Sunday, 20 May 2012

സഖാവ് ടി.പി.യുടെ രക്തസാക്ഷിത്വം നല്‍കുന്ന പാഠം

ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ സഖാവ് ടി.പി.യുടെ രക്തസാക്ഷിത്വം നല്‍കുന്ന പാഠം എന്ന പോസ്റ്റിലെഴുതിയ അഭിപ്രായങ്ങള്‍ .


kaalidaasan said...
>>>>അപ്പോ ഇനി 'താലിബാനിസം' എന്നൊക്കെ പറഞ്ഞു വെറുതെ പുളുവടിക്കേണ്ടതില്ല അല്ലെ? കൊടും ക്രൂരതയെ കണ്ണൂരിസം എന്നോ അല്ലെങ്കില്‍ മാര്‍ക്സിസം എന്നോ ഒക്കെ വിളിച്ചൂടെ? അല്ലെങ്കില്‍ വേണ്ട നമ്മുടെ കാളിയെ പോലുള്ളവര്‍ക്ക് പണിയില്ലാതാകും. യുക്തിവാദികള്‍ ആകെ പിടിച്ചു നിക്കുന്നത് മത ഭീകരത എന്ന പണ്ടാരത്തിലാണ്. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത മതഭക്തര്‍ കണ്‍ മുമ്പില്‍ കിടന്നു ഞെരങ്ങിയാലും ആരോ എങ്ങോ പൊട്ടിച്ച ബോംബിന്റെ പഴി കേട്ടോളണം! <<<<<

താലിബനിസം എന്നു പറയുന്നത് എന്തിനാണ്, ഇസ്ലാം എന്നങ്ങു തെളിച്ചു പറയാന്‍ ആകില്ലേ? താലിബന്‍ നടപ്പാക്കിയത് ഇസ്ലാം ആണ്. നൂറു ശതമാനം നിര്‍മ്മലമായ ഇസ്ലാം.
കൊടും ക്രൂരതയെ കൊടും ക്രൂരതയെന്നു പറഞ്ഞാല്‍ മതി. അത് കണ്ണൂരായാലും കറാച്ചിയിലായാലും, കാബൂളിലായാലും ക്രുരത മാത്രം. ഉറുമ്പിനെ പോലും നോവിക്കാത്ത മത സ്ഥാപകന്‍ ചെയ്തു കൂട്ടിയത് ചരിത്രത്തിന്റെ ഭാഗം. അദ്ദേഹത്തിന്റെ അനുയായികള്‍ ചെയ്യുന്നത് സമകാലീന ചരിത്രവും.

സുകുമാരന്‍ എഴുതിയതിലെ ഒരു വാചകമിതാണ്. എക്കാലത്തെക്കും പറ്റിയ ദര്‍ശനങ്ങളിലും എനിക്ക് വിശ്വാസമില്ല. എക്കാലത്തെക്കും പറ്റിയ ദര്‍ശനമായ ഇസ്ലാം വിശ്വാസിക്ക് അതിനോട് പ്രതികരിക്കാന്‍ തോന്നില്ലല്ലോ. അപ്പോള്‍ പിന്നെ നിഴലിനോട് യുദ്ധം ചെയ്യാം.
kaalidaasan said...
>>>>കമ്മ്യൂണിസ്റ്റുകളില്‍ നല്ല കമ്മ്യൂണിസ്റ്റുകളുമുണ്ട്. അവര്‍ ജനാധിപത്യവും
മാനവികതയും അംഗീകരിക്കുന്നവരും എപ്പോഴും ജനങ്ങളുടെ കൂടെ വെള്ളത്തിലെ മീനെന്ന പോലെ കഴിയാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ആദര്‍ശങ്ങളില്‍ അവര്‍ വെള്ളം
ചേര്‍ക്കുകയോ വിട്ടുവീഴ്ച ചെയ്യുകയോ ഇല്ല. തന്റെ ജീവനേക്കാളുപരി മറ്റുള്ളവരെ അവര്‍
സ്നേഹിക്കും. തന്റെ ജീവന് ആപത്ത് ഉണ്ട് എന്ന് അറിയാവുന്ന ചന്ദ്രശേഖരന്‍ ബൈക്ക്
ഓടിച്ചു പോകുമ്പോള്‍ ആരെയും കൂടെ കൂട്ടാത്തത് താന്‍ കാരണം മറ്റൊരാള്‍ക്ക് ആപത്ത്
വരരുത് എന്ന് കരുതിയിട്ടാണത്രെ. അതാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഗുണം. അദ്ദേഹം
അരുംകൊല ചെയ്യപ്പെട്ടതും ഈ ഗുണം ഒന്ന് കൊണ്ട് മാത്രവും.<<<<<


ഹാവൂ സമാധാനമായി. സുകുമാരനു ബോധോദയമുണ്ടായി. അഭിവന ബുദ്ധന്, പ്രണാമം.

യഥാര്‍ത്ഥ കമ്യൂണിസ്റ്റായതുകൊണ്ട് ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടു.

നല്ല കമ്യൂണിസ്റ്റുകാരുണ്ട് എന്ന് ചന്ദ്രശേഖരന്‍ ജീവിച്ചിരുന്ന കാലത്തൊന്നും സുകുമാരന്‍ സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ബോധോദയം ഉണ്ടായി. കിം ഫലം!
kaalidaasan said...
>>>>>ഇവിടെ പച്ച മനുഷ്യനെ വെട്ടി നുറുക്കി അച്ചാറിട്ടാലും ഒരു കുഴപ്പവുമില്ല! അപ്പോഴും നമ്മുടെ ഭരണ കര്‍ത്താക്കള്‍ പുതിയ ഭീകര വിരുദ്ധ കേന്ദ്രം ഉണ്ടാക്കി കൂടുതല്‍ നിരപരാധികളെ വേട്ടയാടാനുള്ള ഒരുക്കം തകൃതിയായി നടത്തും! അതിനു ഓശാന പാടാന്‍ കുറെ കപട ദേശ സ്നേഹികളും! നല്ല പോസ്റ്റ്‌!<<<<<

ഒരു കുഴപ്പവുമില്ലത്തതുകൊണ്ടാണോ പോലീസും, സി ബി ഐയും ഒക്കെ അന്വേഷിക്കുന്നത്. കുഴപ്പമുണ്ടായിട്ടു തന്നെയാണ്.

സുകുമാരനു സ്ഥലജല വിഭ്രാന്തിയാണ്. ഇതു വരെ കമ്യൂണിസം എന്താണെന്നു മനസിലായിട്ടില്ല. കമ്യൂണിസ്റ്റുകാര്‍ കൊല്ലുന്നതിന്റെ കണക്ക് മാത്രമേ ആ മനസില്‍ വരൂ. അദ്ദേഹം വാനോളം പുകഴ്ത്തുന്ന പാര്‍ട്ടിയുടെ നേതാവ്, ഇന്ധിരാ ഗാന്ധി ഇന്‍ഡ്യയില്‍ ചെയ്ത അതിക്രമങ്ങളൊന്നും അദ്ദേഹം ഓര്‍ക്കുകയേ ഇല്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, മനുഷ്യാവാകാശങ്ങളൊക്കെ റദ്ദ് ചെയ്ത്, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി, എല്ലാ രാഷ്ട്രീയ നേതാക്കളെയും ജയിലിലടച്ച്, കോണ്‍ഗ്രസു നേതാക്കളേപ്പോലും ജയിലില്‍ അടച്ച്, പത്ര മാദ്ധ്യമങ്ങളെ സെന്‍സര്‍ ചെയ്ത് നടത്തിയ കിരാത വാഴ്ച്ച അദ്ദേഹത്തിന്റെ കണ്ണില്‍ വരില്ല. ഇന്ധിരയുടെ മകന്‍ നടത്തിയ ബുള്‍ ഡോസര്‍ വിപ്ളവവും നാസ് ബന്ധി മാമാങ്കവും കാണുകയേ ഇല്ല. ബി ജെ പി എന്ന പാര്‍ട്ടി ഗുജറാത്തിലും  ഒറീസയിലും നടത്തിയ നരമേധവും അദ്ദേഹത്തിന്റെ മനസില്‍ ഒരിക്കലും വരില്ല. ബാബ്രി മസ്ജിദ് തകര്‍ത്തു കളഞ്ഞതൊന്നും വിദൂര സ്വപ്നത്തില്‍ പോലും കയറി വരില്ല. ഒന്നാം മാറാടും, രണ്ടാം മാറാടുമൊനും കാണാന്‍ ആ കോങ്കണ്ണിനു കഴിവില്ല. അത് കണ്ണൂരിലെ ചില കൊലപാതകങ്ങളിലും ബംഗാളിലും മാത്രമേ പതിക്കൂ. കമ്യൂണിസ്റ്റ് അതിക്രമങ്ങള്‍ എന്ന പേരില്‍ മഹാകാവ്യങ്ങളെഴുതുന്ന അദ്ദേഹം ഇവയേക്കുറിച്ച് ഒരു ഖണ്ഡകാവ്യം പോലും എഴുതില്ല. ഇനിയും കോണ്‍ഗ്രസ് അടിയന്താരവസ്ഥ പ്രഖ്യാപിച്ച് ഇദ്ദേഹത്തിന്റെ മേല്‍  നാസ് ബന്ധി നടത്തിയാലും പ്രശ്നമില്ല. ഗുജറാത്തും, ഒറീസയും ഇന്‍ഡ്യ മുഴുവന്‍ അവര്‍ത്തിച്ചാലും പ്രശ്നമില്ല. ഈ രണ്ടു പാര്‍ട്ടികളും മതി എന്നതാണദ്ദേഹത്തിന്റെ നിലപാടും.

ഭീകരര്‍ക്ക് ഓശാന പാടുന്നവര്‍ക്ക് ഭീകര വിരുദ്ധ കേന്ദ്രം എന്നൊക്കെ കേള്‍ക്കുന്നതേ അലര്‍ജിയാണെന്ന് എല്ലാവര്‍ക്കും അറിയാം. പിണറായി വിജയന്റെ കണ്ണൂര്‍ ലോബി ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍  വച്ച് അതാണു കമ്യൂണിസം എന്ന് സുകുമാരന്‍ തീരുമാനിക്കുന്നു. പാര്‍ട്ടി വിടുന്നവരെ കുലം കുത്തി എന്നു വിളിച്ച് തല്ലിക്കൊല്ലുന്ന പിണറായി നയത്തെ സുകുമാരനൊഴികെ ആരും കമ്യൂണിസം എന്നു വിളിക്കില്ല. ഇതിനു സമാനമായ നയം ഇസ്ലാമിലേ ഉള്ളു. ഇസ്ലാം ഉപേക്ഷിക്കുന്നവരെ അവിടെ തല വെട്ടുകയാണു പതിവ്. മുസ്ലിം പ്രവാചകനെ നിന്ദിക്കുന്നവരുടെ കയ്യും കാലും എതിര്‍ ദിശയി,ല്‍ വെട്ടി അള്ളായെ മഹത്വപ്പെടുത്തും. ജോസഫ് സാറിനെ ചെയ്തപോലെ. സമകാലീന സമൂഹത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന കണ്ണൂര്‍ ലോബിയും, ഇസ്ലാമും ഒരേ തൂവല്‍ പച്ചികളാണ്.
kaalidaasan said...
>>>>>എന്റെ പരിമിതമായ അറിവ് വച്ച് പറഞ്ഞാല്‍ ലോകത്തെവിടെയും കമ്യൂണിസ്റ്റു എന്ന ലേബലില്‍ അധികാരം കയ്യാളിയിട്ടുള്ള ആളുകള്‍ കാലാന്തരേ ഇന്നിപ്പോള്‍ കാളിദാസന്‍ ആക്ഷേപിക്കുന്ന പിണറായി മോഡല്‍ ആണ് നടപ്പാക്കിയിരുന്നത് എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും......<<<<<


അനന്ത്,

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എന്തിനു പോകണം? കേരളത്തില്‍ കമ്യൂണിസ്റ്റുലേബലില്‍ അധികാരം കയ്യാളിയവരാണ്, ഇ എം എസും, നായനാരും, വി എസും. എന്ത് പിണറായി മോഡലാണവര്‍ നടപ്പാക്കിയതെന്ന് വിശദീകരിക്കാമോ?

കണ്ണൂരു മാത്രമല്ല, കേരളത്തില്‍ സി പി എമ്മുള്ളത്. കേരളത്തിന്റെ എല്ലായിടത്തും ഉണ്ട്. ഇപ്പോള്‍ താങ്കളീ ആരോപിക്കുന്ന അതിക്രമങ്ങള്‍ കണ്ണൂരിനു പുറത്ത് എവിടെയാണു സി പി എം നടപ്പാക്കിയിട്ടുള്ളത്? കണ്ണൂരും പരിസരത്തും സി പി എം മാത്രമല്ല, കോണ്‍ഗ്രസും, ലീഗും, ആര്‍ എസ് എസും ഒക്കെ അതിക്രമങ്ങള്‍ ചെയ്യുന്നുണ്ട്. ഒന്നാം മാറാടും, രണ്ടാം മാറാടും ലീഗൂള്‍പ്പടെയുള്ള മുസ്ലിങ്ങളും, ആര്‍ എസ് എസും തമിലുണ്ടായ ആക്രമണങ്ങളായിരുന്നു. സി പി എമ്മിനെ മാത്രം പ്രതിക്കൂട്ടില്‍ നിറുത്തുമ്പോള്‍ താങ്കളൊക്കെ ഇ യഥാര്‍ത്ഥ്യങ്ങളെ തമസ്കരിക്കുകയാണ്.

അക്രമങ്ങളെ പ്രോത്സഹിപ്പിക്കല്‍ കേരളത്തിലെ സി പി എമ്മിന്റെ നയമല്ല. ഇന്‍ഡ്യയിലെ സി പി എമ്മിന്റെ നയമല്ല. മാവോയിസ്റ്റുകളും നക്സലുകളും കമ്യൂണിസ്റ്റുകാരാണ്. പക്ഷെ അവര്‍ പിന്തുടരുന്ന സായുധ സമരം സി പി എമ്മിന്റെ നയമല്ല. കണ്ണൂരും പരിസരത്തുമുള്ള കുറച്ച് സി പി എം കാര്‍ അത് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി സി പി എമ്മല്ല. സി പി എം സെക്രട്ടറി എന്ന നിലയില്‍ പിണറായി വിജയന്, സി പി എം കാര്‍ ചെയ്യുന്ന അതിക്രമങ്ങളെ തടയാനയില്ല. എന്നു മാത്രമല്ല, അതിനാക്കം കൂട്ടുന്ന പ്രസ്താവനകള്‍ അദ്ദേഹം ​നടത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മരിച്ചു പോയികഴിഞ്ഞിട്ടും, ചന്ദ്രശേഖരനെ കുലം കുത്തി എന്നാക്ഷേപിച്ച്, ആ കൊലപാതകത്തില്‍ തെറ്റില്ല എന്ന് ശത്രുക്കള്‍ക്ക് വ്യാഖ്യാനിക്കാവുന്ന പ്രതീതി ഉണ്ടാക്കിയതും. ഇപ്പോള്‍ കഴുകന്‍മാരേപ്പോലെ കൊണ്‍ഗ്രസും ലീഗും ചന്ദ്രശേഖരന്റെ ശവത്തിനു വിലപറയാന്‍ അവസരമുണ്ടാക്കിയതിന്റെ ഉത്തരവാദി പിണറായി വിജയന്‍ തന്നെയാണ്. വടകരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കാം, ഒഞ്ചിയത്തും ഏറാമലയിലും സഖ്യം ഉണ്ടാക്കാം എന്നൊക്കെ കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ അതൊക്കെ നിരസിച്ചയാളായിരുന്നു ചന്ദ്രശേഖരന്‍. കോണ്‍ഗ്രസുകാരന്‍ മരിച്ചതുപോലെയാണീ കഴുകന്‍ മാര്‍ ഇപ്പോള്‍ അര്‍ത്തലച്ചു വരുന്നത്. അത് കേരളം മുഴുവന്‍ ആഘോഷമാക്കി മാറ്റുന്നു. ഇപ്പോള്‍ ചെന്നിത്തലയന്‍ വടകരയില്‍ ഉപവസിക്കാന്‍ പോകുന്നത്രെ. യു ഡി എഫിന്റെ സഖ്യകക്ഷിയായ ലീഗുകാരന്‍  കൊല്ലപ്പെട്ടപ്പോള്‍  ഉപവസിക്കാന്‍ തോന്നാത്ത ഇദ്ദേഹത്തിനു കമ്യൂണിസ്റ്റുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഉപവസിക്കാന്‍ തോന്നുന്നു. കലി കാലം.

കമ്യൂണിസ്റ്റു എന്ന ലേബല്‍ ഇല്ലാതെ അധികാരം കയ്യാളിയിട്ടുള്ള ആളുകള്‍ ലോകത്തെവിടെയും ഇതിനേക്കാള്‍ ക്രൂരമായ മോഡല്‍ നടപ്പാക്കിയിരുന്നതിന് ഉദാഹരണങ്ങള്‍ എനിക്കും ചൂണ്ടിക്കാണിക്കാനാകും. ഇന്ദിരാ ഗാന്ധിയും നരേന്ദ്ര മോഡിയും തന്നെ ഇന്‍ഡ്യയിലെ ഉദാഹരണങ്ങള്‍. ഇന്‍ഡ്യക്ക് പുറത്ത്, ഹിറ്റ്ലര്‍, മുസോലിനി, സദ്ദാം ഹുസ്സൈന്‍,ഗദ്ദാഫി, മുബാറക്ക്, ആസാദ്, ഫ്രാങ്കോ, ബോത്ത. ഇവരൊക്കെ മനുഷ്യര്‍ തന്നെയാണ്. കമ്യൂണിസ്റ്റു പാര്‍ട്ടികളിലും ഇവരേപ്പോലുള്ളവര്‍ ഉണ്ടാകും. ഇന്ദിരാഗാന്ധിയെ ചൂണ്ടിക്കാട്ടി, കോണ്‍ഗ്രസുകരൊക്കെ അങ്ങനെയാണെന്നു പറയുന്നതുപോലെയേ, പിണറായിയെ ചൂണ്ടിക്കാട്ടി കമ്യൂണിസ്റ്റുകാര്‍ എല്ലാം അതാണെന്നു പറയുന്നതിലും ഉള്ളു.
kaalidaasan said...
>>>>>പിന്നെ എന്താണ് യഥാര്‍ത്ഥ കമ്യൂണിസം എന്നറിയണമെങ്കില്‍ Communism According to Kaalidaasan എന്ന കൃതി പുറത്തു വരുന്നത് വരെ കാത്തിരുന്നേ പറ്റൂ .<<<<<

അനന്ത്,

യഥാര്‍ത്ഥ കമ്യൂണിസം എന്താണെന്നറിയണമെങ്കില്‍ വേറൊരു കൃതിയും പുറത്തു വരുന്നത് വരെ കാത്തിരിക്കേണ്ടതില്ല. പുറത്തു വന്ന Communist Manifesto എന്ന കൃതി വായിച്ചാല്‍ മാത്രം മതി.

https://www.anu.edu.au/polsci/marx/classics/manifesto.html
kaalidaasan said...
>>>എനിക്ക് സ്ഥലജലവിഭ്രാന്തിയാണ് എന്നാണ് കാളിദാസന്റെ കണ്ടുപിടുത്തം. ഇതു വരെ കമ്യൂണിസം എന്താണെന്നു എനിക്ക് മനസിലായിട്ടില്ല എന്നും കാളിദാസന്‍ നിരീക്ഷിക്കുന്നുണ്ട്. <<<<


ശരിയാണ്, ഞാന്‍ അതെഴുതി. ഈ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ.

സഖാവ് ടി.പി.യുടെ രക്തസാക്ഷിത്വം നല്‍കുന്ന പാഠം.

അതിന്റെ അര്‍ത്ഥം സഖാവ്, എന്നു വിളിക്കാന്‍ മാത്രം ഈ കമ്യൂണിസ്റ്റിനെ താങ്കള്‍ ഇഷ്ടപ്പെടുനു എന്നല്ലേ? ചന്ദ്രശേഖരന്റെ കുറെ ഗുണങ്ങളെ വിശദീകരിച്ച് താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത് അദ്ദേഹം നല്ല കമ്യൂണിസ്റ്റാണെന്നായിരുന്നു. ഈയഥാര്‍ത്ഥ കമ്യൂണിസ്റ്റിനെ, വ്യാജ കമ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തി എന്നും താങ്കള്‍ സ്ഥാപിച്ചു. വ്യാജ കമ്യൂണിസ്റ്റിനെയും വ്യാജ കമ്യൂണിസത്തെയും താങ്കള്‍ വെറുക്കുന്നു എന്നത് എനിക്ക് മനസിലാക്കാന്‍ പ്രയാസമില്ല. പക്ഷെ യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ ഗുണഗണങ്ങള്‍ വിവരിച്ച് അവരെയും താങ്കള്‍ വെറുക്കുന്നു എന്നു പറയുമ്പോള്‍ താങ്കള്‍ക്ക് സ്ഥലജല വിഭ്രാന്തിയാണ്. ആരും അങ്ങനെയേ മന്സിലാക്കൂ. താങ്കള്‍ എഴുതി,

ചന്ദ്രശേഖരനേപ്പോലുള്ള യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍  ജനാധിപത്യവും മാനവികതയും അംഗീകരിക്കുന്നു. ആദര്‍ശങ്ങളില്‍ അവര്‍ വെള്ളം ചേര്‍ക്കുകയോ വിട്ടുവീഴ്ച ചെയ്യുകയോ ഇല്ല. തന്റെ ജീവനേക്കാളുപരി മറ്റുള്ളവരെ അവര്‍
സ്നേഹിക്കുന്നു. 


ഇതാണു യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ ലക്ഷണങ്ങളെങ്കില്‍ ഇവരെ സുബോധമുള്ള മനുഷ്യരാരും വെറുക്കില്ല.

ഇതൊക്കെ എഴുതിയിട്ട് കമ്യൂണിസ്റ്റുകാരെല്ലാം കൊള്ളരുതാത്തവരാണെന്ന് എഴുതുന്നു. അതിനെ സ്ഥലജലവിഭ്രാന്തി എന്നല്ലാതെ മറ്റെന്താണു വിശേഷിപ്പിക്കേണ്ടത്?
kaalidaasan said...
>>>>>ഇപ്പോള്‍ വധിക്കപ്പെട്ട ചന്ദ്രശേഖരന്റെ പാര്‍ട്ടിയുണ്ടല്ലൊ ആര്‍.എം.പി. ആ പാര്‍ട്ടി അതിന്റെ ജനകീയപ്രവര്‍ത്തനങ്ങളുടെ മേന്മ നിമിത്തം പടര്‍ന്ന് പന്തലിച്ച് ഇന്ത്യയില്‍ വിപ്ലവം നടത്തി അധികാരം കരസ്ഥമാക്കിയാല്‍ അപ്പോഴുള്ള ആ പാര്‍ട്ടിയുടെ നേതാവും ഏറ്റവും വലിയ ഫാസിസ്റ്റും നരഭോജിയും ആയിരിക്കും. <<<<<


ശുദ്ധ അസംബന്ധം. സി പി എമ്മോ, സി പി ഐയോ, ആര്‍ എം പിയോ വിപ്ളവം നടത്തിയല്ല ഇന്‍ഡ്യയില്‍ അധികാരത്തില്‍ വരുന്നത്. ഇന്‍ഡ്യന്‍ ഭരണഘടന അനുശാസിക്കും വിധം തെരഞ്ഞെടുപ്പിലൂടെ മാത്രമേ അധികാരത്തില്‍ വരൂ. 1957 മുതല്‍ കേരളത്തില്‍ പല പ്രാവശ്യം അധികാരത്തില്‍ വന്നിട്ടുണ്ട്. ബംഗാളില്‍ വന്നിട്ടുണ്ട്. ത്രിപുരയില്‍ വന്നിട്ടുണ്ട്. ഇതുപോലെ മാത്രമേ ഇന്‍ഡ്യയില്‍ പടര്‍ന്നു പിടിച്ചാലും അധികാരത്തില്‍ വരൂ. ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ മാത്രം. കേരളത്തില്‍ അധികാരത്തില്‍ വന്ന ഇ എം സോ, നായനാരോ, വി എസോ നരഭോജിയോ ഫാസിസ്റ്റോ ആയിരുന്നില്ല. ബംഗാളിലും ത്രിപുരയിലും അധികാരത്തില്‍ വന്നവരും അല്ലായിരുനു., അവരൊക്കെ ഭരിച്ചത് ഇന്‍ഡ്യന്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ തന്നെയായിരുന്നു. ഇന്‍ഡ്യയില്‍ ഇന്നു വരെ ഉണ്ടായ ഏക ഫാസിസ്റ്റ് ഇന്ദിരാ ഗാന്ധിയാണ്. താങ്കളുടെ പാര്‍ട്ടിയുടെ നേതാവ്. ഇന്‍ഡ്യന്ഭരണഘടന്യെ ചവറ്റുകുട്ടയിലെറിഞ്ഞു ഈ ലേഡി ഹിറ്റ്ലര്‍. അവര്‍ ഫാസിസ്റ്റ് രീതിയിലൂടെ ഇ എം എസ് മന്ത്രിസഭയെ പിരിച്ചു വിട്ടിട്ടും, കമ്യൂണിസ്റ്റുകാര്‍ ഒരു വിപ്ളവും നടത്താന്‍ പോയില്ല. വ്യവസ്ഥാപിത മാര്‍ഗ്ഗമായ തെരഞ്ഞെടുപ്പിലൂടെ തന്നെയാണവര്‍ അധികാരത്തില്‍ എത്തിയത്. ജനങ്ങള്‍ വോട്ടു ചെയ്തിട്ടു തന്നെയാണത് നടക്കുന്നത്. കഴിഞ്ഞ തവണ ഭരണത്തുടര്‍ച്ച ഉണ്ടാകുമായിരുനു. പാര്‍ട്ടി നേതാക്കളുടെ പിടിപ്പുകേടു കൊണ്ട് അത് നടന്നില്ല. അതുകൊണ്ട് വിജയം പോലെ മധുരമായ ഒരു പരാജയമുണ്ടായി.

കമ്യൂണിസ്റ്റുകാരായ ഇ എം എസ്, അച്യുതമേനോന്‍, പി കെ വി, നായനാര്‍, വി എസ് എന്നിവര്‍ കേരളത്തില്‍ അധികാരം കയ്യാളിയിട്ടുണ്ട്. ഇവരില്‍ ആരൊക്കെയാണു നരഭോജികള്‍ എന്ന് താങ്കള്‍ പറയണം. താങ്കളുടെ വീട്ടുകാരെ ഇവര്‍ ആരെങ്കിലും ഭക്ഷിച്ചിട്ടുണ്ടോ? പക്ഷെ നരഭോജനത്തിനു കൂറ്റുനിന്നു എന്ന് കോടതി പരാമര്‍ശമുണ്ടായപ്പോള്‍ കരുണാകരന്, അധികാരം വിട്ടൊഴിയേണ്ടി വന്നു.

ജനകീയപ്രവര്‍ത്തനങ്ങളുടെ മേന്മ നിമിത്തം പടര്‍ന്ന് പന്തലിച്ച് ഇന്ത്യയില്‍ അധികാരത്തില്‍ വരാന്‍  വിപ്ലവം നടത്തേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മാത്രം മതി. ജനങ്ങള്‍ തെരഞ്ഞെടുത്തോളും. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ അധികാരത്തില്‍ വരണമെങ്കില്‍ ജനകീയ പ്രവര്‍ത്തനങ്ങളുടെ മേന്മ വേണം. കോണ്‍ഗ്രസിന്, അധികാരത്തില്‍ വരണമെങ്കില്‍ ജാതി മത ശക്തികളുടെ പ്രീണനം മതി.
kaalidaasan said...
>>>>>പിന്നെ മാര്‍ക്സിസം എന്നൊരു കിത്താബ് ഉണ്ട്. അതിന് ദോഷം ഒന്നും ഇല്ല. പക്ഷെ ആരാണോ അതിന്റെ വക്താക്കള്‍ അവരൊക്കെ ക്രമേണ കണ്ണൂര്‍ ലോബിയോ ചെഷസ്കിയോ പോള്‍പോട്ടോ ആകും. അത്കൊണ്ട് കമ്മ്യൂണിസം എന്ന് കേട്ടാല്‍ എനിക്ക് അലര്‍ജിയാണ്. <<<<<

ആരെഴുതിയ കിതാബാണീ മാര്‍ക്സിസം കിത്താബ് ? താങ്കള്‍ക്കതെവിടെ നിന്നാണു കിട്ടിയത്?

മാര്‍ക്സിസത്തിന്റെ വക്താക്കളായി കേരളത്തിലെ ജനങ്ങളില്‍ 40% ഉണ്ട്. അതിനു കണ്ണൂര്‍ ലോബിയുമായി യാതൊരു ബന്ധവുമില്ല. കണ്ണൂര്‍ ലോബി ചെയ്തുകൂട്ടുന്ന ചെറ്റത്തരങ്ങള്‍ക്ക് ഇവരൊന്നും ഉത്തരവാദികളുമല്ല. ചന്ദ്രശേഖരനേപ്പോലുള്ള യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരെ താങ്കളും കാണുന്നുണ്ടല്ലോ. അവരും കണ്ണൂരിനു പരിസരത്താണു ജീവിക്കുന്നത്. താങ്കള്‍ക്കവരെ ഒന്നും കാണാനുള്ള കാഴ്ച്ചശേഷിയില്ല . എല്ലാം കാണുന്നത് കണ്ണൂര്‍ ലോബിയുടെ കണ്ണിലൂടെ മാത്രം. പരസഹായം കൂടാതെ കണ്ണു തുറന്നു നോക്കിയാല്‍ അനേകായിരം ചന്ദ്രശേഖരന്‍മാരെ കേരളത്തില്‍ കാണാം. പക്ഷെ കാണാനുള്ള കാഴ്ച്ച ശേഷിയും നോക്കാനുള്ള സന്മനസും കൂടി വേണം.
kaalidaasan said...
>>>>>കമ്മ്യൂണിസത്തെ മനുഷ്യത്വപരമായി നടപ്പാക്കിയ ഒരു നേതാവും ലോകത്തില്ല. എന്താ കമ്മ്യൂണിസ്റ്റുകാ‍രുടെ ഒരു നിഗൂഢത. ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരി മരിച്ചാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടാണ് സ്വന്തം പൌരന്മാരെ അറിയിക്കുക. ഇങ്ങനെയൊക്കെ കമ്മ്യൂണിസം നടപ്പാക്കിയിട്ട് ഇക്കണ്ട കാലം കൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ എന്താണ് നേടിയത് കാളിദാസാ? <<<<<

താങ്കളുടെ കണ്‍മുന്നില്‍ കമ്യൂണിസവും കമ്യൂണിസ്റ്റുകാരും ഉള്ളപ്പോള്‍ എന്തിനാണു ലോകത്തിന്റെ പല ഭഗത്തേക്കും പോകുന്നത് സുകുമാര? ഇവിടെ ഏത് കമ്യൂണിസ്റ്റു നേതവു മരിച്ചപ്പോളാണ്, നിഗൂഡമായി വച്ചിട്ടുള്ളത്?

സോവിയറ്റ് യൂണിയനില്‍ കമ്യൂണിസം മനുഷ്യത്വപരമാല്ല എന്നു പറഞ്ഞ് അധികാരത്തില്‍ വന്ന ക്യാപിറ്റലിസ്റ്റായ പുട്ടിന്റെ മനുഷ്യത്വം ലോകം മുഴുവന്‍ ഇപ്പോളറിയാം. അതൊന്നും പക്ഷെ താങ്കളുടെ കണ്ണില്‍ പെടില്ലല്ലോ. കമ്യൂണിസത്തെ നഖശിഖാന്തം എതിര്‍ത്ത ഹിറ്റ്ലര്‍ ലോകത്തിനു സമാനിച്ച ക്രൂരതകള്‍ താങ്കളെ ഞാന്‍ പറഞ്ഞ് മനസിലാക്കിക്കണോ?

താങ്കള്‍ സ്വപ്നത്തില്‍ കാണുന്ന തരത്തില്‍ ഒരു കമ്യൂണിസവും ഇന്‍ഡ്യയിലോ കേരളത്തിലോ നടപ്പക്കിയിട്ടില്ല്. കേരളത്തില്‍ കമ്യൂണിസ്റ്റുകര്‍ നടപ്പക്കിയ കാര്യങ്ങളൊക്കെ അറിയണമെങ്കില്‍ മഞ്ഞകണ്ണട എടുത്തു മാറ്റി നോക്കണം. ഒറ്റ ഉദാഹരണം നല്‍കാം. അഞ്ച് വര്‍ഷം കമ്യൂണിസ്റ്റുകാര്‍ ഭരിച്ചപ്പോളൊ അറ്റ ദിവസം പോലും പാവര്‍ കട്ട് ഉണ്ടായിരുനില്ല. കോണ്‍ഗ്രസ് ഭരിക്കാന്‍ തുടങ്ങിയ അന്നു മുതല്‍ പവര്‍ കട്ടാണ്. ഇതുപോലെ പലതുമാണ്, കമ്യൂണിസ്റ്റുകാര്‍ നേടിയത്. വേണമെങ്കില്‍ കൂടുതല്‍ പറയാം.
kaalidaasan said...
>>>>>സഖാവ് ടി.പി.യുടെ കൊലപാതകത്തില്‍ എനിക്കുണ്ടായ ആഘാതത്തില്‍ നിന്നും ഞാന്‍ ഇപ്പോഴും മുക്തനായിട്ടില്ല. ഞാന്‍ അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് വിരോധിയല്ല. ഒരുപാട് കമ്മ്യൂണിസ്റ്റ് കൃതികള്‍ ഞാന്‍ വായിക്കുകയും കമ്മ്യൂണിസത്തെ കുറിച്ച് സ്വപ്നങ്ങള്‍ കാണുകയും ചെയ്തിട്ടുണ്ട്. <<<<<


താങ്കളെന്തിനാണിതുപോലെ ഒരു മുഖം മൂടി ധരിക്കുന്നത്? ആരെ വിഡ്ഡിയാക്കാനാണ്?. താങ്കള്‍ അടിസ്ഥാനപരമായി കമ്യൂണിസ്റ്റുവിരോധിയാണ്. ഇപ്പോള്‍ ചന്ദ്രശേഖരന്‍ കൊലപ്പെട്ടപ്പോള്‍ മാത്രമാണു താങ്കള്‍ കമ്യൂണിസ്റ്റുകാരില്‍ നല്ലവരുണ്ടെന്ന് പറഞ്ഞതായി ഞാന്‍ വായിച്ചിട്ടുള്ളത്. നാലു വര്‍ഷങ്ങളായി എനിക്ക് താങ്കളെ അറിയാം. ലാവലിന്‍ കേസിനേപ്പറ്റി അങ്കിളിന്റെ ബ്ളോഗില്‍ ചര്‍ച്ച നടത്തിയ അന്നുമുതലേ അറിയാം.കമ്യൂണിസ്റ്റുവിരോധിയല്ല എന്ന് എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കണമെന്നില്ല.

സഖാവ് ടി.പി.യുടെ കൊലപാതകത്തില്‍ താങ്കള്‍ക്ക് ആഘാതമുണ്ടായെങ്കില്‍ അദ്ദേഹത്തിനു സ്മരണാഞ്ജലി ആണെഴുതേണ്ടത്. അതാണോ താങ്കളിവിടെ ചെയ്തത്? കമ്യൂണിസ്റ്റുകാരെയും യുക്തിവാദികളെയും ചീത്തപറയാനല്ലേ ഈ പോസ്റ്റ് പോലും ഉപയോഗിച്ചിരിക്കുന്നത്.

കമ്യൂണിസ്റ്റുവിരോധിയോ കമ്യൂണിസ്റ്റു സഹയാത്രികനോ ആകുന്നതൊക്കെ താങ്കളുടെ വ്യക്തിപരമായ ഇഷ്ടം. ഞാന്‍ ഒരു സോഷ്യലിസ്റ്റാണ്. കമ്യൂണിസ്റ്റനുഭാവിയും. ഇന്‍ഡ്യയില്‍ സോഷ്യലിസം നടപ്പാക്കുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ മുന്‍പന്തിയില്‍ ഉള്ളതുകോണ്ട് ഞാന്‍ അവരെ പിന്തുണക്കുന്നു. പക്ഷെ പിണറായി വിജയന്റെ കാര്‍മ്മികത്വത്തില്‍ നടപ്പിലാക്കപ്പെടുന്ന പലതിനോടും എനിക്ക് യോജിപില്ല. അതു ഞാന്‍ പരസ്യമായി തന്നെ പറയുന്നുമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അടിസ്ഥാന നയം സോഷ്യലിസമാണ്. കോണ്‍ഗ്രസായാലും കമ്യൂണിസ്റ്റായാലും  കേരളത്തിന്റെ പൊതു മനസ്, ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ പ്രസക്തിയേപ്പറ്റി താങ്കള്‍ അടുത്ത കാലത്തെഴുതിയതൊക്കെ ഓര്‍മ്മയുള്ളവര്‍ താങ്കളുടെ ഈ കപട നാട്യം തിരിച്ചറിയുന്നുണ്ട് എന്നെങ്കിലും മനസിലാക്കുക. കേരളത്തിന്റെ പൊതു മനസ്, ഇടതുപക്ഷമായതുകൊണ്ടാണ്, കമ്യൂണിസ്റ്റുകാര്‍ നടപിലാക്കിയ ഇടതുപക്ഷ നയങ്ങള്‍ അവര്‍ തിരുത്താന്‍ ശ്രമിക്കാതിരിക്കുന്നതും.

സഖാവ് ടി.പി.യുടെ കൊലപാതകത്തില്‍ ഉണ്ടായ ആഘാതത്തില്‍ നിന്നും താങ്കള്‍ മാത്രമല്ല മുക്തനാകാത്തത്. പിണാറിയിയേപ്പോലുള്ള കണ്ണൂരുള്ള കുറച്ച് നരാധമന്‍മാരൊഴികെ കേരളത്തിലെ 99% ആളുകളും മോചിതരായിട്ടില്ല. എന്നുകരുതി താങ്കള്‍ പ്രചരിപ്പിക്കുന്ന അര്‍ത്ഥ സത്യങ്ങളെയും അസത്യങ്ങളെയും കണ്ടില്ല എന്ന് എനിക്ക് നടിക്കാനാകുന്നില്ല. അതുകൊണ്ട് പ്രതികരിച്ചു.
kaalidaasan said...
>>>>>പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യകേന്ദ്രീകരണം എന്ന സംഘടന തത്വം ഫാസിസ്റ്റുകളെ മാത്രമേ ഉല്പാദിപ്പിക്കൂ എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് വിരോധിയല്ല. ഒരുപാട് കമ്മ്യൂണിസ്റ്റ് കൃതികള്‍ ഞാന്‍ വായിക്കുകയും കമ്മ്യൂണിസത്തെ കുറിച്ച് സ്വപ്നങ്ങള്‍ കാണുകയും ചെയ്തിട്ടുണ്ട്. <<<<<


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യകേന്ദ്രീകരണം എന്ന സംഘടന തത്വം പാര്‍ട്ടിക്കുള്ളിലെ വിഷയമാണ്. പാര്‍ട്ടി ഭരിക്കുന്നതിലേ അതു വരുന്നുള്ളൂ. അത് രാജ്യഭരണപരമായ വിഷയമല്ല. ഇന്‍ഡ്യയിലെ പാര്‍ട്ടി ഇന്‍ഡ്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലേ രാജ്യം ഭരിക്കൂ.പാര്‍ട്ടിയുടെ ഒരു മുഖ്യമന്ത്രിക്കും സ്വന്തം ഇഷ്ടപ്രകാരം ഒരു കാര്യവും നടപ്പാക്കാനാകില്ല. പാര്‍ട്ടി സെക്രട്ടറി പറഞ്ഞാലും പറ്റില്ല. അത് പാര്‍ട്ടിയുടെ വേദികളില്‍ ചര്‍ച്ച ചെയ്ത് കൂട്ടായ തീരുമാനമാണെങ്കിലേ നടപ്പാക്കാന്‍ ആകൂ. എല്ലാ കമ്യൂണിസ്റ്റ് കൃതികളിലും  ഇതേ ഉണ്ടാകൂ. താങ്കള്‍ വായിച്ചിട്ടുളത് കമ്യൂണിസ്റ്റ് കൃതികളല്ല. കമ്യൂണിസ്റ്റുവിമര്‍ശന കൃതികളായിരിക്കും.

ചന്ദ്രശേഖരന്‍ കുലം കുത്തി ആണെന്ന് പിണറായി പറഞ്ഞത്, പാര്‍ട്ടിയുടെ നിലപാടല്ല. പാര്‍ട്ടിയുടെ ഒരു വേദികളിലും എടുത്ത തീരുമാനവും അല്ല. പാര്‍ട്ടി വിട്ടുപോയവരെ തിരികെ കൊണ്ടു വരണം എന്നതാണു പാര്‍ട്ടി നിലപാട്. അതുകൊണ്ടാണ്, പിണറായിയുടെ നിലപാടിനെ പരസ്യമായി തന്നെ വി എസ് വിമര്‍ശിച്ചത്. വി എസിനെ എതിര്‍ക്കാന്‍ പിണറായിയുടെ അറിയപ്പെടുന്ന രണ്ട് ചാവേറുകളല്ലാതെ മറ്റാരും വരാത്തതും അതുകൊണ്ടാണ്. ചന്ദ്രശേഖരനും പാര്‍ട്ടി വിട്ടുപോയവരും കുലം കുത്തികളാണന്ന പിണറായി വിജയന്റെ വ്യക്തിപരമായ അഭിപ്രയം ഒരിക്കലും പാര്‍ട്ടി നിലപാടല്ല.

കേന്ദ്രീകൃതജനാധിപത്യം താങ്കള്‍ മനസിലാക്കിയത് തെറ്റായിട്ടാണ്. കോണ്‍ഗ്രസില്‍ സോണിയ ഗാന്ധിയുടെ തീരുമാനത്തിനു വിട്ടു, ലീഗില്‍ പാണക്കാട്ട് തങ്ങളുടെ തീരുമാനത്തിനു വിട്ടു എന്നൊക്കെ പറയുമ്പോലെ കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ സെക്രട്ടറിയുടെ തീരുമാനത്തിനു പ്രസക്തിയില്ല. ഭൂരിപക്ഷ അഭിപ്രായത്തിനാണവിടെ പ്രസക്തി. വളരെ ചുരുക്കം ചില അവസരങ്ങളിലേ സെക്രട്ടറിയുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കപ്പെടാറുള്ളു. അതും പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്ത ശേഷവും. സൊണിയ ഗാന്ധിയുടെ വാക്ക് അവസാനവാക്കാകുന്ന കോണ്‍ഗ്രസിലേയും തങ്ങളുടെ വാക്ക് അവസാന വാക്കാകുന്ന ലീഗിലുമുള്ളതിനേക്കാള്‍, ജനാധിപത്യം കമ്യൂണിസ്റ്റുപാര്‍ട്ടികളിലുണ്ട്. അതു കാണണമെങ്കില്‍ അന്ധമായ വിരോധം അഴിച്ചു വച്ചിട്ട് നോക്കണം.
kaalidaasan said...
>>>>>എന്നാല്‍ കാളിദാസന്റെ കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിട്ട്, എങ്ങനെയാണ് ഇത് വെച്ച് പ്രവര്‍ത്തിക്കേണ്ടത് എന്ന് മനസ്സിലാക്കാന്‍ സ്റ്റാലിന്റെ അടുത്തേക്കാണ് പ്രതിനിധി സംഘമായി പോയത്. <<<<<

ഇന്‍ഡ്യന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായ നെഹ്രുവും, ഇന്ദിരയും, രാജീവുമൊക്കെ പലതും മനസിലാക്കാനും സഹായം  മേടിക്കാനുമൊക്കെയായി എല്ലാ സോവിയറ്റ് കമ്യൂണിസ്റ്റുകളുടെയും തിണ്ണനിരങ്ങിയിട്ടുണ്ട്. അതില്‍ നാണക്കേട് തോന്നുന്നില്ലെങ്കില്‍, പിന്നെ ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകര്‍ പലതും പഠിക്കാന്‍ പോയതിലും നാണക്കേട് തോന്നേണ്ടതില്ല.

താങ്കള്‍ പല ഇടങ്ങളിലും സ്റ്റാലിന്‍ കൊന്നവരുടെയും, നാടു കടത്തിയവരുടെയും കണക്കുകള്‍ എഴുതാറുണ്ടല്ലോ. ഇ എം എസ് കേരളത്തിലതുപോലെ കൊന്നവരുടെയും നാടുകടത്തിയവരുടെയും കണക്ക് കൂടി പറയൂ സുകുമാരാ. എങ്കിലല്ലേ അദ്ദേഹമൊക്കെ എന്തെങ്കിലും സ്റ്റാലിനില്‍ നിനും  പഠിച്ചു എന്നു കരുതാന്‍ ആകൂ
kaalidaasan said...
>>>>>ഇ എം എസും, നായനാരും, വി എസും ഒക്കെ ഈ കിളുന്ത് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടാണ് ഭരിച്ചത്. അവരുടെ മേലെ ഇന്ത്യന്‍ പട്ടാളം എന്നൊരു സംഗതിയുണ്ടായിരുന്നു. <<<<<

കിളുന്ത് കേരളത്തില്‍ മാത്രമല്ല. ഇമ്മിണി ബലിയ ബംഗാളിലും തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടു തന്നെയാണു ഭരിച്ചത്. നീണ്ട 30 വര്‍ഷം തുടര്‍ച്ചയായി അവരെ അവിടത്ത ജനങ്ങള്‍ തെരഞ്ഞെടുത്തു. ഇന്‍ഡ്യ മുഴുവന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാലും ഇതുപോലെയേ ഭരിക്കൂ. എന്തൊക്കെ ആയാലും താങ്കളുടെ നേതാവ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരിച്ചതുപോലെ ക്രൂരമായി ഒന്നും ഭരിക്കില്ല. മോദിയേപ്പൊലെ മുസ്ലിം ഹത്യ നടത്തിയും ഭരിക്കില്ല.

അപ്പോള്‍ ഇന്‍ഡ്യന്‍ പട്ടാളത്തിന്റെ പണി സംസ്ഥാനം ​ഭരിക്കുന്നവരെ നിലക്ക് നിറുത്തലാണോ. ഞാനിപ്പോഴാണിത് അറിയുന്നത്. ഞാനൊക്കെ കരുതിയിരിക്കുന്നത് അവര്‍ക്ക് മറ്റ് ചില ജോലികളാണുള്ളതെന്നായിരുന്നു. എന്റെ അറിവില്ലായ്മ തിരുത്തിയതിനു നന്ദി. അടുത്തകാലത്ത് വിരമിച്ച ഒരു പട്ടാള ജെനെറല്‍ പറഞ്ഞത്, അരുണാചല്‍ പ്രദേശില്‍ ഇന്‍ഡ്യ ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യണമെന്നാണ്.
kaalidaasan said...
>>>>കുലീനരായ ആളുകള്‍ പൊതുവെ സ്ഥാനമാനങ്ങള്‍ക്ക് പിറകെ പോകില്ല. എന്നാല്‍ സ്ഥാനമോഹികള്‍ എപ്പോഴും സ്ഥാനലബ്ധിക്കായി തന്ത്രങ്ങള്‍ പയറ്റും. സ്റ്റാലിന്‍ മുതല്‍ പിണറായി വരെ അങ്ങ്നെ എത്തിപ്പെട്ടവരാണ്. അവരൊക്കെ ഫാസിസ്റ്റുകള്‍ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. <<<<

സ്വതന്ത്ര ഇന്‍ഡ്യയില്‍ സ്ഥാനമാനങ്ങളുടെ പിറകെ പോകാത്ത ഏക വ്യക്തി മഹാത്മ ഗന്ധി ആയിരുന്നു. അദ്ദേഹത്തെ വധിച്ചത് കമ്യൂണിസ്റ്റുകാരല്ല. തീവ്ര ഹിന്ദുക്കളായിരുന്നു.

സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏക ഫാസിസ്റ്റ് ഇന്ദിരാ ഗാന്ധി ആയിരുന്നു. പല കുതന്ത്രങ്ങളും പയറ്റിയാണവര്‍ പ്രധാന മത്രി ആയതും. പ്രധനമന്ത്രി ആകേണ്ടിയിരുന്ന മൊറാര്‍ജി ദേശായിയെ പിന്നില്‍ നിന്നും കുത്തി മലര്‍ത്തി അവര്‍ പ്രധാനമന്ത്രിയായി. ഇന്ദിര ഫാസിസ്റ്റ് ആയത് എന്തുകൊണ്ടാണെന്ന് തങ്കളുടെ അപാരജ്ഞനം ​ഉപയോഗിച്ചൊന്നു വിശദീകരിക്കാമോ?

കേരളത്തില്‍ കരുണാകരനും മുരളിയും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നടത്തിയ നാറിയ കളികളൊക്കെ ഓര്‍മ്മ നശിക്കാത്ത മലയാളികള്‍ക്കറിയാം. ഇപ്പോള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കടിപിടികൂടുന്ന പിള്ളയും മകനും ഏറ്റവും പുതിയ ഉദാഹരണമാണ്. അഞ്ചാമത്തെ മന്ത്രി സ്ഥാനത്തിനു വേണ്ടി ഉണ്ടാക്കിയ പുകിലുകളൊക്കെ മറക്കാന്‍ സമയമായിട്ടില്ല. ഇവരൊക്കെ ഫാസിറ്റുകളായതുകൊണ്ടാണോ സുകുമരാ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പട വെട്ടിയത്?
kaalidaasan said...
>>>>>കാളിദാസന്‍ ആളെ പറ്റിക്കാന്‍ നോക്കുകയാണ്. നടക്കൂല്ല കാളിദാസാ, ജീവനില്‍ ഭയമുള്ള ഒരു ജനതയെയും കമ്മ്യൂണിസ്റ്റ് മാരീചക്കോലങ്ങള്‍ക്ക് ഇനി പറ്റിക്കാന്‍ കഴിയില്ല.<<<<<<

ആളെ പറ്റിക്കാന്‍ നോക്കുന്നത് താങ്കളല്ലേ സുകുമാര. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍  ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേരളത്തിനനുകൂലമാകും എന്നു പറഞ്ഞ് താങ്കളുടെ വായനക്കാരെ പറ്റിച്ചത് താങ്കളല്ലായിരുന്നോ? ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നു കഴിഞ്ഞു. അത് കേരളത്തിനനുകൂലമാണെന്നും പറഞ്ഞ് ഉമ്മന്‍ ചാണ്ടി മലയാളികളെ മുഴുവന്‍ പറ്റിച്ചു. എങ്ങനെ ആണത് കേരളത്തിനനുകൂലമാണെന്ന് താങ്കളൊന്ന് വിശദീകരിക്കാമോ?
kaalidaasan said...
>>>>>നിരപരാധിയായ ഒരു മനുഷ്യന്‍ പക കൊണ്ടു അന്ധമായ ചില അസുരജന്മങ്ങള്‍ അഴിച്ചു വിട്ട ദുര്‍ഭൂതങ്ങളാല്‍ ഏറ്റവം ഹീനമായ രീതിയില്‍ കൊലചെയ്യപ്പെട്ട അവസരം കേരളത്തിലെ സമൂഹത്തിനു ഒരു ആത്മപരിശോധന നടത്തുവാനും ഇത്തരം കൊലപാതകങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്താനുമുള്ള ഒരു നിമിത്തമായി മാറിയെങ്കില്‍ ആ മനുഷ്യന്റെ ആത്മാര്‍പ്പണം കേവലം താല്‍കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുവാനുള്ള ചില ആളുകളുടെ ആഘോഷം എന്നതിലുപരി കേരള രാഷ്ട്രീയ ത്തിലെ ഒരു വഴിത്തിരിവ് എന്ന രീതിയില്‍ അര്‍ത്ഥപൂര്‍ണമാകുമായിരുന്നു.......അതിനു തക്ക ആര്‍ജ്ജവം ഇപ്പോള്‍ ഭരിക്കുന്ന ആളുകള്‍ക്ക് ഉണ്ടോ എന്നത് കാത്തിരുന്നു കാണാം<<<<<<

അനന്ത്,

താങ്കളീ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. യു ഡി എഫിനിത് സി പി എമ്മിനെ അടിക്കാന്‍ കിട്ടിയ ഒരു വടി മാത്രം. അതിലപ്പുറം അത്മാര്‍ത്ഥത അവര്‍ക്കില്ല. മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ട് കേരളത്തിനനുകൂലമാകും എന്നു പറഞ്ഞാണ്, സമരം ഉമ്മന്‍ ചാണ്ടി നിറുത്തിച്ചത്. കേരളത്തിന്റെ ആശങ്കകളൊന്നും കണക്കിലെടുക്കാതെ ആണിപ്പോള്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ആ റിപ്പോര്‍ട്ട് കേരളത്തിനെതിരാണെന്ന് ഏത് കണ്ണുപൊട്ടനും മനസിലാക്കാന്‍ ആകും. എന്നിട്ടും ഉമ്മ്മന്‍ ചണ്ടി പറയുന്നത് അത് കേരളത്തിനനുകൂലമാണെന്നാണ്. ഈ കൊലപാതകവുമിതുപോലെ ആകും. യഥര്‍ത്ഥ പ്രതികളെ അറസ്സ്റ്റ് ചെയ്യാനോ ശിക്ഷിക്കാനോ ഇവര്‍ ശ്രമിക്കില്ല.താല്‍കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുവാനുള്ള ആഘോഷം എന്നതിലപ്പുറം യു ഡി എഫിനിതില്‍ യാതൊരു ആത്മര്‍ത്ഥതയും ഇല്ല. അത് വരും ദിവസങ്ങളില്‍ കാണാം. സി പിഎമ്മിനിതില്‍ കയ്യുണ്ടെങ്കില്‍ അത് സി പി എമ്മില്‍ ചില ഉരുള്‍പൊട്ടലുകളൊക്കെ ഉണ്ടാക്കും. സി പി എം രാഷ്ട്രീയം  കലങ്ങിത്തെളിയാന്‍ അതാവശ്യമാണ്.

ഉണരേണ്ടത് ജനങ്ങളാണ്. കേരളത്തിലെ ജനസമൂഹം  ആത്മപരിശോധന നടത്തണം. ഇത്തരം കൊലപാതകങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തണം. ജനങ്ങള്‍ അഞ്ചാം കിട ആകുമ്പോള്‍ നേതൃത്വം എട്ടാം കിടയോ പത്താം കിടയോ ആകും.ജനങ്ങള്‍ ഒന്നാം കിട ആയാല്‍ കുറഞ്ഞ പക്ഷം രണ്ടാം കിട നേതാക്കളെ എങ്കിലും കിട്ടും.
kaalidaasan said...
>>>>>കോളിളക്കം സൃഷ്ടിച്ച മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിന്റെ കഥ ഓര്‍ത്തുപോവുകയാണ്‌......അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ട അവസരം കരുണാകരനുമായി ഒത്തുകളിച്ച് പാര്‍ട്ടിയിലെ എതിര്‍ ചേരി ക്കാരനായിരുന്ന ആര്യനെ ഒതുക്കുവാനായി ഉപയോഗിച്ചത് ഒരു മാന്യ ദേഹം തന്നെ ആയിരുന്നു ( പാര്‍ട്ടിയുടെ നയപരിപാടികള്‍ യോഗക്ഷേമസഭയില്‍ നമ്പൂതിരിപ്പാട്‌ മുന്‍‌കൂര്‍ അറിയിക്കുന്നു എന്ന് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട്‌ ചെയ്തത് ആര്യനായിരുന്നുവല്ലോ )...<<<<<<

അനന്ത്,

ഇതുപോലെ പലതും നമുക്ക് ദുര്‍വ്യാഖ്യാനിക്കകയോ വളച്ചൊടിക്കുകയോ ഒക്കെ ആകാം. ഇതുതന്നെയാണിപ്പോള്‍ വി എസിന്റെ നേരെ ഉയരുന ആരോപണവും. കണ്ണൂര്‍ ലോബിയെ ഒതുക്കാന്‍ വി എസ് ഉമ്മനും  തിരുവഞ്ചൂരുമായി ഒത്തു കളിക്കുന്നു എന്ന്. കേരള കൌമൂദിയില്‍ ഇതേപ്പറ്റി ഒരു കാര്‍ട്ടൂണും വന്നിരുന്നു. കഥകള്‍ പറയാനും പടാനും പാണന്‍മാര്‍ എന്നുമുണ്ട്. ഇപ്പോഴും അതിനപവദമില്ല.

ഇതേ ദുര്‍വ്യാഖ്യാനം വേണമെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യത്തിലും പറയാം. നെഹ്രു ഗാന്ധി കുടുംബത്തിനു പുറത്തുള്ള കഴിവുള്ള ആരെങ്കിലും ഉയര്‍ന്നു വരുമ്പോള്‍, എന്തു കൊണ്ട് അവരൊക്കെ ചില അപകടങ്ങളില്‍ കൊല്ലപ്പെടുന്നു. രാജേഷ് പൈലറ്റ്, മാധവ റാവു സിന്ധ്യ, രാജശെഖര്‍ റെഡ്ഡി തുടങ്ങിയവരൊക്കെ അപകടങ്ങളില്‍ മരിക്കുകയാണുണ്ടായത്. അതും പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോളും. ഇവരൊക്കെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആകാന്‍ മന്‍ മോഹന്‍ സിംഗിനേക്കാളും  യോഗ്യതയുള്ളവരുമായിരുന്നു. പക്ഷെ ഇതൊന്നും ഒരിക്കലും പൊതു രംഗങ്ങളില്‍ ചര്‍ച്ച ആവാറില്ല.
kaalidaasan said...
>>>>>ഇപ്പോള്‍ പ്രധിഷേധതിന്റെ സ്വരം ഉയര്‍ത്തുന്ന പല പാര്‍ട്ടി വിശ്വാസികള്‍ക്കും ചന്ദ്രശേഖരനെ കൊന്നതിലാണ് അമര്‍ഷം ( അതായത് മറ്റു പലരെയും കൊന്നതും കൊല്ലിച്ചതുമൊക്കെ ന്യായം ! )ചാണക്യ തന്ത്രങ്ങളില്‍ കൂടെ എം വീ രാഘവനെ പുകച്ചു പുറത്തു ചാടിച്ച്ചതിനു ശേഷം അദ്ദേഹത്തിനെതിരെ നടത്തിയ വധ ശ്രമങ്ങള്‍ ഒന്നും പാര്‍ട്ടിയോ നേതൃത്വമോ അറിഞ്ഞു നടത്തിയതല്ല<<<<<<

അനന്ത്,

അനന്ത്,

ഈ അടുത്തകാലത്തായിരുന്നു ഷുക്കൂര്‍ വധം ഉണ്ടായത്. അതിനു മുന്നെ അഞ്ച് യൂത്ത് ലീഗുകാര്‍ ബോംബുണ്ടാക്കുമ്പോള്‍ പൊട്ടി മരിച്ചിരുന്നു. അന്നൊന്നും താങ്കളുടെ അമര്‍ഷം ബ്ളോഗുകളിലൊന്നും കണ്ടിരുന്നില്ലല്ലോ. സുകുമാരന്റെ അമര്‍ഷവും കണ്ടില്ല. സി പി എം കാര്‍ പ്രതിസ്ഥാനത്ത് എന്ന് ആരോപണം ഉണ്ടാകുമ്പോള്‍ സുകുമാരനു വര്‍ദ്ധിത വീര്യമാണ്. അത് പക്ഷെ കമ്യൂണിസ്റ്റുകാരോടുള്ള വെറുപ്പൊന്നും കൊണ്ടല്ല. അത് അദ്ദേഹത്തിന്റെ ജന്മ വാസന ആയതുകൊണ്ടാണ്.

ആരെ കൊല്ലുന്നതിലും കൊല്ലിക്കുന്നതിലും ഒരു ന്യായവുമില്ല. കണ്ണൂരു ഭാഗത്ത് കുടിപ്പകയുടെ പേരില്‍ കൊല്ലുന്നതുപോലും രാഷ്ട്രീയത്തില്‍ വരവു വയ്ക്കുന്നു. അതാണവിടത്തെ ശൈലി. അവിടെ ഏറ്റവും കൂടുതല്‍ കൊലചെയ്യപ്പെട്ടിട്ടുള്ളത് പാര്‍ട്ടി വിശ്വസികള്‍ തന്നെയാണ്. കമ്യൂണിസ്റ്റയതുകൊണ്ടുതന്നെയാണിപ്പോള്‍ ചന്ദ്രശേഖരനും കൊല ചെയ്യപ്പെട്ടത്. അദ്ദേഹം കോണ്‍ഗ്രസില്‍ പോയിരുന്നെങ്കില്‍ ഒരു പക്ഷെ കൊല ചെയ്യപ്പെടില്ലായിരുന്നു. എം വി രാഘവനു നേരെയും ആക്രമണമുണ്ടായി. അതിന്റെ കാരണവും അദ്ദേഹവും കമ്യൂണിസ്റ്റായി നിലനില്‍ക്കുന്നു എന്നതാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ പോയിരുന്നെങ്കില്‍ ആരും അക്രമിക്കില്ലായിരുന്നു. അബ്ദുള്ളക്കുട്ടിയെ ആരും ഇതു വരെ ആക്രമിച്ചില്ല ആക്രമിക്കുന്നെങ്കില്‍ അത് കോണ്‍ഗ്രസുകാരായിരിക്കും. സുധാകരന്റെ ക്വട്ടേഷന്‍ സംഘം അബ്ദുള്ളക്കുട്ടിയെ ലക്ഷ്യമിട്ടായിരുന്നു പണ്ട് വന്നതെന്നത് പിന്നാമ്പുറ രഹസ്യം. അന്ന് ഗുണ്ടകള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സുധാകരന്‍ പോലീസ് സ്റ്റേഷനു മുന്നില്‍ സത്യഗ്രഹമിരുന്ന് അവരെ വിടുവിച്ചു. പക്ഷെ അതേക്കുറിച്ചൊന്നും സുകുമാരനോ താങ്കള്‍ക്കോ വേവലാതി ഇല്ല. കോടിയേരിയുടെ പോലീസ് ഗുണ്ടകളെ അന്ന് വിട്ടയച്ചു. അതുകൊണ്ട് എന്തിനായിരുന്നു ഗുണ്ടകള്‍ കാണ്ണൂരു വന്നതെന്നു പോലും ഇപ്പോഴും ആര്‍ക്കും അറിയില്ല. ഗുണ്ടകളാണെന്നു മാത്രം അറിയാം.സുധാകരനറിയാം. പക്ഷെ മറ്റുള്ളവര്‍ക്ക് അറിയില്ല. ഇ പി ജയരാജനെ സുധാകരന്റെ ഗുണ്ടകള്‍ ഹൈദ്രബാദില്‍ വരെ ചെന്നാക്രമിച്ചു. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടപ്പോള്‍ പലരും കണ്ണീരൊഴുക്കി. പക്ഷെ പി ജയരാജന്റെ കൈ വെട്ടിയപ്പോള്‍ ആരും കണ്ണീരൊഴുക്കിയില്ല. ഇതുപോലുള്ള ഇരട്ടത്താപ്പാണു മാറേണ്ടത്. കൊണ്ടും കൊടുത്തും പക വീട്ടിയും പക മനസിലൊളിപ്പിച്ചും ഒരു നാടിന്, അധികം മുന്നോട്ടു പോകാന്‍ ആവില്ല. സാധാരണ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇപ്പോള്‍ കൊലപാതകം പാര്‍ട്ടികളുടെ അണികള്‍ നേരിട്ടു നടത്താറില്ല എല്ലാം ഔട്ട് സോര്‍സ് ചെയ്യുന്നു. ഒരേ ഗുണ്ടകളെ എതിരാളികള്‍ പോലുമുപയോഗിക്കുന്നു. കണ്ണൂരിനും പരിസരത്തിനും കയ്യും കാലുമില്ലാത്തവരുടെയും, വിധകളുടെയും,അനാഥരുടെയും നാടാകണോ അതോ ഈ വക ആഭാസത്തരങ്ങളില്ലാത്ത കേരളത്തിലെ മറ്റ് നാടുകളേപ്പൊലുള്ള നാടാകണോ എന്നതൊക്കെ അവിടത്തെ നാട്ടുകാര്‍ തന്നെ ചിന്തിക്കണം.

എം വി രാഘവനെ ഏത് തന്ത്രത്തിലൂടെ പുറത്തു ചാടിച്ചു എന്നതിലും പ്രസക്തം, അദ്ദേഹം പുറത്തുപോയതിനു ശേഷം അദ്ദേഹത്തിന്റെ പിന്നാലെ പോയതാണ്. സി പി എമ്മില്‍ മാത്രമല്ല, മറ്റെല്ലാ പാര്‍ട്ടികളില്‍ നിന്നും ആളുകളെ പുറത്തു ചാടിക്കുന്നുണ്ട്. ആറു വര്‍ഷം പുറത്തുനിന്നിട്ടാണിപ്പോള്‍ മുരളീധരന്‍ അകത്തു വന്നത്. മുരളിയേപ്പറ്റി രാജ് മോഹന്‍ ഉണ്ണിത്താനൊക്കെ പറഞ്ഞതു കേട്ടാല്‍ ആര്‍ക്കും ഓക്കാനം വരും. ഒരു പക്ഷെ ഇപ്പോള്‍ വി എസിനെയും പാര്‍ട്ടി പുറത്താക്കിയേക്കും. പര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ ആരെയും പുറത്താക്കും. അതില്‍ വലിയ അത്ഭുതമൊന്നുമില്ല. ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണമെന്ന് ഇപ്പോള്‍ പിള്ള പറയുന്നതുമച്ചടക്കം ലമ്ഘിച്ചിട്ടാണ്. ഉമാ ഭരതിയെ ബി ജെ പി പുറത്തക്കിയതും അച്ചടക്കം ലംഘിച്ചിട്ടാണ്. ഇവയിലൊക്കെ തന്ത്രവും കുതന്ത്രവും ഒക്കെയുണ്ട്.
kaalidaasan said...
>>>>സമൂഹം എന്ത് ചെയ്യാനാണ് ......എനിക്കെന്തു ചെയ്യാന്‍ കഴിയും .<<<<<

അനന്ത്,

ഇവിടെ ഞാന്‍ സുല്ലിട്ടു.

ഇപ്പോള്‍ ചന്ദ്രശേഖരനെ സഖാവ് എന്നു വിളിച്ച് ആദരം വാരിക്കോരി ചൊരിയുന്ന ഈ സുകുമാരനൊക്കെ ചന്ദ്രശേഖരന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോളുമിവിടെ ജീവിച്ചിരുന്നു. അന്നും ഇദ്ദേഹം ബ്ളോഗെഴുതുന്നുണ്ടായിരുന്നു. ഈ മഹത്തായ വ്യക്തിയെ ജയിപ്പിക്കണമെന്നൊന്നും  ഇദ്ദേഹം എഴുതി കണ്ടിരുന്നില്ല. അന്ന് മുല്ലപ്പള്ളിയുള്‍പ്പടെയുള്ള കോണ്‍ഗ്രസിനു വോട്ടു ചെയ്യണം എന്നാണദ്ദേഹം ആവശ്യപ്പെട്ടതും. കണ്ണൂര്‍ എം പി സുധാകരന്‍ എന്ന ഗുണ്ടായും അതില്‍ ഉള്‍പ്പെടും. നെയ്യാറ്റിന്‍കരയില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കാലു മാറി വന്ന സെല്‍വരാജിനെ ജയിപ്പിക്കണമെന്നാണദ്ദേഹം ആവശ്യപ്പെട്ടത്. ഇപ്പോള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്.
kaalidaasan said...
>>>>ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാരാല്‍ വധിക്കപ്പെട്ട ചന്ദ്രശേഖരനും , വധിക്കപ്പെടാതെ ജീവനോടെ ഇരുന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ഇന്ത്യ മൊത്തം പടര്‍ന്നു പന്തലിച്ചിരുന്നുവെങ്കില്‍ അദ്ദേഹവും മറ്റൊരു സ്റ്റാലിന്‍ ആകുമായിരുന്നു കാളിദാസാ.<<<<<

ഇതാണു ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് സ്ഥലജല വിഭ്രാന്തിയാണെന്ന്.

ഇക്കാര്യം താങ്കള്‍ക്കുറപ്പുണ്ടെങ്കില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഒരു സ്റ്റാലിന്‍ മരിച്ചുപോയതില്‍ സന്തോഷിക്കയല്ലേ വേണ്ടത്? താങ്കളിവിടെ ഒഴുക്കിയത് മുതലക്കണ്ണീരാണെന്ന് ഈ പ്രസ്താവന അടിവരയിടുന്നു.
kaalidaasan said...
>>>>ഇനി ഇപ്പറയുന്ന കാളിദാസന്‍ തന്നെ വലിയൊരു കമ്മ്യൂണിസ്റ്റ് നേതാവായാല്‍ ആയിരം മടങ്ങ് സ്റ്റാലിനായിരിക്കും. കമ്മ്യൂണിസം നരഭോജികളെയാണ് ഉല്പാദിപ്പിക്കുക. അതില്‍ ഈ കാളിദാസനൊക്കെ വെറും ഉപകരണങ്ങള്‍. <<<<<


അതൊക്കെ താങ്കളുടെ തോന്നലുകളാണു സുകുമാരാ. ലോകത്ത് കമ്യൂണിസ്റ്റുകാര്‍ മാത്രമേ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളൂ എങ്കിലേ താങ്കളുടെ ഈ വികല ചിന്തക്ക് അടിസ്ഥാനമുള്ളു.

നരഭോജി എന്ന വാക്കിനു അര്‍ത്ഥമുണ്ടാക്കിയ ഏക വ്യക്തി ഇദി അമിന്‍ ആയിരുന്നു. തികഞ്ഞ മുസ്ലിം മതവിശ്വാസിയായിരുന്നു ഈ നരഭോജി. മനുഷ്യമാംസമാണ്, ഏറ്റവും രുചിയുള്ളതെന്നു പറഞ്ഞിട്ടുണ്ട് ഈ നരഭോജി.

ചരിത്രം വായിച്ചു പഠിച്ചാല്‍  സ്റ്റാലിനേക്കാള്‍ വലിയ കൊലപാതകികളെ താങ്കള്‍ക്ക് കണ്ടെത്താനാകും. ഹിറ്റ്ലര്, മുസോലിനി, സദ്ദാം ഹുസ്സൈന്, ഗദ്ദാഫി, സുകര്‍ണോ തുടങ്ങി അനേകമുണ്ടാകും ചരിത്രത്തില്‍.മാര്‍ക്സിസം എന്ന കിതാബില്‍ നിന്നും കമ്യൂണിസം പഠിച്ചതുപോലെ പഠിച്ചാല്‍ പോരാ.

ചന്ദ്രശേഖരന്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റാണെന്നും അദ്ദേഹത്തെ കൊന്നവര്‍ വ്യാജകമ്യൂണിസ്റ്റുകാരണെന്നും ഇവിടെ എഴുതിയത് താങ്കളാണ്. താങ്കള്‍ക്ക് ആണത്തമുണ്ടെങ്കില്‍ വ്യാജ കമ്യൂണിസ്റ്റുകാരെ വിമര്‍ശിക്കു സുകുമാര. ഒരു വക നപുംസകത്തേപ്പോലെ പുകഴ്ത്തിപാടിയ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകരെ വിമര്‍ശിക്കാതെ. താങ്കള്‍ക്ക് ആര്‍ജ്ജവമുണ്ടെങ്കില്‍ ആദ്യ പ്രസ്താവന പിന്‍വലിക്ക് സുകുമാരാ.

കണ്ണൂരുള്ള കുറച്ചു പേര്‍ ചെയ്യുന്ന കുറച്ച് അതിക്രമങ്ങളെ വച്ച് കേരളത്തിലെ എല്ലാ കമ്യൂണിസ്റ്റുകരെയും അളക്കുന്ന താങ്കളുടെ അജണ്ട കമ്യൂണിസ്റ്റുവിരോധം മാത്രമാണ്. കണ്ണൂരും പരിസരത്തും കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല കൊല്ലുന്നത്. കോണ്‍ഗ്രസുകാരുണ്ട്, ലീഗുകാരുണ്ട്, എന്‍ ഡി എഫ് ഉണ്ട്, ആര്‍ എസ് എസ് ഉണ്ട്. അതൊന്നും കാണാതെ കമ്യൂണിസ്റ്റുകാര്‍ മാത്രം കൊല്ലുന്നത് കാണുന്നത് കാഴ്ച്ചയുടെ കുഴപ്പമാണ്.

കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കേരളത്തില്‍ നടത്തിയ നയപരിപടികളുടെ അടിസ്ഥാനത്തില്‍ വിമര്‍ശനം നടത്തിയാല്‍ അതിനുണ്ട് ഒരന്തസ്. ഇത് ചന്ദ്രശേഖരന്‍ എന്ന യഥാര്‍ത്ഥ കമ്യൂണിസ്റ്റിനെ കൊന്ന ക്വട്ടേഷന്‍ സംഘത്തേപ്പോലെയാണു താങ്കളുടെ കമ്യൂണിസ്റ്റുകളോടുള്ള പക. അദ്ദേഹത്തെ കൊന്ന വ്യാജ കമ്യൂണിസ്റ്റുകളെയും താങ്കളെയും ഒരേ നുകത്തില്‍ കെട്ടാം.
kaalidaasan said...
>>>>ഈ സത്യം ലോകജനതയ്ക്ക് മനസ്സിലായി. മനസ്സിലാക്കാന്‍ ബാക്കിയുള്ള ഭൂമിമലയാളക്കാര്‍ക്ക് കെ.ടി.ജയകൃഷ്ണനോ ഷുക്കൂറോ അത്പോലെ അനേകം പേര്‍ പൈശാചികമായി കൊല്ലപ്പെട്ടപ്പോഴും മനസ്സിലായില്ല. ചന്ദ്രശേഖരന്റെ ആത്മാവ് (പ്രേതം എന്ന വാക്ക് ഉപയോഗിക്കുന്നതിലെ അനൌചിത്യം കൊണ്ടാണ് ആത്മാവ് എന്ന് പറയുന്നത്) തന്റെ പാര്‍ട്ടിയെയും കൊണ്ടേ പോകൂ കാളിദാസാ. എന്തിനും ഒരു നിമിത്തം വേണമല്ലൊ. <<<<<


പലരും പൈശചികമായി കൊല്ലപ്പെട്ടപ്പോഴൊന്നും വ്യാജ കമ്യൂണിസ്റ്റുകാരണത് ചെയ്തതെന്ന് ഭൂമി മലയളത്തിലെ ആര്‍ക്കും മനസിലായിരുന്നില്ല. ചന്ദ്രശേഖരന്റെ കൊലപാതകം വ്യാജ കമ്യൂണിസ്റ്റുകാരെ ഭൂമി മലയാളത്തിനു കാണിച്ചു കൊടുത്തു. ഭൂമി മലയാളം അത് മനസിലാക്കും.

ചന്ദ്രശേഖരന്റെ ആത്മാവ് ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനെയും എവിടേക്കും കൊണ്ടു പോകില്ല. വ്യാജ കമ്യൂണിസ്റ്റുകാരെ ഒരു പക്ഷെ കൊണ്ടു പോയെന്നിരിക്കും. ചന്ദ്രശേഖരനെ കൊന്ന വ്യാജ കമ്യൂണിസ്റ്റുകാരെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു വേണ്ട. ആരു കൊണ്ടു പോയാലും വിരോധമില്ല.
kaalidaasan said...
>>>>ബംഗാളില്‍ അത് നന്ദിഗ്രാം ആയിരുന്നെങ്കില്‍ കേരളത്തില്‍ ടി.പി.വധം ആണ്.<<<<<

താങ്കളൊരു വ്യാജ ക്യാപിറ്റലിസ്റ്റ് ആണല്ലോ സുകുമാരാ. നന്ദിഗ്രാമില്‍ ബഹുരാഷ്ട്രകുത്തകക്ക് വ്യവസായം സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുത്തുകൊടുത്തത്, ചന്ദ്രശേഖരനെ വധിച്ചതുപോലെ എതിര്‍ക്കേണ്ടതാണെന്ന താങ്കളുടെനിലപാട് സഹതാപമുണ്ടാക്കുന്നു.
kaalidaasan said...
>>>>ഇപ്പറയുന്ന കാളിദാസന്‍ തന്നെ വലിയൊരു കമ്മ്യൂണിസ്റ്റ് നേതാവായാല്‍ ആയിരം മടങ്ങ് സ്റ്റാലിനായിരിക്കും എന്നും ഞാന്‍ പറഞ്ഞിട്ടുണ്ട് കാളിദാസാ. അതിന്റെ അര്‍ത്ഥം കാളിദാസനും മരിച്ചുപോകണം എന്നോ അങ്ങനെ മരിച്ചാല്‍ ഞാന്‍ സന്തോഷിക്കും എന്നോ അല്ല. കമ്മ്യൂണിസം എന്ന നരഭോജികളെ നിര്‍മ്മിക്കുന്ന പ്രത്യയശാസ്ത്രം നിരാകരിക്കണം എന്നാണ് ഞാന്‍ പറയുന്നത് എന്ന് സ്ഥലജല വിഭ്രാന്തി മൂലം കാളിദാസന് മനസ്സിലാകുന്നില്ല. <<<<

താങ്കളാരാ ജ്യോത്സ്യനോ? ഞാന്‍ കമ്യൂണിസ്റ്റ് നേതാവായാല്‍ സ്റ്റാലിനാകുമെന്നൊക്കെ പറയണമെങ്കില്‍ ജ്യോതിഷത്തില്‍ പി എച് ഡി എടുത്തിട്ടുണ്ടാകണം.

ചന്ദ്രശേഖരന്‍ ഭാവിയില്‍ ഒരു സ്റ്റാലിനാകുമായിരുന്നു എന്നു താങ്കള്‍ക്കുറപ്പുണ്ടെങ്കില്‍, അദ്ദേഹം മരിച്ചു പോയതില്‍ സന്തോഷിക്കയല്ലേ വേണ്ടത്, എന്നാണു ഞാന്‍ ചോദിച്ചത്. ഇത് രണ്ടു മൂന്നാവര്‍ത്തി വായിക്കുക. അപ്പോള്‍ അര്‍ത്ഥം മനസിലാകും.


കമ്യൂണിസം മലയാളികള്‍ നിരകരിക്കണം എന്നു താങ്കള്‍ പറഞ്ഞതുകൊണ്ടായില്ലല്ലോ. ജനങ്ങള്‍ക്ക് കൂടി തോന്നണ്ടേ. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഇതു തന്നെയല്ലേ താങ്കള്‍ പറഞ്ഞു കൊണ്ടിരുന്നത്. എന്നിട്ടെന്തുണ്ടായി? താങ്കള്‍ വിടു പണി ചെയ്ത കോണ്‍ഗ്രസിന്, 38 സീറ്റു കൊടുത്ത മലയാളി, സി പി എമ്മിനു 45 സീറ്റും, സി പി ഐക്ക് 13 സീറ്റും കൊടുത്തു. ഇതില്‍ ഭൂരിഭാഗം സീറ്റുകളിലും  കോണ്‍ഗ്രസായിരുന്നു എതിരാളികള്‍. അതുകൊണ്ട് താങ്കളുടെ നിരാകരണമന്ത്രം  വോട്ടര്‍ മാര്‍ ചവറ്റുകുട്ടയില്‍  എറിഞ്ഞു എന്നെങ്കിലും മനസിലാക്കുക.
kaalidaasan said...
>>>>ശരിയായ രീതിയില്‍ അന്വേഷണവും കേസും നടത്തി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഉന്നത നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു ശിക്ഷ വാങ്ങിക്കൊടുക്കുവാനുള്ള ഇച്ഛാശക്തി ഭരണത്തില്‍ ഇരിക്കുന്നവര്‍ കാണിക്കുമോ..... പക്ഷെ അതൊരു വ്യാമോഹം മാത്രമാണെന്നും ഞാന്‍ തിരിച്ചറിയുന്നു <<<<

അനന്ത്,

ഉമ്മന്‍ ചാണ്ടിയില്‍ നിന്നും അത് പ്രതീക്ഷിക്കേണ്ട. ഈ കേസില്‍ സി പി എമ്മിലെ ഉന്നത നേതാക്കളെ പിടികൂടുമെന്ന് എനിക്ക് വിശ്വാസമില്ല. സി പി എം ആണു കൊല നടത്തിയതെന്ന് കയ്യടി കിട്ടാന്‍ വേണ്ടി വെറുതെ വിളിച്ചു കൂവുന്നതല്ലാതെ അത്ര വലിയ അത്മാര്‍ത്ഥതയൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. പോലീസിനെ അവരുടെ വഴിക്ക് വിട്ടാല്‍ പലതും നടക്കും.

ഡി ജി പി ഇതിനെ കൊലപാതകം എന്നു മാത്രം പറയുമ്പോള്‍ ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ കൊലപാതകം എന്നു ശഠിക്കുന്നു. അതിനു പിന്നില്‍ ഒരജണ്ടയുണ്ട്. സി പി എമ്മിനെ താറടിക്കുക എന്ന ഒറ്റ അജണ്ട. അവിടെ ഇതിന്റെ ആത്മാര്‍ത്ഥത തകര്‍നു വീഴുന്നു. ചെന്നിത്തല രാഷ്ട്രീയ കൊലപതകം എന്നു പറയുന്നത് മനസിലാക്കാം.പക്ഷെ മുഖ്യ മന്ത്രി രാഷ്ട്രീയ കൊലപാതകം എന്നു പറഞ്ഞ്, അത് പോലീസിനേക്കൊണ്ട് ഏറ്റു പറയിക്കാന്‍ ശ്രമിക്കുന്നത് ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. സി പി എം ആണു കൊലപാതകം നടത്തിയതെന്ന് സംസ്ഥാന മുഖ്യമന്ത്രി പാടി നടക്കുന്നതും ശരിയല്ല. രാഷ്ട്രീയ കൊലപാതകം ആയതുകൊണ്ട്, ഇടപെടുന്നു എന്നു പറയുന്നതും സഭ്യതയല്ല. അപ്പോള്‍ മറ്റ് കൊലപാതകങ്ങളെ പല തരത്തില്‍ തരം തിരിക്കേണ്ട ഗതികേട് വരും. ഒരു ഭരണാധികാരിയില്‍ നിന്നും ഇതല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. . മുഖ്യമന്ത്രി ഭരണാധികാരി എന്നതില്‍ നിന്നും വെറും തറ രാഷ്ട്രീയക്കാരനായി ഇവിടെ തരം താഴുന്നു. നെയ്യറ്റിന്‍കര ഉപതെരഞ്ഞെടുപ്പുള്ളതുകൊണ്ടു മാത്രമാണിതിനു ഇത്ര പ്രാധാന്യം അദ്ദേഹം കൊടുക്കുന്നതും. അല്ലെങ്കില്‍ സുകുമാരനേപ്പോലെ ഒരു കമ്യൂണിസ്റ്റ് മരിച്ചുപോയാല്‍ അത്രയും നല്ലത് ,എന്ന് മനസിലെങ്കിലും പറയും. രാഷ്ട്രീയമല്ലാത്ത കൊലപാതകങ്ങളെ ഇത്ര വീറോടും വാശിയോടും കൂടി അന്വേഷിക്കാന്‍ അദ്ദേഹം മെനക്കെടുന്നുമില്ല. ഉണ്ണിത്താന്‍ വധ ശ്രമകേസ് അദ്ദേഹത്തിന്റെ പോലീസാണ്, അട്ടിമറിച്ചതെന്നോര്‍ക്കുക.
kaalidaasan said...
>>>>എഴുത്തുകാരും സാംസ്കാരിക നായകന്മാരുമൊക്കെ ഒന്നുകില്‍ ഈ മാഫിയാ സംഘത്തിന്റെ ഔദാര്യം കൊണ്ടു കിട്ടുന്ന അപ്പക്കഷണങ്ങള്‍ വാങ്ങിയിട്ട് അവരുടെ സ്തുതി പാടുന്നു അല്ലെങ്കില്‍ അവരെ ഭയന്ന് മൌനത്തിന്റെ വാല്മീകത്തില്‍ ഒളിക്കുന്നു ....സീ ആര്‍ നീലകന്ടനും സഖറിയാക്കും ഒക്കെ ഉണ്ടായ അനുഭവങ്ങള്‍ ഓര്‍മ്മയുണ്ടല്ലോ ...<<<<

അനന്ത്,

ഒരു സുകുമാര്‍ അഴീക്കോട് എന്തിനും പ്രതികരിച്ചിരുന്നതല്ലാതെ, മറ്റ് എഴുത്തുകരൊന്നും സാധരണ ഇതുപോലുള്ള വിഷയങ്ങളില്‍ പ്രതികാരിക്കാറില്ല. അത് മലയാളം എഴുത്തുകാരുടെ പൊതു സ്വഭാവമാണ്. സമൂഹം എന്ത് ചെയ്യാനാണ് ......എനിക്കെന്തു ചെയ്യാന്‍ കഴിയും ,എന്ന് താങ്കള്‍ വിലപിച്ചില്ലേ. എഴുത്തുകാരും സമൂഹത്തിന്റെ ഭാഗമാണ്. താങ്കള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ എഴുത്തുകാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. അത് ഇന്നലെ സുഗതകുമാരി പറയുകയും ചെയ്തു.

സഖറിയക്കൊക്കെ കണ്ണൂരു മാത്രമേ ഇതുപോലെ അക്രമത്തെ നേരിടേണ്ടി വന്നിട്ടുള്ളു. എന്നു കൂടി ഓര്‍ക്കുക.
kaalidaasan said...
>>>>അതുകൊണ്ടൊക്കെ തന്നെയാണ് അച്ചുതാനന്ദന്‍ ഇത്രയും കാലം തനിക്കു വേണ്ടി പാര്‍ട്ടിക്കുള്ളില്‍ നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ പുറത്തു പോവുകയോ ഒതുക്കപ്പെടുകയോ ചെയ്തവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടു ഇന്നിപ്പോള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു പരസ്യ പ്രസ്താവന നടത്തുന്നത് എത്രത്തോളം ആത്മാര്‍ത്ഥ മായിട്ടാണ് എന്ന് സംശയം തോന്നുന്നത് .....അദ്ദേഹത്തിനെതിരെ എടുത്തിരുന്ന സ്വജനപക്ഷപാത കേസുകള്‍ ഇനി മരവിപ്പിച്ചു നിറുത്തുമോ ആവോ !.<<<<

അനന്ത്,

അച്ചുതാനന്ദന്‍ എന്തു ചെയ്യണമായിരുന്നു എന്നാണു താങ്കള്‍ പറയുന്നത്? പാര്‍ട്ടിയില്‍ നിന്നും പുറത്തു വന്ന് പുതിയ പാര്‍ട്ടി ഉണ്ടാക്കണമെന്നോ? എങ്കില്‍ സുകുമാരനേപ്പോലുള്ളവരുടെ മനോഭാവം മാറുമോ?

അദ്ദേഹം അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായതുകൊണ്ട് ഇത്രനാളും എല്ലാം സഹിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു. പക്ഷെ ഇത് സഹിക്കാവുന്നതിലും അപ്പുറമായതുകൊണ്ട്, പരസ്യമായി പ്രതികരിച്ചു. ഇത്രയും കാലം പാര്‍ട്ടിക്കുള്ളിലേ പ്രതികരിച്ചിരുന്നുള്ളു. പക്ഷെ ആ പ്രതിഷേധം ഭൂരിപക്ഷ പിന്തുണകൊണ്ട്, നിശബ്ദമാക്കപ്പെടുകയാണുണ്ടായത്.

ഇപ്പോഴത്തെ നില അനുസരിച്ച് ഒന്നുകില്‍ വി എസിന്റെ നിലപാടിനു പാര്‍ട്ടിയില്‍ മേല്‍ക്കൈ ഉണ്ടാകും. അല്ലെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കും. രണ്ടായാലും അദ്ദേഹത്തിനെതിരെ എടുത്തിരിക്കുന്ന "സ്വജനപക്ഷപാത" കേസുകള്‍ പൂര്‍വാധികം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. യു ഡി എഫിനും ഉമ്മനും, സി പി എമ്മിലെ കണ്ണൂര്‍ ലോബിയെ അല്ല പേടി. വി എസിനെയാണ്. അത് വരും നാളുകളില്‍ കാണാം.

പണ്ട് കരുണാകരന്‍ ഒരു വിമുക്തഭടനു സര്‍ക്കാര്‍ ഭൂമി അനുവദിച്ചു. അത് ലഭിക്കാത്തതുകൊണ്ട്, വീണ്ടും അനുവദിക്കാന്‍ അദ്ദേഹം അപേക്ഷിച്ചു. സര്‍ക്കാര്‍ അത് അതനുവദിക്കുകയും ചെയ്തു. അതില്‍ എന്തു സ്വജനപക്ഷപാതമാണുണ്ടായതെന്നു താങ്കളൊന്നു വിശദീകരിക്കാമോ? അര്‍ഹതപ്പെട്ട ഒരു വ്യക്തിക്ക് ആര്‍ഹതപ്പെട്ട ആനുകൂല്യം നല്‍കുന്നതിനെ എങ്ങനെയാണു താങ്കള്‍ സ്വജനപക്ഷപാതം എന്നു വിളിക്കുന്നത്? അച്യുതാനന്ദന്റെ ബന്ധുക്കള്‍ക്കൊന്നും അര്‍ഹതപ്പെട്ട ഒന്നും  നേടിയെടുക്കാന്‍ ആകില്ല എന്നാണോ താങ്കളുടെയും നിലപാട്?
kaalidaasan said...
>>>>>.64 ഇല്‍ നേതൃത്വത്തിന്റെ വലതു പക്ഷ വ്യതിയാനങ്ങളോടു എതിര്‍പ്പ് പ്രകടിപ്പിച്ചു പുറത്തു വന്നു കെട്ടിപ്പടുത്ത പ്രസ്ഥാനം കേരളത്തില്‍ ഇന്നൊരു മാഫിയാ സംഘത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങുകയും സ്വന്തമായി അടിത്തറയില്ലാത്ത കേന്ദ്രനേതൃത്വം അവരുടെ ഏറാന്‍ മൂളികളും ആവുകയും ചെയ്ത നിലക്ക് പുറത്തു വന്നു മറ്റൊരു പ്രസ്ഥാനം കെട്ടിപ്പടുക്കുവാനുള്ള ബാല്യം അദ്ദേഹത്തിനില്ലാത്തത് കൊണ്ടു അദ്ദേഹം എന്ത് ചെയ്താലും മേല്പറഞ്ഞ options ഇല്‍ തന്നെ എത്തിച്ചേരും !<<<<<

അനന്ത്,

അപ്പോള്‍ വി എസിന്, ഒന്നും ചെയ്യാനില്ല എന്നാണു താങ്കളിപ്പോള്‍ പറയുന്നത്. പിന്നെ വി എസ് ഒന്നും ചെയ്തില്ല എന്നു പറയുന്നത് യുക്തിസഹമാണോ?

കേരളത്തിലെ സി പി എം ഒരു മാഫിയ സംഘത്തിന്റെ പിടിയിലായി. കുതന്ത്രത്തിലൂടെയും, ഭീഷണിയിലൂടെയും,പ്രലോഭനങ്ങളിലൂടെയും, ചട്ടലംഘനങ്ങളിലൂടെയും പര്‍ട്ടി അംഗങ്ങളെയും ഭാരവാഹികളെയും പിണറായി വിജയന്‍ വരുതിയിലാക്കിയാണത് നേടി എടുത്തത്. ഇപ്പോള്‍ അതൊക്കെ തകര്‍ന്നു വീഴാന്‍ തുടങ്ങുന്നു.

സി പി എമ്മില്‍ പാര്‍ട്ടിക്കുള്ളിലേ ഈ മാഫിയ സംഘം ഉള്ളു. പക്ഷെ യു ഡി എഫിലോ? ലീഗിലും, കോണ്‍ഗ്രസിലും, ബി ജെ പിയിലും ഒക്കെ ഭരണ രംഗത്തല്ലേ.
kaalidaasan said...
>>>>>ഇതില്‍ തെറ്റായ കാര്യങ്ങള്‍ ഇവയാണ്...
1 ശ്രീ അച്ചുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനത്തു ഇല്ലായിരുന്നു എങ്കില്‍ കാലഹരണപ്പെട്ട ഈ ഇടപാട് ഒരുകാലത്തും പുനരുജ്ജീവിപ്പിക്കപെടുമായിരുന്നില്ല
<<<<<


അനന്ത്,

കാലഹരണപ്പെട്ടു എന്ന് താങ്കള്‍ ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണു പറയുന്നത്? ഒരു എക്സ് സൈനികന്, സര്‍ക്കാര്‍ നല്‍കിയ അനുകൂല്യം എപ്പോള്‍ വേണമെങ്കിലും ആവശ്യപ്പെടാന്‍ പാടില്ലേ? ഇത്ര വര്‍ഷത്തിനുള്ളിലേ ആനുകൂല്യം ലഭ്യമാകൂ എന്ന ഏതെങ്കിലും നിയമ വ്യവസ്ഥയുണ്ടോ?

താങ്കള്‍ കേരളത്തില്‍ തന്നെയാണോ ജീവിക്കുന്നത്? അര്‍ഹതപ്പെട്ടത് ലഭിക്കാന്‍ കടക്കേണ്ട കടമ്പകളും, കുടുക്കേണ്ട കിമ്പളങ്ങളൊമൊക്കെ താങ്കള്‍ക്കുമറിവില്ലേ? അച്യുതാനന്ദന്‍ മുഖ്യ മന്ത്രി ആയതുകൊണ്ടു തന്നെയായിരിക്കും  അദ്ദേഹം ഇപ്പോള്‍ അതിനു ശ്രമിച്ചത്. ഈ വക കടമ്പകളൊക്കെ കടന്നു വരുന്നതിനേക്കാളും എളുപ്പം അതായിരിക്കും എന്നദ്ദേഹം കരുതി. എത്രയോ ആളുകള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പല പരാതികളും കൊടുക്കുന്നു. തീര്‍പ്പാക്കപ്പെടുന്നു. നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഫോണില്‍ കൂടി ആളുകള്‍ പരസ്യമായി പരാതി കൊടുക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തീരുമാനം എടുക്കുന്നുമുണ്ടായിരുന്നു. ഇപ്പോള്‍ ഉമ്മന്‍ ചണ്ടി ജനസമ്പര്‍ക്ക യാത്ര നടത്തി പല വിഷയങ്ങളിലും പെട്ടെന്ന് തീരുമാനമുണ്ടാക്കിക്കുന്നു. അതു മാത്രമേ ഇവിടെയും നടന്നിട്ടുള്ളൂ. അപേക്ഷ ലഭിച്ചപ്പോള്‍  ഭൂമി അനുവദിക്കാന്‍ ഉത്തരവിടുകയൊന്നുമല്ല വി എസ് ചെയ്തത്. കാസര്‍കോട് കളക്റ്റര്‍ക്കാ അപേക്ഷ അയച്ചുകൊടുക്കുകയാണു ചെയ്തത്. ബാക്കി കാര്യങ്ങളൊക്കെ കളകറ്റരും റെവന്യൂ വകുപ്പും  ചെയ്തു. ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനേപ്പറ്റി ആക്ഷേപമുണ്ടായപ്പോള്‍, ഉത്തരവു നടപ്പക്കുന്നത് തടഞ്ഞ്, നിയമ വകുപ്പിന്റെ തീരുമാനത്തിനു വിടുകയും ചെയ്തു. സോമനു ഭൂമി അനുവദിച്ചിട്ടില്ല. അദ്ദേഹം കൈപ്പറ്റിയുമില്ല.

കാലഹരണപ്പെട്ടു എന്ന് ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണു താങ്കളീ പറയുന്നത്? കരുണാകരന്‍ അനുവദിച്ച ഭൂമി ഏറ്റെടുക്കാന്‍ കെട്ടിവയ്ക്കാനുള്ള പണം അദ്ദേഹത്തില്ലായിരുനു എന്നത് ശരിയായിരിക്കാം. പക്ഷെ ആ ഭൂമി സര്‍ക്കാര്‍ ഭൂമി അല്ല മറ്റൊരളുടെ ആയിരുന്നു എന്നത് സത്യമല്ലേ? അതിന്‍ യ്റ്റെ രേഖകളുമയിട്ടല്ലേ അദ്ദേഹം പുതിയ അപേക്ഷ നല്‍കിയത്?
kaalidaasan said...
>>>2 ഒറിജിനല്‍ നിയമപ്രകാരം പരമാവധി ഒരു ഏക്കര്‍ അര്‍ഹതയുള്ള സ്ഥാനത്തു 2 .33 ഏക്കര്‍ ആണ് അനുവദിച്ചത്
3 ലോക്ക് ഇന്‍ പീരീഡ്‌ ഒഴിവാക്കിയത്<<<<<


അനന്ത്,

ഏതാണീ ഒറിജിനല്‍ നിയമം?

വിമുക്തഭടന്മാര്‍ക്ക് സര്‍ക്കാര്‍ ഭൂമി കൊടുക്കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

http://www.dgrindia.com/directorate/kbs13_14.html

13. Reservation of 10 percent of surplus land for ex-Servicemen in each village (under rule II (A) of the Kerala Land Assignment Rule). Under rule 6 of the arable forest land assignment rule 1970, 1/12 of the available assignment land in each district shall be reserved for assignment to ex-Servicemen.

ഇതില്‍ എവിടെയാണ്, പരമാവധി ഒരേക്കര്‍ എന്നു നിഷ്കര്‍ഷിച്ചിരിക്കുന്നത്?

ഇനി Kerala Land Assignment Rule ഇല്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയും.

http://keralalawsect.org/acts/Acts1960/Act30_1960/index.html

3. Assignment of Government land.- (1) [1] Government land may be assigned by the Government or by any prescribed authority either absolutely or subject to such restrictions, limitations and conditions as may be prescribed.

കുടിയാന്‍മാര്‍ക്ക് സര്‍ക്കാര് ഭൂമി ഏറ്റെടുത്ത് നല്‍കിയപ്പോള്‍ ചില നിബന്ധനകള്‍ വച്ചു എന്നു കരുതി, അത് എല്ലായിടത്തും ബാധകമാക്കേണ്ട ആവശ്യമില്ല. ബാധകമാക്കാതെയും ഭൂമി നല്‍കാം എന്നു തന്നെയല്ലേ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്?

Arable forest land assignment rule 1970പ്രകാരം വന ഭൂമി പതിച്ചു നല്‍കിയാല്‍ മാത്രമേ 12 വര്‍ഷത്തേക്ക് വില്‍ക്കാന്‍ പടില്ല എന്ന നിബന്ധന വയ്ക്കേണ്ടതുള്ളു.

http://clr.kerala.gov.in/pdf/actsrules/THE_ARABLE_FOREST_LAND_ASSIGNMENT_RULES_1970.pdf

സോമനു പതിച്ചു നല്‍കാന്‍ തീരുമാനിച്ചത് വന ഭൂമിയല്ല. സര്‍ക്കാരിന്റെ കയ്യിലുള്ള അധിക റെവന്യൂ ഭൂമിയാണ്.

കരുണാകരന്‍ ഭൂമി നല്‍കിയപ്പോള്‍ ലോക്ക് ഇന്‍ പേരിയഡ് വച്ചിരുന്നിരിക്കാം. അഥവ ഈ ലോക്ക് ഇന്‍ പീരിയഡ് വച്ചിരുന്നു എങ്കില്‍ തന്നെ വൈകി ലഭിച്ച ഭൂമിയുടെ കാര്യത്തില്‍ അതിനു നിര്‍ബന്ധിക്കാമോ? കേസില്‍ അകപ്പെട്ട് ജയില്‍ വാസമനുഭവിക്കുന്നവര്‍ വിധി വരുമ്പോള്‍ ജയില്‍ വാസം ശിക്ഷാകാലാവധി ആയി കണക്കാക്കി കോടതി അവരെ മോചിപ്പിക്കയാണു ചെയ്യാറുള്ളതും. അതുകൊണ്ട് മുന്‍ കാല പ്രാബല്യം നല്‍കുന്നത് അത്ര വലിയ അപരാധമാണെന്നും തോന്നുന്നില്ല.

ഈ കേസില്‍ അടുത്തകാലത്ത് സുപ്രീം കോടതി ഒരു ഉത്തരവിട്ടിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാം പക്ഷെ അറസ്റ്റോ, തടവോ, വിചാരണയോ ഇപ്പോള്‍ വേണ്ട എന്നാണു കോടതി പറഞ്ഞത്. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ചെലമേശ്വറിന്റെ ബഞ്ചിലാണീ കേസ് വന്നതും, ആദ്ദേഹം പറഞ്ഞത്, കേരള മുഖ്യമന്ത്രിമാര്‍ അഴിമതിക്കാരല്ല എന്നായിരുന്നു. ഇനി കോടതി തീരുമാനിക്കട്ടെ.നിയമം അവര്‍ക്കല്ലേ കൂടുതല്‍ അറിയുക. വി എസ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ.
kaalidaasan said...
>>>എസ എസ എല്‍ സീ യും പ്രീ ഡിഗ്രി യുമൊക്കെ കഷ്ടിച്ച് പാസായി ബീ എസ സീ രണ്ടാം വട്ടം എഴുതിയെടുത് മാനെജുമെന്ടു സീറ്റില്‍ എം സീ എ കടന്നു കൂടിയ വ്യക്തി പഠനം പൂര്‍ത്തിയായ ഉടന്‍ industries വകുപ്പില്‍ ഡയറക്ടര്‍ സ്ഥാനതുള്ളവര്‍ അതുവരെ നിയോഗിക്കപ്പെട്ടിരുന്ന കയര്‍ഫെഡ് M D സ്ഥാനത്തു അവരോധിക്കപ്പെടുകയും പിന്നീട് അധ്യാപന പരിചയം ഒന്നുമില്ലാതെ ihrd യില്‍ ഉയര്‍ന്ന തസ്തികകളില്‍ തിരുകികയറ്റി കേവലം പത്തോ പന്ത്രണ്ടോ വര്‍ഷത്തിനുള്ളില്‍ vice chancellor ക്ക് തുല്യമായ പദവിയില്‍ എത്തിപ്പെടുകയും ചെയ്യണമെങ്കില്‍ ആ അതുല്യ പ്രതിഭ ശ്രീ അച്ചുതാനന്ദന്റെ മകനായി പ്പോയത് കൊണ്ടു മാത്രം അദ്ദേഹത്തില്‍ സ്വജനപക്ഷപാതം കാണുന്ന ദോഷൈക ദൃക്കുകളെ എന്ത് പറയാന്‍ അല്ലേ ...!!!<<<<<

അനന്ത്,

അരുണ്‍ കുമാര്‍ എസ് എസ് എല്‍ സി യും, പ്രി ഡിഗ്രിയും ബി എസ് സി യും, എം സി യെയും പാസായി IHRD യിലെ IT വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍  വി എസ് ആയിരുന്നു മുഖ്യമന്ത്രി എന്നു വിശ്വസിക്കുന്ന താങ്കളോട് ഇതിനു വിശദീകരണം  നല്‍കുന്നതില്‍ അര്‍ത്ഥമില്ല.

സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്ന എല്ലാവരും എല്ലാ പരീക്ഷയിലും റാങ്കും ഡിസ്റ്റിന്‍ഷനും അല്ലേ വാങ്ങുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ ക്ളാര്‍ക്കായി കയറുന്നവര്‍  വകുപ്പ് സെക്രട്ടറി വരെ ആകാറുണ്ട്. പത്തോ പന്ത്രണ്ടോ വര്‍ഷം സര്‍വീസില്‍ ഇരിക്കുന്നവര്‍ വകുപ്പു തലവന്‍മാരും ആകാറുണ്ട്.

പഠനം പൂര്‍ത്തിയായപ്പോള്‍ , അരുണ്‍ കുമാറിനെ ആരും നേരിട്ട് ഡയറക്റ്റര്‍ ആയി നിയമിച്ചിട്ടൊന്നുമില്ല. അങ്ങനെ ആണെന്നുള്ളത് താങ്കളുടെ അബദ്ധ ധാരണയാണ്.

മാനേജ് മെന്റ് സീറ്റില്‍ പ്രവേശനം നേടിയതായാലും  കേരള സര്‍വകലാശാല നടത്തിയ പരീക്ഷയാണദ്ദേഹം പാസായത്. എം സി എ പാസായ അരുണ്‍ കുമാറിന്, IHRD യിലെ IT വിഭാഗത്തില്‍ ജോലി ലഭിച്ചു. ഈ ജോലി ലഭിക്കാന്‍ വേറെ എന്തു യോഗ്യത വേണമായിരുന്നു എന്നാണു താങ്കളുടെ പക്ഷം? അതൊക്കെ നടന്നത് വി എസ് മുഖ്യമന്ത്രി ആകുന്നതിനും രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു. IT വിഭാഗത്തില്‍ ജോലി ചെയ്യുമ്പോളായിരുനു 1997 ല്‍ അദ്ദേഹത്തെ ആ വിഭാഗത്തിന്റെ തലവനാക്കിയത്. IHRD യിലെ IT വകുപ്പ് ഭരിച്ചു പരിചയമുള്ളതുകൊണ്ട് അദ്ദേഹം കയര്‍ ഫെഡ് എം ഡി ആയി നിയമിക്കപ്പെട്ടു. ആ സ്ഥാനത്തുനിന്നും വീണ്ടും IHRD യില്‍ തിരികെ എത്തി. അവിടെ വീണ്ടും IT വിഭാഗത്തിന്റെ തലവനായി. ഇക്കാലത്ത് മുഖ്യമന്ത്രി ആന്റണിയും  ഉമ്മന്‍ ചാണ്ടിയുമായിരുന്നു. എന്തെങ്കിലും വഴിവട്ടതു നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അക്കാലത്തൊന്നും ഒരു നടപടിയും എടുത്തില്ല? പിന്നീട് അരുണ്‍ കുമാര്‍ അഡീഷനല്‍ ഡയറക്റ്ററുമായി. ഡയറക്റ്റര്‍ സ്ഥാനത്ത് അരെയും നിയമിക്കാത്തതുകൊണ്ട്, ഒരു അഡീഷനല്‍ ഡയറക്റ്ററായ അരുണ്‍ കുമാര്‍ ഡയറക്റ്ററുടെ ചുമതല താല്‍കാലികമായി വഹിച്ചു.

IHRD യിലെ ഒരു തസ്തികയില്‍ എത്തണമെങ്കില്‍ അധ്യാപന പരിചയം ഒന്നുമാവശ്യമില്ല. അരുണ്‍ കുമാര്‍ IHRD യില്‍ അഡീഷനല്‍ ഡയറക്റ്റര്‍ പദവിയിലേ എത്തിയുള്ളു. അതിന്, അദ്ധ്യാപന പരിചയം വേണമെന്ന നിബന്ധനയും ഇല്ല. അദ്ദേഹത്തെ ഡയറക്റ്റര്‍ ആക്കാനുള്ള ശുപാര്‍ശ വന്നപ്പോള്‍, വി എസ് ഫയലില്‍ എഴുതിയത് അടുത്ത സര്‍ക്കാര്‍ തീരുമാനിക്കട്ടേ, എന്നായിരുന്നു. ഇതില്‍ എവിടെയാണു സ്വജന പക്ഷപാതം താങ്കള്‍ കണ്ടത്? നടക്കാത്ത ഒരു നിയമനത്തേക്കുറിച്ച് പരാതി പറയുന്നത് പാപ്പരത്തമല്ലേ അനന്ത്?
kaalidaasan said...
>>>>>എന്തും എങ്ങനെയും എവിടേക്കും വലിച്ചിഴച്ചുകൊണ്ടുപോകാം എന്നതാണ് കാളിദാസന്റെ കമന്റിങ്ങ് രീതി. <<<<

ഇവിടെ താങ്കളും അനന്തുമെഴുതിയ അരോപണങ്ങളേക്കുറിച്ച് ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ എഴുതി. അതെങ്ങനെ എന്തും എങ്ങനെയും എവിടേക്കും  വലിച്ചിഴച്ചുകൊണ്ടു പോകലാകും. യാതൊരു അടിസ്ഥാനവുമില്ലാതെ കുറെ കാര്യങ്ങള്‍  നിങ്ങള്‍ രണ്ടാളും എഴുതി. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ ശരിയായിട്ടുള്ള കാര്യങ്ങള്‍  നിങ്ങള്‍ക്കെഴുതിക്കൂടെ?

കമ്യൂണിസത്തേക്കുറിച്ചും, വിമുക്ത ഭടനു ഭൂമി നല്‍കിയതിനേക്കുറിച്ചും, അരുണ്‍ കുമാറിനേക്കുറിച്ചും ഇവിടെ കണ്ട അഭിപ്രായങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്നെനിക്കുറപ്പുള്ളതുകൊണ്ടാണു ഞാന്‍ അതൊക്കെ ഖണ്ഡിച്ചത്. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ എന്നെ തിരുത്തുക. അവഗണിച്ചാലും എനിക്ക് യാതൊരു വിരോധവുമില്ല.
kaalidaasan said...
>>>>>ഈ വിഷയത്തില്‍ എന്റെ കാഴ്ചപ്പാടുകള്‍ എന്താണെന്നും താങ്കളുടെ കാഴ്ചപ്പാടുകള്‍ എന്താണെന്നും വ്യകതമാക്കപ്പെട്ട നിലക്ക് കൂടുതല്‍ വാദപ്രതിവാദങ്ങള്‍ക്ക് പ്രസക്തി ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല .....ഈ ബ്ലോഗ്‌ വായിക്കുന്ന ആളുകള്‍ക്ക് അവരുടെ അഭിപ്രായ രൂപീകരണത്തില്‍ സഹായകമാവും ഇത്തരം വ്യത്യസ്ത കാഴ്ചപ്പാടുകള്‍ എന്ന് ഞാന്‍ കരുതുന്നു ! <<<<

അനന്ത്,

ഒരു ചര്‍ച്ചയാകുമ്പോള്‍ വ്യത്യസ്ഥ കാഴ്ച്ചപ്പാടുകള്‍ ഉണ്ടാകുക സ്വഭാവികമല്ലെ. അതല്ലെ ഒരു ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത്. യോജിക്കാന്‍ പറ്റുന്ന കാര്യങ്ങളോട് യോജിക്കാം, വിയോജിക്കേണ്ടതിനോട് വിയോജിക്കാം.


ഭൂമി ഇടപാടില്‍ പ്രസക്തമായ നിയമ വ്യവസ്ഥകളൊക്കെ ഞാന്‍ ഉദ്ധരിച്ചത് സുകുമാരനിഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. അദ്ദേഹം അസഹിഷ്ണുവാകുന്നു. അരുണ്‍ കുമാര്‍ ഐ റ്റി വകുപ്പില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ അഞ്ചാമത്തെ മന്ത്രിസഭയാണു ഭരിക്കുന്നത്. നാലു മന്ത്രിസഭകളുടെ കാലത്തും ഇല്ലാതിരുന്ന ആരോപണം ഇപ്പോള്‍  ഉണ്ടായതെന്തുകൊണ്ടാണെന്നു കൂടി ചിന്തിക്കേണ്ടേ? അതിനൊരു കാരണമേ ഉള്ളൂ. വി എസിന്റെ ജനപ്രീതി. കഴിഞ്ഞതെരഞ്ഞെടുപ്പിനു മുന്നെ കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്, വി എസ് മത്സരിച്ചില്ലെങ്കില്‍ യു ഡി അനായാസ വിജയം നേടുമെന്നായിരുന്നു. പക്ഷെ വി എസ് മത്സരിച്ചാല്‍ ഫലം പ്രവചനാതീതമെന്നും. അതു തന്നെയല്ലേ സംഭവിച്ചതും.അത് അറിഞ്ഞ കോണ്‍ഗ്രസും യു ഡി എഫും വി എസിനെതിരെ ആരോപണങ്ങള്‍ ചികഞ്ഞെടുക്കാന്‍ ഒരു സബ് കമ്മിറ്റിയെ വരെ വച്ചു. അവര്‍ ചികഞ്ഞെടുത്തു കണ്ടുപിടിച്ചതാണിതൊക്കെ. തെരഞ്ഞെടുപ്പുകാലത്ത് നടത്തിയ എല്ലാ അഭിപ്രായസര്‍വ്വേകളിലും യുഡി എഫിനു വോട്ടു ചെയ്യുമെന്നു പറഞ്ഞവര്‍ പോലും മുഖ്യമന്ത്രിയായിട്ട് വി എസ് മതി എന്നാണഭിപ്രായപ്പെട്ടത്. അതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ ശേഷിയുണ്ടെങ്കില്‍ ഇപ്പോള്‍ വി എസ് നിഗ്രഹത്തിനു കുറച്ചുപേര്‍ ഇറങ്ങിയിരിക്കുന്നതിന്റെ ഗുട്ടന്‍സും പിടികിട്ടും.

പിറവം തെരഞ്ഞെടുപ്പിനു തൊട്ടു മുന്നെ അരുണ്‍ കുമാര്‍ വിഷയത്തില്‍ വി എസിനെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന ഒരു റിപ്പോര്‍ട്ടുമായി യു ഡി എഫ് വന്നിരുന്നു. എന്നിട്ട് എന്ത് ചെയ്തു ഇത്രനാളും. ഒന്നും ചെയ്തില്ല. ഇന്ന് അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് അന്വേഷ്ണം പ്രഖ്യാപിച്ചു. അടുത്ത ആഴ്ച നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഈ നാടകം ആറിത്തണുക്കും. കാത്തിരുന്നു കണ്ടോളൂ.

താങ്കള്‍ ആദ്യമേ ചോദിച്ചില്ലേ, വ്യക്തികള്‍ക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന്. നെയ്യാറ്റിന്‍കരയിലുള്ള വ്യക്തികള്‍ക്ക് ചെയ്യാന്‍ പറ്റും. രണ്ടുമുന്നണികളിലും പെടാത്ത രാജഗോപാല്‍ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടി വര്‍ഗ്ഗിയ പാര്‍ട്ടിയായിരിക്കാം. പക്ഷെ കേരള നിയമസഭയില്‍ ഇപ്പോള്‍ ഇരിക്കുന്ന പലരേയും കാള്‍ അവിടെ ഇരിക്കാന്‍ യോഗ്യതയുള്ള വ്യക്തിയാണദ്ദേഹം. നരേന്ദ്ര മോദിയൊക്കെ ഗുജറാത്തില്‍ നടത്തിയ നരഹത്യ ചൂണ്ടിക്കാട്ടിയാണ്, കോണ്‍ഗ്രസും സി പി എമ്മും ബി ജെപിക്കെതിരെ ശബ്ദിക്കുന്നത്. ചന്ദ്രശേഖരനെ സി പി എമ്മിലെ ചിലര്‍ക്ക് വക വരുത്താമെങ്കില്‍(വാര്‍ത്തകള്‍ പ്രകാരം), എന്തിനു ബി ജെപിക്ക് ഭ്രുഷ്ട് കല്‍പ്പിക്കണം? കൊലപാതകത്തില്‍ പങ്കെടുത്തത് 8 പേരായിരുന്നു എന്നു പറയുന്ന പോലീസ് ഇതു വരെ അവരില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഈ തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. നെയ്യറ്റിന്‍ കരയിലെ വോട്ടര്‍മാര്‍ക്ക് സി പി എമ്മിനെയും  കോണ്‍ഗ്രസിനെയും ശിക്ഷിക്കാന്‍ ആകും. പക്ഷെ വേണമെന്നു വിചാരിക്കണം.
kaalidaasan said...
>>>>>അദ്ദേഹം ഇത് വരെ ആയിട്ടും സ്വന്തം ഐഡന്റിറ്റി വെളുപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തെ പരിചയപ്പെടണമെന്ന് ഞാന്‍ മുന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹവുമായി തുടര്‍ന്ന് സംവദിക്കണമെന്നോ (ഒരു നിഴലിനോടെന്ന പോലെയാണ് ഇത് വരെ സംവദിച്ചത്)അദേഹത്തെ പരിചയപ്പെടണമെന്നോ ഇനി താല്പര്യമില്ല. <<<<

സുകുമാരന്‍,

ഞാന്‍ സംവദിക്കുന്നത് ആശയങ്ങളോടാണ്. ഐഡെന്റിറ്റി ഉള്ളവരോടും ഇല്ലാത്തവരോടും ഞാന്‍ സംവദിക്കും. വ്യക്തിപരമായി പരിചയപ്പെടണമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ടാണ്, താങ്കളുടെ ആവശ്യം ഞാന്‍ നിരസിച്ചതും.

എന്നോട് സംവദിക്കണമോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ ഇഷ്ടം. ഇത് താങ്കളുടെ ബ്ളോഗാണ്. ഇവിടെ ആര്‍ക്കും അഭിപ്രായം എഴുതാം എന്ന രീതിയില്‍ തുറന്നു വച്ചിരുന്നതുകൊണ്ട് ഞാന്‍ അഭിപ്രായം എഴുതി. താങ്കളെന്നോട് സംവദിച്ചില്ല എന്നു കരുതി എനിക്ക് താങ്കളോട് വ്യക്തിപരമായി യാതൊരു വെറുപ്പോ വിദ്വേഷമോ ഇല്ല.

No comments:

Post a Comment