് ഇന്‍ഡ്യയുടെ താല്‍പ്പര്യത്തിനു പുല്ലു വില കല്‍പ്പിക്കുന്നു. അമേരിക്കന്‍ ദാസനില്‍ നിന്നും അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതുമില്ല. - kaalidaasanJan 21, 2012 08:23 AM
>>>>നെഹൃവും ഇന്ദിരാഗാന്ധിയും സോഷ്യലിസം നയപരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ തന്നെ എന്താ? ക്യൂബയിലെ ഫിഡല്‍ കാസ്ട്രോവിന്റെ അനിയന്‍ കാസ്ട്രോവിനേക്കാളും വലിയ സോഷ്യലിസ്റ്റുകളായിരുന്നോ ഇപ്പറഞ്ഞ നെഹൃവും ഇന്ദിരാജിയുമൊക്കെ? <<<<
ReplyDelete
സുകുമാരന്‍,
നെഹൃവും ഇന്ദിരാഗാന്ധിയും സോഷ്യലിസം നയപരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ അതിന്റെ അര്‍ത്ഥം അത് താങ്കള്‍ കരുതുമ്പോലെ മിഥ്യയല്ല, യാഥാര്‍ത്ഥ്യമാണെന്നാണ്.
അവര്‍ കാസ്റ്റ്രോവിനേക്കാളും മുന്തിയ സോഷ്യലിസ്റ്റുകളാണോ അല്ലയോ എന്നൊക്കെ അളന്ന് താങ്കള്‍ കണ്ടുപിടിച്ചോളൂ. അവര്‍ സോഷ്യലിസ്റ്റുകളായിരുന്നു എന്നതാണു വിഷയം. ആവര്‍ സോഷ്യല്സിഅറ്റ് ആശയത്തിലൂന്നി നടപ്പക്കിയ നയ പരിപാടികളാണ്, ഇന്‍ഡ്യയെ ഇന്ന് കാണുന്ന നേട്ടങ്ങള്‍ നേടാന്‍ പ്രാപ്തമാക്കിയത്. ഇന്‍ഡ്യക്കൊപ്പം ജനിച്ച പാക്സിഥാന്‍ ക്യാപിറ്റലിസം സ്വീകരിച്ച് ഏത് വഴിക്കായി എന്നൊക്കെ ലോകത്തിനറിയാം.
ഇന്നത്തെ ലോക സാമ്പത്തിക ബുദ്ധിമുട്ടില്‍ ഇന്‍ഡ്യ ഇത്രയെങ്കിലും പിടിച്ചു നിന്നത് ശക്തമായ നിയന്ത്രണം(സോഷ്യല്സിറ്റ് ആശ്യം) ഉള്ളതുകൊണ്ടാണെന്ന് എല്ല്ലാവരും സമതിച്ച കാര്യങ്ങളാണ്.മന്‍ മോഹന്‍ സിംഗിന്റെ തല തിരിഞ്ഞ നടപടികളുടെ ഫലമായി കുറച്ച് ബുദ്ധിമുട്ട് ഇന്‍ഡ്യക്കും ഉണ്ടാകാന്‍ പോകുന്നു. - kaalidaasanJan 21, 2012 09:11 AM
>>>>ബിസിനസ്സും സംരംഭങ്ങളുമൊക്കെ സര്‍ക്കാരിന്റെ അധീനതയില്‍ വേണം എന്ന് ഇപ്പോഴും ചിലര്‍ പറയുന്നത്, അങ്ങനെ പറഞ്ഞ് ശീലിച്ചത്കൊണ്ടാണ്. സര്‍ക്കാര്‍ എന്നാല്‍ ഒരു കച്ചവടവും നടത്തേണ്ടതായ സ്ഥാപനമല്ല. <<<<
ReplyDelete
സുകുമാരന്‍,
ബിസിനസ്സും സംരംഭങ്ങളുമൊക്കെ സര്‍ക്കാരിന്റെ അധീനതയില്‍ വേണം എന്നത് ഇടതുപക്ഷ ആശയമല്ല. പൊതു ഉടമയില്‍ എന്നതാണ്, ഇടതുപക്ഷ ആശയം. അത് വേണമെങ്കില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആകാം. സാഹചര്യമനുസരിച്ച് അത് മാറും. കമ്യൂണിസത്തില്‍ അത് കമ്യൂണുകളുടെ പൊതു ഉടമസ്ഥതയില്‍ ആണെന്ന് മാത്രം. സോവിയറ്റ് യൂണിയനിലും,ക്യൂബയിലും, ചൈനയിലും അത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരുന്നു എന്നത് ശരിയാണ്. പക്ഷെ അതൊന്നും പൊതു തത്വമല്ല.
ആരുടെ ഉടമസ്ഥതയില്‍ ആണെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ വേണം. നിയന്ത്രണമില്ലാതെ വന്നപ്പോളാണ്, വ്യക്തികള്‍ പൊതു ജനങ്ങളുടെ പണം അടിച്ച് മാറ്റി അമേരിക്കയേയും പാശ്ചാത്യ രാജ്യങ്ങളെയും അതി ഭയങ്കര കെണിയിലേക്ക് താഴ്ത്തി വിട്ടത്. വ്യക്തികള്‍ അമിത ലാഭമുണ്ടാക്കിയപ്പോളാണത് സംഭവിച്ചത്. കുറച്ചുപേര്‍ അമിത ലാഭമുണ്ടാക്കുന്നതിനെ സാമ്പത്തിക പുരോഗതിയായി കൊട്ടിപ്പാടി നടന്നിട്ട് എന്തു പറ്റി എന്ന് ചിന്തിക്കാന്‍ താങ്കള്‍ക്കാകുന്നുണ്ടോ?
എല്ലാം കച്ചവടം എന്ന ക്യാപിലിസത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഇതു പോലെ പല വിഭ്രമാതികതകളും ഉണ്ടാകും. ഒരു സര്‍ക്കാരും കച്ചവടം നടത്തുന്നില്ല. പൊതി മേഖലാസ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനമെന്ന് താങ്കള്‍ക്ക് തോന്നുന്നതാണ്. - kaalidaasanJan 21, 2012 10:22 AM
>>>രാജ്യത്ത് നീതി-ന്യായ വാഴ്ച ഉറപ്പാക്കുക, രാജ്യത്തിന്റെ സുരക്ഷ കാത്ത് സൂക്ഷിക്കുക എന്നത് മാത്രമായിരിക്കണം സര്‍ക്കാരിന്റെ കര്‍ത്തവ്യങ്ങള്‍. സംരംഭങ്ങള്‍ വ്യക്തികളാണ് നടത്തേണ്ടത്.<<<<
ReplyDelete
"രാജ്യത്ത് നീതി-ന്യായ വാഴ്ച ഉറപ്പാക്കുക, രാജ്യത്തിന്റെ സുരക്ഷ കാത്ത് സൂക്ഷിക്കുക", എന്നീ രണ്ടു കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ആ മധുര മനോജ്ഞ പറുദീസ എവിടെയാണെന്ന് ഒന്നു പറയാമോ? ക്യാപിറ്റലിസത്തിന്റെ പിണിയാളുകള്‍ ഇതുപോലെയുള്ള തമാശ എപ്പോഴും പറഞ്ഞു നടക്കാറുണ്ട്. അമേരിക്ക അതേ ചെയ്യുന്നുള്ളു എന്നാണിവര്‍ പറഞ്ഞു പരത്തുന്നത്. പക്ഷെ അതുപോലും അവിടെ പരാജയമായി എന്നാണിപ്പോള്‍ തെളിയുന്നത്. ഒരു കച്ചവടവും നടത്താത്ത അമേരിക്കന്‍ സര്‍ക്കാരിന്റെ പൊതു കടം 14 ട്രില്യണ്‍ ഡോളറാണ്. ഇത്രയധികം കടക്കെണി ലോകത്തൊരു രാജ്യത്തും ഇല്ല. ഇതെങ്ങനെ സംഭവിച്ചു എന്ന് ക്യാപിറ്റലിസത്തിന്റെ പിണിയളായ താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?
അമേരിക്കയില്‍ വ്യക്തികള്‍ സംരംഭങ്ങള്‍ നടത്തി. അവര്‍ തടിച്ചു കൊഴുത്തു. സാധാരണ ജനങ്ങളുടെ പണം ഊറ്റിയെടുത്ത് സ്വന്തം പോകറ്റ് നിറച്ചു. എന്നിട്ട് സ്വയം പാപ്പരായി പ്രഖ്യാപിച്ചു. ആര്‍ക്കാണു നഷ്ടം പറ്റിയതെന്ന് ചിന്തിക്കാനോ മനസിലാക്കാനോ താങ്കള്‍ക്കാകുന്നില്ല. എന്നിട്ടും നഷ്ടം പറ്റിയ സാധാരണക്കാരെ അവിടത്തെ സര്‍ക്കാര്‍ സഹായിച്ചില്ല. നഷ്ടമുണ്ടാക്കിയ പണക്കാരെ സഹായിക്കുന്ന വിചിത്രമായ കാഴ്ചയാണവിടെ കണ്ടത്. വ്യക്തികള്‍ സംരംഭങ്ങള്‍ നടത്തി പൊളിഞ്ഞു പോയപ്പോള്‍ എന്തിനാണ്, ക്യാപിറ്റലിസ്റ്റ് അമേരിക്കന്‍ സര്‍ക്കാര്‍ ബില്യണ്‍ കണക്കിനു ഡോളര്‍ അവര്‍ക്ക് നല്‍കിയത്?
പക്ഷെ ഇത്രകാലവും സഹിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ തെരുവിലിറങ്ങുന്നു. പ്രതിഷേധിക്കുന്നു. അബദ്ധം മനസിലാക്കിയ അധികാരികള്‍ എല്ലാ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രണം കൊണ്ടു വരുന്നു.
സര്‍ക്കാര്‍ എന്നു പറയുന്നത് വ്യക്തികളില്‍ നിന്നുണ്ടാകുന്നതാണ്. വ്യക്തികള്‍ക്ക് സംരംഭങ്ങള്‍ നടത്താമെങ്കില്‍ സര്‍ക്കാരിനും ആകാം. സര്‍ക്കാര്‍ സംരംഭങ്ങള്‍ നടത്തുന്ന്നത് കച്ചവടമായി ഞാന്‍ കണുന്നില്ല. അത് ജോലി നല്‍കുന്ന സംരംഭങ്ങളായേ ഞാന്‍ കാണുന്നുള്ളു. ക്യാപിറ്റലിസത്തിന്റെ കച്ചവടക്കണ്ണിലൂടെ എല്ലാം കാണുന്നതിന്റെ കുഴപ്പമാണു താങ്കള്‍ക്ക്. - kaalidaasanJan 21, 2012 10:36 AM
>>>അപ്പോള്‍ സ്വാഭാവികമായും മുതലാളിമാരും മൂലധനവും കുത്തകയും ഒക്കെ ഉണ്ടാവും. അത് ഇഷ്ടപ്പെടാത്തവര്‍ സഹിക്കണം. വേറെ വഴിയില്ല. ജനങ്ങള്‍ക്ക് വേണമെങ്കില്‍ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കി ക്യാപിറ്റലിസത്തിന്റെ ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു.<<<<
ReplyDelete
സുകുമാരന്‍,
അപ്പോള്‍ ക്യാപിറ്റലിസം ചൂക്ഷണ വ്യവസ്ഥിതിയാണെന്നു താങ്കള്‍ക്കറിയാം. അത് സഹിക്കണമെന്നൊക്കെ പറയുന്ന താങ്കളുടെ സംവേദനക്ഷമത അപാരം.അത് ജനങ്ങള്‍ സഹിക്കണമെന്നൊക്കെ തപ്രാന്‍ പറഞ്ഞതുകൊണ്ടായില്ലല്ലോ. സഹിക്കേണ്ട അടിയാക്കള്‍ കൂടി സമ്മതിക്കേണ്ടെ?വേറെ വഴിയില്ല എന്നു താങ്കള്‍ക്ക് തോന്നുന്നതാണ്. വഴിയുണ്ട്. വഴി ജനങ്ങള്‍ സ്വയം കണ്ടെത്തും.
ഈ ചൂക്ഷണം അതിന്റെ പാരമ്യതയില്‍ കേരളത്തിലുണ്ടായിരുന്നു. അന്ന് നക്സലിസം ഉണ്ടായിരുന്നു. ഭൂപരിഷ്കരണവും മിനിമം വേതനവുമൊക്കെ ഉറപ്പാക്കിയപ്പോള്‍ ചൂക്ഷനം കുറെയധികം അവസാനിച്ചു. നക്സലിസവും അവസാനിച്ചു.ഇന്നിപോള്‍ ദേശീയ തൊഴിലുറപ്പു പദ്ധതി പോലുള്ള ഇടതുപക്ഷ നയങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ കൂടുതല്‍ ആശ്വാസം ലഭിക്കുന്നു.
ഇന്‍ഡ്യയിലെ 60 ജില്ലകള്‍ നിയന്ത്രിക്കുന്നത് മവോയിസ്റ്റുകളും നക്സലകളുമാണെന്ന സത്യം താങ്കള്‍ക്കറിയുമോ? താങ്കളീ പറയുന്ന ചൂക്ഷണ വ്യവസ്ഥിതിയെ ജനങ്ങള്‍ സഹിക്കില്ല എന്നതിന്റെ തെളിവാണത്. സഹകരണ സംഘങ്ങളൊന്നും ഉണ്ടാക്കാതെ ചൂക്ഷണത്തില്‍ നിന്നും രക്ഷ്പ്പെടാമെന്ന് ഈ സ്ഥലങ്ങളിലെ ജനങ്ങള്‍ തെളിയിക്കുന്നു. - kaalidaasanJan 22, 2012 07:25 AM
>>>>>ഇതൊന്നും കാളിദാസന് വിഷയമല്ല. ബുദ്ധിയുറക്കാത്ത ഏതോ പ്രായത്തില്‍ സോഷ്യലിസം തലയില്‍ കയറ്റി വെച്ചത്കൊണ്ട് ഇപ്പോഴും തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ സോഷ്യലിസം എന്ന് പറയുന്നു.<<<<
ReplyDelete
സുകുമാരന്‍,
ബുദ്ധിയുറച്ചു എന്നഭിമാനിക്കുന്ന താങ്കള്‍ക്ക് ഇന്‍ഡ്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അടിസ്ഥാന നയം സോഷ്യലിസമാണെന്നറിയില്ലല്ലോ. എന്റെ ബുദ്ധി ഉറച്ചോ എന്നൊക്കെ അളക്കുന്ന സമയത്ത് ഇതൊക്കെ പഠിക്കുന്നതല്ലേ നല്ലത്.
നെഹ്രുവും ഇന്ദിരയും തലയില്‍ കയറ്റി വച്ച സോഷ്യലിസത്തെ എന്റെ തലയില്‍ കയറ്റി വച്ചതുകൊണ്ട് എനിക്ക് യാതൊരു നാണക്കേടും ഇല്ല സുകുമാരന്‍.
ഇപ്പോള്‍ വളരെ കൂടുതലായി സോഷ്യലിസ്റ്റ് ആശയങ്ങള്‍ അമേരിക്ക പോലുള്ള ക്യാപിറ്റലിസ്റ്റ് സമൂഹങ്ങള്‍ തലയില്‍ കയറ്റി വയ്ക്കുനത് അവരുടെ ഉറച്ചു പോയ ബുദ്ധി ഇളകി വീഴുന്നതുകൊണ്ടല്ല. പറ്റിയ തെറ്റുകല്‍ തിരുത്തുന്നതാണ്.
സോവിയറ്റ് യൂണിയനും ചൈനയും, ക്യൂബയും ഒക്കെ സമൂഹത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നതിനെ എതിര്‍ത്തിരുന്ന അമേരിക്കയാണിന്ന് ലോകത്തേറ്റവും കൂടുതല്‍ വ്യക്തികളെ നിയന്ത്രിക്കുന്ന രാജ്യം. 9/11 നു ശേഷം എല്ലാ അമേരിക്കന്‍ വ്യക്തികളുടെയും സ്വകാര്യതയിലേക്ക് അവിടത്തെ അധികാരികള്‍ ഇടിച്ചു കയറുന്നു. ഇന്‍ഡ്യക്കാരുടെയും സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നു. പക്വമതിയായ ഉമ്മന്‍ ചാണ്ടി വരെ അവര്‍ക്ക് വേണ്ടി അത് ചെയ്യുന്നു. മുസ്ലിം പേരുള്ള എല്ലാവരെയും സംശയിക്കുന്നു. ഇന്‍ഡ്യക്കാരായ ഷാ രുഖ് ഖാനും, അബ്ദുള്‍ കലാമും, മൊഹമ്മദ് കുട്ടിയുംമുതല്‍ കമല്‍ ഹാസന്‍ വരെ സംശയിക്കപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു.
റ്റിയാനന്‍മെന്‍ സ്ക്വയറിനെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുന്ന താങ്കള്‍, അമേരിക്കന്‍ ഭടന്‍മാര്‍ അഫ്ഘാനിസ്താനിലും ഇറക്കിലും നടത്തുന്ന അതിക്രമങ്ങള്‍ കാണുന്നില്ല. അഫ്ഘാനിസ്താനിലെ ഭരണകൂടത്തിനെതിരെ പൊരുതുന്ന പടയാളികളെ കൊന്ന് അവരുടെ ശവശരീരത്തില്‍ മൂത്രമൊഴിക്കുന അധമത്തത്തിനു നേറെ കണ്ണടക്കുന്നു. എന്നിട്ടും അവകാശപ്പെടുന്നു, ബുദ്ധി ഉറച്ചതാണെന്ന്.
ലോകം ഇന്ന് കൂടതലായി മാര്‍സ്കിന്റെ ആശയങ്ങള്‍ക്ക് ചെവി കൊടുക്കുന്നുണ്ട്. താങ്കള്‍ അതൊന്നും കേള്‍ക്കുന്നില്ല എന്നു മാത്രം. താഴെ കാണുന്ന ലേഖനം വായിച്ചാല്‍ അതേക്കുറിച്ചൊക്കെ കൂടുതല്‍ അറിയാം. - kaalidaasanJan 22, 2012 02:05 PM
http://www.theaustralian.com.au/business/economics/karl-marx-was-right-says-economist-nouriel-roubini/story-e6frg926-1226113566843
ReplyDelete
http://www.smh.com.au/world/can-karl-marx-save-capitalism-20110829-1ji2i.html
http://www.bbc.co.uk/news/magazine-14764357 - kaalidaasanJan 22, 2012 02:29 PM
>>>>>ജനങ്ങള്‍ക്ക് വേണമെങ്കില്‍ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കി ക്യാപിറ്റലിസത്തിന്റെ ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു. ആ ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു സഹകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തത്. എന്നിട്ടെന്തായി? സഹകരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കറവപ്പശുക്കളായി. ജനങ്ങള്‍ക്ക് പത്ത് രൂപ മെംബര്‍ഷിപ്പ് മാത്രം. അങ്ങനെ സഹകരണ പ്രസ്ഥാനങ്ങളില്‍ നിന്ന് അതിന്റെ സംഘാടകരും സംഘടിതരും ഗുണഭോക്താക്കളും ആകേണ്ടിയിരുന്ന സാമാന്യജനങ്ങള്‍ അന്യവല്‍ക്കരിക്കപ്പെട്ടു. സഹകരണരീതിയില്‍ പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത ജനങ്ങളാണ് സോഷ്യലിസ്റ്റ് സമൂഹം നിര്‍മ്മിക്കേണ്ടത്.<<<<<
ReplyDelete
സുകുമാരന്‍,
സഹകരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കറവപ്പശുക്കളായത് സഹകരണ പ്രസ്ഥാനത്തിന്റെ കുഴപ്പമല്ല. ഭരിക്കുന്ന പാര്‍ട്ടികളുടെ കുഴപ്പമാണ്. മന്‍മോഹന്‍ സിംഗും, കല്‍മാഡിയും, രാജയും ലക്ഷക്കണക്കിനു കോടികളുടെ അഴിമതി കാണിച്ചത് ഇന്‍ഡ്യയിലെ ജനാധിപത്യത്തിന്റെ കുറ്റമല്ല. ഈ വ്യക്തികളുടെ കുഴപ്പമാണ്.
ക്യാപിറ്റലിസം ചൂക്ഷണ വ്യവസ്ഥയാണെങ്കില്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കുകയല്ല വേണ്ടത്, ചൂക്ഷണ വ്യവസ്ഥയെ നിരാകരിക്കുകയാണു വേണ്ടത്. പേപിടിച്ച നായ തെരുവിലിറങ്ങി ആളുകളെ കടിച്ചാല്‍ അതിനുള്ള പ്രതി വിധി വീടിനുള്ളില്‍ അടച്ചിരിക്കുകയല്ല, നായയെ തല്ലിക്കൊല്ലുകയാണ്.
സഹകരണ പ്രസ്ഥാനങ്ങളില്‍ നിന്ന് സാമാന്യജനങ്ങള്‍ അന്യവല്‍ക്കരിക്കപ്പെട്ടു എങ്കില്‍ ഇതുപോലെ കരയുകയല്ല വേണ്ടത്. ജനങ്ങള്‍ സംഘടിച്ച് അവ പിടിച്ചെടുക്കണം. ഈ നേതാക്കളൊക്കെ പെട്ടെന്നൊരു ദിവസം ഭൂമിയിലേക്ക് കെട്ടിയിറക്കപ്പെട്ടവരല്ല. ജനങ്ങളുടെ ഇടയില്‍ നിന്നും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണവര്‍. അവരുടെ പ്രവര്‍ത്തി ശരിയല്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ അവരെ പുറത്താക്കണം.
ക്യാപിറ്റലിസ്റ്റ് സമൂഹമായാലും സോഷ്യലിസ്റ്റ് സമൂഹമായാലും ഇതൊക്കെ നിര്‍മ്മിക്കുന്നത് ജനങ്ങളാണ്. താങ്കളിവിടെ കണ്ണൂരുള്ള മാര്‍ക്സിസ്റ്റ് അക്രമത്തേക്കുറിച്ച് വാചാലനായി കണ്ടു. അവിടെ മാര്‍ക്സിസ്റ്റുകര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും, ലീഗുകാരും, ആര്‍ എസ് എസുകാരും അക്രമം നടത്തുന്നുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കണ്ണൂരു മാത്രമല്ല ഉള്ളത്. കേരളം മുഴുവനും ഉണ്ട്. പക്ഷെ അവിടെയൊന്നും കണ്ണുരുള്ളതുപോലെ അക്രമം നടക്കുന്നില്ല. അതിന്റെ അര്‍ത്ഥം പ്രശ്നം പാര്‍ട്ടികളുടെ അല്ല, ജനങ്ങളുടെ ആണെന്നു വരുന്നു. ജനങ്ങളില്‍ നിന്നാണ്, പാര്‍ട്ടിയും നേതാക്കളും ഉണ്ടാകുന്നത്. മാറ്റം വേണമെങ്കില്‍ ജനങ്ങള്‍ സ്വയം തീരുമാനിക്കണം.
അമിത രാഷ്ട്രീയവത്കരണമണ്, കണ്ണൂരുള്ള പ്രശ്നം, ഭൂരിഭാഗം ആളുകളുടെയും തൊഴില്‍ രാഷ്ട്രീയമാകുമ്പോള്‍ ഉണ്ടാകുന്ന അപചയമാണവിടെ കാണുന്നത്. - kaalidaasanJan 22, 2012 10:37 PM
>>>>പക്ഷം എന്ന് പറയുമ്പോള്‍ അതൊരു ചേരിയാണല്ലൊ. ആ ചേരിക്ക് പൊതുവായൊരു സിദ്ധാന്തവും ലക്ഷ്യവും മാര്‍ഗ്ഗവും വേണമല്ലൊ. <<<
ReplyDelete
സുകുമാരന്‍,
ശുദ്ധ അസംബന്ധം. ഇന്നത്തെ കേരളത്തിലെ വലതു പക്ഷ ചേരിയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഉണ്ട്. ലീഗിനേപ്പറ്റി താങ്കള്‍ പറഞ്ഞ അഭിപ്രായം തൊട്ടുമുകളിലുണ്ട്.
ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിനോ അയിരുന്നു സ്വാതന്ത്ര്യസമരത്തിന്റെയും പിന്നീട് സര്‍ക്കാരുണ്ടാക്കുന്നതിന്റെയും നേതൃത്വമെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് ഞാന്‍ വിശദീകരിക്കേണ്ടതില്ല. ഒന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയുടെ ജനസംഖ്യ ഇന്നുള്ളതിന്റെ പകുതി മാത്രമേ കാണുമായിരുന്നുള്ളൂ.
മുസ്ലിം ലീഗു ഭരിച്ചാല്‍ ഇന്ത്യയുടെ ജനസംഖ്യ ഇന്നുള്ളതിന്റെ പകുതി മാത്രമേ കാണുമായിരുന്നുള്ളൂ എന്നു പറഞ്ഞത് താങ്കള്‍ തന്നെയല്ലേ? എങ്കില്‍ പിന്നെ എങ്ങനെയാണീ പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം ഒന്നാകുന്നത്?
കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് മുന്നണിയിലെ ഡി എം കെയുടെയും ലക്ഷ്യം ഒന്നാണെന്ന് അടുത്ത നാളില്‍ തെളിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ഇടുക്കി ജില്ല തമിഴ് നാടിനോട് ചേര്‍ക്കണമെന്നത് പുറത്തു പറയുന്ന ലക്ഷ്യവും, സ്വതന്ത്ര തമിഴകം എന്നത് മനസില്‍ സൂക്ഷിക്കുന്ന ലക്ഷ്യവും. കുറഞ്ഞ പക്ഷം തമിഴ് നാട്ടിലെ കോണ്‍ഗ്രസിന്റെ മതേതരത്വത്തിലും ജനധിപത്യത്തിലും തമിഴന്‍ മാത്രമേ ഉള്‍പ്പെടൂ. മലയാളി പെടില്ല. - kaalidaasanJan 22, 2012 10:57 PM
>>>>സ്വാതന്ത്ര്യാനന്തരം കക്ഷിരാഷ്ട്രീയം പല വഴിക്ക് പിരിഞ്ഞപ്പോള്‍ ജനങ്ങള്‍ പല വിഭാഗങ്ങളായി ചേരി തിരിഞ്ഞെങ്കിലും ഇന്ത്യ ഒറ്റ രാജ്യമായി ഇത് പോലെ നില നില്‍ക്കാന്‍ കാരണം ഇന്നും കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയുള്ളത്കൊണ്ടാണ്. നാളത്തെ കാര്യം പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആര്‍ക്ക് തടുക്കാന്‍ പറ്റും? <<<
ReplyDelete
സുകുമാരന്‍,
ഇനത്തെ കോണ്‍ഗ്രസിനേക്കാള്‍ ശക്തമായിരുന്നു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പത്തെ കോണ്‍ഗ്രസ്. എന്തുകൊണ്ട് ഇന്‍ഡ്യ വിജനത്തെകോണ്‍ഗ്രസിനു തടുക്കാന്‍ കഴിഞ്ഞില്ല?
പല പ്രാവശ്യം കോണ്‍ഗ്രസ് അധികരത്തില്‍ നിന്നും പുറത്തായിട്ടുണ്ട്. 1977 - 80 ലും, 1989-91 ലും, 1996-2004 ലും. എന്നിട്ട് ഇന്‍ഡ്യ വിഭജിച്ച് പോയോ? അടുത്ത തെരഞ്ഞെടുപ്പില്‍ മിക്കവാറും ബി ജെ പി അധികാരത്തില്‍ വരും, ഇന്‍ഡ്യ ഇതുപോലെ തന്നെ നിലനില്‍ക്കും. ഇടതു പക്ഷം അധികാരത്തില്‍ വന്നാലും അതേ സംഭവിക്കൂ.
ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആര്‍ക്ക് തടുക്കാന്‍ പറ്റും? എന്നതാണിതിലെ സത്യം. കോണ്‍ഗ്രസ് ആഗ്രഹിച്ചാലും ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ ഇന്‍ഡ്യ വിഭജിച്ചു പോകും. ജനങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്, ഇന്‍ഡ്യ ഒന്നായി നില്‍ക്കുന്നത്. അല്ലാതെ കൊണ്‍ഗ്രസ് ആഗ്രഹിച്ചതുകൊണ്ടല്ല. - kaalidaasanJan 22, 2012 11:07 PM
>>>>അങ്ങനെ വരുമ്പോള്‍ മാര്‍ക്സിസം അടിസ്ഥാനസിദ്ധാന്തമായി അംഗീകരിച്ചിട്ടുള്ള പാര്‍ട്ടികളെയാണ് ഇടത്പക്ഷം എന്ന് വിവക്ഷിക്കുന്നത് എന്ന് കാണാം. അതായത് ബംഗാളില്‍ പരസ്പരം കൊല്ലുന്ന മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മുതല്‍ സി.പി.ഐ.യും നക്സലൈറ്റുകളും അങ്ങനെ കുറെ ഗ്രൂപ്പുകളും എല്ലാം ചേര്‍ന്നതാണ് ഇടത്പക്ഷം. <<<
ReplyDelete
സുകുമാരന്‍,
എങ്കില്‍ വലതു പക്ഷമോ? ഇതിലൊന്നും ചേരാത്തവയല്ലേ വലതു പക്ഷം?
ഏതൊക്കെ പാര്‍ട്ടികളാണതില്‍? ബി ജെ പി, അകാലി ദള്‍, വിവിധനിറത്തിലും രൂപത്തിലുമുള്ള ഡ്രവിഡ പാര്‍ട്ടികള്‍, കാഷ്മീര്‍ ഇന്‍ഡ്യയില്‍ നിന്നും വേര്‍പെട്ടു പോകണമെന്ന് ആഗ്രഹിച്ചിരുന്ന ഷേക്ക് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും, പി ഡി പിയും, വടക്കു കിഴക്കന്‍ മേഖലയിലെ എല്ലാ വിഭജന വാദികളും, ഇന്‍ഡ്യയെ വിഭജിച്ച മുസ്ലിം ലീഗും. ഒക്കെയല്ലെ ഈ വലതു പക്ഷത്തുള്ളത്? പിന്നെ താങ്കളുടെ അഭിപ്രായത്തില്‍ കോണ്‍ഗ്രസും അതിന്റെ പല കഷണങ്ങളും. പക്ഷെ ഞാന്‍ കോണ്‍ഗ്രസിനെ ഒരു ഇടതുപക്ഷ പാര്‍ട്ടിയായിട്ടാണു കണക്കാക്കുന്നത്. - kaalidaasanJan 22, 2012 11:56 PM
>>>>ടിയാനന്‍മെന്‍ സ്ക്വയറില്‍ നിരായുധരായ വിദ്യാര്‍ത്ഥികളെ ചൈനീസ് പട്ടാളം പട്ടാളടാങ്കുകള്‍ കയറ്റി അരച്ചു കൊന്നപ്പോള്‍ ഇവിടെയുള്ള ഇടത് സഹയാത്രികര്‍ കമാ എന്ന് പ്രതികരിച്ചില്ല എന്നതില്‍ നിന്ന് അവരുടെ മനോഭാവം വായിച്ചെടുക്കാം. <<<
സുകുമാരന്‍,
റ്റിയാനമെന്‍ സ്ക്വയറില്‍ നടന്ന കുട്ടക്കൊല അപലപിക്കപ്പെടേണ്ടതു തന്നെ.
പക്ഷെ താങ്കളുടെ പൊട്ടക്കണ്ണ്, ചൈനയിലേക്കും കമ്യൂണിസ്റ്റു രാജ്യങ്ങളിലേക്കും അല്ലേ സാധാരണ പോകൂ. അതിനെ ഞാന്‍ ഇന്‍ഡ്യയിലേക്ക് തിരിച്ചു കൊണ്ടു വരാം. താങ്കളിപ്പോള്‍ സ്തുതിഗീതങ്ങള്‍ പാടി വാഴ്ത്തുന്ന കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ ചില നേരമ്പോക്കുകളിലേക്ക്.
1. 1975 ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനം.
അന്ന് ഇന്ദിരയുടെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയപ്പോള്‍ അധികാരം ഒഴിയാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു. ചൈനീസ് സര്‍ക്കാരിനെതിരെ റ്റിയാനന്‍മെന്‍ സ്ക്വയറില്‍ ജനങ്ങള്‍ പ്രതിഷേധിച്ചതുപോലെ. അതിനെ ഇന്ദിര നേരിട്ടത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചായിരുന്നു. കോടതിയുടെ അധികാരം റദ്ദാക്കി, മനുഷ്യവകാശങ്ങള്‍ റദ്ദാക്കി, പത്ര സ്വാതന്ത്ര്യം റദ്ദാക്കി. ഒരു ലക്ഷത്തോളം രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചു പീഢിപ്പിച്ചു. അതിന്റെ അനേകമിരട്ടി സാധാരണക്കാരെ പല വിധത്തില്‍ പീഢിപ്പിച്ചു. ഇന്ദിരയുടെ മകന്‍ സഞയ് ഗാന്ധി നാസ് ബന്ധി എന്ന പേരില്‍ പാവപ്പെട്ടവരെ നിര്‍ബന്ധമായി വന്ധ്യം കരിച്ചു. ചേരികളില്‍ താമസിച്ചിരുന്ന പാവങ്ങളെ ബുള്‍ ഡോസര്‍ ഇടിച്ചു കയറ്റി കൊലപ്പെടുത്തി. ഇത് നടന്നത് ചൈനയില്‍ കമ്യൂണിസ്റ്റ് ഏകാധിപത്യത്തിലല്ല.മതേതരത്വവും ജനാധിപത്യവും ഇന്‍ഡ്യക്ക് വാരിക്കോരി കൊടുത്തു എന്ന് താങ്കള്‍ കൊട്ടിപ്പാടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇന്‍ഡ്യയിലെ ജനങ്ങളോട് ചെയ്തതാണ്. ഇത് ചെയ്തപ്പോള്‍ ഇവിടെ എത്ര കോണ്‍ഗ്രസുകാര്‍ കമ എന്നോ കുമാ എന്നൊ പ്രതികരിച്ചിട്ടുണ്ട്? താങ്കള്‍ പ്രതികരിച്ചായിരുന്നോ?
2. ബ്ളൂസ്റ്റാര്‍ ഓപറേഷന്‍.
ഭിന്ദ്രന്‍വാലയുടെ നേത്രുത്വത്തില്‍ പഞ്ചാബികള്‍ ഇന്‍ഡ്യന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചപ്പോള്‍ ഇന്ദിര അകാലികളുടെ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് ടാങ്കുകള്‍ അയച്ചാണു പ്രതികരിച്ചത്. റ്റിയാനമെന്‍ സ്ക്വയറില്‍ ചൈനീസ് സര്‍ക്കാരിനെ 7 ആഴ്ചക്കാലത്തോളം വെല്ലുവിളിച്ചവരെ ടാങ്കയച്ചു നേരിട്ടതിനെ "അരച്ചു കൊന്നു" എന്ന് വിലപിക്കുന്ന താങ്കള്‍ ഈ പഞ്ചാബികളെ വെടി വച്ചും അരച്ചും കൊന്നതിനെ എങ്ങനെ കാണുന്നു? ഇന്ദിരയുടെ കിരാതത്വത്തിനെതിരെ താങ്കള്‍ പ്രതികരിച്ചായിരുന്നോ?
3. കാഷ്മീരിലെ മുസ്ലിങ്ങള്‍ കഴിഞ്ഞ 60 വര്‍ഷമായി ഇന്‍ഡ്യന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. അവിടെ അവര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നു. ഇന്‍ഡ്യന്‍ പട്ടാളം അവരെ അരിച്ചു പെറുക്കി പീഢിപ്പിക്കുന്നു. മരിച്ച് വീഴുന്ന ചൈനക്കാരോട് സ്നേഹവും സഹതാപവും പ്രകടിപ്പിക്കുന്ന താങ്കള്‍ എന്തുകൊണ്ട്, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പട്ടാളം കാഷ്മീരിലെ ഇന്‍ഡ്യക്കാരെ വധിക്കുമ്പോള്‍ കമാ എന്നു പ്രതികരിക്കാത്തതെന്താണ്?
4. ഇന്‍ഡ്യയുടെ വടക്കു കിഴക്കന്‍ മേഘലയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഇന്‍ഡ്യന്‍ പട്ടാളം ഒരു വര്‍ഷം എത്ര പേരെ വധിക്കുന്നുണ്ട് എന്ന് താങ്കള്‍ക്കറിയുമോ? ഇറോം ശര്‍മ്മിള എന്ന സ്ത്രീ എന്തിനാണു നിരാഹാരം കിടക്കുന്നതെന്ന് താങ്കള്‍ എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?
5. താങ്കള്‍ സ്തുതി ഗീതങ്ങള്‍ കൊണ്ട് മൂടുന്ന മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാരാണ്, ഇന്‍ഡ്യയുടെചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയത്. അതിന്റെ പേരില്‍ സമധാനപൂര്‍വം പ്രതിഷേധിച്ച അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലയച്ചത് താങ്കളുടെ കോണ്‍ഗ്രസ് സര്‍ക്കാരാണ്? താങ്കളത് എങ്ങനെ ന്യായീകരിക്കും?
ബാബ രാംദേവിനെ അര്‍ത്ഥ രാത്രിയല്‍ പിടിച്ച് ഡെല്‍ഹിക്കു പുറത്താക്കിയതിനെ എങ്ങനെ ന്യായീകരിക്കും?
ചൈനയിലേക്കൊക്കെ ഭൂതക്കണ്ണാടി വച്ച് നോക്കുന്ന കൂടെ സ്വന്തം മൂക്കിനു താഴെ കോണ്‍ഗ്രസ് എന്നമഹാപ്രസ്ഥാനം നടത്തുന്ന ഈ വക അക്രമങ്ങളിലേക്കു കൂടി സ്വന്തം ദ്രുഷ്ടി വല്ലപ്പോഴും പതിപ്പിക്കുക. ഇന്‍ഡ്യക്കാരനാണെന്നൊക്കെ തിരിച്ചറിയുന്നത് അപ്പോഴൊക്കെയാണ്