Thursday, 13 June 2013

"മാധവിക്കുട്ടിയുടെ മതം: ജുഡീഷ്യൽ അന്വേഷണം വേണം!!":

 "മാധവിക്കുട്ടിയുടെ മതം: ജുഡീഷ്യൽ അന്വേഷണം വേണം!!": 

>>>>>മാധവിക്കുട്ടിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട
വിവാദങ്ങളോട് മകൻ എം ഡി നാലപ്പാടിന്റെ പ്രതികരണം<<<


അമ്മയോടു സ്നേഹമുള്ള ഏത് മകനും അമ്മ ചെയ്തത് തെറ്റാണെങ്കില്‍ പോലും ശരി എന്നേ പറയൂ. ഇദ്ദേഹവും അതു പറയുന്നു. മകന്‍ മരിച്ചുപോയാല്‍ ശവശരീരം കാണേണ്ട എന്നു പറയുന്നത് രാജ്യ സ്നേഹമാണെനു കരുതുന്നവര്‍ക്കിതുപോലുള്ള അഭിനയം  ഇഷ്ടമാകും.

പണ്ടെ മതം മാറാന്‍ ഉദ്ദേശിച്ചിരുന്നു, ഭര്‍ത്താവിനും മക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാകും എന്നു കരുതി മറിയില്ല എന്നു പറയുന്നത് വെറും തട്ടിപ്പാണ്. അതിന്റെ അര്‍ത്ഥം മാധവിക്കുട്ടിക്ക് ആത്മാര്‍ത്ഥത ഇല്ലായിരുന്നു എന്നാണ്. അവര്‍ മറ്റാര്‍ക്കോ വേണ്ടിയാണു മതം മാറിയത്. 

മറ്റുള്ളവര്‍ കുര്‍ആന്‍ വായിക്കട്ടെ എന്നു പറയുന്ന എം ഡി നാലപ്പാട്ട് അത് സ്വയം വായിച്ചിട്ടും  ഇസ്ലാം സ്വീകരിക്കാത്തതെന്തുകൊണ്ടാണ്? ഭാര്യക്കും മക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാകും എന്ന് പേടിച്ചിട്ടാണോ? അദ്ദേഹത്തിനു ദൈവത്തിന്റെ സന്ദേശം വേണ്ടേ? 

>>>>>മരിച്ചു കഴിഞ്ഞവരോട് അവരുടെ സുഹൃത്തുക്കൾ കാണിക്കേണ്ട ഒരു മിനിമം മര്യാദയുണ്ട്. ആ വ്യക്തിയെക്കുറിച്ച് പൊതുസമൂഹത്തിൽ ആശാസ്യകരമല്ലാത്ത വിവാദങ്ങളും ചർച്ചകളും തുടങ്ങി വെക്കാതിരിക്കുക. സ്വന്തം നിലപാട് വ്യക്തമാക്കാൻ ആ വ്യക്തി ജീവിച്ചിരിപ്പില്ലാത്തിടത്തോളം കാലം അവരുടെ സ്വകാര്യ ജീവിതത്തിന്റെ വിശുദ്ധിയെ അപകീർത്തിപ്പെടുത്തും വിധമുള്ള പ്രചാരണങ്ങൾ നടത്തുന്നത് സാമാന്യ മര്യാദയുടെ ലംഘനമാണ്.<<<

ഇത് വള്ളി എഴുതിയ മറ്റൊരു വാചകത്തിനു കടക വിരുദ്ധമാണ്.

മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് കരുതും എന്ന് ഒരിക്കലും ചിന്തിക്കുകയോ വ്യാകുലപ്പെടുകയോ ചെയ്യാത്ത പ്രകൃതം.

മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് കരുതും എന്ന് ഒരിക്കലും ചിന്തിക്കുകയോ വ്യാകുലപ്പെടുകയോ ചെയ്യാത്ത പ്രകൃതമായിരുന്നു മാധവിക്കുട്ടിയുടേതെങ്കില്‍ ഈ വിവാദവും അവരെ ഒട്ടും ബാധിക്കില്ല. എങ്കില്‍ പിന്നെ താങ്കളേപ്പോലുള്ളവര്‍ക്ക് എന്താണു പ്രശ്നം?

മാധവിക്കുട്ടി ജീവിച്ചിരുന്നപ്പോഴും അവരുടെ മതം മാറ്റത്തിനു പിന്നില്‍  മറ്റൊരാള്‍ ഉണ്ടായിരുന്നു എന്നും അയാള്‍ വിവാഹം കഴിക്കാമെന്നു നല്‍കിയ വാഗ്ദാനത്തില്‍ നിന്നു പിന്നോട്ടു പോയി എന്നു പ്രചരിച്ചിരുന്നു. പക്ഷെ അത് തെറ്റാണെന്ന് ഒരിക്കല്‍ പോലും അവര്‍ പറഞ്ഞിട്ടില്ല. അതിന്റെ അര്‍ത്ഥം അതില്‍ ശരിയുണ്ട് എന്നല്ലേ?

മാധവിക്കുട്ടിയുടെ സുഹൃത്തുക്കൾ അവരേക്കുറിച്ചറിഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതു സമൂഹവുമായി പങ്ക് വയ്ക്കുനതില്‍ യാതൊരു തെറ്റുമില്ല. മാധവിക്കുട്ടിയുടെ മതം മാറ്റം രഹസ്യമായി നടന്ന ഒന്നല്ല. പരസ്യമായി തന്നെയാണത് നടന്നത്. ഭര്‍ത്താവു ജീവിച്ചിരുന്നപോള്‍ തനെ മറ്റ് പുരുഷന്‍മാരോട് പ്രേമമുണ്ടായിരുന്ന മാധവിക്കുട്ടിക്ക് ഭര്‍ത്താവു മരിച്ചു കഴിഞ്ഞ് മറ്റൊരാളോട് പ്രേമമുണ്ടായിരുന്നു എന്നത് എങ്ങനെ അവരുടെ സ്വകാര്യ ജീവിതത്തിന്റെ വിശുദ്ധിയെ അപകീർത്തിപ്പെടുത്തും? മുസ്ലിമായ ഒരു പുരുഷനോട് അവര്‍ക്ക് പ്രേമമുണ്ടായിരുന്നു എന്നു വെളിപ്പെടുത്തുന്നത് എങ്ങനെ അപകീര്‍ത്തികരമാകും?

മുതിര്‍ന്ന ഒരു സ്ത്രീ താന്‍ പ്രേമിക്കുന്ന കാര്യം  മക്കളോട് പറഞ്ഞെന്നു വരില്ല. അത് സാധാരണ സുഹൃത്തുക്കളോടാണു പറയുക. എന്റെ കഥ എന്ന പേരില്‍  മാധവിക്കുട്ടി എഴുതിയ ആത്മകഥയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് ഇപ്പോള്‍ പുറത്തു വന്ന വിവാദങ്ങളുടെ നൂറിരട്ടി എരിവും പുളിയുമുണ്ട്. 

വ്യക്തിയെക്കുറിച്ച് പൊതുസമൂഹത്തിൽ ആശാസ്യകരമല്ലാത്ത വിവാദങ്ങളും ചർച്ചകളും എന്നതുകൊണ്ട് താങ്കളുദ്ദേശിക്കുന്നത് എന്താണ്? ഇന്‍ഡ്യയുടെ ആദ്യ പ്രധാന മന്ത്രി ആയിരുന്ന നെഹ്രുവിന്, എഡ്വിന മൌണ്ട് ബറ്റനുമായി വഴി വിട്ട ബന്ധമുണ്ടായിരുന്നു. അത് പൊതു സമൂഹം ഇന്നും ചര്‍ച്ച ചെയ്യാറുണ്ട്. പൊതു സമൂഹത്തിന്റെ ലൈം ലൈറ്റില്‍ നില്‍ക്കുന്നവരേക്കുറിച്ച് പൊതു സമൂഹം ചര്‍ച്ച ചെയ്യും. അതു വേണ്ടെങ്കില്‍ അവര്‍ ഇതുപോലെ ആശാസ്യകരമല്ലാത്ത നടപടികളില്‍ ഏര്‍പ്പെടാതിരിക്കണം. 


>>>അവരുടെ മൂത്തമകന്‍ എം.ഡി. നാലപ്പാടാണ്‌. അതിലദ്ദേഹം കുറിച്ചിട്ടു."എന്റെ അമ്മ ഇസ്‌്‌ലാമിന്റെ ഒരു സമര്‍പ്പിത വിശ്വാസിയായിത്തീര്‍ന്നത്‌ ഇസ്‌്‌ലാമിന്റെ അതുല്യത, പകയിലൂടെയും വിദ്വേഷത്തിലൂടെയുമല്ലാതെ സ്‌നേഹത്തിലൂടെയും സമാധാനത്തിലൂടെയും ഒരു ദിവസം മറ്റുള്ളവരും മനസ്സിലാക്കുമെന്ന്‌ ഉറച്ചു വിശ്വസിച്ചു കൊണ്ടാണ്‌.<<<
തികച്ചും കപടമായ വാക്കുകള്‍ 

ഇസ്ലാമിന്റെ അതുല്യത, പകയിലൂടെയും വിദ്വേഷത്തിലൂടെയുമല്ലാതെ സ്‌നേഹത്തിലൂടെയും സമാധാനത്തിലൂടെയും ഒരു ദിവസം മറ്റുള്ളവരും മനസ്സിലാക്കുമെന്ന്‌ അമ്മ വിശ്വസിച്ചിരുന്നു , എന്നു പറയുന്ന ഈ മകനത് വിശ്വസിക്കാനോ അംഗീകരിക്കാനോ സാധിച്ചില്ല. അതുകൊണ്ടദ്ദേഹം ഇന്നും ഹിന്ദുവായി ഹിന്ദു ദൈവങ്ങളെ ആരാധിച്ച് ജീവിക്കുന്നു. 

>>>>>>>>>മാധവി കുട്ടി തന്റെ പേര് കമല സുരയ്യ എന്നാക്കിയത് പോലും ഇവിടെത്തെ മുഖ്യ ധാര മാധ്യമങ്ങളും ബുദ്ധി ജീവികളും അന്ഗീകരിക്കുന്നില്ല ഇപ്പോഴും മാധവികുട്ടി എന്നാണു സംബോധന ചെയ്യുന്നതും പരാമര്ഷിക്കുന്നതും <<<<<<<<<


മാധവിക്കുട്ടി എന്നത് ഈ വ്യക്തിയുടെ പേരല്ല. അവരുടെ പേര്, കമല എന്നായിരുന്നു. പക്ഷെ മലയാളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമം സ്വീകരിച്ച് അവര്‍ എഴുതി. അവരുടെ പുസ്തകങ്ങളുടെ പുറം ചട്ടയില്‍ ഇപ്പോഴും മാധവിക്കുട്ടി എന്നാണു കിടക്കുന്നത്. കമല ദാസ് എന്ന് കുടുംബാംഗങ്ങളൊഴികെ മലയാളികളാരും അവരെ ഇന്നു വരെ വിളിച്ചിട്ടില്ല അപ്പോള്‍ അത് കമല സുരൈയ്യ എന്നാക്കിയാലും ആരും വിളിക്കില്ല, മുസ്ലിങ്ങളൊഴികെ. മമ്മൂട്ടിയെ സിനിമകാണുന്ന അരെങ്കിലും  മൊഹമ്മദ് കുട്ടി എന്ന് വിളിക്കാറുണ്ടോ? 

അവര്‍ മുസ്ലിമാകുന്നതിമു മുന്നെ മുസ്ലിങ്ങളാരും തന്നെ അവരുടെ കഥകളോ കവിതകളോ ഇഷ്ടപ്പെട്ടിരുന്നില്ല.

The Looking Glass എന്ന കവിതയിലെ 

Gift him what makes you woman, the scent of
Long hair, the musk of sweat between the breasts,
The warm shock of menstrual blood, and all your
Endless female hungers 

എന്ന വരികള്‍ ഏതയാലും സദാചാര പോലീസുകാര്‍ക്ക് ദഹിക്കില്ല.

കമല ദാസ് എന്നത് സ്വന്തം പേരിന്റെ കൂടെ ഭര്‍ത്താവായിരുന്ന ദാസിന്റെ പേരും കൂടിച്ചേര്‍ത്ത് പറഞ്ഞിരുന്നതാണ്. മതം മാറിയപ്പോള്‍ ഭര്‍ത്താവിന്റെ പേരു പോലും അവര്‍ ഉപേക്ഷിച്ചു. അത് മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ വേണ്ടി ആയിരുന്നു.

വ്യക്തി ജീവിതത്തിലും, കുടുംബജീവിതത്തിലും  പൊതു ജീവിതത്തിലും അര്‍ജ്ജവം വളരെ കുറഞ്ഞ ഒരു വ്യക്തി ആയിരുന്നു മാധവിക്കുട്ടി. എന്റെ കഥ എന്ന പുസ്തകം എഴുതിയപ്പോള്‍ അത് ആത്മകഥയാണെന്നു പറഞ്ഞു. സ്വന്തം ഭര്‍ത്താവിനും കുടുംബത്തിനും  വേദനയും നാണക്കേടും  ഉണ്ടാക്കുന്ന പലതും അതിലുണ്ടായപ്പോള്‍ കുടുംബത്തിലും പ്രശ്നമായി. അപ്പോള്‍  അതില്‍ പലതും ഭാവന ആയിരുന്നു എന്ന് മാറ്റി പറഞ്ഞു. ഒരെഴുത്തുകാരിയുടെ സത്യ സന്ധത അല്ല അതിലുള്ളത്.

മതം മാറി മുസ്ലിമായതുകൊണ്ട് കാരകുന്നിനേപ്പോലുള്ള മുസ്ലിങ്ങള്‍ അവരുടെ വക്കാലത്തേറ്റെടുക്കുന്നു. അല്ലെങ്കില്‍ ഒരു മുസ്ലിമും അവരേപ്പറ്റി ഒരു നല്ലവാക്കും പറയില്ല.

സാമാന്യം ഭേദപ്പെട്ട കഥകളും കവിതകളും അവര്‍ സാഹിത്യത്തിനു സംഭാവന ചെയ്തു. അതുകൊണ്ട് നോബല്‍ പുരസ്കാരത്തിനു വരെ ശുപാര്‍ശ ചെയ്യപ്പെട്ടു. പക്ഷെ ഇസ്ലാമില്‍ ചേര്‍ന്നതോടെ അവരുടെ സാഹിത്യ ജീവിതം  അവസാനിച്ചു. സര്‍ഗ്ഗ ശേഷിയും വറ്റി വരണ്ടു. എന്താണതിന്റെ കാരണമെന്ന് ഏതെങ്കിലും കുഴലൂത്തുകാര്‍ക്ക് ഒന്ന് വിശദീകരിക്കാമോ?


ദാസേട്ടനെ ഇത്രയധികം സ്നേഹിച്ചിരുന്നു എന്ന് നടിച്ച മാധവിക്കുട്ടി മതം മറിയപ്പോള്‍, ദാസേട്ടന്റെ പേരുപോലും തന്റെ പേരില്‍ നിന്നും അറുത്തു മാറ്റി. ദാസേട്ടന്‍ ഇരിക്കുന്ന സ്വര്‍ഗത്തിലേക്ക് ഇനി താനേതായാലും പോകില്ല എന്ന ഉറപ്പുള്ളതുകൊണ്ടായിരിക്കുമോ എന്തോ! 

ഒന്ന് മഹത്തായതാണെന്നു പറയുമ്പോള്‍ അത് സ്വജീവിതത്തില്‍ പകര്‍ത്തിക്കാണിക്കുകയാണു ആര്‍ജ്ജവമുള്ളവര്‍ ചെയ്യേണ്ടത്. ഇസ്ലാം മഹത്തായതാണെങ്കില്‍ എം ഡി നാലപ്പാട്ട് ഇസ്ലാം സ്വീകരിക്കണം.അല്ലെങ്കില്‍ അമ്മയുടെ വേലി ചാട്ടത്തെ ന്യായീകരിക്കാന്‍ ഇതുപോലെ അസംബന്ധം പറയരുത്. 


>>>>>>>കമലാ ദാസ് ഇസ്ലാം മതം സ്വീകരിച്ചത് പോലെ നാളെ കാളി ദാസ് ഇസ്ലാം മതം സ്വീകരിച്ചാല്‍ അദ്ദേഹത്തിന്റെ പഴയ ബ്ലോഗ്‌ വായിച്ചു താരതമ്യം ചെയ്യാന്‍ ശ്രമിക്കരുത്, അവഹേളിക്കുകയും ചെയ്യരുത്, കാരണം പല വര്ഷങ്ങള്‍ ആയി അദ്ദേഹം ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുകയാണ്, അള്ളാഹു അദ്ദേഹത്തിന് “ഹിദായത്ത്” കൊടുക്കട്ടെ എന്ന് പ്രാര്ഥി്ക്കാം.. <<<<<<<


ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ എന്റെ പഴയ ബ്ലോഗ്‌ വായിച്ചു താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നതില്‍ ഞാന്‍  ഒരു തെറ്റും കാണില്ല. മറ്റുള്ളവരും  കാണരുതെന്നേ ഞാന്‍  പറയൂ.

ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന മാറ്റം സമൂഹം ചര്‍ച്ച ചെയ്യണം. അല്ലെങ്കില്‍ ആ മാറ്റത്തിനു പ്രസക്തിയില്ല.

മാധവിക്കുട്ടി മതം മാറിയതില്‍ ഒരു തെറ്റുമില്ല;. പക്ഷെ അതിന്റെ പിന്നിലുണ്ടെന്ന് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നത് അംഗീകരിക്കാന്‍ ആകില്ല. അത് ഫാസിസമാണ്. ആവര്‍ ഹിന്ദു മതം വിട്ട് ക്രിസ്തു മതമോ, സിഖ് മതമോ, ബഹായി മതമോ യഹൂദ മതമോ സ്വീകരിച്ചാലും ഇതുപോലെ ചര്‍ച്ച ചെയ്യപ്പെട്ടേനെ. അപ്പോള്‍ ഇപ്പോളിവിടെ എഴുതുന്ന സദാചാര പോലീസുകാരും അതൊക്കെ ഏറ്റുപിടിക്കുമായിരുന്നു. ഇസ്ലാം സ്വീകരിച്ചതുകൊണ്ട് മുസ്ലിങ്ങള്‍ക്കത് ദഹിക്കുന്നില്ല.

ആരേത് മതത്തില്‍ വിശ്വസിക്കുന്നതും മതം മാറുന്നതും ഒരു ഫലിതത്തോടെയേ ഞാന്‍  കാണുന്നുള്ളു. ഞാന്‍  അന്വേഷിക്കുന്നത് മനുഷ്യരിലെ നന്മ മാത്രമാണ്. മനുഷ്യനു മനുഷ്യനാവാന്‍ മത വിശ്വാസം വേണമെന്നു എനിക്കഭിപ്രായമില്ല.

പരലോകത്തില്‍ ലഭിക്കാന്‍ പോകുന്ന പ്രതിഫലം മോഹിച്ച് പരസ്പരം വെട്ടിച്ചാകാതെ ഈ ലോകത്ത് മനുഷ്യനായി ജീവിക്കണമെന്ന ചിന്ത മനസിലുണ്ടാക്കാന്‍ നോക്കിയാല്‍ താങ്കള്‍ക്കിതുപോലെ എഴുതേണ്ടി വരില്ല. 


>>>>ഇതെക്കെ Merrily Weisbord രചിച്ച ക്വീന്‍ ഓഫ് മലബാര്‍ എന്ന പൊത്തകത്തില്‍ ഉള്ളത് അല്ലെ, അതാണെ കമല ദാസ് മരിച്ചതിനു ശേഷം പ്രസിദ്ധീകരിച്ചതും <<<
അതെ. മാധവിക്കുട്ടിയുടെ അടുത്ത സുഹൃത്തായിരുന്നു ഈ സ്ത്രീ. അവരോട് മാധവിക്കുട്ടി പറഞ്ഞ കാര്യങ്ങളൊക്കെയാണാ പുസ്തകത്തിലുള്ളത്. മാധവിക്കുട്ടിയെ കഴിവുള്ള സാഹിത്യകാരിയായിട്ടാണതില്‍ പരിചയപ്പെടുത്തുന്നതും. മാധവിക്കുട്ടിയേക്കുറിച്ച് ഇല്ലാത്തതൊന്നും അവര്‍ എഴുതിയിട്ടില്ല. ഒരാളുടെ വ്യക്തി ജീവിതത്തേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് മോശമാണെന്ന കപട സാദാചാരത്തിന്റെ പിണിയാളല്ല അവര്‍,. അതുകൊണ്ട് മാധവിക്കുട്ടിയേക്കുറിച്ച് അറിഞ്ഞിട്ടുള്ളതൊക്കെ അവര്‍ തന്റെ പുസ്തകത്തില്‍ ചേര്‍ത്തു. 

കമലാ ദാസ് എന്ന മാധവിക്കുട്ടിയുടെ പെഴ്സണല്‍ ലൈഫ് മലയാളികളുടെ മുന്നിലെ തുറന്ന പുസ്തകമാണ്. അതൊക്കെ അവര്‍ എഴുതിയ പുസ്തകങ്ങളിലും ആത്മ കഥയിലുമുണ്ട്. പക്ഷെ അതൊക്കെ വായിച്ചാല്‍ മനസിലാകുന്നവര്‍ക്കേ അതുകൊണ്ട് അവരെ മനസിലാക്കാന്‍ പറ്റൂ. അറുപത്തഞ്ചാം വയസ്സില്‍ ലവ് അടിച്ചതും സെക്സില്‍ ഏര്‍പ്പെട്ടതും നടന്നതാണെങ്കില്‍ അത് മറ്റുള്ളവര്‍ അറിയുന്നതില്‍ താങ്കളേപ്പോലുള്ളവര്‍ എന്തിനു ബേജാറാകണം?

മലയാളി ഹൌസിലുള്ളവരുടെ പെഴ്‌സണല്‍ ലൈഫിനേപ്പറ്റി ആക്ഷേപം ചൊരിയുന്നവര്‍ എന്തിനാണിത് ചെയ്യുന്നത്? അതിനകത്തിരുന്ന് വള്ളിക്കുന്നിനേപ്പോലുള്ള മന്തന്‍മാരെ പറ്റിക്കാന്‍ വേണ്ടി അഭിനയിക്കുന്നതുപോലും പെഴ്സണല്‍  ആയിക്കാണുന്നവര്‍ മാധവിക്കുട്ടിയുടെ ജീവിതത്തില്‍ നടന്ന കാര്യങ്ങളേപ്പറ്റി പറയുന്നതു പോലും അസഹിഷ്ണുതയോടെ കാണുന്നതെന്തിനാണ്? 





No comments:

Post a Comment