Monday, 9 January 2012

Posted to ഒരാള്‍കൂടി 4






kaalidaasan said...













>>>>>നിരീശ്വര'വാദത്തിനും 'യുക്തിവാദ'ത്തിനും എന്നല്ല ഞാന്‍ പറഞ്ഞത്.കമ്മ്യുണിസം ഇത് രണ്ടിലും ബേസ് ചെയ്തിട്ടുള്ള പ്രസ്ഥാനം ആണ്.<<<<<<

ആണോ. അപ്പോള്‍ കമ്യൂണിസത്തിന്റെ ബേസ് എന്നു പറഞ്ഞാല്‍ നിരീശ്വരവാദവും യുക്തിവാദവും. കൊള്ളമല്ലോ പുതിയ തിയറി.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി കമ്യൂണിസ്റ്റു പാര്‍ട്ടിയാണ്. 31% ജനങ്ങളുടെ പിന്തുണ അതിനുണ്ട്. താങ്കളുടെ വാദം കടമെടുത്താല്‍ കേരളത്തിലെ മൂന്നിലൊന്നു ജനങ്ങള്‍ നിരീശ്വരവാദികളും  യുക്തിവാദികളുമാണല്ലോ.

താങ്കളുടെ ചിന്താശേഷിക്ക് കാര്യമായ എന്തോ തകരാറുണ്ടെന്ന് തോന്നുന്നു..





kaalidaasan said...













>>>>>രവിചന്ദ്രന്‍ സാറിനെ പോലുള്ള ഒരു ന്യൂന പക്ഷം ആളുകള്‍ ഉള്ളത് കൊണ്ട് അതൊരു ശക്തമായ അടിത്തറ ആണെന്ന് പറയാന്‍ പറ്റില്ല.<<<<<<

31 % കമ്യൂണിസ്റ്റുകരാണു കേരളത്തിലുള്ളത്. താങ്കള്‍ കരുതുമ്പോലെ നിരീശ്വരവാദവും യുക്തിവാദവും ബേസ് ആയിട്ടുള്ളവര്‍. പതിറ്റാണ്ടുകളയി ഇതില്‍ വലിയ മാറ്റമൊന്നുമില്ല. കമ്യൂണിസ്റ്റുപാര്‍ട്ടി കേരളം പല പ്രാവശ്യം ഭരിച്ചിട്ടുമുണ്ട്.

ഇനി ശക്തമായ അടിത്തറ എന്നതിനു പുതിയ നിര്‍വചനമുണ്ടോ എന്തോ? ബംഗാളിലല്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്കും, ഗുജറാത്തില്‍ കോണ്‍ഗ്രസിനും ശക്തമായ അടിത്തറ ഉണ്ടായിരുന്നു എന്നൊക്കെ വാദിച്ചത് താങ്കളാണ്.
അപ്പോള്‍ ഈ അടിത്തറ എന്നു പറയുന്നത് എന്താണ്? വീണ്ടും ഗോള്‍ പോസ്റ്റ് മാറ്റണമെന്നുണ്ടോ?





kaalidaasan said...













>>>>>പിന്നെ കതോലിക്കയായാലും ഓര്ത്തഡോക്സ് ആയാലും ഇസ്ലാം ആയാലും ഒക്കെ കണക്കു തന്നെ <<<<<<

ഇപ്പോള്‍ കണക്കു തന്നെ ആയി. കത്തോലിക്കാ സഭയെ റഷ്യയില്‍ നിരോധിച്ചതിന്റെ കാരണം അവരുടെകയ്യിലിരുപ്പ് ആണെന്ന് പറഞ്ഞത് വിഴുങ്ങി. അതിനാധാരമാക്കിയ മാര്‍പ്പാപ്പയുടെ വീരപരാക്രമങ്ങള്‍ കൂടി വിഴുങ്ങുന്നുണ്ടോ? ഇപ്പോള്‍ ഓര്‍ത്തഡോക്സിന്റെയും  കത്തോലിക്കന്റെയും കയ്യിലിരുപ്പ് ഒന്നു തന്നെ. ഇനിയും ഗോള്‍ പോസ്റ്റ് മാറ്റുന്നുണ്ടോ?





kaalidaasan said...













>>>>>അതുതന്നെ മര്വാന്റെ ആവശ്യ പ്രകാരമാണ് അയാള്‍ മക്കയിലെതിയത്. <<<<<<

അതെ. എത്തിയിരുന്നു. ഒരു പ്രാവശ്യം മാത്രം. മക്ക ആക്രമിക്കാന്‍. ഒരു വര്‍ഷത്തോളം ഉപരോധിച്ച് മക്കയെ ഞെക്കിക്കൊല്ലാന്‍. അവസാനം നേരിട്ട് ആക്രമിച്ച് കബയുടെ മുന്നില്‍ വച്ചു പോലും കൊലപാതകങ്ങള്‍ നടത്താന്‍. ഇനി താങ്കള്‍ പറയൂ, എന്തിനാണ്, മുസ്ലിം സാമ്രാജ്യത്തിന്റെ ഖലീഫ ഇറാക്കിലെ ഗവര്‍ണ്ണറോട്, ഇസ്ലാമിന്റെ ഏറ്റവും വലിയ പുണ്യ സങ്കേതമായ മക്ക ആക്രമിച്ചു കീഴടക്കാന്‍ ആവശ്യപ്പെട്ടത്?

ഹജ്ജാജിനു വേറെ എന്തെല്ലം പ്രത്യേകതകളുണ്ടെന്നൊന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല. ഞാന്‍ അറിയാത്ത എന്തങ്കിലുമുണ്ടെങ്കില്‍ ആരു പറഞ്ഞു തന്നാലും മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.





kaalidaasan said...













>>>>>താങ്കളുടെ ചോദ്യങ്ങളില്‍ തന്നെ അതിനുള്ള ഉത്തരമുണ്ട്.(1922 എന്നത് ടൈപ്പിംഗ്‌ പിഴവ് ആയിരിക്കാം) അദ്ദേഹം എത്രയില്‍ ഇസ്ലാം പഠിക്കാന്‍ ആരംഭിച്ചു എന്നല്ല.മുഹമ്മതിന്റെ സമകാലീനരെഅതിനു മുമ്പേ കണ്ടിരിക്കുക എന്നത് വളരെ സിമ്പിള്‍ അല്ലെ എന്ന് തന്നെയാണ് ഞാന്‍ ചോദിച്ചത്.<<<<<<

ടൈപ്പിംഗ് പിഴവാണ്. 722 ല്‍ എന്നാണുദേശിച്ചത്. എന്ന് ഇസ്ലം പഠിക്കാന്‍ ആരംഭിച്ചു എന്നതിനു പ്രത്യേകതയുണ്ട്. എങ്കിലേ ഇറാക്കില്‍ ജനിച്ച് വളര്‍ന്ന ഹനീഫ മക്കയില്‍ നിന്നും വരുന്ന മൊഹമ്മദിന്റെ സമകാലീനരെ കാണേണ്ട ആവശ്യം വരുന്നുള്ളു.

മര്‍വാന്‍ എന്ന ഖലീഫക്ക്, ഇസ്ലമിനോടും. മക്കയോടും, അവിടത്തെ മുസ്ലിങ്ങളോടുമൂള്ള നിലപാടു മാന്സിലാക്കിയാല്‍ ഇതിലെ വിരോധാഭാസം പെട്ടെന്നു പിടി കിട്ടും. മര്‍വാന്റെ മരണ ശേഷമാണ്, ഹനീഫ ഇസ്ലാമിനേക്കുറിച്ചൊക്കെ പഠിച്ചു തുടങ്ങിയതെന്നത് ചരിത്ര സത്യമാണ്.

മര്‍വാനു വേണ്ടി മക്ക പോലും ആക്രമിച്ച ഭീകരനായ ഹജ്ജാജ് ഭരിച്ചിരുന്ന ഇറാക്കിലേക്ക് മൊഹമ്മദിന്റെ സുബോധമുള്ള ഒരനുന്യായിയും(അതുമ്മ്വയസു കാലത്ത്), പോകാന്‍ സാധ്യത ഇല്ല എന്നത് താങ്കള്‍ പറയുന്നതിനേക്കാള്‍  സിമ്പിളാണ്.

മൊഹമ്മദ് ജീവിച്ചിരുന്നു എന്നതിനേക്കുറിച്ച് എനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. താങ്കള്‍ ഹാജരാക്കുന്ന തെളിവുകള്‍ ദുര്‍ബലമാണെന്നു മാത്രമേ ഞാന്‍ പറയുന്നുള്ളു.





kaalidaasan said...













>>>ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ താങ്കള്‍ വേറെ ആളുകളോടും നടത്തിയിട്ടുണ്ട്.ഞാന്‍ ചോദിക്കാന്‍ വന്നോ? പക്ഷെ എന്റെ നേരെ എന്തിനെടുത്തു?ഞാന്‍ അതുവരെ യേശുവിനെയോ മറിയതെയോ ചെറുതായെങ്കിലും അപമാനിച്ചോ?ഇല്ലല്ലോ?ആദ്യം താങ്കള്‍ 'കോമാളി' പ്രയോഗം നടത്തിയപ്പോള്‍ ഞാന്‍ യേശുവിനെയോ മറിയതെയോ രൂക്ഷമായി എന്തെങ്കിലും പറഞ്ഞോ?<<<<

അപ്പോള്‍ അള്ളാ ഒരു കോമാളിയാണെന്ന് പറഞ്ഞതാണു താങ്കളെ പ്രകോപിപ്പിച്ചത്. എങ്കില്‍ ഒന്നു തീര്‍ച്ചയാക്കാം താങ്കള്‍ ഒരു തീവ്ര മുസ്ലിം തന്നെ. അള്ളായെ നിന്ദിക്കുമ്പോള്‍ നിയന്ത്രണം വിടുന്നത് മുസ്ലിങ്ങള്‍ക്കാണ്.

യേശു ജാരസന്തതി ആണെന്ന് എഴുതുന്ന ഓരോ വാചകത്തിലും കണ്ടപ്പോളാണു ഞാന്‍ താങ്കളുടെ പ്രവചകന്റെയും  അയിശയുടെയും ജാര സംസര്‍ഗ്ഗത്തേക്കുറിച്ചോര്‍മ്മിപ്പിച്ചത്.

ഒന്നുകൂടി വ്യക്തമാക്കട്ടെ. യേശുവിനേക്കുറിച്ചൊ അദേഹത്തിന്റെ അമ്മയേക്കുറിച്ചോ മറ്റേത് ക്രിസ്ത്യാനിയേക്കുറിച്ചോ രൂക്ഷമയ് എന്തു പറഞ്ഞാലും എനിക്ക് യാതൊരു എതിര്‍പ്പുമില്ല. താങ്കള്‍ തുടരുക.

എന്തിനാണിതൊക്കെ എഴുതിയതെന്ന് ഞാന്‍ താങ്കളോട് ചോദിച്ചില്ല. യേശുവിനെ ഇകഴ്ത്താന്‍ ഉദ്ദേശിച്ചില്ലഎന്നെഴുതിയതിന്റെ പൊള്ളത്തരം ഞാന്‍ തുറന്നു കാണിച്ചേ ഉള്ളു.





kaalidaasan said...













>>>ഈ പോസ്ടിലെവിടെയോ എഴുതിയതായി കണ്ടു-"ആദ്യമായി ചാന്നാര്‍ യുവതികള്‍ മാറ് മറച്ചു പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ പരിഹസിക്കാന്‍ തുടങ്ങി.പിന്നെ മുലക്കച്ച അഴിച്ചു കളഞ്ഞാണ് അവര്‍ രക്ഷപ്പെട്ടത് " ഇതൊന്നും വായിക്കുകയില്ല.<<<<

ഇതൊക്കെ ഞാനും വായിച്ചിട്ടുള്ളതാണ്. ഇതില്‍ എവിടെയാണു ഹിന്ദു സ്ത്രീകള്‍ മാറു മറയ്ക്കാന്‍ പാടില്ല എന്ന നിയമം ഉണ്ടെന്ന് എഴുതി വച്ചിരിക്കുന്നത്?

ഈ നിയമം ഉണ്ടായ കാലത്തെ ഹിന്ദുക്കള്‍ ക്ഷത്രിയരും ബ്രഹ്മണരും വൈശ്യരും ശ്ദ്രരുമായിരുന്നു. മറ്റുള്ള ആളുകളെ ഹിന്ദുവായി കണ്ടിരുന്നില്ല. ഹിന്ദുക്കളുടെ ദൈവത്തെ ആരാധിക്കാന്‍ അനുവദിച്ചിരുന്നില്ല. അമ്പ്ലങ്ങളില്‍ പ്രവേശിക്കാനും അനുവദിച്ചിരുന്നില്ല.

ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ള മനുഷ്യരെ മനുഷ്യരായി പോലും കണ്ടിരുന്നില്ല. അവരോട് പല ക്രൂരതകളും ചെയ്തിരുന്നു. ചാന്നാര്‍ സ്ത്രീകള്‍ മാറു മറയ്ക്കാന്‍ പാടില്ല എന്നും നിഷ്കര്‍ഷിച്ചിരുന്നു. അവര്‍ ഹിന്ദുക്കളായിരുന്നില്ല.

ഇതണോ താങ്കള്‍ മൊഹമ്മദിന്റെ കാലത്തെ മാറു മറയക്കലുമായി താരതമ്യം ചെയ്തത്? കേരളത്തിലെ ഹിന്ദുക്കള്‍  അവര്‍ണ്ണരോട് മാറു മറയ്ക്കാന്‍ പാടില്ല എന്നു നിഷ്കര്‍ഷിച്ചിരുന്നതുപോലെ, മൊഹമൈദിന്റെ കാലത്ത് അറബി സ്ത്രീകളോടും നിഷ്കര്‍ഷിച്ചിരുന്നോ? ഉണ്ടെങ്കില്‍ ആരാണത് ചെയ്തത്? അതിനുത്തരം പറയുക.





kaalidaasan said...













>>>>'നീര്മാതളം പൂത്ത കാലം' ഒരു കഥയല്ല.അവരുടെ സ്മരണകളാണ്.അതില്‍ വ്യക്തമായി അവര്‍ പറഞ്ഞിട്ടുണ്ട്-"അക്കാലത്ത് സ്ത്രീകള്‍ മാറ് മറക്കുന്നത് ധിക്കാരമായാണ് കാരണവന്മാര്‍ കണ്ടിരുന്നത്‌" അവരുടെ തൊട്ടു മുമ്പത്തെ തലമുറയുടെ കാര്യമാണ് പറഞ്ഞത് എങ്കിലും.<<<<

നായന്‍മാരായ സ്ത്രീകള്‍ മാറുമറയ്ക്കുന്നത് ധിക്കാരമായിട്ടാണു കാരവണന്‍മാര്‍ കണ്ടിരുന്നതെന്ന് മാധവിക്കുട്ടി എഴുതിയതായി ഞാന്‍ വായിച്ചിട്ടില്ല.

താഴ്ന്ന ജാതിക്കാര്‍ മാറു മറയ്ക്കാന്‍ പാടില്ല എന്ന ഒരു നിയമമുണ്ടായിരുന്നു. ശിക്ഷകിട്ടുമെന്ന് ഭയന്ന അവരുടെ കാരണവന്‍മാര്‍ ഗതികേടു കൊണ്ട് അതൊക്കെ സഹിച്ചിരുന്നു എന്നതാണു ശരി. അല്ലാതെ അവരൊന്നും അവരുടെ പെണ്‍കുട്ടികള്‍ തുറന്ന മാറിടവുമായി നടന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

കേരളത്തിലെ ചാന്നാന്‍മാര്‍ ഗതികേടുകൊണ്ട് മാറുമറയ്ക്കാതെ നടന്നതുകൊണ്ട്, അറേബ്യയിലെ സ്ത്രീകളും അങ്ങനെ നടന്നിരുന്നു എന്ന താങ്കളുടെ നിലപാടിനു യാതൊരു തെളിവുമില്ല. ഇസ്ലാമിസ്റ്റുകള്‍ സാധാരണ പ്രചരിപ്പിക്കാറുള്ള ഒരു നുണയാണ്, ഖുറൈഷികള്‍ അധഃപ്പതിച്ച സമൂഹമയിരുന്നു എന്ന്. മുസ്ലിങ്ങളേക്കാള്‍ സംസ്കാരമുള്ളവരയിരുന്നു ഖുറൈഷ്കളെന്ന് ജബ്ബാര്‍ ഒരു പോസ്റ്റില്‍ എഴുതിയത് വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതേ ഇസ്ലാമിസ്റ്റുകളുടെ വാക്കുകളാണ്, താങ്കള്‍ സ്വന്തം വായില്‍ തിരുകുന്നത്.





kaalidaasan said...













>>>>'കേരളത്തില്‍ ബ്രാഹ്മണരും ശൂദ്രരും മാത്രമേ ഉള്ളൂ മാഷെ..മറ്റുള്ളവര്‍ ഇല്ല.ഉണ്ടെങ്കില്‍ തന്നെ പ്രസക്തവുമല്ല.അതുകൊണ്ട് ക്ഷത്രിയ ധര്മ്മം നിര്വ്ഹിച്ചിരുന്നത് നായര്‍ ആയിരുന്നു..<<<<

അത് ചരിത്രത്തേക്കുറിച്ചുള്ള വിവരക്കേട്.

ഇതും ചേകന്നൂര്‍ പഠിപ്പിച്ചതാണോ?





kaalidaasan said...













>>>>കേരളത്തിലെ കാര്യം ഞാന്‍ പേസ്റ്റ് ചെയ്തിട്ടുള്ള ഘണ്ടികയിലും നങ്ങേലി അവരുടെ സൌന്ദര്യം(beauty )പുറത്തു കാണിക്കാന്‍ ഇഷ്ടപ്പെട്ടില്ല എന്നാണു എഴുതിയിരിക്കുന്നത്..<<<<

മാറിടവും നഗ്നതയുടേ ഭഗമാണെന്ന തിരിച്ചറിവുണ്ടായതുകൊണ്ടാണ്, ആളുകള്‍ അതൊക്കെ മറച്ചു നടന്നിരുന്നത്. കേരളത്തിലെ വളരെയധികം അളുകള്‍ മാറു മറച്ചു നടന്നിട്ട്, കുറച്ചു പേര്‍ക്ക് അത് നിഷേധിച്ചു. ആ അവകാശം നങ്ങേലിക്ക് നിഷേധിച്ചതുകൊണ്ടാണ്, നങ്ങേലി പ്രതിഷേധിച്ചത്. അല്ലാതെ സൌന്ദര്യം പുറത്തു കാണിക്കാനുള്ള ഇഷ്ടക്കേടുകൊണ്ടല്ല.

സൌന്ദര്യത്തേക്കുറിച്ച് താങ്കള്‍ പേസ്റ്റ് ചെയ്ത ഖണ്ഡികയില്‍ എഴുതിയിരിക്കുന്നത് ഇതാണ്.

Nangeli’s mind was throbbing with hopes of living a life of freedom. She was determined to wear a cloth on her chest. The news immediately spread like wild fire. People who were equivocal of her beauty and youth and always meditated her figure in their minds were mutually exchanging words of violation of the prevailing law.

ഇംഗ്ളീഷ് വായിച്ചാല്‍ മനസിലാകുമെങ്കില്‍ വായിച്ചു മനസിലാക്ക്.





kaalidaasan said...













>>>>അതുപോലെ കൃത്യമായി മാറ് നിര്‍ബന്ധമായും മറക്കണം എന്ന് പറഞ്ഞ ആയതാണ് അത്.അത് അക്കാലതെക്ക് മാത്രം ബാധകമായ ആയതാണ്.<<<<


അത് താങ്കളുടെ ദുര്‍വ്യാഖ്യാനം. അത് അക്കാലത്തേക്കു മാത്രമുള്ളതെന്നതിന്‌ കുര്‍ആനില്‍  എന്തെങ്കിലും തെളിവുണ്ടോ? അങ്ങനെയൊന്നില്ല. എക്കാലത്തേക്കുമുള്ള മാറ്റാനാകാത്തതാണ്, കുര്‍ആനിലെ വ്യവസ്ഥകള്‍. മാറേണ്ടത് ഈ അസംബന്ധമണ്. ഏതെങ്കിലും ആയത്തുകള്‍ ദുര്‍വ്യാഖ്യാനിച്ചാലൊന്നും ഇതില്‍ മാറ്റം വരില്ല.

കുര്‍ആനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒരു മാറ്റവും കൂടാതെ എന്നത്തേക്കും പിന്തുടരേണ്ടതാണെന്ന് കുര്‍ആനില്‍ പലയിടത്തും എഴുതി വച്ചിട്ടുണ്ട്. അതാണു മുസ്ലിങ്ങളൊക്കെ വിശ്വസിക്കുന്നതും. ഒറ്റപ്പെട്ട വിശ്വസമല്ല പൊതുവായ വിശ്വാസമാണ്, പ്രസക്തം. അതേക്കുറിച്ചാണു ഞാന്‍ പരാമര്‍ശിക്കുന്നത്.

കുര്‍ആന്‍ മാറ്റമില്ലാതെ എക്കാലത്തും മുസ്ലിങ്ങള്‍ പിന്തുടരേണ്ട നിയമമാണെന്ന അന്ധവിശ്വസം മുസ്ലിങ്ങള്‍ കൈവെടിയുമ്പോള്‍ ഇസ്ലാമില്‍  പരിഷ്കാരമുണ്ടാകം. അതാണൂ കാലത്തിനനുസരിച്ച് മാറണമെന്നു പറയുന്നത്. അതിനുള്ള അവസരം താങ്കളേപ്പോലുള്ള കാപട്യങ്ങള്‍ കൊടുക്കില്ല. അതിനു പകരം മറ്റ് ഇസ്ലാമിസ്റ്റുകളേപ്പോലെ കുര്‍ആന്‍ ദുര്‍വ്യാഖ്യാനിക്കുന്നു.

തലമുടി മറക്കുക എന്നത് അക്കലത്ത് മധ്യപൂര്‍വ്വ ഏഷ്യയില്‍ മുഴുവനും തന്നെയുള്ള ആചാരമായിരുന്നു, എന്നു പറഞ്ഞത് താങ്കളാണ്. തല പോലും മറച്ചു നടന്ന സ്ത്രീകള്‍ മാറു മറച്ചിരുന്നില്ല എന്ന് വല മന്ദബുദ്ധികളോടും പറഞ്ഞാല്‍ മതി. മുഖം മറയ്ക്കന്‍ മൊഹമ്മദ് അക്കാലത്തെ സ്ത്രീകളോട് ആവശ്യപ്പെട്ടു. അതാണു കുര്‍ആനില്‍ എഴുതി വച്ചിരിക്കുന്നത്. മുസ്ലിം സ്ത്രീകള്‍ മറ്റുള്ളവരില്‍ നിന്നും  തിരിച്ചറിയപ്പെടാന്‍ പ്രത്യേക വസ്ത്രം ധരിക്കണമെന്നും കുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.

കുറച്ചു മുസ്ലിങ്ങള്‍ ഇപ്പോള്‍ മുഖം മറച്ച പര്‍ദ്ദയിടണമെന്നു പറഞ്ഞത്, കുര്‍ആനില്‍ പറഞ്ഞിരിക്കുന്നു എന്നു മാത്രം പറഞ്ഞല്ല, കുര്‍ആന്‍ മാറ്റാനാകാത്ത ദൈവിക നിയമമാണെന്ന ശാഠ്യത്തിലാണ്.

മുഖം മറയ്ക്കാന്‍ കുര്‍ആനില്‍ എഴുതിയതിനെ ദുര്‍വ്യാഖ്യാനിച്ചല്ല ഇസ്ലാമില്‍ പരിഷ്കാരമുണ്ടാക്കേണ്ടത്. കുര്‍ആനിലെ പരാമര്‍ശങ്ങള്‍ എല്ലാം അക്കാലത്തിനു യോജിച്ചതായിരുന്നു, അത് അതേ പടി ഇക്കാലത്ത് പിന്തുടരേണ്ടതില്ല എന്നു പറഞ്ഞാണ്. അതിനാദ്യം വേണ്ടത് ശരിയ എന്ന നിയമ വ്യവസ്ഥയും മാറ്റുകയണ്. അത് ഖുറൈഷികളുടെ ഗോത്ര നിയമ വ്യവസ്ഥയായിരുന്നു, അത് അധുനിക കാലത്തിനു യോജിച്ചതല്ല എന്ന തിരിച്ചറിവാണു വേണ്ടത്. ഇതൊക്കെയാണ്, പരിഷ്ക്കരിക്കാനിറങ്ങുന്ന മുസ്ലിമിനു വേണ്ടത്. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്കതില്ല. മറയ്ക്കാന്‍ പറഞ്ഞത് മാറിടമാണോ മുഖമാണോ എന്ന തികച്ചും അപ്രധാനമായ ഉഡായിപ്പുകളൊക്കെയാണു താങ്കളുടെ വലിയ പ്രശ്നം.

മുഖം മറച്ചാലും ഇല്ലെങ്കിലും അഫ്ഘാനിസ്ഥാനിലെ ചാക്കുകെട്ടുകളുടെ അവസ്ഥയില്‍ വലിയ മാറ്റം വരില്ല. പ്രശ്നം മുസ്ലിം സ്ത്രീകള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കാന്‍ ഉള്ള അനുമതി കിട്ടുമോ എന്നതാണ്. ഇസ്ലാം അതനുവദിക്കില്ല എന്നതാണിതിലെ ഏറ്റവും വലിയ സത്യം. താങ്കളൊക്കെ പരിഷ്കരിക്കുന്നെങ്കില്‍ പരിഷകരിക്കേണ്ടത് ഇവിടെയൊക്കെയാണ്. അതിനു പകരം താങ്കള്‍ തേടുന്നത് കുറുക്കു വഴികളാണ്. മൊഹമ്മദ് ഉദ്ദേശിച്ചതോ ഇപ്പോള്‍ മുസ്ലിങഗള്‍ മനസിലാക്കിയതോ അല്ല ഈ മാറിട ആയത്തെന്ന് തെളിയിച്ചാലൊന്നും കുര്‍ആനില്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള വസ്ത്ര നിഷ്കര്‍ഷകള്‍ ഇല്ലാതാകില്ല. മുഖം മറയ്ക്കാതെയോ മറച്ചോ ഉള്ള പര്‍ദ്ദ തന്നെയണത്. അതിനു കുര്‍ആനില്‍ വേണ്ടുവോളം തെളിവുകളുമുണ്ട്.

ബിച്ചു എന്ന മുസ്ലിമിന്റെ ഭാര്യയും അമ്മയും പര്‍ദയിട്ടപ്പോള്‍ സന്തോഷിച്ചു അദ്ദേഹം. ആ സന്തോഷമാണിതിലെ കാതല്‍. കുര്‍ആന്‍ ദുര്‍വ്യാഖ്യാനം  ചെയ്താലൊന്നും ബിച്ചുവിന്റെ മനസിലുള്ള സന്തോഷമില്ലാതാകില്ല.

എന്തുകൊണ്ട് ബിച്ചുവിന്റെ ഭാര്യ ഏഴാം നൂറ്റാണ്ടിലെ അറബികളുടെ വേഷമിഷ്ടപ്പെട്ടു? എന്തു കൊണ്ട് അവര്‍ താങ്കള്‍ പറയുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ കേരള സ്ത്രീകളുടെ വേഷം ഇഷ്ടപ്പെടുന്നില്ല? ഇതിന്റെ ഉത്തരം അറിഞ്ഞാല്‍ മനസിലാകും  എന്തുകൊണ്ട്, ഇസ്ലാമില്‍ മറ്റങ്ങളുണ്ടാകുന്നില്ല എന്ന്.





kaalidaasan said...













>>>>അപ്പോള്‍ ചോദിക്കും ഹദീസുകളെ നിഷേധിച്ച ആള്‍ക്കിപ്പോ ഹദീസ് വേണോ എന്ന്.അതിനുള്ള മറുപടിയാണ്- ഹദീസുകള്‍ ഉദ്ദേശങ്ങളില്‍ കാപട്യം ഉണ്ടെങ്കിലും അതില്‍ അന്നത്തെ ചരിത്രവും സംസ്കാരവും ഉറങ്ങിക്കിടക്കുന്നു.<<<<

ചോദിച്ചിട്ട് കാര്യമില്ലല്ലോ. ആദ്യം പറഞ്ഞതിനു വിരുദ്ധമായിട്ടാണല്ലോ പിന്നീടു താങ്കള്‍ പറയാറുള്ളത്.

<<<<ഒരു ഹദീസില്‍ പ്രാര്തിക്കുമ്പോള്‍ മേല്‍മുണ്ട് വേണോ എന്നാ ചോദ്യത്തിന് മുഹമ്മത് തിരിച്ചു ചോദിക്കുന്നത് "നിങ്ങളില്‍ എത്ര പേര്‍ക്ക് രണ്ടു തുണി ഉണ്ട്?" എന്നാണു.<<<<


ചോദിച്ചത് സ്ത്രീയോടോ പുരുഷനോടോ? ഇന്നും കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍  പുരുഷന്‍മാര്‍ ഒറ്റ മുണ്ടുടുത്താണു നടക്കുക. അത് വച്ച് സ്ത്രീകളും മാറുമറയ്ക്കാതെ നടക്കുന്നു എന്നു തീരുമാനിക്കാന്‍ താങ്കള്‍ക്ക് മാത്രമേ പറ്റൂ.





kaalidaasan said...













>>>>ഹജ്ജിന്റെ കാര്യം അന്നത്തെ നഗ്നതയെ കുറിച്ചുള്ള സങ്കല്പം ഇന്നത്തെ അത്ര തീവ്രമായിരുന്നില്ല എന്ന് മനസിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ പറഞ്ഞത്.<<<<

ആന്ദമാനിലെ ജാരവകള്‍ ഇന്നും തുണിയുടുക്കതെയാണു നടക്കുന്നത്. അതിന്റെ അര്‍ത്ഥം നഗ്നതയേക്കുറിച്ചുള്ള സങ്കല്‍പ്പം ഇന്നും തീവ്രമല്ലെന്നാണ്. ഇന്‍ഡ്യയില്‍ നാഗാ സന്യാസികളും നഗ്നരായി ആണ്‌ നടക്കുന്നത്. കുംഭമേള എന്ന ഹിന്ദു ആഘോഷത്തില്‍ അവര്‍ നഗ്നരായി പങ്കെടുക്കാറുണ്ട്. അതു വച്ച് സുബോധമുള്ള ആരും ഇന്‍ഡ്യയിലെ നഗ്നതയേക്കുറിഛുള്ള തീവ്രത അളക്കാറില്ല.

മൊഹമ്മദിന്റെ കാലത്ത് ആളുകള്‍ നഗ്നരായി ഹജ്ജില്‍ പങ്കെടുത്തിരുന്നു എന്നതിനേക്കൂറിച്ച് indirect ആയ തെളിവേ ഉള്ളു. നഗനരായി പങ്കെടുക്കുന്നത് മൊഹമദ് നിരോധിച്ചു എന്ന കുര്‍ആന്‍ പരമര്‍ശമാണതിന്റെ സൂചന. അതിന്റെ അര്‍ത്ഥം അറേബ്യയിലെ സ്ത്രീകളൊക്കെ മാറിടം കാണിച്ചു നടന്നിരുന്നു എന്നല്ല.താങ്കളേപ്പോലുള വികലമനസുകള്‍ അങ്ങനെ ദുര്‍വ്യാഖ്യാനിക്കുമെങ്കിലും.





kaalidaasan said...













>>>>അന്നത്തെ സാഹചര്യം അതായിരുന്നു.പക്ഷെ ഇന്നും ക്രിസ്ത്യാനികള്‍ക്ക് അത് പിതാവിനെയും പുത്രനെയും മാര്‍പാപ്പ വരെയുല്ലവരെയും കാണിക്കാം.<<<<

മുസ്ലിങ്ങളേക്കുറിച്ചും കുര്‍ആനേക്കുറിച്ച് പറയുമ്പോള്‍ ഉടനെ ക്രിസ്ത്യാനികളിലേക്കും മാര്‍പ്പാപ്പയിലേക്കുമോടും.

സൌദി അറേബ്യയെക്കുറിച്ചും  ഇറാനേക്കുറിച്ചും രവിചന്ദ്രന്‍ വിമര്‍ശിച്ചപ്പോള്‍ ഉടനെ ഹുസൈന്‍ അമേരിക്കയിലേക്കും  ക്രിസ്ത്യാനികളിലേക്കും ഓടി.

ഒരേ തൂവല്‍ പച്ചികള്‍.





kaalidaasan said...













>>>>ഹഹഹ ഞാന്‍ ഖുറാന്‍ വിശ്വാസിയോ മുഹമ്മത് വിശ്വാസിയോ ആണെന്ന് എന്റെ കമന്റുകള്‍ ശ്രദ്ധിച്ച് വായിച്ചവര്‍ പറയില്ല.<<<<

കമന്റുകള്‍ വായിച്ചിട്ടു തന്നെയാണു ഞാന്‍ പറഞ്ഞത്.കുര്‍ആനെ വിമര്‍ശുക്കുമ്പോള്‍ അസഹിഷ്ണുത കാണിച്ച്, ബൈബിളിലേക്കോടുകയും ക്രിസ്ത്യാനികളെ തെറി പറയുകയും ചെയ്യുന്നത് മുസ്ലിങ്ങളാണ്. താങ്കളുപയോഗിച്ചതുപോലെയുള്ള കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് തീവ്ര മുസ്ലിങ്ങളാണ്. ഫസ്ലി ഫാസ് എന്ന മുസ്ലിം എനെറ്റ് ബ്ളോഗില്‍ ഇതുപോലെ പലതും പല പ്രാവശ്യം എഴുതിയിട്ടുണ്ട്.





kaalidaasan said...













>>>>യേശുവിന്റെ അമ്മ മുതല്‍ വി.സെഫി വരെയുള്ളവര്‍ക്ക് ചീത്ത വിളി വാങ്ങിക്കൊടുതിട്ടു .ഇപ്പൊ എന്താ താങ്കള്‍ക്കു പറ്റിയത്?<<<<

അപ്പോളാരെങ്കിലും പ്രകോപിപ്പിച്ചാല്‍ ഉടനെ ഇവര്‍ക്കൊക്കെ ചീത്തവിളി വിതരണം ചെയ്യലാണോ താങ്കളുടെ പണി. വിശ്വസികള്‍ക്ക് അള്ള മാദകത്തിടമ്പുകളെ വിതരണം ചെയ്യുന്നതുപോലെ. നല്ല പണി. തുടരുക.





kaalidaasan said...













>>>>പറയുന്ന വാക്കിനോടല്പമെങ്കിലും നീതി പുലര്‍ത്താത്ത ഒരാളാണ് താങ്കളെന്ന് നേരത്തെ മനസിലായി.<<<<

ഹിന്ദു സന്യാസിയായ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമതത്തെ വിമര്‍ശിച്ചത് പൊക്കിപ്പിടിച്ച് നടക്കുന്ന താങ്കള്‍ പറഞ്ഞ വാക്കാണ്., യുക്തിവാദിക്കോ ക്രിസ്ത്യാനിക്കൊ മത്രമേ ക്രിസ്തു മതത്തെ വിമര്‍ശിക്കാന്‍ അര്‍ഹതയുള്ളു എന്ന്. പറഞ്ഞ വാക്കിനോട് താങ്കള്‍ എത്ര മത്രം നീതി പുലര്‍ത്തുന്നു എന്ന് ഇത് വായിക്കുന്നവര്‍ക്കൊക്കെ മനസിലായിട്ടുണ്ടാകും.





kaalidaasan said...













>>>>പിന്നെ ചട്ടമ്പി സ്വാമികളുടെ കുറച്ചു ഞാനിവിടെ സൂചിപ്പിച്ചിരുന്നല്ലോ?പിന്നേം കുറെ അദ്ദേഹം എഴുതിയിട്ടുണ്ട്.അതുകൊണ്ടാണ് ഒറിസ്സയില്‍ ക്രിസ്ത്യാനിയായ ഹിന്ദുക്കളെ അന്ത്യ ശാസനം കൊടുത്തു തിരിച്ചു ഹിന്ദു ആക്കിയത്?<<<<

താങ്കള്‍ ആരോടൊക്കെ കലഹിക്കുന്നു എന്നതൊക്കെ താങ്കളുടെ ഇഷ്ടം. കുര്‍ആന്‍ മാത്രമാണു ശരി എന്നും ഹദീസുകള്‍ തെറ്റാണെന്നും പറഞ്ഞത് മുസ്ലിമല്ലാത്തതുകൊണ്ടാണെന്ന് ആരു വേണമെങ്കിലും മനസിലാക്കിക്കോട്ടെ. പക്ഷെ എന്നോട് പറയേണ്ട.

കുര്‍ആനില്‍ ഭീകരതയെ പ്രോത്സഹിപ്പിക്കുന്ന ഒന്നുമില്ലെന്ന് താങ്കളാണു പറഞ്ഞത്. പുരോഗമന വാദിയായ മുസ്ലിമോ, ഏതെങ്കിലും യുക്തിവാദിയോ ഇത് പറയില്ല. പുരോഗമന വാദി എന്ന മുഖം മൂടി ധരിച്ചിരിക്കുന്ന ഒരു fraud ആണു താങ്കള്‍. അത് നുണയാണെന്ന് അവസാനം സമ്മതിക്കേണ്ടിയും വന്നു. അപ്പോഴേക്കും താങ്കള്‍ നിയന്ത്രണം വിട്ടത് എന്റെ കുറ്റമല്ല. ജന്മനാ ഉള്ള സ്വഭാവമാണ്. കലഹിക്കലാണല്ലോ സ്ഥിരം പണി എന്നവകശപ്പെടുമ്പോള്‍ ഇത് മനസിലാക്കാന്‍ ബുദ്ധിമുട്ടുമില്ല.

കുര്‍ആന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന എന്ന സത്യം മനസാക്ഷിയെ മുറിവേല്‍പ്പിച്ചതുകൊണ്ട്, ബൈബിളില്‍ തപ്പി പലതും കണ്ടു പിടിച്ചു. സുവിശേഷങ്ങളില്‍ ഒന്നും കിട്ടാതായപ്പോള്‍ ചിലത് വളച്ചൊടിച്ചു. ഹിന്ദു വേദങ്ങള്‍ തപ്പാത്തതെന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായി.

പുരോഗമന വാദി ആയതുകൊണ്ട് നുണ പറഞ്ഞാല്‍ അതംഗീകരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. പുരോഗമന വാദി എന്ന് സ്വയം എഴു നെറ്റിയിലൊട്ടിച്ചു വച്ചതുകൊണ്ടായില്ല. അതുപോലെ പെരുമാറുകയും വേണം. ഇസ്ലാമിനെ ആരെങ്കിലും വിമര്‍ശിക്കുമ്പോഴേക്കും നിയന്ത്രണം വിട്ട് പിച്ചും പേയും, നുണകളും പറയുന്നവനെ ഞാന്‍ പുരോഗമന വാദിയായി കാണുന്നില്ല.

മുഖം മറയ്ക്കണമെന്ന് കുര്‍ആനില്‍ എഴുതി വച്ചിരിക്കുനത് മാറു മറയ്ക്കാനാണെന്ന് വളച്ചൊടിക്കുന്നതല്ല പുരോഗമനം.

പുരോഗമന വാദി എന്നത് മതവിശ്വാസികളേപ്പറ്റി പറയാനുപയോഗിക്കുന്ന വാക്കാണ്. ചേകന്നൂര്‍ പുരോഗമനവാദിയായ മുസ്ലിമാണെന്നു പറഞ്ഞാല്‍ അതിനൊര്‍ത്ഥമുണ്ട്. അത് താങ്കള്‍ നെറ്റിയിലൊട്ടിച്ചു വച്ചിരിക്കുന്ന അസംബന്ധമല്ല.





kaalidaasan said...













>>>>പിന്നെ ചട്ടമ്പി സ്വാമികളുടെ കുറച്ചു ഞാനിവിടെ സൂചിപ്പിച്ചിരുന്നല്ലോ?<<<<

നാണമില്ലത്തവന്റെ ആസനത്തില്‍ ആലു മുളച്ചാല്‍ അതും തണല്‍ ഇല്ലേ.

ഹിന്ദു സന്യാസിയായ ചട്ടമ്പി സ്വാമിഅകള്‍ക്ക് ക്രിസ്തു മതത്തെ വിമര്‍ശിക്കാന്‍ എന്തവകാശം എന്നു ചോദിക്കാനുള്ള നട്ടെലല്‍ താങ്കള്‍ക്കില്ലല്ലോ. ചട്ടമ്പി സ്വാമികള്‍ ക്രിസ്തു മതത്തിനെതിരെ എഴുതിയത് മുഴുവന്‍ വിഴുങ്ങി കാണുന്ന വേദിഉകളിലെല്ലാം ഛര്‍ദ്ദിക്കും. എന്നിട്ട് പുതിയ നിയമമുണ്ടാക്കം. വേശ്യയുടെ ചരിത്ര്യ പ്രസംഗത്തിനിതിനേക്കാള്‍ അന്തസുണ്ട്.





kaalidaasan said...













>>>>ആ രീതിയില്‍ ഇവിടെ വന്ന എന്നെ നുണയന്‍ ആക്കി മറ്റാരും ചെയ്യാത്ത രീതിയില്‍ ഇവിടെ സംവാദവും പോര്‍ വിളിയും നടത്തി ഇസ്ലാമിസ്ടുകള്‍ക്ക് 'സന്തോഷം'പകര്‍ന്നു കൊടുത്തില്ലേ?<<<<

നുണ പറയുന്നവനെ നുണയന്‍ എന്നു വിളിക്കുന്നതില്‍  എന്താണു തെറ്റ്.

കുര്‍ആന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നു താങ്കള്‍ ആദ്യം  പറഞ്ഞത് നുണയല്ലായിരുന്നോ?

കുര്‍ആന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നു പറഞ്ഞാലണ്‌ ഇസ്ലാമിസ്റ്റുഅകള്‍ക്ക് സന്തോഷമാകുക. അവര്‍ എല്ലായിടത്തും പറഞ്ഞു നടക്കുന്ന നുണയാണത്. ആ നുണ താനക്ളിവിടെ ആവര്‍ത്തിച്ചു. അവര്‍ക്ക് സന്തോഷമായിരുന്നു.

താങ്കള്‍ പറഞ്ഞതു നുണയയിരുന്നു എന്ന് കുര്‍ആന്‍ ഉദ്ധരിച്ച് ഞാന്‍ തെളിവു നല്‍കി. അവസാനം ഗത്യന്തരമില്ലാതെ കുഴപ്പം പിടിച്ച ആയത്തുകള്‍ കുര്‍ആനിലുണ്ട് എന്നു പറഞ്ഞപ്പോള്‍ അവരുടെ സന്തോഷമൊക്കെ ഓടിയൊളിച്ചു കാണും. നിന്ന നില്‍പ്പില്‍ താങ്കള്‍ വാക്കുമാറുമെന്ന് അവര്‍ കരുതിയിട്ടുണ്ടാകില്ല.

അതിനേക്കാള്‍ മധുരമുള്ള ആയത്തുകള്‍ കുര്‍ആനിലൂണ്ട് എന്നു കൂട്ടിച്ചേര്‍ത്തപ്പോള്‍ അവരുടെ സന്തോഷം ​കുറച്ചൊക്കെ തിരികെ വന്നിട്ടുണ്ടാകും.





kaalidaasan said...













>>>അവര്‍ പറയട്ടെ..അനോണി പറഞ്ഞപോലെ ശരിയായി വരും ..വരണം..കുറച്ചു കൂടി കാത്തിരിക്കണം..<<<<

അവര്‍ ശരിയായി വനോട്ടേ, വരണ്ട എന്നാരെങ്കിലും ശഠിക്കുന്നുണ്ടോ?

പക്ഷെ അതു വരെ അവരെ വിമര്‍ശിക്കാന്‍ പാടില്ലെന്നൊക്കെ ശഠിച്ചാല്‍ അതിനെ അവജ്ഞയോടേ തള്ള്കളയും. വിമര്‍ശിക്കും.

അഞ്ചുനേറം നിസ്കരിക്കുന്ന കൂടെ പത്ത് നേരം ഇസ്ലാമിക ലോകം പൊട്ടിത്തെറിക്കുന്നു. അതിനവരെ പ്രേരിപ്പിക്കുന്നത് കുര്‍ആന്‍ എന്ന പുസ്തകമാണ്. ഈ സത്യം തമസ്കരിക്കുന്ന താങ്കള്‍ക്കൊന്നും ഇസ്ലാമില്‍ ഒരു പുരോഗമനവും കൊണ്ടു വരാന്‍ ആകില്ല. ഐസു കട്ടയില്‍ പെയിന്റടിക്കുന്ന പോലെ ഇരിക്കും. അതുകൊണ്ട് താങ്കള്‍ പെയിന്റടി തുടരുക.

ഞാന്‍ ഇസ്ലാമിനെ വിമര്‍ശിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി. ഒരു പുരോഗമന വാദിയും യുക്തി വാദിയും എനിക്കതിനു യോഗ്യത ഇല്ലെന്നു പറഞ്ഞിട്ടില്ല. താങ്കള്‍ അംഗീകരിക്കുന്ന രവിചന്ദ്രനും അങ്ങനെ പറഞ്ഞിട്ടില്ല. സുബൈറിനേപ്പോലുള്ള ഇസ്ലാമിസ്റ്റുകളാണെന്നെ, ക്രിസ്ത്യാനി എന്നും മത്തായിഎന്നുമൊക്കെ വിളിച്ചത്. പുരോഗമന വാദി എന്ന മുഖം മൂടി ധരിച്ച താങ്കളും അതേറ്റു പിടിച്ചു. ഞാന്‍ പരാതി പറഞ്ഞതല്ല. താങ്കള്‍ ഇസ്ലാമിസ്റ്റു ചേരിയിലണിനിരക്കുന്നത് സൂചിപ്പിച്ചതാണ്.

താങ്കള്‍ എന്നെ ഏത് പേരു വിളിച്ചാലും എനിക്ക് യാതൊരു പരാതിയുമില്ല.

താങ്കള്‍ക്കറിയില്ലാത്ത ഒരു കാര്യം പറയാം. ഞാന്‍ ബ്ളോഗില്‍ എഴുതി തുടങ്ങിയതു തന്നെ ക്രിസ്തു മതത്തെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയെ വിമര്‍ശിച്ചുകൊണ്ടാണ്.

അവിടെ എഴുതിയ ഒരു പോസ്റ്റിലേക്കുള്ള ലിങ്ക് ഇതാണ്.

http://kaalidaasan-currentaffairs.blogspot.com/2008/07/blog-post.html

അവസാനം എഴുതിയ പോസ്റ്റുകളില്‍ ഒന്നിലേക്കുള്ള ലിങ്ക് ഇതും.

http://kaalidaasan-currentaffairs.blogspot.com/2011/07/blog-post_15.html





kaalidaasan said...













>>>ഒരു നിലപാടുമില്ലാതെ ഒരു മനുഷ്യന്‍ ജീവിക്കുന്നുവെന്ന് പറയുന്നത് നുണയാണ്. <<<

ഒരു നിലപടുമില്ലാതെ മനുഷ്യന്‍ ജീവിക്കുന്നു എന്ന് ആരും പറഞ്ഞില്ലല്ലോ. എല്ലാ മനുഷ്യര്‍ക്കും നിലപാടുകളുണ്ട്. ഒരാള്‍ എഴുതുന്ന അഭിപ്രായത്തില്‍ നിന്നുമാണ്, നിലപാട് മനസിലാക്കേണ്ടത്.

ഞാന്‍ ഇസ്ലാമിനെ വിമര്‍ശിച്ചത് ഒരു ചെയിഞ്ചിനു വേണ്ടിയല്ല.ബ്ളോഗുകളില്‍ വായിച്ച അഭിപ്രായങ്ങളോടുള്ള പ്രതികരണമായിരുന്നു അവയൊക്കെ.

ഈപോസ്റ്റില്‍ ഇസ്ലാമിന്റെ ഗുണങ്ങളൊക്കെ പറഞ്ഞുകൊണ്ടുള്ള അഭിപ്രായങ്ങള്‍ കണ്ടു. അക്കൂടെ കുര്‍ആന്‍ ഭീകരതയെ പ്രോത്സഹിപ്പിക്കുന്നില്ല, ഹദീസാണ്‌ അത് ചെയ്യുന്നതെന്ന ഒരു നുണ വായിച്ചു അതിനോട് ഞാന്‍ പ്രതികരിച്ചു. ആ നുണ എഴുതിയ ആള്‍ കാടു കയറി മറ്റ് പലതും എഴുതി. സ്വാഭാവികമായി അതിനോടും പ്രതികരണമുണ്ടായി.

താങ്കള്‍ അക്കമിട്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തു വേണമെങ്കിലും താങ്കള്‍ അനുമാനിച്ചോളൂ. ഇതേ ആവശ്യം പറഞ്ഞ് സുബൈര്‍ എന്റെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. അദ്ദേഹം ചില നിഗമങ്ങളില്‍ എത്തിയിട്ടുമുണ്ട്. അദ്ദേഹത്തോട് ചോദിച്ചാല്‍ ഈ ചോദ്യങള്‍ക്കുത്തരം കിട്ടിയേക്കും. നാസും ഇവിടെ ചില നിഗമങ്ങളില്‍ എത്തിയിട്ടുണ്ട്.

എത്ര ക്മന്റുകള്‍ എഴുതണം എന്നതൊക്കെ എന്റെ സ്വാതന്ത്ര്യമല്ലേ . താങ്കള്‍ക്കിഷ്ടമായില്ലെങ്കില്‍ വായിക്കേണ്ട. മറ്റുള്ളവര്‍ വായിക്കട്ടെ.





kaalidaasan said...













അനോണി,

ഞാന്‍ തുറന്നു പറയാതെ തന്നെ ഏതിനമാണെന്ന് ഇപ്പോള്‍ മനസിലായല്ലോ. ആരുടെ ദൈവമായാലും പറയുന്നത് നല്ല കാര്യമാണെങ്കില്‍ ബലേ ഭേഷ് പറയണം. അതിനല്ലേ മനുഷ്യന്‍ യുക്തി ഉപയോഗിക്കേണ്ടതും. പക്ഷെ ചില ആളുകളുടെ ദൈവം  അസംബന്ധം പറഞ്ഞാലും ബലേ ഭേഷ് പറയുന്നു. അതവരുടെ ഗതികേട്.

യുക്തിവാദികളെ എതിര്‍ക്കേണ്ട കാര്യങ്ങളൊന്നും ഞാന്‍ ഇന്നു വരെ വായിച്ചിട്ടില്ല. യുക്തിവാദികള്‍ എന്തു പറഞ്ഞാലും എതിര്‍ക്കുന്നത് മുസ്ലിങ്ങളാണ്. സൌദി അറേബ്യയിലെയും ഇറാനിലെയും ശരിയ നിയമത്തിലെ കിരാത ക്രൂരതകളെ വിമര്‍ശിച്ചാലും അവര്‍ എതിര്‍പ്പുമായി ചാടി വീഴും. ഇന്‍ഡ്യയിലെ വ്യവസ്ഥിതിയെ വിമര്‍ശിച്ചാല്‍ അവര്‍ വിമര്‍ശിക്കുനവരുടെ കൂടെയും  ചേരും. ഇന്‍ഡ്യയേക്കാള്‍ സ്നേഹം ഇവര്‍ക്ക് സൌദി അറേബ്യയോടും ഇറാനോടുമാണ്. ഇതുപോലുള്ള ഇസ്ലാമിനെ സുബോധമുള്ള ഏത് ഇന്‍ഡ്യക്കാരനും നീചമായി വെറുക്കും. വെറുക്കണം. അതല്ലെ വെറുപ്പ് എന്ന വികാരത്തിന്റെ ഉദ്ദേശ്യം തന്നെ. ദൈവത്തിനു വേണ്ടി സഹോദരങ്ങളുടെ കൈ വെട്ടുകയും അവരെ കൊല്ലുകയും ചെയ്യുന്ന ഇസ്ലാമിനെ വെറുക്കേണ്ടേ? താങ്കള്‍ പറയൂ.

അള്ളാ മുസ്ലിങ്ങള്‍ക്ക് പെട്രോളും ക്രിസ്ത്യാനികള്‍ക്ക് ക്യാന്‍സറും നല്‍കി എന്നു പറയുന്ന മുസ്ലിമിനെ വെറുക്കേണ്ടേ? പ്രായമാകുമ്പോള്‍ മനുഷ്യരില്‍ ക്യാന്‍സര്‍ കൂടുതലുണ്ടാകുന്നത് ആരുടെ കുഴപ്പമാണ്. അള്ളായാണു ക്രിസ്ത്യാനികള്‍ക്ക് ക്യാന്‍സര്‍ നല്‍കുന്നതെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? 2050 ല്‍ അമേരിക്കയില്‍ 65-84 വയസുകാര്‍ കൂടുതലായിരിക്കും അതു കൊണ്ട് ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുതലായിരിക്കും എന്നുള്ള ഒരു റിപ്പോര്‍ട്ട് കണ്ടപ്പോള്‍ അത് അള്ളാ നല്‍കുന്നതാണെന്നു പറഞ്ഞ ഹുസൈനെയും അതിനോശാന പാടിയ സുബൈറിനെയും സുബോധമുള്ള ആരും വെറുക്കും. ഒരു മുസ്ലിം മത വിശ്വാസിക്ക് ഇതുപോലെ അപക്വവും തല തിരിഞ്ഞതുമായ നിലപാടുണ്ടായാല്‍ ആ ഇസ്ലാമിനെ ആരും വെറുക്കും. താങ്കള്‍ക്ക് വെറുക്കാന്‍ തോന്നുന്നില്ലെങ്കില്‍ അതിന്റെ കാരണം ഇസ്ലാം വിശ്വാസമാണ്.
ഇസ്ലാമിനെ നീചമായി വെറുക്കേണ്ട പണികളൊക്കെ മുസ്ലിങ്ങള്‍ ചെയ്തു വയ്ക്കുന്നു. എന്നിട്ട് മറ്റുള്ളവര്‍ വെറുക്കുന്നു എന്നു പറയുന്നതുകൊണ്ട് എന്തു ഫലം? ഇസ്ലാമിനേക്കുറിച്ച് കൂടുതല്‍ അറിവുള്ളവരാണിവരൊക്കെ. ഭൂരിഭാഗം ​മുസ്ലിങ്ങള്‍ക്ക് കുര്‍അനേക്കുറിച്ചും  ഇസ്ലാമിനേക്കുറിച്ചും കൂടുതല്‍ അറിവില്ല എന്നാണു നാസു പറയുന്നത്. ഹുസൈനേപ്പോലെയും  സുബൈറിനേപ്പോലെയും  ബിന്‍ ലാദനേപ്പോലെയും ഉള്ള അറിവു നേടനാണെങ്കില്‍, അറിയാതെ ഇരിക്കുന്നതല്ലേ നല്ലത്?





kaalidaasan said...













>>>>പിന്നെന്താണ് കമ്യൂണിസത്തിന്റെ ബേസ്? <<<<


കമ്യൂണിസത്തിന്റെ ബേസ് എന്താണെന്നറിയണമെങ്കില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു നോക്കുക. ഇതു വരെ വായിച്ചിട്ടില്ലെങ്കില്‍ അതിവിടെ വായിക്കാം.

http://www.anu.edu.au/polsci/marx/classics/manifesto.html





kaalidaasan said...













>>>>കേരളത്തിലെ എന്നല്ല ലോകത്തിലെ ഒരു കമ്യൂണിസ്റ്റ് പാര്‍ടിയിലും മുഴുവന്‍ യുക്തിവാദികലാനെന്നു ആരും അവകാശപ്പെടുകയില്ല. <<<<

പിന്നെ എന്തടിസ്ഥാനത്തിലണ്‌ സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ഭരിച്ചപ്പോള്‍ അവിടെ നിരീശ്വരവാദത്തിനും യുക്തിവാദത്തിനും ശക്തമായ അടിത്തറ ഉണ്ടായിരുന്നു എന്ന് താങ്കള്‍ അവകാശപ്പെട്ടത്?





kaalidaasan said...













>>>>എങ്കില് ആളുകള്‍ അതിനൊപ്പം നില്‍ക്കുന്നത് മാനവിക പക്ഷത് അവരാണ് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് എന്നാ പ്രതീക്ഷ കൊണ്ടാണ്.<<<<

അപ്പോള്‍ താങ്കള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം. എങ്കിലും ചിലപ്പോളോക്കെ പിച്ചും പേയും പറയും.

ഇത് തനെയായിരുന്നു സോവിയറ്റ് യൂണിയനിലും സംഭവിച്ചത്. കമ്യൂണിസ്റ്റുപാര്‍ട്ടി മാനവിക പക്ഷത്തു നിന്നതുകൊണ്ട് ജനങ്ങള്‍ അവരെ പിന്തുണച്ചു. താങ്കള്‍ പറഞ്ഞ ഒഴുകിയെത്തിയ ആളുകളൊക്കെ പ്രതീക്ഷ അര്‍പ്പിച്ചത് ഈ മാനവിക നിലപാടിലായിരുന്നു. സാറിന്റെ ക്രൂര ഭരണം അവരെ കമ്യൂണിസ്റ്റുപാര്‍ട്ടിയിലേക്ക് അടുപ്പിച്ചു. അതവരുടെ നിരീശ്വരവാദം കൊണ്ടോ യുക്തിവാദം കൊണ്ടോ അല്ല. മാനവിക പക്ഷത്തു നിന്നും അവര്‍ മാറിഅയ്പ്പോള്‍ ജനങ്ങള്‍ അവരെ കയ്യൊഴിഞ്ഞു. ഇശ്വരവിശ്വസവും മത വിശ്വാസവും നിയമ വിരുദ്ധമായിരുന്നതുകൊണ്ട് ജനങ്ങള്‍ അത് മനസില്‍ സൂക്ഷിച്ചു. പുറമെ നിരീശ്വരവാദികളായി അഭിനയിച്ചു. കമ്യൂണിസ്റ്റു വ്യവസ്ഥിതി തകര്‍ന്നപ്പോള്‍ മനസില്‍ സൂക്ഷിച്ച ഈശ്വരവിശ്വാസമൊക്കെ അവര്‍ പുറത്തുമെടുത്തു.

ഇതില്‍ നിന്നും ചിന്താശേഷിയുള്ള ആളുകള്‍ മനസിലാക്കുന്നത് നിരീശ്വര്വിശ്വാസത്തിനും യുക്തിവാദത്തിനും അവിടെ ശക്തമായ അടിത്തറ ഉണ്ടായിരുന്നില്ല എന്നാണ്.
കേരളത്തിലും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍  മാനവികപക്ഷത്തു നില്‍ക്കുന്നതുകൊണ്ടാണു ജനങ്ങള്‍ അവരെ പിന്തുണക്കുന്നത്. അതില്‍ യുക്തിവാദികളുണ്ട്, നിരീശ്വരവാദികളുണ്ട്. ഈശ്വരവിശ്വാസികളുമുണ്ട്.





kaalidaasan said...













>>>>ഞാന്‍ ഒന്നും വിഴുങ്ങിയിട്ടില്ല.മത ഗ്രൂപ്പുകളെ നിയന്ത്രിക്കേണ്ടി വരുന്നത് അവരുടെ മനുഷ്യതാ വിരുദ്ധ സമീപനം കൊണ്ടാണ്.<<<<

കിടന്നുരുളാതെ.

കത്തോലിക്ക സഭയുടെ ഏത് മനുഷ്യത്വ വിരുധ സമീപനം കൊണ്ടാണവരെ റഷ്യയില്‍ നിയന്ത്രിക്കുന്നത്? ഓര്‍ത്തഡോക്സ് സഭയുടെയും ഇസ്ലമിന്റെയും ഏത് മനുഷ്യത്വപൂര്‍ണ്ണമായ സമീപനം കൊണ്ടാണവരെ ഒന്നാമത്തെ മതമായും രണ്ടമത്തെ മതമായും അംഗീകരിച്ചിരിക്കുന്നത്?

റഷ്യയിലുടനീളം ഇസ്ലാമിക ഭീകരര്‍ പൊട്ടിത്തെറിക്കാറുണ്ട് ഇടവേളകളില്‍. ചെച്ന്യ എന്ന റഷ്യന്‍ റിപ്പബ്ളിക്കില്‍ കൂടെക്കൂടെ പൊട്ടിത്തെറിക്കാറുണ്ട്. ഇതൊക്കെ ചെയ്തിട്ടുപോലും  ഇസ്ലാമിനെ അവിടെ നിരോധിച്ചിറ്റില്ല. കത്തോലിക്കരുടെ ഏത് മനുഷ്യത്വ വിരുദ്ധ സമീപനം കോണ്ടാനവരെ റഷ്യയില്‍ നിയന്ത്രിച്ചതെന്ന് താങ്കള്‍ പറയൂ. പലതും വായിച്ചിട്ടുള്ള ആളല്ലേ.





kaalidaasan said...













>>>>അബ്ദുല്‍ മാലിക് ബിന്‍ മര്‍വാന്റെ പുത്തന്‍ മത പരിഷ്കരണങ്ങളെയും അക്രമങ്ങളെയും എതിര്‍ത്ത വിമത നേതാവായ അബ്ദുല്ലഹ് ബിന്‍ സുബൈര്‍ നെ അടിച്ചമര്‍ത്താന്‍ ഹജ്ജാജിനെ അബ്ദുല്‍ മാലിക് മക്കയിലേക്ക് അയച്ചു.<<<<

ഏത് മതപരിഷ്കരണങ്ങളെ? ചേകന്നൂരും താങ്കളുമൊക്കെ നിലകൊള്ളുന്ന മത പരിഷ്കരണങ്ങളെയാണോ?





kaalidaasan said...













>>>>ഹജ്ജജിനു വേറൊരു പ്രധാന പ്രത്യേകത ഇസ്ലാമിക ചരിത്രത്തില്‍ ഉണ്ട്.അത് വെച്ചാണ് പല കളികളും പിന്നീട് നടന്നത്.അത് ഗൂഗിള്‍ ഇല്‍ കിട്ടില്ല എന്നെനിക്കറിയാം.അതാണ്‌ ചോദിച്ചതും.എന്നെ ചരിത്രം പഠിപ്പിക്കാന്‍ വന്ന ആള്‍ക്ക് അതറിഞ്ഞു കൂടെ?<<<<

എനിക്കറിയില്ല എന്നു ഞാന്‍ പറഞ്ഞു. താങ്കള്‍ക്ക് മനസുണ്ടെങ്കില്‍ പറഞ്ഞു താ.





kaalidaasan said...













>>>>.പക്ഷെ അത് കൂടുതല്‍ വ്യവസ്ഥാപിതമായി നടത്തിയ കാലഘട്ടമാണ് ഇവിടെ കാണിച്ചിരിക്കുന്നത്.അതുകൊണ്ട് താങ്കള്‍ പറഞ്ഞ ആ വാദത്തില്‍ കഴമ്പില്ല.പിന്നെ മര്‍വാന് മാത്രമല്ല 'അമവി'കള്‍ക്ക് പൊതുവില്‍ -മുആവിയ -മുതല്‍ ഇസ്ലാമിനോട് വലിയ പ്രതിപത്തി ഉണ്ടായിരുന്നില്ല.<<<<

ഇത് ശരിയാണ്. ഇനി താങ്കള്‍ പറഞ്ഞ വിഡ്ഢിത്തം ആലോചിക്ക്. ഇസ്ലമിനോട്പ്രതിപത്തി ഇല്ലാതിരുന്ന ഹജ്ജാജ് എന്ന അക്രമി ഭരിച്ചിരുന്ന ഇറാക്കിലേക്ക് വയസുകാലത്ത് മൊഹമ്മദിന്റെ അനുചരരര്‍ ആരെങ്കിലും പോകുമോ? അതും മക്കയിലെ കബയില്‍ വച്ചു വരെ മുസ്ലിങ്ങളെ കൊന്നു തല കെട്ടിത്തൂക്കിയ ഒരു ഇസ്ലാം വിരോധിയുടെ തലസ്ഥാനത്തേക്ക്.





kaalidaasan said...













>>>>.അപ്പോള്‍ ഈ 'അമവികള്‍'ആരായിരുന്നു?മുഹമ്മതിന്റെ സുബോധമുള്ള അനുയായികള്‍ ആയിരുന്നില്ലേ?<<<<

മൊഹമ്മദിന്റെ സഹബകള്‍ക്ക് ഇസ്ലാമിനോട് വലിയ പ്രതിപത്തി ഉണ്ടായിരുന്നില്ല എന്നോ. നമിച്ചിരിക്കുന്നു വിഭോ.





kaalidaasan said...













>>>>.അങ്ങനെ ഒരു 'നിയമം'ഉണ്ടെന്നു ഞാന്‍ പറഞ്ഞോ? <<<<

അപ്പോള്‍ മാറു മറയ്ക്കുന്നത് ധിക്കാരമായി കാരണവന്‍മാര്‍ കണ്ടിരുന്നു, എന്നു എഴുതിയത് വെറുതെ തമാശ പറഞ്ഞതാണല്ലേ?





kaalidaasan said...













>>>>ഇത് മുഴുവന്‍ സത്യമല്ല..കുറച്ചു സത്യമുണ്ടെങ്കിലും..കാരണം അവര്‍ അതിനോട് പോരുത്തപെട്ടു ജീവിച്ചിരുന്നു.<<<<

നിയമമുണ്ടെങ്കില്‍ അതിനോട് ആളുകള്‍ പൊരുത്തപ്പെട്ടു ജീവിക്കും. പൊതു സ്ഥലങ്ങളില്‍ സിഗററ്റു വല്ക്കാന്‍ പാടില്ല എന്ന നിയമുണ്ടെങ്കില്‍. അതിനടിമകളായവര്‍ പോലും അതിനോട് പൊരുത്തപ്പെട്ടു ജീവിക്കും.അത് ഇഷ്ടത്തോടെയല്ല.





kaalidaasan said...













>>>>അറേബ്യ യിലെ സ്ത്രീകള്‍ അങ്ങനെ നടന്നിരുന്നു എന്നല്ല പക്ഷെ മാറ് പ്രത്യേകം ശ്രദ്ധിക്കണം എന്നല്ലാതെ അതില്‍ നിന്ന് കിട്ടുകയില്ല. തട്ടവും പര്ധയും ഉണ്ടാക്കാനാണ് ഇസ്ലാമിസ്റ്റുകള്‍ ആ ആയതു ഉപയോഗിക്കുന്നത്.<<<<

പര്‍ദ്ദ ആരും ഉണ്ടാക്കേണ്ട. അത് കുര്‍ആനില്‍ വേറെ പലയിടത്തുമുണ്ട്.

24:60

യുവത്വം പിന്നിട്ട് ഇരുപ്പിലായ വിവാഹമാശിക്കാത്ത സ്ത്രീകള്‍,92 സൌന്ദര്യം പ്രദര്‍ശിപ്പിക്കുന്നവരാകാതെ,93മേല്‍വസ്ത്രങ്ങള്‍ ഊരിവെക്കുന്നതില്‍ തെറ്റൊന്നുമില്ല.94 എന്നാല്‍, അവരും ലജ്ജാവതികളായിവര്‍ത്തിക്കുന്നതാകുന്നു ഏറെയുത്തമം. അല്ലാഹു എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവനല്ലോ.

http://www.openburhan.net/ob.php?sid=33&vid=59

O Prophet! Tell thy wives and daughters, and the believing women, that they should cast their outer garments over their persons (when abroad): that is most convenient, that they should be known (as such) and not molested. And Allah is Oft-Forgiving, Most Merciful.

33:59. അല്ലയോ പ്രവാചകാ, സ്വപത്നിമാരോടും പെണ്‍മക്കളോടും വിശ്വാസികളിലെ വനിതകളോടും അവരുടെ മുഖപടങ്ങള്‍ താഴ്ത്തിയിടാന്‍110 പറയുക. അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും111 ഏറ്റവും ഉചിതമായത് അതത്രെ. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.112





kaalidaasan said...













>>>>ശുദ്ധമായ നുണ.കേരളത്തിലെ വളരെ കുറച്ചു പേര്‍ മാറിടം മറച്ചു നടന്നിട്ട് വളരെ അധികം പേര്‍ക്ക് നിഷേധിച്ചു..<<<<

നേരിതേ വരെ അറിഞ്ഞിട്ടില്ല. അതുകൊണ്ട് കേള്‍ക്കുന്നതെല്ലാം നുണയാണെന്നു തോന്നും.

മാധവിക്കുട്ടി പറയുന്ന ചരിത്രകാലത്തും കേരളത്തില്‍ 24% മുസ്ലിങ്ങളും 19 % ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ഇവരുടെ സ്ത്രീകളം ​മറുതുറന്നിട്ടാണു നടന്നിരുന്നതെന്ന് പറയാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

പോര്ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നപ്പോള്‍ ഇവിടത്തെ സുറിയാനി ക്രിസ്റ്റ്യാനികളുടെ ആചാരങ്ങളും രീതികളുമൊക്കെ മാറ്റി മറിച്ചു എന്ന് വിവേക എന്ന മുസ്ലിം രേഖപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ പക്ഷം ഇവരിലെ സ്ത്രീകളെ സായിപ്പിനേപ്പോലെ മാറു മറപ്പിച്ചു എന്നു കരുതാമല്ലോ. മുസ്ലിങ്ങളും മാറുമറച്ചിരുന്നില്ല എന്ന് താങ്കള്‍ ശഠിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഹിന്ദുക്കളിലെ ഉയര്‍ന്ന ജാതിക്കാര്‍ മാറൂ മറച്ചിരുന്നു. താഴ്ന്ന ജതിക്കാരെ അതിനനുവദിച്ചിരുന്നില്ല എന്നതായിരുന്നല്ലോ താങ്കളിവിടെ പകര്‍ത്തിവച്ച നങ്ങേലീ വിലാപത്തിലെ പ്രധാന വിഷയവും.

മറ്റ് പ്രധാന ജതിക്കാരുടെ ജനസംഘ്യാനുപാതം.
നായര്‍  14%
ഈഴവര്‍  22%
ബ്രാഹ്മണര്‍ 2%
പുലയര്‍ 4%

ഇനി കണക്കു കൂട്ടനറിയാമെങ്കില്‍ കൂട്ടി നോക്കുക. അപ്പോ മനസിലാകും  കേരളത്തിലെ വളരെ കുറച്ചു പേര്‍ മാത്രമാണോ മാറിടം മറച്ചു നടന്നിരുന്നതെന്ന്.

എ ഡി ഏഴാം നൂറ്റാണ്ടിനുമുന്നേ കേരളത്തിലെ ഭൂരിഭാഗം ആളുകളും ബുദ്ധമതാനുയയികളായിരുന്നു എന്നാണു ചരിത്രം രേഖപ്പെടുത്തുന്നത്. അതു കൂടി ഇതിനോട് ചേര്‍ത്തു വായിക്കുക.





kaalidaasan said...













>>>>ഇതൊക്കെ തന്നെയാണ് ബൈബിളിന്റെയും കാതല്‍.അല്ലാതെ ക്രിസ്തു ചത്തതോടെ അതിന്റെ പണി പൂട്ടിയോ?<<<<

ജീവിച്ചിരുന്നിട്ടില്ലാത്ത യേശു ചാകുന്ന തമാശ നല്ലതു തന്നെ.

ഏത് വസ്ത്രം ധരിക്കണമെന്ന് ക്രിസ്ത്യാനികളോട് ബൈബിളിലൂടെ ആരും നിര്‍ദ്ദേശിച്ചിട്ടില്ല. ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഒരു വസ്ത്രവും ഇന്നു ധരിക്കണമെന്ന ശാഠ്യവും അവര്‍ക്കില്ല. അതുകൊണ്ട് അവര്‍  ഓരോ കാലത്തെയും ഫാഷന്‍ അനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കുന്നു ധരിക്കുന്നു. പാവം മുസ്ലിം സ്ത്രീകല്‍ക്ക് അതിനുള്ള അവകാശം നാസിന്റെ ആളുകള്‍ നിഷേധിക്കുന്നു.





kaalidaasan said...













>>>>അത് സൗകര്യം പോലെ തീരുമാനിക്കും .അത് പറയാന്‍ അര്‍ഹതയുള്ളവര്‍ പറയുമ്പോള്‍ കേട്ടിരിക്കും.<<<<

അതെ വളരെ ശരിയാണ്. സൌകര്യം പോലെയേ തീരുമാനിക്കൂ. അതെല്ലാവര്‍ക്കുമറിയാം. ആരു വിമര്‍ശിച്ചാലും  ഇസ്ലാം മാറില്ല. അതിനവര്‍ക്ക് സൌകര്യവുമില്ല. അതാണു ലോകം ഇന്നും കാണുന്നത്.

താങ്കളോ മറ്റേതെങ്കിലും ഇസ്ലാമിസ്റ്റ് കേള്‍ക്കുമെന്നോ അംഗീകരിക്കുമെന്നോ ഉദ്ദേശിച്ചല്ല ഞാനിതൊക്കെ എഴുതിയത്. അത് എനിക്ക് തോനിയ അഭിപ്രായമാണ്. എഴുതുന്നത് രവിചന്ദ്രന്റെ ബ്ളോഗിലും. അദ്ദേഹം അനുവദിക്കുന്ന കാലത്തോളം ഞാന്‍ എഴുതും. അല്ലെങ്കില്‍ എന്റെ ബ്ളോഗില്‍ എഴുതും. കേള്‍ക്കുന്നില്ലെങ്കില്‍ വേണ്ട. യാതൊരു നിര്‍ബന്ധവുമില്ല. താങ്കളേപ്പോലെ ചിലര്‍ അസഹിഷ്ണുത കാണിച്ചാലൊന്നും നിറുത്തുകയുമില്ല.





kaalidaasan said...













>>>>തലയോ മുടിയോ അവിടെ പറഞ്ഞിട്ടില്ല.അതുകൊണ്ട് മാര്പാപ്പയുടെയും മൌദൂടിയുടെയും വ്യാഖാനം സ്വീകാര്യമല്ല.<<<<

താങ്കള്‍ സ്വീകരിക്കണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ല. സ്വീകരിക്കേണ്ടവര്‍ സ്വീകരിക്കുന്നു.
കുര്‍ആന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് മുസ്ലിം സ്ത്രീകള്‍ തലയും ശരീരവും മറച്ചു നടക്കുന്നു. കുര്‍ആനില്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന നുണ പറഞ്ഞ് താങ്കള്‍ക്കൊന്നും ഇസ്ലാമില്‍ പരിഷ്ക്കാരമുണ്ടാക്കാന്‍  ആകില്ല.

തല മറയ്ക്കന്‍ പറഞ്ഞു. അത് അന്നത്തെ ആചരമായിരുന്നു. ഇസ്ലാമിലെ മാത്രമല്ല ലോകം മുഴുവനുമുള്ള എല്ലാ സമൂഹങ്ങളിലും അതുണ്ടായിരുന്നു. ഇന്ന് പ്രസക്തി ഇല്ല എന്നു പറഞ്ഞാല്‍ പുരോഗമന ചിന്തയുള്ള മുസ്ലിങ്ങള്‍ അതുള്‍ക്കൊള്ളും. പലരും ഉള്‍ക്കൊണ്ടു കഴിഞ്ഞു. പടിഞ്ഞാറന്‍ നാടുകളില്‍ ജീവിക്കുന്ന ഭൂരിഭാഗം മുസ്ലിങ്ങളും അതുള്‍ക്കൊണ്ടു. അത് കുര്‍ആനില്‍ ഉണ്ടോ ഇല്ലയോ എന്നു നോക്കിയിട്ടുമല്ല. ഇന്നതിനു പ്രസക്തിയില്ല എന്നു മനസിലാക്കിയിട്ടാണ്.

അതിനു പകരം,  അറബി സ്ത്രീകള്‍ നഗ്നരായി നടന്നിരുന്നു, എന്ന അസംബന്ധം പറഞ്ഞു ഫലിപ്പിക്കാനാണു താങ്കള്‍ ശ്രമിക്കുന്നത്. കള്ളം പറഞ്ഞാല്‍ ആളുകള്‍ അവജ്ഞയോടും വെറുപ്പോടും നോക്കും. അതു തന്നെയല്ലേ താങ്കളുടെ അനുഭവവും.





kaalidaasan said...













>>>>അത് ബിച്ചു തീരുമാനിക്കും.<<<<

ബിച്ചു തീരുമാനിച്ചത് കണ്ടില്ലേ. കാച്ചിയും തട്ടവുമിട്ട് നടന്നിരുന്ന അദ്ദേഹത്തിന്റെ അമ്മായി ഇപ്പോള്‍ പര്‍ദ്ദ ഇട്ടു നടക്കുന്നു. അത് നല്ലതാണെന്ന് അദ്ദേഹത്തിനു തോന്നുകയും ചെയ്യുന്നു. മൊഹമ്മദിന്റെ കാലത്തെ അറബി സ്ത്രീകള്‍ നഗ്നരായിട്ടാണു നടന്നിരുന്നത് , എന്ന കള്ളം പറഞ്ഞാണോ താങ്കളവരെ പരിഷ്കരിക്കാന്‍ പോകുന്നത്. ശ്രമിച്ചു നോക്ക്.





kaalidaasan said...













>>>>അന്നത്തെ സംസ്കാരമല്ല ഇന്നത്തെ സംസ്കാരം.അന്നത്തെ പോലെയല്ല ഇന്നത്തെ വസ്ത്ര ധാരണം.<<<<

ഇതിനോട്പൂര്‍ണ്ണമായും യോജിക്കുന്നു. പര്‍ദയും തട്ടവും ഉപേക്ഷിക്കുന്ന മുസ്ലിം സ്ത്രീകള്‍ ഈ സത്യം മനസിലാക്കിയാണത് ചെയ്യുന്നത്. അല്ലാതെ കുര്‍ആനിലെ ഏതെങ്കിലും ഒരായത്തില്‍ പറഞ്ഞത് തല മറയ്ക്കാനാണോ അതോ മാറു മറയ്ക്കാനാണോ എന്ന ഉഡായിപ്പില്‍ തീരുമാനമായിട്ടല്ല. അതിനൊന്നും ഇന്ന് പ്രസക്തിയില്ല എന്നു മനസിലാക്കിയിട്ടു മാത്രമാണ്. മുസ്ലിങ്ങളെ മനസിലാക്കിക്കേണ്ടത് ഇത് മാത്രമേ ഉള്ളു.





kaalidaasan said...













>>>>അതിനു ആ പരാമര്‍ശം മാത്രം മതി.മാറിടം കാണിച്ചു നടന്നു എന്ന് ഞാന്‍ പറഞ്ഞതായി താങ്കളുടെ വികല മനസ് വ്യാഖ്യാനിക്കുന്നു.<<<<

മാറിടം മറച്ചു നടക്കുന്നതിനെയാണോ നഗ്നരായി നടക്കുന്നു എന്നു പറയുന്നത്?





kaalidaasan said...













>>>>രവിചന്ദ്രന്‍ സാര്‍ പറഞ്ഞാല്‍ ഞാന്‍ ഓടില്ല.ഒടെണ്ടാവര്‍ ഓടിക്കോട്ടേ.<<<<

അത് വായിച്ച എല്ലാ മുസ്ലിങ്ങളും ഓടിയില്ല. തീവ്ര മുസ്ലിങ്ങള്‍ ഓടി. ഇവിടെ സമാനമായ അവസ്ഥയില്‍ താങ്കളും ഓടി. അതുകൊണ്ടാണ്' ഒരേ തൂവല്‍ പച്ചികള്‍ എന്നു ഞാന്‍ പറഞ്ഞതും.





kaalidaasan said...













>>>>വളരെ വ്യക്തം.ചട്ടമ്പി സ്വാമികളോട് ഞാന്‍ തത്വത്തില്‍ യോജിക്കുന്നില്ല .<<<<

തത്വത്തില്‍ യോജിക്കത്തവരുടെ വാക്കുകള്‍ വരെ എടുത്തുപയോഗിക്കും. പിടിവള്ളി ആയിട്ട്. അതിനെയാണുനാണമില്ലാത്തവന്റെ അസനത്തില്‍ ആലു മുളച്ചാല്‍ അതും തണല്‍, എന്നു വിളിക്കാറുള്ളത്.





kaalidaasan said...













>>>>ഒരു മുസ്ലിം വിരുദ്ധനായ ക്രിസ്ത്യന്‍ വര്‍ഗീയ വാദിയുടെ മുന്‍പില്‍ എനിക്കൊന്നും തെളിയിക്കാനില്ല..<<<<

പിന്നെ എന്താണാവോ ഇവിടെ ചെയ്യുന്നത്? ഹജ്ജിനു പകരമുള്ള പുണ്യപ്രവര്‍ത്തിയാണോ?





kaalidaasan said...













>>>>ബൈബിളില്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും ഇല്ല എന്നാണു താങ്കളും പറഞ്ഞത്.ക്രിസ്തുവിന്റെ ഇല്ലാത്ത ചരിത്രവും ഉണ്ടാക്കി.അതിനു വേണ്ടി യുക്തിവാദികളെ വരെ തള്ളി പറഞ്ഞു.<<<<

യേശുവിന്റെ പ്രബോധനങ്ങളില്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമില്ല എന്നാണു ഞാന്‍ പറഞ്ഞത്. അതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. അതിനാരുടെ ചരിത്രവുമുണ്ടാക്കേണ്ടതില്ല. യേശുവിന്റെ പ്രബോധനങ്ങള്‍ ആര്‍ക്കും വയിച്ചു മനസിലാകും വിധം ലളിതമായി ലഭ്യമാണ്. യേശു ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ട് എന്ന് ഒരു യുക്തിവാദിയും ഇന്നു വരെ എഴുതിയിട്ടില്ല. അതുകൊണ്ട് തള്ളിപ്പറയേണ്ട ആവശ്യവും ഇല്ല.





kaalidaasan said...













>>>>മുട്ടുകുത്തി കവാത് നടത്തുന്നതിന്റെ കൂടെ ക്രിസ്ത്യന്‍ ലോകം ലോകത്ത് സൂത്രത്തില്‍ ഇരട്ടത്താപ്പും മത പരിവര്‍ത്തനവും അശാന്തിയും വിതക്കുന്നു.<<<<

അഞ്ചുനേരം നിസ്കരിക്കുന്നതിനോടൊപ്പം പത്തു നേരം പൊട്ടിത്തെറിക്കുന്നു, എന്നത് രവിചന്ദ്രന്റെ വാക്കുകളാണ്. അത് തെറ്റാണെങ്കില്‍ അദ്ദേഹത്തോട് ചോദിച്ച് സംശയം ​തീര്‍ക്കുക.





kaalidaasan said...













>>>>എന്നാല്‍ വേറൊരു വിഷയത്തില്‍ സൂരജിനോട് ചൊറിയാന്‍ ചെന്ന്.കിട്ടിയില്ലേ?<<<<

സസ്യ ഭക്ഷണം കൊണ്ട് ഗുണമുണ്ടാകുമെന്നതിനു യാതൊരു തെളിവുമില്ല അത് സംഘപരിവാറിന്റെ പ്രചാരണമാണെന്നു സൂരജ് പറഞ്ഞപ്പോള്‍ അങ്ങനെയല്ല എന്നു ഞാന്‍ പറഞ്ഞു. അതിനെ സൂരജ് എതിര്‍ത്തു.

Low calorie സസ്യ ഭക്ഷണം കൊണ്ട്, ഒരു തരത്തിലുള്ള പ്രമേഹം പൂര്‍ണ്ണമായും സുഖപ്പെടുത്താമെന്നതാണ്, ഏറ്റവും പുതിയ വൈദ്യശാസ്ത്ര വെളിപ്പെടുത്തല്‍.

http://www.guardian.co.uk/society/2011/jun/24/low-calorie-diet-hope-cure-diabetes

Low-calorie diet offers hope of cure for type 2 diabetes

People who have had obesity-related type 2 diabetes for years have been cured, at least temporarily, by keeping to an extreme, low-calorie, diet for two months, scientists report today.

The research, presented today at the American Diabetes Association conference, shows that an extremely low-calorie diet, consisting of diet drinks and non-starchy vegetables, prompts the body to remove the fat clogging the pancreas and preventing it from making insulin.

After the eight-week diet the volunteers returned to normal eating but had advice on healthy foods and portion size. Ten of the group were retested and seven had stayed free of diabetes.

സൂരജിപ്പോഴും അദ്ദേഹത്തിന്റെ പഴയ അഭിപ്രായത്തില്‍ ഉറച്ചു നിന്നോട്ടെ. എനിക്ക് പരാതിയില്ല.

സൂരജിനോട് മാത്രമല്ല. ബ്ളോഗിലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരോടും എനിക്ക് പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്.





kaalidaasan said...













>>>ഞാനെപ്പെഴാ കാളിദാസാ താങ്കളെ മത്തായി എന്നോ ക്രിസ്ത്യാനി എന്നോ വിളിച്ചത്.<<<<


തൊട്ടു മുകളില്‍ താങ്കളെഴുതി വച്ചത് ഇങ്ങനെ.

കാളിദാസന്‍ ദൈവ വിശ്വാസിയും മത വിശ്വാസിയും ആണ്. എന്നാല്‍ അദ്ദേഹം വിശ്വസിക്കുന്ന മതം പുറത്ത്‌ പറയാന്‍ കൊള്ളാത്ത തരത്തില്‍ മോശവും പ്രാകൃതവും ആണ് എന്ന് അദ്ദേഹം കരുതുന്നു. ആ മതത്തിന്‍റെ പ്രത്യേകതകള്‍ ഇവയാണ്.

യേശു ദൈവമാണ്. ബൈബിള്‍ പുതിയ നിയമം ദൈവികമാണ്. എന്നാല്‍ പഴയ നിയമം യഹൂദര്‍ക്ക് മാത്രം ഉള്ളതാണ്, അതില്‍ കെട്ടുകഥകളും ചരിത്രവും എല്ലാം ഉണ്ട്. പുതിയ നിയമത്തില്‍ ഉള്ള ആദാം മുതല്‍ യേശുവേരെയുള്ള വംശാവലിയില്‍ ചരിത്രം ഉണ്ട്. കത്തോലിക സഭ അല്ലാത്ത അല്ലാത്ത കാക്കതൊള്ളായിരം സഭകളളില്‍ ഏതോ ഒന്നിലാണ് വിശ്വാസം (ഇനി അതോ സഭ തെന്നെയില്ലയോ എന്നും അറിയില്ല).


ഇത് താങ്കള്‍ തന്നെ എഴുതുയതാണോ അതോ പണ്ട് മൊഹമ്മദിന്റെ വായില്‍ പിശാച് എന്തോ തിരുകിയതുപോലെ വല്ല പിശാചും തിരുകിയതാണോ?


കത്തോലിക സഭ അല്ലാത്ത അല്ലാത്ത കാക്കതൊള്ളായിരം സഭകളളില്‍ ഏതോ ഒന്ന് ഇസ്ലാമിലെ കാക്കത്തൊള്ളായിരം ജാതികളില്‍ ഒന്നാണോ?





kaalidaasan said...













>>>>>രവിചന്ദ്രന്‍ സാറുമായുള്ള വിഷയം താങ്കള്‍ വിശദീകരിച്ചുവെങ്കിലും പ്രശ്‌നം എന്താണെന്നൊന്നും എനിക്ക് മനസ്സിലായില്ല. വായിച്ചിട്ട് കാര്യമായിട്ടൊന്നും തോന്നിയില്ല.<<<<

സുബൈറിന്റെ പ്രശ്നം കുറച്ച് വിചിത്രമാണ്. പ്രശ്നം രവിചന്ദ്രനുമായിട്ടല്ല. ഞാനുമായിട്ടാണ്. അതിനു കുറച്ച് പഴക്കമുണ്ട്. അത് തുടങ്ങിയത് എന്റെ ബ്ളോഗിലാണ്. അവിടെ സംവാദത്തിനു വന്ന സുബൈര്‍ അവസാനം തര്‍ക്കത്തിലേക്കും കുതര്‍ക്കത്തിലേക്കും  വഴുതിപ്പോയി. അതിന്റെ കാരണം, ഞാന്‍ എന്റെ ദൈവം ആരാണെന്നും മതം ഏതാണെന്നും പറഞ്ഞില്ല ,എന്ന മഹാപരാധവും. ഇക്കാര്യം പിന്നീട് ഞാന്‍ എവിടെ എന്തെഴുതിയാലും ഉന്നയിക്കുക സുബൈറിന്റെ ഒരു സ്വഭാവമായിപ്പോയി.

ഹുസൈന്‍ ബ്ളോഗിലേക്ക് വന്നപ്പോള്‍ ഇദ്ദേഹത്തിന്റെ അദ്യ കമന്റ് തന്നെ, കാളിദാസനെ ബ്ളോക്ക് ചെയ്യണം എന്ന അഭ്യര്‍ത്ഥന ആയിരുന്നു. മറ്റ് പല ഇസ്ലാമിസ്റ്റുകളും ഇതു തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും എന്തുകൊണ്ടോ ഹുസൈന്‍ അത് ചെയ്തില്ല. അവിടെ നടന്ന ചര്‍ച്ചയില്‍," ആദ്യ ജീവന്റെ ഉത്ഭവത്തേപ്പറ്റി ഡാര്‍വിന്‍ നടത്തിയ ഒരു അഭിപ്രായപ്രകടനം" ഞാന്‍ ഉദ്ധരിച്ചിരുന്നു. അതേ സംബന്ധിച്ച് സുബൈര്‍ കുറെയധികം തര്‍ക്കങ്ങള്‍ അവിടെ നടത്തി. അവിടെ വന്നു പോയ എല്ലാവരോടും  ഇതേപ്പറ്റി ചോദിച്ചു. ഇവിടെ രവിചന്ദ്രനോട് ചോദിച്ച അതേ ചോദ്യങ്ങള്‍. ഡാര്‍വിന്റെ വാക്കുകള്‍ അതേപടി പകര്‍ത്തി വച്ച്, യുക്തിയൊക്കെ സുബൈറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷെ സുബൈര്‍ ദുശ്ശാഠ്യത്തില്‍ ഉറച്ചു നിന്നു. അവസാനം സ്വന്തമായി ഒരു പോസ്റ്റും എഴുതി. രവിചന്ദ്രന്‍ ബ്ളോഗിലേക്കെത്തിയ നിമിഷം ആ വിഷയം എടുത്തിട്ടു. രവിചന്ദ്രനേയും മറ്റ് പരിണാമ വാദികളെയും പരിണാമം പഠിപ്പിക്കുന്നു, എന്ന് വീമ്പിളക്കിയാണത് ചെയ്തതും. ഉദ്ദേശ്യം ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. കാളിദാസന്‍  പറഞ്ഞത് തെറ്റാണെന്ന് രവിചന്ദ്രനേക്കൊണ്ടെങ്കിലും പറയിക്കുക. സുബൈര്‍ ഉദേശിച്ചത് നടന്നില്ല. അതിന്റെ നിരാശയാണു പിന്നീട് താങ്കളൊക്കെ വായിച്ചത്.

Natural selection എന്ന പ്രയോഗം പരിണാമ സംബന്ധിയായേ ഉപയോഗിക്കാവു എന്നാണദേഹം ​ധരിച്ചു വച്ചിരിക്കുന്നത്. മറ്റെല്ലാവരും അതംഗീകരിച്ചാല്‍ അദ്ദേഹത്തിന്റെ പ്രശ്നം തീരും. കൊച്ചുകുട്ടികളുടെ ദുര്‍വാശി. അമ്പിളി മാമനെ പിടിച്ചു തരണം എന്നൊക്കെ അവര്‍  ശഠിക്കാറില്ലേ. എന്നു കരുതി ആരെങ്കിലും അമ്പിളി മാമനെ പിടിക്കാന്‍ പോകാറുണ്ടോ? പ്രായമാകുമ്പോള്‍ മനസിലാക്കുമെന്നല്ലേ കരുതാറുള്ളു.





kaalidaasan said...













>>>>>എനിക്കറിയേണ്ടത് എന്താണീ materialism ? അതും ദൈവവും തമ്മിലുള്ള ബന്ധം?മാര്‍ക്സും ദൈവവും തമ്മിലുള്ള ബന്ധം?<<<<


കമ്യൂണിസത്തിന്റെ base എന്താണെന്ന ഒരു വിഷയം ​ഇവിടെ ചര്‍ച്ചാ വിഷയമായി. കമ്യൂണിസത്തിന്റെ base കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഉണ്ടെന്ന് ഞാനും പറഞ്ഞു.

Materialism എന്താണെന്നും അത് ദൈവവുമായി എന്തു ബന്ധമാണെന്നും, മാര്‍ക്സും ദൈവവുമായും. മാര്‍ക്സും മതവുമായും എന്തൊക്കെ ബന്ധമുണ്ടെന്നും ഒക്കെ സ്വന്തമായി അന്വേഷിച്ചു കണ്ടുപിടിച്ചോളു.





kaalidaasan said...













>>>>>പിച്ചും പേയും പറയുന്നത് താങ്കളാണ്.ഒന്നും കിട്ടാതായപ്പോള്‍ ഒരു അടിത്തറയില്‍ തൂങ്ങി.<<<<


അടിത്തറ ശക്തമാണെങ്കില്‍ എന്തു വന്നാലും ആ അടിത്തറ ഇളകില്ല. ശക്തമല്ലെങ്കില്‍ ഇളകിപ്പോകും. അതാണു സാമാന്യ യുക്തിയുള്ളവര്‍ മനസിലാക്കുന്നത്.

പടിഞ്ഞാറുനിന്നുള്ള ഒരു നയതന്ത്രജ്ഞന്‍ ഒരിക്കല്‍ മോസ്കോ സന്ദര്‌ശിച്ചതിനേപ്പറ്റി ഒരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. അവിടെ വച്ച് ഒരാളോട് അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. അവയും കിട്ടിയ ഉത്തരങ്ങളും ഇങ്ങനെ.

Are you a Christian?
I am believing, but not practicing.

Are you a Communist?
I am practicing but not believing.

ഇത് അതിശയോക്തിപരമാണെങ്കിലും സോവിയറ്റ് യൂണിയനിലെ കുറെയധികം ആളുകളുടെ ചിന്താഗതി ഇതുപോലെ ആയിരുന്നു. അത് സത്യമാണെന്ന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷം സംഭവിച്ചത് തെളിയിക്കുന്നു. ശക്തമായ അടിത്തറ ഉണ്ടായിരുന്നെങ്കില്‍ അവരൊന്നും തിരികെ ഈശ്വരവിശ്വാസത്തിലേക്കും, മത വിശ്വാസത്തിലേക്കും പോകില്ലായിരുന്നു. താങ്കള്‍ വെറുതെ തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിക്കുന്നു. അടിത്തറ ദുര്‍ബലമായിരുന്നു.





kaalidaasan said...













>>>>>ഇവിടെയാണ്‌ താങ്കളുടെ ഗൂഗിള്‍ പരിജ്ഞാനം താങ്കളെ പറ്റിക്കുന്നത്.ഹജ്ജാജ് ക്രൂരനും ഭീകരനും ആയിരുന്നു.എന്നാല്‍ മുഹമ്മതിനെ നിഷേധിച്ച ആള്‍ ആയിരുന്നില്ല.<<<<


എന്റെ ഗൂഗിള്‍ പരിജ്ഞാനം താങ്കള്‍ അംഗീകരിക്കേണ്ട. അല്ലാതെ താങ്കള്‍ക്ക് കിട്ടിയ പരിജ്ഞാനം പുറത്തെടുക്കു.

എന്തിനാണു ഹജ്ജാജ് മക്ക ആക്രമിച്ച് കബയില്‍ വച്ച് മുസ്ലിങ്ങളെ കൊന്ന് തല അവിടെ കെട്ടിത്തൂക്കിയത്? ഇസ്ലാമിന്റെ ഭൂമിയിലെ ഏറ്റവും പുണ്യപ്പെട്ട സ്ഥലമാണ്, കബ. ഇസ്ലാമിനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണോ?

ഹജ്ജാജിനെ രക്ഷപ്പെടുത്താന്‍ മൌദൂദിയെയൊക്കെ ഉദ്ധരിച്ചു തുടങ്ങിയത് നല്ല കാര്യം.





kaalidaasan said...













>>>>>അതിനര്‍ത്ഥം അതൊരു നിയമം ആയി എഴുതി വെച്ചിരിക്കുന്നു എന്നാണോ?അങ്ങനെ ആചാരം ഉണ്ടായിരുന്നു എന്നല്ലേ?<<<<

എഴുതി വച്ചാല്‍ മാത്രമേ നിയമം ആകൂ?
താഴ്ന്ന ജാതിക്കാര്‍ മാറു മറയ്ക്കാന്‍ പാടില്ല എന്നത് ഒരലിഖിത നിയമമായിരുന്നു. കേരളത്തില്‍ രാജഭരണകാലത്ത് നിയമങ്ങളൊന്നും ആരും എഴുതിവക്കാറില്ലായിരുന്നു.


മാറുമറച്ചാല്‍ ശിക്ഷ കിട്ടുമായിരുന്നെങ്കില്‍ അത് നിയമം തന്നെയായിരുന്നു.





kaalidaasan said...













>>>>>അങ്ങനെ നിയമമുണ്ടെങ്കില്‍ സിഗരട്ട് വലിക്കുന്നവനെ ഇഷ്ടക്കേട് തോന്നു. വലിക്കാത്തവന്‍ ഇഷ്ടത്തോടെ അനുസരിക്കും<<<<

എന്തൊരു cognition capacity ! കോരിത്തരിച്ചു പോകുന്നു. വലിക്കാത്തവനെ ഈ നിയമം ബാധിക്കില്ല എന്നു താങ്കള്‍ക്ക് മനസിലാകുന്നുണ്ടോ എന്തോ


മോഷ്ടിക്കരുത് എന്ന നിയമമുണ്ടെങ്കില്‍ മോഷ്ടിക്കുന്നവനേ ഇഷ്ടക്കേടു തോന്നൂ. വ്യഭിചരിക്കരുത് എന്ന നിയമമുണ്ടെങ്കില്‍ വ്യഭിചരിക്കുന്നവനേ ഇഷ്ടക്കേടു തോന്നു. അഴിമതി നടത്തരുതെന്ന നിയമമുണ്ടെങ്കില്‍ അഴിമതി വീരനേ ഇഷ്ടക്കേടു തോന്നു. നമുക്കിങ്ങനെ ആപ്തവാക്യങ്ങള്‍ എഴുതി ഹരം കൊള്ളാം.





kaalidaasan said...













>>>>>ഇവിടെ മുഖ പടം എവിടെ? അതിന്റെ ഇംഗ്ലീഷ് തന്നെ നോക്ക്.നന്നായി ശരീരം മറക്കുക.എന്നല്ലേ കിട്ടൂ?<<<<

നന്നായി ശരീരം മറയ്ക്കുക എന്നല്ല പറഞ്ഞിരിക്കുന്നത്. Outer garments (veil എന്ന് മറ്റ് പലയിടത്തും ) കൂടി ഉപയോഗിച്ച് ശരീരം മറയ്ക്കുക എന്നാണ്.

തല ഒഴികെ ഉള്ള ശരീരം എന്നല്ല പറഞ്ഞിരിക്കുന്നത്. തലയും മുഖം ഉള്‍പ്പടെയുള്ള ശരീരം എന്നാണു പറഞ്ഞിരിക്കുന്നത്.

Outer garments എന്നാണുപയോഗിച്ചിരിക്കുന്നത്. ഇത് താങ്കളുടെഅറബികള്‍ ഒറ്റവസ്ത്രം മാത്രമുള്ളവര്‍ ആയിരുന്നു. എന്ന വിശദീകരണം തെറ്റാണെന്നു തെളിയിക്കുന്നു. ഒറ്റവസ്ത്രം മാത്രമുള്ളവരോട് എങ്ങനെയാണ്, outer garments ഇടണം എന്നു നിര്‍ദ്ദേശിക്കുന്നത്? Outer garments or veils എന്നു പറഞ്ഞാല്‍ സാധാരണ വസ്ത്രത്തിനു പുറമെ മുകളില്‍ മറ്റൊരു വസ്ത്രം കൂടി ധരിക്കണമെന്നാണ്. അതിനെയാണു പര്‍ദ്ദ എന്നു വിളിക്കുന്നതും.

മറ്റുള്ളവര്‍ ശല്യം ചെയ്യാതിരിക്കാന്‍ മൂടി നടക്കണമെന്നാണ്, ഈ ആയത്തില്‍ പറഞ്ഞിരിക്കുന്നത്. തലയും മുഖവുമൊഴികെ മറ്റുഭഗങ്ങള്‍ എന്നത് താങ്കളുടെ ദുര്‍വ്യാഖ്യാനവും.





kaalidaasan said...













>>>>>ക്രിസ്ത്യാനിയുടെയോ മുസ്ലിമിന്റെയോ കാര്യമല്ലല്ലോ ഇവിടെ കേരള കാര്യത്തില്‍ പറഞ്ഞത്? ഹിന്ദുവിന്റെ 'മാത്രം'കാര്യമല്ലേ? പിന്നെന്തിനു ആളെണ്ണം കൂട്ടാന്‍ അവരെ പൊക്കിക്കൊണ്ട് വരുന്നു? നായര്‍ സ്ത്രീകള്‍ ഉള്‍പെടെ എല്ലാവര്ക്കും ബാധകമായിരുന്നു ആചാരം.<<<<

ആളേക്കൂട്ടാനല്ല, കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും മാറു മറച്ചല്ല നടന്നിരുന്നത് എന്നു താങ്കള്‍ പറഞ്ഞത് കള്ളമാണെന്നു തെളിയിക്കാനാണ്.

കേരളത്തിലെ ക്രിസ്റ്റ്യാനികളുടെയും മുസ്ലിങ്ങളുടെയും കാര്യം, കേരള കാര്യത്തില്‍ അല്ലാതെ പിന്നെ സൌദി അറേബ്യയുടെയം ​ഇറാന്റെയും കാര്യത്തിലാണോ പറയേണ്ടത്?

കേരള കാര്യം പറയുമ്പോള്‍ അത് ഹിന്ദുക്കളുടെ മാത്രം കാര്യമായി മാറി. അപ്പോള്‍ ക്രിസ്ത്യാനി സ്ത്രീകളും മുസ്ലിം സ്ത്രീകളും കേരളത്തില്‍  തന്നെയല്ലേ ജീവിച്ചിരുന്നത്?

കേരളത്തിലെ ഭൂരിഭാഗം ​സ്ത്രീകളം ​മാറു മറച്ചാണു നടന്നിരുന്നത്. ഹിന്ദുകളിലെ ചില ജാതികളെ മാറു മറയ്ക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. അതുകൊണ്ടാണവര്‍ പ്രതിഷേധിച്ചതും.





kaalidaasan said...













>>>>>മുസ്ലിങ്ങളെയും ക്രിസ്ത്യാനിയെയും വെറുതെ വിടുക.അത് എന്റെ അജണ്ടയില്‍ ഇല്ലാത്ത കാര്യമാണ്. അപ്പോള്‍ ഹിന്ദുക്കളിലെ ഭൂരിപക്ഷമായോ?<<<<

മുസ്ലിങ്ങളെയും ക്രിസ്ത്യാനിയെയും സ്ത്രീകളുടെ മാറിടം മാറിടമല്ലേ?

ഹിന്ദുക്കളിലെ ഭൂരിപക്ഷത്തേക്കുറിച്ചല്ല ഞാന്‍  പറഞ്ഞത്. മാറിടമുള്ള കേരളത്തിലെ സ്ത്രീകളേക്കുറിച്ചാണ്.
കേരളത്തിലെ ഭൂരിഭഗം സ്ത്രീകളും മാറു മറച്ചാണു നടന്നിരുന്നത്. അതുകൊണ്ടാണ്| മാറു തുറന്നിട്ടു നടക്കുന്നത് നാണക്കേടായി സ്ത്രീകള്‍ക്കു തോന്നിയതും അതിനെതിരെ പ്രതിഷേധിച്ചതും.





kaalidaasan said...













>>>>>മാറണ്ട ..താങ്കളെ പോലുള്ള വര്‍ഗീയ വാദികള്‍ക്ക് മുന്നില്‍ മാരാതിരിക്കുന്നതാണ് നല്ലത്.<<<<

അപ്പോള്‍ ഇത്രയേ ഉള്ളു താങ്കളുടെ പുരോഗമന വാദം. പരിഷകരിക്കാനിറങ്ങിയവന്റെ മനസിലിരുപ്പ് പരിഷ്കാരമൊന്ന്മല്ല.

കുര്‍ആന്‍ മാറാന്‍ ഭൂരിഭാഗം  മുസ്ലിങ്ങളും സമ്മതിക്കില്ല. മാറിയില്ലെങ്കിലും താങ്കളേപ്പോലുള്ള കാപട്യങ്ങള്‍ക്ക് പ്രശ്നവുമില്ല. പക്ഷെ മറ്റുള്ളവരൊക്കെ താങ്കളുടെ കാപട്യത്തെ പുരോഗമനം എന്നു പറഞ്ഞു കയ്യടിക്കണം.





kaalidaasan said...













>>>>>എനിക്ക് തോന്നിയ അഭിപ്രായമാണ് ഞാനും പറഞ്ഞത്.എഴുതുന്നത്‌ രവിചന്ദ്രന്‍ സാറിന്റെ ബ്ലോഗിലും..അദ്ദേഹം അനുവദിക്കുന്ന കാലത്തോളം ഞാനും എഴുതും.<<<<

എഴുതണം എല്ലാവരും വായിക്കട്ടെ. അതിന്റെ കൂടെഞാന്‍ താങ്കളെ ചുറിഞ്ഞു ,എന്നൊക്കെയുള്ള നേഴ്സറി നിലവാരത്തില്‍ പരാതി പറയാതെ ഇരിക്കുക. താങ്കളുടെ മനസിലുള്ളതും, താങ്കള്‍ അറിഞ്ഞതും, താങ്കള്‍ക്ക് തോന്നുന്നതുമായ കാര്യങ്ങളൊക്കെ എഴുതണം.





kaalidaasan said...













>>>>>നഗ്നരായി നടന്നു എന്ന് ഞാന്‍ എവിടെ പറഞ്ഞു? <<<<

അപ്പോള്‍ അറബി സ്ത്രീകള്‍ മാറിടം തുറന്നു നടന്നിരുന്നു എന്നു പറഞ്ഞതോ?

മാറു മറയ്ക്കാതെ നടക്കുന്നവരെ അര്‍ത്ഥ നഗ്നരെന്നാണു വിളിക്കുക. അരക്കെട്ടു കൂടി തുറന്നിടുന്നവരെ പൂര്‍ണ്ണ നഗ്ന്നരെന്നും വിളിക്കുന്നു. ഇസ്ലാമിക നിദാനശാസ്ത്രപ്രകാരം നഗ്നത എന്നു പറഞ്ഞാല്‍ എന്താണെന്ന് ഒന്നു വിശദീകരിക്കാമോ?





kaalidaasan said...













>>>>മതം ശക്തിപ്പെട്ടപ്പോള്‍ അതിനൊപ്പം നില്‍ക്കുന്നുവെന്നല്ലാതെ വിശ്വാസം ഇന്നും റഷ്യില്‍ വലിയൊരു ഘടകമല്ലെന്നാണ് കഴിഞ്ഞവര്‍ഷം വരെ അവിടെ താമസിച്ച എനിക്ക് പറയാനുള്ളത്.<<<<

100 % മതനിരാസമുണ്ടായിരുന്ന റഷ്യയില്‍ ഇപ്പോള്‍ 40-45% മതനിരാസമേ ഉള്ളു.

കമ്യൂണിസ്റ്റുകള്‍ ഭരിച്ചിരുന്നപ്പോള്‍ മതം ശക്തമല്ലായിരുന്നു. ഇപ്പോള്‍ അവിടെ മതം ശക്തിപ്പെട്ടു. ജനങ്ങള്‍ അതിനൊപ്പം നില്‍ക്കുന്നു.

ഇത് രണ്ടും അവിടെ താമസിച്ചപ്പോള്‍ താങ്കള്‍ മനസിലാക്കിയിട്ടുണ്ടല്ലോ.

അതു മാത്രമേ ഞാന്‍ പറഞ്ഞുള്ളു.

നാസു പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. കമ്യൂണിസം ഡയലെക്റ്റിക്കല്‍  മെറ്റീരിയലിസമാണെന്ന് ഞാന്‍ പഠിച്ചിട്ടില്ല. കമ്യൂണിസത്തിനുള്ളിലെ ഒരു ചിന്തധാരയായിട്ടേ ഞാന്‍ അത് മനസിലാക്കിയിട്ടുള്ളു. ഒരു കമ്യൂണിസ്റ്റാകാന്‍ ഇതിന്റെ യാതൊരു ആവശ്യവുമില്ല. മാര്‍ക്സ് വരെ മതത്തെ പുകഴ്ത്തിപറഞ്ഞിട്ടുണ്ട്.

കമ്യൂണിസ്റ്റു ചൈനയില്‍ ഔദ്യോഗികമായ ഒരു കത്തോലിക്കാ സഭയുണ്ടെന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ?





kaalidaasan said...













>>>>കമ്മ്യൂണിസത്തിന്റെ കാലത്ത് ഇത്തരം കണക്കൊന്നും എടുത്തിട്ടില്ല.<<<<

അപ്പോള്‍ ഈ കണക്കൊന്നുമില്ലാതെയാണോ നാസ് എന്തിനൊക്കെയോ ശക്തമായ അടിത്തറ ഉണ്ടായിരുന്നു എന്നൊക്കെ വിളിച്ചു പറഞ്ഞത്? ഇതറിഞ്ഞുകൊണ്ടായിരുന്നോ നാസു പറഞ്ഞത് ശരി എന്നൊക്കെ താങ്കളും എഴുതിയത്?

Materialism, atheism എന്നിവക്ക് ശക്തമായ അടിത്തറ അവിടെ ഉണ്ടായിരുന്നു, എന്നും  യേശു ഉള്‍പെടെ സകല കൊമാളികളെയും നിഷേധിച്ച dialectical materialism ആയിരുന്നു അതിന്റെ അടിത്തറ, എന്നുമൊക്കെ ഇവിടെ എഴുതിയത് നാസാണ്. ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്ത് ആ അഭിപ്രായത്തോട് പ്രതികരിച്ചതേ ഉള്ളു.

കമ്യൂണിസ്റ്റുകര്‍ ഭരിച്ചപ്പോഴും കുറെയധികം ആളുകള്‍ മത വിശ്വാസവും ഈശ്വരവിശ്വസവും മനസില്‍ സൂക്ഷിച്ച്, പുറമെ കാണിക്കാതെ ജീവിച്ചു. കമ്യൂണിസം തകര്‍ന്നപ്പോള്‍ അത് പുറത്തുമെടുത്തു. ഇതിന്റെ കാരണം  തുടങ്ങിയവയുടെ അടിത്തറ അത്ര ശക്തമല്ലായിരുന്നു. ഇതാണു ഞാന്‍ പറഞ്ഞത്.

പടിഞ്ഞാറന്‍ നാടുകളില്‍ മത നിരാസം ആളുകള്‍ സ്വയം തെരഞ്ഞെടുക്കുന്നുണ്ട്. സ്കാന്‍ഡിനേവ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ആരും അടിച്ചേല്‍പ്പിക്കാതെ അത് തെരഞ്ഞെടുത്തു.





kaalidaasan said...













>>>>ഡയലെക്റ്റിക്കല്‍ മെറ്റീരിലിയസം കമ്മ്യൂണിസത്തിന്റെ ബേസല്ലേ? .<<<<

അല്ല. അത് മാര്‍ക്സിസത്തിലെ ഒരു ചിന്താധാരയാണ്. അതിനു പ്രാധാന്യം കൊടുക്കുന്ന ചില മാര്‍ക്സിസ്റ്റുകള്‍ അവരുടെ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനമായി അതിനെ കാണുന്നു. അത്രമാത്രം.

http://en.wikipedia.org/wiki/Dialectical_materialism

Dialectical materialism

Dialectical materialism is a strand of Marxism synthesizing Hegel's dialectics and Ludwig Andreas Feuerbach's materialism. According to certain followers of Karl Marx, it is the philosophical basis of Marxism, although this remains a controversial assertion due to the disputed status of science and naturalism in Marx's thought. The basic idea of dialectical materialism is that every economic order grows to a state of maximum efficiency, while at the same time developing internal contradictions or weaknesses that contribute to its decay.





kaalidaasan said...













>>>>മാര്‍കസ് മതത്തെ വാഴ്ത്തിപ്പാടിയെ വരികള്‍? അതൊക്കെ മൊത്തം വായിച്ചുനോക്കിയിട്ടുണ്ടോ?<<<<

മൊത്തം വായിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, മാര്‍ക്സ് മതത്തെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട് എന്ന് എഴുതിയതും.





kaalidaasan said...













>>>>>കാളിദാസന്‍ എഴുതിവെച്ചിരിക്കുന്നത് കണ്ടോ. strand of Marxism, it is the philosophical basis of Marxism,... എന്നിട്ട് പറയുക ഡയലക്റ്റിക്കല്‍ മെറ്റീരിയലിസം കമ്മ്യൂണിസത്തിന്റെ ബേസ് അല്ല.<<<<<

അപ്പോള്‍ താങ്കള്‍ക്കും ഇംഗ്ളീഷ് വായിച്ചിട്ട് മനസിലാകുന്നില്ല അല്ലേ. കാളിദാസന്‍ എഴുതി വച്ചത് താങ്കള്‍ തലയും വാലും കളഞ്ഞ് ഇവിടെ എഴുതിയതല്ല. ഇങ്ങനെയാണ്.


Dialectical materialism is a strand of Marxism. According to certain followers of Karl Marx, it is the philosophical basis of Marxism, although this remains a controversial assertion due to the disputed status of science and naturalism in Marx's thought.

ഇതിന്റെ മലയാള പരിഭാഷ ഇങ്ങനെ.
ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസം ഒരു മാര്‍ക്സിസ്റ്റ് ചിന്താധാരയാണ്. ഇതൊരു തര്‍ക്കവിഷയമായി അവശേഷിക്കുന്നുണ്ടെങ്കിലും. മാര്‍ക്സിന്റെ ചില അനുയായികളുടെ അഭിപ്രായത്തില്‍ ഇതാണ്, മാര്‍ക്സിസത്തിന്റെ അടിസ്ഥാനം.

"ചില മാര്‍ക്സിസ്റ്റുകാര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇതിനു വ്യാപകമായ അംഗീകാരമില്ല", എന്നാണാ വാക്കുകളുടെ അര്‍ത്ഥം.





kaalidaasan said...













>>>>>ഇതാണ് മാര്‍ക്‌സ പറഞ്ഞത്. ഇവിടുത്തെ മതവിശ്വാസിയായ സി.പി.എമം കാരാണ് മതത്തെ മാര്‍ക്‌സ് പുകഴ്ത്തിയെന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.<<<<<

ഇത് തെറ്റായ വ്യാഖ്യാനമാണ്. മതത്തെ വിമര്‍ശിക്കാന്‍ വേണ്ടിയല്ല മാര്‍ക്സ് ഈ വാചകങ്ങള്‍ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ Critique of Hegel’s Philosophy of Right എന്ന പുസ്തകത്തിലാണീ വാചകങ്ങളുള്ളത്. അതിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

Religious distress is at the same time the expression of real distress and the protest against real distress. Religion is the sigh of the oppressed creature, the heart of a heartless world, just as it is the spirit of a spiritless situation. It is the opium of the people. The abolition of religion as the illusory happiness of the people is required for their real happiness. The demand to give up the illusion about its condition is the demand to give up a condition which needs illusions.


സമൂഹ്യാവസ്ഥകളെ വിശകലനം ചെയ്തുകൊണ്ടാണ്, മാര്‍ക്സ് ഇതൊക്കെ എഴുതിയത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌, എന്നതൊക്കെ ദുര്‍വ്യാഖ്യാനമാണ്. കറുപ്പ്മയക്കുമരുന്നാണെന്ന അര്‍ത്ഥത്തിലുമല്ല മാര്‍ക്സ് ആ വാക്കുപയോഗിച്ചത്. വേദന സംഹാരി, എന്ന അര്‍ത്ഥത്തില്‍ മാത്രമാണതുപയോഗിച്ചതും. വേദന സംഹാരി, വേദനക്ക് ശമനമുണ്ടാക്കുന്നു. പക്ഷെ വേദനയുടെ ഹേതുവിനെ ഇല്ലാതാക്കുന്നില്ല. മതം സ്മൂഹത്തിന്‌ real distress ഉണ്ടാകുമ്പോള്‍  ചില ആശ്വാസങ്ങള്‍ നല്‍കുന്നു. പക്ഷെ real distress നെ പരിഹരിക്കുന്നില്ല. പരിഹരിക്കേണ്ടത് real distress ആണ്. അത് ചെയ്യുമ്പോള്‍ മനുഷ്യനു മതത്തിന്റെ ആവശ്യമുണ്ടാകില്ല.

കാലു മുറിഞ്ഞാല്‍ വേദന ഉണ്ടാകും. കറുപ്പോ പാരസെറ്റമോളോ കഴിച്ചാല്‍ ആ വേദനക്ക് താല്‍ക്കാലിക ശമനമുണ്ടാകും. പക്ഷെ മുറിവിനെ അത് സുഖപ്പെടുത്തില്ല. ഇതേ അര്‍ത്ഥത്തിലാണു മാര്‍ക്സ് കറുപ്പിനേക്കുറിച്ച് പറയുന്നത്. Real distress ഉണ്ടാകുമ്പോള്‍ illusory happiness തരുന്ന മതം, real happiness തരില്ല, illusory happiness മാത്രമേ തരൂ . Real happiness ഉണ്ടാകണമെങ്കില്‍, real distress ന്റെ കരണങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. ഈ illusory happiness തരുന്ന മതം കൊണ്ട് താല്‍കാലിക ആശ്വാസം ഉണ്ടാകുമെന്നല്ലാതെ സ്ഥായിയായ ആശ്വാസം ഉണ്ടാകില്ല. അത് real unhappiness പരിഹരിക്കാന്‍ ഒരു തടസമായി നില്‍ക്കും. കാരണം അത് ഒരു illusory happiness മാത്രമേ തരുന്നുള്ളു.

Real happiness ഉണ്ടാകണമെങ്കില്‍ മതത്തെ the illusory happiness ആയി ഉപയോഗിക്കുന്ന പ്രവണത തടയണം.

ഇവിടെ കാള്‍ മാര്‍ക്സ് മതത്തിന്റെ ഒരു ദുരുപയോഗത്തെയാണു വിമര്‍ശിക്കുന്നത്. സാമ്പത്തിക സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മതത്തിനു കഴിയില്ല. അതുകൊണ്ട് ഈ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മതത്തില്‍ അഭയം തേടാതെ അവ പരിഹരിക്കുകയാണു വേണ്ടത്.

മതത്തെ നികൃഷ്ടമായ രീതിയില്‍ തള്ളിക്കളയുകയല്ല മാര്‍ക്സ് ചെയ്തത്.Distress ഉണ്ടാകുമ്പോള്‍ താല്‍കാലിക ആശ്വാസം തരുന്ന ഒന്നാണെന്നുകൂടി പറഞ്ഞു.





kaalidaasan said...













>>>>>Marxism, or Scientific Socialism, is the name given to the body of ideas first worked out by Karl Marx (1818-1883) and Friedrich Engels (1820-1895). In their totality, these ideas provide a fully worked-out theoretical basis for the struggle of the working class to attain a higher form of human society - socialism.<<<<<

ഇതൊക്കെ പകര്‍ത്തി വയ്ക്കുന്നത് വെറുതെ വായിക്കാതെയാണെന്നു മനസിലായി. ഈ വചകങ്ങള്‍ വായിച്ചിട്ടും മാര്‍ക്സിസത്തിന്റെ base എന്താണെന്ന് മനസിലായിട്ടില്ലെങ്കില്‍ ഇതൊന്നും താങ്കളുടെ വലിയ ബുദ്ധിയില്‍ ഒതുങ്ങില്ല എന്നു സമാധാനിക്കുക.

സോവിയറ്റ് യൂണിയനിലുണ്ടായിരുന്ന കമ്യൂണിസത്തിന്റെ അടിത്തറ, materialism ഉം atheism ഉം ആയിരുന്നു, എന്ന് തെളിയിക്കാനാണീ പങ്കപ്പാടുകളെങ്കില്‍, കഷ്ടം എന്നേ പറയുന്നുള്ളു.





kaalidaasan said...













>>>>>അല്ല കാളിദാസ 'ചില'അനുയായികളുടെ അഭിപ്രായത്തില്‍ എന്ന് പറഞ്ഞല്ലോ?അപ്പോള്‍ ബാക്കി അനുയായികള്‍ എവിടെയൊക്കെയാണ് ഉള്ളത്?<<<<<

കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടി മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റു പാര്‍ട്ടിയാണ്. താങ്കളുടെ ചുറ്റവട്ടത്തും അവരുണ്ട്. നേരിട്ട് മനസിലാക്കാമല്ലോ.





kaalidaasan said...













>>>>>ചോദ്യവും ഉത്തരവും താങ്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്.അവസാനം ബൈബിളിന്റെ കാര്യത്തില്‍ നടത്തിയ പോലെ ഒരു ദുര്വ്യാഖ്യാനവും"എനിക്കത് വായിച്ചിട്ട് ഇങ്ങനെയാണ് മനസിലായത് എന്ന്" പറഞ്ഞ പോലെ.<<<<<

എനിക്കത് വായിച്ചിട്ട് മനസിലായ കാര്യങ്ങളല്ലെ ഞാന്‍ പറയേണ്ടത്?

താങ്കളേപ്പോലെ മറ്റുള്ളവരുടെ വ്യാഖ്യാനത്തെ ആശ്രയിക്കേണ്ട ഗതികേട് എനിക്കില്ല. മാര്‍ക്സിന്റെ പുസ്തകം ഇംഗ്ളീഷില്‍ ലഭ്യമാണ്. അത് വായിച്ചാല്‍ മനസിലാക്കാനുള്ള ഇംഗ്ളീഷ് പരിജ്ഞാനം എനിക്കുണ്ട്. ആര്‍ക്കും അത് വായിക്കാം. മതത്തേക്കുറിച്ച് മാര്‍ക്സ് നടത്തിയ ചില പരാമര്‍ശങ്ങളാണ്, അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ട വാക്കുകള്‍ നിര്‍ഭാഗ്യവശാല്‍ അതിന്റെ ദുര്‍വ്യാഖ്യാനമാണ്, അനോണിയേപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത്. ആര്‍ക്കും ആയിച്ചാല്‍ മനസിലാകുന്ന യേശുവിന്റെ വാക്കകുള്‍ താങ്കള്‍ ദുര്‍വ്യാഖ്യാനിക്കുമ്പോലെ.

ഇതൊക്കെ താങ്കള്‍ ശരിയായി മനസിലാക്കുകയോ അനോണി ഇവിടെ ദുര്‍വ്യാഖ്യാനിച്ചത് മനസിലാക്കുകയോ ഒക്കെ താങ്കളുടെ ഇഷ്ടം. ഞാന്‍ മനസിലാക്കിയ കാര്യം ഞാന്‍ എഴുതി. അതില്‍ മാറ്റം വരുത്തണമെന്ന് എനിക്ക് തോന്നുന്നുമില്ല.





kaalidaasan said...













>>>>>മതം മനുഷ്യനെ അസംബന്ദങ്ങളില്‍ കുരുക്കി നിര്‍ത്തി ചൂഷണം ചെയ്യുന്ന ഉപാധി മാത്രമാണെന്ന് വിശ്വസിച്ച മാര്‍ക്സ് 'മതത്തിന്റെ ദുരുപയോഗം' ആണത്രേ അവിടെ ഉദ്ദേശിച്ചത്.<<<<<

അസംബന്ധങ്ങളിലില്‍ കുരുക്കി ചൂക്ഷണം ചെയ്യുന്നതിനെയല്ലേ ദുരുപയോഗം എന്നു പറയുന്നത്? അതോ ഇനി ഇസ്ലാമിക നിദാനാശാസ്ത്രത്തില്‍ ദുരുപയോഗത്തിനു വേറെ എന്തെങ്കിലും അര്‍ത്ഥം കൂടി ഉണ്ടോ?

മതം മനുഷ്യനെ ചൂക്ഷണം ചെയ്യുന്നു. അവന്റെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തനാക്കാതെ താല്‍കാലിക ആശ്വാസം നല്‍കുന്നു. മനുഷ്യനു വേണ്ടത് അതല്ല. ശാശ്വതമായ പരിഹാരമാണ്, എന്ന് മാര്‍ക്സ് പറഞ്ഞു.

Religion is the sigh of the oppressed creature, the heart of a heartless world, just as it is the spirit of a spiritless situation.

എന്നൊക്കെ മതത്തേപ്പറ്റി മാര്‍ക്സ് പറഞ്ഞത് കറുപ്പടിച്ച് മയങ്ങിക്കിടന്ന അവസ്ഥയിലല്ല. മതത്തെ ശരിയായി പഠിച്ച് വിശകലനം ചെയ്താണ്.

മതം മോശമാണെന്ന് പറയാന്‍ ഇതുപോലെ ബുദ്ധിമുട്ടേണ്ട ആവശ്യവുമില്ല. മതം മനുഷ്യനാവശ്യമില്ലാത്ത കൊടിയ വിഷമാണെന്നു പറഞ്ഞാല്‍ മതിയായിരുന്നു.Heart of a heartless world, spirit of a spiritless situation. എന്നൊക്കെ അദ്ദേഹം പറഞ്ഞത് എന്തിനാണെന്ന് സ്വയം ഒന്നാലോചിച്ചു നോക്കുക.

യേശുവിനെ വെറുക്കുന്ന താങ്കള്‍ യേശുവിനേക്കുറിച്ച് ഇതുപോലെ ഒരു പരാമര്‍ശം നടത്തുമോ? മതത്തോട് മാര്‍ക്സിന്‌ അത്ര വലിയ വെറുപ്പായിരുന്നെങ്കില്‍ എന്തിനിതുപോലെ ചിലതൊക്കെ പറഞ്ഞു?





kaalidaasan said...













>>>>>താങ്കള്‍ പറഞ്ഞത് കടുത്ത അസംബന്ധമാണ്.കാരണം മാര്‍ക്സ് ഹെഗലിന്റെ സിദ്ധാന്തങ്ങളില്‍ നിന്ന് അകലാനുണ്ടായ കാരണം തന്നെ "ആശയ" വാദതോടുള്ള കടുത്ത എതിര്‍പ്പായിരുന്നു.<<<<<

എന്ത് അസംബന്ധമാണു ഞന്‍ പറഞ്ഞത്? മാര്‍ക്സ് ഹെഗലുമായി അടുത്തെന്നോ അകന്നു എന്നോ ഒന്നും  ഞാന്‍ പറഞ്ഞില്ലല്ലോ. ഹെഗലിനേക്കുറിച്ചെഴുതിയ ഒരു പുസ്തകത്തിലാണ്, അദ്ദേഹം മതത്തേക്കുറിച്ചുള്ള ഇവിടെ പരാമര്‍ശിച്ച അഭിപ്രായമെഴുതിയതെന്നു മാത്രമല്ലേ ഞാന്‍ പറഞ്ഞുള്ളു. മാര്‍ക്സും ഹെഗലും തമ്മില്‍  എന്തുണ്ടായി എന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല.





kaalidaasan said...













>>>>>എന്നെ മാര്‍ക്‌സിസം പഠിപ്പിക്കാനുള്ള പ്രായമൊന്നും കാളിക്കായിട്ടില്ല. ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസം മാര്‍ക്‌സിസ്റ്റ് ചിന്താധാരയെന്നു പറയുമ്പോള്‍ അത് അംഗീകരിക്കാത്തവരുണ്ടെന്നാണോ പറയേണ്ടത്. ബേസ് എന്നാല്‍ എന്താ അര്‍ത്ഥം. തൂണുപോലെ ഉറപ്പിക്കുന്ന സാധനമാണോ. എങ്കില്‍ എല്ലാവരും അംഗീകരിക്കുന്ന controversial അല്ലാത്ത മാര്ക്‌സിസത്തിന്റെ ബേസ് കാളി പറ. <<<<<

താങ്കള്‍ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. ഞാന്‍ താങ്കളെ മാര്‍ക്സിസമോ മറ്റെന്തെങ്കിലുമോ പഠിപ്പിക്കാന്‍ വന്നിട്ടില്ല.

ഞാന്‍ കമ്യൂണിസത്തേപ്പറ്റി മനസിലാക്കിയ കാര്യങ്ങളാണിവിടെ എഴുതിയത്. അത് തെറ്റാണെങ്കില്‍  ശരിയായിട്ടുള്ളത് മാര്‍ക്സിന്റെ ഏതെങ്കിലും പുസ്തകത്തില്‍ നിന്നു ഉദ്ധരിച്ച് എന്നെ തിരുത്തുക.

ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസം  കമ്യൂണിസത്തിന്റെ base അല്ല എന്നു മാത്രമേ ഞാന്‍ പറഞ്ഞിള്ളു. അതിലെ ഒരു ഘടകം മാത്രം. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ മാര്‍ക്സിന്റെ ഏതെങ്കിലും പുസ്തകത്തില്‍ നിന്നും ഇതു സംബന്ധിച്ച് വിവരം ഉദ്ധരിക്കുക.

കമ്യൂണിസത്തിന്റെ base സോഷ്യലിസമാണ്. സോഷ്യലിസം നേടിയെടുക്കാനുള്ള ഒരു വഴിയാണ്, കമ്യൂണിസം.

മാവോ ലെനിന്‍ കാസ്ട്രോ തുടങ്ങിയവര്‍ അതിനു വേണ്ടി കണ്ടെത്തിയത് ഒരു പ്രത്യേക വഴി. ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കണ്ടെത്തിയത് മറ്റൊരു വഴി.

ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസം എന്ന വാക്ക് നാസ് ഇവിടെ വലിച്ചുകൊണ്ടു വന്നതാണ്. സോവിയറ്റ്കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയം atheism ആയിരുന്നു. അതിനു ശക്തമായ അടിത്തറ ഉണ്ടായിരുന്നു, എന്നൊക്കെ വദിച്ചുകൊണ്ടിരുന്നപ്പോള്‍  എഴുതിയ വാക്കായിരുന്നു അത്.

ചൈനയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി അംഗീകരിക്കുന്ന ഒരു കത്തോലിക്കാ സഭയുണ്ട്. എല്ലാ കമ്യൂണിസ്റ്റുകളും ഔദ്യോഗിക നയമായി atheism അംഗീകരിക്കുന്നതാണെങ്കില്‍ ഇതെങ്ങനെ വിശദീകരിക്കാന്‍ ആകും?





kaalidaasan said...













>>>>>മയക്കുന്നതുകൊണ്ടാണ് കാളി വേദന പോകുന്നത്.ഡോക്ടറല്ലേ, മയക്കുക എന്നു പറഞ്ഞാല്‍ എന്താ അര്‍ത്ഥം. ഫണ്ട് കറുപ്പും മദ്യവും കൊടുത്ത് ഓപ്പറേഷന്‍ നടത്തിയിട്ടില്ലേ. . <<<<<

താങ്കള്‍ക്ക് ലിങ്കിഷ്ടമില്ലെങ്കിലും ചില ലിങ്കുകള്‍

http://en.wikipedia.org/wiki/Opium

The Sumerian, Assyrian, Egyptian, Indian, Minoan, Greek, Roman, Persian and Arab Empires each made widespread use of opium, which was the most potent form of pain relief then available, allowing ancient surgeons to perform prolonged surgical procedures. Opium is mentioned in the most important medical texts of the ancient world, including the Ebers Papyrus and the writings of Dioscorides, Galen, and Avicenna. Widespread medical use of unprocessed opium continued through the American Civil War before giving way to morphine and its successors, which could be injected at a precisely controlled dosage.

http://www.drugs.com/opium.html

What is Opium?


Opium is a highly addictive narcotic drug acquired in the dried latex form from the opium poppy (Papaver somniferum) seed pod. Traditionally the unripened pod is slit open and the sap seeps out and dries on the outer surface of the pod. The resulting yellow-brown latex, which is scraped off of the pod, is bitter in taste and contains varying amounts of alkaloids such as morphine, codeine, thebaine and papaverine.

http://www.drugs.com/morphine.html

What is morphine?

Morphine is in a group of drugs called narcotic pain relievers.

Morphine is used to treat moderate to severe pain. It works by dulling the pain perception center in the brain. Short-acting formulations are taken as needed for pain. Extended-release formulations are used when around-the-clock pain relief is needed.

http://www.pharmweb.net/pwmirror/pwy/paracetamol/pharmwebpicmechs.html

It now appears paracetamol has a highly targeted action in the brain, blocking an enzyme involved in the transmission of pain.





kaalidaasan said...













>>>>>നേരിട്ട് മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.പക്ഷെ വര്‍ഗ സമരം പിറകോട്ടു (തത്വതിലെങ്കിലും)മാറ്റിവെച്ച ആരെയും കണ്ടതായി ഓര്‍ക്കുന്നില്ല.<<<<<

ഇപ്പോള്‍ മനസിലായില്ലേ കമ്യൂണിസത്തിന്റെ base എന്താണെന്ന്?





kaalidaasan said...













>>>>>താങ്കള്‍ മുറിച്ചെടുത്തത്തിനു തൊട്ടു മീതെ താഴെ കാണുന്നതും കൂടി ഉണ്ടായിരുന്നു .ഒന്ന് തര്‍ജമ ചെയ്തു തരണേ...

We are starting with dialectical materialism, the philosophy of Marxism.

By Rob Sewell<<<<<


താങ്കളെന്തിനാണിതു പോലെ വ്യാഖ്യാനങ്ങളിലേക്കൊക്കെ പോകുന്നത്? മാര്‍ക്സിന്റെ പുസ്തകങ്ങളില്‍ നിന്നും ഉദ്ധരിച്ചുകൂടെ?





kaalidaasan said...













>>>>>നിരീശ്വരവാദപ്രചരണം പാര്‍ട്ടി പ്രോഗ്രാമിലെ ഒഴിവാക്കാനാവാത്ത കാര്യമാണെന്നാണ് സഖാവ് ലെനിന്‍ വര്‍ക്കേഴ്‌സ്(Attitude of the workers part to religion)പാര്‍ട്ടിയോടുള്ള ലഘുലേഖയില്‍ പറഞ്ഞത്. ('our programme necessarily includes the propaganda of atheism'').<<<<<

Atheism സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക നയമായിരുന്നു എന്ന് നാസ് പറഞ്ഞ അഭിപ്രായ്ത്തിന്‍മേലാണി ചര്‍ച്ച നടന്നതു തന്നെ. അതിനെ ഞാന്‍ നിഷേധിച്ചിട്ടില്ല. അതിനു ശക്തമായ അടിത്തറ സോവിയറ്റ് യൂണിയനിലുണ്ടായിരുന്നു എന്നു പിന്നീട് പറഞ്ഞതിനെയാണു ഞാന്‍ എതിര്‍ത്തത്.

Atheism ഔദ്യോഗിക നയമായി ബലമായി അടിച്ചേല്‍പ്പിച്ചിരുന്നു. കമ്യൂണിസ്റ്റുപര്‍ട്ടി അധികാരത്തിനു പുറത്തായപ്പോള്‍ കുറെയധികം പേര്‍  atheism ഉപേക്ഷിച്ചു. അത് തെളിയിക്കുന്നത് atheism ന്‌ ശക്തമയ അടിത്തറ അവിടെ ഉണ്ടായിരുന്നില്ല എന്നാണ്. 40-45% മതനിരാസം അവിടെ ഉണ്ടെന്ന് താങ്കള്‍ പറഞ്ഞു. പക്ഷെ കമ്യൂണിസ്റ്റുപര്‍ട്ടിക്കവിടെ 12% പിന്തുണയേ ഇപ്പോള്‍ ഉള്ളു.





kaalidaasan said...













>>>>>ഇതാണ് കാളി തന്നെ കോട്ടിയത്‌:

The abolition of religion as the illusory happiness of the people is required for their real happiness. ..<<<<<


ഇതിനെയാണോ താങ്കള്‍ മുകളില്‍, മതം അബോളിഷ് ചെയ്താലേ യഥാര്‍ത്ഥ സന്തോഷവും ശാന്തിയുമുണ്ടാകുവെന്ന് മാര്‍ക്‌സ് കട്ടിക്കു പറയുമ്പോള്‍, എന്ന് പരാമര്‍ശിച്ചത്? എങ്കില്‍ താങ്കള്‍ക്കും ഇംഗ്ളീഷ് വായിച്ചിട്ട് മനസിലാകുന്നില്ല..

The abolition of religion is required for their real happiness. .. എന്ന് മാര്‍ക്സ് പറഞ്ഞില്ല. എന്തേ അദ്ദേഹത്തിന്‌ അങ്ങനെ പറയാന്‍ കഴിയാതെ പോയി?

"religion as the illusory happiness of the people" എന്ന് അദ്ദേഹം ഇടക്ക് തിരുകിയത് എന്തിനായിരുന്നു?





kaalidaasan said...













>>>>>മതവെറിയനല്ല മാര്‍ക്‌സ് മാനവികവാദിയായിരുന്നു. അദ്ദേഹത്തിന് ആരോടും വെറുപ്പുണ്ടായിരുന്നില്ല. <<<<<

പൂര്‍ണ്ണമായും യോജിക്കുന്നു.

പക്ഷെ താങ്കളൊക്കെ കരുതുമ്പോലെ മതത്തോടും അദ്ദേഹത്തിനത്ര വെറുപ്പുണ്ടായിരുന്നില്ല. ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ്‌ മതത്തെ സൃഷ്ടിച്ചതെന്നദ്ദേഹം  വിശ്വസിച്ചു. ആ അര്‍ത്ഥത്തില്‍ മതം ഒരനിവാര്യതയായിരുന്നു എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ വാക്കുകള്‍


Man makes religion, religion does not make man. Religion is indeed man's selfconsciousness and self-awareness so long as he has not found himself or has already lost himself again. But, man is no abstract being squatting outside the world. Man is the world of man – state, society. This state and this society produce religion, which is an inverted consciousness of the world, because they are an inverted world. Religion is the general
theory of this world, its encyclopaedic compendium, its logic in popular form, its spiritual point d'honneur, it enthusiasm, its moral sanction, its solemn complement, and its universal basis of consolation and justification. It is the fantastic realization of the human essence since the human essence has not acquired any true reality. The struggle against religion is,
therefore, indirectly the struggle against that world whose spiritual aroma is religion.

മതവുമായുള്ള ഏറ്റുമുട്ടലിനെ മതം ഉണ്ടായി വന്ന സാമൂഹിക അവസ്ഥയോടുള്ള ഏറ്റുമുട്ടലാണെന്ന് ആദ്ദേഹം വിശേഷിപ്പിച്ചു.





kaalidaasan said...













>>>>>കാളിദാസന്‍ പറഞ്ഞ പുസ്തകം കാളിദാസനെ പോലുള്ള മത വാദികള്‍ ദുര്‍വ്യാഖ്യാനം ചെയ്തു മാര്‍ക്സ് മതത്തെ പുകഴ്ത്തിപപരഞ്ഞതാക്കി. <<<<<

മാര്‍ക്സിന്റെ വാക്കുകളാണു ഞാനിവിടെ എഴുതിയത്. ഞാന്‍ പറഞ്ഞതല്ല അതിന്റെ അര്‍ത്ഥമെങ്കില്‍ ശരിയായ അര്‍ത്ഥം താങ്കളൊന്ന് എഴുതിക്കേ.





kaalidaasan said...













>>>>>അപ്പോള്‍ കാളിദാസനെ പോലെ ഹെഗല്‍ എന്ത് പറഞ്ഞു -അതിനു മാര്‍ക്സ് എന്ത് പറഞ്ഞു-ഫ്യൂയര്‍ ബാക്ക് എന്ത് പറഞ്ഞു എന്നൊക്കെ അന്വേഷിക്കാന്‍ താല്പര്യമില്ലാത്ത ലിങ്ക് വീരന്മാര്‍ക്കു കാര്യം പിടികിട്ടില്ല.<<<<<

മാര്‍ക്സ് മതത്തേക്കുറിച്ച് പറഞ്ഞത് മനസിലാക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍  മാത്രം മതി. ഹെഗല്‍ ഫ്യുയര്‍ ബാക്ക് എന്നൊക്കെ എടുത്ത് ദുരൂഹമാക്കേണ്ട ആവശ്യമില്ല.

മാര്‍ക്സിനു ചെറുപ്പം മുതലേ മതത്തോടുള്ള സമീപനം എന്തായിരുനു എന്ന് താങ്കളിവിടെ എഴുതൂ. വയനക്കാരൊക്കെ ഒന്നു മാന്സിലാക്കട്ടെ. അവിടെ തളിപ്പറഞ്ഞിട്ടുണ്ട്, ഇവിടെ തള്ളിപറഞ്ഞിട്ടുണ്ട് എന്നൊക്കെ ഊഹം എഴുതി വിടാതെ ആ തള്ളിപറഞ്ഞ വചകങ്ങളൊക്കെ ഇവിടെ ഒന്ന് എഴുതി വക്ക് മാഷേ. എല്ലാവരും അറിയട്ടെ.

അദ്ദേഹം എഴുതിയതിന്റെ കാര്യം പിടികിട്ടാന്‍ അദ്ദേഹമെഴുതിയത് മാത്രം വായിച്ചാല്‍ മതി. കുര്‍ആനില്‍ എഴുതിയത് മനസിലാക്കാന്‍ ഹദീസു വായിക്കണമെന്നു പറഞ്ഞപോലെയാണു താങ്കളുടെ വിശദീകരണം.





kaalidaasan said...













>>>>Lenin on religion

Vladimir Lenin was highly critical of religion, saying in his book Religion<<<<<


ലെനിന്‍ ഇത് കൂടി പറഞ്ഞിട്ടുണ്ട്.

"The state must not concern itself with religion; religious societies must not be bound to the state. Everyone must be free to profess whatever religion he likes, or to profess no religion, i.e., to be an atheist, as every Socialist usually is."

"The party of the proletariat demands that the state shall declare religion a private matter, but it does not for a moment regard the question of a fight against the opium of the people - the fight against religious superstition, etc., - as a private matter. The opportunists have so distorted the question as to make it appear that the Social Democratic Party regards religion as a private matter."

"The roots of modern religion are deeply embedded in the social oppression of the working masses, and in their apparently complete hopelessness before the blind forces of capitalism no amount of reading matter, however enlightening, will eradicate religion" from the consciousness of the masses, "until the masses, themselves, learn to fight against the social facts from which religion arises in a united, disciplined, planned and conscious manner - until they learn to fight against the rule of the capitalist in all its forms".

(Lenin, On Religion,)





kaalidaasan said...













>>>>നിങ്ങള്‍ മാര്‍ക്‌സിസ്ത്തിന് കഌസെടുക്കരുതേ. മണിമാരന്‍ അത്രം ആയിട്ടില്ല.<<<<<

താങ്കള്‍ വീണ്ടും തെറ്റിദ്ധരിക്കുന്നു. താങ്കള്‍ക്ക് ക്ളാഅസെടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല. താങ്കള്‍ക്കെന്നല്ല ആര്‍ക്കും ക്ളാസെടുക്കാനുള്ള വളര്‍ച്ച എനിക്കായിട്ടില്ല.

ഞാന്‍ മനസിലാക്കിയ ചില കാര്യങ്ങള്‍ ഇവിടെ എഴുതുന്നു. അത്ര മാത്രം. മലക്ക് പ്രത്യക്ഷപ്പെട്ട് കാര്യങ്ങള്‍ പറയാന്‍ മാത്രം മഹത്വം എനിക്കില്ല. അതുകൊണ്ട് വായിച്ചു തന്നെ ഇതൊക്കെ മനസിലാക്കേണ്ടതുണ്ട്.




kaalidaasan said...










>>>>>രവിചന്ദ്രന്‍ സാറും കാളിദാസ ഡോക്ടറും പറയുന്നത് മതത്തെ ഇല്ലാതാക്കാനായില്ലെങ്കിലും അതിനെ പരിഷ്‌ക്കരിക്കണമെന്നാണ്. മതം നേര്‍പ്പിച്ച് ഉപയോഗിക്കുന്നതാണ് സമൂഹത്തിന് ആശ്വാസമെന്നും നിങ്ങള്‍ പറയുന്നു.<<<<


ഇത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. രവിചന്ദ്രനും അങ്ങനെ പറഞ്ഞതായി എനിക്കു തോന്നുന്നില്ല.

മാര്‍ക്സിസത്തേക്കുറിച്ച് കുറെ അറിയാമെന്നു മേനി നടിക്കുന്ന താങ്കള്‍ക്ക് ,മതത്തേക്കുറിച്ച് മാര്‍ക്സ് പറഞ്ഞത് മനസിലായിട്ടില്ല എന്നു തോന്നുന്നു.. അദ്ദേഹം പറഞ്ഞത്മതവിശ്വസം ഉണ്ടായി വരുന്നത് നിലവിലുള്ള സാമൂഹിക പരിസരത്തു നിന്നാണ്, എന്നായിരുന്നു. സാമ്പത്തിക സമൂഹിക ബുദ്ധിമുട്ടുകളുള്ള ജനത ഒരു താല്‍കാലിക ആശ്വാസം എന്ന രീതിയില്‍  മതവിശ്വാസത്തില്‍ അഭയം തേടുന്നു. പക്ഷെ അവര്‍ ജീവിക്കുന്ന സമൂഹത്തിനു മാറ്റമൊന്നും വരുന്നില്ല. അതുകൊണ്ട് മത വിശ്വാസം  പ്രശ്നപരിഹാരം ഉണ്ടാകില്ല. അതിനു മറ്റ് നടപടികള്‍ വേണം.

മാര്‍ക്സിന്റെ നിരീക്ഷണം പൂര്‍ണ്ണമായും ശരിയായിരുന്നു എന്ന് ചരിതം തെളിയിക്കുന്നു. മതവിശ്വാസം തീവ്രമായി നിലനില്‍ക്കുന്നത് സാമ്പത്തിക അബുദ്ധിമുട്ടുള്ളവരുടെ ഇടയിലും സമൂഹങ്ങളിലുമാണ്. സാമ്പത്തിക സാമൂഹിക അഭിവൃത്തി ഉണ്ടാകുമ്പോള്‍ മത വിശ്വാസത്തിന്റെ കാഠിന്യം കുറയുന്നു.

സ്കാന്‍ഡിനേവ്യയില്‍ സംഭവിച്ചത് അതാണ്. അവിടെ ആരും മതം ​നിരോധിച്ചില്ല. അതിനെതിരെ പ്രചാരണവും നടത്തിയില്ല. സാമൂഹിക പുരോഗതി ഉണ്ടായപ്പോള്‍ മതവിശ്വസികള്‍ തന്നെ മതത്തെ നേര്‍പ്പിച്ചെടുത്തു. ശാന്തിയും സമാധാനവും സാമ്പത്തിക പുരോഗതിയും ഉണ്ടായപ്പോള്‍  മതത്തില്‍ അഭയം തേടേണ്ട ആവശ്യം ജനങ്ങള്‍ക്കുണ്ടായില്ല. മതത്തിന്റെ പേരില്‍ ചാവേറുകളാകുന്ന വിവേകിനേപ്പോലുള്ളവരും, ദൈവത്തെ രക്ഷിക്കേണ്ട ചുമതല ഏറ്റെടുത്ത സുബൈറിനെയും കല്‍ക്കിയേയും പോലുള്ള കുറുച്ച് തീവ്രവാദികളും ഒഴികെ.

യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളിലും ഇതുപോലെ ജനങ്ങള്‍ സ്വയം നേര്‍പ്പിച്ചെടുത്ത മതവിശ്വാസത്തിന്റെ വഴിയിലേക്ക് മത നേതാക്കളും എത്തിച്ചേര്‍ന്നു. അല്ലെങ്കില്‍ ആ സമൂഹങ്ങളില്‍ ഒരു പക്ഷെ മതം പൂര്‍ണ്ണമായും അപ്രത്യക്ഷമായേനേ. പടിഞ്ഞാറന്‍ നാടുകളിലെ ഇസ്ലാമിലും നേര്‍പ്പിച്ച രീതിയാണു ഭൂരിഭാഗപേരും കൊണ്ടുനടക്കുന്നത്.

കഷ്ടപ്പാടുകള്‍ കൂടുതല്‍ ഉള്ള സമൂഹത്തില്‍ ഉരുത്തിരിയുന്ന മതം  തീവ്രസ്വഭാവമുള്ളതായിരിക്കും. കഷ്ടപ്പാടുകള്‍ കുറയുമ്പോള്‍ ഉരുത്തിരിയുന്ന മതം നേര്‍പ്പിച്ചതുമായിരിക്കും.

മതം നേര്‍പ്പിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിനു ആശ്വാസകരമാണ്. അവിടെ കൈ വെട്ടുന്ന പോപ്പുലര്‍ ഫ്രണ്ടുകാരനും, വിവേകൊക്കെ രക്തസാക്ഷിയെന്നു വാഴ്ത്തുന്ന ബിന്‍ ലാദനും പ്രസക്തി ഉണ്ടാകില്ല.




kaalidaasan said...










>>>>>ഇനി എംഗല്‍സിന്റെ വിശേഷം കേള്‍ക്കണോ?<<<

കേള്‍ക്കട്ടെ. അറിയാമല്ലോ.

ഞാന്‍ കേട്ട ഒരു വിശേഷം എഴുതാം. അദ്ദേഹത്തിന്റെ ചില വാക്കുകള്‍ താഴെ.


"The history of early Christianity has notable points of resemblance with the modern working class movement...Both are persecuted and baited, their adherents are despised and made the object of exclusive laws, the former as enemies of the human race, the latter as enemies of the state, enemies of religion, the family, social order. And in spite of all persecution, nay, even spurred on by it, they forge victoriously ahead."

Marx and Engels, On Religion.




kaalidaasan said...










>>>>>രവിചന്ദ്രനും രവിചന്ദ്രന്റെ സ്വന്തം പ്രതിഭാധനനായ കാളിദാസനും,അതെ പോലെതെന്നെ രവിചന്ദ്രനും ബ്രെവിക്കും ഒക്കെ ഒക്കെ ആധികാരികമായി ഉദ്ധരിക്കുന്ന സ്പെന്‍സറും ഒക്കെ മിതവാദിയാകുന്ന ഈ ലോകത്ത്‌ ഞാനൊക്കെ ഒക്കെ തീവ്രവാദിയാണ് മറ്റൊരു "യുക്തിവാദ" ബ്ലോഗില്‍ ഒരാള്‍ പറഞ്ഞത്‌ കുഴപ്പം മുസ്ലിംകളുടെ ജനിതക തകരാണ് എന്നാണ്, പിന്നെ ഞാനൊന്നും അല്ല എന്ന് എത്ര കരഞ്ഞു പറഞ്ഞിട്ടും കാര്യമില്ലല്ലോ. അപ്പൊ അങ്ങിനെ ഇരിക്കട്ടെ.<<<

താങ്കളുടെ തോന്നലുകള്‍ക്ക് സ്ഥിരീകരണം നല്‍കിയില്ല എന്ന കാരണത്താല്‍ കുറെക്കാലം എന്നെയും, ഇപ്പോള്‍ രവിചന്ദ്രനെയും അധിക്ഷേപിക്കുന്നത് താങ്കള്‍ ഒരു ദിനചര്യ ആക്കിയിട്ടുണ്ട്. എനിക്കതില്‍ യാതൊരു വിരോധവും ഇല്ല. താങ്കള്‍  എന്തൊക്കെ എഴുതി വച്ചാലും തോന്നലുകള്‍ക്ക് സ്ഥിരീകരണം നല്‍കേണ്ട ബാധ്യത എനിക്കില്ല.

അഞ്ചുനേരം നിസ്കരിക്കുന്നകൂടെ പത്തു നേരം പൊട്ടിത്തെറിക്കാന്‍, താങ്കള്‍ക്ക് മോഹമുണ്ടെന്നെനിക്കറിയാം. അത് ഇതുപോലെയുള്ള ആത്മരതി കൊണ്ട് സാഫല്യത്തില്‍ എത്തിക്കാന്‍ നോക്കുന്നു എന്നും മനസിലായി. ആ കുറ്റബോധമാണ്, കാളിദാസനും രവിചന്ദ്രനും സ്പെന്‍സറെ ഉദ്ധരിക്കുന്നു എന്നു തോന്നുന്നത്.


മൊഹമ്മദിന്റെ അന്യമതവെറുപ്പിന്റെ മറ്റൊരു രൂപമാണ്, സ്പെന്‍സറുടെയും ബ്രെവിക്കിന്റെയും islamophobia . സ്പെന്‍സറും ബ്രെവിക്കുമൊക്കെ വാസ്തവത്തില്‍ ഉദ്ധരിക്കുന്നത് മൊഹമ്മദിനെയാണ്. മറ്റ് മത വിശ്വാസികളോടുള്ള വെറുപ്പിന്റെ ആല്‍രൂപത്തെ. മൊഹമ്മദ് യഹൂദരെ അധിക്ഷേപിച്ചതുപോലെ, മറ്റൊരു മത നേതാവും മറ്റ് വിശ്വാസികളെ അധിക്ഷേപിച്ചിട്ടില്ല. അദ്ദേഹം നടത്തിയ അത്ര യുദ്ധങ്ങള്‍ മറ്റൊരു മത സ്ഥാപകനും നടത്തിയിട്ടില്ല. ഇന്നാണദ്ദേഹം ജീവിച്ചിരുന്നതെങ്കില്‍ ഏറ്റവും കൂടുതല്‍  ആളുകളെ കൊന്നതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനാകുമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കുര്‍ആന്‍ എന്ന പുസ്തകത്തില്‍ ആലേഖനം ചെയപ്പെട്ട് കിടക്കുകയാണ്. മൊഹമ്മദുമാര്‍ പല സമൂഹങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇന്നും ഉണ്ടാകുന്നു.

യൂറോപ്പിലേക്ക് കുടിയേറിയ ഇസ്ലാമിന്റെ സംഭാവനയാണ്, ന്യൂ യോര്‍ക്കും, മാഡ്രിഡും, ലണ്ടനും മറ്റനേകം ഭീകരതകളും. ഇതു കണ്ട സ്പെന്‍സര്  എന്ന ആധുനിക കാലത്തെ മൊഹമ്മദും,അദ്ദേഹത്തില് നിന്ന് പ്രചോദനമുള്‍ക്കൊണ്ട ബ്രെവിക്കും, ഇസ്ലാമിനെതിരെ പ്രതികരിച്ചു.
താങ്കള്‍ക്കും മൊമ്മദിനുമുണ്ടായിരുന്ന അതേ ചിന്താഗതിയാണ്, സ്പെന്‍സറിനും ബ്രെവിക്കിനും.

പ്രത്യേക ആചാര രീതികളും സംസ്കാരവും വസ്ത്രധാരണവും വരെ വേണമെന്ന ഇസ്ലാമിന്റെ ദുശാഠ്യങ്ങളാണു, സ്പെന്‍സറിനെയും ബ്രെവിക്കിനെയും സൃഷ്ടിച്ചത്. മൊഹമ്മദിന്റെ ജ്യൂഫോബിയയുടെ മറുവശമാണ്, സ്പെന്‍സറുടെയും ബ്രെവിക്കിന്റെയും ഇസ്ലാമൊഫോബിയ. അഞ്ചുനേരം നിസ്കരിക്കുന്ന കൂടെ ഇരുപതു നേരം പൊട്ടിത്തെറിക്കുന്ന പൊറാട്ടു നാടകം ഇസ്ലാമിക ലോകത്ത് ഒതുങ്ങിനിന്നാല്‍ സ്പെന്‍സറുമാരും ബ്രെവിക്കുമാരും ഉണ്ടാകില്ല. അത് അവരുടെ നാടുകളിലേക്ക് ഇറക്കുമതി ചെയ്യപ്പെടുമ്പോള്‍ ഇവരൊക്കെ ഉണ്ടായി വരും.

ഓര്‍ക്കുക യേശു വ്യഭിചാരപുത്രന്‍ ഉണ്ടായപ്പോള്‍ മാത്രമാണ്, ചിന്‍വാദ് പാലമുണ്ടായത്.

മുസ്ലിങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന സ്പെന്‍സറും ബ്രെവിക്കും തീവ്രവാദികളാണ്. യഹൂദര്‍ക്കും മറ്റ് മതവിശ്വാസികള്‍ക്കും എതിരെ പ്രതികരിച്ച മൊഹമ്മദിനേപ്പോലെ. താന്‍ പുതിയതായി ഉണ്ടാക്കിയ ഇസ്ലാമില്‍ വിശ്വസിച്ചില്ല എന്ന ഒറ്റക്കാരണത്താലാണ്, മൊഹമ്മദ് മറ്റ് മത വിശ്വസികളെ കൊന്നൊടുക്കിയത്.ക്രിസ്ത്യാനികള്‍ക്ക് അള്ള എന്ന മുസ്ലിം ദൈവം ക്യാന്‍സര്‍ നല്‍കി എന്നു പറഞ്ഞ ഹുസൈനും, അതിനെ പിന്തുണച്ച സുബൈറും അതേ തീവ്രവാദ നിലപാടുള്ളവരാണ്.




kaalidaasan said...










>>>>>കാളിദാസ..താങ്കളുടെ ഗുരുവിന്‍റെ അഭിപ്രായത്തില്‍ അമേരിക്ക ക്രിസ്ത്യന്‍ അന്തവിശ്വാസികളുടെ നാടാണ്. അവിടെ എന്ത് സാമൂഹിക പുരോഗതിയാണ് കുറവുള്ളത് എന്ന് ഒന്ന് പറഞ്ഞു കൊടുക്കണം ഗുരുവിനു കേട്ടോ.<<<

താങ്കളുടെ അഭിപ്രായം പറയൂ. അമേരിക്ക അന്ധവിശ്വാസികളുടെ നാടാണോ, അതോ ഹുസൈന്‍ ഇപ്പോള്‍ പറയുമ്പോലെ നിരീശ്വരവാദി യുക്തിവാദികളുടെ നാടാണോ? അപ്പോള്‍ ഞാന്‍ പ്രതികരിക്കാം.




kaalidaasan said...










>>>>തല്‍കാലം, ഗുരുവിനെ പോലെ അമേരിക ക്രിസ്ത്യന്‍ അന്തവിശ്വാസികളുടെ നാടാണ് എന്നാണ് എന്റെയും അഭിപ്രായം എന്ന് വെച്ചോ.<<<<

ചുമ്മാ അങ്ങ് വയ്ക്കാന്‍ പറ്റില്ലല്ലോ സുബൈറേ.

ഹുസൈന്റെ ബ്ളോഗില്‍ സുബൈര്‍ എന്ന പേരില്‍ ഞാന്‍  ഒരു കമന്റ് വായിച്ചിരുന്നു. അത് താഴെ പകര്‍ത്തി വയ്ക്കുന്നു.

http://dawkinsdebate.blogspot.com/2011/08/blog-post.html?showComment=1312568101872#c9211498140168614083

പാശ്ചാത്യ ലോകത്ത്‌ യൂറോപ്‌ പോലെ തെന്നെ മതരഹിത മൂല്യ വ്യവസ്ഥ (modern atheistic morality) പിന്തുടരുന്ന രാജ്യമാണ് അമേരിക. അവിടെ സ്കാണ്ടനെവിയന്‍ രാജ്യങ്ങളെ അപേക്ഷിച്ചു ചര്‍ച്ചില്‍ പോകുന്ന ആളുകളും, സുവിശേഷ സംഘങ്ങളും അല്പം കൂടുതല്‍ ഉണ്ട് എങ്കില്‍, പൊതു ജീവിതത്തില്‍ മതത്തിന് വലിയ സ്ഥാനം ഒന്നും ആരും കല്‍പ്പിക്കുന്നില്ല.

സ്വവര്‍ഗ വിവാഹം നിയമ വിധേയമാണ്, വിവങ്ങളില്‍ പകുതിയിലും കൂടുതല്‍ വിവാഹ മോചനത്തില്‍ കലാശിക്കുന്നു (സ്നാണ്ടാനെവിയന്‍ രാജ്യങ്ങളില്‍ വിവാഹമേ ഇല്ലാതായി കൊണ്ടിരിക്കുകയാണ്, ജനിക്കുന്ന കുട്ടികളില്‍ അറുപത് ശതമാനത്തിലും കൂടുതല്‍ വിവാഹവാഹ്യമാണ്, നടക്കുന്ന വിവാഹങ്ങളില്‍ തെന്നെ നല്ലൊരു ശതാമാനവും വിവാഹ മോചനത്തില്‍ കലാശിക്കുന്നു). വിവാഹ പൂര്‍വ ബന്ധങ്ങള്‍ സര്‍വ സാധാരണമാണ്. സ്ത്രീ ശരീരത്തെ പച്ചക്ക് തെന്നെ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഒരു സമൂഹം കൂടിയാണ്‌ അമേരിക.

ഈ സംസ്കാരം ഒന്നും മതത്തില്‍ നിന്നും ഉള്‍കൊണ്ടതല്ല. ഇതെല്ലാം മഹ്വത്വ വാത്കരിക്കപ്പെട്ട മതെതതര സംസ്കാരത്തിന്‍റെ ഭാഗമാണ്. 


ഇതില്‍ ഏതാണു യഥാര്‍ത്ഥ സുബൈര്‍? ഇവിടെ ഇപ്പോള്‍ വച്ചിരിക്കുന്ന മുഖം മൂടി എടുത്ത് മാറ്റി ഒന്നു പറഞ്ഞേ.




kaalidaasan said...










>>>>സ്പെന്‍സെറെ തന്‍റെ പോസ്റ്റുകളില്‍, അയാളുടെ വെബ്സൈറ്റിന്‍റെ ലിങ്ക് ഉദ്ധരിച്ച രവിചന്ദ്രന്‍, തീവ്രവാദിക്ക് കഞ്ഞിവെക്കുന്നവന്‍ ആണോ എന്നാണ് ഇനി തീരുമാനമകാനുള്ളത്.<<<<

അതിനിയും തീരുമാനമായില്ലേ?

ഇവിടെ ലിങ്കുകളില്‍ നിന്നും  ഏറ്റവും കൂടുതല്‍ ഉദ്ധരിക്കുന്നത് സുബൈറാണ്. പല വെബ് സൈറ്റുകളും താങ്കളക്കുദ്ധരിച്ചു. അതേ മാനദണ്ഡം ഉപയോഗിച്ചങ്ങു തീരുമാനിക്ക് സുബൈറേ. മടിക്കേണ്ട. താങ്കളുടെ തീരുമാനത്തിനു വേണ്ടി cheer girls കാത്തിരിക്കുന്നു.




kaalidaasan said...










>>>>ഓര്‍ക്കുക. കാളിദാസനോട് ചോദിച്ച്ചത് കാളിദാസനെ ക്കുറിച്ചാണ് മറുപടി പറയേണ്തും അതിനെ ക്കുറിച്ച് തെന്നെ‌. അല്ലാതെ പോലെ ഇസ്ലാമിലെക്കും ഖുരാനിലെക്കും ഓടേണ്ട.

ഇതിന് ഉത്തരം കിട്ടിയിട്ട് മറ്റു കാര്യങ്ങലേക്ക് പോകാം.<<<<


ഈ ചോദ്യങ്ങള്‍ എന്തുകൊണ്ട് സുബൈര്‍ ഈ ബ്ളോഗില്‍ ഇതു വരെ ചോദിച്ചില്ല എന്ന് അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു ഞാന്‍. ഇപ്പോള്‍ ആ അത്ഭുതവും മാറി.

ഇതിനുത്തരം കിട്ടാതെ തന്നെ പല കാര്യങ്ങളിലേക്കും പോകും. അല്ലെങ്കില്‍ കാക്ക മലര്‍ന്നു പറക്കും.




kaalidaasan said...










>>>>ഞാന്‍ ചോദിച്ച ഈ ചോദ്യങ്ങള്‍ക്ക് മറുപടി ഇനി എന്നോട് തെന്നെ പറയുക. കാളിദാസന്റെ ഭാഷയില്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് ആര്‍ജവമുന്ടെങ്കില്‍. .<<<<

തല്‍ക്കാലം സുബൈറിന്റെ തോന്നലുകള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവം എനിക്കില്ല.




kaalidaasan said...










>>>എന്നാ പിന്നെ അതങ്ങു തുറന്നു പറയുക.<<<<

തുറന്നു തന്നെയല്ലേ പറഞ്ഞത്?

ഈ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴൊക്കെ ഞാന്‍ പറഞ്ഞ മറുപടി ഇതു തന്നെയല്ലായിരുന്നോ സുബൈറേ? ഇപ്പോഴും മനസിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി പറയാം. സുബൈറിന്റെ തോന്നലുകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല.

അപ്പോള്‍ അമേരിക്ക എങ്ങനെയുള്ള രാജ്യമാണെന്ന സംശയം ഇനി ഇല്ലല്ലോ.

മറ്റുള്ളവരെ പരിണാമവും ദൈവവിശ്വാസവും പഠിപ്പിക്കാനും മാത്രം വിവരമുള്ള സുബൈറിനു പോലും അമേരിക്ക എന്നു പറഞ്ഞാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്ന് തീര്‍ച്ചയില്ല.




kaalidaasan said...










>>>അല്ലെങ്കില്‍ രണ്ടു ചോദ്യം അങ്ങോട്ട്‌ ചോദിച്ചാല്‍ കാളിടാസനോക്കെ ആപ്പീസ് പൂട്ടും - <<<<

യേശു ദൈവമാണോ?
കാളിദാസന്റെ മതമേതാണ്?

ഇതു രണ്ടുമല്ലേ ഇപ്പറഞ്ഞ ചോദ്യങ്ങള്‍?

ഇതു രണ്ടും ചോദിച്ചാല്‍ ആരുടെയും ആപ്പീസു പൂട്ടും. പക്ഷെ കേള്‍ക്കുന്നവര്‍r വല്ല സുബൈറുമാരും ആയിരിക്കണം.

ആപ്പീസു നമുക്ക് പൂട്ടുകയോ തുറക്കുകയോ ചെയ്യാം. പക്ഷെ അമേരിക്ക മതവിശ്വാസമുള്ള സമൂഹമോ അതോ മതരഹിത സമൂഹമോ? മതരഹിത സമൂഹമെന്ന് ഹുസൈന്റെ ബ്ളോഗിലും, മതവിശ്വാസ സമൂഹമെന്ന് രവിചന്ദ്രന്റെ ബ്ളോഗിലും  പറയുന്നത് ഏതു തരം സ്വഭാവമാണു സുബൈറേ? നപുംസക നിലപാടെന്നൊക്കെ പറയുന്നത് ഇതാണോ?




kaalidaasan said...










>>>>>കാളിദാസന്‍ എന്‍റെ പേര് പരാമര്‍ശിച്ച സ്ഥലത്ത് കാളിദാസന്‍ തെനെയെല്ലേ പറഞ്ഞത്‌ സാമൂഹ്യ പുരോഗതിയുണ്ടാകുമ്പോള്‍ ദൈവ വിശ്വാസം ആളുകള്‍ കയ്യോഴിയും എന്ന് ?. <<<<<

എവിടെയാണു സുബൈറേ കാളിദാസന്‍ അങ്ങനെ പറഞ്ഞത്?

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌ എന്ന പരാര്‍ശത്തിലാണീ ചര്‍ച്ച തുടങ്ങിയത്. മതവിശ്വാസം സംബന്ധിച്ച് മാര്‍ക്സും ഏംഗല്‍സും ലെനിനും പറഞ്ഞ കാര്യങ്ങളുദ്ധരിച്ചാണുസാമൂഹ്യ പുരോഗഹിയുണ്ടാകുമ്പോള്‍ ആളുകള്‍ മതവിശ്വസം കയ്യൊഴിയും എന്നു ഞാന്‍ പരാമര്‍ശിച്ചത്. അതില്‍ സുബൈര്‍ എന്തിനാണു ദൈവവിശ്വാസം തിരുകി കയറ്റുന്നത്?

വീണ്ടും പറയട്ടെ. താങ്കളുടെ തോന്നലുകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല.




kaalidaasan said...










>>>>>യുക്തിവാദികളുടെ മുമ്പില്‍ വികി പീടിയ പകര്‍ത്തി വെച്ച് ആളാകാം. പക്ഷെ എല്ലാവരും അവരെ പോലെ ബുദ്ധിശൂന്യരല്ല എന്ന് കാളിദാസന്‍ മനസിലാക്കുക.<<<<<

സുബൈറിന്റെ അത്ര ബുദ്ധി ഇവിടെ എഴുതുന്ന ആര്‍ക്കുമില്ല എന്ന് എല്ലാവരും സമ്മതിച്ചതാണല്ലോ. ഈശ്വരവിശ്വാസം എന്താണെന്ന് യുക്തിവാദികളെ പഠിപ്പിക്കാനും പരിണാമം എന്താണെന്ന് പരിണാമ വാദികളെ പഠിപ്പിക്കാനും കഴിയുന്ന സുബൈറിന്റെ ബുദ്ധി എല്ലാവരും അംഗീകരിച്ചതുമാണല്ലോ. എന്തേ അതേ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടോ?




kaalidaasan said...










>>>>>ഒപ്പം അതിന്‍റെ താഴെ കാളിടാസന്റെ ദൈവം ത്തെ ക്കുറിച്ച് മറ്റൊരു ചോദ്യവും ഉണ്ടായിരുന്നു..<<<<<


ഇതു തന്നെയല്ലേ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമയിട്ട് സുബൈര്‍ ചോദിച്ചു കൊണ്ട് എന്റെ പിന്നാലെ നിഴലുപോലെ നടക്കുന്നത്?

നാസിവിടെ എഴുതിയ ഒരു കാര്യത്തോടും  യോജിപ്പില്ല എങ്കിലും സുബൈര്‍ മറ്റേതോ ഗൂഡ അജണ്ടയുടെ പുറത്ത് അര്‍ത്ഥ ഗര്‍ഭമായ മൌനം പാലിച്ചു. മാറ്റരെങ്കിലുമാണെഴുതിയതെങ്കില്‍ തര്‍ക്കത്തിലേക്ക് എടുത്തു ചാടുമായിരുന്നു. ഇസ്ലാമിനെതിരെ ആരെന്തു പറഞ്ഞാലും ഒരു കെട്ടു ലിങ്കുമായി ചാടി വീണ്, ഇസ്ലാമിന്റെ സംരക്ഷണം ഏറ്റെടുക്കുന്ന വിവേകിനു പോലും നാസിനെതിരെ ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ നാസ് നിശബ്ദനായപ്പോള്‍  ഹുസൈന്റെ cheer girls ന്‌ നൂറു നാക്കാണ്.

എന്താണു സുബൈറേ താങ്കളുടെയും വിവേകിന്റെയും ഉദ്ദേശ്യം? ഇവിടെ പരമര്‍ശിച്ച കാര്യങ്ങളേപ്പറ്റി സംവാദമാണോ അതോ കാളിദാസനെ തര്‍ക്കിച്ച് തോല്‍പ്പിക്കുക എന്നതോ? ശ്രമിച്ചോളൂ.

വിവേക് എന്ന ഇസ്ലാമിസ്റ്റിവിടെ മറ്റേതോ ബ്ളോഗില്‍ എന്നേക്കുറിച്ചുള്ള ഒരു പരാമര്‍ശം ഇവിടെ പൊക്കികൊണ്ടു വന്നു. നാസ് അത് ആവര്‍ത്തിച്ച് എടുത്തെഴുതി. അതൊക്കെ പിടിച്ചു നില്‍ക്കാനുള്ള പിടി വള്ളി ആയിരുന്നു. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വസങ്ങളെ ഓക്കാനം വരുന്ന രീതിയില്‍ പോലും അധിക്ഷേപിച്ചിട്ടും നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മുണ്ടാട്ടമില്ലായിരുന്നു. നാസു പിന്‍വലിഞ്ഞപ്പോള്‍ അപ്രസക്തമായ മറ്റ് പലതും പൊക്കിപ്പിടിച്ച് രണ്ടു പേരും ഗോദയിലേക്കിറങ്ങുന്നു. അപ്പോള്‍ ഇസ്ലാമിസ്റ്റുകളുടെ മറ്റൊരു മുഖം മൂടി കൂടി അഴിഞ്ഞു വീഴുന്നു.

അമേരിക്ക മതരഹിതമയ സമൂഹമാണ്‌ എന്ന് ഹുസൈന്റെ ബ്ളോഗിലെഴുതിയ സുബൈര്‍, ഇവിടെ എഴുതിയത് മത വിശ്വാസത്തില്‍ അധിഷ്ടിതമായ സമൂഹം ആണെന്നും. ഈ മലക്കം മറിച്ചിലിന്റെ ഉദേശ്യം എനിക്കു മനസിലാകുന്നുണ്ട്.
താങ്കളാദ്യം ഈ വിഷയത്തില്‍ ഉറച്ച ഒരു നിലപാടെടുക്ക്. നമുക്ക് ചര്‍ച്ച ചെയ്യാം. മതവിശ്വാസത്തേക്കുറിച്ചാണു ഞാനും നാസും തമ്മില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നത്. നമുക്ക് പലതും ചര്‍ച്ച ചെയ്യാം.

താങ്കളുടെ ദൈവമായ അള്ളാ, അറബികളുടെ അനേകം ദൈവങ്ങളില്‍ ഒരു ദൈവമായി അവിടെ പണ്ടേ ഉണ്ടായിരുന്നു. ഇസ്ലാം എന്ന മത വിശ്വാസം അറബികളില്‍ ഉണ്ടായി വന്ന പരിസരമൊക്കെ നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം. നാസൊക്കെ പറയുമ്പോലെ നഗ്നരായി നടന്ന അധപതിച്ച ഒരു സമൂഹമായിരുന്നു, ഖുറൈഷികള്‍. അവിടെ ഇസ്ലാം എന്ന പുതിയ മതം എങ്ങനെ വേരുപിടിച്ചെന്നൊക്കെ വേണമെങ്കില്‍ നമുക്ക് ചര്‍ച്ച ചെയ്യാം.




kaalidaasan said...










>>>>ഒരു കേസില്‍ സംശയിക്കപ്പെടുന്ന എന്നാല്‍ ഒരു കോടതിയും സിക്ഷിച്ചിട്ടില്ലാത്ത, സെഫി എന്ന ഒരു വനിതയെക്കുറിച്ച് ഇവിടെ വളരെ മോശമായി നാസ് സംസാരിച്ചു, അഥവാ കാളിദാസന്‍ നാസിനെ ക്കൊണ്ട് പറയിപ്പിച്ചു. <<<<

സെഫിയേക്കുറിച്ച് കാളിദാസന്‍ നാസിനേക്കൊണ്ട് പറയിപ്പിച്ചു എന്ന് നാസും പറഞ്ഞിരുന്നു. നാസും സുബൈറുമൊക്കെ ഇങ്ങനെ പറയാന്‍ മുട്ടി നില്‍ക്കുകയല്ലേ? അവസരം ​കിട്ടിയപ്പോള്‍ പറഞ്ഞു. പറഞ്ഞപ്പോള്‍ അല്‍പ്പത്തരം മനസിലായിരുന്നില്ല. ആവേശത്തില്‍ മനസിലുള്ളത് മുഴുവന്‍ പുറത്തു വന്നു. കുറ്റബോധം ഉണ്ടായപ്പോള്‍ പറയിപ്പിച്ചു എന്ന് ദുര്‍വ്യാഖ്യാനിക്കുന്നു,. കയ്യില്‍ കിട്ടുന്ന ഏത് കടലാസും ദുര്‍വ്യാഖ്യാനിക്കുന്നതുപോലെ.

ഇസാമിസ്റ്റുകളും നാസും യോജിക്കുന്ന പല മേഘലകളുമുണ്ട്. ഇപ്പോള്‍ സെഫിക്കു വേണ്ടി കണ്ണീരൊഴുക്കുന്ന സുബൈര്‍ അതിനെതിരെ ശബ്ദിച്ചു കണ്ടില്ല. സെഫിയേയും താങ്കളുടെ പ്രവാചകന്‍ ഇസാനബിയുടെ അമ്മയേയും ഒരേ ഭാഷയിലാണു നാസ് വിമര്‍ശിച്ചത്. ഏകദേശം ഒരു മാസത്തോളമായി എല്ലാ ദിവസവും നാസിത് ആവര്‍ത്തിച്ച് എഴുതിയിരുന്നു. ഇതു വരെ സുബൈറിനതേക്കുറിച്ച് അഭിപ്രായവ്യാത്യസമുണ്ടായില്ല. അതിന്റെ കാരണം അറിയാന്‍ പാഴൂര്‍ പടി വരെ പോകേണ്ടതുമില്ല.




kaalidaasan said...










>>>>തുറന്ന് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്‌.ഈ രീതിയില്‍ ഉള്ള hate speech പക്വതയുള്ള ഒരു ബ്ലോഗറും അനുവദിക്കുകയില്ല. <<<<<

അപ്പോള്‍ താങ്കളുടെ പ്രവാചകന്‍ മൊഹമ്മദ് പക്വത തീരെയില്ലാത്ത ആളായിരുന്നു അല്ലേ? Hate speech അനുവദിക്കുക മാത്രമല്ല, അതിന്റെ ഉസ്താദും കൂടി ആയിരുന്നു അദ്ദേഹം..കുര്‍ആനിലും ഹദീസുകളിലും അത് നിറച്ചു വയ്ക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

യഹൂദരെയും, ക്രിസ്ത്യാനികളെയും, സാബിയന്മാരെയും, ബഹു ദൈവ ആരാധകരെയും ഇത്രയധികം വെറുപ്പോടെ ചീത്തപറഞ്ഞ മറ്റൊരാളും ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. യഹൂദരെ അദ്ദേഹം കുരങ്ങന്‍മാരെന്നും, പന്നികളെന്നും, എലികളെന്നുമൊക്കെ ആയിരുന്നു വിളിച്ചിരുന്ന്നത്. കിയമ നാളില്‍ കല്ലുകള്‍ പോലും യഹൂദനെതിരെ സാക്ഷിപറയും എന്നു വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിനു മുന്നേ അവസാന പ്രാര്‍ത്ഥന പോലും യഹൂദരെ ശപിക്കണമെന്നായിരുന്നു.




kaalidaasan said...










>>>>ഇങ്ങോട്ട് ചീത്ത പറയുന്നവരോട് പോലും വളരെ മാന്യമായി മാത്രം ഇടപഴുകുന്ന(എന്നെ പോലെയല്ല) കല്‍ക്കി, ലത്തീഫ്‌ തുടങ്ങി ഒരുപാട് പേരെ മുസ്ലിംകള്‍ ആയി പോയീ എന്ന്തുകൊണ്ട് മാത്രം തീവ്രവാദികള്‍ എന്ന് വിളിച്ചധിക്ഷേപിച്ചു കാളിദാസന്‍. അവരും മാനവും ആത്മാഭിമാനവും ഉള്ളവര്‍ തെന്നയാണ്. <<<<<

മുസ്ലിങ്ങള്‍ ആയിപ്പോയതുകൊണ്ടല്ല ഇവരെ തീവ്രവാദികള്‍ എന്നു വിളിച്ചത്. തീവ്രനിലപാടുണ്ടായതുകൊണ്ടാണ്. എത്രയോ മുസ്ലിങ്ങള്‍ ഇവിടെ എഴുതുന്നു. . അവരെയൊക്കെ തീവ്രവാദികളെന്നോ ഭീകരവാദികളെന്നോ ഞാന്‍ വിളിച്ചില്ലല്ലോ. ബിന്‍ ലാദനെയും തടിയന്റവിട നസീറിനേയും ഭീകരവാദികളെന്നു വിളിച്ചു. അവര്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതുകൊണ്ടാണത്.

തീവ്ര ഇസ്ലാമിക ചിന്തയാണ്‌ താങ്കള്‍ക്കും ലത്തീഫിനും കല്‍ക്കിക്കുമൊക്കെ ഉള്ളത്. ഇല്ലാത്ത പരിണാമം കുര്‍ആനില്‍ കണ്ടു പിടിച്ചു കല്‍ക്കി. കുര്‍ആന്‍ ദിവ്യവെളിപാടാണെന്നതിനു പത്തിലധികതെളിവുകള്‍ ലത്തീഫ് നിരനിരയായി നിരത്തി.(നാസിനൊന്നും ലത്തീഫിനെ നേരിടാനുള്ള തന്റേടമില്ല). കല്‍ക്കി ഈ ബ്ളോഗിലെ തന്നെ മറ്റൊരു പോസ്റ്റില്‍ അദ്ദേഹത്തിന്റെ ജാതിക്കാരെ സുബൈറിന്റെ ജാതിക്കാര്‍ പീഢിപ്പിക്കുന്നതിന്റെ കദന കഥ വിവരിച്ചിട്ടുണ്ട്.ഇവിടെ അദ്ദേഹത്തോടു തോന്നുന്ന അലിവിന്റെ ആയിരത്തിലൊന്ന് അദ്ദേഹത്തിന്റെ ജാതിക്കാരോട് സുബൈറിന്റെ ജാതിക്കാര്‍ കാണിച്ചിരുന്നു എങ്കില്‍ ഈ വിലാപവുമായി അദ്ദേഹം നടക്കില്ലായിരുന്നു. ലത്തീഫിന്റെയും സുബൈറിന്റെയും ജാതിക്കാരുടെ മാന്യതയുടെ തെളിവാണ്, കല്‍ക്കിയുടെ വിലാപം.

സ്കാന്‍ഡിനേവ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ മതം ഉപേക്ഷിക്കുന്നതിനേക്കുറിച്ചുള്ള പോസ്റ്റിലെ ആദ്യ കമന്റ് കല്‍ക്കിയുടെ വകയാണ്. അതു താഴെ.

http://nasthikanayadaivam.blogspot.com/2011/07/blog-post.html?showComment=1310283128971#c7786161471317997715

മുഖ്യധാരാ മതങ്ങളില്‍ ദൈവത്തെക്കുറിച്ച് ഇത്രയും യുക്തിരഹിതമായ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരു മതവിഭാഗം ക്രിസ്തുമതമല്ലാതെ വേറെ ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെയാണ് കാളിദാസനെപ്പോലുള്ളവര്‍ വിശ്വാസം വേറെ വസ്തുതകള്‍ വേറെ എന്ന് ഇടക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. (ഇതു കേള്‍ക്കുമ്പോള്‍ കാളിദാസന്‍ ക്രിതീയ വിശ്വാസിയാണെന്നുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസ്സിലാകും; കാളിദാസന്‍ അക്കാര്യം ഇതുവരെ നിഷേധിച്ചതായും കണ്ടിട്ടില്ല).

ഈ കമന്റ് വായിക്കുന്ന ആരും കരുതുക ആ പോസ്റ്റ് കാളിദാസനേപ്പറ്റിയാണെന്നായിരിക്കും. ഇതാണു കല്‍ക്കിയുടെ മാന്യത.

മാന്യതയുടെ കാര്യത്തില്‍ താങ്കളും പിന്നിലല്ല.

ഹുസൈന്റെ ബ്ളോഗില്‍ താങ്കള്‍ ആദ്യമായെഴുതിയ കമന്റ്കാളിദാസനെ ബ്ളോക്ക് ചെയ്യണമെന്നായിരുന്നു. ഈ ബ്ളോഗില്‍ വന്ന ഉടനെ ചെയ്തത്, കാളിദാസന്‍ ഹുസൈന്റെ ബ്ളോഗില്‍ പറഞ്ഞ ഒരഭിപ്രായത്തേപ്പറ്റിയും. ഇതൊക്കെയല്ലേ നിങ്ങളുടെ മാന്യത.

ഇതുപോലെ എവിടെയും പെരുമാറുന്ന നിങ്ങളൊക്കെ എന്തിനാണ്' എന്നില്‍ നിന്നും മാന്യത പ്രതീക്ഷിക്കുന്നത്? മാന്യത പ്രതീക്ഷിക്കുന്നവര്‍ക്ക് തിരിച്ചും മാന്യത കാണിക്കാനുള്ള മനസ്ഥിതി ഉണ്ടായിരിക്കണം.




kaalidaasan said...










>>>>കാളിദാസാ, താങ്കള്‍ക്ക് ഒരാളെ തീവ്ര വാദിയാക്കാന്‍ അതൊക്കെ മതി എന്നറിയാം.<<<<

സ്കാന്‍ഡിനേവ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ മത വിശ്വാസം ഉപേക്ഷിക്കുന്നു, നേര്‍പ്പിക്കുന്നു എന്നു രവിചന്ദ്രന്‍ പറഞ്ഞ ഉടനെ അത് ക്രിസ്തു മതത്തിന്റെ അപചയമെന്നു വ്യാഖ്യാനിക്കുന്നു കല്‍ക്കി. അപ്പോള്‍ അദ്ദേഹത്തിന്‌ അപചയം എന്നു പറഞ്ഞാല്‍ എന്താണെന്നു മനസിലായില്ല. പറഞ്ഞതിന്റെ ഉദ്ദേശ്യം, ഞമ്മന്റെ മതമായ ഇസ്ലാമില്‍ അപചയമില്ല. ക്രിസ്തു മതത്തില്‍ അപചയമാണ്‌, എന്ന് മറ്റുള്ളവരെ മനസിലാക്കിക്കുന്നതാണ്. ഇത് തീവ്രവാദം തന്നെയാണ്.ഞമ്മന്റെ മതമുപേക്ഷിച്ചാല്‍ ഉപേക്ഷിക്കുന്നവരുടെ കഴുത്തിനു മുകളില്‍ തല കാണില്ല എന്നതാണ്, ശരിയായ അപചയം. മത തീവ്രവാദം തലക്കു പിടിച്ചാല്‍ അതൊന്നും കാണുവാനുള്ള ശേഷിയുണ്ടാകില്ല. സ്കാന്‍ഡിനേവ്യന്‍ ക്രിസ്ത്യാനികള്‍ മതം  ഉപേക്ഷിച്ചാല്‍ ആരും അവരുടെ കഴുത്തു വെട്ടില്ല. അപചയം കാണേണ്ടത് ഇതിലൊക്കെയാണ്. അതിനൊക്കെ ആദ്യം വേണ്ടത്, സ്വന്തം മതത്തിലിതുപോലെയുള്ള അപചയങ്ങളുണ്ട് എന്ന് തിരിച്ചറിയുകയാണ്.

to be contd....




kaalidaasan said...










Contd....

ബൈബിളിനെ വിമര്‍ശിക്കുന്ന താങ്കളുടെ ലേഖാനപരമ്പരയില്‍ ഒരു ഫാദര്‍ അലവിയേക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇസ്ലാം ഉപേക്ഷിച്ച അദ്ദേഹത്തിന്‌ ഏല്‍ക്കേണ്ടി വന്ന പീഢനങ്ങളൊക്കെ എഴുതിയ ഒരു പുസ്തകവും വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ പീഢിപ്പിച്ചവരെ ഭീകരര്‍ എന്നദ്ദേഹം വിളിച്ചത് താങ്കള്‍ക്ക് സഹിക്കുന്നില്ല. അതിന്റെ കാരണം ഇസ്ലാം ഉപേക്ഷിക്കുന്നവരെ പീഢിപ്പിക്കുകയും കൊല്ലുകയം ​ചെയ്യുക എന്ന ഇസ്ലാമിക ആചാരത്തേക്കുറിച്ച് താങ്കള്‍ക്ക് മതിപ്പുള്ളതുകൊണ്ടും അതിനെ മൂടി വയ്ക്കാനുള്ള ആവേശവും ആണ്. മതം ഉപേക്ഷിച്ച അലവിയെ പീഢിപ്പിക്കുകയും കൊല്ലണം എന്ന് ആക്രോശിക്കുകയും ചെയ്യുന്നവരെ ഭീകരര്‍ എന്നു തന്നെയേ സാധാരണ ആളുകള്‍ വിളിക്കു. അതില്‍ അസഹിഷ്ണുത താങ്കള്‍ക്കുണ്ട്. അതിനെ കാരണം ഈ ഭീകരത താങ്കളിലുമുണ്ട്. പുറത്തു കാണിക്കുന്നില്ല.

അദ്ദേഹത്തിന്റെ എളാപ്പ ഉദ്ധരിച്ച കുര്‍ആന്‍ ആയത്തിനേക്കുറിച്ചും താങ്കളവിടെ വിശദീകരിക്കുന്നുണ്ട്.

മിഷനറിമാര്‍ ഖുര്‍നാന്‍ ഉദ്ധരിക്കുന്നതിലോ വിമര്‍ശിക്കുന്നതിലോ ‍ എനിക്ക് എതിര്‍പ്പില്ല, പക്ഷെ വിമര്‍ശനം കള്ളത്തരങ്ങള്‍ നടത്തികൊണ്ടായിരിക്കരുത്. ഈ പുസ്തകത്തിലെ കള്ളത്തരത്തിന് ഒരു ഉദാഹരണം മാത്രം നല്‍കാം. ഇസ്ലാമിലെ മോക്ഷത്തിന്റെ മാര്‍ഗമാണ് ജിഹാദ് എന്ന് പറഞ്ഞുകൊണ്ട് അതുമായി ബന്ധപ്പെട്ടു കുറെ സൂക്തങ്ങള്‍ വികലമായ പരിഭാഷയില്‍ തലയും വാലും മുറിച്ചു ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്‌. അത്തരത്തില്‍ പെട്ട ഒരു സൂക്തം നോക്കൂ.

“മര്‍ദനം ഇല്ലാതായിതീരുകയും മതം അല്ലാഹുവിന്‍റെത് മാത്രമായിത്തീരുകയും ചെയ്യുന്നത് വരെ നിങ്ങളവരെ കൊലനടത്തിക്കൊള്ളുക” (1:193)

ഇനി ഈ സൂക്തത്തിന്റെ ശരിയായ പരിഭാഷ താഴെ വായിക്കുക.

193.മര്‍ദ്ദനം ഇല്ലാതാകുകയും, മതം അല്ലാാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍നിന്ന് ) വിരമിക്കുകയാണെങ്കില്‍ (അവരിലെ ) അക്രമികള്‍ക്കെതിരിയല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളല്ല (1:193)

നോക്കൂ, ഒരു സൂക്തം നമ്പറിട്ട് കൊടുത്തിട്ട് അത് പൂര്‍ണമായും ഉദ്ധരിച്ചില്ല. മാത്രവുമല്ല യുദ്ധം എന്ന വാക്കിനെ കൊല എന്ന് മാറ്റി, നിങ്ങളവരെ കൊല നടത്തികൊള്‍ക എന്നാക്കി. ഇവിടെ സൂചിപ്പിക്കുന്നത് ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരെ പ്രതിരോധിക്കുന്നതിനെ ക്കുറിച്ചാണ് അതും ശത്രുക്കള്‍ യുദ്ധത്തില്‍ നിന്നും പിന്മാറുന്നത് വരെ മാത്രം. 


മതം അള്ളായുടേതാകുന്നതു വരെ യുദ്ധം ചെയ്യണം എന്നാണതില്‍ പറഞ്ഞിരിക്കുന്നത് എന്നു താങ്കളും സമ്മതിക്കുന്നുണ്ടല്ലോ. കൊല എന്നത് വിട്ടു കള. ഇസ്ലാമിക നിദാനശാസ്ത്രപ്രകാരം യുദ്ധം എന്നു പറഞ്ഞാല്‍ കെട്ടിപിടിച്ച് ഉമ്മ വയ്ക്കല്‍ ആണല്ലോ.

എല്ലാ യുദ്ധത്തിലും എതിരാളികളെ കൊല്ലുകയാണു പതിവ്.മതം അള്ളാന്റെ ആകുന്നതുവരെ യുദ്ധം ചെയ്യാനാണ്, മൊഹമ്മദ് നിര്‍ദ്ദേശിക്കുന്നത്. മന്ദബുദ്ധികള്‍ക്ക് അതിന്റെ അര്‍ത്ഥം മനസിലാകില്ലെങ്കിലും മറ്റുള്ളവര്‍ക്ക് മനസിലാകും.

ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരെ പ്രതിരോധിക്കുന്നതിനെ ക്കുറിച്ചാണ് എങ്കില്‍ അവിടെ മതം അള്ളായുടേതാകുന്നതു വരെ എന്ന പൂളു തിരുകേണ്ട ആവശ്യമില്ല. ഇങ്ങോട്ടു യുദ്ധം ചെയ്തവരുടെയും അങ്ങോട്ടു ചെന്ന് പിടിച്ചടക്കിയവരുടെയും ​മതം, അള്ളാന്റെ ആക്കുക എന്നതായിരുന്നു മൊഹമ്മദിന്റെ നയം. ഒളിയാക്രമണത്തിലൂടെ മറ്റ് അറബി ഗോത്രങ്ങളെ കൊള്ളയടിക്കുകയും അവരുടെ മുതല്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ പങ്കു വച്ച് അനുഭവിക്കലുമായിരുന്നല്ലോ മൊഹമ്മദിന്റെ പ്രധാന ഹോബി.

എല്ലാവരും മുസ്ലിങ്ങളാകുന്നതുവരെ യുദ്ധം ചെയ്യണമെന്നു പറഞ്ഞ താങ്കളുടെ പ്രവാചകനും. അതിനിക്കാലത്തും ന്യായീകരണം കണ്ടെത്തുന്ന താങ്കളും തീവ്രവാദികളല്ല, ഭീകരവാദികളാണ്. Hate speechഎന്നതിന്റെ അര്‍ത്ഥം അറിയുന്നവര്‍ അത് കണ്ടെത്തുക, എല്ലവരും മുസ്ലിങ്ങളാകുന്നതുവരെ യുദ്ധം ചെയ്യുക എന്ന മൊഹമ്മദിന്റെ വാക്കുകളിലാണ്.

താങ്കള്‍ ഒരാളെ തീവ്രവാദിയാക്കുന്നതിന്റെ അളവുകോല്‍  അറിയാന്‍ താല്‍പ്പര്യമുണ്ട്.




kaalidaasan said...










>>>ഇതിന് മറുപടി പറയേണ്ടത്‌ പക്ഷെ രവിചന്ദ്രനാണ്. <<<<

Natural Selection നേക്കുറിച്ച് രവിചന്ദ്രനേക്കൊണ്ട് മറുപടി പറയിച്ചതുപോലെ.

താങ്കളെ സുബൈറു മോനേ എന്നു വിളിച്ച് അദ്ദേഹം പറഞ്ഞതൊന്നും വായിച്ചിട്ട് മനസിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി വായിക്കുക. താങ്കളെ അഭിസംബോധന ചെയ്ത പേരുകളും ഓര്‍ക്കുന്നില്ലെങ്കില്‍ ഓര്‍ക്കാന്‍ ശ്രമിക്കുക.

ഇനിയുമതൊക്കെ ആവര്‍ത്തിച്ചു കേട്ടാല്‍ കുളിരു കോരുന്ന സുഖം ഉണ്ടാകും.




kaalidaasan said...










>>>ഇതിന് മറുപടി പറയേണ്ടത്‌ പക്ഷെ രവിചന്ദ്രനാണ്.

പേരും അഡ്രസ്സും ഉള്ള കുറെ യുക്തിവാദികള്‍ ഇത് ഫോളോ ചെയ്യുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു - അവരും മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.<<<<


പേരും അഡ്രസുമുള്ള യുക്തിവാദിയായ രവിചന്ദ്രന്‍ പറഞ്ഞത് മറന്നുപോയെങ്കില്‍ ഞാന്‍ ഓര്‍മ്മിപ്പിക്കാം.

http://nasthikanayadaivam.blogspot.com/2011/08/blog-post.html?showComment=1312594929763#c9036025935699669850

മോനെപ്പോലുള്ള വെറുപ്പിന്റെ സുവിശേഷകരാണ് ഇസഌമിന്റെ ഏറ്റവും വലിയ ശത്രു. ലാദന്‍ തെരുവില്‍ ചെയ്യുന്നത് മോന്‍ നെറ്റില്‍ ചെയ്യുന്നു. മോനെ വായിക്കുന്ന ലോകത്തൊരാള്‍ക്കും ഇസഌമിനോട് സ്‌നേഹമുണ്ടാകില്ലെന്ന് മാത്രമല്ല ഇസ്‌ളാം വീണ്ടും ഒറ്റപ്പെടുത്തപ്പെടാനാണ് ഇത്തരം വിദ്വേഷപ്രചരണപരമായ ഇടപെടലുകള്‍ സഹായിക്കുക. പിറന്നുവീണ മതത്തെ ലോകരുടെ മുന്നില്‍ നിര്‍ദ്ദയമായി അധിക്ഷേപിച്ച് അതിന് മോശം ഇമേജ് ഉണ്ടാക്കികൊടുക്കുന്ന കുറ്റമാണ് മോനെപ്പോലുള്ളവര്‍ ദയാരഹിതമായി ചെയ്തുകൊണ്ടിരിക്കുന്നത്. You are the worst possible billboard for Islam. Anyone reads you will have enough reasons to disregard Islam. You are the ultimate apostle of hatred and public mistrust that pollute the public image of the community you cliam to represent. The lesser you preach Islam, the better for it. Islam survived pretty decently over the years without you like decadent elements

മോന്റ അതേ വിഭാഗത്തില്‍പ്പെട്ട മതവെറിയനായ ബ്രെബിക് ഇതുപോലെയായിരുന്നു. തീര്‍ത്തും രമ്യമായ സാമൂഹികാവസ്ഥയില്‍ അയാള്‍ക്ക് വേണ്ടത് അയാള്‍ തെരഞ്ഞെടുത്തു. അയാള്‍ വായിച്ച പുസ്തകങ്ങള്‍ നോര്‍വെയിലെ അരക്കോടി ജനങ്ങള്‍ക്കും ലഭ്യമായിരുന്നു. അയാള്‍ക്കു ലഭ്യമായ വിഭവങ്ങളും അവരുടെ മുന്നിലുണ്ടായിരുന്നു. പക്ഷെ അവരാരും ഈ മതവെറിയന്‍ ഉപയോഗിച്ചത് ഉപയോഗിച്ചില്ല. മോനറിയേണ്ട കാര്യമാണിത്. ഈ വിഭവങ്ങളൊക്കെ മോനും ബ്രെബിക്കും വരുന്നതിന് മുമ്പേ ഈ ലോകത്തുണ്ട്. മോനും ബ്രെബിക്കും വരുമ്പോള്‍ മാത്രമാണ് അതൊക്കെ കൃത്യമായി ചൂഷണം ചെയ്യപ്പെടുന്നത്. ചിലര്‍ സിനിമ വായിച്ചിട്ട് കൊള്ള നടത്തിയെന്ന് പറയുന്നത് കേട്ടിട്ടില്ലേ. ആ സിനിമ കണ്ട ജനകോടികല്‍ ചെയ്യാത്ത കാര്യമാണ് അവര്‍ ചെയ്യുന്നത്. ആ സിനിമ കണ്ടില്ലായിരുന്നെങ്കില്‍ അവര്‍ വേറൊരു രീതിയില്‍ അത് ചെയ്യുമായിരുന്നു. സിനിമ വരുന്നതിന് മുമ്പ് തന്നെ ഭൂമിയില്‍ കൊലയും കവര്‍ച്ചയുമുണ്ട്., സിനിമ പോയാലും അതുണ്ടാകും. മനുഷ്യര്‍ക്കിടയിലുള്ളതാണ് സിനിമ പ്രതിഫലിപ്പിക്കുന്നത്. ബിന്‍ലാദന്‍ ഏത് പുസ്തകം വായിച്ചിട്ടാണ് കളി തുടങ്ങിയത്? പുസ്തകം വായിക്കുന്ന ശീലമുള്ളവന്‍ പുസ്തകം വായിച്ച് വിവരം ശേഖരിക്കും. അല്ലാത്തവന്‍ അല്ലാത്ത രീതിയില്‍. വെടിവെക്കുന്നതിന് ആരും തോക്കിനെതിരെ കേസെടുക്കില്ല മോനെ. ലാദനുയര്‍ത്തിയ തരംഗമാണ് മോനെയും ബ്രെബിക്കിനേയും സൃഷ്ടിക്കുന്നതെന്ന് പറഞ്ഞാല്‍ പിന്നെയും ന്യായമുണ്ട്. പക്ഷെ എന്നാലും മഹാഭൂരിപക്ഷവും ആ വഴി സ്വീകരിക്കുന്നില്ലന്ന് കാണണം. എഴുത്തും വായനയും അറിയില്ലായിരുന്നുവെങ്കില്‍ മോന്‍ കേരളത്തിന്റെ ഏതെങ്കിലും മൂലയില്‍ വിദ്വേഷപ്രചരണവുമായി ഇസഌമിനെ അപകീര്‍ത്തിപ്പെടുത്തി നടക്കുമായിരുന്നു. ഒരുപക്ഷെ 'സൈബര്‍ മദനി'യാകുന്നതിന് പകരം 'ഉത്തരകേരള മദനി'യാകുമായിരുന്നു...അല്ലെങ്കില്‍ ഒരു ചിന്ന തടയന്റവിട നസീര്‍. മോന്റെ ഉള്ളിലാണ് വെറുപ്പിന്റെയും പരനിന്ദയുടേയും മ്യൂട്ടേഷന്‍ നടക്കുന്നത്. ചില അനുകൂലപരിസ്ഥിതിയില്‍ നാച്ചുറല്‍ സെലക്ഷന്‍ സംഭവിക്കുന്നെന്ന് മാത്രം.ബ്രെബിക്കും മോനുമൊക്കെ സമൂഹത്തിന് ഭീഷണിയും സ്വമതത്തിന് ബാധ്യതയാകുകയും ചെയ്യുന്നത് അങ്ങനെയാണ്. ഇറാനിയന്‍ ജയിലില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെങ്കില്‍ മോന്‍ അത് പറയുക. ഈ വിഷയം നമുക്ക് വീണ്ടും ആഴത്തില്‍ റീ-ഇന്‍വെസ്റ്റിഗേറ്റ് ചെയ്യാം. എനിക്ക് നൂറുവട്ടം സമ്മതം. മറിച്ചുള്ള മോന്റെ കോപ്രായങ്ങളൊന്നും 
ഇവിടെ ചെലവാകില്ല.





kaalidaasan said...










ഏത് മാപ്പു പറച്ചിലിനേക്കുറിച്ചാണു സുബൈര്‍ ഇവിടെ പരാമര്‍ശിക്കുന്നത്?

കുര്‍അന്‍ ദൈവീകമെന്നോ അല്ലെന്നോ വിശ്വസിച്ചാല്‍ നിങ്ങളെ ആരും തീവ്രവാദികളായി കാണില്ല.കുര്‍ആന്‍ മാത്രമാണു ശുദ്ധം , മറ്റെല്ലാം കൈ കടത്തിയത്എന്ന നിലപാടുകൊണ്ടാണ്, നിങ്ങളെ തീവ്രവാദിയെന്നു വിളിക്കുന്നത്. നിങ്ങളുടെ മതം മാത്രം ശരി, മറ്റുള്ളതെല്ലാം കപടം എന്ന നിലപാടുള്ളതുകൊണ്ടാണ്.മറ്റുള്ള വേദപുസ്തകങ്ങള്‍ അരിച്ചു പെറുക്കി അതിലെ നിങ്ങള്‍ക്ക് രുചിക്കാത്തതൊക്കെ തെറ്റ് എന്ന് ശഠിക്കുന്നതുകൊണ്ടാണ്. എന്റെ വേദപുസ്ത്കത്തില്‍ പറഞ്ഞിട്ടുള്ളതുപോലെയേ മറ്റ് മതക്കാരും വിശ്വസിക്കാവൂ എന്നു ശഠിക്കുന്നതുകൊണ്ടാണ്.എന്റെ വേദപുസ്തകം ഞാന്‍  മനസിലാക്കിയതുപോലെയേ മറ്റുള്ളവരും മനസിലാക്കാന്‍ ആകൂ എന്ന് ശഠിക്കുന്നതുകൊണ്ടാണ്.

ഞാന്‍ എന്റെ വിശ്വാസമനുസരിച്ച് ജീവിക്കാം. മറ്റുള്ളവര്‍ ഇഷ്ടമുള്ള വേദപുസ്തകം പിന്തുടര്‍ന്ന് അവരവരുടെ വിശ്വാസമനുസരിച്ച് ജീവിച്ചോട്ടെ എന്ന നിലപാടെടുത്താല്‍ നിങ്ങളെ ആരും തീവ്രവാദി എന്നു വിളിക്കില്ല.




kaalidaasan said...










ഭീകരനെ ആരാധിച്ചാലോ, ഭീകരരനെ പ്രവാചകനായി കാണ്ടാലോ ആരും ഭീകരനോ തീവ്രവാദിയോ ആകില്ല.എന്റെ ഭീകരനാണു യഥാര്‍ത്ഥ ദൈവം എന്നും, എന്റെ ഭീകര പുസ്തകമാണു ശരിയായ വേദം എന്നും പറഞ്ഞുനടക്കുനവരെ തീവ്രവാദി എന്നു വിളിക്കും. ഈ ഭീകരനെ ഉദ്ധരിച്ച് ഭീകര പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ഭീകരര്‍ എന്നും വിളിക്കും.

എന്റെ അഭിപ്രായത്തില്‍ താങ്കള്‍ ഒരു തീവ്രവാദിയാണ്.ബിന്‍ ലാദന്‍ ധീരനും നിഷ്കളങ്കനുമായ മുസ്ലിം രക്തസാക്ഷിയാണ്, എന്നു പറഞ്ഞ വിവേക്, ഭീകരന്‍ എന്ന പേരിനോട് അടുത്ത് വരുന്നു. മനസുകൊണ്ടെങ്കിലും ബിന്‍ ലാദന്‍ ചെയ്തത് ചെയ്യാനുള്ള അദമ്യമായ അഭിനിവേശമാണാ നിലപടിനു പിന്നില്‍.

താങ്കള്‍ വിവേകിന്റെ അഭിപ്രായത്തോട് യോജിക്കുന്നെങ്കില്‍ താങ്കളും ആ പേരിനര്‍ഹനാകും.




kaalidaasan said...










>>>>അതാണ്‌ കാളിദാസാ ചോദിച്ചത്, കാളിദാസന്‍ തീവ്രവാദിയാണോ എന്ന്? <<<<

ഞാന്‍ എഴുതിയത് ഒരു പത്തു പ്രാവശ്യം എങ്കിലും വായിക്കുക. എന്നിട്ടും മനസിലാകുന്നില്ലെങ്കില്‍ ഇത് സുബൈറിന്റെ ബുദ്ധിയില്‍ ഒതുങ്ങില്ല എന്നു കരുതി സമാധാനിക്കുക.




aalidaasan said...










>>>>യഹോവപ്പിന്നെ ഒരു പാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്, ഞാന്‍ മാത്രമേ ദൈവം ഉള്ളൂ എന്നെ കൂടാതെ ആരെയും ആരാധിക്കരുത് എന്നുമൊക്കെ. താങ്കളുടെ അഭിപ്രായത്തില്‍, യഹൂദരുടെ ദൈവം ആയ യഹോവ കൊടും ഭീകരനാണ് എന്ന് ഞാന്‍ മനസിലാക്കുന്നു, അത് കൊണ്ട് അതിനെ പ്പെറ്റി ചോദിക്കുന്നില്ല. <<<<

യഹോവ ഭീകരനാണെന്നു താങ്കള്‍ മനസിലാക്കുകയോ മനസിലാക്കാതിരിക്കുകയോ ചെയ്യാം.

ഈ യഹോവ എന്ന ഭീകരന്‍ ഏത് ഭീകര പ്രവര്‍ത്തി എവിടെ ചെയ്തു പറഞ്ഞാല്‍ അദ്ദേഹം ഭീകരനാണോ അല്ലയോ എന്ന് ഞാന്‍ പറയാം. ഏതെങ്കിലും പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്ന അസംബന്ധമല്ല ഞാന്‍ ചോദിച്ചത്, യഹോവ എന്ന വ്യക്തി ചെയ്ത ഭീകര പ്രവര്‍ത്തിയാണ്.




kaalidaasan said...










>>>>ഞാന്‍ മനസ്സിലാക്കിയ കാര്യമല്ല., കാളിദാസന്‍ മനസ്സിലാക്കിയ കാര്യമാണ് പറഞ്ഞത്‌. നാസുമായി തര്‍ക്കിച്ചതില്‍ നിന്നും ഞാന്‍ കാളിദാസന്റെ അഭിപ്രായം അതാണ്‌ എന്നാണു ഞാന്‍ മനസ്സിലാക്കിയത്‌. ഇനി അങ്ങിനെയല്ല എന്നുണ്ടങ്കില്‍ ഇവിടെ പറയുക.<<<<

താങ്കളുടെ തോന്നലുകള്‍ക്ക് മറുപടി പറയേണ്ട ആവശ്യമെനിക്കില്ല. ഞാന്‍ എഴുതിയത് കുര്‍ആനൊന്നുമല്ല. ചക്കെന്നെഴുതിയാല്‍ കൊക്കെന്ന് വായിക്കാന്‍.

താങ്കളുടെ മനോരാജ്യങ്ങളെ ഞാന്‍ അവജ്ഞയോടെ അവഗണിക്കുന്നു.
താങ്കളുടെ മനോരാജ്യങ്ങളെ ഞാന്‍ അവജ്ഞയോടെ അവഗണിക്കുന്നു.

ആരെങ്കിലും തര്‍ക്കിക്കുന്നതില്‍ നിന്നും ഊഹിക്കാനുള്ള ബുദ്ധി വികാസമേ താങ്കള്‍ക്കുള്ളു. അതെനിക്ക് വളരെ നേരത്തെ അറിയാം. ഇനിയും ഊഹിക്കുന്നതു തുടരുക.




kaalidaasan said...










>>>>യഹൂദരുടെ ദൈവമായ യോഹവയുടെ കാര്യമാണ് ഞാന്‍ ചോദിച്ചത്.

ആ യോഹോവ തെനെയാണ്, കാളിദാസന്റെ ദൈവമായ യേശു വെന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. യഹോവ, അഥവാ യേശു വല്ല ക്രൂര കൃത്യങ്ങളും ചെയ്തതായി പഴയ നിയമത്തില്‍ ഉണ്ടോ കാളിദാസാ?<<<


യഹോവ എന്നൊരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നാലല്ലെ ക്രൂരകൃത്യങ്ങള്‍ ചെയ്യാനാകൂ. എവിടെയാണദേഹം ജീവിച്ചിരുന്നത്? അദ്ദേഹം ആരെയെങ്കിലും വെട്ടിക്കൊന്നോ? കഴുത്തു വെട്ടിയോ? കല്ലെറിഞ്ഞു കൊന്നോ? ബോംബ് വച്ച് കൊന്നോ? മൊഹമ്മദിനേപ്പോലെ രണ്ടു കയ്യും രണ്ടു കാലും അദേഹത്തിനുണ്ടായിരുന്നോ? ഏത് സാമ്രാജ്യത്തിലെ ഖലീഫ ആയിരുന്നു അദ്ദേഹം?

യേശു ജീവിച്ചിരുന്ന വ്യക്തിയാണ്. പക്ഷെ അദ്ദേഹം എന്തെങ്കിലും ക്രൂര കൃത്യങ്ങള്‍ ചെയ്തതായി അദ്ദേഹത്തിന്റെ കഥ പറയുന്ന സുവിശേഷങ്ങളിലോ മൊഹമ്മദ് എന്ന മുസ്ലിം പ്രവാചകന്‍ മോഷ്ടിച്ചെടുത്ത് അദ്ദേഹത്തിന്റെ കുര്‍ആനില്‍ എഴുതി ചേര്‍ത്ത കഥയിലോ പറയുന്നില്ല. അതുകൊണ്ട് അതേക്കുറിച്ചുള്ള താങ്കളുടെ മനോരാജ്യത്തോട് പ്രതികരിക്കേണ്ട ബാധ്യത എനിക്കില്ല.

താങ്കള്‍ക്കിഷ്ടമുള്ളത് വിശ്വസിച്ചുകൊള്ളു. യഹോവ എന്നു പറയുന്ന യഹൂദ ദൈവ സങ്കല്‍പ്പം താങ്കളുടെ പ്രവചകനേപ്പോലെ ഭൂമിയില്‍ ജീവിച്ച് യുദ്ധങ്ങള്‍ ചെയ്ത് ആളുകളെ വരുതിയിലാക്കി ഒരു സാമ്രാജ്യം സ്ഥാപിച്ച് അതിന്റെ ഖലീഫയായി വാണു എന്നൊക്കെ വിശ്വസിക്കാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

താങ്കളുടെ പ്രവാചകന്‍ 15 കെട്ടിയതും, അടിമകളെയും യുദ്ധത്തടവുകാരെയും മതിവരുവോളം ഭോഗിച്ച് നടന്നതും, മകന്റെ ഭാര്യയെ വരെ കെട്ടിയതും, ഒളിയാക്രമണത്തിലൂടെ കൊള്ള നടത്തിയതുമൊക്കെ അള്ളാ എന്ന ദൈവത്തിന്റെ പിടലിക്ക് വച്ച് കൊടുത്തപ്പോലെ മറ്റ് പലരും ചെയ്തിട്ടുണ്ട്. അതൊക്കെ മൊഹമ്മദിനേപ്പോലേ ഓരോ വ്യക്തികള്‍ ചെയ്ത പ്രവര്‍ത്തികളായേ ഞാന്‍ കരുതുന്നുള്ളു.

മൊഹമ്മദ് ചെയ്ത എല്ലാ വൃത്തികേടുകളും അള്ളാ പറഞ്ഞിട്ടാണെന്ന അസംബന്ധം താങ്കള്‍ വിശ്വസിക്കുന്നു. അതേ അളവുകോല്‍ മറ്റ് മത വിശ്വസികളെ അളക്കാനുമുപയോഗിക്കുന്നു. താങ്കള്‍ അളക്കുന്നതിനനുസരിച്ച് മുറിക്കുന്നവരുടെ അടുത്ത് പോയി അതേക്കുറിച്ചൊക്കെ തര്‍ക്കിക്കുക.




kaalidaasan said...










>>>>അതെങ്ങിനെയാ കാളിദാസാ കാളിദാസന്‍ പറയാത്ത കാര്യം പത്തു പ്രാവശ്യം വായിച്ചാല്‍ മനസ്സിലാക്കുന്നത്‌. <<<

ഞാന്‍ പറയാത്ത കാര്യം മനസിലാക്കാന്‍ ഞാന്‍ അവശ്യപ്പെട്ടില്ലല്ലോ. പറഞ്ഞ കാര്യം മനസിലാക്കാനല്ലേ ആവശ്യപ്പെട്ടുള്ളു. അതൊരിക്കല്‍ കൂടി പകര്‍ത്താം.


>>>>>>>കുര്‍അന്‍ ദൈവീകമെന്നോ അല്ലെന്നോ വിശ്വസിച്ചാല്‍ നിങ്ങളെ ആരും തീവ്രവാദികളായി കാണില്ല. കുര്‍ആന്‍ മാത്രമാണു ശുദ്ധം , മറ്റെല്ലാം കൈ കടത്തിയത് എന്ന നിലപാടുകൊണ്ടാണ്, നിങ്ങളെ തീവ്രവാദിയെന്നു വിളിക്കുന്നത്. നിങ്ങളുടെ മതം മാത്രം ശരി, മറ്റുള്ളതെല്ലാം കപടം എന്ന നിലപാടുള്ളതുകൊണ്ടാണ്. മറ്റുള്ള വേദപുസ്തകങ്ങള്‍ അരിച്ചു പെറുക്കി അതിലെ നിങ്ങള്‍ക്ക് രുചിക്കാത്തതൊക്കെ തെറ്റ് എന്ന് ശഠിക്കുന്നതുകൊണ്ടാണ്. എന്റെ വേദപുസ്ത്കത്തില്‍ പറഞ്ഞിട്ടുള്ളതുപോലെയേ മറ്റ് മതക്കാരും വിശ്വസിക്കാവൂ എന്നു ശഠിക്കുന്നതുകൊണ്ടാണ്. എന്റെ വേദപുസ്തകം ഞാന്‍ മനസിലാക്കിയതുപോലെയേ മറ്റുള്ളവരും മനസിലാക്കാന്‍ പാടുള്ളു എന്ന് ശഠിക്കുന്നതുകൊണ്ടാണ്. <<<<<<

ഞാനിതു പോലെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ താങ്കള്‍ക്കെന്നെ തീവ്രവാദി എന്നു വിളിക്കാം.വേറെ ആരു ചെയ്താലും അവരെയും വിളിക്കാം.

>>>>>>ഞാന്‍ എന്റെ വിശ്വാസമനുസരിച്ച് ജീവിക്കാം. മറ്റുള്ളവര്‍ ഇഷ്ടമുള്ള വേദപുസ്തകം പിന്തുടര്‍ന്ന് അവരവരുടെ വിശ്വാസമനുസരിച്ച് ജീവിച്ചോട്ടെ, എന്ന നിലപാടെടുത്താല്‍ നിങ്ങളെ ആരും തീവ്രവാദി എന്നു വിളിക്കില്ല.<<<<<<




kaalidaasan said...










>>>യഹൂദരുടെ ദൈവമായ, പഴയ നിയമത്തിലും പുതിയ നിയമത്തിലും പറയുന്ന യഹോവ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നും, നോഹയോടും, ലോതിനോടും അബ്രാമിനോടും, മോശയോടും ജോഷുവയോടും ഒക്കെ സംസാരിച്ചിരുന്നു വെന്നുമാണ് ബൈബിള്‍ പറയുന്നത്.<<<

എവിടെയാണാ ദൈവം ജീവിച്ചിരിക്കുന്നത്? അള്ളായേപ്പോലെ വെള്ളത്തിനു മുകളില്‍ ഒരു സിംഹാസനമിട്ട് അതില്‍ ഇരിക്കുകയാണോ?

ഏത് ഭാഷയിലാണു ദൈവം സംസാരിച്ചത്? അള്ളാ കുര്‍ആന്‍ എഴുതി സ്വര്‍ഗ്ഗത്തില്‍  സൂക്ഷിച്ചിരിക്കുന്നതുപോലെ യഹൂദരുടെ ദൈവം എഴുതി ഒരിടത്തും സൂക്ഷിച്ചിട്ടില്ല. ബൈബിള്‍ എഴുതിയത് മനുഷ്യരാണ്. പഴയ നിയമം എഴുതിയവര്‍ക്ക് ദൈവം സംസാരിച്ചു എന്നൊക്കെ തോന്നിയിട്ടുണ്ടാകാം. മൊഹമ്മദിനു തോന്നിയതുപോലെ.




kaalidaasan said...










>>>കാളിദാസാ...പഴയ നിയമത്തിലെ ദൈവം ക്രൂരനനും ഭീകരനും ആണ് എന്ന് പറഞ്ഞപ്പോള്‍, അത് യൂദരുടെ ദൈവം ആണ് എന്നും പറഞ്ഞു അംഗീകരിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌.<<<

താങ്കളുടെ തോന്നലുകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല എന്ന് പല പ്രാവശ്യം ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.




kaalidaasan said...










>>>എന്‍റെ ചോദ്യം, ബൈബിളിലെ ഈ ദൈവം, ബൈബിള്‍ അനുസരിച്ച്, ക്രൂരനും ഭീകരനും ആണ് എന്ന് കാളിദാസന്‍ കരുതുന്നുവോ എന്നതാണ്. <<<

ഞാന്‍ കരുതുന്നില്ല.
ദൈവം എന്ന ശക്തിക്ക് ക്രൂരനാകാന്‍ കഴിയില്ല. ക്രൂരതയൊക്കെ ദൈവത്തിന്റെ ചുമലില്‍ മനുഷ്യന്‍ കെട്ടി വയ്ക്കുന്നതാണ്. മൊഹമ്മദ് ചെയ്ത എല്ലാ ക്രൂരതകളും അസംബന്ധങ്ങളും അള്ളായുടെ ചുമലില്‍ കെട്ടി വച്ച പോലെ.




kaalidaasan said...










>>>അതാണ്‌ കാളിദാസാ മലയാളത്തില്‍ ചോദിച്ചത്. യേശു താങ്കള്‍ പകര്‍ത്തി വെച്ചത് പ്രകാരം തീവ്ര വാദിയാകില്ലേ എന്ന് ?.<<<

ഞാന്‍ പകര്‍ത്തി വച്ച എന്ത് കാര്യമാണ്. യേശു ചെയ്തതെന്ന് പറഞ്ഞേ.




kaalidaasan said...










>>>മറ്റുള്ളവരെ അണലി സന്തതികള്‍ എന്നും, നായിക്കള്‍ എന്നും, വല്ലയിടച്ച ശവക്കല്ലറകള്‍ എന്നും, പിശാചിന്‍റെ സന്തതികള്‍ എന്നും മൊക്കെ ചീത്ത വിളിച്ചു, എന്നിലൂടെയല്ലാതെ പിതാവില്‍ എത്താന്‍ കഴിയില്ല എന്ന് പറഞ്ഞില്ലേ യേശു? <<<

ഇങ്ങനെയൊക്കെ യേശു ആരെയാണു വിളിച്ചത്?

യേശുവിന്റെ പിതാവില്‍ എത്തണമെങ്കില്‍ യേശുവിലൂടെ വേണം എന്നു പറഞ്ഞതില്‍ എന്താണു പ്രശ്നം? യേശു ഉത്ബോധനം ചെയ്ത കാര്യങ്ങള്‍ ചെയ്താല്‍ പിതാവില്‍ എത്താം എന്നു പറഞ്ഞതെങ്ങനെ തീവ്രവാദമാകും? നിങ്ങള്‍ക്കൊന്നും യേശുവിന്റെ പിതാവില്‍ എത്തേണ്ടെങ്കില്‍ വേണ്ട. നിങ്ങളുടെ ദൈവത്തിലെത്താനുള്ള വഴി നോക്കുക.

യേശുവിന്റെ പിതാവാണു നിങ്ങളുടെ ദൈവമെങ്കിലല്ലേ പ്രശ്നമുള്ളു. യേശുവിന്റെ പിതാവു തന്നെയാണോ നിങ്ങളുടെ ദൈവം?







No comments:

Post a Comment