Wednesday, 14 December 2011

Women's Code Bill 1



സ്വാമി പറഞ്ഞ സത്യം   









kaalidaasan said...







>>>>അവര്‍ ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്നതില്‍ എന്തു തെറ്റാണുള്ളത്? ജനസംഖ്യ കുറഞ്ഞിടത്ത് ജനനനിരക്ക് കൂട്ടണം, കൂടിയ ഇടത്ത് കുറയ്ക്കണം. <<<

രവിചന്ദ്രന്‍,

ഒരു സംശയം  ചോദിച്ചോട്ടെ.

കേരളത്തില്‍ ജനസംഘ്യ കുറവായിരുന്നെങ്കില്‍,  ക്രിസ്ത്യാനികളും മുസ്ലിങ്ങളും കൂടുതല്‍ കുട്ടികള്‍  ഉണ്ടാവണമെന്നു പറഞ്ഞാലോ, അതിനു പാരിതോഷികം പ്രഖ്യാപിച്ചാലോ താങ്കള്‍ എതിര്‍ക്കില്ലായിരുന്നോ?

തര്‍ക്കിക്കാന്‍ വേണ്ടി ചോദിച്ചതല്ല.



kaalidaasan said...







>>>>നിയമസഭയ്ക്കാണ് നിയമം ഉണ്ടാക്കാനുള്ള അധികാരം. ഈ ശിപാര്‍ശകള്‍ മുഴുവനായോ ഭേദഗതികളോടു കൂടിയോ അംഗീകരിക്കാം.
<<<


രവിചന്ദ്രന്‍,

ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുള്ള താങ്കളോടൊരു ചോദ്യം കൂടി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് തടവും പിഴയും, എന്ന ശുപാര്‍ശക്ക് ഒരു ഭേദഗതി നിര്‍ദേശിക്കാമോ?




kaalidaasan said...







രവിചന്ദ്രന്‍.

താങ്കള്‍ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. ഏതെങ്കിലും സമുദായങ്ങളെ എതിര്‍ക്കുന്ന കാര്യമല്ല. ഞാന്‍ സൂചിപ്പിച്ചത്. താങ്കള്‍ എഴുതിയത് ഇതാണ്.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹിന്ദുമതത്തിന്റെ പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല. ആവേശത്തോടെ പങ്കെടുത്ത ക്രൈസ്തവ-മുസ്‌ളീം പ്രതിനിധികള്‍ പറഞ്ഞതിതാണ്.

മതപരമായ വീഷണകോണിലൂടെ ഇതിനെ സമീപിക്കുമ്പോള്‍ എന്റെ ചോദ്യം നിലനില്‍ക്കുമെന്നു തന്നെയാണെന്റെ ഉത്തമ വിശ്വാസം. കാരണം ഇതു വരെ ഈ ശുപാര്‍ശകളോട് മാനുഷിക വശത്തുനിന്നുള്ള എതിര്‍പ്പുണ്ടായിട്ടില്ല. മത വശത്തു നിന്നും മാത്രമേ എതിര്‍പ്പുണ്ടായിട്ടുള്ളു. അപ്പോള്‍ മതത്തെയും മതവിശ്വാസത്തെയും മാറ്റി നിറുത്തിക്കൊണ്ട് ഇതിനെ സമീപിക്കുന്നതില്‍ അര്‍ത്ഥവുമില്ല.

ചര്‍ച്ചയില്‍ പങ്കെടുത്ത ക്രൈസ്തവ മുസ്ലിം പ്രതിനിധികളുടെ നിലപാടിനേക്കുറിച്ചാണു താങ്കള്‍ എഴുതിയതും,അതിനെ അടിസ്ഥാനമാക്കിയാണു ഞാനാ ചോദ്യം ചോദിച്ചതും.

ക്രൈസ്തവ സഭയുടെ ആദിമകാലം മുതലുള്ള നിലപാട്, ജനസംഘ്യ നിയന്ത്രണത്തെ എതിര്‍ക്കുക എന്നതാണ്. അതവരുടെ വിശ്വാസപരമായ നിലപാടുമാണ്. പക്ഷെ അതിലെ ഭൂരിഭാഗം  അംഗങ്ങളും അതിലൊന്നും വിശ്വസിക്കുന്നില്ല. ലാറ്റിനമേരിക്കയിലെ കത്തോലിക്കര്‍ എന്തു ചെയ്യുന്നു എന്നന്വേഷിക്കുന്നതിലും കേരളത്തിനു യോജിച്ചത് കേരളത്തിലെ കത്തോലിക്കര്‍ എന്തു ചെയ്യുന്നു എന്നല്ലേ? തീര്‍ച്ചയായും ജനസംഘ്യ നിയന്ത്രണം  അവര്‍ ഗൌരവമായി തന്നെ കാണുന്നു. മതനേതാക്കള്‍ എന്തു പറഞ്ഞാലും അതിനെ അവര്‍ കാര്യമാക്കുന്നില്ല. കത്തോലിക്കര്‍ മാത്രമല്ല, മറ്റ് ക്രൈസ്തവ വിഭാഗങ്ങളും ഹൈന്ദവ സമൂഹത്തോടൊപ്പം ഇക്കാര്യത്തില്‍ ഏറേ മുന്നിലാണ്. അത് താങ്കള്‍ക്ക് നിഷേധിക്കാന്‍ ആകില്ലല്ലോ.

ഇക്കാര്യത്തില്‍ ഇസ്ലാമിക മതത്തിനെന്തെങ്കിലും ശാസനകളുണ്ടോ എന്ന് എനിക്ക് തീര്‍ച്ചയില്ല.പക്ഷെ കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യം താങ്കള്‍ മലപ്പുറം  ജില്ലയുടെ വിഷയത്തില്‍  വിശദീരിച്ചു. അനേകം മുസ്ലിം കുടുംബങ്ങളിലും  രണ്ടില്‍ കൂടുതല്‍ കുട്ടികളില്ല. അതിന്റെ അര്‍ത്ഥം അങ്ങനെ ഒരു ശാസന ഉണ്ടെങ്കില്‍ ഇത്രയും മുസ്ലിങ്ങളും  അതിനെ ഗൌനിക്കുന്നില്ല എന്നാണ്.

ഇവിടെ രണ്ടു ഭാഗത്തുള്ളവരും ഈ വിഷയത്തെ വൈകാരികമായി കാണുകയാണ്. കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യമുള്ള ചൈനയില്‍ നിയമം മൂലം പലതും  അടിച്ചേല്‍പ്പികാനാകും. പക്ഷെ ഇന്‍ഡ്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് അത് ആശാസ്യമാണോ? പ്രത്യേകിച്ച് മനുഷ്യാവകാശത്തിന്റെയും മൌലിക അവകാശത്തിന്റെയും മാനങ്ങളുള്ള ഇതുപോലെ ഒരു വിഷയത്തില്‍?

അതുകൊണ്ട് ഇതേക്കുറിച്ച് പൊതു സമൂഹത്തില്‍ ഒരു ചര്‍ച്ച വരട്ടെ. എല്ലാവരും അവരുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കട്ടെ.




kaalidaasan said...







രവിചന്ദ്രന്‍,

ഞാന്‍ ഈ ലേഖനം വായിച്ചപ്പോള്‍ മനസിലാക്കിയ താങ്കളുടെ നിലപാട് ഇതാണ്.

കുട്ടികള്‍ കുറഞ്ഞാല്‍ പ്രേഷിതവേലയ്ക്കും ജിഹാദിപ്രവര്‍ത്തനത്തിനും ആളിനെ കിട്ടാതെയാവും, വോട്ടുബാങ്കുരാഷ്ട്രീയം ദുര്‍ബലപ്പെടും. അനാഥാലയങ്ങളും മതപാഠശാലകളും അസംസ്‌കൃതവസ്തുക്കളില്ലാതെ(ഇന്പുറ്റ്സ്)
കഷ്ടപ്പെടും. കോടികള്‍ മുടക്കി സ്‌ക്കൂളും കോളേജുമൊക്കെ പണിത് വലിയ കലത്തില്‍ വെള്ളം പിടിച്ചുവെച്ചിട്ടുണ്ട് - അവിടെ പഠിക്കാന്‍ കുട്ടികള്‍ വേണം. 'മതകുട്ടികള്‍' തന്നെയാണ് ഉത്തമം! രാജ്യം മുടിഞ്ഞോട്ടെ, പട്ടിണി ഇരമ്പിക്കോട്ടെ, തൊഴിലില്ലായ്മ പെരുകികോട്ടെ, ഞങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂടണം!! ഇനി കുറയക്കണമെന്ന് അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ മറ്റു മതക്കാര്‍ കുറച്ചോട്ടെ-ണൊ കൊമ്പ്ലൈന്റ്സ്. ഈ മതവാശി ജനസംഖ്യയുടെ കാര്യത്തിലേയുള്ളു എന്നറിയണം. വേറൊരു കാര്യത്തിലും ഇതേ പ്രശ്‌നമില്ല. റോഡ് വികസിക്കാതെ വാഹനങ്ങളുടെ എണ്ണം കൂടുന്നതു മുതല്‍ ഒരുമാതിരിയുള്ള 'പെരുക്ക'ങ്ങളെല്ലാം അസ്വസ്ഥതയോടെ കാണുന്നവരാണ് മിക്ക മതവിശ്വാസികളും. സൗകര്യങ്ങള്‍ കുറയുന്നതിനെക്കുറിച്ചും വിഭവദൗര്‍ലഭ്യത്തെക്കുറിച്ചുമൊക്കെ ഏറെ വാചാലരാകുന്നവരാണിവര്‍. 


ഇതു തന്നെയല്ലേ ഈ ലേഖനത്തിന്റെ ധ്വനി? താങ്കള്‍ ഇത് ഗൌരവത്തോടെ പറഞ്ഞതാണെന്ന ഉത്തമ വിശ്വാസത്തിലാണു ഞാന്‍ എന്റെ അഭിപ്രായം എഴുതിയത്. ഇന്‍ഡ്യയിലെ ന്യൂന പക്ഷങ്ങഗ്ളായ ക്രിസ്ത്യനികളും മുസ്ലിങ്ങളും അവരുടെ മതപരമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി, ജനസംഘ്യ കൂട്ടാന്‍ ശ്രമിക്കുന്നു, എന്നു തന്നെയല്ലേ ഈ വാകുകളിലൂടെ താങ്കള്‍ ഉദ്ദേശിച്ചത്? അതോ എനിക്കു തോന്നിയതാണോ എന്നറിയാന്‍ ആഗ്രഹമുണ്ട്.

ഇന്‍ഡ്യയിലെ ന്യൂന പക്ഷ മത വിഭാഗത്തിലെ കുറച്ചു പേര്‍ക്ക് ഈ ആശയങ്ങളുണ്ടെന്നത് നിഷേധിക്കാതെ പറയട്ടെ, ഭൂരിപക്ഷം പേര്‍ക്കും ഈ ആശയഗതി ഇല്ല. അതിന്റെ പ്രത്യക്ഷ തെളിവാണ്, ന്യൂനപക്ഷങ്ങള്‍ക്ക് ഗണ്യമായ സ്വാധീനമുള്ള ഇന്‍ഡ്യന്‍ സ്റ്റേറ്റുകളിലെ ജനന നിരക്കിന്റെ കണക്കുകള്‍. അവയില്‍ ചിലത് താഴെ.

ഇന്‍ഡ്യ 22.8
ഉത്തര്‍ പ്രദേശ് 29.1
മണിപ്പൂര്‍  15.8
ഗോവ 13.6
കേരള 14.6
കാഷ്മീര്‍  18.8
നാഗലാണ്ട് 17.6

ഉത്തര്‍ പ്രദേശ് എന്ന ഇന്‍ഡ്യന്‍ സംസ്ഥാനം ഒരു സ്വതന്ത്ര രാജ്യമായിരുന്നെങ്കില്‍ ജനസംഘ്യയുടെ അടിസ്ഥാനത്തില്‍ അത് ലോകത്ത് അഞ്ചാം സ്ഥാനത്തു നില്‍ക്കുമായിരുന്നു.

മലപ്പുറം ജില്ലയില്‍ ജനന നിരക്ക് കേരള ശരാശരിയേക്കാള്‍ കൂടുതലാണ്, പക്ഷെ ഇന്‍ഡ്യന്‍ ശരാശരിയേക്കാള്‍  കുറവാണ്. 2001 ലെ കണക്ക് പ്രകരം അത് 22.4 ആയിരുന്നു. ഇപ്പോള്‍ അതിലും കുറവായിരിക്കും.

മലപ്പുറം ജില്ലയിലെ ജനസംഘ്യ മറ്റ് ജില്ലകളിലേക്കാള്‍ കൂടുതലാണ്. മലപ്പുറത്ത് 41 ലക്ഷം ജനങ്ങളുള്ളപ്പോള്‍ തൊട്ടടുത് വരുന്ന തിരുവനന്തപുരത്ത് 33 ലക്ഷമേ ഉള്ളു. മലപ്പുറത്ത് നാലു സീറ്റു കൂടുതലുണ്ടായത് മറ്റ് ജില്ലകളിലെ ജനങ്ങള്‍  ജനനനിരക്ക് കുറച്ചതുപോലെ കുറയ്ക്കാത്തതുകൊണ്ട് മാത്രമാണ്. അപ്പോഴും മലപ്പുറത്തെ ജനന നിരക്ക് ഇന്‍ഡ്യന്‍ ശരാശരിയേക്കാള്‍ കുറവാണെന്നോര്‍ക്കണം.

കേരളത്തില്‍ ഹിന്ദുക്കളുടെയും  ക്രിസ്ത്യാനികളുടെയും  ജനസംഘ്യ കുറഞ്ഞപ്പോള്‍ മുസ്ലിം  ജനസംഘ്യ കൂടി. പക്ഷെ അതുപോലും ഉത്തരപ്രദേശിലെ ഹിന്ദു ജനസംഘ്യ കൂടിയതുപോലെ കൂടിയിട്ടില്ല എന്നാണെന്റെ അറിവ്.( ഇതേക്കുറിച്ചുള്ള കണക്കുകള്‍ അറിയാവുന്നവര്‍ വെളിപ്പെടുത്തിയാല്‍ നന്നായിരിക്കും).

http://www.hindu.com/2004/09/23/stories/2004092306010500.htm


കേരളത്തില്‍ നടപ്പക്കാനുള്ള ശുപാര്‍ശകളാണു ജസ്റ്റിസ് അയ്യര്‍ നല്‍കിയത്. അപ്പോള്‍ കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കി അതിനോട് പ്രതികരിക്കണം എന്നതാണെന്റെ അഭിപ്രായം.


വത്തിക്കാന്റെയും ലാറ്റിനമേരിക്കയുടെയും ജനസംഘ്യ നിലപാട് കേരളത്തിലെ കത്തോലിക്കര്‍ക്കില്ല എന്നതും സത്യമാണ്. കണക്കുകള്‍ സൂചിപിക്കുനന്തും അതാണ്. ഇതൊക്കെയാണു ഞാന്‍ മനസിലാക്കിയിരിക്കുന്നത്.




kaalidaasan said...







>>>>2001 ലെ ഇന്ത്യന്‍ സെന്‍സസ് പ്രകാരം 19991-2001 കാലഘട്ടത്തില്‍ ഹിന്ദുക്കള്‍ 20.3% ഉം മുസ് ളീങ്ങള്‍-29.5% വും ക്രൈസ്തവര്-22.6% വളര്‍ച്ചാനിരക്ക് നേടി. 2011 ലും ഈ പ്രവണത തുടരുന്നതായി കാണാം. മുസ്‌ളീം ജനസംഖ്യ സ്വതന്ത്ര്യലബ്ധിയില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം 8% ആയിരുന്നത് 2011 ല്‍ 13.8% ലേക്ക് വളര്‍ന്നിട്ടുണ്ട്.<<<<


ഈ കണക്കുകളോടൊക്കെ തത്വത്തില്‍  യോജിക്കുന്നു. പക്ഷെ 2011 ലും ഈ പ്രവണത തുടരുന്നതായി കാണാം. എന്നതിനോട് യോജിക്കാന്‍ ആകുന്നില്ല. 1991 നു ശേഷം വളര്‍ച്ചാനിരക്ക് കുറഞ്ഞു വരുന്നതായിട്ടാണു കാണുന്നത്.
http://hinduism.about.com/library/weekly/extra/bl-population3.htm



ഈ വളര്‍ച്ചയൊക്കെ പ്രത്യുപാദനത്തിലൂടെ നേടിയതാണെന്ന നിലപാടിനോട് യോജിപ്പില്ല. നാം ഇവിടെ ചര്‍ച്ച ചെയ്തത്രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനേക്കുറിച്ചാണ്. അല്ലാതെആനുപാതിക ജനസംഖ്യയില്‍ വരുന്ന മാറ്റം നിരുത്സാഹപ്പെടുത്തുന്നതിനേക്കുറിച്ചല്ല.


ഇന്‍ഡ്യയുടെ ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് 2001 ലേതിനേക്കള്‍ കുറഞ്ഞു എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

http://www.business-standard.com/india/news/population-growth-rate-declines-to-17/430587/

India’s population growth rate has decelerated to 17.64 per cent in the decade 2001-11, the slowest rate of growth this past century, according to the first results of Census 2011 put out by the registrar-general of census.

മുസ്ലിം വളര്‍ച്ചാ നിരാക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇനിയും കുറയും.

http://www.deccanherald.com/content/132619/muslim-population-india-rise-1.html

The number of Muslims in India will increase from 177.3 million to 236.2 million over the next 20 years, although the population of the community is expected to grow at a slower rate between now and 2030, a new report of the Pew Research Centre’s Forum on Religion and Public Life, a non-partisan US-based research group, says.

Part of the reason for this sluggish growth, according to the report, is greater access for Muslim women in education and jobs, migration to cities and improved living standards. The birth-rate in Muslim-majority countries will come to more closely resemble the pattern in other nations.

But the PEW Research Centre says that India will continue to have the third-largest Muslim population with its share expected to increase from 14.6 per cent now to 15.9 per cent by 2030 by which time Pakistan will surpass Indonesia as the country with largest Muslim population, and Nigeria will surpass Egypt.

ഇന്‍ഡ്യയില്‍ ന്യൂനപക്ഷങ്ങളുടെ വളര്‍ച്ചയുടെ കാരണങ്ങള്‍ പലതാണ്. അവയില്‍ പ്രധാനപ്പെട്ടത് മതം മാറ്റം തന്നെ. ഒറീസയിലൊക്കെ ചില ഗ്രാമങ്ങള്‍ മൊത്തമായി ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതത്തില്‍ ചേര്‍ന്നു. കണക്കു വരുമ്പോള്‍ ഇതും ക്രിസ്തു മതത്തിന്റെ വളര്‍ച്ചയിലും എണ്ണത്തിലും  ശതമാനത്തിലും പ്രതിഫലിക്കും. അതുകൊണ്ട് ഈ വളര്‍ച്ച കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിച്ച് നേടിയതാണെന്ന അഭിപ്രായം എനിക്കില്ല.

ബംഗാളിലും ആസാമിലും മുസ്ലിം ജനസംഖ്യ ഗണ്യമായി കൂടിയത് അനധിത കുടിയേറ്റം കൊണ്ടാണ്. അല്ലാതെ അവിടത്തെ മുസ്ലിങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിച്ചിട്ടല്ല.

ജീവിത നിലവാരം ​ഉയരുമ്പോള്‍ മരണ നിരക്കും കുറയും. അതും ജനസംഖ്യ വര്‍ദ്ധനയില്‍ പ്രതിഫലിക്കും. ആരോഗ്യവും വിദ്യഭ്യാസവും ക്ടുമ്പോള്‍ പ്രത്യുത്പാദനം എന്നതിനേക്കാള്‍ മരണനിരക്ക് കുറയുന്നതാണ്, ജനസംഘ്യ വര്‍ദ്ധനവിന്റെ കാരണം. മിഷനറി മേഖലകളില്‍ ഈ രംഗത്ത് മതം മാറിയ ക്രിസ്ത്യാനികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങളും ലഭ്യമാകുന്നുണ്ട്. അതും അവരുടെ ജനസംഖ്യ മറ്റ് മതസ്തരുടേതിനേക്കാള്‍ കൂടുതല്‍  ആകാനുള്ള ഒരു കാരണമാണ്.




kaalidaasan said...







>>>>>>അക്കാരണത്താല്‍ തന്നെ ശ്രി കാളിദാസന്‍ നടത്തിയ താരതമ്യങ്ങള്‍ക്ക് (ഉദാ : കേരളവും - യു പിയും ) അത്ര കണ്ടു സാധുത ഇല്ല എന്ന് പറയേണ്ടി വരുന്നതില്‍ ഘേദം ഉണ്ട് . <<<<<

വാസു,

കേരളത്തെ ഉത്തര്‍ പ്രദേശുമായോ ഇന്‍ഡ്യയുമായോ താരതമ്യപ്പെടുത്താന്‍ എനിക്കിഷ്ടമില്ല. പക്ഷെ ഈ പോസ്റ്റില്‍ ഉടനീളം താരതമ്യമാണ്. കേരളത്തിലെ സര്‍ക്കാരിനി ലഭിച്ച ഒരു ശുപാര്‍ശയേക്കുറിച്ചുള്ള ലേഖനത്തില്‍, വത്തിക്കാനും ലാറ്റിനമേരിക്കയും. ഇസ്ലാമിക ലോകവുമൊക്കെ കടന്നു വന്നു. ഇന്‍ഡ്യയിലെ സെന്‍സസ് റിപ്പോര്‍ട്ടും കടന്നു വന്നു.

കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച് നടത്തിയ ഒരു ശുപാര്‍ശയെ കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചതില്‍ കാണണമെന്നു തന്നെയാണെന്റെ അഭിപ്രായം.

വാസുവിനു കേരളത്തിലെ കണക്കുകള്‍ അറിയാമെങ്കില്‍  അതിവിടെ പറഞ്ഞാല്‍ ഉപകാരമായിരുന്നു. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ഇടയില്‍ എത്ര കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെന്ന കണക്കുണ്ടെങ്കില്‍ സംഗതി വളരെ എളുപ്പം.

വിദ്യാഭ്യാസവും പുരോഗമന ചിന്താഗതിയുമുള്ള 20 നും 50 ഇടയില്‍ പ്രായമുള്ളവരില്‍ എത്ര പേര്‍ക്ക് രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉണ്ടെന്നുള്ള കണക്ക് ലഭ്യമാണെങ്കില്‍ അതൊന്നു പറയാമോ?

കഴിഞ്ഞ സെന്‍സസ് പ്രകാരം പത്തനം തിട്ട ജില്ലയില്‍  മാത്രം ജനസംഖ്യ കുറഞ്ഞിട്ടുണ്ട്. 2001ല്‍ 1231577 ഉണ്ടായിരുന്ന ജനസംഖ്യ 2011 ല്‍ 1195537 ആയി കുറഞ്ഞു. എന്തുകൊണ്ടാണത് കുറഞ്ഞതെന്ന് ഒന്നു വിശദീകരിക്കാമോ?

ദേശീയ ജനസംഖ്യ വളര്‍ച്ചാ നിരക്ക് 17. 64% ആണെങ്കില്‍ മുസ്ലിം വളര്‍ച്ചാ നിരക്ക് 14.5 % ആണ്. ഏത് മത വിഭാഗത്തിന്റെ വളര്‍ച്ചാ നിരക്കു കൂടിയതുകൊണ്ടാണ്, ദേശീയ നിരക്ക് കൂടിയത്?
കേരളത്തില്‍ കഴിഞ്ഞ ദശകത്തിലെ വളര്‍ച്ചാ നിരക്ക്, 4.86 % ആയിരുന്നു അതിനു മുമ്പത്തെ ദശകത്തില്‍ അത് 9.42% ആയിരുന്നു.ഏത് മത വിഭാഗത്തിന്റെ വളര്‍ച്ചാ നിരക്ക് കുറഞ്ഞിട്ടാണീ കുറവു സംഭവിച്ചത്?




kaalidaasan said...







>>>>പക്ഷെ അതപ്പോഴും ദേശീയപൊതുശരാശരിയേക്കാള്‍ ഉയരത്തിലാണ്. May be Mr. Kalidasan mistook percentage of Muslims in total population(2011) as their population growth rate, I am not sure.<<<<<

Yes Mr. Ravichandran,

You are right. It was a mistake. The news paper report I relied was misleading.

The point is the Muslim growth rate is slowing in India. It was around 35 % during 1981 to 1991 period. It came down to 29% during 1991 to 2001 period. Census web site doe snot show the figures for 2001.



kaalidaasan said...







>>>>ജസ്റ്റീസ്. വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച വനിതാ സംരക്ഷണബില്ലിനെ താങ്കള്‍ അനുകൂലിക്കുന്നുണ്ടോ?.<<<<

sajnabur,

മിക്കവാറും ശുപാര്‍ശകളോടും യോജിക്കുന്നു. പക്ഷെ രണ്ടില്‍ കൂടുതല്‍ കുട്ടി
കളുള്ളവര്‍ക്ക് തടവും പിഴയും നല്‍കണമെന്ന നിര്‍ദേശത്തോട് യോജിക്കുന്നില്ല.



kaalidaasan said...







>>>>നമ്മുടെ ദാശാബ്ധ വളര്‍ച്ചാ നിരക്ക് 4.86%. പക്ഷെ നമുക്ക് വേണ്ടത് 'പത്തനംതിട്ട'കളാണ്. അതായത് -3.12% growth rate. <<<<<

രവിചന്ദ്രന്‍,

Negative growth വരുന്നതിനോട് എനിക്ക് യോജിപ്പില്ല.



kaalidaasan said...







>>>>താരതമ്യങ്ങളും ഇന്ത്യന്‍ സെന്‍സസും നിക്കാരഗ്വയും ഒക്കെ മറന്നേക്കൂ. അതൊക്കെ വേണ്ടവര്‍ എടുത്തുകൊള്ളും. താങ്കള്‍ കേരളത്തിലെ യാഥാര്‍ത്ഥ്യവും കണക്കും പറഞ്ഞാലും. പത്തനംതിട്ടയുടെയും മറ്റും കണക്ക് പറഞ്ഞല്ലോ. <<<<<

രവിചന്ദ്രന്‍,

സെന്‍സസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ആനുപതിക എണ്ണം കണക്കിലെടുത്ത്, ഈ വിഷയം വിലയിരുത്തുന്നത് ഒട്ടും ശരിയാകില്ല. ഇന്‍ഡ്യയിലെ ഹിന്ദുക്കളില്‍ പകുതി മതം മാറിയാല്‍ ക്രിസ്ത്യാനികളുടെയും  മുസ്ലിങ്ങളുടെയും വളര്‍ച്ചാ നിരക്ക് അമ്പരപ്പിക്കുന്നതായിരിക്കും. കാരണം മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും മൊത്തം എണ്ണമേ ആ റിപ്പോര്‍ട്ടില്‍ ഉണ്ടാകൂ. അവരുടെ പ്രത്യുത്പാദനം അതില്‍ പ്രതിഫലിക്കില്ല. കാരണം മതം മാറ്റത്തിലൂടെയും  കുടിയേറ്റത്തിലൂടെയും ഇവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. 1991-2001 കാലയളവില്‍ ആസമില്‍ ഹിന്ദുകളുടെ ജനസംഖ്യ വര്‍ദ്ധനവ് 14 % ആയിരുന്നപ്പോള്‍ മുസ്ലിങ്ങളുടെ വര്‍ദ്ധനവ് 30% ത്തിനടുത്തായിരുന്നു. പക്ഷെ ആസ്സാമിലെ ജനനനിരക്ക് ഇന്‍ഡ്യന്‍ ശരാശരിയില്‍ നിന്നും ഒരു ശതമാനമേ കൂടുതലുണ്ടായിരുന്നുള്ളു. തൊട്ടടുത്ത ബംഗാളില്‍ ഹിന്ദുക്കളുടെ വളര്‍ച്ച 14% ത്തില്‍ നിന്നപ്പോള്‍ മുസ്ലിങ്ങളുടേത് 26 % ആയിരുന്നു. അവിടത്തെ ജനനനിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഒരു ശതമാനം കുറവുമായിരുന്നു. ഇത് തെളിയിക്കുന്നത് ഇരട്ടിയോളം വര്‍ദ്ധനവുണ്ടായതിന്റെ പ്രധാന കാരണം കുടിയേറ്റമായിരുന്നു എന്നാണ്.

ഇന്‍ഡ്യയിലെ ഹിന്ദുകളുടെ വളര്‍ച്ചാനിരക്ക് 20% ത്തില്‍ താഴെ ആണെന്നു താങ്കള്‍ പറഞ്ഞു. അത് നടന്നത് പ്രധാനമായും പ്രത്യുത്പാദനം എന്ന ഒരു രീതികൊണ്ടല്ലേ? കുടിയേറ്റം കുറച്ച് സംഖ്യ കൂട്ടിയിരിക്കാമെങ്കിലും മതം മാറ്റം അപ്രസക്തമല്ലേ? ഇതു രണ്ടും മാറ്റി നിറുത്തിയാല്‍ മുസ്ലിം വളര്‍ച്ചാ നിരക്ക് ഇതില്‍ നിന്നും വളരെ വിഭിന്നമാണോ?

കേരളത്തിലെ യാഥാര്‍ത്ഥ്യവും കണക്കും നമുക്ക് ചര്‍ച്ച ചെയ്യാം. കേരളത്തിലെ ജനസംഖ്യ വര്‍ദ്ധനവ് 4.86% ആണ്. ഇന്‍ഡ്യന്‍ വര്‍ദ്ധനവ് 17.64% ഉം. കേരളത്തില്‍ മതം മാറ്റം വളരെ അപൂര്‍വമാണെന്നാണെന്റെ അറിവ്. അപ്പോള്‍ വര്‍ദ്ധനവ് പ്രത്യുത്പാദനം ​കൊണ്ടു മാത്രമല്ലേ? ഇതിനെ ഏത് തരത്തില്‍ നമ്മള്‍ വിശകലനം ചെയ്താലും മുസ്ലിം വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നു കാണാം.

കഴിഞ്ഞ ദശകത്തില്‍ മലപ്പുറം ജില്ലയിലെ വര്‍ദ്ധന 13. 38% ആണ്. അവിടെ മുസ്ലിങ്ങള്‍ മാത്രമേ പ്രത്യുത്പാദനം ​നടത്തിയുള്ളു എങ്കില്‍ പോലും ദേശിയ ശരാശരിയേക്കാള്‍  കുറവാണത്. മറ്റുള്ളവരും പ്രത്യുത്പാദനം നടത്തുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്താല്‍  വളരെ കുറവല്ലേ? 1961-71 കാലഘട്ടത്തിലെ 33.8% വളര്‍ച്ചാ നിരക്കില്‍ നിന്നാണു മലപ്പുറം 13.8 % ത്തിലേക്ക് വന്നതെന്നു കൂടി മനസിലാക്കണം. ഈ രീതി തുടര്‍ന്നാല്‍ സ്വഭവികമായി തന്നെ അവിടത്തെയും വളര്‍ച്ചാ നിരക്ക് 30 വര്‍ഷം കഴിയുമ്പോഴേക്കും നമ്മള്‍ ഉദേശിക്കുന്ന തരത്തിലേക്ക് വരില്ലേ?

എന്റെ സംശയം ഇത്രമാത്രം. ഒരു നിയമ നിര്‍മ്മണത്തിലൂടെ തടയേണ്ട തരത്തില്‍ കേരളത്തിലെ ജനസംഖ്യ വര്‍ദ്ധിക്കുന്നുണ്ടോ? എല്ലാ കണക്കുകളും കാണിക്കുന്നത് അത് ആശാവഹമായ തോതില്‍ കുറഞ്ഞു വരുന്നു എന്നു തന്നെയല്ലേ? 1951-61 കലഘട്ടത്തില്‍ മലപ്പുറത്തെ വളര്‍ച്ച് 20.67% ആയിരുന്നപ്പോള്‍, എറണാകുളത്ത് 21.93%ഉം  പത്തനം തിട്ടയില്‍ 23.43%ഉം ആയിരുന്നു എന്നോര്‍ക്കണം.

മുസ്ലിങ്ങള്‍ ഗണ്യമായ തോതിലുള്ള മലപ്പുറം, കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ വളര്‍ച്ചാ നിരക്ക് മറ്റ് ജില്ലകളിലേപ്പോലെ കുറയുന്നില്ല എന്നത് വാസ്തവമാണെങ്കിലും അത് കുറഞ്ഞു വരാന്‍ സാധ്യതയില്ല എന്നതിനെ സാധൂകരിക്കുന്ന തെളിവുകള്‍ എന്തെങ്കിലുമുണ്ടോ?

കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മുസ്ലിം കുടുംബങ്ങളിലൊക്കെ രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെന്നതിനും ആധികാരികമായ കണക്കുകളുണ്ടോ?

ഇപ്പോഴത്തെ തോതനുസരിച്ച് അടുത്ത രണ്ടു പതിറ്റാണ്ടു കഴിയുമ്പോള്‍ കേരളത്തിലെ വളര്‍ച്ചാ നിരക്ക് എത്രയായിരിക്കും? അത് ഭീതിപ്പെടുത്തും വിധം ഭയാനകമായിരിക്കുമോ? ഇന്‍ഡ്യന്‍ ശരാശരി വര്‍ദ്ധനവായ 17.64 % കേരള വര്‍ദ്ധനവായ 4.86% ത്തിലേക്ക് കൊണ്ടു വരാന്‍ സാധിച്ചാല്‍ ഇന്‍ഡ്യയില്‍ അത് എന്ത് മാറ്റമുണ്ടാക്കും?



kaalidaasan said...







>>>> പക്ഷെ സാര്‍ ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പ്രത്യേകിച്ച് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വര്‍ഗ്ഗീയമായ ഒരു വിലയിരുത്തലായി മാത്രമേ കാണാനൊക്കൂ.പല വരികളും കടുത്ത “‘കുമ്മനം രാജശേഖരന്‍” ടൈപ് തിവ്രവാദ പ്രസ്ഥാവനകളാണ്. <<<<<

മനോജ്,

രവിചന്ദ്രന്‍ പറഞ്ഞത് വര്‍ഗ്ഗിയമായ വിലയിരുത്തലാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ കേരളത്തിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജിഹാദിനും പ്രേഷിത വേലക്കും വേണ്ടി ഞമ്മന്റെ ജാതികളുടെ എണ്ണം കൂട്ടുന്നു എന്ന അഭിപ്രായത്തോട് യോജിപ്പില്ല. പ്രത്യേകിച്ചും ക്രിസ്ത്യാനികളുടെ ജനന നിരക്ക് വളരെയധികം കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍.

ഇന്‍ഡ്യയിലെ മുസ്ലിം ജനനനിരക്ക് കൂടുന്നു. പക്ഷെ പാക്സിതാനിലെയും  സൌദി അറേബ്യയിലെയും മുസ്ലിം ജനനനിരക്ക് കുറയുന്നു എന്നും അദ്ദേഹം പറയുന്നു. മുസ്ലിം ജനനനിരക്കും എണ്ണവും  കൂടുതലുള്ള ഇന്‍ഡ്യയിലാണ്, മറ്റ് രണ്ടു രാജ്യത്തെ അപേക്ഷിച്ചും ജിഹാദികളുടെ എണ്ണം കുറവ്. അപ്പോള്‍ ജനനനിരക്ക് കൂടിയാല്‍ ജിഹാദികളുടെ എണ്ണം കുടുമെന്നതിനു തെളിവിന്റെ പിന്‍ബലമില്ല. എണ്ണക്കൂടുതല്‍ ഉണ്ടായാല്‍ ജിഹാദി ആകില്ല. കുര്‍ആന്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കുന്നു എന്നതാണതിന്റെ മാനദണ്ഡം. ഒരു മുസ്ലിമേ കേരളത്തിലുള്ളൂ എങ്കിലും അദേഹത്തിനു ജിഹാദി ആകാം.കുര്‍ആന്‍ മുഴുവന്‍ അക്ഷരം പ്രതി അനുസരിച്ച് ജീവിച്ചാല്‍ ഏത് മുസ്ലിമും ജിഹാദി ആകാതെ വയ്യ. മറ്റ് മത വിശ്വാസികളെ സുഹ്രുത്തുക്കളാക്കരുത് എന്ന ഒറ്റ കുര്‍ആന്‍ വാചകം മതി ഒരു മുസ്ലിമിനു ജിഹാദി ആയിത്തീരാന്‍. പക്ഷെ ഭൂരിഭാഗം കേരള മുസ്ലിന്ന്ങളും ഈ കുര്‍ആന്‍ വചകത്തെ പിന്തുടരുന്നില്ല. എന്നു വച്ചാല്‍ അവര്‍ നേര്‍പ്പിച്ച ഇസ്ലമാണു പിന്തുടരുനതെന്നാണ്.

പിന്നെ ക്രിസ്ത്യാനികളുടെ പ്രേഷിത പ്രവര്‍ത്തിയുടെ കാര്യം. അതിനാളുകള്‍  കുറയും. വൈദികര്‍ ആകാനും മറ്റും ഇപ്പോള്‍ ആളുകള്‍  കുറവാണ്. മലയാളി വൈദികര്‍ കുറെയധികം ഇപ്പോള്‍ പടിഞ്ഞാറന്‍ നാടുകളില്‍  ജോലി ചെയ്യുന്നുണ്ട്. അത് രവിചന്ദന്‍ ഉദേശിക്കുന്ന പ്രേഷിത വേലയല്ല. ശമ്പളം പറ്റുന്ന പണിതന്നെയണ്. കേരളത്തില്‍ വൈദികര്‍ കുറഞ്ഞാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും വൈദികര്‍ കേരളത്തിലേക്ക് വരേണ്ടി വരും.

അതിലും പ്രധാനപ്പെട്ടത് മറ്റൊന്നാണ്. അതാണു സഭാ നേതാക്കളെ അലട്ടുന്നത്. സഭയുടെ സ്വത്തുക്കളുടെ ഭരണം ഒരു പക്ഷെ സാധാരണ വിശ്വസികളില്‍ വന്നു ചേരാം. ഇപ്പോള്‍ അടി പിടി നടക്കുന്ന കോലഞ്ചേരി പള്ളിയുടെ സ്വത്ത് 500 കോടിക്കു മുകളിലാണെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതുപോലെ അതിരുകളില്ലാത്ത സ്വത്തുക്കളൊക്കെ സാധരണ വിശ്വസികള്‍ ഭരിക്കുന്നത് സഭാക്കത്ര പഥ്യമുള്ള കാര്യമല്ല.



kaalidaasan said...







>>>> ക്രൈസ്തവരുടെ നിരക്ക് കുറഞ്ഞതാണ് കാരണമെന്ന് സംസാരമുണ്ട്. പക്ഷെ ചെറിയ സംശയമുണ്ട്. കാരണം അവിടെ ഹിന്ദുക്കളുടെ നിരക്ക് കൂടി ഗണ്യമായി കുറഞ്ഞില്ലെങ്കില്‍ വര്‍ദ്ധനനിരക്ക് നെഗറ്റീവിലേക്ക് പോകാന്‍ സാധ്യത കുറവാണ്. ജാതി തിരിച്ചുള്ള ഡേറ്റ താങ്കളുടെ പക്കലുണ്ടോ? <<<<<

രവിചന്ദ്രന്‍,

എന്റെ പക്കല്‍ അങ്ങനെ ഒരു കണക്കില്ല. ആരുടെ ജനനനിരക്കാണു കുറഞ്ഞതെന്നതില്‍ താങ്കള്‍ക്കും സംശയമുണ്ട്.

എല്ലാ ജനവിഭഗങ്ങളുടെയും  ജനനനിരക്ക് ഒരു പോലെ കുറഞ്ഞതാകാനും പറ്റില്ലേ?

ജനനനിരക്ക് കുറഞ്ഞതുകൊണ്ടുമാത്രമാണ്, പത്തനം തിട്ടയിലെ ജനസംഖ്യയില്‍  3% ത്തിന്റെ കുറവു വന്നതെന്ന് താങ്കളിപ്പോഴും വിശ്വസിക്കുന്നുണ്ടോ? എങ്കില്‍ അവിടെ നടന്നത് രണ്ടു സംഗതികളിലൊനാകണം.

1. കഴിഞ്ഞ 10 വര്‍ഷത്തില്‍ അവിടെ ആരും ജനിച്ചിട്ടില്ല. കുറച്ച് പേര്‍ മരിച്ചുപോയതുകൊണ്ട് ജനസംഖ്യ കുറഞ്ഞു.

2. ജനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ അവിടെ മരിക്കുന്നു.




kaalidaasan said...







>>>>>"ഇന്‍ഡ്യന്‍ ശരാശരി വര്‍ദ്ധനവായ 17.64 % കേരള വര്‍ദ്ധനവായ 4.86% ത്തിലേക്ക് കൊണ്ടു വരാന്‍ സാധിച്ചാല്‍ ഇന്‍ഡ്യയില്‍ അത് എന്ത് മാറ്റമുണ്ടാക്കും?"

ഈ ചോദ്യം ശ്രദ്ധക്കുറവു കൊണ്ടാണ് എന്ന് കരുതുന്നു .<<<<


ഈ ചോദ്യം ശ്രദ്ധിച്ച് ആലോചിച്ചു തന്നെയാണു ഞാന്‍ ചോദിച്ചത്. മാറ്റമൊന്നുമുണ്ടാക്കില്ല എന്നാണു താങ്കളുടെ അഭിപ്രായമെങ്കില്‍ കൂടുതല്‍ ഒന്നും ചോദിക്കാനില്ല.





kaalidaasan said...







>>>>>അതായതു നാളെ ( tomorrow ) ഇന്ത്യയുടെ പോപുലേഷന്‍ ഒറ്റയടിക്ക് മുന്നൂറു കോടി ആയാലും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ എത്തുകയില്ല .അത് കൊണ്ട് ഒരു ജനസംഖ്യാ പഠനത്തില്‍ ഇന്ത്യക്ക് രാജ്യാടിസ്ഥാനത്ത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം ഉണ്ട് .<<<<

എനിക്കൊന്നും മനസിലായില്ല. കേരളത്തിന്റെ എന്തവസ്ഥയേക്കുറിച്ചാണു താങ്കള്‍ പറയുന്നതെന്ന് മനസിലായില്ല. ഇന്‍ഡ്യയുടെ ഇന്നത്തെ ജനസംഖ്യയായ 120 കോടി എന്നത് 300 കോടി ആയാലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്നു കരുതാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല.

2001ല്‍ കേരളത്തിലെ ജനസാന്ദ്രത 823/sq.km ആയിരുന്നു. അന്ന് ഉത്തര പ്രദേശിലേത് 682/ ഉം ആയിരുന്നു. 2011 ല്‍ കേരളത്തിലേത് 859/ ആയി വര്‍ദ്ധിച്ചപ്പോള്‍ ഉത്തര പ്രദേശിലേത് 828/ ആയി വര്‍ദ്ധിച്ചു. ഇപ്പോള്‍ ജനസംഖ്യ വര്‍ദ്ധനവ് ദേശീയ ശരശരിയേക്കാള്‍ കൂടുതലുള്ള ഉത്തരപ്രദേശിലെ വര്‍ദ്ധനവ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് 859 എന്ന അവസ്ഥയിലെത്തും. അതാണു ഞാന്‍ മനസിലാക്കിയത്.

അങ്ങനെ ആകില്ല എന്നു വിശ്വസിക്കാന്‍ താങ്കള്‍ക്കുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു.

ഇപ്പോള്‍ തന്നെ കേരളത്തേക്കാള്‍ ജനസാന്ദ്രതയുള്ള ഡെല്‍ഹി(11297/sq.km), ബീഹാര്‍(1102), പോണ്ടിച്ചേരി(2698), ഡാമന്‍&ഡിയു(2169), ലക്ഷദ്വീപ്(2013),ചണ്ടീഗര്‍(9252),ബംഗാള്‍,(1029) തുടങ്ങിയ സ്ഥലങ്ങള്‍ എത്തിയിരിക്കുന്ന സാഹചര്യം വിശദീകരിക്കാന്‍ അപേക്ഷിക്കുന്നു.

ഇവയെല്ലാം തന്നെ 10 വര്‍ഷം മുന്നേ താങ്കള്‍ പറയുന്ന കേരള സാഹചര്യത്തില്‍ എത്തിയിരുന്നു എന്നാണ്, ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

അതിന്റെ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം.

http://censusindia.gov.in/2011-prov-results/data_files/india/table_1.pdf


മേല്‍പ്പറഞ്ഞ ഇന്‍ഡ്യയിലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ എത്ര സമയം കൂടുതല്‍ ഉണ്ട് എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.



kaalidaasan said...







>>>>>അതായതു നാളെ ( tomorrow ) ഇന്ത്യയുടെ പോപുലേഷന്‍ ഒറ്റയടിക്ക് മുന്നൂറു കോടി ആയാലും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ എത്തുകയില്ല .അത് കൊണ്ട് ഒരു ജനസംഖ്യാ പഠനത്തില്‍ ഇന്ത്യക്ക് രാജ്യാടിസ്ഥാനത്ത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം ഉണ്ട് .<<<<

എനിക്കൊന്നും മനസിലായില്ല. കേരളത്തിന്റെ എന്തവസ്ഥയേക്കുറിച്ചാണു താങ്കള്‍ പറയുന്നതെന്ന് മനസിലായില്ല. ഇന്‍ഡ്യയുടെ ഇന്നത്തെ ജനസംഖ്യയായ 120 കോടി എന്നത് 300 കോടി ആയാലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്നു കരുതാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല.

2001ല്‍ കേരളത്തിലെ ജനസാന്ദ്രത 823/sq.km ആയിരുന്നു. അന്ന് ഉത്തര പ്രദേശിലേത് 682/ ഉം ആയിരുന്നു. 2011 ല്‍ കേരളത്തിലേത് 859/ ആയി വര്‍ദ്ധിച്ചപ്പോള്‍ ഉത്തര പ്രദേശിലേത് 828/ ആയി വര്‍ദ്ധിച്ചു. ഇപ്പോള്‍ ജനസംഖ്യ വര്‍ദ്ധനവ് ദേശീയ ശരശരിയേക്കാള്‍ കൂടുതലുള്ള ഉത്തരപ്രദേശിലെ വര്‍ദ്ധനവ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് 859 എന്ന അവസ്ഥയിലെത്തും. അതാണു ഞാന്‍ മനസിലാക്കിയത്.

അങ്ങനെ ആകില്ല എന്നു വിശ്വസിക്കാന്‍ താങ്കള്‍ക്കുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു.

ഇപ്പോള്‍ തന്നെ കേരളത്തേക്കാള്‍ ജനസാന്ദ്രതയുള്ള ഡെല്‍ഹി(11297/sq.km), ബീഹാര്‍(1102), പോണ്ടിച്ചേരി(2698), ഡാമന്‍&ഡിയു(2169), ലക്ഷദ്വീപ്(2013),ചണ്ടീഗര്‍(9252),ബംഗാള്‍,(1029) തുടങ്ങിയ സ്ഥലങ്ങള്‍ എത്തിയിരിക്കുന്ന സാഹചര്യം വിശദീകരിക്കാന്‍ അപേക്ഷിക്കുന്നു.

ഇവയെല്ലാം തന്നെ 10 വര്‍ഷം മുന്നേ താങ്കള്‍ പറയുന്ന കേരള സാഹചര്യത്തില്‍ എത്തിയിരുന്നു എന്നാണ്, ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

അതിന്റെ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം.

http://censusindia.gov.in/2011-prov-results/data_files/india/table_1.pdf


മേല്‍പ്പറഞ്ഞ ഇന്‍ഡ്യയിലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ എത്ര സമയം കൂടുതല്‍ ഉണ്ട് എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.



kaalidaasan said...







Anonymous,

The issue discussed is whether Kerala should impose any punishments on parents having more than two children. What is your opinion on that?

AS per my knowledge majority of Christian parents by and large have only two children. So the issue of what the bishops say in this regard does not stand the merit to scrutiny at all. If Christian parents do obey the diktats of bishops, and do procreate more than two children, it deserves to be discussed.

Do you have any statistics which supports the claim that Christians parents do have more than two children?



കേരളം എന്നിവിടങ്ങളിലെ പോലെ ).



kaalidaasan said...







>>>Me too agree with this point.
I think its impractical.
As an obedient Indian citizen if population control is a must i swear i will.

Hope your point of view will be same.....thank you for your reply.<<<


Dear Sajnabur,

I disagree with it not because it is impractical, but it is irrelevant in Kerala. Kerala does have an appreciable record in stabilizing population. Its growth rate is the least in India. Moreover, in the last decade we did bring it down by half. It is not a mean achievement. And above all Kerala is the best or second best in almost all parameters of human development. This was achieved by self-realisation from education and awareness, rather than force.

The punishment aspect of justice V.R. Krishna Iyer’s proposal is irrelevant in Kerala. Four of five families in Kerala have two or less children. More than one-third of families in the State have only one child.. For any society to grow, each couple should have at least two children. The average childbearing rate is less than two for at least the past 15 years. The population growth is decreasing over the years and the State will experience negative population growth in 10 years’ time.
I we can duplicate Kerala’s achievements on a national level,-, we would be able to stabilise our population.








kaalidaasan said...







>>>ഞാന്‍ പറയാത്ത കാര്യം (ഞാന്‍ ഉദ്ദേശിക്കുന്നത്തിന്റെ വിപരീതര്തം ) താങ്കള്‍ എന്റെ വായില്‍ തിരുകി വക്കരുത്. അത് മര്യാദ്ദയല്ല .<<<

വാസു,

താങ്കള്‍ പറയാത്ത കാര്യം ഞാന്‍ താങ്കളുടെ വായില്‍ തിരുകിയില്ല. താങ്കള്‍ എഴുതിയതിതായിരുന്നു.

അതായതു നാളെ ( tomorrow ) ഇന്ത്യയുടെ പോപുലേഷന്‍ ഒറ്റയടിക്ക് മുന്നൂറു കോടി ആയാലും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ എത്തുകയില്ല .അത് കൊണ്ട് ഒരു ജനസംഖ്യാ പഠനത്തില്‍ ഇന്ത്യക്ക് രാജ്യാടിസ്ഥാനത്ത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം ഉണ്ട് .

ഇത് താങ്കള്‍ എഴുതിയത് തന്നെയല്ലേ?


ഇതില്‍ നിന്നും,താങ്കള്‍ ഉദ്ദേശിച്ചതെന്താണെന്ന് സത്യമായിട്ടും എനിക്ക് മനസിലായില്ല, എന്ന മുഖവുരയോടെയാണു ഞാന്‍ എനിക്ക്  മനസിലായ കാര്യങ്ങള്‍ എഴുതിയത്.

എന്റെ അറിവനുസരിച്ച് ഇന്‍ഡ്യയിലെ രണ്ട് വലിയ സംസ്ഥാനങ്ങളായ ബീഹാറും ബംഗാളും, മിക്ക കേന്ദ്ര ഭരണ പ്രദേശങ്ങളും  ജനസാന്ദ്രതയില്‍ കേരളത്തെ കടന്നു പോയിട്ട് വര്‍ഷങ്ങളായി. ഉത്തരപ്രദേശ് കേരളത്തിന്റെ തൊട്ടു പിന്നിലാണ്. 240928 sq.km ഭൂമിയുള്ള അവിടെ ഇപ്പോള്‍ 19.96 കോടി ജനങ്ങളുണ്ട്. ജനസംഖ്യാ വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍  കൂടുതലുള്ള അവിടെ ജനസംഖ്യ 20.95 കോടി ആയാല്‍ ഇപ്പോള്‍ കേരളത്തിലുള്ള ജനസാന്ദ്രതയാകും. അതിനു രണ്ടോ മൂന്നോ വര്‍ഷങ്ങളും മതി.

അപ്പോള്‍ ഇന്‍ഡ്യയിലെ ജനസംഖ്യ മുന്നൂറു കോടി ആയാലും കേരള സാഹചര്യത്തിലെത്തില്ല എന്നു പറഞ്ഞത് അടിസ്ഥാനരഹിതമാണ്. ഇന്‍ഡ്യയിലെ ജനസംഖ്യ മുന്നൂറു കോടി ആകുമ്പോള്‍ ഉത്ത്രപ്രദേശിലെ ജനസംഖ്യ 50 കോടി ആകും, ജനസാന്ദ്രത 2046 ഉം ആകും. ബംഗാളിലെ ജനസംഖ്യ 25 കോടി ആകും, ജനസാന്ദ്രത 2817 ഉം ആകും. ബിഹാറിലെ ജനസംഖ്യ 25 കോടി ആകും, ജനസാന്ദ്രത 2655 ഉം ആകും.


അതുകൊണ്ട്, രാജ്യാടിസ്ഥാനത്ത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം ഉണ്ട്, എന്നു താങ്കള്‍ പറഞ്ഞത് ശരിയല്ല. പലയിടത്തും സമയം കഴിഞ്ഞ് പോയി. ജനസംഖ്യാ വര്‍ദ്ധനയുടെ തോത് ബിഹാറില്‍ 25%ഉം ബംഗാളില്‍ 14%ഉം ആണ്. ലക്ഷദ്വീപ് ഒഴികെയുള കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 20 നു മുകളിലും. അപ്പോള്‍ എവിടെയണു വാസൂ സമയം? ഞാന്‍ മനസിലാക്കിയത് തെറ്റാണെങ്കില്‍ വിശദീകരിച്ചു തരിക.

ഉത്തരപ്രദേശിലെ ജനസംഖ്യ വെറും ഒരു കോടി വര്‍ദ്ധിച്ചാല്‍ ജനസന്ദ്രാത കേരളത്തെ കടന്നു പോകും. 19.96 കോടി ജനസംഖ്യയും 20 % ജനസംഖ്യ വര്‍ദ്ധനവുമം ​രേഖപെടുത്തുന്ന അവിടെ ഒരു കോടി ജനസംഗ്യ വര്‍ദ്ധിക്കാന്‍ അധിക സമയം വേണ്ട. ഇതാണു ഞാന്‍ മനസിലാക്കിയത്.

കേരളത്തിനു വെളിയിലുള്ള ഇന്‍ഡ്യയിലെ ജനസംഖ്യ ഒറ്റയടിക്ക് മുന്നൂറു കോടി ആയി വര്‍ദ്ധിച്ചാലും ജനസാന്ദ്രത കേരളത്തിന്റെ അത്ര ആകില്ല, എന്നു തന്നെയല്ലേ താങ്കള്‍ ഉദ്ദേശിച്ചത്? അതുകൊണ്ട്രാജ്യാടിസ്ഥാനത്ത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം ഉണ്ട് എന്നും തന്നെയല്ലേ താങ്കളുദ്ദേശിച്ചത്?

ഞാന്‍ അതാണു മനസിലാക്കിയത്. അങ്ങനെ ഒരവസ്ഥ ഉണ്ടായാല്‍ ഉത്തരപ്രദേശിലും, ബിഹാറിലും, ബംഗാളിലും നിന്നു തിരിയാന്‍ ഇടമില്ലാതാകും. അതാണ്, എന്റെ സാമാന്യ യുക്തി എന്നെ പഠിപ്പിക്കുന്നത്. താങ്കള്‍ പറഞ്ഞ ഈ മുന്നൂറു കോടി വര്‍ദ്ധിക്കുന്ന ഇന്‍ഡ്യ, ഉത്തരപ്രദേശും, ബിഹാറും, ബംഗാളും, ഡെല്‍ഹിയും, പോണ്ടിച്ചേരിയും, ഡാമന്&ഡിയുവും ഒഴികെയുള്ള ഇന്‍ഡ്യയാണോ?

ഞാന്‍ മനസിലാക്കിയത് തെറ്റാണെങ്കില്‍ എവിടെയാണു തെറ്റിയതെന്ന് വാസു പറഞ്ഞു തരിക.



kaalidaasan said...







>>>പക്ഷേ ഇന്നത്തെ കേരളത്തിന്റെ ജന സന്ദ്രതിയിലേക്ക് എത്തിച്ചേരാന്‍ ഒരു 60 വര്ഷം കൂടി ഇന്ത്യക്ക് വേണ്ടി വരും എന്നര്‍ത്ഥം . അതായത് ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങളില്‍ ജന സംഖ്യാ നിയന്ത്രണ പരിപാടികള്‍ക്ക് കൂടുതല്‍ സാവകാശം ഉണ്ട് എന്നര്‍ത്ഥം .എന്നാല്‍ ജന സാന്ദ്രത കൂടിയ കേരളം പോലുള്ള ഇടങ്ങളില്‍ ആ സാവകാശം ഇല്ല തന്നെ .<<<

വാസു,

ഇത് ഭീമമായ അബദ്ധമാണ്.

ഇന്‍ഡ്യയിലെ രണ്ട് വലിയ സംസ്ഥാനങ്ങളായ ബീഹാറും ബംഗാളും, മിക്ക കേന്ദ്ര ഭരണ പ്രദേശങ്ങളും  ജനസാന്ദ്രതയില്‍ കേരളത്തെ കടന്നു പോയിട്ട് വര്‍ഷങ്ങളായി. ഉത്തരപ്രദേശ് കേരളത്തിന്റെ തൊട്ടു പിന്നിലാണ്. 240928 sq.km ഭൂമിയുള്ള അവിടെ ഇപ്പോള്‍ 19.96 കോടി ജനങ്ങളുണ്ട്. ജനസംഖ്യാ വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍  കൂടുതലുള്ള അവിടെ ജനസംഖ്യ 20.95 കോടി ആയാല്‍ ഇപ്പോള്‍ കേരളത്തിലുള്ള ജനസാന്ദ്രതയാകും. അതിനു രണ്ടോ മൂന്നോ വര്‍ഷങ്ങളും മതി.


അതുകൊണ്ട്, ജന സംഖ്യാ നിയന്ത്രണ പരിപാടികള്‍ക്ക് കൂടുതല്‍ സാവകാശം ഉണ്ട് , എന്നു താങ്കള്‍ പറഞ്ഞത് ശരിയല്ല. പലയിടത്തും സമയം കഴിഞ്ഞ് പോയി. ജനസംഖ്യാ വര്‍ദ്ധനയുടെ തോത് ബിഹാറില്‍ 25%ഉം ബംഗാളില്‍ 14%ഉം ആണ്. ലക്ഷദ്വീപ് ഒഴികെയുള കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 20 നു മുകളിലും. അപ്പോള്‍ എവിടെയണു വാസൂ സമയം? ഞാന്‍ മനസിലാക്കിയത് തെറ്റാണെങ്കില്‍ വിശദീകരിച്ചു തരിക.

ഉത്തരപ്രദേശിലെ ജനസംഖ്യ വെറും ഒരു കോടി വര്‍ദ്ധിച്ചാല്‍ ജനസന്ദ്രാത കേരളത്തെ കടന്നു പോകും. 19.96 കോടി ജനസംഖ്യയും 20 % ജനസംഖ്യ വര്‍ദ്ധനവുമം ​രേഖപെടുത്തുന്ന അവിടെ ഒരു കോടി ജനസംഖ്യ വര്‍ദ്ധിക്കാന്‍ അധിക സമയം വേണ്ട. ഇതാണു ഞാന്‍ മനസിലാക്കിയത്.

ഇന്നത്തെ തോതില്‍ ജനസംഖ്യ വര്‍ദ്ധിക്കുകയാണെങ്കില്‍, 60 വര്‍ഷം കഴിയുമ്പോള്‍,  ഉത്തരപ്രദേശിലും, ബിഹാറിലും, ബംഗാളിലും നിന്നു തിരിയാന്‍ ഇടമില്ലാതാകും. അതാണ്, എന്റെ സാമാന്യ യുക്തി എന്നെ പഠിപ്പിക്കുന്നത്. താങ്കള്‍ പറഞ്ഞ ഇന്‍ഡ്യ, ഉത്തരപ്രദേശും, ബിഹാറും, ബംഗാളും, ഡെല്‍ഹിയും, പോണ്ടിച്ചേരിയും, ഡാമന്&ഡിയുവും  ഒഴികെയുള്ള ഇന്‍ഡ്യയാണോ?
ആലോചിക്കേണ്ടതാണ്.



kaalidaasan said...







>>>കാരണം കേരളത്തിലെ ജന സംഖ്യ ഇനിയും വര്‍ദ്ധിക്കുന്നതില്‍ താങ്കള്‍ക്ക് എതിര്‍പ്പൊന്നുമില്ല എന്നാണ് താങ്കള്‍ ഇത് വരെ ഇവിട വ്യക്തമാക്കിയത് .<<<

വാസു,

ഇത് താങ്കളുടെ തെറ്റിദ്ധാരണയാണ്.

കേരളത്തിലെ ജന സംഖ്യ ആശങ്കാ ജനകമായ തോതില്‍  വര്‍ദ്ധിക്കുന്ന ഒരവസ്ഥയുണ്ടെങ്കിലല്ലേ ഞാന്‍  എതിര്‍ക്കേണ്ടതുള്ളു. ഇല്ലാത്ത ഒരവസ്ഥയെ എതിര്‍ക്കണമെന്ന് എനിക്കു തോന്നുന്നില്ല.

കേരളത്തിലെ ജനസംഖ്യ ആശങ്കപ്പെടേണ്ട തരത്തില്‍ വര്‍ദ്ധിക്കുന്നില്ല എന്നാണു ഞാന്‍ വ്യക്തമാക്കിയത്. വര്‍ദ്ധനയുടെ തോത് ആശാവഹമായ രീതിയില്‍, ഇന്‍ഡ്യയിലെ ഏത് സംസ്ഥാനത്തിനും മാതൃക ആക്കാവുന്ന തരത്തില്‍  ഗണ്യമായി കുറച്ചുകൊണ്ടു വന്നു. ഇപ്പോഴും കുറയുന്നു. രണ്ട് ജില്ലകളില്‍ ഇപ്പോള്‍ തന്നെ negative growth ആണു രേഖപ്പെടുത്തുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കേരളമൊട്ടാകെ negative growth ആകുന്ന തരത്തിലേക്കാണു കാര്യങ്ങള്‍ പോകുന്നത്. ഈ സത്യം കണ്‍മുന്നില്‍ കാണുന്ന ഞാന്‍,  കേരളത്തിലെ ജനസംഖ്യ വര്‍ദ്ധിക്കുന്നേ എന്നും പറഞ്ഞ അലമുറയിടേണ്ട അവശ്യമില്ല, എന്നാണെന്റെ അഭിപ്രയം.

ഇത് മറിച്ചാകുന്നതിനുള്ള യാതൊരു ലക്ഷണവുമിപ്പോള്‍ ഇല്ല. കേരളത്തിലെ അഞ്ചില്‍ നാലു കുടുംബങ്ങളിലും രണ്ടോ അതില്‍ കുറവോ കുട്ടികളേ ഉള്ളു. മൂന്നില്‍ ഒന്ന് കുടുംബങ്ങളില്‍ ഒരു കുട്ടിയേ ഉള്ളു. അത്കൊണ്ട് ഒരു നിയമനിര്‍മ്മാണത്തിലൂടെ കുട്ടികളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തേണ്ട ഭയാനകമായ സ്ഥിതിവിശേഷം ഇല്ല എന്നു തന്നെയാണെന്റെ അഭിപ്രായം.

ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ എന്നതാണ്, ആരോഗ്യകരമായ സമൂഹത്തിനാവശ്യം. ചൈനയിലെ ഒരു കുട്ടി എന്ന നയം ഒരു ദുരന്തമായി കലാശിക്കുകയാണിപ്പോള്‍. അവിടെ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 30 മില്യണ്‍ പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ സ്ത്രീകളില്ലാതാകും. അതുണ്ടാക്കാന്‍ പോകുന്ന സാമൂഹ്യ പ്രശ്നങ്ങളാണിപ്പോള്‍  ചര്‍ച്ച ചെയ്യപ്പെടുന്നത്.

http://www.msnbc.msn.com/id/16593301/ns/world_news-asia_pacific/t/china-facing-major-gender-imbalance/#.TqHc-96XOko

China facing major gender imbalance

China will have 30 million more men of marriageable age than women in less than 15 years as a gender imbalance resulting from the country’s tough one-child policy becomes more pronounced, state media reported Friday.

The tens of millions of men who will not be able to find a wife could also lead to social instability problems, the China Daily said in a front-page report.

Negative growth ആണു വേണ്ടതെന്നൊക്കെ ശഠിക്കുന്നവര്‍ മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നും പാഠം പഠിക്കുകയാണു വേണ്ടത്.



kaalidaasan said...







>>>താങ്കള്‍ എന്താണ് സുഹൃത്തെ ഇപ്പറയുന്നത്‌ ? ഉത്തര്‍പ്രദേശും യു പിയും കേരളത്തിന്‌ സമാനമായ സാഹചര്യം ഇപ്പോള്‍ തന്നെ ഉള്ളതാനന്നല്ലേ മുന്‍ കമന്റിന്‍ ഞാന്‍ ഈഴുതിയത് . അതായത് "അങ്ങനെ ആകില്ല " എന്നല്ല .ഇപ്പോള്‍ തന്നെ അങ്ങനെ ആണ് എന്നാണ് എന്റെ നിലപാട് .<<<

വാസു,


ഇതിനു കടക വിരുദ്ധമായ പ്രസ്താവനയായിരുന്നു,


അതായതു നാളെ ( tomorrow ) ഇന്ത്യയുടെ പോപുലേഷന്‍ ഒറ്റയടിക്ക് മുന്നൂറു കോടി ആയാലും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ എത്തുകയില്ല .അത് കൊണ്ട് ഒരു ജനസംഖ്യാ പഠനത്തില്‍ ഇന്ത്യക്ക് രാജ്യാടിസ്ഥാനത്ത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം ഉണ്ട് , എന്നത്.

ഞാനതിനേക്കുറിച്ചാണു പറഞ്ഞത്.

ഇന്‍ഡ്യയുടേ ജനസംഖ്യ 300 വേണ്ട, 150 കോടിയായാല്‍ പോലും, ജനവാസകേന്ദ്രങ്ങളിലൊക്കെ കേരളത്തേക്കാള്‍ ജനസന്ദ്രത ഉണ്ടാകും. എന്താ വാസുവിനു സംശയമുണ്ടോ?

വെറുതെ കണക്കു കൊണ്ട് കളിച്ചിട്ട് കാര്യമില്ല. ഈ വിഷയത്തില്‍ 1+1=2 അല്ല. ജനസന്ദ്രത കണക്കാക്കുന്നത് ജനവാസമില്ലാത്ത കാടുകളുളും, ജനവസയോഗ്യമല്ലാത്ത മരുഭുമികളും ഒക്കെ കൂടി വിസ്തൃതിയില്‍ ഉള്‍പ്പെടുത്തിയാണ്. കേരളത്തിലെ എല്ലാ ചതുരശ്രകിലോമീറ്ററിലും 859 അളുകള്‍ താമസിക്കുന്നില്ല. പട്ടണങ്ങളില്‍ കൂടുതലയിരിക്കും. ഗ്രാമങ്ങളില്‍ കുറവും. കാടുകളില്‍ പൂജ്യവും. എത്ര ജനസംഖ്യ കൂടിയാലും റിസര്‍വ് വനത്തില്‍ പോയി മലയാളിക്ക് താമസിക്കാന്‍ അനുവാദമില്ല.

ബാക്കിയുള്ള ഇന്‍ഡ്യയുടെ ജനസാന്ദ്രത കണക്കാക്കുന്നത് രാജസ്താന്‍ മരുഭൂമിയും,ഹിമാലയത്തിന്റെ തഴ്വരയും,ചമ്പല്‍ കാടുകളും, വീരപ്പന്‍ വിരാജിച്ച സത്യമംഗലം കാടുകളും, ഇപ്പോള്‍ നക്സലുകളും,മവോയിസ്റ്റുകളും അടക്കിവാഴുന്ന മറ്റ് കാടുകളുമൊക്കെ ഭൂവിസ്തൃതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്.

പോപ്പുലേഷന്‍ ഡെന്‍സിറ്റിയൊക്കെ ഒരു സൂചകം മാത്രം. താങ്കള്‍ കരുതുമ്പോലെ ആളോഹരി വിഭവങ്ങള്‍ വിതരണം ചെയ്യാനൊന്നുമല്ല പോപ്പുലേഷന്‍ ഡെന്‍സിറ്റി കണക്കാക്കുന്നതും. കേരളത്തിലെ പോപ്പുലേഷന്‍ ഡെന്‍സിറ്റി വളരെ കൂടുതലായതുകൊണ്ട് കേരളത്തിനു കുറച്ചു കൂടി റഷനരി തന്നേക്കാം, എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുകയുമില്ല. ആളോഹരി വിഭവങ്ങള്‍ എത്ര കിട്ടുമെന്ന് തീരുമാനിക്കുന്നത് ജനസംഖ്യയെ അടിസ്ഥാനമാക്കി തന്നെയാണ്.

ഇന്‍ഡ്യയിലെ പ്രമുഖ സ്റ്റേറ്റുകളായ ഉത്തരപ്രദേശും,ബീഹാറും, ബംഗാളുമൊഴിവാക്കി, ഇന്‍ഡ്യക്ക് ജനസംഖ്യ നിയന്ത്രിക്കാന്‍ സാവകാശമുണ്ടെന്നും, അവിടത്തെ ജനസംഖ്യ നാളെ മുന്നൂറുകോടി ആയാലും കേരളത്തിന്റെ ജനസന്ദ്രതയുടെ അത്ര വരില്ല എന്നൊക്കെ ആശ്വസിക്കുന്നത് നല്ല പ്രവണതയല്ല , എന്നാണെന്റെ അഭിപ്രായം.




kaalidaasan said...







>>>(പിന്നെ നഗരങ്ങള്‍ ആയ ഡല്‍ഹി , ചന്ദീഗാദ് തുടങ്ങിയവയും അതെ പോലെ നഗര സ്വഭാവമുള്ള ഭരണ മേഖലകളും ഇതില്‍ കൂട്ടി വായിക്കുന്നത് ശരിയല്ല )<<<

വാസു,

താങ്കള്‍ എന്താണിതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഡെല്‍ഹിയും, ചണ്ടിഗഡും, ഒഴിവാക്കുകയാണെങ്കില്‍, മുംബൈയും, കൊല്‍കൊട്ടത്തയും, ചെന്നൈയും, ബാംഗളൂരും, കൊച്ചിയും, തിരുവനന്തപുരവും കൂടി ഒഴിവാക്കിക്കൂടെ?



kaalidaasan said...







>>>യഥാര്‍ത്ഥത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഇവിടെങ്ങല്‍ക്കെല്ലാം മാതൃകയായി പുരോഗമന സ്വഭാവമുള്ള നമ്മള്‍ ( കേരളം ) ആണ് ആദ്യം മാതൃക കാണിക്കേണ്ടത് . <<<

വാസു,

അമ്പരപ്പിക്കുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ഇപ്പോള്‍ കേരളം കാണിച്ചുകൊണ്ടിരിക്കുന്നത് മാതൃകയല്ലേ? ഒരു നിയമവും അടിച്ചേല്‍പ്പിക്കാതെ കേരളം ഈ രംഗത്തുണ്ടാക്കിയ വമ്പിച്ച വിപ്ളവം താങ്കളെന്തേ കാണാതെ പോകുന്നു? ലോകം മുഴുവനുമുള സമൂഹ്യ ശാസ്ത്രജ്ഞരൊക്കെ കേരളം ഇന്‍ഡ്യക്ക് മുഴുവന്‍ മാതൃക ആണെന്ന് ഒരേ സ്വരത്തില്‍ പറയുന്നതൊന്നും താങ്കള്‍ കേള്‍ക്കുന്നില്ലേ?

ഇനിയുമെന്താണു കേരളം ചെയ്യേണ്ടത്? താങ്കളുടെ മാനസിലുള്ളത് പറയൂ? ഇനിയും ഒരു കുട്ടിയേപ്പോലും കേരളം  ജനിപ്പിക്കരുതെന്നാണോ?








kaalidaasan said...







>>>>>കാളിദാസന്‍, ലോകത്തെ,ഇന്ത്യയിലെ,കോരളത്തിലെ ജനസംഖ്യ വര്‍ദ്ധിക്കുകയാണ്. അതിന്റെ അടിസ്ഥാനമെന്താ? മരണനിരക്കിനെ അതിലംഘിക്കുന്ന ജനനനിരക്ക്.<<<<

രവിചന്ദ്രന്‍,

മരണനിരക്കിനെ അതിലംഘിക്കുന്ന ജനനനിരക്ക് തന്നെയാണു പ്രശ്നം. അത് നമ്മള്‍ പുരോഗതിക്ക് വേണ്ടി കൊടുക്കുന്ന ചെറിയ ഒരു വിലയാണ്. പണ്ടൊക്കെ ജനനനിരക്കിനേക്കാള്‍ കൂടുതല്‍  മരണനിരക്കുണ്ടായിരുന്നു. പ്രത്യുത്പാദന പ്രായം വരെ എത്താതെ അനേകര്‍ മരിച്ചിരുന്നു. അതുകൊണ്ട് പ്രത്യുത്പാദന നിരക്കും കുറഞ്ഞിരുന്നു. മരണം സംഭവിക്കാവുന്ന അവസ്ഥകള്‍ക്കൊക്കെ ഫല്പ്രദമായ പ്രതിരോധമുണ്ടായപ്പോള്‍ ആളുകളുടെ ആയുസു കൂടുന്നു. എന്നു കരുതി ജനനനിരക്ക് പൂജ്യമാക്കുന്ന നടപടി ആശാസ്യമല്ല. അത് ആരോഗ്യമുള്ള ഒരു സമൂഹത്തെ ഉണ്ടാക്കില്ല.

ഇതൊക്കെ ജനസംഖ്യയേക്കുറിച്ചുള്ള പഠനങ്ങളില്‍ വരുന്നകാര്യങ്ങളാണ്. അതൊക്കെ എത്രത്തോളം ഇവിടെ പ്രസക്തമാണെന്ന് എനിക്ക് സംശ്യമുണ്ട്. ഇവിടെ ചര്‍ച്ച ചെയ്ത വിഷയം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കളെ ശിക്ഷിക്കുന്ന വിഷയമാണ്. അതില്‍ സാംഗത്യമാകേണ്ടത് കേരളത്തിലെ അവസ്ഥയാണ്.

സ്വന്തം മുതുമുത്തച്ഛന്‍മാര്‍ക്ക് രണ്ടില്‍  കൂടുതല്‍ കുട്ടികളില്ലാതിരുന്നതുകൊണ്ട് അവര്‍ സാംസ്കാരികമായും മാനസികമായും ഏറെ പുരോഗമിച്ചവര്‍ ആയിരുന്നു എന്നൊക്കെ പറയുന്നതിനോട് എനിക്കു യോജിപ്പില്ല. കുട്ടികളുടെ എണ്ണം കുറഞ്ഞിരുന്നത് സംസ്കാരത്തിന്റെ ലക്ഷണമായി പണ്ട് കാലത്ത് കരുതിയിരുന്നതായും കേട്ടിട്ടില്ല. എനിക്കതുപോലെ മഹത്തായ ഒരു പൈതൃകമൊന്നുമില്ല. എന്റെ പൂര്‍വികര്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായിരുന്നു എന്നാണു കേട്ടിട്ടുള്ളത്. അത് മോശപ്പെട്ട സംഗതിയാണെന്ന ചിന്തയും എനിക്കില്ല. അവര്‍ സാംസ്കാരമോ പുരോഗമനമോ ഇല്ലാത്ത വെറും കാടന്‍മാരായിരുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അന്നൊക്കെ രണ്ടില്‍ കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിച്ചത് ദൈവത്തിനു വേണ്ടി ആയിരുന്നു എന്നോ സ്വന്തം സമുദായത്തിന്റെ എണ്ണം കൂട്ടാനായിരുന്നു എന്നോ എനിക്ക് തോന്നുന്നില്ല. അന്നത്തെ സമൂഹിക അവസ്ഥയില്‍ അതൊക്കെ സാധാരണമായിരുന്നു. മത ഭേദമില്ലാതെ.

കേരളത്തിലെ ജനനനിരക്ക് ഇന്‍ഡ്യയിലെ തന്നെ ഏറ്റവും കുറവാണ്. കുറച്ചു പതിറ്റാണ്ടുകളായി അത് കുറഞ്ഞു വരുന്നു. ജനസംഖ്യാ വര്‍ദ്ധനവും കുറഞ്ഞു വരുന്നു. കഴിഞ്ഞ ദശകത്തില്‍ അത് അതിനു മുമ്പിലുണ്ടായിരുന്നതിന്റെ പകുതിയേ ഉള്ളു. അത് ദേശിയ ശരാശരിയുടെ നാലിലൊന്നാണ്. ഈ യാഥാര്‍ത്ഥ്യത്തിലൂന്നി നിന്നേ ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതുള്ളു. മറ്റ് demographic parameters ഇവിടെ അപ്രസക്തമാണ്. മറ്റ് സംസ്ഥാനങ്ങളിലെ മതാടിസ്ഥാനത്തിലുള്ള ആനുപാതിക ജനസംഖ്യയുടെ കണക്കു പോലും കേരളത്തില്‍ അപ്രസക്തമാണ്.




kaalidaasan said...







>>>>>ആസ്സാം(14-30) ബംഗാള്‍(16-28) മേഖലയിലെ കുടിയേറ്റം പരാമര്‍ശിച്ചുകൊണ്ടാണ് ഞാന്‍ തുടങ്ങിയതു തന്നെ. അവിടെ മുസ്‌ളീം ജനനനിരക്ക് കുടിയേറ്റം കൊണ്ടാണെന്നും അതല്ലാതെ പ്രത്യുത്പ്പാദന നിരക്കില്‍ വര്‍ദ്ധനയില്ലെന്ന് വാദിക്കുന്നുവോ? ഇവിടെ രണ്ട് കൃത്യമായ സൂചകങ്ങള്‍ വിട്ടുകളയുന്നു.<<<<

രവിചന്ദ്രന്‍,

ഞാന്‍ വാദിച്ചില്ലല്ലോ. അവിടങ്ങളിലെ മുസ്ലിം ജനസംഖ്യ വര്‍ദ്ധിച്ചത് പ്രത്യുത്പാദനം കൊണ്ട് മാത്രമല്ല എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അവര്‍ ക്രമാതീതമായി പെറ്റു പെരുകുന്നു എന്ന ആരോപണമുണ്ടായപ്പോളാണത് പറഞ്ഞത്.

ആസാമിലും ബംഗാളിലും മുസ്ലിം ജനസംഖ്യ കൂടാനുള്ള കാരണങ്ങളില്‍ കുടിയേറ്റവും മതം മാറ്റവുമുണ്ടെന്നു ഞാന്‍ പറഞ്ഞു. ഇത് രണ്ടും കേരളത്തിലില്ല.

അവിടെ മുസ്ലിങ്ങള്‍ പെറ്റു പെരുകി വര്‍ദ്ധിച്ചാലും കുടിയേറി വര്‍ദ്ധിച്ചാലും അത് കേരള മുസ്ലിങ്ങള്‍ വര്‍ദ്ധിക്കുന്നതുമായി ബന്ധമില്ല.

കേരള മുസ്ലിങള്‍ മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലിങ്ങള്‍ വര്‍ദ്ധിക്കുന്നതിനേക്കാള്‍ കുറവേ വര്‍ദ്ധിക്കുന്നുള്ളു. അവരില്‍ വളരെയധികം പേര്‍ക്കും രണ്ടും  കുട്ടികളില്‍  കൂടുതലും ഇല്ല. കേരളത്തെ സംബന്ധിച്ച് അതാണു പ്രസകതം.



kaalidaasan said...







>>>>>പത്തനം തിട്ടയില്‍ 7ലക്ഷം-5 ലക്ഷം എന്ന നിലയില്‍ ഹിന്ദു-ക്രൈസ്തവ മതസ്ഥരുള്ളതിനാല്‍ ഇരുവരിലും ജനനനിരക്ക് കുറഞ്ഞിട്ടുണ്ടാവും എന്നു തന്നെ അനുമാനിക്കേണ്ടി വരും. ജനമെല്ലാം അമേരിക്കയിലും ബ്രിട്ടണിലും പോയതുകൊണ്ടാണ് പത്തനംതിട്ടയില്‍ ജനസംഖ്യ കുറഞ്ഞതെന്ന ജനസംസാരം ആധികാരികമായി തെളിയിക്കുന്ന രേഖകളൊന്നും വായിക്കാനിട വന്നിട്ടില്ല. എന്തെങ്കിലും താങ്കളുടെ പക്കലുണ്ടോ?<<<<

രവിചന്ദ്രന്‍,

അധികാരികമായ രേഖകളൊന്നുമില്ല. പക്ഷെ ഇ ലേഖനം അതിലേക്ക് വെളിച്ചം വീശുന്നുണ്ട്.

http://articles.economictimes.indiatimes.com/2010-09-24/news/27628226_1_ageing-pathanamthitta-widowers

Kerala’s declining birth and death rates creating imbalance; state has more females than males

Joe A Scaria, ET Bureau Sep 24, 2010, 04.40am IST



THIRUVANANTHAPURAM: A visitor driving through Pathanamthitta district in south Kerala, crowded with ATMs, premium car showrooms and swanky jewellry outlets, may be forgiven for mistaking it as a land of young and upwardly mobile people.

However, the demographic reality of the district lies in the less noticeable signposts: A string of hospitals, plentiful medical shops and a number of old-age homes.

Welcome to the heartland of an ageing society that is Kerala, and perhaps the most-acute case of societal ageing in the whole country. A Planning Commission-UNDP study prepared by the Centre for Development Studies (CDS) here and coordinated by the state planning board reveals that 14.6% of Pathanamthitta's population is over 60.


Pathanamthitta's story may present the most severe picture of an ageing society, but the district is also representative of the general direction of the state's demography.

While Kerala's birth rate (per 1,000 population) declined from 31 in 1970 to 14.7 in 2007, its death rate also declined in the same period from 9 to 6.8, contributing to an age pyramid that has a shrinking base (of children) and a swelling top (of senior citizens).

The ageing population has also brought with it a new gender dimension: Kerala is one of a handful of states which has more females than males, but in the ageing society of the state the number of elderly females is considerably higher than those of males, owing to the higher life expectancy among females.

In 2001, for instance, as many as 59% of women in the 60-plus group had lost their husbands as against only 10% of men who were widowers.

Social scientists feel that one reason for the number of widowers being small is the higher incidence of remarriage among widowers, as against the remarriage of widows. What is more certain is that older women in the state are doubly marginalized due to the joint effect of ageing and widowhood.

Pathanamthitta happens to be one of the leading beneficiaries of NRI remittances, and so the senior citizens of the district may be relatively better off, but majority of seniors in Kerala face the challenging odds of dependencies and healthcare expenses.




kaalidaasan said...







>>>>>നെഗറ്റീവ് ഗ്രോത്ത് റേറ്റിനോട് താങ്കള്‍ക്ക് യോജിപ്പില്ല. ശരി. ഞാനത് മാനിക്കുന്നു. അടുത്ത 30 വര്‍ഷത്തേക്കെങ്കിലും കേരളത്തിന് നെഗറ്റീവ് ഗ്രോത്ത് റേറ്റാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു.<<<<<

രവിചന്ദ്രന്‍,

നെഗറ്റിവ് ഗ്രോത്ത് റേറ്റ് ഉണ്ടാകുന്ന സ്വാഭാവിക അവസ്ഥ, മരണ നിരക്ക് ജനനനിരക്കിനേക്കാള്‍ കൂടുതല്‍ ആകുന്നതാണ്. പിന്നീടുള്ളത് ജനങ്ങള്‍ സ്വമേധയ പുറത്തു പോകുന്നതാണ്.

താങ്കള്‍ നല്ലതെന്ന് ആഗ്രഹിക്കുന്ന ഈ നെഗറ്റിവ് ഗ്രോത്ത് റേറ്റ് എങ്ങനെ പ്രായോഗികമാക്കാന്‍ സാധിക്കും എന്ന് ഒന്നു വിശദീകരിക്കാമോ?



kaalidaasan said...







>>>>>ബീഹാറും ബംഗാളും കേരളത്തേക്കാള്‍ കൂടുതല്‍ സാന്ദ്രതയുണ്ടെന്നത് കേരളത്തിന് ആശ്വസിക്കാനുള്ള വക നല്‍കുന്ന ഘടകമല്ല. മറിച്ച് ബീഹാറിനും ബംഗാളിനും ആശങ്കപ്പെടാനുള്ള അവസരമാണ്. നഗരങ്ങളായ കേന്ദ്ര ഭരണപ്രദേശങ്ങളുടെ സാന്ദ്രത കേരളവുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.<<<<<

രവിചന്ദ്രന്‍,

കേരളത്തിന്‌ ആശ്വസിക്കാന്‍ വേണ്ടിയോ കേരളവുമായി തരതമ്യം ചെയ്തതോ അല്ല.
കേരളം ഒഴികെയുള്ള ഇന്‍ഡ്യയിലെ ജനസംഖ്യ നാളെ ഒറ്റയടിക്ക് 300 കോടി ആയാലും കേരളത്തിലെ അവസ്ഥയില്‍ എത്തില്ല എന്നു പറഞ്ഞതിനോട് പ്രതികരിച്ചതാണ്. 200 കോടി ആയാല്‍ തന്നെ മിക്ക സംസ്ഥാനങ്ങളും കേരളത്തിന്റെ അവസ്ഥയിലും ഭയാനകമായ അവസ്ഥയില്‍ ആകുമെന്നതല്ലേ വാസ്തവം.

കേരളത്തെ മറ്റുള്ളതുമായി തരതമ്യം ചെയ്യണമെന്ന ഒരുദ്ദേശ്യവും എനിക്കില്ല. അങ്ങനെ പടില്ല എന്നു തന്നെയാണെന്റെ അഭിപ്രായം. കേരളത്തെ കേരളത്തിന്റെ സാഹചര്യങ്ങളിലും  കേരളത്തില്‍ നമ്മുടെ കണ്‍മുന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളിലുമാണു വിലയിരുത്തേണ്ടത്.

ഇനി താങ്കള്‍ പറയൂ. കേരളം ആശങ്കിക്കേണ്ട അവസ്ഥയിലേക്ക് പോകുകയാണോ അതോ ആശ്വസിക്കേണ്ട രീതിയിലേക്ക് പോകുകയാണോ? ജനസംഖ്യാ വര്‍ദ്ധന 9.4% ത്തില്‍ നിന്നും കഴിഞ്ഞ ദശകത്തില്‍ 4.86% ത്തിലേക്ക് തണുവന്നത് ആശങ്കപ്പെടേണ്ട അവസ്ഥയാണോ അതോ ആശ്വസിക്കേണ്ട അവസ്ഥയാണോ? രണ്ട് ജില്ലകള്‍ നെഗറ്റീവ് ഗ്രോത്തില്‍ എത്തിയത് ആശങ്കയുണ്ടാക്കിയോ ആശ്വാസമുണ്ടാക്കിയോ



kaalidaasan said...







>>>>>വര്‍ദ്ധനനിരക്ക് കുറയുന്നു വര്‍ദ്ധന നിരക്ക് കുറയുന്നു എന്നു പറയുന്നതില്‍ വലിയ കാര്യമില്ലെന്ന് ഞാന്‍ സൂചിപ്പിച്ചു.<<<<<

രവിചന്ദ്രന്‍,

താങ്കള്‍ ശരിക്കും ആലോചിച്ചു തന്നെയാണോ ഈ അഭിപ്രായം പറഞ്ഞത്?



kaalidaasan said...







>>>>>കാരണം രണ്ടര കോടിയുള്ളപ്പോഴും കേരളത്തിന് ക്ഷീണമൊന്നുമുണ്ടായിരുന്നില്ല. കുറഞ്ഞത് രണ്ടര കോടിയിലേക്ക് കേരളം സ്ഥിരപ്പെടണമെന്നാണ് എന്റെ അഭിപ്രായം. <<<<<

രവിചന്ദ്രന്‍,

എങ്ങനെ സ്ഥിരപ്പെടുത്തണം?
ഇപ്പോഴത്തെ ജനസംഖ്യ 3.3 കോടി. അതിനെ എങ്ങനെ 2.5 കോടിയാക്കാം?



kaalidaasan said...







>>>>>എങ്കിലേ Optimum use of available resources നേടിയെടുക്കാനുള്ള ശ്രമം ത്വരിതപ്പെടുകയുള്ളു. <<<<<

രവിചന്ദ്രന്‍,

കേരളത്തില്‍ ലഭ്യമായ ഈ resources ഏതൊക്കെയെന്നു കൂടി വിശദീകരിക്കാമോ?




kaalidaasan said...







>>>>>ചൈനയില്‍ നെഗറ്റീവ് ഗ്രോത്ത് റേറ്റ് ഉണ്ടായിട്ടില്ല. നിലവില്‍ അര ശതമാനം പോസീററീവ് ഗ്രോത്ത് റേറ്റാണുള്ളത്. . <<<<<

രവിചന്ദ്രന്‍,

ലോകത്തെ 20 രാജ്യങ്ങളില്‍ ഇപ്പോള്‍ negative അല്ലെങ്കില്‍ zero growth ആണുള്ളത്. ഏഷ്യയില്‍ ജപ്പാനില്‍ മാത്രമേ ഇപ്പോള്‍ അതുള്ളു.

പത്തനംതിട്ടയില്‍ നെഗറ്റീവ് ഗ്രോത്താണെന്നു പറയുന്നത് ആപേക്ഷികമായ ഒരു വിലയിരുത്തലാണ്. പത്തനം തിട്ടയിലെ ജാനങ്ങള് പ്രത്യുത്പാദനം ​നിറുത്തിയിട്ടില്ല. കഴിഞ്ഞ സെന്‍സസ് പ്രകാരം അവിടെ 6 വയസില്‍ താഴെ 91000 കുട്ടികളുണ്ട്. പക്ഷെ മൊത്തം ജനസംഖ്യ 40000 ത്തിനടുത്ത് കുറഞ്ഞു. 130000 ആളുകള്‍ മരിച്ചു പോയി എന്നല്ലല്ലോ അതിന്റെ അര്‍ത്ഥം. അവിടത്തെ ജനസംഖ്യയില്‍ 3% കുറവു വന്നത് കുറെ കാരണങ്ങള്‍ കൊണ്ടാണ്. ജനനനിരക്ക് കുറഞ്ഞു. കുറെയധികം ജനങ്ങള്‍ പുറത്തുപോയി. മറ്റ് ജില്ലകളിലേക്കും, മറ്റ് സംസ്ഥാനങ്ങളിലേക്കും, മറ്റ് രാജ്യങ്ങളിലേക്കും. അല്ലാതെ അത്രയേറെ ആളുകള്‍ ഒറ്റയടിക്ക് മരിച്ചു പോയതല്ല. അതിന്റെ അര്‍ത്ഥം, പത്തനം തിട്ടയില്‍ നെഗറ്റീവ് ഗ്രോത്ത് ആയപ്പോള്‍ അത് മറ്റ് ഇടങ്ങളില്‍ പോസിറ്റീവ് ഗ്രോത്ത് ആയി മാറുന്നു. പത്തനം തിട്ട അവരെ തീറ്റിപ്പോറ്റുന്നില്ല. പക്ഷെ മറ്റ പല സ്ഥലങ്ങളും അവരെ തീറ്റിപ്പോറ്റുന്നു.

അടുത്ത 30 വര്‍ഷം കേരളത്തില്‍ നെഗറ്റീവ് ഗ്രോത്തുണ്ടാകണമെങ്കില്‍(ജനസംഖ്യ കുറയണമെങ്കില്‍). അത് കേരളത്തിനു വെളിയില്‍ പോസിറ്റിവ് ഗ്രോത്ത് ആയേ പ്രതിഫലിക്കൂ. അതുകൊണ്ട് absolute negative growth എന്നത് നമുക്ക് ആശിക്കാന്‍ മാത്രം പറ്റുന്ന ഒരു സങ്കല്‍പ്പം മാത്രമാണ്. ഒരു relative negative growth ഉണ്ടാക്കാം.

കേരളത്തില്‍ ഒരു absolute negative growth ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണെന്റെ പക്ഷം. പരമാവധി ശ്രമിക്കാവുന്നതും  നേടാവുന്നതും population stabilise ചെയ്യുക എന്നത് മാത്രം. അല്‍പ്പം  positive ലേക്കാണു പോകന്‍ സാധ്യതയും, പോകേണ്ടതും.

ഇപ്പോള്‍ 4.86% വര്‍ദ്ധനവ് കണിക്കുന്ന ജനസംഖ്യ ചൈനയിലേപ്പോലെ 0.5 % ത്തിലേക്കോ, ഒരു പക്ഷെ 0% ലേക്കോ എത്തും എന്നു തന്നെയാണെന്റെ വിശ്വാസവും. ഒരു നിയമ നിര്‍മ്മണാത്തിന്റെയും അവശ്യമില്ലാതെ.



kaalidaasan said...







>>>>>ചൈനയില്‍ പെണ്‍കുട്ടികളുടെ ജനനം സംബന്ധിച്ച് അണ്ടര്‍ റിപ്പോര്‍ട്ടിംഗ് നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രാമീണര്‍ കുട്ടികളെ ഒളിക്കുകയാണത്രെ. <<<<<

രവിചന്ദ്രന്‍,


നമുക്കങ്ങനെ പലതും ഊഹിക്കാം.

അത് ശരിയാണെങ്കില്‍ നിയമം മൂലം അടിച്ചേല്‍പ്പിച്ചിട്ടും ഉരുക്കു മുഷ്ടികൊണ്ട് ഭരിക്കുന്ന ചൈനയില്‍ അത് പരാജയപ്പെടുന്നു എന്നാണ്.

കേരളത്തിനു വെളിയിലുള്ള കണക്കുകള്‍ തെറ്റാണെന്ന് വാസുവും ഇവിടെ പരാമര്‍ശിച്ചു കണ്ടു. എങ്കില്‍ പിന്നെ നമ്മള്‍ എന്തിനാണിവിടേക്കൊക്കെ ഓടുന്നത്. കേരളത്തിലെ ലഭ്യമായ കണക്കുകള്‍ വച്ച് കേരളത്തെ വിലയിരുത്താം. അതല്ലെ നല്ലത്?



kaalidaasan said...







>>>>>അതല്ലാതെ സ്ഥിരനിരക്ക്, നെഗറ്റീവ് നിരക്ക് എന്നു കേള്‍ക്കുമ്പോഴേ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന ഏതോ ഏര്‍പ്പാടെണെന്നും ജനപ്പെരുപ്പം എന്നുകേള്‍ക്കുമ്പോഴേ കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രസവിക്കപ്പെടും എന്നും ധരിക്കേണ്ടതില്ല. <<<<<

രവിചന്ദ്രന്‍,


അങ്ങനെ ആരും ധരിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.
ഒരു കുട്ടിയില്‍ കൂടുതല്‍ പാടില്ല എന്നാണെങ്കില്‍ ഗര്‍ഭഛിദ്രം വ്യാപകമായി വേണ്ടി വരും. അപ്പോള്‍ എന്ന പരിപാടിയും താനെ വരും. ആണ്‍ ഭ്രൂണത്തെ നശിപ്പിക്കണോ പെണ്‍ ഭ്രൂണത്തെ നശിപ്പിക്കണോ എന്നൊക്കെ ഓരോരുത്തര്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടാകും. ആണുകുട്ടികളാണ്, ഐശ്വര്യം എന്നു കരുതുന്ന കുറെ ചൈനക്കാര്‍ പെണ്‍ഭ്രൂണത്തെ നശിപ്പിച്ച്, അനുവദിക്കപ്പെട്ട കുട്ടി ആണ്‍ കുട്ടി എന്നു തീരുമാനിക്കുന്നു.

ഇന്‍ഡ്യയില്‍ പലയിടത്തും പെണ്‍ ഭ്രൂണങ്ങള്‍  കൂടുതല്‍  ആയി നശിപ്പിക്കപ്പെടുന്നുണ്ട് ഇപ്പോള്‍ തന്നെ.



kaalidaasan said...







>>>>>കേരളത്തില്‍ ഇത്ര കുടുംബങ്ങളില്‍ രണ്ടു കുട്ടികളാണുള്ളത്, ഇത്ര കുടുംബത്തില്‍ ഒരു കുട്ടിയാണുളളത് എന്ന നിലയില്‍ പ്രസ്താവന നടത്തുമ്പോള്‍ അതിന്റെ ആധികാരികമായ തെളിവുകള്‍ തന്നാല്‍ ഉപകാരമായിരിക്കും. അത്തരം റിപ്പോര്‍ട്ടുകള്‍ കാണാനിട വന്നിട്ടില്ല.<<<<<

രവിചന്ദ്രന്‍,


കേരളത്തിലെ ജനസംഖ്യ പഠന രംഗത്തെ അതി പ്രഗത്ഭനായ ഒരാളാണ്,. ഡോ ഇരുദയ രാജന്‍. അദ്ദേഹം അനേകം പുസ്തകങ്ങളും പ്രബന്ധങ്ങളും  എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം ഇതാണ്.


http://www.deccanchronicle.com/channels/nation/south/keralas-2-child-norm-suggestion-kicks-debate-more-views-galore-437

Policy not relevant in Kerala: Expert

“The two-child norm proposed by justice V.R. Krishna Iyer is irrelevant in Kerala,” said Dr Irudaya Rajan, one of the state’s biggest authorities on population studies.

He said four of five families in Kerala had two or less children and the average childbearing rate was less than two for at least the past 15 years. "What’s more, the population growth has been decreasing over the years and the State will experience negative population growth in 10 years time,” Rajan said.

He argued Iyer should have instead come up with a procreation policy. “Rather than penalising families, the State should encourage them to have at least two children,” he said. More than one-third of families in the State had only one child, he said. For any society to grow, Rajan said, each couple should have at least two children.



kaalidaasan said...







>>>>>നമ്മുടെ മാതൃകയുടെ സദ്ഫലങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ സ്ഥിര നിരക്കിലേക്കും നെഗറ്റീവ് നിരക്കിലേക്കും അടുത്ത 30 വര്‍ഷം പോകുന്നതായിരിക്കും നല്ലത്. മറിച്ച് വര്‍ദ്ധിച്ചിട്ട് നിരക്ക് കുറഞ്ഞാല്‍ ഇനി വലിയ പ്രയോജനമില്ല.<<<<<

രവിചന്ദ്രന്‍,


സ്ഥിര നിരക്കിലേക്ക് പോകണമെന അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഒരു നിയമനിര്‍മ്മാണവും ഇല്ലാതെ സ്ഥിരനിരക്കിലേക്ക് പോകും. കണക്കുകള്‍ സൂചിപ്പിക്കുന്നത് അതാണ്. അത് വര്‍ദ്ധിച്ചിട്ടു കുറയുന്നതല്ല. ഇന്നത്തെ നിലയില്‍ നിന്നും കുറയുന്നതാണ്.

കഴിഞ്ഞ തലമുറയിലെ "സംസ്കാര സമ്പന്നര്‍" അല്ലാത്തവര്‍ ഉത്പാദിപിച്ചതില്‍ നിന്നും കുറയുന്നതാണ്. ഭൂരിഭാഗം പേര്‍ക്കും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും, ഭൂരിഭാഗം പേര്‍ക്കും രണ്ടോ ഒന്നോ കുട്ടികളുള അവസ്ഥയിലേക്ക് കാര്യങ്ങള്‍ വന്നിട്ടുണ്ട്. അത് എല്ലാവര്‍ക്കും രണ്ടു കുട്ടികള്‍ എന്നതിലേക്ക് വരാന്‍ അധികം താമസമില്ല. അല്‍പ്പം ഏറ്റക്കുറച്ചിലോടെ. ഇതാണു സ്ഥിരമായി നില്‍ക്കാന്‍ പോകുന്നതും. അത് സ്ഥിര നിരക്കിലേക്ക് വരുന്നതിന്റെ ലക്ഷണമാണ്.

Single parent family യില്‍ മൂന്നു കുട്ടികളായാലും സ്ഥിരനിരക്കിന്റെ പരിധിയില്‍ വരും. അപ്പോള്‍ ഇതിലെ യഥാര്‍ത്ഥ്യം കണക്കുകളുടെ ഒക്കെ അപ്പുറത്താണ്.

നെഗറ്റീവ് നിരക്കിലേക്ക് പോകണമെന്നു പറയുന്നതിനോട് യോജിപ്പില്ല. പോകുക എന്നു പറഞ്ഞാല്‍ ഒരു കുടംബത്തില്‍ ഒരു കുട്ടിയേ പാടുള്ളു. അല്ലെങ്കില്‍ മരണനിരക്കിലും താഴെ ആയിരിക്കണം ജനന നിരക്ക്. എന്നു വച്ചാല്‍ മരിക്കുന്നതിനേക്കാള്‍ കുറച്ച് ആളുകളെ ജനിക്കാന്‍ പാടുള്ളു.

വാസു അവകാശപ്പെടുന്ന "സംസ്കാര സമ്പന്നമായ" ഒരു കുടുംബത്തെ എനിക്കറിയാം. മൂന്നു തലമുറ ഒന്നിച്ച് കഴിയുന്ന ഒരു കുടുംബമാണത്. അവിടത്തെ മുത്തച്ഛന്‌ 85 വയസുണ്ട്. അദേഹത്തിനു മൂന്നു നാലു കുട്ടികളുണ്ടായെങ്കിലും ഒരാളെ ജീവിച്ചുള്ളു. അദ്ദേഹത്തിന്‌ 60 വയസിനുമുകളില്‍ പ്രായമുണ്ട്. അദ്ദേഹത്തിനും ഒരു കുട്ടിയേ ഉള്ളു. ആ പെണ്‍കുട്ടി അടുത്തിടെ വിവാഹിത ആയി. ഇപ്പോള്‍ ആ കുടുംബത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ള 4 പേരും, 30 വയസിനു താഴെ പ്രായമുള്ള രണ്ടാളുമാണുള്ളത്. ഇതിനെ classical negative growth   എന്നു വിശേഷിപ്പിക്കാം. അവിടെ ഒരു കുട്ടി കൂടി ജനിച്ചാലും നെഗറ്റീവ് ഗ്രോത്ത് ആണ്. അപ്പോള്‍ ആ കുടുംബത്തില്‍ 7 പേരുണ്ടെങ്കിലും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് effective contribution നടത്താന്‍ ശേഷിയുള്ള 2 പേരേ ഉള്ളു. എന്നു വച്ചാല്‍  5 പേര്‍, 2 പേരെ ആശ്രയിച്ചു ജീവിക്കേണ്ട അവസ്ഥയാണ്.

30 വര്‍ഷത്തേക്ക് negative growth മതി എന്നൊക്കെ പറഞ്ഞാല്‍ ഈ അവസ്ഥ കേരളത്തിലെ ഭൂരിഭാഗം ​സ്ഥലത്തും ഉണ്ടാകും. അത് ആശാസ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. 4 പ്രായമായവര്‍ ഉണ്ടെങ്കില്‍ 4 ചെറുപ്പക്കാരും ഉണ്ടാകുന്നതാണ്, ആരോഗ്യകരം. അതുകൊണ്ട് സ്ഥിര നിരക്കാണു നല്ലത്. നെഗറ്റീവ് അല്ല.



kaalidaasan said...







>>>>>തിരുവനന്തപുരത്തെ സാന്ദ്രതയല്ല കേരളത്തിലുള്ളത്. റെയില്‍വെ സ്‌റ്റേഷനിലെ സാന്ദ്രതയല്ല കൃഷിസ്ഥലത്തുള്ളത്. പത്തനംതിട്ട ജില്ലയില്‍ സാന്ദ്രത 487 ആണെങ്കില്‍ കേരളത്തില്‍ 850 ന് മുകളിലാണ്. അപ്പോള്‍ 850 ന് മുകളിലെ സംഖ്യയാണ് അവലോകനത്തിനായി പരിഗണിക്കേണ്ടത്. <<<<<


രവിചന്ദ്രന്‍,


കേരളത്തിലെ പൊതുവായ ജനസന്ദ്രത 859 ആണ്. പത്തനം തിട്ടയില്‍ 487 ആണെങ്കില്‍ തിരുവനന്തപുരത്തേത് 1200 മുകളില്‍ ആയിരിക്കും. കൊച്ചിയിലും സമാനമായിരിക്കും.

കേരളത്തിലെ 3.3 കോടി ജനങ്ങളില്‍ 1.6 കോടിയോളം പട്ടണങ്ങളിലാണു ജീവിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, ത്രിശൂര്‍,എറണാകുളം,തുടങ്ങിയ ജില്ലകളില്‍ പട്ടണങ്ങളില്‍ താമസിക്കുനവരുടെ പകുതിയേ ഗ്രാമങ്ങളില്‍ താമസിക്കുന്നുള്ളു. പത്തനം തിട്ട ജില്ലയിലെ 12 ലക്ഷം ജനങ്ങളില്‍ 1.3 ലക്ഷമേ പട്ടണങ്ങളില്‍ താമസിക്കുന്നുള്ളു. അതുകൊണ്ട് 859 അവലോകനത്തിനായി പരിഗണിച്ചതുകൊണ്ട് പ്രത്യേകിച്ച് വിശേഷമൊന്നുമില്ല.

ഇവിടെ 1200 ഉണ്ട് അതുകൊണ്ട് ആരുമിങ്ങോട്ട് വരരുത് എന്ന് തിരുവനന്തപുരത്തുകാര്‍ പറഞ്ഞിട്ട് കാര്യമില്ല. ഇനിയും ആളുകള്‍ അവിടേക്ക് വരും. ലോക ചരിത്രം അങ്ങനെ തന്നെയാണ്. ഇന്‍ഡ്യയില്‍ ഗ്രാമങ്ങളില്‍ നിന്നും  പട്ടണങ്ങളിലേക്കുള്ള കുടിയേറ്റം  മറ്റ് രാജ്യങ്ങളിലേക്കാള്‍ കൂടുതലാണിപ്പോള്‍.

ഏത് കണക്കെടുത്ത് അവലോകനം ചെയ്താലും പട്ടണങ്ങളിലേക്കുള്ള കുടിയേറ്റം ഇന്നത്തെ അവസ്ഥയില്‍ കുറയാന്‍ സാധ്യത ഒട്ടുമില്ല. അതുകൊണ്ട് കേരളത്തിലെ ജനസാന്ദ്രത 859 ല്‍ നിലനിറുത്തിയാലും പട്ടണങ്ങളിലെ ജനസന്ദ്രത വര്‍ദ്ധിച്ചുകൊണ്ട് തന്നെ ഇരിക്കും. ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളൊക്കെ ഈ കുടിയേറ്റത്തിന്റെ ആക്കം കൂട്ടുന്നവയുമാണ്.



kaalidaasan said...







>>>>>The population growth in kerala has already reached the bottom and now on ( 10 years from now) it is going to pick up.

Mark my words! <<<<<



What is the evidence for that speculation?



kaalidaasan said...







>>>>>കേരളം മഴ പുഴ വനം മല ഇത്യാദികള്‍ കൊണ്ട് നിറഞ്ഞത് കാരണം ഒരു വ്യവസായതിന്നു വേണ്ട ഇന്ഫ്രാ സ്ട്രക്ചറിന്നു ഉതുകുന്ന ലാന്ഡ് സ്കേപ്പ് അല്ല. അതിനാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ജോലി സാധ്യധ ഇല്ല.<<<<<


സജ്നബുര്‍,

കേരളം വ്യവസയാത്തിനു യോജിച്ചതെല്ലെങ്കില്‍ കേരളത്തിനു യോജിച്ച തൊഴില്‍ സംരംഭങ്ങളുണ്ടാക്കണം.

കേരളത്തില്‍ ജോലി സാധ്യത ഇല്ല എന്നതാണോ അതോ മലയാളികള്‍ എല്ലാ ജോലിയും ചെയില്ല എന്നതാണോ ശരി?

കേരളത്തിലെ നിര്‍മ്മാണ മേഘലയിലെ മുഴുവന്‍ തൊഴിലാളികളും അന്യസംസ്ഥാനത്തു നിന്നുള്ളവരാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?



kaalidaasan said...







>>>>>നല്ലൊരു ശതമാനം വരുമാനത്തിനായി സര്ക്കാളരിനു മദ്യപാനികളെ ശ്രിഷ്ടിക്കേണ്ടി വരുന്നു പ്രവാസികളെ ആശ്രയിക്കേണ്ടിയും വരുന്നു. മറ്റു സംസ്ഥാനങ്ങിളില്‍ നിന്നുള്ള പ്രവാസികള്‍ തിരിച്ചു നാട്ടില്‍ സെറ്റില്‍ ചെയ്യുമ്പോള്‍ മലയാളികള്‍ നട്ടംതിരിയുന്നു.<<<<<


സജ്നബുര്‍,

ഈ വിഷയം നമ്മള്‍ ഏത് കോണില്‍ നിന്നും കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇതിന്റെ ഗുണദോഷങ്ങള്‍.

മദ്യ വില്‍പ്പനയില്‍ നിന്നും നല്ല വരുമാനം സര്‍ക്കാരിനുണ്ട് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ പ്രവാസികളെ സര്‍ക്കാര്‍ ആശ്രയിക്കുന്നു എന്നതത്ര ശരിയാണോ?

ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം per capita income  കേരളത്തില്‍ മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതലാണ്.

http://business.rediff.com/slide-show/2010/jun/28/slide-show-1-kerala-is-actually-first-in-per-capita-income.htm

According to the Consumer Pyramid, Kerala ranks first, and not sixth, in terms of per capita household income.

Kerala's per capita income in 2009 at Rs 63,000 was the highest among all states in the country. It is way ahead of Delhi (Rs 55,000). Punjab is a distant third with Rs 42,000.

The official per capita NSDP understates the income of Kerala households by 22 per cent at Rs 49,000. It also overstates the income of Delhi households by a massive 65 per cent at Rs 90,500. Punjab is overstated by 22 per cent.

ഇത്ര വരുമാനം ഉണ്ടായിട്ടും സര്‍ക്കാരിനു മദ്യ വില്‍പ്പനയെ ആശ്രയിക്കേണ്ടി വരുന്നു എങ്കില്‍ പ്രശ്നം mismanagement ആണ്. വരുമാനത്തിന്‌ ആനുപാതികമായി നികുതി പരിച്ചാല്‍ തീരുന്ന പ്രശ്നമേ ഇതിലുള്ളു.
ill be able to put comments here.



kaalidaasan said...







>>>>>മത തീവ്രവാദം കേരളത്തില്‍ അധികാര കേന്ദ്രങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു വരുന്നു ഇതിനു ഒരു എളുപ്പമാര്ഗം എന്ന നിലക്ക് uncontrolled reproduction അവര്ക്ക് പ്രോല്‍സാഹിപ്പിക്കേണ്ടി വരുന്നു. With slogan… വാ കീറിയ ദൈവം…<<<<<


സജ്നബുര്‍,

ഈ അഭിപ്രായത്തോട് എനിക്ക് യോജിക്കാന്‍ ആകുന്നില്ല.

മത തീവ്രവാദം കേരളത്തില്‍ ശക്തി പ്രാപിച്ചത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടക്കാണ്. പക്ഷെ ആ കാലയളവില്‍ കേരളത്തിലെ ജനസംഖ്യ വര്‍ദ്ധനവ് വളരെയധികം കുറയുകാണു ചെയ്തത്.

1951ല്‍ , 1.32 കോടിയായിരുന്ന കെരള ജനസംഖ്യ ക്രമമായി വര്‍ദ്ധിച്ചു വന്ന് 1991ല്‍ 2.91 കോടിയായി. പക്ഷെ പിന്നീടാ വളര്‍ച്ചയുടെ തോതു കുറഞ്ഞു. 2001ല്‍ 3.2 കോടിയും, 2011 ല്‍ 3.3 കോടിയും ആയി വര്‍ദ്ധിച്ചതേ ഉള്ളു. മത തീവ്രവാദത്തിനു വേണ്ടിയുള്ള uncontrolled reproduction ഉണ്ടെങ്കില്‍ കഴിഞ്ഞ പതിറ്റാണ്ടിലാണത് കൂടുതലായി വേണ്ടിയിരുന്നത്. ഇപ്പോഴും വേണമായിരുന്നു. പക്ഷെ കണക്കുകള്‍ അതിനെ സാധൂകരിക്കുന്നില്ല.
ജിഹാദിനും പ്രേഷിത വേലക്കും ആളേക്കൂട്ടാന്‍ വേണ്ടി കൂടുതല്‍ ഉത്പാദിപ്പിക്കുന്നു എന്നത് അടിസ്ഥാനമില്ലാത്ത ഒരു speculation ആയിട്ടാണെനിക്ക് തോന്നുന്നത്.

ഇന്നത്തെ തോതു വച്ച് മുസ്ലിം ഉത്പാദനം ഏറ്റവും കൂടുതലുള്ള രാജ്യമാണ്, ഇന്‍ഡ്യ. പക്ഷെ ഇന്‍ഡ്യയില്‍ നിന്നാണു ജിഹാദികള്‍ ഏറ്റവും കുറവുള്ളതും. ജിഹാദി ആകാന്‍ കൂടുതല്‍ എണ്ണം വേണമെന്ന അഭിപ്രായവും എനിക്കില്ല. അതൊക്കെ ഒരു തീവ്രവിശ്വാസമാണ്. കേരളത്തില്‍ ഉത്പാദനം ഏറ്റവും അധികം  കുറച്ചു എന്നവകാശപ്പെടുന്ന ഹിന്ദുക്കളിലെ ആര്‍ എസ് എസ് തീവ്രവാദികള്‍ക്ക് ശക്തമായ സ്വാധീനം കേരളത്തിലുണ്ട്.

കേരളത്തിലെ ജനസംഖ്യ ഏറ്റവും വര്‍ദ്ധിച്ച നാളുകളിലും ജിഹദികളാകാന്‍ മുസ്ലിങ്ങളും,പ്രേഷിതനാകാന്‍, ക്രിസ്ത്യാനിയും, ആര്‍ എസ് എസുകാരനാകാന്‍ ഹിന്ദുവും ഉത്പാദനം ​കൂട്ടി എന്നൊന്നും ഞാന്‍ ചിന്തിക്കുന്നില്ല.

അന്നുമിന്നും കേരളത്തിലെ എല്ലാ മനുഷ്യരും ഒരു പോലെ ഇണ ചേരുന്നു. രണ്ട് പതിറ്റാണ്ടു മുമ്പു വരെ എല്ലാവരും ഒരേ പോലെ ഉത്പാതിപ്പിച്ചിരുന്നു. ചില സംസ്കാര സമ്പന്നര്‍ ഉത്പാദനം കുറച്ചിരിക്കാം. ഇണ ചേരുക എന്നത് ജീവികളുടെ അടിസ്ഥാന ചോദനയാണ്. ഇണ ചേര്‍ന്നപ്പോള്‍ ഗര്‍ഭമുണ്ടായിപ്പോയതല്ലാതെ ജിഹാദികളാക്കാന്‍ വേണ്ടി ആരും തന്നെ ഗര്‍ഭമുണ്ടാക്കിയതായി ഞാന്‍ കരുതുന്നില്ല. ആണ്ടുതോറും പ്രസവിക്കാന്‍  ശേഷിയുള്ള മനുഷ്യജീവികളില്‍ പലരും  ആണ്ടുതോറും  പ്രസവിച്ചു. വിവരവും വിദ്യാഭ്യാസവും  നേടിയപ്പോള്‍ ഇത് ശരിയല്ല എന്ന് തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവര്‍ അത് നിയന്ത്രിക്കാനും ആരംഭിച്ചു. വിവരവു വിദ്യാഭ്യാസവും കുറഞ്ഞിരുന്ന ഉത്തരകേരളത്തിലെ മുസ്ലിങ്ങള്‍ അതിനു ശ്രമിച്ചില്ല. അതറിവില്ലായ്മ കൊണ്ടാണ്. അല്ലാതെ ജിഹാദിനെ ആളേക്കൂട്ടാന്‍ മനപ്പുര്‍വമല്ല. അവര്‍ക്കു വിവരവും വിദ്യാഭ്യാസവും ലഭിച്ച ക്രമമനുസരിച്ച് അവരും ഈ പരിപാടി നിയന്ത്രിക്കുന്നു.

കേരളത്തില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും  ഏതാണ്ട് ഒരേതോതിലാണു പ്രത്യുത്പാദനം നടത്തുന്നത്. പക്ഷെ ക്രിസ്ത്യാനികളുടേതിനെ പ്രേഷിതവേലക്കു വേണ്ടി എന്നു വിശേഷിപ്പിക്കുന്നതുപോലെ, ഹിന്ദുകളുടെ ഉത്പാദനം വിശേഷിപ്പിക്കപ്പെടുന്നില്ല.

വിദ്യഭ്യാസനിലവാരത്തില്‍  കേരളത്തിലെ മൂന്നു സമുദായങ്ങളും ഒരേ തലത്തിലായിരുന്നപ്പോള്‍ അവരൊക്കെ ഒരു പോലെ ഉത്പാദിപിച്ചിരുന്നു. ഹിന്ദുക്കളും ക്രിസ്ത്യാനികളും വിദ്യാഭ്യാസം കൂടുതല്‍ നേടിയ തോതനുസരിച്ച് അവര്‍ ഉത്പാദനത്തില്‍ നിയന്ത്രണം കൊണ്ടു വന്നു. നിര്‍ഭാഗ്യവശാല്‍ മുസ്ലിം സമുദായം ആധുനിക വിദ്യാഭ്യസത്തിനു ആദ്യം പുറം തിരിഞ്ഞു നിന്നതുകൊണ്ട് അവര്‍ ഇക്കാര്യത്തിലും പിന്നിലായിപ്പോയി. അവര്‍  വിദ്യാഭ്യാസം നേടുന്ന മുറക്ക് സംസ്കാരമുള്ളവര്‍ ആയി മാറുന്നുണ്ട്. ഇതൊക്കെയല്ലേ യാഥാര്‍ത്ഥ്യങ്ങള്‍?

ഇന്നും പ്രാക്രുത മാസികാവസ്ഥയില്‍ ജീവിക്കുന്ന കുറച്ചു പേര്‍ കൂടുതല്‍  ഉത്പദിപ്പിക്കുന്നുണ്ടാകും. വളരെ ചെറിയ ഒരു ശതമാനം ​തീവ്രവാദപ്രവര്‍ത്തനത്തിനു വേണ്ടി കരുതിക്കൂട്ടിയും ചെയ്യുന്നുണ്ടാകും. . ഇതൊക്കെ പര്‍വതീകരിച്ച് കേരളം എന്തോ ആറ്റം ബോംബിന്റെ പുറത്തിരിക്കുന്നു എന്നൊക്കെ ഭീതി പടര്‍ത്തുന്നതും ദുര്‍വ്യാഖ്യാനമാണെന്നേ ഞാന്‍ പറയൂ.




kaalidaasan said...







>>>>>ജനനനിരക്ക് പൂജ്യമാക്കുകയോ?!! മരണനിരക്കിനേക്കാള്‍ കുറഞ്ഞ ജനനനിരക്ക് വരുമ്പോഴാണ് ജനസംഖ്യാ വളര്‍ച്ചാനിരക്ക് (Growth rate of population)പൂജ്യമോ നെഗറ്റീവോ ആകുന്നത്. ജനനനിരക്ക് പൂജ്യമാവുക എന്നാല്‍ എന്താണര്‍ത്ഥം? <<<<<


രവിചന്ദ്രന്‍,

ജനന നിരക്ക് പൂജ്യമാകുന്ന അവസ്ഥയേക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്. അത് അത്ഭുതം കൂറിയുള്ള ഒരു ചോദ്യമായിരുന്നു.

ജനസംഖ്യാ വിദഗ്ദ്ധര്‍ പറയുന്നു, കേരളം ആശാവഹമായ രീതിയില്‍ ജനസംഖ്യാ പ്രശ്നം കൈ കാര്യം ചെയ്യുന്നു. അടുത്ത 15 വര്‍ഷം കൊണ്ട് കേരളം നെഗറ്റീവ് ഗ്രോത്തില്‍ എത്തും, ഇപ്പോള്‍ തന്നെ ഭൂരിഭാഗം ​കുടുംബങ്ങളിലും രണ്ടു കുട്ടികളില്‍ അധികമില്ല, മൂന്നിലൊന്നു കുടുംബങ്ങളില്‍ ഒരു കുട്ടിയേ ഉള്ളു, ജസ്റ്റിസ് അയ്യരുടെ നിര്‍ദ്ദേശത്തിനു പ്രസക്തിയില്ല , എന്നൊക്കെ. അതൊന്നും ചെവിക്കൊള്ളാതെ ഇപ്പോള്‍ തന്നെ നിയമ നിര്‍മ്മാണം വഴി കുട്ടികളുടെ എണ്ണം നിയന്ത്രിക്കേണ്ട ഭയാനകമായ സ്ഥിതിവിഷേഷമാണിവിടെ എന്നൊക്കെ വാദിച്ചപ്പോല്‍ ചോദിച്ചു പോയതാണ്.


kaalidaasan said...







>>>>>മനുഷ്യരെ ഉത്പ്പാദിച്ച് പുറത്തുവിട്ട് കേമത്തരം നടിക്കുകയല്ല മറിച്ച് മലയാളിക്ക് മലയാളനാട്ടില്‍ അസ്തിത്വം ഉണ്ടാക്കുകയാണ് വേണ്ടത്. അതിനായി ജനസംഖ്യ നിയന്ത്രിക്കണം. അല്ലെങ്കില്‍ നാം ജനിപ്പിക്കുന്ന കുട്ടികള്‍ ഭാവിയില്‍ നമ്മെ നോക്കി ചിരിക്കും, അല്ലെങ്കില്‍ കരയും. <<<<<



രവിചന്ദ്രന്‍,

ജനസംഖ്യ നിയന്ത്രിക്കേണ്ട എന്നാരും വാദിക്കുന്നില്ല, നിയന്ത്രിക്കേണ്ടതുണ്ട്, നിയന്ത്രിക്കുന്നുണ്ട്.

ഇപ്പോള്‍ തന്നെ അഞ്ചില്‍ നാലു കുടുംബങ്ങളിലും രണ്ടു കുട്ടികളില്‍ കൂടുതലില്ല. മൂന്നിലൊന്നു കുടുംബങ്ങളില്‍ ഒരു കുട്ടിയേ ഉള്ളു. ഈ യഥാര്‍ത്ഥ്യം കാണാതെ രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നത് ശിക്ഷാര്‍ഹമയ കുറ്റമാക്കാനുള്ള നിര്‍ദേശത്തോടാണെതിര്‍പ്പ്. ആ നിര്‍ദ്ദേശം കേരളത്തില്‍ പ്രസക്തമല്ല. ഇല്ലാത്ത ഒരു നിഴലിനെതിരെയുള്ള ഒരു യുദ്ധമാണിത്. അതിനോടാണെതിര്‍പ്പ്.

കേരളത്തിലെ എല്ലാ മതത്തിലും പെട്ട 80- 90% ആളുകളും വളരെ ആത്മാര്‍ത്ഥമായി ജനസംഖ്യാ നിയന്ത്രണ യജ്ഞത്തില്‍ പങ്കാളികളാണ്. അത് മറച്ചു വച്ചിട്ട് ഇവിടത്തെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജിഹാദികളെയും  പ്രേഷിതരെയും സ്രുഷ്ടിക്കാന്‍ വേണ്ടി അനിയന്ത്രിതമായി പെറ്റു പെരുകുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

മൂന്നില്‍ കൂടുതല്‍ കുട്ടികളുള്ള അനേകം ഹൈന്ദവ കുടുംബങ്ങളെ എനിക്കറിയാം. അവരൊക്കെ സംസ്കാരമില്ലാത്തവരാണെന്നോ രാജ്യദ്രോഹികളാണെന്നോ അഭിപ്രായം ​എനിക്കില്ല.



kaalidaasan said...







>>>>>പുരാതനവസ്തു പോലെ സ്‌നേഹം നിഷേധിക്കപ്പെട്ട് വരാന്തയിലും വൃദ്ധസദനങ്ങളിലും തെരുവുകളിലും തള്ളപ്പെടുന്ന ഒരു വിഭാഗം. നമ്മെ നാമാക്കിയവാരണവര്‍. നമ്മുടെ ഇന്നിന്റെ നിര്‍മ്മിതാക്കള്‍. അവര്‍ക്ക് വേണ്ടി എന്തേ ആരും ആക്രോശിക്കുന്നില്ല? കുഞ്ഞിനെ ലാളിക്കാനും കൊഞ്ചിക്കാനും പരസ്പരം മത്സരിക്കുന്ന സമൂഹം എന്തേ അവരോട് സ്‌നേഹത്തോടെ ഒരു വാക്ക് പറയുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല? കുഞ്ഞുങ്ങളെ ജനിപ്പിച്ച് സമാധാനവും സന്തോഷവും സുരക്ഷിതത്വവും ഉറപ്പിക്കുന്നവര്‍ എന്തുകൊണ്ട് വൃദ്ധസദനങ്ങളുടെ ആവശ്യകതയെപ്പറ്റി വാചാലരായി വശംകെടുന്നു? <<<<<

രവിചന്ദ്രന്‍,

ഇത് കേള്‍ക്കുമ്പോള്‍ ചിരിക്കണോ കരയണോ എന്നെനിക്കറിഞ്ഞുകൂട.

ഈ ചോദ്യം നെഗറ്റീവ് പോപ്പുലേഷന്‍ ഗ്രോത്തിനു വേണ്ടി വാദിക്കുന്നവരൊക്കെ സ്വയം ചോദിക്കേണ്ട ചോദ്യമാണ്.

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള റിപ്പോര്‍ട്ടിലാണീ വൃദ്ധസദനങ്ങളുടെ വിഷയം കടന്നു വരുന്നതുതന്നെ. കേരളത്തില്‍ -3% നെഗറ്റീവ് ഗ്രോത്ത് രേഖപ്പെടുത്തപ്പെട്ട പത്തനംതിട്ട ജില്ലയില്‍.

എന്റെ നാട്ടില്‍ ഇതില്ല. അടുത്ത പ്രദേശങ്ങളിലും ഇല്ല . പത്തനംതിട്ട ജില്ലയിലെ ചെറുപ്പക്കരായവര്‍ നാടുവിട്ട് വിദേശത്തേക്ക് പോയതാണവിടെ ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന നെഗറ്റീവ് ഗ്രോത്തുണ്ടാകാന്‍ കാരണം. നെഗറ്റീവ് ഗ്രോത്തുണ്ടായാല്‍ എന്തു സംഭവിക്കും എന്നതിന്റെ സൂചനയാണീ വൃദ്ധസദനങ്ങള്‍. ഈ ചെറുപ്പക്കാര്‍ പത്തനംതിട്ട ജില്ലയില്‍ ഇപ്പോഴുമുണ്ടെങ്കില്‍ കണക്കിലെ നെഗറ്റീവ് ഗ്രോത്ത് ഉണ്ടാകില്ലായിരുന്നു.


ഈ വയസായവരെ എന്തു ചെയ്യണമെന്നും താങ്കള്‍ പറഞ്ഞിട്ടുണ്ട്.

യന്ത്രവല്‍ക്കരണവും സാങ്കേതികതയും വര്‍ദ്ധിച്ചുവരുന്ന കാലത്തില്‍ 10 ചെറുപ്പക്കാര്‍ക്ക് ചെയ്യാനാവുന്ന കാര്യം ഒരു വയസ്സന് ഒരു കഌക്കു കൊണ്ട് ചെയ്യാനാവും. നൂറ് പേര്‍ ചെയ്യുന്ന കായികാദ്ധ്വാനം ഒരു ചെറിയ യന്ത്രത്തിന് നിര്‍വഹിക്കാനാവും.

വയസന്‍മാരേക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുക. അവര്‍ക്ക് ബോറടിക്കില്ല. അവര്‍ സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്യും. ഗ്റോത്ത് നെഗറ്റീവായാലും പ്രശ്നമില്ല. ആരംഭം പത്തനംതിട്ട യില്‍ നിന്നു തന്നെ ആകട്ടേ.

നെഗറ്റീവ് ഗ്രോത്തിനു വേണ്ടി വാദിക്കുന്നവര്‍  വയസന്‍മാരെയൊക്കെ പണിശാലകളിലേക്കയക്കുക. നെഗറ്റീവ് ഗ്രോത്ത് വേണ്ട എന്ന്  വാദിക്കുന്ന ഞാനൊക്കെ ഞങ്ങളുടെ വയാസയവരെ സംരക്ഷിച്ചുകൊള്ളാം. അവര്‍ക്ക് ആവശ്യമായ വിശ്രമവും മറ്റും നല്‍കി അവരെ ശുശ്രൂക്ഷിച്ചു കൊള്ളാം.

വയസായവരെ വഴിയരുകിലും അനാഥശാലകളിലും തള്ളുന്നത് പത്തനം തിട്ടയൊഴികെയുള്ള ജില്ലകളിലെ അപൂര്‍വ കാഴ്ചയേ ആകുന്നുള്ളു. മലയാളിയുടെ പൊതു സ്വഭാവമൊന്നുമല്ല. പത്തനംതിട്ടയില്‍ അതിനു പറയുന്ന പേരാണ്, വൃദ്ധസദനങ്ങളെന്ന്. എന്നേപ്പോലെയുള്ളവര്‍ക്ക് ഏതായാലും അത് വേണ്ട. വളര്‍ത്തി വലുതാക്കിയ അവര്‍ക്ക് ഇനി വിശ്രമം വേണമെന്നാണെന്റെ ചിന്ത. അതിനവരെ എന്റെ കൂടെ താമസിപ്പിച്ച്, അവര്‍ക്ക് ഒരു കുറവും കൂടാതെ നോക്കും. വയസു കാലത്ത് അവര്‍ ജോലി ചെയ്യണമെന്ന് അഗ്രഹമുള്ളവര്‍ അതൊക്കെ ചെയ്യിക്കുന്നതില്‍ എനിക്കല്‍പ്പം  വേദനയുണ്ടെന്നു കൂടി പറയട്ടേ. ഏതായാലും എന്റെ മാതാപിതക്കളെ വയസു കാലത്ത് ജോലി ചെയ്യാന്‍ ഒരു യന്ത്രവും വങ്ങിക്കൊടുത്ത് ഞാന്‍  അയക്കില്ല. അത് തീര്‍ച്ചയാണ്.




kaalidaasan said...







>>>>>ആര്‍ക്കെങ്കിലും നേതൃത്ത്വം, അധികാരകേന്ദ്രം തുടങ്ങിയ ചക്കരക്കുടങ്ങള്‍ കയ്യിലെത്താന്‍ ജനസംഖ്യ നോക്കി അസ്വസ്തപ്പെടെണ്ട.
എന്നും "ന്യൂനപക്ഷ" സമുദായക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ് അവയെല്ലാം. ബ്രാമണര്‍ നൂറ്റാണ്ടുകള്‍ സുഖമനുഭവിച്ചത്.<<<<<



വാസ്തവം

കേരള മുഖ്യ മന്ത്രിമാര്‍.

ഇ എം ശങ്കരന്‍ - നൂനപക്ഷ സമുദായം
ആര്‍ ശങ്കര്‍ - ഭൂരിപക്ഷ സമുദായം
ഇ എം ശങ്കരന്‍ -ന്യൂനപക്ഷ സമുദായം
സി അച്യുതമേനോന്‍ - ന്യുനപക്ഷ സമുദായം
കെ കൌണാകരന്‍ - ന്യൂനപക്ഷ സമുദായം
എ കെ അന്റണി ന്യൂനപക്ഷം
സി എച് മൊഹമ്മദ് കോയ -ന്യൂനപക്ഷ സമുദായം
പി കെ വാസുദേവന്‍ നായര്‍ - ന്യൂനപക്ഷം
ഇ കെ നായനര്‍ - ന്യൂനപക്ഷം
കെ കരുണാകരന്‍ -ന്യൂനപക്ഷം
നായനാര്‍ - ന്യൂന പക്ഷം
കരുണാകരന്‍ -ന്യൂന പക്ഷം
ആന്റണി - ന്യൂനപക്ഷം
നായനാര്‍ - ന്യൂനപക്ഷം
ആന്റണി -ന്യൂന പക്ഷം
നായനാര്‍ - ന്യൂന പക്ഷം
ആന്റണി -ന്യൂനപക്ഷം
ഉമ്മന്‍ ചാണ്ടി- ന്യൂനപക്ഷം
വി എസ് അച്യുതാനനദന്‍ - ഭൂരിപക്ഷം
ഉമ്മന്‍ ചാണ്ടി- ന്യൂനപക്ഷം 




kaalidaasan said...







>>>ചില സത്യങ്ങള്‍ :

1 .total fertility rate കുറയ്ക്കുക ആണ് ബംഗ്ലാദേശിന്റെ ജനസംഖ്യ നിയന്ത്രണ പ്രോഗ്രാം ഇന്റെ മുഖ്യ ലക്‌ഷ്യം (BANGLADESH POPULATION POLICY 2004)

2 .പാകിസ്ഥാന്‍ ഗവണ്മെന്റ് ഇന്റെ ലക്‌ഷ്യം total fertility rate 5 വര്ഷം കൊണ്ട് 4 ആക്കാനും 2020 ഓടെ 2 ആക്കുകയും ആണ് (United Nations report 2001 )

3 .ഇസ്ലാമിസ്റ്റുകളുടെ മാതൃക രാജ്യമായ ഇറാനിലെ total fertility rate 2.04 ആണ്.

നമ്മുടെ മത നേതാക്കള്‍ക്ക് കേരളത്തില്‍ മാത്രം ജനസംഖ്യ നിയന്ത്രണം മത വിരുദ്ധം.....എന്തൊരു കാപട്യം <<<


ഇവരൊക്കെ ഇത് ചെയ്യുന്നത് നല്ല കാര്യം. കയ്യടിച്ച് അതിനെ സ്വാഗതം ചെയ്യാം.

ഇവരുടെ ഈ ലക്ഷ്യങ്ങളേക്കുറിച്ചൊക്കെ അവബോധമുള്ള മനോജിനു കേരളത്തിലെ ഇപ്പോഴത്തെ fertility rate എത്രയാണെന്നറിയാമോ?



kaalidaasan said...







>>>എന്തു കൊണ്ട് പ്രാവര്തികമാക്കുന്നില്ല?. ഇതെല്ലം കേള്ക്കാ ന്‍ നല്ല സുഖമുണ്ട്. പക്ഷെ ആര്, എവിടെ, എപ്പോള്‍, എങ്ങിനെ ഈ വിഷയങ്ങള്‍ കൂടി ഇതിനു പുറകെ വരുന്നുണ്ട്. <<<

Sajnabur,


ഒന്നുകില്‍ ഭരണ നേതാക്കളുടെ പരാജയം.അല്ലെങ്കില്‍ അവരെ തെരഞ്ഞെടുക്കുന്ന ജനതയുടെ പരാജയം.

ജനസംഖ്യ നെഗറ്റീവ് ഗ്രോത്ത് ആക്കിയാലും സെറോ ഗ്രോത്ത് ആക്കിയാലും കേരളത്തില്‍ ഇതൊക്കെ ഉണ്ടാകണമെങ്കില്‍ ഇച്ഛാശക്തിയുള്ള ഭരണം വേണം. ജനസംഖ്യ അല്‍പ്പം കൂടിയാലും അതിനെ നേരിടാനുള്ള ആര്‍ജ്ജവം വേണം.



kaalidaasan said...







>>>ശരിയാണ് അതുകൊണ്ട് ഒരു നിയമം പ്രാബല്യത്തില്‍ വരുന്നതിനു എന്തിന്നു തടസ്സം. അയ്യരുടെ റിപ്പോര്ട്ടി ല്‍ നിലവില്‍ മൂന്നു കുട്ടികള്‍ ഉള്ളവര്‍ ഒന്നിനെ കൊല്ലനമെന്നോ, തീരെ ഉണ്ടാക്കരുതെന്നോ പറഞ്ഞില്ലെല്ലോ. രണ്ടു വരെ ആയിക്കൂടെ. ഇത് എത്രെയും പെട്ടെന്ന് നല്ലൊരു തലമുറയേ വാര്തെടുക്കില്ലേ.<<<

Sajnabur,


അടുത്ത 10 വര്‍ഷം കഴിയുമ്പോഴേക്കും കേരളം നെഗറ്റീവ് ഗ്രോത്തില്‍ എത്തുമെന്ന് വിദഗ്ദ്ധര്‍ പറയുമ്പോള്‍ ഇതുപോലെ ഒരു നിയമത്തിന്റെ ആവശ്യമുണ്ടോ?

സ്വാഭാവികമായി രണ്ടുകുട്ടികളോ അതില്‍ കുറവോ മാത്രമുള്ള ഒരു തലമുറ ഉണ്ടാകുമെങ്കില്‍ എന്താണിതുപോലെ ഒരു നിയമത്തിന്റെ പ്രസക്തി?

സ്വയം നിയന്ത്രണമുണ്ടെങ്കില്‍ എന്തിനാണൊരു നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നത്?



kaalidaasan said...







>>>ഇന്ന് ഏതു മേഖലയിലാണ് കേരളത്തില്‍ മതം കയ്യിടാത്തത് എന്ന് ഭൂതക്കന്നാടി വച്ച് നോക്കേണ്ടി വരും. മത വിഷയങ്ങളില്‍ തൊട്ടാല്‍ സര്ക്കാ രിന്റെ കയ്യും പൊള്ളും. <<<

Sajnabur,


വളരെ ശരിയാണ്. ഈ അവസ്ഥയില്‍ മതത്തെ കയ്യിടീക്കാതെ നോക്കുന്നതാണു ബുദ്ധി.

ക്രൈസ്തവ സഭയുടെ പ്രഖ്യാപിത നയം ജീവന്റെ പരിപാവനതയാണ്. ബീജത്തിനു വരെ ജീവന്റെ വില കല്‍പ്പിക്കുന്നവരാണവര്‍. സ്വയം ഭോഗം നടത്തിയാലും ഗര്‍ഭനിരോധന ഉറകള്‍ ഉപോയോഗിച്ചാലും  ബീജങ്ങള്‍  നശിച്ചു പോകുന്നതില്‍ വ്യാകുലരാണതിന്റെ നേതാക്കള്‍. എന്നു കരുതി അനുയായികളാരും  ഗര്‍ഭനിരോധനം സ്വീകരിക്കാതെ ഇരിക്കുന്നില്ല. കുഞ്ഞാടുകള്‍ മുഴുവന്‍ തന്നെ ഇപ്പോള്‍ ജനന നിയന്ത്രണം നടത്തുന്നു. മഹാഭൂരിപക്ഷം കുടുംബങ്ങളിലും  രണ്ടു കുട്ടികളേ ഉള്ളു. പുരോഹിതര്‍ പള്ളിയില്‍ വിളിച്ചു പറയും. ഇടയലേഖനങ്ങളെഴുതും. കുഞ്ഞാടുകള്‍ അത് വായിക്കും. കേള്‍ക്കും. മറക്കും. അതായിരുന്നു അവസ്ഥ.

അപ്രസക്തമായ ഒരു നിയമ നിര്‍ദേശത്തിലൂടെ ഇവിടെ മതങ്ങളെ കയ്യിടീപ്പിക്കുകയാണു ചെയ്തിരിക്കുന്നത്.




kaalidaasan said...







>>>>പ്രതികരണമായി മറ്റെന്തോ കണ്ടു. പറയട്ടെ, അതുമായി ബന്ധപ്പെട്ടതെന്ന് സങ്കല്‍പ്പിച്ച് പുറത്തുവിട്ട താങ്കളുടെ വ്യക്തിഗത ശപഥങ്ങളും ഇഷ്ടാനിഷ്ടങ്ങളും സൗഹാര്‍ദ്ദപൂര്‍വം വായിക്കുന്നുവെന്നല്ലാതെ ചര്‍ച്ചയില്‍ അവയ്‌ക്കൊക്കെ എന്തെങ്കിലും പ്രാധാന്യമുള്ളതായി കരുതുന്നില്ല. <<<<

രവിചന്ദ്രന്‍,

ഇത് വ്യക്തിപരമായ രീതിയിലേക്ക് കൊണ്ട് പോകേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

പ്രതികരണമായി മറ്റെന്തോ അല്ല എഴുതിയത്. പ്രതികരിക്കേണ്ടതു തന്നെയാണ്. എന്റെ ഇഷ്ടനിഷ്ടങ്ങളോ ശപഥങ്ങളൊ അല്ല ഞാന്‍ എഴുതിയത്. കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന രീതിയാണ്. ഇവിടെ ഭൂരിഭാഗം ​ആളുകളും അവരുടര്‍ മാതാപിതാക്കള്‍ പ്രായമായാല്‍ സദനങ്ങളിലോ അനാഥാലയങ്ങളിലോ തള്ളുന്നുന്നില്ല. അങ്ങനെയുള്ള ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അതാണു നാട്ടുനടപ്പ് എന്നു പറയുന്നത് ഒട്ടും ആശാസ്യമല്ല. താങ്കള്‍ ജനിച്ചു വളര്‍ന്നതും ഇപ്പോള്‍ ജീവിക്കുന്നതുമായ നാട്ടില്‍ അതാണോ സാധാരണ ആളുകള്‍ ചെയ്യാറ്? താങ്കള്‍ താങ്കളുടെ മാതാപിതാക്കളെ കായിക ശേഷി കുറഞ്ഞ ജോലികള്‍ക്ക് അയക്കുന്നുണ്ടോ? ആണെങ്കില്‍  കൂടുതലൊന്നും എനിക്ക് പറയാനില്ല.

എന്റെ നാട്ടില്‍ അങ്ങനെ ഇല്ല. അവിടെ വയസായവരെ അവരുടെ മക്കള്‍ സംരക്ഷിക്കുന്നു. സര്‍ക്കാരിനോ സമൂഹത്തിനോ ബാധ്യത ആക്കുന്നുമില്ല. ഇത് എന്റെ ശപഥമോ ഇഷാനിഷ്ടമോ അല്ല. ഞാന്‍ എന്റെ കണ്ണുകൊണ്ട് ചുറ്റും കാണുന്ന യാഥര്‍ത്ഥ്യമാണ്. അത് നല്ലതാണെന്ന തിരിച്ചറിവുകൊണ്ട് ഞാനുമത് ചെയ്യുന്നു.

കേരളത്തില്‍ മനുഷ്യര്‍ക്ക് ജോലിയില്ല അവരെ കൂട്ടത്തോടെ ഉത്പാദിപ്പിച്ച് പുറത്തേക്ക് വിടുന്നു, എന്നൊക്കെ എഴുതിയ മഷി ഉണങ്ങുന്നതിനു മുന്നേ എഴുതുന്നു.

വയസ്സായവര്‍ക്കും നിര്‍ണ്ണായക സ്വാധീനം ചെലുത്താവുന്ന രീതിയില്‍ നമ്മുടെ സാമൂഹിക-തൊഴില്‍ പരിസരങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ട്, എന്നും.

ഇതില്‍ ഏതാണു വിശ്വസിക്കേണ്ടത്?




kaalidaasan said...







>>>>വ്യദ്ധസദനങ്ങളും വൃദ്ധജനപരിത്യാഗവും സംഭവിക്കുന്നത് നെഗറ്റീവ് ഗ്രോത്തുകൊണ്ടല്ല. പുകഴ്ത്തി പാടിയതുപോലെ അത് പത്തനംതിട്ടയുടെ മാത്രം പുണ്യവുമല്ല. <<<<


രവിചന്ദ്രന്‍,

വ്യദ്ധസദനങ്ങളും വൃദ്ധജനപരിത്യാഗവും  പത്തനംതിട്ടയുടെ മാത്രം പുണ്യമാണോ കേരളം മുഴുവനുമുള്ള പുണ്യമാണോ എന്നൊന്നും ഞാന്‍ പറഞ്ഞില്ല.

പത്തനം തിട്ട ജില്ലയില്‍ നെഗറ്റീവ് ഗ്രോത്ത് രേഖപ്പെടുത്തി. അവിടത്തെ സാമൂഹിക അവസ്ഥയേക്കുറിച്ചുള്ള വിവരങ്ങളുണ്ടോ എന്നോട് ചോദിച്ചു. അത് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് ഞാന്‍ നല്‍കി. അത് തെറ്റാണെങ്കില്‍ വിശ്വസനീയമായ മറിച്ചുള്ള ഏത് റിപ്പോര്‍ട്ട് തന്നാലും ഞാന്‍ സ്വീകരിക്കാം.

വൃദ്ധസദനങ്ങളും വൃദ്ധജനപരിത്യാഗവും സംഭവിക്കുന്നത് നെഗറ്റീവ് ഗ്രോത്ത് കൊണ്ടാണെന്ന് ഞാന്‍ ഒരിടത്തും സാമാന്യ വത്കരിച്ചില്ല. വൃദ്ധസദനങ്ങളും അനാഥശാലകളും ശരണാലയങ്ങളും  കേരളത്തിലനേകമുണ്ട്.


പത്തനം തിട്ടയില്‍ മരണനിരക്ക് ജനനനിരക്കിനേക്കാള്‍ കുറവാണെന്നാണെന്റെ അറിവ്. എന്റെ ധാരണ തെറ്റാണെങ്കില്‍ തിരുത്തുക. എങ്കില്‍ പിന്നെ അവിടെ എങ്ങനെ നെഗറ്റീവ് ഗ്രോത്തുണ്ടായി? താങ്കള്‍ എന്നെ പറഞ്ഞു മനസിലാക്കിക്കുക. അവിടെ മരണ നിരക്ക് ജനന നിരക്കിനേക്കാള്‍ കൂടുതലാണെന്നുള്ള ഒരു റിപ്പോര്‍ട്ട് കാണിച്ചാല്‍ മതി ഞാന്‍ വിശ്വസിച്ചുകൊള്ളാം.

പത്തനംതിട്ടയിലുള്ളത് വെറും വൃദ്ധസദനങ്ങളല്ല. പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളതുപോലെയുള്ള care home കളാണവിടെ. കേരളത്തില്‍ ആദ്യമായി അതുണ്ടായത് പത്തനംതിട്ടയിലാണെന്നാണെന്റെ അറിവ്. അതിന്റെ കാരണം വൃദ്ധജനപരിത്യാഗവുമല്ല. അവിടെനിന്ന് കുറെയധികമാളുകള്‍ യൂറോപ്പിലേക്കും  അമേരിക്കയിലേക്കും കുടിയേറി. അവരുടെ രണ്ടാം തലമുറ ഇന്‍ഡ്യയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. മാതാപിതാക്കളെ അവര്‍ അവിടേക്കു കൊണ്ടുപോയെങ്കിലും അവിടവുമായി പൊരുത്തപ്പെടാന്‍ ആകാത്തതുകൊണ്ട് പലരും തിരിച്ചു പോന്നു. ആരോഗ്യവും ചുറുചുറുക്കുമുള്ള കാലത്തോളം അവര്‍ ഒറ്റക്ക് ജീവിച്ചു. പലതിനും സഹായം വേണമെന്ന അവസ്ഥയായപ്പോള്‍ ഒറ്റക്കു താമസിക്കുന്നത് സുരക്ഷിതമല്ല എന്നു മനസിലായി. അപ്പോള്‍ കുറച്ചു പേര്‍ ചേര്‍ന്ന് തുടങ്ങിയതാണീ care home കള്‍. അവിടെ ജീവിക്കാന്‍ ഭാരിച്ച പണച്ചെലവുമുണ്ട്. അമേരിക്കയിലേക്കോക്കെ മാതാപിതാക്കളെ കൊണ്ടു പോകുന്നത് പ്രായോഗികമല്ല എന്നു മനസിലാക്കിയ മക്കള്‍ അവരെ നാട്ടിലെ care home കളില്‍ ആക്കുന്നു.

പത്തനംതിട്ടയില്‍ കഴിഞ്ഞ ദശകത്തില്‍ 3% ആളുകളുടെ കുറവു വന്നിട്ടുണ്ട്. അതിന്റെ കാരണങ്ങളില്‍  പ്രധാനപ്പെട്ട ഒന്നാണ്, അവിടെ നിന്നും ആളുകള്‍ പുറത്തേക്ക് പോയത്. അത് നെഗറ്റീവ് ഗ്രോത്ത് ആയി കണക്കുകളില്‍ കാണുന്നു. മാതാപിതാക്കളെ നോക്കാന്‍ കുറെയേറെ മക്കള്‍ അവിടെ ഇല്ലാതായത് ഈ പുറത്തേക്കുള്ള പോക്കിന്റെ ഫലമാണ്. അതിന്റെ പരിണതി അവിടെ care home കള്‍ കൂടൂതലായി ഉണ്ടായി എന്നതും.

ഇതൊക്കെ ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍.


kaalidaasan said...







>>>>മുതിര്‍ന്ന പൗരന്‍മാര്‍ക്കു കൂടി നിര്‍ണ്ണായക സ്വാധീനം ചെലുത്താവുന്ന രീതിയില്‍ സാമൂഹിക-തൊഴില്‍ പരിസരങ്ങള്‍ മാറിയിട്ടുണ്ടെന്നത് പച്ച പരമാര്‍ത്ഥം. <<<<


രവിചന്ദ്രന്‍,

തൊഴില്‍ പരിസരങ്ങള്‍ മാറിയോ ഇല്ലയോ എന്നതല്ലല്ലോ വിഷയം. വയസായവര്‍  ജോലി ചെയ്യുന്ന കാര്യമല്ലേ താങ്കളിവിടെ പറഞ്ഞത്., അവര്‍ക്കു കൂടി ജോലി ചെയ്യത്തക്ക രീതിയില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍  തീര്‍ച്ചയായും ചെറുപ്പക്കാര്‍ക്കുള്ള തൊഴിലവസരങ്ങളും വര്‍ദ്ധിച്ചിട്ടുണ്ടാകണം. അത് സാമാന്യ യുക്തി.

മുതിര്‍ന്ന പൌരന്‍മാര്‍ ജോലി ചെയ്തുകൊള്ളണം എന്ന ഒരു നിയമം ഇന്‍ഡ്യയിലില്ല. അവരെ ജോലിക്കയക്കുന്നത് അപ്പോള്‍ ഒരാളുടെ ഇഷ്ടാനിഷ്ടങ്ങളില്‍ വരും. അവരെ ജോലിക്കയക്കേണ്ട എന്നതും ഇഷ്ടാനിഷ്ടങ്ങളില്‍ വരും.
തൊഴില്‍ പരിസരങ്ങള്‍ മാറിക്കൊള്ളട്ടേ. മാറി എന്നു കരുതി വയസായവരെ തൊഴില്‍ ചെയ്യാന്‍ വിടണോ എന്ന വിഷയമാണു ഞാന്‍ പരാമര്‍ശിച്ചത്.

എന്റെ നാട്ടില്‍ മുതിര്‍ന്നപൌരന്‍മാരെ ജോലിക്കു വിടുന്ന രീതി ഇല്ല. ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ചില കുടുംബങ്ങളില്‍  ചിലര്‍ സ്വമേധയാ ജോലിക്കൊക്കെ പോകാറുണ്ട്. പക്ഷെ അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം.തൊഴില്‍ പരിസരങ്ങള്‍ മാറി. എങ്കില്‍ വയസായവര്‍ ജോലിക്ക് പോയ്ക്കോട്ടേ, എന്ന നിലപാടാര്‍ക്കുമില്ല. എന്റെ നാട്ടിലെ കര്യമായതുകൊണ്ട് എനിക്ക് ഉറപ്പിച്ചു പറയാന്‍ ആകും. അതാണങ്ങനെ പറഞ്ഞത്. അത് പുരോഗമിക്കുന്ന സ്വര്‍ഗ്ഗീയശൈലി കടം കൊണ്ടതുമല്ല. കൊള്ളമുതല്‍ പങ്കിട്ടെടുക്കാന്‍ എല്ലാ മലയാളികളും തയ്യാറാണ്, എന്ന രീതിയില്‍ ഇതിനെ കേരളം മുഴുവനുമുള്ള പ്രതിഭാസമായി വിലയിരുത്താനുള്ള വിവരവും എനിക്കില്ല.

ഒരായുസു മുഴുവന്‍ കഷ്ടപ്പെട്ട എന്റെ മാതാപിതാക്കള്‍ക്ക് വിശ്രമം കൊടുത്ത്, അവരെ സംരക്ഷിക്കണമെന്നത് എന്റെ ആഗ്രഹമാണ്. ശപഥമൊന്നുമല്ല. ജീവിതം എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠത്തില്‍ നിന്നാണു ഞാന്‍ ആ തീരുമാനത്തില്‍ എത്തിയത്. എന്റെ മാതാപിതാക്കളുടെ നല്ല കാലം മുഴുവന്‍ എനിക്കും സഹോദരങ്ങള്‍ക്കും വേണ്ടി കഷ്ടപ്പെട്ടു. പഠിപ്പിച്ചു, വളര്‍ത്തി വലുതാക്കി. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കി. അതിനവരോട് കാണിക്കുന്ന നന്ദി പ്രകടനം ആണ്, വയസു കലത്ത് അവരെ സംരക്ഷിക്കുക എന്നത്. അത് എന്റെ വ്യക്തിപരമായ വിശേഷങ്ങള്‍ വിളമ്പിയത്, ആണെന്ന ആക്ഷേപത്തെ ഞാന്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

ഒരയുസുമുഴുവന്‍ കഷ്ടപ്പെട്ട എന്റെ മാതാപിതാക്കള്‍ വിശ്രമിക്കുന്നതാണെനിക്കിഷ്ടം. അവരെ വീണ്ടും ജോലിക്കയക്കുന്നത് താങ്കളുടെ ഇഷ്ടം. അതിനെ ഞാന്‍ എതിര്‍ക്കില്ല. താങ്കള്‍ക്കുള്ളതുപോലെ എനിക്കും പാടില്ലേ ചില ഇഷ്ടങ്ങള്‍. ഞാന്‍ ചെയ്യുന്നത് മറ്റാരെങ്കിലും ചെയ്യണമെന്ന ഒരു വാശിയും എനിക്കില്ല. ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം അതായതുകൊണ്ട് അത് തുറന്നു പറഞ്ഞു എന്നു മാത്രം. മറ്റുള്ളവര്‍ മാതാപിതാക്കളെ എങ്ങനെ കൈ കാര്യം ചെയ്യണമെന്നതൊക്കെ അവരവരുടെ ഇഷ്ടം.



kaalidaasan said...







>>>>വലിയ ജനപ്പെരുപ്പമുണ്ടായിട്ടും തത്ഫലമുണ്ടായ നേട്ടങ്ങളില്‍ ഒരു കുറഞ്ഞ പങ്ക് നമുക്കും ലഭിക്കുന്നു. പക്ഷെ ദുര്‍മേദസ്സ് കുറേക്കൂടി കുറച്ചിരുന്നെങ്കില്‍ ഈ അവസരങ്ങളൊക്കെ കൂടുതല്‍ നല്ല രീതിയില്‍ഉപയുക്തമാക്കാമായിരുന്നു.<<<<


ദുര്‍മേദസ്സ് തനിയെ കുറഞ്ഞു വരുന്നുണ്ടെങ്കില്‍ കാര്യവിവരമുള്ളവര്‍ ഒരു ശസ്ത്രക്രീയ ചെയ്യാന്‍ ആലോചിക്കില്ല.

ദുര്‍മേദസ് കുറയുക മാത്രമല്ല മെലിയുവാനുള്ള ലക്ഷണങ്ങള്‍ കൂടി ഉണ്ടെങ്കില്‍ വേണ്ടേ വേണ്ട.




kaalidaasan said...







>>>എല്ലാറ്റിനും ഗുണദോഷങ്ങളുണ്ട്. ഇതൊക്കെ പഠിച്ചും പരിശോധിച്ചുമാണ് വിദഗ്ധര്‍ അഭിപ്രായം പറയുന്നത്, റിപ്പോര്‍ട്ടുണ്ടാക്കുന്നത്. <<<<


അപ്പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. അങ്ങനെ പഠിച്ചും പരിശോധിച്ചും ഒരു വിദഗ്ദ്ധന്‍ പറഞ്ഞ അഭിപ്രായമാണു താഴെ.

http://www.newuz.com/post/2011/09/30/Kerala-inching-towards-Great-Grey-Shock.aspx

Kerala inching towards Great Grey Shock


Kottayam : Going by the alarming fall in birth rate, Kerala would soon acquire the status of an 'old age home', says experts in demographic studies. A detailed analysis of 2011 Census report indicates that the present fertility rate of the state has plunged to 1.8.

Experts have warned that the present situation is quite similar to that of Japan in 1970s, where the fertility rate had gone down to a dismal 1.5. Japan witnessed a demographic shock because of the social burden of its rapidly aging society which left the country crippled.

Speaking to ‘Manorama Online’ , Dr P. Mohanachandran Nair, the Head of the Department of Demographic Studies, University of Kerala said that the imminent danger could be averted by ensuring a minimum of two children in every family.

"Prospective youth is the engine of growth which is inevitable for a prosperous future" , he said. He added that it is high time we stopped following the redundant " We two , but only one for us " norm.

According to statistical data, Pathanamthitta and Idukki districts have undergone a negative trend in population growth during the present decade (2001-2011). Pathanamthitta which had registered 3.84 growth rate in population during the previous decade (1991-2001), is now showing a dangerous decline of -3.12. The population growth rate in Idukki too has drastically fallen down to -1.93 from 7.03.

The population growth in the other four southern districts of Kerala, with the exception of Pathanamthitta and Idukki, is also found to be minimal at 0. 8 per cent. If the trend sustains further, the overall population of the state would start declining by 2025.

The larger picture too is far from satisfactory. Mohanachandran Nair says, “The provisional details of the census shows an overall decline of the population growth rate in entire South India." However, he added that the population growth rate is found to be higher in North India.

“This trend would make a corresponding impact in planning and implementation. Kerala will suffer the most as fund allocation for various schemes sponsored by the Centre would fall substaintially", he said.

വിദഗ്ധര്‍ അഭിപ്രായം പറയുന്നു, റിപ്പോര്‍ട്ടുണ്ടാക്കുന്നു എന്നൊക്കെ തത്ത പറയുമ്പോലെ പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല. അവര്‍ ഉണ്ടാക്കുന്ന റിപ്പോര്‍ട്ട് മനസിലാക്കാനുള്ള ശേഷിയും  ഉള്‍ക്കൊള്ളാനുള്ള മനസ്ഥിതിയും  കൂടി ഉണ്ടാകണം.




kaalidaasan said...







>>>>നാടിന്റെ പുരോഗമാനതിന്നായി ഒരു നിയമം പ്രാബല്യത്തില്‍ വരുത്തുന്നതും ജനങ്ങള്‍ കാലക്രമേണ പഠിച്ചു മനസ്സിലാകി തെറ്റ് തിരുത്തുന്നതും രണ്ടും രണ്ടു തന്നെയാണ്.<<<<


sajnabur,


തെറ്റ് എന്ന വാക്കിനോട് വിയോജിക്കുന്നു. 1959 ല്‍ ജസ്റ്റിസ് അയ്യര്‍ കേരളത്തിലെ നിയമ വകുപ്പ് മന്ത്രി ആയിരുന്നു. അന്നൊക്കെ സാധാരണ കുടുംബങ്ങളില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുമുണ്ടായിരുന്നു(സംസ്കാര സമ്പന്നരുടേതൊഴികെ). അപ്പോഴോഴോ പിന്നീടോ അതൊരു തെറ്റാണെന്ന് അദ്ദേഹം പറഞ്ഞതായി കേട്ടിട്ടില്ല.

കേരളത്തിലെ ജനസംഖ്യ വര്‍ദ്ധനവ് 24 % ഉണ്ടായിരുന്ന 1951-61 കലാഘട്ടത്തിലോ , 26% ഉണ്ടായിരുന്ന 1961-71 കലാഘട്ടത്തിലോ ഇത് തെറ്റായി അദ്ദേഹം വ്യാഖാനിച്ചു കേട്ടിട്ടില്ല. അദ്ദേഹം ജഡ്ജിയിയായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിധി പറഞ്ഞു നടന്ന കാലത്ത്, ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതുള്‍പ്പടെ, കേരളത്തിലെ ഭരണാധികാരികളാണ്, ജനസംഖ്യ നിയന്ത്രണത്തേക്കുറിച്ച്, മലയാളികളെ ബോധവാന്‍മരാക്കിയത്. കേരളത്തിലെ ജനസംഖ്യാ വിദഗ്ദ്ധര്‍ പറഞ്ഞ വിദഗദ്ധ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണതൊക്കെ ചെയ്തത്. അന്നു മുതല്‍ ക്രമമായി ജനസംഖ്യ വര്‍ദ്ധനവ് കുറഞ്ഞു വരുന്നു. ഇപ്പോള്‍ അത് 4.86% ആയി. കുറഞ്ഞുകൊണ്ടിരിക്കും എന്നു തന്നെയാണീ രംഗത്ത് പഠനം നടത്തുന്ന വിദഗ്ധരുടെ അഭിപ്രായം. 40 വര്‍ഷം മുമ്പ് വിദഗദ്ധാഭിപ്രയം ചെവിക്കൊള്ളാന്‍  മടിയില്ലായിരുന്നെങ്കില്‍ ഇന്നും അവരുടെ അഭിപ്രായം ചെവികൊള്ളുന്നതിനു മടിക്കേണ്ടതില്ല. വിദഗ്ദ്ധന്‍ എന്നു വെറുതെ ഒരു തമാശക്ക് അവകാശപ്പെടുന്നവരുടെ അഭിപ്രായമല്ല ചെവിക്കൊള്ളേണ്ടത്. ഈ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരുടെ അഭിപ്രായങ്ങളാണ്. അവരുടെ അഭിപ്രായങ്ങല്‍ തെറ്റാണെന്നും പറഞ്ഞ് വെല്ലുവിളിച്ചു നടക്കുന്ന മുറിവൈദ്യന്‍മാരെയല്ല വിശ്വസിക്കേണ്ടത്. അടുത്ത ഒരു ദശകം കഴിയുമ്പോഴേക്കും  കേരളം നെഗറ്റീവ് ഗ്രോത്തില്‍ എത്തും  എന്നാണിവരൊക്കെ ഒറ്റക്കെട്ടായി പറയുന്നത്. അത് ഒഴിവാക്കേണ്ട സ്ഥിതിയാണെന്നവര്‍ പറയുമ്പോള്‍, 30 വര്‍ഷത്തേക്കെങ്കിലും നെഗറ്റീവ് ഗ്രോത്താണു വേണ്ടതെന്നതൊക്കെ അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയാണ്.

ഇരുപതു വര്‍ഷം മുന്നേ പഠിച്ചു മനസിലാക്കി ജനങ്ങള്‍ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കിയ ഒരു കാര്യമാണു ജനസംഖ്യ നിയന്ത്രണം. അല്ലാതെ ഇനി പഠിച്ചു നടപ്പിലാക്കാന്‍ പോകുന്ന സംഗതിയല്ല. കേരളത്തിലെ തെക്കന്‍ ജില്ലകളിലെ എല്ലാ മതവിശ്വാസികളും അത് സ്വയം മനസിലാക്കി നടപ്പിലാക്കി. വടക്കന്‍ കേരളത്തിലെ മുസ്ലിങ്ങളില്‍ ചിലരും അത് മനസിലാക്കിയിട്ടില്ല. അത് വിവരക്കേടുകൊണ്ടാണ്. അല്ലാതെ ജിഹാദികളെ കൂട്ടാനുള്ള തന്ത്രമൊന്നുമല്ല. വളരെ ചെറിയ ഒരു വിഭാഗം ഹിന്ദുകള്‍ക്കും  ക്രിസ്ത്യാനികള്‍ക്കും രണ്ടില്‍ കൂടൂതല്‍ കുട്ടികളുണ്ട്. അവരെയൊക്കെ മനസിലാക്കിച്ചാല്‍ അവരും നടപ്പിലാക്കും.

80 % കുടുംബങ്ങളില്‍ ഒരു നിയമ നിര്‍മ്മാണവുമില്ലാതെ 2 കുട്ടികളായി. 33% കുടുംബങ്ങളില്‍ 1 കുട്ടിയേ ഉള്ളു. ജനങ്ങള്‍ അത് പഠിച്ചു നടപ്പാക്കിയതിന്റെ ലക്ഷണമാണീ കണക്കുകള്‍.


കേരളം ഈ വിഷയത്തില്‍ 20 വര്‍ഷങ്ങള്‍ മുന്നിലാണ്. കേരളം പോയ വഴിയിലൂടെയാണു ബാക്കി ഇന്‍ഡ്യ പോകുന്നത്. ഇതൊന്നും മനസിലാക്കാതെ ഒരു നിയമനിര്‍മ്മണം വേണമെന്നൊക്കെ ശഠിക്കുന്നത് അനാവശ്യമായ എടുത്ത് ചാട്ടമാണ്.

നാടിന്റെ പുരോഗമാനത്തിനാവശ്യമായ തരത്തിലുള്ള ജനസംഖ്യ നിയന്ത്രണം ഇന്ന് കേരളത്തിലുണ്ട്. ഒരു നിയമനിമര്‍മ്മാണത്തിലൂടെ നിയന്ത്രിക്കേണ്ട തരത്തില്‍ ജനസംഖ്യ വിസ്ഫോടനം ​ഇല്ല. അങ്ങനത്തെ അവസ്ഥയുള്ളത് ഉത്തര്‍ പ്രദേശ്, ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. അവിടെ ഇതുപോലെ ഒരു നിയമത്തിനു പ്രസക്തിയുണ്ട്. കേരളത്തില്‍ ഇല്ല. പക്ഷെ അതും നിയമപരമായി നിലനില്‍ക്കുമോ എന്ന് സംശയമാണ്. മനുഷ്യവാകശങ്ങള്‍ റദ്ദ് ചെയ്യാന്‍ സ്റ്റേറ്റിനവകാശമുണ്ട് എന്നൊക്കെ ഒരു വാദത്തിനു വേണ്ടി പറയാമെന്നല്ലാതെ. ഇതുപോലെ ഒരു നിയമം കോടതില്‍ നിലനില്‍ക്കുമോ എന്നും സംശയമുണ്ട്.



kaalidaasan said...







>>>>താങ്കള്ക്കു തോന്നുന്നുണ്ടോ എല്ലാ മതങ്ങളും ഒരേ അളവില്‍ സ്വയം പഠിച്ചു പ്രാവര്ത്തിക മാക്കുമെന്നു?. നല്ലൊരു മഴ പെയ്താല്‍ മതിയാകും പഠിച്ചതൊക്കെ മറക്കാന്‍. <<<<


sajnabur,


എന്തിനാണു മതങ്ങള്‍ പഠിച്ചു മനസിലാക്കുന്ന കാര്യത്തേപ്പറ്റി വളഞ്ഞു ചിന്തിക്കുന്നത്? ഇതുവരെ നേടിയ നേട്ടങ്ങളൊക്കെ മതങ്ങള്‍ പഠിച്ചു മനസിലാക്കിയിട്ടാണെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്. ജനങ്ങളെയല്ലേ പറഞ്ഞു മനസിലാക്കേണ്ടത്? അനാവശ്യമായി മതത്തെ ഇവിടേക്ക് വലിച്ചിഴക്കുന്നതൊക്കെ എന്തിനാണ്?


ക്രിസ്തുമതം ജനനനിയന്ത്രണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നവരാണ്. പക്ഷെ ആ മതത്തിലെ ഭൂരിഭാഗം പേരും ജനനനിയന്ത്രണം  പ്രാവര്‍ത്തികമാക്കുന്നു. അതിന്റെ അര്‍ത്ഥം മതത്തിന്റെ ശാസനകളോ കല്‍പ്പനകളോ അല്ല കേരളത്തിലെ ക്രിസ്ത്യാനികള്‍ പിന്തുടരുന്നതെന്നല്ലേ? ആ മതത്തിലെ മഹഭൂരിപക്ഷത്തിനം ​രണ്ടുകുട്ടികളില്‍ കൂടുതലില്ല. പ്രബല സമുദയമായ കത്തോലിക്കരില്‍ കുട്ടികളില്ലാത്ത വൈദികരും കന്യാസ്ത്രികളും അനേകരുണ്ട്. വളരെ കുറച്ചു പേര്‍ക്ക് രണ്ടു കുട്ടികളില്‍ കൂടുതലുണ്ടെങ്കിലും, ശരശരി വരുമ്പോള്‍ രണ്ടോ അതില്‍ കുറവോ കുട്ടികളേ ആ സമുദയത്തിലുണ്ടാകാന്‍ സാധ്യതയുള്ളു.

കേരളത്തിലെ 80 % ആളുകള്‍ക്കും രണ്ടോ ഒനോ കുറ്റികളേ ഉള്ളു.
ഇപ്പോഴും ചെറിയ ഒരു % ആളുകള്‍ രണ്ടില്‍ കൂടൂതല്‍ കുട്ടികളുള്ളവരായി ഉണ്ട്. പ്രത്യേകിച്ച് മലബാറിലെ മുസ്ലിങ്ങളുടെ ഇടയില്‍. അതിന്റെ പ്രധാന കാരണം അവര്‍ക്ക് വിദ്യഭ്യാസവും ലോക പരിചയവും കുറവാണെന്നതാണ്. വളരെ ചെറുപ്പത്തിലെ അവിടെ പെണ്‍കുട്ടികള്‍ വിവാഹിതരായിരുന്നു. പക്ഷെ ഇപ്പോള്‍ മാറ്റം വരുന്നു. തെക്കന്‍ നാടുകളില്‍ ഇത് കാണുന്നില്ല. ഒരേ മതത്തില്‍ വിശ്വസിച്ചിട്ടും ഈ വ്യത്യസം കാണുന്നതിന്റെ അര്‍ത്ഥം മത വിശ്വാസമല്ല ഇതിന്റെ ഹേതു എന്നല്ലേ. 15-16 വയസില്‍ വിവാഹിതരാകുന്ന മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ജീവിതത്തേക്കുറിച്ചൊന്നും വലിയ പിടിപാടുണ്ടാകില്ല. അതുകൊണ്ട് അവര്‍ ഉടനെ പ്രസവിക്കാന്‍ തുടങ്ങുന്നു. ഇതേക്കുറിച്ചൊക്കെ ഒരു ബോധമുണ്ടാകുമ്പോഴേക്കും മൂന്നോ നാലോ പ്രസവിച്ചു കഴിഞ്ഞിരിക്കും. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ഓ 22 ഓ ആക്കിയാല്‍ ഈ അവസ്ഥക്ക് വലിയ മാറ്റം ഉണ്ടാകും. ജസ്റ്റീസ് അയ്യരേപ്പോലുള്ളവര്‍ ചിന്തിക്കേണ്ടിയിരുന്നത് ആ രീതിയിലാണ്.

പെണ്‍കുട്ടികളെ വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചയക്കുന്ന രീതി മലബാറിലെ മുസ്ലിങ്ങളിലാണു കൂടുതലായി ഉള്ളത്. പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍. പൊന്നാനിക്കാരനായ എ പി ഗംഗാധരന്‍ എന്ന ഹിന്ദു പോലും  പോലും സ്വന്തം മകളെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചയച്ചാതാണെന്നോര്‍ക്കുക. ക്രീയാത്മകമായ അനേകം നടപടികളിലൂടെ രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നത് തടയാനാകും. ഒരു നിയമ നിര്‍മ്മാണം അത്യാവശ്യമായ രീതിയില്‍  ഒരു ഭയാനകമായ സ്ഥ്തി വിശേഷം കേരളത്തില്‍ ഇല്ല.
രണ്ടി കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാര്‍ അനുകൂല്യങ്ങളുടെ പരിധിയില്‍ നിന്നും ഒഴിവാക്കുക. സംവരണം പോലുള്ളവ നിഷേധിക്കുക.



kaalidaasan said...







>>>>മതങ്ങളെ കൈ ഇടീചാല്‍ പ്രശ്നമാകും എന്ന് പറഞ്ഞു ഈ ബില്ലിനെ എതിര്ക്കുന്ന താങ്കള്‍ തന്നെ പറയുന്നു കേരളത്തിന്റെ വികസനത്തിനു “ഇച്ഛാശക്തിയുള്ള ഭരണം വേണം” എന്ന്. ഇതില്‍ ഏതാന് വേണ്ടത്. ഇച്ഛാശക്തിയാണ് വേണ്ടത് എങ്കില്‍ ഇത് തളീക്കാന്‍ നല്ല ഒരവസരം ഇതാ വന്നിരിക്കുന്നു....അനുയായികളുടെ പരിപൂര്ണു പിന്തുണ ലഭിക്കാത്ത ഒരു മത വിഷയം......മതം എങ്ങിനെ നേരിടും എന്ന് കാത്തിരുന്നു കാണാം. <<<<


sajnabur,



കുറച്ച് മതവിശ്വാസികള്‍ എതിര്‍ത്തു എന്നതിന്റെ പേരില്‍ മതവുമായി അഭേദ്യബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നത് യുക്തിസഹമാണോ?. മതവുമായി ബന്ധപ്പെടുത്തിയല്ലാതെ ഈ നിയമം, കേരളത്തിലെ ഇപ്പോള്‍ ഉള്ള യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നു മാത്രം ചിന്തിക്കുക. അതിനു മാനദണ്ഡമാക്കേണ്ടത്, മതനേതാക്കളുടെ ഫത്വ അല്ല, ജനസംഖ്യ വിദഗ്ദ്ധരുടെ അഭിപ്രായമാണ്. അവര്‍ പറയുന്നു ഇതുപോലെ ഒരു നിയമത്തിന്‌ ഇപ്പോള്‍  കേരളത്തില്‍ പ്രാക്തിയില്ല എന്ന്. അതില്‍ നിന്നും താങ്കളെന്താണു മനസിലാക്കിയതെന്നറിഞ്ഞാല്‍ കൊള്ളാം. മതങ്ങള്‍ മനസിലാക്കുന്നതും  പറയുന്നതും ഒരു നിമിഷം മറന്നിട്ട്, വിദഗ്ദ്ധര്‍ പറയുന്നതെന്തെന്നു മാത്രം ചിന്തിക്കുക. അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നതെന്താണെനു എളുപ്പം മനസിലാകും.

ഇച്ഛാശക്തിയുള്ള ഭരണം വേണ്ടത്, സംസ്ഥാനത്തിനാവശ്യമുള്ള പ്രസക്തമായ നിയമങ്ങള്‍ ഉണ്ടാക്കാനും നടപ്പിലാക്കാനുമാണ്. അല്ലാതെ തികച്ചും അപ്രസക്തമായ നിയമങ്ങളുണ്ടാക്കാനല്ല. അനാവശ്യമായ ഒരു നിയമമുണ്ടാക്കിയല്ല ഇച്ഛാശക്തി തെളിയിക്കേണ്ടത്.



kaalidaasan said...







>>>>ഇവിടെ പുതിയതായി പകര്‍ത്തി വെച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് രണ്ടു കുട്ടികള്‍ വേണമെന്നല്ലേ. <<<<


രവിചന്ദ്രന്‍,

ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് ensuring a minimum of two children in every familyഎന്നല്ലേ. Ensure എന്ന വാക്കിന്റെ അര്‍ത്ഥം ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലോ.

രണ്ടില്‍ കൂടുതലുള്ളത് കുറച്ചു കൊണ്ടു വന്നാലും രണ്ടാകും. ഒന്നുള്ളത് കൂട്ടിക്കൊണ്ടുവന്നാലും രണ്ടാകും. എവിടെ നിന്നു നോക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കുമതിന്റെ അര്‍ത്ഥം മനസിലാകുക. അഞ്ചില്‍ ഒന്നു കുടുംബങ്ങളിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള വശത്തു നിന്നു നോക്കിയാല്‍ കുറയക്കണം എന്ന് വിളീച്ചുകൂവാം. ഒരു കുട്ടി മത്രമുള്ള മൂന്നില്‍ ഒന്ന് കുടുംബങ്ങളുടെ വശത്തു നിന്ന് നോക്കുമ്പോള്‍  കൂട്ടണമെന്നും വിളിച്ചു കൂവാം. അത് കാഴ്ചയുടെ കന്നം തിരിവുകളാണ്.



kaalidaasan said...







>>>>പിന്നെയുളളത് പിഴയും ശിക്ഷയും വേണ്ടെന്നതാണെന്ന് തോന്നുന്നു. അതിന് സാധ്യതയില്ല. അത് നിര്‍ബന്ധമാണെന്ന് കൃഷ്ണയ്യര്‍ പോലും ശഠിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളില്‍ നിന്നും മനസ്സിലായത്. . <<<<


രവിചന്ദ്രന്‍,

അപ്പോള്‍ അദ്ദേഹം നടത്തിയ ശുപാര്‍ശ അസംബന്ധമല്ലേ? അപ്പോള്‍ വെറുതെ ഒരു വിവാദമുണ്ടാക്കാന്‍ അദ്ദേഹം തടവും പിഴയും ചുമത്തണമെന്ന ഒരു നിര്‍ദേശം വച്ചു.

അങ്ങനെ ഒരു ശുപാര്‍ശ വച്ചത് അനാവശ്യമായിപ്പോയി എന്ന് ഇപ്പോള്‍ അദ്ദേഹത്തിനു തോന്നുന്നുണ്ടാകണം. അദേഹത്തിനു ഇതുപോലെ ഒരു നിലപടുമാറ്റമുണ്ടായത് ഞാന്‍ ഇപ്പോഴാണറിയുന്നത്.

രണ്ടില്‍ കൂടൂതല്‍ കുട്ടികള്‍ വേണ്ട എന്നുതന്നെയാണെന്റെ അഭിപ്രായം. അതാണാരോഗ്യകരം. പക്ഷെ രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍  മാതാപിതാക്കളെ ശിക്ഷിക്കണമെന്ന അഭിപ്രായം എനിക്കില്ല. അതിനോട് മാത്രമേ എന്നിക്കെതിര്‍പ്പുള്ളു. അതിന്റെ കാരണങ്ങളാണു ഞാന്‍ പറഞ്ഞത്.



kaalidaasan said...







>>>>ഏഴു പ്രസവിക്കുന്നവര്‍ക്ക് സമ്മാനം കൊടുക്കുന്നു. അതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. താങ്കള്‍ അതിനെ അനുകൂലിക്കുന്നുവെങ്കിലേ താങ്കളുമായി ഭിന്നിക്കേണ്ടി വരുന്നുള്ളു. <<<<


രവിചന്ദ്രന്‍,

അതിനെ എതിര്‍ക്കാന്‍ ഞാനും മുന്നിലുണ്ടാകും.

ഏഴു പ്രസവിക്കാന്‍ ഇക്കാലത്ത് ആരെയെങ്കിലും കിട്ടുമെന്ന് താങ്കള്‍ വിചാരിക്കുന്നുണ്ടോ? സമ്മനം നേടന്‍ വേണ്ടി പ്രസവിക്കാന്‍ ഒരു സ്ത്രീയും കേരളത്തിലുണ്ടാകില്ല.

കാലമൊക്കെ വളരെ മാറിപ്പോയി. സമ്മാനം പ്രഖ്യാപിക്കുമ്പോഴേക്കം ​അത് വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കുമെന്നതൊക്കെ വെറും വ്യാമോഹം മാത്രം. പ്രഖ്യാപിക്കുന്നവരുടെയും വാങ്ങാന്‍  ആളുണ്ടാകുമെന്ന് കരുതുന്നവരുടെയും.



kaalidaasan said...







>>>>ജനസംഖ്യ തന്നെ കുറഞ്ഞുകൊള്ളുമെന്ന താങ്കളുടെ പ്രതീക്ഷ നല്ലതു തന്നെ. <<<<


രവിചന്ദ്രന്‍,

ജനസംഖ്യ താനെ കുറഞ്ഞുകൊള്ളുമെന്ന ഒരു ചിന്തയുമെനിക്കില്ല. ഫലപ്രദമായ ബോധവത്കരണത്തിലൂടെയും, അര്‍പ്പണബോധത്തോടെയുള്ള പ്രാവര്‍ത്തനത്തിലൂടെയുമാണി ജന സംഖ്യ കുറച്ചു കൊണ്ടു വന്നത്. അത് കൂടാനുള്ള ഒരു സൂചനയും ഇപ്പോഴില്ല. അതുകൊണ്ട് സെറൊ ഗ്രോത്തിലേക്കോ നെഗറ്റീവ് ഗ്രോത്തിലേക്കോ താനെ പോയിക്കൊണ്ടിരിക്കുന്നു എന്നാണു ഞാന്‍ പറഞ്ഞത്.



kaalidaasan said...







>>>> ഇനി, ഇവിടെ നിന്നും യു.എസ്-യു.കെ എന്നിവിടങ്ങളിലേക്ക് പോയവരുടെ ശിശുക്കള്‍ ഇവിടെയോ അവിടെയോ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്? അപ്പോള്‍ പത്തനംതിട്ടയിലെ നെഗറ്റീവ് നിരക്ക് കുറേക്കൂടി സങ്കീര്‍ണ്ണമാകുന്നില്ലേ. <<<<


രവിചന്ദ്രന്‍,

അവിടത്തെ ഗ്റോത്ത് എത്രത്തോളം സങ്കീര്‍ണ്ണമാണെന്ന് എനിക്കറിയില്ല. അവിടത്തെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം അവിടെ നെഗറ്റിവ് ഗ്രോത്താണ്. എന്നുവച്ചാല്‍ പത്തു വര്‍ഷം ​മുമ്പുണ്ടായിരുനതിനേക്കാള്‍ ജനസംഖ്യ കുറഞ്ഞു. 3% ത്തില്‍ അധികം.

അത് എന്തുകൊണ്ട് എന്നതിനേ സംബന്ധിച്ചുള്ള ഒരു റിപ്പോര്‍ട്ടാണൂ ഞാന്‍  തന്നത്. ഞാന്‍ സ്വന്തമായി അവിടെ പോയി അന്വേഷിച്ചിട്ടില്ല. ആ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെങ്കില്‍ വേറെ ഏത് റിപ്പോര്‍ട്ട് വേണമെങ്കിലും സ്വീകരിക്കാം.




kaalidaasan said...







>>>> വീട്ടില്‍ ഇരുന്ന് കംമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഷെയര്‍ മാര്‍ക്കറ്റില്‍ ഇടപെടുന്ന മുതിര്‍ന്ന പൗരന്‍മാര്‍ തൊട്ട് സ്വന്തം മുറിയിലെ എ.സി കസാലയില്‍ ചാരിക്കിടന്ന് ഐ,ടി മേഖലയില്‍ ജോലി ചെയ്യാനും നയരൂപീകരണത്തെ സഹായിക്കുന്നവരുണ്ട്. They have experience and wisdom to perform such tasks. Experience is one thing you can not buy from market.അതാണ് പരിസരം മാറിയെന്ന് പറഞ്ഞത്. പണ്ട് ഈ അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. <<<<


രവിചന്ദ്രന്‍,

ഇതുപോലെയുള്ളവരൊക്കെ ആ ജോലി ചെയ്തോട്ടേ. യതൊരു എതിര്‍പ്പുമില്ല. പാറപ്പണിക്ക് പോകാന്‍ ശേഷിയുള്ളവരും അത് ചെയ്തോട്ടേ.

ജീവിതത്ത്ലെ 30 വര്‍ഷത്തോളം ജോലി ചെയ്ത് ക്ഷീണിക്കുന്ന അനേകായിരങ്ങളുണ്ട് കേരളത്തില്‍.അവര്‍ക്ക് വിശ്രമ വേണമെങ്കില്‍ അത് കൊടുക്കാന്‍ മക്കള്‍ ബാധ്യസ്ഥരാണെന്നേ ഞാന്‍ പറഞ്ഞുള്ളു. അതിനെയാണ്,വ്യക്തിപരമായ വിശേഷങ്ങള്‍ വിളമ്പി എന്നു താങ്കളാക്ഷേപിച്ചതും. എന്റെ അച്ഛന്‍  കമ്പ്യൂട്ടര്‍ പഠിച്ചിട്ടില്ല എ സി മുറിയിലിരുന്ന് ഐ റ്റി മേഖലയില്‍ ജോലി ചെയ്യാനുള്ള യോഗ്യതയും നേടിയിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിനാവശ്യമുള്ള വിശ്രമം കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. എല്ലാവരും അങ്ങനെ ചെയ്യണമെന്ന് ഒരു ശാഠ്യവുമെനിക്കില്ല.




kaalidaasan said...







>>>> ഇനിയും ഉണ്ട് വേണമെങ്കില്‍ കോപ്പി പേസ്റ്റ് ചെയ്യാന്‍.
കേരളത്തിന്റെ ഇന്നെത്തെ വരുമാനത്തിന്റെ നല്ലൊരു ശതമാനം നിയന്ദ്രിക്കുന്നത് പ്രവാസിയും മധ്യപാനിയം തന്നെയാണ്. <<<<


പ്രവാസി സമ്പാദിക്കുന്നുണ്ട്., അത് കേരളത്തില്‍ കൊണ്ട് വരുന്നുമുണ്ട്. അത് നല്ല കാര്യമല്ലേ. സര്‍ക്കാരിന്റെ ഔദാര്യത്തിനു കാത്തുനില്‍ക്കാതെ സ്വന്തം കാലില്‍ ഇത്രയും ആളുകള്‍ നില്‍ക്കുന്നത് നല്ല കാര്യമാണ്. ഈ കണക്കൊക്കെ എനിക്കുയ്മറിയം.

എന്റെ ചോദ്യം ഇതായിരുന്നു. പ്രവസികള്‍ കേരള ഖജനവിലേക്ക് എന്ത്ര തുക ങ്കുതിയയിഉ കൊടുകുന്നുണ്ട് എന്നായിരുന്നു. വളരെ കുറച്ചല്ലേ ഉള്ളു. മദ്യപാനി മദ്യം വാങ്ങുമ്പോള്‍ 150% നികുതി കൊടുക്കുന്നു.
ഞാനുന്നയിച്ച വിഷയം ഇതായിരുന്നു. പ്രതിശീര്‍ഷ വരുമാനം ഏറ്റവും കൂടുതലുള്ള കേരളത്തിലെ എല്ലാവരും നിശ്ചിത തുക നികുതി ആയി കൊടുത്താല്‍ ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കന്‍ സാധിക്കും.

പ്രവാസികള്‍ സമ്പാദിക്കുന്ന കണക്കിവിടെ അവതരിപ്പിചതുകൊ ണ്ട് ഒരു ചോദ്യം കൂടി. കേരളത്തില്‍ പൊതുമേഖലയിലും സ്വകര്യമേഖലകളിലം, കൂലിപ്പണി ചെയ്തും,സ്വന്തമായി വ്യവസായം നടത്തിയും, കാര്‍ഷികരംഗത്തും കൂടി മൊത്തമായി ഉണ്ടാക്കുന്ന പണത്തിന്റെ കണക്കും കൂടി പറയന്‍ സാധിക്കുമോ? എങ്കിലല്ലേ ചിത്രം പൂര്‍ത്തിയാകൂ.
എന്റെ അറിവില്‍ ഗള്‍ഫല്‍ നിന്നുള്ള പ്രവാസികളാണ്, പുനരധിവാസത്തേപ്പറ്റി വചാലരായി കണ്ടു വരുന്നത്. പക്ഷെ അവര്‍ അവിടെയോ കേരളത്തിലോ സമ്പാദ്യത്തിനു നികുതി കൊടുക്കുന്നില്ല. ഗള്‍ഫ് നടുകളിലെ നല്ലൊരു ശതമാനം പ്രവാസികള്‍  കേരളത്തിലേക്ക് പണമയക്കുന്നറ്റ് ഹവാല ഇടപടിലൂടെയാണ്. അത് കള്ളപ്പണത്തെ സഹായിക്കുന്ന പ്രധാന പ്രവര്‍ത്തിയും.

പ്രവസികള്‍ സമ്പദിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേരളത്തിലുള്ളവരും സമ്പാദിക്കുന്നുണ്ട്. അതുകൊണ്ട് പ്രവസികളാണ്, കേരള സമ്പദ്‌വ്യവസ്ഥയെ താങ്ങി ഞിറുത്തുന്നതെന്ന അഭിപ്രയത്തോട് യോജിക്കുന്നില്ല. എല്ലാ പണവും പണമാണ്. അത് സാമ്പത്തിക രംഗത്തേക്കു തന്നെയാണൊഴുകുന്നത്. അപ്പോള്‍ പ്രാവസികള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജിനെന്തു പ്രസക്തി എന്ന് എനിക്ക് മനസിലാകുന്നില്ല. ക്ഷേമപദ്ധതികള്‍ എല്ലാവര്‍ക്കും വേണം. പ്രവാസി അയതുകൊണ്ട് പ്രത്യേകം വേണമെന്നതിനോട് യോജിപ്പില്ല. എങ്കില്‍ മദ്യപങ്കള്‍ക്ക് ഉമ്വേണ്ടെ ഒരു പക്കേജ്? പ്രവാസികള്‍  പ്രത്യേകിച്ച് ഗള്‍ഫിലെ പ്രവസികള്‍ പണം കൂടുതലും പ്രത്യുത്പാദന പരമായി ചെലവഴിക്കുന്നില്ല എന്നത് ശരിയാണ്. സര്‍ക്കാര്‍ ഈ രംഗത്ത് കുറച്ചുകൂടി ശ്രദ്ധ പതിപ്പിച്ചാല്‍ നന്നായിരുന്നു.



kaalidaasan said...







>>>> അപ്പോൾ അനുസരണക്കേട് കാണിക്കുന്നവരെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരികയല്ലാതെ സ്റ്റേറ്റിന് എന്താണു ചെയ്യാൻ കഴിയുക ?<<<<


viddiman,


എന്താണിവിടെ അനുസരണക്കേട്? കേരളത്തില്‍ അനിയന്ത്രിതമായി ജനങ്ങള്‍ പെറ്റു പെരുകുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് നിയമം മൂലം നിയന്ത്രിക്കാം. ഞാന്‍ എതിര്‍ക്കില്ല.

ഒരു നിയമവുമില്ലാതെ നിയത്രിച്ചു കൊണ്ടു വരുന്ന ഈ വിഷയത്തില്‍ ഒരു നിയമം ഉണ്ടാക്കന്‍ മാത്രം ഭീതിജനകമായ അന്തരീക്ഷമില്ല. അതാണു ജനസംഖ്യാ ശാസ്ത്രജ്ഞരൊക്കെ പറയുന്നത്. ഇതില്‍ അവഗാഹമുള്ള ഒരു വിദഗദ്ധനെങ്കിലും ഒരു നിയമത്തിന്റെ ആവശ്യകത പറഞ്ഞിട്ടില്ല. പറഞ്ഞവരൊക്കെ അത് കേരളത്തില്‍ പ്രസക്തമല്ല എന്നാണു വ്യക്തമാക്കിയതും. ചിലയാളുകളുടെ തോന്നലുകള്‍ക്കനുസരിച്ച് നിയമമുണ്ടാക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം.

ബഹുസ്വര സമൂഹത്തില്‍ ഈര്‍ഷ്യയുണ്ടാകാന്‍ അനേകം  കാരണങ്ങളുണ്ടാകാം. കുട്ടികള്‍ വേണ്ട എന്നു തീരുമാനിക്കുന്ന ദമ്പദികളുണ്ട്. അവര്‍ക്ക് കുട്ടികളുള്ളവരോട് ഈര്‍ഷ്യയുണ്ടാകാം. അതുകൊണ്ട് കുട്ടികള്‍ വേണ്ട എന്ന ഒരു നിയമുണ്ടാക്കേണ്ടതുണ്ടോ?

കേരളത്തിലെ ജനസംഖ്യ നിയന്ത്രണവിധേയമാണ്. അത് നെഗറ്റീ ഗ്രോത്തിലേക്ക് പോയികൊണ്ടിരിക്കുന്നു. അത് ആശസ്യമല്ല, എന്നൊക്കെയാണീ രംഗത്തുള്ള വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ആ അഭിപ്രായമുള്‍ക്കൊള്ളാനുള്ള ശേഷിയുള്ളവര്‍ക്ക് ഇതുപോലെ ഒരു നിയമത്തിനിപ്പോള്‍ കേരളത്തില്‍ പ്രസക്തിയില്ല എന്നു മനസിലാകും.

സിഗററ്റ് വലിക്കുന്നത് ക്യാന്‍സറുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞാല്‍  ഒരുവിധം ചിന്താശേഷിയുള്ളവര്‍ അതുള്‍ക്കൊള്ളും.എനിക്കതംഗീകരിക്കാന്‍ ആകില്ല , എന്നും പറഞ്ഞ് കുറച്ചു പേര്‍ വലി തുടരും. അതേ ഈ വിഷയത്തിലും ഉള്ളു.




kaalidaasan said...







>>>>പറഞ്ഞുവരുമ്പോള്‍ നമുക്കിടയില്‍ ഏറെ ഭിന്നതയില്ല. പിഴയും ശിക്ഷയും ഞാനും പിന്തുണയ്ക്കുന്നില്ല. അതിന്റെ ആവശ്യം ഇപ്പോഴില്ല. <<<

രവിചന്ദ്രന്‍,

ഇവിടെ ഭിന്നതയുടെ പ്രശ്നമില്ല. അഭിപ്രായവ്യത്യസങ്ങളുണ്ടാകും. അത് മാനുഷികമാണ്. അടിമ ഉടമ ബന്ധിമില്ലാത്ത ഏത് സാഹചര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ടാകും. ഉണ്ടാകണം. ആരോഗ്യകരമായ സംവാദം ജനിക്കുന്നത് ഇതുപോലുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്നാണ്. അത് വ്യക്തിപരമായ തലത്തിലേക്ക് പോകുമ്പോഴാണു പ്രശ്നമുണ്ടാകുന്നത്.

ജനസംഖ്യാ നിയന്ത്രണത്തെ ഞാന്‍ എതിര്‍ത്തിട്ടില്ല. എതിര്‍ക്കുന്നുമില്ല. പക്ഷെ പിഴയും തടവും നല്‍കി ശിക്ഷിക്കേണ്ട തരത്തില്‍ അനിയന്ത്രിതമായ ഒരു ജനസാംഖ്യാ വിസ്ഫോടനം കേരളത്തില്‍ ഇപ്പോഴില്ല. ഉണ്ടാകുമ്പോള്‍ ആലോചിക്കാം. വേണമെങ്കില്‍ നടപ്പിലാക്കുകയും ചെയ്യാം.
ഇങ്ങനെ ആയിത്തീരണം എന്ന് ..!!



kaalidaasan said...







>>>>>ഇനി നല്ലൊരു ഭാവിക്ക് രണ്ടു കുട്ടികള്‍ നല്ലത് എന്ന തീരുമാനത്തെ അംഗീകരിക്കുന്ന താങ്കള്‍ ഇത് ഒരു നിയമമാക്കുന്നതിന്നു ആരെയാണ് പേടിക്കുന്നത്<<<<<

sajnabur,

താങ്കള്‍ എഴുതാപ്പുറം വായിക്കുന്നു. പ്രസക്തമല്ലാത്ത ഒരു നിയമം കേരളത്തിനാവശ്യമില്ല എന്നു പറഞ്ഞാല്‍ അത് പേടി കൊണ്ടാണെന്നു ദുര്‍വ്യാഖ്യാനിക്കുന്നതെന്തിനാണ്.

താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി പറയാം. ഈ നിയമം കേരളത്തിന്റെ കാര്യത്തില്‍ പ്രസക്തമല്ല. അത് പറയുന്നത് രാഷ്ട്രീയക്കാരോ മതനേതക്കളോ അല്ല. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരാണ്. പ്രസക്തമല്ലാത്ത ഒരു നിയമം ആവശ്യമില്ല എന്നു പറയുന്നത് ആരെയും പേടിച്ചിട്ടില്ല. ആവശ്യമില്ല എന്ന ബോധ്യം കൊണ്ടാണ്.

അതുകൊണ്ടാണ്, ഞാന്‍ പറഞ്ഞത്, മതശാഠ്യങ്ങളെ മാറ്റി നിറുത്തി ഒരു നിമിഷം ഈ വിദഗ്ദ്ധര്‍ പറയുന്നത് ഒന്നു ശ്രദ്ധിക്കാന്‍. പക്ഷെ താങ്കള്‍ക്കോ മറ്റുള്ളവര്‍ക്കോ അതിനു മാത്രം സാധിക്കുന്നില്ല. ഈ രംഗത്ത് അനേക വര്‍ഷങ്ങള്‍ ഗവേഷണം നടത്തിയ ഡോ ഇരുദയ രാജനും, ഇപ്പോള്‍ കേരള സര്‍വകലാശാലയിലെ ഈ വകുപ്പിന്റെ തലവനായ ഡോ മോഹന ചന്ദ്രന്‍ നായരും പറഞത് ഞാന്‍ ഇവിടെ പകര്‍ത്തിയും വച്ചു. അവര്‍ പറയുനത് തെറ്റാണെന്നാണോ താങ്കളുടെ പക്ഷം?

എനിക്കാണോ പേടി അതോ താങ്കള്‍ക്കോ? ചില മതനേതാക്കള്‍ എന്തോ പറഞ്ഞപ്പൊഴേക്കും താങ്കളോക്കെ ഇതു പോലെ പേടിക്കുന്നതെന്തിന്? മറ്റുള്ളവരെ പേടിപ്പിക്കുന്നതെന്തിന്?



kaalidaasan said...







>>>>>നേരത്തെ താങ്കള്‍ പറഞ്ഞ പോലെ മത വിഭാകം കയ്യിട്ടാല്‍ തന്നെ എല്ലാവര്ക്കും ഒരു പോലെ എതിര്പ്പുള്ളത് കൊണ്ട് വര്ഘീയ കലാപാങ്ങല്ക്കൊ ന്നും സ്കോപ്പ് ഇല്ല. മതങ്ങള്‍ സര്ക്കാരിനു എതിരെ നീങ്ങും, വേദവാക്ക്യങ്ങള്‍ വിളിച്ചു പറയും. ഒരു കോമഡി സിനിമ കാണുന്നത് കൊണ്ട് താങ്കള്ക്കു് പ്രത്യേകിച്ചു ബുദ്ധിമുട്ടൊന്നും ഇല്ലെല്ലോ?...<<<<<

sajnabur,

1959 ല്‍ സംഭവിച്ചതുപോലെ ഒരു കോമഡി സിനിമ കാണുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.



kaalidaasan said...







>>>>>“മനുഷ്യവാകശങ്ങള്‍ റദ്ദ് ചെയ്യാന്‍ സ്റ്റേറ്റിനവകാശമുണ്ട് എന്നൊക്കെ ഒരു വാദത്തിനു വേണ്ടി പറയാമെന്നല്ലാതെ. ഇതുപോലെ ഒരു നിയമം കോടതില്‍ നിലനില്ക്കുടമോ എന്നും സംശയമുണ്ട്.”
നില നില്ക്കേണ്ട.......ഈ പ്രശ്നത്തില്‍ ഒരു നല്ല ചര്ച്ചന നടക്കട്ടെ. .<<<<<


sajnabur,

നടന്നോട്ടേ. ഞാന്‍ എതിര്‍ക്കുന്നില്ലല്ലോ. ചര്‍ച്ചയില്‍ പങ്കെടുത്ത ഞാന്‍ എന്റെ അഭിപ്രായം പറയുന്നു. എന്റെ എതിര്‍പ്പ് രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉള്ള മതാപിതാക്കളെ തടവും പിഴയും നല്‍കി ശിക്ഷിക്കുന്നതിനെതിരെയാണ്.

രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്ന മാതാപിതാക്കളെ ഏത് തരത്തില്‍ ശിക്ഷിക്കാന്‍ ആകുമെന്നാണ്, താങ്കളുടെ പക്ഷം? ജീവിതകാലം മുഴുവന്‍ ജയിലില്‍ ഇട്ടോ? എന്തു ശിക്ഷകൊടുത്താലും ഉണ്ടായ കുട്ടി ഇല്ലാതാകില്ലല്ലോ.



kaalidaasan said...







>>>>80% 81 ആകാന്‍ അല്ലെ ഇവിടെയും ചാന്സ്ല അല്ലാതെ 79 ആകില്ലെല്ലോ. ഇനിയിതു 79 ആകാന്‍ ആണ് സാധ്യത എന്ന് താങ്കള്‍ ഭയപ്പെടുന്നു എങ്കില്‍ എന്താണ് കാരണം എന്നുകൂടി വിഷതമാക്കി തരിക.<<<

sajnabur,

ഞാന്‍ എഴുതിയത് 80% കുടുംബങ്ങളില്‍ ഇപ്പോള്‍ തന്നെ രണ്ടോ അതില്‍ കുറവോ കുട്ടികളേ ഉള്ളു എന്നാണ്. ഈ ശതമാനം  81 ഓ അതില്‍ കൂടുതലോ ആകാനേ ചാന്‍സ് ഉള്ളു. ആ ശതമാനം കൂടി ക്കൂടിയേ വരൂ.

ആ ശതമാനം 79 ആകാന്‍ സാധ്യത ഉണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെന്താണു ഞാന്‍ വിശദമാക്കേണ്ടത്?

രണ്ടു കുട്ടികളുള്ള കുടംബങ്ങളുടെ ശതമാനം, 79 ഉം അത് പിന്നീട് ക്രമമായി കുറഞ്ഞും വരുമെന്നൊക്കെ പറയുന്നത് മലയാളികളെ പേടിപ്പിക്കുനവരാണ്. അതൊഴിവാക്കാന്‍ ഈ നിയമം വേണം എന്നു ശഠികുന്നവരും. അതൊക്കെ അവരോട് ചോദിച്ചു മനസിലാക്കുക. Mark my words എന്നൊക്കെ പ്രവചനം നടത്തുന്നവരോട് ചോദിച്ചു മനസിലാക്കുക.



kaalidaasan said...







>>>ഒരു ജനനനിയന്ത്രണ നിയമം ഇവിടെയും നല്ലതാണ്.<<<

അതുകൊണ്ടാണോ ഈ നിയമം impractical ആണെന്നു പറഞ്ഞത്.



kaalidaasan said...







>>>താങ്കള്ക്കു എല്ലാ കണക്കും അറിയാം എന്നെനിക്കും അറിയാം. പക്ഷെ “വളരെ കുറച്ചല്ലേ ഉള്ളു” ഇതെത്രെയാണ്? ഈ കണക്ക് മാത്രം അറിയാതെ പോയോ?. <<<

എനിക്ക് എല്ലാ കണക്കുകളും അറിയില്ല. പ്രാവാസികള്‍ കേരളത്തിലേക്കു കൊണ്ടു വരുന്ന പണത്തിന്റെ കണക്ക് പലയിടത്തും വായിച്ചിട്ടുണ്ട്. പക്ഷെ തദ്ദേശവാസികള്‍ കേരളത്തിന്റെ സമ്പദ്‌വ്യ്വസ്ഥക്ക് നല്‍കുന്ന പണത്തിന്റെ കണക്കാരും പറയുന്നില്ല.

പ്രവാസിയുടെ പണം കൊണ്ട് കേരളത്തിലെ മറ്റുള്ളവര്‍ ജീവിച്ചു പോകുന്നു എന്ന ഉഡായിപ്പു വിശ്വസിക്കാന്‍ എന്നെ കിട്ടില്ല. കേരളത്തില്‍ ജീവിക്കുന്നവരും പണിയെടുത്താണു കുടുംബം പുലര്‍ത്തുന്നത്. എഞ്ചിനീയര്‍മരായും, ഡോക്ടര്‍മാരായും,അദ്ധ്യപകരായും, ബാങ്കു ജീവനക്കാരായും, കൂലിപ്പണിക്കാരായും, കച്ചവടക്കാരായും, വ്യവസയികളായും അവര്‍ സമ്പാദിക്കുന്നതും പണം തന്നെയാണ്. അതിനെ ആരും പട്ടിക ജാതി മുദ്ര കുത്തേണ്ടതില്ല.

പ്രവാസി സമ്പാദിക്കുന്നുണ്ടെങ്കില്‍ അവന്റെ കാര്യം നോക്കാനാണത് ചെലവഴിക്കുന്നത്. ഭൂമി വാങ്ങാനും, വീടു വയ്ക്കാനും, മക്കളെ കെട്ടിച്ചയക്കാനും, നാട്ടിലുള്ള കുടുംബത്തിനു തിന്നാനുമൊക്കെയാണു ചെലവഴിക്കുന്നത്. അല്ലാതെ കിട്ടുന്ന പണം നാട്ടില്‍ കൊണ്ട് വന്ന് കവല തോറും വിതരണം ചെയ്യുന്നില്ല. പ്രവാസിയെ ആനയും അമ്പാരിയുമായി സ്വീകരിക്കേണ്ട മഹത്വം ഒന്നും അവര്‍ക്കില്ല. അവര്‍ക്കു വേണ്ടി പ്രത്യേക പാക്കേജിന്റെയും ആവശ്യമില്ല. കേരളത്തിലെ എല്ലാ ആളുകള്‍ക്കും വേണ്ട പാക്കേജേ ആവശ്യമുള്ളു.



kaalidaasan said...







>>>NRI അക്കൌണ്ടില്‍ വരുന്ന പണം എത്രെയെന്നും അതിന്നു പ്രവാസിക്ക് നല്കുന്ന NRI interest എത്രെ എന്നും ഈ പണം സര്ക്കാലര്‍ എവിടെഎല്ലാം വിനയോഗിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ നികുതി കൊടുക്കാതത്തിന്റെ പ്രയാസം താങ്കള്ക്കു മാറിക്കിട്ടും.<<<

NRI അക്കൌണ്ടില്‍ വരുന്ന പണത്തിനു രണ്ടുകൊമ്പും ഒരു വാലും കൂടുതലൊന്നുമില്ല.

ഈ അക്കൌണ്ടില്‍ വരുന്ന പണം മാത്രമല്ല. എല്ലാ അക്കൌണ്ടുകളിലും സര്‍ക്കാര്‍ ബാങ്കുകളില്‍ വരുന്ന പണം സര്‍ക്കാര്‍ വിവിധ പദ്ധതികളില്‍ ചെലവ്ഴിക്കും.അതിനവര്‍ക്ക് പലിശയും കൊടുക്കും. ക്ക് കൂടുതല്‍ പലിശ കിട്ടും. പലിശക്ക് നികുതിയും കൊടുക്കേണ്ട. പക്ഷെ തദ്ദേശവാസി നിക്ഷേപിക്കുന്ന പണത്തിന്റെ പലിശക്ക് നികുതി കൊടുക്കണം. NRI ക്ക് പ്രത്യേക പരിഗണന നല്‍കുന്നതുകൊണ്ടാണ്, അവര്‍ക്ക് കൂടിയ പലിശയും, പലിശക്കുള്ള നികുതി ഒഴിവാക്കി കൊടുക്കുന്നതും.

NRI നിക്ഷേപിക്കുന്ന പണത്തിന്റെ ഉറവിടം കാണിക്കേണ്ടതില്ല. പക്ഷെ തദ്ദേസവസിക്ക് പണത്തിന്റെ ഉറവിടം കാണിക്കേണ്ടി വരുന്നു. ഈ മറവിലാണ്, ഭീകരപ്രവര്‍ത്തനത്തിനുള്ള പണം പോലും കേരളത്തിലേക്ക് വരുന്നത്.

NRI നികുതി കൊടുക്കാത്തതിന്‌ എനിക്ക് പ്രയാസമില്ല. അവര്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നില്ല എന്ന ആരോപണത്തിനു മറുപടി പറഞ്ഞതാണ്.
പ്രച്ചരിപ്പിക്കെണ്ടാതുണ്ട് .


kaalidaasan said...




>>>>മുസഌങ്ങള് പെറ്റുപെരുകി ജീഹാദികളെ ഉണ്ടാക്കുന്നുവെന്ന രവിചന്ദ്രന്‍ സാറ് പറഞിട്ടില്ല. <<<<


അദ്ദേഹം എഴുതിയത് ഇതാണ്.

കുട്ടികള്‍ കുറഞ്ഞാല്‍ പ്രേഷിതവേലയ്ക്കും ജിഹാദിപ്രവര്‍ത്തനത്തിനും ആളിനെ കിട്ടാതെയാവും,

രാജ്യം മുടിഞ്ഞോട്ടെ, പട്ടിണി ഇരമ്പിക്കോട്ടെ, തൊഴിലില്ലായ്മ പെരുകികോട്ടെ, ഞങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂടണം!!


രാജ്യം മുടിഞ്ഞാലും, പട്ടിണി ഇരമ്പിയാലും, തൊഴിലില്ലായ്മ പെരുകിയാലും എന്തിനാണു മുസ്ലിങ്ങള്‍ അംഗസംഖ്യ കൂട്ടുന്നത്? കടലിലെ തിരയെണ്ണാനാണോ?

ജിഹാദികളെ ഉണ്ടാക്കുന്നു എന്നു പറഞ്ഞില്ല അത് ശരിയാണ്. പക്ഷെ ജിഹാദി പ്രവര്‍ത്തനത്തിനുവേണ്ടി മുസ്ലിം സ്ത്രീകള്‍ കൂടുതല്‍ മനുഷ്യക്കുട്ടികളെ പ്രസവിക്കുന്നു എന്നേ പറഞ്ഞുള്ളൂ. ഇതല്ല പറഞ്ഞതെങ്കില്‍ രവിചന്ദ്രന്‍ തന്നെ പറയട്ടേ.


kaalidaasan said...




മുസ്‌ളിം ജനനനിരക്ക് ലോകമെമ്പാട് കുറയ്ക്കുന്നെന്നും സാറ് പറഞ്ഞു. ഇവിടേ പരിപാടിയിലും. ഇന്ത്യയിലും മുസ്‌ളീം ജനനനിരക്ക് കുറഞ്ഞുവരുന്നെന്ന് സാറ് പറഞു. ഞാനത് മൊത്തം രണ്ടുതവണ വായിച്ചു.

രണ്ടു തവണ വായിച്ചിരിക്കും. ഒരു തവണ വായിച്ച ഞാന്‍ കണ്ടത് ഇതാണ്.


2001 ലെ ഇന്ത്യന്‍ സെന്‍സസ് പ്രകാരം 19991-2001 കാലഘട്ടത്തില്‍ ഹിന്ദുക്കള്‍ 20.3% ഉം മുസ് ളീങ്ങള്‍-29.5% വും ക്രൈസ്തവര്-22.6% വളര്‍ച്ചാനിരക്ക് നേടി. 2011 ലും ഈ പ്രവണത തുടരുന്നതായി കാണാം. മുസ്‌ളീം ജനസംഖ്യ സ്വതന്ത്ര്യലബ്ധിയില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം 8% ആയിരുന്നത് 2011 ല്‍ 13.8% ലേക്ക് വളര്‍ന്നിട്ടുണ്ട്.

നേരെ വിപരീതമായ ചിത്രമാണ് പാകിസ്താനിലേയും ബംഗ് ളാദേശിലേയും ന്യൂനപക്ഷങ്ങള്‍ കാഴ്ചവെക്കുന്നത്. ആസ്സാമില്‍ 31% ഉം യു.പി യില്‍ 18% ബംഗാളില്‍ 25.2% മാണ് മുസ്‌ളീം ജനസംഖ്യയെങ്കില്‍ ലക്ഷദ്വീപും കാശ്മീരും മുസ്‌ളീം ഭൂരിപക്ഷപ്രദേശങ്ങളാണ്. ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളായ ഗോവയിലും നാഗാലാന്‍ഡിലും മണിപ്പൂരിലും ക്രൈസ്തവര്‍ക്ക് സ്വാധീനമുണ്ട്. എന്നാല്‍ ക്രൈസ്തവര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 2.3% മാത്രം.

20 ഓക്റ്റൊബെര്‍ 2011 09:20.


ഇത് വായിച്ച ഞാന്‍  മനസിലാക്കിയത്, മുസ്‌ളീം ജനസംഖ്യ സ്വതന്ത്ര്യലബ്ധിയില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം 8% ആയിരുന്നത് 2011 ല്‍ 13.8% ലേക്ക് വളര്‍ന്നിട്ടുണ്ട് എന്നും, 19991-2001 കാലഘട്ടത്തില്‍ 29.5% വളര്‍ച്ചയുണ്ടായിരുന്ന മുസ് ളീങ്ങള്‍- 2011 ലും ഈ പ്രവണത തുടരുന്നു എന്നുമാണ്.


താങ്കളിതൊക്കെ കുര്‍ആന്‍ വായിക്കുന്നതുപോലെ  വായിച്ചിട്ടു പറ്റിയതാണ്. ഇനി മലയാളം വായിക്കുന്നതുപോലെ ഒരിക്കല്‍ കൂടി വായിച്ചാല്‍ മനസിലാകും.



kaalidaasan said...




>>>മുസ്‌ളീം നിരക്ക് കുറഞ്ഞാല്‍ അര്‍ത്ഥം പണ്ടത്തെ മുസ്‌ളീം നിരക്ക് ഇപ്പോഴില്ലെന്നാണ്. മന്‌സസിലായോ. <<<

വേറെയും ചിലതുകൂടി മനസിലായി. അതൊക്കെ താഴെ.

രണ്ട് കുട്ടികളാകുമ്പോഴേക്കും സന്താനോത്പ്പാദനം നിറുത്ത കുടുംബങ്ങളെ മഹലില്‍ നിന്ന് അനൗദ്യോഗികമായി ബഹിഷ്‌ക്കരിക്കുന്ന ഏര്‍പ്പാട് കാസര്‍കോട്ട് പലയിടത്തും ശക്തമാണ്. 'സ്വസമുദായത്തെ വഞ്ചിക്കുക'യാണത്രെ ഇക്കൂട്ടര്‍ ചെയ്യുന്നത്.

ഇന്ത്യയില്‍ മുസ്‌ളീങ്ങള്‍ക്കിടയിലെ Total Fertility Rate(TFR) 3.6 ആണെങ്കില്‍ ഹിന്ദുകളുടേത് 2.8 ഉം ക്രൈസ്തവരുടേത് 2.4 ഉം ആണ്. അതായത് ഇന്ത്യയിലെ ഒരു മുസ്‌ളീംമാതാവിന് ശരാശരി 3.6 കുട്ടികളുള്ളപ്പോള്‍ ക്രൈസ്തവ വനിതയ്ക്ക് 2.4 കുട്ടികളേയുള്ളു.

ചുരുക്കത്തില്‍ മുസ്‌ളീംരാഷ്ട്രങ്ങളില്‍ ജനനനിരക്ക് കുറയുകയാണ്;വളരെ ആസൂത്രിതമായി തന്നെ. മിക്ക മുസ്‌ളീം രാജ്യങ്ങളിലും ജനസംഖ്യാനിയന്ത്രണ ശ്രമങ്ങള്‍ സജീവവുമാണ്.

അതേസമയം നിര്‍ണ്ണായക സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്ക് നിലനിറുത്താനും ഇസ്‌ളാം ശ്രദ്ധിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അവിടങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്. അതുമൂലം ആ ജില്ലയില്‍ നാല് നിയമസഭാമണ്ഡലങ്ങള്‍ അധികമായി വരുകയും കൃത്യമായും ആ നാലുമണ്ഡലങ്ങള്‍ പുതിയ UDF സര്‍ക്കാരിന്റെ ഭൂരിപക്ഷമായി തീരുകയും ചെയ്തു. ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയവശമാണതില്‍ പ്രതിഫലിക്കുന്നത്. 
.

ഇത് വായിച്ചിട്ടും ഒന്നും മനസിലായില്ലെങ്കില്‍ വേറെ കുറച്ചു കൂടി.


കേരളത്തില്‍ ജനനനിരക്ക് പൊതുവില്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ കുറവാണെങ്കിലും മലപ്പുറത്ത് ഇത് കേരള ശരാശരിയേക്കാള്‍ കൂടുതലാണ്.

20 October 2011 09:20

മുസ്ളീങ്ങള്‍ ഇന്ത്യയില്‍ അവരുടെ വര്‍ദ്ധനനിരക്കും മൊത്തം ജനസംഖ്യയിലെ ശതമാനവും(percentage of totala population) സ്ഥായിയായി ഉയര്‍ത്തികൊണ്ടുവരുന്നുണ്ട്.

20 October 2011 20:13


kaalidaasan said...




>>കുട്ടികളുടെ എണ്ണം കൂടിയാ ജിഹാദിപ്പണിക്കും കന്യസ്ത്രീ-അച്ചന്‍ കപ്യാര്‍ വേലയ്ക്ക് ആളുകൊറയും. <<


അത് പുതിയ തിയറി ആണല്ലോ. ഇതുവരെ ആരും പറയാത്തത്.

കുട്ടികളുടെ എണ്ണം കൂടിയാl കുട്ടികളെ മൊത്തമായി ആര്‍ എസ് എസുകാര്‍ കൊണ്ടുപോകുമായിരിക്കും. കാവിപ്പണിക്ക്.

കന്യസ്ത്രീ-അച്ചന്‍ കപ്യാര്‍ സമുദായത്തേക്കുറിച്ച് രവിചന്ദ്രന്‍ പറഞ്ഞത് ഇപ്രകാരം..

കൃസ്ത്യാനികള്‍ പൊതുവെ ജനസംഖ്യാ നിയന്ത്രണത്തോട് വിമുഖത കാട്ടാത്തവരാണ്. പത്തനംതിട്ട ജില്ല ഒന്നാന്തരം ഉദാഹരണവുമാണ്.

19 ഓക്റ്റൊബെര്‍ 2011 17:08


വാസു പറഞ്ഞതിപ്രകാരം.



മറ്റൊരു കാര്യം , ഞാന്‍ പറഞ്ഞല്ലോ തീര്‍ച്ചായും പത്തനം തിട്ടയിലും മറ്റിടങ്ങളിലും അഭ്യസ്ത വിദ്യരും സ്വജീവിതം മെച്ചപ്പെടണ എന്നും സ്വയം പുരോഗതിക്കണം എന്നും ആഗ്രഹിക്കുന്ന ക്രസ്ത്യാനികള്‍ പണ്ടേ തന്നെ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് കൊണ്ട് തന്നെയാണ് ജനസംഖ്യ വര്ധവനില്‍ കുറവ് കാണുന്നത് .

20 ഓക്റ്റൊബെര്‍ 2011 21:12


kaalidaasan said...




>>>ജനസംഖ്യാ 'സ്‌ഫോടനം' സംഭവിച്ചു, സ്‌റ്റെബിലൈസ് ചെയ്യുന്നു എന്ന് തന്നെയാണ് പച്ചമലയാളത്തില്‍ എഴുതിയിട്ടുള്ളത്. <<<

അപ്പോള്‍ stabilise ചെയ്തതിനെ destabilise ചെയ്യാനാണോ തടവും പിഴയും ശിക്ഷയായി പുതിയ നിയമം വേണ്ടത്? ഇതാണോ സ്വാമി പറഞ്ഞ സത്യം എന്നു വിശേഷിപ്പിക്കുന്നത്?

>>>കേരളത്തിലുണ്ടായ ജനസംഖ്യാ സ്‌ഫോടനത്തിന്റെ ആഘാതം പരിഹരിക്കുന്നതിന്റെ ഭാഗമായി രണ്ടു മൂന്നു ദശകങ്ങളിലായി നാമതിന്റെ repair work ആസൂത്രിതമായി ചെയ്തുവരുന്നു. ഇന്നുമതിന്റെ ബാക്കി ജോലി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു. പൊതുജനം പൊതുവില്‍ അത് ഉള്‍ക്കൊള്ളുന്നു. ചില മതമൗലികവാദികള്‍ സഹിക്കാനാവാതെ ഉറഞ്ഞുതുള്ളുന്നു. താങ്കള്‍ അവര്‍ക്കൊപ്പമില്ലെന്ന ആത്മാര്‍ത്ഥമായും പ്രതീക്ഷിക്കുന്നു.<<<

ഞാന്‍ ഒരു മൌലിക വാദിയുടെയും കൂടെയില്ല. ഞാന്‍ ഈ രംഗത്തെ വിദഗ്ദ്ധരുടെ കൂടെയാണ്. അവര്‍ പറയുന്നതാണു ഞാന്‍ വിശ്വസിക്കുന്നത്. ഒരു നിയമവുമില്ലാതെ കേരളം അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. ഈ മൌലിക വദികളൊക്കെ ഒച്ചവച്ചിട്ടും മലയാളികള്‍ അതിനെ അവഗണിച്ചു. ജനസംഖ്യ നിയന്ത്രണത്തിന്റെ ആവശ്യകത മനസിലാക്കി അതുമായി പൂര്‍ണ്ണമായും സഹകരിച്ചു. ജസ്റ്റിസ് അയ്യര്‍ നിര്‍ദ്ദേശിക്കുന്ന നിയമത്തിനു കേരളത്തില്‍ പ്രസക്തിയില്ല. അതുകൊണ്ട് യാതൊരു ഭയപ്പാടും വേണ്ട, എന്നാണു വിദഗ്ദ്ധര്‍ പറയുനത്. അതിനെ ഞാന്‍ മുഖവിലക്കെടുക്കുന്നു, മുറിവൈദ്യന്‍മാരുടെ കുറിപ്പടികളെ അവഗണിക്കുന്നു.


kaalidaasan said...




>>>ഇവിടെ എല്ലാ വിഭാഗങ്ങളുടെയും TFR കുറഞ്ഞു വരുന്നത് നല്ല കാര്യമാണ് . പക്ഷെ എത്രയും പെട്ടെന്ന് എല്ലാ വിഭാഗങ്ങളും ഇത് 2 ലേക്ക് എത്തിക്കണ്ടത് നമ്മുടെ നാടിന്റെ പുരോഗതിക്കും സാമൂഹ്യ സുരക്ഷക്കും അത്യാവശ്യാമാണ് <<<

ഇത്രയും നേരം കെട്ടിപ്പൊക്കികൊണ്ടു വന്നതൊക്കെ ഒറ്റയടിക്ക് എറിഞ്ഞുടച്ചു കളഞ്ഞല്ലോ.

കേരളത്തിലെ TFR  ഇപ്പോള്‍ 2 ല്‍ താഴെയാണെന്ന് ഇന്‍ഡ്യയിലെ വിദഗ്ദ്ധര്‍ പറയുനു. അത് കുറെക്കാലമായി . 2 ല്‍ താഴെയാണെന്നുമവര്‍ കൂട്ടി ചേര്‍ക്കുന്നു. പത്തനംതിട്ടയില്‍ അതിലും കുറവാകാനാണു സാധ്യത. അപ്പോള്‍ കേരളീയരെല്ലാം ഒരുമിച്ച് ചേര്‍ന്നീ TFR നെ 2 ല്‍ എത്തിക്കാം. ആഞ്ഞു ശ്രമിച്ചാല്‍ അത് നേടാവുന്നതേ ഉള്ളു.

വിദഗ്ദ്ധാഭിപ്രായത്തെ മാനിക്കാതെ പറ്റില്ലല്ലോ. ഈ TFR കണ്ടുപിടിക്കുന്നത് ഇന്‍ഡ്യയുടെ വദഗ്ദ്ധരുടെ രീതിയാണോ അതോ സ്വന്തമായി കണ്ടു പിടിച്ച രീതിയാണോ?

ജനസംഖ്യ പിരമിഡും  U-V Curve കളും ചേര്‍ന്ന് ഒപ്പിക്കുന്ന ഒരു പണിയേ!!!

അപ്പോള്‍ കേരളത്തിലെ ജനസംഖ്യ എങ്ങനെ. Stabilised ആണോ അല്ലയോ. എന്താണു വിദഗ്ദ്ധരുടെ അവസാന നിലപാട്?

Stabilised ആയ ജനസംഖ്യയെ stabilised അല്ല എന്നു കണ്ടുള്ള ഇണ്ടല്‍  എനിക്കുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്.



kaalidaasan said...




>>>ഇനി ഇതൊരു നിയമായാല്‍ ഇവിടെ മതങ്ങള്‍ എന്തു ഭൂമിക്കുലുക്കമാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് ഇരുദയ പറഞ്ഞിട്ടുണ്ടെങ്കില്‍ ദയവായി വിവരിക്കുക. <<<

താങ്കളുടെ തലത്തിലേക്ക് തല്‍ക്കാലം താഴാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട്, ഇരുദയ രജന്റെ പേരുപോലും വച്ച് കോക്രി കാട്ടുന്നതിനെ അവഗണിക്കുന്നു. പേരുകൊണ്ട് കോക്രി കാട്ടുന്ന ഒരു കൂട്ടുകാരന്‍ ഇവിടെ തന്നെയുണ്ട്. ചക്കിക്കൊത്ത ചങ്കരനേപ്പോലെ അവിടെ അണിചേരുക.

കേരളത്തില്‍ ഈ നിയമത്തിനു പ്രസക്തിയില്ല എന്നു പറഞ്ഞാല്‍ മനസിലാക്കാനും ഉള്‍ക്കൊള്ളാനും ശേഷിയുള്ള മനുഷ്യരെ ഉദ്ദേശിച്ചാണാ വിദഗ്ദ്ധന്‍ അഭിപ്രായം ​പറഞ്ഞത്. അങ്ങനെയുള്ളവര്‍ ഉള്‍ക്കൊണ്ടോളും. മതങ്ങള്‍ ഭൂമി കുലുക്കമുണ്ടാക്കും എന്ന കാരണത്താലല്ല ആ നിയമം  കേരളത്തില്‍ വേണ്ട എന്നദ്ദേഹം പറഞ്ഞത്. കേരളം  ജനസംഖ്യയുടെ കാര്യത്തില്‍  negative growth ലേക്ക് പോകുന്നു. അതുകൊണ്ടാണ്, ഇതു പോലെ ഒരു നിയമത്തിനു കേരളത്തില്‍ പ്രസക്തിയില്ല എന്നദ്ദേഹം പറഞ്ഞത്.

താങ്കള്‍ക്കൊക്കെ ഉള്‍ക്കൊള്ളാന്‍ പാകത്തിനഭിപ്രായം ​പറയുന്ന ഒരു വിദഗ്ദ്ധന്‍ ഇപ്പോള്‍ തന്നെയിവിടുണ്ട്. കേരളത്തില്‍ വര്‍ഷങ്ങളായി 2 ല്‍ താഴെയുള്ള TFR, 2 ല്‍ എത്തിക്കണമെന്നാണാ വിദഗ്ദ്ധ നിര്‍ദ്ദേശം. ഇരുതലയേയും മൂന്നു തലയേയും ഒക്കെ വിട്ടു കളഞ്ഞ് ആ മഹത്തായ തലയെ പിന്തുടരുക.


No comments:

Post a Comment