Monday, 9 January 2012

Posted to ഒരാള്‍കൂടി 11



kaalidaasan said...




>>>>അദ്ദേഹത്തെ ഞാന്‍ ഇകഴ്ത്തി കാണിച്ചില്ല താങ്കളെ പോലെ. AKG യെക്കാലോ EMS നെക്കാലോ കൂടുതല്‍ മഹത്വം ജോതിബസുവിനു ഉണ്ടെന്നു പറയണം എങ്കില്‍ അപാര ചങ്കൂറ്റം തന്നെ വേണം.<<<

ഞാന്‍ ജോതി ബസുവിനെ ഇകഴ്ത്തികാണിച്ചതായി ഇത് വായിക്കുന്ന എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. കൂടുതല്‍ വിശദീകരിച്ച് അവരുടെ ധാരണ മാറ്റേണ്ട.

ജോതി ബസുവിന്‌ മറ്റേത് ഇന്‍ഡ്യന്‍ കമ്യൂനിസ്റ്റാകരനേക്കാളും മഹത്വമുണ്ടായിരുന്നു എന്ന് ചങ്കൂറ്റമുണ്ടായിട്ടു തന്നെയാണു പറഞ്ഞത്.
ബസുവിനേപ്പോലെ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍  ഇ എം എസോ എ കെ ജിയോ നിറഞ്ഞു നിന്നിട്ടില്ല. പാര്‍ട്ടി ഭേദമെന്യേ അളുകള്‍ അതൊക്കെ അംഗീകരിച്ചിട്ടുണ്ട്. ഇന്‍ഡ്യക്ക് വെളിയില്‍ പോലും അദ്ദേഹം ആദരിക്കപ്പെട്ടിരുന്നു.

തെരേസയോടുള്ള വെറുപ്പിന്റെ പേരില്‍  ബസുവിനേപ്പോലും കൊച്ചാക്കുന്നത് താങ്കളുടെ ഗതികേട്.


kaalidaasan said...




>>>>പ്രായോകിക രാഷ്ട്രീയത്തിന്റെ പരിമിതികള്‍ ബസുവിനും ഉണ്ടെന്നല്ലാതെ ഞാന്‍ എന്തെങ്കിലും പറഞ്ഞോ?<<<

പ്രായോഗിക രാഷ്ട്രീയത്തിന്റെ പരിമിതികള്‍ ഉണ്ടാകുന്നത് വോട്ടു ബാങ്കിനെ സംരക്ഷിക്കേണ്ടി വരുമ്പോഴാണ്. വെറും 0.6 % മാത്രമേ ബംഗാളില്‍ ക്രിസ്ത്യാനികളുള്ളു. അതില്‍ തന്നെ തെരേസയുടെ വിഭാഗം വളരെ ചെറിയ ഒരു ന്യൂനപക്ഷവും. അതുകൊണ്ട് പ്രായോഗിക രാഷ്ട്രീയത്തിന്റെ പരിമിതികള്‍ എന്ന ഉഡായിപ്പും വിലപ്പോകില്ല.

പ്രായോഗിക രാഷ്ട്രീയത്തിന്റെ പരിമിതികള്‍ ഉണ്ടായിരുന്നത് കേരളം ഭരിച്ച ഇ എം എസിനായിരുന്നു. 1959 ല്‍ അദ്ദേഹം അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലോ ഭൂപരിഷ്കരണ ബില്ലോ അതേ പോലെ നടപ്പിലാക്കാന്‍ അദ്ദേഹത്തിനോ പിന്നീട് വന്ന മറ്റേതെങ്കിലും ഇടതുപക്ഷ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. അതിന്റെ കാരണം പ്രായോഗിക രാഷ്ട്രീയത്തിന്റെ പരിമിതികളും.

ബസുവിന്‌ ഒരു പരിമിതിയും ഉണ്ടായിരുന്നില്ല. വിചാരിച്ച കാര്യങ്ങളൊക്കെ നടപ്പിലാക്കാന്‍ വേണ്ടുന്ന ഭൂരിപക്ഷം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പാര്‍ട്ടിയെ നയിച്ചപ്പോള്‍ സി പി എമ്മിനു തനിയെ നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്നു. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ക്കൊക്കെ പാര്‍ട്ടി പൂര്‍ണ്ണ പിന്തുണയും നല്‍കിയിരുന്നു.

അദ്ദേഹത്തിനുണ്ടായിരുന്നത് പരിമിതികളല്ല. മാനവികതയുടെ ഭാഗത്തു നില്‍ക്കാനുള്ള തുറന്ന മനസായിരുന്നു. ഉറച്ച കമ്യൂണിസ്റ്റും നിരീശ്വരവാദിയുന്മായിരുന്നിട്ടും, അദ്ദേഹം ഒരു ക്രൈസ്തവ കന്യാസ്ത്രീയുടേ ജീവകാരുണ്യ പ്രവര്‍ത്തികളെ അംഗീകരിച്ചു. ആദരിച്ചു. പിന്തുണച്ചു. ഇത് പ്രയോഗിക രാഷ്ട്രീയമല്ല. പ്രയോഗിക മനുഷ്യത്വമണ്.

ജീവ കരുണ്യ പ്രാവര്‍ത്തി ചെയ്യുന്നത് മതവിശ്വാസിയാണോ ഈശ്വര വിശ്വാസിയാണോ യുക്തിവാദിയാണോ കമ്യൂണിസ്റ്റുകാരനാണോ എന്നൊനും അദ്ദേഹം നോക്കിയില്ല. മറ്റുള്ളവരെ ഉപദ്രവിക്കാത്ത ഒരു പ്രസ്ഥാനം അത് ചെയ്തപ്പോള്‍ പൂര്‍ണ്ണ പിന്തുണ കൊടുത്തു. അത്രമാത്രം.


kaalidaasan said...




>>>>ഇതൊന്നും വായിക്കുകയുമില്ല വായിച്ചാല്‍ തന്നെ തലയില്‍ കേരുകയുമില്ല.<<<


ഇത് വായിച്ചിട്ട് എന്താണു മനസിലാക്കാനുള്ളത്?

കമ്യൂണിസ്റ്റുകാരനായ ബസു ഭരിച്ച ബന്‍ഗാളില്‍ മതവിശ്വാസിയായിരുന്ന തെരേസക്ക് താമസിക്കാന്‍ ആകില്ല എന്നു പറഞ്ഞിരുന്നെങ്കില്‍ ബുഷിന്റെ വാക്കുകള്‍ക്ക് ഇവിടെ പ്രസക്തി ഉണ്ടായേനേ.

വളരെ കുറച്ച് കുട്ടികളുടെ സൌകര്യത്തിനു വേണ്ടി ഒരു പരീക്ഷ മാറ്റി വച്ചത് ശരിയായ നടപടി ആയിരുന്നില്ല. അതിന്റെ വിശദാംശങ്ങള്‍ എനിക്കറിയില്ല.

തെരേസക്കു വേണ്ടി അതുപോലെ ഏതെങ്കിലും പരീക്ഷ മാറ്റി വയ്ക്കുകയോ മറ്റോ ഉണ്ടായതായും കേട്ടിട്ടില്ല.


kaalidaasan said...




>>>>ഒരു പുസ്തകവും കയ്യില്‍ പിടിപ്പിക്കാതാക്കിയിട്ടു ലോകത്തെ പ്രശ്നം പരിഹരിക്കാന്‍ സാധ്യമല്ല എന്നാ തിരിച്ചറിവാണ് എന്നെ പോലുള്ളവരെ ഈ രീതിയില്‍ വിമര്ശി്ക്കാന്‍ പ്രേരിപ്പിക്കുന്നത്. <<<

ഒരു പുസ്തകം കയ്യില്‍ പിടിച്ച് നടന്നിട്ടോ കയ്യില്‍ പിടിക്കാതെ നടന്നിട്ടോ ആരുടെയും പ്രശ്നം പരിഹരിക്കാന്‍ ആകില്ല. പുസ്തകം കയ്യില്‍ പിടിക്കാതെ, പുസ്തകം പിടിക്കുന്നത് നിരുത്സഹപ്പെടുത്തി നടന്നിട്ടും, കമ്യൂണിസ്റ്റുകര്‍ക്കും പ്രശ്നം പരിഹരിക്കാനായില്ല. നീണ്ട 60 വര്‍ഷം റഷ്യയിലും കിഴക്കന്‍ യൂറോപ്പിലും പുസ്തകം ഉപേക്ഷിച്ചിട്ടും പ്രശ്നം പരിഹരിക്കാന്‍ ആയില്ല. അപ്പോള്‍ പുസ്തകം കയ്യില്‍  പിടിക്കുന്നതോ പിടിക്കാത്തതോ അല്ല ഇതിന്റെ ഒക്കെ കാരണം. പ്രശ്നം പരിഹരിക്കാനുള്ള മനസാണ്.

പ്രശ്നം എന്താണെന്നു മനസിലാക്കുന്നവര്‍ അവിടെ പുസ്തകം ഉണ്ടോ ഇല്ലയോ എന്നു നോക്കില്ല. പ്രശ്നം  പഠിക്കും. പരിഹരിക്കാനുള്ള നടപടികള്‍ എടുക്കും. ബംഗാളിലെ അശരണരുടെ പ്രശ്നം തിരിച്ചറിഞ്ഞ ബസു അത് പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ തെരേസയെ പിന്തുണച്ചു. തെരേസയുടെ കയ്യില്‍ പുസ്തകമുണ്ടോ എന്നൊന്നും നോക്കിയില്ല, ഏതായാലും ബോംബില്ലായിരുന്നു അതുകൊണ്ട് മറ്റുള്ളവ്രെ കൊല്ലില്ല എന്നുറപ്പക്കി. ഒരു കയ്യില്‍ ബോംബും മറു കയ്യില്‍ പെട്രോഡോളറുമായി മറ്റു പല താടി വച്ച സത്വങ്ങളുണ്ടായിട്ടും ബസു അവരെ പിന്തുണക്കാന്‍ പോയില്ല.

എഴുത്തറിയാവുന്ന ഏത് അണ്ടനും അടകോടനും വിമര്‍ശിക്കാം. അതിനെ ആരും ചോദ്യം ചെയ്യില്ല. പക്ഷെ താങ്കളേപ്പോലുള്ളവര്‍ ചെയ്യും, വിമര്‍ശിക്കുന്നവന്റെ അര്‍ഹത അളക്കുന്ന കോലു കൊണ്ട് നടക്കുന്നതുകൊണ്ടാണത്.

താങ്കള്‍ ഏത് പുസ്തകത്തെ വിമര്‍ശിച്ചാലും എനിക്ക് യതൊരു വിരോധവുമില്ല. പക്ഷെ താങ്കളെഴുതുന എല്ലാം കേട്ട് മിണ്ടാതിരുന്നോളണം എന ഫാസിസ്റ്റ് അജണ്ട എന്റടുത്ത് ചെലവാകയുമില്ല.


kaalidaasan said...




>>>>ഇവരുടെ മഹത്വം ഒന്നും ജോതിബസുവിനു ഇല്ല .അത് പറയാന്‍ സംശയിക്കേണ്ട കാര്യവും ഇല്ല.<<<

ജോതി ബസുവിന്റെ മഹത്വം തിരിച്ചറിഞ്ഞവരൊക്കെ അതേക്കുറിച്ച് എഴുതിയിട്ടുണ്ട്. ചിലത് താഴെ.

http://news.bbc.co.uk/2/hi/south_asia/8151230.stm

http://www.economist.com/node/15328239

http://www.guardian.co.uk/theguardian/2010/jan/17/jyoti-basu-obituary

http://www.telegraph.co.uk/news/obituaries/politics-obituaries/7012574/Jyoti-Basu.html


kaalidaasan said...




>>>>ബോസ് പരാജയപ്പെട്ടു മരിച്ചത്രെ!ഭഗത് സിംഗ് ഉം പരാജയപ്പെട്ടു മരിച്ചോ?മോരാഴയിലും കയ്യൂരും ഒക്കെ പരാജയപ്പെട്ടു മരിച്ചോ?<<<

അവരുടെയൊക്കെ സമരം പരജയപ്പെട്ടു എന്നതിന്റെ തെളിവല്ലേ അവരൊക്കെ കൊലപ്പെട്ടു എന്നത്. ജയിക്കുന്നവര്‍ സാധാരണ കൊല്ലപ്പെടാറില്ല.
ഗാന്ധിയുമിവരേപ്പോലെ യുദ്ധം ചെയ്യാന്‍  പോയെങ്കില്‍ കൊല്ലപ്പെടുമായിരുന്നു. കൂടെ ലക്ഷക്കണക്കിന്‌ ഇന്‍ഡ്യക്കാരും കൊല്ലപ്പെടുമായിരുന്നു.

സായുധ സമരങ്ങള്‍ വിജയിക്കണമെങ്കില്‍ വലിയ വിലനല്‍കേണ്ടി വരും. സായുധ സമരങ്ങള്‍ വിജയിക്കാന്‍ സാധ്യത കുറവാണെന്നതിന്റെ തെളിവുകളാണ്, കാഷ്മീരും പലസ്തീനും ശ്രീലങ്കയും  മറ്റും.

ഈ യാഥാര്‍ത്ഥ്യം  തിരിച്ചറിഞ്ഞതുകൊണ്ടാണ്, ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകള്‍ സായുധ സമരം ഉപേക്ഷിച്ചതും.


kaalidaasan said...




>>>>അല്ലെങ്കില്‍ പറയൂ ലോകത്ത് മുസ്ലിം ജന സംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ മുഫ്തി ആര്?
കേരളത്തിലെ മുഫ്തി ആര്?<<<


ഗ്രാന്റ് മുഫ്തി ആരാണെന്നു ചോദിച്ചു. അത് ആരാണെന്നും അവരുടെ പ്രാധാന്യം എന്താണെനും തെളിവുകള്‍ സഹിതം ഞാന്‍ പറഞ്ഞു. കൂടുതല്‍ അറിയണമെങ്കില്‍ ആരോടെങ്കിലും ചോദിച്ചു മനസിലാക്കുക.

താഴെ കാണുന്ന ലിങ്കുകള്‍ ഒരു പക്ഷെ താങ്കള്‍ക്ക് ഉപകരിച്ചേക്കും.

http://fatwasforbahais.wordpress.com/2008/11/23/grand-mufti-of-india-janab-abdullah-bukhari/

http://gl-es.facebook.com/topic.php?uid=2355734617&topic=40740

http://www.taajushshariah.com/Fatawa/graves.html

http://news.oneindia.in/2011/07/16/grandmufti-condemns-mumbaiblasts-aid0126.html

http://www.yanabi.com/index.php?/topic/283107-grand-mufti-of-india-mufti-akhtar-raza-khan-visiting-syria/


kaalidaasan said...




>>>>താങ്കള്‍ പറഞ്ഞ ആക്ട്‌ ലെ പ്രധാന പോയിന്റ്‌ കളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.ഇതില്‍ എവിടെ സ്വതന്ത്രമായി നില്ക്കാണനുള്ള അവകാശം?രണ്ടു ഡോമിനിയനെ കുറിച്ചല്ലാതെ വേറൊന്നും ഇതില്‍ ഇല്ല.<<<

അത് ഇംഗ്ളീഷ് വായിച്ചിട്ട് മനസിലാകാത്തതുകൊണ്ടാണ്. ഇംഗ്ളീഷ് അറിയാവുന്നവര്‍ക്ക് മനസിലാകും വിധം എഴുതിയിരിക്കുന്നത് ഇതാണ്.


the division of British India into the two new and fully sovereign dominions of India and Pakistan, with effect from 15 August 1947;

the partition of the provinces of Bengal and Punjab between the two new countries;

the establishment of the office of Governor-General in each of the two new countries, as representative of the Crown;

the conferral of complete legislative authority upon the respective Constituent Assemblies of the two new countries;

the termination of British suzerainty over the princely states, with effect from 15 August 1947[4].

ഇതില്‍ നിന്നും British India രണ്ട് ആയി വിഭജിക്കുന്നു. നാട്ടുരജ്യങ്ങളുടെ മേലുള്ള മേല്‍ക്കോയ്മ ഉപേക്ഷിക്കുന്നു( അവര്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്നു) എന്നു മാത്രമേ ഇംഗ്ളീഷ് അറിയാവുന്നവര്‍ മനസിലാക്കൂ. ഇത് രണ്ടാമത് വായിക്കുന്നതിനു മുന്നേ ഇംഗ്ളീഷില്‍ അല്‍പ്പം പരിജ്ഞാനം ഉണ്ടാക്കുക.

ഈ British India എന്നത് എന്താണെന്നും  Princely States എന്താണെനും താങ്കള്‍ക്കറിയില്ല. അത് ഞാന്‍ പല പ്രാവശ്യം വിശദമാക്കിയിട്ടും മനസിലാകുന്നില്ല എന്നു നടിക്കുന്നു.

http://en.wikipedia.org/wiki/Presidencies_and_provinces_of_British_India

Provinces of India, earlier Presidencies of British India, still earlier, Presidency towns, and collectivelyBritish India, were the administrative units of the territories of India under the tenancy or the sovereignty of either the East India Company or the British Crown between 1612 and 1947.

http://en.wikipedia.org/wiki/List_of_Indian_princely_states

Before the Partition of India in 1947, hundreds of Princely States, also called Native States, existed in India which were not part of British India. These were the parts of the Indian subcontinent which had not been conquered or annexed by the British or even have any interference from British India.


ഇനിയും താങ്കള്‍ക്ക് മനസിലാകുന്നില്ല(?നടിക്കുന്നു) എങ്കില്‍ ഞാന്‍ നിസഹായനാണ്.


kaalidaasan said...




>>>>മറ്റൊന്ന് ബ്രിട്ടിഷ് പാര്ലനമെന്റില്‍ പാസ്സാക്കിയതാണ്‌ ഈ ആക്ട്‌.അത് ഇന്ത്യന്‍ താല്പര്യങ്ങള്ക്ക് വിരുദ്ധമാണെങ്കില്‍ ഇന്ത്യക്ക് വിലവേക്കേണ്ട കാര്യവുമില്ലായിരുന്നു. <<<

അപ്പറഞ്ഞതിനോട് യോജിക്കുന്നു.

ഇന്‍ഡ്യക്കു കിട്ടിയ ബ്രിട്ടീഷ് ഇന്‍ഡ്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അതിനു പുറത്തു നിന്ന നാട്ടുരാജ്യങ്ങള്‍. ബ്രിട്ടന്‍ അധീശത്വം ഒഴിഞ്ഞപ്പോള്‍ അവരെ ഇന്‍ഡ്യയോട് ചേര്‍ത്തു. പ്രലോഭനങ്ങള്‍ നല്‍കിയും, ഭീക്ഷണിപ്പെടുത്തിയും,  ബലം പ്രയോഗിച്ചും.

ബ്രിട്ടന്‍ സ്വാതന്ത്ര്യം നല്‍കിയ നാട്ടു രാജ്യങ്ങളെ ഇന്‍ഡ്യ അവരുടെ രാജ്യത്തോട് ചേര്‍ക്കുകയാണുണ്ടായത്. അവര്‍ക്ക് സ്വതന്ത്രമായി നില്‍ക്കാന്‍ ബ്രിട്ടന്‍ നല്‍കിയ അവകാശം കവര്‍ന്നെടുത്തുകൊണ്ട്. പക്ഷെ ഈ സത്യം താങ്കള്‍ സമ്മതിക്കുന്നില്ല. അതാണു പ്രശ്നം.


kaalidaasan said...




>>>>Will be free to join either dominion എന്ന് പറഞ്ഞാല്‍ രണ്ടിലൊരു ഡോമിനിയനില്‍ ചേരാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കും എന്നെ അര്ത്ഥിമുള്ളൂ..... or not വന്നോ?എങ്കിലേ താങ്കള്‍ പറഞ്ഞത്തിനു അര്ഥം് പൂര്ണ്ണ മാവുകയുള്ളൂ.ഇതൊരു നിയമം ആണ്.താങ്കളുടെ ശ്രീ ശ്രീ മതം മണപ്പിക്കുന്ന പോലെ കണ്ടെത്തേണ്ട കാര്യമല്ല. <<<

ആദ്യം നിയമം വായിച്ചു പഠിക്ക്. എന്നിട്ട് പോരേ അതിന്റെ വിശദീകരണം വായിച്ചു പഠിക്കാന്‍.

വിശദീകരണം നല്‍കിയ ആളുകളാണ്, Will be free to join either dominion എന്നൊക്കെ എഴുതിയത്.


kaalidaasan said...




>>>നാട്ടു രാജ്യങ്ങളെ കുറിച്ച് പറഞ്ഞിട്ടും ഇല്ല പറഞ്ഞാലും സ്വീകാര്യം അല്ലായിരുന്നു.<<<

ഇത് പുതിയ ഒരു മതം സ്ഥാപിച്ച് മറ്റ് പലരുടെയും സ്വത്തില്‍ അവകാശം സ്ഥാപിക്കുന്നതുപോലെയല്ല. മൊഹമ്മദ് ഇസ്ലാം സ്ഥാപിച്ച് ജറുസലേമിന്റെ മേലാണ്, അവകാശം സ്ഥാപിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് അത്രക്ക് വട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അവരുടെ അധികാര പരിധിയില്‍ ഇല്ലാതിരുന്ന നാട്ടു രാജ്യങ്ങളെ എവിടെയെങ്കിലും ചേര്‍ക്കാന്‍  ശ്രമിച്ചില്ല. അവരെ അവരുടെ പാട്ടിനു വിട്ടു. ഇഷ്ടമുള്ളത് ചെയ്യാന്‍.

അത് ഇന്‍ഡ്യക്ക് സ്വീകാര്യമാണോ അല്ലയോ എന്നതൊക്കെ പിന്നീട് വരുന്ന വിഷയം.


kaalidaasan said...




>>>ഇതിനു മറുപടി ഗാന്ധി പറഞ്ഞിട്ടുണ്ട്-"ഇന്ത്യയെ ദൈവത്തിനു വിടുക"
വിദേശ അക്രമികള്‍ ആവശ്യമില്ലാത്തത് ആലോചിച്ചു ടെന്ഷതന്‍ അടിക്കണ്ട എന്ന്.<<<


ദൈവത്തിനു വിടുക എന്നത് ഗന്ധിജിയുടെ മറുപടി. അതു തന്നെയാണു താങ്കളുടെയും നിലപാട്. ഇനി ഏത് ദൈവത്തിനാണു വിടേണ്ടതെന്ന് തീരുമാനിച്ചാല്‍ മതി. ഗന്ധിജിയുടെ രാമനോ താങ്കളുടെ അള്ളാക്കോ?

കുറേ നാട്ടു രാജ്യങ്ങളെ പിടിച്ചടക്കി ബ്രിട്ടീഷ് ഇന്‍ഡ്യ എന്ന ഒരു രാജ്യമുണ്ടാക്കിയതാണ്, ഇന്നത്തെ ഇന്‍ഡ്യയുടെ അടിത്തറ. അക്രമികള്‍ ആക്രമിച്ച് 500 കോടി പൌണ്ടും മോഷ്ടിച്ചങ്ങു പോയിരുന്നെങ്കില്‍  ഇന്‍ഡ്യയില്‍ 1947 ല്‍ 500 ല്‍ അധികം നാട്ടു രാജ്യങ്ങളുണ്ടാകുമായിരുന്നു. ഗന്ധിയും പട്ടേലും നെഹ്രുവും വിചരിച്ചാല്‍ ഒരു ചുക്കും നടക്കില്ലായിരുന്നു. വട്ടിയുമായി നടക്കാന്‍ മൌണ്ട് ബാറ്റനും ഇവിടെ ഉണ്ടാകുമായിരുന്നില്ല. അതൊന്നും താങ്കള്‍ക്ക് മനസിലാകില്ല.


kaalidaasan said...




>>>ബ്രിട്ടന്‍ ഒന്നും ഭരിക്കാതെ തന്നെ നേപ്പാള്‍ എന്നാ രാജ്യം നിലനിന്നില്ലേ?എന്ത് ദാരിദ്ര്യം ഉണ്ടെങ്കിലും?
.<<<


നില നിന്നു. അതുപോലെ 500 എണ്ണം കൂടിനിലനില്‍ക്കുമായിരുന്നു. കേരളത്തില്‍ പോലും  പത്തിരുപതെങ്കിലും ഉണ്ടാകുമായിരുന്നു. പിന്നെ അവരെ പിടിക്കാന്‍ വട്ടിയുമായി അള്ളായും മൊഹമ്മദും ഇറങ്ങേണ്ടി വന്നേനെ.


kaalidaasan said...




>>>ദേശീയ പ്രസ്ഥാനങ്ങളെ ഒന്നും നോക്കിയല്ല പല രാജാക്കന്മാരും ഇന്ത്യന്‍ യൂണിയനില്‍ ചേര്ന്നനത്‌.പട്ടാളത്തെ പേടിച്ചു മാത്രമാണ്.രാജാക്കന്മാര്‍ മിക്കവാറും ഒന്നാം തരാം മണ്ടന്മാര്‍ ആയിരുന്നു.അതിന്റെ കഥകള്‍ ഒക്കെ അതില്‍ വേണ്ടുവോളം ഉണ്ട്.
.<<<


അതിലെ കഥകള്‍ താങ്കള്‍ക്ക് പഥ്യമാണല്ലോ. അതൊക്കെ വിശ്വസിക്കുക. ഒരു സായിപ്പ് കുറെ നുണകള്‍ ചേര്‍ത്ത് എഴുതി വച്ച അതിശയോക്തിപരമായ സംഗതികള്‍ അപ്പാടെ വിഴുങ്ങുന്ന താങ്കള്‍ എന്തു വിശ്വസിച്ചാലും എനിക്ക് പ്രശ്നമില്ല.

ദേശീയ പ്രസ്ഥാനം അല്‍പ്പം തീവ്രമായി തന്നെ ഉണ്ടായിര്ന്ന നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂര്‍. അവിടത്തെ രാജാവും മണ്ടനായിരുന്നു എന്ന് വിശ്വസിക്കാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

തങ്കളുടെ വേദ പുസ്തകമെഴുതിയവര്‍ തന്നെ പാലസ്തീന്റെ കഥകളും ഓ ജെറുസലേം എന്ന പേരില്‍ എഴുതിയിട്ടുണ്ട്. അതുകൂടി കാണാതെ പഠിച്ച് വിശ്വസിക്കാന്‍ മറക്കല്ലെ.


kaalidaasan said...




>>>ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞത് ബ്രിട്ടന് ഇന്ത്യ അവര്‍ പോകുന്നതോടെ പൊട്ടി തൂറ്റണം എന്നായിരുന്നു ആഗ്രഹം.അതാണ്‌ അവരുടെ പാര്ലമെന്റ്റ് പാസ്സാക്കിയ നിയമത്തില്‍ ഇങ്ങനെ എങ്ങും തൊടാതെ ഒരു വാക്ക് ഫിറ്റ്‌ ചെയ്തത്.
.<<<


അപ്പോള്‍ ബ്രിട്ടീഷ് പര്‍ലമെന്റ് പാസ്സാക്കിയ നിയമം താങ്കള്‍ക്കറിയാം. അതിലെ ഒരു വാക്ക് എങ്ങും തൊടാതെയാണോ എവിടെയെങ്കിലുമൊക്കെ തൊടുന്നതാണോ എന്നത് വേറെ കാര്യം.

ബ്രിട്ടന്‍ ഇന്‍ഡ്യ ഉപേക്ഷിച്ചു പോകുകയായിരുന്നു. അതിനെ വിഭജിക്കാതെ പോയിരുനെങ്കില്‍ മുസ്ലിങ്ങളും  ഹിന്ദുക്കളും പരസ്പരം തല്ലി ചാകുമായിരുന്നു. തങ്കളേപ്പോലുള്ളവര്‍ക്ക് അതായിരുന്നു ആഗ്രഹമെന്ന് മനസിലാകുന്നുണ്ട്. ഇന്‍ഡ്യ പൊട്ടി തൂറ്റണമെന്ന അഗ്രഹമുള്ളവര്‍ പരസ്പരം കടിച്ചു കീറുന്ന രണ്ട് ജനതയെ അതേ പോലെ ഉപേക്ഷിച്ച്, ഗാന്ധിജി പറഞ്ഞതുപോലെ ദൈവത്തിനു വിട്ടുകൊടുത്തിട്ട് പോകുമായിരുന്നു. കുറച്ച് കൂടി മനുഷ്യ സ്നേഹം ഉണ്ടായിരുന്നതുകൊണ്ട് അവര്‍ ഇതുങ്ങളെ രണ്ടു ഭാഗത്താക്കി. ഇന്നും  കടിച്ചുകീറാന്‍ നടക്കുന്ന ഇതുങ്ങളെ കാണുന്ന സുബോധമുള്ള ആരും ബ്രിട്ടന്‍ ചെയ്തത് തികച്ചും ശരിയായിരുന്നു എന്ന് മനസിലാക്കും. തല നിറയെ ചകിരിച്ചോറുള്ളവര്‍ മറിച്ചു മനസിലാക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല.

ബ്രിട്ടിഷുകാര്‍ ഭരിച്ച, ബ്രിട്ടീഷ് ഇന്‍ഡ്യ പൊട്ടിത്തൂറ്റേണ്ട അവശ്യമില്ലായിരുന്നു.അതിനെ രണ്ടായി വിഭജിച്ച് ഇന്‍ഡ്യയും പാകിസ്താനുമാക്കിയിട്ടണവര്‍ പോയത്. അവരുടെ അധീനതയില്‍ അല്ലാതിരുന്ന ജമ്മു കഷ്മീരുള്‍പ്പടെയുള്ള നാട്ടു രാജ്യങ്ങളെ അവരുടെ പാട്ടിനും വിട്ടു. അതിനു വേണ്ട വാക്കു മാത്രമേ അവരുടെ നിയമത്തില്‍ അവര്‍ ഫിറ്റ് ചെയ്തുള്ളു.

മുസ്ലിം ഭൂരിപക്ഷമായ കാഷ്മീര്‍ ഇന്‍ഡ്യയില്‍ ചേര്‍ന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു തര്‍ക്കവിഷയമായിരുന്നു. ഹരി സിംഗിന്റെ instrument of accession സംശയത്തിന്റെ നിഴലില്‍ ആണെന്ന് യു എന്‍ പോലും  പറഞ്ഞപ്പോള്‍,നെഹ്രുവിനു മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് കാഷ്മീര്‍ മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നതുകൊണ്ട്. അവിടത്തെ ഹിന്ദു രാജാവ് ഇന്‍ഡ്യയില്‍ ചേരാന്‍ തീരുമാനിച്ചു. അതാണു പ്രശ്നം കൂടുതല്‍ വഷളാക്കിയതും.


kaalidaasan said...




>>>സോവിയറ്റ് പൌരന്മാര്‍ കൊല്ലപ്പെട്ടത്- ജൂതന്മാര്‍ കൊല്ലപ്പെട്ടത് പോലെയല്ല എന്നതാണ് അത്.
.<<<


ഒരു പക്ഷെ റഷ്യക്കാര്‍ ആത്മഹത്യ ചെയ്തതായിരിക്കും.

ഹിറ്റ്ലറെ പരാജയപെടുത്തിയ ഏക ശക്തിയായ സോവിയറ്റ് യൂണിയനു പോലും അവരുടെ എത്ര ആളുകള്‍ കൊല്ലപ്പെട്ടു എന്ന് തീര്‍ച്ചയില്ല. ഇവിടെ താങ്കല്‍ ഉദ്ധരിച്ച കണക്കു പ്രകാരം ഏറ്റവും കുറഞ്ഞത് 18 മില്യണ്‍ റഷ്യക്കാര്‍ മരിച്ചിട്ടുണ്ട്. ഇതു വരെ താങ്കള്‍ അവകാശപ്പെട്ടിരുന്നത് മറ്റുള്ളവരുടെ അനേക മടങ്ങ് യഹൂദരെ ഹിറ്റ്ലര്‍ കൊന്നൊടുക്കി എന്നായിരുനു.

18 മില്യണ്‍ റഷ്യക്കാരുടെ മടങ്ങൊന്നും കൂട്ടേണ്ട, അത്രയും തന്നെ യഹൂദര്‍ മരിച്ചിട്ടുണ്ടെങ്കല്‍ ആകെ മരിച്ചവരുടെ സംഘ്യ എത്രയാകുമെന്ന് കണക്കറിയാമെങ്കില്‍ കൂട്ടി നോക്കുക.

ഏറ്റവും സ്വീകര്യമായ കണക്കു പ്രകാരം 18 മില്യണ്‍ അളുകളെ നാസികള്‍ കൊന്നൊടുക്കി. അതില്‍ 6 മില്യണേ യഹൂദര്‍ ഉണ്ടായിരുന്നുള്ളു.


kaalidaasan said...




>>>ഹിട്ലര്‍ സോവിയട്കളെ കൊന്നതും ജൂതരെ കൊന്നതും എങ്ങനെ ബന്ധപ്പെടുതാം?
.<<<


ഇതു വരെ കെട്ടിപ്പൊക്കി വന്ന കണക്കുകളൊക്കെ തെറ്റാണെന്നു മനസിലായപ്പോള്‍ എടുത്ത പൂഴിക്കടകനൊരു നല്ല നമസ്കാരം പറയാതെ വയ്യ.


റഷ്യക്കാരെ കൊന്നത് ബന്ധപ്പെടുത്താന്‍ താങ്കള്‍ക്കാകില്ലല്ലോ. അത് കൊലപാതകം തന്നെയാണെന്നു പറയരുത്. മക്കയില്‍ ആണ്ടു തോറും അള്ളായെ പ്രീതിപെടുത്തനായി നടത്തുന മിണ്ടാപ്രണികളുടെ കഴുത്തു വെട്ടുന്നതുപോലെ ഒരു പുണ്യ പ്രവര്‍ത്തി. കാരണം റഷ്യക്കാര്‍ ക്രിസ്ത്യനികളല്ലേ. ഹിറ്റ്ലര്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് അങ്ങനെ അംഗീകരിച്ചാല്‍ പിന്നെ അതിലെങ്ങനെ മതവിരോധം ഉരുട്ടിക്കയറ്റാന്‍ പറ്റും?. അതുകൊണ്ട് നമുക്കതിനെ collateral damage എന്നു വിളിക്കാം. ഹിറ്റ്ലര്‍ യഹൂദരുടെ നേരെ വെടിയുണ്ട അയച്ചപ്പോള്‍ ഇടയില്‍ വന്ന് നിന്ന അശ്രീകരങ്ങള്‍ ചത്തു പോയതിനെ കൊലപാതകം എന്നു വിശേഷിപ്പിക്കുകയേ അരുത്.


kaalidaasan said...




>>>ഹരിസിംഗ് സ്വതന്ത്രമായി നിന്നപ്പോള്‍ നെഹ്‌റു സമ്മതിക്കുക സ്വാഭാവികം.മൌണ്ട് ബാറ്റന്‍ ഉം മിണ്ടാതിരുന്നിട്ടുണ്ടാകാം.
എന്നാല്‍ ജിന്ന സംമാതിചെന്നോ?
.<<<


ജിന്ന എന്തു ചെയ്തു എന്നത് താഴെയുള്ള ലിങ്കുകളില്‍ ഉണ്ട്.


http://www.kashmiri.info/index2.php?option=com_content&do_pdf=1&id=1244

STAND-STILL AGREEMENT


On 12th August 1947, the Maharaja's government entered into a Stand-still agreement with the Government of Pakistan. The agreement is contained in two telegrams exchanged between the two Governments which are reproduced below

http://news.bbc.co.uk/2/hi/south_asia/1762146.stm

The ruler of Jammu and Kashmir, whose state was situated between the two new countries, could not decide which country to join.

He was Hindu, his population was predominantly Muslim. He therefore did nothing.

Instead he signed a "standstill" agreement with Pakistan in order that services such as trade, travel and communication would be uninterrupted.

India did not sign a similar agreement.

http://www.ajk.gov.pk/index.php?option=com_content&view=article&id=215:the-standstill-agreement-offered-to-pakistan-on-august-12-1947-by-maharaja-hari-singh-the-last-ruler-of-kashmir-and-duly-accepted-and-signed-by-the-government-of-pakistan-has-now-become-part-of-the-european-parliamentary-&catid=2:latest-news

The Standstill Agreement offered to Pakistan on August 12, 1947 by Maharaja Hari Singh the last ruler of Kashmir and duly accepted and signed by the Government of Pakistan has now become part of the European parliamentary proceedings on Kashmir said Prime Minister of AJ&K Sardar Attique Ahmed Khan.


kaalidaasan said...




>>>ഇതാണ് സത്യം.അപ്പൊ അറിയാം.
.<<<


അത് തന്നെയല്ലേ ഞാന്‍ ഇത്ര നേരവും പറഞ്ഞു കൊണ്ടിരുന്നത്?
നാട്ടു രാജ്യങ്ങളോട് ഇന്‍ഡ്യയിലോ പാക്സിതാനിലോ ചേരണമെന്ന് അവര്‍ക്ക് വേണമെങ്കില്‍ പറയാമായിരുന്നു. പക്ഷെ പറഞ്ഞില്ല. സ്വതന്ത്രമായി നില്‍ക്കാന്‍ അനുവദിച്ചു.


kaalidaasan said...




>>>ബ്രിട്ടിഷ് കാരന്റെ നിയമം ഇന്ത്യക്ക് ബാധകമല്ല എന്ന് മാത്രം.പിന്നെ താങ്കള്‍ കോട്ടിയതില്‍ കണ്ട വ്യത്യാസവും പറഞ്ഞു എന്ന് മാത്രം.ബ്രിട്ടിഷ നിയമം പറഞ്ഞു കൊണ്ടിരിക്കുന്നത് കാളിയാണ്‌.
.<<<


വിവരക്കേട് പറയാതെ. ബ്രിട്ടീഷുകാരുടെ പല നിയമവ്യവസ്ഥകളും ഇന്നും ഇന്‍ഡ്യക്കു ബാധകമാണ്.

ഞാനാണ്‌ ബ്രിട്ടീഷ് നിയമം പറഞ്ഞു കൊണ്ടിരുന്നത്. അതിന്റെ കാരണം വിഭജനത്തിനു വേണ്ടി ആ ഒരു നിയമമേ അന്നും ഇന്നുമുള്ളു.

ഞാന്‍ കോട്ടിയതില്‍ ഒരു വ്യത്യാസവുമില്ല. നിയമം അതേ പടി കിടക്കുന്ന ലിങ്ക് തന്നിരുന്നു. നിയമത്തിന്റെ വിശദീകരണമുള്ള രണ്ട് പരമര്‍ശങ്ങളും തന്നിരുന്നു. അത് വായിച്ചിട്ട് താങ്കള്‍ക്ക് മനസിലായില്ല. അതിനെന്റെ നേരെ കുതിര കയറിയിട്ട് കാര്യമില്ല. ഇംഗ്ളീഷറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസിലാക്കിയാല്‍ മതി.

ഇന്‍ഡ്യാ വിഭജന സമയത്ത് ഇന്‍ഡ്യ ഒരു നിയമവും ഉണ്ടാക്കിയിരുന്നില്ല. എല്ലാ നിയമവും ബ്രിട്ടീഷുകാരുടെ ആയിരുന്നു. അവര്‍ ഏര്‍പ്പെട്ട കരാറുകള്‍ പോലും നിയമ പ്രബല്യമുള്ളതായിരുന്നു. അതുകൊണ്ടാണ്, മുല്ലപ്പെരിയാര്‍ അണക്കെട്ട് കാലാവധി കഴിഞ്ഞിട്ടും കോടിക്കണക്കിനു കേരളീയരെ നോക്കി ഇന്നും പല്ലിളിച്ചു നില്‍ക്കുന്നത്. ഇപ്പോഴും തമിഴ്നാട് അതിന്റെ അവകാശി ആയിരിക്കുന്നതും അതുകൊണ്ടാണ്.

ഇന്‍ഡ്യ വിഭജനത്തേ സംബന്ധിച്ച് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമം മാത്രമേ ഉള്ളു.

ബ്രിട്ടീഷുകാരുടെ നിയമം ഇന്ഡ്യ വിഭജനത്തിനു ബാധകമല്ലെങ്കില്‍ പിന്നെ ഇന്‍ഡ്യയുടെ ഏത് നിയമമാണ്‌ ഇന്‍ഡ്യ വിഭജനത്തിനു ബാധകമെന്ന് താങ്കള്‍ പറ.


kaalidaasan said...




>>>നുണ തന്നെ വീണ്ടും വീണ്ടും ...ഞാന്‍ ബ്രിട്ടിഷ് പാര്ലമെന്റ്റ് പാസ്സാക്കിയ നിയമത്തെ കുറിച്ച് പറഞ്ഞിട്ടേയില്ല. കാളി കോട്ടിയതില്‍ കണ്ട either ന്റെ കാര്യം ചൂണ്ടിക്കാണിച്ചു എന്ന് മാത്രം ഇടയില്‍.
.<<<


അപ്പോള്‍ എനിക്ക് തോന്നിയതായിരിക്കും. ക്ഷമ ചോദിക്കുന്നു.

താങ്കള്‍ ഇത്രനേരവും തര്‍ക്കിച്ചു കൊണ്ടിരുന്നത് either നേക്കുറിച്ചായിരുന്നു എന്ന് എനിക്ക് മനസിലാക്കാന്‍ പറ്റിയിരുന്നില്ല. ഒരു മലക്ക് സ്വന്തമായിട്ടില്ലാത്തതിന്റെ കുഴപ്പമാണ്. എന്തു ചെയ്യാം. ഇപ്പോളെങ്കിലും പറഞ്ഞത് നന്നായി.


kaalidaasan said...




>>>>>കഥാപാത്രത്തെ തെറിപറയാന്‍ കഥാപാത്രത്തെ ആരാധിക്കുന്ന വിടന്മാര്‍ ഇടവരുതിയാല്‍ തെറി കിട്ടും. <<<<

കഥാപാത്രത്തെ തെറി പറയാന്‍ ഇടവരുത്തുകയോ. ആദ്യമായി കേള്‍ക്കുകയാണല്ലോ. കഥാപാത്രത്തെ തെറി പറയുന്നവരെ മാനസിക രോഗി എന്നേ സുബോധമുള്ള ആരും വിളിക്കു.

>>>>>ഡാകിനി എന്നാ ക്രിസ്ത്യാനിയെ തട്ടിപ്പ് മനസിലാക്കാതെ പിന്താങ്ങിയത് കൊണ്ട് അദ്ദേഹം ഇപ്പോള്‍ ഭയങ്കര മഹാന്‍ ആയി, <<<<<

ബസു മഹാനായത് മഹനായതുകൊണ്ടാണ്. 30 വര്‍ഷമൊരു സംസ്ഥാനം ഭരിച്ചതുകൊണ്ടാണ്. ഇന്‍ഡ്യന്‍ പ്രധാന മന്ത്രിസ്ഥാനത്തേക്ക് വരെ നിര്‍ദ്ദേശിക്കപ്പെട്ടതുകൊണ്ടാണ്. അദ്ദേഹം ആരെയെങ്കിലും പിന്താങ്ങി എന്നും പറഞ്ഞല്ല അദ്ദേഹത്തെ ആളുകള്‍ മഹാന്‍ എന്നു വിശേഷിപ്പിക്കുന്നത്. നന്മയുടെ കൂടെ നിന്നതുകൊണ്ട് അദ്ദേഹത്തിന്റെ മഹത്വം കൂടിയതേ ഉള്ളു. അതിന്റെ പേരില്‍ ഇന്നു വരെ ആരും അദേഹത്തെ കുറ്റപ്പെടുത്തിയിട്ടില്ല. ജീവിതത്തില്‍ ഇന്നു വരെ നന്മ ചെയ്തിട്ടില്ലാത്ത, നന്മ തിരിച്ചറിയാന്‍ ആകാത്ത, ലോകത്തെ മുഴുവന്‍ പുച്ഛിക്കുന്ന ഒരാള്‍ പറഞ്ഞലൊന്നും ബസു നിന്ന നന്മയുടെ വശം ഇല്ലാതാകില്ല.


kaalidaasan said...




>>>>>ക്രിസ്ത്യാനിക്ക് എതിരെ എന്തെങ്കിലും പറഞ്ഞിരുന്നു എങ്കില്‍ കാണാമായിരുന്നു പൂരം.<<<

ക്രിസ്ത്യാനിക്കെതിരെ ഗാന്ധിജി പലതും പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് അദ്ദേഹത്തിന്റെ മഹത്വം ഇല്ലാതാകുന്നില്ല. ഇന്‍ഡ്യയുടെ ഏറ്റവും മഹാനായ വ്യക്തി എന്നു തന്നെ അദ്ദേഹം അറിയപ്പെടും. ഇസ്ലാമിനെ അദ്ദേഹം പുകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് ഗാന്ധിജിയെ ഇകഴ്ത്തി കാണിക്കാന്‍ ഞാന്‍ നാസിന്റെ തരത്തിലുള്ള ജീവിയല്ല.

താങ്കള്‍ ബസുവിന്റെ മഹത്വം മൂടി വയ്ക്കാന്‍ ശ്രമിക്കുന്നതിന്‌ ഒരു കാരണമേ ഉള്ളു. തരേസ വിരോധം. അന്ധമായ വിരോധം മൂലം താങ്കള്‍ക്ക് കണ്ണു പോലും കാണാതായിരിക്കുന്നു.


kaalidaasan said...




>>>>.(മറ്റവര്‍ ചെയ്തത് പോലെ ചെയ്യാന്‍ ഇനി ലോകത്താര്ക്കും സാധ്യമല്ലല്ലോ? കാലവും സാഹചര്യങ്ങളും മാറിയില്ലേ?)<<<

ഇസ്ലാം 600 വര്‍ഷം ചെറുപ്പമാണ്. അതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് 600 വര്‍ഷം കൂടി അതിക്രമം കാണിക്കാന്‍ അവകാശമുണ്ട്, എന്നു പറഞ്ഞത് തങ്കളല്ലേ? എന്നിട്ടിപ്പോള്‍ കാലുമാറിയോ?

ഏതായാലും പുതിയ തിരിച്ചറിവ് നല്ലതാണ്. കാലവും സാഹചര്യവും മാറി എന്ന തിരിച്ചറിവ് നല്ലതു തന്നെ. പുതിയ കാലത്തിലും സാഹചര്യത്തിലും  അക്രമം പ്രവര്‍ത്തിക്കാന്‍ മുസ്ലിങ്ങള്‍ക്കാവകാശമില്ല എന്ന് മാറ്റി പറയാനുള്ള ആര്‍ജ്ജവം   താങ്കള്‍ക്കുണ്ടോ?

ശ്രീ പറഞ്ഞതുപോലെ ,അതിനു പുള്ളിപ്പുലിയുടെ പുള്ളിമാഞ്ഞു പോയാലല്ലേ പറ്റൂ.


kaalidaasan said...




>>>>അതാണ്‌ മറ്റൊരു രാജ്യത്തിനും കൊടുക്കാത്ത 370 ആം വകുപ്പിന്റെ ആനുകൂല്യം ഇന്ത്യ
ഗവണ്മെന്റ് കാശ്മീരിന് കൊടുക്കാനും കാരണം.<<<


ഏത് രാജ്യത്തിന്റെ കാര്യമാണു താങ്കള്‍ പറയുന്നത്? പാകിസ്താന്റെ കാര്യമാണോ?

370 ആം വകുപ്പിനേക്കുറിച്ചുള്ള അജ്ഞത മുഴുവന്‍ ഈ വാക്കുകളിലുണ്ട്.

കാഷ്മീര്‍ ഇന്‍ഡ്യയില്‍ ചേര്‍ന്നപ്പോള്‍ ഇന്‍ഡ്യന്‍ ഭരണ ഘടന പോലും ഉണ്ടായിരുന്നില്ല. കാഷ്മീറിനു വേണ്ടിയാണ്, ഈ വകുപ്പ് ഭരണഘടനയില്‍ എഴുതി ചേര്‍ത്തതും. അത് കാഷ്മീര്‍ പ്രധാന മന്ത്രി ആയിരുന്ന ഷേക്ക് അബ്ദുള്ളയുടെ ആഗ്രഹപ്രകാരവും. കഷ്മീര്‍ ഒരു സ്വതന്ത്ര രാജ്യമാകണമെന്ന് ഹരി സിംഗിനേക്കാള്‍ കൂടൂതല്‍ ആഗ്രഹിച്ചത് ഷേക്ക് അബ്ദുള്ള ആയിരുന്നു.

ഭരണഘടനയുടെ വകുപ്പ് 238 ജമ്മു കാഷ്മീരിനു ബാധകമല്ല എന്ന് പ്രഖ്യാപിക്കുന്നതാണ്, വകുപ്പ് 370.

http://www.jammu-kashmir.com/documents/jk_art370.html

Article 370 of the Indian Constitution

(1) Temporary provisions with respect to the State of Jammu and Kashmir.
Notwithstanding anything in this Constitution,-

(a) the provisions of article 238 shall not apply in relation to the State of Jammu and Kashmir.

ഇതേക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഈ ലേഖനം വായിക്കുക.

http://www.indiandefencereview.com/homeland%20security/Article-370-The-untold-story.html


kaalidaasan said...




>>>>എന്നാല്‍ ഹരി സിംഗ് ന്റെ കാര്യത്തില്‍ കാശ്മീര്‍ പാകിസ്ഥാനിലേക്ക് തന്നെ എന്ന് ഇരു പക്ഷത്തിനും -മൌണ്ട് ബാറ്റന്‍ ഉള്പെനടെ കരുതിയിരുന്ന പ്രദേശമായിരുന്നു.ഭൂമി ശാസ്ത്രപരമായും ജനസന്ഖ്യാപരം ആയും അതിന്റെ ഗതി അതായിരുന്നു.
അതാണ്‌ മൌണ്ട് ബാറ്റന്‍ ആദ്യം ആ മണ്ടനോട് ആവശ്യപ്പെട്ടതും.അത് നിഷേധിച്ചപ്പോള്‍ ഇന്ത്യയില്‍ ചേരാന്‍ പറഞ്ഞു.അതും നിഷേധിച്ചപ്പോള്‍ മുന്നറിയിപ്പ് കൊടുത്തു.അതും വകവെച്ചില്ല.
ഇന്ത്യക്ക് അതില്‍ ഒന്നും ചെയ്യാനില്ലായിരുന്നു.അതുകൊണ്ടാണ് പാകിസ്ഥാനില്‍ ചേരുന്നില്ല എന്നാ ഹരിസിംഗ് ന്റെ തീരുമാനം ഉറപ്പിച്ചു നിര്ത്താ ന്‍ standstill agreement. ഉണ്ടാക്കിയത്.<<<


ശുദ്ധ മണ്ടത്തരം. ഇന്‍ഡ്യ ഹരി സിംഗുമായി ഒരു എഗ്രിമെന്റും  ഉണ്ടാക്കിയില്ല. ഹരി സിംഗിന്റെ നിര്‍ദ്ദേശം ഇന്‍ഡ്യ തള്ളിക്കളയുകയണുണ്ടായത്.

ഇന്‍ഡ്യയുടെയും പാക്സിതാന്റെയും ചൈനയുടെയും അഫ്ഘാനിസ്താന്റെയും അതിര്‍ത്തിയില്‍ ഒറ്റക്ക് നിന്നാല്‍ പ്രശ്നമുണ്ടാകുമെന്നു മാത്രമേ മൌണ്ട് ബാറ്റനും മറ്റുള്ളവരും കരുതിയിരുന്നുള്ളു. പാക്സിതാനില്‍ ചേര്‍ന്നാലും ഇന്‍ഡ്യയില്‍ ചേര്‍ന്നാലും കുഴപ്പമില്ല എന്നതായിരുന്നു അവരുടെ നിലപാട്. അതിന്റെ തെളിവാണു താങ്കളുടെ, അതാണ്‌ മൌണ്ട് ബാറ്റന്‍ ആദ്യം ആ മണ്ടനോട് ആവശ്യപ്പെട്ടതും.അത് നിഷേധിച്ചപ്പോള്‍ ഇന്ത്യയില്‍ ചേരാന്‍ പറഞ്ഞു.അതും നിഷേധിച്ചപ്പോള്‍ മുന്നറിയിപ്പ് കൊടുത്തു,എന്ന വാക്കുകള്‍.

പക്ഷെ ഹരി സിംഗ് ഒറ്റക്കു നില്‍ക്കാന്‍ തീരുമാനിച്ചു. പകിസ്താനില്‍ ചേര്‍ന്നാല്‍ ഒരിക്കലും സ്വാതന്ത്ര്യം  കിട്ടില്ല എന്നുറപ്പുണ്ടായിരുന്ന ഷേക്ക് അബ്ദുള്ളയും ഇന്‍ഡ്യയില്‍ ചേരാന്‍  ഇഷ്ടപ്പെട്ടു. അത് പിന്നീട് വിലപേശാം എന്ന ഉറപ്പുണ്ടായിരുന്നതുകൊണ്ടും. അതിനു  വേണ്ടിയാണ്, കാഷ്മീരിനു വേണ്ടി 370 ആം വകുപ്പ് ഭരണഘടനയില്‍ എഴുതി ചേര്‍ത്ത് കാഷ്മീര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതും. പരസ്യമായി ഇന്‍ഡ്യയോടേറ്റുമുട്ടിയപ്പോള്‍ നെഹ്രു അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തടങ്കലിലുമാക്കി. പിന്നീട് കാഷ്മീര്‍ സ്വാതന്ത്ര്യമുപേക്ഷിച്ചപ്പോള്‍ പുറത്തു വിട്ടു.

കാശ്മീര്‍ പാകിസ്ഥാനിലേക്ക് തന്നെ എന്ന് ഇരു പക്ഷത്തിനും നിലപാടുണ്ടായിരുന്നെങ്കില്‍, സുബോധമുള്ള ആരും ഈ പങ്കപ്പാടുകളിലൂടെ കടന്നു പോകില്ല. ഹരി സിംഗിനെ പാകിസ്ഥാന്‍ ആക്രമിച്ചപ്പോള്‍ തന്നെ മിണ്ടാതിരുന്ന് ആഗ്രഹം സാധിക്കുമായിരുന്നു. ഇന്‍ഡ്യയുടെ പ്രതിരോധ ബജറ്റിന്റെ ഏറിയ പങ്കും  ചെലവഴിക്കുന്നത് കാഷ്മീരിനെ ഇന്‍ഡ്യയില്‍ പിടിച്ചു നിറുത്താന്‍ വേണ്ടിയാണ്.

ജനസംഘ്യാ പരമായും  ജമ്മു കാഷ്മീര്‍ മുഴുവനായും പാകിസ്താനുള്ളതൊന്നുമല്ല. കാഷ്മീരിന്റെ ഭൂരിഭാഗം മാത്രം. ജമ്മുവിലും ലഡാക്കിലും ഹിന്ദുക്കളും ബുദ്ധമതക്കാരുമാണ്, ഇപ്പോഴും ഭൂരിപക്ഷം.


ജമ്മു കഷ്മീരിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശം പാകിസ്ഥാനില്‍ ചേര്‍ത്തിരുന്നെങ്കില്‍ ഈ പ്രശ്നം ഇത്രക്ക് വഷളാകില്ലായിരുന്നു. പഞ്ചാബിലേയും ബംഗാളിലെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ പാകിസ്ഥാനില്‍ ചേര്‍ത്തപോലെ. ജമ്മുകാഷ്മീരിന്റെ മേല്‍  ബ്രിട്ടനു പൂര്‍ണ്ണ അധികാരം ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ അത് ചെയ്തേനെ.


ഈ സത്യങ്ങളൊന്നും ഒരു പക്ഷെ താങ്കള്‍ വായിച്ച പൊത്തകത്തില്‍ ഉണ്ടാകില്ല.


kaalidaasan said...




>>>>അതുകൊണ്ടാണ് ഒക്ടോബറില്‍ കൂലി പട്ടാളത്തെ ഇറക്കിയത്.
കൂലിപ്പട്ടാളത്തിനു പറ്റിയ വിഡ്ഢിത്തം ആണ് കാശ്മീര്‍ മുഴുവനും പിടിക്കാന്‍ അവര്ക്ക് പറ്റാതിരുന്നത്‌.
നേരെ ശ്രീ നഗറിലേക്ക് നീങ്ങാതെ അവര്‍ വഴിയില്‍ കൊള്ളയടിക്കാന്‍ നിന്നു.സൈനിക ഉദ്യോഗസ്ഥര്ക്ക് നിസഹായരായി നോക്കി നില്ക്കേ്ണ്ടി വന്നു.<<<


ഇത് ജിഹാദി ഭാഗത്തു നിന്നുള്ള കാഴ്ച്ചപ്പാട്. ജിഹാദികള്‍ വിജയിക്കാത്തിനു പറഞ്ഞു പരത്തുന്ന ന്യായീകരണം മാത്രം. ജിഹാദികള്‍ അന്ന് വിജയിക്കേണ്ടിയിരുന്നു എന്ന അബോധമനസിലെ ആഗ്രഹം ​ഇത് താങ്കളേക്കോണ്ട് പറയിക്കുന്നു. സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിസഹായരായി നോക്കി നില്‍ക്കേണ്ടി വന്നു, എന്ന വിലാപവും  ഈ ജിഹാദി മനസിന്റെ തേങ്ങല്‍.

പാകിസ്താന്‍ കൂലിപട്ടാളത്തെ ഇറക്കി എന്നതൊക്കെ പറയാന്‍ പറ്റിയ ഒരു ജിഹാദി തമാശയാണ്. ആരും ഇറക്കാതെ തന്നെ പഥാന്‍ ജിഹാദികള്‍ കാഷ്മീരിനെ ഹിന്ദു രാജാവില്‍ നിന്നും മോചിപ്പിക്കാന്‍ വന്നു. കാഷ്മീരിലെ ജിഹാദികളും അവരോടൊപ്പം ചേര്‍ന്നു. കാഷ്മീര്‍ പിടിച്ചടക്കാനുള്ള അവസരം വന്നപ്പോള്‍ പാകിസ്താനി പട്ടാളവും കൂടെ ചേര്‍ന്നു. സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിസഹായരായി നോക്കി നില്‍ക്കേണ്ടി വന്നു, എന്നതു തന്നെ പാകിസ്താനി സൈനികര്‍  കൂടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്.

അറബി ഗോത്രങ്ങളെ കൊള്ളയടിച്ചാണു മൊഹമ്മദ് ജിഹാദിനു തുടക്കമിട്ടത്. കാഷ്മീരിലെ ജിഹാദികളും അത് ചെയ്തു എന്നേ ഉള്ളു. കൊള്ളയടിക്കാന്‍ നിന്നതുകൊണ്ട് കാഷ്മീര്‍ മുഴുവന്‍ പിടിച്ചടക്കാന്‍ പറ്റിയില്ല എന്നതൊക്കെ വെറും തോന്നലാണ്. അവര്‍ മുന്നേറിയ പലയിടത്തു നിന്നും ഇന്‍ഡ്യന്‍ പട്ടാളം അവരെ തുരത്തി. കാഷ്മീരിന്റെ അഞ്ചില്‍ മൂന്നു ഭാഗവും ഇന്‍ഡ്യന്‍ പട്ടാളത്തിന്റെ അധീനതയിലും ആയി.

ഫലഭൂയിഷ്ടമായ കാഷ്മീര്‍ താഴ്വര ഇന്‍ഡ്യയുടെ നിയന്ത്രണത്തിലായി. കാഷ്മീരിലെ കൊടുമുടികളുടെ മുകളില്‍ കയറി യുദ്ധം ചെയ്യേണ്ട എന്ന് തോന്നിയപ്പോള്‍ നെഹ്രു യു എന്നിനെ സമീപിച്ചു. വെടിനിറുത്തലിനും സമ്മതിച്ചു.

കാഷ്മീര്‍ പാകിസ്താനോട് ചേരണമെന്ന് ആഗ്രഹിച്ചിരുന്നു, എന്ന് താങ്കളാരോപിക്കുന്ന മൌണ്ട് ബാറ്റനാണ്, നെഹ്രുവിനേക്കൊണ്ട് ഇന്‍ഡ്യന്‍ പട്ടാളത്തെ കാഷ്മീരിലേക്കയപ്പിച്ചത്. പാകിസ്താനി പട്ടാളത്തിലെ ബ്രിട്ടീഷ് ഉദ്യോഗസ്തരേക്കൊണ്ട് പാക്സിതാനി ആക്രമണത്തിന്റെ വീര്യം കുറപ്പിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.

ഇതേക്കുറിച്ചൊക്കെ കൂടുതല്‍  ഈ ലിങ്കുകളില്‍ വായിക്കാം.

http://www.globalsecurity.org/military/world/war/indo-pak_1947.htm

http://en.wikipedia.org/wiki/Indo-Pakistani_War_of_1947

http://news.bbc.co.uk/hi/english/static/in_depth/south_asia/2002/india_pakistan/timeline/1947_48.stm


kaalidaasan said...




>>>റഫറനടം നടത്താന്‍ പറഞ്ഞു.ചെയ്തോ? പ്രിവി പഴ്സ് 70 കളില്‍ ഇന്ദിര ഗാന്ധി നിര്ത്തനലാക്കി.എന്താ?<<<<

റഫറണ്ടം നടത്താന്‍ പറഞ്ഞിട്ട് ചെയ്തില്ല. അതുകൊണ്ട് ഇന്‍ഡ്യക്ക് പാല്പ്പോഴും അന്താരാഷ്ട്രവേദികളില്‍ നാണം  കെടേണ്ടി വന്നിട്ടുണ്ട്. ഇസ്രായേല്‍ യുന്‍ എന്‍ നിര്‍ദ്ദേശങ്ങള്‍  ലംഘികുന്നതിനെതിരെ ശബ്ദിക്കാന്‍ ഇന്‍ഡ്യക്കവകാശമില്ലാതായത് അതുകൊണ്ടുകൂടിയായിരുന്നു.

പ്രിവി പേഴ്സ് ഐക്യരാഷ്ട്ര സഭയോ ബ്രിട്ടനോ ആവശ്യപ്പെട്ടതായിരുന്നില്ല. ബ്രിട്ടന്‍ നാട്ടു രാജ്യങ്ങള്‍ക്ക് നല്‍കിയ സ്വയം നിര്‍ണ്ണയവകാശം ഉപേക്ഷിക്കാന്‍ ഇന്‍ഡ്യ നല്‍കിയ പ്രലോഫനമോ കൈക്കൂലിയോ ആയിരുന്നു. പിന്നീട് ഇന്‍ഡ്യ അത് നിറുത്തലാക്കി. സ്വയം നിര്‍ണ്ണയവകാശമില്ലായിരുന്നെകില്‍ ഈ പ്രിവി പേഴ്സ് കൊടുക്കേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നു.


kaalidaasan said...




>>>>അപ്പോള്‍ സ്വാതന്ത്ര്യം ഉണ്ട് എന്ന് അര്ഥം്.അപ്പോള്‍ പിന്നെ 'ശക്തി' പ്രയോകിച്ചു ചെര്കാം എന്ന് തീരുമാനിച്ചത് എന്താ?
പിന്നെന്തിനു പാട്ടേല്‍ പറഞ്ഞു "നിറച്ചും ആപ്പിള്‍ ഇല്ലെങ്കില്‍ വാങ്ങുകയില്ല" എന്ന്?<<<


സ്വാതന്ത്ര്യം ഉണ്ടായതുകൊണ്ടാണ്, ശക്തി പ്രയോഗിക്കേണ്ടി വന്നത്. സ്വാതന്ത്ര്യം എന്ന ഓപ്ഷനില്ലെങ്കില്‍ ആരും സ്വതന്ത്രരായി നില്‍ക്കാന്‍ ശ്രമിക്കില്ല. ആര്‍ക്കും ശക്തിയും പ്രയോഗിക്കേണ്ടി വരില്ല. സ്വഭാവികമായും ഇവയൊക്കെ ഇന്‍ഡ്യയുടെ ഭാഗമായി തീരുമായിരുന്നു. സ്വാതന്ത്ര്യം എന്ന ഓപ്ഷനുണ്ടായിരുനതുകൊണ്ട് പലരും സ്വതന്ത്രരായി നില്‍ക്കാന്‍ തീരുമാനിച്ചു. ഇന്‍ഡ്യ ശക്തിയും പ്രയോഗിച്ചു.

പട്ടേല്‍ ആപ്പില്‍ വാങ്ങുന്നതോ വാങ്ങാതിരിക്കുന്നതോ ഇതില്‍ പ്രസക്തമല്ല. മൌണ്ട് ബാറ്റന്‍ ഇന്‍ഡ്യയുടെ ഗാവര്‍ണര്‍ ജെനെറല്‍  ആകുന്നതിനു മുന്നേ ബ്രിട്ടന്റെ വൈസ് റോയ് ആയിരുന്നു അതുകൊണ്ട് നാട്ടു രാജ്യങ്ങളെ ഇന്‍ഡ്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ പട്ടേലും നെഹ്രുവും അദ്ദേഹത്തിന്റെ സേവനങ്ങളെ ഉപയോഗിച്ചു. അതിനപ്പുറം ഈ ആപ്പിള്‍  കാവ്യത്തിനു യാതൊരു പ്രസക്തിയുമില്ല.


kaalidaasan said...




>>>>അപ്പൊ ഒന്ന് ഉപദേശിക്കാമായിരുന്നില്ലേ ISI തലവനെ പിടിച്ചു കൊണ്ട് പോയി ചോദ്യം ചെയ്യാന്‍?<<<

ഉപദേശിക്കേണ്ട ആവശ്യമില്ല. കാര്യങ്ങള്‍ അവിടേക്കായിരുന്നു പോയിക്കൊണ്ടിരുന്നത്. 50 വര്‍ഷക്കാലം സഖ്യകക്ഷികളായിരുന്നതുകൊണ്ടും, അഫ്ഘാനിസ്താനെ ആക്രമിക്കാന്‍ ഒരു താവളം ആവശ്യമായിരുന്നതുകൊണ്ടും, അവര്‍ ക്ഷമിച്ചു. താലിബന്‍ പാക്സിതാന്റെ സൃഷ്ടി ആയിരുന്നു എന്നറിഞ്ഞിട്ടും, അമേരിക്ക പാക്സിതാനെ ആദ്യമൊന്നും ദ്രോഹിച്ചില്ല അതവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പാകിസ്താന്‍  വേണമെനുള്ള തിരിച്ചറിവില്‍ നിന്നായിരുന്നു.

പിന്നീട് അമേരിക്ക ആ നയത്തില്‍ കുറേശെ അയവു വരുത്തി. പാകിസ്താന്റെ അനുവാദമില്ലാതെ അവിടെ റയിഡ് നടത്തുക, ആക്രമിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്തു തുടങ്ങിയിരുന്നു. ബിന്‍ ലാദനെ ഇപ്പോള്‍  കിട്ടിയില്ലായിരുന്നെങ്കില്‍,  ഒരു പക്ഷെ ഐ എസ് ഐയുടെ തലവനെ പിടിച്ച് കൊണ്ടു പോയി ചോദ്യം ചെയ്തേനെ. ഇനിയും ചെയ്തു കൂടായ്കയുമില്ല.
താങ്കള്‍ക്ക് അത് സഹിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.


kaalidaasan said...




>>>>അല്ലല്ലോ..ളോഹ ഇട്ട എത്രയോ 'അവിശ്വാസികള്‍' ജീവിതം ആഘോഷിക്കുന്നു.<<<

ആണല്ലോ. ഡാകിനി എന്നു താങ്കളാക്ഷേപിക്കുന്ന തെരേസക്ക് യേശു ഉണ്ടോ എന്ന് സംശയമാണെന്നാണ്, അവരുടെ കത്തുകള്‍ തെളിയിക്കുന്നത്. അത് അവിശ്വാസത്തിന്റെ ലക്ഷണമല്ലേ?

തെരേസ കോടിക്കണക്കിനു പണം ബാങ്കിലിട്ടിട്ട്, അവരും കൂടെയുള്ളവരും ദാരിദ്ര്യത്തില്‍ ജീവിക്കുന്നു, എന്നല്ലേ സൂസന്‍ ഷീല്‍ഫ്ഡ് എന്ന താങ്കളുടെ പ്രവാചക അരോപിക്കുന്നത്. എന്നു വച്ചാല്‍ അവിശ്വസിനിയായ തെരേസ ജീവിതം അഘോഷിച്ചില്ല എന്നല്ലേ?


kaalidaasan said...




>>>>അതെന്തു കൊണ്ട്?മൌണ്ട് ബാറ്റന്‍ അങ്ങനെ ചെയ്തു?
"മുഴുവന്‍ ആപ്പിള്‍ നിറച്ച ഒരു വട്ടി കൊണ്ടുവന്നാല്‍ ഞാനത് വാങ്ങാം ഇല്ലെങ്കില്‍ വാങ്ങുകയില്ല" എന്നാ പട്ടേലിന്റെ വാക്ക് തന്നെ.അത് ഇന്ത്യന്‍ നേതൃത്വത്തിന്റെ ശബ്ദമായിരുന്നു.
രണ്ടാമത് മൌണ്ട് ബാറ്റന്‍ മറ്റു വൈസ്രോയ് മാരില്‍ നിന്നും വ്യത്യസ്തനായി ഒരു നല്ല മനുഷ്യന്‍ ആയിരുന്നു.<<<


ഇപ്പോള്‍ ഗോള്‍ പോസ്റ്റ് മാറ്റി. എല്ലാബ്രിട്ടീഷ്കാര്‍ക്കും ഇന്‍ഡ്യ പൊട്ടണം എന്ന ആഗ്രഹമില്ലായിരുന്നു എന്നാക്കി മാറ്റി.

ബ്രിട്ടീഷ് ഇന്‍ഡ്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏല്‍പ്പിച്ച വ്യക്തിയായിരുന്നു മൌണ്ട് ബാറ്റന്‍. ഇന്‍ഡ്യ പൊട്ടണം എന്ന ആഗ്രഹം ബ്രിട്ടീഷുകാരനായ ഈ വൈസ് റോയിക്കില്ലായിരുന്നു. അത് താങ്കളുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്നു. ഇന്‍ഡ്യയുടെ ഭരണാധികാരിക്ക് ആ ആഗ്രഹമില്ലായിരുന്നു എന്നതിനാണു പ്രസക്തി. വേറെ ആര്‍ക്കുണ്ടായിരുന്നിട്ടും കാര്യമില്ല.

താങ്കളുടെ ചരിത്ര പൊത്തകം പറയുന്നത്, ഇതുപോലെയുള്ള മൌണ്ട് ബാറ്റന്റെ എല്ലാ നിബന്ധനകളും അംഗീകരിച്ചാണ്, ആറ്റ്ലി അദ്ദേഹത്തെ ഇന്‍ഡ്യയെ വിഭജിക്കാന്‍ മേല്‍നോട്ടത്തിനയച്ചതെന്നാണ്. താങ്കളുടെ വാദം പൊളിച്ചടുക്കുന്നു അത്.

നല്ല മനുഷ്യനെ ഇന്‍ഡ്യ വിഭജിക്കാന്‍ അയച്ചത് തന്നെ ഇന്‍ഡ്യ പൊട്ടരുതെന്ന ഉദ്ദേശ്യത്തിലാണ്.


മൌണ്ട് ബാറ്റന്‌ ഇന്‍ഡ്യ പൊട്ടണമെന്ന ആഗ്രഹമില്ലായിരുനു. എങ്കില്‍ വേറെ ഏത് ബ്രിട്ടീഷുകാരനാണാ ആഗ്രഹം ഉണ്ടായിരുന്നത്?


kaalidaasan said...




>>>>അല്ലാതെ സാധിക്കുമെങ്കിലും ദാരിദ്ര്യം ഇല്ലാതാക്കാന്‍,പാവങ്ങള്ക്ക് കുറഞ്ഞ നിരക്കിലോ സൌജന്യമായോ ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി ഒന്നും ഇവര് ചെയ്യാറില്ല.<<<

കുറഞ്ഞ നിരക്കിലല്ല. സൌജന്യമയി തന്നെയാണു തെരേസയുടെ മിഷനറിമാര്‍ ചികിത്സ ചെയ്യുന്നത്. ദരിദ്രരുടെ ഇടയില്‍  ഭക്ഷണവും, വസ്ത്രവും നല്‍കുന്നു. പാര്‍പ്പിടം നിര്‍മ്മിച്ച് നല്‍കുന്നു. ജോലിക്ക് വേണ്ട പരിശീലനം നല്‍കുന്നു. ഇതൊക്കെ ദാരിദ്ര്യമില്ലാതാക്കാന്‍ വേണ്ടിതന്നെയാണ്.

ഇതിലപ്പുറം എന്താണു തങ്കളുടെ കയ്യിലുള്ള മാന്ത്രിക വടി? പാണക്കാട്ടു തങ്ങള്‍ ജപിച്ചൂതിയ ചരടോ വെള്ളമോ മറ്റോ ആണോ?

ഇന്‍ഡ്യയിലെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ താങ്കളെന്താണിന്നു വരെ ചെയ്തിട്ടുള്ളത്?


kaalidaasan said...




>>>>അവര്‍ വന്ന കാലത്ത് മതം മാറ്റ തട്ടിപ്പുമായി വന്നതാണ് എന്നും ഇടക്കാലത്ത് യേശു ഇല്ല എന്ന് മനസിലായിട്ടും തട്ടിപ്പ് തുടര്ന്ന ഒരു fraud എന്നെങ്കിലും പറയാം.<<<

യേശു ഇല്ലെങ്കില്‍ പിന്നെ ആരുടെ മതത്തിലേക്കാണവര്‍ മതം മാറ്റ തട്ടിപ്പു നടത്തുന്നതെന്നു പറ. അല്ലെങ്കില്‍ താങ്കള്‍ നടത്തുന്നതാണു തട്ടിപ്പ്.

അതിനു ഹിച്ചെന്‍സിനെയും രവിചന്ദ്രനെയും കൂട്ടുപിടിക്കേണ്ട.


kaalidaasan said...




>>>>ദീര്‍ഖ കാലം സിപിഎം ജനറല്‍ സെക്രടറി ആയിരുന്ന,ബ്രാഹ്മണ ജന്മി ആയിരുന്നിട്ടും ഒന്നുമില്ലാതെ സാധാരണ തൊഴിലാളി കുടുംബങ്ങളില്‍ കഞ്ഞിവെള്ളവും കുടിച്ചു ജീവിച്ച,എഴുത്തുകാരനും ബുദ്ധിജീവിയുമായ EMS എവിടെ കിടക്കുന്നു?<<<<

ജന്മി ആയിരുന്നിട്ടും ഒന്നുമില്ലാതെ സാധാരണ തൊഴിലാളി കുടുംബങ്ങളില്‍ കഞ്ഞിവെള്ളവും കുടിച്ചു ജീവിച്ച ഇ എം എസിനെ വാനോളം ഉയര്‍ത്തുന്നതിന്നൊരു നല്ല നമസ്കാരം. അപ്പോള്‍ പണമുണ്ടെങ്കിലും ദാരിദ്ര്യത്തില്‍ ജീവിക്കുന്നതില്‍ ഒരു മഹത്വം താങ്കള്‍ കാണുന്നതും വളരെ നല്ലത്.

മദര്‍ തെരേസ പണമുണ്ടായിട്ടും ദാരിദ്രയായി ജീവിക്കുന്നു. സഹ കന്യാസ്ത്രീകളെയും ദരിദ്രരായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു., അങ്ങനെ ദരിദ്ര്യത്തെ മഹത്വവത്കരിക്കുന്നു. അതുവഴി ദാരിദ്ര്യത്തെ നിലനിറുത്തുനു എന്നാണ്, സൂസന്‍ ഷീല്‍ഡും ഹിച്കെന്‍സും പറഞ്ഞതും, താങ്കള്‍ ഏറ്റു പാടുന്നതും. തെരേസ ദരിദ്രയായി ജീവിച്ചത് തെറ്റ്. പക്ഷെഇ എം എസ് ദരിദ്രനായി ജീവിച്ചത് കേമം. ഇനിയുമുണ്ടോ ഇതുപോലെയുള്ള ഇരട്ടത്താപ്പുകള്‍  താങ്കളുടെ മാറാല പിടിച്ച മനസീല്‍?


ബസു ബംഗാളിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച്, ഇന്‍ഡ്യയിലെ തന്നെ ഏറ്റവും നല്ല വിദ്യാഭ്യസ സ്ഥാപനത്തില്‍ പഠിച്ചു. ഇംഗ്ളണ്ടില്‍ പോയി വിദ്യാഭ്യാസം നേടാന്‍ തക്ക സാമ്പത്തിക ശേഷിയുണ്ടായിരുന്നു അദ്ദേഹത്തിന്. ജന്മി എന്ന വിളിപ്പേരില്ലെങ്കിലും സമ്പന്നന്‍ ആയിരുന്നു.


kaalidaasan said...




>>>>അത് ശരിയാണ് താങ്കളുടെ സഭയും മറ്റും അത്രക്കും കുതിതിരിപ്പുകള്‍ ഉണ്ടാക്കി കേരളത്തെ പിറകൊട്ടടിപ്പിക്കാന്‍ വേണ്ടത് ചെയ്തല്ലോ?<<<<

അപ്പോള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ പരിമിതി എന്താണെന്ന് താങ്കള്‍ക്കിപ്പോള്‍ മനസിലായല്ലോ. കേരളത്തില്‍ അതിനെതിരെ പ്രതികരിച്ച ഒരു വ്യക്തിയാണ്, എ കെ ആന്റണി.

കേരളത്തില്‍ മത ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിനെ മുള്‍നയില്‍ നിറുത്തി അനര്‍ഹമായ പലതും നേടി എടുക്കുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ പരിമിതികല്‍ ഉള്ള രാഷ്ട്രീയ പാര്ട്ടികള്‍ അതിനനുവദിക്കുന്നു. അതിന്റെ കാരണം മത ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഗണ്യമായ സംഘ്യയുണ്ട് എന്നതും.

പേരിനു മാത്രം ക്രിസ്ത്യാനികള്‍ ഉള്ള ബംഗാളില്‍ അത് നടക്കില്ല. എന്തെങ്കിലും ചെയ്യാന്‍ ശേഷിയുള്ളത് മുസ്ലിം ന്യൂനപക്ഷത്തിനാണ്.പക്ഷെ അവരുടെ അവസ്ഥ അതി ദയനീയമാണെന്നാണവിടെ നിന്നും വരുന്നറിപ്പോര്‍ട്ടുകള്‍.

ക്രൈസ്തവ സഭ കേരളത്തെ ഒരു തരത്തിലും പിറക്കോട്ടടിപ്പിക്കുന്നില്ല. മുസ്ലിങ്ങള്‍ അവരുടെ കുട്ടികളെ മദ്രസയില്‍ മാത്രം അയച്ച് കുര്‍ആന്‍ മാത്രം പഠിപ്പിച്ചു നടന്ന സമയത്ത് ക്രിസ്ത്യാനികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍  സ്ഥാപിച്ച് അവരുടെ കുട്ടികളെ പഠിപ്പിച്ച് വിദ്യാസമ്പന്നരാക്കി. ഇന്‍ഡ്യയിലും വിദേശത്തും ജോലി നേടാന്‍ തക്ക വിധത്തില്‍ യോഗ്യരുമാക്കി. കേരളത്തിലങ്ങോളമിങ്ങോളം  ആശുപത്രികള്‍  സ്ഥാപിച്ച് ആ മേഖലയിലും കേരളത്തിനു മുന്നേറ്റമുണ്ടാക്കി. ഇതൊക്കെ കേരളത്തെ പിറകോട്ടടിപ്പിക്കലാണെന്ന് തോന്നുന്നത് മനസിലെ അഴുക്കിന്റെ കാഠിന്യം കൊണ്ടാണ്. അത് കഴുകി കളഞ്ഞലും പോകില്ല. അതു കൊണ്ട് അതിനു ശ്രമിച്ചിട്ടും കാര്യമില്ല.


kaalidaasan said...




>>>>പാവങ്ങള്‍ക്ക് യഥാര്‍ത്ഥ ആശ്വാസം നല്‍കുന്ന ഒരു പരിപാടിയും ഇവരുടെ ഒന്നും കയ്യില്‍ ഇല്ല.കണ്ണില്‍ പൊടിയിടുന്ന കള്ളാ പണികള്‍ അല്ലാതെ.<<<<

പാവങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പരിപാടികളൊക്കെ ആവര്‍ നടത്തുന്നുണ്ട്. അതിനു കണ്ണു തുറന്നിരുന്നാല്‍ മാത്രം പോരാ. കാണാനുള്ള ശേഷി കൂടി ഉണ്ടാകണം.

പാവങ്ങള്‍ക്ക് സൌജനായ ചികിത്സ നല്‍കുന്നു. ഭക്ഷണം നല്‍കുന്നു. ജോലി പരിശീലനം നല്‍കുന്നു. പാര്‍പ്പിടമുണ്ടാക്കി കൊടുക്കുന്നു. വസ്ത്രം നല്‍കുന്നു. ഇതില്‍ കൂടുതല്‍ എന്താണു പാവങ്ങള്‍ക്ക് നല്കേണ്ടത്? താങ്കളുടെ മനസിലുള്ളത് പറഞ്ഞാലല്ലേ എനിക്ക് മനസിലാക്കാന്‍ ആകൂ.


kaalidaasan said...




>>>>ബുഷിനെ ഒഴിവാക്കിയിട്ടുണ്ട്, പരീക്ഷയും ഒഴിവാക്കി.
ഇപ്പോള്‍ മനസിലായോ എന്താണ് ഉദ്ദേശിച്ചത് എന്ന്? മതം വന്നാല്‍ അത് എത്ര ചെറിയ മതം ആണെങ്കിലും രാഷ്ട്രീയക്കാര്‍ പല അട്ജസ്റ്മെന്റിനും തയ്യാറാകും.<<<<


നിരീശ്വരവാദം ​മതം പോലെ കണ്ടില്ല. കാണണം എന്നാണോ താങ്കള്‍ പരാതി പറയുന്നത്?


നിരീശ്വരവാദികിളുടെ ഏത് ആവശ്യമാണ്,ബുഷ് നിഷേധിച്ചത്?

മറ്റ് മത വിശ്വാസികള്‍ ഇസ്ലാമിക രാജ്യത്തെ പൌരന്‍മാരല്ല, എന്നു മുസ്ലിം പ്രവാചകന്‍ മൊഹമ്മദ് പറഞ്ഞതിന്റെ മറ്റൊരു രൂപമാണ്, ബുഷ് പറഞ്ഞതും. അത് അദ്ദേഹം നിരീശ്വരവാദത്തേക്കുറിച്ച് ഒരു ചോദ്യത്തിനു പറഞ്ഞ മറുപടിയും. അത് ഒരു വ്യക്തിയുടെ അഭിപ്രായം.

പ്രസിഡണ്ട് എന്ന നിലയില്‍ ബുഷ് നിരീശ്വരവാദികളുടെ ഏതെങ്കിലും  അവകാശം നിഷേധിക്കുകയോ അതിനു വേണ്ടി തീരുമാനിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ താങ്കള്‍ പറയുന്നതിനു പ്രസക്തിയുണ്ട്.

നിരീശ്വരവാദ പ്രസ്ഥാനം ഏറ്റവും സജീവമായിട്ടുള്ളത് അമേരിക്കയിലാണ്. ഹിച്ചെന്‍സിനേപ്പോലുള്ളവര്‍ നിര്‍ഭയമായി അവിടെ ആശയ പ്രചാരണം നടത്തുന്നു.

നിരീശ്വരവാദികള്‍ പൌരന്‍മാരല്ല എന്ന് അമേരിക്കന്‍  പ്രസിഡണ്ട് പറഞ്ഞാല്‍ അത് അധമത്വമാണ്. 1000 പേരുള്ള ഒരുസംഘടനക്ക് യാതൊരു അവകാശവുമില്ല എന്ന് കേരളം പറഞ്ഞാലും അത് അധമത്വമാണ്.

ഒരാളേയുള്ളുവെങ്കിലും അയാളുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സുരക്ഷിതത്വം ഉണ്ടാകണം.അതിനെയാണു ജനാധിപത്യം എന്നു പറയുന്നത്. അത് അഡ്ജസ്റ്റ്മെന്റാണെന്ന് തോന്നുന്നത് മനസിലെ അഴുക്കിന്റെ ഫലമാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടേതായ ഇടം ലഭിക്കുക എന്നതാണ്, ജനാധിപത്യത്തിന്റെ അന്തസത്ത. അത് പ്രീണനം എന്നു തോന്നുന്നതിനോട് എനിക്ക് യോജിപ്പില്ല. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി അനര്‍ഹമായ എന്തെങ്കിലും കൊടുക്കുനതിനെയാണു പ്രീണനം എന്നു പറയുന്നത്.

ജോതി ബസു സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി എന്തെങ്കിലും അനര്‍ഹമായത് തെരേസക്കു കൊടുത്തിട്ടുണ്ടെങ്കല്‍ അത് പ്രീണനം എന്നു പറയാം. എന്താണങ്ങനെ ചെയ്തതെന്ന് താങ്കള്‍ തെളിയിക്ക്.

1000 പേരുള്ള സംഘടനക്ക് വേണ്ടി പൊതു പരീക്ഷ മാറ്റി വച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. നിരീശ്വരവാദികള്‍ പൌരന്‍മാരല്ല എന്നു പറഞ്ഞതുമായി അതിനെ താരതമ്യം ചെയ്യാനേ പറ്റില്ല. ആ 1000 പേര്‍  കേരളത്തില്‍ ജീവിക്കാന്‍ അര്‍ഹരല്ല എന്നു പറഞ്ഞാല്‍ താരതമ്യമായി.


kaalidaasan said...




>>>>അത് ഒരു മതത്തിന്റെ ബാനറില്‍ ഉള്ളതായത് കൊണ്ട് ബസു കൂടുതല്‍ നോക്കിയില്ല.ബോംബു ഇല്ലായിരുന്നു എന്നുള്ളത് ഒരു സത്യമായിരുന്നു.<<<<

ഒരു കമ്യൂണിസ്റ്റുകാരന്‍ ഏറ്റവും സംശയത്തോടെ വീക്ഷിക്കുന്നത് മതത്തിന്റെ ബാനറിലുള്ളതിനെയാണ്. ബസുവിനേപ്പോളുള്ള ഒരു കറ കളഞ്ഞ് കമ്യൂണിസ്റ്റ് തെരേസയില്‍ ഒരപകടവും കണ്ടില്ല. ബംഗാളിലെ മറ്റ് കമ്യൂണിസ്റ്റുകാരും കണ്ടില്ല. ഇന്‍ഡ്യയിലെ ഒരു കമ്യൂണിസ്റ്റുകാരനും കണ്ടില്ല. ഖാന്ദമാലില്‍ മിഷനറിമാരെ ഹിന്ദു തീവ്രവാദികള്‍ ആക്രമിച്ചപ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കിയതും കമ്യൂണിസ്റ്റുകാരായിരുന്നു., അതിന്റെ കാരണം താങ്കളേപ്പോലെ അന്ധമായ വിരോധം അവര്‍ക്ക് മിഷനറിമാരോടില്ല എന്നതും.

ബസുവിന്‌ മുഖ്യമന്ത്രി എന്ന നിലയില്‍ പണം ഇഷ്ടം പോലെ ഉണ്ടായിരുന്നു. കുറച്ച് പണം വാരി തെരുവില്‍ വിതറിയാല്‍ അവിടത്തെ ദാരിദ്ര്യവും രോഗവും മാറില്ല.അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അളുണ്ടാകണം. ബസുവിനു നേരിട്ടിറങ്ങി പാവങ്ങളെ സംരക്ഷിക്കാനും അവരുടെ കണ്ണീര്‍ തുടക്കാനും ആകില്ല. അതിനു അര്‍പ്പണബോധമുള്ള ആളുകള്‍ വേണം. അത് സര്‍ക്കാരിനു സങ്കടിപ്പിക്കാന്‍ ആകില്ല. അവിടെ 10 മുതല്‍ നാലു വരെ കസേരയില്‍ ഇരുന്ന് പേനയുന്തി ശമ്പളം പറ്റുന്ന പണിയേ ചെയ്യൂ. ആ അടിസ്ഥാന സത്യം മനസിലാക്കിയ ബസു അത് ചെയ്യാന്‍ തയ്യാറായിരുന്ന തെരേസയ്ക്ക് സര്‍വ പിന്തുണയും കൊടുത്തു. . അവര്‍ ബോംബ് പിടിച്ചു നടക്കാത്തത്കൊണ്ട് ആരെയും കൊല്ലില്ല എന്നു മനസിലായി. അവര്‍ക്ക് വേണ്ട സഹായവും ചെയ്തു കൊടുത്തു.

അത് പ്രീണനം എന്നു തോന്നുന്നത് മതത്തിന്റെ പച്ചക്കണ്ണട വച്ചു നടക്കുന്നതുകൊണ്ടാണ്.


kaalidaasan said...




>>>>എന്നാല്‍ ആനന്ദ മാര്‍ഗികള്‍ കൊല്ലപ്പെട്ടപ്പോള്‍ ബസു അനങ്ങിയില്ല.<<<<


ആനന്ദമാര്‍ഗ്ഗികളെ കമ്യൂണിസ്റ്റുകാര്‍ കൊന്നപ്പോള്‍ ബസുവിനു സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കേണ്ടി വന്നിട്ടുണ്ട്. കേരളത്തില്‍ ആര്‍ എസ് എസുകാരെ കമ്യൂണിസ്റ്റുകാര്‍ കൊന്നപ്പോഴും ഇ എം എസിനും നായനാര്‍ക്കും അത് ചെയ്യേണ്ടി വന്നിട്ടുണ്ട്.

തെരേസയോ അവരുടെ കന്യാസ്ത്രീകളോ ആരെയെങ്കിലും കൊന്നിട്ട് അവരെ സംരക്ഷിച്ചെങ്കില്‍ അതിവിടെ പ്രസക്തമായേനേ.

പാവങ്ങളെ ശുശ്രൂക്ഷിക്കുന്നതിനു പിന്തുണ കൊടുത്തതിനെ ആനന്ദമാര്‍ഗ്ഗികളെ കൊന്നവരെ സംരക്ഷിക്കുന്നതിനോട് തുലനം ചെയ്യുന്ന താങ്കളുടെ മനസിന്റെ അധമത്വം ഇവിടെ അനാവരണം ചെയ്തത് നന്നായി. മറ്റുള്ളവര്‍ക്ക് അത് കാണുവാന്‍ സാധിക്കുന്നുണ്ടല്ലോ. എന്നിട്ടും അവകാശപ്പെടും,ഞാന്‍ മാനവികതാ വാദി എന്ന്.


ഈ ആനന്ദ മാര്‍ഗ്ഗികളെ ഇതുപോലെ പൊക്കിപ്പിടിക്കുന്നത് ബസുവിനെ ഇകഴ്ത്താനാണെന്ന് മനസിലാകുന്നുണ്ട്. ഇനി ആനന്ദ മാര്‍ഗ്ഗികളേക്കുറിച്ച അറിയില്ലെങ്കില്‍ അല്പ്പം ചിലത്.

http://www.cpim.org/content/purilia-arms-drop-targetting-lf-govt


Whatever has been said by Kim Davy, a prime accused in the case and Peter Bleach who was sentenced in the case show that the arms drop for the Ananda Margis was planned through an international network and the target was the Left Front government.

http://www.iloveindia.com/indian-heroes/jyoti-basu-biography.html

Basu was one of the first nine members of the Politburo to be selected in CPI (M). He became the Deputy Chief Minister of West Bengal in 1967 and 1969 in the United Front government. He escaped a narrow death in 1970 at the Patna railway station by Anand Margis.

http://en.wikipedia.org/wiki/Ananda_Marga

In 1971 Sarkar was imprisoned without a trial for allegedly conspiring to murder several former members of the organization. Under declared opposition from the Indian government, Sarkar received a life sentence (Barker 1989: 168), which was overturned in a re-trial in 1978.

From 1975–77 Ananda Marga was banned under the state of emergency imposed by the Indian government of Indira Gandhi.

In 1979 Sarkar was banned from entering the USA by the State Department, due to having spoken out against corruption in the government of India.

http://www.news.com.au/top-stories/terror-attacks-remain-a-mystery-30-years-on/story-e6frfkp9-1111115225275

ON September 15, 1977 the military attache at the Indian Embassy Colonel Singh and his wife were attacked in Canberra. Just over a month later an Air India employee in Melbourne was stabbed.
In both cases, the perpetrator was a member of the Ananda Marga

http://www.theaustralian.com.au/in-depth/cabinet-papers/fear-of-revolution-by-terror-sect/story-e6frgd9o-1111118449767

CABINET feared the Ananda Marga sect could be waging a long-term campaign for revolution in Australia just months after the Hilton Hotel bombing in Sydney -- a crime long suspected to be the work of the Indian-based organisation.
Cabinet documents show the Fraser government was deeply concerned about the activities of the group's Australian arm, which was considered the most violent section of the Ananda Marga outside of India.


kaalidaasan said...




>>>>അതും ഇങ്ങോട്ട് വന്നത് കൊണ്ട് മാത്രം.താങ്കള്‍ പറയുന്നത് എല്ലാം കേട്ട് ഞാനും മിണ്ടാതിരുന്നോലനം എന്നാ ഫാസിസ്റ്റ് അജണ്ട എന്ടടുതും വിലപ്പോവില്ല..<<<<

എങ്ങോട്ടു വന്ന കാര്യമാണു താങ്കള്‍ പിച്ചും പേയും പറയുന്നത്. ഇത് താങ്കളുടെ തറവാട്ടു സ്വത്തല്ല. അള്ളാ താങ്കള്‍്‌ക്ക് നൂലില്‍ കെട്ടി ഇറക്കിത്തന്നതുമല്ല. രവിചന്ദ്രന്റെ ബ്ളോഗാണ്. അദ്ദേഹം അനുവദിക്കുന്ന കാലത്തോളം ഞാന്‍ ഇവിടെ അഭിപ്രായമെഴുതും. ഇവിടെ കാണുന്ന ഏതിനേക്കുറിച്ചു അഭിപ്രായം എഴുതും. മാറ്റാരെഴുതിയാലും ഞാന്‍ അവരുടെ അവകാശം ചോദ്യം ചെയ്യില്ല.

താങ്കളൊരു ബ്ളോഗ് തുടങ്ങിക്കോ ഞാന്‍ അവിടേക്ക് വരികയേ ഇല്ല. എഴുതാന്‍ എത്രയോ ഇടം കിടക്കുന്നു.

ഞാന്‍ ഇസ്ലാമിനെയും മൊഹമ്മദിനെയും വിമര്‍ശിക്കും. എനിക്ക് തോന്നുന്നതുഒപോലെ വിമര്‍ശിക്കും.
ഞാന്‍ ഇസ്ലാമിനെ വിഅമര്‍ശിക്കാന്‍ പാടില്ല എന്ന താങ്കളുടെ ഇസ്ലാമിക ഫാസിസ്റ്റ് അജണ്ട എന്റടുത്ത് ചെലവാകില്ല എന്നേ ഞാന്‍ പറഞ്ഞുളു. അതിന്‍ താങ്കളെന്നെ ഏതൊക്കെ തെറി വിളിച്ചാലും അവഗണിക്കും.


kaalidaasan said...




>>>>അപ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തു കൊല്ലപ്പെട്ടവര്‍ ഒക്കെ പരാജയപ്പെട്ടു!ജീവിച്ചവര്‍ ഒക്കെ വിജയിച്ചു!.<<<<

അതെ കൊല്ലപ്പെട്ടവരുടെ രീതി പരാജയപ്പെട്ടു. ജയിച്ചത് ഗാന്ധിജിയുടെ രീതിയാണ്. അതുകൊണ്ടാണ്, ബ്രിട്ടീഷുകാര്‍ ഗാന്ധിജിയെ കൂടിയലോചനകള്‍ക്ക് ഇംഗ്ളണ്ടിലേക്ക് ക്ഷണിച്ചത്. പല വട്ടം വട്ടമേശ സമ്മേളനങ്ങള്‍ നടത്തി അവരുമായി ചര്‍ച്ച ചെയ്താണ്, സ്വതന്ത്ര്യം നേടിയത്. യുദ്ധം ചെയ്തവരെ യുദ്ധത്തിലൂടേ ബ്രിട്ടന്‍ നേരിട്ടു. ഗാന്ധിജി ബോസിനേപ്പോലെ ആയുധമെടുത്ത് പുറപ്പെട്ടിരുന്നെങ്കില്‍ എവിടെയെങ്കിലും മരിച്ച് വീഴുകയോ വധിക്കപ്പെടുകയോ ചെയ്യുമായിരുന്നു. അദ്ദേഹവും പരാജയപ്പെട്ടേനേ.


kaalidaasan said...




>>>>പാകിസ്താന്‍ നുഴഞ്ഞു കേറുമ്പോള്‍ ഡല്‍ഹിയിലെ പാക്‌ എംബസിക്ക് മുന്നില്‍ മന്‍മോഹന്‍ സിങ്ങും കൂട്ടരും നിരാഹാരം കിടന്നാല്‍ മതിയോ?<<<<

പാകിസ്താന്‍ നുഴഞ്ഞു കയറുമ്പോള്‍ ഇന്‍ഡ്യ എന്ന രാജ്യം അതിന്റെ ശക്തി മുഴുവന്‍ ഉപയോഗിച്ച് നുഴഞ്ഞു കയറ്റക്കാരെ നേരിടണം.

ഗന്ധിജി സമരം ചെയ്തപ്പോള്‍ ഇന്‍ഡ്യ എന്ന ഒരു രാജ്യമോ അതിനു സൈനിക ശക്തിയോ ഇല്ലായിരുന്നു. പരിമിതികള്‍ അറിയുന്നവര്‍ പരിമിതിക്കുള്ളില്‍ നിന്നേ എതിരിടൂ. വാളുകൊണ്ട് വെട്ടാന്‍ വരുന്നവനെ ചുള്ളിക്കമ്പു കൊണ്ടു നേരിട്ടിട്ട് കര്യമില്ല. അത് തിരിച്ചറിയുന്നവര്‍ സംയമനം പാലിക്കും. പിന്നെ സംയമനം എന്നത് കേട്ടിട്ടില്ലാത്തവര്‍ക്ക് അതൊന്നും മനസിലാകില്ല. ഇല്ലാത്ത പ്രവാചക നിന്ദ ആരോപിച്ച് കൈ വെട്ടാന്‍ നടക്കുന്നവര്‍ക്ക് അവര്‍ ജനിച്ചു വളര്‍ന്ന സംസ്കാരം മാത്രമേ തിരിയൂ.

ബ്രിട്ടീഷ് സാമ്രാജ്യത്തോട് യുദ്ധം ചെയ്ത് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ഗാന്ധിജി ആ വഴി തെരഞ്ഞെടുത്തില്ല ക്ഷമയോടെ കാത്തിരുന്നു. അതിനു ഫലവും ഉണ്ടായി.


kaalidaasan said...




>>>>കമ്യൂണിസ്റ്റ് പാര്‍ടി ഉപേക്ഷിച്ചത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സായുധ സമരം ആണ്.അല്ലാതെ വിദേശ അക്രമികള്‍ക്ക് എതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി സായുധ സമരം ഉപേക്ഷിച്ചു എന്ന് എനിക്കറിഞ്ഞു കൂടാ.<<<<

കമ്യൂണിസം നടപ്പിലാക്കാനുള്ള സായുധ സമരമാണ്, ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ഉപേക്ഷിച്ചത്. കമ്യൂണിസ്റ്റ് ആചാര്യന്‍  കാള്‍ മാര്‍ക്സ് നിര്‍ദ്ദേശിച്ച സായുധ സമരം.

ഗാന്ധിജിയുടെ കോണ്‍ഗ്രസ് പാര്‍ട്ടി ക്വിറ്റ് ഇന്‍ഡ്യ പ്രമേയം പാസാക്കിയപ്പോള്‍ അതിനെ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി എതിര്‍ത്തു. അതിന്റെ പ്രതികരണമായിട്ട് ബ്രിട്ടീഷുകാര്‍ തടവിലാക്കിയിരുന്ന കമ്യൂണിസ്റ്റ് നേതാക്കളെ വിട്ടയച്ചു.
രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന്റെ ഭാഗത്തും അവര്‍ നിന്നു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗം.


kaalidaasan said...




>>>>ഇതാണ് ലിങ്കിനെ പരിഹസിക്കുന്ന വിദ്യ.
ഞാന്‍ ലിങ്ക് അല്ലല്ലോ ചോദിച്ചത് ബുദ്ധി ജീവീ?.<<<<


ലിങ്കിനെ പരിഹസിക്കാത്തതുകൊണ്ടാണ്, ലിങ്കുകള്‍ തന്നത്. അതിലെഴുതിയിരിക്കുന്ന ഏത് കാര്യമാണു മനസിലാകാത്തതെന്നു പറഞ്ഞാല്‍  വിശദീകരിക്കാം.


kaalidaasan said...




>>>>വെറുതെ കാണിച്ചാല്‍ പോര അയാള്‍ക്ക്‌ ബന്ധപ്പെട്ടവരില്‍ ഉള്ള സ്വാധീനം കാണിക്കണം.<<<<

ഈ സ്വാധീനം  എന്നു പറഞ്ഞത് കണ്ണു കൊണ്ട് കാണാന്‍ പറ്റുന്ന ഒരു വസ്തുവാണെങ്കില്‍ കാണിച്ചു തരാമായിരുന്നു. മുഫ്ഹ്തിയുടെ പണി എന്താണെന്ന് ഞാന്‍ ആദ്യമേ വിശദീകരിച്ചിരുനു. അയാള്‍ക്ക് എന്തു സ്വാധീനമുണ്ടെന്നുള്ളതിനു ഞാന്‍ ഒരു ഹിതപരിശോധന നടത്തി നോക്കിയിട്ടില്ല. നടത്തുമ്പോള്‍ പറയാം.


kaalidaasan said...




>>>ഇത് മാത്രമല്ലേ തന്റെ കോപ്പ്? താഴെ എന്താ എഴുതി വെച്ചിരിക്കുന്നത്?നൂറു കണക്കിന് വരുന്ന princely സ്റ്റേറ്റ് കള്‍ക്ക് ബ്രിട്ടിഷ് ഇന്ത്യയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന്.പിന്നെ എന്ത് കോപ്പിനാണ്the termination of British suzerainty over the princely states, with effect from 15 August 1947[4].എന്ന് താന്‍ പൊക്കി കൊണ്ട് നടക്കുന്ന നിയമത്തില്‍ എഴുതി വെച്ചിരിക്കുന്നത്?<<<

princely സ്റ്റേറ്റ് കള്‍ക്ക് ബ്രിട്ടിഷ് ഇന്ത്യയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല, എന്ന വാദത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്ന. കാരണം അത് രണ്ടും രണ്ട് entities ആയിരുന്നു. ബ്രിട്ടീഷ് ഇന്‍ഡ്യയെ ബ്രിട്ടന്‍ നേരിട്ട് ഭരിച്ചു. നട്ടുരാജ്യങ്ങളുടെ മേല്‍ suzerainty അഥവ paramountcy എന്ന മേല്‍ക്കോയ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ്, കേരളത്തിലെ മലബാര്‍ ബ്രിട്ടീഷിന്‍ഡ്യയുടെ ഭാഗമായിരുന്നത്. തിരുവിതാംകൂര്‍ അതിനു പുറത്തായിരുന്നു. 1947 ല്‍ മലബാര്‍ ഇന്‍ഡ്യന്‍ യൂണിയന്റെ ഭാഗമായപ്പോള്‍, തിരുവിതാംകൂര്‍ പാകിസ്താനില്‍  ചേരാനും സ്വതന്ത്രമായി നല്‍ക്കാനും ആലോചിച്ചു. പക്ഷെ മലബാറിനങ്ങനെ ആലോചിക്കാന്‍ ആകില്ലായിരുന്നു.

നേരിട്ട് ഭരിച്ച ബ്രിട്ടീഷ് ഇന്‍ഡ്യയെ അവര്‍ വിഭജിച്ചു. നാട്ടു രാജ്യങ്ങളുടെ മേല്‍ അതുപോലെയുള്ള അധികാരമില്ലാതിരുന്നത്കൊണ്ട് അവരെ സ്വതന്ത്രരായി വിട്ടു.

ഇത് മനസിലകുന്നില്ലെങ്കില്‍ പല പ്രാവശ്യം വായിക്കുക. അല്ലെങ്കില്‍ ഇംഗ്ളീഷ് അറിയാവുന്ന അരോടെങ്കിലും ചോദിക്കുക. എന്നോട് ദേഷ്യപ്പെട്ടാലൊന്നും മനസിലാകില്ല.


kaalidaasan said...




>>>വിക്കിപീഡിയ ഇത്ര മണ്ടത്തരങ്ങള്‍ എഴുതി വെച്ചിട്ടുണ്ടോ? <<<

വികിപ്പീഡിയ മറ്റുള്ളവര്‍ എഴുതി വച്ചത് പകര്‍ത്തുന്നതാണ്. എവിടെ നിന്നാണവ പകര്‍ത്തിയതെന്നും അവര്‍ അതിനു താഴെ എഴുതി വച്ചിട്ടുണ്ട്.



http://en.wikipedia.org/wiki/List_of_Indian_princely_states


Further reading

The Relationship Between the Indian Princely States and the Indian Central Government, 1921-1933, by Harry Dunseth Wood. Published by University of Chicago, 1951.

The Paramount Power and the Princely States of India, 1858-1881, by Ajit K. Neogy. Published by K. P. Bagchi, 1974.

Rajahs and Prajas: An Indian Princely State, Then and Now, by S. Devadas Pillai. Published by Popular Prakashan, 1976.

Princely States and the Paramount Power, 1858-1876: A Study on the Nature of Political Relationship Between the British Government and the Indian State, by Mihir Kumar Ray. Rajesh Publications, 1981.

Ramusack, Barbara (2004), The Indian Princes and their States (The New Cambridge History of India), Cambridge and London: Cambridge University Press. Pp. 324, ISBN 0521039894


kaalidaasan said...




>>>പിന്നെ ഏതാണാവോ ബ്രിട്ടിഷ്കാര്‍ ഒരു 'ഇടപെടല്‍' പോലും നടത്താത്ത അച്ചായന്റെയും വികിയുടെയും ഇന്ത്യ?അതും 'നൂറു കണക്കിന്'? <<<

ബ്രിട്ടീഷുകാര്‍ ഇടപടലുകള്‍ നടത്തിയിട്ടില്ല എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. അവര്‍ ഇടപെട്ടിട്ടുണ്ട്. കേരളത്തിലെ തിരുവിതംകൂറിലും അവര്‍ ഇടപെടലുകല്‍ നടത്തിയിട്ടുണ്ട്. പക്ഷെ നേരിട്ട് ഭരിച്ചില്ല അത് മലബാറു മാത്രമയിരുനു. കാരണം മലബര്‍ ബ്രിട്ടീഷ് ഇന്‍ഡ്യയുടെ ഭാഗമായിരുന്നു. തിരുവിതംകൂര്‍ അല്ലായിരുന്നു. ബ്രിട്ടീഷ് ഇന്‍ഡ്യയെ വിഭജിച്ചപ്പോള്‍ മലബാറിനെ ഇന്‍ഡ്യന്‍ യൂണിയന്റെ ഭാഗമാക്കി. തിരുവിതം കൂറിനെ വെറുതെ വിട്ടു.


kaalidaasan said...




>>>നിയമം പഠിച്ചിടത്തോളം മതി.നിയമത്തില്‍ വ്യക്തമായി രണ്ടില്‍ ഒന്ന് അല്ലെങ്കില്‍ സ്വതന്ത്രമായി എന്ന് എവിടെയാണ് ഉള്ളത്? <<<

രണ്ടില്‍ ഒന്ന് എന്നു പറഞ്ഞിട്ടില്ല. അതിന്റെ അര്‍ത്ഥം രണ്ടില്‍ ഒന്നില്‍ ചേരണമെന്ന വ്യവസ്ഥയില്ല. അതു മനസിലായാല്‍ ബാക്കി കൂടി മനസിലാകും. Suzerainty എന്ന മേല്‍ക്കോയ്മ അവസാനിപ്പിക്കുന്നു എന്നു പറഞ്ഞാല്‍ അവര്‍ സര്‍വ സ്വതന്ത്രരാകുന്നു എന്നാണ്, സാധാരണ ചിന്തശേഷിയുള്ളവര്‍ മനസിലാക്കുക. താങ്കള്‍ക്കതില്ലാതെ പോയത് എന്റെ കുറ്റമല്ല.


kaalidaasan said...




>>>ബ്രിട്ടിഷുകാര്‍ വന്നില്ലായിരുന്നു എങ്കില്‍ പ്രളയം ആയിരുന്നു എങ്കില്‍ ആ പ്രളയം ആയിരുന്നു നല്ലത്.<<<


ബ്രിട്ടീഷുകാര്‍ വന്നില്ലെങ്കില്‍ ഒരു പ്രളയവുമുണ്ടാകില്ലായിരുന്നു. ഇന്‍ഡ്യയില്‍ 500 ലധികം നാട്ടുരാജ്യങ്ങളേ ഉണ്ടാകുമായിരുന്നുള്ളു. ഗാന്ധിയോ നെഹ്രുവോ പട്ടേലോ വിച്ചരിച്ചാല്‍ ഇന്‍ഡ്യ പോലൊരു രാജ്യമുണ്ടാക്കാനും ആകില്ലായിരുന്നു. വട്ടിയുമായി ഒരു മൌണ്ട് ബാറ്റനും ഇവിടെ ഉണ്ടാകില്ലായിരുന്നു.


kaalidaasan said...




>>>സായിപ്പ് അതിയയോക്തി ഒക്കെ കലര്തിയിട്ടുണ്ട്.പക്ഷെ ഇത്രയും പഠനം നടത്തി എഴുതിയ വേറൊരു ഗ്രന്ധമില്ല.അതുകൊണ്ട് അതില്‍ അത്യാവശ്യത്തിനു ചരിത്രവും ഉണ്ട്.<<<


പഠനം നടത്തിയാലും അതിശയോക്തി കലര്‍ത്തിയിട്ടുണ്ട് എന്നതിനാണു പ്രസക്തി. മൌണ്ട് ബാറ്റന്റെ വട്ടി അതുപോലെ ഒരതിശയോക്തിയാണ്.

അത്യാവശ്യത്തിനു ചരിത്രം അതിലുണ്ടെന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. അത്യാവശ്യത്തിനു ചരിത്രമേ ഉള്ളൂ എന്നതാണതിനെ പോരയ്മ.


kaalidaasan said...




>>>ചുരുക്കത്തില്‍ കിപ്ലിംഗ് പറഞ്ഞതാണ് ശരി എന്ന്.താങ്കളെ പോലുള്ളവര്‍ക്ക് അതായിരുന്നു ആഗ്രഹം എന്നും മനസിലാകുന്നുണ്ട്.
അപ്പോള്‍ ഗാന്ധിജിയും മനുഷ്യ സ്നേഹം ഇല്ലാത്ത ആളായി..<<<


ഇന്‍ഡ്യയെ മുസ്ലിങ്ങള്‍ക്കും ഹിന്ദുകള്‍ക്കുമായി വിഭജിക്കണമെന്ന് കിപ്ളിംഗ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ യാതൊരു തെറ്റുമില്ല.

ഈശ്വര്‍ അള്ളാ തേരോ നാം ,mഎന്നൊക്കെ ഗാന്ധി പാടി നടന്നിട്ടും, ഈശ്വരന്റെയും അള്ളായുടെയം ​അനുയായികള്‍ തെരുവില്‍ പരസ്പരം കടിച്ചു കീറി. തന്റെ ശവത്തിനു മുകളില്‍ കൂടിയേ ഇന്‍ഡ്യയെ വിഭജിക്കാന്‍ ആകൂ ,എന്നു വാശി പിടിച്ചിരുന്ന ഗാന്ധിക്ക് അവസാനം സത്യത്തിനു നേരെ കണ്ണടക്കാന്‍ ആയില്ല. ഒരിക്കലും ചേരില്ലാത്ത രണ്ട് ജനതയെ ഒന്നിച്ചു നിറുത്തുന്നതിലും നല്ലത് വിഭജിക്കുന്നതാണെന്ന് അദേഹത്തിനു ബോധ്യപ്പെട്ടു. മനുഷ്യ സ്നേഹം ഉണ്ടായിരുന്നതുകൊണ്ടാണത് സമ്മതിച്ചത്. അല്ലെങ്കില്‍ ഭൂരിഭാഗം  ഇന്‍ഡ്യക്കാരും തെരുവില്‍ മരിച്ചേനെ. ഇന്നത്തേപ്പോലെ താങ്കളുടെ ജാതിക്കാര്‍ ദിവസം പത്ത് നേരം പൊട്ടിത്തെറിക്കുന്നത്, അന്ന് ദിനചര്യയുടെ ഭാഗമാക്കിയിരുന്നില്ല. അതുണ്ടായിരുന്നെങ്കില്‍ ഗാന്ധി, ആദ്യമേ തന്നെ വിഭജിക്കുക മാത്രമല്ല, എല്ലാ മുസ്ലിങ്ങളെയും നിര്‍ബന്ധമായി പാകിസ്താനിലേക്കയക്കുകയും ചെയ്തേനെ. മുസ്ലിങ്ങളോടുള്ള ദേഷ്യം കൊണ്ടല്ല. ഇന്‍ഡ്യയില്‍ കിടന്നു ചത്തുപോകരുതെന്ന ആഗ്രഹം കൊണ്ടാണ്.


kaalidaasan said...




>>>ഏതെങ്കിലും ഒരു ഭാഗത്ത്‌ നിക്ക് സാറേ.എന്താ ഇങ്ങനെ വിവരവും വിളമ്പി ഓടി നടക്കുന്നത്? ബ്രിട്ടിഷ് ഇന്ത്യ എന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ ഉപ് ഭൂഘണ്ടം മുഴുവന്‍ പെടും.അതില്‍ തന്ത്ര പ്രധാനമായ ചില ഭാഗങ്ങള്‍ അവര്‍ നേരിട്ട് ഭരിച്ചു.മറ്റു നാട്ടു രാജാക്കന്മാരില്‍ ഒക്കെ നിയന്ത്രണവും ഉണ്ടായിരുന്നു.<<<

അത് താങ്കളുടെ ബ്രിട്ടീഷ് ഇന്ഡ്യ. പക്ഷെ മറ്റുള്ളവരുടേത് അതല്ല.

ബ്രിട്ടീഷ് ഇന്‍ഡ്യ എന്ന് ബ്രിട്ടന്‍ വിളിച്ചിരുന്നത് അവര്‍ നേരിട്ട് ഭരിച്ച ഇന്‍ഡ്യന്‍ province കളെ ആയിരുന്നു. അതേക്കുറിച്ച് വിശദമായി ഈ രണ്ട് ലിങ്കുകളില്‍ ഉണ്ട്.


http://www.worldstatesmen.org/India_BrProvinces.htm

British colonial authorities ruled India with two administrative systems: About 60% of territory of the Indian sub-continent were provinces and territories directly under British colonial administration, 40% of the sub-continent were native Indian ("princely") States under direct treaty relations with British India .

http://rulers.org/indprov.html


നേരിട്ട് ഭരിച്ചിരുന്ന ഇന്‍ഡ്യയുടെ ഭാഗങ്ങളാണവര്‍ വിഭജിച്ചത്. അതിനു വേണ്ടി ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ നിയമം പൂര്‍ണ്ണമായും ഈ ലിങ്കില്‍ ഉണ്ട്. ഏതൊക്കെ provinces ആണവര്‍ ഓരോ dominion ലും ചേര്‍ത്തതെന്നൊക്കെ വിശദമായി ആ ആക്റ്റിലുണ്ട്.

http://www.therepublicofrumi.com/archives/47indian.htm

Section 7

(1) As from the appointed day-

(a) His Majesty's Government in the United Kingdom have no responsibility as respects the government of any of the territories which, immediately before that day, were included in British India.

(b) The suzerainty of His Majesty over the Indian States lapses, and with it, all treaties and agreements in force at the date of the passing of this Act between His Majesty and the rulers of Indian States, all functions exercisable by His Majesty at that date with respect to Indian States, all obligations of His Majesty existing at that date towards Indian States or the rulers thereof, and all powers, rights, authority or jurisdiction exercisable by His Majesty at that date in or in relation to Indian States by treaty, grant, usage, sufferance or otherwise;

ഇതിലെ Section 7, (1) (a) British India യില്‍ ഉള്‍പ്പെടുത്തിയ territory കളെ സംബന്ധിക്കുന്നതും , Section 7, (1) (b) Indian States കളെ സംബന്ധിക്കുന്നതും  ആണ്.

രണ്ട് section കളിലായി ഇവ പ്രത്യേകം പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം മനസിലാകാനുള്ള ബുദ്ധി വികാസം താങ്കള്‍ക്കില്ലാത്തത് എന്റെ കുഴപ്പമല്ല. അതുകൊണ്ട് എന്ത് വിഡ്ഢിത്തം വേണമെങ്കിലും താങ്കള്‍ മനസിലാക്കി ഇരുന്നോളൂ.


kaalidaasan said...




>>>ഇതില്‍ അവരുടെ നിയമത്തില്‍ നാട്ടുരാജ്യങ്ങളെ തന്ത്ര പൂര്‍വ്വം 'ഒഴിവാക്കി'(ഒഴിവാക്കി എന്നാല്‍ വ്യക്തമായി ഒന്നും പറയാതെ) നിര്‍ത്തിയത് പൊട്ടി തൂറ്റണം എങ്കില്‍ തൂറ്റട്ടെ എന്ന് കരുതി തന്നെ.<<<

അപ്പോള്‍ അവരുടെ നിയമത്തില്‍ അവര്‍ നാട്ടു രാജ്യങ്ങളെ ഒഴിവാക്കി എന്നു താങ്കള്‍ക്കു മനസിലായി. പിന്നെയും എന്തിനാണു താങ്കളിങ്ങനെ തര്‍ക്കിച്ചു കൊണ്ടിരിക്കുന്നതെന്നും മനസിലായി.


kaalidaasan said...




>>>രണ്ടര ലക്ഷത്തോളം ആളുകള്‍ നേരിട്ടും അതിലും എത്രയോ മടങ്ങ്‌ നരകിച്ചും മരിക്കാനിടയാക്കിയ ജപ്പാനിലെ വര്‍ഗീയ ബോംബിംഗ് പരാമര്‍ശവും അല്ല.
ഇന്നും ഇറാക്കില്‍ ഇല്ലാ കഥയുണ്ടാക്കി പോയി കൊലപാതക പരമ്പര നടത്തിയതും എങ്ങനെ കാണും?<<<


അപ്പോള്‍ ഇതാണോ താങ്കളുടെ പ്രശ്നം?

അപ്പോള്‍ ജപ്പാനിലെയും ഇറാക്കിലെയും യുദ്ധമല്ലേ?


kaalidaasan said...




>>>ജിന്ന എന്ത് ചെയ്തു എന്ന് ഈ ലിങ്ക് നോക്കേണ്ട കാര്യമില്ല.ഇന്നും കാശ്മീരിലേക്ക് നോക്കിയാല്‍ മതി.<<<

പിന്നല്ലേ ജിന്നയും ഹരിസിംഗും 1947 ലുണ്ടാക്കിയ agreement കാഷ്മീരില്‍ മുഴുവനും ഇപ്പോള്‍ പതിപ്പിച്ചു വച്ചിരിക്കയല്ലേ.


kaalidaasan said...




>>>ദുരുദ്ദേശപരം ആയി എങ്ങും തൊടാത്ത ഒരു നടപടി സ്വീകരിച്ചു.<<<

എന്തുദ്ദേശ്യപരമായാലും രണ്ടില്‍ ഒന്നില്‍  ചേരണം എന്നവര്‍ പറഞ്ഞിരുന്നില്ല. അത് താങ്കള്‍ക്ക് മനസിലായല്ലോ. ഇനിയും വാക്കു മറ്റാതിരുനാല്‍ മതി.

എങ്ങും തൊടാത്തതെന്നത് താങ്കളുടെ മനസിലുള്ള ആഗ്രഹം. മനസിലാക്കാനുള്ള ശേഷിയുള്ളവര്‍ക്കൊക്കെ മനസിലാകും വിധമാണത് പറഞ്ഞിട്ടുള്ളത്. താങ്കള്‍ക്കതിനുള്ള ശേഷിയില്ലാത്തത് മറ്റുള്ളവരുടെ കുഴപ്പമല്ലല്ലോ.


kaalidaasan said...




>>>കൃത്യമായി ഒരു ലിഖിത നിയമ വ്യവ്സ്തയോന്നും ഇലാതിരുന്ന ഇന്ത്യയില്‍ പല നിയമങ്ങളും ബ്രിട്ടിഷ് നിയമത്തെ ബേസ് ചെയ്തു നില്‍ക്കുന്നു എന്നത് ശരിയാണ്.<<<

ഇന്‍ഡ്യ സ്വതന്ത്രയായത് 1947 ല്‍ ആണ്. ഇന്‍ഡ്യന്‍ ഭരണ ഘടന നിലവില്‍ വന്നത് 1950 ലും. ഈ കാലയളവില്‍ ബ്രിട്ടീഷ് നിയമമായിരുന്നു ഇന്‍ഡ്യയിലെ നിയമ വ്യവസ്ഥ.

>>>മുല്ലപ്പെരിയാര്‍ അണക്കെട്ട് പല്ലിളിച്ചു നികൂന്നതു ബ്രിട്ടിഷ് നിയമത്തിന്റെ ബലത്തില്‍ അല്ല.ഒരു വശത്ത് ശക്തരായ ഒരു സംസ്ഥാനം മറു വശത്ത് വിലയില്ലാത്ത കേരളം.<<<

ബ്രിട്ടീഷ് കരാറിന്റെ ബലത്തിലാണ്. ബ്രിട്ടീഷ് ഇന്‍ഡ്യയിലെ ഉം തിരുവിതംകൂര്‍ നാട്ടു രജ്യവുമായി ഉണ്ടാക്കിയ കരാറിന്റെ ബലത്തില്‍. ഇതു രണ്ടും ബ്രിട്ടീഷുകാരുടെ പരമധ്കാരത്തില്‍ ആയിരുന്നെങ്കില്‍ ഇത് പോലെ ഒരു കാരാറു തന്നെ വേണ്ടിയിരുന്നില്ല. എറണാകുളം ജില്ലക്ക് വെള്ളം കിട്ടാന്‍ ഇടുക്കിയിലൊരണ കെട്ടണമെങ്കില്‍ ഒരു കാരറുണ്ടാക്കേണ്ടത് ഇവര്‍ രണ്ടും രണ്ട് പരമാധികാര രാജ്യങ്ങളാണെങ്കിലേ വേണ്ടൂ.

ഈ കരറിനെ ഇന്നും കേരളം ബഹുമാനിക്കുന്നു. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയും ബഹുമാനിക്കുന്നു. അതിന്റെ തെളിവാണിത്.


kaalidaasan said...




>>>ബ്രിട്ടിഷുകാര്‍ ഉണ്ടാക്കിയ നിയമം ഇന്ത്യ നടപ്പാക്കിയോ എന്ന് പറ.<<<

ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമം അവര്‍ നടപ്പിലാക്കി. ബ്രിട്ടീഷ് ഇന്‍ഡ്യയെ രണ്ടായി വിഭജിച്ചു നാട്ടു രാജ്യങ്ങളുടെ മേല്‍ക്കോയ്മ അവാനിപ്പിച്ചു. അതു കഴിഞ്ഞ് ഇന്‍ഡ്യ എന്തു ചെയ്യണമെന്നതോ നാട്ടു രാജ്യങ്ങള്‍ എന്തു ചെയ്യണമെന്നതോ അവരുടെ അധികാര പരിധിയില്‍ അല്ല.


kaalidaasan said...




>>>അപ്പോള്‍ താങ്കള്‍ അല്ലാഹു ,മലക്ക് മുതലായവരെ ഒക്കെ തെറി വിളിച്ചതോ? <<<

അള്ളാനേ ജാരസന്തതി എന്നോ മലക്കിനെ വേശ്യ എന്നോ ഞാന്‍ വിളിച്ചിട്ടിട്ടില്ല.


kaalidaasan said...




>>>ഒന്നാം നമ്പര്‍ അക്രമി സ്വന്തം അക്രമം മൂടിവെച്ചു സംസാരിക്കുമ്പോള്‍ പിന്നെ എന്ത് പറയണം?<<<

രണ്ടാം നമ്പറിന്‌ അക്രമം കാണിക്കാന്‍ 600 വര്‍ഷം അനുവദിച്ചു കിട്ടണമെന്നു ശഠിക്കണം, കൂടെമതേതരന്‍, മാനവികവാദി ,എന്നും കൂടെ നെറ്റിയില്‍ പതിപ്പിച്ചു വയ്ക്കുകയും ചെയ്യണം.


kaalidaasan said...




>>>370 വകുപ്പിന്റെ ആനുകൂല്യം എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥം.അതും മറ്റൊരു നാട്ടു രാജ്യത്തിനും കൊടുക്കാത്തത്?<<<

കാഷ്മീര്‍ എന്ന സംസ്ഥാനത്തിനു വേണ്ടി ഉണ്ടാക്കിയതാണു 370 ആം വകുപ്പെന്നു പറഞ്ഞാല്‍ അത് മറ്റൊന്നിനും ബാധകമല്ല എന്നാണു സുബോധമുള്ളവര്‍ മനസിലാക്കുക. അതുകൊണ്ട് അവരാരും അത് മറ്റ് സംസ്ഥാനങ്ങള്‍ക്കെന്തു കൊണ്ട് ബാധകമല്ല എന്നു ചോദിക്കാന്‍ മാത്രം വിവരക്കേട് കാണിക്കുകയുമില്ല.


kaalidaasan said...




>>>ബ്രിട്ടന് അധികാരമില്ലാത്ത ഒരു നാട്ടുരാജ്യവും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. എല്ലാവരും ബ്രിട്ടിഷ് മേല്‍കോയ്മ അംഗീകരിച്ചു ജീവിച്ചത് കൊണ്ട് ഉപദ്രവിക്കാന്‍ പോയില്ല എന്ന് മാത്രം.അതിനെ കുറിച്ച് മുകളില്‍ വിശദീകരിച്ചിട്ടുണ്ട്.അത് ചെയ്തേനെ ഇത് ചെയ്തേനെ എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം?<<<

കാഷ്മീര്‍ എന്ന സംസ്ഥാനത്തിനെ വിഭജിക്കാനുള്ള അധികാരം ബ്രിട്ടനുണ്ടായിരുന്നില്ല. പഞ്ചാബിനെയും ബംഗാളിനെയും വിഭജിക്കാനുള്ള അധികാരം ഉണ്ടായിരുന്നു. അധികാരം ഉള്ളിടത്ത് അത് പ്രയോഗിച്ചു. ഇല്ലാത്തിടത്ത് പ്രയോഗിച്ചില്ല. അത് മനസിലാക്കാനുള്ള ബുദ്ധി വികസം താങ്കള്‍ക്കില്ല. മനസിലാക്കണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ല.
കാഷ്മീര്‍ ബ്രിട്ടീഷ് ഇന്‍ഡ്യയിലായിരുന്നെങ്കില്‍ കഷ്മീരിന്റെ മുസ്ലിം ഭൂരിപക്ഷ പ്രദേശം 1947 ല്‍ തന്നെ പാകിസ്ഥാനിലാകുമായിരുന്നു.


kaalidaasan said...




>>>ശ്രീനഗര്‍ വരെ എത്താന്‍ ആവശ്യത്തിലധികം സമയം കിട്ടിയിട്ടും അവര്‍ എത്തിയില്ല.അത് വിശദമായി വിശദീകരിച്ചിട്ടുണ്ട്.
ശ്രീ നഗര്‍ വിമാനത്താവളം പിടിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സേന അവിടെ എത്താന്‍ വളരെ വൈകുമായിരുന്നു.പിന്നെ തിരിച്ചു പിടിക്കല്‍ എളുപ്പമല്ലായിരുന്നു.മാത്രമല്ല ഐക്യരാഷ്ട്ര സന്ഖടന ബ്രിട്ടന്‍ ഒക്കെ പിന്നെ നിര്‍ത് നിര്‍ത് എന്ന് പറഞ്ഞു ഇന്ത്യക്ക് നേരെ ഓടിവരികയും ചെയ്യുമായിരുന്നു.ഇത് മനസിലാക്കാന്‍ സാമാന്യ ബുദ്ധി മതി. <<<


ശ്രീനഗര്‍ പിടിച്ചിരുന്നെങ്കിലും മറിച്ചൊന്നും സംഭവിക്കില്ലായിരുന്നു. അന്നത്തെ ഇന്‍യന്‍ പട്ടാളത്തെയും പാകിസ്ഥാനി പട്ടാളത്തെയും കുറിച്ച് അടിസ്ഥാന വിവരമുള്ളവര്‍ക്കതറിയം.

പാകിസ്ഥാന്‍ ഏറെ പുരോഗമിച്ച ശേഷം ഇന്‍ഡ്യന്‍ പട്ടാളം ഡാക്ക പിടിച്ചപ്പോളും നിറുത്ത് നിറുത്ത് എന്ന് ബ്രിട്ടനും അമേരിക്കയും പറഞ്ഞിരുന്നു. എന്നിട്ടോ അരും നിറുത്തിയില്ല പാകിസ്താനെ സമ്പൂര്‍ണ്ണമായി പരാജയപ്പെടുത്തിയിട്ടേ നിറുത്തിയുള്ളു.

ഇന്‍ഡ്യയുടെ സ്നേഹിതന്‍  എന്നുമന്‍ ഏറ്റവും നല്ല ബ്രിട്ടീഷുകാരന്‍ എന്നുമൊക്കെ താങ്കള്‍ വാഴ്ത്തിപ്പാടുന്ന മൌണ്ട് ബാറ്റനായിരുന്നു ഇന്‍ഡ്യന്‍ ഗവര്‍ണര്‍ ജെനെറല്‍ എങ്കില്‍  ബ്രിട്ടന്‍ നിറുത്ത് നിറുത്ത് എന്നും പറഞ്ഞ് ഓടി വരില്ലായിരുന്നു എന്നു മനസിലാക്കാനും സാമാന്യ ബുദ്ധി മതി.


kaalidaasan said...




>>>പ്രിവി പേഴ്സ് കൈകൂലിയായിരുന്നു.പക്ഷെ അത് മൌന്റ്റ് ബാട്ടന്റെ നിര്‍ദേശം ആയിരുന്നു.
അപ്പോഴാണ്‌ എല്ലാ ആപ്പിളും കൊണ്ട് വന്നാല്‍ വാങ്ങാം എന്ന് പട്ടേല്‍ പറഞ്ഞതും.അത് ഒരു പ്രശ്നം ഒഴിവാക്കാന്‍ ഉള്ള തന്ത്രം ആയിരുന്നു.അതും ആരും സമ്മതിച്ചില്ല എങ്കിലും രാജാക്കന്മാരെ പിടിക്കുമായിരുന്നു.<<<


വേറേ വഴിയുണ്ടെങ്കില്‍ ആരും കൈക്കൂലി കൊടുത്ത് കാര്യം സാധിക്കില്ല എന്നതാണു സാമാന്യ യുക്തി.


kaalidaasan said...




>>>പട്ടേല്‍ ന്റെയോ നെഹ്രുവിന്റെയോ സഹകരണം ഇല്ലെങ്കില്‍ മൌണ്ട് ബാറ്റന്‍ ഒരു പരാജയപ്പെട്ട വൈസ്രോയ് ആയി പടിയിറങ്ങേണ്ടി വരുമായിരുന്നു<<<

ഇന്‍ഡ്യയെ വിഭജിക്കാനാണു മൌണ്ട് ബാറ്റനെ ഇന്‍ഡ്യയിലേക്ക് വൈസ് റോയ് ആയി വിട്ടത്. വിഭജിച്ചു കഴിഞ്ഞപ്പോളദ്ദേഹത്തിന്റെ ജോലി തീര്‍ന്നു. ആ കടമ അന്തസായി നിര്‍വഹിച്ചാണദ്ദേഹം വൈസ് റോയി പദവിയില്‍ നിന്നും പിരിഞ്ഞത്.


kaalidaasan said...




>>>ഇപ്പോള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ISI യുടെ തലവനെ ചോദ്യം ചെയ്യുകയില്ലായിരുന്നു.കാരണം ISI പറഞ്ഞുകൊടുത്തു അവരുടെ അറിവോടെ ചെയ്തു ലോകത്തെ മണ്ടന്മാരാക്കിയ ഒരു ഓപറേഷന്‍ ആയിരുന്നു അത്.<<<

ആരുടെ അറിവോടെയാണെങ്കിലും പാകിസ്താന്റെ ഉള്ളില്‍ കടനു ചെന്ന് അമേരിക്ക ലാദനെ പിടിച്ച് കൊന്നു.

ഒറ്റു കൊടുത്തില്ലെങ്കില്‍ ഐ എസ് ഐ തലവനെ പിടിച്ചു കൊണ്ടു പോകുമായിരുന്നു എന്ന അറിവ് പിടിച്ചു കൊടുക്കാന്‍ നിര്‍ബന്ധിതമാക്കി എന്നേ ഞാന്‍ അതില്‍ നിന്നും മനസിലാക്കൂ.

താങ്കള്‍ പറയുന്നതാണൂ ശരിയെങ്കില്‍ ഇനി ജിഹാദികള്‍ക്കൊന്നും ഇനി രക്ഷയില്ല. ഐ എസ് ഐ തന്നെ അവരെ പിടിച്ച് അമേരിക്കക്കു കൊടുക്കും. അത് ഏതായാലും നല്ലതാണ്. കാഷ്മീരിലെ ജിഹാദികളേക്കൂടി പിടിച്ച് കൊടുത്താല്‍ ഇന്‍ഡ്യയുടെ തലവേദന അത്രയും കുറയും.


kaalidaasan said...




>>>missionary is a member of a religious group sent into an area to do evangelism or ministries of service, such as education, literacy, social justice, health care and economic development.[1][2] The word "mission" originates from 1598 when the Jesuits sent members abroad, derived from the Latin missionem (nom. missio), meaning "act of sending" or mittere, meaning "to send".[3] The word was used in light of its biblical usage; In the Latin translation of the Bible, Christ uses the word when sending the disciples to preach in his name.

ഇതിനാണ് അവര്‍ ഇവിടെ വന്നത് <<<


അതെ . ministries of service, such as education, literacy, social justice, health care and economic development.,എന്നതിനു തന്നെയാണവര്‍ ഇവിടെ വന്നത്. മരിക്കുന്നതു വരെ അത് ചെയ്തു.


kaalidaasan said...




>>>മൌണ്ട് ബാറ്റന്‍ വ്യക്തിപരമായി നല്ല മനുഷ്യന്‍ ആയിരുന്നു.അതാണ്‌ ഞാന്‍ പറഞ്ഞതും. ബ്രിട്ടിഷ് കല്പനകള്‍ ശിരസാ വഹിക്കാന്‍ തയ്യാറായല്ല മൌണ്ട് ബാറ്റന്‍ ഇവിടെ വന്നത്. <<<

ബ്രിട്ടിഷ് കല്പനകള്‍ ശിരസാ വഹിക്കാന്‍ തയ്യാറായി തന്നെയാണു മൌണ്ട് ബാറ്റന്‍ ഇവിടെ വന്നത്. അദ്ദേഹം ഏതെങ്കിലും ബ്രിട്ടീഷ് കല്‍പ്പന ലംഘിച്ചതായി ആരും പറഞ്ഞു കേട്ടിട്ടില്ല.


kaalidaasan said...




>>>മൌണ്ട് ബാട്ടനെ പോലുള്ള ഒരാളെ ഇന്ത്യയിലേക്ക്‌ അയച്ചില്ല എങ്കില്‍ ബ്രിട്ടന് നാനക്കെടില്ലാതെ സുരക്ഷിതമായി ഇവിടന്നു പോകാന്‍ സാധിക്കില്ലായിരുന്നു.<<<

ഇന്‍ഡ്യ പൊട്ടണമെന്ന് ആഗ്രഹിച്ച ബ്രിട്ടീഷുകാരന്‍ ആരാണെന്നു പറ.


kaalidaasan said...




>>>ഇവിടെ വേണ്ടത് നല്ല ഹോസ്പിട്ടലുകള്‍ -പാവങ്ങള്‍ക്ക് സൌജന്യമായോ ,അല്ലെങ്കില്‍ കുറഞ്ഞ നിരക്കിലോ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍.അതുപോലെ മിഷനറികള്‍ അഥവാ ദൈവത്തിന്റെ ആളുകള്‍ നടത്തുന്ന മെഡിക്കല്‍ കോളേജുകള്‍ എന്ജിനീരിംഗ് കോളേജുകള്‍ പാവപ്പെട്ട അര്‍ഹരായവര്‍ക്ക് പഠിക്കാന്‍ തുറന്നു കൊടുക്കണം.
അത് പോലെ ആയിരം പേര്‍ക്ക് നക്കാപിച്ച കൊടുക്കുന്നതിനേക്കാള്‍ നല്ലത് നൂറു പേര്‍ക്ക് മാന്യമായി ജീവിക്കാന്‍ മാര്‍ഗമുണ്ടാക്കുന്നതാണ്.മാറ്റത് എണ്ണം പറയാം.ഇത് നാടിന്റെ അവസ്ഥ തന്നെ മാറ്റും.<<<


എങ്കില്‍ നാടിന്റെ ഭരണം മിഷനറി മാരെ ഏല്‍പ്പിക്ക്. അവര്‍ മുഖ ഛായ മാറ്റിക്കോളും.

മല്യാളത്തില്‍ ഒരു പഴംചൊല്ലുണ്ട്. താനിരിക്കേണ്ടിടത്ത് തനിരുന്നില്ലെങ്കില്‍ അവിടെ നായ കയറി ഇരിക്കും.

നല്ല ഹോസ്പിറ്റലുകളും കോളേജുകളും സര്‍ക്കാര്‍ തുടങ്ങി പാവപ്പെട്ടവര്‍ക്ക് തുറന്നു കൊടുത്താല്‍ ഒരു മിഷനറിയും ഈ രംഗത്ത് കയറി നിരങ്ങില്ല. അതിനു സാധിക്കില്ലെങ്കില്‍ എല്ലാവരും കയറി നിരങ്ങും.

നക്കാ പിച്ച കൊടുക്കുന്നവരാണ്, എത്ര പേര്‍ക്ക് കൊടുക്കണമെന്നു തീരുമാനിക്കുക.താങ്കള്‍ക്ക് വേണ്ടെങ്കില്‍ വാങ്ങണ്ട. വാങ്ങാന്‍ കോടിക്കണക്കിനളുകള്‍ ഉണ്ട്. നൂറൂ പേര്‍ക്ക് മൂന്നു നേരം ഭക്ഷണം  കൊടുക്കുന്നതിണേക്കാള്‍ മഹത്തായത് ആയിരം പേര്‍ക്ക് ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കുന്നതാണ്., പട്ടിണീ കിടക്കുന്നവരോട് ചോദിച്ചാല്‍ ഇത് പറഞ്ഞു തരും. രാത്രി മൂക്കു മുട്ടെ തിന്ന് പകല്‍ പട്ടിണി അഭിനയിക്കുന്നവരോട് ചോദിച്ചാല്‍ പറഞ്ഞുന്‍ തരില്ല.

താങ്കള്‍ നക്കാപ്പിച്ചകൊടുക്കുമ്പോള്‍  നൂറൂ പേര്‍ക്കു മാത്രം കൊടുത്താല്‍ മതി. ബാക്കി 900 വും  വിശന്നു ചാകട്ടേ എന്നു കരുതിക്കോ.


kaalidaasan said...




ജോതിബാസു എവിടെ കിടക്കുന്നു? സാമാന്യ വിവരം ഉള്ള ഒരുത്തന്‍ ഇത് പറയുമോ?
ജോതി ബസു ബംഗാളില്‍ അല്ലാതെ എവിടെ നിറഞ്ഞു നിന്നു?

കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തേപ്പറ്റി തങ്കള്‍ക്കുള്ള അജ്ഞത ഇതു പോലെ വെളിവാക്കാതിരിക്കുക.

ഒരു കമ്യൂണിസ്റ്റുകാരനും സ്വന്തം ഇഷ്ടപ്രകരം എവിടെയെങ്കിലും പ്രവര്‍ത്തിക്കില്ല. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഇടങ്ങളിലേ പ്രവര്‍ത്തിക്കൂ. എ കെ ജിയോടും ഇ എം എസിനോടും പറഞ്ഞതല്ല ബസുവിനോട് പറഞ്ഞത്. ബസുവിനെ ഏല്‍പ്പിച്ച കാര്യം അദ്ദേഹം ചെയ്തു. എ കെ ജി യെ ഏല്‍പ്പിച്ച കാര്യം അദ്ദേഹവും ചെയ്തു.

ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സ്ഥാനം വെളിപ്പെടുത്തുന്ന വാക്കുകള്‍ ഇവയൊക്കെയാണ്.

http://en.wikipedia.org/wiki/Jyoti_Basu

Manmohan Singh said: "He was a powerful regional voice in the national political scene and helped to strengthen Indian federalism... He was a man of great integrity with a deep commitment to secular values." "I have personally had a very long association with Basu. On many occasions in my career, I turned to him for his sagacious advice on all matters, whether they related to West Bengal or to issues of national importance,"

Vice President Hamid Ansari said Basu had left behind a void that would be difficult to fill. "His sagacity and leadership at both the state and the national level have been a source of inspiration and guidance,"

BJP leader Arun Jaitley told reporters here that Basu, was one of the "tallest leaders" in Indian politics with "high credibility". "He was devoted to his ideology and played the longest innings in Indian politics,"

Home Minister P. Chidambaram told reporters in Kolkata: "He was a colossus who straddled India's political scene for many decades. Not only the leader of West Bengal, but of India. He was a great patriot, great democrat, great parliamentarian and great source of inspiration. He served the people of India to the best,"


kaalidaasan said...




>>>>ജോതിബാസു എവിടെ കിടക്കുന്നു? സാമാന്യ വിവരം ഉള്ള ഒരുത്തന്‍ ഇത് പറയുമോ?
ജോതി ബസു ബംഗാളില്‍ അല്ലാതെ എവിടെ നിറഞ്ഞു നിന്നു?<<<<


കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തേപ്പറ്റി തങ്കള്‍ക്കുള്ള അജ്ഞത ഇതു പോലെ വെളിവാക്കാതിരിക്കുക.

ഒരു കമ്യൂണിസ്റ്റുകാരനും സ്വന്തം ഇഷ്ടപ്രകരം എവിടെയെങ്കിലും പ്രവര്‍ത്തിക്കില്ല. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഇടങ്ങളിലേ പ്രവര്‍ത്തിക്കൂ. എ കെ ജിയോടും ഇ എം എസിനോടും പറഞ്ഞതല്ല ബസുവിനോട് പറഞ്ഞത്. ബസുവിനെ ഏല്‍പ്പിച്ച കാര്യം അദ്ദേഹം ചെയ്തു. എ കെ ജി യെ ഏല്‍പ്പിച്ച കാര്യം അദ്ദേഹവും ചെയ്തു.

ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സ്ഥാനം വെളിപ്പെടുത്തുന്ന വാക്കുകള്‍ ഇവയൊക്കെയാണ്.

http://en.wikipedia.org/wiki/Jyoti_Basu

Manmohan Singh said: "He was a powerful regional voice in the national political scene and helped to strengthen Indian federalism... He was a man of great integrity with a deep commitment to secular values." "I have personally had a very long association with Basu. On many occasions in my career, I turned to him for his sagacious advice on all matters, whether they related to West Bengal or to issues of national importance,"

Vice President Hamid Ansari said Basu had left behind a void that would be difficult to fill. "His sagacity and leadership at both the state and the national level have been a source of inspiration and guidance,"

BJP leader Arun Jaitley told reporters here that Basu, was one of the "tallest leaders" in Indian politics with "high credibility". "He was devoted to his ideology and played the longest innings in Indian politics,"

Home Minister P. Chidambaram told reporters in Kolkata: "He was a colossus who straddled India's political scene for many decades. Not only the leader of West Bengal, but of India. He was a great patriot, great democrat, great parliamentarian and great source of inspiration. He served the people of India to the best,"


kaalidaasan said...




>>>>ബംഗാളില്‍ തന്നെ CPM ലൈന്‍ വിട്ടുള്ള സ്വന്തം സാമ്പത്തിക വ്യാവസായിക നയങ്ങളാണ് ജോതിബാസു നടപ്പാക്കിയത്.<<<<

സി പി എം വിട്ടുള്ള ഒരു സാമ്പത്തിക നയമോ മറ്റ് നയമോ അദ്ദേഹം നടപ്പിലക്കിയിട്ടില്ല. അനേക വര്‍ഷങ്ങള്‍ സി പി എമ്മിന്റെ നയം തീരുമാനിക്കുകയും നടപ്പിലാക്കുകയും ആണദ്ദേഹം ചെയ്തത്. ബസു പാര്‍ട്ടി നേതാവായിരുന്നകാലം മുഴുവന്‍ പാര്‍ട്ടി നയം എന്നു പറഞ്ഞാല്‍ ബംഗാള്‍ നയമായിരുന്നു.

സി പി എമ്മിന്റെ നയങ്ങളില്‍ നിന്നും വിട്ടുള്ള അഭിപ്രയം പറഞ്ഞിട്ടുള്ളത് ഇ എം എസ് ആണ്. അദ്ദേഹത്തെ പാര്‍ട്ടി ശാസിച്ചിട്ട് വരെ ഉണ്ട്.

ബംഗാളില്‍ ബസു മുഖ്യമന്ത്രി ആകുന്നതിനും എത്രയോ മുമ്പാണ്, കേരളത്തില്‍ ഇ എം എസ് വ്യവസായ കുത്തകയായ ബിര്‍ളയെ കൊണ്ടു വന്ന് സജന്യമായി വൈദ്യുതിയും വെള്ളവും മുളയം ​നല്‍കി സ്ഥാപിച്ചത്. ജോതി ബസു അതു പോലം ​ചെയ്തില്ല.

താങ്കള്‍ വാനോളം പുകഴ്ത്തുന്ന ഇ എം എസും, എ കെ ജി പ്രവര്‍ത്തിച്ചതുപോലെ അന്യ സംസ്ഥാനങ്ങളില്‍ പോയി സമരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. . അതു കൊണ്ട് ഇ എ എസിന്റെ മഹത്വം ഇല്ലാതെയും ആകില്ല.


kaalidaasan said...




>>>>എന്നാല്‍ ജോതി ബസു അധികാരത്തില്‍ വരുമ്പോള്‍ ഡിഗ്രിയും തോറ്റു കറങ്ങി നടന്നിരുന്ന ചന്ദന്‍ ബസു(മകന്‍) പിന്നീട് ബംഗാളിലെ കോടീശ്വരന്‍ ആയി വളരുന്നതാണ് ലോകം കണ്ടത്.ഇന്ന് ചന്ദന്‍ ബാസുവിനില്ലാത്ത ബിസിനെസ്സുകള്‍ ഇല്ല.<<<<

ഇതൊരു കേരള യു ഡി എഫ് ലൈനാണല്ലോ. വി എസിനെതിരെ ആരോപണങ്ങള്‍ കണ്ടു പിടിക്കാന്‍ അവര്‍ ഒരു സബ് കമ്മിറ്റിയെ വച്ചു. ചുഴിഞ്ഞന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. അച്ഛനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കുക എന്ന നയം അവര്‍ നടപ്പിലാക്കുന്നു. ഇപ്പോള്‍ അരുണ്‍ കുമാറിനെതിരെ അനേകം ആരോപണങ്ങളുമായി വരുന്നു. കേസുകള്‍ എടുക്കുന്നു.

അതു പോലെ ജോതി ബസുവിനെ ഇകഴ്ത്താനുള്ള അവസാനത്തെ യു ഡി എഫ് അടവ് താങ്കളും കടം മേടിക്കുന്നു. നല്ല നയം. പക്ഷെ ഇതുകൊണ്ടൊന്നും താങ്കള്‍ക്ക് ബസുവിനെ ചെറുതാക്കന്‍ ആകില്ല. ശ്രമിച്ചു നോക്കിക്കോളൂ.

No comments:

Post a Comment