Wednesday, 14 December 2011

Posted to Women's Code Bill 2




kaalidaasan said...







>>>>ഇതിവിടെ പറയാന്‍ കാരണം താങ്കളുടെ വിശ്വസ്തന്‍ ഇരു "തല" രാജന്‍ സര്ക്കാരിനു ഒരു stranger അല്ല എന്ന് അറീക്കാന്‍ വേണ്ടി മാത്രം. ചില ഉത്തരവാദിത്തങ്ങളും അദ്ദേഹത്തെ ഏല്പിക്കുന്നുണ്ട്. <<<<<

ഇരുദയ രാജന്‍ എന്റെ വിശ്വസ്തനൊന്നുമല്ല. അദ്ദേഹം ​ജനസംഖ്യ വിഷയത്തിലെ അറിയപ്പെടുന്ന വിദഗ്ദ്ധനാണ്. അതുകൊണ്ടാണ്, കേരള സര്‍ക്കാര്‍ അദ്ദേഹത്തെ പഠനത്തിനായി നിര്‍ദ്ദേശിച്ചത്. തങ്കളെയോ വാസുവിനേയോ നിര്‍ദ്ദേശിച്ചില്ല.

അദ്ദേഹത്തെ ഇരുതല രാജന്‍ എന്നു വിളിക്കുന്ന താങ്കളുടെ മനസിലെ അഴുക്ക് എനിക്ക് കാണുവാന്‍ സാധിക്കുന്നുണ്ട്. ബഷീറിന്റെ കൂളിയും താങ്കളുടെ ഇരുതലയും  സംഘഗാനം ആലപിക്കുന്നു.

താങ്കള്‍ക്ക് അംഗീകരിക്കാന്‍ ഇഷ്ടമില്ലത്ത ഒരഭിപ്രായം പറഞ്ഞതിനദ്ദേഹത്തെ അധിക്ഷേപിക്കുന്ന ഈ നല്ല മനസിനൊരു നല്ല നമസ്കാരം പറയാതെ വയ്യ. കേരള സര്‍ക്കാരിനദ്ദേഹം വിശ്വസിക്കാവുന്ന വിദഗ്ദ്ധനാണ്. അദ്ദേഹം രേഖപ്പെടുത്തിയ അഭിപ്രായം ഈ വിഷയത്തില്‍ പ്രസക്തമാതുകൊണ്ട് ഞാന്‍ അതിവിടെ എഴുതി. അദ്ദേഹം അറിയപ്പെടുന്ന ജനസംഖ്യ വിദഗ്ദ്ധനാണ്. അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള യോഗ്യത മനസിലാക്കാന്‍ ഇതു വായിക്കുക.


http://www.google.com.au/url?sa=t&rct=j&q=irudaya%20rajan&source=web&cd=1&sqi=2&ved=0CBsQFjAA&url=http%3A%2F%2Fwww.saneinetwork.net%2Fpdf%2Fresearchers%2FS_Irudaya_Rajan.pdf&ei=FWioTqXpHuifiAfR8cyUDg&usg=AFQjCNEd6WjxzAXWbDK_D2V3y77s4HlV-A

Short C V of Dr S Irudaya Rajan

Date of Birth : 25th April 1959 (43 years)
Institutional Affiliation : : Associate Fellow

Research and Teaching experience: 20 years.

Educational Qualifications: Bachelor and Master Degree in Economics from Madurai Kamaraj University, Certificate in Population Studies and Ph.D in Demography from International Institute for Population Sciences, Bombay under the guidance of Professor K Srinivasan.


Academic Distinction: Awarded GOLD MEDAL for the best student in the Certificate in Population Studies (CPS) at International Institute for Population Sciences (IIPS) Bombay, during 1982-83.
Something special: Edited a Special Issue on Indian Census for the leading eonomic Journal in India, Economic and Political Weekly, Bombay, and Volume. XXIX, Nos. 51-52, December 17-24, 1994, Pp. 3201-3292, titled India's Population: Heading Towards a Billion.
Edited a Special Issue on Demographic History (with Sumit Guha) for the Indian Economic and Social History Review, New Delhi, Volume. XXXV, No.1, January-March 1998, Pp.1-95.

Edited a Special Issue on the National Family Health Survey I for Economic and Political Weekly (Volume XXXIV, Nos. 42 and 43, October 16-22/23-29, 1999, Pp. 3002-3088) with Professor Pravin Visaria, Director, Institute of Economic Growth, New Delhi, titled, Demographic Change and Family Health.

Edited a Special issue on Aging Policy in India along with Phoebe S Liebig of the Andrus Gerontology Centre, University of Southern California, for the Journal, `Journal of Aging and Social Policy, published by The Haworth Press, USA, Volume 15, Nos 2 and 3, 2003.

Broad Areas of Research: Population Economics, Health and Mortality, Population Ageing, Family Planning and Fertility, Social Demography, Historical Demography, Demographic Transition and Kerala Demography.

കേരള സര്‍ക്കാര്‍ വരെ ഈ വിഷയത്തില്‍ അഭിപ്രായം ചോദിക്കുന്ന ഒരു വിദഗദ്ധന്റെ അഭിപ്രായത്തിനു വില കല്‍പ്പിക്കുക എന്നതാണ്. അല്‍പ്പമെങ്കിലും വിവേകമുള്ളവര്‍ ചെയ്യേണ്ടത്. അദ്ദേഹത്തെ കളിയാക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. പക്ഷെ ഞാന്‍ അത്രക്ക് cheap അല്ല എന്നു കൂടി പറയാനും ആഗ്രഹിക്കുന്നു.



kaalidaasan said...







>>>>>ഈ ശിക്ഷാ നിയമങ്ങള്‍ എന്ന അഭിപ്രായത്തോട് ഭൂരിഭാകവും എതെര്ക്കുന്നുന്ടെല്ലോ...വ്യക്തിപരമായി ഞാനും എതിരാ. എന്നുവച്ച് ഈ കാരണം പറഞ്ഞു ഒരു നിയമം വരുന്നത് ഇല്ലാണ്ടാക്കണമോ?. ഈയൊരു കാരണം മാത്രമാണ് താന്കള്‍ ബില്ലിനെ എതിര്ക്കുഞന്നതെങ്കില്‍ പിന്നെ എന്ധിനാണ് താങ്കള്‍ ഇരുദയയേയും കൂട്ടുകാരന്റെയും കണക്കുകളെ ന്യായീകരിക്കുനത്?. ആദ്യം താങ്കള്‍ എവിടെയെങ്കിലും ഒന്ന് ഉറച്ചു നില്ക്കൂ . <<<<

ഞാന്‍  ഒരിടത്തു തന്നെ ഉറച്ചല്ലേ നില്‍ക്കുന്നത്? ജസ്റ്റിസ് അയ്യര്‍ നടത്തിയ ഒരേയൊരു ശുപാര്‍ശയേക്കുറിച്ചാണിവിടെ ചര്‍ച്ച ചെയ്തത്. രണ്ടില്‍  കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കളെ തടവും പിഴയും ചുമത്തി ശിക്ഷിക്കണമെന്ന ശുപാര്‍ശയേക്കുറിച്ചു മാത്രം. അതൊനോടെനിക്ക് എതിര്‍പ്പാണ്. അത് മാത്രമേ ഞാന്‍ പറഞ്ഞിട്ടുമുള്ളു.

വനിതാ കോഡ് ബില്ലിലെ മറ്റൊരു വ്യവസ്ഥയുമിവിടെ ചര്‍ച്ച ചെയ്തിട്ടില്ല. അതിലെ ഒരു ശുപാര്‍ശ മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളു.

ആ ശുപാര്‍ശക്ക് കേരളത്തില്‍ പ്രസക്തിയില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. അതിനെ സാധൂകരിക്കാന്‍ വേണ്ടി തന്നെയാണ്, ഇരുദയയുടെയും മോഹനചന്ദ്രന്‍ നായരുടെയും കണക്കുകളെ ഞാന്‍ ആധാരമാക്കുന്നത്.

ജനസംഖ്യ നിയന്ത്രണം നിയമം മൂലം കേരളത്തില്‍ നടപ്പുക്കുന്നതിനു പ്രസക്തിയില്ല എന്ന ഒരു കാര്യം മാത്രമാണു ഞാന്‍ പരാമര്‍ശിച്ചിറ്റുള്ളു. ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അതേ കുറിച്ചു തന്നെയാണു എഴുതുന്നതും. സ്വാമി പറഞ്ഞ ഒരു കാര്യത്തേക്കുറിച്ചു മാത്രം.



kaalidaasan said...







>>>>>ഈ വരികള്‍ ഞാന്‍ എഴുതാന്‍ കാരണം താങ്കള്‍ നേരത്തെ എന്നോട് പറഞ്ഞിരുന്നു ഈ റിപ്പോര്ട്ട് മതങ്ങളെ ഇതില്‍ കയ്യിടാനുള്ള അവസരം ഉണ്ടാക്കി, അത് നല്ലതെല്ല എന്നൊക്കെ. മുകളില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇതുമായി ചേര്ത്ത് വായിക്കേണ്ട ഒന്നാണ്. നല്ല പോലെ താങ്കള്ക്കു മനസ്സിലാകും.
അല്ലെങ്കില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ മതങ്ങള്‍ കേരളത്തില്‍ എന്തു ഇമ്പാക്റ്റ് ആണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് വിഷതീകരിച്ചാല്‍ അതില്‍ ഇതിനു ഉത്തരം കാണും. <<<<





ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍  മതങ്ങള്‍ ഒരു ഇമ്പാക്റ്റും ഉണ്ടാക്കാന്‍ പോകുന്നില്ല. അവര്‍ കുറച്ച് ബഹളമുണ്ടാക്കും. ചിദ്രശക്തികല്‍ അതിനെ മുതലെടുക്കും. സ്വാശ്രയ നിയമം പാസാക്കിയപ്പോള്‍ ഉണ്ടാക്കിയതുപോലെ. അത് കോടതിയുടെ പരിഗണനക്കു വരും. ഭരണഘടനാപരമായി നിലനില്‍പ്പുണ്ടെങ്കില്‍ ക്ലോടതി അംഗീകരിക്കും. അല്ലെങ്കില്‍ അസാധുവാക്കും. അതിലപ്പുറം ഒന്നുമുണ്ടാകില്ല. 1959 ല്‍ നടന്ന പോലെ ഒരു വിമോചന സമരത്തിലൂടെ സര്‍ക്കാരിനെ പുറത്താക്കാനൊനും  പോകുന്നില്ല.

പ്രബല മതവിഭാഗങ്ങള്‍ ഒന്നിച്ച് തെരുവിലിറങ്ങിയാല്‍ കേരളത്തിലെ സമാധാന അന്തരീക്ഷം തകരും. അത്രയേ ഉള്ളു.



kaalidaasan said...







>>>>>ശിക്ഷാ നിയമങ്ങള്‍ അല്ലെ impractical ആണെന്നു ഞാന്‍ പറഞ്ഞത്. ഓവരോല്‍ നിയമത്തെ അല്ലെല്ലോ.<<<<

ഞാന്‍ ചര്‍ച്ച ചെയ്തതും അഭിപ്രായം പറഞ്ഞതും ജസ്റ്റിസ് അയ്യര്‍ നടത്തിയ എല്ലാ ശുപാര്‍ശകളേപ്പറ്റിയും ആണെന്നാണോ താങ്കള്‍ ധരിച്ചു വച്ചിരിക്കുന്നത്?

വനിതാ കോഡ് ബില്‍ എന്നപേരില്‍ ജസ്റ്റിസ് അയ്യര്‍ നടത്തിയ ശുപാര്‍ശകളൊക്കെ കൂടിയാണു താങ്കള്‍ നിയമം എന്നുദ്ദേശിക്കുന്നതെങ്കില്‍ താങ്കള്‍ക്ക് ബസു തെറ്റി.

വനിതാ കോഡ് ബില്ലിനേക്കുറിച്ചിവിടെ ആരും ചര്‍ച്ച ചെയ്തിട്ടില്ല. ആ ശുപാര്‍ശകളിലെ രണ്ടില്‍ കൂടൂതല്‍ കുട്ടികളുണ്ടാകുന്നവരെ ശിക്ഷിക്കുന്ന ഒരു ശുപാര്‍ശ മാത്രമാണിവിടെ അവതരിപ്പിച്ചത്. അതിനോട് മുസ്ലിങ്ങളും ക്രിസ്ത്യാനികളും  ഉയര്‍ത്തുന്ന എതിര്‍പ്പാണിവിടത്തെ വിഷയം. നിയമം മൂലം ജനസസംഖ്യ നിയന്ത്രിക്കുന്ന തടവും പിഴയും ചുമത്തുന്ന ഏര്‍പ്പാട്. ആ നിയമവ്യവസ്ഥയേയാണു നിയമെന്നുദ്ദേശിച്ചത്.

വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി അനേകം ശുപാര്‍ശകള്‍ അതിലുണ്ട്. ഏഷ്യാനെറ്റില്‍ നടന്ന ചര്‍ച്ചയില്‍ അതൊന്നും ആരും ഉയര്‍ത്തിക്കൊണ്ടു വന്നില്ല എന്ന് ഖേദ പൂര്‍വനം ​രവിചന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ആ ഒരു വിഷയം മാത്രമേ ഇവിടെ ചര്‍ച്ച ചെയ്തിട്ടുള്ളു. താങ്കളോ രവിചന്ദ്രനോ വാസുവോ മറ്റാരെങ്കിലുമോ അതിലെ മറ്റേതെങ്കിലും ശുപാര്‍ശയേക്കുറിച്ച് പരാമര്‍ശിച്ചിട്ടു പോലുമില്ല.
ജസ്റ്റിസ് അയ്യരുടെ മറ്റ് ശുപര്‍ശകളോട് എനിക്ക് എതിര്‍പ്പില്ല എന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ ഞാന്‍ വ്യക്തമാക്കിയതുമാണല്ലോ.


ഇവിടെ പരാമര്‍ശിക്കാത്ത വിഷയം ​ഞാന്‍ എതിര്‍ക്കുന്നു എന്നാക്ഷേപിക്കുന്നതില്‍ എന്താണു പ്രസക്തി?



kaalidaasan said...







>>>>>താങ്കള്‍ കണ്ടെത്തി മറ്റുള്ളവര്ക്ക് കൂടി പറഞ്ഞു തരൂ......
മറ്റുള്ളവര്‍ കണ്ടെത്തട്ടെ എന്നിട്ട് വേണം എനിക്കതിനെ കണ്ടിക്കാന്‍ എന്നാണോ ഉദ്ദേശിക്കുന്നത്?<<<<


കണ്ടിക്കല്‍ എന്റെ ഹോബിയല്ല. അതിനു നടക്കുന്നവര്‍ വേറെ പലരുമുണ്ട്.


കേരളത്തില്‍ 3 കോടി 33 ലക്ഷം ജനങ്ങളുണ്ട്. ഇതിലെ 33 ലക്ഷം പ്രവാസികളായാലും  3 കോടി ആളുകള്‍ ഇവിടെ ജീവിക്കുന്നു. അതിലെ 1 കോടി ഈ പ്രവാസികളുടെ ആശ്രിതരായി എടുത്താലും ബാക്കി 2 കോടി ജനങ്ങളുണ്ട്. അവരില്‍ ഡോക്ടര്‍മാരുണ്ട്, എഞ്ച്നീയര്‍മാരുണ്ട്, അദ്ധ്യാപകരുണ്ട്, ബാങ്ക് ജീവനക്കാരുണ്ട്, പ്യൂണ്‍മാരുണ്ട്, തൂപ്പുകാരുണ്ട്, കച്ചവടക്കാരുണ്ട്, വ്യവസായികളുണ്ട്, കൂലിപ്പണിക്കാരുണ്ട്. ഇവരൊക്കെ സമ്പാദിക്കുന്നതും പണം തന്നെയാണ്. ഇവരില്‍ 90 ശതമാനത്തിനം ​ശമ്പളം കൊടുക്കാന്‍  ഒരു പ്രവസിയുടെയും പണം ഉപയോഗിക്കുന്നില്ല. അതൊക്കെ മനസിലാക്കാന്‍  ഒരു കണക്കിന്റെയും പിന്‍ബലം വേണ്ട. സാമാന്യ യുക്തി മതി.

പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് നല്‍കുന്ന സംഭാവന കുറച്ചു കാണുന്നില്ല. പക്ഷെ മറ്റുള്ളവരെയൊക്കെ തീറ്റിപ്പോറ്റുന്നത് പ്രവാസികളാണെന്ന അസത്യ പ്രചരണം നല്ലതല്ല.



kaalidaasan said...







>>>>>താങ്കള്‍ വിശ്വസിക്കേണം എന്നാരും പറഞ്ഞില്ലെല്ലോ.......ഇവിടെ വല്ല ഇരു "തല" രാജനും വല്ല കമന്റും ചെയ്തോ താങ്കള്‍ വിശ്വസിക്കാന്‍?. “അതിനെ ആരും പട്ടിക ജാതി മുദ്ര കുത്തേണ്ടതില്ല” ഹ ഹാ....good observation.<<<<

ഒരു തല പോലുമില്ലാത്ത ഒരസത്യം കണ്ടപ്പോള്‍ പ്രതികരിച്ചതേ ഉള്ളൂ.
പ്രവാസികളില്ലെങ്കില്‍ കേരളം അറബിക്കടലില്‍ താണു പോകുമെന്നൊക്കെ തലയില്ലാത്തവര്‍ക്ക് പറഞ്ഞു നടക്കാം.

പ്രവാസിയെ ആനയും അമ്പാരിയും  ആയി സ്വീകരിച്ച് സിംഹാസനത്തില്‍ ഇരുത്തണം എന്നൊക്കെ പറഞ്ഞാല്‍ അതിനാളെ കിട്ടില്ല.



kaalidaasan said...







>>>>>ഈ സാരോപദേശം ദയവായി കേന്ദ്ര / സംസ്ഥാന സര്ക്കാടരുകളെ അറീക്കുക. അവര്ക്കൊന്നും തീരെ വിവരമില്ല.<<<<

എനിക്കീ വിഷയത്തില്‍ ഒരു പരാതിയുമില്ല. പിന്നെ ഞാനെന്തിനറിയിക്കണം. പരാതിയുള്ളവര്‍ പരാതിക്ക് പരിഹാരം ​തേടുക.

എനിക്ക് പ്രത്യേക പാക്കേജോ സ്യൂട്ട് കേസോ വേണമെന്ന് ഞാന്‍ കരഞ്ഞു നടക്കുന്നില്ല. അങ്ങനെ ഒരു പരാതിയും എനിക്കില്ല അതൊക്കെ വേണമെന്നിവിടെ പറഞ്ഞത് താങ്കളാണ്.



kaalidaasan said...







>>>മിസ്ടര്‍ കാളിദാസ് ,

ഡോക്ടര്‍ താങ്കളുടെ അസുഖം എന്താണു എന്ന് മനസ്സിലാകുന്നില്ല . ഞാന്‍ പറയാത്ത കാര്യം ഞാന്‍ പറയുന്നതായി പറയുന്നതിന് തുടര്‍ച്ചയായി താങ്കളെ പ്രേരിപ്പിക്കുന്നത് എന്താണ് ..? ചാങ്ങാതീ എവിടെയാണ് ഞാന്‍ അങ്ങനെ പറഞ്ഞത് എന്ന് ഒന്ന് കാണിച്ചു തന്നാലും ..<<<<<


താങ്കള്‍ മുകളില്‍ എഴുതിയത് ഇങ്ങനെ.

ഇവിടെ എല്ലാ വിഭാഗങ്ങളുടെയും TFR കുറഞ്ഞു വരുന്നത് നല്ല കാര്യമാണ് . പക്ഷെ എത്രയും പെട്ടെന്ന് എല്ലാ വിഭാഗങ്ങളും ഇത് 2 ലേക്ക് എത്തിക്കണ്ടത് നമ്മുടെ നാടിന്റെ പുരോഗതിക്കും സാമൂഹ്യ സുരക്ഷക്കും അത്യാവശ്യാമാണ്.

താങ്കള്‍ക്ക് കേരളത്തിലെ TFR നേക്കുറിച്ച് അടിസ്ഥാന വിവരമില്ലാത്തതുകൊണ്ടല്ലേ ഇതുപോലെ അസംബന്ധം എഴുതുന്നത്. അതിനു വേണ്ടി TFR നേക്കുറിച്ചൊക്കെ വായിച്ചു പഠിക്കുക. കുറച്ച് വിവരങ്ങള്‍ ഇവിടെയുണ്ട്.


http://www.ncbi.nlm.nih.gov/pubmed/12321907

Long-term implications of low fertility in Kerala, India.
Rajan SI, Zachariah KC.


The total fertility rate (TFR) in Kerala declined from 5.6 to 1.7 children/woman during 1951-93.

The TFR varied from 1.6 in Emakulam to 3.4 in Malappuram districts during 1984-90. Only 5 districts in 1990 had above-replacement fertility. Continued patterns of fertility decline suggest that zero population growth may occur in 25-30 years.

http://en.wikipedia.org/wiki/Demographics_of_Kerala#Total_fertility_rate

Total fertility rate

1.70 children born/woman (2001 Cen)
In 1991, Kerala had the lowest TFR (Children born per women) in the whole of India. Hindus had a TFR of 1.66, Christians had 1.78 and Muslims had 2.97. In 2000, the TFR was 1.73 with Muslims having 2.28, Nairs having a TFR of 1.47 and Syrian Christians having TFR of 1.55. TFR for Scheduled Castes was 1.52 in 1997-98 and 1.37 in 1992-93. The lowest Fertility rate recorded anywhere in India is TFR of 1.17 for Vettuvan caste in Kerala.

http://www.thehindubusinessline.com/industry-and-economy/government-and-policy/article1685308.ece

Kerala and the Census of India 2011

TFR

For instance, Kerala reports a total fertility rate (TFR) — a measure of the average number of children that would be born to a woman over her reperoductive lifetime — of 1.7. Demographers point out that a population that maintains a TFR of 3.8 over an extended period of time without a correspondingly high death or emigration rate would increase rapidly, whereas a population that maintained a TFR of 2.0 over a long time would decline (unless it had a large enough immigration).

http://www.prb.org/Educators/TeachersGuides/HumanPopulation/Women.aspx

An Example From India

Yet, in the early 1990s, women in Kerala were bearing about two children, on average. That is the same as the average in the United States today, and less than the average for India (2.9). Between 1970 and 1992, Kerala’s TFR dropped from 4.1 to 2.0 children per woman, the largest decline of any Indian state. By the mid 2000s, the total fertility rate was down to about 1.7 children per woman.

എനിക്ക് അസുഖമൊന്നുമില്ല. ഇപ്പോള്‍ തന്നെ TRF, 2 ല്‍ താഴെ ഉള്ള വിഭാഗങ്ങള്‍ അത് 2 ലേക്ക് ഉയര്‍ത്തണമെന്ന് പറയുന്ന താങ്കള്‍ക്കാണസുഖം.



kaalidaasan said...







>>>ഞാനെഴുതിയതില്‍ ഒരു സ്‌പെല്ലിംഗ് തിരുത്ത്. ജനസംഖ്യ കൂടിയാല്‍ കപ്യാരുപണിക്കും കന്യാസ്ത്രീ പണിക്കും ആളു കൂടുമെന്ന് വായിക്കണം പ്ലീസ്, എല്ലാവരോടുമുള്ള അപേക്ഷയാണ്. കാളി അഷരതെറ്റില്‍ തൂങ്ങി. ഈ ആശയം മു്‌നപും എഴുതിയിട്ടുണ്ട്. സത്യംപറയമല്ലോ എനിക്ക് ടൈപ് ചെയ്യാന്‍ പാടാണ്. കാളിയുടെ ഴെുത്ത് കാണുമ്പോ സഹിക്കാതെ എവുതിപോന്നതാണ്. കാളിയിവിടെ എന്തോരം പൊട്ടത്തെറ്റാ എഴുതി വെച്ചത്<<<<<

അപ്പോള്‍ അക്ഷരത്തെറ്റ് ആര്‍ക്കുമുണ്ടാകം ഇല്ലേ ബഷീറിനപ്പോള്‍ കാര്യങ്ങളൊക്കെ അറിയാം.

കാളിയുടെ അക്ഷരത്തെറ്റില്‍ ബഷീറിനു തൂങ്ങാമെങ്കില്‍, ബഷീറിന്റെ അക്ഷരത്തെറ്റില്‍ കാളിക്കും ഒന്നു തൂങ്ങാം.

റ്റൈപ്പ് ചെയ്തില്ല എന്നും പറഞ്ഞ് ഇവിടെ ആരും കൈ വെട്ടി എടുക്കില്ല.

കാളി പൊട്ടത്തെറ്റെഴുതിയെങ്കില്‍ ശരിയായിട്ടുള്ളത് ബഷീറിനെഴുതാം. കാളി എഴുതിയത് തെറ്റാണെന്നു സ്ഥാപിക്കാം.

ബഷീറിന്റെ ഉദ്ദേശ്യം കാളിക്ക് മനസിലായി. ഒരാള്‍ കൂടിഎന്ന പോസ്റ്റിലെ അതേ ഉദേശ്യം തന്നെ.

നാസ് എഴുതുന്ന ഇസ്ലാമിനേ സംബന്ധിച്ച ഒരു കാര്യത്തോടു പോലും യോജിക്കാനാകില്ലെങ്കിലു നാസിനെ കയ്യടിച്ച് പ്രോത്സഹിപ്പിക്കുന്നതെന്തിനാണെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല. മുട്ടനാടുകള്‍ കൂട്ടിയിടിക്കുമ്പോള്‍ വീഴുന്ന ചോര നുണയാന്‍ കത്തുനില്‍ക്കുന്ന ചെന്നായ ബുദ്ധി.

മലപ്പുറം ജില്ലയിലെ മുസ്ലിം സ്ത്രീകള്‍ മറ്റ് മത വിശ്വാസികളേക്കാള്‍ കൂടുതലായി പെറ്റു പെരുകി ഇത്തവണ നാലു നിയമ സഭാ സീറ്റ് അധികം നേടിഎന്നിവിടെ എഴുതിയത് രവിചന്ദ്രനാണ്. അവര്‍ പെറാതെ പെരുകിയതാണെന്ന് വേണമെങ്കില്‍  ബഷീറിനു വാദിക്കാം.

ഈ ഒരു വിഷയത്തില്‍ രവിചന്ദ്രനുമായി അഭിപ്രായ വ്യത്യസമുണ്ടെന്ന് കരുതി എല്ലാ കാര്യത്തിലും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് ബഷീറൊന്നും സ്വപ്നം കാണേണ്ടതുമില്ല.
തിരുനബി താങ്കളുടെ നബിയായിരിക്കാം എന്റെ നബിയല്ല. വിമര്‍ശിക്കേണ്ട കാര്യങ്ങള്‍ ഏത് തിരുമാലി ചെയ്താലും വിമര്‍ശിക്കും.



kaalidaasan said...







>>>സ്‌ഫോടനം സംഭവിച്ചു, stabilize ചെയ്യുന്നു എന്നാല്‍ ചെയ്യപ്പെട്ടു കഴിഞ്ഞു അല്ലെങ്കില്‍ stabilized ആയി എന്ന അര്‍ത്ഥം ഊറ്റിയ മഹാമനസ്‌ക്കതയ്ക്ക് ഒരു നല്ല നമസ്‌ക്കാരം. നേരെയാക്കി വരുന്നു എന്നാല്‍ നേരെയാക്കി കഴിഞ്ഞു എന്നാണോ അര്‍ത്ഥം?<<<<<

നല്ല നമസ്കാരം സ്വീകരിച്ചിരിക്കുന്നു.

71 നു മുമ്പായിരുനു സ്ഫോടനം. അതിന്റെ ശേഷം ​40 വര്‍ഷങ്ങളായി. ഇക്കാലയളവില്‍  stabilize ചെയ്ത് കഴിഞ്ഞു എന്നാണു വിദഗ്ദ്ധര്‍ പറയുന്നത്. അതിനുള്ള parameter ആയി TFR നെ അവര്‍ ചൂണ്ടിക്കാണിക്കുന്നു. 2 ആണ്, Replacement TFR ആയി വിദഗ്ധര്‍ കണക്കുനത്. അതിന്റെ വിവഷ, ഒരു സ്ത്രീ അവരുടെ ജീവിതകാലത്ത് രണ്ടു കുട്ടികളെ പ്രസവിക്കുന്നു എന്നാണ്. അവരുമവരുടെ ഭര്‍ത്താവും അടങ്ങുന്ന തലമുറ കഴിഞ്ഞു പോകുമ്പോള്‍ replace ചെയ്യപ്പെടാന്‍ 2 ആളുകള്‍ വേണമെന്ന അടിസ്ഥാന തത്വത്തില്‍ നിന്നാണാ നിഗമനത്തില്‍ എത്തിച്ചേരുന്നത്.

കേരളം 1990 കളില്‍ തന്നെ TFR താഴെ നേടിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അത് 1.7 ആണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി അതില്‍ തുടരുന്നു. അതു കൂടാനുള്ള ഒരു സൂചനയും ഇല്ല.

കേരളത്തില്‍ മുസ്ലിങ്ങളൊഴികെ മറ്റൊരു സമുദായത്തിലും TFR, 2 നു മുകളില്‍ ഇല്ല. ക്രമമായി കുറഞ്ഞു വരുന്ന അവരും അടുത്തു തന്നെ 2 ല്‍ എത്തും. അതിന്റെ സൂചനകളാണു കണ്ടു വരുന്നത്. തെളിവ് ബഷീറീന്റെ വക്കുകള്‍.

 രാജ്യത്തോട് കൂറുള്ളവരാ ഇന്‍യയിലെ 20 കോടി മുസല്‍മാന്‍. ഇന്ന് കൂടുതല്‍ പേര്‍ക്കും രണ്ടു കൂട്ടികളേ ഉള്ളു. എനിക്കും രണ്ടു കുട്ടിയേ ഉള്ളു. പക്ഷെ ഒരു സമുദായത്തെ അടച്ച് ആക്ഷേപിക്കാനായി പിഴയും ജയില്‍ശിക്ഷയും കൊണ്ടുവന്നാല്‍ അത് ചെറുക്കാനുള്ള ചൊണയും ഇന്ത്യന്‍ മുസഌമിനുണ്ട്.

ഇനി ഇതേക്കുറിച്ച് വിദഗ്ധര്‍ പറയുന്നതില്‍ ചിലത്.

http://en.wikipedia.org/wiki/Total_fertility_rate

Total period fertility rate

The TFR (or TPFR—total period fertility rate) is a better index of fertility than the Crude birth rate (annual number of births per thousand population) because it is independent of the age structure of the population, but it is a poorer estimate of actual completed family size than the total cohort fertility rate, which is obtained by summing the age-specific fertility rates that actually applied to each cohort as they aged through time. In particular, the TFR does not necessarily predict how many children young women now will eventually have, as their fertility rates in years to come may change from those of older women now. However, the TFR is a reasonable summary of current fertility levels.


Replacement rates

Replacement fertility is the total fertility rate at which newborn girls would have an average of exactly one daughter over their lifetimes. In more familiar terms, women have just enough babies to replace themselves.
If there were no mortality in the female population until the end of the childbearing years (generally taken as 44 or 49, though some exceptions exist) then the replacement level of TFR would be very close to 2.0 (actually slightly higher because of the excess of boy over girl births in human populations). However, the replacement level is also affected by mortality, especially childhood mortality. The replacement fertility rate is roughly 2.1 births per woman for most industrialized countries (2.075 in the UK for example), but ranges from 2.5 to 3.3 in developing countries because of higher mortality rates.[4] Taken globally, the total fertility rate at replacement is 2.33 children per woman. At this rate, global population growth would trend towards zero.

http://www.thehindubusinessline.com/industry-and-economy/government-and-policy/article1685308.ece

TFR

For instance, Kerala reports a total fertility rate (TFR) — a measure of the average number of children that would be born to a woman over her reperoductive lifetime — of 1.7. Demographers point out that a population that maintains a TFR of 3.8 over an extended period of time without a correspondingly high death or emigration rate would increase rapidly, whereas a population that maintained a TFR of 2.0 over a long time would decline (unless it had a large enough immigration).




kaalidaasan said...







>>>>ഇവിടെ ക്ഷേമപ്രവര്ത്ത്നത്തിനായി പ്രതിശീര്ഷമ വരുമാനം കൂടുതലുള്ളവരുടെ മേല്‍ ഒരു സ്‌പെഷ്യല്‍ നികുതി ഏര്പ്പെുടുത്തിയാല്‍ മതി എന്ന നിര്ദ്ദേ ശം എന്താണര്ത്ഥടമാക്കുന്നത്? <<<

അങ്ങനെ ഒരു നിര്‍ദ്ദേശം ഞാന്‍ വച്ചിട്ടില്ല. വയ്ക്കാത്ത നിര്‍ദ്ദേശത്തിന്റെ അര്‍ത്ഥം എനിക്ക് പറയാന്‍ സാധിക്കില്ല.



kaalidaasan said...







>>>>അത് താങ്കളുടെ മണ്ടത്തരം ..ഇത് രണ്ടും തമ്മില്‍ ഉള്ള വ്യത്യാസം മനസിലാക്കാന്‍ താങ്കള്‍ക്ക് കഴിയുന്നില്ല എന്ന് ഈ ചര്‍ച്ച കൊണ്ട് എനിക്ക് മനസ്സിലായി.. ഞാന്‍ പറയുന്നത് മനസ്സിലായ മറ്റുള്ളവര്‍ക്കും മനസ്സിലായിട്ടുണ്ട് .. താങ്കള്‍ക്ക് ഫ്രീ ട്യുഷന്‍ തരണ്ട ആവശ്യം എനിക്കില്ല , അതിനു സമയവും ഇല്ല.. <<<

താങ്കളുടെ അടുത്ത് ഞാന്‍ റ്റ്യൂഷനു വന്നു എന്നാണോ കരുതിയത്. റ്റ്യൂഷനു പോകണമെങ്കില്‍ വേറെ എത്രയോ ആളുകളുണ്ട്. ഈ വിഷയത്തില്‍ വിവരമുള്ള വിദഗ്ദ്ധര്‍. പിന്നെന്തിനു മുറി വിദഗ്ദ്ധന്റെ അടുത്ത് റ്റ്യൂഷനു വരുന്നു. റ്റ്യൂഷനു വരുന്നവരെ താങ്കള്‍ പഠിപ്പിച്ചോളു.
ഇവിടെ ഒരഭിപ്രായം ​കണ്ടു. ഞാന്‍ അതേക്കുറിച്ച് പ്രതികരിച്ചു. അതാരെങ്കിലും അംഗീകരിക്കണമെന്ന ഒരു വാശിയും എനിക്കില്ല.

താങ്കളുടെ അടുത്ത് നിന്നും എനിക്ക് ഒന്നുമറിയനില്ല അറിവിന്റെ എത്രയോ സ്രോതസുകള്‍ കിടക്കുന്നു. ചെറിയ ഒരു സംഖ്യ കൊടുത്താല്‍ ആയിരക്കണക്കിനു പുസ്തകങ്ങളും ലേഖനങ്ങളും  ഇന്റര്‍നെറ്റില്‍ വായിക്കാന്‍ കിട്ടും



kaalidaasan said...







>>>>TFR രണ്ടു ആകുന്ന അവസ്ഥയാണ് റീപ്ലേസ് മെന്റു ഗ്രോത്ത് എന്ന ആരോഗ്യകരാമായ അവസ്ഥ ശ്രുഷ്ടിക്കുന്നത് ..അല്ലാത്ത പക്ഷം രണ്ടിനെക്കാള്‍ തീരെ കുറാവായാല്‍ ആ സമൂഹത്തില്‍ വൃദ്ധന്മാരുടെ എണ്ണം ചെരുപ്പകാരുടെതിനേക്കാള്‍ ആനുപാതികമായി കുറഞ്ഞിരിക്കും .. അത് കൊണ്ട് ആണ് TFR 2 ആണ് വേണ്ടതെന്നു പറയുന്നത് .. <<<

ഈ റ്റ്യൂഷന്‍ മന്ദബുദ്ധികള്‍ പോലും പഠിക്കുമെന്ന് തോന്നുന്നില്ല.

TFR രണ്ടിനേക്കാള്‍  തീര കുറവായാല്‍ ചെറുപ്പക്കാരുടെ എണ്ണം കുറവും വൃദ്ധന്മാരുടെ എണ്ണം കൂടുതലുമായിരിക്കും എന്നാണു വിദഗ്ദ്ധര്‍ പറയുന്നത്.രണ്ടിനെക്കാള്‍ തീരെ കുറാവായാല്‍ ആ സമൂഹത്തില്‍ വൃദ്ധന്മാരുടെ എണ്ണം ചെരുപ്പകാരുടെതിനേക്കാള്‍ ആനുപാതികമായി കുറഞ്ഞിരിക്കും എന്നത് മുറി വിദഗ്ദ്ധന്‍  റ്റ്യൂഷനു വരുന്നവരെ പഠിപ്പിച്ചിരുന്നോ. ആരെങ്കിലും തയ്യാറാണെങ്കില്‍.

അപ്പോള്‍ ആരോഗ്യ കരമായ അവസ്ഥ ഉണ്ടാക്കുന്ന TFR, 2 ആണെന്ന് റ്റ്യൂഷന്‍ മാസ്റ്റര്‍ക്കിപ്പോള്‍  മനസിലാകുന്നുണ്ട്. കേരളത്തില്‍ ഇപ്പോഴത്തെ TFR  1.7. കഴിഞ്ഞ രണ്ട് 20 വര്‍ഷങ്ങളായി അത് 1. 7 ല്‍ തന്നെ നില്‍ക്കുന്നു. മാഷില്‍ നിന്നും റ്റ്യൂഷന്‍ പഠിക്കുന്ന പിള്ളേര്‍ക്ക് വല്ലതും മനസിലായോ എന്തോ.



kaalidaasan said...







>>>>അല്ല പോന്നു കാളി മാഷെ ഞാന്‍ അറിയാംബാടില്ലഞ്ഞു ചോദിക്കുകയാ ,താന്‍ രവി സാറിനെ അതിശക്തമായി വിമര്‍ശിക്കുന്നത് കണ്ടല്ലോ അദ്ദേഹം നെഗറ്റീവ് ഗ്രോത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ജ്ജിട്ടു ..എന്നിട്ട് ഇപ്പോള്‍ താങ്കള്‍ TFR രണ്ടില്‍ താഴെ നില നിര്‍ത്തുന്നതിനെ അനുകൂലിക്കുകയാണോ.. ഹ ഹ ! തമാശ് ! നല്ല തമാശ് ! മിടു മിടു !!<<<

കേരളത്തിലെ TFR കഴിഞ്ഞ 20 വര്‍ഷങ്ങളായി 1.7 ല്‍ നില്‍ക്കുന്നത് ഇഷ്ടമായില്ലെങ്കില്‍ ഞാന്‍ മാഷിനോടൊപ്പം ചേര്‍ന്ന്, 2 ആക്കി ഉയര്‍ത്താന്‍ ഒരു യജ്ഞം തന്നെ തുടങ്ങാം.

TFR മാത്രം കുറഞ്ഞാല്‍  negative growth ഉണ്ടാകുമെന്നൊക്കെ ധരിച്ചിരിക്കുന്ന വിദഗ്ദ്ധനിതേക്കുറിച്ചൊന്നും അറിയില്ല എന്നു തെളിയുന്നു. Negative growth നേക്കുറിച്ചൊക്കെ മാഷ് കുറെയേറെ പഠിക്കാനുണ്ട്.



kaalidaasan said...







>>>>സമൂഹത്തിന്റെ ആകെ പുരോഗതിക്കും സാമൂഹ്യ സ്ഥിരതയ്ക്കും സന്തുളിതാവസ്തക്കും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ആവശ്യമില്ലാത്ത വാശിയും പരസ്പര സംശയങ്ങളും ദൂരീകരിക്കുന്നതിനും സമാധാനവും പരസ്പര വിശ്വാസം സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാ വിഭാഗത്തിന്റെയും TFR രണ്ടിലെക്കെതിക്കുക എന്നത് ആണ് അഭികാമ്യം ..അല്ലാത്ത പക്ഷം ഗ്വാ ഗ്വാ വിളികള്‍ കൊണ്ട് മുഖരിതമായ സമൂഹന്തരീക്ഷം നമ്മളെ കാത്തിരിക്കുന്നു (ഇത് വിദേശ രാജ്യങ്ങളില്‍ സെറ്റില്‍ ചെയ്തവര്‍ക്ക് ബാധകമല്ല ) . സാമൂഹിക ബോധവും പൌര ബോധവുമുള്ള ഏതൊരു മലയാളിയും ഈ നിലപാട് എടുക്കും എന്നാണ് ഞാന്‍ കരുതുന്നത് <<<

ആലിന്റെ തണലില്‍ നില്‍ക്കാന്‍ എന്തൊരു സുഖം.

ഞങ്ങളുടെTFR, 1.17 ഏ ഉള്ളു. അതുകൊണ്ട് ഞങ്ങള്‍ രണ്ട് ഗോഗ്വ വിളിച്ചേക്കാം എന്നും പറഞ്ഞ് നാളെ കേരളത്തിലെ വേട്ടുവ സമുദായം  തെരുവില്‍ ഇറങ്ങും. നിങ്ങടെ 2.4 ആണ്, എന്നും പറഞ്ഞ് നാളെത്തന്നെ ഇവിടത്തെ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലിങ്ങളുടെ മുതുകത്ത് തായമ്പക നടത്തും.

ഒരു വിദഗ്ധന്റെ പതനം.



kaalidaasan said...







>>>വാസു പറഞ്ഞതില്‍ തെറ്റില്ല. TFR 2 ആക്കണമെന്ന് പറഞ്ഞതിന് അര്‍ത്ഥമുണ്ട്. <<<

വാസു പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. പ്രത്യേക മത വിഭാഗങ്ങളെ റ്റാര്ഗെറ്റ് ചെയ്ത് TFR ഉയര്‍ത്താനോ താഴ്ത്താനോ ആകില്ല. അത് യുട്ടോപ്യന്‍ ആശയമാണ്.

മുസ്ല്ങ്ങളുടെ TFR, 2 ആക്കി കുറച്ചിട്ട്, ഇനി ഹിന്ദുക്കളും  ക്രിസ്ത്യാനികളും TFR, 2 ആക്കി ഉയര്‍ത്തിക്കോ എന്നൊകെ പറയുന്നത് അര്‍ത്തമില്ലാത്ത ഒരു പ്രസ്താവനയാണ്.

ഒരു കുട്ടി മതി എന്നു തീരുമാനിച്ചിരിക്കുന്ന ഒരാളോട് നിങ്ങള്‍ ഒരു കുട്ടിയേക്കൂടി ഉണ്ടാക്കിക്കോളു എന്നു പറയുന്നതിലെ അപഹാസ്യത താങ്കള്‍ക്ക് മനസിലാകുന്നില്ലേ?

ഇതാണു ഞാന്‍ ആദ്യം പറഞ്ഞത്. ജനസസംഖ്യ വിഷയത്തില്‍ 1+1=2 അല്ല എന്ന്.

മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു പ്രത്യേക ജനസംഖ്യ നയം കേരളത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?



kaalidaasan said...







>>>>കാരണം അവിടെ കുട്ടികളുണ്ടാകുന്ന രണ്ടുപേര്‍ക്കേ തുടര്‍ച്ച കിട്ടുന്നുള്ളു. മൊത്തം ജനത്തിന് പകരക്കാര്‍ ആകുന്നില്ല. കുറച്ച് കുറവായിരിക്കും. <<<

രവിചന്ദ്രന്‍,

മൊത്തം ജനത്തിനു പകരക്കാരെ ഉണ്ടാക്കാനാണോ TFR 2 ആകണമെന്നു വിദഗ്ധര്‍ പറയുന്നത് എന്ന് താങ്കള്‍ മനസിലാക്കിയിരിക്കുന്നത്.

Replacement TFR ലെ replacement എന്നു പറയുന്നത് മൊത്തം ജനത്തിനു പകരക്കാരെ ഉണ്ടാക്കാനുള്ള മാന്ത്രിക വടിയല്ല. മരിച്ചുപോകുന്ന ഒരു സ്ത്രീക്ക് ഒരു സ്ത്രീ പകരം ഉണ്ടാകുന്ന അവസ്ഥയാണത്. ലോകത്തില്‍ ബഹുഭൂരിപക്ഷം ഇടങ്ങളിലും പുരുഷന്‍മാരുടെ എണ്ണം  സ്ത്രീകളുടേതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ ആണ്. അതുകൊണ്ട് മരിച്ചു പോകുന്ന ഒരു സ്ത്രീക്ക് പകരം മറ്റൊരു സ്ത്രീ എന്ന നില ഉണ്ടാകണമെങ്കില്‍ TFR 2.1 വേണ്ടി വരും. അതുകൊണ്ട് 2.1 ആണു സുസ്ഥിര വളര്‍ച്ചക്ക് വിദ്ഗദ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. കേരളത്തില്‍ സ്ത്രീകള്‍ കൂടുതലായതുകൊണ്ട്, മരിച്ചു പോകുന്ന ഒരു സ്ത്രീക്ക് പകരം വയ്ക്കാന്‍  അത്രയും സ്ത്രീകള്‍ വേണമെന്നില്ല. അതുകൊണ്ട് രണ്ടായാലും കുഴപ്പമില്ല.

ജനസംഖ്യയില്‍ പകുതി പുരുഷനും പകുതി സ്ത്രീയും എന്നത് സഹസ്രബ്ദങ്ങളായി കണ്ടു വരുന്ന ഒരു പ്രതിഭാസമാണ്. ഏതെങ്കിലും കാരണവശാല്‍ ഇതില്‍ ഗണ്യമായ മാറ്റം സംഭവിച്ചാല്‍  ഈ 2 എന്ന കണക്ക് തകിടം മറിയും.



kaalidaasan said...







>>>>പക്ഷെ കേരളത്തിന്റെ ഇപ്പോഴുള്ള 1.7 ശരാശരി കണ്ട് സന്തോഷിക്കാന്‍ വരട്ടെ. അത് രണ്ടിലെത്തിക്കുക എന്നാല്‍ TFR കൂട്ടുക എന്നല്ല, മറിച്ച് കൂടി നില്‍ക്കുന്ന നിരക്കുകള്‍ കുറച്ച് 2 ല്‍ എത്തിക്കുക എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം കേരളത്തില്‍ അങ്ങനെ ചില നിരക്കുകള്‍ ഉണ്ട്. വാസു ഉദ്ദേശിക്കുന്നത് അതാണെന്ന് തോന്നുന്നു. <<<


രവിചന്ദ്രന്‍,

അതാണുദ്ദേശിക്കുന്നതെങ്കില്‍ പറയേണ്ടിയിരുന്നത് മറ്റൊന്നാണ്.

ജനസംഖ്യയേക്കുറിച്ച് അല്‍പ്പമെങ്കിലും പഠിച്ചിട്ടുള്ള ഒരാള്‍ക്ക് കേരളത്തില്‍ മുസ്ലിങ്ങള്‍ക്ക് മാത്രമേ TFR, രണ്ടില്‍ കൂടുതലുള്ളു എന്നറിയാം. അതുകൊണ്ട് പറയേണ്ടി ഇരുന്നത് മുസ്ലിം ജന വിഭാഗം TFR, 2 ആയി കുറയ്ക്കണം എന്നായിരുന്നു.

മുസ്ലിങ്ങള്‍ TFR രണ്ടാക്കി കുറച്ചാല്‍ കേരളത്തിലെ TFR, 1.5 ല്‍ താഴെയാകും. അത് 30 വര്‍ഷം മുമ്പ് ജപ്പാനില്‍ സംഭവിച്ചതിനു തുല്യമാകും. അതിനെ catastrophic എന്നാണു ജനസംഖ്യ വിദഗ്ദ്ധര്‍ വിശേഷിപ്പിച്ചത്. അതുണ്ടാക്കിയ ഷോക്കില്‍ നിന്നും ജപ്പാന്‍ ഇന്നും കരകയറിയിട്ടില്ല.
ജോലി ചെയ്യാന്‍ ആളുകള്‍ കുറയുന്നതിനെതിരെ അഭിപ്രായം പറഞ്ഞവരെ ഇവിടെ കുറെപ്പേര്‍ കളിയാക്കി. പക്ഷെ ജപ്പാനില്‍ സംഭവിച്ചത് അതാണ്. ജോലിക്കാരുടെ ലഭ്യത കുറഞ്ഞതുകൊണ്ട്, എല്ലാ വ്യവസായ സംരംഭങ്ങളും ജപ്പാനില്‍ നിന്നും പുറത്തു പോയി.

മുസ്ലിങ്ങളെ മാത്രമായി റ്റാര്‍ഗറ്റ് ചെയ്തുകൊണ്ട് ഒരു ജനസംഖ്യ നിയന്ത്രണം കേരളത്തില്‍ നടപ്പിലാക്കന്‍  സാധിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?



kaalidaasan said...







>>>>കുറഞ്ഞുപോയ റേറ്റുകള്‍ ഇനിയും കുറയാനാവാത്തവിധം കുറഞ്ഞിട്ടുണ്ട്.<<<


രവിചന്ദ്രന്‍,

മുസ്ലിങ്ങള്‍  TFR, രണ്ടാക്കി കുറച്ചു എന്നിരിക്കട്ടേ. TFR സ്വമേധയാ 1. 7 ലും കുറച്ച മത വിഭാഗങ്ങള്‍ അത് 2 ആക്കി ഉയര്‍ത്തുമെന്ന് താങ്കള്‍ വിചാരിക്കുന്നുണ്ടോ? അങ്ങനെ ചെയ്തില്ലെങ്കില്‍ സുസ്ഥിര വളര്‍ച്ചക്ക് വേണ്ട replacement TFR ആയ 2.1 എങ്ങനെ സാധ്യമാകും?

അപ്പോള്‍ ചില മത വിഭാഗങ്ങളോട് കൂടുതല്‍ കുട്ടികളെ പ്രസവിക്കണം എന്ന് പറയേണ്ടി വരില്ലേ?



kaalidaasan said...







>>>>അതിനും എല്ലാവരുടേയും TFR രണ്ടാക്കിയാല്‍ മതി. താങ്കള്‍ക്കാകട്ടെ 2 ആകുമ്പോള്‍ സുസ്ഥിര നിരക്കുമായി.<<<

രവിചന്ദ്രന്‍,

എല്ലാവരുടേയും TFR  രണ്ടാക്കിയാല്‍ മതി എന്നൊക്കെ എത്ര ലളിതവത്കരിച്ചാണു താങ്കള്‍ പറയുന്നത്. കഷ്ടം.

ഇപ്പോള്‍ TFR കുറഞ്ഞിരിക്കുന്ന സമുദായങളൊക്കെ ഒരു ബാലന്‍സിനു വേണ്ടിയാണോ കുറച്ചു വച്ചിരിക്കുന്നത്? ഇതുപോലെ ഒരു വികല ചിന്ത ഞാന്‍ താങ്കളില്‍ നിന്നും പ്രതീക്ഷിച്ചില്ല.

TFR കുറച്ചു വച്ചിരിക്കുന്നവര്‍ സ്വയം ബോധ്യം  വന്നാണത് ചെയ്തിട്ടുള്ളത്. അല്ലാതെ മുസ്ലിങ്ങള്‍ കൂട്ടി വച്ചിരിക്കുന്നു എന്നാരെങ്കിലും പറഞ്ഞു കൊടുത്തിട്ടല്ല. ക്ഷേമകരമായ ജീവിതത്തിനതു മതി എന്ന തിരിച്ചറിവു കൊണ്ടാണ്. അവരോട് രണ്ടായി വര്‍ദ്ധിപ്പിക്കണം എന്നു നിര്‍ദേശിച്ചല്‍, പോയി പണി നോക്കാന്‍ പറയും.




kaalidaasan said...







>>>>മതങ്ങള്‍ എന്തു ചെയ്യും എന്ന എന്റെ ചോദ്യത്തിന്നു നേരത്തെ താങ്കള്‍ എനിക്ക് തന്ന മറുപടിയില്‍ ഒരു പേടിയുടെയും ഭീഷണിയുടെയും സ്വരം ഉണ്ടായിരുന്നു. ഞാന്‍ മറുപടിയും തന്നു.

1959 ല്‍ സംഭവിച്ചതുപോലെ ഒരു കോമഡി സിനിമ കാണുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.
26 October 2011 01:08.<<<


അതില്‍ ഒരു പേടിയും ഭീക്ഷണിയുമില്ല. അതൊക്കെ കുഴിച്ചെടുക്കുന്ന താങ്കളുടെ മനസിനാണു രോഗം.

കേരളത്തിലെ പൊതു വീഥികളില്‍ മനുഷ്യര്‍ ഏറ്റുമുറ്റി ചകുന്നതും, പൊതു മുതല്‍ നശിപ്പിക്കപ്പെടുന്നതും  ആയ കോമഡി സിനിമ കാണുന്നതില്‍ വിഷമമുണ്ട്. ഇതൊക്കെ മനസിന്റെ ഭാഗമായവര്‍ക്ക് വിഷമമുണ്ടാകില്ല.


>>>എന്റെ മറുപടി ഇതായിരുന്നു: ഞാന്‍ ജനിച്ചത്‌ 1974 ലാണ്. സ്വാശ്രയ വിഷയത്തില്‍ പലരും ഇതിനൊന്നു ശ്രമിച്ചതാണ്. ആ ഓലപ്പാമ്പ് ഇങ്ങോട്ട് ഇടണ്ട.<<

സ്വാശ്രയ വിഷയത്തില്‍ നിയമമുണ്ടാക്കിയിട്ട് എന്തു നേടി? ഭരണഘടനാപരമായി നിലനില്‍ക്കാത്ത ഒരു നിയമം ഉണ്ടാക്കിയത് കോടതി റദ്ദാക്കിയില്ലേ? എത്ര കുട്ടികളുടെ കാലൊടിഞ്ഞു. സിന്ധ് ജോയി ഇന്നും ഞൊണ്ടി നടക്കുന്നു. എത്ര കോടി രൂപയുടെ പൊതു മുതല്‍ നശിപ്പിക്കപ്പെട്ടു. ഒരദ്ധ്യാപകന്റെ ജീവന്‍ വരെ നഷ്ടപ്പ്പെട്ടു. എത്ര സാധ്യാ ദിവസങ്ങള്‍ കുട്ടികള്‍ക്ക് നഷ്ടമായി? അരാണതിനുത്തരവാദികള്‍? അതും കൂടി സഖാവ്, ഓലപ്പാമ്പിനേപ്പറ്റി ചിന്തിക്കുമ്പോള്‍ ഇടക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്?

സ്വാശ്രയക്കാരെ മൂക്കുകയറിടാന്‍ ഇറങ്ങി അവസാനം കോടതി സര്‍ക്കാരിനു മൂക്കുകയറിട്ടതൊന്നും സഖാവു കണ്ടില്ലായിരിക്കും. കണ്ണട ഒന്ന് മാറ്റി വച്ചാല്‍ കാണാം.











kaalidaasan said...







>>>>കേരള സര്ക്കാറിന്റെ വരുമാന ശ്രോതസ്സ് എന്തെന്നും ശമ്പളം കൊടുക്കുന്ന കണക്കും ജനങ്ങളുടെ തലയെണ്ണി തീരുമാനിക്കുന്ന ആ സാമാന്യ യുക്തിയേ ഞാന്‍ ഒന്ന് കൂടി അഭിനന്ദിക്കുന്നു.....<<<<

പ്രവാസികള്‍ ഇല്ലായിരുന്നെങ്കില്‍ മലയാളികള്‍  തെണ്ടിപ്പോയേനെ എന്ന തിരിച്ചറിവിനെ ഞാന്‍ നമിക്കുന്നു.

ഞാന്‍ കൂട്ടുന്ന കണക്കിനെ കളിയാക്കുന താങ്കള്‍ക്ക് കൂട്ടാനായി ഞാന്‍ ചില കണക്കുകള്‍ തരാം.

താങ്കളിവിടെ എടുത്തെഴുതിയ കണക്കു പ്രകാരം കേരളത്തിലേക്ക് വരുന്ന തുക 64000 കോടി രൂപയാണ്.

കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം 63000 രൂപയും.

കേരളത്തില്‍ 3 കോടി 33 ലക്ഷം ജനങ്ങളുണ്ട്. അപ്പോള്‍ മൊത്തവരുമാനം എത്രയാണെന്നു കണക്കുകൂട്ടാനുള്ള ശേഷി ഉണ്ടെങ്കില്‍ കണക്കു കൂട്ടി നോക്കുക. എന്നിട്ട് താങ്കളുടെ കണക്കിലെ 64000 കോടിയുമായി താരതമ്യം ചെയ്യുക. ഈ സംഖ്യയുടെ മുന്നില്‍ താങ്കള്‍ പൊക്കിപ്പിടിക്കുന്ന 64000 കോടി ഒന്നുമല്ല. ഒരു കോടി ജനങ്ങളുടെ വരുമാനമുണ്ടെങ്കില്‍ താങ്കള്‍ പറയുന്ന പ്രവാസി വരുമാനമായി. 2 കോടി 33 ലക്ഷം ജനങ്ങളുടെ വരുമാനം ബക്കിയാണ്. അത് മനസിലാക്കാന്‍ കണക്ക് വേറെ പഠിക്കേണ്ടി വരും.



kaalidaasan said...







>>>>രണ്ട് കുട്ടികള്‍ മതി എന്നു താങ്കള്‍ പറഞ്ഞതാണ് യാഥാര്‍ത്ഥത്തില്‍ ടാര്‍ഗറ്റിംഗ്. കാരണം രണ്ടു കുട്ടികളില്‍ കുറച്ചുള്ളവര്‍ അവിടെ പ്രത്യേകിച്ചൊന്നും ശ്രദ്ധിക്കാനില്ല. കാരണം രണ്ടില്‍ കുറവുള്ളവര്‍ രണ്ടിലേക്ക് വരണം എന്നാരും പറയുന്നില്ല. <<<<

താങ്കളാരെയാണു വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്? വാസു പറഞ്ഞതിനു ദുര്‍വ്യാഖ്യാനം നല്‍കാന്‍ ശ്രമിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ രണ്ടുമൂന്നാവര്‍ത്തി ഒന്നു വായിക്കുക.

ഞാന് ആവര്ത്തിക്കുന്നു (in no uncertain terms ) : സമൂഹത്തിന്റെ ആകെ പുരോഗതിക്കും സാമൂഹ്യ സ്ഥിരതയ്ക്കും സന്തുളിതാവസ്തക്കും വിവിധ വിഭാഗങ്ങള് തമ്മില് ആവശ്യമില്ലാത്ത വാശിയും പരസ്പര സംശയങ്ങളും ദൂരീകരിക്കുന്നതിനും സമാധാനവും പരസ്പര വിശ്വാസം സഹകരണം എന്നിവ വര്ദ്ധിപ്പിക്കുന്നതിനും എല്ലാ വിഭാഗത്തിന്റെയും TFR രണ്ടിലെക്കെതിക്കുക എന്നത് ആണ് അഭികാമ്യം ..അല്ലാത്ത പക്ഷം ഗ്വാ ഗ്വാ വിളികള് കൊണ്ട് മുഖരിതമായ സമൂഹന്തരീക്ഷം നമ്മളെ കാത്തിരിക്കുന്നു.

എല്ലാ വിഭാഗത്തിന്റെയും TFR രണ്ടിലെക്കെതിക്കുക എന്നത് ആണ് അഭികാമ്യം എന്ന വാക്കുകളുടെ അര്‍ത്ഥം ഒന്നു പറഞ്ഞു തരാമോ?



kaalidaasan said...







>>>>TFR 2 മതി താങ്കളുടെയും എന്റെയും കൃഷ്ണയ്യരുടേയും കണക്ക് ശരിയാകാനെന്ന് പറയാന്‍ കാരണം താങ്കള്‍ക്ക് ഇക്കാര്യത്തില്‍ തെറ്റു പറ്റിയതുകൊണ്ടാണ്. അതായത് TFR 2 സുസ്ഥിരവളര്‍ച്ചാ നിരക്ക് കൊണ്ടുവരില്ല, അതുവെച്ച് ജനസംഖ്യ stabilize ചെയ്യുകയുമില്ല. TFR 2 നെഗറ്റീവ് ഗ്രോത്തിലേക്കാണ് നയിക്കുക. അതുകൊണ്ടാണ് ഞാന്‍ TFR 2 മതിയെന്ന് ഞാന്‍ പറയുന്നത്. <<<<


ഇപ്പോള്‍ എത്രയാണു കേരളത്തിലെ TFR? 1.7. കഴിഞ്ഞ 20 വര്‍ഷങ്ങ്ളായി അത് 1.7 ല്‍ തന്നെ നികല്‍ക്കുകയാണെന്ന് താങ്കള്‍ക്കറിയാമോ? പിന്നെന്തിനാണതിനെ 2 ആക്കാന്‍ ഇത്ര കഷ്ടപ്പെടുന്നത്?

കൃഷ്ണയ്യര്‍ എന്തെങ്കിലും കണക്ക് TFR അടിസ്ഥാനമാക്കി പറഞ്ഞു എന്ന് ഞാന്‍ കേട്ടിട്ടില്ല. ഇവിടെ താങ്കള്‍ എഴുതിയിട്ടും ഇല്ല. ഇപ്പോള്‍  നിലവിലുള്ള TFR ആയ 1.7 രണ്ടാക്കി ഉയര്‍ത്തണമെന്നു പറയാന്‍ മാത്രം ബുദ്ധി ഭ്രമം അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ കരുതുന്നുമില്ല.

താങ്കള്‍ എഴുതുന്നു, TFR  2 നെഗറ്റീവ് ഗ്രോത്തിലേക്കാണ് നയിക്കുക. കൂടെ പറയുന്നു ഇപ്പോള്‍ കേരളത്തിലുള്ള TFR ആയ 1.7 നെഗറ്റീവ് ഗ്രോത്തിലേക്ക് നയിക്കില്ല എന്നും. താങ്കളുടെ ചിന്താശേഷിക്ക് കാര്യമായ എന്തോ പറ്റിയിട്ടുണ്ട്.

TFR  2 നെഗറ്റീവ് ഗ്രോത്തിലേക്ക് നയിക്കും എന്നുറപ്പുള്ള താങ്കള്‍ക്ക്, 1.7 നെഗറ്റീവ് ഗ്രോത്തിലേക്ക് നയിക്കില്ല എന്നു പറയാനുണ്ടായ ചേതോവികാരം എന്താണെന്ന് ഒന്നു പറയാമോ?



kaalidaasan said...







>>>>സര്‍ സുസ്ഥിര വളര്‍ച്ചാനിരക്കിന്റെ TFR 2.1 ആണ്. അത് 2 ആണെന്ന് താങ്കള്‍ പറഞ്ഞത് തെറ്റാണ്. തെറ്റ് ഞാന്‍ പറഞ്ഞാലും താങ്കള്‍ പറഞ്ഞാലും തെറ്റു തന്നെ. കേരളത്തിലെ TFR ആയി പൊതുവില്‍ അംഗീകരിക്കപ്പെടുന്നതും 2.1 തന്നെ. <<<<


സര്‍ സുസ്ഥിര വളര്‍ച്ചാനിരക്കിന്റെ TFR  2.1 എന്നത് പുരുഷന്‍മാര്‍ കൂടുതലുള്ള വികസിത രാജ്യങ്ങളുടെ മാത്രം കാര്യമാണ്.

പുരുഷന്‍മാര്‍ കൂടുതലുള്ള ഒന്നാം ലോകത്തിലെ ഏത് സമൂഹത്തിലും  2.1 സുസ്ഥിരവളര്‍ച്ചാ നിരക്ക് നേടും.

സ്ത്രീകള്‍ കൂടുതലുള്ള കേരളത്തില്‍ 2 ആയാലും സുസ്ഥിര വളര്‍ച്ചനിരക്ക് നേടും. Replacement fertility rate എന്താണെന്ന അടിസ്ഥാന വിവരമുണ്ടെങ്കില്‍ അത് മനസിലാകും. അതിനീ ലേഖനം വായിക്കുക.

http://en.wikipedia.org/wiki/Total_fertility_rate

Replacement rates


Replacement fertility is the total fertility rate at which newborn girls would have an average of exactly one daughter over their lifetimes. In more familiar terms, women have just enough babies to replace themselves.
If there were no mortality in the female population until the end of the childbearing years (generally taken as 44 or 49, though some exceptions exist) then the replacement level of TFR would be very close to 2.0 (actually slightly higher because of the excess of boy over girl births in human populations). However, the replacement level is also affected by mortality, especially childhood mortality. The replacement fertility rate is roughly 2.1 births per woman for most industrialized countries (2.075 in the UK for example), but ranges from 2.5 to 3.3 in developing countries because of higher mortality rates. Taken globally, the total fertility rate at replacement is 2.33 children per woman. At this rate, global population growth would trend towards zero.



kaalidaasan said...







>>>സ്ത്രീകള്‍ 1000:1056 ആയതിനാല്‍ കേരളത്തില്‍ TFR 2 മതിയെന്ന വാദം തീരെ കഥയില്ലാത്തതാണ്. താങ്കള്‍ ആദ്യം പറഞ്ഞത് മാതാപിതാക്കള്‍ രണ്ടുപേര്‍ക്ക് പകരം രണ്ടുപേര്‍ അതുകൊണ്ട് TFR 2 എന്നാണ്. ഇപ്പോള്‍ സ്തീകളുടെ അനുപാതം കൂടുതലായതിനാല്‍ 2 ആയാലും മതിയെന്ന് പറയുന്നു. <<<


കേരളത്തില്‍  രണ്ടായലും മതി എന്നത് കഥയില്ലാത്തതാണെന്നു തോന്നുന്നത്, replacement TFR എന്താണെന്ന അടിസ്ഥാന വിവരമില്ലാത്തതുകൊണ്ടാണ്.

പുരുഷന്‍മാര്‍ കൂടുതലുള്ള വികസിതരാജ്യങ്ങളിലെ 2.1 എന്ന replacement TFR , പുരുഷന്‍മാര്‍ കൂടുതലുള്ള അവികസിത രാജ്യങ്ങളില്‍, മുകളിലേക്ക് പോകുന്നു. അതിനു പല കാരണങ്ങളുമുണ്ട്. ആഗോള replacement TFR 2.33 ആണ്. ആ rate ല്‍ global population growth would trend towards zero.

1000:1056 എന്ന അനുപാതം കൊണ്ടുതന്നെ വിശദീകരിക്കം.

പുരുഷന്‍മാരും സ്ര്തീകളും ഒരു പോലെയുള്ള ഒരു സമൂഹത്തില്‍ replacement TFR, 2 ഉണ്ടെങ്കില്‍, ഒരു സ്ത്രീയെ replace ചെയ്യാന്‍ ഒരു സ്ത്രീ മതി. 1000:1056 എന്നതിനു സമാനമായ ഇതുപോലെയുള്ള ഒരു സമൂഹത്തില്‍, 1028 സ്ത്രീകളുണ്ടാകും. സ്ത്രീകള്‍ രണ്ടുകുട്ടികളെ വീതം പ്രസവിച്ചാല്‍, 2056 കുട്ടികള്‍. അതില്‍ 1028 പെണ്‍കുട്ടികള്‍. 1028 നെ 1028 കൊണ്ട് replace ചെയ്യുന്നു. ഇതാണു സുസ്ഥിര വളര്‍ച്ച എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

2056 ആളുകളുള്ള, സ്ത്രീകള്‍ കുറവായി ജനിക്കുന്ന സമൂഹത്തില്‍, 1000 സ്ത്രീകളും 1056 പുരുഷന്‍മാരുമുണ്ടാകും. ആ സമൂഹത്തില്‍ 1028 സ്ത്രീകള്‍ ഉണ്ടാകണമെങ്കില്‍  replacement TFR, 2 ല്‍ അല്‍പ്പം കൂടുതല്‍ വേണം. എങ്കിലേ അടുത്തതലമുറയിലും 1028 സ്ത്രീകളുണ്ടാകൂ. ആ കൂടുതല്‍ വേണ്ടതിനെയാണ്, 2.1 എന്നു നിശ്ചയിച്ചിരിക്കുന്നത്. സ്ത്രീകള്‍ കുറവുള്ള സമൂഹത്തില്‍ ഒരു സ്ത്രീക്ക് ഒരു സ്ത്രീ എന്ന തോതില്‍ replace ചെയ്താല്‍, സ്ത്രീകളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു വരും. കുറച്ചു തലമുറ കഴിയുമ്പോഴേക്കും  പ്രസവിക്കാന്‍ സ്ത്രീകള്‍ വിരളമാകും.

സ്ത്രീകള്‍ കൂടുതലുള്ള കേരളത്തിലെ 100:1056 അനുപാതത്തില്‍,  1028 പെണുകുട്ടികള്‍ ഉണ്ടാകാന്‍, 1056 സ്ത്രീകളും പ്രസവിക്കേണ്ട ആവശ്യമില്ല. 1028 സ്ത്രീകള്‍ പ്രസവിച്ചാലും മതി. അപ്പോള്‍ replacement TFR കുറഞ്ഞാലും സുസ്ഥിര വളര്‍ച്ചയുണ്ടാകും. replacement TFR രണ്ടില്‍  അല്‍പ്പം കുറവായാലും മതി.

ഏത് വികസിത രാജ്യങ്ങളോടും കിടപിടിക്കാവുന്ന human development parameters ഉള്ള കേരളത്തില്‍, സ്ത്രീകള്‍ കൂടുതലാണ്. അതുകൊണ്ട് replace ചെയ്യേണ്ട സ്ത്രീകളുടെ എണ്ണം കുറച്ചു മതി. സ്ത്രീകളുടെ എണ്ണം കുറച്ചു മതിയെങ്കല്‍, replacement TFR  ഉം കുറച്ചു മതി. അത് സാമാന്യ ബോധമുള്ള ആര്‍ക്കും മനസിലാകും. താങ്കള്‍ക്കും മനസിലാകുന്നുണ്ട്. പക്ഷെ മറ്റെന്തോ കാരണത്താല്‍ സമ്മതിക്കാന്‍ മടി.

പുരുഷന്‍മാര്‍  കൂടുതലുള്ള സമൂഹത്തില്‍  replacement TFR 2.1 ആണെങ്കില്‍. സ്ത്രീകല്‍ കൂടുതലുള്ള സമൂഹമായ കേരളത്തില്‍ അത് രണ്ടില്‍ താഴെയായാലും മതി. ഇപ്പോഴുള്ള 1.7 സുസ്ഥിര വളര്‍ച്ചക്ക് വേണ്ടതിലും  താഴെയാണ്. ഇവിടെ ജനങ്ങള്‍ ക്രമാതീതമായി വളരുന്നേ എന്ന് മുറവിളി കൂട്ടുന്നവരാണു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത്.

Replacement TFR 2 ല്‍ താഴെയായാലും മതി എന്നുള്ളത് കഥയില്ലാത്തതാണെങ്കില്‍, 1.7 ലും താഴണം എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. താങ്കളിപ്പോള്‍ പറയുന്നത് അതാണ്.

കുറച്ചുപേരെങ്കിലും രണ്ടില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ്, TFR 1.7 എങ്കിലും  നിലനിര്‍ത്താന്‍ സാധിക്കുന്നത്. അത് replacement TFR ലും വളരെ താഴെയാണ്. അവരും രണ്ടാക്കി കുറച്ചാല്‍  TFR 1.5 ല്‍ താഴെ പോകും. replacement TFRലും വളരെ താഴെ. ജപ്പാനില്‍ സംഭവിച്ചതിനേക്കുറിച്ച് ഒരിക്കലെങ്കിലും കേട്ടിട്ടുള്ള സുബോധമുള്ള ആരും അതു കേരളത്തിലും ആവര്‍ത്തിക്കണം എന്നു ശഠിക്കില്ല.

2056 ജനങ്ങളുള്ള കേരളത്തിലെ ഒരു സമൂഹത്തില്‍ സുസ്ഥിര വളര്‍ച്ചക്ക്. 1028 പെണുകുട്ടികള്‍ ഉണ്ടാകണം. അതിന്‌ 1028 സ്ത്രീകള്‍ രണ്ടു കുട്ടികളെ വീതം പ്രസവിച്ചാല്‍ മതി. ഇപ്പോള്‍ ഉള്ള 1056 സ്ത്രീകളേയും കൂട്ടി കണക്കെടുത്താല്‍  ഒരാള്‍ക്ക്, രണ്ട് കുട്ടികള്‍ വീതം വേണമെന്നില്ല. രണ്ടുകുട്ടികളുണ്ടാകുന്നത് TFR 2 ഉള്ളപ്പോള്‍. രണ്ടു കുട്ടികള്‍ വേണ്ടെങ്കില്‍  TFR, 2 ലും താഴെ.



kaalidaasan said...







>>>കേരളത്തിന്റെ പൊതുസ്ഥിതി വെച്ച് ഇങ്ങനെയൊരു നിയമം അനാവശ്യമാണെന്ന് വിദഗ്ദർ പറയുന്നാണ്ടാവും. എന്നാൽ അസംഖ്യം വിദ്യാഭ്യാസസ്ഥാപനങ്ങളും ആതുരാലയങ്ങളും കോടിക്കണക്കിനു സ്വത്തുമുള്ള കൃസ്ത്യൻ മതസംവിധാനം കൂടുതൽ സന്താനങ്ങളെ ഉല്പാദിപ്പിക്കുന്നവർക്ക് ധനവും മറ്റ് ആനുകൂല്യം നൽകി പ്രോത്സാഹിപ്പിക്കുന്ന ഒരവസ്ഥ ഈ വിദഗ്ദർ മുന്നിൽ കണ്ടിരുന്നോ ? ഇതു കണ്ടു ഹാലിളകി സമ്പത്തുള്ളതും അല്ലാത്തതുമായ മറ്റ് മതസംഘടനകളും സന്താനോല്പാദന വർദ്ധന പ്രോത്സാഹിപ്പിച്ചാൽ എന്താകും അവസ്ഥ ? <<<

viddiman,

ഇതുപോലെയുള്ള പ്രോത്സഹനം ഈ രാജ്യത്തു പ്രശ്നങ്ങളുണ്ടാക്കുന്നു എന്നത് ബോധ്യപ്പെട്ടാല്‍, അത് ചെയ്യുന്നവരുടെ പേരില്‍ നടപടി എടുക്കണം.
ഇതുപോലെ പണം വാങ്ങി സന്താനോത്പാദനം ആരെങ്കിലും നടത്തി എന്നു തെളിഞ്ഞാല്‍ അവരുടെ പേരിലും നടപടി എടുക്കണം. കൈക്കൂലി കൊടുക്കുന്നവരെയും അത് സ്വീകരിക്കുന്നവരെയും ശിക്ഷിക്കുന്ന പോലെ.

കൂടുതല്‍ കുട്ടികളുള്ളവരെ ആരെങ്കിലും ധനസഹായം നല്‍കി സഹായിക്കുന്നത്, കൂടുതല്‍ കുട്ടികളുണ്ടാക്കാനുള്ള പ്രോത്സാഹനമാണെന്നു വ്യാഖ്യാനിച്ചാല്‍, പാവങ്ങള്‍ക്ക് ഒരു രൂപക്കും രണ്ടു രൂപക്കും അരി നല്‍കുന്നത് അവരെ പാവങ്ങളായി നിലനിറുത്താനാണെന്നും വ്യാഖ്യാനിക്കേണ്ടി വരും.




kaalidaasan said...







>>>ജനസംഖ്യാ വർദ്ധനയുടെ പ്രശ്നങ്ങൾ ബോധ്യമുള്ള, രണ്ടു കുട്ടികൾ മതിയെന്ന് അഭിപ്രായമുള്ള താങ്കൾ അതിനു വേണ്ടി നിർബന്ധിക്കുന്ന ഒരു നിയമത്തെ എന്തിനു ഭയപ്പെടുന്നു ?
അത് വ്യക്തിസ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്ന് കരുതുന്നുണ്ടോ ?<<<


viddiman,

ഒരു രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുക എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ മതി എന്നതല്ല. ഭൂരിഭാഗം കുടുംബങ്ങളിലും  രണ്ടുകുട്ടികളും, കുറച്ചു കുടുംബങ്ങളില്‍ ഒന്നും, മറ്റ് ചിലതില്‍ മൂന്നും ആയാലും, ഒന്നു തന്നെ.

രണ്ടു പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരാള്‍. ഒരാണ്‍കുട്ടിയെ ആഗ്രഹിച്ച് മൂന്നാമതൊരു കുട്ടിക്കു ജന്‍മം നല്‍കിയാല്‍, അത് മനപ്പുര്‍വം ജനസംഖ്യ കൂട്ടാനാണെന്നു ദുര്‍വ്യാഖ്യാനിച്ച് ശിക്ഷിക്കുന്നത് ശരിയാണോ?
കേരളത്തിലും ഇന്ത്യയിലും ആണ് , ഉത്ടോപ്പിയയില്‍ അല്ലല്ലോ ..!



kaalidaasan said...







>>>>>ഞാന്‍ കണക്കുകളും വസ്തുതകളും അവതരിപ്പിച്ചപ്പോള്‍ അതിനെ ആ നിലയ്ക്ക് പരിഗണിക്കാതെ ചില വിഭാഗങ്ങള്‍ക്കെതിരെ എന്ന നിലയില്‍ വ്യാഖ്യാനിക്കാനും കൃത്യമായും ആ വിഭാഗത്തില്‍പ്പെട്ടവരെ വികാരം കൊള്ളിക്കാനും കാളിദാസന്‍ മന:പൂര്‍വം ശ്രമിക്കുകയുണ്ടായി. <<<


താങ്കള്‍ വീണ്ടും  വായനക്കാരെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നു. താങ്കളെഴുതിയ ഒരു വാചകം ഇതാണ്.

അതേസമയം നിര്‍ണ്ണായക സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്ക് നിലനിറുത്താനും ഇസ്‌ളാം ശ്രദ്ധിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അവിടങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്. അതുമൂലം ആ ജില്ലയില്‍ നാല് നിയമസഭാമണ്ഡലങ്ങള്‍ അധികമായി വരുകയും കൃത്യമായും ആ നാലുമണ്ഡലങ്ങള്‍ പുതിയ ഊഡ്ഫ് സര്‍ക്കാരിന്റെ ഭൂരിപക്ഷമായി തീരുകയും ചെയ്തു. ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയവശമാണതില്‍ പ്രതിഫലിക്കുന്നത്.


ഇത് വായിക്കുന്ന ആരും മനസിലാക്കുക താഴെ കാണുന്ന കാര്യങ്ങളാണ്.

1. ഇന്‍ഡ്യയില്‍ ജനനനിരക്ക് ഉയര്‍ന്നതായി നിലനിറുത്തന്‍  ഇസ്ലാം ശ്രമിക്കുന്നു.

2. ജന സംഖ്യ വര്‍ദ്ധിപ്പിച്ച് ഇന്‍ഡ്യയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍  അവര്‍ ശ്രമിക്കുന്നു.

3.അതിന്റെ പ്രത്യക്ഷ തെളിവണ്, മലപ്പുറം ജില്ലയില്‍  4 നിയമസഭാ സീറ്റ് അധികം നേടിയത്.

4.ഇസ്ലാമിന്റെ ജനാംഖ്യ വര്‍ദ്ധനവിനു വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയ വശം ഇതാണ്.


ഇത് എഴുതി വച്ചത്വസ്തുതകളും കണക്കുകളും അവതരിപ്പിക്കുന്ന നിഷ്കളങ്ക നടപടിയാണ്. ഒരു മത വിഭാഗത്തിനും എതിരെയുള്ള പരാമര്‍ശമല്ല. . പക്ഷെ ഇത് കാളിദാസന്‍ എടുത്തെഴുതുമ്പോഴേക്കും മത വികാരം കുത്തിയിളക്കാന്‍ ശ്രമിക്കുന്നതാകുന്നു.

ബഷീര്‍ ഇവിടെ എഴുതിയത്,രവിചന്ദ്രന്‍ ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കും എതിരെ ഒന്നും എഴുതിയില്ല. ക്രിസ്ത്യാനികള്‍ക്കെതിരെ മാത്രമേ എഴുതിയുള്ളു എന്നാണ്. പക്ഷെ അത് മതവികാരം കുത്തിയിളക്കാന്‍  ശ്രമികുന്നതായി രവിചന്ദ്രനു തോന്നിയില്ല. തോന്നുകയുമില്ല.