Wednesday, 14 December 2011

മുല്ലപെരിയാര്‍ 3


മുല്ലപെരിയാറും കൂടംകുളവും സാങ്കല്പിക ഭയങ്ങളും ..



kaalidaasan said...
>>>>മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയാണ് പ്രശ്നപരിഹാരം എന്ന മണ്ടന്‍ ആശയം ആരുടെ തലച്ചോറിലാണ് ഉദിച്ചത് എന്ന് അറിയില്ല.<<<<


സുകുമാരന്‍,


സുകുമാരന്‍,

ഈ ആശയം ഉദിച്ചത് 1979 ല്‍ തമിഴ് നാടു മുഖ്യമന്ത്രിയായിരുന്ന എം ജി ആറിന്റെ തലയിലാണ്. അന്ന് ഈ ഡാമിനു ബലക്ഷയമുണ്ടായതായി കണ്ടെത്തിയത് അദ്ദേഹവും കൂടി ആയിരുന്നു. അന്ന് ഗുജറാത്തിലെ മോര്‍വി അണക്കെട്ട് തകര്‍ന്നപ്പോള്‍ ഇതിന്റെ ബലക്ഷയം ബോധ്യമായ കേന്ദ്ര ജലക്കമ്മീഷനാണ്, ജലനിരപ്പ് കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.

ബലക്കുറവ് കേന്ദ്ര ജലക്കമ്മീഷനു വരെ ബോധ്യയപ്പോള്‍ കേരളവും തമിഴ് നാടും ഒന്നിച്ച് എടുത്ത തീരുമാനം ആയിരുന്നു പുതിയ അണക്കെട്ട് എന്ന ആശയം. അന്ന് കേരളവും തമിഴ് നാടും സംയുക്തമായി സര്‍വ്വേ നടത്തിയാണ്, പുതിയ ബലമുള്ള അണക്കെട്ട് പണിയാന്‍ ധാരണ ആയത്. പക്ഷെ എന്തുകൊണ്ടോ തമിഴ് നാടതില്‍ നിന്നും പിന്‍മാറി. അന്നത് പണുതിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്നത്തെ അണക്കെട്ടിന്റെ ഉയരത്തില്‍ തന്നെ പണിയുമായിരുന്നു. ഇനി പണുതാലും 120 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ പണിയാനുള്ള യാതൊരു സാധ്യതയുമില്ല.

പുതിയ അണക്കെട്ട് പണിയരുത് എന്നു തന്നെയാണെന്റെ വ്യക്തിപരമായ അഭിപ്രായം. ഈ അണക്കെട്ട് എത്രയും വേഗം പൊളിച്ചു മാറ്റുക. എന്നിട്ട് തമിഴ് നാടിനു ജലസേചനത്തിനു വെള്ളം വേണമെങ്കില്‍ പുതിയ വഴികള്‍ തേടുക. ഇവിടെ വേറൊരു അണക്കെട്ട് വേണമെന്ന് ഒരു മലയാളിയും ആഗ്രഹിക്കുന്നില്ല.

എന്തായാലും താങ്കളുടെ നിലപാടു മാറ്റം സ്വാഗതം ചെയ്യുന്നു.


kaalidaasan said...




>>>>സത്യത്തില്‍ മുല്ലപെരിയാറില്‍ അണക്കെട്ട് ആയിരുന്നില്ല ഈ ഡാം പണിത ബ്രിട്ടീഷ് എഞ്ചിനീയര്‍ ബെന്നി കുക്കിന്റെ ഭാ‍വനയില്‍ ഉണ്ടായിരുന്നത്. മറിച്ച് കുറെ കനാലുകള്‍ നിര്‍മ്മിച്ച് പെരിയാര്‍ നദിയില്‍ നിന്ന് തമിഴ് നാട്ടിലെ വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാനായിരുന്നു. അന്ന് വേണ്ടത്ര ധനം ലഭ്യമല്ലാത്തതിനാലാണ് ആ പദ്ധതി പ്രായോഗികമാവാതെ പോയത്. ഇന്നും ആ സാധതയുണ്ട് എന്ന് മാത്രമല്ല, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഖജനാവുകളില്‍ വേണ്ടത്ര ഫണ്ടുമുണ്ട്. <<<<

സുകുമാരന്‍,

കനാല്‍ പണിയാനൊക്കെ പണ്ടേ സായിപ്പ് ആലോചിച്ചതായിരുന്നു. അതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് മനസിലായപ്പോള്‍ ഉപേക്ഷിച്ചു. കുറേ കനാലുകള്‍ എന്നൊക്കെ ആര്‍ക്കും വിളിച്ചു പറയാം. എവിടെ നിന്ന് എങ്ങോട്ട് എത്ര കനാലുകള്‍ വേണം എന്നാണു താങ്കളുടെ അഭിപ്രയം?

ഇങ്ങനെ കനാലുകള്‍ പണിത് തമിഴ് നാടിനു വെള്ളം നല്‍കേണ്ട ബാധ്യത കേരളത്തിനുണ്ടോ?

വെറുതെ കനാല്‍ ഉണ്ടായാല്‍ മഴക്കലത്ത് വെള്ളം തിരിച്ചു വിടാന്‍സാധിച്ചേക്കും. വേനല്‍ കാലത്ത് ഒരു തുള്ളി വെള്ളം പോലും ഉണ്ടാകില്ല. വെള്ളം കെട്ടി നിറുത്താതെ കനാലുണ്ടാക്കി തിരിച്ചു വിടുന്ന കലാപരിപാടി നടക്കില്ല. മുല്ലപ്പെരിയാറില്‍ എവിടെയെങ്കിലും വെള്ളം കെട്ടി നില്‍ക്കാവുന്ന അവസ്ഥ ഇല്ല. വെള്ളം കെട്ടി നിറുത്തുന്നതാണ്, അണക്കെട്ട്.


kaalidaasan said...




>>>ജനങ്ങളാണ് ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരും ജനങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വരുന്നത്. എന്തെങ്കിലും മാറണമെങ്കില്‍ ആ മാറ്റത്തിന്റെ തുടക്കം കുറിക്കേണ്ടത് ജനങ്ങളുടെ മനോഭാവത്തില്‍ നിന്നാണ്. പഴയ കാലത്തെ രാജാക്കന്മാരോടുള്ള വീരാരാധനാ മനോഭാവത്തില്‍ നിന്ന് നമ്മുടെ ജനങ്ങള്‍ അല്പം പോലും മാറിയിട്ടില്ല. രാജാക്കന്മാരുടെ സ്ഥാനത്ത് ഇന്ന് നേതാ‍ക്കള്‍ ആണെന്ന് മാത്രം.<<<

സുകുമാരന്‍,

അതെ ജനങ്ങള്‍ തന്നെയാണ്‌ ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കേണ്ടത്. പക്ഷെ ഇതിനു കടക വിരുദ്ധമായ പ്രസ്താവനയാണു താങ്കള്‍ ആദ്യം  എഴുതിയിരിക്കുന്നത്.

രാജ്യം എന്നു പറയുന്നത് കല്ലോ മരമോ കൊണ്ട് പണുത ഒരു സാധനമല്ല. ജനങ്ങള്‍ തന്നെയാണ്. സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കാന്‍ അവകാശമില്ലെങ്കില്‍  പിന്നെ ജനാധിപത്യ രാജ്യത്തിനു തന്നെ പ്രസക്തിയില്ല. 1886 ലെ കേരളത്തിലെ ജനങ്ങള്‍ക്കോ അന്നത്തെ രാജാവിനോ സ്വന്തം ഭഗധേയം നിര്‍ണ്ണയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കില്‍, 999 വര്‍ഷത്തെ പാട്ടം എന്ന അസംബന്ധത്തില്‍ ഒരണക്കെട്ട് എന്നത്തേക്കും ഭീഷണിയായി ഇപ്പോള്‍ മലയളികളുടെ ഉറക്കം കളയില്ലായിരുന്നു. താങ്കളിപ്പോള്‍ കൊട്ടിപ്പാടുന്ന ഭാഗധേയം നിര്‍ണ്ണയത്തിനുള്ള അവകാശം ഇല്ലാതിരുന്നതുകൊണ്ടാണത് സംഭവിച്ചത്. മലയാളികള്‍ ഇന്ന് കെഞ്ചി അപേക്ഷിക്കുന്നത്, ഈ ഭഗധേയം തിരികെ തരൂ എന്നുമാത്രമാണ്.

ജനങ്ങള്‍ക്ക് ഭാഗധേയം നിര്‍ണ്ണയിക്കാന്‍ അവകാശം നല്‍കിയാല്‍, നാളെ തന്നെ മുല്ലപെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയും. കഴിഞ്ഞ 1800 ദിവസങ്ങളായി ഇടുക്കി ജില്ലയിലെ ജനങ്ങള്‍  ഈ അണക്കെട്ട് പൊളിച്ചു മാറ്റണമെന്ന ആവശ്യത്തിനു വേണ്ടി സമരം ചെയ്യുന്നു. പക്ഷെ താങ്കള്‍ എഴുതുന്നു, വിദഗ്ദ്ധരും, കോടതിയില്‍ ഇരിക്കുന്ന ജഡ്ജിമാരും മതി ആ ഭഗദേയം നിര്‍ണ്ണയിക്കാന്‍ എന്നാണ്. പക്ഷെ അതേ ജഡ്ജിമര്‍ തന്നെ പരസ്പര വിരുദ്ധമായ ഉത്തരുവുകള്‍ പുറപ്പെടുവിക്കുന്നു. അണക്കെട്ടിന്റെ ഉയരം കൂട്ടമെന്നു പറഞ്ഞ ജഡ്ജി തന്നെ, ഉയരം കുറയ്ക്കണമെന്ന് മാറ്റി പറയുന്നു. പല വിദഗ്ദ്ധരും പല അഭിപ്രായങ്ങള്‍ പറയുന്നു. മിനിറ്റിനു മിനിറ്റിനു വാക്കു മാറുന്ന ഈ വക ജന്മങ്ങള്‍ ഇനിയും വാക്ക് മാറില്ല എന്നതിനെന്താണുറപ്പ്?

ഭാഗധേയം നിര്‍ണ്ണയിക്കേണ്ടത് ജനങ്ങളാണെങ്കില്‍, രാഷ്ട്രീയക്കാര്‍ക്കോ, വിദഗ്ധര്‍ക്കോ, കോടതിക്കോ വേണ്ടി കാത്ത് നില്‍ക്കേണ്ട. സ്വയം ബോധ്യമായ സംഗതികളെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങുക. ഭൂമി കുലുക്കം അനുഭവിച്ചറിയുന്ന ജനങ്ങള്‍ക്കേ അതിന്റെ ഭീകരത അറിയൂ. മറ്റുള്ളവരുടെ ദയാ ദാക്ഷിണ്യത്തിനു കാത്തു നില്‍ക്കാതെ, പേടിച്ചു വിറച്ച് ജീവിതം തള്ളിനീക്കാതെ, നേരിട്ടിറങ്ങി പ്രവര്‍ത്തിക്കുക. സ്വന്തം ഭാഗധേയം ആരുടെയും ദയക്ക് വിട്ടുകൊടുക്കേണ്ട.

ആദ്യം താങ്കള്‍ എഴുതുന്ന വാക്കുകളോടെങ്കിലും നീതി പുലര്‍ത്തൂ.


kaalidaasan said...




>>>അതൊക്കെ വിദഗ്ദ്ധര്‍ പരിശോധിക്കുകയും അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് 2006ല്‍ സുപ്രീം കോടതി അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം തമിഴ്‌നാടിന്റെ ഹരജി പ്രകാരം അണക്കെട്ട് പരിശോധിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെയും സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്. <<<


സുകുമാരന്‍,

ഇപ്പറഞ്ഞത് വെറും അസംബന്ധമല്ലേ? അണക്കെട്ട് സുരക്ഷിതമാണെന്ന വിധിക്കെതിരെ എന്തിനാണു തമിഴ് നാട് ഹര്‍ജികൊടുക്കുന്നത്?

താങ്കള്‍ പറയുന്നതില്‍  വസ്തുതാപരമായ പിശകുണ്ട്. സുപ്രീം കോടതി ഒന്നും കണ്ടെത്തിയിട്ടില്ല. തമിഴ് നാടിനനുകൂലമായി വിദഗ്ദ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് തീരുമാനം എടുക്കുക മാത്രമേ ചെയ്തിട്ടുള്ളു. കേരളത്തെ പ്രതിനിധീകരിച്ച വിദഗ്ദ്ധര്‍ പലരും  എതിരഭിപ്രായങ്ങള്‍  പറഞ്ഞിട്ടുണ്ട്. പക്ഷെ ഭൂരിപക്ഷ തീരുമാനം എന്നും തമിഴ് നാടിനനുകൂലമായിരുന്നു. തീരുമാനം തങ്ങള്‍ക്കനുകൂലമാക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥര്‍ക്കും, വിദഗ്ധര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും വരെ പാരിതോഷികങ്ങള്‍ നല്‍കിയിട്ടുണ്ട്.(തേനിയില്‍  തോട്ടങ്ങള്‍ വരെനല്‍കിയതായിട്ടാണു റിപ്പോര്‍ട്ടുകള്‍). വിദഗ്ദ്ധരെ ഇങ്ങനെയാണവര്‍ സ്വാധീനിച്ചത്. അതൊരിക്കലും നിഷ്പക്ഷമായ റിപ്പോര്‍ട്ടുകള്‍ ആയിരുന്നില്ല. കേരളത്തിലെ വിദഗ്ദ്ധര്‍ക്ക് അണക്കെറ്റില്‍ പരിശോധന നടത്താനോ സത്യം കണ്ടെത്താനോ അനുമതി ലഭിക്കുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുങ്ങല്‍ വിദഗ്ദ്ധരേക്കൊണ്ട്, പരിശോധിപ്പിച്ച് തെളിവു ശേഖരിക്കാന്‍ കേരളം നടത്തിയ ശ്രമം ഈ ഉന്നതാധികാര സമിതി തടയുകയുണ്ടായി.

2006 ല്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താനാണു സുപ്രീം കോടതി വിധിച്ചത്. പക്ഷെ അതിനെതിരെ കേരളം റിവ്യൂ പെറ്റീഷന്‍ കൊടുത്തപ്പോള്‍  ജലനിരപ്പ് ഉയര്‍ത്തേണ്ട എന്നും കോടതി പറഞ്ഞു. എന്തുകൊണ്ടാണ്, ഈ പരസ്പര വിരുദ്ധമായ വിധികള്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടാകുന്നത്? 2006 ലെ വിധി നടപ്പിലാക്കി കിട്ടാന്‍ തമിഴ് നാടു പല പ്രാവശ്യം  കോടതിയെ സമീപിച്ചിട്ടും കോടതി അത് തളിക്കളഞ്ഞു. അതിന്റെ അര്‍ത്ഥം സുപ്രീം കോടതിക്കു പോലും ഇക്കാര്യത്തില്‍ ഉറച്ച അഭിപ്രായമില്ലെന്നല്ലേ?

50 വര്‍ഷത്തെ ആയുസേ ഉള്ളു എന്നും പറഞ്ഞ് 1886 ല്‍ പണുത അണക്കെട്ടിന്റെ ബലം പരിശോധിക്കുന്നതു തന്നെ അസംബന്ധമാണ്. എത്ര ബലപ്പെടുതല്‍ നടത്തിയാലും അടിസ്ഥാന വിഷയം ഇത് കാലഹരണപ്പെട്ട സങ്കേതിക വിദ്യ ഉപയോഗിച്ച് പണുതതാണെന്ന സത്യമാണ്. കരാര്‍ കാലവധി എന്നു പറയുന്ന 999 വര്‍ഷം ഏതായലും ഈ അണക്കെട്ട് നിലനില്‍ക്കുമെന്ന് സുബോധമുള്ള ആരും പറയില്ല. അത് കണക്കിലെടുക്കതെ ഇതിനെ ബലപ്പെടുത്തി എന്നൊക്കെ ലഘൂകരിക്കുന്ന താങ്കളുടെ അജണ്ട എന്താണ്. 200 വയസായ ഒരാളുടെ ത്രിമമായി ദീര്‍ഘിപ്പിക്കുന്ന തമാശയാണിതിലുള്ളത്. കാലഹരണപ്പെട്ട ഈ അണക്കെട്ട് ഡികമ്മീസഹന്‍ ചെയ്യുകയാണു വേണ്ടത്. തുടര്‍ന്നും തമിഴ് നാടിനു വെള്ളം വേണമെങ്കില്‍ പുതിയ അണക്കെട്ട് പണിയുകയോ മറ്റ് വഴികള്‍ തേടുകയോ ചെയ്യണം. ഈ നിസാര കാര്യം തീരുമാനിക്കാന്‍ ഉന്നതാധികാര സമിതിയൊന്നും ആവശ്യമില്ല. അല്‍പ്പം കോമണ്‍ സെന്‍സുള്ള ജഡ്ജിമാര്‍ മതി.

അണക്കെട്ട് സുരക്ഷിതമാണെങ്കില്‍ പിന്നെ എന്തിനിതുപോലെ ഉന്നതാധികാര സമിതികള്‍? 2006 ലെ പ്രഖ്യാപനം ആവര്‍ത്തിച്ചാല്‍ പോരേ. ഈ വിഷയത്തില്‍ നടന്നതെല്ലാം കള്ളക്കളികളാണ്. കേരളത്തിന്റെ സൂക്ഷ്മതയില്ലായ്മ തമിഴ് നാടിത്രനാളും മുതലെടുത്തു. അവര്‍ നമ്മളെ സമര്‍ദ്ധമായി പറ്റിച്ചു. പല മലയാളികളും അതിനു കൂട്ടുനിന്നു. കേരളത്തെ ഒറ്റിക്കൊടുത്തു. ഇനിയും നമ്മളതിനു നിന്നുകൊടുക്കണോ എന്നതാണു പ്രശ്നം.


kaalidaasan said...




>>>>മുല്ലപെരിയാറിന്റെ കാര്യത്തില്‍ 116 വര്‍ഷം മുന്‍പ് പണി തീര്‍ത്ത അതേ രൂപത്തില്‍ അല്ല ആ അണക്കെട്ട് ഇപ്പോഴും ഉള്ളത്. മനുഷ്യസാധ്യമായ എല്ലാ അറ്റകുറ്റപ്പണികളും ഇക്കാലയളവില്‍ ചെയ്യുകയും ബന്ധപ്പെട്ട വിദഗ്ദര്‍ അതിന്റെ ഉറപ്പ് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്തിട്ടാണ് സുപ്രീം കോടതി മുല്ലപെരിയാ‍റിലെ ജലനിരപ്പ് 156 അടിയാ‍യി ഉയര്‍ത്താമെന്ന് 27-2-2006ല്‍ വിധി പ്രസ്താവിച്ചത്. എന്നാല്‍ ജനങ്ങളുടെ ഭയം കണക്കിലെടുത്ത് സുപ്രീം കോടതി വിധിയെ മറി കടക്കാന്‍ കേരള സര്‍ക്കാര്‍ 2006 മാര്‍ച്ചില്‍ ഒരു നിയമം പാസ്സാക്കി. ആ നിയമം റദ്ധ് ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ആ കേസ് ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്.<<<<


സുകുമരന്‍,

അണക്കെട്ടില്‍ കൂടുതല്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ലീക്ക് കൂടിയിട്ടുണ്ട്. പണിയാന്‍ ഉപയോഗിച്ച സുര്‍ക്കി മിശ്രിതം കൂടുതലായി ഒലിച്ചു പോകുന്നു. ഇതൊക്കെ തെളിയിക്കുന്നത് തങ്കള്‍ പറയുന്ന മനുഷ്യ സാധ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്തിട്ടും, അണക്കെട്ട് ദുര്‍ബലമാകുന്നു എന്നാണ്. അതിന്റെ അര്‍ത്ഥം ഈ അണക്കെട്ടിന്റെ കാലവധി തീര്‍ന്നു എന്നും, ഇനിയും ബലപ്പെടുത്താന്‍ മനുഷ്യനു സാധിക്കില്ല എന്നുമാണ്. 1988 നു ശേഷം അന്നു വരെ ഉണ്ടാകാത്ത ഭൂകമ്പങ്ങളും അണക്കെട്ട് മേഖലയില്‍ ഉണ്ടാകുന്നു. ഇതൊക്കെ കണക്കിലെടുത്താണ്, കേരള സര്‍ക്കാര്‍ 2006 ല്‍ നിയമം പാസ്സാക്കിയത്. അല്ലാതെ സുപ്രീം കോടതി വിധി മറികടക്കാനൊന്നുമല്ല.

കണ്‍മുന്നില്‍ കണുന്ന യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ഒരു വിദഗ്ദ്ധന്റെയും റിപ്പോര്‍ട്ടാവശ്യമില്ല. അല്‍പ്പം സാമന്യ ബുദ്ധിയും യുക്തിയും മതി. ആക്രിക്കടയില്‍ നിന്നും കിട്ടുന്ന ഇരുമ്പു പളികള്‍ കുത്തിനിറുത്തി അണക്കെട്ടാം എന്നൊക്കെ പറയുന്ന വിദഗ്ദ്ധരാണല്ലോ ഇപ്പോള്‍ താങ്കളുടെ വഴികട്ടികള്‍. ക്ഷമിക്കണം സുകുമാരന്‍. ഇതുപോലെയുള്ള പല വിദഗ്ദ്ധരുടെയും  തീട്ടൂരങ്ങള്‍ കേട്ട് ഞങ്ങള്‍ മടുത്തു. ഇനിയും ഞങ്ങള്‍ക്ക് അതാവശ്യമില്ല.

വിദഗ്ദ്ധരും ജഡ്ജിമാരും അങ്ങ് ഡെല്‍ഹിയിലും ചെന്നൈയിലുമൊക്കെയാണ്. അണക്കെട്ട് തകര്‍ന്നാല്‍ ഈ ജന്തുക്കള്‍ക്കൊന്നും ഒന്നും പറ്റില്ല. ചാകുന്നത് മലയാളികളാണ്. അവരുടെ രക്ഷ നോക്കേണ്ടത് കേരള സര്‍ക്കാരും. ഡാം സുരക്ഷാ നിയമം ഒരു തുടക്കം മാത്രമണ്. ഇനിയും ഈ വക ജന്തുക്കള്‍ മലയാളികളുടെ ആശങ്ക കണക്കിലെടുത്തില്ലെങ്കില്‍, കേരളം ഡാം ഏറ്റെടുക്കുന്ന നിയമം പസാക്കും. ഏത് പാട്ടക്കരാറും ഏകപക്ഷീയമായി റദ്ദാക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇതു വരെ ലഭിച്ച പാട്ടം നഷ്ടപരിഹാരമായി നല്‍കിയാല്‍ മതി. അതിനും സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ സംഘടിച്ച്, ജലനിരപ്പ് കുറയ്ക്കണം. എന്നിട്ട് ഡാം പൊളിച്ചു കളയണം.

അതുണ്ടാകാതിരിക്കണമെങ്കില്‍ അടിയന്തിരമായി ഈ ഡാമിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണം. എന്നിട്ട് അത് ഡിക്കമ്മീഷന്‍ ചെയണം. തമിഴ് നാടിനു വെള്ളം വേണമെങ്കില്‍ പുതിയ അണകെട്ടുകയോ മറ്റ് വഴികള്‍ തേടുകയോ ചെയ്യാം.
kaalidaasan said...
>>>>അതേ സമയം കേരളത്തില്‍ നിന്നുകൊണ്ട് മാത്രം എനിക്ക് ചിന്തിക്കാന്‍ കഴിയില്ല. ഇന്ത്യയെ ഒരു യൂനിറ്റായിട്ടാണ് ഞാന്‍ കാണുന്നത്. അത്കൊണ്ട് തന്നെ എനിക്ക് തമിഴ്‌നാടിന്റെ പ്രശ്നങ്ങളിലും ആശങ്കയുണ്ട്.<<<<

സുകുമാരന്‍,

തമിഴ് നാടിന്റെ ഏത് പ്രശ്നത്തിലാണു താങ്കള്‍ക്കാശങ്ക? കൃഷിചെയ്യന്‍ വെള്ളം ലഭിക്കില്ല എന്ന പ്രശ്നത്തിലാണോ? കഷ്ടം. അതിനേക്കാളും കൂടിയ പരിഗണന അണ തകര്‍ന്ന് ചത്തുപോകുന്നവരുടെ കര്യത്തിലാണു വേണ്ടത്. ആ ചിന്തയാണ്, ഇന്‍ഡ്യയെ ഒറ്റ യൂണിറ്റായി കണുന്നവര്‍ക്കൊക്കെ ആദ്യം വേണ്ടത്.

അവര്‍ക്ക് വെള്ളം ലഭിക്കില്ല എന്നാണു താങ്കളുടെ ചിന്തയെങ്കില്‍, താങ്കളോട് സഹതാപം ​തോന്നുന്നു. മലയാളികള്‍ ഒന്നടങ്കം ഇപ്പോള്‍ കൊടുക്കുന്ന അതേ അളവില്‍ വെള്ളം കൊടുക്കാം എന്നു പറയുന്നതൊന്നും താങ്കള്‍ കേള്‍ക്കുന്നില്ലേ? അതിനെ അവിശ്വസിക്കാന്‍ താങ്കള്‍ക്കെന്തെങ്കിലും കാരണമുണ്ടോ?

പക്വമതിയായ ഒരു മുഖ്യമന്ത്രി എന്ന് താങ്കള്‍ വിശേഷിപിക്കുന്ന ഉമ്മന്‍ ചാണ്ടി ഇതു പറഞ്ഞിട്ടും താങ്കള്‍ക്ക് വിശ്വസമാകുന്നില്ലെങ്കില്‍ സഹതാപം ​ഇരട്ടിക്കുന്നു.

ഇന്‍ഡ്യയെ ഒരു യൂണിറ്റായി കാണുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് കലഹരണപ്പെട്ട ഈ അണക്കെട്ട് പൊളിച്ചു കളഞ്ഞ് ലക്ഷക്കണക്കിനാളുകളുടെ സുരക്ഷ ഉറപ്പാക്കുകയാണ്. അതിനു ശേഷം ബലമുള്ള ഒരണക്കെട്ടുണ്ടാക്കി, ഈ ജല ലഭ്യത തുടര്‍ന്നും ഉറപ്പാക്കുകയാണ്.

തമിഴ് നാട് കുറെ നാളുകളിലേക്ക് വേണ്ട വെള്ളം മുല്ലപ്പെരിയാറില്‍ നിന്നും ഊറ്റി വൈഗ അണക്കെട്ടിലും മറ്റനേകം തടയണകളിലുമൊക്കെയായി ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തല്‍ക്കാലത്തേക്ക് അല്‍പ്പം വെള്ളം കുറഞ്ഞാലും  അതത്ര വലിയ പ്രശ്നമല്ല.

എവിടെ നിന്ന് ചിന്തിക്കണമെന്നതൊക്കെ താങ്കളുടെ വ്യക്തിപരമായ ഇഷ്ടം. ഇടിഞ്ഞു വീഴാറായ ഈ അണക്കെട്ട് നില്‍ക്കുന്നത് കേരളത്തിലാണ്. അതുകൊണ്ട് സാമാന്യ യുക്തി ഉള്ളവര്‍ ചിന്തിക്കേണ്ടത് കേരളത്തില്‍ നിന്നാണ്, അല്ലാതെ മലയാളിയുടെ ജീവനു വിലപറയുന്ന തമിഴരോട് ചേര്‍ന്നു നിന്നല്ല.



kaalidaasan said...




>>>>ഇത് ഒരു മലയാളി-തമിഴര്‍ പ്രശ്നമായി വളര്‍ത്തിക്കൊണ്ടുവന്നാല്‍ മുല്ലപെരിയാര്‍ ഡാം പൊട്ടിപ്പോയാല്‍ ഉണ്ടാകുന്നതിനേക്കാളും അപകടം തമിഴ്‌നാട്ടിലെ മലയാളികള്‍ക്ക് ഉണ്ടാകും.അതിനെ പറ്റി കാളിദാസനോ കേരളത്തിലെ നേതാക്കളോ അല്പം പോലും ആശങ്കപ്പെടുന്നതായി കാണുന്നില്ല. <<<<


സുകുമാരന്‍,

ഇത് ഒരു മലയാളി-തമിഴര്‍ പ്രശ്നമായി കേരളത്തിലെ ആരും വളര്‍ത്തിക്കൊണ്ടുവരുന്നില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് തമിഴ് നാട്ടിലുള്ളവരും അവിടത്തെ നേതാക്കളുമാണ്.

116 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ട് മലയാളിയുടെ ജീവനു ഭീക്ഷണി ആയി ഇരിക്കുന്നു. അതിനു ചുറ്റും കൂടെ കൂടെ ഭൂചലനങ്ങള്‍ ഉണ്ടാകുന്നു. തമിഴ് നാടിനോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും തമിഴ് നാട്ടുകാര്‍ക്കും അതില്‍ ,ആശങ്ക ഉണ്ടാവണമെന്നില്ല. പക്ഷെ അതിനുതൊട്ടു താഴെ ജീവിക്കുന്നവര്‍ക്ക് ആശങ്കയുണ്ട്. ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കുകയെങ്കിലും ചെയ്യാന്‍ പറഞ്ഞിട്ട്, ഒരു തമിഴനും അത് കേള്‍ക്കുന്നില്ല. ഈ മുറവിളി, മലയാളികളുടെ സ്വയരക്ഷക്കു വേണ്ടിയാണ്, അല്ലാതെ ഒരു തമിഴനുമെതിരെയല്ല.

ഇതു പറഞ്ഞതിനു ജയലളിത മലയാളികളെ മനോരോഗികളാക്കി ചിത്രീകരിച്ച് ദേശീയ മാദ്ധ്യമങ്ങളില്‍ പരസ്യം കൊടുക്കുന്നു. ഇവര്‍ക്കല്ലേ ശരിക്കും മനോരോഗം?അവര്‍ പാട്ടത്തിനെടുത്ത സ്ഥലം കയ്യേറി നിര്‍മ്മിച്ചവ സംരക്ഷിക്കാന്‍ വേണ്ടിയാണു മലയാളി ഇതൊക്കെ പറയുന്നതെന്നും പരസ്യം വഴി പ്രചരിപ്പിക്കുന്നു. ഇന്നലെ രണ്ട് കോണ്‍ഗ്രസ് എം പി മാര്‍ (താങ്കളുടെ പാര്‍ട്ടിയിലെ എം പി മാര്‍) ), പ്രധാന മന്ത്രിയോട് പറഞ്ഞത്, ഇടുക്കി തമിഴ് നാടിനോട് ചേര്‍ക്കണമെന്നാണ്. അപ്പോള്‍ ആരാണിത് തമിഴ് മലയാളി പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടു വരുന്നത്? ഏതായാലും മലയാളികളല്ല.

പഴകിയ ഒരണക്കെട്ട് പൊളിച്ചു കളഞ്ഞ് പുതിയത് പണിയണമെന്ന നിര്‍ദ്ദേശമുണ്ടാകുമ്പോള്‍, മലയാളികളെ ആക്രമിക്കുന്ന ജന്തുക്കളെ ഏത് അളവുകോലു വച്ചളന്നാണ്, ഇന്‍ഡ്യക്കാര്‍ എന്ന് താങ്കള്‍ തീര്‍ച്ചയാക്കുന്നത്. നേതാവു ചത്താലും തീകൊളുത്തി കൂടെ ചാകുന്ന, മലയാളികളെ മനോരോഗികളാക്കി ചിത്രീകരിക്കുന്ന ഇവരുടെകൂടെ ജീവിക്കാതിരിക്കുന്നതാണു നല്ലത്.


അവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. അവരോട് സഹതാപവുമുണ്ട്. പക്വമതിയായ കേരള മുഖ്യമന്ത്രി മലയാളികള്‍ക്കെല്ലാം വേണ്ടിയാണ്, ജയലളിതയോടും മന്‍ മോഹന്‍ സിംഗിനോടും കത്തെഴുതി മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍  ആവശ്യപ്പെട്ടത്. ഇന്‍ഡ്യക്കാരായ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തമിഴ് നാടു സര്‍ക്കാരിനാകുന്നില്ലെങ്കില്‍ അത് പിരിച്ച് വിട്ട്, അധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. തമിഴന്‍ മാര്‍  അക്രമിക്കുമെന്ന് പേടി കൊണ്ട്, ഒരു ലക്ഷത്തിനുമേല്‍ ഉള്ള മലയാളികളെ കുരുതി കൊടുക്കാന്‍ ഏതായാലും പറ്റില്ല.

അക്രമികളെ അമര്‍ച്ച ചെയ്യാനാണു പോലിസും പട്ടാളവുമുള്ളത്. കണ്ണൂരുള്ള മാര്‍ക്സിസ്റ്റുകാര്‍ ആക്രമിക്കുമെന്ന പേടി കൊണ്ട്, കേരളത്തിലെ കോണ്‍ഗ്രസുകാരോട് അടങ്ങിയിരിക്കാന്‍ ഒന്നും താങ്കള്‍ ഉപദേശിച്ചു കണ്ടിട്ടില്ലല്ലോ. പോലീസിനെ വിട്ട് മാര്‍ക്സിസ്റ്റുകാരെ അടിച്ചൊതുക്കാന്‍ തന്നെയല്ലേ പറയാറുള്ളു.


kaalidaasan said...




>>>>മുല്ലപെരിയാറിലെ വെള്ളം കൊണ്ട് മലയാളി കര്‍ഷകരും അവിടെ കൃഷി ചെയ്തു വരുന്നുണ്ട്. മുല്ലപെരിയാര്‍ അണക്കെട്ട് നിലനില്‍ക്കേണ്ടത് തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ ആവശ്യമാണ്. ഈ ഒരു നിലപാട് തറയില്‍ നിന്നുകൊണ്ടാണ് ഈ പ്രശ്നത്തെ സമീപിക്കേണ്ടത്. . <<<<


സുകുമാരന്‍,

ലോകം മുഴുവന്‍ മലയാളികള്‍ ജീവിക്കുന്നുണ്ട്. അവരുടെ എല്ലാ പ്രശ്നങ്ങളും  കേരളത്തിലുള്ളവര്‍ പരിഹരിക്കണമെന്നു പറയുന്നത് യുക്തി സഹമല്ല. ഇടുക്കി ജില്ലയില്‍ കുറെ തമിഴന്‍മാര്‍ ജീവിക്കുന്നുണ്ട്,. എന്നു കരുതി തമിഴന്‍മാര്‍ അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതും യുക്തിസഹമല്ല. ജീവ്ക്കന്‍ ബുദ്ധിമുട്ടു തോന്നുമ്പോള്‍ സ്വന്തം നാട്ടിലേക്ക് തിരികെ പോരണം.

മുലപ്പെരിയാര്‍ അണക്കെട്ട് നില നില്‍ക്കണമെന്നത് ഒരു മലയാളിലിയുടെയും ആവശ്യമല്ല. അതവരുടെ ശാപമാണ്. തമിഴ് നാടിനു വെള്ളം വേണമെന്ന അവശ്യമുള്ളതുകൊണ്ട് അണകെട്ടി ഇത്ര നാളും വെള്ളം കൊടുത്തു. പക്ഷെ അതിന്റെ നന്ദി മലയാളികളെ മനോരോഗികളായി ചിത്രീകരിച്ചാണ്, തമിഴന്‍മാര്‍ പ്രകടിപ്പിക്കുന്നത്. ഇവര്‍ കേരളത്തിലെ വെള്ളം അര്‍ഹിക്കുന്നില്ല. തമിഴ്നാടിനു വെള്ളം കൊടുക്കാന്‍ വേണ്ടി മാത്രമായി മുല്ലപെരിയാറില്‍ ഒരണകെട്ടരുത് എന്നു തന്നെയാണെന്റെ അഭിപ്രായം. നായക്ക് വെള്ളം കൊടുത്താല്‍ അത് വാലാട്ടുകയെങ്കിലും ചെയ്യും. തമിഴന്‍മാര്‍ അതിലും കഷ്ടമണ്.

ഭൂകമ്പ മേഖലയില്‍ ഇത്ര വലിയ പഴയ ഒരണക്കെട്ട് നില്‍നില്‍ക്കേണ്ടതില്ല. വേണമെങ്കില്‍ ഉയരം കുറഞ്ഞ അപകട സാധ്യത കുറഞ്ഞ അണക്കെട്ടാണു വേണ്ടത്.



kaalidaasan said...




>>>>അണക്കെട്ട് പൊളിയാന്‍ പോകുന്നു എന്ന പ്രചാരണം തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. ഒരു പക്ഷെ അത് പൊളിഞ്ഞേക്കാം. പൊളിയും എന്ന ഭയത്തില്‍ തന്നെയായിരിക്കും അവിടെയുള്ള ജനങ്ങള്‍ കഴിഞ്ഞുകൂടുന്നത്. എന്നാല്‍ തന്നെ അടുത്ത നിമിഷം പൊളിയും എന്നൊരു ആശങ്ക ആര്‍ക്കും ഉള്ളതായി തോന്നുന്നില്ല. <<<<


സുകുമാരന്‍,

താങ്കള്‍ ആരുടെ കാര്യമാണു പറയുന്നത്? വള്ളക്കടവിലെയും, വണ്ടിപ്പെരിയാറിലെയും ആളുകള്‍ക്ക് അടുത്ത നിമിഷം പൊളിയും എന്ന ആശങ്ക ഉണ്ട്. അതുകൊണ്ടാണ്, അവര്‍ 1800 ദിവസങ്ങളായി തുടര്‍ച്ചയായി സമരം ചെയ്യുന്നതും.


kaalidaasan said...




>>>>അങ്ങനെയായിരുന്നെങ്കില്‍ ആളുകള്‍ ഇപ്പോള്‍ തന്നെ മാറി താമസിക്കുകയോ മാറ്റി പാര്‍പ്പിക്കപ്പെടുകയോ ചെയ്യുമല്ലോ. എന്നാല്‍ തങ്ങള്‍ ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന അനിശ്ചിതത്തിലും അരക്ഷിതത്വത്തിലും തമിഴ്‌നാട്ടിലെ മറുനാടന്‍ മലയാളികള്‍ ഏത് നിമിഷവും എടുത്തെറിയപ്പെട്ടേക്കാം. <<<<


സുകുമാരന്‍,

നഷ്ടം എല്ലാവര്‍ക്കും ഒരു പോലെയാണ്.

അണക്കെട്ട് തകരുന്നതും, മലയാളികള്‍ ഏതു നിമിഷവും  ആക്രമിക്കപ്പെട്ടേക്കാം എന്നതും ഒരു പോലെ സാധ്യതയുള്ളതാണ്. ഒന്നിനെ ലഘൂകരിച്ച് മറ്റേതിനെ പര്‍വതീകരിക്കുന്നതില്‍ യുക്തിയില്ല.

അണക്കെട്ട് പൊളിയുമ്പോള്‍ രക്ഷപ്പെടാനായി ആളുകളെ മാറ്റി താമസിപ്പിച്ചല്‍ മതി എന്നൊക്കെ പറയുന്നവരോട്, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന പേടിയുണ്ടെങ്കില്‍ അവരെയും മാറ്റി പാര്‍പ്പിച്ചാല്‍ മതി എന്ന് തിരിച്ചും പറയാം?

എന്തിനാണിതുപോലെ വളഞ്ഞ് മൂക്കില്‍ പിടിക്കുന്നത്. നേരേ പിടിച്ചാല്‍ പോരേ. ഈ അണക്കെട്ട് ഏതായാലും കരാര്‍ കാലാവധി ആയ 999 വര്‍ഷത്തേക്ക് നിലനില്‍ക്കില്ല. ഇപ്പോള്‍ തന്നെ അതിന്റെ ആയുസു തീര്‍ന്നു. പക്ഷെ ജയലളിത പറയുന്നത് ഇന്നലെ പണുത പോലെ ബലമുള്ളത് ആണെന്നാണ്. താങ്കളും ജയലളിതയോടൊപ്പം ചേരുന്നു. അതു പൊളിച്ചു കളഞ്ഞ്, ഉയരം കുറഞ്ഞ മറ്റൊന്നു പണിയാന്‍ എന്തിനാണു മടിക്കുന്നത്? തമിഴ് നാടിനു വെള്ളം കിട്ടും, മലയാളി മുങ്ങി മരിക്കുകയുമില്ല.

കഴിഞ്ഞപോസ്റ്റില്‍ ജയലളിതക്ക് ജനങ്ങളെ പേടിക്കേണ്ടതുകൊണ്ടും, ഡി എം കെയുടെ പ്രചരണത്തെ നേരിടേണ്ടതുകൊണ്ടും പുതിയ അണക്കെട്ടിനെ പിന്തുണക്കാനാകില്ല എന്നു പറഞ്ഞു. ഇപ്പോള്‍ മറ്റൊരു കുരുട്ടു യുക്തി പറയുന്നു. അന്ന് പറഞ്ഞു കൊടതി വിധി കേരളത്തിനനുകൂലമാകും എന്ന്. എന്നു വച്ചാല്‍ ഈ അണക്കെട്ട് പൊളിച്ചു കളഞ്ഞ് പുതിയത് പണിയാന്‍ അനുവാദം തരുമെന്ന്. ഇപ്പോള്‍ പറയുന്നു ഈ അണക്കെട്ട് അതേപോലെ നിലനില്‍ക്കണമെന്ന്. താങ്കള്‍ എവിടെയെങ്കിലുമൊന്നുറച്ചു നില്‍ക്ക്.

എന്താണു താങ്കളുടെ ശരിക്കുള്ള നിലപാട്. ഈ അണക്കെട്ട് അതേപോലെ നിലനില്‍ക്കണമെന്നോ അതോ പുതിയത് പണിയണമെന്നോ?


kaalidaasan said...




>>>>ഭാഗ്യവശാല്‍ പക്വമതിയായ ഒരു മുഖ്യമന്ത്രി ഇന്ന് കേരളത്തിലുണ്ട്. അദ്ദേഹത്തിന്റെ സമീപനവും ഈ രീതിയില്‍ ഉള്ളതാണ്. എന്നാല്‍ കാളിദാസന്റെയും അത് പോലെ കേ.കോണ്‍ഗ്രസ്സുകാരുടേയുമൊക്കെ സമീപനം എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് സമമാണ് എന്ന് ഖേദപൂര്‍വ്വം പറയട്ടെ. <<<<


സുകുമാരന്‍,

താങ്കള്‍ തമിഴ് നാടിന്റെ പക്ഷത്തു നിന്നും ചിന്തിക്കുമ്പോള്‍ ഇതൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. പക്ഷെ കേരള മുഖ്യമന്ത്രി കേരളത്തിന്റെ പക്ഷത്തു നിന്നാണു കാര്യങ്ങള്‍ കണുന്നതും പ്രവര്‍ത്തിക്കുന്നതും. അദ്ദേഹത്തിന്റെ സമീപനവും എന്റെ സമിപനവും ഒന്നു തന്നെ. അദ്ദേഹം പറയുന്നത്, ജലനിരപ്പ് 120 അടിയാക്കി അടിയന്തരമായി കുറയ്ക്കണം, എന്നാണ്. എന്നിട്ട് ഈ അണക്കെട്ടിനു പകരം ​മറ്റൊരു ബലമുള്ള അണക്കെട്ട് പണിയണം എന്നും. അതിനു വേണ്ടി സുപ്രീം കോടതി വിധിക്കൊന്നും താങ്കളേപ്പോലെ അദ്ദേഹം കാത്തു നില്‍ക്കുക്കുന്നില്ല. പുതിയ അണക്കെട്ട് പണിയാനുള്ള അനുവാദത്തിനായി കേന്ദ്ര മന്ത്രിസഭക്ക് അപേക്ഷയും കൊടുത്തു. പ്രധാന മന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടാനായി സര്‍വ കക്ഷി സംഘത്തെയും നയിച്ചദ്ദേഹം ഡെല്‍ഹിക്കു പോകാനും തീരുമാനിച്ചു. ശരിയായ ദിശയില്‍ തന്നെയാണദ്ദേഹം പോകുന്നത്. സംസ്ഥാനത്തെ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത് അതുതന്നെയാണ്.

കേരളാ കോണ്‍ഗ്രസിന്റെ സമീപനവും ഇതേ ദിശയില്‍ തന്നെയാണ്. അവര്‍ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കുന്നുമുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ ധിക്കരിക്കാന്‍ ആകില്ല പക്ഷെ കേരളാ കോണ്‍ഗ്രസിനാ ബന്ധനമൊന്നുമില്ല. അവര്‍ക്ക് സ്വാധീനമുള്ള മേഖലയിലെ ആളുകളെയാണ്, പ്രശ്നം കൂടുതലായി ബാധിക്കുന്നത്. അതുകൊണ്ട് അവര്‍ ഈ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ച് പ്രത്യക്ഷ സമര പരിപാടിയിലേക്ക് ഇറങ്ങിയാലും അത്ഭുതപ്പെടാനില്ല.

ജയലളിതക്ക് വോട്ടര്‍ മാരെ പേടിക്കേണ്ടതുണ്ടെന്ന് താങ്കള്‍ പറഞ്ഞല്ലോ. വോട്ടര്‍മാരെ പേടിക്കുക എന്ന സംഭവം തമിഴ് നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് മാത്രം സംവരണം ചെയ്തതൊന്നുമല്ല. കേരളാ കോണ്‍ഗ്രസിനും വോട്ടര്‍മാരെ പേടിക്കേണ്ടതുണ്ട്. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ വോട്ടര്‍മാരോടൊപ്പം ചേര്‍ന്ന് നിന്നില്ലെങ്കില്‍ അവര്‍ അടുത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ എടുത്ത് ദൂരെ എറിയും. ജയലളിതയുടെ വിഷമ സ്ഥിതിയേപ്പറ്റിയൊക്കെ ബേജാറാകുന്ന താങ്കള്‍ക്ക് കേരളാ കോണ്‍ഗ്രസിന്റെ വിഷമസ്ഥിതി കാണാനുള്ള കണ്ണില്ല.

പണ്ട് ജയലളിത ബാജ് പേയി മന്ത്രിസഭയെ വലിച്ച് താഴെയിട്ട വഴിക്ക് തന്നെ കേരള കോണ്‍ഗ്രസിനും പോകാം. ഈ കലാപരിപാടി പല പ്രാവശ്യം ഡി എം കെയും എ ഡി എം കെയും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. അവര്‍ക്കതാകാമെങ്കില്‍ കേരള കോണ്‍ഗ്രസിനുമാകാം. സ്വന്തം പേരിലുള്ള കേസു പിന്‍വലിച്ചില്ല എന്നും പറഞ്ഞായിരുന്നു ജയലളിത ബാജ് പേയിക്കുള്ള പിന്തുണ പിന്‍വലിച്ചത്. ഇത് സംസ്ഥാനത്തെ വലിയ ഒരു വിഭാഗം ജനത്തെ ബാധിക്കുന്ന പ്രശ്നമാണെന്ന ന്യായീകരണമെങ്കിലും ഉണ്ട്. കേരള മന്ത്രിസഭ പോയാലും മന്‍ മോഹന്‍ സിംഗിനു പ്രശ്നമുണ്ടാകില്ല. ഇന്നു വരെ ജനത്തെ നേരിടാത്ത ഇദ്ദേഹത്തിനതൊന്നും വിഷയമാകില്ല. സ്വന്തം കസേര സംരക്ഷിക്കാന്‍ ദ്രാവിഡ പാര്‍ട്ടികളുടെ എം പി മാരെ വേണം. അതിലേ അദ്ദേഹത്തിനു താല്‍പര്യമുണ്ടാകൂ. ജനങ്ങളോട് പ്രതിബദ്ധതയുള്ളവര്‍ക്ക് കസേരയല്ല പ്രധാനം.


kaalidaasan said...




>>>>സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ പക്വമായ നിലപാട് സ്വീകരിച്ചപ്പോള്‍ ശ്രീമാന്‍ വി.എസ്സ്. തികച്ചും ബാലിശമായാണ് പ്രതികരിച്ചു കാണുന്നത്.

തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന സമീപനം തമിഴ്‌നാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതാണ്. അങ്ങനെയാണ് ഈ പ്രശ്നത്തിന്റെ പരിഹാരത്തിനായി ശ്രമിക്കേണ്ടത്. ബാക്കി പറയുന്നതൊക്കെ വെറുതെയാണ്. <<<<


സുകുമാരന്‍,

താങ്കളീ വിഷയത്തേക്കുറിച്ച് മൂന്നു പോസ്റ്റുകള്‍ അടുത്ത നാളുകളില്‍ എഴുതി കണ്ടു. ഇതൊക്കെ വെറുതെയാണെന്ന് ഇപ്പോളാണു മനസിലായത്.


ഈ വിഷയത്തില്‍ വി എസ് ഉള്‍പ്പടെയുള്ള കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരേ നിലപാടാണ്. വി എസ് പ്രതികരിച്ചത് ബാലിശമായാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും, സുധീരനും. ചെന്നിത്തലയുമൊക്കെ പ്രതികരിച്ചതും ബാലിശമായാണ്.

കുമളിയിലെ ഷട്ടര്‍ കയ്യേറിയ യൂത്തുകോണ്‍ഗ്രസുകാരും, തമിഴ് നാടിന്റെ ബസ് തടഞ്ഞ യൂത്തുകോണ്‍ഗ്രസുകാരുമാണിതില്‍  ബാലിശമായി പ്രതികരിച്ചിട്ടുള്ളത്. താങ്കള്‍ക്ക് അന്ധമായ വി എസ് വിരോധമുള്ളതുകൊണ്ട് ആദ്ദേഹം പറയുന്നതും  ചെയ്യുന്നതുമൊക്കെ ബാലിശമായാണു തോന്നിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസിനൊരു സീറ്റു പോലും കിട്ടിയില്ല. ഇടുക്കി ജില്ലയെ ബാധിക്കുന്ന വിഷയങ്ങളില്‍ വിഎസ് എടുത്ത ശക്തവും തത്വാധിഷ്ടിതവുമായ നിലപാടുകാരണമാണ്, ഇടതു മുന്നണിക്ക് 3 സീറ്റുകള്‍ കിട്ടിയതും. ഇടുക്കി എം പി പി റ്റി തോമസിനു ഗത്യന്തരമില്ലാതെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍  കേരളാ കോണ്‍ഗ്രസിനും  ഇടതുമുന്നണിക്കും  ഒപ്പം ചേരേണ്ടി വന്നു.

തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതു തന്നെയാണ്‌ എന്നും കേരളം പറഞ്ഞിട്ടുള്ളത്. 1979 മുതല്‍ ഇതു പറയുന്നുണ്ട്. പുതിയ അണ കെട്ടിയാലും ഇന്ന് നല്‍കുന്ന അതേ അളവില്‍ വെള്ളം തരാം എന്നു ആര്‍ക്കും മനസിലാകും വിധം വ്യക്തമായി തന്നെ പറയുന്നുണ്ട്. പക്വമതിയായ ഉമ്മന്‍ ചണ്ടി ദിവസം 10 നേരം വീതം ഇത് പറയുന്നുണ്ട്. തമിഴ് നാട്ടിലെ രാഷ്ട്രീയ നേതക്കളോടും ജനങ്ങളോടും. 30 വര്‍ഷങ്ങളായി ഇത് മനസിലാകാത്ത തമിഴന്‍ മാര്‍ക്ക് ഇനി അതൊന്നും മനസിലാകാന്‍ സാധ്യതയില്ല. ഇനി ഏത് ഭാഷയിലാണോ അവരോട് പറയേണ്ടത്? കേരളത്തിനു സാധ്യമായ രീതികളിലെല്ലാം ഇത് പറഞ്ഞിട്ടുണ്ട്. ഇപ്പോളും പറയുന്നുമുണ്ട്.

വെറുതെ ബോധ്യപ്പെടുത്തണം ബോധ്യപ്പെടുത്തണം  എന്ന് പറഞ്ഞതുകൊണ്ടായില്ല. ആര്‍ എങ്ങനെ ബോധ്യപ്പെടുത്തും? ഇതിനു വേണ്ടി താങ്കളുടെ നിര്‍ദ്ദേശമെന്താണ്?

കേരളം വെള്ളം തരില്ല എന്ന് എന്തെങ്കിലും സംശയം തമിഴ് നാടിനവശേഷിച്ചിട്ടുണ്ടെങ്കില്‍ അത് ദുരീകരിക്കേണ്ടത് ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയാണ്. അദ്ദേഹം അര്‍ത്ഥ ശങ്കക്കിടയില്ലാത്തവിധം ഇതു പറയണം. പക്ഷെ അതിനദ്ദേഹം വായ തുറക്കണം.



kaalidaasan said...




>>>>>തമിഴ്‌നാടിന് അവര്‍ക്കാവശ്യമുള്ള ജലം കൊടുക്കാമെന്ന കരാറില്‍ പുതിയ അണക്കെട്ട് പണിയുകയാണെങ്കില്‍ പിന്നെ എന്താണ് പ്രശ്നം എന്നാണ് എനിക്കും മനസ്സിലാകാത്തത്. <<<<

സുകുമാരന്‍.

താങ്കള്‍ക്ക് മാത്രമല്ല. മലയാളികള്‍ക്ക് മുഴുവനും മനസിലാകാത്തത് ഇതാണ്. ഈ കാര്യം പറഞ്ഞ് ജയലളിതക്ക് ഉമ്മന്‍ ചാണ്ടി പല പ്രാവശ്യം കത്തെഴുതി. ആദ്യം അവര്‍ കേന്ദ്ര മന്ത്രി വിളിച്ചു ചേര്‍ത്ത കൂടിയലോചനയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു. പിന്നീട് പിന്‍മാറി.

തമിഴന്‍മാര്‍ക്ക് വേറെന്തോ രഹസ്യ അജണ്ടയുണ്ട്. അതവര്‍ തുറന്നു പറയുന്നില്ല. കോണ്‍ഗ്രസ് എം പി മാര്‍ പ്രധനമന്ത്രിയോടാവശ്യപ്പെട്ടതുപോലെ ഇടുക്കി ജില്ലയുടെ മേല്‍ പരമാധികാരമാണോ എന്നിപ്പോള്‍ സംശയം ഉണ്ടാകുന്നു.

അന്ധമായ ഉമ്മന്‍ ഭക്തി കാരണം  എല്ലാം ആദ്യമയാണെന്ന് താങ്കള്‍ക്ക് തോന്നുന്നു. 1979 ല്‍ സി എച് മുഹമ്മദ് കോയ മുതലുള്ള എല്ലാ മുഖ്യമന്ത്രിമാരും ഈ വാഗ്ദാനമാഅയിരുന്നു നല്‍കിയിട്ടുള്ളത്.

എന്നും തമിഴ് നാടിന്റെ താളത്തിനു തുള്ളിയിരുന്ന സുപ്രീം കോടതിയില്‍ നിന്നും കേരളത്തിനനുകൂലമായ ഒരു തീരുമാനം ആദ്യമായി എടുപ്പിക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ വി എസ് സര്‍ക്കാരിനായിരുന്നു. ഉയരം കൂട്ടണം എന്ന സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് നടപ്പിലാക്കുന്നത് തടയാന്‍ കഴിഞ്ഞു. ഇത് ഒരു ഭരണഘടന ബഞ്ചിന്റെ തീര്‍പ്പിനു വിടാനും കഴുഞ്ഞു. അന്ധമയ വി എസ് വിരോധം കാരണം അതൊന്നും കാണാന്‍ താങ്കള്‍ക്ക് കണ്ണില്ലാതെ പോകുന്നു.

ഈ പ്രശ്നത്തിന്റെ പരിഹാരം കേന്ദ്ര സര്‍ക്കാരിലാണുള്ളത്. മറ്റാരും മുഖവിലെക്കെടുത്തില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി ഉമ്മന്റെ വാഗ്ദാനം മുഖവിലക്കെടുത്താല്‍ പരിഹരിക്കാവുന്ന പ്രശ്നമേ ഇതിലുള്ളു. പക്ഷെ അവര്‍ മനസു വയ്ക്കണം. മന്‍ മോഹന്‍ സിംഗ് എന്ന ഡമ്മി മനസു വച്ചിട്ടു കാര്യമില്ല. സോണിയ ഗാന്ധി മനസു വയ്ക്കണം.


kaalidaasan said...




>>>>>1979ല്‍ ഇടുക്കി ഡാം കമ്മീഷന്‍ ചെയ്യപ്പെട്ടത് മുതല്‍ പെരിയാര്‍ നദിയിലെ ജലം മുല്ലപെരിയാറില്‍ തടുത്ത് നിര്‍ത്തുന്നത് മൂലം ഇടുക്കി അണക്കെട്ടില്‍ വേണ്ടത്ര ജലം വന്നു നിറയുന്നില്ല എന്നും അത്കൊണ്ട് മുല്ലപെരിയാര്‍ അണക്കെട്ട് പൊളിച്ചാല്‍ ഇടുക്കി ജലസംഭരണിയില്‍ ആവശ്യമുള്ള ജലം നിറയുമല്ലോ എന്ന് കരുതിയിട്ടാണ് മുല്ലപെരിയാര്‍ അണയ്ക്ക് ബലക്ഷയം എന്ന് കേരളം പ്രചാരണം നടത്തുന്നത് എന്നുമാണ് അവര്‍ ഇപ്പോഴും വിചാരിക്കുന്നത്. അതായത് അണക്കെട്ട് ദുര്‍ബ്ബലമാണ് എന്ന വാദത്തെ ഒരു ഹിഡന്‍ അജണ്ടയായിട്ടാണ് അവര്‍ കാണുന്നത്. അണക്കെട്ട് അപകടനിലയിലാണ് എന്നത് അവര്‍ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നു. പ്രശ്നത്തിന്റെ കാതല്‍ ഇവിടെയാണ്. <<<<

സുകുമാരന്‍.,

ഇതുപോലെയുള്ള സംശയ രോഗത്തിനുപ്രത്യേക ചികിത്സ ഇല്ല. അവരുടെ മുഖ്യമന്ത്രി ആയിരുന്ന എ ജി ആര്‍ ആണ്, ഈ അണക്കെട്ട് ദുര്‍ബലമാണെന്ന് 1979 ല്‍ സമ്മതിച്ചത്. അന്ന് പുതിയ അണകെട്ടാന്‍ സ്ഥലം പോലും അദ്ദേഹത്തിന്റെ അറിവോടെ കണ്ടു വച്ചിരുന്നു.

അണക്കെട്ട് അപകടനിലയിലാണ് എന്നത് അവര്‍ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നു, എങ്കില്‍ അവരോട് ഇനി കൂടുതല്‍ ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ഈ പോത്തുകളോട് കേരളത്തിനു സുരക്ഷ, തമിഴ് നാടിനു വെള്ളം എന്ന മന്ത്രമോതിയിട്ടും യാതൊരു ഫലവുമില്ല.

ഭൂകമ്പ മേഖലയല്ലാത്ത കൂടം കുളത്തെ അത്യാധുനിക സങ്കേതിക വിദ്യ ഉപയോഗിച്ചു പണിയുന്ന ആണവ നിലയത്തിനെതിരെ ഭൂകമ്പമുണ്ടായല്‍ തകരാം എന്ന പേടി കൊണ്ട് ഈ ജന്തുക്കള്‍ സമരം ചെയ്യുന്നു. അത് തെളിയിക്കുന്നത് ഇവര്‍ക്ക് ഇതേക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടെന്നാണ്. എന്നിട്ടും അടിക്കടി ഭൂകമ്പമുണ്ടാകുന്ന മുല്ലപ്പെരിയാറിലെ, പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച അണക്കെട്ട് തകരില്ല എന്നവര്‍ ശഠിക്കുന്നു. അതിന്റെ അര്‍ത്ഥം അവര്‍ക്ക് ധാര്‍ഷ്ട്യമാണെന്നാണ്. അവരോട് ഒന്നും പറഞ്ഞു മനസിലാകേണ്ട ആവശ്യമില്ല. വെറുതെ സമയം കളയാം എന്നു മാത്രം. ഇനി ചെയ്യേണ്ടത്, തമിഴ് നാടിനു വെള്ളം എന്നത് വെട്ടി മാറ്റുകയാണ്. കേരളത്തിനു സുരക്ഷ എന്ന ഒറ്റ അജണ്ടയിലാണു കേരളം മുന്നോട്ട് പോകേണ്ടത്. ഞാന്‍ വളരെ മുന്നേ സൂചിപ്പിച്ചതുപോലെ, ഒരു നിയം നിര്‍മ്മാണം വഴി പാട്ടക്കരാര്‍ റദ്ദാക്കി ഈ അണക്കെട്ട് കേരളം ഏറ്റെടുത്ത് ഡികമ്മീഷന്‍ ചെയ്യുക. അവിടെ ഇനി വേറൊരു അണക്കെട്ടും വേണ്ട. കേരളത്തിന്റെ വെള്ളത്തിനു തമിഴ് നാടിനര്‍ഹതയില്ല. അവര്‍ വേറെ വഴി നോക്കട്ടെ.


kaalidaasan said...




>>>>>പ്രസ്തുത പരസ്യം ഹിന്ദുവില്‍ ഞാന്‍ വള്ളിപുള്ളി വിടാതെ വായിച്ചിരുന്നു. അതില്‍ മലയാളികളെ മനോരോഗികളാക്കി ചിത്രീകരിച്ചതായി എവിടെയും കണ്ടിട്ടില്ല. <<<<

സുകുമാരന്‍.,

ആ പരസ്യത്തിലെ വാചകങ്ങള്‍ ഇങ്ങനെയാണ്.


“As the Mullaiperiyar dam is fully safe and as good as new, the people of Kerala should see through the machinations of vested interests”

“There is no valid reason to believe that the dam is unsafe. It is unfortunate that a fear psychosis among the people of Kerala is being built up.’’

“It is amply clear that the dam is safe and adequate steps have been taken by Tamil Nadu to ensure its safety”

Fear Psychosis എന്നതിന്റെ അര്‍ത്ഥം താങ്കള്‍ക്കറിയുമോ?


kaalidaasan said...




>>>>>അതേ സമയം, കുറെക്കാലമായി മുല്ലപെരിയാര്‍ ജലസംഭരണിയില്‍ 134അടി മാത്രം വെള്ളം സംഭരിച്ച് നിര്‍ത്തുന്നത്കൊണ്ട് 4000ത്തോളം ഏക്കര്‍ സ്ഥലം കരപ്രദേശമായി മാറി എന്നും അവിടെയൊക്കെ റിസോര്‍ട്ട് മാഫിയ ഭൂമി കയ്യേറി റിസോര്‍ട്ടുകള്‍ പണിതിട്ടുണ്ടെന്നും വെള്ളത്തിന്റെ നിരപ്പ് കൂട്ടിയാല്‍ ആ റിസോര്‍ട്ടുകള്‍ വെള്ളത്തിലാവുമെന്നും അത്കൊണ്ട് റിസോര്‍ട്ട് മാഫിയ ആണ് ഡാം പൊളിയാന്‍ പോകുന്നു എന്ന് ഭീതി പ്രചരിപ്പിക്കുന്നത് എന്നും കണ്ടിരുന്നു. ഇടുക്കിയിലെ അനധികൃതകയ്യേറ്റങ്ങളുടെ കഥകള്‍ പത്രങ്ങളില്‍ വായിക്കാറുള്ളത്കൊണ്ട് ആ ആരോപണത്തില്‍ കഴമ്പുണ്ടാകാമെന്നും തോന്നിയിരുന്നു.<<<<

സുകുമാരന്‍.,

റിസോര്‍ട്ട് മാഫിയ ആണ് ഡാം പൊളിയാന്‍ പോകുന്നു എന്ന് ഭീതി പ്രചരിപ്പിക്കുന്നത് എന്നൊന്നും ആ പരസ്യത്തിലില്ല. അതേപ്പറ്റി പറയുന്നതിങ്ങനെ.

“If the water level is increased from 136 feet, these resorts will get submerged in water. This is also cited by some as the possible reason for the plea to decommission the Mullaiperiyar Dam,”

ഇടുക്കി ജില്ലയിലെ വ്യാപകമായ റിസോര്‍ട്ട് മാഫിയകളെപ്പറ്റി വന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നും മുല്ലപ്പെരിയാര്‍ പരിസരത്ത് ഭൂമികയ്യേറിയതായി പറഞ്ഞു കേട്ടിട്ടില്ല. ജയലളിതയുടെ വാക്കുകള്‍ മുഖ വിലക്കെടുത്താല്‍ ഉമ്മന്‍ ചാണ്ടിയാണീ മാഫിയയുടെ നേതാവെന്ന് സമ്മതിക്കേണ്ടി വരും. അദ്ദേഹം ഈ വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്നു എന്നോ, ഭൂമാഫിയ ആണിത് പ്രചരിപ്പിക്കുന്നതെന്നോ വിശ്വസിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ എതിര്‍ക്കുന്നില്ല.

യഥാര്‍ത്ഥത്തില്‍ ഇത് പ്രചരിപ്പിക്കുന്നത് തമിഴ് നാട് PWD ആണ്. അവരേക്കോണ്ട് ജയലളിത ഇത് പ്രചരിപ്പിച്ചിട്ട്, തന്റെ അജണ്ടയുടെ ഭാഗമായി കേരളത്തെ ഉപദേശിക്കുന്നു.

http://www.thehindu.com/news/cities/Madurai/article2706581.ece

Rumours being spread on Mullaperiyar dam: PWD


Encroachers on the water spread area of Mullaperiyar dam, who have constructed resorts and other buildings, are spreading rumours that the dam will cave in if the water level is raised beyond 136 feet, thus creating panic, Tamil Nadu Public Works Department has said.

The Chief Engineer (Madurai) of Water Resources Organisation, M. Sampath Kumar, in a statement, said that the water spread area of the reservoir was 8,591 acres when the water level was at 155 feet. It was 4,678 acres at 136 feet. Since the dam level had remained at the reduced level of 136 feet for a long time many people had encroached upon the water spread area and constructed resorts and other buildings.

“As these (encroached) areas will be inundated in the event of water level getting raised beyond 136 feet, they are misguiding the people and spreading false information about the dam's safety,” he said.

1979 ല്‍ ഈ അണക്കെട്ടിനു ബലക്കുറവുണ്ടെന്ന് മനസിലാക്കിയ എ ജി ആറും. അതിന്റെ ഫലമായി ജലനിരപ്പ് തഴ്ത്താന്‍ നിര്‍ദ്ദേശിച്ച സെന്റ്രല്‍ വാട്ടര്‍ കമ്മീഷനും, ജലനിരപ്പ് 136 അടിയില്‍ നിന്നും ഉയര്‍ത്തേണ്ട എന്നു 2006 ല്‍ വിധിച്ച സുപ്രീം കോടതി ജഡ്ജിമാരും ഒക്കെ ഈ റിസോര്‍ട്ട് മാഫിയയിലെ അംഗങ്ങളായിരുന്നു എന്നൊക്കെ നമുക്കും വിശ്വസിച്ചു തുടങ്ങാം.


kaalidaasan said...




>>>>>എത്ര ലളിതമായ പ്രശ്നപരിഹാരമാണിത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കണം എന്ന വാദം കേട്ടപ്പോള്‍ എനിക്ക് തോന്നിയതാണ്, ഇപ്പോഴുള്ള അണയുടെ പുറത്ത് ഒരു അനുബന്ധ ഭിത്തി നിര്‍മ്മിച്ചാല്‍ പോരേ എന്ന്. ഈ നിര്‍ദ്ദേശം തമിഴ്‌നാടിന് സ്വീകാര്യമായിരിക്കും. കേരളത്തിന് സ്വീകാര്യമല്ലെങ്കില്‍ കേരളത്തിന് ഹിഡന്‍ അജണ്ട ഉണ്ട് എന്ന തമിഴ്‌നാടിന്റെ വാദം ശരി വെക്കുന്നതായിരിക്കും.<<<<


സുകുമാരന്‍.,

കലാം എന്ന വ്യക്തിയോട് ഇതു വരെ ഉണ്ടായിരുന്ന എല്ലാ ആദരവും ഇപ്പോള്‍ അവസാനിച്ചു. തമിഴ് നാട്ടുകാരനായ അദ്ദേഹത്തില്‍ നിന്നുമത് പ്രതീക്ഷിക്കാം.

ഒരനുബന്ധ ഭിത്തി നിര്‍മ്മിച്ച് 999 വര്‍ഷത്തേക്ക് ഈ അണക്കെട്ട് ഇതു പോലെ തുടരണം എന്നായിരുന്നു താങ്കളുടെയും മനസിലെന്ന് എന്തുകൊണ്ട് ഇത്ര നാളും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടെ വ്യക്തമായി വരുന്നു. താങ്കളിപ്പോള്‍ പ്രകടമായി തമിഴ് നാടിന്റെ ഭാഗത്ത് ചേരുന്നു.

മിസൈല്‍ ശാസ്ത്രജ്ഞന്റെ അഭിപ്രായം അണക്കെട്ടിന്റെ കാര്യത്തില്‍ തേടിയാല്‍ ഇതുപോലെ ഇരിക്കും. കേരളം ശ്രദ്ധിക്കേണ്ടത് അണക്കെട്ടിനേക്കുറിച്ച് അറിവുള്ള ആധികാരിക വിദഗ്ദ്ധര്‍ പറയുന്നതാണ്. റൂര്‍ക്കി ഐ ഐ റ്റിയിലെ വിദഗ്ദ്ധരുടെ നിര്‍ദേശങ്ങളാണു കേരളം സ്വീകരിക്കേണ്ടത്.

കലാം ഒരു മനുഷ്യ സ്നേഹി ആണെന്നും മനുഷ്യത്വത്തിന്റെ ഭാഗത്തു നില്‍ക്കുമെന്നാണ്, ഞാനൊക്കെ കരുതിയിരുന്നത്.

കേരളത്തിനു ഹിഡന്‍ അജണ്ടയുണ്ട്. വള്ളക്കടവിലെയും വണ്ടിപെരിയാറിലെയും മറ്റും 1 ലക്ഷത്തിനു മുകളിലുള്ള ജനങ്ങളുടെ ജീവനേപ്പറ്റിയുള്ള ഹിഡന്‍ അജണ്ടയുണ്ട്. തമിഴ് നാടു എന്തു വേണമെങ്കിലം ​വാദിച്ചോട്ടേ. ഇന്നലെ പണുതപോലെ ബലമുള്ളതാണീ അണക്കെട്ടെന്ന് വാദിക്കുന്നവര്‍ ഇതുപോലെ പലതും പറയും. താങ്കള്‍ തമിഴ് നാടിന്റെ വാദത്തോടൊപ്പം ചേര്‍ന്നോളൂ. കേരളമിനി ആരുടെയും അഭിപ്രായങ്ങള്‍ ചോദിച്ച് ചോദിച്ചു നടക്കേണ്ട ആവശ്യമില്ല. സ്വന്തമായി ബോധ്യം വന്ന യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകണം. ആരുടെയും വെള്ളത്തിന്റെ ആവശ്യങ്ങള്‍ കേരളത്തിന്റെ പ്രശ്നമല്ല.

136. 6 അടി ആയി ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ എന്തുകൊണ്ട്, കുറച്ചില്ല എന്നാണ്, തമിഴ് നാടിനോട് ഇന്നലെ സ്യുപ്രീം കോടതി ചോദിച്ചത്. ഇപ്പോള്‍ കലാം 162 അടി ഉയരത്തില്‍ സംരക്ഷണ ഭിത്തി കെട്ടി 999 വര്‍ഷത്തേക്ക് ഈ അണക്കെട്ട് നിലനിറുത്തണമെന്നു പറയുന്നു. ഏതായാലും ഈ കൊലാമിനേക്കാള്‍ മനുഷ്യത്വം സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കുണ്ട്.

ഇപ്പോഴും കോടതി പറയുന്ന ഒരു സത്യമുണ്ട്. ഉന്നതാധികാര സമിതിയുടെ തീരുമാനത്തിനനുസരിച്ചേ വിധിക്കൂ എന്ന്. ഇന്നു വരെ ഒരു ഉന്നതാധികാര സമിതിയും നിഷ്പക്ഷമായി തീരുമാനം ​എടുത്തിട്ടില്ല. ഇനിയുമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.


kaalidaasan said...




>>>ഇത് ചെയ്യാനുള്ള ആര്‍ജ്ജവം കാട്ടാതെ തമിഴ്നാടിന് വെള്ളം, കേരളത്തിന്‌ സുരക്ഷ എന്നും പറഞ്ഞു നടത്തുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിക്കാന്‍ നേരമായി.<<<<


അനുരാജ്,

താങ്കളുടെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ഒരു നൂറ്റാണ്ടിലധികം ഈ വെള്ളത്തെ തമിഴ് നാട് ആശ്രയിച്ചിരുന്നു എന്നതു മാത്രമാണ്, ഇതിന്നും നീട്ടിക്കൊണ്ടുപോകാനുള്ള കാരണം.

പാട്ടക്കരാര്‍ റദ്ദാക്കി അണക്കെട്ട് കേരളം ഏറ്റെടുക്കുകയാണ്, ഏറ്റവും നല്ല വഴി. നിലവിലുള്ള നിയമം കേരളത്തിനതിനനുവാദം തരുന്നു. സുപ്രീം കോടതി പോലും അത് ശരിവയ്ക്കും.

നഷ്ടപരിഹാരം ​നല്‍കുകയാണെങ്കില്‍ പോലും 2 കോടിയില്‍ താഴെ നല്‍കിയാല്‍ മതി. പിന്നീട് വെള്ളം നല്‍കണോ വേണ്ടയോ എന്നതൊക്കെ കേരളത്തിന്റെ ഇഷ്ടം. വെള്ളം കൊടുക്കണമെങ്കില്‍ ആന്ദ്രയില്‍ നിന്നും  വാങ്ങുന്ന വിലക്ക് ഇവിടെ നിന്നും കൊടുക്കാം. 104 അടി ഉയരത്തിലാണിപ്പോള്‍ തമിഴ് നാട് വെള്ളം കൊണ്ടു പോകുന്ന കനാല്‍. അതുകൊണ്ട് ജലനിരപ്പ് 120 അടിയില്‍ കൂടേണ്ട ആവശ്യമില്ല. പുതിയ അണക്കെട്ട് പണിയുന്നെങ്കില്‍ 120 അടിയില്‍ കൂടാനും പാടില്ല.

ഭൂകമ്പത്തെ ചെറുത്തു നില്‍ക്കുന്ന സാങ്കേതിക വിദ്യ ഉണ്ടെന്ന് റൂര്‍ക്കി ഐ ഐ റ്റിയിലെ വിദഗ്ദ്ധര്‍ പറയുന്നു. അതു സ്വീകരിക്കാം.

ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയിലെ വകുപ്പുകള്‍ അനുസരിച്ച് കേരളം നടപടി എടുക്കുമ്പോള്‍ തമിഴന്‍മാര്‍ മലയാളികളെ ആക്രമിക്കുന്നെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണ്. അത് ചെയ്യുന്നില്ലെങ്കില്‍ കേരളം ഇന്‍ഡ്യയുടെ ഭാഗമായി നില്‍ക്കുന്നതിനു പ്രസക്തിയില്ല.


kaalidaasan said...

സുകുമാരന്‍,

ഇവിടത്തെ അവസാന കമന്റ് താങ്കള്‍ വള്ളിക്കുന്നിന്റെ ബ്ളോഗിലേക്ക് പകര്‍ത്തി എഴുതിയത് വായിച്ചു. പക്ഷെ അവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തേക്കുറിച്ച് ഒന്നും അഭിപ്രായപ്പെട്ടു കണ്ടില്ല. തമിഴരെ വാനോളം പുകഴ്ത്തുന്ന താങ്കളതിനേക്കുറിച്ച് മിണ്ടില്ല എന്ന് എനിക്കറിയാം.

ജോലി ചെയ്യാന്‍  വേണ്ടി കേരളത്തില്‍ വന്നു താമസിക്കുന്ന തമിഴന്‍മാരാണ്, ഇടുക്കി ജില്ല തമിഴ് നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയത്. ഇവിടെ മാത്രമല്ല, ഡെല്‍ഹിയിലും സത്യഗ്രഹം നടത്തി. പക്ഷെ അത് താങ്കളുടെ പാര്‍ട്ടിയിലെ എം പി മാരണെന്നു മാത്രം. ശ്രീലങ്കയില്‍ തോട്ടപ്പണിക്ക് പോയ തമിഴന്‍  അവിടെ ഒരു സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അതിനെ പിന്തുണച്ചു. വൈക്കോ അയിരുന്നു അതിന്റെ മുന്നില്‍. കരുണാനിധിയും ജയലളിതയും  പിറകിലായിരുന്നില്ല.

ഇവരൊക്കെയല്ലേ ശരിക്കും മനോരോഗികള്‍?

ഇടുക്കി ജില്ലയിലുണ്ടാകുന്ന ഭൂകമ്പങ്ങള്‍ ചെറുതാണെന്നു താങ്കള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉദേശ്യമെന്താണ്? ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ വലുതുണ്ടാകുന്നതിന്റെ മുന്നോടിയാണ്. ഇപ്പോള്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരില്ല. ഒരു പക്ഷെ അത് തകരാനുള്ള ശക്തിയില്‍ ഒരു ഭൂകമ്പം ഇടുക്കിയില്‍ ഉണ്ടായെന്നും വരില്ല. പക്ഷെ ഉണ്ടായാല്‍ അതുണ്ടാക്കുന്ന നഷ്ടം താങ്കള്‍ക്കോ, തമിഴ് നാട്ടിലെ ജന്തുകള്‍ക്കോ മനസിലാകുന്നില്ല. അതുണ്ടാകാനുള്ള സാധ്യത ഉള്ളതുകൊണ്ടാണ്, ജലനിരപ്പ് കുറയ്ക്കണമെന്നും  ഭൂകമ്പത്തെ ചെറുക്കാന്‍ ശേഷിയുള്ള ഒരണക്കെട്ട് നിര്‍മ്മിക്കണമെന്നും  കേരളം ആവശ്യപ്പെടുന്നത്.

ഇടുക്കി ജില്ല തമിഴ് നാടിനോട് ചേര്‍ത്ത് ഈ പ്രശ്നം പരിഹരിക്കാനാണ്, ജയലളിതയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ശ്രമം. പണ്ട് കാവേരി പ്രശ്നത്തില്‍ തമിഴന്‍മാര്‍ കര്‍ണ്ണാടകക്കാരെ ആക്രമിച്ചപ്പോള്‍, അവരെ തമിഴ് നാട്ടിലേക്ക് പറഞ്ഞു വിട്ടാണ്, കര്‍ണ്ണാടക പ്രതികരിച്ചത്. കേരളത്തേക്കൊണ്ടും അത് ചെയ്യിക്കാതെ ഇരുന്നാല്‍  തമിഴനു നല്ലത്.
ഞാനൊക്കെ ദ്രാവിഡ പര്‍ട്ടികളെ ആണാദ്യം കുറ്റം പറഞ്ഞിരുന്നത്. അവരേക്കാള്‍ വിഷം താങ്കളുടെ പര്‍ട്ടിക്കാര്‍ക്കാണെന്നിപ്പോള്‍ മനസിലാകുന്നു. എം പി മാര്‍ ഇടുക്കി തമിഴ് നാടിനോട് ചേര്‍ക്കണമെന്ന് പ്രസ്താവന ഇറക്കുന്നു. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നു. പാര്‍ലമെന്റിനു മുന്നില്‍ സത്യഗ്രഹമിരിക്കുന്നു. ഇപ്പോളിതാ അനുയായികളേക്കൊണ്ട്, കേരളത്തില്‍ അതിനു വേണ്ടി പ്രകടനം നടത്തിക്കുന്നു.

കേരളം സഹിക്കുന്നതിനു പരിധിയുണ്ട്. ഒരു പരിധിക്കപ്പുറം കടന്നു പോയാല്‍ അവരും പ്രതികരിക്കും. തമിഴ് നാട്ടില്‍ മലയാളികളെ ആക്രമിച്ചപ്പോഴൊക്കെ കേരളത്തിലെ മലയാളികള്‍ സംയമനം പാലിച്ചു. അത് ബലഹീനതയാണെന്ന് തമിഴന്‍ കരുതിയാല്‍ അവര്‍ക്ക് തെറ്റി.

കേരള സര്‍ക്കാരും നേതാക്കളും  ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പ്രസ്തവനകള്‍  നടത്തുന്നത് വിലക്കണം, എന്നായിരുന്നു തമിഴ് നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. അതിനു കോടതി പറഞ്ഞ മറുപടി,കേരളത്തിന്റെ ആശങ്കക്ക് അടിസ്ഥാനമുണ്ട്, പ്രതികരിക്കാനുള്ള അവകാശത്തെ നിഷേധിക്കാന്‍ ആകില്ല എന്നാണ്. കോടതിവരെ അതിനെ പിന്തുണകുമ്പോള്‍ എന്താണു താങ്കള്‍ക്കതിലിത്ര കലിപ്പ്?

No comments:

Post a Comment