Thursday 19 July 2012

സ:TP യുടെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കുക

<a href="http://edachridasanak.blogspot.com.au/2012/06/tp.html">സ:TP യുടെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കുക </a>എന്ന പോസ്റ്റിലെഴുതിയ അഭിപ്രായങ്ങള്‍.

 kaalidaasan പറഞ്ഞു...
>>>>>>സഖാവ്‌ ചന്ദ്രശേഖരന്റെ കൊല പാതകത്തെ തുടർന്ന് CPI-M- സംസ്ഥാനനേതൃത്വം നടത്തിയ പ്രസ്ഥാവന
ഡാങ്കേയിസ്റ്റ്‌ നിലപാടാണെന്ന് സഖാവ്‌ വി എസ്സ്‌ അച്ചുതാനന്ദൻ പറയുമ്പോൾ,<<<<


ഈ പരാമര്‍ശത്തോട് യോജിക്കാന്‍ ആകില്ല. ചന്ദ്രശേഖരന്‍ കുലം കുത്തി ആണെന്നത് സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവന അല്ല. പാര്‍ട്ടിയുടെ ഉന്നത സമിതികളായ സെക്രട്ടേറിയറ്റും, സംസ്ഥാന സമിതിയും  ചര്‍ച്ച ചെയ്തെടുക്കുന്ന തീരുമനമാണ്, പാര്‍ട്ടി നിലപാട്. കുലം കുത്തി പ്രയോഗനം ​പാര്‍ട്ടിയുടെ അല്ല. അതുകൊണ്ടാണ്, ആ പ്രയോഗം വിജയന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വി എസ് പറഞ്ഞതും.

kaalidaasan പറഞ്ഞു...

>>>>32 പേർ ഇറങ്ങി പോന്നിട്ട്‌ CPI-M എന്ന് പേരു നൽകി 10 ലക്ഷമായി വളർന്ന് വികസിക്കുകയും ചെയ്ത തന്റെ പാർട്ടി ഈ ഡാങ്കേയിസ്റ്റ്‌ സമീപനം-
വാക്കിൽ സോഷ്യലിസം പറയുകയും പ്രയോഗത്തിൽ ഭരണ വർഗ്ഗ രാഷ്ട്രീയവും നവ ഉദാരീകരണ നയങ്ങളും നടപ്പാക്കുന്ന - ഒരു സോഷ്യൽ ഡമോക്രാറ്റിക്ക്‌ പാർട്ടിയായി
CPI-M-നെ എപ്രകാരം അധപ്പതിപ്പിച്ചു എന്നും കൂടി വിശദീകരിക്കാൻ സ:വി എസ്സിന്ന് ബാദ്ധ്യതയുണ്ട്‌. <<<<<



വി എസ് എന്തിനാണത് വിശദീകരിക്കുന്നത്. അല്‍പ്പമെങ്കിലും ചിന്താശേഷിയുള്ളവര്‍ക്ക് അത് മനസിലാക്കാന്‍ ആകില്ലേ?

രണ്ടു പതിറ്റാണ്ടായി വിജയന്‍ പാര്‍ട്ടി മെഷിനറി കയ്പ്പിടിയില്‍ ഒഴുക്കിയിട്ട്. ഈ കാലയളവില്‍ പാര്‍ട്ടി ഒരു ജനകീയ സമ്രത്തിലും  ഇടപെട്ടിട്ടിട്ടില്ല. വിഎസ് വ്യക്യ്തിപരമായി ഇടപെട്ട പല സമരങ്ങളെയും പരാജയപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍ അങ്ങനെ പരാജയപ്പെടുത്തിയതായിരുന്നു. അതിന്റെ ഉപകാരസ്മരണ ആയിട്ട് മണി വിജയ്ന്റെ ഭക്തനുമായി.

വിജയന്‍ സെക്രട്ടറി ആയ ശേഷം പാര്‍ട്ടിയുടെ സഹചാരികള്‍ ഫാരീസ് അബൂബേക്കറും, സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചക്കോയുമൊക്കെയാണ്. മണല്‍ മാഫിയയും, ലോട്ടറി മാഫിയയും, റിഅയല്‍ എസ്റ്റേറ്റ് മാഫിയയും. സാമ്പത്തിക കുറ്റവാളികളും, ക്വട്ടേഷന്‍ സംഘങ്ങളും ഒക്കെ പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികളുമായി. അന്തിയേരി സുര എന്ന ജയില്‍ പുള്ളിയുടെ മകളുടെ വിവാഹത്തിലെ മുഖ്യാഥിതി സി പി എമ്മിന്റെ പോളിറ്റ് ബ്യൂറൊ അംഗമായ കോടിയേരിയായിരുന്നു. ഇതൊക്കെ കണ്‍മുന്നില്‍ കണ്ടിട്ടും യാതൊന്നും മനസിലാക്കുന്നില്ലെങ്കില്‍ അവരെയൊക്കെ കെ ഇ എനിന്റെ വാക്കുകള്‍ കടമെടുത്ത് മര്യാദ പൂര്‍വ്വം മന്ദബുദ്ധികള്‍  എന്നു വിളിക്കേണ്ടി വരും.

kaalidaasan പറഞ്ഞു...

>>>>മാര്‍ക്സിസം എന്ന തത്വശാസ്ത്രവും പാര്‍ട്ടിയെന്ന ആഗോളവല്‍കരണ കാലത്തെ പാര്‍‌ലമെന്ററി സംവിധാനവും തമ്മില്‍ ലെനിനിസ്റ്റ് സംഘടനാ തത്വപ്രകാരം മത്സരിച്ചപ്പോള്‍ കോര്‍പ്പറേറ്റ് അതിജീവന തന്ത്രങ്ങള്‍ വശമില്ലാതെ പരാജയപ്പെട്ടുപോയത് മാര്‍ക്സിസം എന്ന തത്വശാസ്ത്രവും അതിനെ മുറുകെപ്പിടിച്ചതിനാല്‍ രാഷ്ട്രീയ വനവാസം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട പരശതം നിസ്വാര്‍ത്ഥമതികളും ആയിരുന്നു.
<<<<<



ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.


kaalidaasan പറഞ്ഞു...

>>>>1968-ലെ ബർദ്വാൻ പ്ലീനത്തിൽ സോവിയറ്റ്‌ തിരുത്തൽ വാദത്തോട്‌ സന്ധി ചെയ്തത്‌ മുതൽ സോഷ്യൽ ഡമോക്രസിയിലേക്കുള്ള CPI-Mന്റെ ജീർണ്ണതയും 18-ആം കോൺഗ്രസ്സിൽ വെച്ച്‌ ഭരണ വർഗ്ഗ രാഷ്ട്രീയത്തേയും സാമ്രാജ്യത്വ മൂലധനത്തോടും പരസ്യമായി ആശ്ലേഷിച്ചതും <<<


കടത്തനാടന്‍,

ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കാന്‍ ആകില്ല. സോഷ്യല്‍ ഡെമോക്രസി എന്ന് താങ്കളുദ്ദേശിക്കുന്നതെന്താണെന്നു വിശദീകരിച്ചാല്‍ അഭിപ്രായം പറയാം. ഡമോക്രസി അത്രവലിയ ജീര്‍ണ്ണത ആണോ? മാവോയിസ്റ്റുകളും നക്സലുകളും വിഭാവനം ചെയ്യുന്ന തരത്തില്‍, സി പി എം  സയുധവിപ്ളവം നടത്തി അധികാരം പിടിച്ചടക്കണമെന്നാണോ താങ്കളുടെ പക്ഷം?

സി പി എം എന്ന പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ഇന്‍ഡ്യന്‍ ഭരണ്ഘടനക്ക് കീഴിലാണ്. ബഹുകക്ഷി ഭൂമികയില്‍, ഏകകക്ഷി ഭരണത്തില്‍ എടുക്കേണ്ട നിലപാടുകള്‍ എടുക്കാന്‍ ആകില്ല. പ്രയോഗികവുമല്ല.

സാമ്രാജ്യത്വ മൂലധനത്തോടു സന്ധി ചെയ്തത് ശരിയായ നടപടിയല്ല. കമ്യൂണിസ്റ്റുകാരില്‍ നിന്നു പ്രതീക്ഷിക്കുന്നതല്ല അത്.

ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തെ ആശ്ലേഷിച്ചു എന്നുപറഞ്ഞത് മുഴുവന്‍ മനസിലായില്ല. ഭരണ കയ്യാളിയതിനെയാണുദ്ദേശിച്ചതെങ്കില്‍ അതില്‍ ഞാന്‍ അപാകതയൊന്നും കാണുന്നില്ല.

kaalidaasan പറഞ്ഞു...

>>>>2001-ൽ UDF- അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷ നേതാവായ അച്ചുതാനന്ദൻ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നാനാ രൂപങ്ങൾക്കെതിരേ കേരളത്തിൽ രൂപപ്പെട്ടു വന്ന ജനരോഷത്തേയും ഇടതു പക്ഷബോധത്തേയും തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക്‌ വേണ്ടി ഉപയോഗപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ CPI-M-ലെ ഗ്രൂപ്പ്‌ വൈരത്തെ തീഷ്ണമാക്കുകയാണുണ്ടായത്‌.<<<


കടത്തനാടന്‍,

ഇതൊരു blanket statement ആയിപ്പോയി.

താങ്കള്‍ കുറച്ചു കൂടെ specific ആയി പറയേണ്ടിയിരിക്കുന്നു. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നാനാ രൂപങ്ങളുണ്ടെങ്കില്‍ അതിലെ ചിലതൊക്കെ അക്കമിട്ടു നിരത്തേണ്ടിയിരിക്കുന്നു. വി എസ് ഉപയോഗപ്പെടുത്തി എന്ന് താങ്കളാരോപിക്കുന്ന മുന്നുനാലു രൂപങ്ങളൊന്ന് വിശദമാക്കാമോ?

1996 ല്‍ വി എസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഗ്രൂപ്പു വൈരത്തിന്റെ അത്ര തീഷ്ണമാണോ അതിനു ശേഷമുള്ള ഗ്രൂപ്പു വൈരം? എനിക്ക് സംശയമുണ്ട്. സാമ്രാജ്യത്വ ആഗോളീകരണ പ്രശ്നങ്ങളൊക്കെ ഗ്രൂപ്പ് വൈരം തുടങ്ങിയതിനും എത്രയോ കാലങ്ങള്‍ക്ക് ശേഷമുണ്ടായ സംഗതികളാണ്. ഇന്ന് പക്ഷെ അതൊക്കെ പ്രസക്തമായ വിഷയങ്ങളാണ്. പ്രത്യയശാസ്ത്ര വിഷയങ്ങളാണ്.

വി എസ് ഇതൊക്കെ ഉപയോഗിക്കുന്നത് പാര്‍ട്ടിയുടെ തെറ്റായ നിലപാടുകള്‍ തിരുത്താന്‍ വേണ്ടിയാണെന്നേ എനിക്കഭിപ്രായമുള്ളു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ അദ്ദേഹമെന്നേ ഇതിനോടൊക്കെ കലഹിച്ച് പുറത്തു വരുമായിരുന്നു. എന്താണദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ഒന്നു വിശദീകരിക്കാമോ?

kaalidaasan പറഞ്ഞു...

>>>>>CPI-M-ലെ ഗ്രൂപ്പ്‌ വഴക്കാവട്ടെ അച്ചുതാനന്ദന്‌ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കുന്നിടം വരെയെത്തുകയും ചെയ്തു. ജനകീയ പ്രശ്നങ്ങളോട്‌ അച്ചുതാനന്ദൻ ഏടുക്കുന്ന സമീപനത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അദ്ദേഹം CPI-M-ന്റെ രാഷ്ട്രീയ-പ്രതയായശാസ്ത്ര നിലപാടുകളെ തുറന്നു കാട്ടി പുറത്തു വരണമെന്ന്-സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന്ന് നേതൃത്വം കൊടുക്കണമെന്നും ഈ രാജ്യത്തെ പുരോഗമന-വിപ്ലശക്തികൾ ഒന്നടങ്കം സഖാവിനോട്‌ അഭ്യർത്ഥിച്ചു എന്നതും താങ്കൾ ഓർക്കുന്നുണ്ടാകുമല്ലോ.<<<<<


പലരും വി എസിനോട് പുറത്തു വന്ന് സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന്ന് നേതൃത്വം കൊടുക്കണമെന്നൊക്കെ അഭ്യര്‍ത്ഥിച്ചു എന്തൊക്കെ ശരിയാണ്. അതൊക്കെ എല്ലാ വാതിലുകളുമടയുമ്പോള്‍ എടുക്കേണ്ട തീരുമാനമാണ്.

ജനകീയ പ്രശ്നങ്ങളോട്‌ അച്ചുതാനന്ദൻ ഏടുക്കുന്ന സമീപനത്തിൽ ആത്മാർത്ഥത അളക്കുന്നത് പുറത്ത് വരുനുണ്ടോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയാണെന്ന് എനിക്കഭിപ്രായമില്ല. രാഷ്ട്രീയ-പ്രതയായശാസ്ത്ര നിലപാടുകളെ തുറന്നു കാട്ടാന്‍ വേണ്ടി അദ്ദേഹം പുറത്തു വരേണ്ടതുമില്ല. ഈ പാര്‍ട്ടി വി എസും കൂടി ചേര്‍ന്ന് ഉണ്ടാക്കിയതാണ്. പിന്നീടതില്‍ എത്തിപ്പെട്ട പലരും അതിനെ ഹൈജാക്ക് ചെയ്തു എന്നു കരുതി പാര്‍ട്ടിയെ ഉപേക്ഷിച്ചു പോരണമെന്നും  എനിക്കഭിപ്രായമില്ല.

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കുന്നിടം വരെയെത്തിയിട്ട് അത് പാര്‍ട്ടിക്ക് തിരുത്തേണ്ടി വന്നു എന്നതും താങ്കള്‍ മറക്കരുത്. അതും രണ്ടു പ്രാവശ്യം. സി പി എമ്മിന്റെ ചരിത്രത്തില്‍ പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനം വി എസിനെ വേണ്ടിയാണു മാറ്റിയിട്ടുള്ളത്. അതുപോലെ പലതും തിരുത്തിക്കാന്‍ ഇനിയും കഴിയും എന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടാകണം. അത് വി എസ് മലക്കം മറിഞ്ഞതാണെന്ന് തോന്നുന്നത് ഏത് കോണില്‍ നിന്നും നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

kaalidaasan പറഞ്ഞു...

>>>>>വാസ്തവത്തിൽ,രാഷ്ട്രീയാധികാരത്തിനു വേണ്ടി ബൂർഷ്വാ നേതാക്കന്മാർ നടത്തുന്ന ജനപ്രിയ നാട്യങ്ങൾക്കപ്പുറമൊന്നുമായിരുന്നില്ല ഇതെന്ന് തിരിഞ്ഞുനോക്കുമ്പോൾ കാണാം.LDFഗവർമന്റ്‌ അധികാരത്തിൽ വരികയും പിണറായിയുടെ നേതൃത്വത്തിലുള്ള CPI-M- ഔദ്യോഗിക പക്ഷം വായ്പവാങ്ങാൻ മുമ്പേ തീരുമാനമെടുക്കുകയും ചെയ്ത സാഹചര്യത്തിൽ അതംഗീകരിക്കുകയല്ലാതെ മാർഗ്ഗമില്ലെന്നറിഞ്ഞുകൊണ്ട്തന്നെ കേവലം നടപടിക്രമങ്ങളുടെ വിഷയമാക്കി ADB വായ്പയുടെ പ്രശ്നം അച്ചുതാനന്ദൻ എത്രമാത്രം ലളിതവൽക്കരിക്കുകയായിരുന്നു എന്നു നാം കണ്ടു.<<<<<


അത് വിഷയത്തിന്റെ ഒരു വശത്തു നിന്നുകൊണ്ടുള്ള കാഴ്ച്ച. മറുവശത്തുനിന്നുള്ള കാഴ്ച്ച അല്‍പ്പം വ്യത്യസ്ഥമാണ്.

വിഎസ് പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടി തീരുമനങ്ങളെടുക്കാനുള്ള സംവിധാനം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുമായിരുന്നെങ്കില്‍ താങ്കളുടെ ആരോപണത്തെ ഞാന്‍ പിന്തുണക്കുമായിരുന്നു. മലപ്പുറം സമ്മേളനം കഴിഞ്ഞപ്പോള്‍ മുതല്‍ പാര്‍ട്ടിയുടെ ഉന്നത ശ്രേണിയില്‍ വി എസിനു യാതൊരു വിധ സ്വാധീനവും ഉണ്ടായില്ല. താഴെത്തട്ടില്‍ അന്നും ഇന്നും അദ്ദേഹത്തിനു സ്വാധീനമുണ്ടെന്നത് ശരിയാണ്. സി പി എം എന്ന പാര്‍ട്ടിയുടെ നയ രൂപീകരണ സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം ഒരു തീരുമാനമെടുത്താല്‍ ന്യൂനപക്ഷത്തിനത് അംഗീകരിക്കേണ്ടി വരും. അതേ ഇക്കാര്യത്തിലും  നടന്നിട്ടുള്ളൂ. വി എസ് അദ്ദേഹത്തിന്റെ എതിരഭിപ്രായം പാര്‍ട്ടി വേദികളിലും ചുരുക്കമായി പൊതു വേദികളിലും പറഞ്ഞിട്ടുമുണ്ട്.

kaalidaasan പറഞ്ഞു...

>>>>>സ: വി എസ്സിന്ന് ചില ഗ്രൂപ്പ്‌ വഴക്കിനപ്പുറം ഗൗരവ മുള്ള ഏതെങ്കിലും,CPI-M-ന്റെ രാഷ്ട്രീയ പ്രത്യായശാസ്ത്ര നിലപാടുകളോട്‌ യാതോരു വിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇന്നു വരെ ഉന്നയിക്കപ്പെട്ടിട്ടില്ല ,ചർച്ചചെയ്യപ്പെട്ടിട്ടില്ല.<<<<<

ഇത് തികച്ചും തെറ്റായ വിവരമാണ്. വി എസ് പാര്‍ട്ടിയുടെ എല്ലാ വേദികളിലും തന്റെ അഭിപ്രായ വ്യത്യാസങ്ങള്‍  രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കമായി പൊതു വേദികളിലും  പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തിന്, അച്ചടക്കത്തിന്റെ വാളിനെ നേരിടേണ്ടിയും വന്നിട്ടുണ്ട്. ലാവലിന്‍ വിഷയത്തില്‍  അഭിപ്രായം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പി ബി യില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മൂന്നാര്‍ വിഷയത്തില്‍  അഭിപ്രായം പറഞ്ഞപ്പോള്‍ പി ബി യില്‍ നിന്നും പുറത്താക്കപ്പെട്ടു. താങ്കളൊക്കെ പ്രതീക്ഷിക്കുന്നത് വി എസ് ഇതൊക്കെ പൊതു വേദിയില്‍ ചര്‍ച്ച ചെയണമെന്നായിരിക്കും. സി പി എം എന്ന പാര്‍ട്ടിയുടെ ചട്ടക്കൂടിനേപ്പറ്റി അറിവുള്ളവര്‍ ഇങ്ങനെ പറയില്ല.


kaalidaasan പറഞ്ഞു...

>>>>>സോഷ്യല്‍ ഡ മോക്രസിയെ ക്കുറിച്ച് വിശദ മായ ഒരു സാധനം
എന്റെ തന്നെ മറൊരു ബ്ലോഗായ താഴെ കാണുന്ന ലിങ്കില്‍ ഇട്ടിട്ടുണ്ട് .<<<<


കടത്തനാടന്‍,

ആ സാധനം വയിച്ചിട്ട്, പാരീസ്കമ്യൂണിന്റെ അനുഭവങ്ങൾക്ക്‌ ശേഷം പുനർ നിർമിക്കപ്പെട്ട തൊഴിലാളി വർഗ്ഗ സംഘടനകൾ പൊതുവേ അംഗീകരിച്ച പേരായിരുന്നു അത്‌. മുതലാളിത്ത വ്യവസ്ഥിതിയെ തൂത്തെറിയുന്നതിന്ന് വേണ്ടി തൊഴിലാളി വർഗ്ഗത്തെ അണി നിരത്തുകയും ഈ ഉദ്ദേശത്തിന്ന് വേണ്ടി തൊഴിലാളി വർഗ്ഗ നേതൃത്വത്തിൻ കീഴിൽ എല്ലാ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും അണിനിരത്തുകയും പാർലമന്ററി പ്രക്ഷോഭങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ശക്തമായ ജനാധിപത്യ പ്രസ്ഥാനങ്ങൾ വികസിപ്പിച്ച്‌ കൊണ്ട്‌ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു അന്നത്തെ സോഷ്യൽ ഡെമോക്രാറ്റിക്ക്‌ പാർട്ടികളുടെ ദൗത്യം . അക്കാലങ്ങളിൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രഥാനത്തെ മുന്നോട്ട്‌ കൊണ്ട്‌ പോകുന്നതിൽ നിർണ്ണായകമായ പങ്കാണ്‌ വിപ്ലവകരമായി സോഷ്യൽ ഡെമോക്രസി നിർവ്വഹിച്ചത്‌, എന്നത് മാത്രം മനസിലായി. ബാക്കിയൊക്കെ സന്ദേശം എന്ന സിനിമയില്‍ പാര്‍ട്ടി സെക്രട്ടറി പരാജയകാരണം വിശദീകരിച്ചതുപോലെയുണ്ട്. കടിച്ചാല്‍ പൊട്ടത്ത വാക്കുകളുടെ വിരേചനം എന്നതിനപ്പുറം അതില്‍ എന്തെങ്കിലും കാര്യമായിട്ടുണ്ടെന്ന് തോന്നുന്നുമില്ല.

ലെനിൻ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളാണ്‌ സോഷ്യൽ ഡെമോക്രസിയുടെ വർഗ്ഗ വഞ്ചന തുറന്നു കാട്ടിയത് ,എന്നൊക്കെ അവിടെ എഴുതി വച്ചിട്ടുണ്ട്. അതുകൊണ്ട് എന്തു ഫലം? ലെനിന്‍ രൂപപ്പെടുത്തിയ സോവിയറ്റ് കമ്യൂണിസ്റ്റ് വ്യവസ്ഥ തകര്‍ന്നതെന്തുകൊണ്ട് എന്നു ചിന്തിക്കുന്നതിനു പകരം, പടിഞ്ഞാറന്‍ നാടുകളിലുണ്ടായ സോഷ്യല്‍ ഡെമോക്രസി വര്‍ഗ്ഗ വഞ്ചന ആണെന്നു തെളിയിച്ചതുകൊണ്ട് എന്തു ഗുണം?.പാരീസ് കമ്യൂണ്‍  പരാജയപ്പെട്ടതിനു ശേഷം അര നൂറ്റാണ്ടു കഴിഞ്ഞായിരുന്നു ലെനിന്‍ ശുദ്ധമായ കമ്യൂണിസം സോവിയറ്റ് യൂണിയനില്‍ നടപ്പിലാക്കിയത്. ലോകത്തിന്റെ മൂന്നില്‍ ഒരു ഭാഗത്ത് അതി ശക്തമായി വേരോടിയിരുന്ന കമ്യൂണിസ്റ്റ് വ്യവസ്ഥിതിയാണ്, പെട്ടെന്നൊരു ദിവസം തകര്‍ന്നടിഞ്ഞത്. അതിന്റെ കാരണങ്ങളാണ്, കമ്യൂണിസ്റ്റുകാര്‍ അന്വേഷിക്കേണ്ടത്. അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാം.

സോവിയറ്റ് അനുഭവം വിരല്‍ ചൂണ്ടുന്നത് എന്തിലേക്കാണ്? ഒന്നുകില്‍ കമ്യൂണിസ്റ്റ് വ്യവസ്ഥിതി അതിജീവിക്കുന്ന ഒരു തത്വശാസ്ത്രമല്ല. അല്ലെങ്കില്‍ അത് നടപ്പിലാക്കിയ രീതി തെറ്റായിരുന്നു. എന്തായിരുന്നു താങ്കളുടെ അഭിപ്രായത്തില്‍ അവിടെ സംഭവിച്ചത്?

എന്റെ അഭിപ്രായത്തില്‍  മാര്‍ക്സിസം   അടിസ്ഥാനപ്രമണമാക്കിയ ലെനിനിസമായിരുന്നു സോവിയറ്റ് യൂണിയനില്‍ നടപ്പിലാക്കിയത്. മര്‍കിസമെന്നത് പ്രത്യയശാസ്ത്രവും, ലെനിനിസം അത് നടപ്പിലാക്കുന്ന ചട്ടക്കൂടുമായി. ആദ്യമാദ്യം എല്ലാം  മാര്‍ക്സിസത്തില്‍  അധിഷ്ടിതമായിരുന്നു. പിന്നീട് മാര്‍ക്സിസത്തിനു മേല്‍ ലെനിനിസം പിടിമുറുക്കി. സമാനമായ സംഭവവികാസമാണിപ്പോള്‍ കേരളത്തിലെ സി പിഎമ്മിലും ഉണ്ടാകുന്നത്. ലെനിനിസത്തിന്റെ കാര്‍ക്കശ്യത്തിനു ചുറ്റും പാര്‍ട്ടി കറങ്ങാന്‍ തുടങ്ങിയപ്പോള്‍  മാര്‍ക്സിസം പിന്നണിയിലേക്ക് മാറി. വി എസിനെതിരെ എപ്പോഴുമുന്നയിക്കുന്ന ആരോപണം ലെനിനിസ്റ്റ് സംഘടന തത്വം ലംഘിച്ചു എന്നാണെന്നോര്‍ക്കുക. അല്ലാതെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമായ മാര്‍ക്സിസ്റ്റ് തത്വങ്ങള്‍ ലംഘിച്ചു എന്നല്ല.


kaalidaasan പറഞ്ഞു...

>>>>>CPI-M-ലെ ഇന്നത്തെ ഗ്രൂപ്പ്‌ വഴക്ക്‌ വ്യക്തമായ ആശയസമരമായി വികസിക്കുന്നതു വരെ ഏതെങ്കിലും ഒരു പക്ഷത്ത്‌ നിൽക്കാൻ ഞാൻ തയാറല്ല.
എന്നാൽ ഞാൻ എന്റെ ഈ പോസ്റ്റിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചത്‌
CPI-M- ഇന്നെത്തിനിൽക്കുന്ന ജീർണ്ണതക്ക്‌ ആ പാർട്ടിയിലെ ഓരോ മെമ്പർമാർക്കും ഉത്തര വാദിത്വ മുണ്ട്‌
അതിനപ്പുറം ഉത്തരവാദിത്ത്വം സ:വിഎസ്സിനുണ്ട്‌ എന്നായിരുന്നു.<<<<<


കടത്തനാടന്‍,

ഇത് ഏതെങ്കിലും പക്ഷത്തു നില്‍ക്കുന്നതിന്റെ വിഷയമല്ല.

സി പി എമ്മിലെ ഗ്രൂപ്പു വഴക്കിനു വ്യക്തിപരമായ തലങ്ങളുണ്ട്. ആശയപരമായ തലങ്ങളുണ്ട്. അതൊക്കെ സൂക്ഷ്മമായി വീഷിച്ചാല്‍ കാണാനാകും. പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടാന്‍ വേണ്ടി വ്യക്തികളും ഗ്രൂപ്പുകളും ഒക്കെ പാര്‍ട്ടിയില്‍ ശ്രമിച്ചിട്ടുണ്ട്. വി എസും ശ്രമിച്ചിട്ടുണ്ട്. ലോകം മുഴുവനുമുള്ള കമ്യൂണിസ്റ്റുപ്രസ്ഥാനത്തില്‍ അതൊക്കെ നടക്കുന്നുണ്ട്. സോവിയറ്റ് യൂണിയനിലും ചൈനയിലുമൊക്കെ ഉണ്ട്. ഇന്‍ഡ്യയിലെ നക്സല്‍ പ്രസ്താനത്തിലും മാവോയിസ്റ്റ് പ്രസ്ഥാനത്തിലും  അതൊക്കെ ഉണ്ട്. ആശയ തലത്തിലും വ്യക്തി തലത്തിലും ലെനിനിനും സ്റ്റാലിനും എതിരായ നിലപാടുകളെ ഒക്കെ അവര്‍ നിഷ്കരുണം അടിച്ചമര്‍ത്തിയിട്ടുണ്ട്.

സി പി എം എത്തിനില്‍ക്കുന ജീര്‍ണ്ണതക്ക് ഓരോ മെംബര്‍ക്കും ഉത്തവാദിത്തമുണ്ടെന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. പാര്‍ട്ടിയുടെ ലെനിനിസ്റ്റ് അച്ചടക്ക ചട്ടക്കൂടാണതിനുത്തരവാദി. സമിതികളിലെ ഭൂരിപക്ഷം തീരുമാനിച്ചാല്‍ അതാണു പാര്‍ട്ടിയുടെ നയം.ഭൂരിപക്ഷം വരുതിയിലാണെങ്കില്‍ ജീര്‍ണ്ണതകള്‍ സംരക്ഷിക്കപ്പെടും. സദാചാര വിരുദ്ധ നടപടി ഉണ്ടായാല്‍ ഉടന്‍ സസ്പെന്‍ഡ് ചെയ്ത് അന്വേഷണ്മനടത്തണമെന്നതാണു പര്‍ട്ടി ഭരണഘടന പറയുന്നത്. പി ശശിയും ഗോപിയും നടത്തിയ സദാചാര വിരുദ്ധ നടപടികള്‍ അറിഞ്ഞപ്പോള്‍ അവരെ സസ്പെന്‍ഡ് ചെയ്യുന്നതിനു പകരം അവര്‍ക്കെതിരെ ആരോപണമുനയിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടികള്‍ എടുക്കാനാണ്, പിണറായി ശ്രമിച്ചത്. പാര്‍ട്ടിയിലെ ഭൂരിപക്ഷം അതിനദ്ദേഹമുപയോഗപ്പെടുത്തി. ഇതുപോലുള്ള നടപടികളാണു പാര്‍ട്ടിയെ ജീര്‍ണ്ണതയിലേക്ക് നയിച്ചത്.

ജീര്‍ണ്ണതക്ക് പാര്‍ട്ടിയുടെ നയ രൂപീകരണ സമിതിക്കാണുത്തരവാദിത്തം. പാര്‍ട്ടിയില്‍ ജീര്‍ണ്ണതയുണ്ടാകുമ്പോള്‍ അത് കണ്ടെത്തി തിരുത്തേണ്ടത് പാര്‍ട്ടി നേതൃത്വത്തിന്റെ കടമയാണ്. പാര്‍ട്ടി നേതൃത്വം പ്രജയപ്പെടുമ്പോള്‍ ജീര്‍ണ്ണത ബാധിക്കുന്നു. പല ജീര്‍ണ്ണതകളെയും പാര്‍ട്ടി നേതൃത്വം പ്രകടമായി പിന്തുണക്കുമ്പോള്‍ കൂടുതല്‍ ജീര്‍ണ്ണത ബാധിക്കുന്നു.

വി എസ് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന സമയത്തും അദ്ദേഹത്തിനു പാര്‍ട്ടിയില്‍ ഗണ്യമായ സ്വാധീനമുണ്ടായിരുന്ന സമയത്തും  ഉണ്ടായ ജീര്‍ണ്ണതക്ക് അദ്ദേഹം ഉത്തരവാദിയാണ്. വെറുതെ കാടടച്ച് വെടി വയ്ക്കാതെ വി എസിനു പാര്‍ട്ടിയില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന സമയത്ത് ഉണ്ടായ ജീര്‍ണ്ണതകളും നയ വ്യതിയാനങ്ങളും  ചൂണ്ടിക്കാണിച്ചാല്‍ കുറച്ചു കൂടെ വ്യക്തമാകുമായിരുന്നു.

ഉദാഹരണം എ ഡി ബി തന്നെ. വി എസിന്റെ നിലപാടുകള്‍ക്ക് പാര്‍ട്ടിയില്‍ സ്വാധീനമുണ്ടായിരുന്നപ്പോള്‍ എ ഡി ബി ക്കെതിരെ പാര്‍ട്ടി നിലപാടെടുത്തു.പാര്‍ട്ടി ഘടകങ്ങള്‍ പിണറായിയുടെ കൈപ്പിടിയില്‍ ഒതുങ്ങിയപ്പോള്‍ അതിനു മാറ്റം വന്നു. അതിനെ എതിര്‍ത്ത് പരാജയപ്പെടുത്താന്‍ വി എസിനു കഴിഞ്ഞില്ല. അതുപോലെ തന്നെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റ വിഷയത്തിലും പിണറായി വിജയന്റെ നിലപാടിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ആയില്ല.

താങ്കള്‍ കൂടെക്കൂടെ വി എസിനുത്തരവാദിത്തമുണ്ട്, എന്ന് പറയുന്നു. മറ്റുള്ളവരുടെ പേരുകള്‍ മിണ്ടുന്നുമില്ല. അത് ഏത് പക്ഷത്തു നില്‍ക്കുന്നു എന്നതിന്റെ സൂചന തന്നെയാണ്. ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ പൂര്‍ണ്ണ ഉത്തരവാദി പിണറായി വിജയനാണ്. പാര്‍ട്ടി കൊലയാളികളുടേ സംഘം ആണെന്ന് പൊതു ജനത്തിന്റെ ഇടയില്‍ ഉള്ള സംശയത്തിന്റെ ഉത്തരവാദി പിണറായി തന്നെയാണ്.

വി എസ് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിട്ട് ഒന്നര പതിറ്റാണ്ടായി. 1996 ല്‍ മാരരിക്കുളത്ത് പാര്‍ട്ടി തന്നെ അദ്ദേഹത്തെ തോല്‍പ്പിച്ചതിനു ശേഷം പാര്‍ട്ടി സംഘടനയില്‍ അദ്ദേഹം ഒറ്റപ്പെട്ടു. എന്നിട്ടും പര്‍ട്ടി ജീര്‍ണ്ണതയുടെ ഉത്തരവദിത്തം മാറ്റാരേക്കാളും കൂടുതലയി അദേഹത്തിന്റെ ചുമലില്‍ കെട്ടി വയ്ക്കാനാണു താങ്കളുടെ ശ്രമം. പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം വി എസ് ആണെന്ന് പിണറായിയും അനുചരന്‍മാരും പറയുന്നതിന്റെ മറ്റൊരു രൂപം മാത്രമാണു താങ്കളുടെ അഭിപ്രായവും.

kaalidaasan പറഞ്ഞു...

>>>>>തുടർന്ന് അധികനാൾ കഴിയുന്നതിന്ന് മുമ്പ്‌ തന്നെ ക്രൂഷ്ചേവിയൻ തിരുത്തൽ വാദത്തിന്റെ പിറകേ പോയി സ:അച്ചുതാനന്ദൻ സംഘവും. <<<<<

കടത്തനാടന്‍,

ഇത് താങ്കളുടെ അധിക വായന എന്നേ ഞാന്‍ പറയൂ. താങ്കള്‍ പ്രകടമായി അച്യുതാനന്ദനില്‍ കുറ്റം  കണ്ടുപിടിക്കാന്‍ വിഫല ശ്രമം നടത്തുന്നു. 1964 സി പി ഐയില്‍ നിന്നിറങ്ങി വന്ന 32 പേരില്‍ ഏറ്റവും പിന്നില്‍ നിന്ന ഒരാളേ ആയിരുനുള്ളു ഈ അച്യുതാനന്ദന്‍. ഇ എം എസ് എ കെ ജി, ജോതി ബസു, സുന്ദരയ്യ തുടങ്ങിയ പ്രഗത്ഭര്‍ ആയിരുന്നു പിളര്‍പ്പിന്റെ മുണ്ണണി പോരാളികള്‍. ഇ എം എസ് ആയിരുന്നു ഇവരുടെ ബുദ്ധി കേന്ദ്രവും  ചാലകശക്തിയും. അവരെയൊന്നും പരാമര്‍ശിക്കാതെ വി എസിനെ മാത്രം തെരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിന്റെ അജണ്ട എന്താണ്?

kaalidaasan പറഞ്ഞു...

>>>>>പിളർപ്പിന്റെ സമയത്ത്‌ CPI-യുമായി ഉണ്ടായിരുന്ന അതിർ വരമ്പുകൾ അപ്രത്യക്ഷമാക്കിയ CPI-Mനേതൃത്വം 1967 ആകുമ്പോഴേക്കും തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ തോൽപ്പിക്കാനെന്നപേരിൽ ശത്രുവിന്റെ ശത്രു മിത്രമെന്ന യാന്ത്രിക ലോജിക്കിന്റെ അടിസ്ഥാനത്തിൽ വിമോചന സമരത്തിൽ കോൺഗ്രസ്സിനോടൊപ്പം അണിനിരന്ന മുസ്ലിം ലീഗ്‌,RSP, വെല്ലിങ്ങ്ടൻ അടക്കമുള്ളവരെ ചേർത്ത്‌ മുന്നണിയുണ്ടാക്കി<<<<<


കടത്തനാടന്‍,

ഇതുപോലെ പല വ്യാഖ്യാനങ്ങളും ആര്‍ക്കും അവരവരുടെ മനോധര്‍മ്മം അനുസരിച്ച് ചമയ്ക്കാം.

ശത്രുവിന്റെ ശത്രു മിത്രമെന്ന യാന്ത്രിക ലോജിക്കിന്റെ അടിസ്ഥാനത്തിലൊന്നുമായിരുന്നില്ല ഇതുപോലെ സഖ്യമുണ്ടാക്കിയത്. യോജിക്കാന്‍ പറ്റുന്നവരുമായി യോജിച്ചു. പര്‍ലമെന്ററി ജനാധിപത്യം സ്വീകരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരത്തില്‍ വരണം. അതിനു വേണ്ടി യോജിക്കാവുന്നവരുമായി യോജിക്കുന്നതില്‍ തെറ്റില്ല.

വിമോചന സമരത്തിൽ കോൺഗ്രസ്സിനോടൊപ്പം അണിനിരന്നവര്‍ അവരുടെ തെറ്റ് മനസിലാക്കി സഹകരിക്കാന്‍ തയ്യാറയി വന്നാല്‍  സ്വീകരിച്ചു കൂടാ എന്ന നിലപാടെടുക്കേണ്ട ആവശ്യമില്ല. മുസ്ലിം ലീഗ് എന്ന മത സംഘടനയുമയി യോജിച്ചത് സി പി എമ്മിന്റെ പാളിച്ച തന്നെയാണ്. അതൊക്കെ ഇ എം സിനു പറ്റിയ പിശകുകളായിരുന്നു. ഇതേ ഇ എം എസ് 1987 ല്‍ എല്ലാ വര്‍ഗ്ഗിയ സംഘടനകളെയും ഒഴിവാക്കി ഇടതു മുന്നണി ഉണ്ടാക്കി അധികാരത്തില്‍ വന്നു എന്നു കൂടി ഓര്‍ക്കുക. ഇ എം എസ് ഉപേക്ഷിച്ച ലീഗു സൌഹൃതം പിന്നീട് അശ്ലേഷിച്ചത് പിണറായി വിജയനായിരുന്നു. പക്ഷെ വി എസാണതിനെ പരാജയപ്പെടുത്തിയതെന്നും ഓര്‍ക്കുക. ആ ബന്ധവമായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് രക്ഷയായതും. ഇന്നും മറ്റ് യു ഡി എഫ് നേതാക്കള്‍ പിണറായി വിജയനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുമ്പോഴും കുഞ്ഞാലിക്കുട്ടി മാത്രം അത് ചെയ്യുന്നില്ല.

kaalidaasan പറഞ്ഞു...

>>>>>കൃഷി ഭൂമി കർഷകൻ എന്ന അടിസ്ഥാന നിലപാടോടുകൂടി കാർഷിക ബന്ധങ്ങളിൽ മാറ്റം വരുത്തുന്നത്‌ നിർത്തി.ഓപ്പറേഷൻ ബർഗ്ഗ ബംഗാളിലും മിച്ചഭൂമി വിതരണം കേരളത്തിലും കൊട്ടിഘോഷിച്ചു നടത്തിയിട്ടും ഭൂപ്രഭുക്കളുടെ കയ്യിലെ ഭൂകേന്ദ്രീകരണത്തിന്ന് ഒരു കുറവും ഉണ്ടായില്ല.<<<<<



കടത്തനാടന്‍,

ഇതല്‍പ്പം അതിശയോക്തി പരമായ പ്രസ്താവമാണെന്നു പറയേണ്ടി വരും. ഭൂപ്രഭുക്കളുടെ കയ്യിലെ ഭൂകേന്ദ്രീകരണത്തിന്ന് ഒരു കുറവും ഉണ്ടായില്ല എന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകന്നു നില്‍ക്കുന്ന പ്രസ്താവനയാണ്. ജന്മികളില്‍ നിന്നും അധിക ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്താണു കര്‍ഷിക ബന്ധങ്ങളില്‍ മാറ്റം വരുത്തിയത്. കേരളത്തിലെയും ബംഗാളിലെയും സമൂഹ്യ രംഗത്തുണ്ടായ ഏറ്റവും വലിയ വിപ്ളവമായിരുന്നു അത്. അതിനു ശേഷമുണ്ടായത് സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുക എന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍ പിണറായി വിജയന്‍ അത് പരാജയപ്പെടുത്തി.

ഭൂപരിഷ്കരണം  പരിപൂര്‍ണ്ണമയി നടപ്പിലാക്കി എന്നവകാശപ്പെടുന്നില്ല. തോട്ടം മേഘലയെ അതില്‍ നിന്നും ഒഴിവക്കി. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുക എന്നതായിരുന്നു അതിന്റെ കാരണം.

മുത്തങ്ങയിലും ചെങ്ങറയിലും ഭൂരഹിതര്‍ ഭൂമിക്കു വേണ്ടി സമരം ചെയ്യുന്നുണ്ട്. പക്ഷെ ഒറ്റപ്പെട്ട അതൊക്കെ ഉയര്‍ത്തിക്കാണിച്ച് ഭൂപരിഷ്കരണത്തെ താറടിക്കുന്നത് യുക്തി സഹമല്ല.

kaalidaasan പറഞ്ഞു...

>>>>>മൂലധന-വിപണി വ്യവസ്ഥയെക്കുറിച്ചും സാമൂഹ്യ വിപ്ലവത്തേക്കുറിച്ചുമുള്ള എല്ലാ മാർക്ക്സിസ്റ്റ്‌ -ലെനിനിസ്റ്റ്‌ തത്വങ്ങളും കാറ്റിൽ പറത്തിയ CPI-M മറ്റ്‌ ഭരണ വർഗ്ഗ പാർട്ടികളുമായുള്ള അതിർ വരമ്പുകളും ഇല്ലാതാക്കിയിരിക്കുന്നു. <<<<<

കടത്തനാടന്‍,

കമ്യൂണിസം എന്നത് മുസ്ലിം വേദ പുസ്തകം പോലെ മാറ്റാനാത്ത ഏതോ Rigid Dogma ആണെന്ന മിഥ്യാ ധാരണയില്‍ നിന്നാണിതൊക്കെ താങ്കളെഴുതുന്നത്.

ലെനിനിസ്റ്റ് തത്വങ്ങളൊന്നും കമ്യൂണിസത്തിന്റെ അടിസ്ഥാന പ്രമാണമല്ല. സോഷ്യലിസം നടപ്പിലാക്കാനുള്ള ഒരു ഉപാധി മാത്രമാണു കമ്യൂണിസം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സ് പറയുന്നത് ഇപ്രകാരമാണ്.

We have seen above that the first step in the revolution by the working class is to raise the proletariat to the position of ruling class to win the battle of democracy.

The proletariat will use its political supremacy to wrest, by degree, all capital from the bourgeoisie, to centralize all instruments of production in the hands of the state, i.e., of the proletariat organized as the ruling class; and to increase the total productive forces as rapidly as possible.

Of course, in the beginning, this cannot be effected except by means of despotic inroads on the rights of property, and on the conditions of bourgeois production; by means of measures, therefore, which appear economically insufficient and untenable, but which, in the course of the movement, outstrip themselves, necessitate further inroads upon the old social order, and are unavoidable as a means of entirely revolutionizing the mode of production.

These measures will, of course, be different in different countries.

മാറ്റമില്ലാത്തത് മാറ്റം എന്ന വാക്കിനു മാത്രമാണ്, എന്നായിരുന്നു മാര്‍ക്സ് പറഞ്ഞത്. എന്നു വച്ചാല്‍ അദ്ദേഹം ഒന്നര നൂറ്റാണ്ടു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മാറ്റമില്ലാതെ ഇപ്പോഴും തുടരേണ്ടതില്ല എന്നാണ്. ഓരോരോ രാജ്യങ്ങളുടെയും  കാലത്തിന്റെയും മാറ്റങ്ങള്‍ക്കനുസരിച്ച് കമ്യൂണിസ്റ്റു തത്വങ്ങളുടെ പ്രയോഗത്തിലും മാറ്റമുണ്ടാകും. ഉണ്ടാകണം.

ലെനിന്‍ റഷ്യയില്‍ നടപ്പിലാക്കിയത് അതേപോലെ ഇന്‍ഡ്യയില്‍ നടപ്പിലാക്കേണ്ട യാതൊരു ബാധ്യത്യും ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കില്ല. കമ്യൂണിസ്റ്റ് ഏകാധിപത്യത്തില്‍ നടന്ന കാര്യങ്ങളൊക്കെ അതേ പടി ഇന്‍ഡ്യ പോലുള്ള ബഹു കക്ഷി ഭരണ വ്യവസ്തയില്‍ നടപ്പിലാക്കുക പ്രായോഗികവുമല്ല. ഇന്‍ഡ്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചേ അവ നടപ്പാക്കേണ്ടതുള്ളു. ഇന്‍ഡ്യന്‍ ഭരണഘടനക്കുള്ളില്‍ നിന്നേ ഇവിടെ സി പി എമ്മിനു പ്രവര്‍ത്തിക്കാന്‍ ആകൂ.

ലെനിന്സ്റ്റ് തത്വങ്ങള്‍ എന്നത് രാജ്യഭരണത്തില്‍ അവലംബിക്കാന്‍ ആകില്ല. അത് പാര്‍ട്ടി ഭരണത്തിനു പയോഗിക്കാം. അത് അക്ഷരം പ്രതി പ്രയോഗിച്ചതാണിപ്പോള്‍ സി പി എമ്മിലെ പ്രതിസന്ധിക്കു കാരണം. ലെനിനിസ്റ്റ് തത്വങ്ങളില്ലാത്ത മറ്റ് പാര്‍ട്ടികള്‍ കൂടി പ്രവര്‍ത്തിക്കുന്ന രാജ്യത്ത് ഇതൊക്കെ എത്രത്തോളം പ്രായോഗികമാണെന്ന് പാര്‍ട്ടി തന്നെ പുനരാലോചിക്കണം.


kaalidaasan പറഞ്ഞു...

>>>>>ഇത്തരമൊരു സാഹചര്യത്തിൽCPI-ഉം CPI-Mഉം കമ്യൂണിസ്റ്റ്‌ പാർട്ടികളേ അല്ല എന്നയാഥാർത്ഥ്യം കൂടുതൽ കൂടുതൽ പേർക്ക്‌ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.എന്നതാണ്‌ വർത്തമാനാവസ്ഥ. <<<<<

കടത്തനാടന്‍,

എങ്കില്‍ ഏതാണിന്ന് നിലവിലുള്ള യഥാര്‍ത്ഥ കമ്യൂണിസ്റ്റുപാര്‍ട്ടി? ചൈനയിലേതാണോ?


kaalidaasan പറഞ്ഞു...

>>>>>ഇന്ന് CPI-Mനുള്ളിൽ എത്രത്തോളം തൊഴിലാളിവർഗ്ഗ വിപ്ലവ രാഷ്ട്രീയത്തിന്റെ അംശം അവശേഷിക്കുന്നു എന്നത്‌ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ പ്രത്യായശാത്രത്തിന്റെ വിപ്ലവാത്മകത ഉൾക്കൊള്ളുന്ന, ആഗ്രഹിക്കുന്ന എല്ലാവരുടേയും മുന്നിലെ ഒരു പ്രധാന ചോദ്യമാണ്‌.<<<<<

കടത്തനാടന്‍,

ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടായില്ല. ഉത്തരം കണ്ടെത്താന്‍ കൂടെ ശ്രമിക്കണം.

ഇന്ന് പാര്‍ട്ടിക്കുള്ളില്‍ തൊഴിലാളിവർഗ്ഗ വിപ്ലവ രാഷ്ട്രീയത്തിന്റെ അംശം എത്രത്തോളം അവശേഷിക്കുന്നുണ്ട്. താങ്കള്‍ പറയണം.

അര നൂറ്റണ്ടു മുമ്പുണ്ടായിരുന്നതുപോലെ തൊഴിലാളികള്‍ ഇപ്പോള്‍ ചൂക്ഷണം ചെയ്യപ്പെടുനുണ്ടോ? ഇല്ലെങ്കില്‍ അതിനു ഹേതു ആരാണെന്നാണ്, താങ്കളുടെ വിശ്വാസം?

kaalidaasan പറഞ്ഞു...

>>>>> ശരിയായ കമ്യൂണിസ്റ്റ്‌ പാർട്ടിയെ പുന:സ്ഥാപിക്കേണ്ടത്‌ വിപ്ലവം ആഗ്രഹിക്കുന്ന ജനകോടികളുടെ ആഗ്രഹമാണ്‌ അടിയന്തിര കടമയുമാണ്‌.<<<<<

കടത്തനാടന്‍,

ശരിയായ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നയപരിപാടികള്‍ ഒന്ന് വിശദീകരിക്കമോ?

വിപ്ളവം എന്നു പറയുന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നതെന്താണ്.

kaalidaasan പറഞ്ഞു...

>>>>> ഇന്ത്യൻ വിപ്ലവത്തിന്റെ പാതയേക്കുറിച്ച്‌ ലെനിന്റെ നേതൃത്വത്തിൽ കമ്യുണിസ്റ്റ്‌ ഇന്റർ നാഷണൽ മുന്നോട്ട്‌ വെച്ച വീക്ഷണങ്ങൾ അടിസ്ഥാന പരമായി തങ്ങൾ പിന്തുടരുന്നു എന്ന് ഇപ്പോഴുംCPI-M- നേതൃത്വം ആവർത്തിക്കുന്നതുകൊണ്ട്‌ ആ ചരിത്ര പശ്ചാത്തലത്തിൽത്തന്നെ ആ പാർട്ടിയുടെ ഇന്നത്തെ സൈദ്ധാന്തിക രാഷ്ട്രീയ നിലപാടുകൾ പരിശോധിക്കാൻ നാം നിർബന്ധിതമാകുകയാണ്‌ ബഹു:കാളിദാസൻ<<<<<


കടത്തനാടന്‍,

ഇത് ശരിയല്ലല്ലോ. ലെനിന്‍ മുന്നോട്ടു വച്ച വീക്ഷണങ്ങൾ അടിസ്ഥാന പരമായി തങ്ങൾ പിന്തുടരുന്നു എന്ന് സി പി എം പറയുന്നില്ല.

മാര്‍ക്സിസം ലെനിനിസം മര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണെന്നേ പാര്‍ട്ടി പറയുന്നുള്ളു. .ഇതാണത്

1.1 The Communist Party inherited the progressive, anti-imperialist and revolutionary traditions of the Indian people. Since its formation in 1920, by a small group of determined anti-imperialist fighters inspired by the October Socialist Revolution in Russia, the Party had set before itself the goal of fighting for complete independence and basic social transformation. The Party pledged to work for the establishment of a socialist society in India, free from class exploitation and social oppression.

1.2 True to the cause of proletarian internationalism, the Party consistently supported the national liberation movements against the imperialist order and the struggles for democracy and socialism the world over, which were major features of the twentieth century. The Party adopted the principles of Marxism-Leninism as the guide to action for winning national independence, to attain the objective of socialism and to advance towards the ultimate goal of communism. The Communists were the first in the country to raise the demand for complete independence and put forward a resolution for this in the Ahmedabad session of the Indian National Congress in 1921.

kaalidaasan പറഞ്ഞു...

>>>>> 1951-ലെ പരിപാടിയും നയപ്രഖ്യാപനരേഖയും അംഗീകരിച്ചുകൊണ്ട്‌ തൊഴിലാളി വർഗ്ഗ നേതൃത്വത്തിൽ കാർഷിക വിപ്ലവ പാതയിലൂടെ മുന്നേറി ജനകീയ ജനാധി പത്യ പൂർത്തീകരിക്കുമെന്ന് 7-ആം കോൺഗ്രസ്സ്‌ പ്രഖ്യാപിച്ചു.വർഷങ്ങൾ 48 കഴിഞ്ഞു. പാർട്ടി വളർന്നു.ബംഗാളിലെ മുപ്പതിൽ ചില്ല്വാനമുള്ള ഭരണമടക്കം മൂന്നു സംസ്ഥാനങ്ങൾ ഭരിക്കാൻ ശേഷി നേടി. പക്ഷേ,പക്ഷേ,1964 പ്രഖ്യാപനത്തിൽ നിന്ന് പാർട്ടി നേതൃത്വം എത്രദൂരം പിന്നോട്ട്‌ പോയി.ഈ അവസ്ഥയിലേക്ക്‌ ജീർണ്ണിച്ചു പോയത്‌ സ: വി എസ്സിന്ന് പർട്ടിയിൽ മേൾക്കൈ നഷ്ടപ്പോഴാണ്‌ എന്നു വിലയിരുത്താൻ കഴിയുമോ ? <<<<<


കടത്തനാടന്‍,

അങ്ങനെ ആരാണു വിലയിരുത്തിയത്?

1848 ല്‍ കാല്‍ മാര്‍ക്സ് കമ്യൂണിസ്റ്റു മാനിഫെസ്റ്റോ എഴുതിയ കാലത്ത് ലോകം മുഴുവന്‍ തൊഴൊലാളികള്‍ അതി ദയനീയ മായി ചൂക്ഷണം ചെയ്യപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ നാടുകളിലും ചൂക്ഷണം ചെയ്യപ്പെട്ടിരുനു. പക്ഷെ ഇന്ന് അതാണോ സ്ഥിതി? പടിഞ്ഞാറന്‍ നാടുകളെ മറക്കാം. കേരളത്തില്‍ ഇന്ന് ചൂക്ഷണം ചെയ്യപ്പെടുന്ന തൊഴിലാളികളാരൊക്കെയാണ്? ചുമട്ടു കാര്‍ ചൂക്ഷണം ചെയ്യപെടുന്നുണ്ടോ? മറ്റാരൊക്കെ ചൂക്ഷണം ചെയ്യപ്പെടുന്നുണ്ട്?

തൊഴിലാളി വർഗ്ഗ നേതൃത്വത്തിൽ കാർഷിക വിപ്ലവ പാതയിലൂടെ മുന്നേറി ജനകീയ ജനാധി പത്യ പൂർത്തീകരിക്കാം എന്നു തന്നെയാണിപ്പോഴും സി പി എമ്മിന്റെ ലക്ഷ്യം.

മൂന്നു സംസ്ഥാനങ്ങള്‍ക്കപ്പുറം പാര്‍ട്ടി വളര്‍ന്നിട്ടില്ല എന്നത് പാര്‍ട്ടിയുടെ പാളിച്ചതന്നെയാണ്. അതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കണം.

കേരളത്തിലെ പാര്‍ട്ടിയില്‍ വലത് പക്ഷ വതുകരണം വ്യാപകമായി നടപ്പിലാക്കി തുടങ്ങിയത് പിണറായി വിജയന്‍ സെക്രട്ടറി ആയതിനു ശേഷമാണ്. അതുപോലെ പിണറായിയുടെ വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങ്ളും പാര്‍ട്ടിയിലും മുന്നണിയിലും അടിച്ചേല്‍പ്പിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് നിരക്കാത്ത പ്രവര്‍ത്തി ചെയ്യുന്നവരെ സംരക്ഷിച്ചും പിന്തുണച്ചും പാര്‍ട്ടിയിലെ ഏകധിപതി ആകാനുള്ള സ്വാധീനം നേടി എടുത്തു.

വി എസ് ഒരു കാലത്തും പാര്‍ട്ടിയുടെ നയ രൂപീകരനങ്ങളില്‍ വലിയ പങ്കു വഹിച്ചിട്ടില്ല. സീനിയര്‍ നേതാവെന്ന നിലയില്‍ പോളിറ്റ് ബ്യൂറോയിലും സെന്റ്രല്‍ കമ്മിറ്റിയിലും അംഗമായി എന്നു മാത്രമേ ഉള്ളു. നയങ്ങളൊക്കെ രൂപീകരിച്ചവര്‍ ഇ എം എസ്, എ കെജി, ബസു, സുര്‍ജിത് തുടങ്ങിയവരും അതിനു ശേഷം കാരട്ടും മറ്റുമായിരുന്നു. ഇവരെയൊന്നും പരമര്‍ശിക്കാതെ താങ്കള്‍ വി എസിനെ മാത്രം പരാമര്‍ശിച്ചതിലെ യുക്തിയേയാണു ഞാന്‍ ചോദ്യം ചെയ്തത്.

kaalidaasan പറഞ്ഞു...

>>>>> പക്ഷെ കോൺഗ്രസ്സ്ംബി ജെ പി നയങ്ങൾക്കെതിരായി എൽ ഡി എഫിന്ന് നൽകിയ വോട്ട്‌ രാജ്യത്തിനെ വിറ്റു തുലച്ച കോൺഗ്രസ്സിനെ അധികാരത്തിലേറ്റാനും ആഗോളീകരണ പ്രക്രിയ ഒരു തടസ്സങ്ങളുമില്ലാതെ നടപ്പാക്കുന്നതിനും വിനിയോഗിച്ച എൽ ഡി എഫ്‌ ജനങ്ങൾ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തെ വെല്ലു വിളിക്കുകയായിരുന്നു ചെയ്തത്‌. മാത്രമല്ല ,അച്ചുതാന്ദ സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ ജനകീയ രോഷം മറച്ചു പിടിക്കാൻ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ്‌ പോരിനെ അതി സമർത്ഥമായി ഉപയോഗിക്കുകയുമായിരുന്നു ചെയ്തത്‌. <<<<<


കടത്തനാടന്‍,

അച്ചുതാനന്ദ സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾ എന്ന് സാമാന്യ വത്കരിച്ച് പറയാതെ ഏതൊക്കെയാണവ എന്ന് വ്യക്തമാക്കി പറയാമോ?

അച്യുതാനന്ദന്, സ്വന്തമായി നയങ്ങള്‍ നടപിലാക്കാനാകില്ല എന്ന സത്യം അറിയാത്ത വ്യക്തിയല്ലല്ലോ താങ്കള്‍. നയപരമായ വിഷയങ്ങള്‍ പാര്‍ട്ടിയാണു തീരുമാനിക്കുന്നത്. എന്നു വച്ചാല്‍ കേരളത്തിലെ സി പി എം. ഇന്നത്തെ പാര്‍ട്ടി അവസ്ഥ വച്ച് പിണറായിവിജയന്‍.

ഇടുക്കിയില്‍ പാര്‍ട്ടി ഉള്‍പ്പടെയുള്ളവര്‍ നടത്തിയ കയ്യേറ്റം ഒഴിപ്പിക്കാന്‍ വി എസ് ശ്രമിച്ചപ്പോള്‍ എങ്ങനെയാണ്, പിണറായി വിജയനതിനെ പാര്‍ട്ടിയെ ഉപയോഗിച്ച് പരാജയപ്പെടുത്തിയതെന്നത് കേരളത്തിലെ എല്ലാവര്‍ക്കുമറിയാം.

kaalidaasan പറഞ്ഞു...

>>>>> പക്ഷെ തിരുത്തൽ വാദികളാവട്ടെ ഇതിന്ന് വിപരീതമായി കിട്ടിയ അധികാരത്തിന്റെ തുണ്ടുകൾ ഉപയോഗിച്ച്‌ ദല്ലാൾ ഭരണ വർഗ്ഗത്തിന്റെ നയങ്ങൾ നടപ്പാക്കാൻ മറ്റു ഭരണവർഗ്ഗ പാർട്ടികളുമായി മത്സരിച്ച്‌ ശ്രമിക്കുന്നതാണ്‌ ബഗാളിലും കേരളത്തിലും കണ്ടുവരുന്നത്‌. അതുകൊണ്ടാണ്‌ രാജ്യത്തെ പുത്തൻ കൊളോണിയൽ അടിമത്തത്തിലേക്ക്‌ നയിക്കുന്ന യു പി എ സർക്കാറിനെ താങ്ങി നിർത്തുന്നത്‌. സാന്റിയാഗോ മാർട്ടിനും ഫാരീസ്‌ അബുബക്കറും എല്ലാ മാഫിയകളുമായി സന്ധി ചെയ്യുന്നത്‌.അതുകൊണ്ടാണ്‌ 1975-നു ശേഷം നിരവധി തവണ കേരളത്തിൽ അധികാരത്തിൽ വന്നിട്ടും കോൺഗ്രസ്സിനെപ്പോലെ എൽ ഡി എഫ്‌ ഉം ആദിവാസി ഭൂസംരക്ഷണ നിയമം നടപ്പാക്കാതിരിക്കുന്നത്‌. 11 000 കോടി രൂപ പാട്ട കുടിസ്സിക വരുത്തിയിട്ടും പാട്ട വ്യവസ്ഥ ലംഘിച്ചിട്ടും പതിനായിരക്കണക്കിന്ന് ഏക്കർ സർക്കാർ ഭൂമി കൈ വശം വെച്ചിട്ടും ട്റ്റക്കും ഹാരിസണും മറ്റുമെതിരേ ഒരു ചുക്കും ചെയ്യാത്തത്‌.<<<<<


കടത്തനാടന്‍,

സി പി എം യു പി എ സര്‍ക്കാരിനെ താങ്ങി നിറുത്തുന്നു എന്നൊക്കെ പറയുന്നത് വിവരക്കേടായി ഞാന്‍ ചിരിച്ചു തള്ളുന്നു.

സാന്റിയാഗോ മാർട്ടിനും ഫാരീസ്‌ അബുബക്കറും എല്ലാ മാഫിയകളുമായി സന്ധി ചെയ്യുന്നത്‌ തെറ്റാണെനു തന്നെയാണു ഞാന്‍ പറഞ്ഞത്. ഇതുപോലെയുള്ള പല തെറ്റുകളെയും പിണറായി വിജയന്‍ പ്രോത്സാഹിപ്പ്പിക്കുന്നു. അതിനോടൊക്കെയാണു വി എസ് കലഹിക്കുന്നത്. പക്ഷെ താങ്കള്‍ പ്രതീക്ഷിക്കുന്നതുപോലെ അത്ര വീറോടെ വിഎസ് കലഹിക്കുന്നില്ല പാര്‍ട്ടി വിട്ട് പുറത്തു വരുന്നില്ല എന്നതൊക്കെ ശരിയാണ്.

റ്റാറ്റക്കും ഹാരിസണുമെതിരെ പലതും വിഎസ് സര്‍ക്കാര്‍ ചെയ്യുമായിരുന്നു. പക്ഷെ പാര്‍ട്ടിക്കുള്ളിലെ പിണറായിയും കോടിയേരിയും അതൊക്കെ പരാജയപ്പെടുത്തിയില്ലായിരുന്നെങ്കില്‍.

റ്റാറ്റയുടെ പാട്ടക്കരാര്‍ മുല്ലപ്പെരിയാര്‍ വിഷയം പോലെ അതി സങ്കീര്‍ണ്ണമായ നിയമ പ്രശ്നം ഉള്ളതാണ്. അത് കേരള സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ ആകില്ല. കേരളവും കേന്ദ്രവും ജുഡീഷ്യറിയുമൊക്കെ ഒന്നിച്ചിരുന്ന് പരിഹരിക്കേണ്ട വിഷയമാണത്. റ്റാറ്റയുടെ കയ്യേറ്റങ്ങളൊക്കെ ഒഴിപ്പിച്ചെടുത്ത് പാറ്റക്കരാറിലും കൈ വയ്ക്കാന്‍ വി എസ് സര്‍ക്കാരിനാകുമായിരുന്നു. അത് പാര്‍ട്ടി പരാജയപ്പെടുത്തി. പാര്‍ട്ടിയുടെ വലിയ വീഴചയാണത്.

kaalidaasan പറഞ്ഞു...

>>>>>മറിച്ച്‌ ഈ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുകയായിരുന്നില്ലേ വേണ്ടത്‌ ഇപ്പോൾ തന്നെയും അതിനാവശ്യമായ അന്തർഘടനാ സൗകര്യങ്ങൾ സംസ്ഥാനസർക്കാറിനുണ്ടായിരുന്നു ബഹു കാളിദാസൻ.ഇനി തേയിലതോട്ടം മുതലാളി മാർക്ക്‌ മുമ്പിൽ ചുവപ്പ്‌ പരവതാനി വിരിക്കാനുള്ള വി എസ്സ്‌ സർക്കാറിന്റെ ശ്രമം ഒറ്റപ്പെട്ടതല്ല ബഹു :കാളിദാസൻ, <<<<<

കടത്തനാടന്‍,

തോട്ടങ്ങളോക്കെ ഏറ്റെടുക്കണം എന്നൊക്കെ ലളിതവത്കരിച്ചു പറയാന്‍ വളരെ എളുപ്പമാണ്. ഇതില്‍ അതിസങ്കീര്‍ണ്ണമായ നിയമ പ്രശ്നങ്ങളുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള രാജാക്കന്‍മാര്‍ കൊടുത്ത പട്ടക്കരാറുകളുണ്ട്. അവയൊക്കെ മറികടന്ന് ഏറ്റെടുക്കുക എന്നത് നീണ്ട നിയമ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടും. അതായിരുന്നോ താങ്കള്‍ക്ക് വേണ്ടിയിരുന്നത്?

കൂടാതെ ഈ തോട്ടങ്ങളൊക്കെ ഏറ്റെടുത്ത് നടത്താന്‍ സര്‍ക്കാരിനു ശേഷിയില്ല. ഇതിനൊക്കെ കൊടുക്കേണ്ട നഷ്ടപരിഹാരം അതി ഭീമമണ്. അതേക്കുറിച്ചൊന്നും  അലോചിക്കേണ്ടാത്ത താങ്കള്‍ക്കൊക്കെ ഇങ്ങനെ പലതും എഴുതം.

പല മുതലാളിമാരും ഉപേക്ഷിച്ചു പോയ തോട്ടങ്ങള്‍ തൊഴിലാളികള്‍  തന്നെ നടത്തിനോക്കി. എന്നിട്ടെന്തുണ്ടായി?

kaalidaasan പറഞ്ഞു...

>>>>>മറ്റേതൊരു ബൂർഷ്വാപാർട്ടിയേക്കാളും മെച്ചപ്പെട്ട രീതിയിൽ മൂലധനം സംരക്ഷിക്കാനും അതിന്റെ വ്യകതാക്കളാകാനും സി പി ഐ -എം ന്റെ ഭൂരിഭാഗം നേതാക്കൾക്കും മടിയുണ്ടായില്ല. പാർട്ടി പരിപാടിയിൽ വരുത്തിയ ഈ മാറ്റത്തിനെതിരെ വി എസ്‌ എപ്പോഴെങ്കിലും ഒരു വാക്ക്‌ ഉരിയാടിയതായി കേട്ടിട്ടില്ല.<<<<<


കടത്തനാടന്‍,

താങ്കള്‍ കേട്ടിട്ടില്ല എന്നത് ശരിയാണ്. പക്ഷെ ഞാന്‍ കേട്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് സമാപിച്ച കേന്ദ്ര കമ്മിറ്റിയി വി എസ് പറഞ്ഞത് ഇതാണ്.

ഏതാണ്ട് 72 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ളയാളാണു ഞാന്‍. റിവിഷനിസത്തിനെതിരെ നിലപാടെടുത്തു കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ഇറങ്ങിവന്നവരില്‍ ഒരാളാണ്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ പാര്‍ട്ടിയില്‍ വലതുപക്ഷവല്‍ക്കരണം വളരെ കൂടുതലാണ.് 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം ഉണ്ടാക്കിയ എല്‍ഡിഎഫ് 2009ല്‍ വന്‍ തിരിച്ചടി നേരിട്ടു. മുന്നണി തന്നെ ശിഥിലമായി. വിധേയത്വം പ്രകടിപ്പിക്കുന്നവര്‍ക്കേ സ്ഥാനമുള്ളൂ. പാര്‍ട്ടി വഴിതെറ്റിയതിനു പല ഉദാഹരണങ്ങളുണ്ട്. ഡിഐസി ബന്ധവും ലീഗുമായുള്ള അടവുനയവുമൊക്കെ ഇതില്‍പ്പെടും. എന്നാല്‍ ഇതു പിബി ഇടപെട്ടു തിരുത്തി. എന്നാല്‍ പിഡിപിയുമായി ഉണ്ടാക്കിയ ബന്ധവും മറ്റും തെറ്റ് ആവര്‍ത്തിക്കുന്നതിന്റെ തെളിവാണ്.

ഇതിനോടു വിയോജിക്കുന്നവരെ സാങ്കേതിക ഭൂരിപക്ഷം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. ചൂണ്ടിക്കാണിച്ചാലും പ്രയോജനമില്ല. പാര്‍ട്ടി മുഖപത്രത്തില്‍ നിന്നു ശമ്പളംപറ്റുന്ന രണ്ടുപേരെ എന്നെ ചീത്ത പറയാന്‍ നിയോഗിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് അച്ചടക്കലംഘനമല്ല. ഞാന്‍ പറയുന്നതെല്ലാം അച്ചടക്കലംഘനവും. ഇത് ഇരട്ടത്താപ്പാണ്.

kaalidaasan പറഞ്ഞു...

>>>>>അതുകൊണ്ട്‌ തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിൽ ദരിദ്ര ഭൂരഹിത കർഷകരടക്കം മണ്ണിൽ അദ്ധ്വാനിക്കുന്ന കർഷക ജനതയെ കാർഷിക വിപ്ലവത്തിലൂടെ തട്ടിയുണർത്തി വിപ്ലവത്തിന്റെ മുഖ്യ ശക്തിയാക്കി ജനകീയ ജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച്‌ വിപ്ലവത്തിലേക്ക്‌ മുന്നേറണമെന്ന് ലെനിൻ പഠിപ്പിച്ചു.1920-കളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടി രൂപം കൊള്ളുമ്പോൾ മുതൽ ഇതാണ്‌ ഇന്ത്യൻ വിപ്ലവത്തിന്റെ പാതയായി സ്വീകരിക്കപ്പെട്ടത്‌.ബഹു: കാളിദാസൻ ഇത്രയും ദീർഘമായ ഈ ഭാഗം ഞാൻ വീണ്ടും ആവർത്തിക്കേണ്ടി വന്നത്‌ CPI-M-ന്റെ പാർട്ടി പരിപാടിയിൽ അംഗീകൃത വിപ്ലവ തന്ത്രമായി ഇതുതന്നെയാണ്‌ ഇപ്പോഴുമുള്ളത്‌ എന്നോർമ്മിപ്പിക്കുവാനാണ്‌.<<<<<


കടത്തനാടന്‍,

ഇവിടെ അടിസ്ഥാനപരമായി താങ്കള്‍ക്ക് ഒരു തെറ്റു പറ്റിയിട്ടുണ്ട്. ഇത് ലെനിന്‍ പറഞ്ഞതുകൊണ്ട് ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നയപരിപടിയായി സ്വീകരിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഇന്‍ഡ്യ ഒരു കാര്‍ഷിക രാജ്യമാണ്. അതുകൊണ്ട് ലെനിന്‍ പറഞ്ഞത് പ്രസക്തമാണ്. കാര്‍ഷിക രാജ്യമല്ലാത്തവക്ക് അത് പ്രസക്തമല്ല.

കര്‍ഷകരാണ്, ഇന്‍ഡ്യയുടെ സമ്പത് വ്യവസ്ഥയുടെ നെടും  തൂണെന്ന് ലെനിന്പറയുന്നതിനു മുന്നേ ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഇന്‍ഡ്യന്‍ സാഹചര്യം മനസിലാക്കിയ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകാര്‍ ആ പാത പിന്തുടര്‍ന്നു.

എല്ലാറ്റിലും ലെനിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നത് വരട്ടു വാദം എന്നു പറയേണ്ടി വരും. ലെനിന്‍  ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകാരുടെ ദൈവം ഒന്നുമല്ല. അതുപോലെ മറ്റ് പലര്‍ക്കും. ചൈനയിലെ കമ്യൂണിസ്റ്റു പാര്‍ട്ടി ലെനിന്റെ വഴിയൊന്നും സ്വീകരിച്ചില്ല. അവരുടെ രാജ്യത്തിന്റെ സാഹചര്യത്തിനു യോജിച്ച നയങ്ങള്‍ അവര്‍ നടപ്പിലാക്കി. ഇന്‍ഡ്യയും അതേ ചെയ്തുള്ളു.

മറ്റൊന്നു കൂടി പറയാം. കേരളത്തിലെ സി പി എം നേതാക്കള്‍ ലെനിന്റെ സംഘടനാതത്വങ്ങള്‍ മാത്രമേ മുറുകെ പിടിക്കുന്നുള്ളു. കമ്യൂണിസത്തേക്കുറിച്ച് ലെനിന്‍ പറഞ്ഞതൊക്കെ വിഴുങ്ങി. അത് വി എസിനെതിരെ അച്ചടക്ക ലംഘനം ആരോപിക്കാന്‍ വേണ്ടി മാത്രമാണ്.


kaalidaasan പറഞ്ഞു...

>>>എങ്കിലും അതിലൊക്കെ തന്നെ ഞാൻ സൂചിപ്പിച്ചതു പോലെ ലെനിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണലിന്റെ തീരുമാനങ്ങൾ തന്നെയാണ്‌ മാർഗ്ഗ ദർശ്ശനമായി CPI-M അംഗീകരിച്ചിട്ടുള്ളത്‌. <<<<

കടത്തനാടന്‍,

മാര്‍ക്സിസം അടിസ്ഥാനപ്രമാണമാക്കിയ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ചട്ടക്കൂടിന്റെ ഒരു മാതൃക വേണമായിരുന്നു. മാര്‍ക്സിസം പ്രാവര്‍ത്തികമാക്കിയ റഷ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി അങ്ങനെയാണു ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മാര്‍ഗ്ഗ ദര്‍ശനമായത്. . അതിന്റെ അര്‍ത്ഥം റഷ്യയിലെ അവസ്ഥ അതുപോലെ വള്ളിപുള്ളി വിടാതെ ഇവിടെ പറിച്ചു നടണമെന്നല്ല.

ലെനിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണലിന്റെ തീരുമാനങ്ങൾ തന്നെയാണ്‌ മാർഗ്ഗ ദർശ്ശനമായി സ്വീകരിച്ചതും. ലെനിന്‍ റഷ്യയില്‍ കമ്യൂണീസം നടപ്പിലാക്കിയത് 1917 ല്‍ ആയിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ്. ഇന്നത്തെ റഷ്യയോ ഇന്‍ഡ്യയോ ഒരു നൂറ്റാണ്ടുമുമ്പുള്ള അവസ്ഥയില്‍ അല്ല. കാലം മാറുന്നതനുസരിച്ച് ജനങ്ങളുടെ പ്രശ്നങ്ങളും മാറുന്നു. ഈ തിരിച്ചറിവില്ലെങ്കില്‍ 1917 ലെനിന്‍ പിന്തുടര്‍ന്ന രീതി ഇപ്പോഴും വേണമെന്ന വാശിയൊക്കെ ഉണ്ടാകും. അതിനെയാണു ഞാന്‍ വരട്ടു വാദം എന്നു വിളിച്ചത്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രശ്നങ്ങള്‍ മാത്രമല്ല, അടിച്ചമര്‍ത്തലില്‍ നിന്നും മോചനം നേടിയവരുടെ പ്രശ്നങ്ങള്‍ കൂടി ഇന്ന് കമ്യൂണിസ്റ്റുപാര്‍ട്ടി അഭിമുഖികരിക്കേണ്ടതുണ്ട്.

kaalidaasan പറഞ്ഞു...

>>>ആഗോളവൽക്കരണം അതിതീവ്രമായി കടന്നാക്രമിക്കുമ്പോൾ തകർന്നു വീഴുന്നത് സ്വപ്നങ്ങളല്ല. കോടാനുകോടി ഇന്ത്യാക്കാരുടെ ജീവിച്ചിരിക്കുവാനുള്ള പ്രാഥമിക അവകാശമാണ്‌.
വ്യവശായങ്ങൾ അടച്ചു പൂട്ടാനും,ഇഷ്ടം പോലെ തൊഴിലാളികളെ തൊഴിലിൽ നിന്ന് ആട്ടിയിറക്കാനും അതനു വദിക്കുന്നു.<<<<


കടത്തനാടന്‍,

ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിങ്ങനെ നീട്ടിപ്പരത്തി പറഞ്ഞിട്ട് എന്ത് ഗുണം.

ഇവിടെ വിമര്‍ശന വിധേയമാകുന്നത് സി പി എം എന്ന രാഷ്ട്രീയ പര്‍ട്ടിയുടെ പളിച്ചകളാണ്. ആഗോളവൽക്കരണം അതിതീവ്രമായി കടന്നാക്രമിക്കുമ്പോൾ പാര്‍ട്ടി എന്തു ചെയ്തു അല്ലെങ്കില്‍ എന്തു ചെയ്തില്ല എന്നാണു വിശദീകരിക്കേണ്ടത്. എങ്കിലേ പാര്‍ട്ടിക്ക് പറ്റിയ പാളിച്ചകള്‍ മനസിലാക്കാന്‍ പറ്റൂ.

ആഗോളവത്കാരണത്തെ ഇന്ന് സി പി എം എങ്ങനെ നേരിടണമെന്നാണ്, താങ്കളുടെ അഭിപ്രായം? കോണ്‍ഗ്രസായാലും ബി ജെ പി ആയാലും ആഗോളവത്കരണത്തെ ഉപേക്ഷിക്കില്ല. കേന്ദ്ര ഭരണം അവരുടെ കയ്യിലാകുന്ന അവസ്ഥയില്‍ മൂന്നു സംസ്ഥാനങ്ങള്‍ മാത്രം ഭരിക്കാന്‍ സാധ്യതയുള്ള ഒരു പാര്‍ട്ടി എന്ത് ചെയ്യണം?

kaalidaasan പറഞ്ഞു...

>>>ഞാൻ ചൂണ്ടിക്കാണിച്ചതും എന്റെ ഈ കുറിപ്പിലെ വിമർശനങ്ങളും അതിന്റെ പ്രഖ്യാപിത നയങ്ങളോടുള്ള വിയേജിപ്പും അതിനകത്തെ മാർക്ക്സിസ്റ്റ്‌ വിരുദ്ധതയുമാണ്‌ ഞാൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്‌ എന്ന് ദയവായി അങ്ങു മനസ്സിലാക്കണം<<<<

കടത്തനാടന്‍,

താങ്കള്‍ എന്തൊക്കെയോ ചൂണ്ടികാണിക്കാന്‍ ശ്രമിക്കുന്നു എന്നത് ശരിയാണ്. പക്ഷെ അതൊന്നും സമൂര്‍ത്തമായ ആശയമായി പുറത്തു വന്നിട്ടില്ല ഇതു വരെ.

വാക്കുകളുടെ വാചാടോപം ഒഴിവാക്കി, വ്യക്തമായി പറയാമോ? സി പി എമ്മിന്റെ നയങ്ങളിലെ മാര്‍ക്സിസ്റ്റ് വിരുദ്ധത ഏതൊക്കെയാണെന്ന് താങ്കള്‍ വിവരിക്കണം. എങ്കിലേ എനിക്ക് മനസിലാക്കാന്‍ പറ്റൂ.

ഇന്നയിന്ന നയങ്ങളിലാണ്, മാര്‍ക്സിസ്റ്റ് വിരുദ്ധത എന്ന് അക്കമിട്ട് നിരത്തിയാല്‍ എനിക്ക് മനസിലാക്കാന്‍ പ്രയാസമില്ല.

ഏതൊക്കെ പ്രഖ്യാപിത നയങ്ങളിലാണ്, മാര്‍ക്സിസ്റ്റ് വിരുദ്ധത? എന്തുകൊണ്ടാണവ മാര്‍ക്സിസ്റ്റ് വിരുദ്ധമെന്ന് താങ്കള്‍ പറയുന്നത്? മാര്‍ക്സിസത്തിനനുരൂപമാക്കാന്‍ എന്ത് മാറ്റങ്ങളാണവയില്‍ വേണ്ടത്?

kaalidaasan പറഞ്ഞു...

>>>ഞാൻ ലേഖനത്തിന്റെ വിശദാംശത്തിലേക്ക്‌ കടക്കുകയല്ല. ഇ എം എസ്സിന്റേ ഏത്‌ ലേഖനങ്ങളായാലും തോമസ്സ്‌ ഐസക്കിന്റേതായാലും ഏത്‌ ലേഖനം എടുത്ത്‌ വെച്ച്‌ നോക്കിയാലും ബഹു കാളിദാസൻ പറയുന്ന പല നിലപാടുകളും സി പി ഐ-എം മുന്നോട്ട്‌ വെക്കുന്നതല്ല..<<<<

കടത്തനാടന്‍,

താങ്കള്‍ പിണറായി വിജയനെ ഉദ്ധരിച്ചത് വായിച്ച് എനിക്ക് ചിരിയടക്കാന്‍ ആകുന്നില്ല.

ഒരു തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്ത് പാര്‍റ്റിയുടെ അടിത്തറ തകര്‍ന്നിട്ടില്ല എന്നു പറയുന്നതില്‍ എന്താണ്, മാര്‍ക്സിസ്റ്റ് വിരുദ്ധത എന്നും സി പി എമിന്റെ നയങ്ങളില്‍ നിന്നുള്ള വ്യതിയാനം എന്ന് എനിക്കു യാതൊരു പിടിയും കിട്ടുന്നില്ല.

ചിലര്‍ എഴുതുന്ന ചില ലേഖനങ്ങളിലെ വാചകങ്ങളാണോ അതോ പാര്‍ട്ടി നടപ്പാക്കുന്ന നയങ്ങളാണോ, നയ വ്യതിയാനം എന്ന് വിലയിരുത്തേണ്ടത്? ഇ എം എസും തോമസ് ഐസക്കും മന്ത്രിമാരായിരുന്നപ്പോള്‍ നടപ്പിലാക്കിയ നയങ്ങളെ മുന്‍ നിറുത്തിയല്ലേ വിലയിരുത്തപ്പെടേണ്ടത്? അല്ലെങ്കില്‍ അധികാരത്തില്‍ വരുമ്പോള്‍ നടപ്പിലാക്കും എന്നു പറയുന്ന നയങ്ങളെയല്ലേ വിലയിരുത്തേണ്ടത്? പലയിടത്തും എഴുതുന ലേഖനങ്ങളിലെ അപ്രധാന പരാമര്‍ശങ്ങളെങ്ങനെ പാര്‍ട്ടി നയരേഖയാകും?

താങ്കളിപ്പോള്‍ പറയുന്ന സംഗതിയേക്കാള്‍ ഗൌരവതരമായ കമ്യൂണിസ്റ്റു വിരുദ്ധ നിലപാടുകള്‍ ഭരണ രംഗത്തും മറ്റും പല കമ്യൂണിസ്റ്റുമന്ത്രിമാരും എടുത്തിട്ടുണ്ട്. അതൊക്കെ പാര്‍ട്ടി നിലപാടുകളില്‍ നിന്നുള്ള വ്യതി ചലനങ്ങള്‍ തന്നെയാണ്.

kaalidaasan പറഞ്ഞു...

>>>>>CPI-M- ഭരണഘടനയുടെ വകുപ്പ്‌ -2- ലക്ഷ്യം എന്ന നിലക്ക്‌ ഇങ്ങിനെ പറയുന്നു.:- "ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടി (മാർക്ക്സിസ്റ്റ്‌) തൊഴിലാളി വർഗ്ഗ സർവ്വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈ വരുത്തുകയുമാണ്‌ പാർട്ടിയുടെ ലക്ഷ്യം. മാർക്ക്സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്വശാസ്ത്രവുമാണ്‌ പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും വഴികാട്ടുന്നത്‌. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥക്ക്‌ അറുതി വരുത്തി അദ്ധ്വാനിക്കുന്ന ജനങ്ങൾക്ക്‌ പൂർണ്ണമോചനത്തിലേക്കുള്ള ശരിയായ വഴികാട്ടാൻ മാർക്ക്സിസം- ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളി വർഗ്ഗ സാർവ്വദേശീയത്വത്തിന്റെ കൊടി പാർട്ടി ഉയർത്തിപ്പിടിക്കുന്നു"<<<<<

Dictatorship of the proletariat എന്നതിന്റെ പരിഭാഷയാണ്, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം  എന്ന പ്രയോഗം. ഈ പ്രയോഗം ഉപയോഗിച്ചാണ്, കമ്യുണിസ്റ്റു വിരുദ്ധര്‍ എപ്പോഴും പാര്‍ട്ടിയെ ആക്രമിക്കുന്നതും. ചിലര്‍ അതിനെ ചുമട്ടു തൊഴിലാളികളുടെ സര്‍വ്വാധിപത്യം എന്നു വരെ ദുര്‍വ്യാഖ്യാനിക്കാറുണ്ട്.

ലെനിനിസം എന്നു പറയുന്നത് മാര്‍ക്സിസത്തിന്റെ അതേപടിയുള്ള പകര്‍ത്തലല്ല. എങ്കില്‍ പിന്നെ ലെനിനിസം എന്നു പറയേണ്ട ആവശ്യവുമില്ല. ലെനിന്‍ റഷ്യയില്‍ നടപ്പിലാക്കിയത് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഏക കക്ഷി ഭരണമാണ്. അത് ജനങ്ങള്‍ സ്വയം തീരുമാനിച്ചതല്ല. വിപ്ളവത്തിലൂടെ അധികാരം കയ്യടക്കിയ പാര്‍ട്ടി നടപ്പില്‍ വരുത്തിയതാണ്. ഏക കക്ഷി ഭരണം ഉണ്ടാകണം എന്നൊന്നും മാര്‍ക്സ് ഒരിടത്തും പറഞ്ഞിട്ടില്ല. തൊഴിലാളികളുടെ ഭരണമുണ്ടാകണം എന്നേ പറഞ്ഞിട്ടുള്ളു. ലെനിനിസത്തിന്റെ ഈ ഭാഗം ഇന്‍ഡ്യയില്‍ നടപ്പിലാക്കാന്‍ ആകില്ല. ലെനിനു ശേഷം അധികാരത്തില്‍ വന്ന സ്റ്റലിന്‍, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന നില വിട്ട് വ്യക്തി സര്‍വ്വാധിപത്യം എന്ന നിലയിലേക്ക് മുന്നേറി. ലെനിനു തന്നെ സ്റ്റാലിനേക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണദ്ദേഹം സ്റ്റാലിനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ ഉദ്ദേശിച്ചിരുന്നതും. ജനാധിപത്യ പരമായ ചര്‍ച്ചകളിലൂടെ സമവായം ​ഉണ്ടാക്കുന്നതിനു പകരം എതിര്‍ശബ്ദങ്ങളെ ഒക്കെ സ്റ്റാലിന്‍ അടിച്ചൊതുക്കി. പലരെയും പാര്‍ട്ടിയില്‍ നിന്നും പുറതാക്കി. Democratic Centralism ന്റെ പ്രയോഗവത്കരണത്തിനു പകരം ദുരുപയോഗമാണവിടെ നടന്നത്. ഇതാണ്, സോവിയറ്റ് കമ്യുണിസ്റ്റു പാര്‍ട്ടിയുടെ ശിഥിലീകരണത്തിലേക്ക് നയിച്ചതും. സ്റ്റാലിന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചായിരുന്നു റ്റിറ്റോയൊക്കെ കുറച്ചു കൂടെ മിതവാദം സ്വീകരിച്ചത്.

സ്റ്റാലിന്‍ അവലംബിച്ചത് പാര്‍ശ്വവര്‍ത്തികളെയും എറാന്‍ മൂളികളെയും പാര്‍ട്ടി പദവികളില്‍ അവരോധിച്ച്, പാര്‍ട്ടി സമിതികളില്‍ ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കുന്ന ജനാധിപത്യ വിരുദ്ധ രീതിയായിരുന്നു. എന്നിട്ട് അതിനെ Democratic Centralism എന്നു വിളിച്ചു. തീരുമാനങ്ങളൊക്കെ ഈ സമിതികളില്‍ ചര്‍ച്ച ചെയ്ത് എടുത്തു. പുറമേക്ക് നോക്കുമ്പോള്‍  ഭൂരിപക്ഷ തീരുമാനമായിരുന്നു അവ. പക്ഷെ സത്യത്തില്‍ സ്റ്റാലിന്റെ തീരുമാനങ്ങളായിരുന്നു. സ്റ്റാലിന്റെ അനുകൂലികള്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന സമിതികള്‍ അത് ഭൂരി പക്ഷ തീരുമാനം എന്ന പേരില്‍ പാര്‍ട്ടിക്കുള്ളില്‍ നടപ്പിലാക്കി. സ്റ്റാലിന്റെ തീരുമാനങ്ങളോട് യോജിപ്പില്ലാത്ത പ്രതിബദ്ധതയുള്ള കമ്യൂണിസ്റ്റുകാരില്‍ അനേകം പേര്‍  അങ്ങനെ പാര്‍ട്ടിക്കു പുറത്തായി. അതാണ്, പാര്‍ട്ടി അപചയത്തിലേക്ക് പോകാന്‍ ഉണ്ടായ പ്രധാന കാരണം.

സമാനമായ സംഭവഗതികളാണ്, ഇപ്പോള്‍ കേരള സി പി എമ്മിലും ഉണ്ടാകുന്നത്. സ്വന്തം തീരുമാനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഇപ്പോള്‍ നടന്ന ചന്ദ്രശേഖരന്‍ വധത്തിലേക്ക് നയിച്ചതും അതു തന്നെ. ഒഞ്ചിയം മേഘലയിലെ പാര്‍ട്ടി പ്രാവര്‍ത്തകരുടെ അഭിപ്രായം അവഗണിച്ച് ജനതാ ദളിനു പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നല്‍കാന്‍ എടുത്ത തീരുമാനമായിരുന്നു ചന്ദ്രശേഖരന്‍ പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചത്. ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭിപ്രായം മാനിച്ചിരുന്നു എങ്കില്‍  അത് പോലെ ഒരു തീരുമാനം പാര്‍ട്ടി എടുക്കില്ലയിരുന്നു. വിരുദ്ധാഭിപ്രായം ​പ്രകടിപ്പിക്കുന്നവരെ അച്ചടക്ക നടപടികളിലൂടെ വരുതിയിലാക്കുക, പുറത്താക്കുക എന്നൊക്കെയാണ്, പിണറായി അനുവര്‍ത്തിക്കുന്ന രീതി. ഇതുപോലെ മുന്നോട്ട് പോയാല്‍ റഷ്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ സംഭവിച്ചത് ഇവിടെയും ആവര്‍ത്തിക്കും


kaalidaasan പറഞ്ഞു...

>>>>താങ്കൾ എനിക്ക്‌ തന്നിട്ടുള്ള ലിങ്ക്‌ സി പി ഐ -എം- ന്റെ പാർട്ടി പരിപാടിയാണ്‌.ആ പരിപാടി വെച്ച്‌ സി പി ഐ -എം എന്ന പാർട്ടിയെ പൂർണ്ണമായി വിലയിരുത്താനാകില്ല.ആ പരിപാടി ജനകീയ ജനാധി പത്യ വിപ്ലവത്തിന്റെ ഒരു പരിപാടിമാത്രമാണ്‌.ഒരു കമ്യൂണിസ്റ്റ്‌ പാർട്ടി അത്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയാണെങ്കിൽ അതിന്റെ ലക്ഷ്യം നിറവേറ്റാൻ വിവിധതരത്തിലുള്ള വിപ്ലവഘട്ടങ്ങളിലൂടെ മുന്നേറേണ്ടതുണ്ട്‌.<<<<

കടത്തനാടന്‍,

ഇതാണിപ്പോള്‍ സി പി എമ്മിന്റെ ഘട്ടം. ഇതു കഴിഞ്ഞിട്ടു മതിയില്ലേ അടുത്ത ഘട്ടത്തേപ്പറ്റി ചിന്തിക്കാന്‍?

kaalidaasan പറഞ്ഞു...

>>>>വിദ്യാഭ്യാസം വിലകൊടുത്ത്‌ വാങ്ങേണ്ട ഒരു ചരക്കാണെന്ന് തത്വം മുന്നോട്ട്‌ വെച്ചു സാമ്രാജ്യ പദ്ധതിയായ DPEP വിദ്യാഭ്യാസ രംഗത്ത്‌ രംഗത്ത്‌ നടപ്പിലാക്കി.<<<<

കടത്തനാടന്‍,

ലോക സംഭവഗതികളേപ്പറ്റി താങ്കള്‍ എഴുതിയതിനേപ്പറ്റി എനിക്കും അഭിപ്രായ വ്യത്യാസമില്ല.

ഡി പി ഇ പി യേപ്പറ്റി താങ്കള്‍ പറഞ്ഞത് മനസിലായില്ല. എന്താണിതില്‍ നിന്ന് താങ്കള്‍ മനസിലാക്കിയത്?

DPEP നടപ്പിലുള്ള ഒരു സാമ്രാജ്യത്വ രാജ്യത്ത് അതെങ്ങനെ ആണു പ്രവര്‍ത്തിക്കുന്നതെന്ന് ഒന്ന് വിശദീകരിക്കാമോ? ഏതെങ്കിലും ഒരു രാജ്യത്തു നിലവിലുള്ള DPEP വിദ്യാഭ്യാസ പദ്ധതി വിവരിച്ച് അതിന്റെ പോരായ്മ ചൂണ്ടിക്കാണിച്ചല്‍ മതി.

kaalidaasan പറഞ്ഞു...

>>>>തൊഴിൽ മേഖലയിൽ മൂലധനശക്തികളുടെ താൽപര്യാനുസരണം അദ്ധ്വാന സമയവും ,ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും വെട്ടിക്കുറക്കുന്നു തൊഴിലാളി ക്ഷേമത്തിനും തൊഴിൽ തർക്കങ്ങൾക്ക്‌ പരിഹാരം കാണാനുമുള്ള ലേബർ ഡിപ്പാർട്ട്‌ മെന്റിനെ മരവിപ്പിച്ചിരിക്കുന്നു., ..സാമൂഹ്യ സാംസ്കാരിക രംഗത്തെ ജീർണ്ണതക്ക്‌ കാരണമാക്കിയ ഒട്ടനവധി ഇടപെടലുകളും നിയമനിർമാണങ്ങളു മടക്കം ഇതിങ്ങനെ അറ്റമില്ലാതെ നീളും ബഹു:കാളിദാസൻ.<<<<

കടത്തനാടന്‍,

അറ്റമില്ലാതെ നീളുന്ന ഇവയൊക്കെ ആരെ കുറ്റപ്പെടുത്താനാണു താങ്കള്‍ വിവരിക്കുന്നത്? സി പി എമ്മിനെയോ?

kaalidaasan പറഞ്ഞു...

>>>>ഇവർ പറയുന്നു.സ്റ്റാലിൻ ഒരു വ്യക്തിയെന്ന നിലയിൽ ഹിറ്റ്ലറേക്കാൾ ക്രൂരനായിരുന്നു.ഹിറ്റ്ലർ വധിച്ചിട്ടുള്ളതിൽ കൂടുതൽ കമ്യൂണിസ്റ്റ്‌ കാരെ സ്റ്റാലിൻ വധിച്ചിട്ടുണ്ട്‌.സ്റ്റാലിൻ ട്രോട്സ്കിയേയും ബുക്കാറിനേയും ഉൾപ്പെടേ ഒട്ടനവധി സഹപ്രവർത്തകരെ വധിച്ചിട്ടുണ്ട്‌. <<<<

കടത്തനാടന്‍,

അതിശയോക്തി തട്ടിക്കിഴിക്കാം. പക്ഷെ സ്റ്റലിന്‍ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയിട്ടില്ല എന്ന് പറയാ പറ്റുമോ?

kaalidaasan പറഞ്ഞു...

>>>>സ്റ്റാലിന്റെ നിര്യാണത്തിനു ശേഷം ക്രൂഷ്ചേവു മുതൽ ഗോർബച്ചേവ്‌ വരെയുള്ളവർ എങ്ങിനെയാണ്‌ സോവിയറ്റ്‌ യൂണിയനെ മുതലാളിത്ത പാതയിലേക്ക്‌ നയിച്ചതെന്ന് പരിശോധിക്കുന്നതിൽകൂടിമാത്രമേ ക്രൂഷ്ചേവിന്റേയും അവരുടെ അവരുടെ അനുയായികളായ കപടകമ്യൂണിസ്റ്റുകളുടെ മുഖം വ്യക്തമാവുകയുള്ളു.<<<<

കടത്തനാടന്‍,

എന്തടിസ്ഥാനത്തിലാണ്, ഇവര്‍ സോവിയറ്റ് യൂണിയനെ മുതലാളിത്ത പാതയിലേക്ക് നയിച്ചു എന്ന് താങ്കള്‍ പറയുന്നത്? എന്തൊക്കെയാണിവര്‍ നടപ്പിലാക്കിയ മുതലാളിത്ത നയങ്ങള്‍?

kaalidaasan പറഞ്ഞു...

>>>>അതുകൊണ്ടാണ്‌ ലെനിനിസം മാർക്ക്സിസത്തിന്റെ പിന്നീടുള്ള വളർച്ചയാണെന്ന് പറയുന്നത്‌.<<<<

കടത്തനാടന്‍,

സമ്മതിച്ചു. ഇനി ലെനിനിസത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ച ഏതു വിധത്തില്‍ വേണമെന്നാണു താങ്കള്‍ പറയുന്നത്? അതോ ലെനിനിസത്തില്ക്ക് തന്നെ തിരിച്ചു പോകണമോ? അതോ മാറിയ ലോക സാഹചര്യത്തില്‍ അതിനു മാറ്റം വരുത്തണോ?

ആരായിരുന്നു ശരി? ലെനിനോ സ്റ്റാലിനോ?

എന്താണു ലെനിനിസത്തിനെയും സ്റ്റലിനിസത്തിന്റെയും വ്യത്യാസങ്ങള്‍? ഇവ രണ്ടും ഏത് തരത്തില്‍ മാര്‍ക്സിസവുമായി വ്യത്യാസപ്പെട്ടിരിക്കുന്നു.


kaalidaasan പറഞ്ഞു...

>>>>ഇപ്പോൾ സിപിഐ-എൻ ന്റെ ഘട്ടം എന്നത്‌ വേണമെങ്കിൽ രേഖകൊണ്ട്‌ സമർത്ഥിച്ച്‌ രക്ഷപ്പെടാൻ കഴിയും എന്നകാര്യത്തിൽ സംശയമില്ല.ഞാനും പറഞ്ഞുകോണ്ടു വരുന്നത്‌ അത്‌ തന്നെയാണ്‌ ആ രേഖക്ക്‌ അത്‌ അച്ചടിച്ച മഷിയുടെ വിലപോലുമില്ല.<<<<

കടത്തനാടന്‍,

അച്ചടി മഷിയുടെ വിലയില എന്നത് താങ്കളുടെ അഭിപ്രായം. പക്ഷെ എനിക്കങ്ങനെ ഇല്ല. ജനാധിപത്യ പാതയിലൂടെ സഞ്ചരിച്ച് സോഷ്യലിസവും കമ്യൂണിസവും നടപ്പാക്കാം എന്നത് ഇന്‍ഡ്യന്‍ സാഹചര്യങ്ങളിലെ മാര്‍ക്സിസ പ്രയോഗവതകരണമാണ്. അതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. ലെനിന്‍ റഷ്യയിലും മാവൊ ചൈഅനയിലും  നടപ്പാക്കിയത് മറ്റൊരു രീതി ആണ്. അത് ഇന്‍ഡ്യയില്‍ വേണമെന്ന ഒരു വാശിയും എനിക്കില്ല.

kaalidaasan പറഞ്ഞു...

>>>ബഹു:കാളിദാസൻ.ഞാൻ വീണ്ടും ആവർത്തിക്കുന്നു, സിപിഐ-സിപിഐ-എം പാർട്ടികളെ മാർക്ക്സിസ്റ്റ്‌ -ലെനിനിസ്റ്റ്‌ കാഴ്ചപ്പാടിൽ നിന്നുകൊണ്ട്‌ വിലയിരുത്താൻ താങ്കൾ ശ്രമിക്കാത്തതുകൊണ്ടാണ്‌ ഇങ്ങനെ ഒരു ലളിതയുക്തികൊണ്ട്‌ താങ്കൾക്ക്‌ സമാദാനിക്കാൻ കഴിയുന്നത്‌.<<<<

കടത്തനാടന്‍,


ഇത് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല.

മാര്‍ക്സിസം ലെനിനിസം ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ മാത്രമാണ്. സോഷ്യലിസം നടപ്പാക്കലാണ്, ലക്ഷ്യം. അതിനു ഉരുക്കു പോലത്തെ ഒരിക്കലും മാറ്റനാകാത്ത നിയമ വ്യവസ്ഥകളില്ല.

റഷ്യയിലെ ഏക പാര്‍ട്ടി ഭരണത്തില്‍ പാര്‍ട്ടി നിലപാടുകളൊക്കെ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കന്‍ ആയിരുന്നു. ഇന്‍ഡ്യയില്‍ അത് പറ്റില്ല. കേരളത്തിലോ ബംഗാളിലോ അധികാരം ല്കഭിച്ചാലും കമ്യൂണുകളോന്നും ഉണ്ടാക്കാന്‍ ആകില്ല. ഇന്‍ഡ്യന്‍ ഭരണഘടനക്കു കീഴില്‍ നിന്നുകൊണ്ടേ എന്തും നടപ്പാക്കാന്‍ ആകൂ. അതുകൊണ്ട് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കാഴ്ചപ്പാടില്‍ നോക്കിയാല്‍ പല പോരായ്മകളും ഉണ്ടാകും.

വീണ്ടും ഞാന്‍ ചോദിക്കട്ടെ. എന്താണു താങ്കള്‍ മനസിലാക്കിയ മാര്‍ക്സിസവും ലെനിനിസവും തമ്മിലുള്ള വ്യത്യാസങ്ങള്‍? സ്റ്റാലിനിസം ​ഇവയില്‍ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതില്‍ വ്യക്തത ഉണ്ടായാലല്ലേ, മാര്‍ക്സിസ്റ്റ് ലെനിന്സ്റ്റ് കാഴ്ച്ചപ്പാടില്‍ നിന്നും സി പി ഐയേയും സി പി എമ്മിനെയും വിലയിരുത്താന്‍ ആകൂ?

എന്തേ താങ്കള്‍ എന്റെ ചോദ്യത്തിഉല്‍ നിന്നും ഒഴിഞ്ഞു മാറുന്നു?

kaalidaasan പറഞ്ഞു...

>>>>1964-ൽ സിപിഐ നേതൃത്വം വലത്‌ പക്ഷ അവസരവാദിത്വത്തിലേക്ക്‌ നീങ്ങിയപ്പോഴാണ്‌ 110 അംഗങ്ങളുള്ള കേന്ദ്രക്കമ്മിറ്റിയിൽ നിന്നും 32-പേർ ഇറങ്ങിവന്ന് സിപിഐ-എം-രൂപീകരിക്കുന്നത്‌.ഇത്‌ ശരിയായ നിലപാടായിരുന്ന് എന്ന് അന്നും ഇന്നും രാജ്യത്തിലെ വിപ്ലശക്തികൾ പറയുന്നത്‌ എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്‌.<<<<<


ഇത് ഒരു വശം. വലതു പക്ഷ അവസരവാദം ​എന്നു പറയുന്നത് ഏത് നടപടിയെ അടിസ്ഥാനമാക്കിയാണെന്ന് വിശദീകരിക്കാമോ?

വിപ്ളവ ശക്തികള്‍ പലതും  പറയുന്നുണ്ടാകും. പക്ഷെ ഞാന്‍ മനസിലാക്കുന്നത് മറ്റൊരു തരത്തിലാണ്. 110 ല്‍ 32 എന്നത് ന്യൂനപക്ഷമായിരുന്നു. ലെനിനിസ്റ്റ് സംഘടന തത്വം അനുസരിച്ച് ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനു വഴങ്ങുക എന്നതാണ്. അതിന്റെ അര്‍ത്ഥം ആ ലെനിനിസ്റ്റ് തത്വം ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ബാധകമല്ല എന്നല്ലേ?

kaalidaasan പറഞ്ഞു...

>>>>1957-59 കാലത്തെ മന്ത്രിദഭ ഒഴിച്ച്‌ 1967- മുതൽ കഴിഞ്ഞ മന്ത്രിസഭവരേയുള്ള കാലയളവിൽ സിപിഎം നേതൃത്വത്തിലുള്ള ഭരണത്തിൽ ഈ ലക്ഷ്യങ്ങൾ എന്തെങ്കിലും നേടിയെന്നു പറയാൻ കഴിയുമോ? <<<<<

പറ്റില്ല. 1957-59 കാലത്തെ മന്ത്രിസഭയും കാര്യമായൊന്നും  നേടിയില്ല. പല നിയമങ്ങളും പാസാക്കിയെങ്കിലും അവ നടപ്പാക്കുന്നതിനു മുന്നേ ആ മന്ത്രിസഭയെ പിരിച്ചുവിട്ടു.

കേന്ദ്ര ഭരണം  നിയന്ത്രിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി എതിരായതുകൊണ്ട് പല കമ്യൂണിസ്റ്റു നയങ്ങളും നടപ്പിലാക്കാന്‍ പറ്റിയില്ല. പലതിലും വിട്ടു വീഴ്ച്ച ചെയ്യേണ്ടി വന്നു.

kaalidaasan പറഞ്ഞു...

>>>>കൃഷിഭൂമി അതിൽ പണിയെടുക്കുന്ന കർഷകന്ന് എന്ന അടിസ്ഥാനത്തിൽ ഇതര സംസ്ഥാനങ്ങളിൽ എന്ന പോലെ സിപിഎം ഭരിക്കുന്നിടത്തും ഭൂ പരിഷ്കരണം നടപ്പാക്കിയില്ലെന്ന് മാത്രമല്ല. ഇപ്പോൾ സാമ്രാജ്യത്വ ആഗോളീകരത്തിന്ന് കീഴിൽ കേരളത്തിലടക്കം ഇന്റർന്നേഷണൽ റിയൽ എസ്റ്റേറ്റ്‌ ലോബിയും ഭൂമാഫിയകളും വൻ തോതിൽ ഭൂകേന്ദ്രീകരണമാണ്‌ നടപ്പിലാക്കുന്നത്‌.<<<<<



കര്‍ഷകന്‍ എന്നു താങ്കളുദ്ദേശിക്കുന്നത് ആരെയാണ്, കര്‍ഷകത്തൊഴിലാളികളെയോ? കര്‍ഷകത്തൊഴിലാളികള്‍ക്ക് മാത്രമായി കൃഷിഭൂമി വിതരണം ചെയ്താല്‍ മറ്റ് തൊഴിലെടുക്കുന്നവര്‍ക്ക് എന്തുകൊടുക്കും.

റിയൽ എസ്റ്റേറ്റ്‌ ലോബിയും ഭൂമാഫിയകളും വൻ തോതിൽ ഭൂകേന്ദ്രീകരണം നടത്തുന്നുണ്ട്. അതിനു താങ്കള്‍ കമ്യൂണിസ്റ്റുകാരെ മാത്രം കുറ്റപ്പെടുത്തുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല.

റിയൽ എസ്റ്റേറ്റ്‌ ലോബിയും ഭൂമാഫിയകളും വൻ തോതിൽ വങ്ങിക്കൂട്ടുന്ന ഭൂമി ഭൂപരിഷ്കരണം വഴി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തതും, നിയമപരമായി വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുമൊക്കെയാണ്. എന്തുകൊണ്ടാണത് സംഭവിച്ചതെന്ന് താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?

kaalidaasan പറഞ്ഞു...

>>>>ജനാധിപത്യ വിപ്ലവത്തിന്റെ ഏറ്റവും കാതലായ കാർഷിക വിപ്ലവം സിപിഐ-എം ന്റെ അജണ്ടയിൽ നിന്നും നിഷ്കരുണം പുറത്തായി.കൃഷിഭൂമി കർഷകനല്ല ഇപ്പോൾ കൃഷിഭൂമി ബഹുരാഷ്ട്ര കുത്തകകൾക്ക്‌ എന്നായി ബഹു:കാളിദാസൻ.അതുകൊണ്ടാണ്‌ ബഹു:കാളിദാസൻ ആദിവാസി ഭൂനിയമം നടപ്പാക്കാത്തത്‌,അതുകൊണ്ടാണ്‌ പാട്ടക്കാലാവധി തീർന്ന തോട്ടങ്ങളും മിച്ചഭൂമിയും വനങ്ങൾ ഒഴിച്ചുള്ള സർക്കാർ ഭൂമിയും ഭൂരഹിതർക്ക്‌ വിതരണം ചെയ്യാൻ എൽഡിഎഫ്‌ സർക്കാറും തയാറാകാതിരിക്കുന്നത്‌.<<<<<

കാർഷിക വിപ്ലവം സിപിഐ-എം ന്റെ അജണ്ടയിൽ നിന്നും പുറത്തായി എന്നത് ഒരു പരിധി വരെ ശരിയാണ്. ഈ പോസ്റ്റില്‍  താങ്കള്‍ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചത് വി എസിനെയായിരുന്നു. കേരളത്തില്‍ കൃഷിഭൂമി മറ്റവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ സമരം ചെയ്ത ഒരേയൊരു രാഷ്ട്രീയ നേതാവാണദ്ദേഹം. സി പി എം കമ്യൂണിസ്റ്റാശയങ്ങളില്‍  നിന്നുമകന്നു പോകുന്നതിന്റെ ഉത്തരവാദിത്തം താങ്കള്‍  പ്രധാനമായും കെട്ടിയേല്‍പ്പിക്കുന്ന അദ്ദേഹത്തെ വെട്ടി നിരത്തുലുകാരന്‍ എന്നാണ്, മറ്റുള്ളവര്‍ വിശേഷിപ്പിച്ചതും. എന്തുകൊണ്ടാണ്, ആ വട്ടപ്പേരദ്ദേഹത്തിനു വീണുകിട്ടിയത് എന്ന് താങ്കള്‍ക്കറിയുമോ എന്തോ?

കൃഷിഭൂമി കർഷകനല്ല ഇപ്പോൾ കൃഷിഭൂമി ബഹുരാഷ്ട്ര കുത്തകകൾക്ക്‌ എന്നായി, എന്നതൊക്കെ യാഥാര്‍ത്ഥ്യവുമായി പുലബന്ധം ഇല്ലാത്ത പ്രസ്താവനയാണ്. അതുകൊണ്ട് ഞാനതിനെ ചിരിച്ചു തള്ളിക്കളയുന്നു. താങ്കള്‍ ഏത് നാട്ടിലാണു ജീവിക്കുന്നത്? താങ്കളുടെ നാട്ടിലെ കൃഷിഭൂമി മുഴുവന്‍ ബഹുരാഷ്ട്ര കുത്തകകള്‍ കൊണ്ടുപോയോ? എന്റെ നാട്ടില്‍ അങ്ങനെ ഒന്നുമില്ല.

കൃഷിഭൂമി മുഴുവന്‍  ബഹുരാഷ്ട്ര കുത്തകകൾ കൊണ്ടുപോയതുകൊണ്ടല്ല ആദിവാസി ഭൂനിയമം നടപ്പാക്കാത്തത്‌. ബഹുരാഷ്ര കുത്തകകള്‍ ഇവിടെ വരുന്നതിനു മുന്നേയും ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിച്ചിരുന്നില്ല. താങ്കളുടെ അറിവ് വളരെ ഉപരിപ്ളവമായതുകൊണ്ടാണ്, കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആദിവാസി ഭൂപ്രശ്നം പരിഹരിച്ഛില്ല എന്നൊക്കെ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വനനിയമത്തിനകത്തു നിന്നേ കേരള സര്‍ക്കാരിനു ഈ പ്രശ്നം പരിഹരിക്കാന്‍ ആകൂ.

പാട്ടക്കാലാവധി തീർന്ന തോട്ടങ്ങളും മിച്ചഭൂമിയും വനങ്ങൾ ഒഴിച്ചുള്ള സർക്കാർ ഭൂമിയും ഭൂരഹിതർക്ക്‌ വിതരണം ചെയ്യാതിരിക്കാനുള്ള കാരണം ഈ ഭൂമിയൊക്കെ ബഹുരാഷ്ട്ര കുത്തകകള്‍ കൊണ്ടുപോയതുകൊണ്ടല്ല.

താങ്കളുടെ ഇഷ്ടപദം ബഹുരാഷ്ട്ര കുത്തക ആണല്ലോ. ഏത് ബഹുരാഷ്ട്ര കുത്തകയാണ്, കേരളത്തിലെ കൃഷിഭൂമി വന്‍തോതില്‍ വാങ്ങികൂട്ടിയിട്ടുള്ളത്?

kaalidaasan പറഞ്ഞു...

>>>ഇത്‌ ബഹു ഭൂരിപക്ഷം വരുന്ന സാദാരണക്കാരുടെ മക്കൾക്കുള്ള 'സർവ്വാണിസദ്ധ്യ'യാണ്‌.'പൊതു'വിദ്യാഭ്യാസമാണ്‌. <<<<

കടത്തനാടന്‍,

സദ്യ സര്‍വ്വാണിയാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് അതാരുണ്ടാക്കിയെന്നതോ അരു വിളമ്പി എന്നതോ അല്ല. അതിലെ വിഭവങ്ങളാണ്.

എന്താണീ പദ്ധത്തിയിലെ വിഭവങ്ങള്‍? എന്നു വച്ചാല്‍ അതിലെ പാഠ്യപദ്ധതി? എങ്ങനെയാണത് ഇപ്പോഴുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ പാഠ്യപദ്ധതിയില്‍ നിന്നും  വ്യത്യസ്ഥമാകുന്നത്? എന്താണതിന്റെ പോരായ്മകള്‍?

kaalidaasan പറഞ്ഞു...

>>>സ്റ്റാലിൻ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കിയിരുന്നില്ലേ എന്ന ചോദ്യത്തിന്ന് അത്രയെളുപ്പം ഉത്തരം തരാൻ കഴിയില്ല.ലോക കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇന്ന് ഉത്തരം തേടേണ്ടുന്ന ഓട്ടനവധി വിഷയങ്ങളുണ്ട്‌.കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒട്ടവനവധി വെല്ലുവിളികളെ അത്‌ അഭിമുഖീകരിക്കുന്നുണ്ട്‌.അതിന്ന് ഉത്തരം കാണേണ്ടതും ,പരിഹരിക്കേണ്ടതും അതിന്റെ മാത്രം ചുമതലയാണ്‌.<<<<

കടത്തനാടന്‍,


താങ്കള്‍ ഇന്‍ഡ്യയിലെ സി പി എം എന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയേയും അതിന്റെ നേതാവായ വി എസിനെയും വിമര്‍ശിച്ചുകൊണ്ട് പലതും എഴുതി. സി പി എമ്മിന്റെ പാളിച്ചകളും പരാജയങ്ങളും നയവ്യതിയാനങ്ങളും വിശദീകരിക്കുന്നതു കണ്ടപ്പോള്‍ ലോക കമ്യൂണിസത്തേക്കുറിച്ച് നല്ല പിടിപാടുണ്ടെന്ന ധാരണയില്‍ ആണു ഞാനാ ചോദ്യം ചോദിച്ചത്.

സ്റ്റാലിൻ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കിയിരുന്നു എന്നത് ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. വി എസിന്റെ വാക്കുകള്‍ കടമെടുത്താല്‍ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. സോവിയറ്റ് കമ്യൂണിസ്റ്റുപാര്‍ട്ടി തകര്‍ന്നതിന്റെ ആരംഭം അവിടെ നിന്നും തുടങ്ങി. സാര്‍ ചക്രവര്‍ത്തിമാരുടെ ഏകാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും എതിരെ വിപ്ളവം നയിച്ച് അധികാരം പിടിച്ചടക്കിയ കമ്യൂണിസ്റ്റു പാര്‍ട്ടി അതേ പാത സ്റ്റാലിന്റെ സമയത്ത് കുറച്ചു കാര്യത്തിലെങ്കിലും പിന്തുടര്‍ന്നു. ലെനിനിസ്റ്റ് തത്വങ്ങളെ ദുരുപയോഗം ചെയ്ത് എതിര്‍ ്‌ശബ്ദങ്ങളെ നിശബ്ദമാക്കി. ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം ക്രമേണ കുറഞ്ഞു വന്നു. കൂടെ 1924 മുതല്‍ 1953 മരിക്കുന്നതു വരെ സ്റ്റാലിന്‍ അധികരത്തിലിരുന്നു. നീണ്ട 30 വര്‍ഷക്കാലം. പല സാറുമാരും അതിലും കുറച്ചു വര്‍ഷങ്ങളേ അധികാരം കയ്യാളിയിരുന്നുള്ളൂ. ഇതു തന്നെ മറ്റ് പല രാജ്യങ്ങളിലെയും കമ്യൂണിസ്റ്റു പാര്‍ട്ടികളിലും  ആവര്‍ത്തിച്ചു. സമ്പൂര്‍ണ്ണ അധികാരവും അനിയന്ത്രിത അധികാരവും അപചയത്തിലേക്ക് നയിക്കും.

ദീര്‍ഘകാലം പാര്‍ട്ടി മെഷിനറി കയ്യില്‍ വരുമ്പോള്‍ അപചയമുണ്ടാകുക സ്വാഭാവികമാണ്. പ്രത്യേകിച്ച് ആ മെഷിനറി കൈവിട്ടുപോകാതിരിക്കാനുള്ള ആഗ്രഹം കൂടി ആകുമ്പോള്‍. ഇന്ദിരാ ഗാന്ധി 10 വര്‍ഷക്കാലം പ്രധാനമന്ത്രി ആയിരുന്നു. ആ സ്ഥാനം കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോള്‍ ചെയ്തത് നമുക്കൊക്കെ അറിയാം. ഇതിന്റെ മറ്റൊരു പതിപ്പാണിപ്പോള്‍ കേരള സി പി എമ്മില്‍ നടക്കുന്നതും. അധികാരം ഉറപ്പിക്കാന്‍ പിണറായി വിജയന്‍  പര്‍ട്ടി അംഗങ്ങളെയും നേതാക്കളെയും കയ്യിലെടുക്കുന്നു. അവരെ വഴി വിട്ട് സഹായിക്കുന്നു. അവര്‍ ചെയ്യുന്ന പാര്‍ട്ടി വിരുദ്ധ നടപടികളുടെ നേരെ കണ്ണടക്കുന്നു. എതിര്‍ ശബ്ദങ്ങളെ അച്ചടക്ക നടപടികളിലൂടെ അടിച്ചമര്‍ത്തുന്നു. വിഭാഗീയത ഇലാതക്കുന്നു എന്ന ഓമനപ്പേരണതിനെ വിളിക്കുന്നതും. പാര്‍ട്ടി അണികളെ രണ്ട് ചേരിയാക്കി മാറ്റുന്നു. ഒരു ചേരി എല്ലാറ്റിനെയും പിന്തുണക്കുന്നു. മറ്റൊരു ചേരി നിശബ്ദമാകുന്നു. എതിര്‍ശബ്ദം പ്രകടിപ്പിക്കാന്‍ പേടിയാണവിടെ. സെക്രട്ടറിയുടെ അപ്രീതിക്ക് പാത്രമാകുമോ എന്ന പേടി. ഏത് വട്ടപ്പേരാണിടുക എന്ന പേടി. ഏത് നടപടിക്കും  പിണറായിയെ പിന്തുണക്കുന്നവര്‍ ചാവേറുകളേപ്പോളെയാണ്. ഏത് ചന്തയേയും നാണിപ്പിക്കുന്ന തരത്തിലുള്ള പദ പ്രയോഗങ്ങളവിടെ ഉണ്ടാകുന്നു. മുതിര്‍ന്ന നേതാവായ വി എസിനെ വരെ ഇന്നലെ കയറി വന ഒരു പീറ ചെക്കാന്‍ ക്യാപിറ്റല്‍ പണീഷ്മെന്റിനര്‍ഹന്‍ എന്നൊക്കെ വിളിക്കുന്നത് യജമാന ഭക്തിയുടെ പരകോടിയാണ്. പാര്‍ട്ടി സെക്രട്ടറി അഴകിയ രാവണനേപ്പോലെ അതൊക്കെ കേട്ട് ആസ്വദിക്കുന്നു.

kaalidaasan പറഞ്ഞു...

>>>കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒട്ടവനവധി വെല്ലുവിളികളെ അത്‌ അഭിമുഖീകരിക്കുന്നുണ്ട്‌.അതിന്ന് ഉത്തരം കാണേണ്ടതും ,പരിഹരിക്കേണ്ടതും അതിന്റെ മാത്രം ചുമതലയാണ്‌.അല്ലാതെ ഏതെങ്കിലും രാജ്യത്തെ ഒരു പാർട്ടിയോ അതല്ലെങ്കിൽ ഏതെങ്കിലും ഒരു ഗ്രൂപ്പോ വിഭാഗമോ അല്ല.അതിനവർക്ക്‌ കഴിയില്ല .<<<<

കടത്തനാടന്‍,

ഇതില്‍ അല്‍പ്പമെങ്കിലും ആത്മര്‍ത്ഥതയുണ്ടെങ്കില്‍ താങ്കളിവിടെ വി എസിനെയും സി പി എമ്മിനെയും കുറ്റപ്പെടുത്തി എഴുതിയത് വസ്തുതാവിരുദ്ധമല്ലേ?
മാറിയ ലോക ക്രമത്തില്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം പുതിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതിനെ നേരിടാന്‍ പാകത്തില്‍ കമ്യൂണിസത്തിന്റെ പ്രയോഗവത്കരണത്തില്‍  കാതലായ മാറ്റങ്ങള്‍ വേണം. സ്റ്റലിനിസത്തിലോ ലെനിനിസത്തിലോ കടിച്ചു തൂങ്ങുകയല്ല വേണ്ടത്. അതിനെയാണു ഞാന്‍ വരട്ടു വാദം എന്നു വിളിച്ചത്.

പുതിയ തലമുറ വളര്‍ന്നു വരുന്നത് 50 വര്‍ഷം മുന്നെ ജീവിച്ചവര്‍ വളര്‍ന്നതുപോലെയല്ല. അന്ന് ഭൂരിഭാഗം പേരും  കിടപ്പാടം പോലുമില്ലാത്ത വെറും അടിമകളായിരുനു. ഇന്ന് സ്വതന്ത്രരായ ഒരു സമൂഹമാണു വളര്‍ന്നു വരുന്നത്. അവരേക്കൂടെ ഉള്‍ക്കൊള്ളേണ്ട തരത്തില്‍ വേണം കമ്യൂണിസത്തിന്റെ പ്രയോഗവത്കരണം. പുതിയ ലോക ക്രമത്തിലെ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്, അഭിപ്രായ സ്വതന്ത്ര്യം. അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും. വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചേ പാര്‍ട്ടി അംഗത്വം പോലും നല്‍കാവൂ എന്നതൊക്കെ ഇരുണ്ട യുഗത്തിലേക്കുള്ള തിരിച്ചു പോക്കാണ്.

kaalidaasan പറഞ്ഞു...

>>>തീർച്ചയായും സാഹചര്യത്തെ മനസ്സിലാക്കി ലോകവിപ്ലവത്തിന്ന് മാർഗ്ഗ നിർദ്ദേശക നിലപാടുകൾ മുന്നോട്ട്‌ വെക്കേണ്ടിയിരുന്നത്‌ കമ്യൂണിസ്റ്റ്‌ ഇനറ്റർ നാഷണൽ തന്നെയായിരുന്നു. എന്നാൽ,1943-ൽ സ്റ്റാലിൻ കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണൽ(കൊമിന്റേൺ) പിരിച്ചു വിട്ടു. <<<<

കടത്തനാടന്‍,

ഈ പ്രസ്താവന ഇത് വരെ താങ്കള്‍ പറഞ്ഞതെല്ലം പൊളിച്ചടുക്കി.

കമ്യൂണിസ്റ്റ്‌ ഇനറ്റർ നാഷണൽ എന്ന ജനാധിപത്യപരമായ സംവിധാനത്തെ സ്റ്റാലിന്‍ അട്ടിമറിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കമ്യൂണിസ്റ്റുകാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ട ആവ്ശ്യമില്ല എന്ന തോന്നലായിരിക്കം അതിനു പിന്നില്‍. അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലെ കമ്യൂണിസ്റ്റുകാര്‍ അരുടെ വഴിക്കു പോകട്ടെ എന്ന സ്വതന്ത്ര ചിന്തയാകാം. ഏതായാലും അത് ലോക കമ്യൂണിസത്തിലെ ഒരു കൂട്ടായ്മ തകര്‍ത്തു കളഞ്ഞു. ഒരുമിച്ച് മുന്നേറുന്നതിനു പകരം ഒറ്റക്കൊറ്റാക്ക് ശിഥിലീക്കരിക്കപ്പെടുന്ന അവസ്ഥയുണ്ടായി.

അപചയം തുടങ്ങിയത് അവിടെയാണ്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍ തുടര്‍ന്നിരുന്നെങ്കില്‍ സ്റ്റലിന്റെ പല പ്രവര്‍ത്തികളും വിമര്‍ശിക്കപ്പെടുമായിരുന്നു. അതൊഴിവാക്കാനുള്ള തന്ത്രപരമായ നീക്കമായേ ഞാനാ പിരിച്ചുവിടലിനെ കാണുന്നുള്ളു. സ്വയം വിമര്‍ശനവും തിരുത്തലുകളും ഇല്ലാത്ത ഏത് പ്രസ്ഥാനവും  പരജയപ്പെടും.