Friday, 27 April 2012

കമല്‍ ഹാസന്‍ ഖമല്‍ ഹസ്സനാകരുത്


കെ പി സുകുമാരന്റെ കമല്‍ ഹാസന്‍ ഖമല്‍ ഹസ്സനാകരുത്. എന്ത്കൊണ്ട് ? എന്ന പോസ്റ്റില്‍ എഴുതിയ അഭിപ്രായങ്ങള്‍



  1. അമേരിക്കക്ക് തീവ്രവാദ സംശയരോഗമാണ്. ഈ രോഗം അവരില്‍ ഉണ്ടാക്കിയത് മുസ്ലിം  തീവ്രവാദവും. 9/11നു മുമ്പ് വരെ എന്തിനും പൂര്‍ണ്ണസ്വതന്ത്ര്യമായിരുന്നു അമേരിക്കയില്‍. സുകുമാരനേപ്പോലുള്ളവര്‍ വാഴ്ത്തി പാടുന്ന പൌര സ്വാതന്ത്ര്യത്തിന്റെ പറുദീസ. അന്നൊക്കെ സോവിയറ്റ് യൂണിയന്‍ സ്വന്തം പൌരന്‍മാര്‍ വരെ തടഞ്ഞു നിറുത്തുന്ന കിരാതന്‍മാരും. 9/11 എല്ലാം തകിടം മറിച്ചു. ഇന്ന് പഴയ സോവിയറ്റ് യൂണിയനിലുള്ളതിനേക്കാള്‍ കര്‍ക്കശമയ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളുമാണവര്‍ സ്വന്തം പൌരന്‍മാരുടെ മേലും വിദേശികളുടെ മേലും ഏര്‍പ്പെടുത്തുന്നത്. പൌര സ്വാതന്ത്ര്യത്തിന്റെ മൊത്തക്കച്ചവടക്കാര്‍ക്കൊക്കെ ഇപ്പോള്‍  സന്തോഷം. സുകുമാരനു പെരുത്തു സന്തോഷം. സോവിയറ്റ് യൂണിയന്‍ ഉണ്ടാക്കിയ നിയമങ്ങള്‍ അവരുടെ ജനതയേക്കൊണ്ട് അംഗീകരിപ്പിച്ചതിനെ ഇപ്പോഴും തെറി പറയുന്ന സുകുമാരന്റെ കമല്‍ ഹാസനോടുള്ള ഉപദേശം കൊള്ളാം. അമേരിക്കയുടെ നിയമങ്ങള്‍ അനുസരിച്ചോളണമെന്ന്.

    അമേരിക്ക അവരുടെ പ്രജകളെ സംരക്ഷിക്കാന്‍ സുരക്ഷ ക്രമീകരണങ്ങള്‍ നടത്തുന്നതിനെ ആരും എതിര്‍ക്കേണ്ട ആവശ്യമില്ല. പക്ഷെ സുരക്ഷയുടെ പേരില്‍ അവിടെ ചെല്ലുന്ന മുസ്ലിം പേരോ അതിനോട് സാമ്യമുള്ളതോ ആയവരെ മണിക്കൂറുകള്‍ തടഞ്ഞു വയ്ക്കണമെന്ന നിയമം അമേരിക്കയിളുള്ളതായി കേട്ടിട്ടില്ല. സുരക്ഷയുടെ പേരില്‍ ലോക പ്രശസ്തരായ ആളുകളെ വരെ പീഢിപ്പിക്കുന്നതിനെ സുബോധമുള്ള എല്ലാവരം ​എതിര്‍ക്കണം. അബ്ദുള്‍ കലാമും, ഷാരുഖ് ഖാനും, കമല്‍ ഹസനും, മമ്മൂട്ടിയുമൊക്കെ, തടിയന്റവിട നസീര്‍മാരോ, മലപ്പുറത്തെ ഏതെങ്കിലും ഓണം കേറാമുലയില്‍ നിന്നുള്ള പോക്കറോ, അവുക്കാദറോ അല്ല. ഇവരുടെ പേരില്‍ എന്തെകിലും ഭീകര ആരോപണങ്ങളുമില്ല. അബ്ദുള്‍ കലാം ഇന്‍ഡ്യയുടെ എക്സ് പ്രസിഡണ്ടാണെന്നു പറഞ്ഞാല്‍ അത് പരിശോധിച്ച് ഉറപ്പുവരുത്താന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ചാറു മണിക്കൂര്‍ വേണമെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ഞാനേതായാലും സുകുമാരനല്ല. ഷാരുഖ് ഖാനോ , കമല്‍ ഹാസനോ, അബ്ദുല്‍ കലാമോ, മമ്മൂട്ടിയോ കടന്നു വരുമ്പോള്‍ മറ്റാളുകളെ വിധേയമാക്കുന്ന സുരക്ഷാ പരിശോധന നടത്തിയാല്‍ ആരും അതിനെ എതിര്‍ക്കില്ല. പക്ഷെ അദ്ബുല്‍ കലാം എന്ന എക്സ് പ്രസിഡന്റിനു പ്രോട്ടോക്കോള്‍ പ്രകാരം വിശദ പരിശോധന പോലും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

    ഷാരുഖ് ഖാനും, മമ്മൂട്ടിയും, കമല്‍ ഹസനും സുരക്ഷാപരിശോധനക്കല്ല വിധേയരാക്കപ്പെട്ടത്. തീവ്രവാദികളെന്ന് സംശയിച്ച് വിശദമായ ചോദ്യം ചെയ്യലിനാണവര്‍ വിധേയരാക്കപ്പെട്ടത്. ഇവര്‍ ആരാണെന്നൊക്കെ ഇവര്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടും, അതിന്റെ സത്യാവസ്ഥ പരിശോധിച്ച് ബോധ്യപ്പെടാന്‍ ശ്രമിക്കാതെ ഇവരെ തടഞ്ഞു വച്ച് അനേകം മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനെ യാതൊരു തരത്തിലും  നീതികരിക്കാന്‍ ആകില്ല. ഈ ചെറ്റത്തരത്തോട് പ്രതിഷേധിക്കാനാണ്, കമല്‍ ഹാസന്‍  പേരു മാറ്റുന്നത്. മാനവികതയില്‍ വിശ്വസിക്കുന്ന സുബോധമുള്ള ആര്‍ക്കും അതിനെ എതിര്‍ക്കാനും ആകില്ല. കമല്‍ ഹാസന്, പ്രഷോഭം സംഘടിപ്പിക്കാനൊന്നുമാകില്ല. തനിക്ക് കഴിയുന്നതുപോലെ ഒരു കിരാതത്തോട് പ്രതിഷേധം പ്രകടിപ്പിക്കുന്നു. അന്ധമായ അമേരിക്കന്‍ ഭക്തിയുള്ളവര്‍ക്ക് അത് മനസിലാകണമെന്നില്ല.

    ഇപ്പോള്‍ അവഹേളിതനായ ഷാ രുഖ് ഖാന്‍ പണ്ടും ഇതേ രീതിയില്‍ അവഹേളിതനായിട്ടുണ്ട്. അന്ന് അതിനോട് പ്രതിഷേധിക്കാന്‍ My name is khan എന്ന പേരില്‍ ഒരു സിനിമകൂടി അദ്ദേഹം നിര്‍മ്മിച്ചു. വീണ്ടും അമേരിക്കയിലേക്ക് പോയതദ്ദേഹത്തിന്റെ മണ്ടത്തരം. ഇനി പോയാലും അപമാനിക്കപ്പെടും. അതാണമേരിക്ക.


  2. >>>>>>>അമേരിക്കന്‍ സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധത കുപ്രസിദ്ധമാണ്. ലോകത്ത് അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ (അത് ഇറാഖിലും അഫ്ഗാനിലും ഒക്കെ നമ്മള്‍ വേണ്ടുവോളം കണ്ടതാണ്) നിരപരാധികള്‍ വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്, ഇന്നും അനുഭവിച്ചു തീര്‍ക്കുന്നു. അതിനവര്‍ക്ക് പ്രചോദനം അവരുടെ കടുത്ത വംശീയ മനസ്സും അതിനെ ഒരു പരിധി വരെ പിന്താങ്ങുന്ന സര്‍ക്കാരും ആണ്. വെള്ളക്കാരന്റെ ചില പെരുമാറ്റ മര്യാദകള്‍ കണ്ടു നമ്മള്‍ വീണു പോകുന്നത് സ്വഭാവികമാണ്. 9/11 നു പിന്നിലെ കള്ളക്കളികള്‍ അമേരികയിലെ തന്നെ ബുദ്ധി ജീവികള്‍ പുറത്തു കൊണ്ട് വന്നതാണ്. പക്ഷെ ലോക മാധ്യമങ്ങള്‍ സാമ്രാജ്യത്തിന്റെ പാദ സേവകരായി പോയതിനാല്‍ വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി.<<<<<<<<

    അമേരിക്കന്‍ സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധത എന്ന ഉമ്മാക്കി കാട്ടി അമേരിക്കയുടെ വംശീയ മനസു വായിച്ചെടുക്കുന്നതിനൊരു നല്ല നമസ്കാരം പറയാതെ വയ്യ. ഗള്‍ഫിലെ എല്ലാ ഇസ്ലാമിക രാജ്യങ്ങളുമായി അമേരിക്കക്ക് നല്ല ബന്ധമാണ്. 50 വര്‍ഷക്കാലം അമേരിക്ക ഇസ്ലാമിക പാകിസ്താനെ പിന്തുണച്ചു. ഹൈന്ദവ ഇന്‍ഡ്യയേയും കമ്യുണിസ്റ്റ് റഷ്യയേയും  അസ്ഥിരപ്പെടുത്താന്‍. അതിനുള്ള എല്ലാ ഒത്താശയും മുസ്ലിങ്ങള്‍ അവര്‍ക്ക് ചെയ്തു കൊടുത്തു. ഇന്നും ഇസ്ലാമിക പകിസ്ഥാനാണ്, ഇസ്രയേല്‍ കഴിഞ്ഞാല്‍ അമേരിക്ക ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നതും. ഇതില്‍ നല്ലൊരു പങ്ക് ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്താന്‍ ഐ എസ് ഐ ഉപയോഗിക്കുന്നു എന്നറിഞ്ഞു കൊണ്ടു തന്നെയാണവര്‍ അത് കൊടുക്കുന്നതും. അഫ്ഘനിസ്താനില്‍ സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്യാന്‍ അമേരിക്കയുടെ പണം ആവോളം ഇസ്ലാമിക ലോകം കൈപറ്റി. പാകിസ്താനിലെയും മറ്റ് ഇസ്ലാമിക രാജ്യങ്ങളിലെയും  മുസ്ലിങ്ങള്‍ക്ക് അമേരിക്കയില്‍ പോകാന്‍ വളരെ എളുപ്പമായിരുന്നു. കുടിയേറാനും സാധിച്ചു. അങ്ങനെ പാസ്കിസ്താനില്‍ നിന്നും കുടിയേറിയവരായിരുന്നു ലണ്ടനില്‍ ബോംബ് വച്ച ഇസ്ലാമിക ഭീകരര്‍. അമേരിക്കയുടെ സൌഹ്രുതത്തിന്റെ പഴുതിലൂടെ ഇസ്ലാമിക ഭീകരര്‍ അമേരിക്കയില്‍  കയറി പറ്റി. അവരെ ആക്രമിച്ചു. അത് അമേരിക്കയുടെ കള്ളക്കളിയാണെനു വിശ്വസിക്കാന്‍ കുറേ മന്ദബുദ്ധികളും.

    ഇന്ന് ലോകത്ത് അസമാധാനമുണ്ടാക്കുന്ന ഒന്നാമത്തെ ദുഷ്ടശക്തി ഇസ്ലാമിക ഭീകരതയാണ്. റിചാര്‍ഡ് ഡോക്കിന്‍സിന്റെ അഭിപ്രായത്തില്‍ ഇസ്ലാം തന്നെയാണത്. കാരണം ഭീകരത ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷണവും. മീതവാദികളെന്ന് കരുതപ്പെട്ടിരുന്ന മുസ്ലിം ലീഗ് പോലും ഇപ്പോള്‍ തീവ്രവാദികളേക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് ഭീകരവാദത്തിലേക്ക് പോകാന്‍ അധികസമയം വേണ്ട.

    ഒന്നാമത്തെ ദുഷ്ടശക്തിയായ ഇസ്ലാമിക ഭീകരരതയും രണ്ടാമത്തെ ദുഷ്ടശക്തിയായ അമേരിക്കന്‍ മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ളക്സും  ഇന്ന് നേര്‍ക്ക് നേര്‍ പൊരുതുന്നു. ഇതിനിടയില്‍ പെട്ടു പോകുന്ന നിരപരാധികളായ നൂറുകണക്കിനു മുസ്ലിങ്ങള്‍ ദിവസേന മരിച്ചു വീഴുന്നു.

    ഇസ്ലാമിക ഭീകരര്‍ക്കെതിരെ അമേരിക്ക ശക്തമായ നിലപാടാണെടുക്കുന്നത്. അത് താങ്കളേപ്പൊലുള്ള മുസ്ലിങ്ങള്‍ക്ക് ഇഷ്ടമാകുന്നില്ല. പക്ഷെ എന്തു ചെയ്യാം. അവരുടെ രാജ്യത്തുവരെ ചെന്ന് അവരെ ആക്രമിച്ചവരെ അവര്‍ വെറുതെ വിടുമെന്ന് കരുതേണ്ട. ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യതയില്‍ പോലും സോവിയറ്റ് യൂണിയനോ അമേരിക്കയോ പരസ്പരം ആക്രമിച്ചിട്ടില്ല.
    Delete
  3. >>>>>ലോകത്ത് അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ (അത് ഇറാഖിലും അഫ്ഗാനിലും ഒക്കെ നമ്മള്‍ വേണ്ടുവോളം കണ്ടതാണ്) നിരപരാധികള്‍ വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്, ഇന്നും അനുഭവിച്ചു തീര്‍ക്കുന്നു. അതിനവര്‍ക്ക് പ്രചോദനം അവരുടെ കടുത്ത വംശീയ മനസ്സും അതിനെ ഒരു പരിധി വരെ പിന്താങ്ങുന്ന സര്‍ക്കാരും ആണ്. <<<<



    മുസ്ലിം രാജ്യങ്ങളായ ഇറാക്കിലും അഫ്ഘാനിസ്ഥാനിലും ഉള്ള അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ മാത്രമേ താങ്കളുടെ മനസിലെത്തുന്നുള്ളു. എന്നിട്ടും അമേരിക്കയുടെ വംശീയതയുടെ പിന്നാലെ തന്നെ അലയണം.

    മുസ്ലിങ്ങള്‍ ഒരു പ്രത്യേക വംശമാണെന്ന വികല ധാരണയില്‍ നിന്നാണീ പ്രലപനം. മുസ്ലിങ്ങള്‍ ഒരു മത വിഭാഗം മാത്രമാണ്. പ്രത്യേക വംശമോ വര്‍ഗ്ഗമോ അല്ല. അവരില്‍ എല്ലാ വംശക്കാരും വര്‍ഗ്ഗക്കാരുമുണ്ട്. ഇന്‍ഡ്യക്കാരുണ്ട്, അറബികളുണ്ട്, ചൈനക്കാരുണ്ട്, വെള്ളക്കാരുണ്ട്, നീഗ്രോകളുണ്ട്, സ്ലാവ് വംശജരുണ്ട്, ആര്യന്‍മാരുണ്ട്. താങ്കള്‍ക്ക് പരമാവധി അമേരിക്കയില്‍ ആരോപിക്കാവുന്നത് മുസ്ലിം മത വിദ്വേഷം മാത്രമാണ്. അതിനും അല്‍പ്പായുസേ ഉള്ളു. മുസ്ലിം  രാജ്യങ്ങളായ തുര്‍ക്കി, സൌദി അറേബ്യ, ഒമാന്, യു എ ഇ, ബഹറിന്, ഖത്തര്, പാക്സിതാന്‍, ഇന്‍ഡോനേഷ്യ, മലേഷ്യ തുടങ്ങിയവയൊക്കെ അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങളാണെന്നത് മുസ്ലിം മത വിദ്വേഷം എന്ന കുമിളയും കുത്തിപ്പൊട്ടിക്കുന്നു. മുസ്ലിങ്ങള്‍ക്ക് വേണ്ടി കൊസോവോയും ബോസ്നിയയും  ഉണ്ടാക്കാനായി ക്രൈസ്തവ രാജ്യമായ സെര്‍ബിയയെ അമേരിക്ക ആക്രമിച്ചു. അര നുറ്റാണ്ടു കാലം മുസ്ലിം കാഷ്മീരിനെ ഇന്‍ഡ്യയില്‍ നിന്നും വേര്‍പെടുത്താന്‍ അവര്‍ മുസ്ലിം തീവ്രവാദികളെ അകമഴിഞ്ഞ് സഹായിച്ചു. മുസ്ലിം മത വിരുദ്ധതയുള്ളവര്‍ മുസ്ലിങ്ങളെ യാതൊരു വിധത്തിലും സഹായിക്കില്ല. താലിബനെ പുറത്താക്കിയ അഫ്ഘാനിസ്താന്‍ ഇന്ന് അമേരിക്കയുടെ സഖ്യത്തിലാണ്. ഇറാനിലെ ഇസ്ലാമിക വിപ്ളവത്തിനു മുന്നെ അവരും അമേരിക്കയുടെ സഖ്യ രാഷ്ട്രമായിരുന്നു.

    അമേരിക്കക്ക് അവരുടെ താല്‍പ്പര്യങ്ങളേ ഉള്ളു. ഏത് മത വിശ്വാസികളായാലും അവരുടെ തല്‍പ്പര്യം സംരക്ഷിക്കാന്‍ അവര്‍ സഖ്യമുണ്ടാക്കും. അത് വംശമോ വര്‍ഗ്ഗമോ മതമോ ആയി ബന്ധപ്പെട്ടതല്ല.


    >>>>>>>>ഒരു വിദേശ ഈച്ച പാറിയാല്‍ മണത്തറിയാന്‍ തക്കം അത്യാധുനിക സുരക്ഷ സംവിധാനങ്ങളുള്ള അമേരികയിലെ സുരക്ഷാ ആസ്ഥാനവും പിന്നെ ലോക വ്യാപാര കേന്ദ്രവും ‍ അഫ്ഗാനിലെ മല മടക്കിലോളിച്ചു കഴിയുന്ന മുല്ലമാര്‍ തകര്‍ത്തു എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ മാത്രം വെള്ള വിധേയത്വം എല്ലാര്‍ക്കും വേണ്ടേ? ആ തട്ടിപ്പിന്റെ നൂലിഴ കീറിയ വിശദീകരണം നെറ്റില്‍ ലഭ്യമായിട്ടും നമ്മള്‍ 9/11 എന്ന് പറഞ്ഞു അലക്കുന്നതിന്റെ രഹസ്യം ഒന്ന് മാത്രമാണ്, അതിവിടെ പറയുന്നില്ല.<<<<<<<


    സുരക്ഷാ ആസ്ഥാനവും പിന്നെ ലോക വ്യാപാര കേന്ദ്രവും ‍ അഫ്ഗാനിലെ മല മടക്കിലോളിച്ചു കഴിയുന്ന മുല്ലമാര്‍ തകര്‍ത്തു, എന്ന് ആരും പറഞ്ഞില്ലല്ലോ. അമേരിക്കയില്‍ പഠിക്കാനെന്ന വ്യാജേന കുടിയേറിയ ഇസ്ലാമിക ഭീകരര്‍ തകര്‍ത്തു എന്നാണു പറഞ്ഞത്. അവര്‍ക്ക് വേണ്ട പരിശീലനവും പണവും മറ്റ് സഹായങ്ങളും  അഫ്ഘാനിസ്ഥനില്‍ ഒളിച്ചിരുന്ന ഭീകര നേതാക്കള്‍ തന്നെയാണു ചെയ്തതും. അങ്ങനെ അല്ല എന്ന് വിശ്വസിക്കാനാണ്, എല്ലാ മുസ്ലിങ്ങളും ഇഷ്ടപ്പെടുന്നത്. മറ്റുള്ളവരും അതു തന്നെ വിശ്വസിക്കണം എന്നവര്‍ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ അത് നടക്കില്ല.

    ഒരു വിദേശ ഈച്ച പാറിയാല്‍ മണത്തറിയാന്‍ തക്കം അത്യാധുനിക സുരക്ഷ സംവിധാനങ്ങള്‍  അമേരിക്കയിലുണ്ട്. പക്ഷെ സുഹ്രുത്തുക്കള്‍ എന്ന വ്യാജേന വിദ്യാര്‍ത്ഥികളായി നടിച്ച് വന്ന നടന്‍മാരെ മനസിലാക്കന്‍ പറ്റിയില്ല. വിമാനം തട്ടിയെടുക്കാന്‍ അവര്‍ക്ക് അമേരിക്കന്‍ സര്‍ക്കാരിലെ ചില ഇസ്ലാമിക ശക്തികള്‍  സഹായിച്ചിട്ടുമുണ്ടാകും. അമേരിക്കയില്‍ കുടിയേറി പാര്‍ത്ത് അവിടത്തെ സ്വാതന്ത്ര്യവും മറ്റ് ആനുകൂല്യങ്ങളും അനുഭച്ചിട്ടും അമേരിക്ക മാത്രുരജ്യമാണെന്ന് കരുതാത്ത അനേകം ജന്തുക്കള്‍ അമേരിക്കയിലുണ്ട്. അതുപോലുള്ള ജന്തുക്കള്‍ ഇന്‍ഡ്യയിലുമുണ്ട്. കാഷ്മീരില്‍ ഇന്‍ഡ്യന്‍ പട്ടാളത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോയി വെടിയേറ്റ് മരിച്ച അനേകം മലയാളി മുസ്ലിങ്ങളുണ്ട്. ഇപ്പോഴും യുദ്ധം ചെയ്യുന്നവരും ഉണ്ട്. പാകിസ്ഥാനി മുസ്ലിം ഭീകരരെ സഹായിക്കാന്‍ ഇന്‍ഡ്യക്കാരെന്ന് നടിക്കുന്ന മുസ്ലിങ്ങളുണ്ട്. കസബിനേപ്പൊലുള്ള പാകിസ്ഥാനി മുസ്ലിം ഭീകരന്, മുംബയില്‍ വന്ന് വെറുതെ അങ്ങ് താമസിക്കാനാകില്ല. അവിടത്തെ മുസ്ലിങ്ങളുടെ സഹായം തീര്‍ച്ചയായും ലഭിച്ചിട്ടുണ്ട്. തടിയന്റവിടയൊക്കെ ആ ഗണത്തില്‍ വരും. അമേരിക്കയിലും തടിയന്റവിടമാര്‍ ഉണ്ട്. അവര്‍ അതിനൊക്കെ സഹായിച്ചു. സുരക്ഷാ പാളിച്ചകളുണ്ടായി. റഷ്യയും  ഫ്രാന്‍സും പോലുള്ള രാജ്യങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകളൊക്കെ അവര്‍ അവഗണിച്ചു. അതിനു കൊടുത്ത വില കനത്തായിരുന്നു.

    ഇസ്ലാമിസ്റ്റുകള്‍ക്ക് കര്‍ണ്ണാനന്ദകരമായ പല കഥകളും നെറ്റില്‍ ലഭ്യമാണ്. പക്ഷെ അതൊക്കെ അപ്പാടെ വിഴുങ്ങാന്‍ എല്ലാവരും ഇസ്ലാമിസ്റ്റുകളല്ലല്ലോ. 9/11 അസൂത്രണം ചെയ്തവരും നടപ്പാക്കാന്‍ സഹായിച്ചവരും ഒക്കെ അതൊക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ തലവനെ പാകിസ്ഥാനില്‍ വച്ച് തന്നെ അമേരിക്ക വധിച്ചു. തങ്ങളൊന്നും അറിഞ്ഞിരുന്നില്ല എന്നാണിപ്പോള്‍ പാകിസ്ഥാനി മുസ്ലിം അഭിനേതാക്കളുടെ പക്ഷം.

    9/11 അമേരിക്ക നടത്തിയ തട്ടിപ്പാണെന്നു പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നതിന്റെ രഹസ്യവും എല്ലാവര്‍ക്കുമറിയാം. പര്‍ദ്ദ ഇട്ട് മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന അത് എന്താണെന്നും മറ്റുള്ളവര്‍ക്കൊക്കെ അറിയാം.

    >>>>>ഷാരൂഖാനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ വേണ്ടി അദ്ദേഹം തന്റെ പേരു മാറ്റുകയാണെങ്കില്‍ അത് നിയമങ്ങള്‍ അനുസരിക്കരുത് എന്നൊരു സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതിന് തുല്യമായിപ്പോകും. അമേരിക്കയിലെ പോലെ തന്നെ നിയമങ്ങള്‍ അക്ഷരം പ്രതി അനുസരിക്കാന്‍ നമ്മുടെ ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് കമല്‍ ഹാസനെ പോലെ അപൂര്‍വ്വപ്രതിഭയായ ഒരാള്‍ മുന്നോട്ട് വരേണ്ടത്. ഒരു രാജ്യം അതിന്റെ നിയമം പാലിക്കുന്നതിനെതിരെ ധാര്‍മ്മിക രോഷം പൂണ്ട് പേരു മാറ്റുന്നതിലാണ് എനിക്ക് എതിര്‍പ്പ്. അല്ലാതെ തത്വസംഹിതയില്‍ ആകൃഷ്ഠനായി ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയേയുള്ളൂ.<<<<<


    താങ്കള്‍ ആരെയാണു വിഡ്ഢിയക്കാന്‍ ശ്രമിക്കുന്നത്? ആരു നിയമം അനുസരിക്കാത്ത കാര്യമാണു താങ്കള്‍ പറയുന്നത്? ഏതു നിയമം?

    അമേരിക്കയിലെ ജനങ്ങള്‍ നിയമം അനുസരിക്കുന്നുണ്ട്, ഇന്‍ഡ്യയില്‍  അനുസരിക്കുന്നില്ല എന്നതൊന്നും ഈ വിഷയത്തില്‍ പ്രസക്തിയില്ല. ഷാ രുഖ് ഖാന്‍ സുരക്ഷാ പരിശോധനക്കു വിധേയനാകാന്‍ വിസമ്മതിച്ചു എന്ന് ആരും ആക്ഷേപം ഉന്നയിച്ചിട്ടുമില്ല. പിന്നെ ഏത് നിയമത്തേക്കുറിച്ചാണു തങ്കള്‍ വാചാലനാകുന്നത്? ഒരു യാത്രക്കാരനെ മൂന്ന് നാലു മണിക്കൂര്‍ സുരക്ഷാ പരിശോധന നടത്താനുള്ള എന്തു നിയമാണമേരിക്കയിലുള്ളത്?

    വിമനയാത്ര ചെയ്ത പലരും ഇവിടെ ഉണ്ടല്ലോ. ആരെയെങ്കിലും മൂന്നു നാലു മണിക്കൂര്‍ സുരക്ഷാ പരിശോധന എവിടെയെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ വെളിപ്പെടുത്തട്ടെ.

    യാത്ര ചെയ്യുന്ന വ്യക്തിയുടെ പക്കല്‍ സുരക്ഷക്കു ഭീഷണിയുള്ള വസ്തുക്കളുണ്ടോ എന്നാണ്, സുരക്ഷ പരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ നടത്തിയ പരിശോധന അതൊന്നുമല്ല. രാജ്യത്തിന്റെ അഭ്യന്തര സുരക്ഷക്ക് ഭീഷ്ണിയായുള്ള ഭീകരനെ കണ്ടെത്താനുള്ള പരിശോധനയും ചോദ്യം ചെയ്യലുമാണവിടെ നടന്നത്. മറ്റ് യാത്രക്കാര്‍ക്ക് ബാധകമല്ലാത്ത എന്തെങ്കിലും പരിശോധനയും  ചോദ്യം ചെയ്യലും നടന്നെങ്കില്‍, അത് ഏതെങ്കിലും നിയമ അനുസരിക്കുന്നതിന്റെ വിഷയമല്ല. നിയമമെല്ലാവര്‍ക്കുമൊരു പോലെയാണു ബാധകമാക്കേണ്ടത്. വിവേചനപരമായിട്ടല്ല. ഷാ രുഖ് ഖാന്റെ കാര്യത്തില്‍ വിവേചനം നടന്നു എന്നത് സ്പഷ്ടമാണ്. ആ വിവേചനതിനെതിരെയാണു കമല്‍ ഹാസന്‍ പ്രതികരിച്ചതും. അതും അദ്ദേഹത്തിന്റേതായ രീതിയില്‍.

    കമല്‍ ഹാസന്‍ മുസ്ലിങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു എന്ന വികല ധാരണയാണു താങ്കള്‍ക്ക്. അതുകൊണ്ടാണ്, കമല്‍ തത്വസംഹിതയില്‍ ആകൃഷ്ഠനായി ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കും, എന്നൊക്കെ തട്ടിവിടുന്നത്. അതിനു കഷ്ടം എന്നേ പറയാന്‍ ആകൂ? കമലിനെ ഗുണദോഷിക്കാന്‍ നടക്കുന്നതിനു മുമ്പ് അദ്ദേഹം ചെയ്തതിന്റെ പ്രസക്തി എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്ക് സുകുമാരാ.

    ഇത് ഒരു വംശീയപ്രശ്നമായി കാണുന്നതില്‍ അര്‍ത്ഥമില്ല ,എന്നു പറഞ്ഞ താങ്കള്‍ തന്നെ ഇതൊരു വംശീയ വിഷയമാക്കുന്നു.

    കാര്യമില്ല. മാലെഗാവ് സ്ഫോടനത്തില്‍ കാവി സാമിമാര്‍ പിടിയിലായപ്പോള്‍ എല്ലാര്‍ക്കും മനസ്സിലായി കാവി ഭീകരതയുടെ ആഴം. കാവി ഭീകരതയെക്കാള്‍ അപകടം പിടിച്ച ഒന്ന് ഇന്ത്യയിലില്ല. നമ്മുടെ നാട്ടില്‍ ആയിരക്കണക്കിന് സ്വാതികരായ മത നിഷ്ടയുള്ള മുസ്ലിംകള്‍ ഉണ്ട്. 

    അവരെയൊക്കെ വിട്ടു കാളിയും കൂട്ടരും അലഞ്ഞു നടക്കുന്നത് അഫ്ഗാന്‍ മല മടക്കില്‍ തന്നെയാണ്. ഒരു തെളിവുമില്ലാത്ത അമേരികന്‍ വിസര്‍ജ്യം തൊണ്ട തൊടാതെ വിഴുങ്ങാന്‍ വായ പൊളിച്ചിരിക്കുന്ന കുറെ പേര്‍ നമ്മുടെ നാട്ടിലുണ്ട്. ആ അസുഖത്തിന് പ്രത്യേകിച്ച് മരുന്നൊന്നുമില്ല കാളീ. സുകുവേട്ടന്റെ അഭിപ്രായത്തോട് താത്വികമായ വിയോജിപ്പേ ഞാന്‍ പറഞ്ഞുള്ളൂ. കായികമായാണല്ലോ കാളി കലി തുള്ളുന്നത്! 
    <<<<<<

    മാലെഗാവ് സ്ഫോടനത്തില്‍ കാവി സാമിമാര്‍ പിടിയിലായതുകൊണ്ട്, കോയംബത്തൂര്‍ സ്ഫോടനവും, ബാംഗളൂര്‍ സ്ഫോടനവും, മുംബൈ സ്ഫോടനവും ഒക്കെ ഇന്‍ഡ്യയിലെ ഇസ്ലാമിക ഭീകരരുടെ തോളില്‍ നിന്നും ഇറങ്ങിപ്പോകില്ല. 9/11 നും, ലണ്ടനും, മാഡ്രിഡുമൊക്കെ അലുക്കുകളിട്ട് ഇസ്ലാമിന്റെ കള്ളിയില്‍ തന്നെ വരവു വയ്ക്കപ്പെടും. താങ്കളൊക്കെ ഈ ഭീകരര്‍ക്ക് വേണ്ടി എത്ര വീറോടെ വാദിച്ചിട്ടും കാര്യമില്ല. ലോക പരിചയമില്ലാത്ത കുറെ പാവം മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്നു മാത്രം.

    ഇന്‍ഡ്യയില്‍ കാവി ഭീകരതയെക്കാള്‍ അപകടം പിടിച്ചത് ഇസ്ലാമിക ഭീകരത തന്നെയാണ്.ഇന്ന് ലോകത്തെ ഏറ്റവും  അപകടം പിടിച്ച നീചതയാണത്. ഇന്ന് ലോകത്ത് ഏറ്റവും പ്രശ്നബാധിത സമൂഹവും ഇസ്ലാമിക ലോകമാണ്. അതിന്റെ കാരണം  അതിനു സഹിഷ്ണുത ഇല്ല എന്നതും. ഒന്നുകില്‍ ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ കാട്ടുനീതി. അല്ലെങ്കില്‍ സ്വേച്ഛാധിപത്യം. അതല്ലാത്ത ഒന്ന് ഇസ്ലാമിക ലോകത്തില്ല. മതേതര ജനാധിപത്യം എന്നത് അവിടെ കേട്ടു കേള്‍വി പോലുമല്ല. അതൊക്കെ മനസിലാകണമെങ്കില്‍ ഇറാനിലോ, സോമാലിയയിലോ, അഫ്ഘാനിസ്താനിലോ, പാക്സിതാനിലോ ജനിക്കണം. ഇന്‍ഡ്യ പോലുള്ള ജനാധിപത്യ മതേതര രാജ്യത്തിരിക്കുമ്പോള്‍ പല തോന്നലുകളും ഉണ്ടാകും.

    നമ്മുടെ നാട്ടില്‍ ആയിരക്കണക്കിന് സ്വാതികരായ മത നിഷ്ടയുള്ള മുസ്ലിംകള്‍ മാത്രമല്ല ഉള്ളത്. കോടിക്കണക്കിനു സാത്വികരായ ഹിന്ദുക്കളുണ്ട്, ക്രിസ്ത്യാനികളുണ്ട്, മറ്റ് മത വിശ്വാസികളുണ്ട്, മത വിശ്വാസമില്ലാത്തവരുണ്ട്. മുസ്ലിങ്ങള്‍ ഉള്‍പ്പടെയുള്ള അവരെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്. പക്ഷെ അതൊന്നും ഇസ്ലാമിക ഭീകരതയെ ന്യായീകരിക്കുന്നില്ല. തടിയന്റവിട നസീറും, മദനിയും, കാഷ്മീരില്‍ ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യാന്‍ പോകുന്നവരും മത നിഷ്ടയുള്ള മുസ്ലിങ്ങള്‍ തന്നെയാണ്. ഒസാമ ബിന്‍ ലാദനും, സവാഹിരിയുമൊക്കെ മതനിഷ്ടയുള്ളവരാണ്. ഇന്‍ഡ്യയെ ഇസ്ലാമിക വത്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന, ബിന്‍ ലാദന്‍ ഇസ്ലാമിന്റെ മഹാനായ രക്തസാക്ഷിയാണെന്നു പറയുന്ന അഞ്ചെം ചൌധരിയും മത നിഷ്ടയുള്ള മുസ്ലിമാണ്. അവരുടെയൊക്കെ മത നിഷ്ടയുടെ ഫലം മറ്റുള്ളവരൊക്കെ അനുഭവിക്കുന്നുമുണ്ട്. അതുകൊണ്ട് മത നിഷ്ടയുടെ മഹത്വം വിളമ്പേണ്ടതില്ല.

    അഫ്ഘാന്‍ മലമടക്കും പകിസ്താനും ആണിന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഇസ്ലാമിക ഭീകരരെ സംഭാവന ചെയ്യുന്ന ഇടങ്ങള്‍. അതുകൊണ്ട് ജീവനില്‍ പേടിയുള്ളവര്‍ അവിടെ അലഞ്ഞു നടക്കും. ഏറ്റവും നിര്‍മ്മലമായ ഇസ്ലാം ഉണ്ടായിരുന്ന രാജ്യമാണ്, അഫ്ഘാനിസ്താന്‍. ലോകത്തിന്റെ വിവിധ ഭാഗങളില്‍ നിന്നം ​മത പഠനത്തിനായി അവിടേക്ക് മുസ്ലിങ്ങള്‍ വരിവരിയായി പോയതൊക്കെ എല്ലാവര്‍ക്കും അറിയാം. അവിടെ അവര്‍  പഠിച്ച ഇസ്ലാം അവര്‍ മറ്റിടങ്ങളില്‍ പ്രയോഗവത്കരിച്ചതും  ചിന്താശേഷിയുള്ളവര്‍ക്കറിയാം. ചിന്താശേഷി ഏഴാം നൂറ്റാണ്ടില്‍ പണയം വച്ചവര്‍ക്ക് അതൊക്കെ കേള്‍ക്കുമ്പോള്‍ അസഹിഷ്ണുത ഉണ്ടാകുക സ്വാഭാവികമാണ്.

    ഇന്‍ഡ്യയുടെ പാര്‍ലമെന്റ് ആക്രമിച്ചതും, ഇന്‍ഡ്യന്‍ വിമാനം തട്ടികൊണ്ടു പോയതും, തമിഴ് നാടിന്റെ ബസ് തട്ടികൊണ്ട് പോയി കത്തിച്ചതും, കോയംബത്തൂരിലും, ബാംഗളൂരിലും, മുംബയിലും സ്ഫോടനം നടത്തിയതുമൊക്കെ കണ്‍മുന്നില്‍ കണ്ടവരോട് അമേരിക്കന്‍ വിസര്‍ജ്യമെന്ന ഓലപ്പാമ്പു കാട്ടി താങ്കളെന്താണ്, ഓതാന്‍ ശ്രമിക്കുന്നത്?

    സുകുമാരനും താങ്കളും തമ്മില്‍ വലിയ വ്യത്യാസം ഞാന്‍ കാണുന്നില്ല. ലോകത്തെ ഒന്നാമത്തെ ദുഷ്ടശക്തിയായ ഇസ്ലാമിക ഭീകരതയെ താങ്കള്‍ വെള്ള പൂശാന്‍ ശ്രമിക്കുന്നു. രണ്ടാമത്തെ ദുഷ്ടശക്തിയായ അമേരിക്കന്‍ മിലിറ്ററി ഇന്‍ഡസ്റ്റ്രീയല്‍ കോംപ്ളക്സിനെ സുകുമാരനും വെള്ള പൂശാന്‍ ശ്രമിക്കുന്നു. എന്റെ കണ്ണില്‍  രണ്ടും ഒരേ തൂവല്‍ പച്ചികള്‍ മാത്രം.

    >>>>>>>>കാളിയെ പോലെ അബദ്ധ ജടിലമായ മുന്‍ധാരണയും ശത്രുതയും വെച്ച് പുലര്‍ത്തി വിഡ്ഢിത്തം മാത്രം എഴുന്നള്ളിക്കുന്ന പണിയില്ലാത്ത കുറെപേര്‍ ബൂ ലോകത്തുണ്ട്.. അവരുടെ വായനാറ്റം സഹിക്കാതെ വന്നപ്പോഴാണ് പൊതുവേ വിട്ടു നിന്നത്. അല്പമെങ്കിലും വായിക്കുന്നത് സുകുവേട്ടന്റെ കുറിപ്പുകളാണ്. ചിലപ്പോള്‍ ഇടപെടും. അവിടെയും കാണും അല്പന്മാര്‍. ഇസ്ലാമിക ചരിത്രം എന്തെന്ന് മനസ്സിരുത്തി പഠിക്കാന്‍ മാത്രം ദൈവം ബുദ്ധി കൊടുത്ത്തിട്ടില്ലാത്ത കൊതുകുകള്‍. ക്ഷീരം കണ്ടാലും ചോര തേടി തന്നെ അലയും!ലോകത്ത് നീതിയിലധിഷ്ടിതമായ അതിമനോഹരമായ ഒരു ഭരണകൂടം നില നിന്നത് മദീനയിലായിരുന്നുവെന്ന പ്രൈമറി വിവരം പോലുമില്ലാത്തവരോട് സംവദിച്ചു കളയാന്‍ നേരമില്ല. ആണും പെണ്ണും ഉണ്ടായത് എന്തോ ഒന്ന് പൊട്ടിത്തെറിച്ച്ചാണെന്ന് സായിപ്പ് വിളംബിയപ്പോള്‍ അതും അണ്ണാക്ക്  തൊടാതെ വിഴുങ്ങി ജീവിക്കുന്ന വരോട് സഹതാപം മാത്രമേ ഉള്ളൂ<<<<<<<<

    ഓഹോ മദീനയില്‍ അങ്ങനെ ഒന്നുണ്ടായിരുന്നോ? 1400 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതു പോലെ ഒന്ന് പിന്നെ ഉണ്ടാകാത്തതിന്റെ കാരണം എന്താണ്? മദീനയിലോ മക്കയിലോ അന്യ മത വിശ്വാസികളെ പ്രവേശിപ്പിക്കില്ല. എന്നിട്ടും  എന്തേ ഇപ്പോള്‍ താങ്കളീ കൊട്ടിപ്പാടുന്ന വിശേഷം ഇവിടെ ഉണ്ടാകാത്തെ?

    ഞാന്‍ പഠിച്ച ഇസ്ലാമിക ചരിത്രത്തില്‍ അങ്ങനെയല്ല. മൊഹമ്മദ് എന്ന അറബി ഇസ്ലാം എന്ന മതം സ്ഥാപിച്ച് അറേബ്യയില്‍ അത് വാളുകൊണ്ട് അടിച്ചേല്‍പ്പിച്ചു. അറേബ്യ പിടിച്ചടക്കി അവിടത്തെ ഖലീഫയായി. അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികളെയും യഹൂദരെയു വധിക്കുകയോ നിര്‍ബന്ധപൂര്‍വം മതം മാറ്റുകയോ ചെയ്തു. ഇതൊക്കെ അതിമനോഹരമാണെന്ന് തോന്നുനത് മറ്റെന്തോ കാരണം കൊണ്ടാണ്. ഇന്നും അറേബ്യയില്‍ ഇസ്ലാമല്ലതെ മറ്റൊരു മത വിശ്വാസവും അനുവദിക്കില്ല. 

    മൊഹമ്മദിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യമാരുടെ പിതാക്കന്‍മാര്‍ മൂന്നു പേര്‍ ഖലീഫമാരായി. പിന്നെ മകളുടെ ഭര്‍ത്താവും ഖലീഫയായി. ദോഷം പറയരുതല്ലോ, ഈ നാലെണ്ണത്തിനെയും മുസ്ലിങ്ങള്‍ തന്നെ വാളിനിരയാക്കി. അന്നു തുടങ്ങിയ കൊലപാതകം ഇന്നും തുടരുന്നു. ലോകം മുഴുവന്‍ അശാന്തി വിതച്ചുകൊണ്ട്. ഷിയക്ക് സുന്നികളെ കണ്ടുകൂട. ഷിയകള്‍ക്കും സുന്നികള്‍ക്കും  അഹമ്മദിയകളെ കണ്ടു കൂടാ. മോസ്കുകളില്‍ പ്രാര്‍ത്ഥിച്ചിരിക്കുമ്പോഴാണിവര്‍ പരസ്പരം കൊല്ലുന്നത്. 

    കേരളം എന്ന ഇട്ടാവട്ടത്തില്‍ പോലും കാക്കത്തൊള്ളായിരം മുസ്ലിം വിഭാഗങ്ങളുണ്ട്. പരസ്പരം കടിച്ചു കീറികൊണ്ട്. കാന്തപുരം സുന്നിക്ക് മറ്റ് സുന്നികളെ കണ്ടുകൂടാ. അധികാരം കയ്യിലുണ്ടായിരുന്നെങ്കില്‍ ഇവര്‍ വാളുകൊണ്ടായിരുന്നു വിദ്വേഷം തീര്‍ക്കുക. മദീനയില്‍ ആനയുണ്ടായിരുന്നു ചേനയുണ്ടായിരുന്നു എന്നൊക്കെ വീമ്പ് പറഞ്ഞിട്ടെന്താണ്?

    ഇസ്ലാമിക ചരിത്രം ശരിയം വണ്ണം വായിച്ചു പഠിച്ചാല്‍ ഇതൊക്കെ മനസിലാകും.

    >>>>>>അന്ധന്മാരോട് ആനയുടെ വലിപ്പത്തെ കുറിച്ച് തര്‍ക്കിക്കാന്‍ ഞാനില്ല. മാര്‍ക്സിസ്റ്റുകാര്‍ ഒരു രാഷ്ട്രീയ എതിരാളിയെ കൊന്നാല്‍ കാറല്‍ മാര്‍ക്സിനെ ആരും ചീത്ത വിളിക്കാറില്ല.ആദര്‍ശങ്ങളില്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ കടന്നു കൂടുമ്പോള്‍ സുന്നിയും ശിയയും വാളെടുക്കും. അത് എല്ലാ വിഭാഗങ്ങളിലും കാണുന്നു.<<<<<<

    ആനയേക്കുറിച്ച് ആരോട് തര്‍ക്കിക്കണമെങ്കിലും ആദ്യം ആനയെ മനസിലാക്കണം. കുഴിയാനയെ കണ്ടിട്ട് ആനയാണെന്നു കരുതി അതിന്റെ വലുപ്പത്തേക്കുറിച്ച് ചിലര്‍ക്ക് തര്‍ക്കിക്കാന്‍ തോന്നും. ആ വിദ്യ ആനയെ കാണാത്തവരുടെ അടുത്ത് ചെലവായേക്കും.

    രാഷ്ട്രീയ എതിരാളിയെ തെരഞ്ഞെടുപ്പ് ഗോദയില്‍ കണ്ടാല്‍,  കാണുനിടത്തു വച്ചൊക്കെ വധിക്കണം, സന്ധികള്‍ തോറും വെട്ടണം, കണ്ഠങ്ങള്‍ തോറും വെട്ടണം,  എന്നൊക്കെ കാള്‍ മാര്‍ക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ എഴുതി വച്ചിട്ടുണ്ടെങ്കില്‍,  സുബോധമുള്ള എല്ലാവരും  കാള്‍ മാര്‍ക്സിനെ ചീത്ത വിളിക്കും. അതിനാണ്‌ വിവേചന ശക്തി എന്ന ഒരു സംഗതി മനുഷ്യര്‍ക്കുള്ളത്.

    >>>>>>>ഇന്നത്തെ 'മാധ്യമം' ദിനപത്രം വായിച്ചാലറിയാം കാളിയെപ്പോലെ ഇസ്ലാമോ ഫോബിയ തലയ്ക്കു പിടിച്ചു ഒട്ടേറെ പേരെ തോക്കിനിരയാക്കിയ ഒരു യൂറോപ്യന്‍ ഭീകരനെ കുറിച്ച കഥ. നല്ല ഒന്നാംതരം ക്രിസ്ത്യന്‍ മിലിടന്റ്റ് ഗ്രൂപ്പ് പ്രോഡക്റ്റ്. അയാള്‍ തന്റെ ചെയ്തിയില്‍ അഭിമാനിക്കുന്നുവത്രേ!<<<<<<

    മാദ്ധ്യമം മാത്രം വയിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണു താങ്കള്‍ക്ക്.

    ഇസ്ലാമോഫോബിയ തലക്ക് പിടിക്കുന്നവര്‍ സാധാരണ മുസ്ലിങ്ങളെയാണു കൊല്ലുക. ഇസ്ലാമോഫോബിയ തലക്ക് പിടിച്ചാല്‍ ക്രിസ്ത്യാനികളെ കൊല്ലുന്ന വിനോദം മാദ്ധ്യമത്തിനു മാത്രമേ ഉണ്ടാകൂ. ഫോബിയ എന്ന വാക്കിന്റെ അര്‍ത്ഥം താങ്കള്‍ക്ക് അറിയാമെങ്കില്‍ മാദ്ധ്യമത്തിന്റെ മഹാന്‍മാര്‍ക്ക് പറഞ്ഞു കൊടുക്കാം.

    ഉറുമ്പുകളോടും ഒട്ടകങ്ങളോടും ആടുകളോടും കാണിച്ച കരുണയൊന്നും താങ്കളീ പറയുന്ന കരുണാനിധി മനുഷ്യരോട് കാണിച്ചിട്ടില്ല. അതൊക്കെ ഈ കരുണാ നിധിയുടെ വാക്കുകളായി കുറാനില്‍ മുഴുവനുമുണ്ട്. ചില സാമ്പിളുകള്‍ താഴെ.


    2:216. Warfare is ordained for you, though it is hateful unto you; but it may happen that ye hate a thing which is good for you, and it may happen that ye love a thing which is bad for you. Allah knoweth, ye know not.

    3:118. O ye who believe! Take not for intimates others than your own folk, who would spare no pains to ruin you; they love to hamper you. Hatred is revealed by (the utterance of) their mouths, but that which their breasts hide is greater. We have made plain for you the revelations if ye will understand.

    5: 51. O ye who believe! Take not the Jews and the Christians for friends. They are friends one to another. He among you who taketh them for friends is (one) of them. Lo! Allah guideth not wrongdoing folk.

    8:12. When thy Lord inspired the angels, (saying): I am with you. So make those who believe stand firm. I will throw fear into the hearts of those who disbelieve. Then smite the necks and smite of them each finger.

    9: 29. Fight against such of those who have been given the Scripture as believe not in Allah nor the Last Day, and forbid not that which Allah hath forbidden by His messenger, and follow not the Religion of Truth, until they pay the tribute readily, being brought low.

    കരുണാനിധിയുടെ വാക്കുകളെന്നു വിശ്വസിക്കപ്പെടുന്ന കുര്‍ആനില്‍ അന്യമതവിശ്വാസികളെ എങ്ങനെയൊക്കെ പീഢിപ്പിക്കണമെന്നതിന്റെ ഗവേഷണം തന്നെയുണ്ട്. അതില്‍ നിന്നും പ്രചോദനം കൊണ്ട ബിന്‍ലാദന്‍ മുതല്‍ തടിയന്റവിട വരെയുള്ള മുസ്ലിങ്ങള്‍ അതൊക്കെ പ്രാവര്‍ത്തികമാക്കുന്നു. അവരൊക്കെ കരുണാനിധിയുടെ യഥാര്‍ത്ഥ പിന്‍ഗാമികളാണോ അല്ലയോ എന്നൊക്കെ അറിയണമെങ്കില്‍  ചിന്താശേഷി എന്ന വസ്തു കൂടെ ഉപയോഗപ്പെടുത്തണം. സാത്വികനാകാനും ഭീകരനാകനും ഈ കരുണാനിധിയുടെ പിന്‍ഗാമികള്‍ക്ക് സാധിക്കും.അതവര്‍ ലോകത്തിന്റെ മുന്നില്‍ തെളിയിക്കുന്നുമുണ്ട്. മാദ്ധ്യമം മാത്രം വായിച്ച് കുറച്ച് ഒട്ടകപക്ഷികള്‍ തല മണ്ണില്‍  പൂഴ്ത്തി ഇരുന്നാലൊന്നും ഈ യാഥാര്‍ത്ഥ്യങ്ങള്‍ യാഥാര്‍ത്ത്യങ്ങളല്ലാതാകില്ല.

    >>>>>>>അങ്ങേത്തലക്കല്‍ ഒരു ബിന്‍ ലാദനെയും ഇങ്ങേത്തലക്കല്‍ ഒരു തടിയന്റവിട നസീറിനെയും കൂട്ടിക്കെട്ടിക്കൊണ്ട് ഒരു മതവിഭാഗത്തെയാകെ തീവ്രവാദികളെന്ന് ചാപ്പ കുത്താനുള്ള ശ്രമം ഒരുവകപ്പെട്ട എല്ലാവരും ഇപ്പോള്‍ നിര്‍ത്തിയിട്ടുണ്ട്. എന്നിട്ടും കാളിദാസന്‍ അത് ഉപേക്ഷിക്കാത്തത് ഖേദകരമാണ്. ഖുര്‍‌ആന്‍ വായിച്ചവരോ അല്ലെങ്കില്‍ മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവരോ ആയത്കൊണ്ട് അവരെല്ലാം എവിടെയാണ് മറ്റ് മതക്കാരെ ആക്രമിക്കുന്നത്. മറ്റേതൊരു മതവിശ്വാസികളെയും പോലെ തന്നെ അവരും ഇതര മതവിശ്വാസികളുമായി സഹവര്‍ത്തിക്കുന്നില്ലേ? ഞാന്‍ ഈ പോസ്റ്റില്‍ പറയാന്‍ ഉദ്ദേശിച്ചത്, അമേരിക്കയ്ക്ക് അവരുടെ നിയമം അമേരിക്കയില്‍ നടപ്പാക്കാന്‍ അവകാശമുണ്ട് എന്നും അതില്‍ പ്രയാസം ഉള്ളവര്‍ എന്തിന് അങ്ങോട്ട് പോകണം എന്നും മാത്രമാണ്.<<<<<<<<

    അങ്ങേത്തലക്കല്‍ ഒരു ബിന്‍ ലാദനെയും ഇങ്ങേത്തലക്കല്‍ ഒരു തടിയന്റവിട നസീറിനെയും കൂട്ടിക്കെട്ടിക്കൊണ്ട് ഒരു മതവിഭാഗത്തെയാകെ തീവ്രവാദികളെന്ന് ചാപ്പ കുത്താനുള്ള ശ്രമം ആരൊക്കെ നിറുത്തിയാലും, താങ്കളുടെ കാണപ്പെട്ട ദൈവം അമേരിക്ക നിറുത്തിയിട്ടില്ല. അതുകൊണ്ടാണ്, ഷാ രുഖ് ഖാന്‍ എന്നും കലാം എന്നും മമ്മൂട്ടി എന്നും പേരുള്ള മുസ്ലിങ്ങളെയും, കമല്‍ ഹാസന്‍ എന്ന ഹിന്ദുവിനെവരെ മുസ്ലിം തീവ്രവാദിയെന്ന് സംശയിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നതും. അതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ്, കമല്‍ തന്റെ പേര്‍ മുസ്ലിം പേരാക്കി മാറ്റാന്‍ ആലോചിക്കുന്നതും. അതേപ്പറ്റി ഒരു പോസ്റ്റ് എഴുതിയത് ഇതൊന്നും മനസിലാക്കാതെയാണെന്നിപ്പോള്‍ പിടികിട്ടി. ഈ ബിന്‍ ലാദന്‍ കാരണമാണ്, മുസ്ലിങ്ങളായ ഷാ രുഖ് ഖാനും, കലാമിനും, മമ്മൂട്ടിക്കും, ഹിന്ദുവായ കമല്‍ ഹാസനും ഈ അവഹേളനം സഹിക്കേണ്ടി വന്നത്. 9/11 ഉണ്ടായിരുന്നില്ലെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

    ഖുര്‍‌ആന്‍ വായിക്കുന്നരും  മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവരും എല്ലാം  മറ്റ് മതക്കാരെ ആക്രമിക്കുന്നു എന്നു ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ ബിന്‍ ലാദനും തടിയന്റവിടയും അത് ചെയ്യുനുണ്ട്. അനേകം മലയാളികള്‍ അത് ചെയ്യുന്നുണ്ട്. കാഷ്മീരില്‍ പോയി ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യുന്നുണ്ട്. അവരെയാണു ഞാന്‍ വിമര്‍ശിച്ചത്. ഇവരൊന്നും മുസ്ലിങ്ങളല്ല എന്നാണിവിടെ ഇസ്ലാമിന്റെ മൊത്തക്കച്ചവടമേറ്റെടുത്ത ഒരാള്‍ എഴുതിയതും. താങ്കള്‍ക്കുമതു വിശ്വസിക്കാം.

    മുസ്ലിം പേരുള്ള ആരെയും തീവ്രവാദിയെന്നു സംശയിച്ച് മണിക്കൂറുകള്‍ തടഞ്ഞു വയ്ക്കുന്ന അമേരിക്കന്‍ നിയമം അമേരിക്കയ്ക്ക് അവരുടെ അമേരിക്കയില്‍ നടപ്പാക്കാന്‍ അവകാശമുണ്ട് എന്നാണു താങ്കള്‍ പറയുന്നതെന്ന് എനിക്ക് മനസിലായി. പക്ഷെ അങ്ങനെ ഒരു നിയമം മനുഷ്യാവാകാശ ലംഘനമാണെന്ന അഭിപ്രായം എനിക്കുണ്ട്. അതേ ഞാനും എഴുതിയുള്ളു.

    ഇന്‍ഡ്യയില്‍ വരുന്ന അമേരിക്കക്കാരനെ, പഴയ പ്രസിഡണ്ട് ബുഷുള്പ്പടെയുള്ളവരെ ഇതേ രീതിയില്‍ ഇന്‍ഡ്യയിലും തടഞ്ഞു വയ്ക്കണം. എങ്കിലേ ഇതിന്റെ ഗൌരവം അമേരിക്കക്കാരനു പിടി കിട്ടൂ. താങ്കള്‍ അംഗീകരിക്കില്ലെങ്കിലും, ഇസ്ലാമിക ഭീകരത അമേരിക്കയേക്കാള്‍ കൂടുതല്‍ നേരിടുന്ന രാജ്യമാണിന്‍ഡ്യ. അമേരിക്ക അറസ്റ്റ് ചെയ്ത രണ്ട് ഇസ്ലാമിക ഭീകരര്‍ ഇപ്പോഴും ക്രൈസ്തവ നാമം വഹിക്കുന്ന സായിപ്പന്‍മാരാണ്. ഇന്‍ഡ്യയില്‍ വരുന്ന കുറച്ച് സായിപ്പന്‍മാരെ ഇസ്ലാമിക ഭീകരാണെന്ന് സംശയിച്ച് മണിക്കൂറുകള്‍ തടഞ്ഞു വച്ച് ചോദ്യം ചെയ്യുക. പക്ഷെ അതൊക്കെ ചെയ്യണമെങ്കില്‍ നട്ടെല്ലുള്ള അധികാരികള്‍ നാടു ഭരിക്കണം. അമേരിക്ക ഇരിക്കാന്‍ പറഞ്ഞാല്‍ അടിയന്‍ മുട്ടിലിഴഞ്ഞോളാം എന്നു പ്രതികരിക്കുന്ന ഉണ്ണാക്ക മോറന്‍മര്‍ പോരാ. 20 നോട്ടിക്കല്‍ മൈലിനപ്പുറമാണെങ്കില്‍ കടലില്‍ വച്ച് ഏതിന്‍ഡ്യക്കാരനെയും വധിക്കാന്‍  സായിപ്പിന്, അവകാശമുണ്ടെന്നാണ്, വിനീത ദാസന്റെ ഇന്‍ഡ്യാ ഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.

    ഈ അവഹേളനം ഇഷ്ടമില്ലാത്തവര്‍ അമേരിക്കയിലേക്ക് പോകേണ്ട എന്നാണെന്റെയും അഭിപ്രായം. ഈ അവഹേളനത്തിനു മറുപടിയായി ഇന്‍ഡ്യയില്‍ വരുന്ന അമേരിക്കക്കാരെയും അവഹേളിക്കണമെന്നു കൂടി എനിക്കഭിപ്രായമുണ്ട്. കമല്‍ ഹാസന്‍ അമേരിക്കയിലേക്ക് പോകുന്നില്ല. പക്ഷെ അവരുടെ ചെറ്റത്തരത്തില്‍ പ്രതിഷേധിച്ച് പേരു മാറ്റുന്നു. കമലിനെ അതിനു ഞാന്‍ അഭിനന്ദിക്കുന്നു.

    >>>>>>
    (വി.ഖുര്‍ആന്റെ ആശയ സൌന്ദര്യത്തില്‍ ആകൃഷ്ടനായ ശ്രീ വാണിദാസ് എളയാവൂരിന്റെ വാക്കുകള്‍ )<<<<<<

    കുര്‍ആന്‍ വായിച്ചു മനസിലാക്കന്‍ താങ്കള്‍ക്ക് വാണിദാസ് ഇളയാവൂരിന്റെ സഹായം വേണ്ടി വരുന്നു. ഇതാണ്, ഒരു ശരാശരി മുസ്ലിമിന്റെ ഗതികേട്. ഏറ്റവും ലളിതമെന്ന് കരുണാനിധി പറഞ്ഞത് വായിക്കാനും മനസിലാക്കാനും വാണിദാസുമാര്‍ വേണം. വാണിദാസിനു മുന്നെ അതിലും മുന്തിയ മാധവിക്കുട്ടി ഇതൊക്കെ പറഞ്ഞിരുന്നു. പക്ഷെ അതില്‍ പശ്ചാത്തപിച്ചാണവര്‍ മരിച്ചത്.

    ഒരു വാണിദാസ് ഇളയാവൂര്‍ എന്തെങ്കിലും എഴുതി എന്നു കരുതി കുര്‍ആനില്‍ കരുണാനിധി എഴുതി വച്ചിരിക്കുന്നത് മാഞ്ഞു പോകില്ല. ലോകാവസാനം വരെ മാറ്റാനാകില്ല എന്നും എല്ലാ മുസ്ലിങ്ങളും അക്ഷരം പ്രതി അനുസരിക്കണമെന്നും പറഞ്ഞ് കരുണാനിധി തന്നെയാണ്, അള്ളായുടെ വെളിപ്പെടുത്തലുകള്‍ എന്ന ലേബലൊട്ടിച്ച് ഇതൊക്കെ എഴുതി വച്ചിരിക്കുന്നത്. യഹൂദരോടും ക്രിസ്ത്യാനികളോടും ചങ്ങാത്തം കൂടരുത് എന്ന് പറഞ്ഞാല്‍ അതിന്, ഒരര്‍ത്ഥമേ ഉള്ളു. അര്‍ത്ഥം മാറണമെങ്കില്‍  ഇവര്‍ ഒരു പക്ഷെ ഉറുമ്പുകളല്ലാത്ത മറ്റേതെങ്കിലും ജീവികളാണെന്ന് കരുതേണ്ടി വരും.

    കരുണനിധി ഇതുപോലെ പല അല്‍പ്പത്തരങ്ങളും എഴുതി വച്ചിട്ടുണ്ട് എന്നു കരുതി കേരളത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും അതിനു പുല്ലു വില പോലും കല്‍പ്പിക്കുന്നില്ല. (പ്രത്യക്ഷത്തില്‍, മനസില്‍ ഒരു പക്ഷെ മറ്റ് വല്ലതുമായിരിക്കാം). അവര്‍  ക്രിസ്ത്യാനികളെ ചങ്ങതികളായി തന്നെ കരുതുന്നു. മക്കയും മദീനയും കാത്തു സൂക്ഷിക്കുന്ന മുന്തിയ മുസ്ലിമായ സൌദി രാജാവിന്റെ അടുത്ത ചങ്ങാതിമാരും ക്രിസ്ത്യാനികളാണ്.

    >>>>>ഒരു പോലീസ് സ്റെഷനില്‍ ആവശ്യപ്പെട്ടു ചെന്നാല്‍ ഒരു ദിവസം മുഴുവന്‍ തന്നെ ഇരിക്കാന്‍ പോലും അനുവാദമില്ലാതെ വെറും കാലില്‍ നിന്നും , ഭയപ്പെട്ട്ടും കഴിയേണ്ടി വരുന്ന, ലോക്കപ് മാര്‍ദ്ടനഗള്‍ക്കും ,മറ്റു മാനസിക പീടനങ്ങള്‍ക്കും ഇരയാകുന്നവരുടെ ഒരു സമൂഹത്തില്‍ , ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചും , ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ല എന്ന മട്ടിലും കഴിഞ്ഞു പോരുന്നവര്‍ക്കാണ് ഒരാളെ നാലു മണിക്കൂര്‍ ചോദ്യം ചെയാന്‍ മാറ്റി നിര്‍ത്തിയതില്‍ വല്ലാതെ ധാര്‍മിക രോഷം ..!! <<<<<

    മധുര മനോജ്ഞ മനുഷ്യാവകാശ പറുദീസ ആയ അമേരിക്ക ഇന്‍ഡ്യയിലെ പോലീസ് സ്റ്റേഷന്റെ നിലവാരത്തിലാണിപ്പോഴെന്ന് കുറച്ചു പേര്‍ക്കെങ്കിലും മനസിലായല്ലോ. നല്ലത്. പോലീസ് സ്റ്റേഷനിലൊക്കെ അഞ്ചാറു ദിവസം കാത്തിരിക്കുന്നത് നിയമം അനുസരിക്കലാണെന്നാണ്, സുകുമാരന്റെ പക്ഷം. അതിനു ജനങ്ങളെ പ്രേരിപ്പിക്കണമെന്നാണദ്ദേഹം കമല്‍ ഹസനെ ഉപദേശിക്കുന്നതും.

    ഇന്‍ഡ്യയില്‍ അനേകം മനുഷ്യരെ വെടി വച്ചും, വടി വാളുകൊണ്ട് വെട്ടിയും, ബോംബ് വച്ചും  ഇന്‍ഡ്യക്കാര്‍ തന്നെ കൊലപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് 20 നോട്ടിക്കല്‍ മൈലിനപ്പുറം ഇന്‍ഡ്യക്കാരെ വെടി വച്ചു കൊന്ന സായിപ്പിനെതിരെ ആരും പ്രതിഷേധിക്കരുത് എന്നു കൂടി പറഞ്ഞാല്‍ സംഗതികളൊക്കെ യഥാസ്ഥാനത്തായി. അവര്‍ക്ക് ഓരോരോ താമ്ര പത്രം കൂടി കൊടുത്ത് അനുമോദിക്കണമെന്നു കൂടി പറഞ്ഞാല്‍ ഇന്‍ഡ്യയിലെ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെട്ടു. സച്ചിന്‍ നൂറാം സെഞ്ചുറി അടിച്ച ആശ്വാസം.


    >>>>>>on the Brink: The Future of America, Pakistan and Afghanistan .
    link : http://atimes.com/atimes/South_Asia/ND28Df01.html 
    author Ahmed Rashid is a senior pak journalistwith dawn<<<<<<

    അജിത്,
    അഫ്ഘാനിസ്താനിലെയും പാകിസ്ഥാനിലെയും യഥാര്‍ത്ഥ വിശേഷങ്ങള്‍ പറയല്ലെ. മുള്ളമാരും മുക്രിമാരും കോപിക്കും.  ലോകത്ത് നീതിയിലധിഷ്ടിതമായ അതിമനോഹരമായ ഒരു ഭരണകൂടം നില നിന്നത് മദീനയിലായിരുന്നുവെന്നും ഇപ്പോള്‍ അങ്ങനെ ഒന്നുള്ളത് ഈ പാകിസ്താനിലും അഫ്ഘാനിസ്ഥാനിലും ആണെന്നൊക്കെ വിശ്വസിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.  പാകിസ്ഥാനില്‍ ജീവിക്കുന്നവര്‍ക്കറിയാം സത്യം. കേരളത്തിലെ മത സൌഹാര്‍ദ്ദത്തിന്റെ തണലില്‍  ജീവിക്കുന്നവരുടെ തലയില്‍ ഇതൊന്നും കയറില്ല. 






Tuesday, 24 January 2012

Posted to ഇടത്പക്ഷം മിഥ്യയോ തട്ടിപ്പോ ?

ഇടത്പക്ഷം മിഥ്യയോ തട്ടിപ്പോ ?


kaalidaasanJan 18, 2012 09:29 PM
>>>>>ഇടത്പക്ഷം എന്ന് വെച്ചാല്‍ എന്തോ മഹത്തായ ഒരു സംഭവമാണെന്ന് ചില വ്യാജബുദ്ധിജീവികള്‍ ഇവിടെ സ്ഥാപിച്ചുവെച്ചിട്ടുണ്ട്. <<<<

സുകുമാരന്‍,

ഇടത്പക്ഷം എന്ന് വെച്ചാല്‍ മഹത്തായ ഒരു സംഭവം തന്നെയാണ്. കാരണം അത് സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്നു. സോഷ്യലിസമാണ്, സാമൂഹ്യ നീതി ഉറപ്പാക്കാന്‍ ഉള്ള ഏറ്റവും  നല്ല തത്വ സംഹിത. അതുകൊണ്ടാണ്, താങ്കളിപ്പോള്‍ കൊട്ടിപ്പാടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇടതുപക്ഷ ആശയങ്ങളുടെ അടിസ്ഥാനമായ സോഷ്യലിസം  അതിന്റെ നയപരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. നെഹ്രുവും ഇന്‍ഡിരയും സോഷ്യലിസ്റ്റുകളായിരുന്നു. അതുകൊണ്ടാണ്‌ ശക്തമായ പൊതു മേഖലക്കു വേണ്ടി അവര്‍ നിലകൊണ്ടാത്. ബാങ്ക് ദേശസാല്‍ക്കരണം നടത്തിയ ഇന്ദിരാ ഗാന്ധി അതിന്റെ ശക്തയായ വക്തവുമായിരുന്നു.

ജനാധിപത്യവും മതേതരത്വവും മാത്രമല്ല ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ദാനങ്ങള്‍. അതില്‍ സോഷ്യലിസം കൂടി ഉള്‍പ്പെടും.

ഇടതു പക്ഷം എന്നു കേള്‍ക്കുമ്പോഴേക്കും താങ്കള്‍ക്ക് ഹാലിളകുക സ്വാഭാവികമാണ്.



  1. kaalidaasanJan 20, 2012 05:00 PM
    >>>>ഇടത്പക്ഷം എന്നാല്‍ മാര്‍ക്സിസം അംഗീകരിക്കുന്ന വിപ്ലവപാര്‍ട്ടികളാണെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.<<<<

    സകുമാരന്‍,

    അത് താങ്കളുടെ അബദ്ധ ധാരണ. ഇതാരും പൊതുവെ അംഗീകരിച്ചതൊന്നുമല്ല. ഇന്‍ഡ്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിലെ പ്രബല ശക്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആയതുകൊണ്ട് ഇതൊക്കെ താങ്കള്‍ക്ക് തോന്നുന്നതാണ്. ലോകത്തെ പ്രമുഖ ഇടതുപക്ഷ ചിന്തഗതിക്കാരൊന്നും മാര്‍ക്സിസവുമായി ബന്ധമുള്ളവരല്ല.

    ഇടതുപക്ഷം എന്ന വാക്കു തന്നെ ഉണ്ടായത് മാര്‍ക്സ് ജനിക്കുന്നതിനും മുന്നെയാണ്. ഫ്രഞ്ചു വിപ്ളവത്തോടനുബന്ധിച്ചാണാ പദപ്രയോഗം നിലവില്‍ വന്നതും. സമൂഹ്യ നീതിക്ക് വേണ്ടി നിലകൊണ്ടവരെയാണത് വിവക്ഷിച്ചത്. ഇടതുപക്ഷ ചിന്തധാരയിലെ ഒരു വിഭാഗം മാത്രമാണു മാര്‍ക്സിസം.
    ReplyDelete
  2. kaalidaasanJan 20, 2012 05:07 PM
    >>>> അത്കൊണ്ടാണ് ഒരാള്‍ക്ക് ഒരിക്കലും ഇടത്പക്ഷക്കാരനോ ഇടത്പക്ഷസഹയാത്രികാനാവാനോ ആകാന്‍ കഴിയില്ല എന്ന് ഞാന്‍ പറയുന്നത്. <<<<

    സുകുമാരന്‍,

    ഇതും  താങ്കളുടെ അബദ്ധ ധാരണ. ഇന്ദിരാഗാന്ധിയും നെഹ്രുവും  ഇടതുപക്ഷക്കരായിരുന്നു. ഇന്നും കോണ്‍ഗ്രസിന്റെ അടിസ്ഥാന നയം ഇടതുപക്ഷ ആശയങ്ങളാണ്.

    കേരളത്തിന്റെ പൊതു മനസ് ഇടതുപക്ഷമാണ്. ഇടതുമുന്നണി ഭരിച്ചാലും വലതു മുനണി ഭരിച്ചാലും അവര്‍ ഇടതു പക്ഷ ആശയങ്ങളെ മുറുകെ പിടിക്കുന്നു. 1959 ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭൂപരിഷ്കരണം കോണ്‍ഗ്രസിനു നടപ്പാക്കേണ്ടി വന്നത് അതു കാരണമായിരുന്നു.

    ഒരാള്‍ക്ക് ഇടതുപക്ഷക്കാരനും ഇടതുപക്ഷ സഹയാത്രികനും ആകാമെന്ന് കേരളത്തിലെ ഭൂരിഭാഗം പേരും തെളിയിക്കുന്നു.
    ReplyDelete
  3. kaalidaasanJan 21, 2012 07:59 AM
    >>>>പിന്നെ, സോഷ്യലിസത്തിന്റെ കാര്യം. സാമൂഹ്യനീതി എന്നൊക്കെ പറയാനും പ്രസംഗിക്കാനും എളുപ്പമാണ്. അത് ആര് എങ്ങനെ പ്രായോഗികമാക്കും എന്നതാണ് പ്രശ്നം.<<<<

    സാമൂഹ്യനീതി എന്നൊക്കെ പറയാനും പ്രസംഗിക്കാനും എങ്ങനെ പ്രായോഗികമാക്കാനും സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കേരളം. സാമൂഹ്യനീതി ഏറ്റവും നന്നായി നടപ്പാക്കിയ സംസ്ഥാനമാണു കേരളം.

    കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല. ഇടതുപക്ഷ മനസുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയും അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്.
    ReplyDelete
  4. kaalidaasanJan 21, 2012 08:14 AM
    >>>>എല്ല്ലാം പൊതുമേഖലയില്‍ ആയാല്‍ സോഷ്യലിസവും സാമൂഹ്യനീതിയും ആയോ? അതൊക്കെ പരീക്ഷിച്ച് പരാജയമാണെന്ന് തെളിഞ്ഞില്ലേ? ഇനി ഇന്ത്യയിലും നടപ്പാക്കി പിന്നെ കുറെ കാലം കഴിഞ്ഞ് ചൈനയില്‍ ഡെങ്ങ് സിയാവോ പിങ്ങ് മാറ്റിച്ചവുട്ടിയ പോലെ വീണ്ടും ക്യാപിറ്റലിസത്തിലേക്ക് തിരിച്ചുപോക്ക് നടത്തിയാലേ കാളിദാസന്‍ അംഗീകരിക്കുകയുള്ളോ?.<<<<

    സുകുമാരന്‍,

    എല്ലാം പൊതുമേഖലയില്‍ ആയാല്‍ സോഷ്യലിസവും സാമൂഹ്യനീതിയും ആയി എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. പൊതു മേഖലയില്‍ സ്ഥാപനങ്ങളുള്ളത് ഇടതുപക്ഷ ആശയമാണെന്നേ പറഞ്ഞുള്ളു.

    അത് പരാജയമാണെന്ന് താങ്കള്‍ക്ക് തോന്നുന്നതല്ലേ. പരാജയം എന്നത് താങ്കളൊകെ വിലയിരുത്തുന്നത് പണം മാത്രമടിസ്ഥാനമാക്കിയാണ്. എല്ലാ പൊതു മേഖലാ സ്ഥാപങ്ങളും അമിത ലാഭമുണ്ടാക്കുന്നില്ല എന്നത് ശരിയാണ്. ലാഭമുണ്ടാക്കന്‍ വേണ്ടി മാത്രമല്ല പൊതു മേഖല സ്ഥാപനങ്ങള്‍  സ്ഥാപിക്കുന്നത്. സാമൂഹ്യ നീതിയുടെ ആദ്യ പടി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ജോലി കൊടുക്കുക എന്നതാണ്. സ്വകാര്യ മേഖല എല്ലാ വിഭാഗങ്ങള്‍ക്കും ജോലി കൊടുക്കില്ല.

    ചൈനയില്‍ എന്തു നടക്കുന്നു എന്നത് ഇന്‍ഡ്യയെ ബാധിക്കേണ്ട വിഷയമല്ല. ക്യാപിറ്റലിസത്തിന്‌ എന്ത് പറ്റി എന്ന് ഇപ്പോള്‍ ലോകം മുഴുവന്‍ കാണുന്നുണ്ട്. താങ്കള്‍ക്ക് അത് കണാന്‍ ആകുന്നില്ല. ക്യാപിറ്റലിസത്തിന്റെ മുന്നണിപ്പോരളികളുടെ ഒക്കെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു തരിപ്പണമായി കിടക്കുന്നതൊന്നും കാണാനുള്ള ശേഷി താങ്കള്‍ക്കില്ല.

    ചൈന ക്യാപിലിസത്തിലേക്ക് തിരിച്ചു പോയി എന്നതൊക്കെ താങ്കളുടെ അബദ്ധ ധാരണ. പടിഞ്ഞാറന്‍ നാടുകളിലെ കുറ്ച്ച് വ്യവ്സായികള്‍ക്ക് വ്യവസായം തുടങ്ങാന്‍ അവസരം ​നല്‍കി എന്നത് ക്യാപിലിസത്തിലേക്കുള്ള തിരിച്ചു പോക്കല്ല. ചൈനക്കാര്‍ മന്‍ മോഹന്‍ സിംഗിനേപ്പോലെ അല്ല. അവര്‍ അവരുടെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ടേ ഏത് വ്യവസായവും തുടങ്ങൂ. മന്‍ മോഹന്‍ സിംഗ് ഇന്‍ഡ്യയുടെ താല്‍പ്പര്യത്തിനു പുല്ലു വില കല്‍പ്പിക്കുന്നു. അമേരിക്കന്‍ ദാസനില്‍ നിന്നും അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതുമില്ല.
    ReplyDelete
  5. kaalidaasanJan 21, 2012 08:23 AM
    >>>>നെഹൃവും ഇന്ദിരാഗാന്ധിയും സോഷ്യലിസം നയപരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ തന്നെ എന്താ? ക്യൂബയിലെ ഫിഡല്‍ കാസ്ട്രോവിന്റെ അനിയന്‍ കാസ്ട്രോവിനേക്കാളും വലിയ സോഷ്യലിസ്റ്റുകളായിരുന്നോ ഇപ്പറഞ്ഞ നെഹൃവും ഇന്ദിരാ‍ജിയുമൊക്കെ? <<<<

    സുകുമാരന്‍,

    നെഹൃവും ഇന്ദിരാഗാന്ധിയും സോഷ്യലിസം നയപരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ അതിന്റെ അര്‍ത്ഥം അത് താങ്കള്‍ കരുതുമ്പോലെ മിഥ്യയല്ല, യാഥാര്‍ത്ഥ്യമാണെന്നാണ്.

    അവര്‍ കാസ്റ്റ്രോവിനേക്കാളും മുന്തിയ സോഷ്യലിസ്റ്റുകളാണോ അല്ലയോ എന്നൊക്കെ അളന്ന് താങ്കള്‍ കണ്ടുപിടിച്ചോളൂ. അവര്‍ സോഷ്യലിസ്റ്റുകളായിരുന്നു എന്നതാണു വിഷയം. ആവര്‍ സോഷ്യല്സിഅറ്റ് ആശയത്തിലൂന്നി നടപ്പക്കിയ നയ പരിപാടികളാണ്, ഇന്‍ഡ്യയെ ഇന്ന് കാണുന്ന നേട്ടങ്ങള്‍ നേടാന്‍ പ്രാപ്തമാക്കിയത്. ഇന്‍ഡ്യക്കൊപ്പം ജനിച്ച പാക്സിഥാന്‍ ക്യാപിറ്റലിസം സ്വീകരിച്ച് ഏത് വഴിക്കായി എന്നൊക്കെ ലോകത്തിനറിയാം.

    ഇന്നത്തെ ലോക സാമ്പത്തിക ബുദ്ധിമുട്ടില്‍ ഇന്‍ഡ്യ ഇത്രയെങ്കിലും പിടിച്ചു നിന്നത് ശക്തമായ നിയന്ത്രണം(സോഷ്യല്സിറ്റ് ആശ്യം) ഉള്ളതുകൊണ്ടാണെന്ന് എല്ല്ലാവരും സമതിച്ച കാര്യങ്ങളാണ്.മന്‍ മോഹന്‍ സിംഗിന്റെ തല തിരിഞ്ഞ നടപടികളുടെ ഫലമായി കുറച്ച് ബുദ്ധിമുട്ട് ഇന്‍ഡ്യക്കും ഉണ്ടാകാന്‍ പോകുന്നു.
    ReplyDelete
  6. kaalidaasanJan 21, 2012 09:11 AM
    >>>>ബിസിനസ്സും സംരംഭങ്ങളുമൊക്കെ സര്‍ക്കാരിന്റെ അധീനതയില്‍ വേണം എന്ന് ഇപ്പോഴും ചിലര്‍ പറയുന്നത്, അങ്ങനെ പറഞ്ഞ് ശീലിച്ചത്കൊണ്ടാണ്. സര്‍ക്കാര്‍ എന്നാല്‍ ഒരു കച്ചവടവും നടത്തേണ്ടതായ സ്ഥാപനമല്ല. <<<<

    സുകുമാരന്‍,

    ബിസിനസ്സും സംരംഭങ്ങളുമൊക്കെ സര്‍ക്കാരിന്റെ അധീനതയില്‍ വേണം എന്നത് ഇടതുപക്ഷ ആശയമല്ല. പൊതു ഉടമയില്‍ എന്നതാണ്, ഇടതുപക്ഷ ആശയം. അത് വേണമെങ്കില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആകാം. സാഹചര്യമനുസരിച്ച് അത് മാറും. കമ്യൂണിസത്തില്‍ അത് കമ്യൂണുകളുടെ പൊതു ഉടമസ്ഥതയില്‍ ആണെന്ന് മാത്രം. സോവിയറ്റ് യൂണിയനിലും,ക്യൂബയിലും, ചൈനയിലും അത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരുന്നു എന്നത് ശരിയാണ്. പക്ഷെ അതൊന്നും പൊതു തത്വമല്ല.

    ആരുടെ ഉടമസ്ഥതയില്‍ ആണെങ്കിലും  സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ വേണം. നിയന്ത്രണമില്ലാതെ വന്നപ്പോളാണ്, വ്യക്തികള്‍ പൊതു ജനങ്ങളുടെ പണം അടിച്ച് മാറ്റി അമേരിക്കയേയും പാശ്ചാത്യ രാജ്യങ്ങളെയും  അതി ഭയങ്കര കെണിയിലേക്ക് താഴ്ത്തി വിട്ടത്. വ്യക്തികള്‍ അമിത ലാഭമുണ്ടാക്കിയപ്പോളാണത് സംഭവിച്ചത്. കുറച്ചുപേര്‍  അമിത ലാഭമുണ്ടാക്കുന്നതിനെ സാമ്പത്തിക പുരോഗതിയായി കൊട്ടിപ്പാടി നടന്നിട്ട് എന്തു പറ്റി എന്ന് ചിന്തിക്കാന്‍ താങ്കള്‍ക്കാകുന്നുണ്ടോ?

    എല്ലാം കച്ചവടം എന്ന ക്യാപിലിസത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഇതു പോലെ പല വിഭ്രമാതികതകളും ഉണ്ടാകും. ഒരു സര്‍ക്കാരും കച്ചവടം നടത്തുന്നില്ല. പൊതി മേഖലാസ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനമെന്ന് താങ്കള്‍ക്ക് തോന്നുന്നതാണ്.
    ReplyDelete
  7. kaalidaasanJan 21, 2012 10:22 AM
    >>>രാജ്യത്ത് നീതി-ന്യായ വാഴ്ച ഉറപ്പാക്കുക, രാജ്യത്തിന്റെ സുരക്ഷ കാത്ത് സൂക്ഷിക്കുക എന്നത് മാത്രമായിരിക്കണം സര്‍ക്കാരിന്റെ കര്‍ത്തവ്യങ്ങള്‍. സംരംഭങ്ങള്‍ വ്യക്തികളാണ് നടത്തേണ്ടത്.<<<<


    "രാജ്യത്ത് നീതി-ന്യായ വാഴ്ച ഉറപ്പാക്കുക, രാജ്യത്തിന്റെ സുരക്ഷ കാത്ത് സൂക്ഷിക്കുക", എന്നീ രണ്ടു കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ആ മധുര മനോജ്ഞ പറുദീസ എവിടെയാണെന്ന് ഒന്നു പറയാമോ? ക്യാപിറ്റലിസത്തിന്റെ പിണിയാളുകള്‍ ഇതുപോലെയുള്ള തമാശ എപ്പോഴും പറഞ്ഞു നടക്കാറുണ്ട്. അമേരിക്ക അതേ ചെയ്യുന്നുള്ളു എന്നാണിവര്‍ പറഞ്ഞു പരത്തുന്നത്. പക്ഷെ അതുപോലും അവിടെ പരാജയമായി എന്നാണിപ്പോള്‍ തെളിയുന്നത്. ഒരു കച്ചവടവും  നടത്താത്ത അമേരിക്കന്‍ സര്‍ക്കാരിന്റെ പൊതു കടം 14 ട്രില്യണ്‍ ഡോളറാണ്. ഇത്രയധികം കടക്കെണി ലോകത്തൊരു രാജ്യത്തും ഇല്ല. ഇതെങ്ങനെ സംഭവിച്ചു എന്ന് ക്യാപിറ്റലിസത്തിന്റെ പിണിയളായ താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?

    അമേരിക്കയില്‍ വ്യക്തികള്‍ സംരംഭങ്ങള്‍ നടത്തി. അവര്‍ തടിച്ചു കൊഴുത്തു. സാധാരണ ജനങ്ങളുടെ പണം ഊറ്റിയെടുത്ത് സ്വന്തം പോകറ്റ് നിറച്ചു. എന്നിട്ട് സ്വയം പാപ്പരായി പ്രഖ്യാപിച്ചു. ആര്‍ക്കാണു നഷ്ടം പറ്റിയതെന്ന് ചിന്തിക്കാനോ മനസിലാക്കാനോ താങ്കള്‍ക്കാകുന്നില്ല. എന്നിട്ടും നഷ്ടം പറ്റിയ സാധാരണക്കാരെ അവിടത്തെ സര്‍ക്കാര്‍ സഹായിച്ചില്ല. നഷ്ടമുണ്ടാക്കിയ പണക്കാരെ സഹായിക്കുന്ന വിചിത്രമായ കാഴ്ചയാണവിടെ കണ്ടത്. വ്യക്തികള്‍ സംരംഭങ്ങള്‍ നടത്തി പൊളിഞ്ഞു പോയപ്പോള്‍ എന്തിനാണ്, ക്യാപിറ്റലിസ്റ്റ് അമേരിക്കന്‍ സര്‍ക്കാര്‍ ബില്യണ്‍ കണക്കിനു ഡോളര്‍ അവര്‍ക്ക് നല്‍കിയത്?

    പക്ഷെ ഇത്രകാലവും സഹിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ തെരുവിലിറങ്ങുന്നു. പ്രതിഷേധിക്കുന്നു. അബദ്ധം മനസിലാക്കിയ അധികാരികള്‍ എല്ലാ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും  കര്‍ശനമായ നിയന്ത്രണം  കൊണ്ടു വരുന്നു.

    സര്‍ക്കാര്‍ എന്നു പറയുന്നത് വ്യക്തികളില്‍ നിന്നുണ്ടാകുന്നതാണ്. വ്യക്തികള്‍ക്ക് സംരംഭങ്ങള്‍ നടത്താമെങ്കില്‍ സര്‍ക്കാരിനും ആകാം. സര്‍ക്കാര്‍ സംരംഭങ്ങള്‍ നടത്തുന്ന്നത് കച്ചവടമായി ഞാന്‍ കണുന്നില്ല. അത് ജോലി നല്‍കുന്ന സംരംഭങ്ങളായേ ഞാന്‍ കാണുന്നുള്ളു. ക്യാപിറ്റലിസത്തിന്റെ കച്ചവടക്കണ്ണിലൂടെ എല്ലാം കാണുന്നതിന്റെ കുഴപ്പമാണു താങ്കള്‍ക്ക്.
    ReplyDelete
  8. kaalidaasanJan 21, 2012 10:36 AM
    >>>അപ്പോള്‍ സ്വാഭാവികമായും മുതലാളിമാരും മൂലധനവും കുത്തകയും ഒക്കെ ഉണ്ടാവും. അത് ഇഷ്ടപ്പെടാത്തവര്‍ സഹിക്കണം. വേറെ വഴിയില്ല. ജനങ്ങള്‍ക്ക് വേണമെങ്കില്‍ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കി ക്യാപിറ്റലിസത്തിന്റെ ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു.<<<<

    സുകുമാരന്‍,

    അപ്പോള്‍ ക്യാപിറ്റലിസം ചൂക്ഷണ വ്യവസ്ഥിതിയാണെന്നു താങ്കള്‍ക്കറിയാം. അത് സഹിക്കണമെന്നൊക്കെ പറയുന്ന താങ്കളുടെ സംവേദനക്ഷമത അപാരം.അത് ജനങ്ങള്‍ സഹിക്കണമെന്നൊക്കെ തപ്രാന്‍ പറഞ്ഞതുകൊണ്ടായില്ലല്ലോ. സഹിക്കേണ്ട അടിയാക്കള്‍ കൂടി സമ്മതിക്കേണ്ടെ?വേറെ വഴിയില്ല എന്നു താങ്കള്‍ക്ക് തോന്നുന്നതാണ്. വഴിയുണ്ട്. വഴി ജനങ്ങള്‍ സ്വയം കണ്ടെത്തും.

    ഈ ചൂക്ഷണം അതിന്റെ പാരമ്യതയില്‍ കേരളത്തിലുണ്ടായിരുന്നു. അന്ന് നക്സലിസം  ഉണ്ടായിരുന്നു. ഭൂപരിഷ്കരണവും മിനിമം വേതനവുമൊക്കെ ഉറപ്പാക്കിയപ്പോള്‍ ചൂക്ഷനം കുറെയധികം  അവസാനിച്ചു. നക്സലിസവും അവസാനിച്ചു.ഇന്നിപോള്‍ ദേശീയ തൊഴിലുറപ്പു പദ്ധതി പോലുള്ള ഇടതുപക്ഷ നയങ്ങള്‍ നടപ്പിലാക്കിയപ്പോള്‍  കൂടുതല്‍ ആശ്വാസം ലഭിക്കുന്നു.

    ഇന്‍ഡ്യയിലെ 60 ജില്ലകള്‍ നിയന്ത്രിക്കുന്നത് മവോയിസ്റ്റുകളും നക്സലകളുമാണെന്ന സത്യം താങ്കള്‍ക്കറിയുമോ? താങ്കളീ പറയുന്ന ചൂക്ഷണ വ്യവസ്ഥിതിയെ ജനങ്ങള്‍ സഹിക്കില്ല എന്നതിന്റെ തെളിവാണത്. സഹകരണ സംഘങ്ങളൊന്നും ഉണ്ടാക്കാതെ ചൂക്ഷണത്തില്‍ നിന്നും രക്ഷ്പ്പെടാമെന്ന് ഈ സ്ഥലങ്ങളിലെ ജനങ്ങള്‍ തെളിയിക്കുന്നു.
    ReplyDelete
  9. kaalidaasanJan 22, 2012 07:25 AM
    >>>>>ഇതൊന്നും കാളിദാസന് വിഷയമല്ല. ബുദ്ധിയുറക്കാത്ത ഏതോ പ്രായത്തില്‍ സോഷ്യലിസം തലയില്‍ കയറ്റി വെച്ചത്കൊണ്ട് ഇപ്പോഴും തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ സോഷ്യലിസം എന്ന് പറയുന്നു.<<<<

    സുകുമാരന്‍,

    ബുദ്ധിയുറച്ചു എന്നഭിമാനിക്കുന്ന താങ്കള്‍ക്ക് ഇന്‍ഡ്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അടിസ്ഥാന നയം സോഷ്യലിസമാണെന്നറിയില്ലല്ലോ. എന്റെ ബുദ്ധി ഉറച്ചോ എന്നൊക്കെ അളക്കുന്ന സമയത്ത് ഇതൊക്കെ പഠിക്കുന്നതല്ലേ നല്ലത്.

    നെഹ്രുവും ഇന്ദിരയും തലയില്‍ കയറ്റി വച്ച സോഷ്യലിസത്തെ എന്റെ തലയില്‍ കയറ്റി വച്ചതുകൊണ്ട് എനിക്ക് യാതൊരു നാണക്കേടും ഇല്ല സുകുമാരന്‍.

    ഇപ്പോള്‍ വളരെ കൂടുതലായി സോഷ്യലിസ്റ്റ് ആശയങ്ങള്‍ അമേരിക്ക പോലുള്ള ക്യാപിറ്റലിസ്റ്റ് സമൂഹങ്ങള്‍ തലയില്‍ കയറ്റി വയ്ക്കുനത് അവരുടെ ഉറച്ചു പോയ ബുദ്ധി ഇളകി വീഴുന്നതുകൊണ്ടല്ല. പറ്റിയ തെറ്റുകല്‍ തിരുത്തുന്നതാണ്.

    സോവിയറ്റ് യൂണിയനും ചൈനയും, ക്യൂബയും ഒക്കെ സമൂഹത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നതിനെ എതിര്‍ത്തിരുന്ന അമേരിക്കയാണിന്ന് ലോകത്തേറ്റവും കൂടുതല്‍ വ്യക്തികളെ നിയന്ത്രിക്കുന്ന രാജ്യം. 9/11 നു ശേഷം എല്ലാ അമേരിക്കന്‍ വ്യക്തികളുടെയും സ്വകാര്യതയിലേക്ക് അവിടത്തെ അധികാരികള്‍ ഇടിച്ചു കയറുന്നു. ഇന്‍ഡ്യക്കാരുടെയും സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നു. പക്വമതിയായ ഉമ്മന്‍ ചാണ്ടി വരെ അവര്‍ക്ക് വേണ്ടി അത് ചെയ്യുന്നു. മുസ്ലിം പേരുള്ള എല്ലാവരെയും സംശയിക്കുന്നു. ഇന്‍ഡ്യക്കാരായ ഷാ രുഖ് ഖാനും, അബ്ദുള്‍ കലാമും, മൊഹമ്മദ് കുട്ടിയുംമുതല്‍ കമല്‍ ഹാസന്‍ വരെ സംശയിക്കപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു.

    റ്റിയാനന്‍മെന്‍ സ്ക്വയറിനെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുന്ന താങ്കള്‍, അമേരിക്കന്‍ ഭടന്‍മാര്‍ അഫ്ഘാനിസ്താനിലും ഇറക്കിലും നടത്തുന്ന അതിക്രമങ്ങള്‍  കാണുന്നില്ല. അഫ്ഘാനിസ്താനിലെ ഭരണകൂടത്തിനെതിരെ പൊരുതുന്ന പടയാളികളെ കൊന്ന് അവരുടെ ശവശരീരത്തില്‍ മൂത്രമൊഴിക്കുന അധമത്തത്തിനു നേറെ കണ്ണടക്കുന്നു. എന്നിട്ടും അവകാശപ്പെടുന്നു, ബുദ്ധി ഉറച്ചതാണെന്ന്.

    ലോകം ഇന്ന് കൂടതലായി മാര്‍സ്കിന്റെ ആശയങ്ങള്‍ക്ക് ചെവി കൊടുക്കുന്നുണ്ട്. താങ്കള്‍ അതൊന്നും കേള്‍ക്കുന്നില്ല എന്നു മാത്രം. താഴെ കാണുന്ന ലേഖനം വായിച്ചാല്‍ അതേക്കുറിച്ചൊക്കെ കൂടുതല്‍ അറിയാം.
    ReplyDelete
  10. kaalidaasanJan 22, 2012 02:05 PM
    http://www.theaustralian.com.au/business/economics/karl-marx-was-right-says-economist-nouriel-roubini/story-e6frg926-1226113566843

    http://www.smh.com.au/world/can-karl-marx-save-capitalism-20110829-1ji2i.html

    http://www.bbc.co.uk/news/magazine-14764357
    ReplyDelete
  11. kaalidaasanJan 22, 2012 02:29 PM
    >>>>>ജനങ്ങള്‍ക്ക് വേണമെങ്കില്‍ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കി ക്യാപിറ്റലിസത്തിന്റെ ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു. ആ ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു സഹകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തത്. എന്നിട്ടെന്തായി? സഹകരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കറവപ്പശുക്കളായി. ജനങ്ങള്‍ക്ക് പത്ത് രൂപ മെംബര്‍ഷിപ്പ് മാത്രം. അങ്ങനെ സഹകരണ പ്രസ്ഥാനങ്ങളില്‍ നിന്ന് അതിന്റെ സംഘാടകരും സംഘടിതരും ഗുണഭോക്താക്കളും ആകേണ്ടിയിരുന്ന സാമാന്യജനങ്ങള്‍ അന്യവല്‍ക്കരിക്കപ്പെട്ടു. സഹകരണരീതിയില്‍ പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത ജനങ്ങളാണ് സോഷ്യലിസ്റ്റ് സമൂഹം നിര്‍മ്മിക്കേണ്ടത്.<<<<<

    സുകുമാരന്‍,

    സഹകരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കറവപ്പശുക്കളായത് സഹകരണ പ്രസ്ഥാനത്തിന്റെ കുഴപ്പമല്ല. ഭരിക്കുന്ന പാര്‍ട്ടികളുടെ കുഴപ്പമാണ്. മന്‍മോഹന്‍ സിംഗും, കല്‍മാഡിയും, രാജയും ലക്ഷക്കണക്കിനു കോടികളുടെ അഴിമതി കാണിച്ചത് ഇന്‍ഡ്യയിലെ ജനാധിപത്യത്തിന്റെ കുറ്റമല്ല. ഈ വ്യക്തികളുടെ കുഴപ്പമാണ്.

    ക്യാപിറ്റലിസം ചൂക്ഷണ വ്യവസ്ഥയാണെങ്കില്‍ അതില്‍  നിന്നും രക്ഷപ്പെടാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കുകയല്ല വേണ്ടത്, ചൂക്ഷണ വ്യവസ്ഥയെ നിരാകരിക്കുകയാണു വേണ്ടത്. പേപിടിച്ച നായ തെരുവിലിറങ്ങി ആളുകളെ കടിച്ചാല്‍ അതിനുള്ള പ്രതി വിധി വീടിനുള്ളില്‍ അടച്ചിരിക്കുകയല്ല, നായയെ തല്ലിക്കൊല്ലുകയാണ്.

    സഹകരണ പ്രസ്ഥാനങ്ങളില്‍ നിന്ന് സാമാന്യജനങ്ങള്‍ അന്യവല്‍ക്കരിക്കപ്പെട്ടു എങ്കില്‍ ഇതുപോലെ കരയുകയല്ല വേണ്ടത്. ജനങ്ങള്‍  സംഘടിച്ച് അവ പിടിച്ചെടുക്കണം. ഈ നേതാക്കളൊക്കെ പെട്ടെന്നൊരു ദിവസം ഭൂമിയിലേക്ക് കെട്ടിയിറക്കപ്പെട്ടവരല്ല. ജനങ്ങളുടെ ഇടയില്‍ നിന്നും  ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണവര്‍. അവരുടെ പ്രവര്‍ത്തി ശരിയല്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ അവരെ പുറത്താക്കണം.

    ക്യാപിറ്റലിസ്റ്റ് സമൂഹമായാലും സോഷ്യലിസ്റ്റ് സമൂഹമായാലും  ഇതൊക്കെ നിര്‍മ്മിക്കുന്നത് ജനങ്ങളാണ്. താങ്കളിവിടെ കണ്ണൂരുള്ള മാര്‍ക്സിസ്റ്റ് അക്രമത്തേക്കുറിച്ച് വാചാലനായി കണ്ടു. അവിടെ മാര്‍ക്സിസ്റ്റുകര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും, ലീഗുകാരും, ആര്‍ എസ് എസുകാരും അക്രമം നടത്തുന്നുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കണ്ണൂരു മാത്രമല്ല ഉള്ളത്. കേരളം മുഴുവനും  ഉണ്ട്. പക്ഷെ അവിടെയൊന്നും കണ്ണുരുള്ളതുപോലെ അക്രമം നടക്കുന്നില്ല. അതിന്റെ അര്‍ത്ഥം പ്രശ്നം പാര്‍ട്ടികളുടെ അല്ല, ജനങ്ങളുടെ ആണെന്നു വരുന്നു. ജനങ്ങളില്‍ നിന്നാണ്, പാര്‍ട്ടിയും നേതാക്കളും ഉണ്ടാകുന്നത്. മാറ്റം വേണമെങ്കില്‍ ജനങ്ങള്‍ സ്വയം തീരുമാനിക്കണം.
    അമിത രാഷ്ട്രീയവത്കരണമണ്, കണ്ണൂരുള്ള പ്രശ്നം, ഭൂരിഭാഗം ആളുകളുടെയും തൊഴില്‍  രാഷ്ട്രീയമാകുമ്പോള്‍ ഉണ്ടാകുന്ന അപചയമാണവിടെ കാണുന്നത്.
    ReplyDelete
  12. kaalidaasanJan 22, 2012 10:37 PM
    >>>>പക്ഷം എന്ന് പറയുമ്പോള്‍ അതൊരു ചേരിയാണല്ലൊ. ആ ചേരിക്ക് പൊതുവായൊരു സിദ്ധാന്തവും ലക്ഷ്യവും മാര്‍ഗ്ഗവും വേണമല്ലൊ. <<<

    സുകുമാരന്‍,

    ശുദ്ധ അസംബന്ധം. ഇന്നത്തെ കേരളത്തിലെ വലതു പക്ഷ ചേരിയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഉണ്ട്. ലീഗിനേപ്പറ്റി താങ്കള്‍ പറഞ്ഞ അഭിപ്രായം തൊട്ടുമുകളിലുണ്ട്.

    ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിനോ അയിരുന്നു സ്വാതന്ത്ര്യസമരത്തിന്റെയും പിന്നീട് സര്‍ക്കാ‍രുണ്ടാക്കുന്നതിന്റെയും നേതൃത്വമെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് ഞാന്‍ വിശദീകരിക്കേണ്ടതില്ല. ഒന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയുടെ ജനസംഖ്യ ഇന്നുള്ളതിന്റെ പകുതി മാത്രമേ കാണുമായിരുന്നുള്ളൂ.

    മുസ്ലിം ലീഗു ഭരിച്ചാല്‍  ഇന്ത്യയുടെ ജനസംഖ്യ ഇന്നുള്ളതിന്റെ പകുതി മാത്രമേ കാണുമായിരുന്നുള്ളൂ എന്നു പറഞ്ഞത് താങ്കള്‍ തന്നെയല്ലേ? എങ്കില്‍ പിന്നെ എങ്ങനെയാണീ പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം ഒന്നാകുന്നത്?

    കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് മുന്നണിയിലെ ഡി എം കെയുടെയും ലക്ഷ്യം ഒന്നാണെന്ന് അടുത്ത നാളില്‍ തെളിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ഇടുക്കി ജില്ല തമിഴ് നാടിനോട് ചേര്‍ക്കണമെന്നത് പുറത്തു പറയുന്ന ലക്ഷ്യവും, സ്വതന്ത്ര തമിഴകം എന്നത് മനസില്‍ സൂക്ഷിക്കുന്ന ലക്ഷ്യവും. കുറഞ്ഞ പക്ഷം തമിഴ് നാട്ടിലെ കോണ്‍ഗ്രസിന്റെ മതേതരത്വത്തിലും ജനധിപത്യത്തിലും  തമിഴന്‍ മാത്രമേ ഉള്‍പ്പെടൂ. മലയാളി പെടില്ല.
    ReplyDelete
  13. kaalidaasanJan 22, 2012 10:57 PM
    >>>>സ്വാതന്ത്ര്യാനന്തരം കക്ഷിരാഷ്ട്രീയം പല വഴിക്ക് പിരിഞ്ഞപ്പോള്‍ ജനങ്ങള്‍ പല വിഭാഗങ്ങളായി ചേരി തിരിഞ്ഞെങ്കിലും ഇന്ത്യ ഒറ്റ രാജ്യമായി ഇത് പോലെ നില നില്‍ക്കാന്‍ കാരണം ഇന്നും കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയുള്ളത്കൊണ്ടാണ്. നാളത്തെ കാര്യം പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആര്‍ക്ക് തടുക്കാന്‍ പറ്റും? <<<


    സുകുമാരന്‍,

    ഇനത്തെ കോണ്‍ഗ്രസിനേക്കാള്‍ ശക്തമായിരുന്നു സ്വാതന്ത്ര്യം ​ലഭിക്കുന്നതിനു മുമ്പത്തെ കോണ്‍ഗ്രസ്. എന്തുകൊണ്ട് ഇന്‍ഡ്യ വിജനത്തെകോണ്‍ഗ്രസിനു തടുക്കാന്‍ കഴിഞ്ഞില്ല?

    പല പ്രാവശ്യം കോണ്‍ഗ്രസ് അധികരത്തില്‍ നിന്നും പുറത്തായിട്ടുണ്ട്. 1977 - 80 ലും, 1989-91 ലും, 1996-2004 ലും. എന്നിട്ട് ഇന്‍ഡ്യ വിഭജിച്ച് പോയോ? അടുത്ത തെരഞ്ഞെടുപ്പില്‍ മിക്കവാറും ബി ജെ പി അധികാരത്തില്‍ വരും, ഇന്‍ഡ്യ ഇതുപോലെ തന്നെ നിലനില്‍ക്കും. ഇടതു പക്ഷം അധികാരത്തില്‍ വന്നാലും അതേ സംഭവിക്കൂ.

    ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആര്‍ക്ക് തടുക്കാന്‍ പറ്റും? എന്നതാണിതിലെ സത്യം. കോണ്‍ഗ്രസ് ആഗ്രഹിച്ചാലും ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ ഇന്‍ഡ്യ വിഭജിച്ചു പോകും. ജനങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്, ഇന്‍ഡ്യ ഒന്നായി നില്‍ക്കുന്നത്. അല്ലാതെ കൊണ്‍ഗ്രസ് ആഗ്രഹിച്ചതുകൊണ്ടല്ല.
    ReplyDelete
  14. kaalidaasanJan 22, 2012 11:07 PM
    >>>>അങ്ങനെ വരുമ്പോള്‍ മാര്‍ക്സിസം അടിസ്ഥാനസിദ്ധാന്തമായി അംഗീകരിച്ചിട്ടുള്ള പാര്‍ട്ടികളെയാണ് ഇടത്പക്ഷം എന്ന് വിവക്ഷിക്കുന്നത് എന്ന് കാണാം. അതായത് ബംഗാളില്‍ പരസ്പരം കൊല്ലുന്ന മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മുതല്‍ സി.പി.ഐ.യും നക്സലൈറ്റുകളും അങ്ങനെ കുറെ ഗ്രൂപ്പുകളും എല്ലാം ചേര്‍ന്നതാണ് ഇടത്പക്ഷം. <<<

    സുകുമാരന്‍,

    എങ്കില്‍ വലതു പക്ഷമോ? ഇതിലൊന്നും ചേരാത്തവയല്ലേ വലതു പക്ഷം?

    ഏതൊക്കെ പാര്‍ട്ടികളാണതില്‍? ബി ജെ പി, അകാലി ദള്‍, വിവിധനിറത്തിലും രൂപത്തിലുമുള്ള ഡ്രവിഡ പാര്‍ട്ടികള്‍, കാഷ്മീര്‍ ഇന്‍ഡ്യയില്‍ നിന്നും വേര്‍പെട്ടു പോകണമെന്ന് ആഗ്രഹിച്ചിരുന്ന ഷേക്ക് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും, പി ഡി പിയും, വടക്കു കിഴക്കന്‍ മേഖലയിലെ എല്ലാ വിഭജന വാദികളും, ഇന്‍ഡ്യയെ വിഭജിച്ച മുസ്ലിം ലീഗും. ഒക്കെയല്ലെ ഈ വലതു പക്ഷത്തുള്ളത്? പിന്നെ താങ്കളുടെ അഭിപ്രായത്തില്‍ കോണ്‍ഗ്രസും അതിന്റെ പല കഷണങ്ങളും. പക്ഷെ ഞാന്‍ കോണ്‍ഗ്രസിനെ ഒരു ഇടതുപക്ഷ പാര്‍ട്ടിയായിട്ടാണു കണക്കാക്കുന്നത്.
    ReplyDelete
  15. kaalidaasanJan 22, 2012 11:56 PM
    >>>>ടിയാനന്‍‌മെന്‍ സ്ക്വയറില്‍ നിരായുധരായ വിദ്യാര്‍ത്ഥികളെ ചൈനീസ് പട്ടാളം പട്ടാളടാങ്കുകള്‍ കയറ്റി അരച്ചു കൊന്നപ്പോള്‍ ഇവിടെയുള്ള ഇടത് സഹയാത്രികര്‍ കമാ എന്ന് പ്രതികരിച്ചില്ല എന്നതില്‍ നിന്ന് അവരുടെ മനോഭാവം വായിച്ചെടുക്കാം. <<<

    സുകുമാരന്‍,

    റ്റിയാനമെന്‍ സ്ക്വയറില്‍ നടന്ന കുട്ടക്കൊല അപലപിക്കപ്പെടേണ്ടതു തന്നെ.
    പക്ഷെ താങ്കളുടെ പൊട്ടക്കണ്ണ്, ചൈനയിലേക്കും കമ്യൂണിസ്റ്റു രാജ്യങ്ങളിലേക്കും അല്ലേ സാധാരണ പോകൂ. അതിനെ ഞാന്‍ ഇന്‍ഡ്യയിലേക്ക് തിരിച്ചു കൊണ്ടു വരാം. താങ്കളിപ്പോള്‍  സ്തുതിഗീതങ്ങള്‍ പാടി വാഴ്ത്തുന്ന കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ ചില നേരമ്പോക്കുകളിലേക്ക്.

    1. 1975 ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനം.

    അന്ന് ഇന്ദിരയുടെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയപ്പോള്‍ അധികാരം ഒഴിയാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു. ചൈനീസ് സര്‍ക്കാരിനെതിരെ റ്റിയാനന്‍മെന്‍ സ്ക്വയറില്‍ ജനങ്ങള്‍ പ്രതിഷേധിച്ചതുപോലെ. അതിനെ ഇന്ദിര നേരിട്ടത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചായിരുന്നു. കോടതിയുടെ അധികാരം  റദ്ദാക്കി, മനുഷ്യവകാശങ്ങള്‍ റദ്ദാക്കി, പത്ര സ്വാതന്ത്ര്യം റദ്ദാക്കി. ഒരു ലക്ഷത്തോളം രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചു പീഢിപ്പിച്ചു. അതിന്റെ അനേകമിരട്ടി സാധാരണക്കാരെ പല വിധത്തില്‍ പീഢിപ്പിച്ചു. ഇന്ദിരയുടെ മകന്‍ സഞയ് ഗാന്ധി നാസ് ബന്ധി എന്ന പേരില്‍  പാവപ്പെട്ടവരെ നിര്‍ബന്ധമായി വന്ധ്യം കരിച്ചു. ചേരികളില്‍ താമസിച്ചിരുന്ന പാവങ്ങളെ ബുള്‍ ഡോസര്‍ ഇടിച്ചു കയറ്റി കൊലപ്പെടുത്തി. ഇത് നടന്നത് ചൈനയില്‍ കമ്യൂണിസ്റ്റ് ഏകാധിപത്യത്തിലല്ല.മതേതരത്വവും ജനാധിപത്യവും ഇന്‍ഡ്യക്ക് വാരിക്കോരി കൊടുത്തു എന്ന് താങ്കള്‍ കൊട്ടിപ്പാടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇന്‍ഡ്യയിലെ ജനങ്ങളോട് ചെയ്തതാണ്. ഇത് ചെയ്തപ്പോള്‍ ഇവിടെ എത്ര കോണ്‍ഗ്രസുകാര്‍ കമ എന്നോ കുമാ എന്നൊ പ്രതികരിച്ചിട്ടുണ്ട്? താങ്കള്‍ പ്രതികരിച്ചായിരുന്നോ?

    2. ബ്ളൂസ്റ്റാര്‍ ഓപറേഷന്‍.

    ഭിന്ദ്രന്‍വാലയുടെ നേത്രുത്വത്തില്‍ പഞ്ചാബികള്‍ ഇന്‍ഡ്യന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചപ്പോള്‍ ഇന്ദിര അകാലികളുടെ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് ടാങ്കുകള്‍ അയച്ചാണു പ്രതികരിച്ചത്. റ്റിയാനമെന്‍ സ്ക്വയറില്‍ ചൈനീസ് സര്‍ക്കാരിനെ 7 ആഴ്ചക്കാലത്തോളം വെല്ലുവിളിച്ചവരെ ടാങ്കയച്ചു നേരിട്ടതിനെ "അരച്ചു കൊന്നു" എന്ന് വിലപിക്കുന്ന താങ്കള്‍ ഈ പഞ്ചാബികളെ വെടി വച്ചും അരച്ചും കൊന്നതിനെ എങ്ങനെ കാണുന്നു? ഇന്ദിരയുടെ കിരാതത്വത്തിനെതിരെ താങ്കള്‍ പ്രതികരിച്ചായിരുന്നോ?

    3. കാഷ്മീരിലെ മുസ്ലിങ്ങള്‍ കഴിഞ്ഞ 60 വര്‍ഷമായി ഇന്‍ഡ്യന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. അവിടെ അവര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നു. ഇന്‍ഡ്യന്‍ പട്ടാളം അവരെ അരിച്ചു പെറുക്കി പീഢിപ്പിക്കുന്നു. മരിച്ച് വീഴുന്ന ചൈനക്കാരോട് സ്നേഹവും സഹതാപവും പ്രകടിപ്പിക്കുന്ന താങ്കള്‍  എന്തുകൊണ്ട്, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പട്ടാളം  കാഷ്മീരിലെ ഇന്‍ഡ്യക്കാരെ വധിക്കുമ്പോള്‍  കമാ എന്നു പ്രതികരിക്കാത്തതെന്താണ്?

    4. ഇന്‍ഡ്യയുടെ വടക്കു കിഴക്കന്‍ മേഘലയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഇന്‍ഡ്യന്‍ പട്ടാളം ഒരു വര്‍ഷം എത്ര പേരെ വധിക്കുന്നുണ്ട് എന്ന് താങ്കള്‍ക്കറിയുമോ? ഇറോം ശര്‍മ്മിള എന്ന സ്ത്രീ എന്തിനാണു നിരാഹാരം കിടക്കുന്നതെന്ന് താങ്കള്‍ എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?

    5. താങ്കള്‍ സ്തുതി ഗീതങ്ങള്‍ കൊണ്ട് മൂടുന്ന മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാരാണ്, ഇന്‍ഡ്യയുടെചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയത്. അതിന്റെ പേരില്‍ സമധാനപൂര്‍വം പ്രതിഷേധിച്ച അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലയച്ചത് താങ്കളുടെ കോണ്‍ഗ്രസ് സര്‍ക്കാരാണ്? താങ്കളത് എങ്ങനെ ന്യായീകരിക്കും?

    ബാബ രാംദേവിനെ അര്‍ത്ഥ രാത്രിയല്‍ പിടിച്ച് ഡെല്‍ഹിക്കു പുറത്താക്കിയതിനെ എങ്ങനെ ന്യായീകരിക്കും?

    ചൈനയിലേക്കൊക്കെ ഭൂതക്കണ്ണാടി വച്ച് നോക്കുന്ന കൂടെ സ്വന്തം മൂക്കിനു താഴെ കോണ്‍ഗ്രസ് എന്നമഹാപ്രസ്ഥാനം നടത്തുന്ന ഈ വക അക്രമങ്ങളിലേക്കു കൂടി സ്വന്തം ദ്രുഷ്ടി വല്ലപ്പോഴും പതിപ്പിക്കുക. ഇന്‍ഡ്യക്കാരനാണെന്നൊക്കെ തിരിച്ചറിയുന്നത് അപ്പോഴൊക്കെയാണ്