ശിഥില ചിന്തകള്‍ എന്ന ബ്ളോഗില്‍ എഴുതിയ അഭിപ്രായങ്ങള്‍ .
സുകുമാരന്‍,
ഇത് അവാസ്തവമായ പ്രസ്താവനയാണ്. കേരളത്തിനു പുറത്തൊരിടത്തുനിന്നും കേരളത്തിനനുകൂലമായ നിലപാടില്ല. മന്‍ മോഹന്‍ സിംഗും കോണ്‍ഗ്രസ് പാര്‍ട്ടിയും വളരെ വ്യക്തമായി തമിഴ് നാടിനനുകൂലമയാ നിലപടാണെടുത്തിരിക്കുന്നത്. മറ്റ് ദേശീയ പാര്‍ട്ടികളും അതേ നിലപാടിലാണ്. കേരളത്തില്‍ ആയിരുന്നപ്പോള്‍ കൊമ്പു കുലുക്കി നടന്ന ഉമ്മന്‍ ചാണ്ടി സോണിയയേയും മന്‍ മോഹനേയും കണ്ട ശേഷം മലക്കം മറിഞ്ഞു. വി എസിനൊപ്പം ഉപവസിക്കുമെന്നു പറഞ്ഞ ജോസഫിനെ ഭീക്ഷണിപ്പെടുത്തി തീരുമാനം മാറ്റിച്ചു. ദണ്ഡപാണിയെ ഇപ്പോള്‍ ശരിപ്പെടുത്തും എന്നു പറഞ്ഞവര്‍ ഒക്കെ, ഒരു ശാസനയില്‍ ഒതുക്കാനുള്ള തീരുമാനത്തിലാണിപ്പോള്‍. തിരുവഞ്ചൂര്‍ ദണ്ഡപാണിയുടെ അതേ നിലപാടാണെടുത്തത്. പ്രതിഷേധമുണ്ടായപ്പോള്‍ വാക്ക് മാറ്റിപ്പറയേണ്ടി വന്നു. ഇവരൊക്കെ കൂടെ മലയാളികളെ പറ്റിക്കുകയാണ്.
പ്രശ്നത്തിന്റെ ഗൌരവം ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ബോധ്യപ്പെടുത്താന്‍ കേരളം ശ്രമിക്കുന്നുണ്ട്. പക്ഷെ ആര്‍ക്കും ഇതു വരെ ബോധ്യമായിട്ടില്ല. രണ്ടു മാസം കഴിഞ്ഞ് കോടതി ഈ കേസ് പരിഗണിക്കുന്നേ ഉള്ളു. വിധി ഒന്നുമുണ്ടാകില്ല. വാദപ്രതി വാദങ്ങള്‍ നടക്കും. വിധി നീണ്ടു നീണ്ടു പോകും. കേരളത്തിനനുകൂലമായ വിധിയുണ്ടാകാന്‍ ഒരു സാധ്യതയുമിപ്പോഴില്ല. 2009 നു ശേഷം ലഭിച്ച പഠന റിപ്പോര്‍ട്ടുകളും തെളിവുകളും ഉന്നതധികാര സമിതിക്ക് മുന്നില്‍ കേരളം സമര്‍പ്പിച്ചിട്ട് ഇതു വരെ അവ സ്വീകരിക്കപ്പെട്ടിട്ടില്ല. തമിഴ് നാട് സാങ്കേതിക തടസം ഉന്നയിച്ച് അതിനെ എതിര്‍ക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് 31 നു കേരളം ഇത് സമര്‍പ്പിച്ചപ്പോള്‍, 2009 നു മുന്നേ സുപ്രീ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളെ സ്വീകരിക്കൂ, എന്നാണീ സമിതി ശഠിച്ചത്. കഴിഞ്ഞ മാസം ഉണ്ടായ ഭൂചലനങ്ങള്‍ പോലും ഈ കീഴാധികാര കമ്മിറ്റി സ്വീകരിക്കുമെന്നു പോലും തോന്നുന്നില്ല. ഇനി നാളെയോ മറ്റോ ഈ അണക്കെട്ട് തകര്‍ന്നാല്‍ പോലും അതംഗീകരിക്കാന്‍ ഈ തമിഴ് നാടു കമ്മിറ്റി തയ്യാറാകുമെന്നും പ്രതീഷിക്കേണ്ട.
ഇന്നു വരെ ഒരു കമ്മിറ്റിയും കേരളത്തിനനുകൂലമായ നിലപാടെടുത്തിട്ടില്ല. ഇനിയും എടുക്കാന്‍ ഒരു സാധ്യതയുമില്ല. കമ്മിറ്റി പറയുന്നതിനപ്പുറം ഒരു തീരുമാനം സുപ്രീം കോടതിയും പറയില്ല.
സുകുമാരന്‍,
എന്തടിസ്ഥാനത്തിലാണു താങ്കള്‍ കോടതി തമിഴ് നാടിനെതിരായി വിധി പറയുമെന്നു പ്രചരിപ്പിക്കുന്നത്? എങ്ങനെയാണി വിധി താങ്കള്‍ മുന്‍കൂട്ടി കാണുന്നത്?
ഇതില്‍ സുപ്രീം കോടതി ഒരു വിധിയും പറയില്ല. അതുകൊണ്ടാണ്, ഉന്നതധികാര സമിതി എന്ന പേരില്‍ വെറുതെ പണം ചെലവാക്കാന്‍ ഒരു സമിതിയെ നിയോഗിച്ചത്. ആ സമിതി എടുക്കുന്ന തീരുമാനം ശരിവയ്ക്കാനേ സാധ്യത ഉള്ളു. അല്ലാതെ വിധി പറയാന്‍ ഇതില്‍ അടിസ്ഥാനമാക്കേണ്ട ഒരു നിയമവുമില്ല. അണക്കെട്ടിനു ബലമുണ്ടോ ഇല്ലയോ എന്നേ ഈ സമിതിയും പരിശോധിക്കൂ. എന്നും നടന്നിട്ടുള്ളതുപോലെ. ബലമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ജയലളിത, സമിതിയിലെ വിദഗ്ദ്ധരേക്കൊണ്ട് അങ്ങനെ പറയിക്കും. കേരളത്തിന്റെ അഡ്വക്കറ്റ് ജെനറലിനേക്കൊണ്ട് കേരള ഹൈക്കോടതിയില്‍ പറയിക്കാന്‍ കഴിവുള്ള അവര്‍ക്ക് അതൊക്കെ നിഷ്പ്രയാസം സാധിക്കും.
ഇന്നു വരെ ഒരു കമ്മിറ്റിയും കേരളത്തിനനുകൂലമായ നിലപാടെടുത്തിട്ടില്ല. ഇനിയും എടുക്കാന്‍ ഒരു സാധ്യതയുമില്ല. കമ്മിറ്റി പറയുന്നതിനപ്പുറം ഒരു തീരുമാനം സുപ്രീം കോടതിയും പറയില്ല.
ഈം കമ്മിറ്റി എന്നു പറയുന്നതു തന്നെ അസംബന്ധമാണ്. എപ്പോഴും കമ്മിറ്റിയില്‍ കേരളത്തിന്റെ ഒരു പ്രതിനിധിയും. തമിഴ് നാടിന്റെ ഒരു പ്രതിനിധിയും കൂടെ കേന്ദ്ര സര്‍ക്കാര്‍ ( തമിഴ് നാട്) നിയമിക്കുന്ന വിദഗ്ദ്ധരും ഉണ്ടാകും. കേരള പ്രതിനിധി വിയോജനക്കുറിപ്പ് രേഖപ്പെടുത്തും. ഭൂരിപക്ഷം പ്രതിനിധികളും അത് തള്ളിക്കളയും. തമിഴ് നാടിനനുകൂലമായ തീരുമാനമെടുക്കും. ഈ കമ്മിറ്റിയും അതു തന്നെ ചെയ്യും. ജസ്റ്റിസ് കെ റ്റി തോമസിനൊന്നും ഈ കമ്മിറ്റിയില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയില്ല. പണത്തിനു മീതെ പരുന്തും പറക്കില്ല.
ഒരു നൂറ്റാണ്ടു മുന്നെ അന്നത്തെ സങ്കേതിക വിദ്യ ഉപയോഗിച്ച് പണുത ഒരണക്കെട്ട് ഇനിയും നിലനില്‍ക്കണോ എന്നു തിരുമാനിക്കാന്‍, ഒരു ഉന്നത കമ്മിറ്റിയും ആവശ്യമില്ല. അല്‍പ്പം കോമണ്‍ സെന്‍സ് ഉള്ള ഒരാളായാലും മതി. 999 വര്‍ഷം ഈ അണക്കെട്ട് നിലനില്‍ക്കുമെന്ന് കരുതുന്നവരെ കഴുതകള്‍ എന്നു പോലും വിളിക്കാന്‍ ആകില്ല.
സുകുമാരന്‍,
കേരളത്തിഅനുകൂലമായ ഒരു വിധി വന്നാല്‍ തമിഴ് നാടും ജയലളിതയും അടങ്ങിയിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
കാവേരി നദീജല പ്രശ്നത്തില്‍ 1892 ലെയും 1924 ലെയും കരാറുകള്‍ പ്രകാരമുള്ള വെള്ളം ലഭിക്കണം എന്നാണവര്‍ വാശിപിടിച്ചത്.
അവരുടെ കാണപ്പെട്ട ദൈവമായ എ ജി ആര്‍, 1979 ല്‍ കേരളവുമായി ചേര്‍ന്ന് സംയുക്ത സര്‍വേ നടത്തി പുതിയ അണകെട്ടണമെന്നു തീരുമാനിക്കുകയും, അതിനുള്ള സ്ഥലം പോലും കണ്ടു വയ്ക്കുകയും ചെയ്തു. അത് പോലും തള്ളിക്കളയാന്‍ മടിയില്ലാത്ത ഇവരാണോ ഒരു കോടതി വിധി വന്നാല്‍ മിണ്ടില്ല എന്നൊക്കെ പറയുന്നത്? മിണ്ടുക മാത്രമല്ല, തമിഴരെ ഇളക്കി വിട്ട് അവര്‍ കലാപം വരെ ഉണ്ടാക്കും. അപ്പോള്‍ തമിഴ് നാട്ടിലുള്ള മലയാളികളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ല.
സുകുമാരന്‍,
ചാണ്ടിയുടെ മാത്രമല്ല, കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരുടെയും പ്രസ്താവന അതു തന്നെയെല്ലേ?
ഈ വാക്കുകള്‍ തമിഴ് നാട്ടിലെത്തുന്നില്ലെങ്കില്‍ അതിന്റെ കാരണം ജയലളിതയാണ്. അവര്‍ ഡാം 999 എന്ന സിനിമ നിരോധിച്ചു. കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരോധിച്ചു, തമിഴ് നാട്ടിലേക്കോടുന്ന വണ്ടികളില്‍ മുലപ്പെരിയാറിന്റെ ഗുരുതരാവസ്ഥ വിവരിക്കുന്ന പോസ്റ്റുറുകള്‍ ഒട്ടിച്ചു വയ്ക്കുന്നത് പോലിസിനേക്കൊണ്ട് കീറിക്കളയിച്ചു. പിന്നെങ്ങനെ എത്തും?
ഇനി എത്തിക്കാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളു. രണ്ട് മാസക്കാലം കേരളം ജയലളിതയും തമിഴ് നാട് ചാണ്ടിയും ഭരിക്കുക.
ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ തമിഴരിലേക്കെത്തിയാല്‍, ഉടന്‍ തമിഴരുടെ സംശയം തീരുമെന്നൊക്കെ വെറുതെ പറയല്ലെ. ജയലളിത എന്നും പറഞ്ഞു കൊണ്ടിരിക്കുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തമാണെന്നാണ്. അതാണു തമിഴര്‍ വിശ്വസിക്കുന്നതും. ഇതു തന്നെയാണവിടെ കരുണാനിധിയും, വൈക്കോയും, വിജയകാന്തും, സുബ്രഹ്മണ്യം സ്വാമിയൊമൊക്കെ ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതവസനിക്കാതെ ഒരു തമിഴനും ഒന്നും വിശ്വസിക്കില്ല. വെള്ളം തരാം എന്നും പറഞ്ഞ്, ബലമുള്ള അണക്കെട്ട് പൊളിച്ച് കളയേണ്ട ആവശ്യമെന്താണെന്ന് അവര്‍ തിരിച്ചു ചോദിക്കും.അവര്‍ ആദ്യം മനസിലാക്കേണ്ടത് ഈ അണക്കെട്ട് തകരാറായി എന്നാണ്.
തമിഴന്‍ മാര്‍ മനുഷ്യരാണ്. പക്ഷെ ഒരു പ്രത്യേക തരം മനുഷ്യരാണ്. വിദേശ രാജ്യമായ ശ്രീലങ്കയിലെ തമിഴ് സംസാരിക്കുന്നവരോട് കാണിക്കുന്ന ദയാ ദാക്ഷിണ്യത്തിന്റെ നൂറില്‍ ഒന്നുപോലും മലയാളികളോട് കാണിക്കാന്‍ താല്‍പ്പര്യമില്ലാത ഇവരെ എങ്ങനെ മനുഷ്യരായി കാണാന്‍ സാധിക്കും ?
ഇപ്പോള്‍ കേരളത്തില്‍ ജീവിക്കു ന്ന ത് തമിഴരായിരുന്നെങ്കില്‍, ഈ പ്രശ്നം അവര്‍ എങ്ങനെ കൈ കാര്യം ചെയ്യുമായിരുന്നു? രണ്ടാമതൊന്ന് ആലോചിക്കാതെ ഇവര്‍ ഇത് ഇടിച്ചു നിരത്തുമായിരുന്നു.
പോട്ടേ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ മേഘലയില്‍ ആയിരുന്നു ഈ അണക്കെട്ടെങ്കില്‍ അവര്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു?
സുകുമാരന്‍,
എത്ര ലാഘവത്തോടെയാണു താങ്കളിത് പറയുന്നത്? ജയലളിതക്ക് ജനങ്ങളെ പേടിക്കണം. അതുകൊണ്ട് കൂടം കുളം ആയാലും മുല്ലപ്പെരിയാറായാലും നീതിയുടെ ഭാഗത്തവര്‍ക്ക് നില്‍കാന്‍ ആകുന്നില്ല.
ഉമ്മന്‍ ചാണ്ടിക്ക് ജനങ്ങളെ പേടിക്കേണ്ടാത്തതുകൊണ്ട്, എന്തും ആകാം.മലയാളികളെ വെറുപ്പിക്കാം. നോ പ്രോബ്ളം. അമ്മക്ക് പക്ഷെ ആയിക്കൂട. അതാണു മക്കളുടെ ആഗ്രഹം. ഉമ്മാന്‍ ചാണ്ടി ജയലളിതയേക്കാള്‍ മോശമായ സ്ഥിതി യില്‍ നിന്നും കഷ്ടിച്ച് ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയതാണ്. അദ്ദേഹത്തിനാണു ജനങ്ങളെ കൂടുതല്‍ പേ ടിക്കേണ്ടത്. ഈ വിഷയത്തില്‍ ഉറച്ച നിലപാടെടുത്തിരിക്കുന്ന കേരള കോണ്‍ഗ്രസ് പോയാല്‍ ചാണ്ടിയുടെ കസേര തെറിക്കും. കേരളാ കോണ്‍ഗ്രസ് മുഴുവനും വേണ്ട, ജോസഫിന്റെ കൂടെയുള്ളവര്‍ പോയാലും മതി ചാണ്ടി നിലം പൊത്തും.
ജയലളിതക്ക് വിദ്യാഭ്യാസമുണ്ടായിരിക്കം. പക്ഷെ വിവരമില്ല. അതുകൊണ്ടാണ്, 50 വര്‍ഷത്തെ ആയുസിട്ട് ബ്രിട്ടീഷുകാര്‍ കെട്ടിയ ഒരു കാലഹരണപ്പെട്ട അണക്കെട്ട് ഇപ്പോള്‍ പണുതതുപോലെ ബലവത്താണ്, എന്ന് പറയുന്നത്. ഇതിനെയാണു വിവരം എന്ന് താങ്കള്‍ വിശേഷിപ്പിക്കുന്നതെങ്കില്‍ താങ്കളോട് സഹതാപം തോന്നുന്നു.
ബ്രിട്ടീഷുകാര്‍ ഒരു 10 വര്‍ഷം കൂടി ഇന്‍ഡ്യ ഭരിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ ഈ അണക്കെട്ട് ഇടിച്ചു പൊളിച്ചു കളയുമായിരുന്നു.
വിവരം എന്നൊക്കെ പറയുന്നത് സത്യസന്ധമായി കാര്യങ്ങള്‍ മനസിലാക്കാനും അംഗീകരിക്കാനുമുള്ള കഴിവിനെയാണ്. അല്ലാതെ സത്യം മറച്ചു വയ്ക്കുന്ന കാപട്യത്തെ അല്ല. അധികാരമുറപ്പിക്കാന്‍ വേണ്ടി സത്യം വളച്ചൊടിക്കുന്ന, ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവന്‍ കൊണ്ട് കളിക്കുന്ന ഒരു വേതാളത്തിനു വിവരമുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. മന്ത്രി സ്ഥാനം പോയാലും ഇതിനു വേണ്ടി പൊരുതും എന്നു പറയുന്ന പി ജെ ജോസഫ് ഈ ജന്തുവിനേക്കളും എത്രയോ ഉയരത്തിലാണ്.
താങ്കളാണു ശരിയായ ട്രപ്പീസ്കളിക്കാരരന്‍.. കൂടം കുളത്തേപ്പറ്റി ജനങ്ങള്‍ക്ക് ഭീതിയാണ്. ആ ഭീതി അമ്മ ശരിക്കും മുതലെടുക്കുന്നു. ആ ഭീതിയുടെ കാരണം ആണവ നിലയം തകരാമെന്നതും. അതൊക്കെ ചിന്തിക്കാനുള്ള കഴിവ് തമിഴനുണ്ട്. എവിടന്നു കിട്ടിയതാണോ? പക്ഷെ 50 വര്‍ഷമേ ആയുസുള്ളു എന്നും പറഞ്ഞ് 116 വര്‍ഷം മുമ്പ് പണുത ഒരണക്കെട്ട് ദുര്‍ബലമാകാന്‍ സാധ്യത ഉണ്ടെന്ന് ചിന്തിക്കാനുള്ള ശേഷി അവനില്ല. പിന്നെ എന്തിനിവരെ മനുഷ്യര്‍ എന്നു വിളിക്കണം. വല്ല കാട്ടുപോത്തുകളെന്നോ കാണ്ടാമ്രുഗങ്ങളെന്നോ വിളിച്ചാല്‍ പോരേ
കൂടം കുളത്തിന്റെ ഭവിഷ്യത്തിനേക്കുറിച്ച് ബോധവാനായ തമിഴന്, മുല്ലപ്പെരിയാറിന്റെ പഴക്കത്തേകുറിച്ചും നല്ല ബോധ്യമുണ്ട്. ഇല്ല എന്നു പ്രചരിപ്പിക്കുന്ന താങ്കളൊക്കെ അവരെ കൊച്ചാക്കുകയാണ്.
ജയലളിതക്ക് ഉയര്‍ത്തെഴെന്നേല്‍ക്കണോ, ജനങ്ങളെ പേടിക്കണോ, രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കണോ, എന്നതൊക്കെ അവരുടെ വ്യക്തി പരമായ ആവശ്യങ്ങള്‍. അത് മലയാളികള്‍ അന്വേഷിക്കേണ്ടതില്ല. ആ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ അവര്‍ക്ക് ബാധ്യതയുമില്ല. മലയാളിയുടെ പ്രശ്നം തകര്‍ന്നു വീഴാറായ അണക്കെട്ടാണ്. അത് പൊളിച്ചു കളയുകയാണിപ്പോഴത്തെ ആവശ്യം. കുറഞ്ഞ പക്ഷം ജലനിരപ്പ് 120 അടിയാക്കി കുറച്ച് അപകട ഭീഷണി ഒഴിവാക്കുകയെങ്കിലും ചെയ്യുക. അധികാരികള്‍ അതിനു സന്നദ്ധമല്ലെങ്കില്‍, അവര്‍ക്ക് അത് സ്വയം ചെയ്യേണ്ടി വരും. ജയലളിതയുടെ രാഷ്ട്രീയ ഭാവി മലയാളിയുടെ പ്രശ്നമല്ല. അമ്മ പോയി അപ്പന്‍ വന്നാലും തമിഴന്റെ മനോഭാവം മാറില്ല.അത് മാറത്തിടത്തോളം മറ്റ് വാചാടോപങ്ങള്‍ക്ക് പ്രസക്തിയുമില്ല.
സുകുമാരന്‍,
മലയാളികള്‍ ഇത്ര കാലവും വിവേകത്തോടെ തന്നെയാണു പെരുമാറിയത്. ഇനിയും അങ്ങനെ ആയിരിക്കും.ഇന്നു വരെ ഈ പ്രശ്നത്തിന്റെ പേരില്‍ മലയാളികള്‍ ഒരു തമിഴനെയും ആക്രമിച്ചിട്ടില്ല. ഇനിയും അതുണ്ടാകില്ല. തമിഴന്‍ ആക്രമിക്കുമെന്ന പേടിയില്‍ യാഥാര്‍ത്ഥ്യത്തിനു നേരെ മുഖം തിരിക്കേണ്ട ആവശ്യവുമില്ല.
അവര്‍ക്ക് വെള്ളം കൊടുക്കില്ല എന്നാരും പറഞ്ഞിട്ടില്ല. പറയുകയുമില്ല. പിന്നെ നക്കാപ്പിച്ച വിലക്ക് 999 വര്‍ഷത്തേക്ക് വെള്ളം കിട്ടുമെന്ന് വ്യാമോഹമൊന്നും വേണ്ട. നിസാര വിലക്ക് വെള്ളം വാങ്ങി അവര്‍ ഒരു വര്‍ഷം ഉണ്ടാക്കുന്നത് 40000 കോടി രൂപയാണ്, അതങ്ങനെ തുടരേണ്ടതുമില്ല.
ബ്രിട്ടീഷുകാര്‍ ബലംപ്രയോഗിച്ച് പണ്ടെങ്ങോ ഒരണ കെട്ടി എന്നു കരുതി, അത് തമിഴന്റെ സ്വന്തമാകയും ഇല്ല. അവര്‍ പോയപ്പോള്‍ ആ കരാറിന്റെ പ്രസക്തിയും തീര്‍ന്നു. ഇത് കേരളത്തിന്റെ ഭൂമിയില്‍ ഉള്ള അണക്കെട്ടാണ്. അതിന്റെ ഉടമസ്ഥാവകാശം കേരളത്തിനു വേണം. ബ്രിട്ടീഷുകാര്‍ അങ്ങനെ പലതും ഉണ്ടാക്കിയിട്ടുണ്ട്. അതൊക്കെ അവര്‍ പോയപ്പോള്‍ അതാതിന്റെ സ്ഥലത്തിന്റെ അവകാശിക്കാണു കിട്ടിയത്. ഇതും അങ്ങനെ ചെയ്താല്‍ മതി.
വെള്ളം കേരളം കൊടുക്കും. തമിഴന്‍ ഇപ്പോള്‍ ആന്ദ്രയില്‍ നിന്നൊക്കെ വെള്ളം മേടിക്കുന്ന വിലക്ക്. അത് പറ്റില്ലെങ്കില്‍ അവര്‍ക്ക് കേരളത്തിന്റെ വെള്ളവും വേണ്ട. ഇന്‍ഡ്യയിലെ ഒരു സംസ്ഥാനമായ ആന്ദ്രയില്‍ നിന്നും വെള്ളം മേടിക്കുന്ന വില കേരളത്തില്‍ നിന്നും മേടിക്കുന്ന വെള്ളത്തിനു നല്‍കണമെന്നതില്‍ യാതൊരു അനീതിയുമില്ല. ഇന്ന് കേരളത്തില്‍ അധിക വെള്ളമൊന്നുമില്ല. വെറുതെയോ സഹായവിലക്കോ കൊടുക്കാന്‍. തമിഴന്‍ കേരളത്തിനു സഹായവിലക്ക് പച്ചക്കറിയോ അരിയോ തരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ വില 40 % വര്‍ദ്ധിച്ചു. അത് കൊടുക്കാന്‍ മടിയില്ലാത്ത തമിഴന്‍ മാര്‍ക്കറ്റ് വില കേരളത്തിന്റെ വെള്ളത്തിനു തരാനും മടിക്കേണ്ടതുമില്ല. ഇതിവിടെ പറയാന്‍ കാരണം, തമിഴന്‍ മലയാളിയുടെ ജീവന്‍ വച്ച് വില പേശുന്നത് ഈ സഹായ വിലക്ക് വെള്ളം കിട്ടാന്‍ വേണ്ടി മാത്രമാണ്. അല്ലാതെ ഇപ്പൊഴത്തെ അണയില്‍ നിന്നു വെള്ളം കിട്ടിയാലും, പുതിയ അണയില്‍ നിന്നും വെള്ളം കിട്ടിയാലും ഒരു പോലെയാണ്. കേരളത്തിന്റെ നിസഹായ അവസ്ഥ വച്ച് അവന്‍ വില പേശുകയാണ്. ആത്മാഭിമാനമുള്ള ഒരു ജനതക്കും അതനുവദിച്ചു കൊടുക്കാനുമാകില്ല. ഇന്‍ഡ്യ എന്ന രാജ്യത്ത് മലയാളിക്കും തമിഴനും തെലുങ്കനും ഒരേ നീതിയാണു വേണ്ടത്. അല്ലാതെ വെവ്വേറെ നീതിയല്ല.
മറുനാടന്‍ മലയാളികളുടെ സുരക്ഷക്കു വേണ്ടി, വള്ളക്കടവിലെയും വണ്ടിപ്പെരിയാറിലെയും ആയിരങ്ങളെ കുരുതി കൊണ്ടുക്കേണ്ട ആവശ്യമില്ല.
സുകുമാരന്‍,
താങ്കള്‍ ജയലളിതയുടെ പാര്‍ട്ടിക്കാരാനാണോ? അവര്‍ക്ക് പ്രശ്നമുണ്ടാകാതെ നോക്കേണ്ടത് എങ്ങനെയാണു താങ്കളുടെയും മറ്റ് മലയാളികളുടെയും ബാധ്യത ആകുന്നത്?
തമിഴന്‍മാര്‍ക്ക് ഇതേപ്പറ്റി ഒരു ബോധ്യവുമില്ല എന്നാണോ താങ്കളുടെ പക്ഷം? അണക്കെട്ട് തകര്‍ന്നാല്‍ അഞ്ച് ജില്ലകളില്‍ കുടിവെള്ളം മുട്ടുന്നതും തുടര്‍ന്നും വെള്ളം കിട്ടാത്തതും മാത്രമാണോ ഈ മന്തന്‍മാരുടെ ചിന്തയിലുള്ളു. അണക്കെട്ട് തകരുമ്പോള്‍ അനേകായിരങ്ങള്‍ ചത്തുപോകും എന്നൊന്നും ഈ മന്തന്‍മാര്‍ക്ക് അറിയേണ്ടെ? അതോ അതറിയാനുള്ള ബുദ്ധി വികാസം ഈ ജന്തുക്കള്‍ക്കില്ലേ?
1979 ല്‍ മോര്‍വി അണക്കെട്ട് തകര്‍ന്നപ്പോളാണ്, ഈ അണക്കെട്ടിന്റെ സുരക്ഷയേക്കുറിച്ച് ആദ്യം ബോധമുണ്ടായത്. അന്നു മുതല്‍ ഇതൊരു തര്‍ക്കവിഷയമായിരുന്നു. പല പ്രാവശ്യം കോടതി കയറി. പല കോടതി വിധികളും ഉന്നതാധികാര സമിതികളുമുണ്ടായി. കൂടം കുളത്തേക്കുറിച്ചൊക്കെ ധാരണയുള്ള ഇവര്‍ക്ക് ഇതൊന്നും അറിയില്ല എന്നാണോ താങ്കളുടെ പക്ഷം?
തമിഴനിതേക്കുറിച്ചറിവില്ല, ബോധ്യമില്ല എന്നൊക്കെ പ്രചരിപ്പിക്കുന്നവരുടെ അജണ്ട വേറെയാണ്.
സങ്കേതിക ജ്ഞാനവും ലോക പരിചയവും, നീതി ബോധവുമുള്ള അനേകം വിദഗ്ദ്ധര്‍ക്കും ന്യായാധിപന്‍മാര്‍ക്കും ഇതൊന്നും ഇതു വരെ ബോധ്യമായിട്ടില്ല. പിന്നെ ആണോ ഇനി കുറെ പോത്തുകള്‍ക്ക് ബോധ്യമാകാന്‍ പോകുന്നത്?
ഇവര്‍ക്കൊക്കെ ഇതെല്ലാം ബോധ്യമായി വരുമ്പോഴേക്കും അണക്കെട്ട് തകര്‍ന്നിരിക്കും, വളക്കടവിലെയും വണ്ടിപ്പെരിയാറിലെയും ആയിരങ്ങള്‍ കാലപുരി പൂകിയുമിരിക്കും.
മോര്‍വി അണക്കെട്ട് തകര്‍ന്നപ്പോള്‍ 10 മിനിറ്റുകൊണ്ട്, അഞ്ചുകിലോമീറ്റര്‍ ദൂരെയുള്ള മോര്‍വി പട്ടണം 12 അടി മുതല്‍ 30 അടി വരെയുള്ള പ്രളയം കൊണ്ട് മൂടി. 15000 ആളുകള്‍ കാലപുരിയും പൂകി. മുല്ലപെരിയാര്‍ തകര്‍ന്നാല്‍ 3 മിനിറ്റ് കൊണ്ട് പ്രളയ ജലം വള്ളക്കടവില്‍ എത്തും. അതും നൂറടിക്കു മുകളില്‍. തമിഴനെ ബൊധ്യപ്പെടുത്താന്‍ കളയുന്ന സമയത്ത് ഈ മനുഷ്യരെ എന്തു ചെയ്യണമെന്ന് ആലോചിക്കുന്നതായിരിക്കും നല്ലത്. 40 വര്‍ഷം കൊണ്ട് ഇവര്‍ക്കൊന്നും ബോധ്യമായിട്ടില്ലെങ്കില്‍ ഇനി ബോധ്യമാകാനും പോകുന്നില്ല.
കേരളം വെള്ളം തരില്ല എന്നാണ്, ഈ അഞ്ച് ജില്ലകളിലെ തമിഴര്‍ കരുതുന്നതെന്ന്, താങ്കള്‍ക്കെങ്ങനെയാണു മനസിലായത്? വല്ല സര്‍വേയും നടത്തിയിട്ടുണ്ടോ? അതോ വെറും ഊഹമാണോ? മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ എന്തു സംഭവിക്കുമെന്ന് മലയാളികളില്‍ ഭൂരിഭാഗത്തിനുമറിയില്ല എന്ന് മറ്റ് ചിലര്‍ പ്രചരിപ്പിക്കുണ്ട്. അവര്‍ ഫീല്‍ഡ് സര്‍വേ നടത്തിയാണത് മനസിലാക്കിയതെന്നും അറിയാന്‍ കഴിഞ്ഞു. അതുപോലെ ഇതെങ്ങനെയാണു താങ്കള്‍ മനസിലാക്കിയത്?
സുകുമാരന്‍,
കോടതി വിധി കേരളത്തിനനുകൂലമാകും, ജയലളിത മുട്ടു മടക്കും എന്നൊക്കെ വീമ്പു പറഞ്ഞിട്ട് ഇപ്പോള്‍ അതൊന്നുമുണ്ടാകില്ലേ? കോടതിവിധി നമുക്ക് അനുകൂലമാണെങ്കില്‍ എന്തിനാണു നിയമസഭ സമ്മേളിക്കുന്നത്? പടക്കം പൊട്ടിച്ചാഘോഷിക്കാനോ?
നിയമസഭ സമ്മേളിച്ച് ഈ പ്രശ്നം ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്യണം.അതിനാണവരെ ജനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്. ഒരു നിയമനിര്‍മ്മാണം നടത്തി ഈ അണക്കെട്ട് കേരളം ഏറ്റെടുക്കണം. ബ്രിട്ടീഷ് സര്‍ക്കാരും തിരുവിതാം കൂറും തമ്മിലുണ്ടാക്കിയ കരാര്‍ ലാപ്സായി പോയി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പിന്തുടര്‍ച്ച തമിഴ് നാടു സര്‍ക്കാരിനാണെന്ന് ആരാണു തീരുമാനിച്ചത്? ഈ രണ്ട് സംവിധാനങ്ങളും ഇന്നില്ല. മറ്റൊരു നിയമനിര്‍മ്മാണം വഴി ഈ കാരറിനിതു വരെ ബന്ധപ്പെട്ട കക്ഷികള്‍ സാധുത നല്‍കിയിട്ടില്ല. അത് ചെയ്യേണ്ടത് പാര്‍ലമെന്റോ കേരള നിയമസഭയോ ആയിരുന്നു. അതുണ്ടായിട്ടില്ല. ഭരണ ഘടന നിലവില്‍ വരുന്നതിനു മുന്നേ ഉള്ള കാരാറുകളുടെ നിയമ സാധുതയില്‍ സുപ്രീം കോടതിക്കിടപെടാന്‍ ആകില്ല എന്ന് ഭരണ ഘടനയില്‍ എഴുതി വച്ചിട്ടുണ്ട്. അതുകൊണ്ട് കേരള നിയമ സഭ ഒരു നിയമ നിര്‍മ്മാണം വഴി ഈ അണക്കെട്ട് ഏറ്റെടുത്താല്‍ സുപ്രീം കോടതി അതില്‍ ഇടപെടാനുള്ള സാധ്യത ഇല്ല. ഡാം സുരക്ഷാ നിയമം കേരള നിയമസഭ പാസാക്കിയിട്ട്, സുപ്രീം കോടതി അതിനെ അസാധുവക്കിയിട്ടില്ല. തമിഴ് നാട് ആവര്‍ത്തിച്ച് അവശ്യപ്പെട്ടിട്ടും ഇതു വരെ അതുണ്ടായില്ല.
അണക്കെട്ട് തകര്‍ന്നാല്‍ 3 മിനിറ്റ് കൊണ്ട്, നൂറടിക്കു മുകളിലുള്ള പ്രലയ ജലം വള്ളക്കടവില്‍ എത്തും. അവിടെ 5000 ആളുകളുണ്ട്. അവരെ രക്ഷപ്പെടുത്താനുള്ള എന്ത് നിര്‍ദേശമാണു താങ്കള്‍ക്കുള്ളത്? 10 മിനിറ്റുകൊണ്ട് വണ്ടിപ്പെരിയാറില്‍ എത്തും. അവിടെ 20000 ആളുകളുണ്ട് ഇടക്കുമുണ്ട് കുറെ ആളുകള്‍. ഇവരെ എങ്ങനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങളാണു നടത്തേണ്ടത്?
ജപ്പാന്‍ സമ്പന്ന രാജ്യമാണ്. അവിടെ ഭൂകമ്പങ്ങളും സുനാമികളും സാധാരണവും. ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ അവിടെ സര്‍വ്വ സന്നഹങ്ങളുമൊരുക്കി നിറുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപറ്റംബറില്‍ അവിടെ കടലില്‍ ഒരു ഭൂകമ്പവും, തുടര്‍ന്ന് സുനാമിയും ഉണ്ടായി. തിരകള്‍ തീരത്തെത്താന്‍ 1 മണിക്കൂറിലേറേ സമയവുമെടുത്തു. വെറും 30 അടി ഉയരത്തിലുള്ള തിരകളേ അവിടെ വന്നുള്ളു. എന്നിട്ടും 19000 ആളകള്‍ മരിച്ചു. അന്നത്തെ സുനമിയിലാണ്, ഒരാണവ നിലയം തകര്‍ന്നത്. അത് ചൂണ്ടിക്കാട്ടിയാണ്, കൂടം കുളത്ത്, ജയലളിത ഉള്‍പ്പടെയുള്ള തമിഴര്‍ സമരം നടത്തുന്നതും.
മുല്ലപ്പെരിയാറിലെ 136 അടി ഉയരത്തില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ഒറ്റയടിക്ക് പാഞ്ഞുവരുന്നത്, കുറഞ്ഞത് നൂറടി എങ്കിലും ഉയരത്തിലായിരിക്കും. എന്ത് സുരക്ഷാ ക്രമീകരണങ്ങളാണു താങ്കള്‍ വളക്കടവ് നിവാസികള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നതെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്.
സുകുമാരന്‍,
ഇത് താങ്കള്‍ക്കറിയാം എനിക്കുമറിയം. കേരളത്തിലെ അനേകം പേര്‍ക്കുമറിയാം. തമിഴ് നാട്ടിലെയും അനേകം പേര്‍ക്കറിയാം. ജയലളിതക്കറിയാം, കരുണനിധിക്കറിയാം, സുബ്രഹ്മണ്യംസ്വാമിക്കറിയാം, വിജയകാന്തിനറിയാം, രാഷ്ട്രീയകൃമി എന്ന് താങ്കള്‍ വിശേഷിപ്പിച്ച വൈക്കോവിനും അറിയാം. അറിയാന്‍ പാടില്ലാത്തത് കേരള ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള ന്യായാധിപ കസേരകളില്‍ ചടഞ്ഞിരിക്കുന്ന മഹോദയന്‍ (?ശുംഭന്‍)))]) മാര്‍ക്കാണ്. ഇപ്പോള്‍ ഉന്നതധികാര സമിതിയുടെ അധ്യക്ഷ പദം അലങ്കരിക്കുന്ന എ ആര്‍ ആനന്ദ് എന്ന മഹോദയന്‍ ചീഫ് ജസ്റ്റീസായിരുന്ന സമയത്തും ഈ വിഷയം സുപ്രീം കോടതി പരിഗണിച്ചിരുന്നു. എന്തേ താങ്കള്‍ ശരി എന്നു പറഞ്ഞ ഈ ന്യായങ്ങളൊന്നും ഇവര്‍ക്ക് അറിയാതെ പോയി? അതോ ഇനി കെ സുധാകരന്‍ എന്ന കോണ്‍ഗ്രസ് എം പി പറഞ്ഞ സുര സുന്ദരിയുടെ വളകിലുക്കത്തില്‍ ഈ സൂരി നമ്പൂതിരിമാരൊക്കെ മയങ്ങി പോയതാണോ?
No comments:
Post a Comment