Thursday, 21 June 2012

സെൽ‌വരാജിനെ അഭിനന്ദിക്കുന്നില്ല


വിശ്വമാനവികം എന്ന ബ്ളോഗില്‍   എഴുതിയ അഭിപ്രായങ്ങള്‍.

>>>സെൽ‌വരാജ് മാത്രമല്ല, സി.പി.ഐ.എം വിട്ടുപോയിട്ടുള്ള ഒരേ ഒരാൾ. ഇതിനുമുമ്പും പലരും പോയിട്ടുണ്ട്. അവരെക്കുറിച്ചൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ല. സെൽ‌വരാജിന്റെ കാലുമാറ്റത്തിൽ വലിയൊരു അധാർമ്മികതയുണ്ട്. നന്ദി കേടുണ്ട്. നീതികേടുണ്ട്. <<<<.

ഒക്കെ ശരിയാണ്.

പക്ഷെ ഇതിലും വലിയ അധാർമ്മികതയുമ്, നന്ദി കേടും  നീതികേടും, ചന്ദ്രശേഖരനെ വധിച്ചതില്‍ നെയ്യാറ്റിന്‍കരയിലെ ആളുകള്‍ കണ്ടു. കുറഞ്ഞത് 20000 വോട്ടിനെങ്കിലും എല്‍ ഡി എഫ് ജയിക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടത് ചന്ദ്രശേഖരന്‍ വധവും മണിയുടെ മലനാടന്‍ തമാശയും  കാരണമാണ്. വിജയനോ സജിമോ അത് സമ്മതിക്കില്ല.



>>>>>സെൽ‌വരാജ് മാത്രമല്ല, സി.പി.ഐ.എം വിട്ടുപോയിട്ടുള്ള ഒരേ ഒരാൾ. ഇതിനുമുമ്പും പലരും പോയിട്ടുണ്ട്. അവരെക്കുറിച്ചൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ല. <<<<<

പാര്‍ട്ടി വിട്ടു പോകുന്നവരേക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നിട്ട് എന്തു ഫലം? എന്തുകൊണ്ട് അവരൊക്കെ വിട്ടുപോകുന്നു എന്നല്ലേ പാര്‍ട്ടി ചിന്തിക്കേണ്ടത്?

പണ്ടൊക്കെ ആളുകളെ പാര്‍ട്ടി പുറത്താക്കുക്യായിരുന്നു. ഇന്ന് പലരും സ്ഥാനമാനങ്ങള്‍ മോഹിച്ച് പാര്‍ട്ടി വിട്ടുപോകുന്നു. അബ്ദുള്ളക്കുട്ടി, ശിവരാമന്‍, സിന്ധു ജോയി, മനോജ്, സെല്‍വരാജ്. എന്തുകൊണ്ട് അടുത്തകാലത്ത് ഇതുപോലെ കൊഴിഞ്ഞു പോക്ക് പാര്‍ട്ടിയില്‍ ഉണ്ടാകുന്നു?

പാര്‍ട്ടി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും  അബ്ദുള്ളക്കുട്ടിയേയും സെല്‍വരാജിനെയുമൊക്കെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. അപ്പോള്‍ അവരെ അവരുടെ വഴിക്ക് വിടുന്നതല്ലേ നല്ലത്. 

ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം, പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്നല്‍ ചേക്കേറി, കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഇഅവരെയൊന്നും വിജയന്‍ കുലം കുത്തി എന്നു വിളിക്കില്ല എന്നതാണ്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവരെ മാത്രമേ ആ പട്ടം ചാര്‍ത്തി ബഹുമാനിക്കൂ.




>>>>പാർട്ടി ഭക്തിയും പിണറായി ഭക്തിയും തമ്മിൽ യാതൊരു വ്യത്യാസവും ഈയുള്ളവൻ കല്പിക്കുന്നില്ല.<<<<

മാഷിനപ്പോള്‍ പാര്‍ട്ടി ഭക്തിയും പിണറായി ഭക്തിയും ഉണ്ടല്ലേ. ഇനി മാര്‍ക്സ് പറഞ്ഞതുപോലെ കമ്യൂണിസ്റ്റു സ്റ്റേറ്റ് അപ്രത്യക്ഷമാകുമ്പോള്‍  ഈ ഭക്തി എങ്ങനെ പ്രകടിപ്പിക്കും എന്തോ. ലെനിന്റേതു പോലെ ഡെഡ് ബോഡി എംബാം ചെയ്താണാവോ?

മാഷിനേപ്പോലുള്ളവരാണിന്ന് ഈ പാര്‍ട്ടിയുടെ ശാപം. അന്ധമായ ഭക്തി മൂലം വിജയന്‍ ചെയ്യുന്നതൊക്കെ പാടിപ്പുകഴ്ത്തേണ്ട ഗതികേടിലാണ്. വിജയന്റെ റിവിഷനിസം കാണാന്‍ അതുകൊണ്ട് കണ്ണില്ലാതെ പോകുന്നു. ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു പോകുന്നതൊന്നും കാണാനുള്ള ശേഷിയില്ല. ഭക്തി അന്ധത ഉണ്ടാക്കിയിരിക്കുന്നു.

ഭക്തി വിഷയത്തില്‍ സി പി എമ്മും കത്തോലിക്കാ സഭയം ​ഒരേ തട്ടില്‍ നില്‍ക്കും. അവിടെ പരമോന്നത നേതാവ്, മാര്‍പ്പാപ്പയാണല്ലോ. കത്തോലിക്കര്‍ക്ക് അന്ധമായ പാപ്പാ ഭക്തിയാണ്. ആരു മാര്‍പ്പാപ്പയായാലും അതവര്‍ പ്രകടിപ്പിക്കും. ഭക്തി മൂത്ത് മാര്‍പ്പാപ്പ പറയുന്നതൊക്കെ സത്യമെന്നതാണവിടത്തെ നാട്ടു നടപ്പ്. അവിടെ സഭയും മാര്‍പ്പാപ്പയുമൊന്നാണ്. അതുപോലെ മാഷിന്, പാര്‍ട്ടിയും പിണറായിയും ഒന്നു തന്നെ. ഇനി പിണറായി മാറി മണിയോ കൊടി സുനിയോ, അന്ത്യേരി സുരയോ സെക്രട്ടറിയായാലും ഈ ഭക്തി ഉണ്ടാകും. ഭൂരിപക്ഷം തെരഞ്ഞെടുത്താല്‍ സുരക്കോ സുനിക്കോ സെക്രട്ടറി ആകാമെന്നാണല്ലോ സി പി എമ്മിലെ ഇന്നത്തെ അവസ്ഥ.

1964 ലും സ്ഥിതി ഇതായിരുന്നു. അന്ന് ഡാംഗേ ആയിരുന്നു പിണറായിയുടെ സ്ഥാനത്ത്. ഭക്തി മൂത്ത് അന്നും കുറെ സജിംമാര്‍  ഡാംഗെയും  പാര്‍ട്ടിയും  ഒന്നാണെന്ന് വിശ്വസിച്ചു. ഡാംഗേ പറയുന്നതിനൊക്കെ അപ്രമാദിത്തവും കല്‍പ്പിച്ചു. കുറച്ചുപേര്‍ക്ക് ഇതുപോലെ ഭക്തി പ്രകടിപ്പിക്കാന്‍ മനസാക്ഷി അനുവദിക്കാത്തതുകൊണ്ടാണ്, ഈ സി പി എം എന്ന പാര്‍ട്ടി ഉണ്ടായത്. ഡാംഗേ വിജയനെ അതേ ലെവലിലേക്ക് ഉയര്‍ത്തി സ്തുതിക്കുന്ന മാഷിനൊരു നല്ല നമസ്കാരം കൂടി പറയട്ടെ.

kaalidaasan said...

>>>>ടി.പി.ചന്ദ്രശേഖരൻ വധത്തിൽ പാർട്ടിയ്ക്ക് ഒരു പങ്കുമില്ല. അഥവാ പാർട്ടിയുമായി ബന്ധമുള്ള ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് തികച്ചും പാർട്ടി നയങ്ങൾക്ക് വിരുദ്ധം.<<<<

ചന്ദ്രശേഖരൻ വധത്തിൽ പാർട്ടിയ്ക്ക് യാതൊരു പങ്കുമില്ല. ഇനി പിണറായി വിജയന്‍ ഇത് ചെയ്താലാണോ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് മാഷു സമ്മതിക്കുക? പിണറായിയും പാര്‍ട്ടിയും ഒന്നായ സ്ഥിതിക്ക് മറ്റ് മന്ദബുദ്ധികള്‍ക്കൊന്നും പാര്‍ട്ടിയുമായി ബന്ധമില്ലല്ലോ.

കൊലയാളികളൊക്കെ പാര്‍ട്ടിയുടെ നേതാക്കള്‍ ക്വട്ടേഷന്‍ നല്‍കിയെന്നു പറയുന്നു. അവരെയൊക്കെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയാളികളെ പാര്‍ട്ടിയുടെ ആശുപത്രികളില്‍ ചികിത്സിച്ചു. പാര്‍ട്ടി ഗ്രാമങ്ങളില്‍ സംരക്ഷിച്ചു. പാര്‍ട്ടി അംഗങ്ങളും ഭാരവാഹികളും എല്ലാ സഹായവും ചെയ്തു കൊടുക്കുന്നു. ഇതൊക്കെ പാര്‍ട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തികളാണെന്ന് മറ്റുള്ളവര്‍ മനസിലാക്കണമെന്നൊക്കെ മാഷിനു പറയാം. പക്ഷെ കേള്‍ക്കുന്നവര്‍ അത്ര മന്ദബുദ്ധികളല്ലല്ലോ.

എന്തിനാണു മാഷേ പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായ കുഞ്ഞനന്തന്‍ ഒരു മാസമായി ഒളിവില്‍ പോയത്? അദ്ദേഹത്തെ എന്തിനാണു പാര്‍ട്ടി സംരക്ഷിച്ച് ഒളിച്ച് വച്ചിരിക്കുന്നത്?

ഒന്നല്ല മൂന്നു കൊലപാതകങ്ങളിലാണിപ്പോള്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്. മണിയുടെ നേരുകള്‍ കൂടി കൂട്ടിയാല്‍ ആറായി.

കൊലപാതകം നടത്തുന്നത് പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് താങ്കള്‍ പറയണമെന്നില്ല. കൊലപാതകികളെ സംരക്ഷിക്കുന്നത് എന്നു മുതലാണ്, പാര്‍ട്ടി നയങ്ങള്‍ക്ക് അനുസൃതമായി തുടങ്ങിയത് എന്നറിഞ്ഞാല്‍ മതി. സാമ്പത്തികകുറ്റവാളികളേയും, നികുതി വെട്ടിപ്പുകാരെയും സംരക്ഷിക്കുന്നത് പാര്‍ട്ടി നയമാണെന്ന് പണ്ടെ മനസിലായിട്ടുണ്ട്.

പി ശശി എന്നും ഗോപി കൊട്ടമുറിക്കല്‍ എന്നും പേരായ പെണ്ണുപിടിയന്‍മാരെ പാര്‍ട്ടി സംരക്ഷിച്ചു എന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. ഗത്യന്തരമില്ലാതെ ഒരാളെ പുറത്താക്കി. മറ്റൊരാളെ ഇപ്പോഴും സംരക്ഷിച്ച് നടക്കുന്നു.അദ്ദേഹത്തിനു വേണ്ടി സംസ്ഥാന സമിതിയില്‍ ഒരു സീറ്റുപോലും ഒഴിച്ചിട്ടിരിക്കുന്നു. ഇതൊക്കെയാണിപ്പോള്‍ പാര്‍ട്ടി നയമെന്ന് അല്‍പ്പമെങ്കിലും ചിന്താശേഷി ഉള്ളവര്‍ക്കൊക്കെ മനസിലായിത്തുടങ്ങി. ഇനി മാഷിനേപ്പോലുള്ള നേരം വെളുക്കാത്ത കുറച്ചു പേര്‍ക്ക് മനസിലാകാന്‍ പോകുന്നില്ല.

kaalidaasan said...

>>>>ഏതെങ്കിലും വയക്തികളെ കൊന്ന് ഒരു വിശ്വാസത്തെയും തകർക്കാനാകില്ല എന്നതിനു ഏറ്റവും നല്ല തെളിവാണ് സി.പി.ഐ.എം. അതുകൊണ്ട് ടി.പിയെ കൊല്ലുക എന്നത് ഒരിക്കലും പാർട്ടിയുടെ ഉന്നമാകില്ല. സാമാന്യബുദ്ധിയുള്ളവർക്കെല്ലാം അത് മനസിലാകും.<<<<

ടി.പിയെ കൊല്ലുക എന്നത് ഒരിക്കലും സി പി എം എന്ന പാർട്ടിയുടെ ഉന്നമല്ല. പക്ഷെ പാര്‍ട്ടിയെ നശിപ്പിക്കാന്‍ തീരുമാനിച്ച കുറച്ചു പേരുടെ ഉന്നമായിരുന്നു. റ്റി പി ഉറക്കം ​കെടുത്തിയവരൊക്കെ അത് പരസ്യമായി വിളിച്ചു പറഞ്ഞിട്ടുണ്ട്. അവര്‍ അദ്ദേഹത്തെ മരണശേഷവും കുലം കുത്തി എന്നു വര്‍ഗ്ഗവഞ്ചകന്‍ എന്നുമൊക്കെ വിളിച്ച് അരിശം തീര്‍ക്കുന്നുമുണ്ട്.

റ്റി പി കൊല്ലപ്പെട്ടാലും ഇതു വരെ നടത്തിയ മറ്റ് കൊലപാതകങ്ങള്‍  പോലെ എഴുതി തള്ളാം എന്നായിരുന്നു അവര്‍ കണക്കു കൂട്ടിയിരുന്നതും. പക്ഷെ കണക്കുകളൊക്കെ തെറ്റിപ്പോയി എന്നു മാത്രം. അവരൊന്നുമല്ല ഈ പാര്‍ട്ടി എന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം മനസിലാകുന്നുമുണ്ട്. കുഞ്ഞനന്തനേപ്പോലുള്ള ക്രിമിനലുകളെ സംരക്ഷിച്ച് പൊതു ജന മദ്ധ്യത്തില്‍ പരമാവധി നാറുക എന്നതാണിപ്പോള്‍ അവരുടെ ദുര്യോഗം. കുഞ്ഞന്തന്‍ പിടിക്കപ്പെട്ടാല്‍ യഥാര്‍ത്ഥ കുലം കുത്തി ആരാണെന്നൊക്കെ ഒരു പക്ഷെ പുറത്തു വന്നേക്കും. അതണവരുടെ ഉറക്കം ​ഇപ്പോള്‍ കെടുത്തുന്നതും.




>>>>പാർട്ടിക്കെതിരെ കുരച്ചു ചാടുന്ന വേട്ട നായ്ക്കൾക്കിടയിലൂടെ നെഞ്ചുറപ്പോടെ പാർട്ടിയെ നയിക്കുന്ന പിററായി വിജയൻ എന്ന ഈ ഉരുക്കു മനുഷ്യനെ കണ്ട് അദ്ഭുതപ്പെട്ടിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ല.<<<<<

ഈ മനുഷ്യനെ കണ്ട് ആര്‍ക്കും അസൂയ തോന്നുന്നില്ല. പുച്ഛമാണു തോന്നുന്നത്. തോക്കും വെടിയുണ്ടയും, അംഗരക്ഷകരും, അനുയായികളും തീര്‍ക്കുന്ന വലയത്തിനുള്ളില്‍ ഞെളിഞ്ഞു നടക്കുന്നത് ഞെഞ്ചുറപ്പോടെ നടക്കുനതല്ല. പേടിച്ചരണ്ട് ഓടിയൊളിക്കുന്നതാണ്.

സി പി എം കാരാല്‍ കൊല്ലപ്പെടുമെന്നറിഞ്ഞുകൊണ്ട്, നിര്‍ഭയനായി ഞെഞ്ചുറപ്പോടെ നടന്ന ഒരു കമ്യൂണിസ്റ്റുകാരനുണ്ടായിരുന്നു കേരളത്തില്‍. വേട്ട നായ്ക്കള്‍ ക്വട്ടേഷന്സംഘങ്ങളേക്കൊണ്ട് 52 വെട്ടു വെട്ടി കൊന്ന ചന്ദ്രശേഖരന്‍. ഞെഞ്ചുറപ്പെന്നു പറഞ്ഞാല്‍ എന്താണെന്ന് വിജയന്‍ പഠിക്കണമെങ്കില്‍ ചന്ദ്രശേഖരനേപ്പൊലുള്ളവരുടെ അടുത്ത് റ്റ്യൂഷനെടുക്കേണ്ടി വരും.

ഭയപ്പെട്ട് നടക്കുന്നവര്‍ കമ്യൂണിസ്റ്റുകാരനല്ല. വ്യാജ കമ്യൂണിസ്റ്റുകാരനാണ്. ഏകനായി ആരെയും പേടിക്കാതെ നടന്ന റ്റി പി യാണു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്.

താങ്കള്‍ക്ക് ഈ വ്യാജ കമ്യൂണിസ്റ്റിനെ കണുമ്പോള്‍ അത്ഭ്തം തോന്നുമായിരിക്കും. അതിന്റെ കാരണം ഇതു വരെ യഥാര്‍ത്ഥ കമ്യൂണിസ്റ്റിനെ കാണാത്തതാണ്. വിജയനെ കാണുമ്പോള്‍ എനിക്ക് അത്ഭുതം  തോന്നാറുണ്ട്. ഇതുപോലെ ഒരു കാപട്യം എങ്ങനെ സി പി എം പോലുള്ള ഒരു ജനകീയ പ്രസ്ഥാനത്തിന്റെ നേതാവായി എന്നാലോചിച്ച്.

kaalidaasan said...

>>>>സ.പിണറായി വിജയൻ അന്തസുള്ള, പാർട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കാത്ത, സത്യസന്ധനായ, അഴിമതിയുടെ ലവലേശമിലാത്ത, കാപട്യങ്ങളിലാത്ത ചങ്കുറപ്പുള്ള, അടിയുറച്ച, അടിപതറാത്ത കമ്മ്യുണിസ്റ്റുകാരനാണ്.<<<<<

ഒരു ഭക്തനു, തന്റെ ദേവനോട് തോന്നുന്ന ആരാധന മുഴുവന്‍ പ്രതിഫലിക്കുന്ന വാക്കുകള്‍. ആരാധകരായാല്‍ ഇങ്ങനെ തന്നെ വേണം.

പിണറായി വിജയന്‍ ചെയ്ത കുറച്ചു കാര്യങ്ങള്‍ ചൂണ്ടികാണിക്കട്ടെ.

1. ദേശാഭിമാനി എന്ന പാര്‍ട്ടി പത്രം ഇ പി ജയരാജന്റെ പേരിലേക്ക് എഴുതി മാറ്റിയത് ഏത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു?
2. പി ശശി എന്ന ആഭാസന്‍ ഒരു സീനിയര്‍ നേതാവിന്റെ മകളോടും, യുവ നേതാവിന്റെ ഭാര്യയോടും  സദാചാര വിരുദ്ധമായ രീതിയില്‍ പെരുമാറിയതിനേക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ ഇരുന്നത് ഏത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു?
3. കൊലപാതകം നടത്തുന്നത് പാര്‍ട്ടി നയമല്ല എന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും, ലിസ്റ്റുണ്ടാക്കി കൊല ചെയ്തിട്ടുണ്ട് എന്ന് മണി പറഞ്ഞിട്ടും അദ്ദേഹത്തെ ഇപ്പൊഴും സംരക്ഷിക്കുന്നത് ഏത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിലാണ്?

kaalidaasan said...

>>>>കൂടെ ചുറ്റിപ്പറ്റി നടന്ന ആരെങ്കിലും പാർട്ടിയ്ക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന് സഖാവ് പിണറായി ഉത്തരവാദിയല്ല. <<<<<

കൂടെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ ചെയ്യുന്ന പാർട്ടിയ്ക്കു നിരക്കാത്ത കാര്യങ്ങൾ യഥാസമയത്റ്റ് ഹ്തിരിച്ചറിയുകയും തക്ക നടപടി എടുക്കുകയും ചെയ്യേണ്ടത് പാര്‍ട്ടി സെക്രട്ടറിയുടെ കടമയാണ്. ഇതേക്കുറിച്ചൊക്കെ വേണ്ടപ്പെട്ടവര്‍ പരാതി നല്‍കിയിട്ടും ഒന്നും ചെയ്തില്ലെങ്കില്‍ അതിന്റെ ഉത്തരവാദി പാര്‍ട്ടി സെക്രട്ടറി ആണ്.

ദേശാഭിമാനി എന്ന പത്രം ജയരാജന്റെ പേരിലേക്ക് എഴുതിക്കൊടുത്തത് കൂടെ ചുറ്റിപറ്റി നിന്നവരല്ല. പാര്‍ട്ടി സെക്രട്ടറി തന്നെയാണ്. അത് തെറ്റായ നടപടിയാണെന്നു പലരും പറഞ്ഞിട്ടും, വിജയന്‍ ഗൌനിച്ചില്ല. അവസനം കേന്ദ്ര നേതാക്കള്‍ ഇടപെട്ടപ്പോഴാണത് തിരുത്തിയത്.

പി ശശിക്കും ഗോപിക്കും എതിരായ പരാതി ലഭിച്ചിട്ടും പാര്‍റ്റി സെക്രട്ടറി ഒന്നും ചെയ്തില്ല. അവസാനം ഗത്യന്തരമില്ലാതെ ആണു നടപടി എടുക്കേണ്ടി വന്നത്.

കൊലപതകം നടത്തി എന്ന് നടത്തിയ മണീ ഏറ്റു പറഞ്ഞിട്ടും, ഇപ്പോഴും മണിയെ സംരക്ഷിക്കുന്നു.

ഇതിന്റെ ഒക്കെ ഉത്തരവാദി വിജയന്‍ തന്നെയാണ്.

kaalidaasan said...

>>>>സാമാന്യ ജനത്തെ കുറെക്കാലം ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാം.ഇപ്പോൾ സാമാന്യജനത്തിനും മനസിലായി വരുന്നുണ്ട്. അധികനാൾ പിണറായി വിരുദ്ധപ്രചരണങ്ങൾ വിലപ്പോകില്ല. ഒരു വ്യക്തിയെ വളഞ്ഞിട്ട് ആക്രമിച്ച് ഒരു പ്രസ്ഥാനത്തെ തകർക്കാമെന്നതും ഒരു വ്യാമോഹം എന്നല്ലാതെ എന്തു പറയാൻ! <<<<<

സെക്രട്ടറിയെ വിമര്‍ശിച്ചാല്‍ തകരുന്നതല്ല പ്രസ്ഥാനം. സെക്രട്ടറിയും പ്രസ്ഥാനവും ഒന്നാണെന്ന മണ്ടത്തരമാണു താങ്കളുടെ ഈ വിഭ്രമത്തിനു കാരണം.


എല്ലാ പാര്‍ട്ടി സെക്രറ്ററിമാരും ഇതില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. ഇ എം എസും വി എസുമൊക്കെ ഇതിലും വലിയ ആക്രമണങ്ങളെ നേരിട്ടിട്ടുണ്ട്. അന്നൊന്നും തകരാത്ത പാര്‍ട്ടി വിജയനെ വിമര്‍ശിച്ചാലൊന്നും തകരില്ല. പക്ഷെ വിജയനിപ്പോള്‍  നടത്തുന കമ്യൂണിസ്റ്റു വിരുദ്ധ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തികള്‍ പാര്‍ട്ടിയെ തകര്‍ക്കും.

സാമാന്യ ജനത്തെ ഇപ്പോള്‍  തെറ്റിദ്ധരിപ്പിക്കുന്നത് വിജയനാണ്. സാമാന്യജനത്തിനു മാത്രമല്ല. പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും ഇപ്പോള്‍ അതൊക്കെ മനസിലായി വരുന്നുണ്ട്. റ്റി പി കുലം കുത്തി ആണെന്നും കുലം കുത്തിയെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു എന്നൊക്കെ പുലമ്പുന്നത് ഈ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമാണ്. പാര്‍ട്ടിയുടെ തലശ്ശേരി-കണ്ണൂര്‍ മേഖലയിലെ ആറ് പ്രാദേശിക നേതാക്കളാണിപ്പോള്‍ പ്രതിപ്പട്ടികയില്‍. കുഞ്ഞനന്തന്‍ എന്ന പാര്‍ട്ടി നേതാവ് ഒളിവില്‍ പോയിട്ട് ഒരു മാസത്തിലധികമായി. പാര്‍ട്ടി ഗ്രാമങ്ങളില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ അറിവോടെ സംരക്ഷിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട കൊലപാതകികളെ പാര്‍ട്ടി ഒളിപ്പിച്ച് സംരക്ഷിച്ചു. എന്നിട്ടും പാര്‍ട്ടിക്ക് ഈ വധത്തില്‍ പങ്കില്ല എന്നു പറയുന്നതാണ്, തെറ്റിദ്ധരിപ്പിക്കുന്നത്. ഈ കൊലയാളികള്‍ക്ക് പര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്നാണ്, സാമന്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍  വിജയന്‍ പറയുന്നത്. അന്തിയേരി സുര എന്ന ഗുണ്ടായുടെ മകളുടെ വിവാഹത്തിനു പാര്‍ട്ടി ജില്ലാ സെക്രട്ടറിയും പോളിറ്റ് ബ്യൂറൊ അംഗവും പങ്കെടുക്കുന്നു. ഇതൊക്കെ കാണുന്ന ജനം ചിലതൊക്കെ മനസിലാക്കുനുണ്ട്. പാര്‍ട്ടി ഇറക്കുന്ന സര്‍ക്കുലര്‍ വിശ്വസിക്കാന്‍ താങ്കളേപ്പൊലുള്ള ഭക്തന്‍മാരെയേ കിട്ടൂ. ചിന്താശേഷിയുള്ള ജനങ്ങളെ കിട്ടില്ല. അവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം എക്കാലവും വിജയിക്കില്ല.

മണി നടത്തിയ കൊലപാതകങ്ങള്‍ ഏറ്റു പറഞ്ഞിട്ടും പാര്‍ട്ടിക്കതില്‍ ബന്ധമില്ല എന്നു പറയുന്നതാണ്, തെറ്റിദ്ധരിപ്പിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിലാണെന്നോര്‍ക്കണം. പാര്‍ട്ടി ഏകാധിപത്യമുള്ള ചൈനയിലല്ല. രാഷ്ട്രീയ എതിരാളികളും മാദ്ധ്യമങ്ങളും വിമര്‍ശിച്ചെന്നിരിക്കും. അതിനെ വളഞ്ഞിട്ട് ആക്രമിക്കലാണെന്നൊക്കെ തോന്നുന്നത് അസഹിഷ്ണുതകൊണ്ടാണ്. ഈ വക പ്രവര്‍ത്തികളൊക്കെ ചെയ്യുമ്പോള്‍ വിമര്‍ശനമുണ്ടാകും എന്നു ചിങ്തിക്കാനുള്ള സാമാന്യ ബോധം വിജയനില്ല. വിജയനതില്ലാത്തതുകൊണ്ട് ഭക്തനായ താങ്കള്‍ക്കുമില്ല.


<i>>>>>വി.എസിന്റെയും പിണറായിയുടെയും കൂടെ നിന്ന് പാർട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ചിലരെങ്കിലും ഉണ്ട്. <<<<<</i>


വിജയനെ വിമര്‍ശിക്കുമ്പോള്‍ താങ്കളെന്തിനാണ്, വി എസിനെ കൊണ്ടു വരുന്നത്. വി എസ് ചെയ്ത  പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തികള്‍ ചൂണ്ടിക്കാണിക്കൂ മാഷേ.

വിജയനെ വി എസ് പരസ്യമായി <b>ഡാംഗേ</b. എന്നു വിളിച്ചു. <b>ഡാംഗേ വിജയന്‍</b> എന്ന വിളിപ്പേരു പോലും ഇപ്പോള്‍ വിജയനു പതിച്ചു കിട്ടി.  അത് അച്ചടക്ക ലംഘനമാണ്. അതുപോലെയുള്ള നടപടികള്‍ ചൂണ്ടിക്കാണിക്ക്. കൂടെ നില്‍ക്കുന്നവരെ വിട്ടു കള. ഇപ്പോള്‍ റ്റി പി വധത്തിലും വി എസ് പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. <b>വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല എന്ന് അരിയാഹാരം കഴിക്കുന്ന ആരം ​വിശ്വസിക്കില്ല</b>, എന്നാണദേഹം സംസ്ഥാന സമിതിയില്‍ പറഞ്ഞത്.

വി എസിന്റെ കൂടെ നില്‍ക്കുന്ന മൂന്നു പേര്‍ക്കെതിരെ സെക്രട്ടേറിയറ്റ് വാര്‍ത്തകള്‍ ചോര്‍ത്തി എന്നും പറഞ്ഞ് ഇപ്പോള്‍ അച്ചടക്ക നടപടി എടുക്കാന്‍ പോകുന്നു. <b>ഇന്ദു ലേഖയില്ലെങ്കില്‍ തോഴിമാരായാലും മതി</b> എന്ന സൂരി നമ്പൂതിരി ഫലിതം പോലെ ഒന്ന്. ഇവര്‍ മൂന്നു പേരും സെക്രട്ടേറിയറ്റ് അംഗങ്ങളല്ലേ!!!. തന്റേടവും നെഞ്ചുറപ്പും ഉണ്ടെങ്കില്‍ വി എസ് വാര്‍ത്ത ചോര്‍ത്തി എന്നു സ്പഷ്ടമായി പറയണം. അതിനു വേണ്ടത് ആണത്തമാണ്. നപുംസകത്വം അല്ല. വര്‍ഷങ്ങളായില്ലേ വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ വേണ്ടി നടക്കുന്നു. എന്നിട്ടെന്തായി. <b>ധൈര്യമുണ്ടെങ്കില്‍ എനിക്കെതിരെ അച്ചടക്ക നടപടി എടുക്ക്</b>, എന്നാണദേഹം വെല്ലു വിളിക്കുന്നത് പക്ഷെ അച്ചടക്ക നടപടി എടുക്കാന്‍ ആണായി പിറന്നവരാരും ഇന്നു വരെ  പിഎമ്മിലില്ല. ഇനി കേന്ദ്ര കമ്മിറ്റിയും പി ബി യും എന്തു ചെയ്യും എന്ന് നോക്കാം. അച്ചടക്ക നടപടി എടുത്താല്‍ എഴുതേണ്ട പോസ്റ്റു വരെ മാഷ് തയ്യാറാക്കി വച്ചിട്ടുണ്ടാകും. വിജയനും കൂടെയുള്ളവരും  കേന്ദ്ര കമ്മിറ്റിയേയും പി ബി യേയും എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അടുത്ത നടപടി.

വി എസിനെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ ഇകഴ്ത്തിക്കാണിക്കാന്‍ വിജയന്‍ എപ്പോഴും പറയുന്ന പേരാണ്,  ഇ എം എസ്.  വി എസിനെ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ പുകഴ്ത്തുന്നത് കണ്ട് അസൂയ മൂത്ത് സഹികെടുമ്പോളാണ്, ഇ എം എസിനെ ഉദ്ധരിച്ച് അരിശം തീര്‍ക്കുന്നതും.  <b>കുടുംബ  സ്വത്ത്  വരെ വിറ്റ് പാര്‍ട്ടിക്കു നല്‍കി ഇ എം എസ്</b>. പക്ഷെ വിജയനോ?. <b>പാര്‍ട്ടി സ്വത്തായ ദേശാഭിമാനി പത്രം ഇഷ്ടക്കാരനായിരുന്ന  ജയരാജന്റെ പേരിലേക്ക് എഴുതി മാറ്റി ഈ കപട കമ്യൂണിസ്റ്റ്</b>. ആ ഇഷ്ടം ​ഇപ്പോഴുമുണ്ടോ എന്നത് സംശയമാണ്.  ഇ എം എസ് ജീവിച്ചിരുന്ന കാലത്തായിരുന്നു  വിജയനിത് ചെയ്തതെങ്കില്‍ ഈ കാപട്യം എന്നേ പാര്‍ട്ടിക്കു പുറത്താകുമായിരുന്നു.

ദോഷം പറയരുതല്ലോ, പര്‍ട്ടിക്കു പുറത്തുള്ള ഒരാളും ഇന്നു വരെ വിജയനേക്കുറിച്ച് നല്ലത് പറഞ്ഞിട്ടില്ല. ഇനി പറയാനും പോകുന്നില്ല. എല്ലാവരുടെ നേരെയും കുരച്ചു ചാടികടിച്ചാല്‍ ആരും നല്ലതു പറയില്ല. താങ്കളൊക്കെ പാര്‍ട്ടിയിലെ അടിമയാണെന്ന് വച്ച് പാര്‍ട്ടിക്കു പുറത്തുള്ളവര്‍ ആരുടെയും അടിമകളല്ല. ചിന്താശേഷി പണയം വയ്ക്കാത്തവര്‍ അവരുടേതായ അഭിപ്രായം ചുറ്റും നടക്കുന്ന സംഗതികളില്‍ നിന്നും, അവയോട് വിജയന്‍ പ്രതികരിക്കുന്നതില്‍ നിന്നും ഒക്കെ മനസിലാക്കി എടുക്കും. റ്റി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടോ എന്നവര്‍ മനസിലാക്കുന്നത് താങ്കളേപ്പോലെ പാര്‍ട്ടി കത്തുകളിലൂടെയോ സര്‍ക്കുലറുകളിലൂടെയോ, പ്രസ്താവനകളിലൂടെയോ അല്ല. വിജയന്റെ ധാര്‍ഷ്ട്യവും മാടമ്പിത്തരവും പാര്‍ട്ടിക്കുള്ളില്‍ ചെലവാകും. പുറത്ത് ചെലവാകില്ല.

പാര്‍ട്ടിക്കുള്ളിലെ വിജയന്റെ കപട സംഘത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന അനേകം കാര്യങ്ങള്‍ വി എസ് ചെയ്തു. പലപ്പോഴും വി എസിനേക്കൊണ്ട് വിജയന്‍ ചെയ്യിച്ചു. <b>റ്റി പി യെയേയും കൂടെയുള്ളവരെയും പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി എന്ന നാട്യത്തില്‍, വി എസിനെ ഒഞ്ചിയത്തയച്ചു പ്രസംഗിപ്പിച്ചു</b>. അടുത്ത ദിവസം <b>റ്റി പി കുലം കുത്തി</b>യാണെന്ന്, അവിടെ ചെന്ന് വിജയന്‍ ആവര്‍ത്തിച്ചു. റ്റി പി കൊല്ലപ്പെട്ട് പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍ പറയുന്നു, <b>റ്റി പി യെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ താന്‍ ശ്രമിച്ചു , പക്ഷെ ഏതോ അജ്ഞാത ശക്തി റ്റി പി യെ പിന്തിരിപ്പിച്ചു </b>എന്ന്. വിജയനുദ്ദേശിക്കുന്ന ശക്തി വി എസാണെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ ഒന്നും പോകേണ്ട.  ഇതുപോലുള്ള കാപട്യമാണ്, വിജയന്‍ എന്ന കമ്യൂണിസ്റ്റിന്റെ പാര്‍ട്ടി ജീവിതം. പാര്‍ട്ടിക്കു പുറത്ത് ഇതിലും മുഴുത്ത കാപട്യം. കേരളത്തില്‍ വിദ്യാര്‍ഥികളേക്കൊണ്ട് സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്യിച്ചിട്ട്, സ്വന്തം മകളെ കോയമ്പത്തൂരിലെ ആനന്ദമയിയുടെ സ്വാശ്രയ കോളേജില്‍ കോഴകൊടുത്തയച്ചു പഠിപ്പിച്ചു  ഈ മുഴുത്ത കാപട്യം. . അന്ന് പോലീസിന്റെ അടി കൊണ്ട്  ഞൊണ്ടി നടന്ന സിന്ധു ജോയി വിജയന്റെ കാപട്യം തിരിച്ചറിഞ്ഞ് പാര്‍ട്ടി വിട്ടു പോയി. നിര്‍ഭാഗ്യവശാല്‍ താങ്കളേപ്പൊലുള്ള ഭക്തര്‍ക്ക് ഇതൊന്നും  മനസിലാക്കാനുള്ള ശേഷിയില്ല.


Thursday, 31 May 2012

വിശ്വമാനവികം എന്ന പോസ്റ്റില്‍ എഴുതിയ അഭിപ്രായങ്ങള്‍.



Blogger kaalidaasan said...
>>>തന്റെ പ്രസംഗത്തിന്റെ ആരോഹണാവരോഹണങ്ങൾക്കിടയിൽ സാന്ദർഭികമായി വീണു കിട്ടിയ ചില പാഴ്വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മാധ്യമങ്ങൾ പുതിയൊരു ആഘോഷത്തിന് തിരി കൊളുത്തുകയായിരുന്നു. <<<<

സാന്ദർഭികമായി വീണു കിട്ടിയ ചില പാഴ്വാക്കുകൾ!!!. കഷ്ടം.

താങ്കള്‍ ഒരധ്യാപകനാണെന്നാണല്ലോ അവകാശപ്പെടുന്നത്. താങ്കള്‍ വിദ്യാര്‍ത്ഥികളെ കള്ളം പറഞ്ഞു പഠിപ്പിക്കാറുണ്ടല്ലേ. അവരെ ഓര്‍ത്ത് സഹതാപം  തോന്നുന്നു.

മണി ഇതൊക്കെ പറഞ്ഞ സന്ദര്‍ഭം ഏതാണു മാഷേ? കല്യാണാഘോഷമാണോ? ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ പാര്‍ട്ടി നേതക്കള്‍ പ്രതികളാക്കപ്പെട്ടപ്പോള്‍, പാര്‍ട്ടി പ്രതിരോധത്തിലായി. അതിന്റെ ജാള്യത മറയ്ക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും  നടത്തിയ വിശദീകരണ യോഗത്തിലല്ലേ മണി പ്രസംഗിച്ചത്. അതല്ലാതെ വേറെ ഏത് സന്ദര്‍ഭമാണെന്ന് താങ്കളൊന്ന് വിശദീകരിച്ചേ.

സാന്ദർഭികമായി വീണു കിട്ടിയ ചില പാഴ്വാക്കുകളൊന്നുമല്ല മണി പറഞ്ഞത്. ആലോചിച്ചുറച്ചു നടത്തിയ പരാമര്‍ശങ്ങളാണ്. ഒനോ രണ്ടോ അല്ല വാക്കുകള്‍. അതിലെ പ്രധാന ഭാഗം.

ഞങ്ങള്‍ ചെയ്തതല്ലെന്ന് പറഞ്ഞാല്‍ ചെയ്തതല്ല. ചെയ്തതാണെങ്കില്‍ ആണുങ്ങളെപ്പോലെ ചെയ്തതാണെന്ന് പറയുമല്ലോ? അതിന്റെ ന്യായവും പറയും. അത് പറയാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ട്. ഇത് പാര്‍ട്ടി വേറെയാ.

റവല്യൂഷനറിക്കാരും യു.ഡി.എഫും കോണ്‍ഗ്രസ്സും സകല ആളുകളും ഞങ്ങടെ ആളുകളുടെ സ്വത്തുക്കളും വീടുകളും തകര്‍ക്കുന്നു. ഇതിനെല്ലാം വിടുപണി ചെയ്ത ആഭ്യന്തരമന്ത്രിയുടെ ചെരുപ്പ് നക്കുന്ന പോലീസുകാരെയൊക്കെയുണ്ടല്ലൊ.....? നീയെല്ലാം ഉത്തരം പറയേണ്ടിവരും. നിന്നെയൊന്നും ഞങ്ങള്‍ വഴിയേ വിടുകേല. ഞങ്ങളെയൊന്നും ഒരു കുന്തവും ചെയ്യുകേല. ചെയ്താല്‍ ചെയെ്തന്ന് പറയും. ഇത് വേറെയാ പാര്‍ട്ടി. പണി തുടങ്ങാന്‍ പോകുന്നതേയുള്ളൂ. 1982-ല്‍ ഞങ്ങള്‍ എന്തെല്ലാം കാണിച്ചു. ശാന്തന്‍പാറ, രാജാക്കാട് മേഖലയില്‍ കോണ്‍ഗ്രസ്സും പോലീസും പോലീസ് ഗുണ്ടകളും തോക്കുമായി എസ്‌റ്റേറ്റുകളില്‍ പോയി യൂണിയന്‍ രാജിവയ്പിച്ച് ഐ.എന്‍.ടി.യു.സി. ഉണ്ടാക്കിച്ചു. നൂറുകണക്കിന് കേസ് ഞങ്ങള്‍ക്കുമേല്‍. മത്തായി എന്നുപറയുന്ന ഒരു വായിനോക്കി എസ്.ഐ. അവിടെ. ജില്ലാ പോലീസ് സൂപ്രണ്ട് വേറൊരു വായിനോക്കി. ആഭ്യന്തരമന്ത്രി ഒരു വായിനോക്കി; വയലാര്‍ രവി. ഇവര് ചെയ്തതാ.

ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു. അതോടുകൂടി ഖദര്‍ വലിച്ചിട്ടേച്ച് കോണ്‍ഗ്രസ്സുകാര്‍ അവിടെനിന്ന് ഊളിയിട്ടു. പിന്നെ കുറച്ചുനാളത്തേക്ക് ഞാനീ ഖദറും ഇട്ടോണ്ട് നടന്നോട്ടേന്ന് ഞങ്ങളോട് ചോദിക്കുമായിരുന്നു. കാരണമെന്താ? അടി പേടിച്ച്. അതുകൊണ്ട് ഞങ്ങളെ, ഒരുമാതിരി വെടിക്കെട്ടുകാരന്റെ പട്ടീനെ ഉടുക്കുകൊട്ടി പേടിപ്പിക്കാനൊന്നും ആരും നോക്കേണ്ട. ഞങ്ങളിതെല്ലാം കുറേ കണ്ടതാ. കാരണം, കൈകാര്യം ചെയ്ത് ശീലമുണ്ട്. 


മാഷേ താങ്കള്‍ ആരെയാണു വിഡ്ഡിയാക്കാന്‍ ശ്രമിക്കുന്നത്? ചന്ദ്രശേഖരന്‍ കമ്യൂണിസ്റ്റല്ല എന്നു പറയുന്ന പിണറായി വിജയന്റെ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പറഞ്ഞ വാക്കുകളാണിവ. വെടിക്കെട്ടുകാരന്റെ ഈ പട്ടിക്ക് വിടുപണി ചെയ്യുന്ന താങ്കളെ എന്തു വിളിക്കണം മാഷേ?
May 28, 2012 9:11 AM
 Delete
Blogger kaalidaasan said...
>>>എം.എം. മണി സത്യസന്ധനും നിഷ്കളങ്കനും ധൈര്യശാലിയുമാണ്.<<<<<

മണി ധൈര്യാശാലിയും, സത്യസന്ധനുമാണെന്നു പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. താന്‍ ചെയ്ത വീര കൃത്യങ്ങള്‍ സത്യസന്ധമായി തന്നെ പൊതു ജനത്തോട് പറഞ്ഞു. കൊലപാതകം നടത്തിയിട്ട് പൊതു വേദിയില്‍ അത് സമ്മതിക്കാന്‍ അസാമാന്യ ധൈര്യം തന്നെ വേണം. ജഡ്ജിമാരെ ശുഭന്‍ എനു വിളിച്ചിട്ട്, ശിക്ഷഭയന്ന് ശുംഭന്റെ അര്‍ത്ഥം ജഡ്ജിമാരെ പഠിപ്പിക്കാന്‍ ഇറങ്ങിയ ജയരാജനേക്കാളും സത്യസന്ധതയും ധൈര്യവും  മണിയാശാനുണ്ട്. കൊലക്കുറ്റത്തിന്, ഇന്‍ഡ്യന്‍ ശിക്ഷാനിയമം നല്‍കുന്ന ശിക്ഷ എന്താണെന്നറിഞ്ഞു കൊണ്ട്, കൊലപാതകങ്ങള്‍,  അതും മൂന്നെണ്ണം  നടത്തിയതെങ്ങനെ, എന്നു പൊതു ജനത്തോട് തുറന്നു പറയുന്ന സത്യ സന്ധതക്ക് ഒരു താമ്ര പത്രം തന്നെ നല്‍കേണ്ടതാണ്. അതും കൊലപാതകം നടത്തിയവരെ സമ്മതിപ്പിക്കാന്‍ മൂന്നാം മുറ പയറ്റേണ്ട ഒരു രാജ്യത്ത്.

സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ട്, ഒഴിപ്പിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ കാലു വെട്ടുമെന്നു പറയുന്ന നിഷ്കളങ്കതയും കമ്യൂണിസ്റ്റുകാരന്റെ ഗുണമാണോ മാഷേ?

സഖാവ് മണിയാശാന്‍ ഇപ്പോളും വി എസിന്റെ ചേരിയില്‍ ആയിരുന്നെങ്കില്‍ സഖാവ് തട്ടത്തു മല എന്തായിരുന്നു ഇപ്പോള്‍ എഴുതി വയ്ക്കുക എന്നറിയാന്‍ ഏതായാലും പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. വി എസിനെ പോളിറ്റ് ബ്യൂറോ ശാസിച്ചു എന്ന ഒരു വ്യാജ വാര്‍ത്ത വന്നപ്പോഴേക്കും, സഖാവ് എഴുതി വിട്ടതു ഓര്‍മ്മയില്‍ നിന്നും പോകുന്നില്ല.
May 28, 2012 9:30 AM
 Delete
Blogger kaalidaasan said...
>>>കാലങ്ങളായി കേരളത്തിൽ നില നിന്നു പോരുന്ന ഒരു രാഷ്ട്രീയ സാഹചര്യം തുറന്നു വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞ കാര്യങ്ങളാകട്ടെ സി.പി.ഐ.എമ്മിനു മാത്രം ബാധകമായ കാര്യങ്ങളല്ല. നാളിതുവരെ അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ബാധകമാണ് മണിസഖാവിന്റെ വാക്കുകൾ.<<<<<

മറ്റ് പ്രസ്ഥാനങ്ങള്‍ അവിടെ നില്‍ക്കട്ടെ സഖാവെ. സി പി എം എന്ന പ്രസ്ഥാനം നാളിതുവരെ നടത്തിയിട്ടുള്ള അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും ഏതൊക്കെ ആണെന്ന് ഒന്നു വിശദീകരിക്കാമോ?

ഒന്നു മാത്രം പറഞ്ഞാലും  മതി. ഇപ്പോള്‍ ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി പി എമ്മിന്റെ ഏരിയ സെക്രട്ടറി വരെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇത് സി പി എം എന്ന പ്രസ്ഥാനം നടത്തിയ കൊലപാതകമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
May 28, 2012 9:41 AM
 Delete
Blogger kaalidaasan said...
>>>കൊലക്കേസും മറ്റും നടക്കുമ്പോൾ എല്ല്ലാ പ്രസ്ഥാനക്കാരും ചെയ്തുപോരുന്ന ചില സമ്പ്രദായങ്ങൾ മണി സഖാവിന്റെ വായിൽ നിന്നും വീണുപോയെന്നത് അത്ര വലിയ കാര്യമൊന്നുമല്ല.<<<<<

മണി സഖാവിന്റെ ചില സമ്പ്രദായങ്ങളിതാ.

ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു.

ഇത് തട്ടത്തുമല സഖാവിനു അത്ര വലിയ കാര്യമായിരിക്കില്ല. പക്ഷെ മനുഷ്യ ജാതിയില്‍ ജനിച്ച ബഹു ഭൂരിപക്ഷം  ജീവികള്‍ക്കും  വലിയ കാര്യം തന്നെയാണ്.
May 28, 2012 9:47 AM
 Delete
Blogger kaalidaasan said...
>>>ഗാന്ധിയൻ മാർഗ്ഗത്തിലോ മാർക്സിസം ഇടിച്ചു പിഴിഞ്ഞ് നിബ്ബിളും കുപ്പിയും വഴി ആളുകളുടെ വായിലോട്ട് ഇറ്റിച്ചുകൊടുത്തോ മാത്രമാണ് സി.പി.ഐ.എം വളർന്നതെന്ന് ആരും പറയില്ല. പാർട്ടിക്കാരും പറയില്ല. കൊണ്ടും കൊടുത്തും തന്നെ പാർട്ടി വളർന്നത്. അത് മണി സഖാവ് അങ്ങ് പറഞ്ഞുപോയി. അത്രതന്നെ! അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ല. <<<<<


പിണറായി ഭക്തി കൊണ്ട് താങ്കളുടെ സമനില തെറ്റിയെന്നു തോന്നുന്നു.

13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു, എന്ന രീതിയിലാണ്, സി പി എം എന്ന പാര്‍ട്ടി വളര്‍ന്നതെന്നൊക്കെ പറയുന്ന താങ്കളുടെ തൊലിക്കട്ടി അപാരമെന്നു പറയേണ്ടി വരുന്നു.

അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ല, എന്നതൊക്കെ താങ്കളുടെ വെറും തോന്നലാണ്. ചുക്കു മാത്രമല്ല, ചുണ്ണാമ്പും സംഭവിക്കും എന്നതിന്റെ തളിവാണ്,. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പ്രതികളായ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍, പാര്‍ട്ടി ഒരു തീപന്തമാകും എന്നൊക്കെ പിണറായി അലറിയതും. തീപ്പന്തം പോയിട്ട് ഒരു മെഴുകു തിരി പോലുമാകാന്‍ പാര്‍ട്ടിക്ക് ഇന്നത്തെ നിലയില്‍ കഴിയില്ല സഖാവേ. പാര്‍ട്ടി അനുഭാവികളില്‍ ഭൂരി ഭാഗവും ഈ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ട് എന്ന് വിശ്വസിക്കുന്നു. കുഞ്ഞാലിയും, ഉമ്മന്‍ ചാണ്ടിയും ആയുള്ള പാര്‍ട്ടി നേതാക്കളുടെ നീക്കുപോക്കിന്റെ അടിസ്ഥാനത്തില്‍ ഈ കേസ് താഴെ തട്ടില്‍ അവസാനിപ്പിക്കാം എന്ന ഒരു നേരിയ പ്രതീക്ഷ മാത്രമേ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളൂ. അതിനു പോലും  മണിയുടെ വെളിപ്പെടുത്തലും താങ്കളേപ്പോലുള്ള കമ്മൂണിസ്റ്റുകാരുടെ നിലപാടും പാര വയ്ക്കുന്നുമുണ്ട്.
May 28, 2012 10:05 AM
 Delete
Blogger kaalidaasan said...
>>>കൊല്ലും കൊലയും ചെയ്യാൻ ഒരു പാർട്ടിയിലും ഇനിയുള്ള കാലം കേരളത്തിൽ അധികമാരെയും കിട്ടില്ല. പ്രത്യേകിച്ച് തെക്കോട്ട്. കണ്ണൂരിലും പരിസരത്തും അഥവാ മലബാർ ദേശത്ത് ഇപ്പോഴും സ്ഥിതി മാറിയിട്ടില്ലെങ്കിൽ അതിന് പല കാരണങ്ങളുമുണ്ടാകും.<<<<<

ഇതു വരെ കിട്ടിയിരുന്നു. ഇനി കിട്ടില്ല അല്ലേ.

കൊല്ലും കൊലയും ഇപ്പോള്‍ ഔട്ട് സോര്‍സ് ചെയ്യുകയല്ലേ. ഇവന്റ് മാനേജ്മെന്റ് പോലെ. അതുപോലെ ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്ള ഔട്ട് സോഴ്‌സിംഗിന്റെ കഥകളല്ലേ ഔട്ട് സോഴ്‌സിംഗ് ലേലത്തില്‍ പിടിച്ച ഒരു കൊലയാളി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പോലീസിനോട് പറഞ്ഞതും. അതിന്റെ പിന്നാലെ പോയപ്പോള്‍, ഔട്ട് സോഴ്‌സ് ചെയ്ത ചിലരെ അറസ്റ്റ് ചെയ്യുന്നതിലേക്കും നയിച്ചു. ഔട്ട് സോഴ്സ് ചെയ്ത ബ്രാഞ്ച് മാനേജരേയേ ഇപ്പോള്‍ പിടിച്ചിട്ടുള്ളു. ഇനി റീജണല്‍ മാനേജരും, ജെനെറല്‍ മാനേജരും ഒരു പക്ഷെ പിടിയിലായേക്കും.

മണിയാശാന്റെ വീരകൃത്യങ്ങളൊക്കെ രണ്ടു പതിറ്റാണ്ടു മുമ്പ് നടന്നവയാണ്. കേരളത്തിനു തെക്കോട്ട് ഇതുപോലെ വളര്‍ച്ചക്കാവശ്യമുള്ള വളപ്രയോഗങ്ങളുണ്ടായിട്ടുണ്ട് എന്നതൊക്കെ എനിക്ക് പുതിയ അറിവാണ്. പിന്നെ ഓപ്പറേഷനിലൊക്കെ പങ്കെടുത്ത പ്രയോഗിക പരിചയമുള്ള താങ്കളൊക്കെ പറയുമ്പോള്‍  വിശ്വസിക്കാതിരിക്കാനും ആകുന്നില്ല.
May 28, 2012 10:27 AM
 Delete
Blogger kaalidaasan said...
>>>പാർട്ടി അപകടത്തിൽ പെടുമ്പോൾ ഒക്കെ അതിനെ തള്ളിപ്പറഞ്ഞ് ആദർശപുങ്കവനാകാൻ ഞാൻ ആരല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. .<<<<<


പറയേണ്ടതില്ല. മനസിലായി.

പാര്‍ട്ടിയെ ഇതുപോലെയുള്ള അപകടത്തില്‍ കൊണ്ട് ചാടിച്ചവരേക്കുറിച്ച് ആലോചിക്കയേ അരുത്. ദൈവ ദോഷമുണ്ടാകും. ദൈവം കോപിച്ചാല്‍ പിന്നെ ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെയാണ്.എടോ തട്ടത്തുമലേ, നീ ആരാണെന്നാ നെന്റെ വിചാരം, എന്നൊക്കെ ചോദിച്ചു കളയും. ഉത്തരം മുട്ടിക്കും. ചോദിച്ചാല്‍ ആരാണെന്നു പറയാന്‍ പോറ്റുമോ? പാര്‍ട്ടിയിലെ കൊടിവച്ച വമ്പന്‍മാര്‍ക്ക് ഇതു വരെ പറയാന്‍ പറ്റിയിട്ടില്ല. വയനാട് എന്ന ഇട്ടാവട്ടത്തില്‍ നിന്നും വന്നവനെ വരെ ഉത്തരം മുട്ടിച്ച വെടിക്കെട്ടുകാരനോടാണോ കളി.

തള്ളിപ്പറയേണ്ടതിനെയൊക്കെ തള്ളിപ്പറയണം.അതിനാണു മനുഷ്യനു വിശേഷബുദ്ധി എന്ന ഒന്നുള്ളത്. അല്ലെങ്കില്‍ അതുള്ള ആളുകള്‍ പിണറായിയുടെ തുപ്പലു വരെ വിഴുങ്ങുന്നവരെ "വെടിക്കെട്ടു കാരന്റെ പട്ടി" എന്നു വിളിക്കും. എങ്കിലും വെടിക്കെട്ടു കാരനോ "പട്ടി"കള്‍ക്കോ യാതൊരു കൂസലുമില്ല. മണിയാശാന്‍ പറഞ്ഞതു കേട്ടില്ലേ. "വെടിക്കെട്ടു കാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട" എന്ന്. വെടിക്കെട്ടു കാരന്റെ ധാര്‍ഷ്ട്യം "പട്ടി"കളിലേക്ക് പകര്‍ന്നു പോകുന്ന കാഴ്ച്ച നയനമനോഹരം.

"ചന്ദ്രശേഖരന്‍ വധക്കേസില്‍ ആദര്‍ശ പുങ്കവനെ പ്രതിയാക്കണം", എന്നു വെടിക്കെട്ടുകാരന്റെ വേറൊരു "പട്ടി" പറഞ്ഞപ്പോള്‍, അത് "ഏറനാടന്‍ തമാശ"യായേ വെടിക്കെട്ടുകാരന്‍ കണ്ടുള്ളൂ. പക്ഷെ ഇതേ കേസില്‍ വെടിക്കെട്ടു കാരന്റെ മറ്റൊരു "പട്ടി"യെ പ്രതിയാക്കണമെന്ന്, ചെന്നിത്തല പറഞ്ഞപ്പോള്‍, പാര്‍ട്ടി ഒരു തീപ്പന്തമാകും എന്നാണ്, വെടിക്കെട്ടുകാരന്‍ പറഞ്ഞതും. വെടിക്കെട്ടിനു തീകൊളുത്താന്‍ തീ വേണമല്ലോ. അല്ലെങ്കില്‍ എന്തോന്ന് വെടിക്കെട്ട്.

ഞാന്‍ ചിലരെ "പട്ടി" എന്നു വിളിച്ചു എന്നും പറഞ്ഞ് എന്റെ നേരെ കുരയ്ക്കല്ലേ. മണിയാശാന്‍ പറഞ്ഞ "മലനാടന്‍ തമാശ"യിലെ ചില പ്രയോഗങ്ങള്‍ ഞാന്‍ കടമെടുത്തതേ ഉള്ളു.
May 28, 2012 10:54 AM
 Delete

aalidaasan said...
>>>>കാളിദാസൻ: “കൊണ്ടതും കൊടുത്തതും കൊണ്ട് പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നല്ല, മണി അങ്ങനെ ചിലത് പറഞ്ഞു എന്നതുകൊണ്ട് പാർട്ടിയ്ക്കൊന്നും സംഭവിക്കില്ലെന്നാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത് എന്ന് അറിയിക്കട്ടെ! <<<<<

സജിം,

താങ്കളിങ്ങനെ രണ്ടു വഞ്ചിയിലു കാലിട്ട് അടിക്കാതെ ഒന്നില്‍ നില്‍ക്ക് മാഷേ. താങ്കള്‍ എഴുതിയത് ഇതായിരുന്നു.

ഗാന്ധിയൻ മാർഗ്ഗത്തിലോ മാർക്സിസം ഇടിച്ചു പിഴിഞ്ഞ് നിബ്ബിളും കുപ്പിയും വഴി ആളുകളുടെ വായിലോട്ട് ഇറ്റിച്ചുകൊടുത്തോ മാത്രമാണ് സി.പി.ഐ.എം വളർന്നതെന്ന് ആരും പറയില്ല. പാർട്ടിക്കാരും പറയില്ല. കൊണ്ടും കൊടുത്തും തന്നെ പാർട്ടി വളർന്നത്. അത് മണി സഖാവ് അങ്ങ് പറഞ്ഞുപോയി. അത്രതന്നെ! അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ല. 

ഇത് വായിക്കുന്ന ആരും മനസിലാക്കുക, അഹിംസ മാര്‍ഗ്ഗത്തിലൂടെ മാത്രമല്ല സി പി എം എന്ന പാര്‍ട്ടി വളര്‍ന്നതെന്നാണ്. ഹിംസയും പാര്‍ട്ടി വളര്‍ത്താന്‍ ഉപയോഗിച്ചു എന്നു തന്നെയല്ലേ. മണി പറഞ്ഞതും അതല്ലേ. 13 പേരുടെ ലിസ്റ്റ് ഉണ്ടാക്കി. ഒരുത്തനെ വെടി വച്ചു കൊന്നു. ഒരുത്തനെ കുത്തിക്കൊന്നു. ഒരുത്തനെ തല്ലിക്കൊന്നു. ഇവരെയൊക്കെ കൊന്നത് പാര്‍ട്ടിക്കാരെ ആരെയും കൊന്നതുകൊണ്ടല്ല. ആണെങ്കില്‍ അന്ന് കൊല്ലപ്പെട്ട പാര്‍ട്ടിക്കാരുടെ പേരുകള്‍ താങ്കള്‍ വെളിപ്പെടുത്തുക. താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ മണിയുടെ വാക്കുകള്‍ വീണ്ടും എഴുതാം.

1982-ല്‍ ഞങ്ങള്‍ എന്തെല്ലാം കാണിച്ചു. ശാന്തന്‍പാറ, രാജാക്കാട് മേഖലയില്‍ കോണ്‍ഗ്രസ്സും പോലീസും പോലീസ് ഗുണ്ടകളും തോക്കുമായി എസ്‌റ്റേറ്റുകളില്‍ പോയി യൂണിയന്‍ രാജിവയ്പിച്ച് ഐ.എന്‍.ടി.യു.സി. ഉണ്ടാക്കിച്ചു.
ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു.


മൂന്നു പേരെ കൊന്നിട്ട് അതൊന്നു സിപിഎം കാരല്ല ചെയ്തത് എന്നായിരുന്നു ഇതു വരെ പറഞ്ഞിരുന്നത്. ആദ്യമായാണ്, സി പി എം ആയിരുന്നു അത് ചെയ്തതെന്ന് ഒരു നേതാവു സമ്മതിക്കുന്നത്.

എന്തേ കണ്ണൂര്‍ ലോബിക്കൊന്നും മണിയുടെ ആര്‍ജവമില്ലാതെ പോയി. പോട്ടെ താങ്കളുടെ അത്ര പോലുമാര്‍ജ്ജവമില്ലാതെ പോയി. മണി കൊടുത്തതുപോലെ കണ്ണൂരും പാര്‍ട്ടി കൊടുത്തിട്ടുണ്ടെങ്കില്‍ എന്തു കൊണ്ട് ഇപ്പോളും സമ്മതിക്കുന്നില്ല?
May 29, 2012 4:15 AM
 Delete
Blogger kaalidaasan said...
സജിം,

ജയരാജന്‍ ജഡ്ജിയെ ശുംഭനെന്നു വിളിച്ചിട്ട്, കേസായപ്പോള്‍ അത് സമ്മതിക്കുന്നതിനു പകരം ശുംഭന്റെ അര്‍ത്ഥം ജഡ്ജിമാരെ പഠിപ്പിക്കന്‍ പോയത് എന്തിനാണ്?

വി എസിനെ വിരട്ടാന്‍  പിണറായിയും  കണ്ണൂര്‍ ലോബിയും കൂടെക്കൂടെ ഉദ്ധരിക്കുന്നത് ഇ എം എസിന്റെ പ്രവര്‍ത്തികളായിരുന്നു. ഇഎം എസ് കോടതിയലക്ഷ്യം നടത്തിയപ്പോള്‍ മാപ്പു പറയാന്‍ പോലും പോയില്ല. പറഞ്ഞതാണെന്ന് സമ്മതിച്ചു ശിക്ഷ വാങ്ങുകയാണു ചെയ്തത്. പാലൊളി കോടതിയലക്ഷ്യം നടത്തിയപ്പോള്‍ മാപ്പു പറഞ്ഞ് ശിക്ഷയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. പറയുന്ന കാര്യം സമ്മതിക്കാന്‍ കഴിവില്ലാത്തവര്‍ അത് പറയാന്‍ പോകരുത്. അതു പോലെ ചെയ്യുന്ന കാര്യവും സമ്മതിക്കാന്‍ കഴിവില്ലെങ്കില്‍ അത് ചെയ്യരുത്. അതൊക്കെ ചെയ്യണമെങ്കില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റായിരിക്കണം, വ്യാജ കമ്യൂണിസ്റ്റാകരുത്. മണി ഇതൊക്കെ ചെയ്തിട്ട്, രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോഴാണത് പൊതു വേദിയില്‍ സമ്മതിക്കുന്നത്. പിന്നീട് അദ്ദേഹം ചാനലുകളില്‍ നടത്തിയ ഉരുണ്ടുകളി ദയനീയമായിരുന്നു. പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ ഉള്ള ആണത്തമില്ല.കൊന്നാല്‍ കൊന്നതാണെന്നു പറയും എന്നവകാശപ്പെട്ടായിരുന്നു പ്രസംഗത്തില്‍ ഉറഞ്ഞു തുള്ളിയത്. അതിന്റെ ഉദാഹരണമായിട്ടായിരുന്നു മൂന്നു കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ വിവരിച്ചതും. അതും രണ്ടു വട്ടം. അതിന്റെ ചൂടാറും മുന്നേ മാറ്റിപ്പറയുന്നത് നട്ടെല്ലില്ലാത്തതിന്റെ ലക്ഷണമാണ്. "പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെങ്കില്‍", ഇതുപോലെ ഒളിച്ചോടരുത്. പറയുന്നതില്‍ ഉറച്ചു നില്‍ക്കുക. നക്സല്‍ വര്‍ഗ്ഗീസിനെ പോലീസുകാര്‍ കൊന്നിട്ട്, സമ്മതിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മതിക്കേണ്ടി വന്നു. ഇപ്പോള്‍ ലക്ഷ്മണ ജയിലില്‍ കിടക്കുന്നതതിന്റെ പേരിലാണ്. ഇന്നലെ മണിയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ സി ഡി തെളിവായിട്ടെടുക്കുകയും ചെയ്തു. കോടതിയില്‍ ചെല്ലുമ്പോള്‍ മലക്കം മറിയുമെന്നറിയാന്‍ പാഴൂര്‍ പടിപ്പുരയൊന്നു വേണ്ട.

മണി താന്‍ ചെയ്ത കാര്യങ്ങളിപ്പോള്‍ സമ്മതിച്ചിരിക്കുന്നു. അത് ശരിയാണെന്ന് താങ്കളും പിന്താങ്ങുനു. അതിന്റെ പേരില്‍ പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല എന്നും പറയുന്നു. എങ്കില്‍ എന്തുകൊണ്ട്, കണ്ണൂരും പരിസരത്തും നടത്തിയ സമാന നടപടികളും കൂടി സമ്മതിച്ചു കൂടാ?

സി പി എം കേരള നേതൃത്വവും കേന്ദ്ര നേതൃത്വവും പറയുന്നത് പാര്‍ട്ടി യാതൊരു വിധ അക്രമവും നടത്തില്ല എന്നാണ്.

സി പി എമ്മിന്റെ സ്ഥാപക നേതാവു വി എസ് പറഞ്ഞത് ഇങ്ങനെ.

തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെക്കുറിച്ച് എം.എം. മണി നടത്തിയ വസ്തുതാവിരുദ്ധമായ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയണം.

എസ് ആര്‍ പിയുടെ വാക്കുകള്‍ ഇങ്ങനെ.

രാഷ്ട്രീയ പ്രതിയോഗികളെ സി.പി.എം. ആസൂത്രിതമായി വകവരുത്തിയെന്ന പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്താവന തെറ്റാണ്. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നത് സി.പി.എമ്മിന്റെ നയമല്ല. പ്രതിയോഗികളെ വകവരുത്താന്‍ ഗൂഢാലോചന നടത്തുക പാര്‍ട്ടിയുടെ നയമല്ല. മണി പറഞ്ഞ തരത്തില്‍ ഗൂഢാലോചനയോ കൊലയോ ഉണ്ടായിട്ടില്ല.

സീതാറാം യെച്ചൂരി പറഞ്ഞു.

മണിയുടെ പ്രസ്താവന, പാര്‍ട്ടി സംസ്‌കാരത്തിനോ കീഴ്‌വഴക്കത്തിനോ യോജിച്ചതല്ല. 

13 പേരുടെ ലിസ്റ്റുണ്ടാക്കി, അതിലെ മൂന്നു പേരെ വെടി വച്ചും, കുത്തിയം, തല്ലിയും കൊന്നു എന്ന് മണി പറഞ്ഞത് സ്വാഭാവികം ആണെന്ന് താങ്കളുടെ ഈ ലേഖനത്തിന്റെ തലക്കെട്ടു പോലും പറയുന്നു.മണിസഖാവ് നേരു പറഞ്ഞത് സ്വാഭാവികം മാത്രം! അതിനൊരര്‍ത്ഥമേ ഉള്ളു. മണി പറഞ്ഞത് നേരാണ്, അത് സ്വാഭവികവും ആണ്.

ഇനി ഏതാണു സി പി എം എന്ന പാര്‍ട്ടിയുടെ ലൈന്‍. താങ്കളും മണിയും പറയുന്ന നേരോ, അതോ വി എസും കേന്ദ്ര നേതക്കളായ എസ് ആര്‍ പിയും യച്ചൂരിയും  പറയുന്ന വസ്തുതാവിരുദ്ധമോ?
May 29, 2012 4:44 AM
 Delete
kaalidaasan said...
സജിം,

എന്റെ ബോധ്യങ്ങള്‍ എന്നെ രക്ഷിക്കുന്ന പ്രശ്നമല്ല ഇത്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവു കൊല്ലപ്പെട്ടിരിക്കുന്നു. അത് നടത്തിയത് സി പി എം എന്ന പാര്‍ട്ടിയാണെന്ന ആക്ഷേപമുണ്ട്. ഞാന്‍ പിന്തുണക്കുന്ന ഒരു പാര്‍ട്ടി അത് ചെയ്തു എന്ന ആരോപണം എന്നെ അലോസരപ്പെടുത്തുന്നു. പാര്‍ട്ടി അകപ്പെട്ട ഒരു വിഷമ സന്ധിയില്‍ പാര്‍ട്ടിയുടെ ഒരു ഉന്നതനേതാവു പറയുന്നു,ഞങ്ങള്‍ ഇതുപോലെ പല കൊലപാതകങ്ങളും  നടത്തിയിട്ടുണ്ട് , എന്ന്. താങ്കള്‍ പറയുന്നു ,ആ പറഞ്ഞത് നേരാണെന്നും അത് സ്വാഭാവികമാണെന്നും. ഇതില്‍ നിന്നൊക്കെ സാധാരണ ചിന്താശേഷിയുള്ളവര്‍ക്ക് ചില ബോധ്യങ്ങളൊക്കെ ഉണ്ടാകും. അവര്‍ മന്ദബുദ്ധികളല്ലെങ്കില്‍.

താങ്കളും മണിയുമൊക്കെ മുന്‍ പിന്‍ നോക്കാതെ പലതും വിളിച്ചുകൂവും. അതൊക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. തെളിവില്ലാതെ കോടതി തള്ളിക്കളഞ്ഞ കേസുകളാണിപ്പോള്‍ സി പി എം ചെയ്തതാണെന്ന് മണി പരസ്യമായി പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയിലെ കഥാപാത്രത്തേപ്പോലെ നാട്ടിലെ എല്ലാ ഗര്‍ഭങ്ങളും ഏറ്റെടുക്കുന്ന തമാശയായാലും ഇനി അതിനൊക്കെ ഉത്തരം പറഞ്ഞേ മതിയാകൂ.


പാര്‍ട്ടി എന്നു പറയുന്നത് ഒരു ദിവ്യാത്ഭുതമൊന്നുമല്ല. ജനങ്ങളാണതിലെ അംഗംങ്ങള്‍. അംഗങ്ങള്‍ തെറ്റു ചെയ്താലും നിയമം പിടികൂടും. അപ്പോള്‍ കിടന്നു നിലവിളിച്ചിട്ട് കാര്യമില്ല. പാര്‍ട്ടി ഉള്ളതിന്റെ ഗുണങ്ങള്‍ ജനം അനുഭവിക്കുന്നുണ്ട്. എന്നു കരുതി പാര്‍ട്ടി ചെയ്യുന്ന എല്ലാ ചെറ്റത്തരങ്ങളും അക്രമങ്ങളും കൂടി സഹിക്കണം എന്നൊക്കെ പറഞ്ഞാല്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ നടപ്പായെന്നു വരില്ല. ജനാധിപത്യ സമൂഹത്തില്‍ ജനങ്ങള്‍ക്ക് കൂടി ബോധ്യമാകുന്ന സംഗതികളേ അവര്‍ അംഗീകരിക്കൂ. ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ അനവധി പാര്‍ട്ടികളുള്ളപ്പോള്‍ കുറഞ്ഞ ദോഷങ്ങളുള്ള പാര്‍ട്ടിയെ ജനം സ്വീകരിക്കും.

പാര്‍ട്ടി വളര്‍ന്ന കാലത്ത് ചെറുത്തുനില്‍പ്പൊക്കെ നടത്തിയിട്ടുണ്ട്. പക്ഷെ ഇന്ന് പാര്‍ട്ടി വളരാന്‍ യാതൊരു ചെറുത്തു നില്‍പ്പും ആവശ്യമില്ല. സി പി എം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പര്‍ട്ടിയാണ്. ഞാന്‍ ജീവിക്കുന്നത് കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും അതി ശക്തമായ അടിത്തറയുള്ള സ്ഥലത്താണ്. 2006 ലെ തെരഞ്ഞെടുപ്പില്‍ അവിടെയൊക്കെ ഇടതുപക്ഷം തൂത്തുവാരി. എറണാകുളം ജില്ലയില്‍ 14 ല്‍ 10 സീറ്റുകള്‍ അവര്‍ക്ക് നേടാനായി. അതിനര്‍ത്ഥം താങ്കളീ പറയുന്ന ചെറുത്ത് നില്‍പ്പില്ലാതെ തന്നെ പാര്‍ട്ടിക്ക് ജന പിന്തുണ ലഭിക്കും എന്നാണ്. ധാര്‍ഷ്ട്യം കൊണ്ട് ചെന്നാല്‍ ഈ പിന്തുണയൊന്നും കിട്ടില്ല. ചിലപ്പോള്‍ ആദര്‍ശം  തന്നെ വേണ്ടി വരും.

പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്തെ ചെറുത്തു നില്‍പ്പിന്റെ കഥയൊക്കെ പറഞ്ഞു കൊണ്ടിരുന്നാല്‍ ജനങ്ങള്‍ അപഹസിക്കും. അതൊക്കെ ഇപ്പോള്‍ മുന തേഞ്ഞു പോയ ആയുധമാണ്. ക്ളീഷേപോലെ ഉപയോഗിച്ചുപയോഗിച്ച്.

ചെറുത്തു നില്‍പ്പ് എന്നും പറഞ്ഞ് പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കിയാല്‍ ആരുമതിനെ ചെറുത്തു നില്‍പ്പ് എന്നു വിളിക്കില്ല. വ്യാജ ചെറുത്തു നില്‍പ്പെന്നും, ധാര്‍ഷ്ട്യം എന്നും, അസഹിഷ്ണുത എന്നുമൊക്കെയേ വിളിക്കൂ. മറ്റ് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത അസഹിഷ്ണുത. ഇങ്ങനെയുള്ള കൊട്ടക്കൊത്തളങ്ങള്‍ അധികം നിലനില്‍ക്കില്ല. പ്രത്യേകിച്ചും ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തില്‍. പാര്‍ട്ടി വളരാന്‍ ഒരു ചെറുത്തുനില്‍പ്പും ഇന്ന് ആവശ്യമില്ല. തളരാതിരിക്കന്‍  നടത്തുന്ന ചെറുത്തു നില്‍പ്പാണിപ്പോഴത്തെ പ്രശ്നം. ഒഞ്ചിയവും ഏറാമലയുമൊക്കെ പാര്‍ട്ടിയുടെ നെടും കോട്ടകളായിരുന്നു. അവിടെ ആര്‍ എം പി ഉണ്ടായ അസഹിഷ്ണുതയാണു ചന്ദ്രശേഖര വധത്തില്‍ കലാശിച്ചതും. ഇടുക്കിയില്‍ ഐ എന്‍ റ്റി യു സി ഉണ്ടാക്കിയവരെ ആയിരുന്നു മണി കൊന്നു തള്ളിയതെന്നിപ്പോള്‍ പറയുന്നത്. ആ ഏറ്റുപറച്ചില്‍ ചന്ദ്രശേഖര വധത്തിലും  പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ ആക്കുന്നു. അതു തന്നെയല്ലേ ഒഞ്ചിയത്തും ആവര്‍ത്തിച്ചതെന്ന് പാര്‍ട്ടി സഖാക്കള്‍ പോലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആകില്ല.
May 29, 2012 4:13 PM
 Delete
Blogger kaalidaasan said...
സജിം,


മറ്റുള്ള പാര്‍ട്ടികളൊക്കെ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നു. അതുകൊണ്ട് സി പി എമ്മും സ്വീകരിക്കുന്നു എന്നു പറയുന്നതില്‍ യതൊരു യുക്തിയുമില്ല സഖാവേ. എങ്കില്‍ മറ്റ് പാര്‍ട്ടികളും സി പി എമ്മും തമ്മില്‍ എന്തു വ്യത്യാസം? ആരൊക്കെ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു എന്നതല്ല മാഷേ വിഷയം. സി പി എം എന്ന പാര്‍ട്ടി അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു എന്നതാണ്. പാര്‍ട്ടി വളരാന്‍ ഒരക്രമത്തിന്റെ മാര്‍ഗ്ഗവും സ്വീകരിക്കേണ്ടതില്ല,. ജനക്ഷേമകരമായ പരിപാടികള്‍ മതി. അതു നടത്തിയപ്പോഴാണു പാര്‍ട്ടി വളര്‍ന്നത്. കണ്ണൂര്‍ മോഡല്‍ ചെറുത്തുനില്‍പ്പിലൂടെ അല്ല. ചെറുത്തു നില്‍പ്പ് വേണ്ടത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയാണ്. അടിയാന്റെയും, കുടിയാന്റെയും, തൊഴിലളികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി പൊരുതിയപ്പോള്‍ അത് താനെ വളര്‍ന്നു. ഇന്ന് അടിച്ചമര്‍ത്തുന്നവരുടെ ചേരിയില്‍, അവര്‍ക്ക് വേണ്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം നിലകൊണ്ടപ്പോള്‍ പാര്‍ട്ടി തളര്‍ന്നു. ഫരീസ് അബൂബേക്കറും, സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും ഒക്കെ പാര്‍ട്ടി വേദികളില്‍ സ്വീകാര്യരായപ്പോള്‍, പാവപ്പെട്ട അബൂബേക്കര്‍ മാരും, മാര്‍ട്ടിന്‍മാരും, ചാക്കോമാരും പാര്‍ട്ടിയില്‍ നിന്നും അകന്നു. അക്കൂടെ അകന്നു പോയവരാണ്, ഒഞ്ചിയം സഖാക്കള്‍. കുലം കുത്തി എന്ന് താങ്കളുടെ നേതാവ് ഭവ്യതയോടെ വിളിക്കുന്നവര്‍. പഞ്ച നക്ഷത്ര ഹോട്ടല്‍ നടത്തുന്നതും, അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്നതും, കൊമേഴ്സ്യല്‍ റ്റെലിവിഷന്‍ ചാനല്‍ നടത്തുന്നതും, സാമ്പത്തിക കുറ്റവാളിയുടെ വിടുപണി ചെയ്യുന്നതും, ലോട്ടറി മാഫിയക്കാരന്റെ പാദസേവ നടത്തുന്നതും, കള്ളു വാറ്റുകാരന്റെ മാസപ്പടി പറ്റുന്നതും, ഏതു തരം ചെറുത്തു നില്‍പ്പിന്റെ ഭാഗമാണു സഖാവേ?.

മോദിയുടെ അക്രമ മാര്‍ഗ്ഗത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച പാര്‍ട്ടിയാണു സി പി എം. ഇന്നു വരെ മോദിക്ക് തിരിച്ചൊന്നു പറയാന്‍ സാധിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ മോദി വരെ മണിയുടെ വെളിപ്പെടുത്തലിനെ പരിഹസിക്കുന്നു.
May 29, 2012 4:14 PM
 Delete
Blogger kaalidaasan said...
>>>>ഒരു നേതാവിന്റെ നാക്കുപിഴച്ചതിൽ അദ്ദേഹത്തെ തിരുത്തിക്കാൻ വേണ്ട നടപടികൾ എടുക്കുക എന്നതിലുപരി അദ്ദേഹത്തെ അതു വച്ച് മുതലെടുക്കുന്നവർക്ക് ഉത്തേജനം പകരുന്നവർ കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെന്ന് സ്വയം വെളിപ്പെടുത്താൻ വ്യഗ്രതപ്പെടുന്നവരാണ്. അത് കാളിദാസനായാലും.<<<<<


താങ്കളിതുപോലെ മലക്കം മറിയാതെ സജിം. അപ്പോള്‍ മണിസഖാവിനു നാക്കു പിഴച്ചതാണല്ലേ. അല്ലാതെ ഇതു വരെ പറഞ്ഞ സ്വാഭാവികമായുള്ള നേരുപറച്ചില്‍ അല്ല. താങ്കളോട് സഹതപിക്കാന്‍ പോലും തോന്നുന്നില്ലല്ലോ.

മണിയെ എങ്ങനെ തിരുത്തിക്കാനാണു താങ്കളുദ്ദേശിക്കുന്നത്? ലിസ്റ്റിലുള്ള ഒന്നാമനെ വെടി വച്ചും, രണ്ടാമനെ കുത്തിയും, മൂന്നാമനെ തല്ലിയും കൊന്നു എന്നു പറഞ്ഞതില്‍ എന്തു തിരുത്തലാണു വേണ്ടത്?

താങ്കളുടെ അറിവിലേക്കായി ഒരു ചെറിയ കാര്യം. കമ്യൂണിസം എന്നത് ആര്‍ക്കും തറവാട്ടു സ്വത്തായി അട്ടിപ്പേറു കിട്ടിയതല്ല. കാള്‍ മാര്‍ക്സ് എന്ന മനുഷ്യസ്നേഹി മാനവരാശിക്കു വേണ്ടി തന്നിട്ടു പോയതാണ്. ഫാരീസ് ആബൂബേക്കര്‍ എന്ന സാമ്പത്തിക കുറ്റവാളിയായ റിയല്‍ എറ്റ്സേറ്റ് മാഫിയക്കാരനെയും, സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന നികുതി വെട്ടിപ്പുകാരനേയും കൊണ്ടാടി നടക്കുന്നവരെ കമ്യൂണിസ്റ്റുകാരായി ഞാന്‍ കരുതുന്നില്ല. റ്റി പി ചന്ദ്രശേഖരന്‍ എന്ന കറ കളഞ്ഞ കമ്യൂണിസ്റ്റുകാരന്‍ കമ്യൂണിസ്റ്റുകാരനല്ല എന്നു പറയുന്ന ഒരുത്തന്റെയും കമ്യൂണിസവും എനിക്ക് വേണ്ട. അദ്ദേഹത്തെ കൊല്ലിച്ച ധാര്‍ഷ്ട്യത്തിനു സി പി എം എന്ന പാര്‍ട്ടിയും, അതിലെ ലക്ഷക്കണക്കിനു കമ്യൂണിസ്റ്റുകാരും. അതിന്റെ അനുഭാവികളും ഉത്തരം പറയേണ്ട ബാധ്യത ഉണ്ടാക്കി വച്ചവര്‍ക്ക് കേരളം മാപ്പു നല്‍കില്ല.

മണിയേപ്പോലുള്ള കാട്ടു മൃഗങ്ങളും, ചന്ദ്രശേഖരനെ കൊന്ന ഹിംസ്ര ജന്തുക്കളും മേയുന്ന കാടാണു കമ്യൂണിസമെന്നതൊക്കെ താങ്കളുടെ തോന്നലാണ്. ഇവരെ എതിര്‍ക്കുന്ന എന്നെ കമ്യൂണിസ്റ്റ് വിരുദ്ധനെന്നു മുദ്ര കുത്തിയാലും എനിക്ക് പരാതിയില്ല. അതിന്റെ കാരണം കമ്യൂണിസ്റ്റ് എന്ന ലേബല്‍ നെറ്റിയില്‍ ഒട്ടിച്ചു നടന്നിട്ട് എന്തെങ്കിലും നേടണമെന്ന ആഗ്രഹമില്ലാത്തതും.

ചാരുകസേരയിലിരുന്നു ബുദ്ധി ജീവി ചമയാതെ തോട്ടികളുടെയും,കൂലിപ്പണികാരുടെയും കൂടെ പ്രവര്‍ത്തിച്ച്, അവരേപ്പോലെ പണിയെടുത്ത് കമ്യൂണിസം വളര്‍ത്തിയ താങ്കളെ എന്റെ ആദരം അറിയിക്കാന്‍ ഞാനീ അവസരം ഉപയോഗപ്പെടുത്തുന്നു.
May 29, 2012 5:07 PM
 Delete
kaalidaasan said...
സജിം,

ലോകം എന്നു പറയുന്നത് കേരളത്തിലെ ചില മൂലകളാണെങ്കിലേ താങ്കളുടെ ആദരത്തിനു പ്രസക്തിയുള്ളു. കേരളത്തിലെ സി പി എം ലോക കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ ഒരു മണല്‍ത്തരിയുടെ അത്രയേ വരൂ. സി പി എം പാര്‍ട്ടി സെക്രട്ടറി എന്നു പറഞ്ഞാല്‍ താങ്കള്‍ക്ക് കാണപ്പെട്ട ദൈവമായിരിക്കാം. പക്ഷെ കേരളത്തിലെ ലക്ഷക്കണക്കിനു കമ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെയല്ല.

കമ്യൂണിസം മനസിലാക്കാന്‍ ഒന്നും അരച്ചു കലക്കി കുടിക്കേണ്ട ആവശ്യമില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന് ചെറിയ പുസ്തകം ഒരാവര്‍ത്തി വായിച്ചാല്‍ മതി. ചൂക്ഷണം ചെയ്യപ്പെടുന്ന ജനതയുടെ മോചനമാണതെന്ന് ശരാശരിയിലും താണ ബുദ്ധിയുള്ളവര്‍ക്ക് പോലും മനസിലാകും. അത് പക്ഷെ അധ്വാനിക്കുന്നവരെ അംബാനിമാരാക്കുന്നതല്ല. അങ്ങനെയാണെന്ന് കരുതുന്ന സെക്രട്ടറിയാണിപ്പോള്‍ കേരളത്തിലേത്. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ക്ക് അതിനോട് വിരോധം തോന്നും. പാലോറ മാതയേപ്പോലുള്ളവരുടെ ഉപജീവന മാര്‍ഗ്ഗമായിരുന്ന ആടായിരുന്നു കേരളത്തിലെ പാര്‍ട്ടിയുടേ മൂല ധനം. ഇന്നിപ്പോള്‍ മുതലാളിമാരുടെ വീര്‍ത്ത പേഴ്സുകളായി. പാലോറ മതക്കു പകരം, ഫാരീസ് ആബൂബേക്കറും,സാന്റിയഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും, മണിച്ചനും, മണല്‍ മാഫിയയും, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വരുമാനവും ഒക്കെ പാര്‍ട്ടിയുടെ പണസ്രോതസുകളാകുന്നു. മനോരമയുടെ ചാനലിനെ വെല്ലുന്ന മൂന്നു ചാനലുകളാണിന്ന് പാര്‍ട്ടിക്ക് സ്വന്തം. മനോരമക്ക് പോലും രണ്ട് ചാനലുള്ളപ്പോള്‍ പാര്‍ട്ടിക്ക് മൂന്നു ചാനലുകളുണ്ട്. പര്‍ട്ടി പരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ എന്തിനാണു സഖാവേ മൂന്നു ചാനലുകള്‍?

ഭൂപരിഷ്കരണത്തിലൂടെ കിടപ്പാടമില്ലാത്തവര്‍ക്ക് കിടപ്പാടം ഉണ്ടാക്കി കൊടുത്താണു കേരളത്തിലും ബംഗാളിലും പാര്‍ട്ടി വളര്‍ന്നത്. ഇളമരം കരീം എന്ന മാന്യന്‍ മന്ത്രിയായപ്പോള്‍ വകുപ്പു സെക്രട്ടറിയേക്കൊണ്ട് ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്ന് പറയിച്ച് സര്‍ക്കാര്‍ ഭൂമി പോലും സ്വകാര്യ വ്യക്തികള്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചു. പാവപ്പെട്ട കര്‍ഷകര്‍ക്ക് വിതരണം ചെയ്ത ഭൂമി പിടിച്ചെടുത്ത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വിതരണം ചെയ്തപ്പോള്‍ ബംഗാളില്‍ പാര്‍ട്ടിക്ക് കാലിടറി. അടുത്തകാലത്തൊന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം തകര്‍ന്നിരിക്കുന്നു അവിടെ പാര്‍ട്ടി. 30 വര്‍ഷം തുടര്‍ച്ചയായി ജയിപ്പിച്ച പാര്‍ട്ടിയെ ജനങ്ങള്‍ ഉപേക്ഷിച്ചെങ്കില്‍ അതിനു തക്കതായ കാരണമുണ്ട്. പക്ഷെ അതൊനും മനസിലാക്കാനുള്ള വിവേകം താങ്കളേപ്പോലുള്ളവര്‍ക്കില്ല.

കേരളത്തിലെ പാര്‍ട്ടിയിലെ സമുന്നത നേതാവാണു കോടിയേരി. അദ്ദേഹത്തിന്റെ മകന്റെ വിവാഹം താങ്കളുടെ അടുത്താണു നടന്നത്. അതേപ്പറ്റി താങ്കളൊക്കെ കേട്ടുകാണും. അംബാനിമാരുടെ മക്കളുടെ വിവാഹത്തേക്കാള്‍ മോഡിയിലാണത് നടന്നതും. വില കൂടിയ പട്ടു വസ്ത്രങ്ങളില്‍ പൊതിഞ്ഞാണന്ന് കോടിയേരി ഉള്‍പ്പടെ അണിനിരന്നത്., ഭാര്യയും മകളും മരുമകളും കണ്ണഞ്ചിക്കുന്ന വിധത്തില്‍ സവര്‍വ്വാഭരണ വിഭൂഷിതരായും അണിനിരന്നു. എവിടന്നു കിട്ടി സഖാവേ ഇതുപോലെ പൊടിപൊടിക്കാനുള്ള പണം? പാര്‍ട്ടി ഇത്രയധികം ശമ്പളം കോടിയേരിക്ക് കൊടുക്കുനുണ്ടോ?

മനോരമയും അപ്പുക്കുട്ടനും മറ്റും ഇതുപോലെയുള്ള കാര്യങ്ങള്‍ വിളിച്ചു പറയുന്നതിലാണു താങ്കള്‍ക്ക് മനോവിഷമം. പക്ഷെ ഇതൊക്കെ താങ്കളുടെ ഇഷ്ടനേതാക്കള്‍ ചെയ്യുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഇതൊക്കെ കമ്യൂണിസ്റ്റുരീതികളല്ല എന്നു പറഞ്ഞ്, പാര്‍ട്ടി സെക്രട്ടറിയേയും കൂടെയുള്ള സഖാക്കളെയും തിരുത്തിക്കാന്‍ താങ്കളേപ്പോലുള്ള ആസ്ഥാനഗായകര്‍ക്ക് കഴിവില്ല. അത് ചെയ്തിരുന്നെങ്കില്‍ അപ്പുക്കുട്ടനോ മനോരമയോ ഇതൊന്നും പാടി നടക്കില്ലായിരുന്നു.
May 30, 2012 2:15 AM
 Delete
Blogger kaalidaasan said...
ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കുലം കുത്തി ആയിരുന്നു എന്ന് സെക്രട്ടറി. മനുഷ്യത്വം അവശേഷിക്കുന്നവര്‍ മരിച്ചുപോയ ആളെപ്പറ്റി അപഖ്യാതി പറയില്ല. ചന്ദ്രശേഖരന്‍ കമ്യൂണിസ്റ്റുകാരനല്ല എന്നാണു പി ജയരാജന്‍ പറയുന്നത്. ആരാണു കമ്യൂണിസ്റ്റ് എന്നു തീരുമാനിക്കാനുള്ള അധികാരി താങ്കളോ താങ്കളുടെ സെക്രട്ടറിയോ, അദ്ദേഹത്തിന്റെ സേവകരോ അല്ല. അതുകൊണ്ടാണ്, ചന്ദ്രശേഖരന്‍ കമ്യൂണിസ്റ്റായിരുന്നു എന്ന് സി പി എമിന്റെ സ്ഥാപകനേതാവിനു പരസ്യമായി പറയേണ്ടി വന്നത്. കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പടെയുള്ള കേരളീയ പൊതു സമൂഹത്തിന്റെ അഭിപ്രായമാണത്. ചന്ദ്രശേഖരനെ വധിച്ചത് മതതീവ്രവാദികളാണെനും, ക്വട്ടേഷന്‍ സംഘമാണെന്നും, ഇപ്പോള്‍ ഒഞ്ചിയത്തെ ഒരു വ്യവസായി ആണെന്നുമൊക്കെ പാര്‍ട്ടിക്ക് മാറ്റി മാറ്റി പറയേണ്ടി വന്നു. അങ്ങനെ പാര്‍ട്ടി വിഷമത്തില്‍ നില്‍ക്കുമ്പോളാണ്, മണി സഖാവ്, താന്‍ കൊന്ന എതിരാളികളുടെ ലിസ്റ്റുമായി വന്നത്. ഇതൊക്കെക്കൊണ്ടാണിപ്പോള്‍ പാര്‍ട്ടി സമൂഹ മദ്ധ്യത്തില്‍ അപഹസിക്കപ്പെടുന്നത്. മണിക്ക് നാക്കു പിഴച്ചതാണെന്നിപ്പോള്‍ താങ്കളുടെ കണ്ടു പിടുത്തം. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനിക്ക് സംഭാവന പിരിച്ചപ്പോളുണ്ടായ നോട്ടപ്പിശകുപോലെ. താങ്കള്‍ ആദര്‍ശ പുംഗവന്‍ എന്ന് ആക്ഷേപിക്കുന്ന വി എസിനായിരുന്നു നാക്ക് പിഴച്ചതെങ്കില്‍ താങ്കള്‍ ചാര്‍ത്തിക്കൊടുക്കുന്ന പട്ടങ്ങള്‍, വര്‍ഗ്ഗവഞ്ചകന്‍, ഒറ്റുകാരന്‍, കമ്യൂണിസ്റ്റുവിരോധി, ക്യാപിറ്റല്‍ പണിഷ്മെന്റിനര്‍ഹന്‍ എന്നൊക്കെ ആയിരുന്നില്ലേ? പോട്ടെ മണി ഇപ്പോള്‍ വി എസിനൊപ്പമായിരുന്നെങ്കിലോ? ഇതിലും മുന്തിയ സ്ഥാനങ്ങളല്ലേ ചാര്‍ത്തിക്കൊടുക്കുക.

കഴിഞ്ഞ പര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു മുഖ്യമന്ത്രി ഓട്ടോറിഷയില്‍ സമ്മേളന നഗരിയിലേക്ക് വന്ന വാര്‍ത്ത താങ്കള്‍ വായിച്ചു കാണില്ല. അദ്ദേഹവും കമ്യൂണിസ്റ്റാണ്. എ സി ഇന്നോവ കാറില്‍ പരിവാരസമേതം വന്നിറങ്ങുന്ന രാജാവിനേക്കാള്‍ മുന്തിയ കമ്യൂണിസ്റ്റ്. അമ്പും വില്ലും ധരിച്ച് അഴകിയ രാവണനേപ്പോലെ സേവകരുടെ ഇടയില്‍ നില്‍ക്കുന്ന ചക്രവര്‍ത്തിയേക്കാള്‍ വലിയ കമ്യൂണിസ്റ്റ്. പക്ഷെ അവരെയൊന്നും കമ്യൂണിസ്റ്റായി താങ്കള്‍ക്ക് കാണാനാകില്ലല്ലോ.
May 30, 2012 2:15 AM
 Delete
Blogger kaalidaasan said...
>>>>>ഒപ്പം സി.പി.എം വിരുദ്ധതയും പാർട്ടിസെക്രട്ടറിവിരുദ്ധതയും സമം ചേർത്ത് എന്റെയും മറ്റ് പലരുടെയും പോസ്റ്റുകളിൽ കമന്റുകളുടെ എണ്ണം കൂട്ടിത്തരുന്ന താങ്കൾക്ക് പ്രത്യേക നന്ദിയും അറിയിച്ചുകൊള്ളുന്നു. <<<<<

സജിം,

ഈ വിരുദ്ധത എന്നൊക്കെ പറയുന്നത് ഏതെങ്കിലും പ്രത്യേക ആളുകള്‍ക്ക് സംവരണം ചെയ്താതാണോ സഖാവേ?

വി എസ് അച്യുതാനന്ദന്‍ സി പി എം എന്ന പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. കമ്യൂണിസ്റ്റുകാരല്ലാത്തവര്‍ വരെ ആദരിക്കുന്ന വ്യക്തിത്വം. അദ്ദേഹത്തിനെ വിമര്‍ശിച്ചുകൊണ്ട് താങ്കള്‍ എന്തെല്ലാമൊക്കെ എഴുതി. അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാണോ അതൊക്കെ എഴുതുന്നത്? അദേഹത്തെ പാര്‍ട്ടി ശാസിച്ചു എന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്ത കേട്ടപ്പോഴേക്കും അദ്ദേഹത്തെ അപഹസിച്ചുകൊണ്ട് താങ്കളെഴുതിയ കാവ്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തോടുള്ള സ്നേഹം വഴിഞ്ഞൊഴുകിയതുകൊണ്ടാണോ സഖാവേ അന്നതെഴുതിയത്? ശാസിച്ചില്ല എന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞപ്പോള്‍ കാവ്യം പിന്‍വലിച്ച് ഒളിച്ചോടേണ്ടി വന്നില്ലേ താങ്കള്‍ക്ക്. താങ്കള്‍ക്ക് അതുപോലുള്ള വിരുദ്ധതയാകാമെങ്കില്‍ എനിക്കുമായിക്കൂടെ അല്‍പ്പം ചിലതൊക്കെ. താങ്കള്‍ക്ക് പിണറായി വിജയന്‍ കമ്യൂണിസ്റ്റുപ്രസ്ഥാനം തന്നെയായിരിക്കാം.പക്ഷെ എനിക്ക് അദ്ദേഹം വി എസിനേക്കാളും മുകളില്‍ ഒന്നുമല്ല. ഞാന്‍ ഇവിടെ എഴുതിയതൊക്കെ പിണറായി വിജയനും കൂടെയുള്ളവരും പിന്തുടരുന്ന കമ്യൂണിസ്റ്റു വിരുദ്ധ നടപടികളാണ്. അക്കമിട്ടാണവ നിരത്തിയത്. എന്തേ താങ്കള്‍ അതൊന്നും ഖണ്ഡിക്കുന്നില്ല?

ഞാന്‍ സി പി എം വിരുദ്ധനാണെന്ന് താങ്കള്‍ക്ക് തോന്നുന്നത് പിണറായി വിജയനാണു സി പി എം എന്ന തോന്നലില്‍ നിന്നാണ്. പിണറായി വിജയന്റെയും കൂടെയുള്ളവരുടെയും കമ്യൂണിസ്റ്റുവിരുദ്ധ നിലപാടുകളെ ഞാന്‍ എന്നും വിമര്‍ശിക്കും. അതു വച്ച് ഞാന്‍ സി പി എം വിരുദ്ധതണെന്നൊക്കെ താങ്കള്‍ കരുതുന്നതില്‍ എനിക്കു യതൊരു വിരോധവുമില്ല. ഫാരീസ് അബൂബേക്കറൊക്കെ അല്ലേ താങ്കളുടെ കണ്ണില്‍ സി പി എം കാര്‍. ഇപ്പോള്‍ മുര്‍ഡോക്കിന്റെ അടിമപണിക്കു പോയ ജോണ്‍ ബ്രിട്ടാസും.
May 30, 2012 2:36 AM
 Delete
Blogger kaalidaasan said...
>>>>>സി.പി.എമ്മിനെതിരെ വർത്തമാനം പറഞ്ഞാൽ ഒരു ഉത്തമ കമ്മ്യൂണിസ്റ്റാകാം എന്ന് കരുതുന്ന അപ്പുക്കുട്ടൻ വള്ളിക്കുന്നന്മാരും എൻ.എൻ.പിയേഴ്സണ്മാരും ചാനൽകസേരകൾ കാളിദാസനുമുന്നിൽ സാഷ്ടാംഗം അടിയറവച്ച് ഒഴിഞ്ഞുകൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.<<<<<

സജിം,

ഫാരീസ് അബൂബേക്കറെയും സാന്റിയഗോ മാര്‍ട്ടിനെയും, ലിസ് ചാക്കോയേയും, മണല്‍ മാഫിയയേയും, മണിച്ചനെയും, ഭൂമി കയ്യേറ്റക്കാരെയും, കൊണ്ടു നടക്കുന്ന, ശീതീകരിച്ച പാര്‍ട്ടി ഓഫീസുകളില്‍ അന്തിയുറങ്ങുന്ന, എ സി ഇന്നോവ കാറില്‍ സഞ്ചരിക്കുന്നവരേ ഉത്തമകമ്യൂണിസ്റ്റുകാരാകൂ എന്ന അറിവ് താങ്കള്‍ക്കെവിടന്നു കിട്ടിയതാണ്? ലിസ്റ്റുണ്ടാക്കി വെടി വച്ചും, കുത്തിയും, തല്ലിയും കൊല്ലുന്നതാണു ഉത്തമ കമ്യൂണിസം എന്ന അറിവ് താങ്കള്‍ക്കെവിടന്നു കിട്ടിയതാണ്? മരിച്ചു പോയ ആളെ അപഹസിക്കുന്നതാണു ഉത്തമ കമ്യൂണിസം എന്ന അറിവ് താങ്കള്‍ക്കെവിടന്നു കിട്ടിയതാണ്?

താങ്കള്‍ക്കും താങ്കളേപ്പൊലുള്ള കുറച്ചു പേര്‍ക്കും വി എസിനെയും അദ്ദേഹത്തോടൊപ്പമുള്ള പലരേയും എങ്ങനെയും വിമര്‍ശിക്കാം. അതൊന്നും പക്ഷെ സി പി എമ്മിനെതിരെ ഉള്ള വര്‍ത്തമാനമായി മറ്റുള്ളവര്‍ കണക്കാക്കരുത്. കാരണം അവര്‍ സി പി എം കാരല്ലല്ലോ. പക്ഷെ എന്നേപ്പൊലുള്ളവര്‍ക്ക് പിണറായി വിജയനെയോ കൂടെയുള്ള കിങ്കരന്‍മരെയോ വിമര്‍ശിക്കാനേ പാടില്ല. ഉടനെ അത് സി പി എം വിരുദ്ധതയില്‍ വരവു വയക്കപ്പെടും. താങ്കളേ സംബന്ധിച്ച് സി പി എം എന്നത് പിണറായി വിജയനും അദ്ദേഹം കയ്യിലൊതുക്കിയിട്ടുള്ള പാര്‍ട്ടി മെഷിനറിയുമാണ്. എങ്ങനെ അത് കയ്യിലൊതുക്കി എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, മണി. പതിറ്റാണ്ടുകളായി പിണറായിയുടെ എതിര്‍ ചേരിയില്‍ ആയിരുന്ന മണി എങ്ങനെ പിണറായിയുടെ ഉറച്ച അനുയായി ആയി എന്നത് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. സര്‍ക്കാര്‍ ഭൂമി കയ്യേറിയത് സംരക്ഷിച്ചു കൊടുത്തപ്പോള്‍  മണി കളം മാറി. അതുപോലെ പലരെയും കൂടെ കൂട്ടി ആണ്, പാര്‍ട്ടി വരുതിയിലാക്കിയത്. പക്ഷെ പാര്‍ട്ടിയില്‍ 3 ലക്ഷം അംഗങ്ങളേ ഉള്ളൂ. പാര്‍ട്ടി എന്നു പറയുന്നത് ഇവര്‍ മാത്രമല്ല. സജീവ പ്രവര്‍ത്തകരും അനുഭാവികളും അവരുടെ കുടുംബാംഗങ്ങളുമായി ഇതിന്റെ അനേകമിരട്ടി സി പി എം കാരുണ്ട്. അവരും കൂടെ ഉള്‍പ്പെട്ടതാണു സി പി എം.അതില്‍ ഞാനും  പെടും. എന്നെയൊന്നും സി പി എം ആയി കാണണമെന്ന അപേക്ഷയൊനും ഞാന്‍ ഒരിടത്തും കൊടുത്തിട്ടില്ല.

അപ്പുക്കുട്ടനെയൊക്കെ സി പി എമ്മില്‍ നിന്നും പുറത്താക്കിയതാണ്. അപ്പോള്‍ പിന്നെ എങ്ങനെയാണവര്‍ സി പി എമ്മിനനുകൂലമയി സംസാരിക്കുക? സിപി എമ്മിനെ പുകഴ്ത്തിയാലേ കമ്യൂണിസ്റ്റാകൂ എന്നതൊക്കെ താങ്കളുടെ വിവരക്കേട്. ഒരു മൃഗത്തിന്റെ ചേഷ്ടയോടെ, ഒന്നാമനെ വെടിവച്ചു കൊന്നു, രണ്ടാമനെ കുത്തിക്കൊന്നു, മൂന്നാമനെ തല്ലിക്കൊന്നു, എന്നൊക്കെ പറയുന്നവരാണു താങ്കളുടെ അഭിപ്രായത്തില്‍ കമ്യൂണിസ്റ്റുകാരെങ്കില്‍ ആ കമ്യൂണിസ്റ്റുകാരെ സുബോധമുള്ളവര്‍ പുഴുത്ത പട്ടിയേപ്പോലെ വെറുക്കും. താങ്കളും വിജയനും നാക്കു പിഴവെന്നും, വ്യതിയാനമെന്നും ഒക്കെ പറഞ്ഞ്, മണിയെ സംരക്ഷിക്കാന്‍ നോക്കുന്നതില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ അത്ഭുതപ്പെടില്ല. മറിച്ചു പെരുമാറണമെങ്കില്‍ വിജയന്‍ രണ്ടാമത് ജനിക്കണം. പെണ്ണു കേസില്‍ അകപ്പെട്ട ശശിയെ സംരക്ഷിക്കാന്‍ വിജയന്‍ നടത്തിയ കളികളൊക്കെ എല്ലാവരും കണ്ടതാണ്. ഇപ്പോളും ഗോപിയെ സംരക്ഷിക്കുന്നതുമറിയാം. വിജയനും  താങ്കളും എന്തൊക്കെ പറഞ്ഞാലും, പോളിറ്റ് ബ്യൂറോ മണിക്കെതിരെ നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ട് നാക്കു പിഴവ് തിരുത്തി മുന്നോട്ട് പോകാമെന്ന താങ്കളുടെ മോഹം തല്‍ക്കാലം നടക്കില്ല.

ചാനല്‍ കസേരയെ ഇപ്പോള്‍ താങ്കള്‍ക്കും വിജയനും ഭയമാണല്ലേ. ദേശാഭിമാനി മാത്രം സഖാക്കള്‍ വായിച്ച്, പാര്‍ട്ടി നേതാക്കള്‍ പറയുന്നത് മാത്രം വിശ്വസിച്ചിരുന്ന കാലമൊക്കെ പോയി നജീമേ. ഇപ്പോള്‍ ചനലുകളിലൂടെ കാര്യങ്ങളൊക്കെ സഖാക്കള്‍ തല്‍സമയമറിയുന്നു. ചാനലുകള്‍ ഇല്ലാതിരുന്നെങ്കില്‍ മണിക്ക് താന്‍ പറഞ്ഞ വീരകഥകള്‍ മാദ്ധ്യമ സൃഷ്ടി എന്നും പറഞ്ഞ് തള്ളിക്കളയാമായിരുന്നു. വി എസ് കത്തയച്ചു എന്നത് മാദ്ധ്യമസൃഷ്ടി ആണെന്ന് പ്രസ്ഥാനം പറഞ്ഞതുപോലെ. കാലം മാറിയതൊക്കെ അറിയാതെ ഇപ്പോളും സ്വന്തം ആസനത്തില്‍ മുളച്ച ആലിന്റെ തണലില്‍ ഇരിക്കുന്നവരല്ല ഇക്കാലത്ത് സി പി എം പോലത്തെ ഒരു പുരോഗമന പ്രസ്ഥാനത്തെ നയിക്കേണ്ടത്.

ചാനല്‍ കസേരയേക്കാളും വിലപിടിപ്പുള്ള ജില്ല സെക്രട്ടറി കസേര മണിക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വരും. പിന്നാലെ മറ്റ് പലര്‍ക്കും കസേര ഒഴിയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തും. ഇപ്പോള്‍ തന്നെ ഒരാള്‍ കസേരയൊക്കെ ഉപേക്ഷിച്ച് ഒളിവില്‍ പോയിരിക്കുന്നു.
May 30, 2012 6:49 AM
 Delete

Blogger kaalidaasan said...
>>>>പിണറായി വിജയൻ പാർട്ടിവിട്ടാൽ അദ്ദേഹവും ഒരു പുണ്യാത്മാവാണെന്ന് ഇന്ന് അദ്ദേഹത്തെ എതിർക്കുന്നവർ തന്നെ (മാധ്യമങ്ങൾ അടക്കം) പറയും. ഒരു കാലത്ത് നായനാരെ നിഷ്കളങ്കനും വി.എസിനെ നിഷ്ഠൂരനും എന്ന നിലയ്ക്കായിരുന്നു പ്രചരണം.ഇപ്പോൾ പിണറായിയെ വില്ലനായും വി.എസിനെ ആദാർശ ധീരനായും ചിത്രീകരിച്ച് പാർട്ടിയെ തകർക്കാൻ വൃഥാ പരിശ്രമിക്കുകയാണ് ചിലർ അതിൽ ഒരാൺ കാളിദാസൻ!<<<<<

ശുദ്ധ അസംബന്ധം.

ആദര്‍ശധീരനും പുണ്യാത്മവുമായി ചിത്രീകരിക്കാന്‍ പാര്‍ട്ടി വിടേണ്ട അവശ്യമില്ല. അതിന്റെ തെളിവാണ്, പാര്‍ട്ടി അംഗമായ വി എസ്. അദ്ദേഹത്തെ പുണ്യാത്മാവും ആദര്‍ശധീരനും ആയി അനേകം പേര്‍ കരുതുന്നു എന്നു താങ്കള്‍ പറയുന്നത് അതിന്‌ അടിവരയിടുന്നു. പാര്‍ട്ടിക്ക് വേണ്ടത് ഇതുപോലുള്ള കുറച്ച് ആദര്‍ശധീരരെ ആണ്.

ചന്ദ്രശേഖരനും ആദര്‍ശപരിവേഷമുണ്ടെങ്കില്‍ അദ്ദേഹം അതര്‍ഹിക്കുന്നതുതന്നെയാണ്. വിജായനേപ്പൊലുള്ളവരുടെ പത്രാസും, ദുരൂഹതയും, ധാര്‍ഷ്ട്യവുമല്ല. കമ്യൂണിസ്റ്റിനു വേണ്ടത്. ചന്ദ്രശേഖരനേപ്പൊലുള്ളവരുടെ ലാളിത്യവും  കരുണയുമാണു വേണ്ടത്. ഇന്നോവ കാറില്‍ എ സിയി വിജയന്‍ സുഖിച്ചു നടക്കുമ്പോള്‍ ചന്ദ്രശേഖരന്‍ ഒരു സാധാരണ മോട്ടോര്‍ സൈക്കിളില്‍ നടന്നു. തന്റെ ജീവനു ഭീക്ഷണിയുണ്ടെന്നറിഞ്ഞതു മുതല്‍ മറ്റുള്ളവര്‍ക്ക് അപകടമുണ്ടാകരുത് എന്നു കരുതി ആരെയും കൂടെ കൂട്ടാതെ നടന്നു. വെടിയുണ്ടയും തോക്കുമായി നടക്കുന്നവര്‍ക്കൊന്നും ഇതിന്റെ മഹത്വം മനസിലാകില്ല.

വി എസ് ഇപ്പോഴും പാര്‍ട്ടി അംഗമാണ്. കേന്ദ്ര കമ്മിറ്റി അംഗമാണ്. പാര്‍ട്ടിക്കുള്ളില്‍ ഇരിക്കുമ്പോള്‍ തന്നെ ആദര്‍ശധീരനും പുണ്യാത്മവുമൊക്കെ ആകാം.അതിനു വേണ്ടത് കുറച്ച് ആദര്‍ശവും പുണ്യവുമൊക്കെയാണ്. അതുണ്ടാക്കിഎടുത്താല്‍ വിജയനെയും അങ്ങനെയേ ചിത്രീകരിക്കൂ.

പുട്ടിനു പീര വയ്ക്കുന്നതുപോലെ മാദ്ധ്യമ സിന്ഡിക്കേറ്റ് മാദ്ധ്യമ സിന്ഡിക്കേറ്റ് എന്നു പറഞ്ഞുകൊണ്ടിരുന്നാല്‍ ഒരു മാദ്ധ്യമവും വക വയ്ക്കില്ല. അവര്‍ പ്രവര്‍ത്തിക്കുന്നത് ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിലാണെന്ന് വിജയന്‍ കൂടി മനസിലാക്കണം. മാദ്ധ്യമങ്ങളുടെ നേരെ കുരച്ചു ചാടിയാല്‍ ഒരു മാദ്ധ്യമവും പുണ്യാത്മാവെന്നു വിളിക്കില്ല. അങ്ങനെ ആണെങ്കില്‍ പോലും.

വി എസ് പോളിറ്റ് ബ്യൂറോക്ക് കത്തയച്ചു എന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അതും മാദ്ധ്യമ സൃഷ്ടി എന്നാണു പ്രസ്ഥാനം പ്രതികരിച്ചത്. വി എസ്, വിജയനെതിരെ കത്തയച്ചതിന്‌ മാദ്ധ്യമങ്ങളെ പുലഭ്യം പറഞ്ഞാല്‍ അവര്‍ വെറുതെ ഇരിക്കില്ല.

വി എസ് ആദര്‍ശധീരനായതുകൊണ്ടു തന്നെയാണദ്ദേഹത്തെ അങ്ങനെ ചിത്രീകരിക്കുന്നത്. ഇതിനു മുമ്പ് ഒരു രാഷ്ട്രീയ നേതാവും ഇടപെടാത്ത വിധം ജനകീയ പ്രശ്നങ്ങളിലും പൊതു വിഷയങ്ങളിലും അദ്ദേഹമിടപെട്ടു. കേരളത്തില്‍ ആദ്യമായി അഴിമതിക്ക് ഒരു രാഷ്ട്രീയക്കാരന്‍ ശിക്ഷിക്കപ്പെട്ടത് വി എസിന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ്. ഇതിനു മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതിന്റെ അര്‍ത്ഥം അഴിമതിയേ ഇല്ല എന്നതിന്റെ തെളിവല്ല. അതിനു വേണ്ടി ഒരു രാഷ്ട്രീയക്കാരനും മുന്നിട്ടിറങ്ങിയിരുന്നില്ല. അങ്ങനെയുള്ള ആളുകള്‍ക്ക് ആദര്‍ശ പരിവേഷം കിട്ടുക സ്വാഭാവികമാണ്. അതിന്റെ കാരണം മനുഷ്യ ജാതിയില്‍ ജനിച്ചവര്‍ക്ക് അതൊക്കെ മനസിലാകാന്‍ ആകുന്നു എന്നതും. സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ വി എസ് ശ്രമിച്ചപ്പോള്‍  വിജയന്‍ അതിനെ പാര വച്ച് അതു പരാജയപ്പെടുത്തി. ഇതുപോലെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന പട്ടമാണ്, വില്ലന്‍ പട്ടം. ജനകീയ പ്രശ്നത്തില്‍ ഇടപെട്ട് ജനകീയനായ വി എസിനെ തെരഞ്ഞെടുപ്പില്‍ മതസരിപ്പിക്കാതിരിക്കാന്‍ പണിയുന്നവരെ വില്ലന്‍ എന്നല്ലാതെ വേറെ എന്തു പേരാണു വിളിക്കേണ്ടത്? ഇപ്പോഴും പയറു പോലെ കേരളം മുഴുവന്‍ ഓടി നടക്കുന്ന വി എസിനെ ആരോഗ്യമില്ലെന്ന് പറഞ്ഞ് മത്സരംഗത്തു നിന്നൊഴിവാക്കാന്‍ ശ്രമിച്ച വ്യക്തിയെ മനുഷ്യരൂപമുള്ള എല്ലാവരും വില്ലനായി ചിത്രീകരിക്കും.


വിജയനും കൂടെയുള്ള കുറച്ച് പേരും ചെയ്യുന്ന കമ്യൂണിസ്റ്റു വിരുദ്ധ നടപടികളേക്കുറിച്ച് എഴുതിയാല്‍ ഒന്നും  പാര്‍ട്ടി തകരില്ല. വിജയനാണു പാര്‍ട്ടി എന്നു കരുതി ജീവിക്കുന്ന ജീവികള്‍ക്ക് അദ്ദേഹത്തിനെന്തെങ്കിലും പറ്റിയാല്‍ ഈ പാര്‍ട്ടി അറബിക്കടലില്‍ മുങ്ങിപ്പോകുമെന്നൊക്കെ തോന്നാം. വിജയനോ വി എസോ ഒന്നുമല്ല പാര്‍ട്ടി. അതിലെ ലക്ഷക്കണക്കിനു അംഗങ്ങളും അനുഭാവികളും അവരുടെകുടുംബങ്ങളുമാണ്.

പാര്‍ട്ടിയെ തകര്‍ക്കുനത് മണിയേയും, ഹംസയേയും, ചന്ദ്രശേഖരനെ വധിച്ചവരേയും പോലുള്ളവരാണ്. മണി പറഞ്ഞതുപോലുള്ള നേരുകളാണു പാര്‍ട്ടിയെ തകര്‍ക്കുക. മണി പറഞ്ഞത് നേരാണെന്നും അത് സ്വാഭാവികമാണെന്നുമൊക്കെ പറയുന്ന താങ്കളാണു പാര്‍ട്ടി തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മണിയേപ്പോലുള്ള ജന്മങ്ങളെ സംരക്ഷിക്കുന്ന വിജയനും പാര്‍ട്ടി തകര്‍ക്കും. മണി പറഞ്ഞത് നേരല്ല എന്നും അത് തികച്ചും അസ്വാഭവികമാണെന്നും  മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നവരാണു പാര്‍ട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.
May 31, 2012 2:41 PM
 Delete