Friday 3 May 2013

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍: സിഏജി പറഞ്ഞതും പറയാത്തതും (SNC Lavalin)


മലബാര്‍ ക്യാന്‍സര്‍ സെന്റര്‍: സിഏജി പറഞ്ഞതും പറയാത്തതും (SNC Lavalin)



kaalidaasan said...24
അങ്കിള്‍ ,

വാഗ്ദാനത്തില്‍ നിന്നും പുറകോട്ട് പോകാന്‍ പറ്റാത്തവിധം കരാറുകാര്യം മുന്നോട്ട് പൊയ്പോയി എന്നൊക്കെയുള്ള വാദങ്ങള്‍ നിലനില്‍ക്കുമോയെന്തോ?

നില നില്‍ക്കാന്‍ സധ്യതയില്ല. ലാവ് ലിനെ ഒരു കണ്‍സള്‍ട്ടന്‍സി ആയി മാത്രമേ കാര്‍ത്തികേയന്‍ ഉണ്ടാക്കിയ കരാറില്‍ കണ്ടിരുന്നുള്ളൂ. കണ്‍സള്‍ട്ടന്റിനെ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയായി കാണാന്‍ അതില്‍ ഒരു വ്യവസ്ഥയുമുണ്ടായിരുന്നില്ല. ഭെല്ലിനെയോ മറ്റാരെയെങ്കിലുമോ ആ പണി ഏല്‍പിച്ചിരുന്നെങ്കിലും ലാവ് ലിനൊന്നും ചെയ്യന്‍ കഴിയുമായിരുന്നില്ല. ഇനിയിപ്പോള്‍ അറ്റകുറ്റപ്പണി നടത്തിയാലും യന്ത്രങ്ങള്‍ മാറ്റി വച്ചാലും , ലാവ് ലിനെ അതിന്റെ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിക്കണമെന്നേ അതിനര്‍ത്ഥമുള്ളൂ. ലാവ് ലിനെ ആ സ്ഥാനത്തു നിന്നും മാറ്റിയാല്‍ മാത്രമേ പാരീസില്‍ പോയി ആര്‍ബിട്രേഷനും കേസും നടത്തേണ്ട ആവശ്യം വരികയുള്ളൂ.

ഒരു മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‌ വിതരണക്കരാര്‍ ആരെ വേണമെങ്കിലും ഏല്‍പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ആ സ്വാതന്ത്ര്യമുണ്ടായിരുന്നതു കൊണ്ടാണ്‌, ഈ വിഷയത്തെ പറ്റി പഠിച്ച ബലാനന്ദന്‍ കമിറ്റി, ഭെല്ലിനെ ക്കൊണ്ട് അറ്റകുറ്റപ്പണികള്‍ നടിത്തിച്ചാല്‍ മതി എന്ന്‌ ശു പാര്‍ ശ ചെയ്തത്. ബലാനന്ദന്‍ കമിറ്റിക്ക് കാര്‍ത്തികേയന്‍ ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാര്‍ എത്രത്തോളം കേരളത്തെ വരിഞ്ഞു മുറുക്കുന്നതാണെന്നറിവില്ലായിരുന്നു എന്നു പറഞ്ഞാല്‍ അതപ്പടി വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.


പുതിയ വിതരണക്കരാര്‍ ഉണ്ടാക്കണമെങ്കില്‍ , ആഗോള ടെണ്ടര്‍ വിളിക്കുക, കേന്ദ്രത്തില്‍ നിന്നും അനുമതി വാങ്ങുക തുടങ്ങിയ പല നിബന്ധനകളും പാലിക്കേണ്ടിയിരുന്നു. അതില്‍ നിന്നും രക്ഷപ്പെടാന്‍ കരാറിനെ മൂന്നായി ഭാഗിച്ച് , ലാവ് ലിനെ തന്നെ ഏല്‍പ്പിച്ച് കരാറുണ്ടാക്കി. ഇതു സംശയത്തിനു ഇട നല്‍കുന്നു. ഇതില്‍ നിന്നാണ്‌ എല്ലാം ആരം ഭിക്കുന്നത്. ഇത് വേറെ എന്തെങ്കിലും ലക്ഷ്യം വച്ചാണോ എന്നതാണ്‌ കോടതി പരിശോധിക്കാന്‍ പോക്കുന്നത്. ഇതില്‍ വേറെ ലക്ഷ്യങ്ങളില്ലെങ്കില്‍ പിണറായിക്ക് പേടിക്കേണ്ടതില. നിയമ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി മന്ത്രിയാണോ അതോ ഉദ്യോഗസ്തരാണോ എന്നും കോടതി പരിശോധിക്കും . ഇത്തരത്തിലുള്ള കാര്യങ്ങളില്‍ സാധാരണ രാഷ്ട്രീയക്കാര്‍ ഉത്തരവാദിത്ത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടി വച്ച് , തലയൂരുകയാണ്‌ പതിവ്. ഇവിടെ എന്തു സം ഭവിക്കുമെന്ന്‌ കാത്തിരുന്നു കാണാം .
kaalidaasan said...32
അങ്കിള്‍ ,


കിരണ്‍ എഴുതിയിരിക്കുന്നത് പലതും എനിക്ക് പുതിയ അറിവാണ്, അതിശയം.


എഴുതിയിരിക്കുന്നത് കിരണല്ല. ഐസക്ക് എഴുതിയത് കിരണ്‍ കോപ്പി ചെയ്തെന്നേ ഉള്ളു.

ഐസ്സക്കിനു പിണറായി വിജയനെ ന്യായീകരിക്കാതിരിക്കാനാവില്ലല്ലോ. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന ആശയം എന്നുണ്ടായി എന്നത് ഒരു പ്രശ്നമാണെന്നു തോന്നുന്നില്ല. പിണറായിയുടെ നേട്ടമെന്നു പറഞ്ഞിരുന്നത്, ധനസഹായം 43 കോടിയില്‍ നിന്നും 103 കോടി ആക്കിയെന്നായിരുന്നു.

വൈദ്യുതി പദ്ധതിക്കുള്ള കരാറിന്റെ ഭാഗമായി ക്യാന്‍സര്‍ ആശുപത്രിക്ക് ധനസഹായം വാഗ്ദാനം ചെയ്തതില്‍ എന്തോ പന്തികേടില്ലേ? ഇനി വാദത്തിനു വേണ്ടി കാര്‍ത്തികേയന്‍ എന്തോ അരുതാത്തതു ചെയ്ത തെ ങ്കില്‍ അതു മാറ്റുകയല്ലെ പിണറായി ചെയ്യേണ്ടിയിരുന്നത്? യു ഡി എഫ് ചെയ്ത എല്ല കൊള്ളരുതായ്മകളും പിന്തുടരുക എന്നതല്ലല്ലോ , എല്‍ ഡി എഫില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്.
ഐസ്സക്ക് ഉയര്‍ത്തുന്ന മുട്ടായുക്തിക്കൊന്നും യാതൊരു വിലയുമില്ല. വിശ്വസ്ത ദാസന്റെ കടമ നിര്‍വഹിക്കുന്നു എന്നേ ഇതിനു പ്രസക്തിയുള്ളു.

പക്ഷേ, അഞ്ച്‌-ആറ്‌ വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന്‌ തീരുമാനിച്ച്‌ നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു.

ഇതു വയിച്ചു ഞാന്‍ ചിരിച്ചു ചിരിച്ച് മണ്ണുകപ്പി.

യു ഡി എഫ് എടുത്ത ഒരു തീരുമാനം നടപ്പിലാക്കേണ്ടത് എല്‍ ഡി എഫിന്റെ ചുമതലയാണെന്നു പറയുന്ന ഇദ്ദേഹം സി പി എം കാരനോ കോണ്‍ഗ്രസുകാരനോ?

പിന്നെന്തിനാണ്‌ ബാലാനന്ദന്‍ കമ്മിറ്റിയെ പാര്‍ട്ടി നിയോഗിച്ചത്? ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനോ?

കിരണ്‍ ബലാനന്ദന്‍ കമ്മിറ്റിക്കപ്പുറം കടന്ന്‌ പാലാക്കട് സമ്മേളനം വരെ ചികഞ്ഞു സംഗതിയുടെ ഗുട്ടന്‍സ് തപ്പിയെടുക്കുന്നു. മാരീച രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ. സംഗതികളെല്ലാം ജോര്‍ . ലാവ് ലിന്‍ കേസ് വി എസ് പിണറായി യുദ്ധത്തിനു മുമ്പത്തെ പാര്‍ട്ടി സി ഐ റ്റി യു യുദ്ധത്തില്‍ ഒതുക്കുക എന്ന ദുരുദ്ദേശ്യം. പാലക്കാട്‌ സമ്മേളനം കഴിഞ്ഞ്‌ ബാലാനന്ദന്‍ പരസ്യമായി പൊട്ടിത്തെറിച്ചത്‌ എന്തിന്റെയോ സൂചനയായിരുന്നു. ആ പൊട്ടിത്തെറി അവസാനിച്ചത് ലാവ് ലിനെതിരെയുള്ള ഒരു റിപ്പോര്‍ട്ടില്‍ . കൊള്ളാം ഗംഭീരം . ബലാനന്ദന്‍ പിന്നീട് വി എസുമായി ചങ്ങാത്തത്തിലയതിനു പിന്നിലും ഈ റിപ്പോര്‍ട്ടാവാനേ തരമുള്ളു.


കാര്‍ത്തികേയനായാലും പിണറായി വിജയനായാലും വൈദ്യുത പദ്ധതികളുടെ പേരില്‍ സഹായധനം ലഭിക്കും എന്നത്‌ പരസ്യമായി എഴുതാന്‍ ധൈര്യം കാണിക്കുന്നതാണ്‌. ഇത്‌ പരസ്യമായ കൈക്കൂലിയായി കരുതാവുന്നതല്ലെ എന്ന് ഒരു പത്രക്കാരനും അന്നൊന്നും തോന്നിയുമില്ല എന്നത്‌ എറ്റവും രസകരമായ സംഭവവും.

അപ്പോള്‍ പ്രശ്നം പത്രക്കാരനെഴുതുന്നതാണ്‌. ബിംബം പേറുന്ന ഈ മന്ത്രിക്കഴുതകള്‍ക്കൊന്നും അതു തോന്നേണ്ട ആവശ്യമില്ലല്ലോ? ധനസഹയത്തിലൊരു പങ്ക് സ്വന്തം കീശയില്‍ വരുമ്പോള്‍ കൈക്കൂലി എന്നു കരുതുതാന്‍ പറ്റില്ലല്ലോ. കാര്‍ത്തികേയനെ വിട്ടു കള. ബോ ഫോര്‍സ് വിഷയത്തില്‍ രാജീവ് ഗന്ധിയുടെ പിന്നില്‍ അടിയുറച്ചു നിന്നയാളാണദേഹം . പക്ഷെ പിണറായിയോ? ബോഫോര്‍സ് കൊടുത്ത സഹായം കൈ ക്കൂലി ആയായിരുന്നു എന്നതില്‍ പിണറായിക്ക് യാതൊരു സംശയവുമില്ലായിരുന്നു. രാജി മാത്രമായിരുന്നു അനത്തെ മന്ത്രം . അതിനു വേണ്ടി രാജീവിന്റെ എത്ര കൊലങ്ങള്‍ കത്തിച്ചു എന്നുപോലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവില്ല. ഇപ്പോള്‍ സമാനമായ കേസില്‍ അകപെട്ടപ്പോള്‍ നിയമ വ്യവസ്ഥയെ തന്നെ വെല്ലു വിളിക്കുന്നു. കുട്ടിക്കുരങ്ങന്‍ മാരേക്കൊണ്ട് ഭീഷണിപ്പെടുത്തിക്കുന്നു, കോലം കത്തിച്ചാല്‍ കൈ വെട്ടി കളയുമെന്ന്.

ഞാന്‍ ഇതിനേക്കുറിച്ച് പുറത്തു വന്ന വിവരങ്ങള്‍ വച്ച് അല്‍ പ്പം വിശദമായി എഴുതിയിട്ടുണ്ട്.
ഒരേ തൂവല്‍ പക്ഷികള്‍
എന്ന പേരില്‍ . അതു വായിക്കാന്‍ ക്ഷണം.
kaalidaasan said...38
അങ്കിള്‍ ,

കാളിദാസനുള്ള മറുപടി എന്നു പറഞ്ഞ് ഒരു ബ്ളോഗ് തുടങ്ങി, കാളിദാസനെ എഴുതാന്‍ സമ്മതിക്കാത്താതാണല്ലോ, കിരണിന്റെ ആരോഗ്യപരമായ സംവാദം . സംവദിക്കാന്‍ ഒരേ wave length വേണമെന്നുള്ളവരുടെ ഉദ്ദേശ്യം സംവാദമല്ല, പരസ്പരം പുറം ചൊറിയലാണ്. സംവദിക്കാന്‍ wave length അളക്കേണ്ട ഗതി കേട് എനിക്കില്ലാത്തതു കൊണ്ട് ഞാന്‍ ആരുമായും സംവദിക്കും .
kaalidaasan said...39
അങ്കിള്‍ ,

കുതന്ത്രങ്ങളൊന്നും ‍ കോടതിയുടെ മുന്നില്‍ വിലപ്പോകുമെന്ന് തോന്നുന്നില്ല. അതു കൊണ്ടല്ലേ, നിയമപരമായി നേരിടുമെന്നു പറയുന്നതിനു പകരം , രാഷ്ട്രീയമായി നേരിടും എന്നു ഭീഷണിപ്പെടുത്തിയത്. അങ്കിള്‍ ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട പോയിന്റുകള്‍ വിജിലന്‍സ് അന്വേഷണത്തില്‍ സമര്‍ദ്ധമായി മുക്കിക്കളഞ്ഞതാണ്. സി ബി ഐ അതൊക്കെ അക്കമിട്ടു നിരത്തിയതാണല്ലോ, സി ബി ഐ യെ സാമ്രാജ്യത്വത്തിന്റെ ഏജന്റ് എന്നു വരെ വിശേഷിപ്പിക്കാന്‍ കാരണം .

കോടതികളെയും ഇന്നത്തെക്കാലത്ത് മുഖവിലക്കെടുക്കാന്‍ കഴിയില്ല. അഭയ കേസില്‍ ജസ്റ്റിസ് ഹേമയുടെ ഇടപെടലുകള്‍ ആ വഴിക്കാണ്, വിരല്‍ ചൂണ്ടുന്നത്.

ക്യാന്‍സര്‍ സെന്ററിനേക്കുറിച്ച് അങ്കിള്‍ ചോദിച്ച ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. ചെന്നൈ ആസ്ഥാനമായിട്ടുള്ള ഒരു സ്വകാര്യ സ്ഥാപനത്തെ കേരളത്തിലെ ഒരാശുപത്രിയുടെ നിര്‍മ്മാണവും പണമിടപാടുകളും ഏല്‍പ്പിച്ചത് എല്ലാ ചട്ടങ്ങള്‍ക്കും വിരുദ്ധമായിട്ടാണ്. അതും വിദേശത്തു നിന്നും വലിയ ഒരു തുക സംഭാവന കിട്ടുന്ന ഒരു വിഷയത്തില്‍ . ഇതില്‍ പല ദുരൂഹതകളും ഉണ്ട്. കോടതിയില്‍ വിചാരണ നടന്നാലേ ഇതിന്റെ പിന്നില്‍ എന്തെങ്കിലും ഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ടോ എന്നറിയാന്‍ പറ്റൂ. ഇതൊക്കെ ചെയ്തവര്‍ അതിനെല്ലാം വ്യക്തമായി ഉത്തരം പറയേണ്ടി വരും .
kaalidaasan said...40
അങ്കിള്‍ ,

ടെക്നിക്കാലിയ എന്ന സ്ഥാപനം പണം വാങ്ങി എന്നു പറഞ്ഞതായി ഞാന്‍ വായിച്ചു. അത് ഐസ്സക്കും ബേബിയും അവരുടെ ലേഖനങ്ങളില്‍ പരാമര്‍ശിക്കുകയും ചെയ്തു. അതു കോഴപ്പണമാണെന്ന്, സി എ ജി പറഞ്ഞിട്ടുണ്ടോ? ക്യാന്‍സര്‍ ആശുപത്രി നിര്‍മ്മിക്കാന്‍ നല്‍കാമെന്നു പറഞ്ഞ പണമല്ലേ? അതു ലാവ് ലിന്‍ കരാറിന്റെ കോഴപ്പണമാണെന്നു തെളിയിക്കേണ്ടതില്ലേ?

വി എസ് പറഞ്ഞതാണ്‌ ഇതിലെ എല്ലാ ശരിയും . നീതി ന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്ന ഏത് ഇന്‍ഡ്യന്‍ പൌരനും പറയേണ്ട വാക്കുകളാണത്. നി ര്‍ഭാഗ്യവശാല്‍ സി പി എം എന്ന ജനകീയ പാര്‍ട്ടി അതു ചെയ്യുന്നതിനു പകരം , നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണുണ്ടായത്. അതുണ്ടാകാന്‍ പടില്ലാത്തതായിരുന്നു. അഭയ കേസിനെ മാധ്യമങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ജസ്റ്റീസ് ഹേമ വിലയിരുത്തിയത്. കത്തോലിക്കാ സഭ സ്വാധീനിക്കന്‍ ശ്രമിക്കുന്നു എന്നാണ്‌ സി പി എം അതിനെ വിലയിരുത്തിയതും .ലാവ് ലിന്‍ കേസിനെ ഇപ്പോള്‍ സി പി എം സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നു വിലയിരുത്തപ്പെട്ടാല്‍ അതില്‍ അപാകത ആര്‍ക്കും കാണാന്‍ പറ്റില്ല. പോളിറ്റ് ബ്യൂറോ ഉള്‍പ്പടെ പാര്‍ട്ടി നിലപാട് വളരെ അപക്വമായിപ്പോയി എന്നാണെനിക്കു തോന്നുന്നത്.

ലവ് ലിന്‍ കേസിലെ അടിയൊഴുക്കുകള്‍ക്ക് സി പി എമ്മിനുള്ളിലെ പടലപിണക്കങ്ങളും എല്‍ ഡി എഫ്- യു ഡി എഫ് രാഷ്ട്രീയ വഴക്കുകളും പുതിയ മാനങ്ങള്‍ നല്‍കിയിരിക്കാം . പക്ഷെ ആരു കുത്തിപ്പൊക്കിയതായാലും , കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരമാണിതില്‍ അന്വേഷണം നടന്നത്. വിജിലന്‍സ് അന്വേഷണത്തില്‍ പിണറായിയുടെ പേരുള്‍പ്പെടുത്താന്‍ വി എസ് കിണഞ്ഞു ശ്രമിച്ചു എന്ന് മാരീചന്‍ പറഞ്ഞപോലെ , സി ബി ഐ അന്വേഷണത്തിലും പിണറായിയെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു എന്നൊക്കെ വാദത്തിനു വേണ്ടി ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ക്ക് അവകാശപ്പെടാമെങ്കിലും , സി ബി ഐയുടെ കണ്ടെത്തലുകള്‍ ഗൌരവതരം തന്നെയാണ്. കോടതിയാണ്‌ അവസാന വിധി പറയേണ്ടത്. നീതി ന്യായ വ്യവസ്ഥയെ അധിക്ഷേപിക്കാതെ ആ വിധിക്ക് കാത്തു നില്‍ക്കുന്നതല്ലേ ശരിയായ സമീപനം ?
kaalidaasan said...48
ലാവലിന്‍ വ്യവസ്ഥകള്‍ പാര്‍ട്ടിവിരുദ്ധം; രാജ്യവിരുദ്ധം

പി.കെ. പ്രകാശ്

ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സി.പി.എം പാര്‍ട്ടി താല്‍പര്യവും രാജ്യതാല്‍പര്യവും സംരക്ഷിക്കുന്നതില്‍
പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ്ബ്യൂറോക്ക് എഴുതിയ കത്ത്.

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കനഡ സന്ദര്‍ശിച്ച മന്ത്രിതല പ്രതിനിധിസംഘം കനഡയില്‍ എസ്.എന്‍.സി ലാവലിനുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘടനയെക്കുറിച്ച് ധാരണയുണ്ടാക്കിയിരുന്നുവെന്ന് അവിടെ നടന്ന യോഗങ്ങളുടെ മിനുട്സ് വ്യക്തമാക്കുന്നു. '96 ഒക്ടോബര്‍ 17ന് കനേഡിയന്‍ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് ഏജന്‍സി (സിഡ) ഓഫീസില്‍ നടന്ന യോഗത്തിലായിരുന്നു ധാരണ. കെ.എസ്.ഇ.ബിയുടെ പുനഃസംഘടനക്കായി കേരള എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് പ്രോജക്ട് (കെ.ഇ.ഐ.എസ്.പി) രൂപവത്കരിക്കാനും അതിനുള്ള സാമ്പത്തിക സഹായം 'സിഡ' നല്‍കാനും തീരുമാനിച്ചു. ബോര്‍ഡിനെ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും, വൈദ്യുതിനിരക്ക്, സിസ്റ്റം ആസൂത്രണം, സ്വകാര്യ വൈദ്യുതി ഉല്‍പാദകരുമായുള്ള ബന്ധം എന്നിവയായിരുന്നു കെ.ഇ.ഐ.എസ്.പി കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍. വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടനയാണ് പദ്ധതിയുടെ പ്രധാന ചുമതലയെന്ന് മിനുട്സ് എടുത്തുപറഞ്ഞിട്ടുണ്ട്.

പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് സിഡ^കേരള^എസ്.എന്‍.സി ലാവലിന്‍ പദ്ധതിയുടെ ഫണ്ടില്‍നിന്ന് തുകയെടുക്കാന്‍ അനുവദിക്കണമെന്ന് 'സിഡ'യുടെ ഇന്ത്യന്‍ പ്രോഗ്രാം ഡയറക്ടര്‍ ജനറല്‍ ഡേവിഡ് സ്പ്രിംഗ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പദ്ധതിക്കാവശ്യമായ തുക ബജറ്റില്‍ വകയിരുത്താന്‍ ലാവലിന്‍ 'സിഡ'യോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രി സഖാവ് പിണറായി വിജയന്‍, സെക്രട്ടറി കെ. മോഹനചന്ദ്രന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ വി. രാജഗോപാല്‍, അക്കൌണ്ട്സ് അംഗം രാജശേഖരന്‍നായര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധാനം ചെയ്തത്. ഡേവിഡ് സ്പ്രിംഗിന്റെ നേതൃത്വത്തില്‍ സിഡയുടെ അഞ്ചംഗസംഘവും എസ്.എന്‍.സി ലാവലിനെ പ്രതിനിധാനംചെയ്ത് സീനിയര്‍ വൈസ്പ്രസിഡന്റ് ക്ലൌസ് ട്രിന്റലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘവും യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ളവര്‍ ഇവിടെ വൈദ്യുതി മേഖലയില്‍ നടത്താന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഡോ. രാജഗോപാല്‍ കെ.എസ്.ഇ.ബി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി. '97 ഫെബ്രുവരി 10 ന് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജവകുപ്പ് ലാവലിനുമായി ഒപ്പുവെച്ച കരാറില്‍ കെ.എസ്.ഇ.ബിയെ വിശേഷിപ്പിച്ചത് 1956ലെ കമ്പനി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി എന്നാണ്. ഇത് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണ്.

അതിനുശേഷം സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വാഷിംഗ്ടണില്‍ ലോകബാങ്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേരളത്തിലെ വിവിധ വൈദ്യുതിപദ്ധതികള്‍ക്ക് ലോകബാങ്ക് ഫണ്ട് ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ആദ്യചര്‍ച്ച വിജയിച്ചില്ല. സഖാവ് പിണറായിയും കെ.എസ്.ഇ.ബി ചെയര്‍മാനും പിന്നീട് ലോകബാങ്ക് മാനേജിംഗ് ഡയറക്ടറുമായി ചര്‍ച്ച നടത്തി. എന്ത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും വായ്പ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ലോകബാങ്ക് അവസാനം അംഗീകരിച്ചു. ഒരു പ്രതിനിധിസംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നായിരുന്നു ലോകബാങ്ക് പറഞ്ഞത്. ഇന്റര്‍നാഷനല്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ എന്ന ലോകബാങ്ക് ഗ്രൂപ്പിലെ അംഗസംഘടനയുമായും ന്യൂയോര്‍ക്കില്‍ എന്‍സേര്‍ച്ച് ഡവലപ്മെന്റ് കോര്‍പറേഷനുമായും ചര്‍ച്ച നടത്തി. തിരിച്ചുവരുമ്പോള്‍ ബ്രിട്ടനിലെ ബെര്‍മിംഗ്ഹാമില്‍ യു.കെ വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. യു.കെ, സ്കോട്ടിഷ് സംവിധാനങ്ങള്‍ കേരളത്തിലെ ഊര്‍ജമേഖലക്ക് അനുയോജ്യമാണെന്ന് പറഞ്ഞു. സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കനഡയാത്രയും അനുബന്ധസംഭവങ്ങളും സി.പി.എമ്മിന്റെ പാര്‍ട്ടി നിലപാടുകള്‍ക്കും രാജ്യ താല്‍പര്യങ്ങള്‍ക്കും എതിരായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പിണറായി വിജയന്‍ ലോക ബാങ്കിനോട് വായ്പക്ക് ഇരന്നുവെന്നാണ് രേഖ തെളിയിക്കുന്നത്. ഇടതുപക്ഷ ട്രേഡ്യൂനിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്ത വൈദ്യുതി റഗുലേറ്ററി കമ്മിറ്റി രൂപവത്കരിക്കുന്നതിനെക്കുറിച്ച് ബ്രിട്ടനില്‍ പഠനം നടത്തി. ഊര്‍ജമേഖലയില്‍ സാമ്രാജ്യത്വ പരിഷ്കാരങ്ങള്‍ പഠിക്കാന്‍ 'സിഡ'യുടെ ഗ്രാന്റ് തരപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചു. സാമ്രാജ്യത്വ^ധനകാര്യ സ്ഥാപനങ്ങളെയും ബഹുരാഷ്ട്ര കുത്തകകളെയും കേരളത്തിലേക്ക് സ്വീകരിച്ചു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ പദ്ധതികളുടെ നവീകരണത്തെക്കുറിച്ച് പഠിക്കാനാണ് കണ്‍സള്‍ട്ടന്‍സിയായി '95ല്‍ യു.ഡി.എഫ് എസ്.എന്‍.സി ലാവലിനെ ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ നവീകരണം, ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കല്‍, ചെലവ് എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഇത്. അതായത് ഈ മൂന്ന് വൈദ്യുതിപദ്ധതികളുടെയും പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് യു.ഡി.എഫ് അവരെ ചുമതലപ്പെടുത്തിയത്. '96 ഫെബ്രുവരി 24 ന് എസ്.എന്‍.സി ലാവലിനുമായി വിദഗ്ധോപദേശ കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം (എം.ഒ.യു) യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ചു. എസ്.എന്‍.സി ലാവലിന്റെ കണ്‍സള്‍ട്ടന്റായ റിട്ട.ചീഫ് എഞ്ചിനീയര്‍ ഈ പദ്ധതികള്‍ക്കായി ഒരു പഠന റിപ്പോര്‍ട്ട് തയാറാക്കി. ഇത് ലാവലിന് വേണ്ടി തയാറാക്കിയ പഠന റിപ്പോര്‍ട്ടായിരുന്നു. കേരള ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ കെ.എസ്.ഇ.ബിയുടെ ഒരു മെമ്പറാണ് എസ്.എന്‍.സി ലാവലിനുമായി ഈ വിദഗ്ധോപദേശ കരാര്‍ ഒപ്പുവെച്ചത്.

'97 ഫെബ്രുവരി 10 ന് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ഈ വിദഗ്ധോപദേശ ധാരണാപത്രം ഒരു ഉപകരണ സപ്ലൈ കരാറിന്റെ ധാരണാപത്രമാക്കി മാറ്റി. ഈ അഴിമതിയെ ന്യായീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം പറയുന്നത് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ച കരാര്‍ നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു എന്നാണ്. എന്നാല്‍, ഈ കത്തിനൊപ്പമുള്ള രേഖകള്‍ വ്യക്തമാക്കുന്നത് പോലെ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു കെ.എസ്.ഇ.ബി മെമ്പര്‍ ഒപ്പുവെച്ച വിദഗ്ധോപദേശ കരാര്‍ ഒരു ഫിക്സഡ് പ്രൈസ് ഉപകരണ സപ്ലൈ കരാറാക്കി മാറ്റി ഒപ്പുവെച്ചത്. എന്തിന് ഇത് ചെയ്തുവെന്നും ഏത് രാഷ്ട്രീയ നിലപാടില്‍ ഇത് ചെയ്തുവെന്നും യുക്തിഭദ്രമായി വിശദീകരിക്കാന്‍ സഖാവ് പിണറായി വിജയന് കഴിഞ്ഞിട്ടില്ല. വിദഗ്ധോപദേശ കരാര്‍ നല്‍കുന്നവര്‍ക്ക് തന്നെ സപ്ലൈകരാര്‍ നല്‍കിയത് വഴി 109.73 കോടി രൂപ നേട്ടമുണ്ടാക്കാന്‍ ലാവലിനെ സഹായിച്ചു.

ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമപ്രകാരം പരിഹരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. ഇത് ശരിയായിരുന്നെങ്കില്‍ സഖാവ് ശിവദാസമേനോന്റെ നേതൃത്വത്തിലുള്ള ധനവകുപ്പ് എന്തിന് ഇതിനെ എതിര്‍ത്തു? യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി കരാര്‍വെച്ചത് ഇന്ത്യന്‍നിയമങ്ങള്‍ക്ക് വിധേയമായി തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന വ്യവസ്ഥയോടെയായിരുന്നു. ഏത് സാഹചര്യത്തില്‍, എന്തിന് വേണ്ടി ഇതില്‍ മാറ്റം വരുത്തി?

'97 ഫെബ്രുവരി 10 ന് ഫിക്സഡ് പ്രൈസ് കരാര്‍ ലാവലിനുമായി സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഒപ്പുവെച്ച ശേഷമാണ് നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനോട് (എന്‍.എച്ച്.പി.സി) ഈ നിരക്ക് പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത്. അത് '97 ഒക്ടോബര്‍ 10 നാണ്. ശബരിഗിരി, നേര്യമംഗലം പദ്ധതികളേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കരാര്‍ നല്‍കിയതെന്നാണ് അവര്‍ പറഞ്ഞത്.

ചുരുക്കത്തില്‍ എസ്.എന്‍.സി ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ചകളെയും അഴിമതികളെയും ഇങ്ങനെ ചുരുക്കി പറയാം: ബഹുരാഷ്ട്ര കമ്പനികളുമായുള്ള കണ്‍സള്‍ട്ടന്‍സി ഉപകരണ സപ്ലൈ കരാറുകളില്‍ മൂന്നിലൊന്ന് കിക്ക് ബാക്ക് (കോഴ) ഉണ്ട് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ബൊഫോഴ്സ് ആയുധ ഇടപാടിലെ കോഴയെക്കുറിച്ച സി.പി.എം നിലപാട് ഏത് ബഹുരാഷ്ട്ര കമ്പനിയുമായുള്ള ഇടപാടിലും കോഴയുണ്ട്, അഴിമതിയുണ്ട് എന്നായിരുന്നു. ഏത് സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ടിനും കമീഷനുണ്ടെന്നും ആരോപണമുണ്ട്. ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ലാവലിന്‍ ഇടപാട് പോളിറ്റ് ബ്യൂറോ പരിശോധിക്കണം. 242 കോടി രൂപ ചെലവില്‍ മാറ്റിസ്ഥാപിക്കാമെന്ന് ലാവലിന്റെ കണ്‍സള്‍ട്ടന്റായ എഞ്ചിനീയറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ 374.5 കോടി രൂപ നഷ്ടം വരുന്ന രീതിയില്‍ ഈ കരാറില്‍ ഏര്‍പ്പെട്ടതിന്റെ കോഴയാണ് മലബാര്‍ കാന്‍സര്‍സെന്ററിന് നല്‍കാമെന്നേറ്റ 98 കോടി രൂപ. അതുകൊണ്ട് തന്നെയാണ് ആ തുക കാന്‍സര്‍ സെന്ററിന് ലഭിക്കാതെ പോയതും. യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവെച്ച വിദഗ്ധോപദേശ കരാര്‍ റദ്ദാക്കാതെ ആഗോള ടെന്‍ഡര്‍ ഒഴിവാക്കി ഉപകരണ സപ്ലൈ കരാര്‍ ഒപ്പുവെക്കുകയും ഇതിനുള്ള വായ്പ കനേഡിയന്‍ ഏജന്‍സികളില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്തതിലെ അഴിമതികളും ചര്‍ച്ചചെയ്യപ്പെടണം. ഒപ്പം ലോകബാങ്കിനും കനേഡിയന്‍ ഏജന്‍സികള്‍ക്കും സാമ്രാജ്യത്വ നിര്‍ദേശപ്രകാരം ഊര്‍ജവകുപ്പ് പുനഃസംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതും പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ലാവലിന്‍ ഇടപാടില്‍ വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സഖാവ് പിണറായി വിജയന്‍ തന്നെ ഇതില്‍ നിന്ന് നേട്ടങ്ങളുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാകാനില്ലെന്നും ഞാന്‍ നേരത്തെ തന്നെ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയത്.

സി.ബി.ഐയെയും കേന്ദ്രസര്‍ക്കാറിനെയും ലാവലിന്‍കേസില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. കേരള ഹൈക്കോടതി നേരിട്ട് ചുമതല വഹിച്ച അന്വേഷണമായിരുന്നു അത്. ഈ അന്വേഷണം അവസാനിച്ചപ്പോള്‍ സഖാവ് പിണറായി വിജയന്‍ ഒമ്പതാം പ്രതിയാണ്. പാര്‍ട്ടി താല്‍പര്യവും രാജ്യതാല്‍പര്യവും മുന്‍നിര്‍ത്തി ലാവലിന്‍ കേസില്‍ പാര്‍ട്ടി വ്യക്തമായ നിലപാടെടുക്കണം. അല്ലെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും സി.പി.എമ്മിനും ജനങ്ങള്‍ക്ക് മുന്നിലും ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നിലും തലയുയര്‍ത്തി നില്‍ക്കാനാകില്ല
kaalidaasan said...56
അങ്കിള്‍ ക്ഷമിക്കണം ,

ഞാന്‍ പി കെ പ്രകാശ് എഴുതിയ ലേഖനത്തിന്റെ ലിങ്ക് ഇടാന്‍ മറന്നു പോയി. ആ ലേഖനം ഇന്നത്തെ മാധ്യമത്തില്‍ വന്നതാണ്.


മാധ്യമം

kaalidaasan said...59
അങ്കിള്‍,


പിണറായി മന്ത്രിപോലും വിഭജനത്തിനു വേണ്ടി ശ്രമിച്ചുവെന്നു കേള്‍ക്കുന്നത്

അതാണ്‌ മാരീചന്‍ പറയുന്ന 916 മുദ്ര വച്ച കാപട്യം . ഇലക്ട്രിസിറ്റി ബോര്‍ഡിനെ ഒരു കമ്പനി എന്ന നിലയിലാണദ്ദേഹം കാനഡയില്‍ അവതരിപ്പിച്ചതും .ഇതിനെയാണ്‌ ഊതിക്കച്ചിയ പൊന്ന് എന്ന് സുധാകര മന്ത്രി ഇന്ന് വിശേഷിപ്പിച്ചത്. സേവകന്‍മാര്‍ സ്തുതിഗീതങ്ങള്‍ കൊണ്ട് പൊതിയുന്ന ഈ കാക്ക പൊന്നിന്റെ യധാര്‍ത്ഥ മാറ്റ് കേരളം തിരിച്ചറിയാനിരിക്കുന്നതേ ഉള്ളു.

വി എസ് മത്സരിക്കാതിരുന്നെങ്കില്‍ ഇവരെല്ലാം കൂടി കേരളത്തെ പണ്ടേ വിറ്റു തുലക്കുമായിരുന്നു. സി ബി ഐ അന്വേഷണത്തെ ഇത്രയധികം പേടിക്കാനുള്ള കാരണം ഇപ്പോള്‍ കേരളീയര്‍ക്കെല്ലാം കുറേശെ മനസിലായി തുടങ്ങി.
kaalidaasan said...60
ജീ വി,


ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത് എന്ന് പിണറായി വിജയന്‍.

എല്ലാവരും ഒരേ രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കിയാല്‍ പിന്നെ ഒരു പ്രശ്നവും ഇല്ലല്ലോ. ആണവ കരാറിനേക്കുറിച്ച് കോണ്‍ഗ്രസ് മനസിലാക്കിയ പോലെയല്ല സി പി എം മനസിലാക്കിയത്. അതു കൊണ്ടാണല്ലൊ പിന്തുണ പിന്‍വലിച്ചതും .

തോമസ് ഐസ്സക്കിനും വി എസിനും പല കാര്യത്തിലും വിഭിന്ന കാഴ്ചപ്പാടാണുള്ളതെന്ന് കേരളീയര്‍ ക്കെല്ലം അറിയാം . ഐസ്സക്കിനു പകരം സുധാകരനോ ജയരാജനോ ലേഖനം എഴുതിയല്‍ അവര്‍ പിണറായിക്കൊരു ചെങ്കോലും കിരീടവും നല്‍കി രാജാവായി വാഴിക്കുമായിരുന്നു.

സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളെയും ബഹുരാഷ്ട്രകുത്തകളെയും കേരളത്തിലേക്ക് സ്വീകരിച്ചതിനേക്കുറിച്ചു പറയുന്നതില്‍ വി എസിന്റെ കുത്സിതലക്ഷ്യങ്ങളൊന്നുമില്ല. എ ഡി ബി വായ്പ പ്രശ്നത്തില്‍ വി എസിന്റെ നിലപാടുകള്‍ എന്തായിരുന്നു എന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. അദ്ദേഹത്തെ പാര്‍ട്ടി തീരുമാനമാണെന്നു പറഞ്ഞു വരുതിയിലാക്കുകയായിരുന്നു എന്ന് ജീ വി ഒഴികെ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്‌.

ബാലാനന്ദന്‍ റിപ്പോര്‍ട്ട് തള്ളണമെന്നു വി എസ് വാദിച്ചതായി പി കെ പ്രകാശ് എങ്ങും എഴുതി കണ്ടില്ല. അന്ന് വി എസ് എടുത്ത നിലപാടുകള്‍ എന്തായിരുന്നു എന്ന് പി ബി പരിശോധിക്കാന്‍ പോകുന്നതായേ പ്രകാശ് എഴുതിയുള്ളു.


സുകുമാരന്‍ ,

കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നത് പൌരജനത്തിന്റെ സമാന്യയുക്തിയെ പരിഹസിക്കലാണ്.

ഇന്‍ഡ്യയില്‍ നടന്നിട്ടുള്ള 90% സി ബി ഐ അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് സാങ്കേതികമായി പറയാം . ഭൂരിഭാഗം അഴിമതികളും പുറത്തു വരുന്നത് രാഷ്ട്രീയക്കാര്‍ ആരോപിക്കുന്നത് മൂലമാണ്. ലാവലിന്‍ കരാറില്‍ അഴിമതി നടന്നു എന്ന് ആദ്യം പറഞ്ഞതും കോണ്‍ ഗ്രസുകാരാണ്.
ഈ കേസിലെ രാഷ്ട്രീയ ഇടപെടല്‍ അല്‍പ്പം സങ്കീര്‍ണ്ണമാണെന്നു തോന്നുന്നു. ഇതില്‍ ആദ്യം വിജിലന്‍സ് അന്വേഷണം നടത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. സി ബി ഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തതും അവരാണ്. പക്ഷെ ആ അന്വേഷണം ഉണ്ടായില്ല. അതു തീര്‍ച്ചയായും രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടായിരുന്നു. അതിനു കോണ്‍ഗ്രസും സി പി എമ്മും ഇടപെട്ടിട്ടുണ്ടാകാം. നന്ദകുമാര്‍ കോടതിയെ സമീപിച്ചപ്പോഴാണ്, സി ബി ഐ അന്വേഷണം ആരംഭിച്ചതു തന്നെ. അതും വളരെ വിചിത്രമായ ഒരു രീതിയിലും . സി ബി ഐ അന്വേഷണം നടത്തേണ്ട എന്നു സി പി എം തീരുമാനിക്കുകയും , കോടതിയില്‍ അതിനുവേണ്ടി ഒരു അഫിഡവിറ്റ് ഫയല്‍ ചെയ്യുകയുമുണ്ടായി. കോടതിയുടെ നിശിതമായ വിമര്‍ശനം വിളിച്ചു വരുത്തിയതാണ്. അന്ന് കോടതി ചോദിച്ചത് എന്തു കൊണ്ട് സി പി എം ഒരു അന്വേഷണത്തെ ഭയപ്പെടുന്നു എന്നായിരുന്നു. അന്നു കൊടുത്ത മറുപടി ഒരന്വേഷണത്തെയും ഭയപ്പെടുന്നില്ല എന്നും .

അന്വേഷണത്തിനുത്തരവിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. അതിനു കാരണം നിശ്ച്ചയമായും രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടായിരുന്നു, അഭയ കേസില്‍ സംഭവിച്ചതു പോലെ. കോടതിയുടെ വിമര്‍ശനം പല പ്രാവശ്യം ക്ഷണിച്ചു വരുത്തി അത്. അവസാനം മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചതു കൊണ്ടാണ്, ഇപ്പോള്‍ അന്വേഷണം പൂര്‍ത്തിയായതും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതും . ഇതൊക്കെ മനസിലാകുന്ന ആര്‍ക്കും ഒരു കര്യം പിടികിട്ടും . അന്വേഷണം നടത്താതിരിക്കാനും , വൈകിപ്പിക്കാനും , ഗതി തിരിച്ചു വിടാനും , അട്ടിമറിക്കാനും ശ്രമങ്ങള്‍ നടന്നു എന്ന്. വിജിലന്‍സ് അന്വേഷണത്തെ രാഷ്ട്രീയക്കാര്‍ സ്വാധീനിച്ചിട്ടുണ്ട്. അതു കോണ്‍ ഗ്രസുകാരും സി പി എം കാരുമാകാം .

രാഷ്ട്രീയപ്രേരിതമായി അന്വേഷണം നടത്തുന്നതും , കോടതി ഉത്തരവിട്ട ഒരന്വേഷണം രാഷ്ട്രീയ പ്രേരിതമായി വേണ്ട എന്നു വക്കുന്നതും , ഒരു പോലെ തന്നെയല്ലേ? ഒന്നിനെതിരെ മാത്രം ചന്ദ്രഹാസമിളക്കുന്നത് രാഷ്ട്രീയ പാപ്പരത്തമായേ എനിക്കു തോന്നൂ.
kaalidaasan said...61
സുകുമാരന്‍ ,

പിണറായിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സിലെ ഉന്നതര്‍ ശ്രമിച്ചിരുന്നു

ഇത് അത്ര വിശ്വാസയോഗ്യമാണെന്നു തോന്നുന്നില്ല. പിണറായിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്നു പറയുന്നതിലും ശരി, പിണറായിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലൂടെ സി പി എമ്മിലെ ചിലര്‍ ശ്രമിച്ചു എന്നതല്ലേ?

ഇപ്പോള്‍ നടത്തുന്ന നവ കേരള യാത്രയും പിണറായിയെ രക്ഷിക്കാനുള്ള ഒരു ശ്രമമാണ്. സി ബി ഐ അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നു പറഞ്ഞപ്പോള്‍ തന്നെ, പിണറായിയുടെ അനുയായികള്‍ക്ക് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നു പിടികിട്ടിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ പിണറായി പ്രതിയാകുമെന്ന് അവര്‍ക്ക് തീര്‍ച്ചയായിരുന്നു. അതുകൊണ്ടാണ്, അന്വേഷണം ഒഴിവാക്കാന്‍ പല്ലും നഖവുമുപയോഗിച്ചു പയറ്റിയതും , ഭാരിച്ച പ്രതിഫലം കൊടുത്ത് പ്രഗത്ഭ വക്കീലന്‍ മാരെ ഏര്‍പ്പാടാക്കിയതും . അതു വിജയിക്കാത്തപ്പോള്‍ പിന്നെ അടുത്ത അടവെടുക്കുന്നു. പ്രതിയാക്കപ്പെട്ടാല്‍ പാര്‍ട്ടിക്ക് എന്തെങ്കിലും നടപടി എടുക്കതിരിക്കാനവില്ല. കുറഞ്ഞ പക്ഷം സെക്രട്ടറി സ്ഥാനത്ത് നിന്നെങ്കിലും മാറി നില്‍ക്കേണ്ടി വരും . അതു മുന്നില്‍ കണ്ടാണ്, ഓടുന്ന പട്ടി ക്ക് ഒരു മുഴം മുമ്പ് എന്നപോലെ ഈ യാത്ര ആസൂത്രണം ചെയ്തത്. സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്തോട് ചേ ര്‍ ന്ന് ഒരു യാത്ര സംഘടിപ്പിച്ച്, പണക്കൊഴുപ്പും വിരട്ടലും നടത്തി കുറച്ച് അണികളെ ഇറക്കി പോളിറ്റ് ബ്യൂറൊയെ ഒന്നു വിരട്ടാന്‍ നോക്കുന്നതാണ്.

അല്ലാതെ ഇങ്ങനെയുള്ള യാത്രക്കൊന്നും, സി പി എം രാഷ്ട്രീയത്തില്‍ ഇന്ന് പ്രസക്തിയില്ല. സി പി എം തുടര്‍ച്ചയായി ഭരിക്കുന്ന ബംഗാളിലും ത്രിപുരയിലും ആരും യാത്ര നടത്തുന്നില്ല. സമകാലീന ഇന്‍ഡ്യയില്‍ യാത്ര ഒരനുഷ്ടാനം പോലെ നടത്തുന്നത് അദ്വാനിയാണ്.
kaalidaasan said...64
ജിവി ,

പ്രകാശിന്റെ ലേഖനം കൂടുതല്‍ പ്രാവശ്യം വയിക്കുന്നതില്‍ വലിയ കാര്യമില്ല. അതിലെ വലിയ ഒരു ശതമാനം കാര്യങ്ങളും കേരളിയരും മാധ്യമങ്ങളും വര്‍ഷങ്ങളായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതാണ്. ഇലക്ട്രിസിറ്റി ബോര്‍ഡ് ഒരു കമ്പനിയാണെന്നു പറഞ്ഞതും അതിനെ വിഭജിക്കാന്‍ പിണറായി തത്വത്തില്‍ സമ്മതിച്ചിരുന്നു എന്നും , സഹായം കിട്ടാന്‍ കിട്ടാന്‍ വേള്‍ ഡ് ബാങ്കിന്റെ മുമ്പില്‍ ഇരന്നു എന്നുമുള്ള വിവരങ്ങളേ കൂടുതലയി അതിലുള്ളു. പ്രകാശ് പല മലക്കം മറിച്ചിലും നടത്തിയിട്ടുള്ള ആളായതു കൊണ്ട് അദ്ദേഹം പറയുന്നത് മുഴുവന്‍ മുഖവിലക്കെടുക്കാനും പറ്റില്ല. അത് വി എസ് എഴുതിയ കത്തിന്റെ ശരിയായ രൂപമാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. ആ ലേഖനത്തില്‍ പറഞ്ഞതൊക്കെ സത്യമാണെങ്കില്‍ , പിണറായി ഗുരുതരമായ തെറ്റുകള്‍ ചെയ്തിട്ടുണ്ട്.

ഇതൊക്കെ കരാറിന്റെ പൂര്‍ണ്ണ രൂപം വായിച്ചാല്‍ മനസിലാകും . പോളിറ്റ് ബ്യൂറോ ദേശാഭിമാനി വിഷയത്തില്‍ ചെയ്തതു പോലെ, നോട്ടപ്പിശകായി ചിരിച്ചു തള്ളിയാല്‍ സി പി എം തിരിച്ചു വരാത്ത തരത്തില്‍ അപചയത്തില്‍ ആണ്ടുപോകും . അത് മനസിലാവാന്‍ അച്യുതാനന്ദ ഹെയിറ്റ് ക്ളബിന്റെ ലേബല്‍ മാറ്റി വച്ച് നിഷ്പക്ഷമായി ചിന്തിച്ചാല്‍ മതി.

ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഒരു ജനകീയ നേതാവേ ഉള്ളു. അത് വി എസ് ആണ്‌. ജനകീയനാവാന്‍ കാരണം അദ്ദേഹത്തിന്റെ ജനകീയ പ്രശ്നങ്ങളിലെ ഇടപെടലാണ്‌. മുഖ്യമന്ത്രിയായപ്പോള്‍ ആ പ്രശ്നങ്ങളിലെ ഇടപെടല്‍ പിണറായി എങ്ങനെ പരാജയപെടുത്തുന്നു എന്ന് കേരളിയര്‍ വ്യക്തമായി കാണുന്നും ഉണ്ട്.



ഷൊര്‍ണൂര്‍ , ഒഞ്ചിയം , അമ്പലപ്പുഴ തുടങ്ങിയവ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളാണ്‌. അവിടെ ഭൂരിഭാഗം സാധാരണ പ്രവര്‍ത്തകര്‍ എങ്ങിനെ ചിന്തിക്കുന്നു എന്നും കേരളം മുഴുവന്‍ കാണുന്നു. കുലം കുത്തികള്‍ എന്ന് വിളിച്ചാക്ഷേപിക്കുകയും, അവരെ ഒരു കാരണ വശാലും അടുപ്പിക്കില്ല എന്ന് വീമ്പിളക്കുകയും ചെയ്തു പിണറായി. സത്യം ബോധ്യമായപ്പോള്‍ പിണറായിയുടെ കണ്ണുതുറന്നതും കേരളം കണ്ടു. വി എസിനെ ഗോര്‍ബച്ചേവ് എന്നു ആക്ഷേപിക്കുകയും, പിണറായിയെ ഊതിക്കാച്ചിയ പൊന്ന് എന്ന് പുകഴ്ത്തുകയും ചെയ്ത സുധാകാര മന്ത്രി, രണ്ട് മാസം അമ്പലപ്പുഴയില്‍ അട്ടിപ്പേറു കിടന്നിട്ടും, പാര്‍ട്ടി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിപ്പോയി. ഇതൊക്കെ എന്തുകൊണ്ട് സംഭവിച്ചു എന്ന് പാര്‍ട്ടി ശരിയായ ഒരു വിശകലനം ​നടത്തണം . പാര്‍ട്ടി കൈ പ്പിടിയില്‍ ഒതുക്കുന്നതുപോലെയല്ല ഒരു തെരഞ്ഞെടുപ്പു ജയിക്കുന്നത്. പാര്‍ട്ടി അണികള്‍ മാത്രം വോട്ടു ചെയ്ത് ഒരു തെരഞ്ഞെടുപ്പും ജയിക്കാന്‍ ആവില്ല. ഏതു ചെഷെസ്ക്യു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാലും ജയിച്ചെന്നു വരില്ല. ജയപരാജയം നിശ്ചയിക്കുന്നത് പാര്‍ട്ടിക്കു പുറത്തുള്ളവരാണ്. അവര്‍ക്ക് പാര്‍ട്ടി അച്ചടക്കത്തേക്കുറിച്ചോ, രാമരാവണ യുദ്ധത്തേക്കുറിച്ചോ, തല പുകക്കേണ്ട ആവശ്യമില്ല. ഭരണത്തിലേറിയാല്‍ പാര്‍ട്ടി എന്തു ചെയ്യും എന്നതിനനുസരിച്ചാണവര്‍ വോട്ടു ചെയ്യുന്നത്. ഭരണത്തിലേറിയിട്ട് പാര്‍ട്ടി എന്തു ചെയ്തു എന്നതനുസരിച്ചാണടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതും .

വി എസിന്റെ നയങ്ങള്‍ ഞാന്‍ പിന്താങ്ങുന്നു. അദ്ദേഹത്തിന്റെ സാമൂഹിക രംഗത്തെ ഇടപെടലുകള്‍ ഞാന്‍ വിലമതിക്കുന്നു. അദ്ദേഹത്തിനു പലതും ചെയ്യാന്‍ പറ്റാത്തത് പാര്‍ട്ടി കൈകള്‍ കെട്ടുന്നതു കൊണ്ടാണെന്ന് എനിക്കും എന്നേപ്പോലെ പലര്‍ക്കുമറിയാം . അതിന്റെ പേരില്‍ ഫാന്സ് ക്ളബ് എന്നോ മറ്റെന്തെങ്കിലുമോ വിളിച്ചാലും എനിക്ക് വിരോധമില്ല.
kaalidaasan said...65
മണികണ്ഠന്‍ ,

ആ 98 കോടി രൂപ ലഭ്യമാക്കാത്ത പക്ഷം നവീകരണ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലമായി ലാവ്‌ലിന് നൽകേണ്ട തുകയിൽ നിന്നും അതു ഈടാക്കാ‍ൻ വ്യവസ്ഥകൾ ഇല്ലായിരുന്നോ? ഇതു ഉറപ്പുവരുത്താതെ കരാർ ഒപ്പിട്ടവർ പൊതുഖജനാവിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികൾ അല്ലെ?

98 കോടി ഈടാക്കേണ്ടത് എങ്ങനെയെന്ന് ഒരു വ്യവസ്ഥയും കരാലുണ്ടായിരുന്നില്ല. അതു കിട്ടിയല്‍ മേടിക്കാം . കിട്ടിയില്ലെങ്കില്‍ മിണ്ടാതിരിക്കാം . അതു മത്രമേ ചെയ്യാന്‍ പറ്റുമായിരുനുള്ളു. ആ തുക കിട്ടിയില്ലെങ്കില്‍ ആ തുക കഴിച്ചിട്ടേ ലാവ് ലിന്റെ ഇടപാടു തീര്‍ക്കു എന്നൊരു വ്യവവസ്ഥയുണ്ടായിരുന്നെകില്‍ , കേരളത്തിന്‌ ആ പണം കിട്ടുമായിരുന്നു. അതുകൊണ്ടാണ്‌ ശര്‍മ്മ , ക്യാന്‍സര്‍ സെന്ററിന്റെ സഹായം ​കിട്ടാന്‍ നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഫയലില്‍ എഴുതിയത്. പിണറായി അയിരുന്നു മന്ത്രി എങ്കിലും നിയമപരമായി ഒന്നും ചെയ്യന്‍ കഴിയില്ലായിരുന്നു. പിണറായിക്ക് ലാവലിനുമായുള്ള അടുപ്പത്തിന്റെ പേരില്‍ കിട്ടിയെന്നു വന്നേക്കാം . അത്ര മാത്രം . അങ്ങനെ എന്തെങ്കിലും പിണറായി ചെയ്തതായും അറിയാന്‍ കഴിഞ്ഞിട്ടില്ല.

ധനസഹായം ഉറപ്പാക്കാതെ കരാര്‍ ഒപ്പിട്ട് പൊതു ഖജനാവിനു നഷ്ടം വരുത്തി എന്നത് ഒരു വിഷയം . അതിലും കൂടുതലായി , ഈ പണം മറ്റേതോ വഴികളിലൂടെ തിരിച്ചു വിട്ടിട്ടുണ്ടോ എന്നത് അതിലും ഗുരുതരമായ വിഷയം . ഇതൊക്കെ കോടതി വിചാരണയൈലൂടെയേ പുറത്തു വരൂ. ഈ പണം കൈകര്യം ചെയ്തതത് ഒരു സ്വകാര്യ സ്ഥാപനമായ ടെക്നിക്കാലിയ ആയതു കൊണ്ട്, കോടതിക്കു മാത്രമേ ഇതിലെ യധാര്‍ ത്ഥ വിവരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സാധിക്കൂ.

ഇപ്രകാരം ഒരു ഗ്രാന്റ് ലഭ്യമാണെന്ന വ്യവസ്ഥ മിനിറ്റ്‌സിൽ ഉള്ളപ്പോൾ അത് പ്രൈവറ്റ് ഏജൻസിക്ക് പകരം പൊതുഖജനാവിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഉറപ്പുവരുത്തേണ്ട ബാധ്യത കരാർ ഒപ്പിട്ടവർക്കില്ലെ?


ഉണ്ട്. ആ ബാധ്യത നിറവേറ്റാന്‍ കഴിയാത്തതാണല്ലോ പ്രശ്നം ഇത്രക്ക് ഗൌരവതരമാക്കിയത്? സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത് എന്തെങ്കിലും ഗൂഡ ഉദ്ദേശ്യത്തോടെയാണോ എന്ന് ഇതു വരെ അറിഞ്ഞിട്ടില്ല.

പൊതുക്കാര്യത്തിനുപകരിക്കേണ്ട പണം സ്വകാര്യ വ്യക്തികളെ ഏല്‍പിച്ചത് പല സംശയങ്ങള്‍ക്കും വഴിവക്കുന്നു. സി പി എം എന്ന പാര്‍ട്ടിയുടെ ഔദ്യോഗിക നയം സ്വകാര്യ സംരംഭങ്ങള്‍ക്കെതിരാണ്‌ . പൊതുപ്പണമായ പെന്‍ഷന്‍ ഫണ്ട് , സ്വകര്യ ബാങ്കുകളെ ഏല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ നാലു വര്‍ ഷം എതിര്‍ത്തു തോല്‍പിച്ചതാണാ പാര്‍ട്ടി. പിണറായി ചെയ്തത് പാര്‍ട്ടി നയത്തിനെതിരെ ആയിരുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്‌.


പൊതുഖജനാവിൽ നിന്നും കോടികൾ ചെലവിട്ടു നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷവും ഉദ്ദേശിച്ച രീതിയിൽ ഉല്പാദനനേട്ടം കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ അതിന് നഷ്ടം ഈടാക്കുന്നതിനുള്ള വ്യവസ്ഥകൾ കരാറിൽ ഉണ്ടായിരുന്നോ? ഇത്തരത്തിൽ ഒരു വ്യവസ്ഥകരാറിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആർക്കാണ്?

ഉദ്ദേശിച്ച രീതിയില്‍ എന്നല്ല, ഒരു യൂണിറ്റ് വൈദ്യുതി പോലും കൂടുതലായി ഉല്പ്പാദിപ്പിക്കാന്‍ സാധിച്ചില്ല. പൊതു ഖജനാവില്‍ നിന്നും, അരുതാത്ത രീതിയില്‍ പണം ചെലവഴിച്ച് , ദുരൂഹമായി നടപ്പിലാക്കിയ ഈ കരാറിന്റെ പൂര്‍ ,ണ്ണ ഉത്തരവാദിത്തം പിണറായി വിജയനാണ്‌. എന്തു കൊണ്ട് അദ്ദേഹം ഇതില്‍ നിന്നും ഒഴിഞ്ഞു മാറുന്നു എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.
kaalidaasan said...69
ജി വി,

ഏതു വൈദ്യുത പദ്ധതിയും കാലപ്പഴക്കം കൊണ്ട് ഉത്പാദനം കുറയും . യന്ത്ര സാമഗ്രികളുടെ കേടു പാടുകളും തേയ്മാനങ്ങളും അതിനു പ്രധാന കാരണമാണ്. കേടുപാടുകള്‍ തീര്‍ക്കുന്നതും യന്ത്ര സാമഗ്രികള്‍ മാറ്റി വയ്ക്കുന്നതും അങ്ങനെ കുറഞ്ഞു പോയ ഉത്പാദനം കൂട്ടനാണ്. അല്ലെങ്കില്‍ അതു ചെയ്യുന്നതില്‍ എന്താണു യുക്തി. 2005 ലെ സി എ ജിന്‍ റിപ്പോര്‍ട്ടിലാണ്, ഈ പുരുദ്ധാരണ പദ്ധതി കൊണ്ട് ഉത്പാദനം ഒട്ടും കൂടിയില്ല എന്നു പറഞ്ഞതും . നവീകരണത്തിനു മുമ്പും കോടിക്കണക്കിനു രൂപയുടെ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഇനി സി എ ജിയുടെ റി പ്പോര്‍ട്ട് തെറ്റാണെങ്കില്‍ , കോടതിയില്‍ അത് ചൂണ്ടിക്കാണിക്കാം.


വി എസിനെതിരെ ബാലാനന്ദന്‍ പറഞ്ഞതായി പ്രകാശ് എഴുതിയത് ഇതാണ്.


ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നതില്‍ വി.എസും പിണറായിയും പാര്‍ട്ടിയില്‍ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ബാലാനന്ദന്റെ പരാതി.

സംസ്ഥാന സെക്രട്ടേറിയറ്റ് ആണ്, ബാലാനന്ദന്‍ കമിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞത്. അതില്‍ വി എസ് എന്തെങ്കിലും നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു എങ്കില്‍ പി ബി തീര്‍ ച്ചയായും അതു കണക്കിലെടുക്കും . വി എസ് അന്നു പാര്‍ട്ടി സെക്രട്ടറി ഒന്നും ആയിരുന്നില്ല. വി എസ് അന്ന് എല്‍ ഡി എഫ് കണ്‍ വീനറായിരുന്നു. അതുകൊണ്ട് വി എസിനാണ്, സി പി എം സെക്രട്ടേറിയറ്റ് തീരുമാനത്തിന്റെ ഉത്തരവാദിത്തം എന്ന പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടെന്നു തോന്നുന്നില്ല. വി എസ് പാര്‍ട്ടി സെക്രട്ടറി ആയിരുന്നെങ്കില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാമായിരുനു.



ആഗോള കുത്തകകളെയും സാമ്രാജ്യത്ത ഏജന്‍സികളെയും സ്വീകരിക്കുന്ന ആദ്യത്തെ സി പി എം നേതാവാണു പിണറായി എന്നാരും പറഞ്ഞില്ല. . അത്തരം സ്ഥാപനങ്ങളെ അടുപ്പിക്കുകയേ ഇല്ല എന്നത് പാര്‍ട്ടിയുടെ നയമാണെന്നും പറഞ്ഞില്ല. അവരുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പാര്‍ട്ടി നയങ്ങളും രാജ്യതാല്‍പര്യവും സംരക്ഷിക്കണം എന്നാണ്, പാര്‍ട്ടി നിലപാട്. ഈ കരാര്‍ ഇതു രണ്ടും പാലിച്ചില്ല എന്നത് വ്യക്തമാണ്.

കെ എസ് ഇ ബി ഒരു കമ്പനിയല്ല എന്നതാണ്, പാര്‍ട്ടി നിലപാട്. അതിനെ രണ്ടായി വിഭജിക്കണം എന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ പാര്‍ട്ടി അതിനെ എതിര്‍ത്തിരുന്നു. പക്ഷെ കരാറിന്റെ ഭാഗമായി അത് കമ്പനിയാണെന്നും അതിനെ വിഭജിക്കാമെന്നും പിണറായി സമതിച്ചത് പാര്‍ട്ടി നിലപാടുകള്‍ കെതിരായിട്ടാണ്. കാര്‍ ത്തികേയന്‍ ഒപ്പുവച്ച കണ്‍ സള്‍ട്ടന്‍സി കരാറില്‍ , ഇന്‍ഡ്യയിലെ നിയമത്തിനു വിധേയമാണ്‌ കരാറെന്നു പറഞ്ഞിരുന്നു. പക്ഷെ പിണറായി ഒപ്പുവച്ച സപ്പ്ളൈ കരാറില്‍ അത് ഒന്റാറിയോയിലെ നിയമത്തിനു വിധേയമാണെന്ന് മാറ്റിയെഴുതി. ഇതു രാജ്യ താല്‍പര്യത്തിനെതിരാണ്.

ഇനി വി എസ് എഴുതിയ കത്തില്‍ എന്തെങ്കിലും വസ്തുതകള്‍ക്ക് നിരക്കാത്തതുണ്ടെങ്കില്‍ പി ബി അത് നിശ്ചയമായും ചൂണ്ടിക്കാണിക്കും , അതനുസരിച്ച് നടപടിയും എടുക്കും .

ഇവിടെയാരും അച്യുതാനന്ദമാഹാത്മ്യം വര്‍ണ്ണിച്ചിട്ടില്ല. ഈ കേസിന്റെ ഭാഗമായി അച്യുതാനന്ദന്റെ നിലപാടുകല്‍ പരാമര്‍ശിച്ചതേ ഉള്ളു. പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ തെറ്റാണെങ്കില്‍ പി ബി അതിന്റെ പേരില്‍ നടപടി എടുക്കും . കേസു സംബന്ധിച്ച് അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിയോ എന്ന് കോടതി തീരുമാനിക്കും .

അച്യുതാനന്ദന്‍ മഹാനാണോ എന്ന പരാമര്‍ ശനത്തിനു പ്രസക്തിയില്ല. മാഹത്മ്യമുള്ളവരെ ജനങ്ങള്‍ തിരിച്ചറിയും . രണ്ടുമൂന്നു പേര്‍ പാടിപ്പുകഴ്ത്തിയാലൊന്നും മാഹാത്മ്യം വരില്ല.


ഇത് ഒരു അഴിമതി കേസാണ്. കോടതിയുടെ മുമ്പിലാണതുള്ളത്. നിയമം അതിന്റെ വഴിക്ക് തന്നെ പോകും . കേസു ചര്‍ജ് ചെയ്യപ്പെടും ,വിചാരണ നടക്കും . പിണറായി കുറ്റക്കരനാണെന്നു തെളിഞ്ഞാഅല്‍ ശിക്ഷയും കിട്ടും . ഇതില്‍ അതല്ലാതെ വേറൊരു വഴിയുമില്ല.

ഇതിനു രണ്ടു മാനങ്ങളുണ്ട്. നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും . നിയമം അതിന്റെ വഴിക്ക് പോകും . പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ വളരെ പഴയതാണ്. കൊടുത്തും കൊണ്ടും , അടിച്ചും തടഞ്ഞും അതങ്ങനെ മുന്നേറി ഇന്നത്തെ അവസ്ഥയില്‍ എത്തി. ഒരു കാര്യം തീര്‍ ച്ചയാണ്. പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ , ഈ കേസിന്‌ ഇത്ര ജനശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയുമായിരുന്നില്ല. പാര്‍ട്ടിക്കുളിലെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനുള്ള സംവിധാനം അതിനുണ്ട്. അവര്‍ അത് പറഞ്ഞു തീര്‍ക്കും .
kaalidaasan said...72
94 മോഡല്‍ വണ്ടി ലിറ്ററിനു 10 കിലോമീറ്റര്‍ കിട്ടിയിരുന്നു. അതെന്തു ചെയ്യണമെന്നുള്ള ഉപദേശം 25 രൂപക്ക് അളിയന്‍ സംഘടിപ്പിക്കാമെനേറ്റു . അളിയന്‍ പെട്ടെന്നു ഗള്‍ഫില്‍ പോയതു കൊണ്ട് ജി വി ഉപദേശം നല്‍കാമെന്നു പറഞ്ഞ ഗ്യാരേജുമായി സംസാരിച്ചു. ഉപദേശത്തിനു പകരം വണ്ടി പണിയണമെന്നുള്ള തീരുമാനത്തിലെത്തി. 240 രൂപക്ക് പണിതു തരാമെന്ന് ഗ്യാരേജ് ‍ കാരന്‍ പറഞ്ഞു. 15 കിലോമീറ്റര്‍ കിട്ടും 240 രൂപ മതിയെന്നും പറഞ്ഞു. അവിടെ പണിയിച്ചാല്‍ , അവിടെ പറ്റുപടിയുള്ള പ്ലംബറേക്കൊണ്ട്, വീട്ടില്‍ ഒരു ഷവര്‍ ഫിറ്റ് ചെയ്തു തരാമെന്ന് വാക്കാല്‍ സമ്മതിച്ചു. ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചു കരാര്‍ ഏകദേശം തീരുമാനിച്ചു. അപ്പോള്‍ അമ്മായിഅച്ചന്‍ കേറി ഉടക്കി. അടുത്ത പട്ടണത്തിലെ ഗ്യരേജില്‍ 100 രൂപക്ക് പണിത് എടുക്കാമെന്നദ്ദേഹം . ആ വാഗ്ദാനം വീറ്റോ ചെയ്തിട്ട് സ്വന്തം കരാറുമായി ജി വി മുന്നോട്ട് പോയി.

ജി വി 240 രൂപയുടെ സ്ഥാനത്ത് ഒരു കാരണവും കൂടാതെ 375 രൂപ കൊടുത്തു. വണ്ടി പണിതു കിട്ടി . പക്ഷെ പഴയ 10 കിലോമീറ്റര്‍ ഒരു ലിറ്ററില്‍ ഓടിയാല്‍ ഓടി എന്ന അവസ്ഥ. ഭാര്യ കൂടെ കൂടെ ഷവറിന്റെ കാര്യം ഓര്‍മ്മപ്പെടുത്തി. മകന്‍ കരാര്‍ പരിശോധിച്ചപ്പോള്‍ ഷവറിനേക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല എന്നു കണ്ടെത്തുകയും , കരാറിന്റെ അടിസ്താനത്തില്‍ ഷവര്‍ കിട്ടാന്‍ യതൊരു സാധ്യതയുമില്ലെന്ന് , അമ്മയോട് പറയുകയും ചെയ്തു.


ഭാര്യയുടെ ചോദ്യങ്ങള്‍

1. ലിറ്ററിനു 10 കിലോമീറ്റര്‍ കിട്ടാനായി ആദ്യം പറഞ്ഞ 100 രൂപായുടെ പണി ചെയ്താല്‍ പോരായിരുന്നോ?
2. 240 രൂപക്ക് ചെയ്യാമെന്നു സമ്മതിച്ചിടത്ത് 375 രൂപ എന്തിനു കൊടുത്തു?
3. ഷവര്‍ ഫിറ്റ് ചെയ്തിട്ട് മുഴുവന്‍ രൂപയും കൊടുത്താല്‍ പോരായിരുന്നോ?
4. പൊതു ബഡ്ജറ്റില്‍ നിന്നും 135 രൂപ എന്തിനാണധികം കൊടുത്തത്?
5. ഉത്തരത്തിലുള്ളത് എടുക്കാനും പറ്റിയില്ല കഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന അവസ്ഥ എന്തിനുണ്ടാക്കി?
6. ഷവര്‍ ഫിറ്റ് ചെയ്തു കിട്ടാത്തത് നിങ്ങളുടെ കുറ്റം തന്നെയല്ലേ?
7. ആരാണ്, പാളിപ്പോയ ഈ സംരംഭത്തിന്റെ ഉത്തരവാദി?
kaalidaasan said...83
ജയരാജന്‍ ,

കേരളം വൈദ്യുതി പ്രതിസന്ധിയിലായിരുനു എന്നത് ശരിയാണ്. ഇപ്പോഴും വൈദ്യുത പ്രതിസന്ധിയില്‍ തന്നെ. പക്ഷെ അതൊന്നും ഒരു കരാര്‍ നിയമവിരുദ്ധമായി നടപ്പിലാക്കാനുള്ള കാരണങ്ങളല്ല. പെട്ടെന്നു വൈദ്യുതി ഉത്പാദിപ്പിക്കണം എന്ന അഗ്രഹം നല്ലതു തന്നെ. എല്ലാവര്‍ക്കും ആ ആഗ്രഹമുണ്ട്.

ബാലാനന്ദന്‍ കമിറ്റിയെ സി പി എം നിയമിച്ചു എന്നതു തന്നെ, ഈ കരാറിനേക്കുറിച്ച് അന്നു തന്നെ ഗുരതരമായ സംശയങ്ങള്‍ പാര്‍ട്ടിക്കുള്ളിലും ഉണ്ടായിരുന്നു എന്നാണല്ലോ. ആ അവസ്ഥയില്‍ പിണറായി വളരെ കരുതലോടെ നീങ്ങേണ്ടതുണ്ടായിരുന്നു.

നിലവിലുള്ള നിയമങ്ങള്‍ പലതും ലംഘിച്ചും , അതെല്ലാം ചൂണ്ടികാണിച്ചവരെ അവഗണിച്ചും ചിലരെ പരിഹസിച്ചുമാണ്, ഈ കാരാറുമായി മുന്നോട്ടു പോയത്. അതു ഗുരുതരമായ വീഴ്ചകളാണ്. കരാറിനോടനുബന്ധിച്ച് ക്യാന്‍സര്‍ സെന്ററിനു ധനസഹായം , അതും കരാറിലേര്‍പ്പെടാത്തവരില്‍ നിന്നും സംഘടിപ്പിച്ചത് നിഗൂഡമായ കാര്യമാണ്. ആ ധനസഹയം ഒരു സ്വകാര്യ സ്ഥപനത്തിലേക്ക് തിരിച്ചു വിട്ടതും നിഗൂഡമാണ്. ധനസഹായം ഉറപ്പു വരുത്താനുള്ള ഒരു വ്യവസ്ഥയും കരാറില്‍ എഴുതിച്ചേര്‍ക്കാത്തത് അതിലും നിഗൂഡമായ സംഗതിയാണ്. അതു മനപ്പൂര്‍വം എഴുതി ചേര്‍ക്കാതിരുന്നതാണോ എന്ന് മറ്റുള്ളവര്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയുവനാവില്ല. ആ തുക കിട്ടാത്തതാണോ അതോ വഴിതിരിച്ചു വിട്ടതാണോ എന്നൊക്കെ ഇത് ഉയര്‍ത്തുന്ന ചോദ്യങ്ങളുമാണ്.
kaalidaasan said...87
മണികണ്ഠന്‍ ,

ഈ കേസിൽ പൊതുഖജനാവിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നത് എല്ലാവരും അംഗീകരിച്ച വസ്തുതയാണ്. അതുകൊണ്ട് തന്നെ ശിക്ഷയും ഉറപ്പ്. ഇതാവാം ഈ കേസ് കോടതിയിൽ നേരിടുന്നതിനുള്ള ധൈര്യം ആരോപണവിധേയവരായവർക്കില്ലാത്തതിന് കാരണം.

അതു തന്നെയാണ്. കോടതിയില്‍ നേരിടുന്നതിനുള്ള ധൈര്യം ഇല്ല. അതുകൊണ്ടാണ്, സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്തുതന്നെ ഒരു മാര്‍ച്ച്സംഘടിപ്പിച്ചത്. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടി എന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ ഈ മാര്‍ച്ചില്‍ പ്രസംഗിക്കുന്നവരുടെ പറച്ചില്‍ മുഴുവനും സി ബി ഐ യെ ചീത്ത പറയുക, കോണ്‍ഗ്രസിനെ ചീത്ത പറയുക, മാധ്യമങ്ങളെ ചീത്ത പറയുക, ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ വി എസിനെ ചീത്ത പറയുക, എന്നെല്ലാമായിപ്പോയി. എന്തൊക്കെയാണ്, ഇ പി ജയരാജന്‍ പുലമ്പുന്നത്. അടുത്ത ഷാജി കൈലാസ് ചിത്രത്തിലേക്കു വേണ്ടതെല്ലം അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ട്. പോരാത്തത് സുധാകര മന്ത്രിയുടെ വിലാപങ്ങളിലും .


ലാവ്‌ലിൻ 25 കോടിയോളം രൂപ കാനഡയിൽ മലബാർ കാൻസർ സെന്ററിന്റെ പേരിൽ പിരിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയിൽ വിധിയിൽ സൂചനയുണ്ട്. ടെൿനിക്കാലിയക്ക് മലബാറ് കാൻസർ സെന്ററിനു വേണ്ടി കിട്ടിയത് 12കോടി മാത്രം.


ഇതുപോലെ പലതും നടന്നിരിക്കാം . ക്യന്‍സര്‍ സെന്ററിനു കിട്ടേണ്ട പണം മറ്റു വഴിക്ക് തിരിച്ചും വിട്ടിരിക്കാം . അതെല്ലാം കുറ്റപത്രം സമര്‍പിച്ച്, വിചാരണ നടന്നാലേ അറിയാന്‍ പറ്റൂ. കളക്കളി നടത്തിയിട്ടുള്ളവര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതും വിചാരണ നടത്തുന്നതും തടയാന്‍ സര്‍വ്വ ശക്തിയുമെടുത്ത് പയറ്റുന്നു.

കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ചരിത്രത്തില്‍ , കുറ്റം ആരോപിക്കപ്പെട്ട ഒരാള്‍ക്ക് വേണ്ടി പൊരുതാന്‍ , കുറ്റം തെളിയിക്കപെട്ടതല്ല, പാര്‍ട്ടിയുടെ സകല വിഭവങ്ങളും ഉപയോഗപെടുത്തുന്നു, എന്നത് തന്നെ ഇതിലെന്തോ അരുതാത്തതു നടന്നു എന്നതിനു തെളിവാണ്.


അഭിലാഷ് പ്രസിദ്ധപെടുത്തിയ ഐസ്സക്കിന്റെ ലേഖനത്തില്‍ രസകരമായ ഒരു വാചകമുണ്ട്.

1995 ആഗസ്ത് പത്തിനാണ് ഇത് നടന്നത്. രണ്ടാംഘട്ടം മേല്‍പ്പറഞ്ഞ ധാരണപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡിസൈനും മറ്റും ഉണ്ടാക്കുന്നതിനും സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും കസള്‍ട്ടന്റായി എസ്എന്‍സി ലാവ്ലിനെ നിശ്ചയിച്ചു. 1996 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു. 

എത്ര സമര്‍ദ്ധമായി വളച്ചൊടിക്കുന്നു. യധാര്‍ത്ഥത്തില്‍ ഡിസൈനും മറ്റും ഉണ്ടാക്കുന്നതിനും സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനും നിര്‍മാണത്തിനും വഹിക്കുന്നതിനും എല്ലാറ്റിനും കൂടി മേല്‍നോട്ടം വഹിക്കുന്നതിനാണ്, കണ്‍സള്‍ട്ടന്റായി ലാവലിനെ നിശ്ചയിച്ചത്. ഐസ്സക്ക് പിരിച്ചെഴുതിയപ്പോള്‍ അര്‍ത്ഥം മാറിയത് കണ്ടോ?

അതിനുള്ള ഫീസ് 42 ലക്ഷം കനേഡിയന്‍ ഡോളറും . അതായത് 26 കോടി രൂപ. ഇതു വായിക്കുന്ന ഏതു കൊച്ചുകുട്ടിക്കും മനസിലാവും , ഈ തുക ഏതെങ്കിലും സാധന സാമഗ്രികള്‍ സപ്പ്ളൈ ചെയ്യാനല്ല എന്ന്. ഐസ്സക് ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരും മുഖവിലക്കെടുക്കില്ല. കാര്‍ത്തികേയന്‍ ഒപ്പിട്ടത് 26 കോടി രൂപക്കുള്ള വെറും കണ്‍സള്‍ട്ടന്‍സി കരാര്‍ മാത്രമായിരുന്നു. അനുബന്ധമയി ചേര്‍ത്ത പട്ടികയില്‍ ആവശ്യമുള്ള സാധന സാമഗ്രികളുടെ പേരുണ്ടായിരുന്നു എന്നു മാത്രം . അതു സപ്പ്ളൈ ചെയ്യണമെങ്കില്‍ വേറേ കരാറുണ്ടാക്കണമായിരുന്നു. പിണറായി ആ കരാറുണ്ടാക്കി. 374.5 കോടി രൂപക്ക്. ഇതേ പണി ലാവലിന്റെ എഞ്ചിനീയര്‍ 242 കോടി രൂപക്കു ചെയ്യാമെന്ന് ഒരു റിപ്പോര്‍ട്ടും നല്‍കിയിരുന്നു. അതായത്, 132.5 കോടി രൂപ യാതൊരു കാരണവുമില്ലാതെ ലാവലിനു നല്‍കി എന്നാണ്. അതില്‍ നിന്നാണ്, 98 കോടി ക്യാന്‍സര്‍ സെന്റര്‍ പണം എന്ന പേരില്‍ തിരിമറി നടത്തിയിട്ടുള്ളത്. അതെവിടെ പോയി എന്ന് വിചാരണയില്‍ പുറത്തു വന്നേക്കാം . പിണറായിയോ കൂടെയുള്ളവരോ അത് കൈപ്പറ്റിയിട്ടില്ലെങ്കില്‍ എന്തിനാണ്, വെറുതെ പേടിക്കുന്നത്?
kaalidaasan said...94
ഐസ്സക്ക് എഴുതുന്നു.

പിണറായി വിജയന് സാധനസാമഗ്രികള്‍ വാങ്ങാന്‍ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നില്ല. 

ഇതു പച്ചകള്ളം . ടെണ്ടര്‍ വിളിക്കുവാന്‍ കഴിയുമായിരുന്നു.

കാര്‍ത്തികേയന്‍ ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞിരിക്കുന്നു.

Scope of Work
3.1 General

calling for and evaluating tenders and award of contracts

ഇതിന്‌ ഒരര്‍ത്ഥമേ ഉള്ളു. ആ കരാര്‍ പ്രകാരം മറ്റു പണികള്‍ക്ക് ടെണ്ടര്‍ വിളിക്കുകയും കോണ്‍റ്റ്രാക്റ്റ് നല്‍കുകയും ആവാം . ഈ കോണ്ട്രാക്റ്റ് ക്യാനഡയിലുള്ള കമ്പനിക്കു മാത്രമേ നല്‍കാവൂ എന്നൊന്നും വ്യവസ്ഥ ചെയ്തിട്ടില്ല. ക്യാനഡക്കുള്ളില്‍ നിന്നും ധനസഹായം കിട്ടുകയാണെങ്കില്‍ കനേഡിയന്‍ കമ്പനികളെ പരിഗണികണം എന്നേ ഉള്ളു. സാധന സാമഗ്രികള്‍ സപ്പ്ളൈ ചെയ്ത ഇ ഡി സി യില്‍ നിന്നും നേരിട്ട് വാങ്ങുന്നതിനും ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ഇത് കണ്‍ സള്‍ ട്ടന്‍ സിയായ ലാവലിനു തന്നെ നല്‍കിയത് , അധിക ചെലവും , അഴിമതിയുമാണ്.
kaalidaasan said...97
സൂരജിന്റെ സംശയങ്ങള്‍ പലതും അര്‍ത്ഥമില്ലാത്തവയാണ്. ഇവിടെ വിഷയം ലാവലിന്‍ കരാര്‍ എന്ന ഒരു വിഷയം മാത്രമാണ്. ഈ കരാറുകൊണ്ട് ഖജനാവിനു വന്ന നഷ്ടവും അത് ഒപ്പിടാനായി മറികടന്ന നിയമങ്ങളുമാണ്.

വൈദ്യുതി‍ വകുപ്പിലും മറ്റ് വകുപ്പുകളിലും ഇതിലും വലിയ അഴിമതികളും മറ്റും നടന്നിട്ടുണ്ടാകാം . മറ്റു അഴിമതികളില്‍ തീര്‍പ്പുണ്ടാക്കിയിട്ടേ, അല്ലെങ്കില്‍ മറ്റഴിമതികളും പരിഗണിച്ചിട്ടേ ഇതും പരിഗണിക്കാവൂ എന്നു പറയുന്നത് ബാലിശമായ ഒരു വാദമാണ്.

ക്യാന്‍സര്‍ സെന്ററിന്റെ എ ഒ യു, യു ഡി എഫ് പുതുക്കാത്തത് , ഒരു പക്ഷെ രാഷ്ട്രീയമായിരിക്കാം . വ്യക്തമായ നിബന്ധന കരാറില്‍ എഴുതിച്ചേര്‍ക്കാതിരുന്നിട്ട് , യു ഡി എഫിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. സി പി എമ്മിന്റെ ആഭിമുഖ്യത്തിലുള്ള ഒരു ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ യു ഡി എഫ് തല്‍പര്യം കാണിക്കാത്തത് സ്വാഭാവികമാണ്.

2004 ല്‍ കേടായ യന്ത്രം യു ഡി എഫ് ശ്രദ്ധിച്ചില്ല എന്നത് ശരി. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ ക്കാര്‍, അത് ലാവലിനേക്കൊണ്ട് നന്നാക്കിക്കാനോ, മാറ്റിവെപ്പിക്കാനോ എന്തു കൊണ്ട് ശ്രമിച്ചില്ല?

സൂരജിനേപ്പോലുള്ളവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച എല്ലാ കാര്യങ്ങളും സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്റ്റിലുണ്ടെന്ന് എങ്ങനെയാണ്, മനസിലായത്? സി എ ജി ചൂണ്ടിക്കാണിക്കുന്നതെല്ലാം ഉണ്ടാവില്ല. സി എ ജി പല കണ്ടെത്തലുകളും നടത്തി . അവയില്‍ ചിലത് വളരെ ഗുരുതരമായതാണ്. അവയേക്കുറിച്ച് അന്വേഷിക്കാനാണ്, സി ബി ഐയോട് കോടതി ആവശ്യപ്പെട്ടത്

അറിഞ്ഞിടത്തോളം, കരാര്‍ നല്‍കാന്‍ മറികടന്ന നിയമങ്ങളും , വൈദുത്യ കരാറില്‍ ആശുപത്രിക്കുള്ള ധനസഹായം ഉള്‍പെടുത്തിയതും , ആ ധനസഹായം ഉറപ്പുവരുത്താനുള്ള വ്യവസ്ഥകള്‍ ബോധപൂര്‍വം ഒഴിവാക്കിയതും , അതുകൊണ്ട് ധനസഹായം കിട്ടാതെ പോയതും , ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് നേരിട്ട് വിദേശപണം വന്നു ചേരാനുള്ള ഒത്താശ ചെയ്തതും ,ലാവലിന്റെ തന്നെ എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടിയ തുകക്കു കരാര്‍ നല്‍കിയതും, അതു വഴി ഖജനാവിനു വന്ന നഷ്ടവും , ഇതിനു പിന്നില്‍ അഴിമതി നടന്നിരിക്കാനുള്ള സാധ്യതയുമാണ്.


ഇതിന്റെ രാഷ്ട്രീയ വശം , സി പി എമ്മിന്റെ ഔദ്യോഗിക നിലപടുകള്‍ക്ക് വിരുദ്ധമായി ഈ കരാറിലെ പരാമര്‍ശങ്ങളും. ഇലക്റ്റ്രിസിറ്റി ബോര്‍ഡ് ഒരു കമ്പനിയാണെന്നും , അതിനെ ഉടച്ചു വാര്‍ക്കാമെന്നുള്ള സമ്മതവും , രാജ്യ താല്‍പര്യങ്ങള്‍ സം ക്ഷിക്കാതെ കരാറില്‍ ഏര്‍പ്പെട്ടു എന്നതുമൊക്കെയാണ്.

സി എ ജി റി പ്പോര്‍ട്ടിലെ ചില പാളിച്ചകള്‍ ചൂണ്ടിക്കാണിച്ച് ഇതിനെ നിസാരവല്‍ക്കരിക്കാനുള ശ്രമം അപഹാസ്യമാണ്. സി എ ജി റി പ്പോര്‍ട്ടല്ല സി ബി ഐയുടെ കുറ്റപത്രം . അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും സൂരജിനേപ്പോലുള്ളവര്‍ കാണിക്കേണ്ടിയിരിക്കുന്നു.
kaalidaasan said...98
സുകുമാരന്‍ ,


ഇത്തരം സൊസൈറ്റികളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ ഭാരവാഹിത്വം ഉണ്ടെങ്കിലും മുഖ്യമന്ത്രിയോ,മറ്റ് മന്ത്രിമാരോ ഊര്‍ജ്ജ സെക്രട്ടരിയോ ഇടപെടുകയില്ല.


ഇടപെടുകയില്ലെന്നല്ല, ഇടപെടാന്‍ പറ്റുകയില്ല. മുഖ്യമന്ത്രിയും , മന്ത്രിമാരും , സെക്രട്ടറിമാരുമൊക്കെ വേരും ബിം ബം പേറുന്ന കഴുതകള്‍ മാത്രം . 8 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ആണ്, ഭരിക്കുന്നന്നത്. അവരെ തീരുമാനിക്കുന്നത് പാര്‍ട്ടിയും . അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് തുല്യം ചാര്‍ത്തുക എന്ന മഹനീയ കര്‍ത്തവ്യമേ ഇവര്‍ക്കൊക്കെ ചെയ്യാനുള്ളു. വെറും ആലങ്കാരിക പദവി വഹിക്കുന്ന ഇവര്‍ക്കൊക്കെ അതിനുള്ള സമയവും ഉണ്ടായെന്നു വരില്ല. ഫലത്തില്‍ പഞ്ച നക്ഷത്ര ഹോട്ടലും , വിസ്മയ പാര്‍ക്കും പോലെ ഒന്ന്.
kaalidaasan said...105
സൂരജ് ,

എനിക്കൊരു സം ശയവുമില്ല.

ഇതിനു മുമ്പ് കെ എസ് ഇ ബി യിലും മറ്റും നടന്നിട്ടുള്ള അഴിമതികളെല്ലാം ഇവിടെ ചര്‍ച്ച ചെയ്യുന്നതിനു പ്രസക്തിയില്ല എന്നേ ഞന്‍ ഉദ്ദേശിച്ചുള്ളു.

ഇവിടെ സി.ഏ.ജി കാന്‍സര്‍ സെന്ററിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് അങ്കിളിന്റെ പോസ്റ്റിന്റെ വിഷയം എന്നാണ് ഞാന്‍ മനസിലാക്കുന്നത്

ക്യാന്‍സര്‍ സെന്ററിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്, ഈ ബ്ളോഗിന്റെ വിഷയം എങ്കില്‍ സൂരജിന്റ് താഴെ ക്കാണുന്ന കമന്റ് അപ്രസക്തമല്ലേ?

1999 മുതല്‍ 2003 വരെയുള്ള കാലത്ത് നടന്ന പണികളിലെ ടര്‍ബൈനുകളുടെയും റണ്ണര്‍ ബക്കറ്റുകളുടെയും മറ്റും ടെക്നിക്കല്‍ പ്രശ്നങ്ങളടക്കം പലതും അക്കമിട്ട് സി.എ.ജി റിപ്പോര്‍ട്ടില്‍ ഇട്ടിരിക്കുന്നു. പുനരുത്ഥാന ജോലിയുടെ ഭാഗമായി തങ്ങള്‍ സ്ഥാപിച്ച പ്പ്-ഈ-ഡ് ഗൊവെര്നൊര്കള്‍ പിന്നീട് റിപ്പയര്‍ ചെയ്യാനാവാത്തവിധം കേടായതായി 2004ല്‍ ലാവലിന്‍ സമ്മതിച്ചിട്ടും അവ മാറ്റിസ്ഥാപിക്കാനോ നഷ്ടം ലാവലിനില്‍ നിന്ന് വീണ്ടെടുക്കാനോ ഒരു നടപടിയും വൈദ്യുത ബോഡ് സ്വീകരിച്ചില്ല എന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അപ്പോള്‍ 2004ല്‍ ലാവലിന്‍ തന്നെ സാധനം ചീത്തയായകാര്യം സമ്മതിച്ചിട്ടും നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ കുറ്റകൃത്യത്തില്‍ പങ്കാളിയല്ലേ ?

പഴയ കമന്റില്‍ നിന്നും ഒരു പോയിന്റ് കൂടി.

ടെക്നിക്കാലിയ സാമാന്യം അറിയപ്പെടുന്ന ഒരു സ്ഥാപനമാണ്. പരിയാരം മെഡിക്കല്‍ കോളെജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതും (എം.വി.രാഘവന്‍ മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ കരാറ്) അവരു തന്നെയാണ്‍.

ടെക്നിക്കാലിയ അറിയപ്പെടുന്ന സ്ഥാപനമല്ലെന്നോ, അവര്‍ ആശുപത്രി പണിയാന്‍ കഴിവില്ലാത്തവരാണെന്നോ ആര്‍ക്കും എതിരഭിപ്രായമില്ല. പ്രശ്നം അതല്ല. ഒരു സ്വകാര്യ സ്ഥാപനത്തിനു , കേരള സര്‍ക്കാരിനു കിട്ടുന്ന സഹായ ധനം കൈകര്യം ചെയ്യാന്‍ അനുവാദം കൊടുത്തതാണ്. അത് ഏതായാലും നല്ല ഒരു നടപടിയല്ല. പ്രത്യേകിച്ച് സി പി എം എന്ന കമ്യൂണിസ്റ്റുപാര്‍ ട്ടിയുടെ ഉന്നത നേതാവ്, ഇതു ചെയ്യുമ്പോള്‍ അതിനു പ്രാധാന്യം കൂടുന്നു.മുഴുവന്‍ പണവും എത്തിയില്ല എന്നു വരുമ്പോള്‍ അതിനു ഗൌരവം കൂടുന്നു.

മറ്റൊന്നു കൂടി അച്യുതാനന്ദനോ പിണറായിയോ അകത്താവുന്നതോ പുറത്താവുന്നതോ അല്ലല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്നതും .
kaalidaasan said...107
ജി വി,

സി എ ജി റിപ്പോര്‍ട്ടും പത്രവാര്‍ത്തകളും കരാറിന്റെ കോപ്പികളും വെച്ച് പിണറായി കുറ്റക്കാരനാണെന്നും അല്ലെന്നും

പിണറായി കുറ്റക്കാരനാണോ അല്ലയോ എന്നൊന്നും ആരും തീരുമാനിച്ചിട്ടില്ല. സി എ ജി റിപ്പോര്‍ട്ടും പത്രവാര്‍ത്തകളും കരാറിന്റെ കോപ്പികളും വച്ച് പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ആരും ഒരഭിപ്രായവും പറയില്ലയിരുന്നു, പിണറായിയും പാര്‍ട്ടിയും കുറച്ച് ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ . ഈ കേസ് പര്‍ട്ടിക്കെതിരെ എന്നു വിലയിരുത്തിയിടത്തു തുടങ്ങി പ്രശ്നം . ആ ഒരൊറ്റ കാര്യം കൊണ്ടാണ്, ഇതിനു ഇത്ര പ്രധാന്യം വന്നതും ആളുകള്‍ ഇത്രയധികം ചര്‍ച്ച ചെയ്തതും . പാര്‍ട്ടിക്കെതിരെ അല്ല വ്യക്തിക്കെതിരെയാണെന്നു സ്ഥപിക്കാനാണ്, ഇതില്‍ സിംഹഭാഗവും ഉപയോഗിച്ചതും .

പിണറായിയുടെ അഴിമതികേസും മറ്റു പലതും പോലെ ഒന്നാകുമായിരുന്നു, ബോഫോഴ്സ് കേസുമുതല്‍ പാര്‍ട്ടി സ്വീകരിച്ച നയം ഇതിലും പിന്തുടര്‍ന്നിരുന്നെകില്‍ . പക്ഷെ നിര്‍ഭഗ്യവശാല്‍ അതുണ്ടായില്ല. അതു കൊണ്ടാണിത് ഇത്രയധികം ശ്രദ്ധ പിടിച്ചു പറ്റിയത്. അതേക്കുറിച്ച അളുകള്‍ പ്രതികരിച്ചപ്പോള്‍ ജയരാജനും സുധാകരനും ഭ്രാന്തു പിടിച്ചു. അത് സി പി എം പോലുള്ള പാര്‍ട്ടിയില്‍ ഇന്നുവരെ കാണാത്ത തരത്തിലും . പിണറായിക്കപ്പുറം പാര്‍ട്ടിയില്ല എന്നുള്ള ജുഗുപ്സാവഹമായ തലത്തിലേക്ക് വരെ വ്യക്തി പൂജ ചെന്നെത്തി. സംസ്കാര സമ്പന്നര്‍ എന്നഭിമാനിക്കുന്ന കേരളീയര്‍ അതു കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. എല്ലാ മാധ്യമങ്ങളും കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതു മത്രമേ ചര്‍ച്ച ചെയ്യുന്നുള്ളു. അതു കണ്ട് പിണറായിക്കും ഭ്രന്തു പിടിച്ചപോലെയയി. അതിന്റെ ലക്ഷണമാണ്, മംഗളം പത്രപ്രതിനിധിയുടെ നേരെ ചൊരിഞ്ഞ പരിഹാസ ചിരി. ഇപ്പോള്‍ മാധ്യമ സിന്ഡിക്കേറ്റ് എന്നും പറഞ്ഞു വരുന്നതിന്റെ കാരണവും അതു തന്നെ.

യന്ത്രസാമഗ്രികള്‍ പലതും കസ്റ്റമൈസ്ഡ് ആയിരിക്കുമെന്നതിനാല്‍ അത് വാങ്ങുന്ന പിണറായിക്ക് പഴയ കരാറിലെ ഈ എസ്റ്റിമേറ്റല്ലാതെ മറ്റെന്ത് സഹായമാണ് ഉള്ളത്?

ഓരോ പ്രോജക്റ്റിലെയും യന്ത്രസാമഗ്രികള്‍ കസ്റ്റമൈസ്ഡ് ആയിരിക്കും . പന്നിയാര്‍ പവര്‍ പ്രോജക്റ്റിലെ യന്ത്ര സാമഗ്രികളായിരിക്കില്ല ചെങ്കുളത്തിലേത്. അതു ലവലിനോട് മേടിച്ചാലും മറ്റേതു കമ്പനിയോട് മേടിച്ചാലും മാറ്റമുണ്ടാകില്ല. വേറേയാര്‍കുമതു പോലെ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ കഴിവില്ല എന്ന് കരുതുന്നത് വിഡ്ഡിത്തമല്ലേ? കെ എസ് ഇ ബി യിലെ പരിചയസമ്പന്നനായ ഏതൊരു എഞ്ചിനീയര്‍കും ഇതുപോലെ ഒരു ലിസ്റ്റ് ഉണ്ടാക്കാവുന്നതേ ഉള്ളു. കാര്‍ത്തികേയന്‍ ഒരു കണ്‍സള്‍ട്ടന്‍സി കാരാര്‍ ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ , പിണാറായി എന്തു ചെയ്യുമായിരുന്നു?

കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറിന്റെ പ്രതിഫലത്തുക 42 ലക്ഷം കനേഡിയന്‍ ഡോളറായിരുന്നു. അതു കൊണ്ട് ഒരു യന്ത്ര സാമഗ്രികളും വാങ്ങാന്‍ ‍ സാധിക്കില്ലായിരുന്നു. ലവലിന്‍ അതിന്റെ ലിസ്റ്റ് തയ്യാറാക്കി എന്നേ ഉള്ളു. അത് ലാവലിന്റെ കയ്യില്‍ നിന്നു വാങ്ങണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചില്ല. യന്ത്ര സാമഗ്രികള്‍ സപ്പ്ളൈ ചെയ്യാനും പണി നടത്താനും ടെണ്ടര്‍ വിളിക്കണം എന്ന് വ്യക്തമായി Scope of Works എന്ന പാരഗ്രാഫില്‍ പറഞ്ഞിട്ടുണ്ട് താനും .

374കോടി യുഡി എഫിന്റെ ആരോപണമാണ്.

അല്ല. ഈ കാര്യം വി എസ് പി ബി ക്ക് എഴുതിയതെന്നു പറഞ്ഞ് പി കെ പ്രകശ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നാണ്. അതില്‍ പറഞ്ഞിരിക്കുന്നത് ഇതാണ്.

242 കോടി രൂപ ചെലവില്‍ മാറ്റിസ്ഥാപിക്കാമെന്ന് ലാവലിന്റെ കണ്‍സള്‍ട്ടന്റായ എഞ്ചിനീയറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ 374.5 കോടി രൂപ നഷ്ടം വരുന്ന രീതിയില്‍ ഈ കരാറില്‍ ഏര്‍പ്പെട്ടതിന്റെ കോഴയാണ് മലബാര്‍ കാന്‍സര്‍സെന്ററിന് നല്‍കാമെന്നേറ്റ 98 കോടി രൂപ.

വര്‍ക്കേഴ്സ് ഫോറത്തില്‍ വന്ന ഒരു ലേഖനവും ആരുടെയും സംശയം മാറ്റില്ല.

ക്യാന്‍സര്‍ ആശുപത്രിയുടെ ഗ്രാന്റ് മറ്റെവിടെയെങ്കിലും പോയി എന്നൊനും സി ബി ഐ പറഞ്ഞിട്ടില്ല. അതറിയണമെങ്കില്‍ ലാവലിന്റെ പ്രതിനിധിയുള്‍പടെയുള്ളവരെ വിചാരണ ചെയ്യണം .

കുറ്റ്യാടി പദ്ധതിയിലെ നടപടിക്രമങ്ങള്‍ അതേ പോലെയാണ് ഇവിടെയും പാലിക്കപ്പെട്ടിട്ടുള്ളത്.

കുറ്റ്യാടി പദ്ധതിയിലെ നടപടിക്രമങ്ങള്‍ അതേ പോലെയല്ല ഇവിടെയും പാലിക്കപ്പെട്ടിട്ടുള്ളത്. ഇതിനു ഗ്ളോബല്‍ ടെണ്ടര്‍ വിളിക്കാന്‍ ഒരു നിയമ തടസവും ഇല്ലായിരുന്നു. ടെണ്ടര്‍ വിളിച്ച് കരാര്‍ മറ്റുള്ളവര്‍ക്ക് നല്‍കിയാല്‍ ക്യാനഡയില്‍ നിന്നും ധനസഹായം കിട്ടിയേക്കില്ല എന്നേ ഉള്ളു. അതുകോണ്ട് ക്യാനഡയില്‍ നിന്നുള്ള കമ്പനികളെ സപ്പ്ളൈ കരാര്‍ ഏല്‍പ്പിക്കണമെന്നു വരുമായിരുന്നു. അതിനു യാതൊരു തടസവുമില്ലായിരുന്നു. ലാവലിന്‍ എന്ന ഇടനിലക്കാരനെ ഒഴിവാക്കി , ഇപ്പോള്‍ സാധനം നിര്‍മ്മിച്ചു നല്‍കിയ കമ്പനിയില്‍ നിന്നും കുറഞ്ഞ വിലക്ക് സാധനങ്ങള്‍ കിട്ടുമായിരുന്നു. ലാവലിനെ ഏല്‍പിച്ചതു കോണ്ട് ഇടനിലക്കാരനുള്ള കമ്മീഷനും കൊടുക്കേണ്ടി വന്നു.

കിറ്റ്യാടി പ്രോജക്റ്റിനു വേണ്ടി നല്‍കിയ സഹായ ധനം വൈദ്യുതി രം ത്തെ മറ്റു കാര്യങ്ങള്‍ക്കാണ്, ചെലവഴിച്ചത്. ഇവിടെ ആശുപത്രി നിര്‍മിക്കാനായി ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് തിരിച്ചു വിട്ടു. അത് ഉറപ്പാക്കാനുള്ള ഒരു വ്യവസ്ഥയും കരാറില്‍ എഴുതി ചേര്‍ത്തില്ല.
kaalidaasan said...111
ജിനേഷ് ,


വി എസിനെ ആരെങ്കിലും എപ്പോഴെങ്കിലും പുണ്യാളനായി പ്രഖ്യാപിച്ച കാര്യം ഞാന്‍ അറിഞ്ഞില്ല. അല്‍ഫോന്‍സാമ്മയെ പുണ്യാളത്തിയായി അടുത്തെയിടെ പ്രഖ്യാപിച്ചതായി കേട്ടു.

ബാലനന്ദനു പിണറായിയുടെ ഡീലിംഗ്സില്‍ കലിപ്പുണ്ടായിരുന്നു. അത് കൊണ്ടാണദ്ദേഹം അതിനെ എതിര്‍ത്തതും . പാര്‍ട്ടി ആദേഹത്തിന്റെ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു. അതില്‍ വി എസ്, ഇ എം എസ്, നായനാര്‍ ഉള്‍പ്പടെയുള്ളവരുണ്ടായിരുന്നു. അന്നു പാര്‍ട്ടിയിലെ ഭൂരിപക്ഷം പിണറായിയുടെ കൂടെ നിന്നു. വി എസ് മാത്രമാണു കൂടെയുണ്ടായിരുന്നതെങ്കില്‍ താങ്കളുടെ അരോപണത്തിനു പ്രസക്തിയുണ്ടായിരുന്നേനെ.


പാര്‍ട്ടി തീരുമാനിച്ചത് , അറ്റകുറ്റപ്പണി ചെയ്യുന്നതിലും നല്ലത് പഴയ യന്ത്രങ്ങള്‍ മാറ്റി വക്കുന്നതാണെന്നു മാത്രമാണ്. യന്ത്രങ്ങള്‍ മാറ്റി വക്കുന്നതില്‍ പിണറായി ചെയ്ത പോലെ വഴിവിട്ട കരാറുകളും തീരുമനങ്ങളും എടുക്കാനല്ല. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താല്‍ പര്യം സംരക്ഷിച്ചുകൊണ്ട് പാര്‍ട്ടി നയങ്ങള്‍ക്കനുസരിച്ചുള്ള ഒരു കരാറുണ്ടാക്കുമെന്നാണ്, പാര്‍ട്ടി കരുതിയത്. പക്ഷെ പിണറായി അതു ചെയ്തില്ല. അതിനു വി എസിനെയോ , നായനാരെയോ, ഇ എ എസിനെയോ മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങളെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
നിയമമനുസരിച്ച്, ഖജനാവിനു നഷ്ടം വരാതെ, പാര്‍ട്ടി നയങ്ങളും , സംസ്ഥാന താല്‍പ്പര്യങ്ങളും സംരക്ഷിച്ച്, ക്യാന്‍സര്‍ സെന്ററിനുള്ള സഹായം നേടിയെടുത്ത് , ഈ കരാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ , പിണറായിയെ ആരും ​കുറ്റപ്പെടുത്തില്ലായിരുന്നു. അഴിമതി കേസില്‍ പ്രതിയാവില്ലായിരുന്നു.
kaalidaasan said...133
ജി വി

വ്യവസ്ഥാപിതമായ കുറേ നടപടി ക്രമങ്ങള്‍ എല്ലാക്കാര്യങ്ങളിലും ഒരു ജനധിപത്യ സര്‍ക്കാര്‍ പാലിക്കണമെന്ന് നമ്മുടെ ജനപ്രതിനിധികള്‍ തന്നെ നിയമസഭയില്‍ വച്ച് പാസ്സാക്കിയെടുത്തിട്ടുണ്ട്. അതനുസരിച്ചുള്ള ഉപദേശങ്ങള്‍ നല്‍കാന്‍ ഉദ്ദ്യോഗസ്ഥവൃന്ദം ബാധ്യസ്ഥരാണ്. ആ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും, ഇല്ലെങ്കില്‍ അക്കാര്യം നിയമസഭയെ അറിയിക്കാനും സി.ഏ.ജിയെ ഭരണഘടന അനുശാസിക്കുന്നു.

ഇതു വസ്തുതകള്‍ വളചൊടിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ നിബന്ധനകള്‍ പാലിച്ചിട്ടിട്ടുണ്ടോ എന്നു നോക്കലല്ല, സി എ ജിയുടെ ചുമതല. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും സര്‍ക്കാര്‍ സ്ഥാപങ്ങളുടെയും വരവു ചെലവു കണക്കുകള്‍ പരിശോധിക്കാനുള്ള ഒരു സംവിധാനമാണത്. ആ പരിശോധനയില്‍ എന്തെങ്കിലും അസാധാരണമായത് കണ്ടാല്‍ അതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയും അതിനേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയുമാണാ സ്ഥാപനത്തിന്റെ ഉദ്ദെശ്യം . സര്‍ക്കാര്‍ എന്നു പറഞ്ഞാല്‍ ഒരു പറ്റം ഉദ്യോഗസ്ഥര്‍ മാത്രമല്ല. ഉദ്യോഗസ്ഥര്‍ ഉപദേശം നല്‍കിയോ ഇല്ലയോ എന്നൊന്നും പരിശോധിക്കേണ്ട ബാധ്യത സി എ ജിക്കില്ല . വരവു ചെലവു കണക്കുകളില്‍ തിരിമറി നടന്നിട്ടുണ്ടോ എന്നും, അനാവശ്യമായ ചെലവുകള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിച്ച് , പ്രസിഡണ്ടിനും ഗവര്‍ണ്ണര്‍ക്കും റിപ്പോര്‍ട്ട് നല്‍കുകയാണ്, സി എ ജിയുടെ ജോലി. ആ റിപ്പോര്‍ട്ടുകള്‍ പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റി പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കും .

മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം ഒരു വൈദ്യുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്, നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന്, ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ തല പരിശോധിക്കണമെന്നാണ്, പിണറായി ഫയലില്‍ രേഖപ്പെടുത്തിയതെന്നാണ്, സി എ ജി റിപ്പോര്‍ ട്ട് ചെയ്തത്. ഇതില്‍ ആരാണ്, തെറ്റുകാരന്‍ ? നിയമവിരുദ്ധത ചൂണ്ടികാണിച്ച ഉദ്യോഗസ്ഥനോ അതിനെ പരിഹസിച്ച പിണറായിയോ?

http://cag.gov.in/html/aboutusconstiution.htm

149. Duties and Powers of the Comptroller and Auditor-General -

The Comptroller and Auditor-General shall perform such duties and exercise such powers in relation to the accounts of the Union and of the States and of any other authority or body as may be prescribed by or under any law made by Parliament and, until provision in that behalf is so made, shall perform such duties and exercise such powers in relation to the accounts of the Union and of the States as were conferred on or exercisable by the Auditor-General of India immediately before the commencement of this Constitution in relation to the accounts of the Dominion of India and of the provinces respectively.

150. Form of accounts of the Union and of the States -

The accounts of the Union and of the States shall be kept in such form as the President may, on the advice of the Comptroller and Auditor-General of India, prescribe.

151. Audit Reports -

(1) The reports of the Comptroller and Auditor-General of India relating to the accounts of the Union shall be submitted to the president, who shall cause them to be laid before each House of Parliament.

(2) The reports of the Comptroller and Auditor-General of India relating to the accounts of a State shall be submitted to the Governor of the State, who shall cause them to be laid before the Legislature of the State.
kaalidaasan said...136
ജി വി

പിണറായി ഇന്നസെന്റാണെന്ന് കരുതാനാവില്ല. അതുപോലെ കുറ്റവാളിയാണെന്നും കരുതാനാവില്ല.

ഇതാണ്, ഭൂരിഭാഗം കേരളീയരുടെയും അഭിപ്രായം . സി എ ജി എന്ന ഭരണഘടന സ്ഥാപനം ഇടപാടില്‍ വന്ന ചില പാളിച്ചകളേപ്പറ്റി പരാമര്‍ശിച്ചു. കേരള സര്‍ക്കാരിന്റെ വിജിലന്സ് അന്വേഷണത്തില്‍ കുറച്ച് ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തി എന്നും കണ്ടെത്തുകയും , കൂടുതല്‍ അന്വേഷണം നടത്തേണ്ടതാണെന്നും പറഞ്ഞു. സി ബി ഐ അന്വേഷിച്ചപ്പോള്‍ പിണറായി വിജയനില്‍ നിന്നും പല വീഴ്ചകളും പറ്റിയിട്ടുണ്ടെന്നും അതിന്റെ വെളിച്ചത്തില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പറഞ്ഞു. കുറ്റവാളിയാണോ ഇന്നസന്റാണോ എന്നത് കോടതിയല്ലേ തീരുമാനിക്കേണ്ടത്?

സി പി എം പക്ഷെ വിലയിരുത്തുന്നത്, ജി വി വിലയിരുത്തിയ പോലെ അല്ല. പിണറായി ഇന്നസന്റാണെന്നു തന്നെയാണ്, പാര്‍ട്ടി വിലയിരുത്തുന്നത്. പാര്‍ട്ടിയെ മനപൂര്‍വം കരിവാരിത്തേക്കാനാണ്, സി ബി ഐ യെ കോണ്‍ഗ്രസ് ഉപയോഗിച്ചതെന്നും അവര്‍ പറയുന്നു. അതല്ലെ ഇ ചര്‍ച്ചകള്‍ക്കെല്ലാം അടിസ്ഥാനം ?.


ജി വി പറഞ്ഞപോലെ പിണറായി തെറ്റുകാരനാണോ എന്ന് കോടതി തീരുമനിക്കട്ടേ എന്ന് പാര്‍ട്ടിയും പറഞ്ഞിരുന്നെങ്കില്‍ ഇതു പോലെ ഒരു ചര്‍ച്ച തന്നെ ഉണ്ടാകുമായിരുന്നില്ല.

ഇവിടെ പ്രതിക്കൂട്ടില്‍ പാര്‍ട്ടിയാണ്. ഒരു വ്യക്തിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ പാര്‍ട്ടിക്കെതിരെ എന്നാണ്, അവര്‍ വിലയിരുത്തിയത്. അത് ഒന്നാമത്തെ തെറ്റ്. ഇനി പിണറായി തെറ്റുചെയ്തു എന്ന് കോടതി അഭിപ്രായപ്പെട്ടാല്‍ അത് പാര്‍ട്ടി ഒന്നാകെ തെറ്റ് ചെയ്തു എന്ന്, ശത്രുക്കള്‍ വിലയിരുത്തും. അതില്‍ അവരെ കുറ്റം പറയുവാനാവില്ല. ഇതിനു മുമ്പുണ്ടായിട്ടുള്ള എല്ലാ അഴിമതി കേസുകളിലും പാര്‍ട്ടി നയം ഇതായിരുനില്ല. ബോഫോര്‍സ് കേസില്‍ രജീവ് ഗാന്ധി അഴിമതി കാണിച്ചു എന്നായിരുന്നു പാര്‍ട്ടി ആദ്യം മുതലേ പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ ഈ ഇരട്ടത്താപ്പ് അവരുടെ ധാര്‍മ്മികത വലരെയധികം ചോര്‍ത്തികളഞ്ഞു. ഇനിയൊരു അഴിമതികേസില്‍ അഭിപ്രായം പറയുവാനുള്ള അവകാശം തന്നെ അവര്‍ ഇല്ലാതാക്കി.
kaalidaasan said...139
സൂരജ്,

ടെക്നിക്കാലിയ ആണ് പരിയാരം മെഡിക്കല്‍ കോളെജ് ബില്‍ഡിംഗുകളും ആശുപത്രിയും മുഴുവന്‍ പണിയാനുള്ള ഡിസൈനും കണ്‍സള്‍ട്ടന്‍സിയും ഏറ്റെടുത്തത്. എല്‍.ആന്റ് ടി കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് നടത്തിയെന്നു മാത്രം. ഡിസൈനും ബ്ലൂപ്രിന്റുമടക്കം മുഴുവനും ടെക്നിക്കാലിയയെ ആണ് എം.വി രാഘവന്റെ കാലത്ത് (1993ല്‍) ഏല്‍പ്പിച്ചിരുന്നതും.

പ്രസക്തമായ പോയിന്റ്. അപ്പോള്‍ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിക്കുന്ന സ്ഥാപനത്തിനു തന്നെ വര്‍ക്ക് നല്‍കണമെന്നു നിര്‍ബന്ധമില്ല. എം വി ആര്‍ ടെക്നിക്കാലിയയെ കണ്‍സള്‍ട്ടന്‍ സി ഏല്‍പിച്ചു . നായനാര്‍ സര്‍ക്കാര്‍ വര്‍ക്ക് L&Tയെ ഏല്‍പ്പിച്ചു. കര്‍ത്തികേയന്‍ കണ്‍സള്‍ട്ടന്‍സി ലാവലിനെ ഏല്‍പ്പിച്ചു. പിണറായിക്ക് വേറെ ആരെ വേണമെങ്കിലും സാധനങ്ങള്‍ സപ്പ്ളൈ ചെയ്യാനും മറ്റു പണികളും ഏല്‍പ്പിക്കാമായിരുന്നു. ലാവലിന്‍ കേസിലെ ഒരു പ്രധാനവീഴ്ച ഇതാണ്.

ഇവിടെ “അഴിമതി” എന്നൊരു ഫാക്റ്റര്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാരിനു വരേണ്ട പണം ടെക്നിക്കാലിയയ്ക്ക് പോയിട്ടുണ്ടോ, ഉണ്ടെങ്കില്‍ മുഴുവന്‍ പണവും എത്തിയോ, അങ്ങനൊരു “വഴിതിരിയ്ക്ക”ലിന് ഏതു ധാരണപ്രകാരമാണ് ലാവലിനും സര്‍ക്കാരും തയ്യാറായത് എന്ന കാര്യങ്ങളില്‍ ആണെന്ന് തോന്നുന്നു.

ഇതു തെറ്റാണ്. അഴിമതിയേക്കുറിച്ച് സൂരജിന്റെ കാഴ്ചപ്പാട് തെറ്റാണ്. ഇതില്‍ പല വിഷയങ്ങലും അഴിമതിയുടെ പരിധിയില്‍ വരും .

1. ലാവലിനു കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ 26 കോടി നല്‍ കാന്‍ കാര്‍ ത്തികേയന്‍ തീരുമാനിച്ചിരുന്നു. അത് 17 കോടിയാക്കി കുറച്ചത് നേട്ടമായിട്ടാണ്, അവകാശപെട്ടത്. ലാവലിനു തന്നെ പണിയും ഏല്‍പ്പിച്ചപ്പോള്‍ കണ്‍സള്‍ട്ടന്‍സി പണം കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കണ്‍സള്‍ട്ടന്‍ സി, പണിക്കു മേല്‍നോട്ടം വഹിക്കാനുള്ള പണമാണ്. കണ്‍സള്‍ട്ടന്‍സി കരാര്‍ പ്രകാരം നടത്തേണ്ട ഒരു പണിയും അവര്‍ ചെയ്തിരുന്നില്ല. അതു സപ്പ്ളൈ കരാറാക്കുമ്പോള്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദക്കേണ്ടതായിരുന്നു. ലാവലിന്‍ യാതൊരു പണിയും ചെയ്യാതെ 17 കോടി കൊടുത്തത് അഴിമതിയുടെ വകുപ്പില്‍ തന്നെ വരും .

2. സപ്പ്ളൈ കരാര്‍ ലാവലിനുമായി ഒപ്പുവച്ചുകഴിഞ്ഞാണ്, പിണറായി മന്ത്രിസഭയുടെ അനുമതി തേടിയത്.1998 മാര്‍ച്ച് മൂന്നിനാണ്, പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം നിലയങ്ങളുടെ നവീകരണം സംബന്ധിച്ച തീരുമാനം മന്ത്രിസഭയെക്കൊണ്ട് എടുപ്പിച്ചത്. മറ്റെല്ലാ നടപടികളും നോട്ടില്‍ വിശദീകരിച്ചുവെങ്കിലും, നിലയങ്ങളുടെ നവീകരണത്തിന് 1997 ഫെബ്രുവരി 10നു തന്നെ സപ്ളൈ കരാര്‍ ഒപ്പുവച്ചിരുന്നു, എന്ന സുപ്രധാന കാര്യം മറ്റു മന്ത്രിമാരില്‍നിന്നു മറച്ചുവച്ചു.

വൈദ്യുതി നിലയങ്ങളുടെ നവീകരണവും കാന്‍സര്‍ ആശുപത്രിക്കു പണം ലഭിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നു മന്ത്രിസഭ കരുതി. എന്നാല്‍ നവീകരണത്തിനൊപ്പം കാന്‍സര്‍ ആശുപത്രിക്കു പണം ലഭ്യമാക്കാനും നിബന്ധനയുണ്ടാക്കണമെന്ന ബോര്‍ഡ്
സെക്രട്ടറിയുടെ നിര്‍ദേശം മന്ത്രിസഭയില്‍നിന്നു മറച്ചുവച്ചു. ലാവലിന്‍ ‍ ക്വോട്ട് ചെയ്ത തുക കൂടുതലാണെന്ന സുബൈദാ കമ്മിറ്റി റിപ്പോര്‍ട്ടും മറച്ചുവച്ചു.

പിണറായി മന്ത്രിസ്ഥാനം ഒഴിഞ്ഞു രണ്ടുവര്‍ഷത്തിനു ശേഷവും കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ സ്പെഷല്‍ ഓഫിസര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടതിനു രേഖയുണ്ട്.

ലാവലിന്‍ ‍ പ്രതിനിധികളായ ദിലീപ് രാഹുലനും നാസറും, പിണറായിയെ ആദ്യം കാണുകയും, തുടര്‍ന്ന് അദ്ദേഹത്തിന്റെ ശുപാര്‍ശയുമായി വൈദ്യുതി ബോര്‍ഡിനെ സമീപിക്കുകയുമാണു ചെയ്തിരുന്നത്.


വൈദ്യുതിയും കാന്‍സറുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുകയും നവീകരണ പദ്ധതിയെ എതിര്‍ക്കുകയും ചെയ്ത ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്നു പിണറായി പ്രതികരിക്കുകയുണ്ടായി.

വൈദ്യുതി പദ്ധതികള്‍ സംബന്ധിച്ച സാങ്കേതിക പരിജ്ഞാനമില്ലാത്ത പിണറായി വിജയന്‍ 243.98 കോടി രൂപയ്ക്കു ലാവലിനു കരാര്‍ നല്‍കാന്‍ ക്യാനഡ പര്യടനവേളയില്‍ തീരുമാനിക്കുകയായിരുന്നു. പിണറായിയുടെ സംഘത്തില്‍ സാങ്കേതികജ്ഞാനമുള്ള ആരുമില്ലായിരുന്നു.


കരാര്‍ ഒപ്പുവച്ചപ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്ററിനു സഹായം ഉറപ്പുവരുത്താനും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടായിരുന്നു. ഇത്തരമൊരു വ്യവസ്ഥ വയ്ക്കണമെന്നു ബോര്‍ഡ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടും ഒന്നും ചെയ്തില്ല.


കാന്‍സര്‍ ആശുപത്രിയുടെ നിര്‍മാണത്തിനു ടെക്നിക്കാലിയ എന്ന സ്ഥാപനത്തെ കണ്‍സല്‍റ്റന്റായി നിയമിക്കാനും ലാവലിനെ അനുവദിച്ചു. ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കേണ്ട കാന്‍സര്‍ ആശുപത്രിയെ മുഖ്യമന്ത്രിയില്‍ സ്വാധീനം ചെലുത്തി ഊര്‍ജ വകുപ്പിനു കീഴില്‍ നിലനിര്‍ത്തിയതില്‍നിന്നുതന്നെ ഇക്കാര്യത്തിലെ താല്‍പര്യം വ്യക്തമാണ്.

3. ചെലവു കുറഞ്ഞ നാലു മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നിട്ടും, അവയെ തള്ളിക്കളഞ്ഞു കോടികള്‍ പാഴാക്കി മറ്റൊരു മാര്‍ഗം സ്വീകരിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.

243.74 കോടിയായി ഉയര്‍ന്ന പദ്ധതി തുക വീണ്ടും വര്‍ധിച്ച് 333.15 കോടിയായി. പണി പൂര്‍ത്തിയായപ്പോള്‍ 389.98 കോടി ലാവലിന്റെ കയ്യിലുമായി.
kaalidaasan said...146
സൂരജ് ,

രണ്ട് പ്രാവശ്യം ലാവലിന്‍ തന്നെ ധാരണാ പത്രം കരാറാക്കണം എന്ന് മുഖ്യന്‍ ആന്റണിക്ക് എഴുതിയിട്ടുണ്ടല്ലോ. അതിനു പ്രതികരിക്കാത്ത ആന്റണി അപ്പോള്‍ കരാറില്‍ നിന്നൂരിപ്പോരാന്‍ “ലാവലിനെ സഹായി”ക്കുകയായിരുന്നില്ലേ ?

ഇവിടെയാണ്, സൂരജിനു തെറ്റിയത്. ഇന്‍ഡ്യന്‍ ഇലക്ട്രിസിറ്റി ആക്റ്റിനു വിരുദ്ധമായി അശുപത്രികുള്ള ധനസഹായം വൈദ്യുതി കരാറിന്റെ ഭാഗമായി , പിണറായി വിജയന്‍ ഉള്‍ പ്പെടുത്തി. അതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്നും പറഞ്ഞു. പിന്നീടു വന്ന മന്ത്രിമാരാരും ഈ നിയമ വിരുദ്ധമായ ഏര്‍പ്പാട് , തുടര്‍ന്നില്ല എന്നത് ഒരു തെറ്റായിട്ടണോ, സൂരജ് വിലയിരുത്തുന്നത്.

ശര്‍മ്മയും ആന്റണിയും , ഒരു പക്ഷെ ഇതു തിരിച്ചറിഞ്ഞിട്ടായിരിക്കും ഇതില്‍ തല്‍ പര്യം കാണിക്കാത്തത്. സൂരജിന്റെ വിശകലനം മുഴുവന്‍ ക്യാന്‍ സര്‍ സെന്ററിനു പണം കിട്ടാത്ത ഒറ്റ കാര്യത്തില്‍ ചുറ്റിത്തിരിയുകയാണ്. പക്ഷെ യധാര്‍ത്ഥ വിഷയം അതില്‍ നിന്നും വളരെ ഗൌരവമായതാണ്. ക്യാന്‍സര്‍ സെന്ററിനു പണം മുഴുവന്‍ കിട്ടിയിരുന്നെങ്കിലും , ഈ കേസ് പൊന്തി വരുമായിരുന്നു. അങ്ങനെ വരുമ്പോള്‍ ആന്റണിയും ഇതില്‍ പ്രതിയാക്കപ്പെട്ടേനെ. അദ്ദേഹം തടി തപ്പിയതില്‍ ഒരു കുറ്റവും പറയാനില്ല. സി പി എമ്മിന്റെ പ്രധാന ആരോപണം കാര്‍ത്തികേയനെയും ആന്റണിയേയും പ്രതിയാക്കിയില്ല എന്നതാണല്ലോ.

ക്യാന്‍സര്‍ സെന്ററിനു പണം കിട്ടാത്തത് പല ആരോപണങ്ങളില്‍ ഒന്നുമാത്രം . ഈ വിഷയം ക്യാന്‍സര്‍ സെന്ററിനു കിട്ടാതെ പോയ പണത്തില്‍ ഒതുക്കുന്നത് ശരിയായ സമീപനമല്ല. 242 കോടി രൂപക്കുള്ള ഒറിജിനല്‍ കരാറിന്റെ പാരിതോഷികമായി 98 കോടി ക്യാന്‍സര്‍ സെന്ററിനു നല്‍കി എന്നതാണ്, അടിസ്ഥാന പ്രശ്നം . വൈദ്യുതി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ലാവലിന്‍ , അല്ലെങ്കില്‍ വൈദ്യുതി പദ്ധതിയുടെ കരാര്‍ കിട്ടാന്‍ ലാവലിന്‍ അത് ശരിയാക്കിക്കൊടുത്തു. ഈ പ്രശ്നത്തില്‍ നിന്നാണെല്ലാം ആരംഭിക്കുന്നതും . 242 കോടി എന്നത് പിന്നീട് 353 ഉം 374 (389 എന്ന് മനോരമ റിപ്പോര്‍ട്ട്) കോടിയുമായി ഉയര്‍ന്നു. ലാവലിന്‍ ക്യാന്‍സര്‍ സെന്ററിനു നല്‍കാമെന്നു സമ്മതിച്ച 98 കോടിയിലും കൂടുതല്‍ അവര്‍ക്ക് നമ്മള്‍ അധികമായി കൊടുത്തു. ക്യാന്‍സര്‍ സെന്ററിനു കിട്ടനുള്ള പണം എം ഒ യു പുതുക്കിയാലേ കിട്ടു എന്നൊന്നും കരാറില്‍ വ്യവസ്ഥ്ഹ ചെയ്തിട്ടില്ല. അത് മനപ്പൂര്‍ വം വ്യവസ്ഥ ചെയ്യാതിരുന്നതാണോ എന്ന് സം ശയിക്കേണ്ടിയിരിക്കുന്നു. എം ഒ യു പുതുക്കാഅന്‍ സാധ്യത്യില്ല എന്നറിഞ്ഞു കൊണ്ട് കരാറില്‍ ഉള്‍പ്പെടുത്താതിരുന്നതായിക്കൂടേ?
kaalidaasan said...151
ജിനേഷ്,

ബെസ്റ്റ് ! ഇതില്‍ നിന്ന് ഇനിയും പിടി വിട്ടില്ലേ ദാസാ ?
ലാവലിന്‍ മുഖാന്തിരമാണ് കനേഡിയന്‍ ഏജന്‍സിയുടെ ആ ലോണ്‍ തരപ്പെട്ടതു തന്നെ.


അല്ലെന്നാരെങ്കിലും പറഞ്ഞോ?

സപ്പ്ളൈ കരാര്‍ വേറെയാരെയെങ്കിലും ഏല്‍പ്പിച്ചാലും , ക്യനഡയില്‍ നിന്നും സാധന സമഗ്രികള്‍ വാങ്ങണമേന്നേ , ലോണ്‍ തരുന്നവര്‍ക്ക് ശഠിക്കാന്‍ പറ്റൂ. ഏറ്റവും കൂടിയാല്‍ ക്യാനഡയില്‍ നിന്നുള്ള ഒരു കമ്പനിയെ പണി ഏല്‍പ്പിക്കുകയും ചേയ്യേണ്ടി വന്നേനെ. ലാവലിന്‍ തന്നെ ചെയ്യണമെന്നും പണി നടത്തണമെന്നും ചിലര്‍ക്ക് വാശിയുണ്ടായിരുന്നു. അതാരാണെന്നു കേരളം ഇപ്പോല്‍ മനസിലാക്കുന്നു.


നസ് സ്ഥാപനത്തിന്റെ പ്രതിനിധികള്‍ തങ്ങള്‍ കണ്‍സള്‍ട്ടന്‍സി ഏറ്റെടുത്ത പ്രോജക്റ്റിന്റെ മന്ത്രിയെ കണ്ടാല്‍ അവിടെ എന്തോ സംഭവിക്കും ? ആകാശമിളകി വീഴുമോ ?

ആകശം ഇളകി വീഴില്ല. ആ കാണലുകൊണ്ടാണ്, ഇപ്പോള്‍ കേരളത്തിന്റെ അന്തരീക്ഷം കലുഷിതമായത്. സി പി എം രാഷ്ട്രീയകാശം ഇപ്പോള്‍ ഇളകി വീഴാറായി നില്‍ക്കുന്നതും അതു കൊണ്ടാണ്.

യി സഖാവിന്റെ “മറച്ചു വയ്ക്കലു”കളെക്കുറിച്ച് മന്ത്രിമാരു വന്ന് സങ്കടം പറഞ്ഞിരുന്നത് കാളിദാസന്റെ അടുക്കളത്തിണ്ണയിലായിരുന്നു.

കാളിദാസന്റെ കടത്തിണ്ണയില്‍ വന്ന് ആരും പരാതി പറഞ്ഞില്ല. മന്ത്രിസഭ യോഗത്തിന്റെ മിനിറ്റ്സ് പരിശോധിച്ച സി ബി ഐ ആണത് കണ്ടെത്തിയത്.

‍ ലാവലിനാണോ ടെക്നിക്കാലിയയെ നിയമിച്ചത്. അയ്യോ അതൊരു ഭയങ്കരന്‍ വെളിപ്പെടുത്തലായിപ്പോയല്ലോ. സി.ബി.ഐക്ക് പെട്ടെന്ന് വിവരം കൈമാറണേ.

സി ബി ഐക്കറിയാവുന്ന കാര്യമാണിത്. ടെക്നിക്കാലിയ എന്ന സ്ഥാപനവുമായി കേരള സര്‍ക്കാരിനു ഒരു കരാറും ഇല്ല.



കാളിദാ
സപ്പന് എല്ലാം കിറുകിറിത്യം. ഒന്നിലും ഒരു സംശയവുമില്ല. സി.ബി.ഐയിലായിരുന്നു പണിയെന്ന് തോന്നിപ്പോവും വാദങ്ങളിലെ ആധികാരികതകണ്ടാല്‍ .


ഇതൊക്കെ മനസിലാക്കാന്‍ സി ബി ഐ യില്‍ പണിയൊന്നും ആവശ്യമില്ല. സി എ ജി റിപ്പോര്‍ട്ട് ഒരു രഹസ്യ രേഖയല്ല. അത് ആര്‍ക്കും വായിക്കാനായി ഇന്റര്‍നെറ്റില്‍ തന്നെ കിട്ടും. വെറുതെ ഒച്ചവക്കാതെ അതൊക്കെ ഒന്നു വായിച്ചുകൂടെ. ഇനി വായിച്ചിട്ടും മനസിലായില്ലെങ്കില്‍ ഇംഗ്ളീഷ് അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കുക. സി എ ജിയുടെ
വെബ് സൈറ്റില്‍
വായിക്കാം

ഞാന്‍ താഴെ എഴുതുന്ന കണക്കെല്ലാം ഈ സി എ ജി റിപ്പോര്‍ട്ടിലുള്ളതാണ്, ഇതിന്റെ അടിസ്ഥാനത്തിലാണ്, സി ബി ഐ കേസെടുത്തതും.


സി.ബി.ഐ വിലയിരുത്തിയ ആ ചെലവു കുറഞ്ഞ നാലു മാര്‍ഗ്ഗങ്ങള്‍ ഒന്ന് പറയാമോ കാളിദാസാ.

3.8. The Board proposed (1990) to the Central Electricity Authority (CEA)
the Pallivasal Rehabilitation Scheme for extension of the then existing facility with an under ground Power Station. CEA recommended (1992) that
immediate replacement of the generating units of Pallivasal Power Station was not necessary, since the plant was in fairly good condition and suggested a new scheme of 60 MW as an augmentation of the existing scheme.

Panniar Augmentation scheme to improve the water inflow and increase the power generation by 29.43 MU, was also underway (1995).

Similarly, Sengulam Augmentation Scheme for additional power generation of 85 MU was also under consideration of the Board. All the above augmentation
schemes necessitated uprating of capacity of generators rather than renovation

മുകളില്‍ പറഞ്ഞ മൂന്നും , ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞ ഒന്നും . ഇനി കണക്കു കൂട്ടാനും ഞാന്‍ പഠിപ്പിക്കണമോ?

കണക്കപ്പിളയുടെ വീട്ടില്‍ വറുക്കലും പൊരിക്കലും കണക്കു നോക്കുമ്പോള്‍ കരച്ചിലും പിഴിച്ചിലും.

സി എ ജി എന്ന കണക്കപ്പിള്ളയുടെ വീട്ടിലെ വറുക്കലും പൊരിക്കലും നടന്നു. ആ കണക്കു നോക്കിയ പിണറായിയുടെ ക്യാമ്പിലാണ്, കരച്ചിലും പിഴിച്ചിലും .

സി എ ജി യുടെ കണക്ക് താഴെ. കണക്ക് പഠിച്ചിട്ടുണ്ടെങ്കില്‍ കണക്ക് കൂട്ടി നോക്കുക.


The Board identified SNC Lavalin Inc, Canada (SNC) as the suppliercum- consultant for the renovation and modernisation of the Pallivasal, Sengulam and Panniar hydro electric power projects at an aggregate estimated (September 1995) cost of Rs.239.81 crore. Audit noticed that:

• there were deviations from prescribed procedures in selection of these projects for renovation and in the award of contract to SNC Lavalin;

• absence of due professional care in negotiating the foreign loan proved to be detrimental to the financial interests of the Board;

• the expenditure of Rs.374.50 crore incurred for renovation did not yield commensurate gains due to various technical defects in the
equipment renovated; and

• the very objective of improvement in efficiency of machines could not be achieved as there was no improvement in the generation of power.


(Paragraphs 3.1, 3.11, 3.13 and 3.36)
The Board’s failure to exclude the overlapping technical consultancy fee from the final fixed price contract resulted in avoidable payment of Rs.20.31 crore.
(Paragraph 3.12)
There were instances involving avoidable payment of Rs.12.89 crore

The Central Government denied (April 1998) permission for the State Government Guarantee for foreign loans and the Board provided (July 1998) Deferred Payment Guarantee (DPG) by bankers, involving a total liability of Rs.30 crore towards commission and upfront fee.

The avoidable payment made towards commitment fee when there was no
committed unavailed advance during the period up to November 2000 worked out to Rs.1.20 crore.
The decision of the Board to create
excessive (Rs.20 crore) DPG cover resulted in avoidable extra expenditure of Rs.2.77 crore towards commission and other expenses as of December 2004 and a future liability of Rs.93 lakh for the period up to October 2009

The reduction to be made in consultancy charges on account of the non-availment of the above services was 1.48 lakh CAD (Rs 37 lakh) and ceiling for consultancy charges correspondingly came down to 7.04 million CAD. Ignoring this the Board released (March 2005) pending payments to SNC reckoning the overall ceiling as 7.19 million CAD. The avoidable
payment so made amounted to Rs.37 lakh (1.48 lakh CAD)
kaalidaasan said...153
ജിനേഷ് ,

മനോരമ റിപ്പോര്‍ട്ട് !!!!!!
വി.എസ് ഫാന്‍ സഖാക്കള്‍ക്കൊക്കെ ഇപ്പോ മംഗളവും മനോരമയാണ് ആധികാരിക രേഘകള് !
പടച്ചവനേ...കാലം പോയ പോക്കേ 


മനോരമ എഴുതിയത് വിട്ടു കള. സി എ ജി പറയുന്നത് വിശ്വസിക്കാന്‍ ബുധിമുട്ടില്ലല്ലോ. സി എ ജി എന്തു പറഞ്ഞു എന്നത്

ഇവിടെ


ഉണ്ട്. കൂടെ അതിനു താഴെ പല ഭഗങ്ങളിലായി ലാവലിനു കൊടുത്ത അധിക സംഘ്യകളും പറഞ്ഞിട്ടുണ്ട്.


the expenditure of Rs.374.50 crore incurred for renovation did not
yield commensurate gains due to various technical defects in the
equipment renovated; and
• the very objective of improvement in efficiency of machines could not be achieved as there was no improvement in the generation of power.
(Paragraphs 3.1, 3.11, 3.13 and 3.36)

The Board’s failure to exclude the overlapping technical consultancy fee from the final fixed price contract resulted in avoidable payment of Rs.20.31 crore.

(Paragraph 3.12)
There were instances involving avoidable payment of Rs.12.89 crore
towards commitment fee and exposure fee.
(Paragraphs 3.14 and 3.15)
kaalidaasan said...154
സൂരജ് ,


അങ്ങനെ ഒരു കണക്കും വ്യവസ്ഥയുമില്ലാതെയാണ് കാന്‍സര്‍ സെന്ററ് പണിത് കേറ്റിയതെങ്കില്‍ സി.എ.ജി ക്ക് എവിടുന്ന് കിട്ടി അവിടെ ആദ്യ ഗഡുവായി വന്ന ഈ 8.98 കോടിയുടെ കണക്ക്? സി.ഏ.ജിക്ക് കവടി നിരത്തി കാര്യം അറിയാന്‍ പറ്റുവോ ?..”

മലബര്‍ ക്യാന്‍സര്‍ സെന്റര്‍ ഒരര്‍ത്ഥ സര്‍ക്കാര്‍ സ്ഥാപനമല്ലേ? സി എ ജി ക്ക് അതിന്റെ കണക്കുകള്‍ പരിശോധിക്കാന്‍
സാധിക്കും .അവിടെ നിന്നായിരിക്കാം സി എ ജി ക്ക് ഈ കണക്കു കിട്ടിയിരിക്കുക.


അതു തന്നെയാണ് ഞാന്‍ പറഞ്ഞത് ഊഹിക്കാനാണെങ്കില്‍ യു.ഡി.എഫിലെ ആളുകളാണ് പൈസ മുക്കിയതെന്നും വേണമെങ്കില്‍ “ഊഹിക്കാം” എന്ന്. 

യു ഡി എഫ് അല്ല എന്ന് പറയാനാവില്ല. ഇതൊക്കെ അറിയണമെങ്കില്‍ ലാവലിന്റെ കണക്കുകള്‍ അറിയണം . അതിനുള്ള ഒരേയൊരു പോം വഴിയേ ഉള്ളു. അതിനു കേസ് കോടതിയില്‍ വരണം . കോടതി വിചാരണ ചെയ്യണം . കോടതി ഉത്തരവില്ലാതെ ടെക്നിക്കാലിയയുടെയോ , ലാവലിന്റെയോ കണക്കുകള്‍ പരിശോധികനാവില്ല.

യു ഡി എഫ് അണ്, മോഷ്ടിച്ചതെങ്കില്‍ , പിണറയിക്ക് ക്യാന്‍സര്‍ സെന്റര്‍ കുരുക്കില്‍ നിന്നും രക്ഷപ്പെടാം . എന്നാലും മറ്റുള്ളവ ബാക്കി നില്‍ക്കും .
kaalidaasan said...160
തന്റെ 242, 353, 389, 243.74,333.15 ആദിയായ ‘നമ്പരുകള്‍’ എവിടുന്ന് വന്നു എന്നു കൂടി സി.ഏ.ജിയുടെ ഉദ്ധാരണം നോക്കി ഒന്ന് പറഞ്ഞു തരണേ. ലാവലിന്റെ കൈയ്യിലായത് എന്ന് മനോരമ പറഞ്ഞുതന്ന 389.98 കോടി കൂടി കാണിച്ചുതരാന്‍ സി.ഏ.ജിയുടെ ഉദ്ധാരണം സഹായിച്ചേക്കും !

അതിനു ബ്ളോഗില്‍ കിടന്നു നിലവിളിച്ചിട്ട് കാര്യമില്ല. സി എ ജി റിപ്പോര്‍ട്ടില്‍ കരാറൊപ്പിട്ട തുകയും , കാലകാലങ്ങളില്‍ വീഴ്ച വരുത്തിയതിനും , നോട്ടക്കുറവുകൊണ്ടും അധികം കോടുക്കേണ്ടി വന്ന തുകകളും ഇംഗ്ളീഷ് അറിയാവുന്നവര്‍ക്ക് മനസിലാകത്തക്ക വിധത്തില്‍ എഴുതി വച്ചിട്ടുണ്ട്. കണക്കു കൂട്ടാനറിയാവുന്നവര്‍ക്ക് അതു കണക്കുകൂട്ടി കണ്ടുപിടിക്കം . അതിനു പറ്റില്ലെങ്കില്‍ ഒന്നു കൂടി സ്കൂളില്‍ പോയി പഠിക്ക്. അല്ലെങ്കില്‍ കേസ് കോടതിയില്‍ വരുമ്പോള്‍ സി ബി ഐ ചര്‍ ജ് ഷീറ്റ് സമര്‍പ്പിക്കും അപ്പോള്‍ വയിച്ചു പഠിക്കാം .

തല്‍ക്കാലം കണക്കു പഠിപ്പിക്കല്‍ എന്റെ ജോലിയല്ല.
kaalidaasan said...161

അങ്ങനെ പറഞ്ഞ് പറഞ്ഞ് ക്യാന്‍സര്‍ സെന്ററ് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമാണ് എന്നും സി.ഏ.ജി ക്ക് അതിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ സാധിക്കുമെന്നും ആയി. 


കാളിദാസന്‍ എഴുതിയത് ഇതാണ്.

വെറും ആലങ്കാരിക പദവി വഹിക്കുന്ന ഇവര്‍ക്കൊക്കെ അതിനുള്ള സമയവും ഉണ്ടായെന്നു വരില്ല. ഫലത്തില്‍ പഞ്ച നക്ഷത്ര ഹോട്ടലും , വിസ്മയ പാര്‍ക്കും പോലെ ഒന്ന്.

ഫലത്തില്‍ എന്ന വാക്കിന്‌ ഒരര്‍ത്ഥമുണ്ട്. അതു മനസിലാകാതെ കിടന്നലച്ചിട്ട് കര്യമില്ല.

മുഖ്യമന്ത്രി ചെയര്‍ മാനായിരിക്കുന്നതുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഗണത്തില്‍ വരും . പക്ഷെ അവിടത്തെ ദൈനം ദിന കാര്യങ്ങള്‍ തീരുമാനിക്കുന്നത് 8 അംഗ എക്സെക്യൂട്ടീവാണ്. മുഖ്യമന്ത്രിയും സെക്രട്ടറിമാരും തലപ്പത്തിരുന്നിട്ടൊനും കാര്യമില്ല. ഭരിക്കുന്നത് പാര്‍ട്ടികള്‍ നോമിനേറ്റ് ചെയ്യുന്നവരാണ്. വിസ്മയ പാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലും ഭരിക്കുന്ന പോലെ തന്നെ. അല്ലാതെ പി എസ് സി വഴി നിയമിക്കുന്നവരല്ല.
kaalidaasan said...175
ഫലത്തില്‍ എന്ന വാക്ക് കാളിദാസന്‍ ഉപയോഗിച്ചിരിക്കുന്നതും തര്‍ക്കത്തിലെ തന്ത്രം തന്നെ. ഒന്നും കൊന്ക്രെറ്റെ ആയി പറയാതിരിക്കുക. കാന്‍സര്‍ സെന്ററിനെ ആവശ്യത്തിനനുസരിച്ച് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായും, വിസ്മയ പാര്‍ക്ക് പോലെയും തരാതരം പോലെ വാദിച്ച് ജയിച്ചെന്ന് സ്വയം വിശ്വസിക്കാം എന്നു മാത്രം.

ഫലത്തില്‍ (in effect in English) എന്ന വാക്കുപയോഗിച്ചിരിക്കുന്നതില്‍ ഒരു തന്ത്രവുമില്ല. തന്ത്രം മാത്രം മനസില്‍ കൊണ്ടു നടക്കുന്നവര്‍ക് അത് തന്ത്രമായി തോന്നാം . ഭരണ നിര്‍വഹണ സമിതിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്ക്രട്ടറി മാരും ഉണ്ടെന്നതു ശരി. അവരൊന്നും ദൈനംദിന ഭരണത്തില്‍ ഇടപെടില്ല. അതു ചെയ്യാനാണ്, 8 അംഗ എക്സിക്യൂടീവ്. അവരാണ്, കാര്യങ്ങള്‍ കൈ കാര്യം ചെയ്യുക. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനം തന്നെയാണത്. അതിന്റെ കണക്കുകള്‍ ഓഡിറ്റര്‍ക്ക് പരിശോധിക്കാം . വാദിച്ചു ജയിക്കാന്‍ വേണ്ടി ഞാന്‍ കണ്ടുപിടിച്ചതല്ല ഫലത്തില്‍ എന്ന വാക്കു. വിസ്മയ പാര്‍ക്കുപോലെ എന്നതും, ഫലത്തില്‍ വിസ്മയ പാര്‍ക്ക് പോലെ എന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. അത് മനസിലാക്കേണ്ടവര്‍ക്കൊക്കെ മനസിലായി. മനസിലാക്കണമെന്നാഗ്രഹമില്ലാത്തവര്‍ മനസിലാക്കണമെന്നില്ല.
kaalidaasan said...176
പ്രിയ അങ്കിള്‍,

ലിങ്ക് ചോദിച്ചത് കാളിദാസനോടായിരുന്നു. സി.എ.ജി റിപ്പോര്‍ട്ടില്‍ പിണറായി ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്നു പറഞ്ഞതായി എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത് വായിച്ചുകാണുമല്ലോ. അത് വാസ്തവവിരുദ്ധമല്ലേ? ഇല്ലാത്ത ആധികാരികത തന്റെ വാക്കുകള്‍ക്ക് നല്‍കാന്‍ സി.എ.ജിയെയും -സിബിഐയും- കോട്ട് ചെയ്യുന്നതല്ലേ അത്?


ഭാവനയില്‍ നിന്നും എഴുതുന്നതിനു ഞാന്‍ മറുപടി പറയേണ്ട അവശ്യമില്ല. സി ബി ഐ യോ സി എ ജിയോ റിപ്പോര്‍ട്ട് ചെയ്താതായി ഞാന്‍ എഴുതിയിട്ടില്ല. ഞാന്‍ എഴുതിയത് ഇതാണ്.


വൈദ്യുതിയും കാന്‍സറുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുകയും നവീകരണ പദ്ധതിയെ എതിര്‍ക്കുകയും ചെയ്ത ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്നു പിണറായി പ്രതികരിക്കുകയുണ്ടായി.

മേല്‍ പറഞ്ഞ വിഷയം ആദ്യമായി പറഞ്ഞതാരാണെന്നും അത് എങ്ങിനെ ചര്‍ച്ചാ വിഷയമായെന്നും അങ്കിള്‍ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്.

ലാവലിന്‍ കരാര്‍ വിവാദമായത് മൂന്നു നാലു വര്‍ഷം മുമ്പാണ്. അന്ന് ഇക്കാര്യങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇനി സി ബി ഐയുടേയോ സി എ ജിയുടെയോ ലിങ്കില്‍ കൂടിയേ വിശ്വസിക്കൂ എന്നു വാശിയുള്ളവര്‍ വിശ്വസിക്കണമെന്നില്ല. ആദ്യം സി എ ജിയുടെ ലഭ്യമായ ലിങ്കില്‍ പറഞ്ഞ കാര്യങ്ങളൊക്കെ വിശ്വസിക്കാന്‍ പഠിക്ക്.
kaalidaasan said...179
സി ബി ഐയുടെ കുറ്റപത്രം ഇന്‍ഡ്യാവിഷന്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു.

വരദചാരിയുടെ തല പരിശോധിക്കേണ്ടതാണെന്നു പിണറായി ഫയലില്‍ എഴുതിയതെന്തിനാണെന്നു സി ബി ഐ ചോദിച്ചതിനു, അത് ലാവലിന്‍ കരാറിനെ സം ബന്ധിച്ചല്ല, സഹകരണവകുപ്പിനേ സം ബന്ധിച്ച മറ്റൊരു ഫയലിലാണെന്ന് , പിണറായി പറഞ്ഞു. ഇനിയും വിശദമായി അറിയണമെങ്കില്‍ കേസ് കോടതിയില്‍ വരുമ്പോള്‍ മനസിലാക്കാം .

വായനക്കര്‍ക്ക് ഇന്‍ഡ്യവിഷന്‍ കണ്ട് മനസിലാക്കാം .
kaalidaasan said...184
ജി വി,

ബാലാനന്ദന്‍ കമ്മിറ്റി ഈ പദ്ധതി നടത്തിപ്പിനെക്കുറിച്ച് നടത്തിയ ശുപാര്‍ശകള്‍ നിരസിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമാണെന്നാരും പറഞ്ഞില്ല. അതു പാര്‍ട്ടി തീരുമാനമായിരുന്നു. പാര്‍ട്ടി തീരുമാനിച്ചത്, ലാവലിന്‍ കരാര്‍ മെച്ചമാണെന്നുള്ള പിണറായി വിജയന്റെ അഭിപ്രയത്തിലൂന്നിയും ആയിരുന്നു. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ഒരു മന്ത്രി പറഞ്ഞത് പാര്‍ട്ടി കേട്ടു. ലാവലിന്‍ കരാര്‍ പരാജയമായതു കൊണ്ട് , അതിലുണ്ടായ നഷ്ടത്തിന്റെ
ഉത്തരവാദിത്തം മുഴുവന്‍ പിണറായിക്കാണ്. ബാലനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയാനുള്ള കാരണം പിണറായി തന്നെയണ്.

നവീകരണപദ്ധതി പ്രകാരം ചെലവഴിച്ച 374കോടി രൂപ പാഴയിപ്പോയി . അതു ചെലവാക്കിയില്ലായിരുന്നെങ്കിലും , ഇന്നത്തെ നിലയില്‍ വൈദ്യുതി ഉണ്ടാക്കാന്‍ പറ്റുമായിരുനു. അത് കൊണ്ട് അത് ഖജനാവിന് നഷ്ടം തന്നെയാണ്.

ധരണാപത്രം ഒരിക്കലും നിയമപരമായി ആരേയും ബന്ധിക്കുന്ന ഒരു രേഖയല്ല. അത് ഒരിടത്തും ചോദ്യം ചെയ്യാനുമാവില്ല. ഒരു കോടതിയും അതിനു വില കല്‍പ്പികില്ല. ധാരണാപത്രം ഒരേകദേശ രൂപരേഖമാത്രമാണ്. കാര്‍ത്തികേയന്‍ ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാറാണ്, ഏത് ധാരണാപത്രത്തേക്കാളും നിയമ പരമായി വിലയുള്ളത്. എം ഒ യു മാര്‍ഗ്ഗത്തില്‍ പ്രൊജക്റ്റുകള്‍ നല്‍കുക എനത് ഒരു നിയമൊന്നുമല്ല. ഒരു നയം മാത്രം . യു ഡി എഫ് അതു പിന്തുടര്‍ന്നു എന്നു കരുതി , എല്‍ ഡി എഫ് അത് പിന്തുടരണമെന്ന് വിവക്ഷയുമില്ല.

കാന്‍സര്‍ ആശുപത്രിക്കുള്ള സഹായധനം മുഖ്യകരാറിന്റെ ഭാഗമാക്കാന്‍ കഴിയുമായിരുന്നില്ലെങ്കില്‍ , പിന്നെ അത് എന്തിനു ഈ കരാറിന്റെ ഭാഗമായി നടപ്പിലാക്കി? അതാണ്, പ്രസക്തമയ ചോദ്യം . പിണറായി വിജയന്‍ ബുദ്ധിമാനായതു കൊണ്ടാണത് ചെയ്തത്. അതു നിലവിലുള്ള നിയമത്തിന്റെ ലംഘനമാകുമെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്ന്, ഒരാവേശത്തിനു പറഞ്ഞെങ്കിലും , അത് പിണറായി ഉള്‍ക്കൊണ്ടു. അതു കോണ്ട് കുശലപൂര്‍വം അത് കരാറിന്റെ ഭഗമാക്കിയില്ല. ആക്കിയിരുന്നെകില്‍ അത് നിയമത്തിന്റെ ലംഘനമാകുമായിരുന്നു. എളുപം പിടിക്കപ്പെട്ടേണെ. ഇപ്പോള്‍ സി ബി ഐയോട് പറഞ്ഞപോലെ, ഉത്തരവാദിത്തം ഉദ്യോഗസ്ഥന്മാരില്‍ കെട്ടി വക്കാനാവില്ലായിരുന്നു.

ധാരണാപത്രം എന്ന ഒരു രേഖയില്‍ അത് ഒതുക്കി.
എന്തൊകൊണ്ട് അതിനു വേണ്ടി വേറൊരു കരാര്‍ എഴുതിഉണ്ടാക്കിയില്ല? അങ്ങനെ ഒരു കരാര്‍ എഴുതി ഒപ്പിട്ടില്ല എന്നതാണ്, പിണറായിയുടെ പാളിച്ച. അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ലാവലിനുമായി വൈദ്യുതി കരാറൊപ്പിട്ട പിണറായിയുടെ ബാധ്യത ആയിരുന്നു ക്യാന്‍സര്‍ സെന്ററിന്റെ കരാറും ഒപ്പിടുക എന്നത്.

ക്യാന്‍സര്‍ ആശുപത്രിയെക്കുറിച്ചും ടെക്ക്നിക്കാലിയക്കുറിച്ചും ആരോപിക്കപ്പെടുന്ന ദുരൂഹതകള്‍ അസ്ഥാനത്തല്ല. പ്രസക്തമാണ്. ആശുപത്രി ആരോഗ്യവകുപ്പിന്റെ കീഴിലാക്കിയില്ല എന്നത് ആദ്യത്തെ ദുരൂഹത. സര്‍ക്കാ‍രിന്റെ മേല്‍ നോട്ടത്തില്‍ അതിന്റെ പണി നടത്തിയില്ല എന്നത് രണ്ടാമത്തെ ദുരൂഹത. ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് നേരിട്ട് , ധനസഹായം ചെന്നു എന്നത് മൂന്നാമത്തെ ദുരൂഹത. ലാവലിന്‍ ബാക്കി പണം നലല്‍കാന്‍ ബാധ്യതയില്ല എന്നു പറയുന്നത് നാലാമത്തെ ദുരൂഹത. ആ പണം വേറെ ഏതെങ്കിലും വഴിയിലൂടെ തിരിച്ചു വിട്ടിട്ടുണ്ടോ എന്നത് അഞ്ചാമത്തെ ദുരൂഹത. പണം മറ്റേതെങ്കിലും കൈകളില്‍ എത്തിയിട്ടില്ല എന്നു തെളിയിക്കപ്പെടുന്നതു വരെ , ആ സാധ്യത തള്ളിക്കളയാനാവില്ല. അത് ലാവലിനും ടെക്നിക്കാലിയക്കുമേ പറയാന്‍ കഴിയൂ.
kaalidaasan said...
ജി വി ,

വിയറ്റ്നാം കോളനിയിലെയും മായാ ബസാറിലെയും നാലാം കിട തമാശകളൊന്നും പിണറായിയെ രക്ഷിക്കാന്‍ പര്യാപ്തമല്ല.

ലാവലിന്‍ കരാറില്‍ പാളിച്ചകളൊന്നും പറ്റിയിട്ടില്ല എന്നാണല്ലോ, ജി വി പറയുന്നത്. പക്ഷെ പിണറായി പറയുന്നതങ്ങനെയല്ല. സി ബി ഐ കരാറിലെ നിയമലംഘനങ്ങളും പാളിച്ചകളും ചൂണ്ടിക്കാണിച്ചപ്പോള്‍ അവ നിഷേധിക്കുന്നതിനു പകരം , അവയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരില്‍ കെട്ടിവക്കാനാണദ്ദേഹം ശ്രമിച്ചത്.
kaalidaasan said...
കാളിദാസാ, കോടതിയേക്കാള്‍ വലിയ കോടതിയായി ഇപ്പോള്‍ തന്നെ വിധിക്കാതിരിക്കുക.

അനോണീമസേ ആരും അരെയും വിധിച്ചിട്ടില. സി പി എം നേതാക്കള്‍, പിണറായി ഉള്‍പ്പടെ മറ്റു രഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെ എന്നും, അഴിമതികേസില്‍ കുറ്റക്കാര്‍ ആണെന്നാണ്‌ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിനു മുമ്പ് എം കെ മുനീര്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി കാണിച്ചു എന്ന് നാടു നീളെ പറഞ്ഞു നടന്നു , പിണറായി. ഭരണത്തില്‍ കേറിയിട്ട് അതില്‍ ഒന്നിനേപ്പറ്റി പോലും അവരൊന്നും പിന്നീട് മിണ്ടിയിട്ടും ഇല്ല. കൊടുക്കാന്‍ മാത്രം പഠിച്ചാല്‍ പോര , അത് അതേ നാണയത്തില്‍ തിരിച്ചു കിട്ടുമ്പോള്‍ നേരിടാനും പഠിക്കണം .

കോടതിയേക്കാള്‍ വലിയ കോടതി ഒന്നും ഇല്ല. ലാവലിന്‍ കരാറില്‍ ഗുരുതരമായ വീഴ്ചകളും പാളിച്ചകളും പറ്റിയിട്ടുണ്ട്. ഇപ്പോള്‍ പിണറായി പറയുന്നത് ആ വീഴ്ചകള്‍ ക്കെല്ലാം ഉത്തരവാദികള്‍ ഉദ്യോഗസ്ഥന്‍ മാരാണെന്നാണ്. ആരാണുത്തരവാദി എന്ന് കോടതി മാത്രമേ തീരുമാനിക്കു. പിണറായി വിജയന്‍ തെറ്റുകാരാനാണെന്ന് കണ്ടെത്തിയാലും , ശിക്ഷിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. കാരണം ഇന്‍ ഡ്യയില്‍ അഴിമതിക്ക് രാഷ്ട്രീയക്കാരെ ശിക്ഷിക്കുന്നത് വളരെ വളരെ വിരളമാണ്.