ഇരുദയ രാജന് എന്റെ വിശ്വസ്തനൊന്നുമല്ല. അദ്ദേഹം ജനസംഖ്യ വിഷയത്തിലെ അറിയപ്പെടുന്ന വിദഗ്ദ്ധനാണ്. അതുകൊണ്ടാണ്, കേരള സര്‍ക്കാര്‍ അദ്ദേഹത്തെ പഠനത്തിനായി നിര്‍ദ്ദേശിച്ചത്. തങ്കളെയോ വാസുവിനേയോ നിര്‍ദ്ദേശിച്ചില്ല.
അദ്ദേഹത്തെ ഇരുതല രാജന് എന്നു വിളിക്കുന്ന താങ്കളുടെ മനസിലെ അഴുക്ക് എനിക്ക് കാണുവാന്‍ സാധിക്കുന്നുണ്ട്. ബഷീറിന്റെ കൂളിയും താങ്കളുടെ ഇരുതലയും സംഘഗാനം ആലപിക്കുന്നു.
താങ്കള്‍ക്ക് അംഗീകരിക്കാന്‍ ഇഷ്ടമില്ലത്ത ഒരഭിപ്രായം പറഞ്ഞതിനദ്ദേഹത്തെ അധിക്ഷേപിക്കുന്ന ഈ നല്ല മനസിനൊരു നല്ല നമസ്കാരം പറയാതെ വയ്യ. കേരള സര്ക്കാരിനദ്ദേഹം വിശ്വസിക്കാവുന്ന വിദഗ്ദ്ധനാണ്. അദ്ദേഹം രേഖപ്പെടുത്തിയ അഭിപ്രായം ഈ വിഷയത്തില്‍ പ്രസക്തമാതുകൊണ്ട് ഞാന്‍ അതിവിടെ എഴുതി. അദ്ദേഹം അറിയപ്പെടുന്ന ജനസംഖ്യ വിദഗ്ദ്ധനാണ്. അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള യോഗ്യത മനസിലാക്കാന്‍ ഇതു വായിക്കുക.
http://www.google.com.au/url?sa=t&rct=j&q=irudaya%20rajan&source=web&cd=1&sqi=2&ved=0CBsQFjAA&url=http%3A%2F%2Fwww.saneinetwork.net%2Fpdf%2Fresearchers%2FS_Irudaya_Rajan.pdf&ei=FWioTqXpHuifiAfR8cyUDg&usg=AFQjCNEd6WjxzAXWbDK_D2V3y77s4HlV-A
Short C V of Dr S Irudaya Rajan
Date of Birth : 25th April 1959 (43 years)
Institutional Affiliation : : Associate Fellow
Research and Teaching experience: 20 years.
Educational Qualifications: Bachelor and Master Degree in Economics from Madurai Kamaraj University, Certificate in Population Studies and Ph.D in Demography from International Institute for Population Sciences, Bombay under the guidance of Professor K Srinivasan.
Academic Distinction: Awarded GOLD MEDAL for the best student in the Certificate in Population Studies (CPS) at International Institute for Population Sciences (IIPS) Bombay, during 1982-83.
Something special: Edited a Special Issue on Indian Census for the leading eonomic Journal in India, Economic and Political Weekly, Bombay, and Volume. XXIX, Nos. 51-52, December 17-24, 1994, Pp. 3201-3292, titled India's Population: Heading Towards a Billion.
Edited a Special Issue on Demographic History (with Sumit Guha) for the Indian Economic and Social History Review, New Delhi, Volume. XXXV, No.1, January-March 1998, Pp.1-95.
Edited a Special Issue on the National Family Health Survey I for Economic and Political Weekly (Volume XXXIV, Nos. 42 and 43, October 16-22/23-29, 1999, Pp. 3002-3088) with Professor Pravin Visaria, Director, Institute of Economic Growth, New Delhi, titled, Demographic Change and Family Health.
Edited a Special issue on Aging Policy in India along with Phoebe S Liebig of the Andrus Gerontology Centre, University of Southern California, for the Journal, `Journal of Aging and Social Policy, published by The Haworth Press, USA, Volume 15, Nos 2 and 3, 2003.
Broad Areas of Research: Population Economics, Health and Mortality, Population Ageing, Family Planning and Fertility, Social Demography, Historical Demography, Demographic Transition and Kerala Demography.
കേരള സര്‍ക്കാര്‍ വരെ ഈ വിഷയത്തില്‍ അഭിപ്രായം ചോദിക്കുന്ന ഒരു വിദഗദ്ധന്റെ അഭിപ്രായത്തിനു വില കല്‍പ്പിക്കുക എന്നതാണ്. അല്‍പ്പമെങ്കിലും വിവേകമുള്ളവര്‍ ചെയ്യേണ്ടത്. അദ്ദേഹത്തെ കളിയാക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. പക്ഷെ ഞാന്‍ അത്രക്ക് cheap അല്ല എന്നു കൂടി പറയാനും ആഗ്രഹിക്കുന്നു.
ഞാന്‍ ഒരിടത്തു തന്നെ ഉറച്ചല്ലേ നില്‍ക്കുന്നത്? ജസ്റ്റിസ് അയ്യര്‍ നടത്തിയ ഒരേയൊരു ശുപാര്ശയേക്കുറിച്ചാണിവിടെ ചര്‍ച്ച ചെയ്തത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കളെ തടവും പിഴയും ചുമത്തി ശിക്ഷിക്കണമെന്ന ശുപാര്ശയേക്കുറിച്ചു മാത്രം. അതൊനോടെനിക്ക് എതിര്‍പ്പാണ്. അത് മാത്രമേ ഞാന്‍ പറഞ്ഞിട്ടുമുള്ളു.
വനിതാ കോഡ് ബില്ലിലെ മറ്റൊരു വ്യവസ്ഥയുമിവിടെ ചര്‍ച്ച ചെയ്തിട്ടില്ല. അതിലെ ഒരു ശുപാര്‍ശ മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളു.
ആ ശുപാര്‍ശക്ക് കേരളത്തില്‍ പ്രസക്തിയില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. അതിനെ സാധൂകരിക്കാന്‍ വേണ്ടി തന്നെയാണ്, ഇരുദയയുടെയും മോഹനചന്ദ്രന് നായരുടെയും കണക്കുകളെ ഞാന്‍ ആധാരമാക്കുന്നത്.
ജനസംഖ്യ നിയന്ത്രണം നിയമം മൂലം കേരളത്തില്‍ നടപ്പുക്കുന്നതിനു പ്രസക്തിയില്ല എന്ന ഒരു കാര്യം മാത്രമാണു ഞാന്‍ പരാമര്ശിച്ചിറ്റുള്ളു. ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അതേ കുറിച്ചു തന്നെയാണു എഴുതുന്നതും. സ്വാമി പറഞ്ഞ ഒരു കാര്യത്തേക്കുറിച്ചു മാത്രം.
അല്ലെങ്കില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ മതങ്ങള്‍ കേരളത്തില്‍ എന്തു ഇമ്പാക്റ്റ് ആണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് വിഷതീകരിച്ചാല്‍ അതില്‍ ഇതിനു ഉത്തരം കാണും. <<<<
ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ മതങ്ങള്‍ ഒരു ഇമ്പാക്റ്റും ഉണ്ടാക്കാന്‍ പോകുന്നില്ല. അവര്‍ കുറച്ച് ബഹളമുണ്ടാക്കും. ചിദ്രശക്തികല്‍ അതിനെ മുതലെടുക്കും. സ്വാശ്രയ നിയമം പാസാക്കിയപ്പോള്‍ ഉണ്ടാക്കിയതുപോലെ. അത് കോടതിയുടെ പരിഗണനക്കു വരും. ഭരണഘടനാപരമായി നിലനില്‍പ്പുണ്ടെങ്കില്‍ ക്ലോടതി അംഗീകരിക്കും. അല്ലെങ്കില്‍ അസാധുവാക്കും. അതിലപ്പുറം ഒന്നുമുണ്ടാകില്ല. 1959 ല്‍ നടന്ന പോലെ ഒരു വിമോചന സമരത്തിലൂടെ സര്‍ക്കാരിനെ പുറത്താക്കാനൊനും പോകുന്നില്ല.
പ്രബല മതവിഭാഗങ്ങള്‍ ഒന്നിച്ച് തെരുവിലിറങ്ങിയാല്‍ കേരളത്തിലെ സമാധാന അന്തരീക്ഷം തകരും. അത്രയേ ഉള്ളു.
ഞാന്‍ ചര്‍ച്ച ചെയ്തതും അഭിപ്രായം പറഞ്ഞതും ജസ്റ്റിസ് അയ്യര്‍ നടത്തിയ എല്ലാ ശുപാര്ശകളേപ്പറ്റിയും ആണെന്നാണോ താങ്കള്‍ ധരിച്ചു വച്ചിരിക്കുന്നത്?
വനിതാ കോഡ് ബില്‍ എന്നപേരില്‍ ജസ്റ്റിസ് അയ്യര്‍ നടത്തിയ ശുപാര്‍ശകളൊക്കെ കൂടിയാണു താങ്കള്‍ നിയമം എന്നുദ്ദേശിക്കുന്നതെങ്കില് താങ്കള്‍ക്ക് ബസു തെറ്റി.
വനിതാ കോഡ് ബില്ലിനേക്കുറിച്ചിവിടെ ആരും ചര്‍ച്ച ചെയ്തിട്ടില്ല. ആ ശുപാര്‍ശകളിലെ രണ്ടില്‍ കൂടൂതല്‍ കുട്ടികളുണ്ടാകുന്നവരെ ശിക്ഷിക്കുന്ന ഒരു ശുപാര്‍ശ മാത്രമാണിവിടെ അവതരിപ്പിച്ചത്. അതിനോട് മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉയര്‍ത്തുന്ന എതിര്പ്പാണിവിടത്തെ വിഷയം. നിയമം മൂലം ജനസസംഖ്യ നിയന്ത്രിക്കുന്ന തടവും പിഴയും ചുമത്തുന്ന ഏര്‍പ്പാട്. ആ നിയമവ്യവസ്ഥയേയാണു നിയമെന്നുദ്ദേശിച്ചത്.
വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി അനേകം ശുപാര്‍ശകള്‍ അതിലുണ്ട്. ഏഷ്യാനെറ്റില്‍ നടന്ന ചര്‍ച്ചയില്‍ അതൊന്നും ആരും ഉയര്‍ത്തിക്കൊണ്ടു വന്നില്ല എന്ന് ഖേദ പൂര്വനം രവിചന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ആ ഒരു വിഷയം മാത്രമേ ഇവിടെ ചര്‍ച്ച ചെയ്തിട്ടുള്ളു. താങ്കളോ രവിചന്ദ്രനോ വാസുവോ മറ്റാരെങ്കിലുമോ അതിലെ മറ്റേതെങ്കിലും ശുപാര്ശയേക്കുറിച്ച് പരാമര്‍ശിച്ചിട്ടു പോലുമില്ല.
ജസ്റ്റിസ് അയ്യരുടെ മറ്റ് ശുപര്ശകളോട് എനിക്ക് എതിര്‍പ്പില്ല എന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ ഞാന്‍ വ്യക്തമാക്കിയതുമാണല്ലോ.
ഇവിടെ പരാമര്‍ശിക്കാത്ത വിഷയം ഞാന്‍ എതിര്‍ക്കുന്നു എന്നാക്ഷേപിക്കുന്നതില്‍ എന്താണു പ്രസക്തി?
മറ്റുള്ളവര്‍ കണ്ടെത്തട്ടെ എന്നിട്ട് വേണം എനിക്കതിനെ കണ്ടിക്കാന്‍ എന്നാണോ ഉദ്ദേശിക്കുന്നത്?<<<<
കണ്ടിക്കല്‍ എന്റെ ഹോബിയല്ല. അതിനു നടക്കുന്നവര്‍ വേറെ പലരുമുണ്ട്.
കേരളത്തില്‍ 3 കോടി 33 ലക്ഷം ജനങ്ങളുണ്ട്. ഇതിലെ 33 ലക്ഷം പ്രവാസികളായാലും 3 കോടി ആളുകള്‍ ഇവിടെ ജീവിക്കുന്നു. അതിലെ 1 കോടി ഈ പ്രവാസികളുടെ ആശ്രിതരായി എടുത്താലും ബാക്കി 2 കോടി ജനങ്ങളുണ്ട്. അവരില്‍ ഡോക്ടര്‍മാരുണ്ട്, എഞ്ച്നീയര്മാരുണ്ട്, അദ്ധ്യാപകരുണ്ട്, ബാങ്ക് ജീവനക്കാരുണ്ട്, പ്യൂണ്‍മാരുണ്ട്, തൂപ്പുകാരുണ്ട്, കച്ചവടക്കാരുണ്ട്, വ്യവസായികളുണ്ട്, കൂലിപ്പണിക്കാരുണ്ട്. ഇവരൊക്കെ സമ്പാദിക്കുന്നതും പണം തന്നെയാണ്. ഇവരില്‍ 90 ശതമാനത്തിനം ശമ്പളം കൊടുക്കാന്‍ ഒരു പ്രവസിയുടെയും പണം ഉപയോഗിക്കുന്നില്ല. അതൊക്കെ മനസിലാക്കാന്‍ ഒരു കണക്കിന്റെയും പിന്‍ബലം വേണ്ട. സാമാന്യ യുക്തി മതി.
പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥക്ക് നല്കുന്ന സംഭാവന കുറച്ചു കാണുന്നില്ല. പക്ഷെ മറ്റുള്ളവരെയൊക്കെ തീറ്റിപ്പോറ്റുന്നത് പ്രവാസികളാണെന്ന അസത്യ പ്രചരണം നല്ലതല്ല.
ഒരു തല പോലുമില്ലാത്ത ഒരസത്യം കണ്ടപ്പോള്‍ പ്രതികരിച്ചതേ ഉള്ളൂ.
പ്രവാസികളില്ലെങ്കില്‍ കേരളം അറബിക്കടലില്‍ താണു പോകുമെന്നൊക്കെ തലയില്ലാത്തവര്‍ക്ക് പറഞ്ഞു നടക്കാം.
പ്രവാസിയെ ആനയും അമ്പാരിയും ആയി സ്വീകരിച്ച് സിംഹാസനത്തില്‍ ഇരുത്തണം എന്നൊക്കെ പറഞ്ഞാല്‍ അതിനാളെ കിട്ടില്ല.
എനിക്കീ വിഷയത്തില്‍ ഒരു പരാതിയുമില്ല. പിന്നെ ഞാനെന്തിനറിയിക്കണം. പരാതിയുള്ളവര്‍ പരാതിക്ക് പരിഹാരം തേടുക.
എനിക്ക് പ്രത്യേക പാക്കേജോ സ്യൂട്ട് കേസോ വേണമെന്ന് ഞാന്‍ കരഞ്ഞു നടക്കുന്നില്ല. അങ്ങനെ ഒരു പരാതിയും എനിക്കില്ല അതൊക്കെ വേണമെന്നിവിടെ പറഞ്ഞത് താങ്കളാണ്.
ഡോക്ടര്‍ താങ്കളുടെ അസുഖം എന്താണു എന്ന് മനസ്സിലാകുന്നില്ല . ഞാന്‍ പറയാത്ത കാര്യം ഞാന്‍ പറയുന്നതായി പറയുന്നതിന് തുടര്‍ച്ചയായി താങ്കളെ പ്രേരിപ്പിക്കുന്നത് എന്താണ് ..? ചാങ്ങാതീ എവിടെയാണ് ഞാന്‍ അങ്ങനെ പറഞ്ഞത് എന്ന് ഒന്ന് കാണിച്ചു തന്നാലും ..<<<<<
താങ്കള്‍ മുകളില്‍ എഴുതിയത് ഇങ്ങനെ.
ഇവിടെ എല്ലാ വിഭാഗങ്ങളുടെയും TFR കുറഞ്ഞു വരുന്നത് നല്ല കാര്യമാണ് . പക്ഷെ എത്രയും പെട്ടെന്ന് എല്ലാ വിഭാഗങ്ങളും ഇത് 2 ലേക്ക് എത്തിക്കണ്ടത് നമ്മുടെ നാടിന്റെ പുരോഗതിക്കും സാമൂഹ്യ സുരക്ഷക്കും അത്യാവശ്യാമാണ്.
താങ്കള്‍ക്ക് കേരളത്തിലെ TFR നേക്കുറിച്ച് അടിസ്ഥാന വിവരമില്ലാത്തതുകൊണ്ടല്ലേ ഇതുപോലെ അസംബന്ധം എഴുതുന്നത്. അതിനു വേണ്ടി TFR നേക്കുറിച്ചൊക്കെ വായിച്ചു പഠിക്കുക. കുറച്ച് വിവരങ്ങള്‍ ഇവിടെയുണ്ട്.
http://www.ncbi.nlm.nih.gov/pubmed/12321907
Long-term implications of low fertility in Kerala, India.
Rajan SI, Zachariah KC.
The total fertility rate (TFR) in Kerala declined from 5.6 to 1.7 children/woman during 1951-93.
The TFR varied from 1.6 in Emakulam to 3.4 in Malappuram districts during 1984-90. Only 5 districts in 1990 had above-replacement fertility. Continued patterns of fertility decline suggest that zero population growth may occur in 25-30 years.
http://en.wikipedia.org/wiki/Demographics_of_Kerala#Total_fertility_rate
Total fertility rate
1.70 children born/woman (2001 Cen)
In 1991, Kerala had the lowest TFR (Children born per women) in the whole of India. Hindus had a TFR of 1.66, Christians had 1.78 and Muslims had 2.97. In 2000, the TFR was 1.73 with Muslims having 2.28, Nairs having a TFR of 1.47 and Syrian Christians having TFR of 1.55. TFR for Scheduled Castes was 1.52 in 1997-98 and 1.37 in 1992-93. The lowest Fertility rate recorded anywhere in India is TFR of 1.17 for Vettuvan caste in Kerala.
http://www.thehindubusinessline.com/industry-and-economy/government-and-policy/article1685308.ece
Kerala and the Census of India 2011
TFR
For instance, Kerala reports a total fertility rate (TFR) — a measure of the average number of children that would be born to a woman over her reperoductive lifetime — of 1.7. Demographers point out that a population that maintains a TFR of 3.8 over an extended period of time without a correspondingly high death or emigration rate would increase rapidly, whereas a population that maintained a TFR of 2.0 over a long time would decline (unless it had a large enough immigration).
http://www.prb.org/Educators/TeachersGuides/HumanPopulation/Women.aspx
An Example From India
Yet, in the early 1990s, women in Kerala were bearing about two children, on average. That is the same as the average in the United States today, and less than the average for India (2.9). Between 1970 and 1992, Kerala’s TFR dropped from 4.1 to 2.0 children per woman, the largest decline of any Indian state. By the mid 2000s, the total fertility rate was down to about 1.7 children per woman.
എനിക്ക് അസുഖമൊന്നുമില്ല. ഇപ്പോള്‍ തന്നെ TRF, 2 ല്‍ താഴെ ഉള്ള വിഭാഗങ്ങള്‍ അത് 2 ലേക്ക് ഉയര്‍ത്തണമെന്ന് പറയുന്ന താങ്കള്‍ക്കാണസുഖം.
അപ്പോള്‍ അക്ഷരത്തെറ്റ് ആര്ക്കുമുണ്ടാകം ഇല്ലേ ബഷീറിനപ്പോള് കാര്യങ്ങളൊക്കെ അറിയാം.
കാളിയുടെ അക്ഷരത്തെറ്റില്‍ ബഷീറിനു തൂങ്ങാമെങ്കില്, ബഷീറിന്റെ അക്ഷരത്തെറ്റില്‍ കാളിക്കും ഒന്നു തൂങ്ങാം.
റ്റൈപ്പ് ചെയ്തില്ല എന്നും പറഞ്ഞ് ഇവിടെ ആരും കൈ വെട്ടി എടുക്കില്ല.
കാളി പൊട്ടത്തെറ്റെഴുതിയെങ്കില് ശരിയായിട്ടുള്ളത് ബഷീറിനെഴുതാം. കാളി എഴുതിയത് തെറ്റാണെന്നു സ്ഥാപിക്കാം.
ബഷീറിന്റെ ഉദ്ദേശ്യം കാളിക്ക് മനസിലായി. ഒരാള്‍ കൂടിഎന്ന പോസ്റ്റിലെ അതേ ഉദേശ്യം തന്നെ.
നാസ് എഴുതുന്ന ഇസ്ലാമിനേ സംബന്ധിച്ച ഒരു കാര്യത്തോടു പോലും യോജിക്കാനാകില്ലെങ്കിലു നാസിനെ കയ്യടിച്ച് പ്രോത്സഹിപ്പിക്കുന്നതെന്തിനാണെന്നറിയാന് പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല. മുട്ടനാടുകള്‍ കൂട്ടിയിടിക്കുമ്പോള്‍ വീഴുന്ന ചോര നുണയാന്‍ കത്തുനില്‍ക്കുന്ന ചെന്നായ ബുദ്ധി.
മലപ്പുറം ജില്ലയിലെ മുസ്ലിം സ്ത്രീകള്‍ മറ്റ് മത വിശ്വാസികളേക്കാള്‍ കൂടുതലായി പെറ്റു പെരുകി ഇത്തവണ നാലു നിയമ സഭാ സീറ്റ് അധികം നേടിഎന്നിവിടെ എഴുതിയത് രവിചന്ദ്രനാണ്. അവര്‍ പെറാതെ പെരുകിയതാണെന്ന് വേണമെങ്കില്‍ ബഷീറിനു വാദിക്കാം.
ഈ ഒരു വിഷയത്തില്‍ രവിചന്ദ്രനുമായി അഭിപ്രായ വ്യത്യസമുണ്ടെന്ന് കരുതി എല്ലാ കാര്യത്തിലും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് ബഷീറൊന്നും സ്വപ്നം കാണേണ്ടതുമില്ല.
തിരുനബി താങ്കളുടെ നബിയായിരിക്കാം എന്റെ നബിയല്ല. വിമര്‍ശിക്കേണ്ട കാര്യങ്ങള്‍ ഏത് തിരുമാലി ചെയ്താലും വിമര്‍ശിക്കും.
നല്ല നമസ്കാരം സ്വീകരിച്ചിരിക്കുന്നു.
71 നു മുമ്പായിരുനു സ്ഫോടനം. അതിന്റെ ശേഷം 40 വര്‍ഷങ്ങളായി. ഇക്കാലയളവില്‍ stabilize ചെയ്ത് കഴിഞ്ഞു എന്നാണു വിദഗ്ദ്ധര്‍ പറയുന്നത്. അതിനുള്ള parameter ആയി TFR നെ അവര്‍ ചൂണ്ടിക്കാണിക്കുന്നു. 2 ആണ്, Replacement TFR ആയി വിദഗ്ധര്‍ കണക്കുനത്. അതിന്റെ വിവഷ, ഒരു സ്ത്രീ അവരുടെ ജീവിതകാലത്ത് രണ്ടു കുട്ടികളെ പ്രസവിക്കുന്നു എന്നാണ്. അവരുമവരുടെ ഭര്‍ത്താവും അടങ്ങുന്ന തലമുറ കഴിഞ്ഞു പോകുമ്പോള്‍ replace ചെയ്യപ്പെടാന്‍ 2 ആളുകള്‍ വേണമെന്ന അടിസ്ഥാന തത്വത്തില്‍ നിന്നാണാ നിഗമനത്തില്‍ എത്തിച്ചേരുന്നത്.
കേരളം 1990 കളില്‍ തന്നെ TFR താഴെ നേടിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അത് 1.7 ആണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി അതില്‍ തുടരുന്നു. അതു കൂടാനുള്ള ഒരു സൂചനയും ഇല്ല.
കേരളത്തില്‍ മുസ്ലിങ്ങളൊഴികെ മറ്റൊരു സമുദായത്തിലും TFR, 2 നു മുകളില്‍ ഇല്ല. ക്രമമായി കുറഞ്ഞു വരുന്ന അവരും അടുത്തു തന്നെ 2 ല്‍ എത്തും. അതിന്റെ സൂചനകളാണു കണ്ടു വരുന്നത്. തെളിവ് ബഷീറീന്റെ വക്കുകള്‍.
രാജ്യത്തോട് കൂറുള്ളവരാ ഇന്യയിലെ 20 കോടി മുസല്മാന്. ഇന്ന് കൂടുതല്‍ പേര്‍ക്കും രണ്ടു കൂട്ടികളേ ഉള്ളു. എനിക്കും രണ്ടു കുട്ടിയേ ഉള്ളു. പക്ഷെ ഒരു സമുദായത്തെ അടച്ച് ആക്ഷേപിക്കാനായി പിഴയും ജയില്‍ശിക്ഷയും കൊണ്ടുവന്നാല്‍ അത് ചെറുക്കാനുള്ള ചൊണയും ഇന്ത്യന്‍ മുസഌമിനുണ്ട്.
ഇനി ഇതേക്കുറിച്ച് വിദഗ്ധര്‍ പറയുന്നതില്‍ ചിലത്.
http://en.wikipedia.org/wiki/Total_fertility_rate
Total period fertility rate
The TFR (or TPFR—total period fertility rate) is a better index of fertility than the Crude birth rate (annual number of births per thousand population) because it is independent of the age structure of the population, but it is a poorer estimate of actual completed family size than the total cohort fertility rate, which is obtained by summing the age-specific fertility rates that actually applied to each cohort as they aged through time. In particular, the TFR does not necessarily predict how many children young women now will eventually have, as their fertility rates in years to come may change from those of older women now. However, the TFR is a reasonable summary of current fertility levels.
Replacement rates
Replacement fertility is the total fertility rate at which newborn girls would have an average of exactly one daughter over their lifetimes. In more familiar terms, women have just enough babies to replace themselves.
If there were no mortality in the female population until the end of the childbearing years (generally taken as 44 or 49, though some exceptions exist) then the replacement level of TFR would be very close to 2.0 (actually slightly higher because of the excess of boy over girl births in human populations). However, the replacement level is also affected by mortality, especially childhood mortality. The replacement fertility rate is roughly 2.1 births per woman for most industrialized countries (2.075 in the UK for example), but ranges from 2.5 to 3.3 in developing countries because of higher mortality rates.[4] Taken globally, the total fertility rate at replacement is 2.33 children per woman. At this rate, global population growth would trend towards zero.
http://www.thehindubusinessline.com/industry-and-economy/government-and-policy/article1685308.ece
TFR
For instance, Kerala reports a total fertility rate (TFR) — a measure of the average number of children that would be born to a woman over her reperoductive lifetime — of 1.7. Demographers point out that a population that maintains a TFR of 3.8 over an extended period of time without a correspondingly high death or emigration rate would increase rapidly, whereas a population that maintained a TFR of 2.0 over a long time would decline (unless it had a large enough immigration).
അങ്ങനെ ഒരു നിര്‍ദ്ദേശം ഞാന്‍ വച്ചിട്ടില്ല. വയ്ക്കാത്ത നിര്‍ദ്ദേശത്തിന്റെ അര്‍ത്ഥം എനിക്ക് പറയാന്‍ സാധിക്കില്ല.
താങ്കളുടെ അടുത്ത് ഞാന്‍ റ്റ്യൂഷനു വന്നു എന്നാണോ കരുതിയത്. റ്റ്യൂഷനു പോകണമെങ്കില്‍ വേറെ എത്രയോ ആളുകളുണ്ട്. ഈ വിഷയത്തില്‍ വിവരമുള്ള വിദഗ്ദ്ധര്‍. പിന്നെന്തിനു മുറി വിദഗ്ദ്ധന്റെ അടുത്ത് റ്റ്യൂഷനു വരുന്നു. റ്റ്യൂഷനു വരുന്നവരെ താങ്കള്‍ പഠിപ്പിച്ചോളു.
ഇവിടെ ഒരഭിപ്രായം കണ്ടു. ഞാന്‍ അതേക്കുറിച്ച് പ്രതികരിച്ചു. അതാരെങ്കിലും അംഗീകരിക്കണമെന്ന ഒരു വാശിയും എനിക്കില്ല.
താങ്കളുടെ അടുത്ത് നിന്നും എനിക്ക് ഒന്നുമറിയനില്ല അറിവിന്റെ എത്രയോ സ്രോതസുകള്‍ കിടക്കുന്നു. ചെറിയ ഒരു സംഖ്യ കൊടുത്താല്‍ ആയിരക്കണക്കിനു പുസ്തകങ്ങളും ലേഖനങ്ങളും ഇന്റര്‍നെറ്റില്‍ വായിക്കാന്‍ കിട്ടും
ഈ റ്റ്യൂഷന് മന്ദബുദ്ധികള്‍ പോലും പഠിക്കുമെന്ന് തോന്നുന്നില്ല.
TFR രണ്ടിനേക്കാള്‍ തീര കുറവായാല്‍ ചെറുപ്പക്കാരുടെ എണ്ണം കുറവും വൃദ്ധന്മാരുടെ എണ്ണം കൂടുതലുമായിരിക്കും എന്നാണു വിദഗ്ദ്ധര്‍ പറയുന്നത്.രണ്ടിനെക്കാള്‍ തീരെ കുറാവായാല്‍ ആ സമൂഹത്തില്‍ വൃദ്ധന്മാരുടെ എണ്ണം ചെരുപ്പകാരുടെതിനേക്കാള്‍ ആനുപാതികമായി കുറഞ്ഞിരിക്കും എന്നത് മുറി വിദഗ്ദ്ധന് റ്റ്യൂഷനു വരുന്നവരെ പഠിപ്പിച്ചിരുന്നോ. ആരെങ്കിലും തയ്യാറാണെങ്കില്‍.
അപ്പോള്‍ ആരോഗ്യ കരമായ അവസ്ഥ ഉണ്ടാക്കുന്ന TFR, 2 ആണെന്ന് റ്റ്യൂഷന് മാസ്റ്റര്‍ക്കിപ്പോള്‍ മനസിലാകുന്നുണ്ട്. കേരളത്തില്‍ ഇപ്പോഴത്തെ TFR 1.7. കഴിഞ്ഞ രണ്ട് 20 വര്‍ഷങ്ങളായി അത് 1. 7 ല്‍ തന്നെ നില്ക്കുന്നു. മാഷില്‍ നിന്നും റ്റ്യൂഷന് പഠിക്കുന്ന പിള്ളേര്‍ക്ക് വല്ലതും മനസിലായോ എന്തോ.
കേരളത്തിലെ TFR കഴിഞ്ഞ 20 വര്‍ഷങ്ങളായി 1.7 ല്‍ നില്‍ക്കുന്നത് ഇഷ്ടമായില്ലെങ്കില്‍ ഞാന്‍ മാഷിനോടൊപ്പം ചേര്‍ന്ന്, 2 ആക്കി ഉയര്‍ത്താന്‍ ഒരു യജ്ഞം തന്നെ തുടങ്ങാം.
TFR മാത്രം കുറഞ്ഞാല്‍ negative growth ഉണ്ടാകുമെന്നൊക്കെ ധരിച്ചിരിക്കുന്ന വിദഗ്ദ്ധനിതേക്കുറിച്ചൊന്നും അറിയില്ല എന്നു തെളിയുന്നു. Negative growth നേക്കുറിച്ചൊക്കെ മാഷ് കുറെയേറെ പഠിക്കാനുണ്ട്.
ആലിന്റെ തണലില്‍ നില്ക്കാന് എന്തൊരു സുഖം.
ഞങ്ങളുടെTFR, 1.17 ഏ ഉള്ളു. അതുകൊണ്ട് ഞങ്ങള്‍ രണ്ട് ഗോഗ്വ വിളിച്ചേക്കാം എന്നും പറഞ്ഞ് നാളെ കേരളത്തിലെ വേട്ടുവ സമുദായം തെരുവില്‍ ഇറങ്ങും. നിങ്ങടെ 2.4 ആണ്, എന്നും പറഞ്ഞ് നാളെത്തന്നെ ഇവിടത്തെ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലിങ്ങളുടെ മുതുകത്ത് തായമ്പക നടത്തും.
ഒരു വിദഗ്ധന്റെ പതനം.
വാസു പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. പ്രത്യേക മത വിഭാഗങ്ങളെ റ്റാര്ഗെറ്റ് ചെയ്ത് TFR ഉയര്‍ത്താനോ താഴ്ത്താനോ ആകില്ല. അത് യുട്ടോപ്യന്‍ ആശയമാണ്.
മുസ്ല്ങ്ങളുടെ TFR, 2 ആക്കി കുറച്ചിട്ട്, ഇനി ഹിന്ദുക്കളും ക്രിസ്ത്യാനികളും TFR, 2 ആക്കി ഉയര്‍ത്തിക്കോ എന്നൊകെ പറയുന്നത് അര്‍ത്തമില്ലാത്ത ഒരു പ്രസ്താവനയാണ്.
ഒരു കുട്ടി മതി എന്നു തീരുമാനിച്ചിരിക്കുന്ന ഒരാളോട് നിങ്ങള്‍ ഒരു കുട്ടിയേക്കൂടി ഉണ്ടാക്കിക്കോളു എന്നു പറയുന്നതിലെ അപഹാസ്യത താങ്കള്‍ക്ക് മനസിലാകുന്നില്ലേ?
ഇതാണു ഞാന്‍ ആദ്യം പറഞ്ഞത്. ജനസസംഖ്യ വിഷയത്തില്‍ 1+1=2 അല്ല എന്ന്.
മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു പ്രത്യേക ജനസംഖ്യ നയം കേരളത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?
രവിചന്ദ്രന്‍,
മൊത്തം ജനത്തിനു പകരക്കാരെ ഉണ്ടാക്കാനാണോ TFR 2 ആകണമെന്നു വിദഗ്ധര്‍ പറയുന്നത് എന്ന് താങ്കള്‍ മനസിലാക്കിയിരിക്കുന്നത്.
Replacement TFR ലെ replacement എന്നു പറയുന്നത് മൊത്തം ജനത്തിനു പകരക്കാരെ ഉണ്ടാക്കാനുള്ള മാന്ത്രിക വടിയല്ല. മരിച്ചുപോകുന്ന ഒരു സ്ത്രീക്ക് ഒരു സ്ത്രീ പകരം ഉണ്ടാകുന്ന അവസ്ഥയാണത്. ലോകത്തില്‍ ബഹുഭൂരിപക്ഷം ഇടങ്ങളിലും പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ ആണ്. അതുകൊണ്ട് മരിച്ചു പോകുന്ന ഒരു സ്ത്രീക്ക് പകരം മറ്റൊരു സ്ത്രീ എന്ന നില ഉണ്ടാകണമെങ്കില്‍ TFR 2.1 വേണ്ടി വരും. അതുകൊണ്ട് 2.1 ആണു സുസ്ഥിര വളര്‍ച്ചക്ക് വിദ്ഗദ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. കേരളത്തില്‍ സ്ത്രീകള്‍ കൂടുതലായതുകൊണ്ട്, മരിച്ചു പോകുന്ന ഒരു സ്ത്രീക്ക് പകരം വയ്ക്കാന്‍ അത്രയും സ്ത്രീകള്‍ വേണമെന്നില്ല. അതുകൊണ്ട് രണ്ടായാലും കുഴപ്പമില്ല.
ജനസംഖ്യയില്‍ പകുതി പുരുഷനും പകുതി സ്ത്രീയും എന്നത് സഹസ്രബ്ദങ്ങളായി കണ്ടു വരുന്ന ഒരു പ്രതിഭാസമാണ്. ഏതെങ്കിലും കാരണവശാല്‍ ഇതില്‍ ഗണ്യമായ മാറ്റം സംഭവിച്ചാല്‍ ഈ 2 എന്ന കണക്ക് തകിടം മറിയും.
രവിചന്ദ്രന്‍,
അതാണുദ്ദേശിക്കുന്നതെങ്കില്‍ പറയേണ്ടിയിരുന്നത് മറ്റൊന്നാണ്.
ജനസംഖ്യയേക്കുറിച്ച് അല്‍പ്പമെങ്കിലും പഠിച്ചിട്ടുള്ള ഒരാള്‍ക്ക് കേരളത്തില്‍ മുസ്ലിങ്ങള്‍ക്ക് മാത്രമേ TFR, രണ്ടില്‍ കൂടുതലുള്ളു എന്നറിയാം. അതുകൊണ്ട് പറയേണ്ടി ഇരുന്നത് മുസ്ലിം ജന വിഭാഗം TFR, 2 ആയി കുറയ്ക്കണം എന്നായിരുന്നു.
മുസ്ലിങ്ങള്‍ TFR രണ്ടാക്കി കുറച്ചാല്‍ കേരളത്തിലെ TFR, 1.5 ല്‍ താഴെയാകും. അത് 30 വര്‍ഷം മുമ്പ് ജപ്പാനില്‍ സംഭവിച്ചതിനു തുല്യമാകും. അതിനെ catastrophic എന്നാണു ജനസംഖ്യ വിദഗ്ദ്ധര്‍ വിശേഷിപ്പിച്ചത്. അതുണ്ടാക്കിയ ഷോക്കില്‍ നിന്നും ജപ്പാന് ഇന്നും കരകയറിയിട്ടില്ല.
ജോലി ചെയ്യാന്‍ ആളുകള്‍ കുറയുന്നതിനെതിരെ അഭിപ്രായം പറഞ്ഞവരെ ഇവിടെ കുറെപ്പേര് കളിയാക്കി. പക്ഷെ ജപ്പാനില്‍ സംഭവിച്ചത് അതാണ്. ജോലിക്കാരുടെ ലഭ്യത കുറഞ്ഞതുകൊണ്ട്, എല്ലാ വ്യവസായ സംരംഭങ്ങളും ജപ്പാനില്‍ നിന്നും പുറത്തു പോയി.
മുസ്ലിങ്ങളെ മാത്രമായി റ്റാര്‍ഗറ്റ് ചെയ്തുകൊണ്ട് ഒരു ജനസംഖ്യ നിയന്ത്രണം കേരളത്തില്‍ നടപ്പിലാക്കന്‍ സാധിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
രവിചന്ദ്രന്‍,
മുസ്ലിങ്ങള്‍ TFR, രണ്ടാക്കി കുറച്ചു എന്നിരിക്കട്ടേ. TFR സ്വമേധയാ 1. 7 ലും കുറച്ച മത വിഭാഗങ്ങള്‍ അത് 2 ആക്കി ഉയര്‍ത്തുമെന്ന് താങ്കള്‍ വിചാരിക്കുന്നുണ്ടോ? അങ്ങനെ ചെയ്തില്ലെങ്കില്‍ സുസ്ഥിര വളര്‍ച്ചക്ക് വേണ്ട replacement TFR ആയ 2.1 എങ്ങനെ സാധ്യമാകും?
അപ്പോള്‍ ചില മത വിഭാഗങ്ങളോട് കൂടുതല്‍ കുട്ടികളെ പ്രസവിക്കണം എന്ന് പറയേണ്ടി വരില്ലേ?
രവിചന്ദ്രന്‍,
എല്ലാവരുടേയും TFR രണ്ടാക്കിയാല്‍ മതി എന്നൊക്കെ എത്ര ലളിതവത്കരിച്ചാണു താങ്കള്‍ പറയുന്നത്. കഷ്ടം.
ഇപ്പോള്‍ TFR കുറഞ്ഞിരിക്കുന്ന സമുദായങളൊക്കെ ഒരു ബാലന്സിനു വേണ്ടിയാണോ കുറച്ചു വച്ചിരിക്കുന്നത്? ഇതുപോലെ ഒരു വികല ചിന്ത ഞാന്‍ താങ്കളില്‍ നിന്നും പ്രതീക്ഷിച്ചില്ല.
TFR കുറച്ചു വച്ചിരിക്കുന്നവര്‍ സ്വയം ബോധ്യം വന്നാണത് ചെയ്തിട്ടുള്ളത്. അല്ലാതെ മുസ്ലിങ്ങള്‍ കൂട്ടി വച്ചിരിക്കുന്നു എന്നാരെങ്കിലും പറഞ്ഞു കൊടുത്തിട്ടല്ല. ക്ഷേമകരമായ ജീവിതത്തിനതു മതി എന്ന തിരിച്ചറിവു കൊണ്ടാണ്. അവരോട് രണ്ടായി വര്‍ദ്ധിപ്പിക്കണം എന്നു നിര്ദേശിച്ചല്, പോയി പണി നോക്കാന്‍ പറയും.
1959 ല്‍ സംഭവിച്ചതുപോലെ ഒരു കോമഡി സിനിമ കാണുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.
26 October 2011 01:08.<<<
അതില്‍ ഒരു പേടിയും ഭീക്ഷണിയുമില്ല. അതൊക്കെ കുഴിച്ചെടുക്കുന്ന താങ്കളുടെ മനസിനാണു രോഗം.
കേരളത്തിലെ പൊതു വീഥികളില്‍ മനുഷ്യര്‍ ഏറ്റുമുറ്റി ചകുന്നതും, പൊതു മുതല്‍ നശിപ്പിക്കപ്പെടുന്നതും ആയ കോമഡി സിനിമ കാണുന്നതില്‍ വിഷമമുണ്ട്. ഇതൊക്കെ മനസിന്റെ ഭാഗമായവര്‍ക്ക് വിഷമമുണ്ടാകില്ല.
>>>എന്റെ മറുപടി ഇതായിരുന്നു: ഞാന്‍ ജനിച്ചത് 1974 ലാണ്. സ്വാശ്രയ വിഷയത്തില്‍ പലരും ഇതിനൊന്നു ശ്രമിച്ചതാണ്. ആ ഓലപ്പാമ്പ് ഇങ്ങോട്ട് ഇടണ്ട.<<
സ്വാശ്രയ വിഷയത്തില്‍ നിയമമുണ്ടാക്കിയിട്ട് എന്തു നേടി? ഭരണഘടനാപരമായി നിലനില്‍ക്കാത്ത ഒരു നിയമം ഉണ്ടാക്കിയത് കോടതി റദ്ദാക്കിയില്ലേ? എത്ര കുട്ടികളുടെ കാലൊടിഞ്ഞു. സിന്ധ് ജോയി ഇന്നും ഞൊണ്ടി നടക്കുന്നു. എത്ര കോടി രൂപയുടെ പൊതു മുതല്‍ നശിപ്പിക്കപ്പെട്ടു. ഒരദ്ധ്യാപകന്റെ ജീവന് വരെ നഷ്ടപ്പ്പെട്ടു. എത്ര സാധ്യാ ദിവസങ്ങള്‍ കുട്ടികള്‍ക്ക് നഷ്ടമായി? അരാണതിനുത്തരവാദികള്‍? അതും കൂടി സഖാവ്, ഓലപ്പാമ്പിനേപ്പറ്റി ചിന്തിക്കുമ്പോള്‍ ഇടക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്?
സ്വാശ്രയക്കാരെ മൂക്കുകയറിടാന്‍ ഇറങ്ങി അവസാനം കോടതി സര്‍ക്കാരിനു മൂക്കുകയറിട്ടതൊന്നും സഖാവു കണ്ടില്ലായിരിക്കും. കണ്ണട ഒന്ന് മാറ്റി വച്ചാല്‍ കാണാം.
പ്രവാസികള്‍ ഇല്ലായിരുന്നെങ്കില്‍ മലയാളികള്‍ തെണ്ടിപ്പോയേനെ എന്ന തിരിച്ചറിവിനെ ഞാന്‍ നമിക്കുന്നു.
ഞാന്‍ കൂട്ടുന്ന കണക്കിനെ കളിയാക്കുന താങ്കള്‍ക്ക് കൂട്ടാനായി ഞാന്‍ ചില കണക്കുകള്‍ തരാം.
താങ്കളിവിടെ എടുത്തെഴുതിയ കണക്കു പ്രകാരം കേരളത്തിലേക്ക് വരുന്ന തുക 64000 കോടി രൂപയാണ്.
കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം 63000 രൂപയും.
കേരളത്തില്‍ 3 കോടി 33 ലക്ഷം ജനങ്ങളുണ്ട്. അപ്പോള്‍ മൊത്തവരുമാനം എത്രയാണെന്നു കണക്കുകൂട്ടാനുള്ള ശേഷി ഉണ്ടെങ്കില്‍ കണക്കു കൂട്ടി നോക്കുക. എന്നിട്ട് താങ്കളുടെ കണക്കിലെ 64000 കോടിയുമായി താരതമ്യം ചെയ്യുക. ഈ സംഖ്യയുടെ മുന്നില്‍ താങ്കള്‍ പൊക്കിപ്പിടിക്കുന്ന 64000 കോടി ഒന്നുമല്ല. ഒരു കോടി ജനങ്ങളുടെ വരുമാനമുണ്ടെങ്കില്‍ താങ്കള്‍ പറയുന്ന പ്രവാസി വരുമാനമായി. 2 കോടി 33 ലക്ഷം ജനങ്ങളുടെ വരുമാനം ബക്കിയാണ്. അത് മനസിലാക്കാന്‍ കണക്ക് വേറെ പഠിക്കേണ്ടി വരും.
താങ്കളാരെയാണു വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്? വാസു പറഞ്ഞതിനു ദുര്‍വ്യാഖ്യാനം നല്കാന് ശ്രമിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ രണ്ടുമൂന്നാവര്‍ത്തി ഒന്നു വായിക്കുക.
ഞാന്‍ ആവര്‍ത്തിക്കുന്നു (in no uncertain terms ) : സമൂഹത്തിന്റെ ആകെ പുരോഗതിക്കും സാമൂഹ്യ സ്ഥിരതയ്ക്കും സന്തുളിതാവസ്തക്കും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ആവശ്യമില്ലാത്ത വാശിയും പരസ്പര സംശയങ്ങളും ദൂരീകരിക്കുന്നതിനും സമാധാനവും പരസ്പര വിശ്വാസം സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാ വിഭാഗത്തിന്റെയും TFR രണ്ടിലെക്കെതിക്കുക എന്നത് ആണ് അഭികാമ്യം ..അല്ലാത്ത പക്ഷം ഗ്വാ ഗ്വാ വിളികള്‍ കൊണ്ട് മുഖരിതമായ സമൂഹന്തരീക്ഷം നമ്മളെ കാത്തിരിക്കുന്നു.
എല്ലാ വിഭാഗത്തിന്റെയും TFR രണ്ടിലെക്കെതിക്കുക എന്നത് ആണ് അഭികാമ്യം എന്ന വാക്കുകളുടെ അര്‍ത്ഥം ഒന്നു പറഞ്ഞു തരാമോ?
ഇപ്പോള്‍ എത്രയാണു കേരളത്തിലെ TFR? 1.7. കഴിഞ്ഞ 20 വര്‍ഷങ്ങ്ളായി അത് 1.7 ല്‍ തന്നെ നികല്ക്കുകയാണെന്ന് താങ്കള്‍ക്കറിയാമോ? പിന്നെന്തിനാണതിനെ 2 ആക്കാന്‍ ഇത്ര കഷ്ടപ്പെടുന്നത്?
കൃഷ്ണയ്യര്‍ എന്തെങ്കിലും കണക്ക് TFR അടിസ്ഥാനമാക്കി പറഞ്ഞു എന്ന് ഞാന്‍ കേട്ടിട്ടില്ല. ഇവിടെ താങ്കള്‍ എഴുതിയിട്ടും ഇല്ല. ഇപ്പോള്‍ നിലവിലുള്ള TFR ആയ 1.7 രണ്ടാക്കി ഉയര്‍ത്തണമെന്നു പറയാന്‍ മാത്രം ബുദ്ധി ഭ്രമം അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ കരുതുന്നുമില്ല.
താങ്കള്‍ എഴുതുന്നു, TFR 2 നെഗറ്റീവ് ഗ്രോത്തിലേക്കാണ് നയിക്കുക. കൂടെ പറയുന്നു ഇപ്പോള്‍ കേരളത്തിലുള്ള TFR ആയ 1.7 നെഗറ്റീവ് ഗ്രോത്തിലേക്ക് നയിക്കില്ല എന്നും. താങ്കളുടെ ചിന്താശേഷിക്ക് കാര്യമായ എന്തോ പറ്റിയിട്ടുണ്ട്.
TFR 2 നെഗറ്റീവ് ഗ്രോത്തിലേക്ക് നയിക്കും എന്നുറപ്പുള്ള താങ്കള്‍ക്ക്, 1.7 നെഗറ്റീവ് ഗ്രോത്തിലേക്ക് നയിക്കില്ല എന്നു പറയാനുണ്ടായ ചേതോവികാരം എന്താണെന്ന് ഒന്നു പറയാമോ?
സര് സുസ്ഥിര വളര്‍ച്ചാനിരക്കിന്റെ TFR 2.1 എന്നത് പുരുഷന്മാര് കൂടുതലുള്ള വികസിത രാജ്യങ്ങളുടെ മാത്രം കാര്യമാണ്.
പുരുഷന്മാര് കൂടുതലുള്ള ഒന്നാം ലോകത്തിലെ ഏത് സമൂഹത്തിലും 2.1 സുസ്ഥിരവളര്‍ച്ചാ നിരക്ക് നേടും.
സ്ത്രീകള്‍ കൂടുതലുള്ള കേരളത്തില്‍ 2 ആയാലും സുസ്ഥിര വളര്‍ച്ചനിരക്ക് നേടും. Replacement fertility rate എന്താണെന്ന അടിസ്ഥാന വിവരമുണ്ടെങ്കില്‍ അത് മനസിലാകും. അതിനീ ലേഖനം വായിക്കുക.
http://en.wikipedia.org/wiki/Total_fertility_rate
Replacement rates
Replacement fertility is the total fertility rate at which newborn girls would have an average of exactly one daughter over their lifetimes. In more familiar terms, women have just enough babies to replace themselves.
If there were no mortality in the female population until the end of the childbearing years (generally taken as 44 or 49, though some exceptions exist) then the replacement level of TFR would be very close to 2.0 (actually slightly higher because of the excess of boy over girl births in human populations). However, the replacement level is also affected by mortality, especially childhood mortality. The replacement fertility rate is roughly 2.1 births per woman for most industrialized countries (2.075 in the UK for example), but ranges from 2.5 to 3.3 in developing countries because of higher mortality rates. Taken globally, the total fertility rate at replacement is 2.33 children per woman. At this rate, global population growth would trend towards zero.
കേരളത്തില്‍ രണ്ടായലും മതി എന്നത് കഥയില്ലാത്തതാണെന്നു തോന്നുന്നത്, replacement TFR എന്താണെന്ന അടിസ്ഥാന വിവരമില്ലാത്തതുകൊണ്ടാണ്.
പുരുഷന്മാര് കൂടുതലുള്ള വികസിതരാജ്യങ്ങളിലെ 2.1 എന്ന replacement TFR , പുരുഷന്മാര് കൂടുതലുള്ള അവികസിത രാജ്യങ്ങളില്‍, മുകളിലേക്ക് പോകുന്നു. അതിനു പല കാരണങ്ങളുമുണ്ട്. ആഗോള replacement TFR 2.33 ആണ്. ആ rate ല്‍ global population growth would trend towards zero.
1000:1056 എന്ന അനുപാതം കൊണ്ടുതന്നെ വിശദീകരിക്കം.
പുരുഷന്മാരും സ്ര്തീകളും ഒരു പോലെയുള്ള ഒരു സമൂഹത്തില്‍ replacement TFR, 2 ഉണ്ടെങ്കില്‍, ഒരു സ്ത്രീയെ replace ചെയ്യാന്‍ ഒരു സ്ത്രീ മതി. 1000:1056 എന്നതിനു സമാനമായ ഇതുപോലെയുള്ള ഒരു സമൂഹത്തില്‍, 1028 സ്ത്രീകളുണ്ടാകും. സ്ത്രീകള്‍ രണ്ടുകുട്ടികളെ വീതം പ്രസവിച്ചാല്‍, 2056 കുട്ടികള്‍. അതില്‍ 1028 പെണ്‍കുട്ടികള്‍. 1028 നെ 1028 കൊണ്ട് replace ചെയ്യുന്നു. ഇതാണു സുസ്ഥിര വളര്‍ച്ച എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
2056 ആളുകളുള്ള, സ്ത്രീകള്‍ കുറവായി ജനിക്കുന്ന സമൂഹത്തില്‍, 1000 സ്ത്രീകളും 1056 പുരുഷന്മാരുമുണ്ടാകും. ആ സമൂഹത്തില്‍ 1028 സ്ത്രീകള്‍ ഉണ്ടാകണമെങ്കില്‍ replacement TFR, 2 ല്‍ അല്‍പ്പം കൂടുതല്‍ വേണം. എങ്കിലേ അടുത്തതലമുറയിലും 1028 സ്ത്രീകളുണ്ടാകൂ. ആ കൂടുതല്‍ വേണ്ടതിനെയാണ്, 2.1 എന്നു നിശ്ചയിച്ചിരിക്കുന്നത്. സ്ത്രീകള്‍ കുറവുള്ള സമൂഹത്തില്‍ ഒരു സ്ത്രീക്ക് ഒരു സ്ത്രീ എന്ന തോതില്‍ replace ചെയ്താല്‍, സ്ത്രീകളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു വരും. കുറച്ചു തലമുറ കഴിയുമ്പോഴേക്കും പ്രസവിക്കാന്‍ സ്ത്രീകള്‍ വിരളമാകും.
സ്ത്രീകള്‍ കൂടുതലുള്ള കേരളത്തിലെ 100:1056 അനുപാതത്തില്‍, 1028 പെണുകുട്ടികള്‍ ഉണ്ടാകാന്‍, 1056 സ്ത്രീകളും പ്രസവിക്കേണ്ട ആവശ്യമില്ല. 1028 സ്ത്രീകള്‍ പ്രസവിച്ചാലും മതി. അപ്പോള്‍ replacement TFR കുറഞ്ഞാലും സുസ്ഥിര വളര്‍ച്ചയുണ്ടാകും. replacement TFR രണ്ടില്‍ അല്‍പ്പം കുറവായാലും മതി.
ഏത് വികസിത രാജ്യങ്ങളോടും കിടപിടിക്കാവുന്ന human development parameters ഉള്ള കേരളത്തില്‍, സ്ത്രീകള്‍ കൂടുതലാണ്. അതുകൊണ്ട് replace ചെയ്യേണ്ട സ്ത്രീകളുടെ എണ്ണം കുറച്ചു മതി. സ്ത്രീകളുടെ എണ്ണം കുറച്ചു മതിയെങ്കല്, replacement TFR ഉം കുറച്ചു മതി. അത് സാമാന്യ ബോധമുള്ള ആര്‍ക്കും മനസിലാകും. താങ്കള്‍ക്കും മനസിലാകുന്നുണ്ട്. പക്ഷെ മറ്റെന്തോ കാരണത്താല്‍ സമ്മതിക്കാന്‍ മടി.
പുരുഷന്മാര് കൂടുതലുള്ള സമൂഹത്തില്‍ replacement TFR 2.1 ആണെങ്കില്‍. സ്ത്രീകല് കൂടുതലുള്ള സമൂഹമായ കേരളത്തില്‍ അത് രണ്ടില്‍ താഴെയായാലും മതി. ഇപ്പോഴുള്ള 1.7 സുസ്ഥിര വളര്‍ച്ചക്ക് വേണ്ടതിലും താഴെയാണ്. ഇവിടെ ജനങ്ങള്‍ ക്രമാതീതമായി വളരുന്നേ എന്ന് മുറവിളി കൂട്ടുന്നവരാണു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത്.
Replacement TFR 2 ല്‍ താഴെയായാലും മതി എന്നുള്ളത് കഥയില്ലാത്തതാണെങ്കില്, 1.7 ലും താഴണം എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. താങ്കളിപ്പോള്‍ പറയുന്നത് അതാണ്.
കുറച്ചുപേരെങ്കിലും രണ്ടില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ്, TFR 1.7 എങ്കിലും നിലനിര്‍ത്താന്‍ സാധിക്കുന്നത്. അത് replacement TFR ലും വളരെ താഴെയാണ്. അവരും രണ്ടാക്കി കുറച്ചാല്‍ TFR 1.5 ല്‍ താഴെ പോകും. replacement TFRലും വളരെ താഴെ. ജപ്പാനില്‍ സംഭവിച്ചതിനേക്കുറിച്ച് ഒരിക്കലെങ്കിലും കേട്ടിട്ടുള്ള സുബോധമുള്ള ആരും അതു കേരളത്തിലും ആവര്‍ത്തിക്കണം എന്നു ശഠിക്കില്ല.
2056 ജനങ്ങളുള്ള കേരളത്തിലെ ഒരു സമൂഹത്തില്‍ സുസ്ഥിര വളര്‍ച്ചക്ക്. 1028 പെണുകുട്ടികള്‍ ഉണ്ടാകണം. അതിന് 1028 സ്ത്രീകള്‍ രണ്ടു കുട്ടികളെ വീതം പ്രസവിച്ചാല്‍ മതി. ഇപ്പോള്‍ ഉള്ള 1056 സ്ത്രീകളേയും കൂട്ടി കണക്കെടുത്താല്‍ ഒരാള്‍ക്ക്, രണ്ട് കുട്ടികള്‍ വീതം വേണമെന്നില്ല. രണ്ടുകുട്ടികളുണ്ടാകുന്നത് TFR 2 ഉള്ളപ്പോള്‍. രണ്ടു കുട്ടികള്‍ വേണ്ടെങ്കില്‍ TFR, 2 ലും താഴെ.
viddiman,
ഇതുപോലെയുള്ള പ്രോത്സഹനം ഈ രാജ്യത്തു പ്രശ്നങ്ങളുണ്ടാക്കുന്നു എന്നത് ബോധ്യപ്പെട്ടാല്‍, അത് ചെയ്യുന്നവരുടെ പേരില്‍ നടപടി എടുക്കണം.
ഇതുപോലെ പണം വാങ്ങി സന്താനോത്പാദനം ആരെങ്കിലും നടത്തി എന്നു തെളിഞ്ഞാല്‍ അവരുടെ പേരിലും നടപടി എടുക്കണം. കൈക്കൂലി കൊടുക്കുന്നവരെയും അത് സ്വീകരിക്കുന്നവരെയും ശിക്ഷിക്കുന്ന പോലെ.
കൂടുതല്‍ കുട്ടികളുള്ളവരെ ആരെങ്കിലും ധനസഹായം നല്കി സഹായിക്കുന്നത്, കൂടുതല്‍ കുട്ടികളുണ്ടാക്കാനുള്ള പ്രോത്സാഹനമാണെന്നു വ്യാഖ്യാനിച്ചാല്‍, പാവങ്ങള്‍ക്ക് ഒരു രൂപക്കും രണ്ടു രൂപക്കും അരി നല്‍കുന്നത് അവരെ പാവങ്ങളായി നിലനിറുത്താനാണെന്നും വ്യാഖ്യാനിക്കേണ്ടി വരും.
അത് വ്യക്തിസ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്ന് കരുതുന്നുണ്ടോ ?<<<
viddiman,
ഒരു രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുക എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ മതി എന്നതല്ല. ഭൂരിഭാഗം കുടുംബങ്ങളിലും രണ്ടുകുട്ടികളും, കുറച്ചു കുടുംബങ്ങളില്‍ ഒന്നും, മറ്റ് ചിലതില്‍ മൂന്നും ആയാലും, ഒന്നു തന്നെ.
രണ്ടു പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരാള്‍. ഒരാണ്‍കുട്ടിയെ ആഗ്രഹിച്ച് മൂന്നാമതൊരു കുട്ടിക്കു ജന്മം നല്കിയാല്, അത് മനപ്പുര്‍വം ജനസംഖ്യ കൂട്ടാനാണെന്നു ദുര്‍വ്യാഖ്യാനിച്ച് ശിക്ഷിക്കുന്നത് ശരിയാണോ?
താങ്കള്‍ വീണ്ടും വായനക്കാരെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നു. താങ്കളെഴുതിയ ഒരു വാചകം ഇതാണ്.
അതേസമയം നിര്‍ണ്ണായക സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്ക് നിലനിറുത്താനും ഇസ്ളാം ശ്രദ്ധിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അവിടങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്. അതുമൂലം ആ ജില്ലയില്‍ നാല് നിയമസഭാമണ്ഡലങ്ങള്‍ അധികമായി വരുകയും കൃത്യമായും ആ നാലുമണ്ഡലങ്ങള്‍ പുതിയ ഊഡ്ഫ് സര്‍ക്കാരിന്റെ ഭൂരിപക്ഷമായി തീരുകയും ചെയ്തു. ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയവശമാണതില്‍ പ്രതിഫലിക്കുന്നത്.
ഇത് വായിക്കുന്ന ആരും മനസിലാക്കുക താഴെ കാണുന്ന കാര്യങ്ങളാണ്.
1. ഇന്‍ഡ്യയില്‍ ജനനനിരക്ക് ഉയര്‍ന്നതായി നിലനിറുത്തന് ഇസ്ലാം ശ്രമിക്കുന്നു.
2. ജന സംഖ്യ വര്‍ദ്ധിപ്പിച്ച് ഇന്‍ഡ്യയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു.
3.അതിന്റെ പ്രത്യക്ഷ തെളിവണ്, മലപ്പുറം ജില്ലയില്‍ 4 നിയമസഭാ സീറ്റ് അധികം നേടിയത്.
4.ഇസ്ലാമിന്റെ ജനാംഖ്യ വര്‍ദ്ധനവിനു വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയ വശം ഇതാണ്.
ഇത് എഴുതി വച്ചത്വസ്തുതകളും കണക്കുകളും അവതരിപ്പിക്കുന്ന നിഷ്കളങ്ക നടപടിയാണ്. ഒരു മത വിഭാഗത്തിനും എതിരെയുള്ള പരാമര്‍ശമല്ല. . പക്ഷെ ഇത് കാളിദാസന് എടുത്തെഴുതുമ്പോഴേക്കും മത വികാരം കുത്തിയിളക്കാന്‍ ശ്രമിക്കുന്നതാകുന്നു.
ബഷീര്‍ ഇവിടെ എഴുതിയത്,രവിചന്ദ്രന്‍ ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കും എതിരെ ഒന്നും എഴുതിയില്ല. ക്രിസ്ത്യാനികള്‍ക്കെതിരെ മാത്രമേ എഴുതിയുള്ളു എന്നാണ്. പക്ഷെ അത് മതവികാരം കുത്തിയിളക്കാന്‍ ശ്രമികുന്നതായി രവിചന്ദ്രനു തോന്നിയില്ല. തോന്നുകയുമില്ല.
- kaalidaasan said...
- >>>>>സോറി , ഇത് കണ്ടില്ല ..അപ്പറഞ്ഞത് തികച്ചും സാമൂഹ്യമായ /രാഷ്ട്രീയമായ പശ്ചാത്തലത്തില്‍ നിന്നാണ് . <<< ഏത് പശ്ചാത്തലത്തില്‍ നിന്നായാലും താങ്കളെഴുതിയത്, TFR കുറഞ്ഞു നില്ക്കുന്ന സമുദായങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും TFR ഉയര്‍ത്തിക്കൊണ്ടു വരണം എന്നാണ്. TFR ഉയര്‍ത്തിയാല്‍ ജനസംഖ്യ വര്‍ദ്ധിക്കുമെന്ന അടിസ്ഥാന വിവരമില്ലാതത്താണതിന്റെ കരണം. ജനസംഖ്യ കുറയ്ക്കണം കുറയ്ക്കണം എന്ന് മുക്രയിട്ടു നടന്നിട്ട്, അത് കൂട്ടണം എന്നൊക്കെ വാദിക്കുന്നത് അപഹാസ്യമാണെന്നു മനസിലാക്കാന്‍, ആവേശത്തിമിര്‍പ്പില്‍ സാധിക്കാതെ പോയി.പതിവ് പോലെ കാളിദാസന് കാര്യം പിടി കിട്ടിയിട്ടില്ലഎന്ന് പാടിയാലൊന്നും താങ്കള്‍ പറഞ്ഞതിലെ അസംബന്ധം മാഞ്ഞു പോകില്ല. ഈ പോസ്റ്റിലെ ആദ്യത്തെ കമന്റില്‍ താങ്കളെഴുതിയ രണ്ട് ആപ്തവാക്യങ്ങള്‍ ഞാന്‍ ഇവിടെ പകര്‍ത്താം. 1. എന്റെ മുതിര്‍ന്ന കസിന്‍സിന്റെ കാലം വന്നപ്പോള്‍ പലര്‍ക്കും ഒരു കുട്ടി മാത്രം .. ( അത് കുറച്ചു കടന്നു പോയില്ലേ എന്ന് ഞാന്‍ പോലും ആലോചിച്ചിട്ടുണ്ട് ) . പക്ഷെ അവരുടെ ഒക്കെ മനസ്സില്‍ അവര്‍ പുരോഗമന സമൂഹത്തിന്റെ ഭാഗമാണെന്നും ,മാതൃകയാണെന്നും ,തങ്ങള്‍ ഊര്ധ്വ മുഖമായ മനസ്സുള്ള ആധുനിക മനുഷ്യന് ആണ് എന്നാ ബോധവും ആയിരുന്നു . ഒരു കുട്ടിയുള്ളത് പുരോഗനത്തിന്റെ ലക്ഷണമാണെന്ന് ആവേശം കോണ്ടിട്ട്, ഇപ്പോള്‍ പറയുന്നു, രണ്ടില്‍ കൂടുതല്‍ കുട്ടികളു ഉണ്ടാകണമെന്ന്. 2.1 ആയാല്‍ ഹിദ്നുകളിലെ കുറച്ചു പേര്‍ക്കെങ്കിലും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകും എന്ന് മാനസിലാക്കാനുള്ള വിവേകം താങ്കള്‍ക്കില്ലാതെ പോകുന്നു. 2.അതെന്തോ ആയോക്കോട്ടേ , രാജ്യം മുടിന്ജോട്ടെ ,ഉത്പാടനത്തെക്കള് കൂടുതല്‍ പ്രാഥമിക ആവശ്യങ്ങളുടെ ചിലവുകള്‍ കൂടിക്കോട്ടെ , ജനങ്ങള്‍ പട്ടിണിയില്‍ ആയിക്കോട്ടെ , എനിക്കെന്താ തന്റെ ആള്കുകള്‍ എണ്ണം കൂടിയല്ലോ എന്നതാണ് ഓരോ അല്പന്റെയും ചിന്ത ... എന്നിട്ട് ഇപ്പോള്‍ പറയുന്നു.TFR 1.55 ഉള്ള ക്രിസ്ത്യാനികളും. 1.47 ഉള്ള ഹിന്ദുക്കളും അത് 2.1 ആക്കി ഉയര്‍ത്തി ഇവരുടെ അംഗസംഖ്യ ഇപ്പോഴുള്ളതിനേക്കാള്‍ കൂട്ടണം എന്ന്. എന്നിട്ട് ആക്ഷേപിക്കുന്ന കാളിദാസനു കാര്യം പിടികിട്ടുന്നില്ല. കിട്ടുമെന്ന് കരുതുന്നുമില്ല. ആദ്യം കാര്യങ്ങള്‍ സ്വയം മനസിലാക്ക് മാഷേ. എന്നിട്ട് പോരേ മറ്റുള്ളവര്‍ക്ക് മനസിലാകുന്നില്ല എന്നാക്ഷേപിക്കാന്‍.
- 29 October 2011 01:37
- kaalidaasan said...
- >>>>>യഥാര്‍ത്ഥത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പി അറ്റവും പ്രസക്തമായതും എന്നാല്‍ ജനാധിപത്യത്തെ അറ്റവും അപ്രസക്തമാക്കുന്നടും ആയ ഒന്നാണീ ഖടകം .. ഇപ്പോള്‍ തന്നെ ചില വിഭാഗങ്ങള്‍ തങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം എന്ന് ചിന്തിക്കാനുള കാരണം ഇതല്ലേ..?അല്ലാതെന്തു <<< ആശ്ചര്യകരം. ഇത്ര മഹനീയ ചിന്തകളൊക്കെ കൊണ്ടു നടക്കുന്ന ആ തലയില്‍ നിന്നു തന്നെയല്ലേ, കേരളത്തിലെ ക്രിസ്ത്യാനികള്‍ ഇപ്പോഴുള്ള 1.55 ല്‍ നിന്നും അടിയന്തരമായി 2.1 ലേക്ക് വര്ദ്ധിപ്പിക്കണമെന്നൊക്കെ തട്ടി വിടുന്നത്. കൂടെ ഹിന്ദുകളും കൂട്ടണം. TFR 1.55 ഉള്ള ക്രിസ്ത്യാനികളും. 1.47 ഉള്ള ഹിന്ദുക്കളും അത് 2.1 ആക്കി ഉയര്‍ത്തി ഇവരുടെ അംഗസംഖ്യ ഇപ്പോഴുള്ളതിനേക്കാള്‍ കൂട്ടണം എന്ന്.
- 29 October 2011 01:42
- kaalidaasan said...
- >>>>>അതെ സമയം അഭികാമ്യം എന്ന് പറയുമ്പോള്‍ ഇതൊന്നും ആരെയും നിരബന്ധിച്ചു ചെയ്യിപ്പ്പിക്കണം എന്നല്ലല്ലോ പറയുന്നത് .<<< അഭികാമ്യം എന്നു പറഞ്ഞാല്‍, അങ്ങനെ സംഭവിച്ചാല്‍ എനിക്ക് യാതൊരു വിരോധമോ എതിര്‍പ്പോ ഇല്ല എന്നു തന്നെയല്ലേ? TFR 1.55 ഉള്ള ക്രിസ്ത്യാനികളും. 1.47 ഉള്ള ഹിന്ദുക്കളും അത് 2.1 ആക്കി ഉയര്‍ത്തി ഇവരുടെ അംഗസംഖ്യ ഇപ്പോഴുള്ളതിനേക്കാള്‍ കൂട്ടിയാലും എതിര്‍പ്പില്ല എന്നു തന്നെയല്ലേ?
- 29 October 2011 01:46
- kaalidaasan said...
- >>>>>TFR ഇതാണ് എന്നതിനെ പറ്റി നെറ്റില്‍ നിന്നും കോപി പെയിസ്റ്റ് ചെയ്തിട്ടത് ഇഷ്ടായി.. തിരക്കിന്ടയില് അത് സ്വയം വായിച്ചു നോക്കിയിട്ടുണ്ടാവുമെന്നു ആശിക്കുന്നു . മുന്‍ അനുഭവം വച്ച് ധികം പ്രതീക്ഷ ഇക്കാര്യത്തിലും എനിക്കില്ല .. അത് സ്വയം വായിച്ചു മനസ്സിലാകിയാല്‍ വളരെ നല്ലത് ..ആശംസകള്‍ ..! <<< ഞാന്‍ ജനസംഖ്യാ വിദഗ്ദ്ധനോ ഈ രംഗത്ത് ഗവേഷണം നടത്തി സ്വന്തമായി എന്തെങ്കിലും കണ്ടു പിടിക്കാന്‍ പാങ്ങുള്ള ആളോ അല്ല. ഒട്ടും തിരക്കില്ലാത്ത, സ്വന്തമായി ഗവേഷണം നടത്തുന്ന താങ്കളേപ്പോലുള്ളവര്‍ക്ക് അതിന്റെ ആവശ്യമുണ്ടാകില്ല. അതുകൊണ്ട് ഇന്റര്‍ നെറ്റില്‍ കിട്ടുന്ന പലതും കോപ്പി പേസ്റ്റ് ചെയ്യേണ്ടി വരും. അത് വായിച്ച് ബോധ്യപ്പെട്ടിട്ടു തന്നെയാണു ഇവിടെ പകര്‍ത്തിയതും. അതില്‍ പലതും താങ്കളൊക്കെ ആദ്യമായി കേള്‍ക്കുന്നതുകൊണ്ടുള്ള പ്രശ്നമാണു താങ്കളുടേത്. അതൊക്കെ താങ്കളുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതില്‍ കുണ്ഠിതപ്പെട്ടിട്ടു കാര്യമില്ല. TFR 2.1 വേണമെന്നൊക്കെ ഇപ്പോള്‍ താങ്കള്‍ക്ക് മനസിലായല്ലോ. അത് മതി.
- 29 October 2011 01:58
- kaalidaasan said...
- http://www.bbc.co.uk/news/magazine-15449959
- 29 October 2011 02:14
- kaalidaasan said...
- >>>>TFR 2 ആയാല്‍ സുസ്ഥിരനിരക്ക് ആകുമെന്നത് താങ്കളുടെ ഭാവനയാണ്. പറഞ്ഞുപോയതുകൊണ്ട് ന്യായീകരിക്കാനുള്ള വെമ്പല്‍. അതുകൊണ്ട് തന്നെ ഞാനത് അങ്ങനെ വിടുന്നു. സുസ്ഥിര വളര്‍ച്ചാനിരക്ക് 2..1 ഓ അതിനു മുകളിലോ ആണ്. ലോകത്തെവിടെയും അതു തന്നെ. <<<< താങ്കള്‍ക്ക് stable population growthഉം stationary population growth ഉംതമ്മിലുള്ള വ്യത്യാസം അറിയാത്തതുകൊണ്ടാനിങ്ങനെ എഴുതുന്നത്. ഇത്രയും ദിവസം സുസ്ഥിര വളര്‍ച്ചക്ക് വേണ്ട TFR 2.1എന്നും പറഞ്ഞു നടന്നിട്ട്, ഇപ്പോള്‍ 2.1 ഓ അതിനു മുകളിലോ ആണെന്നു തിരുത്തുന്നു. നല്ല കാര്യം. TFR 2.1 ല്‍ നിന്നും ലോക ശരാശരി ആയ 2.33 ലേക്ക് ഉയരുമ്പോള്‍ ഉണ്ടാകുന്ന ജനസംഖ്യാ വര്‍ദ്ധന എത്രയായിരിക്കുമെന്ന് ഒന്നു പറയാമോ? 2.1 എന്നത് വികസിത രാജ്യങ്ങളിലെ കണക്കാണ്. പുരുഷന്മാര് കൂടുതലുള്ള അവിടത്തെ മെച്ചപ്പെട്ട ജീവിത സാഹചര്യം കാരണമണതിനെ 2.1 എന്നു നിശ്ചയിച്ചിരിക്കുന്നത്. ജീവിതസാഹചര്യങ്ങള്‍ മോശമായ പുരുഷന്മാര് കൂടുതലുള്ള മറ്റ് മൂന്നാം ലോക രാജ്യങ്ങളില്‍ അതിലും കൂടൂതല്‍ വേണ്ടി വരുന്നു. ലോകം മൊത്തമായി എടുക്കുമ്പോള്‍ 2.33 ആണ്, സുസ്തിര വളര്‍ച്ചക്ക് വേണ്ട. എന്തുകൊണ്ടീ വ്യത്യസം വരുന്നു? താങ്കള്‍ പറയുമ്പോലെ 2.1 ആയി ലോകത്തെ എല്ലാ രാജ്യങ്ങളിലും TFR നിശ്ചയിക്കാത്തതിന്റെ കാരണം എന്താണെന്ന് താങ്കള്‍ക്ക് ചിന്തിക്കാന്‍ ആകുന്നുണ്ടോ? ചിന്താശേഷി ഉണ്ടെങ്കില്‍ സാധിക്കും. ആ വ്യത്യാസം മനസിലായാല്‍ എന്തുകൊണ്ട്, കേരളത്തില്‍ അത് 2 മാത്രം മതി എന്നു ഞാന്‍ പറയുനു എന്നതിന്റെ കാരണവും പിടികിട്ടും. അതിനു കഴിയില്ലെനില് ലോകം മുഴുവനും സുസ്ഥിര വളര്‍ച്ചക്ക് വേണ്ട TFR 2.1 ആണ്, എന്ന അബദ്ധ ധാരണയില്‍ തുടരുക. കേരളത്തിലെ ഇപ്പോഴത്തെ വിദഗ്ദ്ധര്‍ അംഗീകരിക്കുന TFR 1.7 ആണ്. അതിന്റെ അര്‍ത്ഥം, ഒരു സ്ത്രീക്ക് 1.7 എന്ന തോതില്‍ അവരുടെ ജീവിതകാലത്ത് കുട്ടികള്‍ ഉണ്ടാകുന്നു. അതിന്റെ ഏറ്റവും ലളിതമായ അര്‍ത്ഥം 1000 സ്ത്രീകള്‍ക്ക്(ഏകദേശം 2000 ജനങ്ങള്‍ക്ക്) 1700 കുട്ടികള്‍ ഉണ്ടാകുന്നു എന്നാണ്. അതിനെ 2.1 എന്ന നിലയിലേക്ക് ഉയര്‍ത്തിയാല്‍, 1000 സ്ത്രീകള്‍ക്ക് 2100 കുട്ടികളുണ്ടാകും. ഇപ്പോഴത്തെ 1700 ആണോ അഭികാമ്യം അതോ താങ്കള്‍ നിര്‍ദ്ദേശിക്കുന്ന 400 കൂതുതലുള്ള 2100 ആണോ അഭികാമ്യം. ചിന്താശേഷി ഉണ്ടെങ്കില്‍ ചിന്തിക്കുക. സ്ത്രീകള്‍ കൂടുതലുള്ള കേരള സമൂഹത്തില്‍ TFR 2 ആയാലും സുസ്ഥിര വളര്‍ച്ചക്ക് വേണ്ട സ്ത്രീകള്‍ ഉണ്ടാകും എന്നത് എന്റെ ഉറച്ച അഭിപ്രായമാണ്. അതിനെ ഭവനയാണെന്ന് ആരു കരുതിയാലും എനിക്ക് വിരോധമില്ല. 2.1 ഓ ലോക ശരാശരി ആയ 2.33 വേണമെന്ന് താങ്കള്‍ വാദിച്ചാല്‍ എനിക്ക് യാതൊരു എതിര്‍പ്പുമില്ല.
- 30 October 2011 01:32
- kaalidaasan said...
- >>>>കൃഷ്ണയ്യര്‍ 2 കുട്ടികളില്‍ നിജപ്പെടുത്തണമെന്ന് പറഞ്ഞതാണ് TFR 2 എന്നു പറഞ്ഞത്. <<<< ശുദ്ധ മണ്ടത്തരം. TFR എന്താണെന്ന് താങ്കള്‍ക്കറിയില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണീ പ്രസ്താവന. രണ്ടു കുട്ടികളില്‍ നിജപ്പെടുത്തിയല് TFR 2 ആകുമെന്നു കരുതുന്നതിനൊരു നമോവാകം പറയതെ വയ്യ. കുട്ടികളില്ലാത്തവരെയും ഒരു കുട്ടി മാത്രമുള്ളവരെയും ഒക്കെ കൂട്ടിയാണു TFR കണക്കാക്കുന്നത്. അല്ലതെ രണ്ട് കുട്ടികള്‍ ഉള്ളവരെ മാത്രം നോക്കിയല്ല. കൃഷ്ണയ്യര്‍ പറഞ്ഞതിനു TFR ഉമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം പറഞ്ഞത് രണ്ട് കുട്ടികളില്‍ കൂടുതലുള്ള മാതാപിതാക്കളെ തടവും പിഴയും ചുമത്തി ശിക്ഷിക്കണമെന്നാണ്.
- 30 October 2011 01:45
- kaalidaasan said...
- >>>>താങ്കള്‍ ബുദ്ധിമുട്ടി എഴുതിയതുകൊണ്ടു വായിച്ചു എന്നു മാത്രം കരുതിയാല്‍ മതി. <<<< വായിച്ചില്ലെങ്കിലും പരാതിയില്ല. എഴുതാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബുദ്ധിമുട്ടില്ലാത്തതുകൊണ്ടാണിപ്പോഴും എഴുതുന്നത്.
- 30 October 2011 01:49
- kaalidaasan said...
- >>>>2 സുസ്ഥിരമാകില്ലെന്നറിയാന് ഒരു റിപ്പോര്‍ട്ടും വായിക്കേണ്ടതില്ല. സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ മതി. താങ്കളുടെ സെക്സ് റേഷ്യോ ഉഡായിപ്പകള്ക്കൊന്നും ഇവിടെ യാതൊരു പ്രസക്തിയുമില്ല. ആദ്യം എഴുതി 2 ആണ് സുസ്ഥിര നിരക്കെന്ന്. അതെന്തുകൊണ്ടല്ല എന്ന് വിശദീകരിച്ച് 2.1 ന്റെ കാര്യം പറഞ്ഞപ്പോള്‍ കേളത്തില്‍ 2 മതിയെന്നായി. <<<<< ഇതേക്കുറിച്ചൊക്കെ പഠിച്ചവര്‍ എഴുതുന്നത് ഇതാണ്. http://www.indexmundi.com/g/r.aspx?v=31 Definition: This entry gives a figure for the average number of children that would be born per woman if all women lived to the end of their childbearing years and bore children according to a given fertility rate at each age. The total fertility rate (TFR) is a more direct measure of the level of fertility than the crude birth rate, since it refers to births per woman. This indicator shows the potential for population change in the country. A rate of two children per woman is considered the replacement rate for a population, resulting in relative stability in terms of total numbers. Rates above two children indicate populations growing in size and whose median age is declining. Higher rates may also indicate difficulties for families, in some situations, to feed and educate their children and for women to enter the labor force. Rates below two children indicate populations decreasing in size and growing older. Global fertility rates are in general decline and this trend is most pronounced in industrialized countries, especially Western Europe, where populations are projected to decline dramatically over the next 50 years.
- 30 October 2011 02:20
- kaalidaasan said...
- >>>>ആദ്യം എഴുതി 2 ആണ് സുസ്ഥിര നിരക്കെന്ന്. അതെന്തുകൊണ്ടല്ല എന്ന് വിശദീകരിച്ച് 2.1 ന്റെ കാര്യം പറഞ്ഞപ്പോള്‍ കേളത്തില്‍ 2 മതിയെന്നായി. കേരളത്തില്‍ 1056 സ്ത്രീകളില്‍ 1028 സ്ത്രീകള്‍ പ്രസവിച്ചാല്‍ മതിയെന്നായി. ആയിരം പുരുഷന്മാരാണോ ഈ 1028 സത്രീകളെ പ്രസവിപ്പിക്കേണ്ടത്. <<<< ഒരാള്‍ തന്നെ പ്രസവിപ്പിച്ചാലും മതി. അല്ലെങ്കില്‍ പകുതി സ്ത്രീക്ക് ഒരു പ്രസവത്തില്‍ രണ്ട് കുട്ടികള്‍ വീതം ഉണ്ടായാലും മതി. ഒരു നിശ്ചിത സംഖ്യ ജനങ്ങളില്‍ എത്ര കുട്ടികളുണ്ടാകുന്നു എന്നതാണ്, ആ ജനതയുടെ വളര്‍ച്ചയെ തിറുമാനിക്കുനത്. പുരുഷന്മാരില്ലാതെ Cloning വഴി സ്ത്രീകള്‍ പ്രസവിച്ചാലും മതി. അല്ലെങ്കില്‍ ഏതെങ്കിലും പരീക്ഷണ ശാലയില്‍ കുട്ടികളെ ഉത്പാദിപിച്ചാലും മതി. അതിനിടക്ക് വായിക്കാന്‍ ഒരു ലേഖനം തരാം. http://geography.about.com/od/populationgeography/a/fertilityrate.htm Total Fertility Rate The term total fertility rate is used to describe the total number of children the average women in a population is likely to have based on current birth rates throughout her life. The number, which ranges from more than 7 children per woman in developing countries in Africa to around 1 child per woman in Eastern European and highly-developed Asian countries. Associated with total fertility rate is the concept of replacement rate. The replacement rate is the number of children each woman needs to have to maintain current population levels or what is known as zero population growth for her and her partner. In developed countries, the necessary replacement rate is about 2.1. Since replacement can not occur if a child does not grow to maturity and have their own offspring, the need for the extra .1 child (a 5% buffer) per woman is due to the potential for death and those who choose or are unable to have children. In less developed countries, the replacement rate is around 2.3 due to higher childhood and adult death rates. On the other hand, more than 70 countries have (as of mid-2007) a total fertility rate of less than 2! Without immigration or an increase in total fertility rates, all of these countries will have declining populations over the next few decades. Some of the lowest total fertility rates include developed as well as developing countries alike. For example: Singapore at 1.07, Lithuania at 1.21, Czech Republic at 1.22, Japan at 1.23, and even Canada at 1.61 (the European Union as a whole has a very low total fertility rate of 1.5!) The total fertility rate for the United States is just below replacement value at 2.09 and the total fertility rate for the world is 2.59, down from 2.8 in 2002 and 5.0 in 1965. China's one-child policy definitely shows in the country's total low fertility rate of 1.75. Different cultural groups within a country can exhibit different total fertility rates. In the United States, for example, when the country's total fertility rate was 2.1, the total fertility rate was 3.0 for Hispanics, 2.2 for African Americans, and the below replacement of 1.9 for Asian and Pacific Islanders.* As you can see, total fertility rates are closely tied to growth rates for countries and can be an excellent indicator of future population growth or decline for a country or for a population within a country. സ്ത്രീകള്‍ കൂടുതലുള്ള കേരളത്തിലെ പ്രത്യേക സഹചര്യത്തില്‍ വികസിത രാജ്യങ്ങളിലെ 2.1 തന്നെ വേണമെന്ന് താങ്കളോ മറ്റുള്ളവരോ കരുതിയാല്‍ എനിക്ക് യാതൊരു എതിര്‍പ്പുമില്ല. ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പോലെ 2.3 വേണമെന്നു പറഞ്ഞാലും എനിക്ക് എതിര്‍പ്പില്ല. ഞാന്‍ കേരളത്തിലെ രണ്ട് മതി എന്നു പറഞ്ഞതിനെ ആക്രമിക്കുന്ന താങ്കള്‍, വാസു TFR രണ്ടാക്കണം, TFR 2 ഇല് കുറഞ്ഞിരിക്കുന്നവര്‍ പോലും രണ്ടാക്കണം എന്നു പറഞ്ഞപ്പോള്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ പോലും ശ്രമിക്കുന്നു.
- 30 October 2011 02:54
- kaalidaasan said...
- >>>>താങ്കള്‍ ഞാന്‍ പരഞ്ഞതായ് എന്ന രീതിയില്‍ താങ്കള്‍ എന്തെങ്കിലും എഴുതി വക്കുന്നപരിപാടി നിരത്തണം എന്ന് ഞാന്‍ പല കുറി ആവശ്യപെട്ടിട്ടും താങ്കള്‍ അത് നിര്‍ബാധം തുടരുകയാണ്<<<< താങ്കള്‍ പറയാത്ത ഒരു കാര്യം പറഞ്ഞു എന്ന് ഞാന്‍ ആക്ഷേപിച്ചിട്ടില്ല. രണ്ടില്‍ കുറവ് കുട്ടികളുള്ളവര്‍ TFR രണ്ടാക്കി ഉയര്‍ത്തണം എന്നു താങ്കളാണിവിടെ പറഞ്ഞത്. അതിന്റെ കാരണവും താങ്കള്‍ പറഞ്ഞു. കൂടുതലുള്ളവര്‍ കുറച്ചു കൊണ്ടു വരണം എന്നു പറഞ്ഞാല്‍ മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. രണ്ട് കുട്ടികള്‍ മതി എന്നു തന്നെയാണെന്റെയും അഭിപ്രയം. അത് നിയമം മൂലം നടപ്പാക്കണം എന്ന നിര്ദേഏശത്തോടേ എനിക്ക് എതിര്‍പ്പുള്ളു. അതിന്റെ കാരണം അതുപോലെ അടിയന്തിരമായ ഒരവസ്ഥ കേരളത്തില്‍ ഇല്ല എന്നതാണ്. കുട്ടികള്‍ വേണ്ട എന്നു തീരുമാനിക്കുന്നവരും ഒരു കുട്ടി മതി എന്ന് തീരുമനിക്കുന്നവരും അത് ഉയര്‍ത്തിക്കൊണ്ടു വരേണ്ട എന്നു തന്നെയാണെന്റെ അഭിപ്രായം. മൂന്നിലൊന്നു കുടുംബങ്ങളില്‍ ഒരു കുട്ടി മാത്രമുള്ള അവസ്ഥയില്‍ വളരെ ചെറിയ ഒരു ശതമനത്തില്‍ മൂന്നോ അതില്‍ അധികമോ കുട്ടികളുണ്ടാകുന്നത് അത്ര വലിയ catastrophe ആയി കരുതേണ്ടതുമില്ല. കേരളത്തിലെ TFR 1.7 ആണ്. അത് replacement TFR നേക്കാള്‍ വളരെ കുറവായ സ്ഥിതിക്ക് ആശങ്കപ്പേടേണ്ട ഒന്നുമില്ല എന്നാണെന്റെ അഭിപ്രായം.
- 30 October 2011 03:11
- kaalidaasan said...
- >>>>രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ തീര്‍ച്ചയായും ഉണ്ടാകണം എന്ന് ഒരിടിത്തതും ഞാന്‍ എഴുതിയിട്ടില്ല ..അത് താങ്കളുടെ ഭാവനയാണ് . <<<< കേരളത്തില്‍ TFR 2 വേണമെങ്കില്‍ , കുറച്ചു പേര്‍ക്കെങ്കിലും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാതെ പറ്റില്ല. . കേരളത്തിലെ ക്രൈസ്തവരില്‍ കുട്ടികളില്ലാത്ത കന്യാസ്ത്രീകള്‍ വളരെയധികമുണ്ട്. ഹിന്ദുക്കളിലും കുറച്ച് സന്യാസിനികളുണ്ട്. ഇവര്‍ക്കൊനും കുട്ടികളില്ല എന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്തല്‍ TFR 2 ആയി നിലനിറുത്തണമെങ്കില്‍ കുറച്ചു പേര്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകാതെ പറ്റില്ല. TFR എന്നു പറഞ്ഞാല്‍ ഒരു സ്ത്രീക്ക് പ്രജനന കാലത്തുണ്ടാകാവുന്ന കുട്ടികളുടെ എണ്ണം എന്നു തന്നെയാണു താങ്കള്‍ മനസിലാക്കിയിരിക്കുന്നതെങ്കില്, കുറച്ചു പേര്‍ക്കെങ്കിലും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാതെ പറ്റില്ല. ലോകം മുഴുവനുമുള്ള ജനസംഖ്യാ വിദഗ്ദ്ധര്‍ പിന്തുടരുന്ന രീതിയാണ്, TFR കണക്കാക്കാന്ന് കേരളത്തില്‍ ഉപയോഗിക്കുന്നതെങ്കില്‍, താങ്കള്‍ ആഗ്രഹിക്കുന്ന 2 ഉണ്ടാകണമെങ്കില്‍ കുറച്ചു സ്ത്രീകള്‍ക്കെങ്കിലും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായേ തീരു. അതല്ല സ്വന്തമായി രൂപപ്പെടുത്തിയ രീതിയാണെങ്കില്‍. എനിക്ക് യാതൊരു എതിര്‍പ്പുമില്ല. പക്ഷെ കേരളത്തിനാ രീതി വേണ്ട. വെറും കണക്ക് മാത്രം അവതരിപ്പിച്ചാല്‍ പോര. മറ്റ് ചില യഥാര്‍ത്ഥ്യങ്ങള്‍ കൂടി മനസിലാക്കണം.
- 30 October 2011 04:04
- kaalidaasan said...
- >>>>അതെ സമയം ഇപ്പോള്‍ ഏതെങ്കിലും വിഭാഗത്തിന് തങ്ങള്‍ക്കു ജനന നിരക്ക് കുറവായിപ്പോയത് പ്രശനാമുണ്ടാക്കുന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍ അവരുടെ TFR രണ്ടിലേക്ക് ഉയര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നതില്‍ അപാകതയില്ല .അതിനു വേണ്ടി രണ്ടു കുട്ടികള്‍ ഉള്ള ഫമിളികളെ അവര്‍ക്ക് പ്രോത്സാഹിപ്പിക്കവുന്നതാണ് .<<<< കേരളത്തിലെ ക്രൈസ്തവരില്‍ 50000 കന്യാസ്ത്രീകളുണ്ടെന്നു പറയപ്പെടുന്നു. ഇത്രയം പേരും പിന്നെ കുട്ടികളില്ലാത്ത വന്ധ്യകളും പ്രജനനം എന്ന പ്രക്രിയക്കു വെളിയിലാണ്. താങ്കള്‍ക്ക് കണക്കുകൂട്ടാന്‍ ഞാന്‍ ഒരു സാങ്കല്പിക സമൂഹത്തേപ്പറ്റി പറയാം. 1 ലക്ഷം സ്ത്രീകളുള്ള ഒരു ക്രൈസ്തവ സമൂഹം. അതിലെ 1000 പേര് കന്യാസ്ത്രീകളും 10 പേര് വന്ധ്യകളും ആണെന്നിരിക്കട്ടേ( അനുപാതം സാങ്കല്പികം). ഈ വിഭഗത്തിലെ പ്രസവിക്കുന്ന സ്ത്രീകള്‍ എത്ര കുട്ടികളെ വീതം പ്രസവിച്ചാലാണ്, TFR 2 ആകുന്നതെന്ന് ഒന്നു വിശദീകരിക്കാമോ? കുറച്ചുപേരെങ്കിലും 2 ല്‍ കൂടുതല്‍ പ്രസവിക്കാതെ TFR 2 ആക്കുന്ന ഒടിവിദ്യ എനിക്കൊന്നു പറഞ്ഞു തരാമോ?
- 30 October 2011 04:19
- kaalidaasan said...
- >>>>>>>>>ഇത്ര വരുമാനം ഉണ്ടായിട്ടും സര്‍ക്കാരിനു മദ്യ വില്‍പ്പനയെ ആശ്രയിക്കേണ്ടി വരുന്നു എങ്കില്‍ പ്രശ്നം mismanagement ആണ്. വരുമാനത്തിന് ആനുപാതികമായി നികുതി പരിച്ചാല് തീരുന്ന പ്രശ്നമേ ഇതിലുള്ളു. 23 October 2011 08:43<<<< സഖാവ് ഐസ്സക്കിനെ പോലുള്ളവര്‍ക്ക് തല പുകഞ്ഞു ആലോചിച്ചിട്ടും കിട്ടാത്ത ഒരു നിര്ധേഷമെല്ലേ?. കേരളത്തിലെ ഒരുപാട് വീടുകളിലെ വീട്ടമ്മമാരുടെ കണ്ണീരിനുള്ള പരിഹാരമെല്ലേ? എന്റെ ചോദ്യത്തിന്നു പ്രസക്തിയുണ്ട് മനസ്സിലായില്ലെങ്കില്‍ വീണ്ടും ചോദിക്കുന്നു. ഇവിടെ ക്ഷേമപ്രവര്ത്ത്നത്തിനായി പ്രതിശീര്ഷമ വരുമാനം കൂടുതലുള്ളവരുടെ മേല്‍ ഒരു സ്പെഷ്യല്‍ നികുതി ഏര്പ്പെുടുത്തിയാല് മതി എന്ന നിര്‍ദ്ദേശം എന്താണര്ത്ഥടമാക്കുന്നത്? വിഷധമാക്കിയാലും..<<<< ഞാന്‍ എഴുതിയതില്‍ എവിടെയാണ്,ക്ഷേമപ്രവര്ത്ത്നത്തിനായി പ്രതിശീര്ഷമ വരുമാനം കൂടുതലുള്ളവരുടെ മേല്‍ ഒരു സ്പെഷ്യല്‍ നികുതി ഏര്പ്പെുടുത്തിയാല് മതി എന്ന നിര്‍ദ്ദേശം ഉള്ളതെന്ന് വിശദമാക്ക്. ഞാന്‍ എഴുതാത്ത ഒരു കാര്യം വിശമാക്കാന്‍ എനിക്കാകില്ല.
- 30 October 2011 04:56
- kaalidaasan said...
- >>>>>>>>>അല്ലെങ്കില്‍ താന്കള് മനപ്പൂര്‍വ്വം എനിക്ക് നേരെ എറിഞ്ഞ താങ്കളുടെ "മതേതര ചൂണ്ട". രണ്ടായാലും ഒന്നേ പറയാനുള്ളൂ "ഈ ഓലപ്പാമ്പ് ഇങ്ങോട്ട് ഇടേണ്ട". ഏതു ഭാകതുനിന്നു വന്നാലും ശരി വര്‍ഗീയ, മത തീവ്രവാദകൊമാരങ്ങല്‍ക്കെതിരെ ഞങ്ങള്‍ പട പൊരുതുക തന്നെ ചെയ്യും.<<<< ഞാന്‍ ഒരു ചൂണ്ടയും താങ്കളുടെ നേരെ എറിഞ്ഞിട്ടില്ല. വിമോചന സമരം എന്ന വാക്കുപോലും ഞാന്‍ ഉപയോഗിച്ചില്ല.. നിര്‍മ്മല്‍ മാധവന് എന്ന വിദ്യാര്‍ത്ഥിയുടെ പ്രശ്നത്തില്‍ വിദ്യാര്‍ത്ഥികളുടെ നേരെ ഒരു പോലീസ്കാരന് വെടിവയ്ക്കുന്നതരത്തില് വരെ അന്തരീക്ഷം വഷളായി. നിയമസ്ഭയില്‍ വരെ അതിന്റെ പേരില്‍ കയ്യാങ്കളി ഉണ്ടായി. അത് മത വര്‍ഗ്ഗീയ തീവ്രവാദമൊന്നുമല്ലായിരുന്നു. അതു നടക്കാമെങ്കില്‍ മത വര്‍ഗ്ഗീയ ശക്തികള്‍ക്കും പ്രശ്നമുണ്ടാക്കാം. ഒരു കോളേജദ്ധ്യാപകന്റെ കിഅ വരെ കേരളത്തില്‍ വെട്ടി എടുക്കപ്പെട്ടു. മദനി എന്ന ഒരു എക്സ് തീവ്രവാദി ഇപ്പോളും ജയിലിലാണ്. ഇതൊക്കെ കേരളത്തില്‍ നടന്ന സംഭവങ്ങളാണ്. ഓലപ്പാമ്പുകളല്ല. യഥാര്‍ത്ഥ പാമ്പുകളാണ്. ഇതൊനൊക്കെ എതിരെ പട പൊരുതും എന്നു പറയുമ്പോഴും ഇതൊക്കെ നടക്കുന്നു. അപ്പോള്‍ അതിന്റെ അര്‍ത്തം പട വെറും ഓലപ്പാമ്പാണെന്നാണ്. പ്രശ്നമുണ്ടാക്കണമെന്നു വിചരിച്ചാല്‍ ആര്‍ക്കും പ്രശ്നമുണ്ടാക്കാം. എവിടെയും. വിവേകമുള്ള ഒരു സമൂഹവും അധികാരികളും പ്രശ്നമുണ്ടാക്കുന്നത് ഒഴിവാക്കാന്‍ നോക്കുകയാണു ചെയ്യുക. 1959 നു ശേഷം സഖാവ് ഇ എം എസ് 1967 ല്‍ വീണ്ടും അധികാരത്തില്‍ വന്നു. പക്ഷെ 1959 ല്‍ നടപ്പാക്കാന്‍ ശ്രമിച്ച വിവാദമായ ഒരു നിയമവും നടപ്പാക്കാന്‍ ശ്രമിച്ചില്ല. അതിന്റെ കാരണം താങ്കളിപ്പോള്‍ പറയുന്ന ഓലപ്പാമ്പിനെ പേടിച്ചു എന്നു തന്നെയായിരുന്നു.
- 30 October 2011 05:36
- kaalidaasan said...
- >>>>>>>>>സ്വാശ്രയ വിഷയത്തില്‍ സമരം ചെയ്യുന്നതും അടി വാങ്ങുന്നതും ഒരു പ്രത്യേക സമുദായതിന്നു വേണ്ടിയോ അവരുടെ കുടുംബത്തിന്നോ വേണ്ടിയല്ല എന്ന് ഓര്‍മിപ്പിക്കുന്നു. ഇത് അവസനിചിട്ടുമില്ല ഇനിയും തുടരും.<<<< തുടരുന്നതൊക്കെ നല്ല കാര്യം. ഞാന്‍ പറഞ്ഞത്, ഈ സമരം ചെയ്ത സി പി എം എന്ന പാര്‍ട്ടി അത് നിറുത്തിയതിനേക്കുറിച്ചാണ്. ആ പാര്‍ട്ടിയുടെ മന്ത്രി സ്വാശ്രയക്കാരുടെ ആവശ്യങ്ങള്‍ക്കു മുമ്പില്‍ തല കുനിച്ചതിനേക്കുറിച്ചാണ്.
- 30 October 2011 05:41
- kaalidaasan said...
- >>>>>>>>>ഇതിന്റെ കാരണം തൊട്ടു മുകളില്‍ എഴുതിയ വരികളില്‍ ഉണ്ട്. ഇവിടേയും മുഴച്ചു കാണുന്നത് ഡോക്ടറുടെ "മതേതര" മുഖമാനെല്ലോ..!.<<<< ഇന്‍ഡ്യയുടെ സുപ്രീം കോടതി ഭരണഘടനാപരമായി നിലനല്പ്പില്ലെന്നു പറഞ്ഞാണാ നിയമം റദ്ദാക്കിയത്. അതിനിടക്ക് താങ്കളെന്തിനാണു മതേതരം മുഖമന്വേഷിക്കുന്നത്. അന്വേഷിക്കുന്നെങ്കില്‍ സുപ്രീം കോടതിയുടെ മുഖം അന്വേഷിക്ക്. മതേതരം എന്ന വാക്കിനു താങ്കള്‍ കരുതുമ്പോലെ മത വിരുദ്ധ മുഖം ഞാന്‍ കാണുന്നില്ല. നിയമം വ്യാഖ്യാനിക്കുന്ന സുപ്രീം കോടതി പറഞ്ഞാല്‍ അത് ഞാനും താങ്കളും അംഗീകരിക്കേണ്ടി വരും. അവിടെ മതേതര പ്രശ്നം ഒന്നും വരുന്നില്ല.നിയമ പ്രശ്നം മാത്രമേ ഉള്ളു. സ്വാശ്രയ കോളേജുകള്‍ കേരളത്തിലെ ക്രിസ്ത്യാനികളും. ഹിന്ദുക്കളും, മുസ്ലിങ്ങളും നടത്തുന്നുണ്ട്.
- 30 October 2011 06:14
- kaalidaasan said...
- >>>>>>>>>ഈ മറുപടിക്ക് THE GREATEST NONSENSE OF THIS CENTURY എന്നേ വിശേഷിപ്പിക്കാവു. ഇതിനെ മറികടക്കാന്‍ താങ്കളുടെ ഒരു കണക്കിനും ഇനി കഴിയാന്‍ പോകുന്നില്ല. പ്രവാസിയായിരുന്ന താങ്കളുടെ ഈയൊരു ഉത്തരം മാത്രം പോരെ പ്രവാസി കാര്യങ്ങളില്‍ താങ്കളുടെ അറിവിനെ അളക്കാന്‍.<<<< ഞാന്‍ എന്റെ കണക്ക് വളരെ വ്യക്തമായി ആര്‍ക്കും മനസിലാകുന്ന ഭാഷയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ജീവിക്കുന്ന മലയാളികള്‍ സമ്പാദിക്കുന്ന പണത്തിന്റെ നാലിലൊന്നേ പ്രവാസികള്‍ സമ്പാദിക്കുന്നുള്ളു. കേരളത്തിലെ മലയാളികള്‍ കേരളത്തിന്റെ സമ്പദവ്യവസ്ഥക്കു നല്കുന്ന സംഭവാനയില് കൂടുതലൊന്നും പ്രവാസികള്‍ നല്‍കുന്നില്ല. അതിലെ വളരെ ചെറിയ ഒരംശം മാത്രമേ ബാങ്കുകളില്‍ നിക്ഷേപമായും ഉള്ളൂ. മഹഭൂരിപക്ഷവും പ്രവാസികള്‍ വീടു വയ്ക്കാനും മക്കളെ പഠിപ്പിക്കാനും, കല്യാണം കഴിച്ചയക്കാനും, സ്ഥലം വങ്ങാനും നിത്യ ചെലവിനുമായി വേണ്ടിയാണുപയോഗിക്കുന്നത്. അല്ല എന്ന് തെളിയിക്കാന്‍ പറ്റുമെങ്കില്‍ താങ്കള്‍ തെളിയിക്ക്. പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജു നല്കി സന്തോഷിപ്പിക്കാനും വേണ്ടി അവര്‍ കേരളത്തില്‍ ജീവിക്കുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു സേവനവും നല്‍കുന്നില്ല.
- 30 October 2011 06:26
- kaalidaasan said...
- >>>>>>>>>സങ്കുചിത സാമുദായിക വര്‍ഗീയ താല്പര്യങ്ങള് ക്ക് പുറത്തു ഒരിക്കലും ചിന്തിക്കാന്‍ തെയ്യാര്‍ അല്ലാത്ത ഇവരുടെ പിന്തുണ കാളിദാസന് കിട്ടുന്നു എന്നത് തന്നെ , കാളിദാസന്റെ നിലപാടുകളില്‍ ചില അവ്യക്തത കാരണമാണ് . <<<< മനോജ്, കാളിദാസന്റെ നിലപാടില്‍ യാതൊരു അവ്യക്തതയുമില്ല.രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നതിനെ നിയമപരമായി നേരിടണം എന്ന അഭിപ്രായത്തോടാണെതിര്പ്പ്. അത് വേണം എന്ന രീതിയല്‍ ഇവിടെ ചില കണക്കുകളൊക്കെ അവതരിപ്പിച്ചത് വാസുവാണ്. രവിചന്ദ്രന്‍ വാസു എഴുതിയതിനെല്ലാം പൂര്‍ണ്ണ പിന്തുണയും കൊടുത്തു. മതവിഭാഗങ്ങള്‍ തമ്മിലുള്ള വിദ്വേഷവും സംശയങ്ങളും അവസാനിപ്പിക്കാന്‍ എല്ലാ വിഭാഗങ്ങളും TFR 2 ആക്കി നിലനിറുത്തണമെന്ന നിര്‍ദ്ദേശം ഇവിടെ വച്ചതും വാസുവാണ്. എന്റെ നിലപാടു വിശദീകരിക്കാന്‍ ഞാന്‍ ചില വാദങ്ങള്‍ നിരത്തി. വര്‍ഗ്ഗീയ താല്‍പ്പര്യക്കാര്‍ അതിനെ പിന്തുണക്കുന്നു എന്നതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. മറ്റ് രാജ്യങ്ങളിലെ TFR ഉദ്ധരിച്ച് താങ്കളും ചിലതൊക്കെ എഴുതിയപ്പോള്‍, കേരളത്തിലെ എത്രയാണെന്നു ഞാന്‍ ചോദിച്ചിരുന്നു. പക്ഷെ താങ്കള്‍ പ്രതികരിച്ചു കണ്ടില്ല. സ്ത്രീകളം പുരുഷന്മാരും ഏകദേശം തുല്യമായ ഒരു സമൂഹത്തില്‍ സുസ്ഥിര വളര്‍ച്ചക്ക് വേണ്ട replacement TFR 2 തന്നെയാണ്. അത് ഞാന്‍ പറഞ്ഞതിനു രവിചന്ദ്രന്‍ ഇപ്പോളുമെന്നെ കളിയാക്കുകയാണ്. ജനസംഖ്യ വിദഗ്ദ്ധര്‍ പറയുന്നതിതാണ്. http://www.indexmundi.com/g/r.aspx?v=31 A rate of two children per woman is considered the replacement rate for a population, resulting in relative stability in terms of total numbers. Rates above two children indicate populations growing in size and whose median age is declining. പുരുഷന്മാര് കൂടുതുള്ള വികസിത രാജ്യങ്ങള്‍ക്ക് വേണ്ട replacement TFR ആയ 2.1 എടുത്തു നിരത്തിയാണത് ചെയ്യുന്നതും. 2.1 എന്നത് ഒരിക്കലും മാറാന്‍ പാടില്ലാത്ത എന്തോ ദൈവിക നിയമം പോലെയാണദ്ദേഹം ശഠിക്കുന്നതും. സ്ത്രീകള്‍ കൂടുതലുള്ള കേരളത്തില്‍ 2 ഓ അതില്‍ കുറവോ മതി replacement TFR ആയിട്ട്. ഇപ്പോളത് 1.7 ആണ്. അതുകൊണ്ട് ഇതു പോലെ ഭീതി പരത്തേണ്ട യാതൊരു അടിയന്തര സാഹചര്യവും കേരളത്തിലില്ല. തങ്ങള്‍ പറയുന്നത് ശരിയാണെന്നു സ്ഥാപിക്കാന്‍ വിദഗ്ദ്ധര്‍ TFR കണക്കാക്കുന്ന രീതിയെ വരെ വാസുവും രവിചന്ദ്രനും ചോദ്യം ചെയ്യുന്നു. കേരളത്തിനു പുറത്തുള്ള കണക്ക് വാസുവിനു വിശ്വസിക്കാന്‍ പറ്റുന്നില്ല ചൈനയിലെ കണക്ക് രവിചന്ദ്രനും വിശ്വസിക്കാന്‍ പറ്റുന്നില്ല. യാതൊരു തരത്തിലുള്ള ജനനനിയന്ത്രണവും ക്രൈസ്തവ സഭ അനുകൂലിക്കുന്നില്ല. ജനനനിയന്ത്രണം വേണം എന്നാണെന്റെ നിലപാട്. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണ്ട എന്നും. എന്നിട്ടും എന്റെ മതേതര മുഖം മൂടിയാണു പലരും ചികഞ്ഞു നോക്കുന്നത്. രവിചന്ദ്രന്‍ എഴുതിയഅതേസമയം നിര്‍ണ്ണായക സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്ക് നിലനിറുത്താനും ഇസ്ളാം ശ്രദ്ധിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അവിടങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്, എന്നപോലെ, കേരളത്തിലെ മുസ്ലിങ്ങളൊന്നാകെ കേരളത്തില്‍ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു, എന്നൊക്കെ ഞാന്‍ എഴുതിയാലായിരിക്കും എനിക്ക് മതേതരമുഖം ചാര്‍ത്തി കിട്ടുക. പക്ഷെ ആ സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട. രണ്ട് കുട്ടികളുണ്ടായപ്പോള്‍ ജനനനിയന്ത്രണം ഏര്‍പ്പെടുത്തി, കേരളീയ പൊതു സമൂഹത്തോട് ചേര്‍ന്നു നില്ക്കുന്ന ഉത്പദിഷ്ണുക്കളായ മുസ്ലിങ്ങളോടും, ജനനനിയന്ത്രണത്തിന്റെ ല്‍ ഹിക്മത്തുകളൊന്നും പഠിക്കാതെ ഇണചേര്‍ന്നു പോയതുകൊണ്ട്, രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായിപ്പോയ സാധുക്കളായ മുസ്ലിങ്ങളോടും ചെയ്യുന്ന അനീതിയായിരിക്കുമത്. മലപ്പുറം ജില്ലയിലെ ഓണം കേറാമൂലയില്‍ കാണുന്ന ഒറ്റപ്പെട്ട ഒരു പ്രതിഭാസം കേരള മുസ്ലിങ്ങളുടെ മുഴുവനുമുള്ള പൊതു ബോധമാണെന്നു വിലയിരുത്താന്‍ മാത്രം ആന്ധ്യം എന്റെ മനസിനെ ബാധിച്ചിട്ടില്ല. ഇത് വര്‍ഗ്ഗീയ വദികളുടെ കയടി നേടാനാണെനു മാത്രം ദുര്വ്യാഖ്യാനിക്കരുതെന്ന അപേക്ഷയുണ്ട്. മുസ്ലിം വര്‍ഗ്ഗീയ വാദികളേക്കുറിച്ചൊക്കെ ഞാന്‍ എഴുതുന്നത് ബ്ളോഗിലെ ഭൂരിഭാഗം പേര്‍ക്കും അറിവുള്ള കാര്യമാണ്. അതിന്റെ ഒക്കെ ചൊരുക്കാണ്, ബഷീറിന്റെ വാക്കുകളിലുള്ളത്.
- 30 October 2011 09:59
- kaalidaasan said...
- >>>>>>>>>TFR 2 മതിയെന്ന് തെളിയിക്കുന്ന ഒരു പുസ്തകം എഴുതാന്‍ ഞാന്‍ അങ്ങയെനിര്ബന്ധിക്കില്ല.കാരണം അത് misinformation ആണ്. അത് സമൂഹത്തന് ഗുണകരമല്ല. <<<< ഇത് misinformation അല്ല. Information ആണ്. ഇപ്പോള്‍ information ലഭിക്കാനുള്ള സ്രോദസാണ്, ഇന്റര്‍നെറ്റ്. അതില്‍ നിന്നും വീണ്ടും പകര്‍ത്തുന്നു. http://www.indexmundi.com/g/r.aspx?v=31 A rate of two children per woman is considered the replacement rate for a population, resulting in relative stability in terms of total numbers. Rates above two children indicate populations growing in size and whose median age is declining. http://users.rcn.com/jkimball.ma.ultranet/BiologyPages/P/Populations.html Total Fertility Rate (TFR) The total fertility rate is the average number of children that each woman will have during her lifetime. The TFR is an average because, of course, some women will have more, some fewer, and some no children at all. Theoretically, when the TFR = 2, each pair of parents just replaces itself. Actually it takes a TFR of 2.1 or 2.2 to replace each generation — this number is called the replacement rate — because some children will die before they grow up to have their own two children. In countries with low life expectancies, the replacement rate is even higher (2.2–3). http://www.ncbi.nlm.nih.gov/pubmed/7834459 Replacement level fertility is the level of fertility at which a population exactly replaces itself from one generation to the next. In developed countries, replacement level fertility can be taken as requiring an average of 2.1 children per woman. In countries with high infant and child mortality rates, however, the average number of births may need to be much higher. Replacement level fertility is not associated with an unique set of age-specific birth rates. When a country reaches replacement level fertility, other conditions must be met for zero population growth to also be attained. Replacement level fertility will lead to zero population growth only if mortality rates remain constant and migration has no effect. The momentum of past and current demographic trends may also take several generations to work itself out. A change to replacement level fertility therefore leads to zero population growth only in the long run. കുട്ടികള്‍ ചെറുപ്പത്തിലേ മരിച്ചു പോകാത്ത ഒരു സമൂഹത്തിലെ replacement TFR 2 തന്നെ ആണ്. സ്ത്രീകള്‍ കുറവുള്ള സമൂഹത്തില്‍ അല്‍പ്പം കൂടി കൂടുതല്‍ വേണം. കുട്ടികള്‍ കൂടൂതലായി മരിക്കുന്ന മൂന്നാം ലോകരാജ്യങ്ങളില്‍ അതിലും കൂടുതല്‍ വേണം. മറ്റ് മൂന്നാം ലോക രാജ്യങ്ങള്‍ക്കോ വികസിത രാജ്യങ്ങള്‍ക്കോ വേണ്ട replacement TFR അല്ല കേരളത്തിനു വേണ്ടത്. കേരളത്തിലെ TFR 1.7 ആണ്. അത് replacement TFR നേക്കാളും വളരെ തഴെയാണ്.
- 30 October 2011 10:20
- കഴിയില്ല ..അത്ര തന്നെ !!
- 30 October 2011 10:30
- kaalidaasan said...
- <>>>തെറ്റ് ആര്‍ക്കും സംഭവിക്കാം. എനിക്കും താങ്കള്‍ക്കും. പക്ഷെ താങ്കളത് മനസ്സിലാക്കാന്‍ തയ്യാറല്ല. <<< ഞാന്‍ എഴുതിയ അബദ്ധം മനസിലായപ്പോള്‍ ഞാനത് അംഗീകരിച്ചു. അതു വീണ്ടും വീണ്ടും കുത്തിപ്പൊക്കുന്നത് മന്യതയുടെ ലക്ഷണമല്ല. താങ്കള്‍ അത് ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ എഴുതിയ മറുപടി ഇതായിരുന്നു. >>>>പക്ഷെ അതപ്പോഴും ദേശീയപൊതുശരാശരിയേക്കാള് ഉയരത്തിലാണ്. May be Mr. Kalidasan mistook percentage of Muslims in total population(2011) as their population growth rate, I am not sure.<<<<< Yes Mr. Ravichandran, You are right. It was a mistake. The news paper report I relied was misleading. The point is the Muslim growth rate is slowing in India. It was around 35 % during 1981 to 1991 period. It came down to 29% during 1991 to 2001 period. Census web site doe snot show the figures for 2001. 21 October 2011 00:41 പിന്നെ താങ്കള്‍ എല്ലാറ്റിന്റെയും അവസാന വാക്കൊന്നുമല്ല.
- 30 October 2011 10:37
- kaalidaasan said...
- <>>>ചര്‍ച്ച പുരോഗമിക്കുന്നതനുസരിച്ചാണ് താങ്കള്‍ ഇതൊക്ക ബ്രൗസ് ചെയ്യുന്നത് വിഷയബോധമുളളവര്ക്ക് പെട്ടെന്ന് പിടികിട്ടും. <<< പിടികിട്ടിക്കോട്ടെ. ഇതൊക്കെ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ പഠിച്ചിട്ടുണ്ട് എന്ന് ഒരിക്കലും അവകാശപ്പെടിട്ടില്ല. ഇപ്പോഴും അവകാശപ്പെടുന്നില്ല. ചര്‍ച്ചക്ക് ആവശ്യമായവ ഞാന്‍ ബ്രൌസ് ചെയ്ത് കണ്ടുപിടിക്കുന്നു. ഉപയോഗിക്കുന്നു. ഞാന്‍ താങ്കളേപ്പോലെയോ വാസുവിനേപ്പോലെയോ ജനസംഖ്യ വിദഗ്ദ്ധനല്ല. അതേക്കുറിച്ച് എങ്ങും പഠിച്ചിട്ടില്ല. ഗവേഷണം നടത്തിയിട്ടുമില്ല. ഞാന്‍ സ്കൂളിലും കോളേജിലും പഠിച്ചപ്പോള്‍ ജ്യോത്സ്യം പഠിക്കാത്തതുകൊണ്ട്, 2011 ലെ ജനസംഖ്യയേക്കുറിച്ചും TFR നേക്കുറിച്ചും ഗണിച്ചു പറയാനുള്ള കഴിവു നേടിയില്ല. അതുകൊണ്ട് ഇപ്പോള്‍ അവയേക്കുറിച്ച് ബ്രൌസ് ചെയ്ത് കണ്ടുപിടിക്കേണ്ടി വരുന്നു. എന്നേപ്പോലുള്ളവര്‍ക്ക് ബ്രൌസ് ചെയ്യാന്‍ വേണ്ടി തന്നെയാണ്, ഇന്‍ഡ്യയിലെ സെന്‍സസ് വകുപ്പ് ഇതൊക്കെ വെബ് സൈറ്റില്‍ എഴുതി വച്ചിരിക്കുന്നതും. അതുകൊണ്ട് താങ്കളുടെ ആക്ഷേപത്തില്‍ എനിക്ക് യാതൊരു നാണക്കേടും തോന്നുന്നില്ല.
- 30 October 2011 11:07
- kaalidaasan said...
- <>>>അതായത് നൂറു കുടുംബത്തില്‍ ഒരു കുടുംബത്തില്‍ മോന്നമത്തെ കുട്ടി പിറന്നാല്‍ ഇത് സ്വാഭാവികമായി നികതപ്പെടും .<<< അപ്പോള്‍ നൂറു കുടുംബങ്ങളിലെ ഒരു കുടംബത്തില്‍ എങ്കിലും മൂന്നാമത്തെ കുട്ടി പിറന്നാലെ സ്വഭാവികമായി ഇത് നികത്തപ്പെടൂ. ഒരു കുടുംബത്തിലെങ്കിലും മൂന്നു കുട്ടികള്‍ വേണം. അതേ ഞാനും പറഞ്ഞുള്ളു. നമോവാകം.
- 30 October 2011 11:11
- kaalidaasan said...
- <>>>TFR രണ്ടു ആക്കണം എങ്കില്‍ വളരെ കുറച്ചു കുടംബങ്ങളില്‍ മൂന്നാമത്തെ കുട്ടി പിറന്നെ പറ്റൂ എന്നതൊക്കെ അടിസ്ഥാന ഗണിതമാണ് .. !! ഇതൊക്കെ കൊച്ചു കുട്ടികള്‍ പോലും മനസ്സിലാക്കും എന്നാണ് കരുതിയത് ഹ ഹ !! പക്ഷെ അതിനു വേണ്ടു മൂന്നു കുടികള്‍ വേണം എന്ന് പ്രഖോഭം സംഖടിപ്പിക്കേണ്ട ആനശ്യമില്ല . സ്വഭാവികമായി തന്നെ നൂറു കുടുംബത്തില്‍ ഒരു കുടുംബത്തില്‍ അത് സംഭവിക്കും.. .<<< അടിസ്ഥാനഗണിതമായാലും അടിസ്ഥാനമില്ലാത്ത ഗണിതമായാലും, മുന്നു കുട്ടികള്‍ ഒരു കുടുംബത്തിലെങ്കിലും ഉണ്ടായാലേ താങ്കളുടെ അവകാശവാദം നിലനില്ക്കു. കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്നു താങ്കളിപ്പോള്‍ പറയുന്ന കാര്യം പക്ഷെ താങ്കളിതു വരെ സമ്മതിച്ചിരുന്നില്ല. പ്രക്ഷോഭം സങ്കടിപ്പിക്കുന്ന കാര്യമൊക്കെ അവിടെ നില്ക്കട്ടെ വാസു. താങ്കള്‍ പറഞ്ഞ replacement TFR നിലനിര്‍ത്തണമെങ്കില്‍ സ്വാഭാവികമായോ അസ്വാഭവികമായോ ഒരു കുടുംബത്തിലെങ്കിലും മൂന്നു കുട്ടികള്‍ വേണ്ടി വരും. കൂടുതല്‍ പറയാനില്ല.
- 30 October 2011 11:21
- kaalidaasan said...
- >>>>POINT 3 ഇല് താങ്കളുടെ നിലപാട് വ്യക്തമല്ല. സാമുദായികമായി ജനന്നിയന്ത്രണത്തെ എതിര്‍ക്കുന്നവരെ എതിര്‍ക്കേണ്ട എന്ന് താങ്കള്‍ പറയുന്നു എന്ന് കരുതിയാണ് സങ്കുചിത മത വാദികള്‍ താങ്കളെ പിന്തുണക്കുന്നത് .ഈ കാര്യത്തിലെ താങ്കളുടെ നിലപാട് ലളിതമായി വ്യക്തമാക്കു<<< ഞാന്‍ ജനന നിയന്ത്രണത്തെ അനുകൂലിക്കുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണ്ട എന്നാണെന്റെ അഭിപ്രായം. ഇതില്‍ നിന്നും താങ്കള്‍ എന്താണു മനസിലാക്കിയത്? ഈ അഭിപ്രായം ഈ പോസ്റ്റില്‍ ഞാന്‍ പല പ്രാവശ്യം വ്യക്തമാക്കിയിട്ടും ഉണ്ട്. ഒരു സങ്കുചിത മതവാദിയും എന്നെ പിന്തുണച്ചു എന്ന് ഞാന്‍ കരുതുന്നില്ല.
- 31 October 2011 01:30
- kaalidaasan said...
- >>>>കേരളത്തിന്റെ ideal total fertility rate 2 ആണോ 2 .05 ആണോ 2 .1 ആണോ എന്നുള്ള വിവാദം . ജനന നിയന്ത്രണത്തെ തന്നെ എതിര്‍ക്കുന്ന ശക്തരായ മത സങ്കുചിത ശക്തികളെ എതിര്‍ക്കുന്ന ഒരു ചര്‍ച്ചയില്‍ , ideal total fertility rate എത്രയെന്ന കീറിമുറിച്ചുള്ള ചര്‍ച്ചയ്ക്കു ഒരു പ്രസക്തിയുമില്ല. ജനന നിയന്ത്രണത്തെ അനുകൂലിക്കുനവര്ക്കിടയില് ഉള്ള അനാവശ്യമായ ഈ വിവാദം ജനന നിയന്ത്രണത്തെ തന്നെ എതിര്‍ക്കുന്നവര്‍ ആഖോഷിക്കുന്നത് താങ്കള്‍ തന്നെ ഈ ചര്‍ച്ചയില്‍ കണ്ടിടിട്ടും താങ്കള്‍ പ്രസക്തമല്ലാത്ത ഈ ഇഷ്യൂ വിടാതെ പിന്തുടരുന്നു എന്നത് ഖേദകരമാണ്. <<< മനോജ്, ഇവിടെ ചര്‍ച്ച ചെയ്ത വിഷയം രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്ന മാതാപിതാക്കളെ ശിക്ഷിക്കണമോ എന്നതാണ്. ശിക്ഷിക്കണമെന്നു ചിലര്‍ വാദിച്ചു. ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നതുകൊണ്ട് ശിക്ഷ വേണമെന്നാണ്, ചിലര്‍ വാദിച്ചത്. അതിന്റെ ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് TFR പോലുള്ള സൂചകങ്ങളുടെ വെളിച്ചത്തിലാണ്. അതുകൊണ്ട് ideal total fertility rate എത്രയെന്ന ചര്‍ച്ച തികച്ചും പ്രസക്തമാണ്, എന്നു തനെയാണെന്റെ അഭിപ്രായം. ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ട നിയമത്തിനുകേരളത്തില് പ്രസക്തിയില്ല എന്നു വിദഗ്ദ്ധര്‍ പറയുന്നു. അതൊക്കെTFR പോലുള്ള സൂചകങ്ങളുടെ വെളിച്ചത്തിലാണ്. അപ്പോള്‍ ഈ രണ്ട് വിദഗ്ദ്ധരേ ലോകത്തുള്ളോഎന്നൊക്കെയാണൊരാള് ചോദിച്ചത്. വേരൊരാള്‍ ഇത് TFR കണക്കാക്കുന്ന രീതിയിലെ പാളിച്ചകളാണു വിവരിച്ചത്. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ വിദഗ്ദ്ധാഭിപ്രായത്തെ വരെ ചോദ്യം ചെയ്തപ്പോള്‍ ചര്‍ച്ച നീണ്ടുപോയി. ജനനനിയന്ത്രണത്തെ എതിര്‍ക്കുന്നവര്‍ ആഘോഷിക്കുന്നു എന്നു കരുതി, ഇതുപോലെയുള അശാസ്ത്രീയ നിലപാടുകളെ എനിക്ക് അംഗീകരിക്കാന്‍ ആകുന്നില്ല. അതുകൊണ്ട് ഞാന്‍ എനിക്ക് പറയാനുള്ളത് പറഞ്ഞു. ഒരു സംവാദം കൊണ്ട് ഉദ്ദേശിക്കുന്നത് അതൊക്കെയല്ലേ. ഞാന്‍ പറഞ്ഞതും മറ്റുള്ളവര്‍ പറഞ്ഞതും വായനക്കാര്‍ വായിക്കട്ടെ. എന്നിട്ട് സ്വന്തമായ നിഗമനത്തില്‍ എത്തട്ടെ. ബ്രൌസ് ചെയ്ത് കണ്ടുപിടികേണ്ടവര് അങ്ങനെയും കണ്ടു പിടിക്കട്ടെ. എന്‍ എം ഹുസൈന് എന്നേപ്പറ്റിയൊക്കെ അക്ഷേപിച്ചത്ഇന്റര്നെറ്റിലെ പൊട്ടും പൊടിയും തപ്പി എടുക്കുന്നുഎന്നാണ്. ഇപ്പോ രവിചന്ദ്രനം അതേ ആക്ഷേപം ഉന്നയിയിക്കുന്നു. എനിക്ക് പരാതിയില്ല. ഞാന്‍ കാര്യങ്ങള്‍ അറിയാന്‍ കുറെ വര്‍ഷങ്ങളായി ഇന്റര്‍നെറ്റു തന്നെയാണുപയോഗിക്കുന്നത്. അതില്‍ എനിക്ക് യാതൊരു നാണക്കേടും തോന്നുന്നില്ല. ജനന നിയന്ത്രണത്തെ എതിര്‍ക്കാന്‍ മത സങ്കുചിത ശക്തികള്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്. അവര്‍ എതിര്‍ക്കുന്നതുകൊണ്ട് ഈ നിര്‍ദ്ദേശത്തെ അനുകൂലിക്കണം എന്ന് ഞാന്‍ കരുതുന്നില്ല. ഭ്രൂണഹത്യയെ മത ശക്തികള്‍ എതിര്‍ക്കുന്നതുകൊണ്ട് അനുകൂലിക്കാന്‍ എനിക്കാകില്ല. തമാശക്ക് ഗര്‍ഭം ധരിച്ച് ഭ്രൂണഹത്യ നടത്തുന്നതിനെ ഞാന്‍ ആനുകൂലിക്കില്ല. ഇതെന്റെ കാഴ്ച്ചപ്പാടാണ്. ഇതൊക്കെ മത ശക്തികളുടെ കാഴ്ച്ചപ്പാടുകളുമായി കൂട്ടുക്കെണ്ടേണ്ടവര്ക്ക് അങ്ങനെ ആകാം. കൊല്ലരുത് എന്നത് ക്രിസ്ത്യാനികളുടേയും യഹൂദരുടെയും നിയമമാണ്. കൊല്ലരുത് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് ക്രിസ്ത്യാനികളുടെ നിലപാടിനെ അനുകൂലിക്കുന്നതാണെന്ന് വ്യാഖ്യാനിക്കേണ്ടവര്‍ക്ക് വ്യാഖ്യാനിക്കാം. യതൊരു വിരോധവുമില്ല. മതവിശ്വാസികളെ എല്ലാറ്റിലും എതിര്‍ക്കണമെന്ന വൃതമൊന്നും ഞാന്‍ എടുത്തിട്ടില്ല.
- 31 October 2011 02:36
- kaalidaasan said...
- >>>>ഞാന്‍ ചോദിക്കുന്നു: ഇവിടെ ക്ഷേമപ്രവര്ത്ത്നത്തിനായി പ്രതിശീര്ഷമ വരുമാനം കൂടുതലുള്ളവരുടെ മേല്‍ ഒരു സ്പെഷ്യല്‍ നികുതി ഏര്പ്പെുടുത്തിയാല് മതി എന്ന നിര്‍ദ്ദേശം എന്താണര്ത്ഥടമാക്കുന്നത്? വിഷധമാക്കിയാലും.. താന്കള് പറയുന്നു >>>ഞാന്‍ എഴുതാത്ത ഒരു കാര്യം വിശമാക്കാന്‍ എനിക്കാകില്ല. 30 October 2011 04:56<<< താങ്കള്ക്കുാ ഇനിയും നിഷേധിക്കാം....ഞാന്‍ ഇത് മാന്യ വായനക്കാര്‍ക്ക് വിടുന്നു.<<<< വായനക്കാര്‍ക്ക് ആര്‍ക്കു വേണമെങ്കിലും എടുക്കാം.പ്രതിശീര്ഷമ വരുമാനം കൂടുതലുള്ളവരുടെ മേല്‍ ഒരു സ്പെഷ്യല്‍ നികുതി ഏര്പ്പെുടുത്തിയാല് മതി എന്ന്ഞാന്‍ എവിടെയെങ്കിലുമെഴുതിയിട്ടുണ്ട് എന്ന് ഏതെങ്കിലും വയനക്കാരന് പറഞ്ഞാല്‍ ഞാന്‍ വിശദീകരിക്കാം.
- 31 October 2011 11:53
- kaalidaasan said...
- >>>>1959ല്‍ സര്ക്കാ്രിനു എന്തു സംഭവിച്ചു എന്നും, ഇതിനു പ്രധാന ചുക്കാന്‍ പിടിച്ചത് ആരെന്നും വിഷദമായി വിലയിരുത്തിയാല്‍ താങ്കള്‍ 1959 എന്തിന്നു ഇങ്ങോട്ട് കൊണ്ട് വന്നു എന്ന് ഏവര്‍ക്കും വ്യക്തമാവും..<<<< സര്‍ക്കാരിനെന്തു സംഭവിച്ചു എന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. കേരളത്തിലെ തെരുവികളില്‍ എന്തു സംഭവിച്ചു എന്നാണു ഞാന്‍ പറഞ്ഞത്. അതുപോലെ ഒന്ന് ആവര്‍ത്തിക്കുന്നതില്‍ എനിക്ക് വിഷമമുണ്ട്.
- 31 October 2011 11:56
- kaalidaasan said...
- >>>>പോലീസുകാരെന്റെ കാര്യം വിട്ടുകള. നിര്മ്ല് മാധവന് ഇപ്പോള്‍ എവിടെ എത്തി എന്ന് നോക്കു. പോലീസും തനിയെ ഇവിടെ എത്തിക്കോളും. ഒരു രാത്രികൊണ്ടോന്നും ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.<<<< സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം ലഭിക്കാന്‍ യോഗ്യതയില്ലാത്ത ഒരു വിദ്യാര്‍ത്തിയെ പിന്വതിലിലൂടെ പ്രവേശിച്ചപ്പോളാണു പ്രശ്നമുണ്ടായത്. വിവേകമില്ലാത്ത അധികാരികളുടേ പിടിപ്പുകേടാണാ പ്രശ്നം ഉണ്ടാക്കിയത്. അത് എവിടെ എത്തിയാലും സര്‍ക്കാരിന്റെ അശ്രദ്ധമായ ഒരു നീക്കം വിദ്യാര്‍ത്ഥികളുടേ നേരെ വെടി വയ്പ്പു നടത്തുന്നതിലേക്ക് വരെ ചെന്നെത്തി.
- 31 October 2011 12:01
- kaalidaasan said...
- >>>>ഹ ഹ ഹ.....ഇപ്പോള്‍ വീണ്ടും പൂച്ച പുറത്തു ചാടിയെല്ലോ മതെതരാ...!!!!!<<<< ഏത് പൂച്ച പുറത്ത് ചാടി എന്നാണു മത വിരുദ്ധാ താങ്കള്‍ പറയുന്നത്. താങ്കളേപ്പോലുള്ള വികല മനസുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വിമോചന സമരം എന്നു കേള്ക്കുമ്പോഴേക്കം ക്രിസ്തു മതം മാത്രം മനസിലേക്കോടി വരുന്ന ഒരു പ്രത്യേക തരം രോഗം. അതിന്റെ കാരണം പ്ളേഗു പരത്തുന്ന ഒരെലി മനസില്‍ കയറിക്കൂടിയിരിക്കുന്നതുകൊണ്ടാണ്. വിമോചന സമരത്തില്‍ പങ്കെടുത്തത് കേരളത്തിലെ എല്ലാ മത വിഭാഗങ്ങളും കൂടിച്ചേര്‍ന്നാണ്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഹിന്ദുക്കളും. നായന്മാരുടെ നേതവായിരുന്ന മന്നത്ത് പദ്മനാഭന് അതിന്റെ മുന്നണിപ്പോരാളിയായിരുന്നു. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്ട്ടിയാണത് നയിച്ചത്. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടേയും പാര്‍ട്ടിയായ കോണ്‍ഗ്രസ് പാര്‍ട്ടി. ഈ പാര്‍ട്ടിയുടെ ആവശ്യപ്രകാരം ഹിന്ദുവായ ഇന്ദിര ഗാന്ധിയാണ്, സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശുപാര്‍ശ നല്‍കിയത്. ഹിന്ദുവെന്നോ മതേതരന്‍ എന്നോ നിരീശ്വരവാദിയെന്നോ വിശേഷിപ്പിക്കപ്പെടാവുന്ന നെഹ്രുവാണു കേരള സാര്‍ക്കാരിനെ പിരിച്ചു വിട്ടത്. ഇതൊക്കെ മനസിലാകണമെങ്കില്‍ ശരിയായ ചരിത്രം വായിച്ചു പഠിക്കണം. 1967 ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് 1959 ലെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചില്ല എന്നതിന്റെ കാരണം താങ്കള്‍ കളിയാക്കുന്ന ഓലപ്പാമ്പു തന്നെയാണ്.
- 31 October 2011 14:11
- kaalidaasan said...
- >>>>ഇന്ന് നിര്‍ത്തി എന്നാല്‍ എന്നെന്നേക്കുമായി നിര്ത്തിക എന്നല്ലല്ലോ.<<<< എന്നത്തേക്കും നിറുത്തുന്ന കാര്യമല്ലല്ലൊ ഞാന്‍ പറഞ്ഞത്.ഇപ്പോള്‍ നിറുത്തി വച്ചിരിക്കുന്നു. സ്വാശ്രയക്കാര്ക്കെതിരെ ഒരു സമരം ഇനി ഉണ്ടാകാനുള്ള ഒരു സാധ്യതയുമില്ല. സ്വാശ്രയക്കാര്ക്കെതിരെ സമരം നടത്തിയ സി പി എം അത് നിറുത്തി. മിക്ക സ്വാശ്രയക്കാരുമായി സി പി എം മന്ത്രി കരാറുണ്ടാക്കി. അവരുടെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ മുട്ടു മടക്കി. ചില സ്വാശ്രയക്കാര്‍ എറിഞ്ഞു നല്കുന്ന നക്കാപ്പിച്ച വാങ്ങേണ്ട അവസ്ഥയിലുമായി. ഓലപ്പാമ്പു കണ്ട് പേടിച്ചിട്ടു തന്നെയാണത് ചെയ്യേണ്ടി വന്നത്.
- 31 October 2011 14:17
- kaalidaasan said...
- >>>>നിയമമാക്കുന്നതില്‍ വന്ന പിഴവ് എങ്ങിനെ പറ്റി എന്ന് ഞാന്‍ വിവരിച്ചാല്‍ ഉണ്ടാവുന്ന ഭവിഷത്ത് നേരത്തെ പറഞ്ഞതാനെല്ലോ.<<<< ഭരണഘടനാപരമായി നില നില്‍പ്പില്ലാത്ത ഒരു നിയമുണ്ടാക്കി എന്നതാണിതിലെ പിഴവ്.അല്ലാതെ വേറെ പിഴവൊന്നുമുണ്ടായില്ല.
- 31 October 2011 14:22
- kaalidaasan said...
- >>>>തല്ക്കാതലം അത് "എന്റെ<" കണക്കായി തന്നെ പെട്ടിയില്‍ ഇരുന്നോട്ടെ ഡോക്ടറെ.<<<< യാതൊരു പരാതിയുമില്ല. പക്ഷെ പാക്കേജും സ്യൂട്ട് കേസുമൊന്നും സ്വപ്നം കാണുകയും വേണ്ട. പ്രവാസി സമ്പാദിക്കുന്ന പണം എങ്ങനെ ചെലവഴിച്ചാലും മറ്റ് മലയാളികള്‍ക്ക് യാതൊരു പ്രശ്നവുമില്ല. അതൊക്കെ കേരള സര്‍ക്കാരിന്റെ ബാങ്കില്‍ ഇട്ടില്ല എന്നു കരുതി കേരളത്തിനൊരു ചുക്കും പറ്റില്ല.
- 31 October 2011 14:27
- kaalidaasan said...
- >>>>തല്ക്കാ്ലം എനിക്ക് സൌകര്യമില്ല എന്ന് തന്നെ വച്ചോളൂ. ഒരു മന്ത്രാലയവും മന്ത്രിയും ഇതിനു വേണ്ടി മാത്രമായിതന്നെ ഉണ്ട്. അവിടെ പോയി ചോദിക്ക് അവര്‍ പറഞ്ഞു തരും കണക്ക്.<<<< താങ്കള്‍ക്ക് പറയാന്‍ ആകില്ലെങ്കില്‍ വേണ്ട. അറിയണമെന്നും ഇല്ല. മന്ത്രിയോട് ചോദിക്കണോ വേണ്ടയോ എന്നൊക്കെ ഞാന്‍ തീരുമാനിച്ചോളാം. പ്രവാസികളുടെ കാര്യം നോക്കാന്‍ ഒരു മന്ത്രിയുണ്ട്. അതിന്റെ കാരണം പ്രവാസികള്‍ നല്ല ഒരു സംഖ്യയുണ്ടെന്നതാണ്. അദ്ദേഹം പാക്കേജും സ്യൂട്ട് കേസുമൊക്കെ തരും എന്ന് സ്വപ്നം കാണാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ അങ്ങനെ ഒന്ന് കിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. എന്റെയൊക്കെ ചുറ്റുവട്ടത്തുള്ള പ്രവാസികള്‍ നാട്ടില്‍ ചെയ്യുന്ന കാര്യങ്ങളാണു ഞാന്‍ പറഞ്ഞത്. അവരൊന്നും കേരളത്തിന്റെ ഖജനാവു നിറക്കുന്നില്ല.
- 31 October 2011 14:36
- kaalidaasan said...
- >>>>നടപടി ഏതു വകുപ്പില്‍ എന്ന് കൂടി അറിഞ്ഞാല്‍ കൊള്ളമെണ്ുണ്ട്. നാട്ടുകാര്‍ കയറി കൈകാര്യം ചെയ്താല്‍ മതിയോ?<<<< രാജ്യത്ത് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നവരെയും മത സ്പര്ദ്ധയുണ്ടാക്കുന്നവരെയും ശിക്ഷിക്കാനുള്ള നിയമം അറിയണമെങ്കില്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡ് വായിച്ചു പഠിക്കുക.
- 31 October 2011 14:43
- kaalidaasan said...
- >>>>ഒരു മുസ്ളീം ബ്ളോഗര്‍ യുക്തിവാദികളെ ആക്ഷേപിച്ചുകൊണ്ടും താങ്കളെ അകാരണമായി അനുകൂലിച്ചും കമന്റിടാനുള്ള സാധ്യതയില്ലെന്ന് ഏവര്‍ക്കു മറിയാം. ബൂലോകത്ത് മിത്രങ്ങള്‍ തീരെയില്ലാത്ത താങ്കള്‍ പ്രധാനശത്രുവിന്റെ പേരില്‍ തന്നെ ഐ.ഡി തീര്‍ത്ത് സ്വയം പൊക്കി പറയുന്നത് ബൂലോത്തെത്തിയതിന് ശേഷം ഞാന്‍ കാണുന്ന ഏറ്റവും വലിയ തമാശയാണ്.<<<< ബൂലോകത്ത് മിത്രങ്ങളുണ്ടാകണമെന്ന ഒരു ലക്ഷ്യവും എനിക്കില്ല. എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ എഴുതുന്നു. താങ്കള്‍ക്ക് യോജിക്കാന്‍ ആകാത്ത അഭിപ്രായം കണ്ടപ്പോഴേക്കും താങ്കളുടെ നിയന്ത്രണം പോയത് എന്റെ കുഴപ്പമല്ല. അതിനു കുറച്ചു കൂടി സഹിഷ്ണുത വേണം. പ്രതിഭാധനന് എന്നൊക്കെ പുകഴ്ത്തിയ വ്യക്തി പോലും നിയന്ത്രണം വിട്ടു. അപ്പോള്‍ താങ്കള്‍ നിയന്ത്രണം വിടുന്നതില്‍ യാതൊരു അത്ഭുതവുമില്ല. ആരൊക്കെ പൊക്കിപ്പറയുന്നു എന്നോ വിമര്‍ശിക്കുന്നു എന്നോ ഞാന്‍ കാര്യമാക്കുന്നില്ല. താങ്കളൊക്കെ ബൂലോകത്ത് വരുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാന്‍ ഇവിടെയുണ്ട്. അതുകൊണ്ട് താങ്കളുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നില്ല. താങ്കളുടെ തോന്നലുകളോട് പ്രതികരിക്കേണ്ടത് എന്റെ ബാധ്യതയുമല്ല. മുസ്ലിം ബ്ളോഗര്‍ ആരെ അനുകൂലിക്കുന്നു എനോ ആരെയൊക്കെ ആക്ഷേപിക്കുന്നു എന്നതിന്റെയോ കണക് എടുക്കല്‍ എന്റെ ജോലിയുമല്ല. താങ്കള്‍ ഇത്രയൊക്കെ വാചാലനയതുകൊണ്ട് ഒരു ബ്ളോഗിന്റെ ലിങ്ക് തരാം. ഈ ബ്ളോഗെഴുതിയ വ്യക്തി ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാം. http://newsplusviews.blogspot.com/2011/10/blog-post.html
- 31 October 2011 14:56
- kaalidaasan said...
- >>>>ഇതിനു ഞാന്‍ തന്ന മറുപടിക്ക് താങ്കളുടെ ഭാഗതുനിന്നു ഒന്നും വന്നില്ല.<<<< അനോണി ആയിട്ടെഴുതിയാലോ മറ്റേതെങ്കിലും ഐ ഡി യില്‍ എഴുതിയാലോ മതിയോ? താങ്കളുടെ അവസാന കമന്റ് ആദ്യമേ വായിച്ചിരുന്നെങ്കില്‍ ഒന്നിനു പോലും മറുപടി പറയില്ലായിരുന്നു.
- 31 October 2011 15:01
- kaalidaasan said...
- >>>>ജനനനിയന്ത്രണത്തെ മത പരമായ കാരണങ്ങള്‍ പറഞ്ഞു എതിര്‍ക്കുന്നവരെ എതിര്ക്കെണ്ടാതല്ലേ എന്നതായിരുന്നു എന്റെ ചോദ്യം. ഇതിനു താങ്കള്‍ മറുപടി നല്‍കിയിട്ടില്ല എന്ന് താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു.<<<< Manoj, താങ്കള്‍ എഴുതിയത് ഇതായിരുന്നു. എന്നാല്‍ തങ്ങളുടെ സമുദായത്തില്‍ ജനനനിയന്ത്രണം അങ്ങീകരിക്കില്ല, അത് മതവിരുദ്ധമാണ് , അഞ്ചും ഏഴും കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപിക്കും എന്ന് സങ്കുചിത സാമുദായിക നിലപാട് കൊണ്ട് മാത്രം നിലപാട് എടുക്കുന്ന മത നേതാക്കളെ എതിര്‍ക്കണം... ഇതിനെ എതിര്ക്കുന്നതുകൊണ്ടല്ലേ, ജനനനിയന്ത്രണത്തെ ഞാന്‍ അനുകൂലിക്കുന്നു എന്നും . രണ്ടു കുട്ടികളില്‍ കൂടുതല്‍ വേണ്ട എന്നും ഞാന്‍ പറഞ്ഞത്?ഇതില്‍ എന്താണു വ്യക്തയയില്ലാത്തത്? എന്റെ അറിവില്‍ ജനനനിയന്ത്രണത്തെ എതിര്‍ക്കുന്ന മത നേതാക്കള്‍ ക്രൈസ്തവ പുരോഹിതരാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ധനസഹായം നല്‍കും എന്നു പറഞ്ഞതും അവരാണ്. അവരുടെ നിലപാടിനെ ഞാന്‍ എതിര്‍ക്കുന്നതുകൊണ്ടാണ്, ജനന നിയന്ത്രണത്തെ അനുകൂലിക്കുന്നതും രണ്ടു കുട്ടികളില്‍ കൂടുതല്‍ വേണ്ട എന്ന് ആര്‍ക്കും മനസിലാകും വിധം എഴുതിയതും? താങ്കളുദ്ദേശിക്കുന്നതെന്താണെന്ന് എനിക്കറിയില്ല. ഞാന്‍ അതിനു വേണ്ടി പോസ്റ്റെഴുതണമെന്നാണോ? അതോ മൈക്കും വച്ചു കെട്ടി പ്രചരണം നടത്തണമെന്നാണോ? ക്രൈസ്തവ പുരോഹിതരുടെ നിലപാട് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. ഇതൊക്കെ അവര്‍ ജനനനിയന്ത്രണത്തിനെതിരെ പതിറ്റാണ്ടുകളായി പറയുന്നതുമാണ്. താങ്കളൊക്കെ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഇത് കേള്‍ക്കുന്നത്. നമ്മള് തമ്മില്‍ എന്ന വേദികിട്ടിയപ്പോള് ചിലര്‍ അത് ആവര്‍ത്തിച്ചു എന്നേ ഉള്ളു. ഇതൊരാഴ്ച്ച മുമ്പുണ്ടായ സംഭവം പോലെയാണു പലരും ഇതിനെതിരെ ആക്രോശിക്കുന്നത്. വര്‍ഷങ്ങളായി പുരോഹിതര്‍ ഇതൊക്കെ വിശ്വസികളോട്, പ്രസംഗങ്ങളിലൂടെയും ഇട്യലേഖങ്ങളിലൂടെയും ഒക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. പക്ഷെ വിശ്വാസികള്‍ ഒന്നും അത് ചെവിക്കൊള്ളുന്നില്ല. ആവര് ജനനം നിയന്ത്രിക്കുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ക്രൈസ്തവ കുടുംബങ്ങള്‍ വളരെ കുറച്ചേ ഉള്ളു. അവരുടെ TFR 1.55 ആണ്. അതിന്റെ അര്‍ത്ഥം അവരുടെ കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 1.55 ആണ്. ഹിന്ദുക്കളുടെ TFR ആയ 1.47 ഉമായി വലിയ വ്യത്യാസമില്ല. ക്രിസ്ത്യാനികള്‍ പണ്ടേ തള്ളിക്കളഞ്ഞ ഒരാഹ്വാനത്തിനു പിന്നാലെ പോയി അതിനു പ്രചരണം കൊടുക്കുന്നത് എന്തിനാണ്?
- 31 October 2011 16:18
- kaalidaasan said...
- >>>>രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്ന മാതാപിതാക്കളെ ശിക്ഷിക്കണം എന്ന് രവിചന്ദ്രന്‍ സാറോ വാസുവോ വാദിച്ചതായി കണ്ടില്ല..<<<< Manoj, താങ്കള്‍ ഈ പോസ്റ്റും അതിന്റെ കമന്റുകളം വായിച്ചിട്ടു തന്നെയാണോ ഈ അഭിപ്രായം എഴുതിയത്? രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്ന മാതാപിതാക്കളെ ശിക്ഷിക്കുക എന്നതിനു കേരളത്തില്‍ പ്രസ്കതിയില്ല എന്ന ഒരഭിപ്രായമേ ഞാന്‍ ഇവിടെ എഴുതിയുള്ളു. പിന്നീട് വന്നചര്ച്ച മുഴുവന്‍ ആ ഒറ്റ സംഗതിയെ കേന്ദ്രീകരിച്ചായിരുന്നു. അതിനെ ചോദ്യം ചെയ്തുകൊണ്ട് വാസുവും രവിചന്ദ്രനും എഴുതിയതൊന്നും താങ്കള്‍ വയിച്ചിട്ടില്ലെങ്കില് ഇപ്പോള്‍ താങ്കളെഴുതുന്നതിന്റെ ഉദ്ദേശ്യം മറ്റെന്തോ ആണെന്ന് എനിക്ക് സംശയിക്കേണ്ടി ഇരിക്കുന്നു. അവസാനം അവര്‍ക്ക് അത് സമ്മതിക്കേണ്ടി വന്നു. താങ്കള്‍ വാസുവും രവിചന്ദ്രനും എഴുതിയ കമന്റുകള്‍ മുഴുവനും ഒന്നുകൂടി വായിക്കുക. എന്നിട്ടും ഈ അഭിപ്രായമാണെങ്കില്‍ ഞാന്‍ പ്രതികരിക്കാം.
- 31 October 2011 16:27
- kaalidaasan said...
- >>>>Doctor, If you had faced any kind of harassment during our earlier discussions due to my tongue slip i humbly beg for your pardon. i don’t have any personal grudge with any. See you.<<<< Dear sajanbur, അനോണി പേരിലും മറ്റ് പല ഐ ഡി കളിലിലും എന്നെ പുകഴ്ത്തിയത് ഞാന്‍ തന്നെയാണ്. അത് താങ്കള്‍ക്ക് ഇത്രയധികം മന:ക്ളേശമുണ്ടാക്കുമെന്ന് ഞാന്‍ കരുതിയില്ല. അത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഇതുപോലെ ഒരപരാധം ഞാന്‍ ചെയ്യില്ലായിരുന്നു. ഒരു ഹാര്‍ട്ട് അറ്റാക്കുണ്ടാകല്ലേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എന്തെങ്കിലും വിഷമം തോന്നിയാല്‍ ഒരു ഡോക്ടറെ കാണാന്‍ മറക്കല്ലെ.
- 31 October 2011 16:33
- kaalidaasan said...
- >>>>1959മായി ബന്ധപ്പെട്ടു ക്രിസ്തു മതം എന്ന ഒരു വാക്ക് ഞാന്‍ എവിടെയും ഉപയോഗിച്ചിട്ടില്ല ഒരിക്കലും ഉപയോഗിക്കുകയുമില്ല. <<<< എനിക്ക് മതേതര മുഖം മൂടിയുണ്ട് എന്നു താങ്കളാണ്, ആക്ഷേപിച്ചത് ഏത് മതത്തിന്റെ മുഖമാണു ഞാന്‍ മുഖമൂടി കൊണ്ട് മറച്ചിരിക്കുന്നത്?
- 31 October 2011 16:41
- 31 October 2011 16:44
- kaalidaasan said...
- >>>>ഒരു നിയമം പാസായി കഴിഞ്ഞാല്‍ അതിന്നെതിരെ കലാപം ശ്രിഷ്ടിക്കുന്നവര്ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് / മിലിടരി ഫോര്സിന്നു അധികാരമുണ്ട് നിയമവുമുണ്ട്. ഇന്ത്യന്‍ മിലിടാറി 1959ല്‍ ഉള്ളത് പോലെ അല്ല ഇപ്പോള്‍. ആവശ്യം വന്നാല്‍ എല്ലാതരം കോപ്രായങ്ങളും അടിച്ചമര്‍ത്തും അമര്തിയിട്ടുമുണ്ട്. ഇതാണ് ഞാന്‍ പറഞ്ഞത്. അതുകൊണ്ട് ഈ നിയമം നടപ്പിലാകിയാല്‍ മതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന കലാപങ്ങളെ ഓര്‍ത്തു ഡോക്ടര്‍ അത്രക്കങ്ങോട്ടു തല പുണ്ണാക്കേണ്ട. Good bye. <<<< അത് നിയമം പാസായി കഴിഞ്ഞല്ലേ? അതിനു മുമ്പ് ഇതിനേക്കുറിച്ച് തല പുണ്ണാക്കാനും വിമര്‍ശിക്കാനും എതിര്‍ക്കാനും ഇന്‍ഡ്യന്‍ ഭരണ ഘടന എനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം തരുന്നുണ്ട്. അതുപയോഗിക്കാന്‍ ഒരുത്തന്റെയും അനുവാദം എനിക്ക് വേണ്ട. ഇതാണു ഞാന്‍ പറയുന്നത്.
- 31 October 2011 16:45
- kaalidaasan said...
- >>>>>വീണ്ടും വീണ്ടും ഗുഡ് ബൈ<<<<< ഗുഡ് ബൈ എന്ന വാക്കിനൊരര്‍ത്ഥമുണ്ട്. വീണ്ടും വീണ്ടൂം ഗുഡ് ബൈ പറയുനത് മനഃക്ളേശം വളരെ കൂടിയതുകൊണ്ടും, മുസ്ലിം ബ്ളോഗര്‍ മാരുടെ മനസാക്ഷി സൂക്ഷിക്കുന്നതുകൊണ്ടുമാണ്. മുസ്ലിം ബ്ളോഗര്‍മാരുടെ മനസിനകത്ത് കയറി അവരുടെ മനോഭാവം മനസിലാക്കാന്‍ മാത്രം കഴിവുള്ള പുതിയ പ്രവാചകനെ അവര്‍ ആദരിക്കും..
- 1 November 2011 01:06
- kaalidaasan said...
- >>>>രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കളെ ശിക്ഷിക്കേണമോ എന്ന കാര്യത്തില്‍ മാത്രമാണ് അഭിപ്രായ് വ്യത്യാസം എങ്കില്‍ ചര്‍ച്ച ഈ കമന്റ് ഓടെ അവസാനിപിക്കമായിരുന്നു<<<<< മനോജ്, അപ്പോള്‍ 250 ആമത്തെ കമന്റ് വരെ ഈ ചര്‍ച്ചക്ക് പ്രസക്തിയുണ്ടായിരുന്നു അല്ലേ. അതു വരെ ഈ നിയമം വേണമെന്നു തന്നെയായിരുന്നു. വാസുവിന്റെയും രവിചന്ദ്രന്റെയും അഭിപ്രായം.രവിചന്ദ്രന്റെ ആദ്യ കമന്റുകളില്‍ നിന്നും പിഴയും ശിക്ഷയും ഭരണഘടനാവിരുദ്ധമാണെന്നോ നിയമവിരുദ്ധമാണെന്നോ വാദിക്കാനാവില്ല. രാജ്യത്തിന്റെ ഉത്തമതാല്‍പര്യമനുസരിച്ച് പൗരന്റെ മൗലികാവകാശങ്ങള്‍ വരെ സസ്പെന്റ് ചെയ്യാനോ റദ്ദു ചെയ്യാനോ സ്റ്റേറ്റിന് അധികാരമുണ്ട്. പിഴയും തടവും ചുമത്തേണ്ട തരത്തില്‍ ഭീതിതമായ ഒരു സാഹചര്യം കേരളത്തിലുണ്ടോ എന്ന് ഞാന്‍ ചോദിച്ചതിനുള്ള മറുപടി ആയിരുന്നു ഇത്. അടിയന്തരവസ്ഥ പ്രഖ്യാപിച്ചതുപോലുള്ള സ്ഥിതി വിശേഷം കേരളത്തിലുണ്ടെന്നല്ലേ അതില്‍ നിന്നുമര്ത്ഥമാക്കേണ്ടത്? ഇതുപോലെ ഒരു നിയമത്തിനു കേരളത്തില്‍ പ്രസക്തിയില്ല എന്നു സ്ഥാപിക്കാന്‍ വേണ്ടി മാത്രമാണ്, ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. അതിനു വേണ്ടി ഞാന്‍ ചില സ്ഥിതി വിവരക്കണക്കുകളെ ആസ്പദമാക്കിയുള്ള വിദഗ്ദ്ധാഭിപ്രായം എഴുതിയപ്പോള്‍ അതിനെ പരിഹസിക്കുകയും ചോദ്യം ചെയ്യുകയുമാണു വാസുവും രവിചന്ദ്രനും ചെയ്തത്. സജ്നബൂര് എന്ന വ്യക്തി, ഈ രണ്ടു വിദഗ്ദ്ധരേ ലോകത്തുള്ളോ എന്നു പോലും ചോദിച്ചു. അത് ചെന്നെത്തിയത് മുസ്ലിം ബ്ളോഗര്‍മാര്‍ ആരും എന്നെ അനുകൂലിക്കില്ല എന്ന നിലപാടിലും, അതിന്റെ അടിസ്ഥനത്തില്‍ ഞാന്‍ തന്നെ അനോണിയായും മറ്റ് പുതിയ ഐ ഡി കളുണ്ടാക്കിയും എന്നെ പുകഴ്ത്തുനുഎന്ന അരോപണത്തിലും വരെ എത്തി. അപ്പോള്‍ എന്റെ നിലപാട് കൂടുതല്‍ വിശദീകരിക്കേണ്ടി വന്നു. അതേ ഉണ്ടായിട്ടുള്ളു. ചര്‍ച്ച ഉണ്ടായതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടായി എന്ന അഭിപ്രായമെനിക്കില്ല. ചര്‍ച്ച എപ്പൊഴും നല്ലതു തന്നെ. കൂടൂതല്‍ കൂടൂതല്‍ കാര്യങ്ങള്‍ അറിയാന്‍ പറ്റി. അപ്പപ്പോള്‍ ബ്രൌസ് ചെയ്തറിഞ്ഞതായാലും വസ്തുതകള്‍ വസ്തുതകള്‍ അല്ലാതാകില്ലല്ലോ? പിഴയും തടവും ചുമത്തുന്നതിനെ എതിര്ക്കുനതിനു മതപരമായ വശം മത്രമല്ല, മറ്റ് ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉണ്ടെന്ന് ഇപ്പോള്‍ എല്ലാവര്ക്കും മനസിലായില്ലേ. അല്ലെങ്കില്‍ മത വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത് മാത്രമാണു ശരി എന്ന് കുറച്ചു പേരെങ്കിലും വിശ്വസിക്കുമായിരുന്നുള്ളു. എല്ലാറ്റിനെയും മതത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നത് ശരിയല്ല. മത വിശ്വാസികളായതുകൊണ്ട് അവര്‍ പറയുന്നതെല്ലാം കണ്ണുമടച്ച് എതിര്‍ക്കപ്പെടേണ്ടതുമില്ല.എലിയേയും പൂച്ചയേയും അന്വേഷിക്കാന്‍ മത വിരുദ്ധര്‍ കണിലെണ്ണയൊഴിച്ചിരുപ്പുണ്ടെന്ന യാഥാര്ത്ത്യമുള്ളപ്പോള് ചില നിലപാടുകള്‍ വ്യക്തമാക്കേണ്ടതുമുണ്ട്.
- 1 November 2011 01:39
- kaalidaasan said...
- >>>>>പുരുഷന് പ്രസവിക്കാനാവില്ലെന്നതുപോലെ താങ്കള്‍ക്ക് ഈ വിഷയത്തില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. .<<<<< ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ താങ്കള്‍ക്കും വാസുവിനും മാത്രമേ വിവരമുള്ളു എന്നതൊക്കെ താങ്കളുടെ megalomania . എന്‍ എം ഹുസൈനും ഇതേ megalomania ഉണ്ടായിരുന്നു. അദ്ദേഹവുമായി സംവദിച്ചവര്‍ക്ക് അടിസ്ഥാന വിവരമില്ലഎന്നും, പരിണാമമൊക്കെ ആദ്യമായി അദ്ദേഹത്തില്‍ നിന്നാണു മറ്റുള്ളവര്‍ പഠിച്ചതെന്നും ആണദ്ദേഹം അവകാശപ്പെട്ടത്. അതുപോലെ എനിക്കും ജനസംഖ്യ വിഷയത്തേക്കുറിച്ച് അടിസ്ഥാന വിവരമില്ലാതെയാണു ചര്‍ച്ച ചെയ്തതെന്നൊക്കെ കരുതാനുള്ള എല്ലാ അവകാശവും താങ്കള്‍ക്കുണ്ട്. അത് വായനക്കാരെല്ലാം അംഗീകരിക്കുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല. എനിക്ക് പറയാനുള്ളത് ഞാന്‍ ആര്‍ക്കും മനസിലാകും വിധം കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ പറഞ്ഞു. കേരളത്തിലെ TFR, replacement TFR നേക്കാളും വളരെ താഴെയാണ്. ജനസംഖ്യ വര്‍ദ്ധന അഭിമനകരമായ വിധം താണു വരുന്നു. അത് അതിവേഗം negative growthക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ജനസംഖ്യ നിയമം മൂലം നിയന്ത്രിക്കേണ്ട യാതൊരു ആവശ്യവുമില്ല. ഈ അടിസ്ഥാന വിവരം ജസ്റ്റിസ് അയ്യര്ക്കുണ്ടായിരുന്നെങ്കില് രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തടവും പിഴയും ചുമത്തി ശിക്ഷിക്കണമെന്ന അസംബന്ധം അദ്ദേഹം പറയില്ലായിരുന്നു. അതിനോശാന പാടിയ താങ്കള്‍ക്കും വാസുവിനും ഈ അടിസ്ഥാന വിവരം ഇല്ലായിരുന്നു. അതൊക്കെയാണു വാസ്തവം. കേരളത്തിനാവശ്യമായ TFR , വികസിത രാജ്യങ്ങള്‍ക്ക് വേണ്ട 2.1 ആണെന്നിപ്പോളും ശഠിക്കുന്ന താങ്കള്‍ക്കിതിലുള്ള അജ്ഞത അനാവരണം ചെയ്യുന്നു. അത് വായനക്കാര്‍ക്കൊക്കെ മനസിലായതില്‍ താങ്കള്‍ക്ക് ജാള്യതയുണ്ടാകും. മറ്റ് മുസ്ലിം രാജ്യങ്ങളുടെ കണക്കുകളോക്കെ വലിച്ച് കൊണ്ടു വന്ന് കേരളത്തിലെ മുസ്ലിങ്ങളെ അകാരണമായി അധിക്ഷേപിക്കാനാണു താങ്കള്‍ ശ്രമിച്ചത്. കേരളത്തിലെ മുസ്ലിങ്ങളൊക്കെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അധികാരം കയ്യടക്കാന്‍ ശ്രമിക്കുന്നു എന്നാണു താങ്കളാരോപിച്ചത്. യാതൊരു അടിസ്ഥാനവുമില്ലാത്ത മറ്റെന്തോ അജണ്ടയുടെ ഭാഗമായിട്ടാണു താങ്കളാ ആരോപണം ഉന്നയിക്കുന്നത്. കേരളത്തിലെ ജനസംഖ്യയേക്കുറിച്ച് അടിസ്ഥാന വിവരമുള്ള ആര്‍ക്കും മനസിലാകുന്ന സത്യം, ഭൂരിഭാഗം മുസ്ലിങ്ങള്‍ക്കും രണ്ടുകുട്ടികള്‍ മാത്രമേ ഉള്ളു എന്നാണ്. ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ അജണ്ടയുള്ളവര്‍ രണ്ട് കുട്ടികളില്‍ ഒതുക്കില്ല എന്നതാണു സാമാന്യ യുക്തി. പക്ഷെ ആ സാമാന്യ യുക്തി താങ്കള്‍ക്കില്ലാതെ പോയി.
- 1 November 2011 08:25
- kaalidaasan said...
- >>>>>ഈ വിഷയത്തില്‍ താങ്കള്‍ക്ക് വ്യത്യസ്തമോ നവീനമോ ആയ എന്തെങ്കിലും ചിന്താധാര മുന്നോട്ടുവെക്കാനില്ലെന്ന് ബോധ്യം വന്നതിനാല്‍ നിറുത്തുന്നു..<<<<< ഈ വിഷയത്തില്‍ എനിക്കുള്ള ചിന്താധാര വ്യത്യസ്ഥം തന്നെയാണ്. കേരളം ജനസംഖ്യ വിസ്ഫോടനത്തിലാണ്.അതുകൊണ്ട് അടിയന്തര നടപടികളിലൂടെ അതിനു തടയിടണം എന്നാണു ഭൂരിഭാഗം പേരും ഇവിടെ അഭിപ്രായപ്പെട്ടത്. അങ്ങനെ ഭീതി പരത്തേണ്ട യാതൊരു അടിയതര അവസ്ഥയും കേരളത്തിലില്ല. കേരളം ഈ വിഷയത്തില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളാണു കൈവരിച്ചതെന്നും താങ്കളൊക്കെ പേടിപ്പിക്കുന്നതുപോലെ അല്ല യാഥാര്‍ത്ഥ്യങ്ങള്‍ എന്നുമാണ്, ഞാന്‍ പറഞ്ഞത്. അത് താങ്കളൊക്കെ പറയുന്നതിനു നേരെ വിപരീതമാണ്. അത് വ്യത്യസ്ഥ ചിന്താധാരയല്ലെന്നു കരുതാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. കേരളത്തിലെ മുസ്ലിങ്ങള്‍ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്നുഎന്നും താങ്കള്‍ പറഞ്ഞു. അങ്ങനെയല്ല എന്നും മുസ്ലിങ്ങളില്‍ ഭൂരിഭാഗം പേരും ജനസംഖ്യ നിയന്ത്രിച്ച് പൊതുസമൂഹത്തോട് ചേര്‍ന്നു പോകുന്നുഎന്നും ഞാന്‍ പറഞ്ഞു. ഇതും വ്യത്യസ്ഥമായ ചിന്ത തന്നെയാണ്. അല്ല എന്നു വിശ്വസിക്കാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. കൂടെ പറയട്ടെ. പടിഞ്ഞാറന്‍ നാടുകളിലുള്ളവര്‍ എഴുതി വച്ചിരിക്കുന്നത് മലയാളത്തിലേക്ക് പകര്‍ത്തി വയ്ക്കുന്നത് വ്യത്യസ്ഥമായ ചിന്താധാര ആണെന്നു വിശ്വസിക്കാനുള്ള താങ്കളുടെ അവകാശത്തെയും ഞാന്‍ ചോദ്യം ചെയ്യുന്നില്ല.
- 1 November 2011 08:54
- kaalidaasan said...
- >>>>>താങ്കളോട് ഏറെ ആദരവും മതിപ്പുമുണ്ടായിരുന്ന ഒരു ബ്ളോഗറെയാണ് താങ്കള്‍ പ്രകോപിപ്പിച്ച് എതിരാക്കിയത്. വാസുവിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. കൃത്യമായും ഇതുതന്നെയാണ് നാസിന്റ കാര്യത്തിലും ഉണ്ടായതെന്ന്് ഞാന്‍ പറയട്ടെ. <<<<< ആരെങ്കിലും പ്രകോപിക്കുമെന്നു കരുതി എനിക്ക് എന്റെ അഭിപ്രായം പറയാതിരിക്കാനാകില്ല. ഞാന്‍ എന്റെ അഭിപ്രായം എഴുതിയതുകൊണ്ട് ആരെങ്കിലും എനിക്ക് എതിരാകുന്നത് ഞാന്‍ കാര്യമാക്കുന്നുമില്ല. മറ്റുള്ളവരെ സതോഷിപ്പിക്കാന് താങ്കള്‍ അഭിപ്രായമെഴുതാതിരിക്കുന്നതില് എനിക്ക് പരാതിയുമില്ല. കുര്‍ആന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് നാസ് പറഞ്ഞതിണോട് താങ്കള്‍ക്കും യോജിക്കാം. പക്ഷെ എനിക്ക് യോജിക്കാനാകില്ല. ആ വിയോജിപ്പ് ഞാന്‍ ഞാന്‍ പ്രകടിപ്പിച്ചു. കുര്‍ആനിലെ ഭീരതയെ പ്രോത്സാഹിപ്പിക്കുന്ന ആയത്തുകള്‍ ഉദ്ധരിച്ച്. അത് നിഷേധിക്കാന്‍ ആകാതെ വന്നപ്പോള്‍, ബൈബിളാണു കൂടുതല്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം ഇറങ്ങി. എനിക്കതില്‍ യാതൊരു വിഷമവുമില്ല. താങ്കള്‍ക്ക് വിഷമുണ്ടെങ്കില്‍ ഞാന്‍ കാര്യമാക്കുന്നും ഇല്ല. കുര്‍ആന്‍ ഭീകരതയെ പ്രോത്സഹിപ്പിക്കുന്നില്ല എന്നു പറഞ്ഞ് താങ്കളും വേണമെങ്കില്‍ നാസിന്റെ അണിയില്‍ ചേര്‍ന്നോളൂ.
- 1 November 2011 09:11
- kaalidaasan said...
- >>>>>പോസ്റ്റില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് പറഞ്ഞാണ് താങ്കള്‍ രവിചന്ദ്രന്‍ സാറെ ആക്രമിക്കുന്നത് . അത് തികച്ചും നിര്‍ഭാഗ്യകരമാണ്. <<<< മനോജ്, പോസ്റ്റില്‍ പറഞ്ഞ കാര്യം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു.രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നത് ശിക്ഷിക്കണമെന്ന വ്യവസ്ഥ മനുഷ്യവകാശത്തിന്റെയും മൌലികാവകാശത്തിന്റെയും ലംഘനമാകും, അതുകൊണ്ട് നിയമപരമായി നിലനില്ക്കാന് സാധ്യതയില്ല ,എന്നു ഞാന്‍ അഭിപ്രായപ്പെട്ടപ്പോഴായിരുന്നു രവിചന്ദ്രനത് പോലെ പ്രതി കരിച്ചത്. മനുഷ്യാവകാശങ്ങള്‍ റദ്ദ് ചെയ്യാന്‍ സ്റ്റേറ്റിനധികാരമുണ്ട്, എന്ന് പ്രതികരിച്ചാല്‍ മനോജ് എന്തു മനസിലാക്കിയാലും, ഞാന്‍ മനസിലാക്കുന്നത് ഈ വിഷയത്തില്‍ വേണ്ടി വന്നാല്‍ മനുഷ്യാവകാശങ്ങള്‍ റദ്ദ് ചെയ്തു പോലും ഈ നിയമം നടപ്പക്കേണ്ടതവശ്യമാണ്,എന്ന അഭിപ്രായമാണ്. നിയമത്തേക്കുറിച്ച് പറയുന്നില്ലെങ്കില്‍ ഈ സാധ്യത വിശദീകരിക്കേണ്ട ആവശ്യമില്ല. താങ്കള്‍ എങ്ങനെ വേണമെങ്കിലും മനസിലാക്കിക്കോളു. പക്ഷെ ഞാനുമതു പോലെ തന്നെ മനസിലാക്കണമെന്നു വാശിപിടിക്കല്ലേ.
- 1 November 2011 16:24
- kaalidaasan said...
- >>>>എന്തൊരു മാന്യന്..എന്തൊരു ഇസ്ലാം സ്നേഹി<<< എന്റെ മാന്യത അളക്കാന്‍ ഉപയോഗിച്ച് അളവുകോലു കൊള്ളാം. ഇസ്ലാമിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനാണ്, കേരളത്തിലെ മുസ്ലിങ്ങള്‍ രവിചന്ദ്രന്‍ ആരോപിക്കുമ്പോലെ പെറ്റുപെരുകുന്നില്ല എന്നു ഞാന്‍ പറഞ്ഞതെന്ന് മനസിലാക്കിയ താങ്കള്‍ക്കൊരു നമോവാകം. അധികാരം പിടിച്ചടക്കാന്‍ കേരളത്തിലെ മുസ്ലിങ്ങള്‍ പെറ്റു പെരുകി എന്നു ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയത്തിന്, മുസ്ലിം ലീഗിനു മലപ്പുറത്ത് കൂടുതലായി കിട്ടിയ സീറ്റുകളാണു കാരണമെന്നേ ഞാന്‍ പറഞ്ഞുള്ളു. സീറ്റു കൂടാനുള്ള കാരണം മലപ്പുറത്ത് മറ്റ് ജില്ലകളിലേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരുള്ളതാണ്. മുസ്ലിങ്ങള്‍ ഭൂരിഭാഗവും വര്‍ഗ്ഗീയമായി തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്തു. 2011 ലെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി മലപ്പുറത്തെ മുസ്ലിം സ്ത്രീകള്‍ 20 വര്‍ഷം മുന്നെ പെറ്റു കൂട്ടിയതാണെന്ന് ഞാന്‍ ഒരിടത്തും ആക്ഷേപിച്ചിട്ടില്ല. വോട്ടര്‍മാരുടെ എണ്ണമാണ്, എത്ര മണ്ഢലങ്ങള്‍ ഉണ്ടാകണമെന്നു തീരുമാനിക്കുന്നത്. കേരളത്തിനനുവദിച്ച 140 മണ്ഡലങ്ങള്‍ വോട്ടര്‍മാരുടെ എണ്ണമനുസരിച്ച് വീതിച്ചപ്പോള്‍ മലപ്പുറത്ത് നാലു സീറ്റു കൂടുതലായി. മറ്റ് പല ജില്ലകളിലും കുറഞ്ഞു. മലപ്പുറത്ത് കൂടുതലുണ്ടായ നാലു സീറ്റും യു ഡി എഫിനു കിട്ടി. അതുകൊണ്ടവര്‍ അധികാരത്തിലും വന്നു. ഇപ്പറഞ്ഞതിനെ ഏത് തരത്തില്‍ ദുര്‍വ്യാഖ്യാനിച്ചാലും, മലപ്പുറത്തെ മുസ്ലിം സ്ത്രീകള്‍ അധികാരം പിടിച്ചടക്കാന്‍ വേണ്ടി ബോധപുര്‍വ്വം പെറ്റു പെരുകി എന്ന അര്‍ത്ഥം കിട്ടില്ല. അവര്‍ മനുഷ്യന്റെ അടിസ്ഥാനചോദന ആയ ഇണചേരല്‍ നടത്തിയപ്പോള്‍ ഗര്‍ഭമുണ്ടായി പെറ്റു പോയതാണ്. "സംസ്കാരം" കുറവായതുകൊണ്ട് ഹിന്ദുക്കള്‍ പേറിന്റെ എണ്ണം കുറച്ചതൊന്നും അവര്‍ക്ക് മനസിലാക്കാന്‍ പറ്റിയില്ല. അതിന്റെ ഫലമായി അവിടെ ഇപ്പോള്‍ നാലു സീറ്റുകള്‍ കൂടുതലുമായി. ഇസ്ലാമിനേയും ഇസ്ലാമിക ഭീകരതയേയും വിമര്‍ശിച്ച് ഞാന്‍ അനേകം പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്. അതൊക്കെ തപ്പിയാല്‍ ഇതിലും കൂടുതല്‍ കിട്ടും. തപ്പിനോക്ക്.
- 1 November 2011 16:26
- kaalidaasan said...
- >>>>കൃഷ്ണയ്യര്‍ കമ്മറ്റിയെ നിയമിച്ചത് ഏത് വകുപ്പാണ്? അവിടെ വിദഗ്ധന്മാടരില്ലേ? കമ്മറ്റിക്ക് ഫ്രെയിം ഓഫ് റെഫറന്സ്ല ഇല്ലേ? പരിഗണിക്കുന്ന തെളിവുകളില്ലേ? ശേഖരിക്കുന്ന അഭിപ്രായങ്ങളില്ലേ? തേടുന്ന കണക്കുകളില്ലേ? ഡിസ്ക്കസ് ചെയ്യാന്‍ വിദഗ്ധരെ സമീപിക്കില്ലേ? കമ്മീഷനില്‍ തന്നെ വിദഗ്ധരില്ലേ? <<<< ഇതൊക്കെ ആവശ്യമെങ്കില്‍ സ്വയം അന്വേഷിച്ച് കണ്ടുപിടിക്കുക. എന്നോട് എന്തിനാണു ചോദിക്കുന്നത്? എനിക്കതേക്കുറിച്ച് അറിയേണ്ട ആവശ്യമില്ല. ജസ്റ്റിസ് അയ്യര്‍ ഒരു റിപ്പോര്‍ട്ട് നല്കി. ആ റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശയാണ്, രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കളെ ശിക്ഷിക്കണം എന്നത്. അതേക്കുറിച്ചാണിവിടെ ചര്‍ച്ച ചെയ്തത്. ആ ശുപാര്ശയേക്കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ എഴുതി.അങ്ങനെ ഒരുശുപാര്ശ കേരളത്തില്‍ പ്രസക്തമല്ല. അത്രക്ക് ഗുരുതരമായ ജനസംഖ്യ വിസ്ഫോടനം കേരളത്തില്‍ ഇപ്പോഴില്ല എന്നാണത്. എന്റെ വാദത്തെ സാധൂകരിക്കാനുള്ള കണക്കുകളും വിദഗ്ദ്ധാഭിപ്രയങ്ങളും ഇവിടെ പകര്‍ത്തിയും വച്ചു. അത് താങ്കള്‍ അംഗീകരിക്കണമെന്ന ഒരു വാശിയും എനിക്കില്ല. എന്റെ അഭിപ്രായം അതാണെന്നു മാത്രം.
- 1 November 2011 16:28
- kaalidaasan said...
- >>>>>ശരി പറയുന്നവരെ പകര്‍ത്താനും വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും തയ്യാറാവും. ആവശ്യമുള്ളപ്പോള്‍ സ്വന്തംനിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കും. വേണ്ടപ്പോള്‍ ഉദ്ധരിക്കും വേണ്ടപ്പോള്‍ കൂട്ടുപിടിക്കും. അതൊക്കെ എന്റെ ശൈലി. അത് എനിക്ക് തന്നെ വിടുന്നതായിരിക്കും ഉചിതം. <<<< അതു തന്നെയേ എനിക്കും പറയാനുള്ളു. എന്റെ ശൈലിയെ എനിക്ക് വിടുന്നതല്ലേ ഉചിതം. എനിക്ക് ഈ വിഷയത്തില്‍ വ്യത്യസ്തമോ നവീനമോ ആയ എന്തെങ്കിലും ചിന്താധാര മുന്നോട്ടുവെക്കാനില്ല എന്ന പരാമര്‍ശത്തോടാണു ഞാന്‍ പ്രതികരിച്ചത്. അങ്ങനെ ഒരു പരാമര്‍ശം ഉണ്ടായില്ലെങ്കില്‍ പ്രതികരണവുമുണ്ടാകില്ലായിരുന്നു. താങ്കളുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിന്തകളാണു ഞാനിവിടെ എഴുതിയത്. അതുകൊണ്ടാണഭിപ്രായ വ്യത്യാസങ്ങള്‍ അനവധി ഉണ്ടായതും. താങ്കള്‍ക്ക് ശരി എന്നു തോന്നുന്നവരെ പകര്‍ത്താനും വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും താങ്കള്‍ക്ക് സ്വാതന്ത്ര്യമുള്ളതുപോലെ എനിക്കും സ്വാതന്ത്ര്യമുണ്ട്. അതേ ഞാന്‍ ഉപയോഗിച്ചുള്ളു. ആവശ്യമുള്ളപ്പോള്‍ സ്വന്തംനിലയില്‍ കാര്യങ്ങള്‍ ഞാനും അവതരിപ്പിക്കും. വേണ്ടപ്പോള്‍ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്തായാലും ഉദ്ധരിക്കും. വേണ്ടപ്പോള്‍ കൂട്ടുപിടിക്കും. അത് എന്റെ ശൈലി. എന്നെ ആരെങ്കിലും വെറുക്കുന്നതോ ഇഷ്ടപ്പെടുന്നതോ ഒക്കെ എന്റെ മാത്രം പ്രശ്നമല്ലേ. താങ്കള്‍ എന്തിനാണതിലൊക്കെ തലയിടുന്നത്? താങ്കള്‍ ബ്ളോഗെഴുതാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എത്ര പേര് താങ്കളോട് വെറുപ്പോടെ പ്രതികരിച്ചിട്ടുണ്ട്. ഞാനതേക്കുറിച്ചൊന്നും വ്യാഖ്യാനം നടത്തുന്നില്ലല്ലോ.
- 1 November 2011 16:47
- kaalidaasan said...
- >>>>>മതമൗലികവാദികളുമായി രമ്യതപ്പെടുത്തുന്ന രീതിയില്‍ താങ്കള്‍ നിലപാട് സ്വീകരിക്കുന്നതായി കണ്ടാല്‍ ഞങ്ങള്‍ എതിര്‍ക്കും. മറിച്ച് മതേതര ചേരിയോടൊപ്പം നിലയുറപ്പിച്ചാല്‍ പിന്തുണയ്ക്കും.<<<<< കേരളത്തില്‍ രണ്ടില്‍ കൂടൂതല്‍ കുട്ടികളുള്ളവരെ ശിക്ഷിക്കേണ്ട അവശ്യമില്ല എന്നു ഞാന്‍ പറയുന്നത് മത മൌലിക വാദികള്‍ പറയുന്നതുകൊണ്ടല്ല. കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയിട്ടാണ്. അത് ഞാന്‍ മതമൌലികവാദികളുമായി രമ്യപ്പെടുന്നതാണെന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് താങ്കളുടെ പാപ്പരത്തം. മതേതരചേരിയോടൊപ്പം നില്‍ക്കാനുള്ള സര്‍ട്ടിഫിക്കറ്റിനായി ഭീതി പരത്താനോ ജനങ്ങളെ പേടിപ്പിക്കാനോ ഞാനില്ല.
- 2 November 2011 00:55
- kaalidaasan said...
- >>>>>താങ്കള്‍ മതേതരചേരിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. അതുകൊണ്ടുതന്നെ താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് ഈ ബ്ളോഗില്‍ ഇടമുണ്ട്. അഭിപ്രായ ഭിന്നത വരുമ്പോള്‍ ശക്തമായി ഉന്നയിക്കുക, എനിക്കും അതാണിഷ്ടം. <<<< രവിചന്ദ്രന്‍, ഞാന്‍ നില്‍ക്കുന്നത് മനവികതയുടെയും മനുഷ്യത്വത്തിന്റെയും ചേരിയിലാണ്. മതേതരമായ കാഴ്ചപ്പാടു തന്നെയാണെനിക്കെന്നുമുള്ളത്. അത് മത വിരുദ്ധ കാഴ്ച്ചപ്പാടല്ലാത്തതുകൊണ്ട്, മത വിശ്വാസികള്‍ പറയുന്നതു മുഴുവന്‍ അടച്ചാക്ഷേപിക്കേണ്ടതോ എതിര്‍ക്കപ്പെടേണ്ടതോ ആണെന്ന് ഞാന്‍ കരുതുനില്ല. ധര്‍മ്മപുത്രരുടെ ധര്‍മ്മ സങ്കടമൊന്നും എനിക്കില്ല. താങ്കളുടെ ചില നിലപാടുകളോട് അഭിപ്രായ വ്യത്യാസമുണ്ടായി. അത് പ്രകടിപ്പിച്ചു. എന്നു കരുതി എല്ലാറ്റിലും അഭിപ്രായ വ്യത്യാസമുണ്ടാകും എന്ന് കരുതേണ്ട. അഭിപ്രായം എഴുതാനുള്ളപ്പോള്‍ എഴുതും. ഭിന്നതയായാലും യോജിപ്പായാലും.
- 2 November 2011 01:37
- kaalidaasan said...
- viddiman, കുറച്ചു ദിവസങ്ങളായി ഇവിടെ വരുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് കമന്റ് കാണാന്‍ വൈകി. ഏതെങ്കിലുമൊരു മതവിഭാഗം ജനനനിരക്ക് കൂട്ടിയാല്‍ മത സ്പര്ദ്ധയുണ്ടാകുമെന്നാണു "സ്വാമി" പറഞ്ഞത്. മതസ്പര്ദ്ധയുണ്ടാക്കുന്നവരെ ശിക്ഷിക്കാന്‍ നിലവില്‍ നിയമമുണ്ട്. ആ നിയമം തന്നെ പ്രയോഗിക്കുന്നതില്‍ എന്തപാകതയാണുള്ളത്? ശിക്ഷാനിര്ദ്ദേശത്തില് നിന്നു "സ്വാമി" തന്നെ പിന്നാക്കം പോയി എന്നാണു ഞാന്‍ മനസിലാക്കുന്നത്. പക്ഷെ ഭക്തര്‍ക്ക് അതുള്‍ക്കൊള്ളാനുള്ള മനസില്ല. നിര്‍ദ്ദേശിച്ച ആള്‍ക്കു തന്നെ അതേക്കുറിച്ച് അഭിപ്രായമില്ല. അപ്പോള്‍ ശിക്ഷയുടെ പ്രായോഗികതയേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ? ശിക്ഷ കേരളത്തില്‍ പ്രായോഗികവും പ്രസക്തവുമല്ല. ഇതില്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാനില്ല.
- 17 November 2011 10:38