Thursday, 13 June 2013

"കണ്ണീരും സാരിയും വില്പനക്കുണ്ട് !!":

 "കണ്ണീരും സാരിയും വില്പനക്കുണ്ട് !!": 

>>>>>'അയ്യപ്പന്റമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ട'തു പോലെ മലയാളിയുടെ സാംസ്കാരികത്തനിമയുടെ നെയ്യപ്പം ചാനൽ കാക്കകൾ കൊത്തിക്കൊണ്ടു പോയി കടലിലിട്ടുകൊണ്ടിരിക്കുകയാണ്.<<<<<

ചാനല്‍ കാക്കകള്‍ കൊത്തുന്നതിനു മുന്നേ മറ്റ് ചില കാക്കകള്‍ അവയെ കൊത്തി കടലിലിട്ടില്ലേ? മലയാളിയുടെ സാംസ്കാരിക തനിമയുടെ പ്രതീകമായ നിലവിളക്ക് കത്തിക്കേണ്ടതില്ല എന്ന് ഏത് തരം കാക്കകളാണു തീരുമാനിച്ചത്? മലയാളിയുടെ പരമ്പരാഗത വസ്ത്രത്തേക്കാള്‍ നല്ലത് പര്‍ദ്ദ പോലുള്ള അറബു വസ്ത്രമാണെന്ന് ഏത് കാക്കകളാണു തീരുമാനിച്ചത്.

ശബാബ് ലേഖകനിതൊന്നും ഇതിനു മുന്നേ കേട്ടിട്ടില്ലേ? 

>>>>>പഴയ തലമുറയുടെ ശീലങ്ങളും കുടുംബാന്തരീക്ഷവും പതിയെ തകർന്നു കൊണ്ടിരിക്കുന്നു. ആ തകർച്ചയെ അഥവാ 'അടിച്ചുപൊളി'യെ വേദനയോടെ തിരിച്ചറിഞ്ഞ് ചിലരെങ്കിലും ദീർഘനിശ്വാസമുതിർക്കുമ്പോൾ പുതിയ തലമുറ ആ തകർച്ചയെ ഒരാഘോഷമാക്കി അഥവാ 'അടിച്ചുപൊളി'യാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. <<<<<

പുരോഗതി പ്രാപിച്ച സമൂഹത്തിലൊക്കെ കാലം മുന്നോട്ട് പോകാറാണുള്ളത്. പഴയ ശീലങ്ങളും അന്തരീക്ഷവും ഒക്കെ മാറും. കാലം ഏഴാം നൂറ്റാണ്ടില്‍ നിശ്ചലമായി നില്‍കുന്ന ലോകത്തിതൊനും സംഭവിക്കില്ല. കാലം മാറുന്നതനുസരിച്ച് മാറാന്‍ മനസില്ലാത്തവര്‍ക്ക് ഇതൊക്കെ തകര്‍ച്ച ആയി തോന്നും.

പെണ്ണുപിടിയന്‍മാര്‍  മന്ത്രിയും നിയമനിര്‍മ്മാണസഭയുടെ അധ്യക്ഷനും ഒക്കെ ആയി നാടു ഭരിക്കുമ്പോള്‍ ഉണ്ടാകാത്ത ഒരു സാംസ്കാരിക തകര്‍ച്ചയും നാലോ അഞ്ചോ ചാനലുകള്‍ക്ക് ഉണ്ടാക്കാനാകില്ല. 

>>>>>ഭാര്യക്കും മക്കൾക്കും ഫോണ്‍ വിളിക്കുമ്പോൾ അതെത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിന് അവർ കാണിക്കുന്ന ധൃതിയെക്കുറിച്ച് ഒരു ഗൾഫ് സുഹൃത്ത് ആകുലപ്പെട്ടത്‌ ഓർക്കുന്നു. <<<<<

മുകളില്‍ വള്ളി എഴുതിയത് ഇതാണ്. ഭാര്യയും ഭർത്താവും മാതാപിതാക്കളും മക്കളും തമ്മിൽ നിരന്തരമായി നടക്കേണ്ട ആശയ വിനിമയങ്ങൾക്കും സ്നേഹ സ്പർശങ്ങൾക്കും സമയം കണ്ടെത്താൻ പ്രയാസപ്പെടും വിധം ചാനലുകളിൽ നിന്ന് ചാനലുകളിലേക്ക് ടി വി റിമോട്ടിനോടൊപ്പം ഓടുകയാണ് നമ്മൾ. 

അപ്പോള്‍ ഗള്‍ഫ് ഭര്‍ത്താവ് നിരന്തരമായി നടക്കേണ്ട ആശയ വിനിമയങ്ങളും സ്നേഹ സ്പർശങ്ങളും വേണ്ട എന്നു വച്ച് ഗള്‍ഫില്‍ കിടക്കുകയല്ലായിരുന്നോ? ഈ ചാനലുകള്‍ ഉണ്ടാകുന്നതിനു മുന്നേ ഈ വക സംഗതികളൊന്നും വേണ്ട എന്ന് ഇതേ ഭര്‍ത്താവു തീരുമാനിച്ചില്ലേ? അപ്പോള്‍ ചാനലുകള്‍ക്കും മുന്നേ ഇതൊക്കെ സമൂഹത്തില്‍ സൃഷ്ടിച്ചത് ഇതുപോലെയുള്ള ഭര്‍ത്താക്കന്‍ മാരല്ലേ?

ചാനലുകളൊക്കെ വരുന്നതിനു മുന്നെ ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലും  പോയവര്‍ കേരളത്തിലേക്ക് റ്റി വിയും വി സി ആറും കൊണ്ടു വന്നു. അവരുടെ കുടുംബാംഗങ്ങളെ ഇതിന്റെ മുന്നില്‍ അടയിരുത്തി. നാട്ടില്‍ ജീവിത സൌകര്യങ്ങള്‍ ഉണ്ടായപ്പോള്‍ നാട്ടില്‍ ജീവിക്കുന്നവരും ഈ വഴിയെ പോയി. അതിനു ചാനലുകലെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ദൂരദര്‍ശനും ഏഷ്യാനെറ്റും  കേരളത്തില്‍ വരുന്നതിനു മുന്നേ ചാവക്കാട്ടെ വീടുകളില്‍ റ്റി വി യും വി സി ആറും  ഉണ്ടായിരുന്നു. അന്നു മുതലേ ആ വീടുകളിലെ കുട്ടികളും  സ്ത്രീകളും ഇതിന്റെയൊക്കെ മുന്നില്‍ അടയിരുന്നിട്ടുണ്ട്. 

നാട്ടില്‍ അധ്വാനിച്ച് ജീവിക്കുന്ന ഭൂരിഭാഗം പേരും ഇതുപോലെയുള്ള പരിപാടികളുടെ മുന്നില്‍ അടയിരിക്കാറില്ല. കുടുംബനാഥന്‍ ഗള്‍ഫിലുള്ള വീടുകളില്‍ ഇത് കൂടുതലായി ഉണ്ട്. വലിയ വീടും പണുത്, എല്ലാ സൌകര്യങ്ങളുമുണ്ടാക്കിക്കൊടുത്തിട്ട് ഇങ്ങനെ വിലപിക്കുന്നതില്‍ കാര്യമില്ല. രാവിലെ കുട്ടികളെ സ്കൂളിലേക്ക് വിട്ടു കഴിഞ്ഞാല്‍ പിന്നെ ഈ ഭാര്യക്ക് ആരോടാണ്, ആശയവിനിമയം നടത്തേണ്ടത്? വീട്ടിലെ ചട്ടികളോടും കലങ്ങളോടുമോ? ഇതുപോലെ ഒറ്റക്ക് മുഴിഞ്ഞിരിക്കുന്നവരെ ലക്ഷ്യമിട്ടു തന്നെയാണ്, ചനലുകള്‍ വിവിധ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്. 

മലപ്പുറം ജില്ലയിലെ കുറെയേറെ സ്ത്രീകള്‍ അവരുടെ ജീവിതം പര്‍ദ്ദക്കുള്ളില്‍ തളച്ചിടപ്പെട്ടു എന്നു പരാതിപ്പെട്ടപ്പോള്‍ ഉറഞ്ഞു തുള്ളിയവര്‍ ഇവരെ ഇപ്പോള്‍ ജീവിക്കാനും സമതിക്കില്ല എന്ന അവസ്ഥയണല്ലോ.ഇവര്‍ക്കും വേണ്ടേ ചില വിനോദങ്ങളൊക്കെ. ഇതുപോലെ നീണ്ട കാലം വിധവകളേപ്പോലെ ജീവികേണ്ടി വരുന്ന സ്ത്രീജന്മങ്ങളുടെ ജീവിതവിരസത ഒരു പരിധി വരെ നീക്കുന്നത് ഇതേ ചാനലുകളാനെന്നത് മറക്കരുത്. 


>>>>>കരച്ചിൽ പോലെ തന്നെ സ്ത്രീകളുടെ മറ്റൊരു വീക്നെസ് സാരിയും ഡിസൈനർ വസ്ത്രങ്ങളുമാണ്. കണ്ണ് മഞ്ഞളിക്കുന്ന വസ്ത്രങ്ങളുടുത്തു ഫാഷൻ പരേഡിലെന്ന പോലെ സ്ത്രീകൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ തന്നെ ഒരുമാതിരി സ്ത്രീകളൊന്നും ചാനൽ മാറ്റില്ല. കഥയിലോ സിറ്റുവേഷനിലോ ശ്രദ്ധയില്ലെങ്കിലും ആ സാരിയുടെ പളപളപ്പിൽ അരമണിക്കൂർ പോകുന്നതറിയില്ല. <<<<<

ഇതിനൊരു പോം വഴിയേ ഉള്ളു. എല്ലാ നടിമാര്‍ക്കും പര്‍ദ്ദ നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടു വരിക. ഇസ്ലാമിക ലോകത്തെ നടികളൊക്കെ ഒരേ വേഷമാണല്ലോ ധരിക്കുന്നത്. അതുപോലെ അയാല്‍ വള്ളിക്ക് സന്തോഷമാകും.

യൂസഫ് അലിയുടെ ലുലു മാളില്‍ സ്ത്രീക്കോലങ്ങളെ വിവിധ തരം സാരികള്‍ ധരിപ്പിച്ചു നിറുത്തി പരസ്യം ചെയ്യുന്നു. സീരിയലുകളില്‍ കഥാപാത്രങ്ങളെ ഇതുപോലെ സാരി ധരിപ്പിച്ച് പരസ്യം ചെയ്യുന്നു. സാരി ഉടുക്കുന്നവര്‍ ഇതൊക്കെ കണ്ടോട്ടെ വള്ളി. പര്‍ദ്ദ ധരിക്കുന്നവര്‍ക്ക് കാണാന്‍ മീഡിയ വണ്‍ പോലെ പത്തര മാറ്റുള്ള ചാനലുകളുണ്ട്. ജമായത്തുകാരല്ലാത്ത ആരെങ്കിലും ഇതൊക്കെ കാണുന്നുണ്ടോ എന്തോ. 

പര്‍ദ്ദ ധരിക്കുന്നവരും അതിന്റെ മഹത്വം കൊട്ടിപ്പാടുന്നവരും ഒക്കെ ഈ സാരിയുടെ പളപളപ്പില്‍ വീഴുന്നുണ്ടെന്നാണോ വള്ളി പറഞ്ഞു വരുന്നത്? അപ്പോള്‍ സാരി ശരീരം മറയ്ക്കുന്ന വസ്ത്രം തന്നെയാണെന്ന് വള്ളിക്കെങ്കിലും  മനസിലായല്ലൊ. 

>>>>>ഈ കണ്ണീർ / സാരി വിപണന തന്ത്രം എല്ലാ ചാനലുകളും പരീക്ഷിക്കുമ്പോൾ ഏത് കാണണമെന്ന കണ്ഫ്യൂഷൻ സ്വാഭാവികം. ബ്രേക്കിംഗ് ടൈമിൽ ചാനൽ മാറി മാറി കണ്ടുകൊണ്ടിരിക്കാം. മുടിഞ്ഞ ബിസിയാകുമെന്നർത്ഥം. ഇതിനിടയിൽ കരയുന്ന കുഞ്ഞോ, സ്കൂളിൽ നിന്നെത്തിയ മകനോ പ്രിയോറിറ്റി ലിസ്റ്റിൽ നിന്ന് പുറംതള്ളപ്പെടുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർത്താവിന്റെ കാര്യം പിന്നെ പറയാനുണ്ടോ? <<<<<

സ്ത്രീകള്‍ മാത്രമാണു സീരിയലുകള്‍ കാണുന്നതെന്ന വിവരക്കേട് എവിടന്നു കിട്ടിയതാണ്. കരയുന്ന കുഞ്ഞിനെയോ, സ്കൂളിൽ നിന്നെത്തിയ മകനെയോ, ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർത്താവിനെയോ ശ്രദ്ധിക്കാതെ ഭാര്യമാര്‍ സേരിയലുകള്‍ കാണുന്നു എന്ന് സ്വന്തം അനുഭവത്തില്‍ നിന്നാണോ താങ്കള്‍ പറയുന്നത്? ഇവിടെ എഴുതുന്ന എത്ര പേരുടെ കുടുംബങ്ങളില്‍ ഇതൊക്കെ നടക്കുന്നുണ്ട് എന്നൊന്നു പറയാമോ?

ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ എടുത്ത് കാട്ടി ഭാവനയും കൂട്ടി ചേര്‍ത്ത് പ്രചരിപ്പിക്കുന്ന വള്ളിയുടെ പത്രപ്രവര്‍ത്തനം കഷ്ടമെന്നേ പറയാന്‍ പറ്റൂ. മലപ്പുറം ജില്ലയിലെ മുസ്ലിം സ്ത്രീകളുടെ ഇടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ലേഖിക ചിലതൊക്കെ പറഞ്ഞതിനെ പുലഭ്യം പറഞ്ഞ താങ്കള്‍ എവിടെ നടത്തിയ പഠനത്തിന്റെ അടിസ്ഥനത്തിലാണിതുപോലെ നുണകള്‍ എഴുതി വിടുന്നത്? മലപ്പുറം ജില്ലയിലാണോ? അതോ ഗല്‍ഫുകാരുടെ ഇടയിലാണോ?

സ്ത്രീ ജോലി ചെയ്യേണ്ട. അവരെ വീടിനുള്ളില്‍ തളച്ചിട്ടാല്‍ മതി എന്നു കരുതുന്ന മന്തന്‍മാരുടെ ഭാര്യമാര്‍ക്ക് ഇതുപോലെ കണ്‍ഫ്യൂഷന്‍ ഉണ്ടാകും. ഇതുപോലെ നരകിക്കുന്ന കുറച്ചു പേരെ ചൂണ്ടിക്കാട്ടി ഇതാണു കേരളത്തിലെ സ്ത്രീ എന്നൊക്കെ പ്രചരിപ്പിക്കുന്ന വള്ളിയേപ്പോലുള്ളവര്‍ക്ക് സാരമായ എന്തോ തകരാറുണ്ട്. ഗള്‍ഫുകാരുടെ ഭാര്യമാരെ വച്ച് കേരളത്തിലെ മറ്റ് സ്ത്രീകളെ അളക്കാന്‍ ശ്രമിക്കരുത്. 

ഇന്നത്തെ പുരോഗതി പ്രാപിച്ച ശരാശരി കുടുംബങ്ങളിലും, സമ്പന്ന കുടുംബങ്ങളില്‍ പോലും  പുരുഷനൊപ്പം  സ്ത്രീയും ജോലി ചെയ്യുന്നവരാണ്. വീട്ടിനുള്ളില്‍  ഇരിക്കുന്നവര്‍ പ്രായമായ അച്ഛനമ്മരായിരിക്കും. അവര്‍ സീരിയലുകള്‍ കണ്ടാലുമിലെങ്കിലും പ്രത്യേകിച്ചൊന്നും വരാനില്ല. ജോലി ചെയ്ത് ക്ഷീണിച്ചു വരുന്ന ഭര്‍ത്താവും  ഭാര്യയുമൊക്കെ ഒരുമിച്ചിരുന്നാണ്, ഇതുപോലെയുള്ള സീരിയലുകല്‍ കാണുന്നത്. കുട്ടികള്‍ സ്കൂളില്‍  നിന്നും വരുമ്പോള്‍ ഉത്തരവാദിത്തബോധമുള്ള ഒരച്ഛനുമമ്മയും അവരെ സീരിയലുകള്‍  കാണാന്‍ വിടില്ല. അവരെ പഠിക്കാനും റ്റ്യൂഷനുമൊക്കെ വിടുന്നു. അവധി ദിവസങ്ങളില്‍ അവര്‍ ഒരു പക്ഷെ ഇതില്‍ ചിലതൊക്കെ കണ്ടേക്കും. 


>>>>>വർദ്ധിച്ചു വരുന്ന സ്ത്രീ പീഢനങ്ങളിലും ലൈംഗിക കുറ്റകൃത്യങ്ങളിലും അസ്വസ്ഥപ്പെടുന്നവർ പരോക്ഷമായി അത്തരം സംഭവങ്ങൾക്ക് പ്രചോദനവും സ്വാധീനവും സൃഷ്ടിക്കുന്ന മാധ്യമ ഷോകളെക്കുറിച്ച് മൗനികളാകുന്നതു എത്രമാത്രം പരിതാപകരമാണ്. <<<<<

കുഞ്ഞാലിക്കുട്ടിയും പി ജെ കുര്യനും സ്ത്രീപീഢനം നടത്തിയത് ഏത് മാധ്യമ ഷോ കണ്ടിട്ടായിരുന്നു? 


>>>>>>@Kaalidaasan

Diversity in dress, belief n rituals is only enriching our Culture and are personal preferences. Watching multiple channels is also a personal preference, but many programs like some serials can have drastic psychological impacts on people, especially children. I remember, one whole episode of a mega serial was about the heroine deciding, preparing and attempting a suicide, shown in a very detailed manner. Can you deny its drastic effects on adolescents and weak minds (whether men or women) just because they've remote in their hands?

The whole article is an awareness against such psychological implications in society at large, due to huge no. of channels available right now. Basheer didn't say they're to be banned, he just said a sort of censoring/ governance is required as in the case of films which have lesser/shorter implications.

I really don't know why Kaalidaasan gets his ass itching whenever Basheer publish something....

ARPV <<<<<<<<<


ARPV,

If you really think that diversity enriches your culture, you should take diverse channels and their programes also in the same spirit. There is no rule that you should see a particular channel or serial. There are many news channels and religious channels in Malayalam. You are free to see any of those. The remote is in your hands. If you do not like any serial or live program, you are free to to change the channel. Why do"t you do that? When you go out of your home, how many foreign liquor shops and toddy shops you see., Do you enter all of those. Use such a discretion in viewing channels as well. 

Those who finds dress as reason for rape, may find many psychological implications in serials as well. That is their mind's immaturity. People should realize that these are just fiction like any story or novel or poem. Immature minds may think that these are realities. Such people should start to grow up.

Every day the very same adolescents and weak minds do hear and see a lot of real life suicides, rapes, murders , looting, rioting, corruption and all sort of atrocities. If they do not attempt to try those in their own life, do not worry about serials showing these. 


Your children will grow the way you raise them. If you are worried bout serial do not show them those. Who prevents you from that? 


>>>ഭാര്യയും മക്കളും അടുത്തുണ്ടായിട്ടും അവരോടു സംസാരിക്കാതെ ടീവിയും വച്ചുകൊണ്ടിരിക്കുന്നത് ആ ഭർത്താവിന്റെ സ്വാർഥതയാണ്.<<<<
താങ്കള്‍ അങ്ങനെ ചെയ്യാറുണ്ടോ? ഇവിടെ എഴുതുന്ന ആരെങ്കിലും അങ്ങനെ ചെയ്യാറുണ്ടോ? താങ്കളുടെ അറിവില്‍ ആരെങ്കിലും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ടോ?

ഇവിടെ എഴുതുന്ന ആരെങ്കിലും വീട്ടില്‍ ചെല്ലുമ്പോള്‍ അവരുടെ ഭാര്യമാരും  കുട്ടികളും അവരെ ശ്രദ്ധിക്കാതെ സീരിയലുകള്‍ കണ്ടിരിക്കുന്നുണ്ടോ? 

>>>ഗൾഫിൽ പോയ ഭർത്താക്കന്മാർ ഈ വക സംഗതികൾ വേണ്ടെന്ന് വച്ചതല്ല. പോയത് കൊണ്ട് വേണ്ടെന്ന് വെക്കേണ്ടി വന്നു എന്നതാണ് യാദാർത്ഥ്യം. അത് വെറുതെ ഒരു തമാശക്കല്ല തനിക്കും കുടുംബത്തിനും ജീവിക്കാൻ വേണ്ടിയാണ്. അയാളും കുടുംബവും അവർക്കിഷ്ടപ്പെട്ടത്‌ ത്യജിക്കുകയാണ് ചെയ്തത്. അതിൽ യാതൊരു സ്വാർഥതയും ഇല്ല.<<<<
ഞാന്‍ വള്ളി എഴുതിയതിനോട് പ്രതികരിച്ചതണു മലക്കെ. വള്ളി ഭാവനയില്‍ നിന്നും ഗോസിപ്പെഴുതിയതിനോട് പ്രതികരിച്ചതാണ്. 

എനിക്കറിയാവുന്ന 99% ഗള്‍ഫ് ഭര്‍ത്താക്കന്‍ മാരുടെയും ഭാര്യമാര്‍  ഫോണ്‍ വിളിക്ക് വേണ്ടി കാത്തിരിക്കുന്നവരാണ്,. മലപ്പുറം ജിലയില്‍  ഒരു പക്ഷെ 99% ഇതുപോലെ കാത്തിരിക്കുന്നുണ്ടാകില്ല എന്നായിരിക്കും വള്ളി പറയാന്‍ ഉദ്ദേശിക്കുന്നത്. എങ്കില്‍ ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണത് പറയുന്നതെന്ന് വള്ളി വ്യക്തമാക്കണം. 

ഏതെങ്കിലും  ഭാര്യ സീരിയലു കാണാന്‍  വേണ്ടി ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ ഫോണ്‍ കട്ട് ചെയ്യുന്നു എങ്കില്‍ ആ ഭര്‍ത്താവ് ഉടനെ തിരിച്ച് പോരണമെന്നാണെന്റെ അഭിപ്രായം. അങ്ങനെ ഒന്നുണ്ടാകില്ല എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ഏതെങ്കിലും ഒരാള്‍ അതിശയോക്തിപരമായി പറഞ്ഞ ഒരു കാര്യം ഒരു പോസ്റ്റെഴുതാന്‍ വള്ളി പര്‍വതീകരിക്കുന്നു. എന്നിട്ട് അതാണു എല്ലാ ഭര്‍ത്താക്കന്‍ മാരുടെയും അവസ്ഥ എന്ന ഭാവന സൃഷ്ടിച്ചെടുക്കുന്നു. വേറെ കുറച്ചു പേര്‍  അതിനു കുഴലൂത്ത് നടത്തുന്നു. ഞാന്‍ അതിനെ കളിയാക്കിയതാണ്. ഇവരുടെയൊക്കെ വീടുകളിലെ അവസ്ഥ ഇതണെങ്കില്‍  ഇവരൊന്നും കുടുംബനാഥന്‍ എന്ന പേരിനര്‍ഹരുമല്ല. 

തനിക്കും കുടുംബത്തിനും വേണ്ടി ഇഷ്ടപ്പെട്ടത്‌ ത്യജിച്ച് ത്യാഗം സഹിക്കുന്ന ഭര്‍ത്താവിന്റെ ഫോണ്‍ വിളി ഒരു സീരിയലിന്റെ കാരണം  പറഞ്ഞ് കട്ട് ചെയ്യുന്നു എങ്കില്‍ ആ സ്ത്രീക്ക് അയാളുടെ ഭാര്യ ആയിരിക്കാന്‍ അര്‍ഹത ഇല്ല. അതിനു വെറുതെ സീരിയലിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

സീരിയലും സിനിമയുമൊക്കെ വെറും നേരമ്പോക്കാണ്. അത് ജീവിതത്തെ ബാധിക്കുന്നതാണെന്നതൊക്കെ വള്ളിയും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും  കൂടേ നടത്തുന്ന പ്രചാരണമാണ്. വസ്ത്രധാരണമാണ്, ബലാല്‍ സംഗത്തിന്റെ കാരണമെന്നു പ്രചരിപ്പിക്കുന്നതുപോലെ. 


No comments:

Post a Comment