വിശ്വമാനവികം എന്ന ബ്ളോഗില്‍ എഴുതിയ അഭിപ്രായങ്ങള്‍.
>>>സെൽവരാജ് മാത്രമല്ല, സി.പി.ഐ.എം വിട്ടുപോയിട്ടുള്ള ഒരേ ഒരാൾ. ഇതിനുമുമ്പും പലരും പോയിട്ടുണ്ട്. അവരെക്കുറിച്ചൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ല. സെൽവരാജിന്റെ കാലുമാറ്റത്തിൽ വലിയൊരു അധാർമ്മികതയുണ്ട്. നന്ദി കേടുണ്ട്. നീതികേടുണ്ട്. <<<<.
ഒക്കെ ശരിയാണ്.
പക്ഷെ ഇതിലും വലിയ അധാർമ്മികതയുമ്, നന്ദി കേടും നീതികേടും, ചന്ദ്രശേഖരനെ വധിച്ചതില്‍ നെയ്യാറ്റിന്‍കരയിലെ ആളുകള്‍ കണ്ടു. കുറഞ്ഞത് 20000 വോട്ടിനെങ്കിലും എല്‍ ഡി എഫ് ജയിക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടത് ചന്ദ്രശേഖരന്‍ വധവും മണിയുടെ മലനാടന്‍ തമാശയും കാരണമാണ്. വിജയനോ സജിമോ അത് സമ്മതിക്കില്ല.
>>>>>സെൽവരാജ് മാത്രമല്ല, സി.പി.ഐ.എം വിട്ടുപോയിട്ടുള്ള ഒരേ ഒരാൾ. ഇതിനുമുമ്പും പലരും പോയിട്ടുണ്ട്. അവരെക്കുറിച്ചൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ല. <<<<<
പാര്‍ട്ടി വിട്ടു പോകുന്നവരേക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നിട്ട് എന്തു ഫലം? എന്തുകൊണ്ട് അവരൊക്കെ വിട്ടുപോകുന്നു എന്നല്ലേ പാര്‍ട്ടി ചിന്തിക്കേണ്ടത്?
പണ്ടൊക്കെ ആളുകളെ പാര്‍ട്ടി പുറത്താക്കുക്യായിരുന്നു. ഇന്ന് പലരും സ്ഥാനമാനങ്ങള്‍ മോഹിച്ച് പാര്‍ട്ടി വിട്ടുപോകുന്നു. അബ്ദുള്ളക്കുട്ടി, ശിവരാമന്‍, സിന്ധു ജോയി, മനോജ്, സെല്‍വരാജ്. എന്തുകൊണ്ട് അടുത്തകാലത്ത് ഇതുപോലെ കൊഴിഞ്ഞു പോക്ക് പാര്‍ട്ടിയില്‍ ഉണ്ടാകുന്നു?
പാര്‍ട്ടി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അബ്ദുള്ളക്കുട്ടിയേയും സെല്‍വരാജിനെയുമൊക്കെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. അപ്പോള്‍ അവരെ അവരുടെ വഴിക്ക് വിടുന്നതല്ലേ നല്ലത്.
ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം, പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്നല്‍ ചേക്കേറി, കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഇഅവരെയൊന്നും വിജയന്‍ കുലം കുത്തി എന്നു വിളിക്കില്ല എന്നതാണ്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവരെ മാത്രമേ ആ പട്ടം ചാര്‍ത്തി ബഹുമാനിക്കൂ.
മാഷിനപ്പോള്‍ പാര്‍ട്ടി ഭക്തിയും പിണറായി ഭക്തിയും ഉണ്ടല്ലേ. ഇനി മാര്‍ക്സ് പറഞ്ഞതുപോലെ കമ്യൂണിസ്റ്റു സ്റ്റേറ്റ് അപ്രത്യക്ഷമാകുമ്പോള്‍ ഈ ഭക്തി എങ്ങനെ പ്രകടിപ്പിക്കും എന്തോ. ലെനിന്റേതു പോലെ ഡെഡ് ബോഡി എംബാം ചെയ്താണാവോ?
മാഷിനേപ്പോലുള്ളവരാണിന്ന് ഈ പാര്‍ട്ടിയുടെ ശാപം. അന്ധമായ ഭക്തി മൂലം വിജയന്‍ ചെയ്യുന്നതൊക്കെ പാടിപ്പുകഴ്ത്തേണ്ട ഗതികേടിലാണ്. വിജയന്റെ റിവിഷനിസം കാണാന്‍ അതുകൊണ്ട് കണ്ണില്ലാതെ പോകുന്നു. ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു പോകുന്നതൊന്നും കാണാനുള്ള ശേഷിയില്ല. ഭക്തി അന്ധത ഉണ്ടാക്കിയിരിക്കുന്നു.
ഭക്തി വിഷയത്തില്‍ സി പി എമ്മും കത്തോലിക്കാ സഭയം ഒരേ തട്ടില്‍ നില്‍ക്കും. അവിടെ പരമോന്നത നേതാവ്, മാര്‍പ്പാപ്പയാണല്ലോ. കത്തോലിക്കര്‍ക്ക് അന്ധമായ പാപ്പാ ഭക്തിയാണ്. ആരു മാര്‍പ്പാപ്പയായാലും അതവര്‍ പ്രകടിപ്പിക്കും. ഭക്തി മൂത്ത് മാര്‍പ്പാപ്പ പറയുന്നതൊക്കെ സത്യമെന്നതാണവിടത്തെ നാട്ടു നടപ്പ്. അവിടെ സഭയും മാര്‍പ്പാപ്പയുമൊന്നാണ്. അതുപോലെ മാഷിന്, പാര്‍ട്ടിയും പിണറായിയും ഒന്നു തന്നെ. ഇനി പിണറായി മാറി മണിയോ കൊടി സുനിയോ, അന്ത്യേരി സുരയോ സെക്രട്ടറിയായാലും ഈ ഭക്തി ഉണ്ടാകും. ഭൂരിപക്ഷം തെരഞ്ഞെടുത്താല്‍ സുരക്കോ സുനിക്കോ സെക്രട്ടറി ആകാമെന്നാണല്ലോ സി പി എമ്മിലെ ഇന്നത്തെ അവസ്ഥ.
1964 ലും സ്ഥിതി ഇതായിരുന്നു. അന്ന് ഡാംഗേ ആയിരുന്നു പിണറായിയുടെ സ്ഥാനത്ത്. ഭക്തി മൂത്ത് അന്നും കുറെ സജിംമാര്‍ ഡാംഗെയും പാര്‍ട്ടിയും ഒന്നാണെന്ന് വിശ്വസിച്ചു. ഡാംഗേ പറയുന്നതിനൊക്കെ അപ്രമാദിത്തവും കല്‍പ്പിച്ചു. കുറച്ചുപേര്‍ക്ക് ഇതുപോലെ ഭക്തി പ്രകടിപ്പിക്കാന്‍ മനസാക്ഷി അനുവദിക്കാത്തതുകൊണ്ടാണ്, ഈ സി പി എം എന്ന പാര്‍ട്ടി ഉണ്ടായത്. ഡാംഗേ വിജയനെ അതേ ലെവലിലേക്ക് ഉയര്‍ത്തി സ്തുതിക്കുന്ന മാഷിനൊരു നല്ല നമസ്കാരം കൂടി പറയട്ടെ.
ചന്ദ്രശേഖരൻ വധത്തിൽ പാർട്ടിയ്ക്ക് യാതൊരു പങ്കുമില്ല. ഇനി പിണറായി വിജയന്‍ ഇത് ചെയ്താലാണോ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് മാഷു സമ്മതിക്കുക? പിണറായിയും പാര്‍ട്ടിയും ഒന്നായ സ്ഥിതിക്ക് മറ്റ് മന്ദബുദ്ധികള്‍ക്കൊന്നും പാര്‍ട്ടിയുമായി ബന്ധമില്ലല്ലോ.
കൊലയാളികളൊക്കെ പാര്‍ട്ടിയുടെ നേതാക്കള്‍ ക്വട്ടേഷന്‍ നല്‍കിയെന്നു പറയുന്നു. അവരെയൊക്കെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയാളികളെ പാര്‍ട്ടിയുടെ ആശുപത്രികളില്‍ ചികിത്സിച്ചു. പാര്‍ട്ടി ഗ്രാമങ്ങളില്‍ സംരക്ഷിച്ചു. പാര്‍ട്ടി അംഗങ്ങളും ഭാരവാഹികളും എല്ലാ സഹായവും ചെയ്തു കൊടുക്കുന്നു. ഇതൊക്കെ പാര്‍ട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തികളാണെന്ന് മറ്റുള്ളവര്‍ മനസിലാക്കണമെന്നൊക്കെ മാഷിനു പറയാം. പക്ഷെ കേള്‍ക്കുന്നവര്‍ അത്ര മന്ദബുദ്ധികളല്ലല്ലോ.
എന്തിനാണു മാഷേ പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായ കുഞ്ഞനന്തന്‍ ഒരു മാസമായി ഒളിവില്‍ പോയത്? അദ്ദേഹത്തെ എന്തിനാണു പാര്‍ട്ടി സംരക്ഷിച്ച് ഒളിച്ച് വച്ചിരിക്കുന്നത്?
ഒന്നല്ല മൂന്നു കൊലപാതകങ്ങളിലാണിപ്പോള്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്. മണിയുടെ നേരുകള്‍ കൂടി കൂട്ടിയാല്‍ ആറായി.
കൊലപാതകം നടത്തുന്നത് പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് താങ്കള്‍ പറയണമെന്നില്ല. കൊലപാതകികളെ സംരക്ഷിക്കുന്നത് എന്നു മുതലാണ്, പാര്‍ട്ടി നയങ്ങള്‍ക്ക് അനുസൃതമായി തുടങ്ങിയത് എന്നറിഞ്ഞാല്‍ മതി. സാമ്പത്തികകുറ്റവാളികളേയും, നികുതി വെട്ടിപ്പുകാരെയും സംരക്ഷിക്കുന്നത് പാര്‍ട്ടി നയമാണെന്ന് പണ്ടെ മനസിലായിട്ടുണ്ട്.
പി ശശി എന്നും ഗോപി കൊട്ടമുറിക്കല്‍ എന്നും പേരായ പെണ്ണുപിടിയന്‍മാരെ പാര്‍ട്ടി സംരക്ഷിച്ചു എന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. ഗത്യന്തരമില്ലാതെ ഒരാളെ പുറത്താക്കി. മറ്റൊരാളെ ഇപ്പോഴും സംരക്ഷിച്ച് നടക്കുന്നു.അദ്ദേഹത്തിനു വേണ്ടി സംസ്ഥാന സമിതിയില്‍ ഒരു സീറ്റുപോലും ഒഴിച്ചിട്ടിരിക്കുന്നു. ഇതൊക്കെയാണിപ്പോള്‍ പാര്‍ട്ടി നയമെന്ന് അല്‍പ്പമെങ്കിലും ചിന്താശേഷി ഉള്ളവര്‍ക്കൊക്കെ മനസിലായിത്തുടങ്ങി. ഇനി മാഷിനേപ്പോലുള്ള നേരം വെളുക്കാത്ത കുറച്ചു പേര്‍ക്ക് മനസിലാകാന്‍ പോകുന്നില്ല.
ടി.പിയെ കൊല്ലുക എന്നത് ഒരിക്കലും സി പി എം എന്ന പാർട്ടിയുടെ ഉന്നമല്ല. പക്ഷെ പാര്‍ട്ടിയെ നശിപ്പിക്കാന്‍ തീരുമാനിച്ച കുറച്ചു പേരുടെ ഉന്നമായിരുന്നു. റ്റി പി ഉറക്കം കെടുത്തിയവരൊക്കെ അത് പരസ്യമായി വിളിച്ചു പറഞ്ഞിട്ടുണ്ട്. അവര്‍ അദ്ദേഹത്തെ മരണശേഷവും കുലം കുത്തി എന്നു വര്‍ഗ്ഗവഞ്ചകന്‍ എന്നുമൊക്കെ വിളിച്ച് അരിശം തീര്‍ക്കുന്നുമുണ്ട്.
റ്റി പി കൊല്ലപ്പെട്ടാലും ഇതു വരെ നടത്തിയ മറ്റ് കൊലപാതകങ്ങള്‍ പോലെ എഴുതി തള്ളാം എന്നായിരുന്നു അവര്‍ കണക്കു കൂട്ടിയിരുന്നതും. പക്ഷെ കണക്കുകളൊക്കെ തെറ്റിപ്പോയി എന്നു മാത്രം. അവരൊന്നുമല്ല ഈ പാര്‍ട്ടി എന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം മനസിലാകുന്നുമുണ്ട്. കുഞ്ഞനന്തനേപ്പോലുള്ള ക്രിമിനലുകളെ സംരക്ഷിച്ച് പൊതു ജന മദ്ധ്യത്തില്‍ പരമാവധി നാറുക എന്നതാണിപ്പോള്‍ അവരുടെ ദുര്യോഗം. കുഞ്ഞന്തന്‍ പിടിക്കപ്പെട്ടാല്‍ യഥാര്‍ത്ഥ കുലം കുത്തി ആരാണെന്നൊക്കെ ഒരു പക്ഷെ പുറത്തു വന്നേക്കും. അതണവരുടെ ഉറക്കം ഇപ്പോള്‍ കെടുത്തുന്നതും.
ഈ മനുഷ്യനെ കണ്ട് ആര്‍ക്കും അസൂയ തോന്നുന്നില്ല. പുച്ഛമാണു തോന്നുന്നത്. തോക്കും വെടിയുണ്ടയും, അംഗരക്ഷകരും, അനുയായികളും തീര്‍ക്കുന്ന വലയത്തിനുള്ളില്‍ ഞെളിഞ്ഞു നടക്കുന്നത് ഞെഞ്ചുറപ്പോടെ നടക്കുനതല്ല. പേടിച്ചരണ്ട് ഓടിയൊളിക്കുന്നതാണ്.
സി പി എം കാരാല്‍ കൊല്ലപ്പെടുമെന്നറിഞ്ഞുകൊണ്ട്, നിര്‍ഭയനായി ഞെഞ്ചുറപ്പോടെ നടന്ന ഒരു കമ്യൂണിസ്റ്റുകാരനുണ്ടായിരുന്നു കേരളത്തില്‍. വേട്ട നായ്ക്കള്‍ ക്വട്ടേഷന്സംഘങ്ങളേക്കൊണ്ട് 52 വെട്ടു വെട്ടി കൊന്ന ചന്ദ്രശേഖരന്‍. ഞെഞ്ചുറപ്പെന്നു പറഞ്ഞാല്‍ എന്താണെന്ന് വിജയന്‍ പഠിക്കണമെങ്കില്‍ ചന്ദ്രശേഖരനേപ്പൊലുള്ളവരുടെ അടുത്ത് റ്റ്യൂഷനെടുക്കേണ്ടി വരും.
ഭയപ്പെട്ട് നടക്കുന്നവര്‍ കമ്യൂണിസ്റ്റുകാരനല്ല. വ്യാജ കമ്യൂണിസ്റ്റുകാരനാണ്. ഏകനായി ആരെയും പേടിക്കാതെ നടന്ന റ്റി പി യാണു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്.
താങ്കള്‍ക്ക് ഈ വ്യാജ കമ്യൂണിസ്റ്റിനെ കണുമ്പോള്‍ അത്ഭ്തം തോന്നുമായിരിക്കും. അതിന്റെ കാരണം ഇതു വരെ യഥാര്‍ത്ഥ കമ്യൂണിസ്റ്റിനെ കാണാത്തതാണ്. വിജയനെ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഇതുപോലെ ഒരു കാപട്യം എങ്ങനെ സി പി എം പോലുള്ള ഒരു ജനകീയ പ്രസ്ഥാനത്തിന്റെ നേതാവായി എന്നാലോചിച്ച്.
ഒരു ഭക്തനു, തന്റെ ദേവനോട് തോന്നുന്ന ആരാധന മുഴുവന്‍ പ്രതിഫലിക്കുന്ന വാക്കുകള്‍. ആരാധകരായാല്‍ ഇങ്ങനെ തന്നെ വേണം.
പിണറായി വിജയന്‍ ചെയ്ത കുറച്ചു കാര്യങ്ങള്‍ ചൂണ്ടികാണിക്കട്ടെ.
1. ദേശാഭിമാനി എന്ന പാര്‍ട്ടി പത്രം ഇ പി ജയരാജന്റെ പേരിലേക്ക് എഴുതി മാറ്റിയത് ഏത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു?
2. പി ശശി എന്ന ആഭാസന്‍ ഒരു സീനിയര്‍ നേതാവിന്റെ മകളോടും, യുവ നേതാവിന്റെ ഭാര്യയോടും സദാചാര വിരുദ്ധമായ രീതിയില്‍ പെരുമാറിയതിനേക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ ഇരുന്നത് ഏത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു?
3. കൊലപാതകം നടത്തുന്നത് പാര്‍ട്ടി നയമല്ല എന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും, ലിസ്റ്റുണ്ടാക്കി കൊല ചെയ്തിട്ടുണ്ട് എന്ന് മണി പറഞ്ഞിട്ടും അദ്ദേഹത്തെ ഇപ്പൊഴും സംരക്ഷിക്കുന്നത് ഏത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിലാണ്?
കൂടെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ ചെയ്യുന്ന പാർട്ടിയ്ക്കു നിരക്കാത്ത കാര്യങ്ങൾ യഥാസമയത്റ്റ് ഹ്തിരിച്ചറിയുകയും തക്ക നടപടി എടുക്കുകയും ചെയ്യേണ്ടത് പാര്‍ട്ടി സെക്രട്ടറിയുടെ കടമയാണ്. ഇതേക്കുറിച്ചൊക്കെ വേണ്ടപ്പെട്ടവര്‍ പരാതി നല്‍കിയിട്ടും ഒന്നും ചെയ്തില്ലെങ്കില്‍ അതിന്റെ ഉത്തരവാദി പാര്‍ട്ടി സെക്രട്ടറി ആണ്.
ദേശാഭിമാനി എന്ന പത്രം ജയരാജന്റെ പേരിലേക്ക് എഴുതിക്കൊടുത്തത് കൂടെ ചുറ്റിപറ്റി നിന്നവരല്ല. പാര്‍ട്ടി സെക്രട്ടറി തന്നെയാണ്. അത് തെറ്റായ നടപടിയാണെന്നു പലരും പറഞ്ഞിട്ടും, വിജയന്‍ ഗൌനിച്ചില്ല. അവസനം കേന്ദ്ര നേതാക്കള്‍ ഇടപെട്ടപ്പോഴാണത് തിരുത്തിയത്.
പി ശശിക്കും ഗോപിക്കും എതിരായ പരാതി ലഭിച്ചിട്ടും പാര്‍റ്റി സെക്രട്ടറി ഒന്നും ചെയ്തില്ല. അവസാനം ഗത്യന്തരമില്ലാതെ ആണു നടപടി എടുക്കേണ്ടി വന്നത്.
കൊലപതകം നടത്തി എന്ന് നടത്തിയ മണീ ഏറ്റു പറഞ്ഞിട്ടും, ഇപ്പോഴും മണിയെ സംരക്ഷിക്കുന്നു.
ഇതിന്റെ ഒക്കെ ഉത്തരവാദി വിജയന്‍ തന്നെയാണ്.
സെക്രട്ടറിയെ വിമര്‍ശിച്ചാല്‍ തകരുന്നതല്ല പ്രസ്ഥാനം. സെക്രട്ടറിയും പ്രസ്ഥാനവും ഒന്നാണെന്ന മണ്ടത്തരമാണു താങ്കളുടെ ഈ വിഭ്രമത്തിനു കാരണം.
എല്ലാ പാര്‍ട്ടി സെക്രറ്ററിമാരും ഇതില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. ഇ എം എസും വി എസുമൊക്കെ ഇതിലും വലിയ ആക്രമണങ്ങളെ നേരിട്ടിട്ടുണ്ട്. അന്നൊന്നും തകരാത്ത പാര്‍ട്ടി വിജയനെ വിമര്‍ശിച്ചാലൊന്നും തകരില്ല. പക്ഷെ വിജയനിപ്പോള്‍ നടത്തുന കമ്യൂണിസ്റ്റു വിരുദ്ധ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തികള്‍ പാര്‍ട്ടിയെ തകര്‍ക്കും.
സാമാന്യ ജനത്തെ ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്നത് വിജയനാണ്. സാമാന്യജനത്തിനു മാത്രമല്ല. പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും ഇപ്പോള്‍ അതൊക്കെ മനസിലായി വരുന്നുണ്ട്. റ്റി പി കുലം കുത്തി ആണെന്നും കുലം കുത്തിയെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു എന്നൊക്കെ പുലമ്പുന്നത് ഈ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമാണ്. പാര്‍ട്ടിയുടെ തലശ്ശേരി-കണ്ണൂര്‍ മേഖലയിലെ ആറ് പ്രാദേശിക നേതാക്കളാണിപ്പോള്‍ പ്രതിപ്പട്ടികയില്‍. കുഞ്ഞനന്തന്‍ എന്ന പാര്‍ട്ടി നേതാവ് ഒളിവില്‍ പോയിട്ട് ഒരു മാസത്തിലധികമായി. പാര്‍ട്ടി ഗ്രാമങ്ങളില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ അറിവോടെ സംരക്ഷിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട കൊലപാതകികളെ പാര്‍ട്ടി ഒളിപ്പിച്ച് സംരക്ഷിച്ചു. എന്നിട്ടും പാര്‍ട്ടിക്ക് ഈ വധത്തില്‍ പങ്കില്ല എന്നു പറയുന്നതാണ്, തെറ്റിദ്ധരിപ്പിക്കുന്നത്. ഈ കൊലയാളികള്‍ക്ക് പര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്നാണ്, സാമന്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വിജയന്‍ പറയുന്നത്. അന്തിയേരി സുര എന്ന ഗുണ്ടായുടെ മകളുടെ വിവാഹത്തിനു പാര്‍ട്ടി ജില്ലാ സെക്രട്ടറിയും പോളിറ്റ് ബ്യൂറൊ അംഗവും പങ്കെടുക്കുന്നു. ഇതൊക്കെ കാണുന്ന ജനം ചിലതൊക്കെ മനസിലാക്കുനുണ്ട്. പാര്‍ട്ടി ഇറക്കുന്ന സര്‍ക്കുലര്‍ വിശ്വസിക്കാന്‍ താങ്കളേപ്പൊലുള്ള ഭക്തന്‍മാരെയേ കിട്ടൂ. ചിന്താശേഷിയുള്ള ജനങ്ങളെ കിട്ടില്ല. അവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം എക്കാലവും വിജയിക്കില്ല.
മണി നടത്തിയ കൊലപാതകങ്ങള്‍ ഏറ്റു പറഞ്ഞിട്ടും പാര്‍ട്ടിക്കതില്‍ ബന്ധമില്ല എന്നു പറയുന്നതാണ്, തെറ്റിദ്ധരിപ്പിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിലാണെന്നോര്‍ക്കണം. പാര്‍ട്ടി ഏകാധിപത്യമുള്ള ചൈനയിലല്ല. രാഷ്ട്രീയ എതിരാളികളും മാദ്ധ്യമങ്ങളും വിമര്‍ശിച്ചെന്നിരിക്കും. അതിനെ വളഞ്ഞിട്ട് ആക്രമിക്കലാണെന്നൊക്കെ തോന്നുന്നത് അസഹിഷ്ണുതകൊണ്ടാണ്. ഈ വക പ്രവര്‍ത്തികളൊക്കെ ചെയ്യുമ്പോള്‍ വിമര്‍ശനമുണ്ടാകും എന്നു ചിങ്തിക്കാനുള്ള സാമാന്യ ബോധം വിജയനില്ല. വിജയനതില്ലാത്തതുകൊണ്ട് ഭക്തനായ താങ്കള്‍ക്കുമില്ല.
<i>>>>>വി.എസിന്റെയും പിണറായിയുടെയും കൂടെ നിന്ന് പാർട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ചിലരെങ്കിലും ഉണ്ട്. <<<<<</i>
വിജയനെ വിമര്‍ശിക്കുമ്പോള്‍ താങ്കളെന്തിനാണ്, വി എസിനെ കൊണ്ടു വരുന്നത്. വി എസ് ചെയ്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തികള്‍ ചൂണ്ടിക്കാണിക്കൂ മാഷേ.
വിജയനെ വി എസ് പരസ്യമായി <b>ഡാംഗേ</b. എന്നു വിളിച്ചു. <b>ഡാംഗേ വിജയന്‍</b> എന്ന വിളിപ്പേരു പോലും ഇപ്പോള്‍ വിജയനു പതിച്ചു കിട്ടി. അത് അച്ചടക്ക ലംഘനമാണ്. അതുപോലെയുള്ള നടപടികള്‍ ചൂണ്ടിക്കാണിക്ക്. കൂടെ നില്‍ക്കുന്നവരെ വിട്ടു കള. ഇപ്പോള്‍ റ്റി പി വധത്തിലും വി എസ് പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. <b>വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല എന്ന് അരിയാഹാരം കഴിക്കുന്ന ആരം വിശ്വസിക്കില്ല</b>, എന്നാണദേഹം സംസ്ഥാന സമിതിയില്‍ പറഞ്ഞത്.
വി എസിന്റെ കൂടെ നില്‍ക്കുന്ന മൂന്നു പേര്‍ക്കെതിരെ സെക്രട്ടേറിയറ്റ് വാര്‍ത്തകള്‍ ചോര്‍ത്തി എന്നും പറഞ്ഞ് ഇപ്പോള്‍ അച്ചടക്ക നടപടി എടുക്കാന്‍ പോകുന്നു. <b>ഇന്ദു ലേഖയില്ലെങ്കില്‍ തോഴിമാരായാലും മതി</b> എന്ന സൂരി നമ്പൂതിരി ഫലിതം പോലെ ഒന്ന്. ഇവര്‍ മൂന്നു പേരും സെക്രട്ടേറിയറ്റ് അംഗങ്ങളല്ലേ!!!. തന്റേടവും നെഞ്ചുറപ്പും ഉണ്ടെങ്കില്‍ വി എസ് വാര്‍ത്ത ചോര്‍ത്തി എന്നു സ്പഷ്ടമായി പറയണം. അതിനു വേണ്ടത് ആണത്തമാണ്. നപുംസകത്വം അല്ല. വര്‍ഷങ്ങളായില്ലേ വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ വേണ്ടി നടക്കുന്നു. എന്നിട്ടെന്തായി. <b>ധൈര്യമുണ്ടെങ്കില്‍ എനിക്കെതിരെ അച്ചടക്ക നടപടി എടുക്ക്</b>, എന്നാണദേഹം വെല്ലു വിളിക്കുന്നത് പക്ഷെ അച്ചടക്ക നടപടി എടുക്കാന്‍ ആണായി പിറന്നവരാരും ഇന്നു വരെ പിഎമ്മിലില്ല. ഇനി കേന്ദ്ര കമ്മിറ്റിയും പി ബി യും എന്തു ചെയ്യും എന്ന് നോക്കാം. അച്ചടക്ക നടപടി എടുത്താല്‍ എഴുതേണ്ട പോസ്റ്റു വരെ മാഷ് തയ്യാറാക്കി വച്ചിട്ടുണ്ടാകും. വിജയനും കൂടെയുള്ളവരും കേന്ദ്ര കമ്മിറ്റിയേയും പി ബി യേയും എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അടുത്ത നടപടി.
വി എസിനെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ ഇകഴ്ത്തിക്കാണിക്കാന്‍ വിജയന്‍ എപ്പോഴും പറയുന്ന പേരാണ്, ഇ എം എസ്. വി എസിനെ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ പുകഴ്ത്തുന്നത് കണ്ട് അസൂയ മൂത്ത് സഹികെടുമ്പോളാണ്, ഇ എം എസിനെ ഉദ്ധരിച്ച് അരിശം തീര്‍ക്കുന്നതും. <b>കുടുംബ സ്വത്ത് വരെ വിറ്റ് പാര്‍ട്ടിക്കു നല്‍കി ഇ എം എസ്</b>. പക്ഷെ വിജയനോ?. <b>പാര്‍ട്ടി സ്വത്തായ ദേശാഭിമാനി പത്രം ഇഷ്ടക്കാരനായിരുന്ന ജയരാജന്റെ പേരിലേക്ക് എഴുതി മാറ്റി ഈ കപട കമ്യൂണിസ്റ്റ്</b>. ആ ഇഷ്ടം ഇപ്പോഴുമുണ്ടോ എന്നത് സംശയമാണ്. ഇ എം എസ് ജീവിച്ചിരുന്ന കാലത്തായിരുന്നു വിജയനിത് ചെയ്തതെങ്കില്‍ ഈ കാപട്യം എന്നേ പാര്‍ട്ടിക്കു പുറത്താകുമായിരുന്നു.
ദോഷം പറയരുതല്ലോ, പര്‍ട്ടിക്കു പുറത്തുള്ള ഒരാളും ഇന്നു വരെ വിജയനേക്കുറിച്ച് നല്ലത് പറഞ്ഞിട്ടില്ല. ഇനി പറയാനും പോകുന്നില്ല. എല്ലാവരുടെ നേരെയും കുരച്ചു ചാടികടിച്ചാല്‍ ആരും നല്ലതു പറയില്ല. താങ്കളൊക്കെ പാര്‍ട്ടിയിലെ അടിമയാണെന്ന് വച്ച് പാര്‍ട്ടിക്കു പുറത്തുള്ളവര്‍ ആരുടെയും അടിമകളല്ല. ചിന്താശേഷി പണയം വയ്ക്കാത്തവര്‍ അവരുടേതായ അഭിപ്രായം ചുറ്റും നടക്കുന്ന സംഗതികളില്‍ നിന്നും, അവയോട് വിജയന്‍ പ്രതികരിക്കുന്നതില്‍ നിന്നും ഒക്കെ മനസിലാക്കി എടുക്കും. റ്റി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടോ എന്നവര്‍ മനസിലാക്കുന്നത് താങ്കളേപ്പോലെ പാര്‍ട്ടി കത്തുകളിലൂടെയോ സര്‍ക്കുലറുകളിലൂടെയോ, പ്രസ്താവനകളിലൂടെയോ അല്ല. വിജയന്റെ ധാര്‍ഷ്ട്യവും മാടമ്പിത്തരവും പാര്‍ട്ടിക്കുള്ളില്‍ ചെലവാകും. പുറത്ത് ചെലവാകില്ല.
പാര്‍ട്ടിക്കുള്ളിലെ വിജയന്റെ കപട സംഘത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന അനേകം കാര്യങ്ങള്‍ വി എസ് ചെയ്തു. പലപ്പോഴും വി എസിനേക്കൊണ്ട് വിജയന്‍ ചെയ്യിച്ചു. <b>റ്റി പി യെയേയും കൂടെയുള്ളവരെയും പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി എന്ന നാട്യത്തില്‍, വി എസിനെ ഒഞ്ചിയത്തയച്ചു പ്രസംഗിപ്പിച്ചു</b>. അടുത്ത ദിവസം <b>റ്റി പി കുലം കുത്തി</b>യാണെന്ന്, അവിടെ ചെന്ന് വിജയന്‍ ആവര്‍ത്തിച്ചു. റ്റി പി കൊല്ലപ്പെട്ട് പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍ പറയുന്നു, <b>റ്റി പി യെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ താന്‍ ശ്രമിച്ചു , പക്ഷെ ഏതോ അജ്ഞാത ശക്തി റ്റി പി യെ പിന്തിരിപ്പിച്ചു </b>എന്ന്. വിജയനുദ്ദേശിക്കുന്ന ശക്തി വി എസാണെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ ഒന്നും പോകേണ്ട. ഇതുപോലുള്ള കാപട്യമാണ്, വിജയന്‍ എന്ന കമ്യൂണിസ്റ്റിന്റെ പാര്‍ട്ടി ജീവിതം. പാര്‍ട്ടിക്കു പുറത്ത് ഇതിലും മുഴുത്ത കാപട്യം. കേരളത്തില്‍ വിദ്യാര്‍ഥികളേക്കൊണ്ട് സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്യിച്ചിട്ട്, സ്വന്തം മകളെ കോയമ്പത്തൂരിലെ ആനന്ദമയിയുടെ സ്വാശ്രയ കോളേജില്‍ കോഴകൊടുത്തയച്ചു പഠിപ്പിച്ചു ഈ മുഴുത്ത കാപട്യം. . അന്ന് പോലീസിന്റെ അടി കൊണ്ട് ഞൊണ്ടി നടന്ന സിന്ധു ജോയി വിജയന്റെ കാപട്യം തിരിച്ചറിഞ്ഞ് പാര്‍ട്ടി വിട്ടു പോയി. നിര്‍ഭാഗ്യവശാല്‍ താങ്കളേപ്പൊലുള്ള ഭക്തര്‍ക്ക് ഇതൊന്നും മനസിലാക്കാനുള്ള ശേഷിയില്ല.
No comments:
Post a Comment