Wednesday, 27 June 2012

ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും

ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും എന്ന പോസ്റ്റില്‍ എഴുതിയ അഭിപ്രായങ്ങള്‍.

 kaalidaasanThursday, January 14, 2010 11:51:00 AM GMT+05:30
വളരെ നല്ല ലേഖനം സെബിന്‍. അഭിനന്ദനങ്ങള്‍.

പക്ഷെ ഒരു പരാമര്‍ശത്തോടല്‍പ്പം ​വിയോജിപ്പുണ്ട്.

പക്ഷെ സക്കറിയയുടെ പ്രസംഗത്തിലെത്തിയപ്പോള്‍ സദാചാരസംരക്ഷകരുടെ വേഷമിട്ടത്‌ ഇടതുപക്ഷക്കാര്‍ മാത്രമായി എന്നിടത്ത്‌ സക്കറിയ നീതിയല്ല പ്രവര്‍ത്തിച്ചതു എന്ന്‌ പറയേണ്ടിവരും.

കോണ്‍ഗ്രസിനും ലീഗിനും ഈ വിഷയത്തില്‍ ഇടതു പക്ഷത്തിന്റേതു പോലുള്ള പുരോഗമന കാഴ്ചപ്പാടൊന്നും ഇല്ല. അവര്‍ വീടു വളഞ്ഞതും ബഹളമുണ്ടാക്കിയതും അതു കൊണ്ട് ആരിലും അത്ഭുതമുണ്ടാക്കില്ല. അതു കൊണ്ട് സഖറിയ അത് പരാമര്‍ശിച്ചില്ല എന്നു പറയുന്നതില്‍ വലിയ യുക്തിയില്ല.

ഇടതു പക്ഷകാര്‍ അവിടെ വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അതിന്റെ അവസാനം? ഉണ്ണിത്താനെയും ജയലക്ഷ്മിയേയും അവരുടെ പാട്ടിനു വിടുമായിരുന്നു. അല്ലെങ്കില്‍ ആ വീടിനു പുറത്തിരുന്നു സംരക്ഷണം നല്‍കിയേനെ. ഇതൊരു വിവദമായതും കേസായതും പോലീസു വന്നതുമെല്ലാം ഇടതുപക്ഷം ഇടപെട്ടതു കൊണ്ടല്ലേ? അപ്പോള്‍ സഖറിയ പറഞ്ഞത് നീതി കേടാണെന്നു പറയാന്‍ പറ്റുമോ?

ഇവിടെ സഖറിയ ഉള്‍പ്പടെയുള്ളവര്‍ വൈകാരികമായി പ്രതികരിച്ചു. സഖറിയയുടേതിനേക്കാളും ഡി വൈ എഫ് ഐയുടേതിനേക്കാളും ഗൌരവമുള്ള പ്രതികരണം പിണറായി വിജയന്റേതായിപ്പോയി. കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ഒരു മതത്തിന്റെ ലെവലിലേക്ക് താഴ്ത്തിക്കെട്ടിയത് ഒട്ടും ശരിയായില്ല.

പിണറായി വിജയന്‍ പറഞ്ഞതെന്ത് എന്ന് കൃത്യമായി മനസ്സിലാക്കാതിരിക്കുക, കേട്ട ചിലതിനു സ്വന്തം ദുര്‍വ്യാഖ്യാനം നല്‍കുക,

പിണറായി വിജയന്‍ പറഞ്ഞതിന്റെ വീഡിയോ ലിങ്ക് ഉണ്ടാകുമോ കൃത്യമായി മനസ്സിലാക്കാന്‍.

പിണറായി ക്രിസ്തുമതത്തേക്കുറിച്ചും ഇസ്ലാം മതത്തേക്കുറിച്ചും പരാമര്‍ശിച്ചതിന്‌ ഈ വിഷയവുമായി ബന്ധമില്ല എന്നു മനസിലാക്കാന്‍ എല്ലാവര്‍ക്കും മൂന്നാം കണ്ണും മൂന്നാം ചെവിയുമില്ലല്ലോ. പിണറായിക്കു പകരം മറ്റൊരളാണിതു പറഞ്ഞതെങ്കില്‍ അര കണ്ണും അര കാതും പോലും ആവശ്യമുണ്ടാകുമായിരുന്നില്ല, വ്യംഗ്യാര്‍ത്ഥവും ദ്വയാര്‍ത്ഥവും ഭൂതകണ്ണാടി വച്ച് തപ്പിപ്പിടിക്കാന്‍. വിഗ്രഹം മനസിലുള്ള അസഹിഷ്ണുതയും അപകടം പിടിച്ചതുമായ സംഗതി പറഞ്ഞു എന്ന് സമ്മതിക്കാന്‍ വളരെ പ്രയാസം.

വേദിയറിഞ്ഞ് പ്രസംഗിക്കണം എന്നു പറഞ്ഞതിന്റെ അര്‍ത്ഥം സദസ്യര്‍ക്കിഷ്ടമില്ലാത്തതു പ്രസംഗിച്ചാല്‍ അടികിട്ടാമെന്ന് തന്നെയാണ്.

ഉണ്ണിത്താന്റെ നടപടി മനുഷ്യാവകാശമാണെന്നു തന്നെയാണ്‌ പല സി പി എം പിന്തുണക്കാരും പല ബ്ളോഗുകളിലും പറഞ്ഞത്.


പക്ഷെ പിണറായി പറയുന്നു നാട്ടുകാരില്‍ അവമതിപ്പുണ്ടാക്കുന്ന അനാശാസ്യമാണെന്ന്. ഉണ്ണിത്താന്റെ മനുഷ്യാവകാശത്തേപ്പറ്റി വാചാലരായ സഖാക്കള്‍ അഭിപ്രായം മാറ്റുന്നുണ്ടോ അവോ?

സി പി എം രാഷ്ട്രീയത്തിനു പലപ്പോഴും മതങ്ങളുടെ അസഹിഷ്ണുതയുണ്ടെന്നത് വാസ്തവമാണ്. അറിഞ്ഞു കൊണ്ടു തന്നെയാണത് പിണറായി വിജയന്‍ പറഞ്ഞതും. അതില്‍ നിന്നും ഒന്നും വ്യാഖ്യാനിച്ച് എടുക്കേണ്ട ആവശ്യമില്ല. കത്തോലിക്കാ സഭ പോലുള്ള ഒരു മതത്തിന്റെ അച്ചടക്കം തന്നെയാണു സി പി എമ്മിനും മറ്റ് കമ്യൂണിസ്റ്റുപര്‍ട്ടികള്‍ക്കും

പ്രസ്ഥാനം എന്തെങ്കിലും പറഞ്ഞാല്‍ ആരും ഒന്നും വ്യാഖ്യാനിക്കരുത്. മറുപുറത്തു നിന്ന് വരുന്ന ഓരോ വാക്കും വ്യാഖ്യാനിക്കണം. അതാണു നിയമം.പ്രത്യേകിച്ച് ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ക്ക്.

മാദ്ധ്യമ സിന്‍ഡിക്കേറ്റിന്റെ അമരത്തുള്ള പത്രത്തില്‍ അര നൂറ്റാണ്ടു വിടു പണി ചെയ്ത യേശുദാസന്‍ ഒരു കമ്യൂണിസ്റ്റു നേതാവ് 50 വര്‍ഷം മുമ്പ് മുട്ട പൊരിച്ചു തിന്നതില്‍ അശ്ലീലം കണ്ട ഹെയിറ്റ് ക്ളബ് അംഗത്തിന്‌ ആ നേതാവിന്റെ ഓരോ വാക്കും വൈര നിര്യാതനത്തിനുപയോഗിക്കം. സ്വന്തം ​വിഗ്രഹം പറയുന്നതിലെ സത്യം പോലും തമസ്കരിക്കാന്‍ എന്തു വ്യഗ്രത!!

മദനി ആയാലും സഖറിയ ആയാലും യേശുദാസനായാലും ഉണ്ണിത്താനായാലും, ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന്.

ടിവി ചര്‍ച്ചയില്‍ (ലിങ്കില്ല) ആദ്യ ദിനത്തില്‍ “ സ്ഥിരം പ്രാസംഗികര്‍ക്കുള്ള ഉപദേശമായി കണ്ട് സ്വീകരിക്കുന്നു” എന്നു പറഞ്ഞ(ലിങ്കില്ല) സക്കറിയ പിറ്റേന്ന് പിണറായി ആവിഷ്കാരസ്വാതന്ത്യത്തിനെതിരെ ഭീഷണി മുഴക്കി എന്ന് പറയുമ്പോള്‍(ഗൂഗിള്‍ ചെയ്താല്‍ ലിങ്ക് കിട്ടും) ഒരു പൊരുത്തക്കേടും കാണാതിരിക്കുവാന്‍ കാളിദാസനു അവകാശമുണ്ട്.

ജനശക്തിക്ക് ചിലതെല്ലാം വിശ്വസിക്കാന്‍ അവകാശമുള്ളതു പോളെ കാളിദാസനും അവകാശമുണ്ട്. സെബിന്‍ ഗോപ്യമായി പറഞ്ഞ പലതും സഖക്കള്‍ക്ക് ശരിക്കും മനസിലായില്ല. മാരീചന്റെ പോസ്റ്റില്‍ പലതും വിളിച്ചു പറഞ്ഞ് തണ്ടു കാണിച്ച അവരൊന്നും ഇവിടെ വാ തുറക്കുന്നില്ലാത്തതെന്തേ? കാര്യം ​പിടി കിട്ടിയിട്ട്.

“ സ്ഥിരം പ്രാസംഗികര്‍ക്കുള്ള ഉപദേശമായി കണ്ട് സ്വീകരിക്കുന്നു” എന്നു പറഞ്ഞത് പിണറായി വിജയന്റെ ഏത് പരാമര്‍ശമാണെന്ന് സെബിന്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പിണറായി വിജയന്റെ മറ്റൊരു നിരീക്ഷണമാണ്‌ ശ്രദ്ധയാകര്‍ഷിക്കേണ്ട ഘടകം. "സക്കറിയയെ പറ്റി നല്ലത്‌ പറയാതിരുന്ന മാധ്യമങ്ങള്‍ക്ക്‌ ഇപ്പോള്‍ ഒറ്റ ദിവസം കൊണ്ട്‌ സക്കറിയ മഹാനായ വ്യക്തിയായതില്‍ സന്തോഷമുണ്ട്‌. ഇപ്പോള്‍ അദ്ദേഹത്തിനും മാധ്യമ ശ്രദ്ധ കിട്ടുന്നുണ്ടല്ലോ," എന്നതായിരുന്ന വിജയന്റെ ടിപ്പണി.

ഇതിനോട്‌ സക്കറിയ പ്രതികരിച്ചതു ഇങ്ങനെ: "പത്രങ്ങളെ ശ്രദ്ധിക്കുന്ന ഒരാള്‍ എന്ന നിലക്കാണ്‌ ശ്രീ പിണറായി വിജയന്റെ ആ അഭിപ്രായം. അത്‌ അതിന്റെ സ്വാരസ്യത്തോടും ഫലിതത്തോടും സ്വീകരിക്കുന്നു." 


ജനശക്തിക്ക് കുറച്ചു കൂടെ മലയാള പരിജ്ഞാനം ഉണ്ടായാല്‍ നന്നായിരുന്നു.

മാരീചന്‍ എഴുതിയ ഒരു വരി ഞാന്‍ ഇവിടെ പകര്‍ത്തട്ടേ.

“രാജവെമ്പാലയിരിക്കുന്ന പൊത്തില്‍, അതുണ്ടെന്ന് അറിഞ്ഞു കൊണ്ട് കയ്യിടുകയും കടി കിട്ടിയാല്‍ രാജവെമ്പാലയുടെ ക്രൂരതയ്ക്കെതിരെ പത്രസമ്മേളനവും ചാനല്‍ അഭിമുഖവും കൂട്ടപ്രസ്താവനയും നടത്തുകയും ചെയ്യുന്നവരെ ആരെങ്കിലും 'ബുദ്ധിജീവി'യെന്ന് വിളിക്കുമോ സാര്‍...”


എത്ര അറപ്പുളവാക്കുന്നതാണീ വാക്കുകള്‍. പിണറായി വിജയന്‍ സി പി എമ്മിനെ മതത്തോടേ ഉപമിച്ചുള്ളു. ഡി വൈ എഫ് ഐ എന്ന രാജവെമ്പലയുടെ കടമ നീട്ടി വരുന്ന എല്ലാ കയ്യിലും കടിക്കുക എന്നതാണെന്നു പറയുമ്പോള്‍ പ്രതി ബദ്ധതയുള്ള ഒരു പ്രസ്ഥാനമെന്ന ലേബല്‍ മാറി അത് അത് ഒരു വിഷജീവിയുടെ തലത്തിലേക്ക് ഉയരുന്നു. ഇത് വളരെ അര്‍ത്ഥവത്തും ആണ്. ഈ പ്രസ്ഥാനം ഒരു പതിറ്റാണ്ടു മുമ്പു വരെ കേരളത്തിലെ സാംസ്ക്കാരിക സമൂഹിക മണ്ഡലങ്ങളിലെ നിറസന്നിദ്ധ്യമായിരുന്നു. ചര്‍ച്ചകളും സെമിനാറുകളും മറ്റുമായി യുവ ജനതയെ ആവേശം കൊള്ളിച്ചിരുന്നു. ഇന്നിപ്പോള്‍ പ്രസ്ഥാനം എന്നു വിളിക്കുന്ന സി പി എം നേതാവിന്റെ പെട്ടി ചുമട്ടുകാര്‍ എന്നതില്‍ കവിഞ്ഞ് എന്താണവരെ വിശേഷിപ്പിക്കാനാകുക. സഖറിയ പറഞ്ഞത് ശരിവക്കുന്നതല്ലേ അവരുടെ പ്രതികരണങ്ങളും ബ്ളോഗിലുള്ള പലരുടെയും അഭിപ്രയങ്ങളും.

സുനില്‍ കൃഷ്ണന്‍ എഴുതിയ വാചകമാണ്‌ ഭീതിജനകവും നിരുത്തരവാദപരവും ആത്മഹത്യാപരവും.

പാലായില്‍ പ്രസംഗിക്കുന്ന പോലെ പയ്യന്നൂരില്‍ പ്രസംഗിച്ചാല്‍ എങ്ങനെയിരിക്കും എന്ന് സക്കറിയക്ക് മനസ്സിലായി കാണും...

ഇതിന്റെ പരിഭാഷ സഖറിയക്ക് പാലായില്‍ എന്തു വേണമെങ്കിലും പറയാം. ഇതേ പ്രസംഗം പാലായില്‍ നടത്തിയാല്‍ സുനില്‍ കൃഷ്ണന്‍ ഉള്‍പ്പടെയുള്ള ഒരു സഖാവും ഡി വൈ എഫ് ഐ കാരനും അതിനെ വിമര്‍ശിക്കില്ല. അതവര്‍ക്ക് സ്വീകാര്യമാണ്. അല്ലെങ്കില്‍ പാലായിലെ കേരള കോണ്‍ഗ്രസുകാരുടെ തല്ലു പേടിച്ച് മിണ്ടാതിരിക്കും. രാജവെമ്പാലയായാലും തിണ്ണമിടുക്കേ ഉള്ളു. പക്ഷെ പയ്യന്നൂരില്‍ പറഞ്ഞാല്‍ സഖറിയ വിവരമറിയും. പിണറായി വിജയനും അതു തന്നെയാണുദ്ദേശിച്ചത്. കണ്ണുര്‍ ജില്ലയില്‍ സമതിക്കില്ല. മറ്റ് എവിടെ വേണമെങ്കിലും ആയിക്കോളൂ.സഖറിയ പറഞ്ഞതെന്ത് എന്നുള്ളതിന്റെ പ്രസക്തി കേരളത്തിലെ ചില ഇടങ്ങളില്‍ മാത്രം. അപ്പോള്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ച പറഞ്ഞതിലല്ല കലിപ്പ്. മറ്റെന്തോ ആണ്.

നേതാക്കളുടേയും അനുയായികളുടെയും അധപതനം ദയനീയം തന്നെ.

ഇ കെ നായനാര്‍ ഒരിക്കല്‍ പറഞ്ഞു സാമ്രാജ്യത്വ മൂരാച്ചികളുടെ നാട്ടില്‍ ചായ കുടിക്കുമ്പോലെയാണു ബലാല്‍സംഘം എന്ന്. ആ നാട്ടില്‍ ഡി വൈ എഫ് ഐക്കാര്‍ ഇല്ലാത്തതു ഭാഗ്യം നായനാരുടെ ഭാഗ്യം. അല്ലെങ്കില്‍ രാജവെമ്പലകളും ഞാഞ്ഞൂളുകളും കൂടി നായനാരെ കാലപുരിക്കയച്ചേനേ.

പി എ അന്റണി ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന ഒരു നാടകവുമായി വന്നതും, കേരളത്തിലെ ക്രിസ്തീയ സഭ അതിനെതിരെ പടവാളുമായി ഇറങ്ങിയതും, ഡി വൈ എഫ് ഐ പി എ ആന്റണിയുടെ ആവിഷ്കാര സ്വാതന്ത്ര്യതിനു വേണ്ടി നിലകൊണ്ടതും, അന്ന് സഖറിയ പറഞ്ഞതിനെ അപ്പാടെ പിന്തങ്ങിയാതും ഒക്കെ ജനശക്തി കേട്ടിട്ടുണ്ടോ ആവോ.

തങ്ങളെ ബധിക്കാത്ത ഏത് ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ശരി. പള്ളി വേറെ പട്ടക്കാരന്‍ വേറെ.

ഞാന്‍ അന്തിക്കുന്നു: "പറഞ്ഞതെല്ലാം നേരെയല്ലേ? ഇനി ഞാനറിയാതെ വല്ലതും ഗോപ്യമായി ഉണ്ടോ?" 

ഞാന്‍ അന്തിക്കുന്നു: "പറഞ്ഞതെല്ലാം നേരെയല്ലേ? ഇനി ഞാനറിയാതെ വല്ലതും ഗോപ്യമായി ഉണ്ടോ?"

സെബിന്‍,

എനിക്ക് മനസിലായത് അതാണ്. ഉണ്ണിത്താനെയും സഖറിയയേയും മാധ്യമങ്ങളെയും വിമര്‍ശിച്ചതില്‍ പൊതിഞ്ഞാണു ഡി വൈ എഫ് ഐയേയും പിണറായി വിജയനേയും വിമര്‍ശിച്ചത്. മറ്റ് ബ്ളോഗുകളില്‍ ഇവിടെ ഹല്ലേലൂയാ പാടിയ സഖാക്കളുടെ പ്രതികരണം ഇതായിരുന്നില്ല. മാരീചന്റെ രണ്ടു പോസ്റ്റുകളിലും ഇവരുടെ പ്രതികരണം സെബിന്‍ വായിച്ചോ അവോ. പോസ്റ്റ് നന്നായിരിക്കുന്നു എന്നു മാത്രം ഇവിടെ എഴുതിയ സുനിലിന്റെ വാക്കുകളും ഞാന്‍ ഇവിടെ എഴുതിയിരുന്നു. സുനിലും വേദിയറിഞ്ഞ് അഭിപ്രായം എഴുതിയതാണെന്ന് സെബിനു തോന്നുന്നുണ്ടോ? രാജവെമ്പാലയൊക്കെ അവിടത്തെ പരാമര്‍ശങ്ങളാണ്. ഇപ്പോള്‍ സെബിന്‍ ഡെലീറ്റ് ചെയ്ത അഭിപ്രായങ്ങള്‍ അതിനെ ആസ്പദമാക്കി എഴുതിയതും?

എന്തേ സഖാക്കള്‍ക്ക് രണ്ട് നിലപാടെന്ന് ഞാന്‍ അത്ഭുതം കൂറിയത് അതു കൊണ്ടാണ്. ജനശക്തി പോലും സെബിന്‍ പറഞ്ഞതിനെ വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടില്ല. ഞാന്‍ ഒരു കമന്റ് എഴുതിയപ്പോഴാണ്‌ മിണ്ടിയതു തന്നെ. അതില്‍ നിന്നും ഞാന്‍ മനസിലാക്കിയത്, സെബിന്‍ പറഞ്ഞതൊന്നും അവര്‍ക്ക് മനസിലായില്ല അല്ലെങ്കില്‍ ശരിക്കും മനസിലായി അതു കൊണ്ട് മിണ്ടാന്‍ പറ്റുന്നില്ല. പക്ഷെ മറ്റ് ബ്ളോഗുകളില്‍ ആവശ്യത്തിലധികം ഒച്ചപ്പാടുണ്ടാക്കുന്നുമുണ്ട്.

സെബിനേപ്പോലുള്ളവര്‍ ഇടക്കൊക്കെ ഇവരുടെ കണ്ണു തുറപ്പിക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്.

ഒരു ഓഫ്: മദനി വിഷയം കത്തി നിന്നപ്പോള്‍ അതേക്കുറിച്ച് സെബിനില്‍ നിന്നും ഒരു ലേഖനം പ്രതീക്ഷിച്ചിരുന്നു.

  1. എന്റെ അറിവില്‍ ഉണ്ണിത്താനു് മാത്രമായി ഒരു മനുഷ്യാവകാശം ഉള്ളതായി ഒരു സിപിഎം പിന്തുണക്കാരും ബ്ലോഗുകളില്‍ പറഞ്ഞിട്ടില്ല. ഞാന്‍ കാണാത്തതാവും. 

    സെബിന്‍,

    ഉണ്ണിത്താനു മാത്രമായി ഒരു മനുഷ്യവകാശമുണ്ടോ എന്നതല്ല ഞാന്‍ ഉന്നയിച്ചത്. ഉണ്ണിത്താന്റെ മനുഷ്യാവകശം ലംഘിച്ചോ എന്നു മാത്രമണ്. ഉണ്ണിത്താന്റെ മനുഷ്യവകാശം ലംഘിച്ചു എന്നു തന്നെയാണു പല സഖാക്കളും അഭിപ്രായപ്പെട്ടത്. ഒരു സഖാവു പറഞ്ഞു.

    സദാചാരകമ്മിറ്റിക്കാരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ട് ഉണ്ണിത്താനും കൂട്ടുകാരിക്കും സ്വസ്ഥമായി അന്തിയുറങ്ങാനുള്ള സൌകര്യമൊരുക്കുകയാണ് മനുഷ്യാവകാശസംരക്ഷണത്തിന്റെ ഭാഗമായി പോലീസിനു ചെയ്യാനുണ്ടായിരുന്നത്


    പിണറായി വിജയന്റെ അഭിപ്രായത്തിലും ഇപ്പോള്‍ സെബിന്റെ അഭിപ്രായത്തിലും നാട്ടുകാര്‍ക്ക് അവമതിപ്പുണ്ടാക്കുന്ന അനാശാസ്യം തന്നെയാണു ഉണ്ണിത്താന്‍ ചെയ്തത്.

    ഈ അവമതിപ്പ് സഖാക്കള്‍ക്കുണ്ടോ എന്നറിയനായി ഞാന്‍ ഒരു ചോദ്യം ചോദിച്ചു.മനുഷ്യവകാശത്തേക്കുറിച്ച് വാചാലരാകുന്നവരുടെ ഭാര്യമാരാണ്‌ ജയലക്ഷ്മിയുടെ സ്ഥാനത്തെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നെന്ന്. അതിന്റെ പേരില്‍ സഖാക്കളൊക്കെ ചേര്‍ന്ന് എന്നെ ആക്രമിച്ചത് മുഴുവന്‍ ആ പോസ്റ്റില്‍ വായിക്കാം.
    ReplyDelete
  2. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നു് പറയുന്നതു് ഒരു നിലപാടാണു്. എന്നാല്‍ അനാശാസ്യം നാട്ടുകാരില്‍ അവമതിപ്പുണ്ടാക്കുന്നു എന്നതു് ഒരു യാഥാര്‍ത്ഥ്യവും. അതിന്റെ കാരണം നമ്മുടെ ആര്‍ജ്ജിതമായ സംസ്കാരത്തിലാണു്. ആ സംസ്കാരം തിരുത്തപ്പെടേണ്ടതാണെന്നു് പറയുന്നവര്‍ അത്തരമൊരു സംസ്കാരം നിലനില്‍ക്കുന്നില്ല എന്നു് കണ്ണടച്ചു് ഇരുട്ടാക്കേണ്ടതുണ്ടോ? 


    ഇതൊരു നപുംസക നിലപാടാണല്ലോ സെബിന്‍, ഇതു രണ്ടും എങ്ങനെ ഒന്നിച്ചു പോകും? അനാശാസ്യമെന്നു പറഞ്ഞാല്‍ തെറ്റായ ഒരു നടപടി എന്നു തന്നെയാണര്‍ത്ഥം. തെറ്റിനെ എതിര്‍ക്കുക എന്നത് സുബോധമുള്ള ആരും ചെയ്യുന്ന നടപടിയും. സെബിന്‍ ഏതെങ്കിലുമൊന്നില്‍ ഉറച്ചു നില്‍ക്ക്. ഒന്നുകില്‍ ഉണ്ണിത്താന്‍ ചെയ്തത് അനാശാസ്യമാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും പറയ്. അല്ലെങ്കില്‍ ഉണ്ണിത്തന്‍ ചെയ്തത് അനാശാസ്യമല്ല അതിനെ അനുവദിക്കേണ്ടതണെന്നും പറയ്.

    സെബിനോട് അദ്യം തോന്നിയ ആദരവ് ഈ അവാസാന കമ്ന്റ് കണ്ടപ്പോള്‍ ഇല്ലാതായി എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.

    സമൂഹം പല കാലങ്ങളിലും പല കാര്യങ്ങളും അന്നത്തെ സംസ്കാരത്തിന്റെ ഭാഗമായി ചെയ്തിട്ടുണ്ട്. ദേവദാസി സമ്പ്രദായം തികച്ചും സാംസ്കാരികമായിരുന്നു ഒരു കാലത്ത്. പിന്നീട് അത് തെറ്റാണെന്നു ബോധ്യം വന്നപ്പോള്‍ അത് തിരുത്തി. ജാതി വ്യവസ്ഥ ഇന്‍ഡ്യന്‍ സംസ്കാരതിന്റെ അഭേദ്യമായ ഭാഗമായിരുന്നു ഒരുകാലത്ത്. അതിന്റെ ദുരിതം അനിഭവിച്ചവര്‍ പോലും അതിനെ അന്ന് അനുകൂലിച്ചിരുന്നു.

    ആര്‍ജിത സംസ്കാരത്തിലുള്ള തെറ്റുകള്‍ തിരുത്തുക എന്നതാണ്‌ പുരോഗമന ശക്തികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അല്ലാതെ അത് സംസ്കാരത്തിന്റെ ഭാഗമാണ്, അതു കൊണ്ട് എന്റെ കണ്ണും മറ്റുള്ളവരേപ്പോലെ തുറന്നു പിടിച്ച് ഞാനും നോക്കുന്നു, അംഗികരിക്കുന്നു എന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ല. പ്രത്യേകിച്ച് അനീതികളോട് പോരാടുന്ന എന്നു പറയപ്പെടുന്ന ഇടതുപക്ഷത്തില്‍ നിന്നും.

    ഈ സംസ്ക്കാരം തിരുത്തേണ്ടത് ആരാണ്? അമേരിക്കയോ?

    എന്റെ അഭിപ്രായത്തില്‍ ഈ സംസ്കാരം തിരുത്തേണ്ടതിനു മുന്നില്‍ നില്‍ക്കേണ്ടത് ഡി വൈ എഫ് ഐ ആണ്. സെബിനതിലെന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടോ?



No comments:

Post a Comment