Thursday, 13 June 2013

 "ഇന്ത്യാവിഷന്റെ മാപ്പ്, ഫൗസിയയുടെ കേസ്!": 

ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാസ്തവം തന്നെയാണ്. പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹ പ്രായത്തിനു മുന്നെ വിവാഹം ചെയ്തയക്കപ്പെടുന്ന അനേകം പെണ്‍കുട്ടികള്‍ മലപ്പുറം ജില്ലയിലുണ്ട്. മറ്റ് മത വിശ്വാസികളുടെ കുട്ടികള്‍ സ്കൂളില്പഠിച്ചു നടക്കുന്ന പ്രായത്തില്‍ വിവാഹിതരാകുന്ന അനേകം മുസ്ലിം പെണ്‍കുട്ടികളുണ്ട്. കേരള സാമൂഹ്യ ക്ഷേമ വകുപ്പിന്റെ റിപ്പോര്‍ട്ടുകളില്‍ അവയുണ്ട്. ഇന്‍ഡ്യാ വിഷന്റെ ലേഖിക അത് പറയുമ്പോള്‍ ജിഹാദിനിറങ്ങുന്നതിനു മുന്നെ ഇതൊക്കെ അറിയാന്‍ ശ്രമിക്കുക.

പര്‍ദ്ദ എന്ന പേരില്‍  ദേഹം മുഴുവന്‍ മൂടി നടക്കുന്ന വസ്ത്രം പ്രാകൃതം തന്നെയാണ്. ഇസ്ലാം ഉണ്ടായ കാലത്ത് അറബികള്‍ മാത്രമല്ല, അറേബ്യക്കു ചുറ്റുമുള്ള പ്രദേശങ്ങളിലും ഇന്‍ഡ്യയിലുമൊക്കെ സ്ത്രീകള്‍ ധരിച്ചിരുന്നത് സമാനമായ വസ്ത്രങ്ങളായിരുന്നു. പക്ഷെ അവരൊക്കെ പുരോഗതി പ്രാപിച്ചപ്പോള്‍ ആ വസ്ത്ര ധാരണ രീതി ഉപേക്ഷിച്ചു. പക്ഷെ മുസ്ലിം പ്രവാചകന്‍ അത് മുസ്ലിങ്ങള്‍ ലോകവസാനം വരെ കാത്തു സൂക്ഷിക്കേണ്ട വസ്ത്രമായായി നിര്‍ദ്ദേശിച്ചു. അതിനെ അനുസരിക്കാന്‍ ബാധ്യസ്ഥതയുള്ളതുകൊണ്ട് താങ്കളൊക്കെ അതിനു വേണ്ടി വാദിക്കുന്നു.

പര്‍ദ്ദ ഇസ്ലാമിന്റെ ചിഹ്ന്നമല്ലെങ്കില്‍ പിന്നെ അതിനെ വിമര്‍ശിക്കുന്നവരെ എന്തിനാണു പുലഭ്യം പറയുന്നത്? ബിക്കിനി ധരിക്കുന്നവരെ താങ്കളേപ്പോലുള്ളവര്‍ക്ക് വിമര്‍ശിക്കാമെങ്കില്‍ പര്‍ദ്ദയെ മറ്റുള്ളവര്‍ക്കും വിമര്‍ശിക്കാന്‍ പാടില്ലേ?

മറക്കുടക്കുള്ളിലെ മഹാനരകത്തേക്കുറിച്ച് പണ്ട് നമൂതിരിമാര്‍ പറഞ്ഞപ്പോള്‍ ഒരു നമ്പൂതിരിയും അതിന്റെ പേരില്‍  വിശുദ്ധ യുദ്ധത്തിനു പോയില്ല. ഇന്ന് പര്‍ദ്ദക്കുള്ളിലെ മഹാനരകത്തേപ്പറ്റി പറയുമ്പോള്‍ എന്തിനാണൊരു ജിഹാദ്? പര്‍ദ്ദക്കുള്ളില്‍ സുരക്ഷിതത്വം നേടുന്നവര്‍ നേടട്ടെ. പക്ഷെ അതിനുള്ളില്‍ വിഷമനുഭവിക്കുന്നവരുടെ കാര്യം മറ്റുള്ളവര്‍ അറിയുമ്പോള്‍ എന്തിനാണിതു പോലെ ഹാലിളകുന്നത്? ചെറുപ്രായത്തില്‍ വിവാഹം കഴിക്കപ്പെട്ട്, കെട്ടിയോന്‍ ഗള്‍ഫിലേക്കും പോയി നാലും അഞ്ചും വര്‍ഷം ജീവിക്കുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല എന്നാണു താങ്കളുടെ ഒക്കെ നിലപാടെങ്കില്‍ കഷ്ടം എന്നേ പറയേണ്ടു. 




>>>സ്ത്രീകളെ പർദ്ദയിട്ടു മൂടി എന്നതാണു ഗൾഫ് പ്രവാസത്തിന്റെ ബാക്കി പത്രം എന്ന് ഒരാൾ പറഞ്ഞാൽ ചുരുങ്ങിയത് അതിനോട് വിയോജിക്കാം<<<<

എന്തിനു വിയോജിക്കണം?അതല്ലേ ശരി? മുസ്ലിങ്ങള്‍ കൂട്ടത്തോടെ ഗള്‍ഫിലേക്ക് പോകുന്നതിനു മുന്നെ പര്‍ദ്ദ കേരളത്തിലെ ഒരപൂര്‍വ വസ്തുവായിരുന്നു. മലബാറിലെ ചില കാട്ടുമുക്കില്‍ മാത്രം കണ്ടിരുന്ന ഈ വിചിത്ര വേഷം ഇപ്പോള്‍ കേരളത്തില്‍ മുഴുവന്‍ വ്യാപകമായി. ഇസ്ലാമിക തീവ്രവാദവും ഭീകര വാദവും ശക്തി പ്രാപിച്ചതിനൊപ്പമാണീ പ്രതിഭാസം കാണപ്പെട്ടതും. ഞാന്‍ ജീവിക്കുന്ന നാട്ടില്‍ പര്‍ദ്ദയിട്ട ഒരു സ്ത്രീയേയും ഞാന്‍ എന്റെ ചെറുപ്പത്തില്‍ കണ്ടിട്ടില്ല. പക്ഷെ ഇന്ന് അനേകം പേരെ കാണുന്നു. 

കുറച്ചു ദിവസം മുന്നെ മറ്റൊരു കാഴ്ചയും  കണ്ടു. ബര്‍മുഡയും  കൈയില്ലാത്ത ടോപ്പും ധരിച്ച് മാറിലെയും കൈകാലുകളിലെയും  കഷത്തിലെയും രോമം   പ്രദര്‍ശിപ്പിച്ച് നടക്കുന്ന പുരുഷന്റെ കൂടെ മുഖം മൂടി പര്‍ദ്ദയിട്ട ഒരു മനുഷ്യ രൂപത്തെ. എന്തു കൊണ്ട് ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് മാത്രം  ഡ്രസ് കോഡ്? എന്തുകൊണ്ട് പുരുഷനു ഡ്രസ് കോഡ് ഇസ്ലാം അനുശാസിക്കുന്നില്ല? 

സ്ത്രീകളുടെ ഏതെങ്കിലും ശരീരഭാഗം  കണ്ടാല്‍ നിയന്ത്രണം പോകുന്ന മുസ്ലിം പുരുഷന്റെ രോമമുള്ള മാറും  കൈ കാലുകലും കണ്ടാല്‍  ഒരു സ്ത്രീക്ക് നിയന്ത്രണം പോയിക്കൂടേ? സ്ത്രീ അടിച്ചമര്‍ത്തപ്പെടേണ്ട ജീവി ആണെന്ന അധമ ചിന്തയല്ലേ സ്ത്രീക്ക് മാത്രം ഡ്രസ് കോഡ് നിബന്ധന വയ്ക്കുന്നത്? 


>>>>>...<<<<<

ഉണ്ടല്ലോ. കേസിനു പോകാം. ഇന്‍ഡ്യന്‍ നിയമം അതനുവദിക്കുന്നുണ്ട്. അവാസ്തവമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു കേസു കൊടുക്കാം. കോടതിയില്‍ വരട്ടെ. അപ്പോള്‍  ഫൌസിയ പറഞ്ഞതൊക്കെ സത്യമാണോ നുണയാണോ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. 

>>>ഒരു പ്രധാന കാരണം 'തളത്തില്‍ ദിനേശന്‍മാരായ' (വടക്കുനോക്കിയന്ത്രം സിനിമയിലെ ശ്രീനിവാസന്‍ കഥാപാത്രം) ഭര്‍ത്താക്കന്‍മാണ് എന്നതാണ്. തന്നെ അപേക്ഷിച്ച് ഭാര്യ സൗന്ദര്യമുള്ളവളാണെന്ന അപകര്‍ഷതയില്‍ നിന്നും പിറവിയെടുക്കുന്ന പര്‍ദ്ദ ധാരണത്തിന് മതത്തിന്റെ കൂട്ടുപിടിക്കുന്നു എന്ന് മാത്രം. <<<<

വിശ്വാസി,

സൌന്ദര്യമല്ല വിഷയം. ഫൌസിയ പറഞ്ഞ പ്രധാന വസ്തുത ഗല്‍ഫ് മാപ്പിളമാരുടെ പേടിയാണ്. ഭര്‍ത്താക്കന്‍ മാര്‍ പോയികഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന ആധി കാരണം പലരും ഭാര്യമാരോട് പര്‍ദയിട്ട് നടക്കാന്‍ പറയുന്നു. അതിനു നിര്‍ബന്ധിക്കുനു. സ്ത്രീയണെനു കരുതി എല്ലാ വികാരങ്നളും എത്ര കാലം ​അടകി പ്പിടിച്ചു നടക്കും. ഒരു ദുര്‍ബല്‍ നിമിഷത്തില്‍ ചിലപ്പോള്‍ എല്ലം കൈവിട്ടു പോകും. പര്‍ദ്ദ അതിനു തടയിടുന്നെങ്കില്‍ അതെങ്കിലുമാകട്ടെ എന്നവര്‍ കരുതുന്നു. കുറച്ചു സ്ത്രീകളെങ്കിലും ഈ നിസഹായ അവസ്ഥ ഫൌസിയയോട് പറഞ്ഞിട്ടുണ്ട്. അതവര്‍ തുറന്നു പറഞ്ഞു. അപ്പോള്‍ ഗള്‍ഫിലുള്ള പല മപ്പിളമാര്‍ക്കും പേടി കൂടുതലായി. അവര്‍ ഫോണിലൂടെയും മറ്റും ഇന്‍ഡ്യ വിഷന്‍ കാരെ ചീത്ത പറഞ്ഞു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെയും അതാവര്‍ത്തിക്കുന്നു. വള്ളി അതിനു വളം വച്ചു കൊടുക്കുന്നു.

സത്യം അല്‍പ്പം കഠിനം തന്നെയാണ്. പക്ഷെ നേരിട്ടല്ലേ പറ്റൂ. 

>>>>പർദ്ധ 7-ആം നൂറ്റാണ്ടിലെ വസ്ത്രം ആണെന്ന് പറഞ്ഞത് താങ്കൾക്ക് ലോകവിവരം ഇല്ലഞ്ഞിട്ടാണ് . ഇപ്പൊ(21st century) ലോകത്ത് വേറൊരു ഡ്രസ്സ്‌ പോലെ തന്നെ പോപ്പുലർ ആയ ഒരു ഒന്നാണ് പർദ്ധയും .<<<<

അപ്പോള്‍ പര്‍ദ്ദ പോപ്പുലര്‍ ആണെന്നുള്ള വിവരം താങ്കള്‍ക്കുണ്ട്. പക്ഷെ മറ്റ് ചില മുസ്ലിങ്ങള്‍ പറയുന്നു വളരെ കുറ്ച്ചാളുകളേ അത് ധരിക്കുന്നുള്ളു എന്ന്. വേറെ ചിലര്‍ പറയുന്നു, പര്‍ദ്ദ ഇസ്ലാമിന്റെ വസ്ത്ര ധാരണ രീതിയല്ല എന്നും. പിന്നെ എന്താണു മുസ്ലിങ്ങളുടെ പ്രശ്നം. ഇസ്ലാമുമായി ബന്ധമില്ലാത്ത പര്‍ദ്ദയെ മറ്റാര്‍ക്കും വിമര്‍ശിക്കാന്‍ അവകാശമില്ലെന്നോ?

മുസ്ലിങ്ങള്‍ പൊതുവെ 10 സെക്കന്‍ഡ് പിറകിലാണ്., മലപ്പുറം മുസ്ലിങ്ങള്‍ 20 സെക്കന്‍ഡ് പിറകിലും.

>>>>മുസ്ലിം വിഭാഗത്തിലെ ചില സ്ത്രീകൾ, പള്ളീലച്ചന്മാർ, കന്യാ സ്ത്രീകൾ, ചില സന്യാസിമാർ എല്ലാം ശരീരമാസകലം മൂടിയ വസ്ത്രങ്ങൾ ധരിച്ചാണ് നടക്കുന്നത് .<<<<
പള്ളീലച്ചന്മാരും , കന്യാ സ്ത്രീകളും , സന്യാസിമാരുമൊക്കെ ലൌകികജീവിതം വേണ്ട എന്ന് തീരുമാനിച്ച് സന്യസിക്കുന്നവരാണ്. അവരേപ്പോലെയാണോ മുസ്ലിം സ്ത്രീകളും? 

പണ്ടു കാലത്ത് മുഖം മാത്രം പുറത്തു കാണിച്ചുള്ള വസ്ത്രമായിരുന്നു കന്യാസ്ത്രീകള്‍  ധരിച്ചിരുന്നത്. ഇന്ന് അവരില്‍ ഭൂരിഭാഗവും സാധാരണ വസ്ത്രം ധരിക്കുന്നു. സാരി ചുറ്റി നടക്കുന്ന അനേകം കന്യാസ്ത്രീകള്‍ കേരളത്തിലുണ്ട്. പടിഞ്ഞാറന്‍ നാടുകളിലെ ഒരു പള്ളീലച്ചനും കന്യാസ്ത്രീയും ഇന്ന് ശരീരമാസകലം മൂടുന്ന വസ്ത്രം ധരിക്കുന്നില്ല. കേരളത്തില്‍ പോലും ഇന്ന് പള്ളിലച്ചന്‍മാര്‍ പുറത്തുപോകുമ്പോള്‍ പാന്റും ഷര്‍ട്ടുമാണു ധരിക്കുന്നത്. അടുത്ത നാളില്‍ അമേരിക്കയില്‍ ആണവ വിരുദ്ധ പ്രക്ഷോഭത്തിനു ശിക്ഷ വിധിക്കപ്പെട്ട ഒരു കന്യാസ്ത്രീയുടെ വേഷം ഈ ലിങ്കില്‍ കാണാം.

Sister Megan Rice 

>>>>അവസാനം ചാനലിന് പരസ്യമായി മാപ്പ് പറഞ്ഞ് പിൻവലിയേണ്ടി വന്നു. വിവാദ എപ്പിസോഡ് അവരുടെ പബ്ലിക് ശേഖരത്തിൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നു.<<<<
സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ശക്തി അപാരം. കേരളത്തില്‍ ഒരു മുല്ലപ്പൂ വിപ്ളവത്തിനു സ്കോപ്പുണ്ട്. ഒരു കൈ നോക്കുന്നോ.

ചാനല്‍ പരസ്യമായി മാപ്പു പറഞ്ഞ് പിന്‍വലിഞ്ഞു എന്നതൊക്കെ താങ്കളുടെ തോന്നലാണ്. ഒരു മാസം മുമ്പ് ഈ പരിപാടി കേരളം മുഴുവന്‍ കണ്ടു. അന്നൊന്നും മലപ്പുറത്തെ ഒരു മുസ്ലിമിനും  ഇതില്‍ പരാതി ഉണ്ടായില്ല. അത് വാസ്തവമാണെന്ന് മലപ്പുറത്തുള്ള മുസ്ലിങ്ങള്‍ക്ക് മനസിലായതുകൊണ്ടാണവര്‍ പ്രതിഷേധിക്കാതിരുന്നത്. ഒരു മാസം  അത് അവരുടെ വെബ് സൈറ്റിലും കിടന്നു. കാണേണ്ടവരൊക്കെ കണ്ടും കഴിഞ്ഞു. അത് വന്നു കൊള്ളുന്നത് ഗള്‍ഫിലുള്ള മുസ്ലിം ആണുങ്ങളിലാണെന്ന ബോധ്യം ഉണ്ടായപ്പോള്‍ അവര്‍ എടുത്തു ചാടി. അപ്പോഴാണു മലപ്പുറത്തുള്ള മറ്റ് ചിലര്‍ക്കും  സൂര്യനുദിച്ചത്. അവരും കൂടെ കൂടി. 

ആ പരിപാടി അവതരിപ്പിച്ചതിന്, ആരും ക്ഷമ ചോദിച്ചിട്ടില്ല. ആ പരിപാടിയില്‍ പറഞ്ഞവ ശരിയല്ല എന്നുമവര്‍ പറഞ്ഞിട്ടില്ല. അതിലെ പ്രസക്ത ഭാഗമിതാണ്. 

പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന്, ആവശ്യമില്ലാത്ത രണ്ടു മൂന്നു വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്ന വിമര്‍ശനം വസ്തുതാപരമാണ്.

പരിപാടി സസംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷം അതിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി ഇന്‍ഡ്യാ വിഷനെതിരെ അപകീര്‍ത്തികരമായ ഒരു കാമ്പയിന്‍ നടക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നുണ്ട്. ഒരു വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ അങ്ങെയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. ഇതിനെതിരെ ഫൌസിയ വ്യക്തിപരമായ നിലയിലും ഇന്‍ഡ്യ വിഷനും നിയമ നടപടി സ്വീകരിക്കുന്നുണ്ട്.

ഞങ്ങളുടെ പ്രോഗ്രാമിലെ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ആരെയെങ്കിലും ആരെയെങ്കിലും വൈകാരികമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.


പല ഗള്‍ഫ് മുസ്ലിങ്ങളും ആ പരിപാടിയില്‍ പരാമര്‍ശിച്ച പലതിനെയും പറ്റി ആക്ഷേപമുന്നയിച്ചു. അപ്പോള്‍ അവര്‍ ഒരു വിശദീകരണം നല്‍കി. നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം  മുസ്ലിങ്ങള്‍ക്കും, വള്ളിയുള്‍പ്പടെ അതിന്റെ അര്‍ത്ഥം മനസിലായില്ല. പക്ഷെ ആ പരിപടിയില്‍ പരാമര്‍ശിച്ച ഏതെങ്കിലും ഒന്ന് തെറ്റാണെന്നൊന്നും അവര്‍ പറഞ്ഞില്ല. അതിന്റെ അര്‍ത്ഥം അതില്‍ പറഞ്ഞിരിക്കുന്നവയൊക്കെ സത്യമാണെന്നുതന്നെയാണ്. 

എന്താണീ വൈകാരികമായ വേദന എന്നൊന്നു പറയാമോ? കളിയാക്കിയാല്‍ പോലും താങ്കളേപ്പോലുള്ളവര്‍ക്കത് മനസിലാകുന്നില്ലല്ലോ എന്റെ റബ്ബേ.

താങ്കളൊക്കെ പറയുമ്പോലെ തെറ്റായ വിവരങ്ങള്‍ നല്‍കിയതുകൊണ്ട് അത് എടുത്തുമാറ്റുന്നു എന്നോ അതിന്റെ പേരില്‍ ക്ഷമ ചോദിക്കുന്നു എന്നോ അവര്‍ പറഞ്ഞിട്ടില്ല.താങ്കളേപ്പോളുള്ള കുറച്ചു പേര്‍ക്ക് വൈകാരികമായ വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നേ അവര്‍ എഴുതിയിട്ടുള്ളു. സത്യമണെങ്കിലും അവ താങ്കളേപ്പോലുള്ള ഗള്‍ഫുകാര്‍ക്ക് വൈകാരിക വേദന ഉണ്ടാക്കുന്നു എന്നാണതിന്റെ അര്‍ത്ഥം.. 

പാല്സ്തീനിലെ ഏതെങ്കിലും ചാവേറിനെ ഇസ്രയേലി പട്ടാളം വെടി വച്ചു കൊന്നാലും വേദനിക്കുന്നവര്‍ക്ക് വേദനിക്കാന്‍ പ്രത്യേക കാരണമൊന്നുമില്ലല്ലോ. പി കെ ബഷീറിനു പേടിയുണ്ട്, ഇനി എഴുതാന്‍ കൈ അവിടെ കണ്ടില്ലെങ്കിലോ എന്ന പേടി. അത്രയേ ഇതിലുള്ളു. പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന്, ആവശ്യമില്ലാത്ത രണ്ടു മൂന്നു വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്നേ അവര്‍ പറയുന്നുള്ളൂ. അത് തെറ്റാണെന്നൊന്നും പറഞ്ഞിട്ടില്ല. ആ പ്രോഗ്രാമില്‍ അത് പരാമര്‍ശിക്കേണ്ടി ഇരുന്നില്ല എന്നു മാത്രം.

ആ പരിപാടിയിലെ ഏത് പരാമര്‍ശമാണ്, അവര്‍ പിന്‍വലിച്ചതെന്ന് വള്ളിക്കോ മറ്റുള്ള ആര്‍ക്കെങ്കിലുമോ ഒന്ന് പറഞ്ഞു തരാമോ? 15 വയസുള്ള മുസ്ലിം  പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നുണ്ട് എന്നതോ? അതോ ഗള്‍ഫ് പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കാര്യമായ ഒന്നും ചെയ്തിട്ടില്ല എന്നതോ? അതോ പര്‍ദ്ദ പ്രാകൃതമാണെന്നതോ? ഗള്‍ഫ് മാപ്പിളമാര്‍ തങ്ങളുടെ നാട്ടിലുള്ള ഭാര്യമാരെ നിര്‍ബന്ധിച്ച് പര്‍ദ്ദ ഇടുവിക്കുന്നു എന്നോ? ഏതാണ്? 


>>>>ശൈശവ വിവാഹങ്ങൾ north ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു .ശൈശവ വിവാഹങ്ങൾ പ്രമേയമായി ഈ അടുത്തിടെ സിനിമകളും ഡോകുമെന്ററികളും വന്നുകൊണ്ടിരിക്കുന്നു .5-10 വയസ്സ് വരെ ഉള്ള കുട്ടികൾ ആണ് കൂടുതലും ഇരകൾ. ഇത് നടക്കുന്നത് ഹിന്ദു മതത്തിൽ ആണ് .<<<<
പര്‍ദ്ദ എന്ന പേരില്‍ മുസ്ലിം സ്ത്രീകള്‍ മാത്രം ധരിക്കുന്ന ഈ വസ്ത്രം മത വിശ്വാസത്തിന്റെ ഭാഗമല്ലേ? അപ്പോള്‍ പിന്നെ അത് മതത്തിന്റെ ഭാഗമല്ലാതെ കമ്യൂണിസത്തിന്റെ ഭഗമായി ഞാന്‍ കാണണോ?

ഹിന്ദു മതത്തില്‍ അനേകം അനാചാരങ്ങളും  ദുരാചാരങ്ങളുമുണ്ട്. എന്നു കരുതി മലപ്പുറം ജില്ലയിലെ മുസ്ലിം സ്ത്രീകളുടെ ഇടയില്‍ ഉള്ള ചെറുപ്രായത്തിലുള്ള വിവാഹത്തേപ്പറ്റി മറ്റാര്‍ക്കും അഭിപ്രായം ​എഴുതാന്‍ പാടില്ലേ? 

ഇതൊരു സ്വതന്ത്ര സമൂഹമാണ്. അഭിപ്രായ സ്വാതന്ത്ര്യമുള്ള സ്വതന്ത്ര സമൂഹം. ഫൌസിയ പറഞ്ഞത് തെറ്റാണെങ്കില്‍ ആരെങ്കിലും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക. അതിനുള്ള സ്വാതന്ത്ര്യം ഇന്‍ഡ്യന്‍ ഭരണ ഘടന നല്‍കുന്നുണ്ട്. അതിനു പകരം കേട്ടാല്‍ അറയ്ക്കുന്ന പദ പ്രഗോഗങ്ങള്‍ അവരേപ്പറ്റി നടത്തി താങ്കളേപ്പോലുള്ളവര്‍ സ്വന്തം സംസ്കാരവും ഇസ്ലാമിന്റെ സ്ത്രീകളോടുള്ള ബഹുമാനവും  കേരളീയരെ മുഴുവന്‍ അറിയിക്കുകയല്ലേ ഇപ്പോള്‍ ചെയ്യുന്നത്? 

>>>>വിശ്വാസത്തിന്റെ പേര് പറഞ്ഞു കര്ത്താവിന്റെ മനവാട്ടിയവാൻ പോകുന്നു . കുടുംബം ഇല്ലാതാകുന്നു . ഒരു കുടുംബബന്ധത്തിൽ വിശ്വസിച്ച അച്ഛനും അമ്മയിൽ നിന്നുമാണ് ഞാൻ ഉണ്ടായത് എന്ന് പോലും ഒര്കാതെ convent ഇന്റെ അകത്തളങ്ങളിൽ തളയ്ക്കപ്പെടുന്നു .ഇതിൽ പകുതിയും കുട്ടി ജനിക്കുന്നതിനു മുമ്പ്/ ശേഷം അച്ഛനമ്മമാർ നേര്ച്ചയാകുന്നതാണ്.സ്വന്തം ജീവിതം തീരുമാനിക്കാനുള്ള സ്വാതന്ത്രം പോലും കിട്ടുന്നില്ല .അമ്മയാകാനുള്ള / ഭാര്യയകാനുള്ള അവകാശങ്ങളെ , ജീവിതത്തിലെ സൌഭാഗ്യങ്ങളെ അവളിൽ നിന്നും തട്ടിപ്പറിക്കുന്നു .ഇത് നടക്കുന്നത് ക്രിസ്തുമതത്തിൽ ..<<<<

കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്ക് കുട്ടികള്‍ വേണ്ട എന്ന് അവര്‍ തീരുമാനിച്ചാല്‍ താങ്കളേപ്പൊലുള്ളവര്‍ക്ക് എന്താണതില്‍ ഇത്ര ബുദ്ധിമുട്ട്? 

താങ്കളുടെ പ്രവാചകന്‍ പന്ത്രണ്ടിലധികം  വിഹാഹം കഴിച്ചിട്ടും 2 ഭാര്യമാര്‍ക്ക് മാത്രമേ കുട്ടികളുണ്ടായുള്ളു. മറ്റുള്ളവരുടെ കുടുംബങ്ങള്‍  ഇല്ലാതായതിനു പ്രത്യേക കാരണമുണ്ടോ? അത് താങ്കളെ ഒട്ടും അലോസരപ്പെടുത്തുന്നില്ലേ? ആ സ്ത്രീകളൊക്കെ ഓരോ കുടുംബബന്ധത്തിൽ വിശ്വസിച്ച അച്ഛനും അമ്മയിൽ നിന്നുമാണ് ഉണ്ടായത് എന്ന് പോലും ഓര്‍ക്കാതെ അവരെ പര്‍ദ്ദക്കുള്ളില്‍ തളച്ചിട്ട് അവരുടെ ജന്മങ്ങള്‍ പാഴാക്കിയത് താങ്കളുടെ പ്രവാചകനല്ലേ? അമ്മയാകാനുള്ള അവകാശങ്ങളെ , ജീവിതത്തിലെ സൌഭാഗ്യങ്ങളെ അവരില്‍  നിന്നും തട്ടിപ്പറിച്ചത് താങ്കളുടെ പ്രവാചകനല്ലേ? അതില്‍ ഒരു സ്ത്രീ സ്വന്തം മകന്റെ ഭാര്യ തന്നെ അല്ലായിരുന്നോ? 9 വയസില്‍ വിവാഹം കഴിച്ച് 20 വയസുവരെ കൂടെ ജീവിച്ച അയിശക്കു പോലും ഒരു കുട്ടിയെ കൊടുക്കാതെ അവരുടെ ജന്മം പാഴാക്കി കളഞ്ഞതിന്റെ ഉത്തരവാദി ആരാണു മാഷേ?

കര്‍ത്താവിന്റെ മണവാട്ടികളേക്കുറിച്ചൊക്കെ ആലോചിച്ച് തലപുണ്ണാക്കുന്ന നേരത്ത് ഈ മണവാട്ടികളുടെ കാര്യങ്ങളും കൂടി വല്ലപ്പോഴും ഒന്നാലോചിക്കണേ?

>>>>താങ്കളുടെ കമന്റ്‌ കണ്ടപ്പോ മലപ്പുറത്തെ സ്ത്രീകളെകുറിച്ച് താങ്കൾ ഒരുപാടു വേവലാതിപ്പെടുന്നുന്ടെന്നു / സങ്കടപ്പെടുന്നുന്ടെന്നു മനസ്സിലായി .<<<<
മലപ്പുറം ജില്ലയിലെ സ്ത്രീകളേക്കുറിച്ച് എനിക്കു യാതൊരു വേവലാതിയുമില്ല മാഷേ. ആവര്‍ പര്‍ദ്ദയിട്ട് നടന്നാലും ബികിനി ഇട്ടു നടന്നാലും താങ്കളേപ്പോലെ എന്റെ നിയന്ത്രണം പോകില്ല. അവരെ മനുഷ്യ ജീവികളായി തന്നെ കാണണമെന്നാണ്, എന്റെ മാതാപിതാക്കള്‍ എന്ന്നെ പഠിപ്പിച്ചിട്ടുള്ളത്. പര്‍ദ്ദയേപ്പറ്റി അഭിപ്രായം ​പറയുന്ന സ്ത്രീയെ വേശ്യ എന്നു വിളിക്കാന്‍ എന്റെ സംസ്കാരം എന്നെ പഠിപ്പിച്ചിട്ടില്ല. ആരുടെ മതവും സംസ്കാരവുമാണത് പഠിപ്പിക്കുന്നതെന്ന് ഇപ്പോള്‍ മലയാളികള്‍ മനസിലാക്കിയിരിക്കുന്നു. 


>>>>ഇസ്ലാമിലെ സ്ത്രീകൾ അവരുടെ അപിപ്രായം പറയയാനും ഭാവി തീരുമാനിക്കാനും സ്വാതന്ത്രം ഉണ്ട് .<<<<

അതേ സ്വതന്ത്ര്യം ഇന്‍ഡ്യയില്‍ ജീവിക്കുന്ന ഫൌസിയക്കും ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ നല്‍കുന്നുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് പല മുസ്ലിം സ്ത്രീകളും  ഫൌസിയയോട് അഭിപ്രായം പറഞ്ഞു. പല സ്ത്രീകളുടെയും ഗള്‍ഫിലുള്ള ഭര്‍ത്താക്കന്‍ മാര്‍ നിര്‍ബന്ധിച്ചിട്ടാണവര്‍ പര്‍ദ്ദ ധരിക്കുന്നതെന്നാണു പറഞ്ഞത്. അതിനോട് ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ അതുപോലെ അഭിപ്രായം പറയുന്നത്. ആവര്‍ പറഞ്ഞത് ശരിഒയാണെന്നതിന്റെ തെളിവാണ്, ഗള്‍ഫ് കുടിയേറ്റം ഉണ്ടായതിനു ശേഷമാണ്, പര്‍ദ്ദവ്യാപകമായതെന്ന സത്യം. അതാണു ഫൌസിയ ഇന്‍ഡ്യ വിഷനിലൂടെ മറ്റുള്ളവരോട് പറഞ്ഞതും. അത് കേട്ടപ്പോള്‍ തങ്കളേപ്പൊലുള്ളവര്‍ ഹാലിളകുന്നു. ഫൌസിയയെ വേശ്യ എന്നു വിളിക്കുന്നു. 


>>>Kalidasan, ഫൗസിയ മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് വളരെ മോശമായ അഭിപ്രായം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ബഷീര് ഭായ് അടക്കമുള്ളവര്‍ അതിനെ ശക്തമായി എതിര്‍ത്തു. ചാനല്‍ മാപ്പ് പരഞ്ഞു. അതില്‍ തനിക്കെന്താ ഇത്ര ചൊറിച്ചില്‍?.<<<
എന്താണു ഫൌസിയ പറഞ്ഞത്? ഏത് വസ്ത്രത്തേപ്പറ്റിയാണവര്‍ അഭിപ്രയം പറഞ്ഞത്. പര്‍ദ്ദയേപ്പറ്റിയല്ലേ? മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ ഔദ്യോഗിക വസ്ത്രം പര്‍ദ്ദയാണോ? എല്ലാ മ്സുലിം സ്ത്രീകളും ഇതാണോ ധരിക്കാറുള്ളത്? അണെങ്കിലല്ലേ ഫൌസിയ പറഞ്ഞത് താങ്കളില്‍ ചൊറിച്ചിലുണ്ടാക്കേണ്ടതുള്ളു?

ശരീരം ആസകലം മൂടി വയ്ക്കുന്ന പര്‍ദ്ദ എന്ന വസ്ത്രത്തേക്കുറിച്ച് ഫൌസിയ പലതും പറഞ്ഞു. മലപ്പുറത്തെ മുസ്ലിം സ്ത്രീകളില്‍ വളരെ ചെറിയ ഒരു വിഭാഗം ധരിക്കുന്ന പര്‍ദ്ദ എന്ന വസ്ത്രം  പ്രാകൃതമാണ് എന്ന് ഫൌസിയ പറഞ്ഞു. ഗൾഫിലുള്ള ഭർത്താക്കന്മാർ നിര്‍ബന്ധിക്കുനതുകൊണ്ടാണ്, പലരും പര്‍ദ്ദ ധരിക്കുന്നതെന്നും പറഞ്ഞു. തങ്ങളുടെ ദുരവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നതിന് പകരം പ്രാകൃതമായ പർദ്ദ കൊണ്ട് അതിനെ മൂടിവെക്കാൻ ശ്രമിക്കുന്നു എന്നു കൂടി ഫൌസിയ പറഞ്ഞു. ഞാനും അതാവര്‍ത്തിക്കുന്നു. 

ഏഴാം നൂറ്റാണ്ടില്‍ ലോകം മുഴുവനുമുള്ള സ്ത്രീകള്‍ സമാനമായ വസ്ത്രം ധരിച്ചാണു നടന്നിരുന്നത്. അവരൊക്കെ പുരോഗതി പ്രാപിച്ചപ്പോള്‍ ആ വസ്ത്ര  ധാരണ രീതി ഉപേക്ഷിച്ചു. ഇന്ന് മുസ്ലിങ്ങള്‍ മാത്രമേ അത് ചെയ്യുന്നുള്ളു. അതിനെ പ്രാകൃതമായ വസ്ത്ര ധാരണ രീതി എന്നു തന്നെ ഞാനും പറയും. ഭക്ഷണം പാകം ചെയ്യാന്‍ പഠിക്കുന്നതിനു മുന്നേ മനുഷ്യന്‍ മാംസം പച്ചക്ക് തിന്നിരുന്നു. ഇന്ന് ആരെങ്കിലും അത് ചെയ്യുന്നുണ്ടെങ്കില്‍ അതിനെയും  പ്രാകൃതമായ ഭക്ഷണരീതി എന്നേ വിളിക്കൂ. ഒരു നൂറ്റാണ്ടു മുന്നേ കേരളത്തിലെ താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ മാറു മറച്ചിരുന്നില്ല. ഇന്നരെങ്കിലും അത് ചെയ്താല്‍ അതിനെയും പ്രാകൃതമായ വസ്ത്ര ധാരണ രീതി എന്നു വിളിക്കും.

താങ്കളുടെ പ്രവാചകന്‍ നിര്‍ദ്ദേശിച്ചതുകൊണ്ടാണ്, ഇന്നും  ചില സ്ത്രീകളെ ഇത് ധരിക്കാന്‍ പുരുഷന്‍മാര്‍ നിര്‍ബന്ധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ ആരും ഇത് ധരിക്കില്ലായിരുന്നു. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രം ഇസ്ലാം ഡ്രെസ് കോഡ് നിര്‍ദേശിക്കുന്നു. പുരുഷന്‍മാര്‍ക്ക് ഏത് വേഷം വേണമെങ്കിലും ധരിക്കാം എന്ന അവസ്ഥ എന്തുകൊണ്ടാണ്? പ്രാകൃതമായ ആചാരങ്ങളില്‍ സ്ത്രീകള്‍ തളച്ചിടപ്പെടുന്നതുകൊണ്ടു മാത്രമാണത്. മറ്റ് ഇന്‍ഡ്യന്‍  സ്ത്രീകള്‍ ധരിക്കുന്ന സാരിക്കോ ചുരിദാറിനോ യാതൊരു മാന്യതക്കുറവുമില്ല.

ഇന്‍ഡ്യ വിഷന്‍  എന്തു പ്രക്ഷേപണം ചെയ്താലും  അവരോട് താങ്കളേപ്പോലൂള്ള മുസ്ലിങ്ങള്‍ എന്തു തെറി പറഞ്ഞാലും അവര്‍ മാപ്പു പറയുകയോ പറയാതിരിക്കുകയോ ചെയ്താലും  എനിക്കൊരു ചൊറിച്ചിലുമില്ല. എങ്കില്‍ താങ്കളേപ്പോലുള്ളവരുടെ സ്വഭാവം വര്‍ഷങ്ങളായി അറിയുന്നവര്‍ക്ക് ജീവിതകാലം ​മുഴുവന്‍ ചൊറിയാനേ നേരമുണ്ടാകൂ.

സോഷ്യല്‍  മീഡിയയിലൂടെ എതിര്‍ത്തതുകൊണ്ടാണവര്‍ ആ വീഡിയോ മാറ്റിയത് എന്ന് താങ്കള്‍ക്ക് തോന്നുന്നതാണ്. ഇന്‍ഡ്യ വിഷനെതിരെ ലീഗു മുസ്ലിങ്ങള്‍  നടത്തുന്ന തെറിയഭിഷേകം കേട്ടാല്‍ ഇന്‍ഡ്യന്‍ വിഷന്‍ തന്നെ നിറുത്തേണ്ടതല്ലേ? 

മുസ്ലിം മത വിശ്വാസിയായ ഒരു സ്ത്രീയോട് കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേരാത്ത വേശ്യ പോലുള്ള പദപ്രയോഗങ്ങള്‍ കണ്ടതുകൊണ്ടാണവര്‍ അതെടുത്ത് മാറ്റിയത്. അതില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ തെറ്റാണെന്ന് അവര്‍ പറഞ്ഞിട്ടില്ല ചര്‍ച്ച ചെയ്ത വിഷയത്തിനു ചേരാത്ത രണ്ടു മൂന്നു വാചകങ്ങള്‍ ഉണ്ടായിഎന്നു മാത്രമേ അവര്‍ പറഞ്ഞുള്ളു. ആ വാചകങ്ങളില്‍ പ്രതിപാദിച്ച വിഷയങ്ങള്‍ തെറ്റാണെന്ന് അവര്‍ പറഞ്ഞിട്ടില്ല. നിര്‍ഭാഗ്യവശാല്‍ അതിന്റെ അര്‍ത്ഥം താങ്കളേപ്പൊലുള്ളാവര്‍ക്ക് മനസിലാകുന്നില്ല. 

>>>>ഒരു സ്ത്രീക്ക് ജീവിതത്തിന്റെ ഏതെങ്കിലും ഗട്ടത്തിൽ പർദ്ധ ഒരു തടസ്സമായി വരുന്നുണ്ടോ ? പർദ്ധയിൽ തളക്കപ്പെടുക എന്ന് പറയുന്നത് കൊണ്ട് താങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് ??<<<

ഒരു തടസവുമില്ല.പരമ സുഖമാണ്. 

ആനയെ തളക്കുക എന്നു പറഞ്ഞാല്‍ ആനയുടെ ഇഷ്ടത്തിനു വിപരീതമായി അതിനെ ചങ്ങലയിട്ട് പൂട്ടുന്നതാണ്. സ്ത്രീയുടെ ഇഷ്ടത്തിനു വിപരീതമായി പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനെയാണു പര്‍ദ്ദയില്‍ തളക്കുക എന്നു പറയുന്നതിന്റെ അര്‍ത്ഥം. തളച്ചു കഴിഞ്ഞിട്ടും അരിശം തീരാത്ത ഒരു മൃഗം  ഈ മനുഷ്യജീവികളെ കൈകര്യം ചെയ്യുന്നത് താങ്കള്‍ക്കീ വീഡിയോ ക്ളിപ്പിംഗില്‍ കാണാം. 

എന്തൊരു സുഖം 

ഏത് മധുര മനോജ്ഞ പറുദീസയിലാണതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കുക. 

>>>പർദ്ധ മുസ്ലിംകളുടെ വസ്ത്രമാണോ ക്രിസ്ത്യാനികളുടെ വസ്ത്രമാണോ ജൂതന്മാരുടെ വസ്ത്രമാണോ എന്നൊന്നും എനിക്കറിയണ്ട . ഞാൻ അതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടും ഇല്ല . പർദ്ധയെ കുറിച്ച് ഞാൻ പറഞ്ഞത് താഴെ ഒന്ന് കൂടി കൊടുക്കുന്നു . മൂന്നു ആവൃത്തി വായിക്കുക .കമന്റ്‌ ഇടുന്നതിനു മുമ്പ് നാലാമത് ഒന്ന് കൂടി വായിക്കുക <<<<
ഇത് ഞാന്‍ രണ്ടുമൂന്നാവര്‍ത്തി വായിക്കുന്നതിനു മുന്നെ താങ്കള്‍ എഴുതിയ ആദ്യത്തെ വചകം ഒരാവര്‍ത്തി ഒന്നു വായിക്കുക. ഇതാണത്. 

ഏതൊരു കമന്റും മതത്തിന്റെ കണ്ണിലൂടെ താങ്കള് നോക്കുന്നത് കൊണ്ട്, ഒന്ന് രണ്ട് കാര്യങ്ങൾ ചോദിച്ചോട്ടെ 

പര്‍ദ്ദ എന്ന വസ്ത്രം ഇസ്ലാം മതത്തിലെ സ്ത്രീകള്‍ ധരിക്കണമെന്ന് അവരുടെ പ്രവാചകന്‍ നിര്‍ദ്ദേശിച്ച വസ്ത്രമാണ്. ഇതേ അഭിപ്രായം  അനേകം മുസ്ലിങ്ങള്‍  ഈ ബ്ളോഗില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത് മതത്തിന്റെ കണ്ണിലൂടെയല്ലാതെ മറ്റൊരു കണ്ണിലൂടെ കാണേണ്ട ബാധ്യത എനിക്കില്ല. 

>>>ഇത് ഒരു സംസ്കാരത്തിന്റെ പ്രശ്നം ഒന്നും അല്ല .ആരെങ്കിലും അങ്ങനെ വിളിചിട്ടുന്ടെങ്കിൽ അത് തെറ്റ് തന്നെ ആണ് .അതിനെ ആരും support ച്യ്തിട്ടില്ല/ ചെയ്യുന്നില്ല .വലളിക്കുന്നിന്റെ ഈ പോസ്റ്റ്‌ ഒന്ന് കൂടി വായിക്കുക .<<<<

സംസ്കാരത്തിന്റെ പ്രശ്നം തന്നെയാണ്. സംസ്കാരമുള്ള മാതാപിതാക്കള്‍ക്ക് ജനിച്ച ആരും വെറുതെ ഒരു സ്ത്രീയെ വേശ്യ എന്നു വിളിക്കില്ല. ആരൊക്കെ അതിനെ സപ്പോര്‍ട്ട് ചെയ്തു എന്നതല്ല വിഷയം. കുറെയേറെ പേര്‍ അങ്ങനെ വിളിച്ചു എന്നതാണ്. ആ വിളിച്ചവരൊക്കെ മുസ്ലിങ്ങളുമായിരുന്നു. പര്‍ദ്ദയെ വിമര്‍ശിക്കുമ്പോള്‍ വേദനിക്കുന്നത് അവര്‍ക്കാണ്. അത് മനസിലാക്കാന്‍ വള്ളിയുടെ പോസ്റ്റ് വായിക്കേണ്ട ആവശ്യമെനിക്കില്ല. ഇതിലും വൃത്തികെട്ട വിളികള്‍ മുസ്ലിങ്ങള്‍ എന്നെ വിളിച്ചിട്ടുണ്ട്. 

>>>തീർചയും എഴുതാം .അഭിപ്രായം പറയാം . പക്ഷെ താങ്കളുടെ അപിപ്രയങ്ങൾ എപ്പോഴും ഒരു മതത്തെയോ അല്ലെങ്കിൽ ഒരു പ്രതേക ജില്ലയെയോ corner ചെയ്ത് ആക്രമിക്കുന്ന രീതിയിൽ ഉള്ളതാണ് .<<<<

എല്ലാ ജില്ലകളെയും എല്ലാ മതങ്ങളേയും ഒരേ സമയം  ചെയ്ത് എഴുതാന്‍ ഞാന്‍ ഒരു കപട നിഷ്പക്ഷനല്ല. ഓരോ പ്രശ്നമുണ്ടാകുമ്പോഴാണ്, എഴുതാറുള്ളത്.

ഇന്ന് ലോകം മുഴുവന്‍ ഏറ്റവും പ്രശ്നബാധിത പ്രദേശങ്ങള്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന ഇടങ്ങളാണ്. ദിവസം അഞ്ചു നേരം നിസ്കരിക്കുന്ന കൂടെ പത്തു നേരം അവര്‍ പൊട്ടിത്തെറിക്കുന്നു. അപ്പോള്‍ സ്വഭാവികമായും  മുസ്ലിങ്ങളുടെ പ്രശ്നങ്ങള്‍ മുന്‍ പന്തിയില്‍ വരുന്നു. മറ്റ് മത വിശ്വാസികള്‍ ഇതു പോലെ പൊട്ടെത്തെറിക്കുന്ന അവസ്ഥ വരുമ്പോള്‍ അവരേക്കുറിച്ചെഴുതാം. താങ്കള്‍ എഴുതി തുടങ്ങിക്കോളൂ ഞാന്‍ അവിടെ വന്ന് അഭിപ്രായം എഴുതാം.

ഇവിടെ മലപ്പുറം ജില്ലയിലെ മുസ്ലിം സ്ത്രീകളേക്കുറിച്ചും അവരുടെ വസ്ത്രത്തേക്കുറിച്ചുമാണ്, വള്ളി എഴുതിയത്. മറ്റ് ജില്ലകളിലെ സ്ത്രീകളേക്കുറിച്ചും അവരുടെ വസ്ത്രത്തേക്കുറിച്ചും എഴുതുമ്പോള്‍ ഞാന്‍ എന്റെ അഭിപ്രായമറിയിക്കാം. അങ്നഗ്നെ ഒന്നെഴുതാന്‍ വള്ളിയോട് പറയുക.

>>>പിന്നെ, ഫൗസിയക്ക് സ്വതന്ത്രം ഉണ്ട് എന്ന് പ്രതേകിച്ചു പറയേണ്ടതില്ല .സത്യസന്ധമല്ലാത്ത news നെതിരെ പ്രതികരിക്കാനുള്ള സ്വാത്രന്ത്രം ബാക്കി ഉള്ളവർക്കും ഉണ്ട് .<<<
ഏതാണ്, ആ വാര്‍ത്തയിലെ സത്യസന്ധമല്ലാത്ത ഭാഗം. അത് ഞാന്‍ ചോദിച്ചിട്ട് ആരും പറയുന്നില്ലല്ലൊ.

പര്‍ദ്ദ പ്രാകൃതമാണെന്നതോ?
ഗള്‍ഫിലുള്ള പല പുരുഷന്‍മാരും അവരുടെ മലപ്പുറത്തുള്ള ഭാര്യമാരെ പര്‍ദ്ദ ധരിച്ചു നടക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതോ?
ചെറുപ്രായത്തില്‍ അനേകം മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നുണ്ട് എന്നതോ?
ഗള്‍ഫ് പണം കേരളത്തിനെ സമ്പത് വ്യവസ്ഥക്ക് കാര്യമായ സംഭാവന ഒന്നും നല്‍കിയിട്ടില്ല എന്നതോ?
ഏതാണ്?

ബഷീര്‍ പി വെള്ളറക്കാട് എന്ന പേരില്‍ ഇവിടെ ഒരു മുസ്ലിം എഴുതിയ അഭിപ്രായമിതാണ്.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌മ്മയ് 10, 2013 അറ്റ് 10:09 PM

ഒരു നാവുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാൻ നീയെന്താ മാധ്യമ പ്രവർത്തകനോ എന്ന് ശ്രീലേഖ ഐ.പി.എസ് ചോദിച്ചത് വെറുതെയല്ല


അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഒരു പ്രവാസിയുടെ ആത്മ ഗതം എഴുതി വച്ചിരിക്കുന്നത് ഇങ്ങനെയും.

പ്രവാസിയുടെ പ്രാർഥന

റബ്ബേ… നഷ്ടമായ ജോലിക്ക് പകരം ഒരു ജോലി എവിടെയെങ്കിലും കിട്ടിയിട്ട് വേണമല്ലോ .. കടങ്ങളൊക്കെ ഒന്ന് വീടാൻ.. ബാധ്യതകൾ ബാക്കിയാക്കി നീ എന്നെ വിളിക്കരുതേ..
( പ്രവാസിയുടെ കണ്ണുനീരിൽ കുതിർന്ന പ്രാർഥന )


ഗള്‍ഫ് പ്രവാസികള്‍ കേരളത്തിലെ ബാങ്കുകളില്‍ നോട്ടുകള്‍ അട്ടിയട്ടിയായി വച്ച് കേരളത്തിന്റെ സമ്പത് വ്യവസ്ഥയെ താങ്ങി നിറുത്തുന്നു എന്നൊക്കെ തട്ടിവിടുന്ന വിവരദോഷികളുടെ മുഖമടച്ച് കൊടുക്കുന്ന ആട്ടാണീ പ്രസ്താവന. അദ്ദേഹം ​സ്വന്തം അനുഭവത്തില്‍ നിന്നായ്രിക്കണമല്ലോ അതെഴുതിയതും. ഭൂരിഭാഗം പ്രവാസികളുടെയും  ചിന്തകളും ഇതൊക്കെ തന്നെയാണ്,. കടങ്ങളും ബാധ്യതകളും  വീട്ടുക. കുട്ടികളെ പഠിപ്പിക്കുക. പെണ്‍കുട്ടികളെ കെട്ടിച്ചു വിടുക വീടൂ വയ്ക്കുക എന്നൊക്കെയാണവരുടെ ആഗ്രഹങ്ങള്‍. അതൊക്കെ ചെയ്യാന്‍ വളരെയേറെ പേര്‍ സാധാരണ അവലംബിക്കുന്ന മാര്‍ഗ്ഗം ഹവാല ഇടപാടിലൂടെ നാട്ടിലേക്ക് പണമയക്കലും. ബാങ്കിലൂടെ അയച്ചാല്‍ തന്നെ അടുത്ത ദിവസം ​അത് പിന്‍വലിച്ച് കടം വീട്ടുന്നു. നാട്ടില്‍ വരുമ്പോള്‍ പിന്നെയും കടം വാങ്ങുന്നു. ഇതിനെയാണ്, പലരും കേരളത്തിന്റെ സമ്പത് വ്യവസ്ഥയെ താങ്ങി നിറുത്തുന്നു എന്നൊക്കെ വിളിച്ചു കൂവുന്നത്.

പ്രവസികള്‍ സമ്പാദിക്കുന്ന പണത്തിന്റെ വളരെ ചെറിയ ഒരംശമേ സാമ്പത്തിക രംഗത്ത് ഗുണകരമായ എന്തെങ്കിലും  മാറ്റങ്ങളുണ്ടാകാന്‍ ഉപകരിക്കപ്പെടുന്നുള്ളു. 


>>>താങ്കളുടെ അറിവിലേക്കായി ഞാൻ പറയുകയാണ് , പർദ്ധ ധരിക്കുന്നത് ഇന്ത്യക്കാർ മാത്രം അല്ല .ഗൾഫ്‌ രാജ്യക്കാർ മാത്രം അല്ല .<<<
ആരൊക്കെ പര്‍ദ്ദ ധരിക്കുന്നു എന്നതിന്റെ കണക്കല്ലല്ലോ ഞാന്‍ എഴുതിയത്. കേരളത്തില്‍ ജീവിച്ച എന്റെ ബ്കണ്‍മുന്നില്‍ കണ്ട കാര്യമാണ്. സംശ്യമുണ്ടെങ്കില്‍  താങ്കളൊരു കാര്യം ചെയ്യുക. താങ്കളൊരു മലപ്പുറം കാരനാണെന്ന ധാരണയിലാണിതെഴുതുന്നത്. താങ്കളുടെ ഉപ്പയുടെയും ഉമ്മയുടെയും ചെറുപ്പത്തില്‍ മലപ്പുറത്ത് എത്ര പര്‍ദ്ദ വില്‍ക്കുന്ന കടകളുണ്ടായിരുന്നു എന്നു ചോദിച്ച് മാന്സിലാക്കുക. എന്നിറ്റ് ഇപ്പോള്‍ എത്ര ഉണ്ടെന്ന് സ്വയം അന്വേഷിച്ച് കണ്ടുപിടിക്കുക. അപ്പോള്‍ ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാകും. 

>>>അതൊക്കെ പോട്ടെ , വേറൊരു രാജ്യത്തെ വസ്ത്രം ധരിക്കുന്നത് അത്ര മോശം ആണോ ? ആണെങ്കിൽ ഈ modern ഡ്രെസ്സുകൾ (പെരുടുത് പറയുന്നില്ല ,ഒരുപാട് ഉണ്ട് ) എല്ലാം വെസ്റ്റേണ്‍ products അല്ലെ ? അല്ലെ ??.<<<

അതെന്നോടല്ല ചോദിക്കേണ്ടത്. പടിഞ്ഞാറന്‍ വേഷങ്ങള്‍ക്കെതിരെ ജിഹാദ് നടത്തുന്ന താലിബന്‍ കാരോടാണ്. 

ഇത്എഴുതിയ ആളോട് ചോദിച്ചാലും മതി. 

>>>മലപ്പുറത്തെ സ്ത്രീകൾ പർദ്ധ ഇട്ടു നടന്നാൽ താങ്കൽകെന്താ ഇത്ര ബുദ്ധിമുട്ട് ??????<<<

എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞാന്‍ ഫൌസിയ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു എന്നാണു പറയുന്നത്. കേരളത്തിലെ എല്ലാ മുസ്ലിം സ്ത്രീകളും മുഖം മൂടുന്ന പര്‍ദ്ദ ഇട്ടുകൊണ്ടു നടന്നാലും എനിക്ക് യാതൊരു പ്രശ്നവുമില്ല. കുര്‍ആനില്‍ പറയുമ്പോലെ കുടുംബത്തിലെ പുരുഷന്‍ മാരുടെ മുന്നില്‍ തുറന്നു കണിക്കാവുന്ന മുഖം പുറത്തിറങ്ങുമ്പോള്‍ മറച്ച് നടന്നാലും എനിക്ക് യാതൊരു പ്രശ്നവുമില്ല. ഇനിയിപ്പോള്‍ മുസ്ലിം പുരുഷന്‍ മാരും പര്‍ദ്ദ ഇട്ടു നടന്നാലും  ഒന്നുമില്ല. അതുപോലെ കര്‍ത്താവിന്റെ മനവാട്ടിമാര്‍ക്ക് കുട്ടികളുണ്ടായില്ല എന്നു കരുതി എന്റെ ഉറക്കവും കെടില്ല. അത് താങ്കളാണിവിടെ ഉന്നയിച്ചത്. 
കര്‍ത്താവിന്റെ മണവാട്ടിമാര്‍ കുട്ടികളുണ്ടാകാതെ ജീവിതം വ്യര്‍ഥമായി പോകുന്നുഎന്ന താങ്കളുടെ പരിദേവനത്തോടാണു ഞാന്‍ പ്രതികരിച്ചത്.

വസ്ത്രം ധരിക്കുനതുപോലെയാണു കുട്ടികളെ സൃഷ്ടിക്കുന്നതെന്നതൊക്കെ താങ്കളുടെ ഇസ്ലാമിക കാഴ്ചപ്പാടിന്റെ കുഴപ്പമാണ്. കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്ക് കുട്ടികളുണ്ടാകാത്തതില്‍ മനം നൊന്തു കരയുന്ന താങ്കളോട് മുസ്ലിം പ്രവാചകന്റെ 10 ഭാര്യമാര്‍ക്കും മക്കളില്ലായിരുന്നു എന്നു പറഞ്ഞ ഭാഗം വള്ളി നീക്കം ചെയ്തു. അതാണ്, വള്ളി ഇസ്ലാം. മറ്റ് മതവിശ്വസികളേക്കുറിച്ച് പറഞ്ഞ ഒരഭിപ്രായം സ്വന്തം പ്രവാചകന്റെ കാര്യത്തില്‍ വരുമ്പോള്‍ വള്ളിക്കത് സഹിക്കില്ല. അതാണ്, ഇസ്ലാമിന്റെ തനതായ മുഖ മുദ്ര. അസഹിഷ്ണുത. താലിബന്‍ മുതല്‍ പോപ്പുലര്‍ ഫ്രണ്ടു വരെയുള്ളവര്‍ അത് സ്ഥിരം ചെയ്യുന്നു. വള്ളിയേപ്പോലെ മുഖം മൂടി ധരിച്ച താലിബാനികള്‍ അത് വല്ലപ്പോഴും ചെയ്യുന്നു. പക്ഷെ മനസില്‍ രണ്ടു കൂട്ടരും ഒന്നാണ്. താന്‍ മതേതരനാണെന്ന് മുഖം മൂടി ധരിക്കുന്നതിന്റെ പ്രശ്നമാണത്. വിശ്വാസികളുടെ മാതാക്കള്‍ക്ക് മക്കളുണ്ടാകാത്തത് വള്ളിക്കോ താങ്കള്‍ക്കോ മറ്റ് താലിബനികള്‍ക്കോ പ്രശ്നമല്ല. പക്ഷെ കര്‍ത്താവിന്റെ മണവാട്ടി മാര്‍ക്ക് മക്കളുണ്ടാകാത്തത് താങ്കള്‍ക്ക് പ്രശ്നം. കര്‍ത്താവിന്റെ മനവാട്ടികള്‍ക്ക് മക്കളുണ്ടാകാത്തതും വിശ്വാസികളുടെ മാതാക്കള്‍ക്ക് മക്കളുണ്ടാകത്തതും എനിക്ക് ഒരു പോലെയാണ്. അതൊക്കെ അവരുടെ വ്യക്തിപരമായ ഇഷ്ടം. 

>>>താങ്കളുടെ ഈ കമന്റിന്റെ ധ്വനി "കന്യത്രീകളുടെ കാര്യം എന്തിനാ താൻ നോക്കുന്നത്" എന്നാണല്ലോ .. അങ്ങനെ എങ്കിൽ താങ്കൾ എന്നോട് ചോദിച്ച ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ .. കന്യസ്ത്രീകലുടെയോ ക്രിസ്ത്യനികലുടെയോ കാര്യത്തിൽ ഇവിടെ ആര്ക്കും അപിപ്രായം പറയാൻ പാടില്ലേ ??? അല്ല പാടില്ലേ ??<<<
എന്റെ കമന്റില്‍ അങ്ങനെ ഒരു ധ്വനി യുമില്ല. താങ്കള്‍ കന്യസ്ത്രീത്രീകളുടെ കാര്യമോ പള്ളീലച്ചന്മാരുടെ കര്യമോ എന്തു നോക്കിയാലും എനിക്ക് യാതൊരു പ്രശ്നവുമില്ല. അവരുടെ കാര്യം നോക്കാന്‍ അരെങ്കിലും ഉള്ളത് വളരെ നല്ല കാര്യമാണ്. കന്യാസ്ത്രീകള്‍ക്ക് മക്കളുണ്ടാകാത്തതില്‍ താങ്കള്‍ക്കുള്ള വിഷമത്തേക്കുറിച്ച് പ്രതികരിച്ചത് മാത്രമേ ഉള്ളു. 

കന്യാസ്ത്രീകള്‍ക്ക് മാത്രമല്ല. ഹിന്ദു സന്യനിസ്നിമാര്‍ക്കും, ബുധ സന്യാസിനിമാര്‍ക്കും, ലൌകീക ജീവിതമം ​നയിക്കുന്നവര്‍ക്കുമൊക്കെ മക്കളില്ലാത്തവരയിട്ടുണ്ട്. കാരാട്ട് ദമ്പതികള്‍ മക്കള്‍ വേണ്ട എന്ന തീരുമാനമെടുത്തവരാണ്. അതൊക്കെ ഓരോരുത്തരുടെ വ്യക്തിഅപരമായ കാര്യമാണെന്നേ ഞാന്‍ പറഞ്ഞുള്ളൂ.

ആരുടെ കാര്യ്ത്തില്‍ വേണമെങ്കിലും  താങ്കള്‍ അഭിപ്രായം പറഞ്ഞോളൂ. പക്ഷെ ഇതുപ്പൊലെയുള്ള അഭിപ്രായം പറയുന്ന കൂടെ വിശ്വസികളുടെ മതക്കള്‍ക്ക് മക്കളില്ലതെ പോയതിന്റെ കാര്യം കൂടി ഒന്ന് ഓര്‍ക്കാനേ പറഞ്ഞുള്ളു. 

>>>പ്രവാചകന്റെ എന്തിനാണ് ഒന്നിലധികം കല്യാണം കഴിച്ചത് എന്ന് മനസ്സിലാകണമെങ്കിൽ അന്നത്തെ സാമൂഹികമായ പശ്ചാത്തലങ്ങളെ കുറിച്ച് കൂടുതൽ പഠിക്കണം .എനിക്കതിനെ പറ്റി ആധികാരികമായി അറിയാത്തത് കൊണ്ടും , ഇവിടുത്തെ ചർച്ചയിൽ പ്രവാജകന്റെ കല്യാണം ഒരു വിഷയം അല്ലാത്തത് കൊണ്ടും എനിക്കതിനെ കുറിച്ച് കൂടുതലായി ഒന്നും പറയാനില്ല .<<<

താങ്കളുട്രെ പ്രവാചകന്‍ എന്തിനാണു കല്യാണം കഴിച്ചതെന്ന് എനിക്ക് അറിയണമെന്നില്ല. പക്ഷെ യുവതികളായ അനേകം ഭാര്യമാരുണ്ടായിരുന്ന അദ്ദേഹത്തിന്റെ 10 ഭാര്യമാര്‍ക്കും മക്കളുണ്ടായിരുന്നില്ല. അതെനിക്കറിയാം. അതേക്കുറിച്ച് വിഷമം തോന്നാത്ത താങ്കളെന്തിനാണു കര്‍ത്താവിന്റെ മണവാട്ടികള്‍ക്ക് മക്കളില്ലാത്തതില്‍ ഇത്രയേറേ ഉത്കണ്ഠപ്പെടുന്നത് എന്ന ചോദ്യത്തിനുത്തരം പറഞ്ഞാല്‍  നന്നായിരുന്നു. 

>>>ലക്ഷക്കണക്കിനു കന്യസ്ത്രീകളുടെ കണക്കു പറയുമ്പോൾ ഒന്നോ രണ്ടോ പേര് പറഞ്ഞു subject മാറ്റാൻ ശ്രമിക്കരുത് . താങ്കൾ പറയുന്നത് 8 പെരുടെയോ 10 പെരുടെയോ കാര്യം ആണ് , ഞാൻ പറയുന്നത് ലക്ഷങ്ങളുടെ കാര്യമാണ് .. സാമൂഹികമായി ഒരുപാട് വികസിച്ച ഈ നൂറ്റാണ്ടിലും ഇത് പോലോത്ത convent ഉകൾ ഉള്ളപ്പോൾ , മലപ്പുറത്തെ പർദ്ധ ഒരു വിഷയമാണോ സുഹൃത്തേ ..???.<<<

ജന സംഖ്യാ പെരുപ്പം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഇന്‍ഡ്യയിലൊക്കെ ലക്ഷക്കണക്കിനു സ്ത്രീകള്‍ കുട്ടികളെ ഉത്പാദിപ്പിക്കാതിരിക്കുന്നത് സാമൂഹ്യ സുരക്ഷക്ക് ഗുണകരമാണ്. നാലു കെട്ടി നാല്‍പതെണ്ണത്തിനെ പെറ്റു കൂട്ടുന്നവര്‍ക്ക് അതിന്റെ സാമൂഹ്യ വശം മനസിലാകില്ല.

ഇന്‍ഡ്യയില്‍ ഇതുപോലെയുള്ള അനേകം  കോണ്‍വെന്റുകള്‍ ഉണ്ടാകുന്നതില്‍  ഞാന്‍ ഒരു തെറ്റും കാണുന്നില്ല. സര്‍ക്കാരിന്റെ ബാധ്യത അത്രയെങ്കിലും  കുറയുമല്ലോ.

കോണ്‍വെന്റുകളില്‍  സ്ത്രീകള്‍ അടങ്ങിയൊതുങ്ങി ഇരിക്കുന്നതിനോട് ഏതായാലും മലപ്പുറത്തെ സമൂഹിക അവസ്ഥയെ താരതമ്യം ​ചെയ്യനേ പറ്റില്ല. സൂകര പ്രസവം പോലെ കുട്ടികളെ ഉത്പാദിപിച്ചതുകൊണ്ടല്ലേ മലപ്പുറം ജില്ല കഴിഞ്ഞ തവണ നാലു അസംബ്ളി സീറ്റുകള്‍ കൂടുതല്‍ നേടിയത്. കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ ആ നാലു സീറ്റുകളാണു മാറ്റിയത്. കോണ്‍വെന്റില്‍  പെണ്‍കുട്ടികളെ അയക്കുന്ന ജില്ലകളിലെ സീറ്റുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ പര്‍ദ്ദ ഇടുവിച്ചു സ്ത്രീകളെ പ്രസവിക്കാന്‍ വിടുന്ന മലപ്പുറത്തിന്റെ കേമത്തം തന്നെയാണത്. അതുകൊണ്ട് കോണ്‍വെന്റിനേക്കാള്‍ പര്‍ദ്ദക്ക് പ്രാധാന്യം ഉണ്ടാകും. പ്രത്യേകിച്ച് 40% ആളുകള്‍ ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുന്ന ഒരു നാട്ടില്‍. 


>>>>>....<<<<<<

പര്‍ദ്ദ എന്നത് ഇസ്ലാം മതത്തിന്റെ ആചാരമോ അനുഷ്ടാനമോ ആണെന്ന് ഞാന്‍ മനസിലാക്കിയിട്ടില്ല. അത് അറേബ്യയിലെ സ്ത്രീകളുടെ വസ്ത്രമാണ്. ഇസ്ലാം ഉണ്ടായ കാലത്തെ വസ്ത്രം അതായിരുന്നതുകൊണ്ട് മുസ്ലിം സ്ത്രീകളോട് അത് ധരിക്കാന്‍ അവരുടെ മത സ്ഥാപകന്‍  പറഞ്ഞു. പക്ഷെ ഭൂരിഭാഗം  സ്ത്രീകളും അത് ധരിച്ചില്ല. പര്‍ദ്ദ ഇടതെയാണു ഭൂരിഭാഗം മുസ്ലിങ്ങളും ഇപ്പോഴും കേരളത്തില്‍ ജീവിക്കുന്നത്. പര്‍ദ്ദ ധരിക്കാതെ മരിച്ചു പോയവര്‍ കോടിക്കണക്കിനും ഉണ്ട്. അവരുടെ ഇസ്ലാമികതക്ക് യാതൊരു കുറവും ഉണ്ടായില്ല.

കേരളത്തില്‍  വളരെ അസാധാരണമായ ഈ വസ്ത്രം ഗള്‍ഫ് കുടിയേറ്റം ഉണ്ടായ ശേഷമണ്, കേരളത്തില്‍ വ്യാപകമായത്. അതിന്റെ ഒരു കാരണം  പല സ്ത്രീകളും പറഞ്ഞത് അവരുടെ ഭര്‍ത്താക്കന്‍ മാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് ധരിക്കുന്നു എന്നാഅണ്. ആ വിവരമാണ്, ഫൌസിയ എന്ന മുസ്ലിം യുവതി ഇന്‍ഡ്യ വിഷന്‍ എന്ന ചാനലിലൂടെ ലോകത്തോട് പറഞ്ഞത്. അവരെ വേശ്യ എന്നു വിളിക്കുക വഴി മുസ്ലിങ്ങള്‍ അവരുടെ മതത്തെ സ്വയം താഴ്ത്തിക്കെട്ടുകയാണുണ്ടായത്. ആ ജാള്യത മറയ്ക്കനും മറ്റ് മതങ്ങളെ ഒന്ന് ഞോണ്ടാനും വേണ്ടി, പള്ളിലച്ചന്മാരെയും കന്യാസ്ത്രീകളെയും അവര്‍ക്ക് മക്കളില്ലാത്ത അവസ്ഥയേയുമൊക്കെ ഇവിടേക്ക് വലിച്ചു കൊണ്ടു വന്നത് താങ്കളാണ്., ഞാന്‍ അതിനോട് പ്രതികരിച്ചു. അത്ര മാത്രം. 

പര്‍ദ്ദ ഇസ്ലാം അനുശാസിക്കുന്ന വേഷമല്ലെങ്കില്‍ പിന്നെ അത് പ്രാകൃതമായാലോ ആധുമ്നികമയാലോ അതെങ്ങനെ മുസ്ലിങ്ങളെ ബാധിക്കും? മറ്റ് വേഷങ്ങളേക്കുറിച്ച് മുസ്ലിങ്ങള്‍ അഭിപ്രായം ​എഴുതാറുണ്ടല്ലോ. അപ്പോള്‍ മുസ്ലിങ്ങള്‍ ധരിക്കുന്ന പര്‍ദ്ദയേക്കുറിച്ച് മറ്റുള്ളവര്‍ അഭിപ്രായം എഴുതിയല്‍ എന്തിനാണത് വിവാദമക്കുനത്?

ഒരു മാസം മുന്നെ ഇത് സംപ്രേഷണം ചെയ്തപ്പോള്‍ ലത്തീഫുള്‍പ്പടെ മലപ്പുറത്തുള്ള ആരും ഇതില്‍ യതൊരു അപാകതയും കണ്ടിരുന്നില്ലല്ലോ. ലക്ഷക്കണക്കിനാളുകള്‍ അന്നത് കണ്ടിരുന്നു. ആരും പരാതിയും പറഞ്ഞില്ല. പെട്ടെന്ന് എങ്ങനെയാണ്, ഇത് വിവദമായത്.

പര്‍ദ്ദ ഭീകരതയുടെ ചിഹ്നമാണെന്ന ആരും പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ ലണ്ടനില്‍ ബോംബ് വച്ച ഇസ്ലാമിക ഭീകരന്‍ പര്‍ദ്ദ ധരിച്ച് സ്വന്തം സഹോദരിയുടെ പാസ്‌പ്പോര്‍ട്ടും  ആയിട്ടാണ്, സൊമാലിയയിലേക്ക് ഓടിപ്പോയതെന്ന് കേട്ടിട്ടുണ്ട്. ഈ ബ്ളോഗില്‍ തന്നെ ഒരു മുസ്ലിം എഴുതിയിരിക്കുന്നത് അറേബ്യയില്‍  വേശ്യകളും  പര്‍ദ്ദ ധരിക്കുന്നുണ്ട് എന്നാണ്.

സാരിയെ പ്രാകൃത വേഷം എന്ന് പറഞ്ഞാലോ കന്യാസ്ത്രീകളുടെ വേഷത്തെ അപ്രകാരം പറ‍ഞ്ഞാലോ അത് ധരിക്കുന്നവര്‍ ആരും പ്രതികരിക്കില്ല. കാരണ മ്സാരി ധരിക്കുന്നവരുടെയോ കന്യസ്ത്രീകളുടെയോ വേദ പുസ്തകങ്ങള്‍  അവരുടെ സ്ത്രീകള്‍ ഇന്ന വസ്ത്രം ധരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നില്ല. ഇവിടെ പ്രതികരിച്ചവരെല്ലാം പുരുഷന്‍മാരാണ്. ആരും പര്‍ദ്ദ ധരിക്കുന്നവരല്ല. 

ഈ പ്രതികരണം ലത്തീഫു പറയുമ്പോലെ സ്വാഭാവികമല്ല. ആയിരുന്നെങ്കില്‍ ഇത് സംപ്രേഷണം ചെയ്ത സമയത്തായിരുന്നു അത് വേണ്ടിയിരുന്നത്. ഒരു മാസം കഴിഞ്ഞപ്പോള്‍ പ്രതികരിക്കുന്നത് മറ്റാരോ തയ്യറാക്കിയ അജണ്ടയനുസരിച്ചാണ്. 

>>>സാരി കൈകാര്യം ചെയ്യാന്‍ അറിയാത്ത ചുരിദാര്‍ ചേരാത്ത സ്ത്രീകളാണ് പൊതുവേ പര്‍ദ്ദ ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത്. ഒരു സ്ത്രീക്ക് അത് സുരക്ഷിതമായി തോന്നുന്നത് കൊണ്ടാണല്ലോ അവര്‍ അത് ഉപയോഗിക്കുന്നത്.<<<

മേരി ലില്ലിയുടെ ഈ പരാമര്‍ശത്തോട് യോജിക്കാന്‍ ആകില്ല. പെണ്‍കുട്ടികള്‍ പിറന്നു വീഴുമ്പോള്‍ സാരിയെന്നല്ല യാതൊന്നും കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയില്ല അതൊക്കെ പരിശീലനത്തിലൂടെ ഉണ്ടാകുന്നതാണ്. അഞ്ചു വയസായ കിട്ടിയോട് ആരും സാരി ഉടുക്കന്‍ പറയില്ല. അതിനുള്ള പ്രായമാകുമ്പോള്‍ അവര്‍ അതൊക്കെ പഠിക്കുന്നു. 

മുകളില്‍ ആവര്‍ എഴുതിയത് ഇങ്ങനെ. 

സത്യം പറഞ്ഞാല്‍ നല്ല തടിയുള്ള ഉമ്മമാര്‍ തിളങ്ങുന്ന ആ മുണ്ടും ധരിച്ചു പോകുന്ന കാഴ്ച ഒരല്പം ബോര്‍ തന്നെ ആയിരുന്നു. പര്‍ദ്ദയുടെ വരവോടെയാണ് അതിനൊരു മാറ്റം വന്നത്.

ചുരിദാറും സാരിയും ചേരാത്തവര്‍ ഇതുപോലെ തടിച്ച ശരീരമുള്ളവരാണ്. സുരക്ഷിതത്വം എന്നത് മേരി ഉദ്ദേശിക്കുന്നത് കാമ ക്കണ്ണുകളോടെ പുരുഷന്‍മാര്‍ നോക്കുന്നതാണെങ്കില്‍  സാരിയും ചുരിദാറും ചേരത്ത ശരീര പ്രതിയുള്ള നല്ല തടിയുള്ള സ്ത്രീകളെ സാധാരണ പുരുഷന്‍മാര്‍ ആരും  കാമക്കണ്ണുകളോടെ നോക്കില്ല. നീളവും വണ്ണവും ഒരു പോലെയുള്ളവരില്‍ ആര്‍ക്കാണു കാമമുദിക്കുക?

ശരീര വടിവില്ലാത്തവര്‍ സുരക്ഷിതത്വം ​ അഗ്രഹിച്ചല്ല പര്‍ദ്ദ ഇട്ടു മൂടി നടക്കുന്നത്. അപകര്‍ഷത കൊണ്ടാണ്. 

>>>മാന്യമായ ഈ വേഷം കമലാ സുരയ്യ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് തന്നെ ആ വേഷം അണിഞ്ഞിരുന്നുവെന്ന് അവര്‍ പറയുന്നത് കേട്ടിട്ടുണ്ട്.<<<<

കമല സുരയ്യ മറ്റ് പലതും പറഞ്ഞിട്ടുണ്ട്. അവരെ ആരെന്തിനു വേണ്ടി മതം മാറ്റി എന്നതൊക്കെ അവരുടെ അടുത്ത ഒരു വ്യക്തി പറഞ്ഞിരിക്കുന്നത് ഇതൊക്കെ ആണ്.

പ്രേമം അമ്മയുടെ മതം


പ്രേമമായിരുന്നു അമ്മയുടെ മതം. അത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ അധിഷ്ഠിതമായ ഒന്നല്ലത്. മറിച്ച് മനസിന് മനസിനോടുള്ള ഒരിഷ്ടം. ആത്മീയമായ പ്രേമമെന്നും പറയാം. എന്നോടു പലപ്പോഴും പറയാറുണ്ട്.
''മൂന്നു ഭാര്യമാരുള്ള, കവിതയേയും ഗസലിനേയും സ്‌നേഹിക്കുന്ന ഒരാളാണ് എന്റെ കാമുകന്‍.''
അയാള്‍ ഇടയ്ക്കിടെ ഫ്‌ളാറ്റിലേക്കു വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വന്നയുടന്‍ അദ്ദേഹം അമ്മയ്ക്കു മുമ്പില്‍ നിലത്തിരിക്കും.
''കമല എന്റെ പ്രേമം സ്വീകരിക്കണം.''

തൊപ്പിയിട്ട അദ്ദേഹത്തിന്റെ ഘനഗംഭീരമായ ശബ്ദത്തിനു മുമ്പില്‍ പ്രേമത്തിനു വേണ്ടി ദാഹിക്കുന്ന സ്ത്രീ വീണുപോകുന്നത് സ്വാഭാവികം. ശരിക്കും അയാള്‍ ബ്രെയിന്‍ സ്‌റ്റോമിംഗ് നടത്തുകയായിരുന്നു. അയാളെ വിശ്വസിച്ചാണ് മാധവിക്കുട്ടി കമലാസുരയ്യയിലേക്ക് മാറിയത്. അല്ലാതെ അത് ഒരു മതത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല. മതമായിരുന്നില്ല, മനുഷ്യനായിരുന്നു അമ്മയ്ക്കു മുന്നിലുണ്ടായിരുന്നത്.

പക്ഷേ അമ്മ മതം മാറിയപ്പോഴാണ് അദ്ദേഹം ഒരു ഭീരുവാണെന്ന് അമ്മയ്ക്കു മനസിലായത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള ഭീഷണികള്‍ക്കു മുമ്പില്‍ അദ്ദേഹം കീഴടങ്ങി. അദ്ദേഹം അമ്മയെ നിര്‍ദ്ദയം ഉപേക്ഷിച്ചു എന്നു തന്നെ പറയാം. അതൊരു വലിയ ഷോക്കായിരുന്നു. പിന്നീട് കുറച്ചുനാള്‍ അദ്ദേഹത്തെ കണ്ടതേയില്ല. ഉസ്മാനിയ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലില്‍ നാലഞ്ചുമാസങ്ങള്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. അദ്ദേഹത്തോടുള്ള ദേഷ്യം എപ്പോഴുമുണ്ടായിരുന്നു മനസില്‍.
ഇന്റര്‍വ്യൂവിനു വരുന്ന പത്രക്കാരോട് ആദ്യം പറയുന്നത് ഒരേയൊരു കാര്യമാണ്.
''എനിക്കുവേണ്ടി നിങ്ങള്‍ ഒരാളെ ഫോണ്‍ ചെയ്യണം. അയാളെക്കുറിച്ച് ഞാന്‍ മോശമായ ചിലതൊക്കെ പറഞ്ഞിട്ടുണ്ട്. അത് പ്രസിദ്ധീകരിക്കാന്‍ പോവുകയാണ് എന്നു പറയണം.''
മിക്കവരും അമ്മ പറയുന്നതുപോലെ ചെയ്യും. ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് കേള്‍ക്കും. അതൊരു പ്രതികാരമാണ്.
ശശി തരൂരിനോട് ആദരവു തോന്നിപ്പോകുന്നത് ഇതൊക്കെ കേള്‍ക്കുമ്പോഴാണ്. കാരണം അയാള്‍ സുനന്ദ പുഷ്‌കറിന്റെ പ്രേമം തള്ളിപ്പറഞ്ഞില്ല. ധീരനായ കാമുകനാണയാള്‍. പ്രേമിച്ച പെണ്ണിനെത്തന്നെ വിവാഹം കഴിച്ചു. അതിന് മന്ത്രിസ്ഥാനം പോലും അയാള്‍ക്കു പ്രശ്‌നമായിരുന്നില്ല.

പ്രേമം നഷ്ടപ്പെട്ടതോടെ അമ്മ അതേ മതക്കാരനായ മറ്റൊരാളുമായി അടുത്തുതുടങ്ങി. അദ്ദേഹം സുന്ദരനായ ഒരു ഡോക്ടറായിരുന്നു. ഇടയ്ക്കിടെ അയാള്‍ വരുമായിരുന്നുവെന്ന് എന്നോടുപറഞ്ഞിരുന്നു. ചില ദിവസങ്ങളില്‍ ഔട്ട്ഹൗസില്‍ താമസിക്കും. ഫ്‌ളാറ്റില്‍ താമസത്തിനെത്തുമ്പോള്‍ വലിയൊരു കുര്‍ത്തയാണ് രൂപേഷേട്ടന് നല്‍കുക. അത് അയാളുടേതാണെന്ന് പിന്നീടെനിക്കു തോന്നി. അമ്മയുടെ പ്രേമം സത്യമായിരുന്നു.


>>Kalidasan, ഫൗസിയ മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് വളരെ മോശമായ അഭിപ്രായം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ബഷീര് ഭായ് അടക്കമുള്ളവര്‍ അതിനെ ശക്തമായി എതിര്‍ത്തു. ചാനല്‍ മാപ്പ് പരഞ്ഞു. അതില്‍ തനിക്കെന്താ ഇത്ര ചൊറിച്ചില്‍?.<<<<<

എന്താണു ഫൌസിയ പറഞ്ഞത്? ഏത് വസ്ത്രത്തേപ്പറ്റിയാണവര്‍ അഭിപ്രയം പറഞ്ഞത്. പര്‍ദ്ദയേപ്പറ്റിയല്ലേ? മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ ഔദ്യോഗിക വസ്ത്രം പര്‍ദ്ദയാണോ? എല്ലാ മ്സുലിം സ്ത്രീകളും ഇതാണോ ധരിക്കാറുള്ളത്? അണെങ്കിലല്ലേ ഫൌസിയ പറഞ്ഞത് താങ്കളില്‍ ചൊറിച്ചിലുണ്ടാക്കേണ്ടതുള്ളു?

ശരീരം ആസകലം മൂടി വയ്ക്കുന്ന പര്‍ദ്ദ എന്ന വസ്ത്രത്തേക്കുറിച്ച് ഫൌസിയ പലതും പറഞ്ഞു. മലപ്പുറത്തെ മുസ്ലിം സ്ത്രീകളില്‍ വളരെ ചെറിയ ഒരു വിഭാഗം ധരിക്കുന്ന പര്‍ദ്ദ എന്ന വസ്ത്രം പ്രാകൃതമാണ് എന്ന് ഫൌസിയ പറഞ്ഞു. ഗൾഫിലുള്ള ഭർത്താക്കന്മാർ നിര്‍ബന്ധിക്കുനതുകൊണ്ടാണ്, പലരും പര്‍ദ്ദ ധരിക്കുന്നതെന്നും പറഞ്ഞു. തങ്ങളുടെ ദുരവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നതിന് പകരം പ്രാകൃതമായ പർദ്ദ കൊണ്ട് അതിനെ മൂടിവെക്കാൻ ശ്രമിക്കുന്നു എന്നു കൂടി ഫൌസിയ പറഞ്ഞു. ഞാനും അതാവര്‍ത്തിക്കുന്നു. 

ഏഴാം നൂറ്റാണ്ടില്‍ ലോകം മുഴുവനുമുള്ള സ്ത്രീകള്‍ സമാനമായ വസ്ത്രം ധരിച്ചാണു നടന്നിരുന്നത്. അവരൊക്കെ പുരോഗതി പ്രാപിച്ചപ്പോള്‍ ആ വസ്ത്ര ധാരണ രീതി ഉപേക്ഷിച്ചു. ഇന്ന് മുസ്ലിങ്ങള്‍ മാത്രമേ അത് ചെയ്യുന്നുള്ളു. അതിനെ പ്രാകൃതമായ വസ്ത്ര ധാരണ രീതി എന്നു തന്നെ ഞാനും പറയും. ഭക്ഷണം പാകം ചെയ്യാന്‍ പഠിക്കുന്നതിനു മുന്നേ മനുഷ്യന്‍ മാംസം പച്ചക്ക് തിന്നിരുന്നു. ഇന്ന് ആരെങ്കിലും അത് ചെയ്യുന്നുണ്ടെങ്കില്‍ അതിനെയും പ്രാകൃതമായ ഭക്ഷണരീതി എന്നേ വിളിക്കൂ. ഒരു നൂറ്റാണ്ടു മുന്നേ കേരളത്തിലെ താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ മാറു മറച്ചിരുന്നില്ല. ഇന്നരെങ്കിലും അത് ചെയ്താല്‍ അതിനെയും പ്രാകൃതമായ വസ്ത്ര ധാരണ രീതി എന്നു വിളിക്കും.

താങ്കളുടെ പ്രവാചകന്‍ നിര്‍ദ്ദേശിച്ചതുകൊണ്ടാണ്, ഇന്നും ചില സ്ത്രീകളെ ഇത് ധരിക്കാന്‍ പുരുഷന്‍മാര്‍ നിര്‍ബന്ധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ ആരും ഇത് ധരിക്കില്ലായിരുന്നു. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രം ഇസ്ലാം ഡ്രെസ് കോഡ് നിര്‍ദേശിക്കുന്നു. പുരുഷന്‍മാര്‍ക്ക് ഏത് വേഷം വേണമെങ്കിലും ധരിക്കാം എന്ന അവസ്ഥ എന്തുകൊണ്ടാണ്? പ്രാകൃതമായ ആചാരങ്ങളില്‍ സ്ത്രീകള്‍ തളച്ചിടപ്പെടുന്നതുകൊണ്ടു മാത്രമാണത്. മറ്റ് ഇന്‍ഡ്യന്‍ സ്ത്രീകള്‍ ധരിക്കുന്ന സാരിക്കോ ചുരിദാറിനോ യാതൊരു മാന്യതക്കുറവുമില്ല.

ഇന്‍ഡ്യ വിഷന്‍ എന്തു പ്രക്ഷേപണം ചെയ്താലും അവരോട് താങ്കളേപ്പോലൂള്ള മുസ്ലിങ്ങള്‍ എന്തു തെറി പറഞ്ഞാലും അവര്‍ മാപ്പു പറയുകയോ പറയാതിരിക്കുകയോ ചെയ്താലും എനിക്കൊരു ചൊറിച്ചിലുമില്ല. എങ്കില്‍ താങ്കളേപ്പോലുള്ളവരുടെ സ്വഭാവം വര്‍ഷങ്ങളായി അറിയുന്നവര്‍ക്ക് ജീവിതകാലം ​മുഴുവന്‍ ചൊറിയാനേ നേരമുണ്ടാകൂ.

സോഷ്യല്‍ മീഡിയയിലൂടെ എതിര്‍ത്തതുകൊണ്ടാണവര്‍ ആ വീഡിയോ മാറ്റിയത് എന്ന് താങ്കള്‍ക്ക് തോന്നുന്നതാണ്. ഇന്‍ഡ്യ വിഷനെതിരെ ലീഗു മുസ്ലിങ്ങള്‍ നടത്തുന്ന തെറിയഭിഷേകം കേട്ടാല്‍ ഇന്‍ഡ്യന്‍ വിഷന്‍ തന്നെ നിറുത്തേണ്ടതല്ലേ? 

മുസ്ലിം മത വിശ്വാസിയായ ഒരു സ്ത്രീയോട് കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേരാത്ത വേശ്യ പോലുള്ള പദപ്രയോഗങ്ങള്‍ കണ്ടതുകൊണ്ടാണവര്‍ അതെടുത്ത് മാറ്റിയത്. അതില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ തെറ്റാണെന്ന് അവര്‍ പറഞ്ഞിട്ടില്ല ചര്‍ച്ച ചെയ്ത വിഷയത്തിനു ചേരാത്ത രണ്ടു മൂന്നു വാചകങ്ങള്‍ ഉണ്ടായിഎന്നു മാത്രമേ അവര്‍ പറഞ്ഞുള്ളു. ആ വാചകങ്ങളില്‍ പ്രതിപാദിച്ച വിഷയങ്ങള്‍ തെറ്റാണെന്ന് അവര്‍ പറഞ്ഞിട്ടില്ല. നിര്‍ഭാഗ്യവശാല്‍ അതിന്റെ അര്‍ത്ഥം താങ്കളേപ്പൊലുള്ളാവര്‍ക്ക് മനസിലാകുന്നില്ല. 


>>>>>ചേട്ടായി ക്വോട്ടിയിരിക്കുന്ന ഖുർആൻ വചനത്തിന്റെ തൊട്ടുമുൻപുള്ള വചനം കൂടി അങ്ങൊന്ന് വായിച്ചു നോക്ക്.

നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." 24:30<<<<


സത്യ വിശ്വാസികളുടെ കാര്യം തന്നെയാണു പറഞ്ഞിരിക്കുന്നത്. തൊട്ടുമുമ്പുള്ള വചനത്തില്‍ ഗുഹ്യാവയവങ്ങളേപ്പറ്റി പറയുന്നു. വീടനകത്തുള്ള ഭര്‍ത്താവിന്റെ ബന്ധുക്കളായ ആണുങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കാവുന്നതും  പുറത്തു പോകുമ്പോള്‍  മൂടി വയ്ക്കേണ്ടതുമായ ആയ സൌന്ദര്യമുള്ള അവയവം ഗുഹ്യാവയവം  ആണെന്നാണോ അനിയന്റെ നിലപാട് . 

എങ്കില്‍ നമിച്ചിരിക്കുന്നു. 


ആ പരിപാടി അവതരിപ്പിച്ചതിന്, ആരും ക്ഷമ ചോദിച്ചിട്ടില്ല. ആ പരിപാടിയില്‍ പറഞ്ഞവ ശരിയല്ല എന്നുമവര്‍ പറഞ്ഞിട്ടില്ല. അതിലെ പ്രസക്ത ഭാഗമിതാണ്. 

പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന്, ആവശ്യമില്ലാത്ത രണ്ടു മൂന്നു വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്ന വിമര്‍ശനം വസ്തുതാപരമാണ്.

പരിപാടി സസംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷം അതിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി ഇന്‍ഡ്യാ വിഷനെതിരെ അപകീര്‍ത്തികരമായ ഒരു കാമ്പയിന്‍ നടക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നുണ്ട്. ഒരു വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ അങ്ങെയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. ഇതിനെതിരെ ഫൌസിയ വ്യക്തിപരമായ നിലയിലും ഇന്‍ഡ്യ വിഷനും നിയമ നടപടി സ്വീകരിക്കുന്നുണ്ട്.

ഞങ്ങളുടെ പ്രോഗ്രാമിലെ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ആരെയെങ്കിലും ആരെയെങ്കിലും വൈകാരികമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.


താങ്കളേപ്പോളുള്ള കുറച്ചു പേര്‍ക്ക് വൈകാരികമായ വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നേ അവര്‍ എഴുതിയിട്ടുള്ളു. പാല്സ്തീനിലെ ഏതെങ്കിലും ചാവേറിനെ ഇസ്രയേലി പട്ടാളം വെടി വച്ചു കൊന്നാലും വേദനിക്കുന്നവര്‍ക്ക് വേദനിക്കാന്‍  പ്രത്യേക കാരണമൊന്നുമില്ലല്ലോ. പി കെ ബഷീറിനു പേടിയുണ്ട്, ഇനി എഴുതാന്‍ കൈ അവിടെ കണ്ടില്ലെങ്കിലോ എന്ന പേടി. അത്രയേ ഇതിലുള്ളു. പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന്, ആവശ്യമില്ലാത്ത രണ്ടു മൂന്നു വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്നേ അവര്‍ പറയുന്നുള്ളൂ. അത് തെറ്റാണെന്നൊന്നും പറഞ്ഞിട്ടില്ല. ആ പ്രോഗ്രാമില്‍ അത് പരാമര്‍ശിക്കേണ്ടീ ഇരുന്നില്ല എന്നു മത്രം. 

>>>>>>"കണ്ണുകള്‍ മാത്രം പുറത്തു കാട്ടി മുഖപടം ധരിച്ച് സ്ത്രീകള്‍ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ് നടക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ല.<<<< 

കുര്‍ആനിലെ ഒരു ആയത്താണു താഴെ.

24:31

വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ ്വന്തം സൌന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ -സ്വയം വെളിവായതൊഴിച്ച്. മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ. ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 41 ങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്‍, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍45 എന്നിവര്‍ക്കൊഴികെ, അവര്‍ സൌന്ദര്യം വെളിവാക്കരുത്.

ഇതു പ്രകാരം ഭര്‍ത്താവിന്റെയും, പിതാവിന്റെയും, ഭര്‍ത്തവിന്റെ പിതാവിന്റെയും, ഭര്‍ത്താവിന്റെ വീട്ടിലെ ആണുങ്ങളുടെയും, ആണ്‍മക്കളുടെയും, അടിമകളുടെയും മുന്നില്‍ തുറന്നു കാണിക്കാവുന്നതും മറ്റുള്ളവരുടെ മുന്നില്‍ തുറന്നു കാണിക്കാതെ മുഖ പടം കൊണ്ട് മൂടി ഇടേണ്ടതുമായ ശരീര ഭാഗം ഏതാണ്. മുഖമാണെന്നാണു ഞാന്‍ മനസിലാക്കിയിരിക്കുന്നത്. 


ചില ഹദീസുകളില്‍ കാണുന്നത് ഇങ്ങനെ.

Volume 1, Book 6, Number 321:

I asked the Prophet, 'Is there any harm for any of us to stay at home if she doesn't have a veil?' He said, 'She should cover herself with the veil of her companion and should participate in the good deeds and in the religious gathering of the Muslims.' When Um 'Atiya came I asked her whether she had heard it from the Prophet. She replied, "Yes. 

Book 32, Number 4092:

Narrated Aisha, Ummul Mu'minin:

Asma, daughter of AbuBakr, entered upon the Apostle of Allah (peace_be_upon_him) wearing thin clothes. The Apostle of Allah (peace_be_upon_him) turned his attention from her. He said: O Asma', when a woman reaches the age of menstruation, it does not suit her that she displays her parts of body except this and this, and he pointed to her face and hands.

Book 2, Number 0641:

Narrated Aisha, Ummul Mu'minin:

The Prophet (peace_be_upon_him) said: Allah does not accept the prayer of a woman who has reached puberty unless she wears a veil.

ഇതേക്കുറിച്ച് പണ്ഢിതരുടെ അഭിപ്രായമെന്താണെന്നറിഞ്ഞാല്‍ കൊള്ളാം. 


>>>>>...<<<<


ഇക്ക നല്ല ചൂടിലാണല്ലോ. മലപ്പുറം ജില്ലയിലെ സ്ത്രീകളുടെ ഇടയില്‍ മലപ്പുറത്തുനിനുള്ള ഒരു മുസ്ലിം സ്തീ തന്നെ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങളല്ലേ ആ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിലെ മറ്റ് ഭാഗങ്ങളിലും മറ്റ് മതവിശ്വസികളുടെ ഇടയിലും സമാനമായ സംഗതികളുണ്ട് എന്നു പറഞ്ഞാല്‍ മലപ്പുറത്തെ യാഥര്‍ത്ഥ്യങ്ങള്‍ ഇല്ലാതാകുമോ? 

കുറച്ചു നാളുകള്‍ക്ക് മുന്നെ കാസര്‍കോട് വച്ച് വലിയ ഒരു കള്ളക്കടത്തു പിടിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 1500 ല്‍ പരം അഡ്രസുകളിലേക്കാണാ സാധങ്ങള്‍  കൊണ്ടു വന്നത്. കേരളത്തിലെ മറ്റ് അഡ്രസുകളിലേക്ക് വരാതെ എന്തേ അതൊക്കെ മലപ്പുറത്തേക്കു മാത്രം വന്നു? 

No comments:

Post a Comment