കെ പി സുകുമാരന്റെ കമല്‍ ഹാസന്‍ ഖമല്‍ ഹസ്സനാകരുത്. എന്ത്കൊണ്ട് ? എന്ന പോസ്റ്റില്‍ എഴുതിയ അഭിപ്രായങ്ങള്‍
- അമേരിക്കക്ക് തീവ്രവാദ സംശയരോഗമാണ്. ഈ രോഗം അവരില്‍ ഉണ്ടാക്കിയത് മുസ്ലിം തീവ്രവാദവും. 9/11നു മുമ്പ് വരെ എന്തിനും പൂര്‍ണ്ണസ്വതന്ത്ര്യമായിരുന്നു അമേരിക്കയില്‍. സുകുമാരനേപ്പോലുള്ളവര്‍ വാഴ്ത്തി പാടുന്ന പൌര സ്വാതന്ത്ര്യത്തിന്റെ പറുദീസ. അന്നൊക്കെ സോവിയറ്റ് യൂണിയന്‍ സ്വന്തം പൌരന്‍മാര്‍ വരെ തടഞ്ഞു നിറുത്തുന്ന കിരാതന്‍മാരും. 9/11 എല്ലാം തകിടം മറിച്ചു. ഇന്ന് പഴയ സോവിയറ്റ് യൂണിയനിലുള്ളതിനേക്കാള്‍ കര്‍ക്കശമയ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളുമാണവര്‍ സ്വന്തം പൌരന്‍മാരുടെ മേലും വിദേശികളുടെ മേലും ഏര്‍പ്പെടുത്തുന്നത്. പൌര സ്വാതന്ത്ര്യത്തിന്റെ മൊത്തക്കച്ചവടക്കാര്‍ക്കൊക്കെ ഇപ്പോള്‍ സന്തോഷം. സുകുമാരനു പെരുത്തു സന്തോഷം. സോവിയറ്റ് യൂണിയന്‍ ഉണ്ടാക്കിയ നിയമങ്ങള്‍ അവരുടെ ജനതയേക്കൊണ്ട് അംഗീകരിപ്പിച്ചതിനെ ഇപ്പോഴും തെറി പറയുന്ന സുകുമാരന്റെ കമല്‍ ഹാസനോടുള്ള ഉപദേശം കൊള്ളാം. അമേരിക്കയുടെ നിയമങ്ങള്‍ അനുസരിച്ചോളണമെന്ന്.
അമേരിക്ക അവരുടെ പ്രജകളെ സംരക്ഷിക്കാന്‍ സുരക്ഷ ക്രമീകരണങ്ങള്‍ നടത്തുന്നതിനെ ആരും എതിര്‍ക്കേണ്ട ആവശ്യമില്ല. പക്ഷെ സുരക്ഷയുടെ പേരില്‍ അവിടെ ചെല്ലുന്ന മുസ്ലിം പേരോ അതിനോട് സാമ്യമുള്ളതോ ആയവരെ മണിക്കൂറുകള്‍ തടഞ്ഞു വയ്ക്കണമെന്ന നിയമം അമേരിക്കയിളുള്ളതായി കേട്ടിട്ടില്ല. സുരക്ഷയുടെ പേരില്‍ ലോക പ്രശസ്തരായ ആളുകളെ വരെ പീഢിപ്പിക്കുന്നതിനെ സുബോധമുള്ള എല്ലാവരം എതിര്‍ക്കണം. അബ്ദുള്‍ കലാമും, ഷാരുഖ് ഖാനും, കമല്‍ ഹസനും, മമ്മൂട്ടിയുമൊക്കെ, തടിയന്റവിട നസീര്‍മാരോ, മലപ്പുറത്തെ ഏതെങ്കിലും ഓണം കേറാമുലയില്‍ നിന്നുള്ള പോക്കറോ, അവുക്കാദറോ അല്ല. ഇവരുടെ പേരില്‍ എന്തെകിലും ഭീകര ആരോപണങ്ങളുമില്ല. അബ്ദുള്‍ കലാം ഇന്‍ഡ്യയുടെ എക്സ് പ്രസിഡണ്ടാണെന്നു പറഞ്ഞാല്‍ അത് പരിശോധിച്ച് ഉറപ്പുവരുത്താന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ചാറു മണിക്കൂര്‍ വേണമെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ഞാനേതായാലും സുകുമാരനല്ല. ഷാരുഖ് ഖാനോ , കമല്‍ ഹാസനോ, അബ്ദുല്‍ കലാമോ, മമ്മൂട്ടിയോ കടന്നു വരുമ്പോള്‍ മറ്റാളുകളെ വിധേയമാക്കുന്ന സുരക്ഷാ പരിശോധന നടത്തിയാല്‍ ആരും അതിനെ എതിര്‍ക്കില്ല. പക്ഷെ അദ്ബുല്‍ കലാം എന്ന എക്സ് പ്രസിഡന്റിനു പ്രോട്ടോക്കോള്‍ പ്രകാരം വിശദ പരിശോധന പോലും ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ഷാരുഖ് ഖാനും, മമ്മൂട്ടിയും, കമല്‍ ഹസനും സുരക്ഷാപരിശോധനക്കല്ല വിധേയരാക്കപ്പെട്ടത്. തീവ്രവാദികളെന്ന് സംശയിച്ച് വിശദമായ ചോദ്യം ചെയ്യലിനാണവര്‍ വിധേയരാക്കപ്പെട്ടത്. ഇവര്‍ ആരാണെന്നൊക്കെ ഇവര്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടും, അതിന്റെ സത്യാവസ്ഥ പരിശോധിച്ച് ബോധ്യപ്പെടാന്‍ ശ്രമിക്കാതെ ഇവരെ തടഞ്ഞു വച്ച് അനേകം മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനെ യാതൊരു തരത്തിലും നീതികരിക്കാന്‍ ആകില്ല. ഈ ചെറ്റത്തരത്തോട് പ്രതിഷേധിക്കാനാണ്, കമല്‍ ഹാസന്‍ പേരു മാറ്റുന്നത്. മാനവികതയില്‍ വിശ്വസിക്കുന്ന സുബോധമുള്ള ആര്‍ക്കും അതിനെ എതിര്‍ക്കാനും ആകില്ല. കമല്‍ ഹാസന്, പ്രഷോഭം സംഘടിപ്പിക്കാനൊന്നുമാകില്ല. തനിക്ക് കഴിയുന്നതുപോലെ ഒരു കിരാതത്തോട് പ്രതിഷേധം പ്രകടിപ്പിക്കുന്നു. അന്ധമായ അമേരിക്കന്‍ ഭക്തിയുള്ളവര്‍ക്ക് അത് മനസിലാകണമെന്നില്ല.
ഇപ്പോള്‍ അവഹേളിതനായ ഷാ രുഖ് ഖാന്‍ പണ്ടും ഇതേ രീതിയില്‍ അവഹേളിതനായിട്ടുണ്ട്. അന്ന് അതിനോട് പ്രതിഷേധിക്കാന്‍ My name is khan എന്ന പേരില്‍ ഒരു സിനിമകൂടി അദ്ദേഹം നിര്‍മ്മിച്ചു. വീണ്ടും അമേരിക്കയിലേക്ക് പോയതദ്ദേഹത്തിന്റെ മണ്ടത്തരം. ഇനി പോയാലും അപമാനിക്കപ്പെടും. അതാണമേരിക്ക. - >>>>>>>അമേരിക്കന്‍ സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധത കുപ്രസിദ്ധമാണ്. ലോകത്ത് അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ (അത് ഇറാഖിലും അഫ്ഗാനിലും ഒക്കെ നമ്മള്‍ വേണ്ടുവോളം കണ്ടതാണ്) നിരപരാധികള്‍ വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്, ഇന്നും അനുഭവിച്ചു തീര്‍ക്കുന്നു. അതിനവര്‍ക്ക് പ്രചോദനം അവരുടെ കടുത്ത വംശീയ മനസ്സും അതിനെ ഒരു പരിധി വരെ പിന്താങ്ങുന്ന സര്‍ക്കാരും ആണ്. വെള്ളക്കാരന്റെ ചില പെരുമാറ്റ മര്യാദകള്‍ കണ്ടു നമ്മള്‍ വീണു പോകുന്നത് സ്വഭാവികമാണ്. 9/11 നു പിന്നിലെ കള്ളക്കളികള്‍ അമേരികയിലെ തന്നെ ബുദ്ധി ജീവികള്‍ പുറത്തു കൊണ്ട് വന്നതാണ്. പക്ഷെ ലോക മാധ്യമങ്ങള്‍ സാമ്രാജ്യത്തിന്റെ പാദ സേവകരായി പോയതിനാല്‍ വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി.<<<<<<<<അമേരിക്കന്‍ സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധത എന്ന ഉമ്മാക്കി കാട്ടി അമേരിക്കയുടെ വംശീയ മനസു വായിച്ചെടുക്കുന്നതിനൊരു നല്ല നമസ്കാരം പറയാതെ വയ്യ. ഗള്‍ഫിലെ എല്ലാ ഇസ്ലാമിക രാജ്യങ്ങളുമായി അമേരിക്കക്ക് നല്ല ബന്ധമാണ്. 50 വര്‍ഷക്കാലം അമേരിക്ക ഇസ്ലാമിക പാകിസ്താനെ പിന്തുണച്ചു. ഹൈന്ദവ ഇന്‍ഡ്യയേയും കമ്യുണിസ്റ്റ് റഷ്യയേയും അസ്ഥിരപ്പെടുത്താന്‍. അതിനുള്ള എല്ലാ ഒത്താശയും മുസ്ലിങ്ങള്‍ അവര്‍ക്ക് ചെയ്തു കൊടുത്തു. ഇന്നും ഇസ്ലാമിക പകിസ്ഥാനാണ്, ഇസ്രയേല്‍ കഴിഞ്ഞാല്‍ അമേരിക്ക ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നതും. ഇതില്‍ നല്ലൊരു പങ്ക് ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്താന്‍ ഐ എസ് ഐ ഉപയോഗിക്കുന്നു എന്നറിഞ്ഞു കൊണ്ടു തന്നെയാണവര്‍ അത് കൊടുക്കുന്നതും. അഫ്ഘനിസ്താനില്‍ സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്യാന്‍ അമേരിക്കയുടെ പണം ആവോളം ഇസ്ലാമിക ലോകം കൈപറ്റി. പാകിസ്താനിലെയും മറ്റ് ഇസ്ലാമിക രാജ്യങ്ങളിലെയും മുസ്ലിങ്ങള്‍ക്ക് അമേരിക്കയില്‍ പോകാന്‍ വളരെ എളുപ്പമായിരുന്നു. കുടിയേറാനും സാധിച്ചു. അങ്ങനെ പാസ്കിസ്താനില്‍ നിന്നും കുടിയേറിയവരായിരുന്നു ലണ്ടനില്‍ ബോംബ് വച്ച ഇസ്ലാമിക ഭീകരര്‍. അമേരിക്കയുടെ സൌഹ്രുതത്തിന്റെ പഴുതിലൂടെ ഇസ്ലാമിക ഭീകരര്‍ അമേരിക്കയില്‍ കയറി പറ്റി. അവരെ ആക്രമിച്ചു. അത് അമേരിക്കയുടെ കള്ളക്കളിയാണെനു വിശ്വസിക്കാന്‍ കുറേ മന്ദബുദ്ധികളും.Delete
ഇന്ന് ലോകത്ത് അസമാധാനമുണ്ടാക്കുന്ന ഒന്നാമത്തെ ദുഷ്ടശക്തി ഇസ്ലാമിക ഭീകരതയാണ്. റിചാര്‍ഡ് ഡോക്കിന്‍സിന്റെ അഭിപ്രായത്തില്‍ ഇസ്ലാം തന്നെയാണത്. കാരണം ഭീകരത ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷണവും. മീതവാദികളെന്ന് കരുതപ്പെട്ടിരുന്ന മുസ്ലിം ലീഗ് പോലും ഇപ്പോള്‍ തീവ്രവാദികളേക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് ഭീകരവാദത്തിലേക്ക് പോകാന്‍ അധികസമയം വേണ്ട.
ഒന്നാമത്തെ ദുഷ്ടശക്തിയായ ഇസ്ലാമിക ഭീകരരതയും രണ്ടാമത്തെ ദുഷ്ടശക്തിയായ അമേരിക്കന്‍ മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ളക്സും ഇന്ന് നേര്‍ക്ക് നേര്‍ പൊരുതുന്നു. ഇതിനിടയില്‍ പെട്ടു പോകുന്ന നിരപരാധികളായ നൂറുകണക്കിനു മുസ്ലിങ്ങള്‍ ദിവസേന മരിച്ചു വീഴുന്നു.
ഇസ്ലാമിക ഭീകരര്‍ക്കെതിരെ അമേരിക്ക ശക്തമായ നിലപാടാണെടുക്കുന്നത്. അത് താങ്കളേപ്പൊലുള്ള മുസ്ലിങ്ങള്‍ക്ക് ഇഷ്ടമാകുന്നില്ല. പക്ഷെ എന്തു ചെയ്യാം. അവരുടെ രാജ്യത്തുവരെ ചെന്ന് അവരെ ആക്രമിച്ചവരെ അവര്‍ വെറുതെ വിടുമെന്ന് കരുതേണ്ട. ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യതയില്‍ പോലും സോവിയറ്റ് യൂണിയനോ അമേരിക്കയോ പരസ്പരം ആക്രമിച്ചിട്ടില്ല. - >>>>>ലോകത്ത് അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ (അത് ഇറാഖിലും അഫ്ഗാനിലും ഒക്കെ നമ്മള്‍ വേണ്ടുവോളം കണ്ടതാണ്) നിരപരാധികള്‍ വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്, ഇന്നും അനുഭവിച്ചു തീര്‍ക്കുന്നു. അതിനവര്‍ക്ക് പ്രചോദനം അവരുടെ കടുത്ത വംശീയ മനസ്സും അതിനെ ഒരു പരിധി വരെ പിന്താങ്ങുന്ന സര്‍ക്കാരും ആണ്. <<<<
മുസ്ലിം രാജ്യങ്ങളായ ഇറാക്കിലും അഫ്ഘാനിസ്ഥാനിലും ഉള്ള അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ മാത്രമേ താങ്കളുടെ മനസിലെത്തുന്നുള്ളു. എന്നിട്ടും അമേരിക്കയുടെ വംശീയതയുടെ പിന്നാലെ തന്നെ അലയണം.
മുസ്ലിങ്ങള്‍ ഒരു പ്രത്യേക വംശമാണെന്ന വികല ധാരണയില്‍ നിന്നാണീ പ്രലപനം. മുസ്ലിങ്ങള്‍ ഒരു മത വിഭാഗം മാത്രമാണ്. പ്രത്യേക വംശമോ വര്‍ഗ്ഗമോ അല്ല. അവരില്‍ എല്ലാ വംശക്കാരും വര്‍ഗ്ഗക്കാരുമുണ്ട്. ഇന്‍ഡ്യക്കാരുണ്ട്, അറബികളുണ്ട്, ചൈനക്കാരുണ്ട്, വെള്ളക്കാരുണ്ട്, നീഗ്രോകളുണ്ട്, സ്ലാവ് വംശജരുണ്ട്, ആര്യന്‍മാരുണ്ട്. താങ്കള്‍ക്ക് പരമാവധി അമേരിക്കയില്‍ ആരോപിക്കാവുന്നത് മുസ്ലിം മത വിദ്വേഷം മാത്രമാണ്. അതിനും അല്‍പ്പായുസേ ഉള്ളു. മുസ്ലിം രാജ്യങ്ങളായ തുര്‍ക്കി, സൌദി അറേബ്യ, ഒമാന്, യു എ ഇ, ബഹറിന്, ഖത്തര്, പാക്സിതാന്‍, ഇന്‍ഡോനേഷ്യ, മലേഷ്യ തുടങ്ങിയവയൊക്കെ അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങളാണെന്നത് മുസ്ലിം മത വിദ്വേഷം എന്ന കുമിളയും കുത്തിപ്പൊട്ടിക്കുന്നു. മുസ്ലിങ്ങള്‍ക്ക് വേണ്ടി കൊസോവോയും ബോസ്നിയയും ഉണ്ടാക്കാനായി ക്രൈസ്തവ രാജ്യമായ സെര്‍ബിയയെ അമേരിക്ക ആക്രമിച്ചു. അര നുറ്റാണ്ടു കാലം മുസ്ലിം കാഷ്മീരിനെ ഇന്‍ഡ്യയില്‍ നിന്നും വേര്‍പെടുത്താന്‍ അവര്‍ മുസ്ലിം തീവ്രവാദികളെ അകമഴിഞ്ഞ് സഹായിച്ചു. മുസ്ലിം മത വിരുദ്ധതയുള്ളവര്‍ മുസ്ലിങ്ങളെ യാതൊരു വിധത്തിലും സഹായിക്കില്ല. താലിബനെ പുറത്താക്കിയ അഫ്ഘാനിസ്താന്‍ ഇന്ന് അമേരിക്കയുടെ സഖ്യത്തിലാണ്. ഇറാനിലെ ഇസ്ലാമിക വിപ്ളവത്തിനു മുന്നെ അവരും അമേരിക്കയുടെ സഖ്യ രാഷ്ട്രമായിരുന്നു.
അമേരിക്കക്ക് അവരുടെ താല്‍പ്പര്യങ്ങളേ ഉള്ളു. ഏത് മത വിശ്വാസികളായാലും അവരുടെ തല്‍പ്പര്യം സംരക്ഷിക്കാന്‍ അവര്‍ സഖ്യമുണ്ടാക്കും. അത് വംശമോ വര്‍ഗ്ഗമോ മതമോ ആയി ബന്ധപ്പെട്ടതല്ല.>>>>>>>>ഒരു വിദേശ ഈച്ച പാറിയാല്‍ മണത്തറിയാന്‍ തക്കം അത്യാധുനിക സുരക്ഷ സംവിധാനങ്ങളുള്ള അമേരികയിലെ സുരക്ഷാ ആസ്ഥാനവും പിന്നെ ലോക വ്യാപാര കേന്ദ്രവും അഫ്ഗാനിലെ മല മടക്കിലോളിച്ചു കഴിയുന്ന മുല്ലമാര്‍ തകര്‍ത്തു എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ മാത്രം വെള്ള വിധേയത്വം എല്ലാര്‍ക്കും വേണ്ടേ? ആ തട്ടിപ്പിന്റെ നൂലിഴ കീറിയ വിശദീകരണം നെറ്റില്‍ ലഭ്യമായിട്ടും നമ്മള്‍ 9/11 എന്ന് പറഞ്ഞു അലക്കുന്നതിന്റെ രഹസ്യം ഒന്ന് മാത്രമാണ്, അതിവിടെ പറയുന്നില്ല.<<<<<<<സുരക്ഷാ ആസ്ഥാനവും പിന്നെ ലോക വ്യാപാര കേന്ദ്രവും അഫ്ഗാനിലെ മല മടക്കിലോളിച്ചു കഴിയുന്ന മുല്ലമാര്‍ തകര്‍ത്തു, എന്ന് ആരും പറഞ്ഞില്ലല്ലോ. അമേരിക്കയില്‍ പഠിക്കാനെന്ന വ്യാജേന കുടിയേറിയ ഇസ്ലാമിക ഭീകരര്‍ തകര്‍ത്തു എന്നാണു പറഞ്ഞത്. അവര്‍ക്ക് വേണ്ട പരിശീലനവും പണവും മറ്റ് സഹായങ്ങളും അഫ്ഘാനിസ്ഥനില്‍ ഒളിച്ചിരുന്ന ഭീകര നേതാക്കള്‍ തന്നെയാണു ചെയ്തതും. അങ്ങനെ അല്ല എന്ന് വിശ്വസിക്കാനാണ്, എല്ലാ മുസ്ലിങ്ങളും ഇഷ്ടപ്പെടുന്നത്. മറ്റുള്ളവരും അതു തന്നെ വിശ്വസിക്കണം എന്നവര്‍ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ അത് നടക്കില്ല.
ഒരു വിദേശ ഈച്ച പാറിയാല്‍ മണത്തറിയാന്‍ തക്കം അത്യാധുനിക സുരക്ഷ സംവിധാനങ്ങള്‍ അമേരിക്കയിലുണ്ട്. പക്ഷെ സുഹ്രുത്തുക്കള്‍ എന്ന വ്യാജേന വിദ്യാര്‍ത്ഥികളായി നടിച്ച് വന്ന നടന്‍മാരെ മനസിലാക്കന്‍ പറ്റിയില്ല. വിമാനം തട്ടിയെടുക്കാന്‍ അവര്‍ക്ക് അമേരിക്കന്‍ സര്‍ക്കാരിലെ ചില ഇസ്ലാമിക ശക്തികള്‍ സഹായിച്ചിട്ടുമുണ്ടാകും. അമേരിക്കയില്‍ കുടിയേറി പാര്‍ത്ത് അവിടത്തെ സ്വാതന്ത്ര്യവും മറ്റ് ആനുകൂല്യങ്ങളും അനുഭച്ചിട്ടും അമേരിക്ക മാത്രുരജ്യമാണെന്ന് കരുതാത്ത അനേകം ജന്തുക്കള്‍ അമേരിക്കയിലുണ്ട്. അതുപോലുള്ള ജന്തുക്കള്‍ ഇന്‍ഡ്യയിലുമുണ്ട്. കാഷ്മീരില്‍ ഇന്‍ഡ്യന്‍ പട്ടാളത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോയി വെടിയേറ്റ് മരിച്ച അനേകം മലയാളി മുസ്ലിങ്ങളുണ്ട്. ഇപ്പോഴും യുദ്ധം ചെയ്യുന്നവരും ഉണ്ട്. പാകിസ്ഥാനി മുസ്ലിം ഭീകരരെ സഹായിക്കാന്‍ ഇന്‍ഡ്യക്കാരെന്ന് നടിക്കുന്ന മുസ്ലിങ്ങളുണ്ട്. കസബിനേപ്പൊലുള്ള പാകിസ്ഥാനി മുസ്ലിം ഭീകരന്, മുംബയില്‍ വന്ന് വെറുതെ അങ്ങ് താമസിക്കാനാകില്ല. അവിടത്തെ മുസ്ലിങ്ങളുടെ സഹായം തീര്‍ച്ചയായും ലഭിച്ചിട്ടുണ്ട്. തടിയന്റവിടയൊക്കെ ആ ഗണത്തില്‍ വരും. അമേരിക്കയിലും തടിയന്റവിടമാര്‍ ഉണ്ട്. അവര്‍ അതിനൊക്കെ സഹായിച്ചു. സുരക്ഷാ പാളിച്ചകളുണ്ടായി. റഷ്യയും ഫ്രാന്‍സും പോലുള്ള രാജ്യങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകളൊക്കെ അവര്‍ അവഗണിച്ചു. അതിനു കൊടുത്ത വില കനത്തായിരുന്നു.
ഇസ്ലാമിസ്റ്റുകള്‍ക്ക് കര്‍ണ്ണാനന്ദകരമായ പല കഥകളും നെറ്റില്‍ ലഭ്യമാണ്. പക്ഷെ അതൊക്കെ അപ്പാടെ വിഴുങ്ങാന്‍ എല്ലാവരും ഇസ്ലാമിസ്റ്റുകളല്ലല്ലോ. 9/11 അസൂത്രണം ചെയ്തവരും നടപ്പാക്കാന്‍ സഹായിച്ചവരും ഒക്കെ അതൊക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ തലവനെ പാകിസ്ഥാനില്‍ വച്ച് തന്നെ അമേരിക്ക വധിച്ചു. തങ്ങളൊന്നും അറിഞ്ഞിരുന്നില്ല എന്നാണിപ്പോള്‍ പാകിസ്ഥാനി മുസ്ലിം അഭിനേതാക്കളുടെ പക്ഷം.
9/11 അമേരിക്ക നടത്തിയ തട്ടിപ്പാണെന്നു പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നതിന്റെ രഹസ്യവും എല്ലാവര്‍ക്കുമറിയാം. പര്‍ദ്ദ ഇട്ട് മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന അത് എന്താണെന്നും മറ്റുള്ളവര്‍ക്കൊക്കെ അറിയാം.>>>>>ഷാരൂഖാനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ വേണ്ടി അദ്ദേഹം തന്റെ പേരു മാറ്റുകയാണെങ്കില്‍ അത് നിയമങ്ങള്‍ അനുസരിക്കരുത് എന്നൊരു സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതിന് തുല്യമായിപ്പോകും. അമേരിക്കയിലെ പോലെ തന്നെ നിയമങ്ങള്‍ അക്ഷരം പ്രതി അനുസരിക്കാന്‍ നമ്മുടെ ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് കമല്‍ ഹാസനെ പോലെ അപൂര്‍വ്വപ്രതിഭയായ ഒരാള്‍ മുന്നോട്ട് വരേണ്ടത്. ഒരു രാജ്യം അതിന്റെ നിയമം പാലിക്കുന്നതിനെതിരെ ധാര്‍മ്മിക രോഷം പൂണ്ട് പേരു മാറ്റുന്നതിലാണ് എനിക്ക് എതിര്‍പ്പ്. അല്ലാതെ തത്വസംഹിതയില്‍ ആകൃഷ്ഠനായി ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയേയുള്ളൂ.<<<<<
താങ്കള്‍ ആരെയാണു വിഡ്ഢിയക്കാന്‍ ശ്രമിക്കുന്നത്? ആരു നിയമം അനുസരിക്കാത്ത കാര്യമാണു താങ്കള്‍ പറയുന്നത്? ഏതു നിയമം?
അമേരിക്കയിലെ ജനങ്ങള്‍ നിയമം അനുസരിക്കുന്നുണ്ട്, ഇന്‍ഡ്യയില്‍ അനുസരിക്കുന്നില്ല എന്നതൊന്നും ഈ വിഷയത്തില്‍ പ്രസക്തിയില്ല. ഷാ രുഖ് ഖാന്‍ സുരക്ഷാ പരിശോധനക്കു വിധേയനാകാന്‍ വിസമ്മതിച്ചു എന്ന് ആരും ആക്ഷേപം ഉന്നയിച്ചിട്ടുമില്ല. പിന്നെ ഏത് നിയമത്തേക്കുറിച്ചാണു തങ്കള്‍ വാചാലനാകുന്നത്? ഒരു യാത്രക്കാരനെ മൂന്ന് നാലു മണിക്കൂര്‍ സുരക്ഷാ പരിശോധന നടത്താനുള്ള എന്തു നിയമാണമേരിക്കയിലുള്ളത്?
വിമനയാത്ര ചെയ്ത പലരും ഇവിടെ ഉണ്ടല്ലോ. ആരെയെങ്കിലും മൂന്നു നാലു മണിക്കൂര്‍ സുരക്ഷാ പരിശോധന എവിടെയെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ വെളിപ്പെടുത്തട്ടെ.
യാത്ര ചെയ്യുന്ന വ്യക്തിയുടെ പക്കല്‍ സുരക്ഷക്കു ഭീഷണിയുള്ള വസ്തുക്കളുണ്ടോ എന്നാണ്, സുരക്ഷ പരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ നടത്തിയ പരിശോധന അതൊന്നുമല്ല. രാജ്യത്തിന്റെ അഭ്യന്തര സുരക്ഷക്ക് ഭീഷ്ണിയായുള്ള ഭീകരനെ കണ്ടെത്താനുള്ള പരിശോധനയും ചോദ്യം ചെയ്യലുമാണവിടെ നടന്നത്. മറ്റ് യാത്രക്കാര്‍ക്ക് ബാധകമല്ലാത്ത എന്തെങ്കിലും പരിശോധനയും ചോദ്യം ചെയ്യലും നടന്നെങ്കില്‍, അത് ഏതെങ്കിലും നിയമ അനുസരിക്കുന്നതിന്റെ വിഷയമല്ല. നിയമമെല്ലാവര്‍ക്കുമൊരു പോലെയാണു ബാധകമാക്കേണ്ടത്. വിവേചനപരമായിട്ടല്ല. ഷാ രുഖ് ഖാന്റെ കാര്യത്തില്‍ വിവേചനം നടന്നു എന്നത് സ്പഷ്ടമാണ്. ആ വിവേചനതിനെതിരെയാണു കമല്‍ ഹാസന്‍ പ്രതികരിച്ചതും. അതും അദ്ദേഹത്തിന്റേതായ രീതിയില്‍.
കമല്‍ ഹാസന്‍ മുസ്ലിങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു എന്ന വികല ധാരണയാണു താങ്കള്‍ക്ക്. അതുകൊണ്ടാണ്, കമല്‍ തത്വസംഹിതയില്‍ ആകൃഷ്ഠനായി ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കും, എന്നൊക്കെ തട്ടിവിടുന്നത്. അതിനു കഷ്ടം എന്നേ പറയാന്‍ ആകൂ? കമലിനെ ഗുണദോഷിക്കാന്‍ നടക്കുന്നതിനു മുമ്പ് അദ്ദേഹം ചെയ്തതിന്റെ പ്രസക്തി എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്ക് സുകുമാരാ.
ഇത് ഒരു വംശീയപ്രശ്നമായി കാണുന്നതില്‍ അര്‍ത്ഥമില്ല ,എന്നു പറഞ്ഞ താങ്കള്‍ തന്നെ ഇതൊരു വംശീയ വിഷയമാക്കുന്നു.>>>>>>കാളി കലി തുള്ളിയിട്ടുമാലെഗാവ് സ്ഫോടനത്തില്‍ കാവി സാമിമാര്‍ പിടിയിലായതുകൊണ്ട്, കോയംബത്തൂര്‍ സ്ഫോടനവും, ബാംഗളൂര്‍ സ്ഫോടനവും, മുംബൈ സ്ഫോടനവും ഒക്കെ ഇന്‍ഡ്യയിലെ ഇസ്ലാമിക ഭീകരരുടെ തോളില്‍ നിന്നും ഇറങ്ങിപ്പോകില്ല. 9/11 നും, ലണ്ടനും, മാഡ്രിഡുമൊക്കെ അലുക്കുകളിട്ട് ഇസ്ലാമിന്റെ കള്ളിയില്‍ തന്നെ വരവു വയ്ക്കപ്പെടും. താങ്കളൊക്കെ ഈ ഭീകരര്‍ക്ക് വേണ്ടി എത്ര വീറോടെ വാദിച്ചിട്ടും കാര്യമില്ല. ലോക പരിചയമില്ലാത്ത കുറെ പാവം മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്നു മാത്രം.
ഇന്‍ഡ്യയില്‍ കാവി ഭീകരതയെക്കാള്‍ അപകടം പിടിച്ചത് ഇസ്ലാമിക ഭീകരത തന്നെയാണ്.ഇന്ന് ലോകത്തെ ഏറ്റവും അപകടം പിടിച്ച നീചതയാണത്. ഇന്ന് ലോകത്ത് ഏറ്റവും പ്രശ്നബാധിത സമൂഹവും ഇസ്ലാമിക ലോകമാണ്. അതിന്റെ കാരണം അതിനു സഹിഷ്ണുത ഇല്ല എന്നതും. ഒന്നുകില്‍ ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ കാട്ടുനീതി. അല്ലെങ്കില്‍ സ്വേച്ഛാധിപത്യം. അതല്ലാത്ത ഒന്ന് ഇസ്ലാമിക ലോകത്തില്ല. മതേതര ജനാധിപത്യം എന്നത് അവിടെ കേട്ടു കേള്‍വി പോലുമല്ല. അതൊക്കെ മനസിലാകണമെങ്കില്‍ ഇറാനിലോ, സോമാലിയയിലോ, അഫ്ഘാനിസ്താനിലോ, പാക്സിതാനിലോ ജനിക്കണം. ഇന്‍ഡ്യ പോലുള്ള ജനാധിപത്യ മതേതര രാജ്യത്തിരിക്കുമ്പോള്‍ പല തോന്നലുകളും ഉണ്ടാകും.
നമ്മുടെ നാട്ടില്‍ ആയിരക്കണക്കിന് സ്വാതികരായ മത നിഷ്ടയുള്ള മുസ്ലിംകള്‍ മാത്രമല്ല ഉള്ളത്. കോടിക്കണക്കിനു സാത്വികരായ ഹിന്ദുക്കളുണ്ട്, ക്രിസ്ത്യാനികളുണ്ട്, മറ്റ് മത വിശ്വാസികളുണ്ട്, മത വിശ്വാസമില്ലാത്തവരുണ്ട്. മുസ്ലിങ്ങള്‍ ഉള്‍പ്പടെയുള്ള അവരെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്. പക്ഷെ അതൊന്നും ഇസ്ലാമിക ഭീകരതയെ ന്യായീകരിക്കുന്നില്ല. തടിയന്റവിട നസീറും, മദനിയും, കാഷ്മീരില്‍ ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യാന്‍ പോകുന്നവരും മത നിഷ്ടയുള്ള മുസ്ലിങ്ങള്‍ തന്നെയാണ്. ഒസാമ ബിന്‍ ലാദനും, സവാഹിരിയുമൊക്കെ മതനിഷ്ടയുള്ളവരാണ്. ഇന്‍ഡ്യയെ ഇസ്ലാമിക വത്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന, ബിന്‍ ലാദന്‍ ഇസ്ലാമിന്റെ മഹാനായ രക്തസാക്ഷിയാണെന്നു പറയുന്ന അഞ്ചെം ചൌധരിയും മത നിഷ്ടയുള്ള മുസ്ലിമാണ്. അവരുടെയൊക്കെ മത നിഷ്ടയുടെ ഫലം മറ്റുള്ളവരൊക്കെ അനുഭവിക്കുന്നുമുണ്ട്. അതുകൊണ്ട് മത നിഷ്ടയുടെ മഹത്വം വിളമ്പേണ്ടതില്ല.
അഫ്ഘാന്‍ മലമടക്കും പകിസ്താനും ആണിന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഇസ്ലാമിക ഭീകരരെ സംഭാവന ചെയ്യുന്ന ഇടങ്ങള്‍. അതുകൊണ്ട് ജീവനില്‍ പേടിയുള്ളവര്‍ അവിടെ അലഞ്ഞു നടക്കും. ഏറ്റവും നിര്‍മ്മലമായ ഇസ്ലാം ഉണ്ടായിരുന്ന രാജ്യമാണ്, അഫ്ഘാനിസ്താന്‍. ലോകത്തിന്റെ വിവിധ ഭാഗങളില്‍ നിന്നം മത പഠനത്തിനായി അവിടേക്ക് മുസ്ലിങ്ങള്‍ വരിവരിയായി പോയതൊക്കെ എല്ലാവര്‍ക്കും അറിയാം. അവിടെ അവര്‍ പഠിച്ച ഇസ്ലാം അവര്‍ മറ്റിടങ്ങളില്‍ പ്രയോഗവത്കരിച്ചതും ചിന്താശേഷിയുള്ളവര്‍ക്കറിയാം. ചിന്താശേഷി ഏഴാം നൂറ്റാണ്ടില്‍ പണയം വച്ചവര്‍ക്ക് അതൊക്കെ കേള്‍ക്കുമ്പോള്‍ അസഹിഷ്ണുത ഉണ്ടാകുക സ്വാഭാവികമാണ്.
ഇന്‍ഡ്യയുടെ പാര്‍ലമെന്റ് ആക്രമിച്ചതും, ഇന്‍ഡ്യന്‍ വിമാനം തട്ടികൊണ്ടു പോയതും, തമിഴ് നാടിന്റെ ബസ് തട്ടികൊണ്ട് പോയി കത്തിച്ചതും, കോയംബത്തൂരിലും, ബാംഗളൂരിലും, മുംബയിലും സ്ഫോടനം നടത്തിയതുമൊക്കെ കണ്‍മുന്നില്‍ കണ്ടവരോട് അമേരിക്കന്‍ വിസര്‍ജ്യമെന്ന ഓലപ്പാമ്പു കാട്ടി താങ്കളെന്താണ്, ഓതാന്‍ ശ്രമിക്കുന്നത്?
സുകുമാരനും താങ്കളും തമ്മില്‍ വലിയ വ്യത്യാസം ഞാന്‍ കാണുന്നില്ല. ലോകത്തെ ഒന്നാമത്തെ ദുഷ്ടശക്തിയായ ഇസ്ലാമിക ഭീകരതയെ താങ്കള്‍ വെള്ള പൂശാന്‍ ശ്രമിക്കുന്നു. രണ്ടാമത്തെ ദുഷ്ടശക്തിയായ അമേരിക്കന്‍ മിലിറ്ററി ഇന്‍ഡസ്റ്റ്രീയല്‍ കോംപ്ളക്സിനെ സുകുമാരനും വെള്ള പൂശാന്‍ ശ്രമിക്കുന്നു. എന്റെ കണ്ണില്‍ രണ്ടും ഒരേ തൂവല്‍ പച്ചികള്‍ മാത്രം.>>>>>>>>കാളിയെ പോലെ അബദ്ധ ജടിലമായ മുന്‍ധാരണയും ശത്രുതയും വെച്ച് പുലര്‍ത്തി വിഡ്ഢിത്തം മാത്രം എഴുന്നള്ളിക്കുന്ന പണിയില്ലാത്ത കുറെപേര്‍ ബൂ ലോകത്തുണ്ട്.. അവരുടെ വായനാറ്റം സഹിക്കാതെ വന്നപ്പോഴാണ് പൊതുവേ വിട്ടു നിന്നത്. അല്പമെങ്കിലും വായിക്കുന്നത് സുകുവേട്ടന്റെ കുറിപ്പുകളാണ്. ചിലപ്പോള്‍ ഇടപെടും. അവിടെയും കാണും അല്പന്മാര്‍. ഇസ്ലാമിക ചരിത്രം എന്തെന്ന് മനസ്സിരുത്തി പഠിക്കാന്‍ മാത്രം ദൈവം ബുദ്ധി കൊടുത്ത്തിട്ടില്ലാത്ത കൊതുകുകള്‍. ക്ഷീരം കണ്ടാലും ചോര തേടി തന്നെ അലയും!ലോകത്ത് നീതിയിലധിഷ്ടിതമായ അതിമനോഹരമായ ഒരു ഭരണകൂടം നില നിന്നത് മദീനയിലായിരുന്നുവെന്ന പ്രൈമറി വിവരം പോലുമില്ലാത്തവരോട് സംവദിച്ചു കളയാന്‍ നേരമില്ല. ആണും പെണ്ണും ഉണ്ടായത് എന്തോ ഒന്ന് പൊട്ടിത്തെറിച്ച്ചാണെന്ന് സായിപ്പ് വിളംബിയപ്പോള്‍ അതും അണ്ണാക്ക് തൊടാതെ വിഴുങ്ങി ജീവിക്കുന്ന വരോട് സഹതാപം മാത്രമേ ഉള്ളൂ<<<<<<<<ഓഹോ മദീനയില്‍ അങ്ങനെ ഒന്നുണ്ടായിരുന്നോ? 1400 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതു പോലെ ഒന്ന് പിന്നെ ഉണ്ടാകാത്തതിന്റെ കാരണം എന്താണ്? മദീനയിലോ മക്കയിലോ അന്യ മത വിശ്വാസികളെ പ്രവേശിപ്പിക്കില്ല. എന്നിട്ടും എന്തേ ഇപ്പോള്‍ താങ്കളീ കൊട്ടിപ്പാടുന്ന വിശേഷം ഇവിടെ ഉണ്ടാകാത്തെ?
ഞാന്‍ പഠിച്ച ഇസ്ലാമിക ചരിത്രത്തില്‍ അങ്ങനെയല്ല. മൊഹമ്മദ് എന്ന അറബി ഇസ്ലാം എന്ന മതം സ്ഥാപിച്ച് അറേബ്യയില്‍ അത് വാളുകൊണ്ട് അടിച്ചേല്‍പ്പിച്ചു. അറേബ്യ പിടിച്ചടക്കി അവിടത്തെ ഖലീഫയായി. അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികളെയും യഹൂദരെയു വധിക്കുകയോ നിര്‍ബന്ധപൂര്‍വം മതം മാറ്റുകയോ ചെയ്തു. ഇതൊക്കെ അതിമനോഹരമാണെന്ന് തോന്നുനത് മറ്റെന്തോ കാരണം കൊണ്ടാണ്. ഇന്നും അറേബ്യയില്‍ ഇസ്ലാമല്ലതെ മറ്റൊരു മത വിശ്വാസവും അനുവദിക്കില്ല.
മൊഹമ്മദിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യമാരുടെ പിതാക്കന്‍മാര്‍ മൂന്നു പേര്‍ ഖലീഫമാരായി. പിന്നെ മകളുടെ ഭര്‍ത്താവും ഖലീഫയായി. ദോഷം പറയരുതല്ലോ, ഈ നാലെണ്ണത്തിനെയും മുസ്ലിങ്ങള്‍ തന്നെ വാളിനിരയാക്കി. അന്നു തുടങ്ങിയ കൊലപാതകം ഇന്നും തുടരുന്നു. ലോകം മുഴുവന്‍ അശാന്തി വിതച്ചുകൊണ്ട്. ഷിയക്ക് സുന്നികളെ കണ്ടുകൂട. ഷിയകള്‍ക്കും സുന്നികള്‍ക്കും അഹമ്മദിയകളെ കണ്ടു കൂടാ. മോസ്കുകളില്‍ പ്രാര്‍ത്ഥിച്ചിരിക്കുമ്പോഴാണിവര്‍ പരസ്പരം കൊല്ലുന്നത്.
കേരളം എന്ന ഇട്ടാവട്ടത്തില്‍ പോലും കാക്കത്തൊള്ളായിരം മുസ്ലിം വിഭാഗങ്ങളുണ്ട്. പരസ്പരം കടിച്ചു കീറികൊണ്ട്. കാന്തപുരം സുന്നിക്ക് മറ്റ് സുന്നികളെ കണ്ടുകൂടാ. അധികാരം കയ്യിലുണ്ടായിരുന്നെങ്കില്‍ ഇവര്‍ വാളുകൊണ്ടായിരുന്നു വിദ്വേഷം തീര്‍ക്കുക. മദീനയില്‍ ആനയുണ്ടായിരുന്നു ചേനയുണ്ടായിരുന്നു എന്നൊക്കെ വീമ്പ് പറഞ്ഞിട്ടെന്താണ്?
ഇസ്ലാമിക ചരിത്രം ശരിയം വണ്ണം വായിച്ചു പഠിച്ചാല്‍ ഇതൊക്കെ മനസിലാകും.>>>>>>അന്ധന്മാരോട് ആനയുടെ വലിപ്പത്തെ കുറിച്ച് തര്‍ക്കിക്കാന്‍ ഞാനില്ല. മാര്‍ക്സിസ്റ്റുകാര്‍ ഒരു രാഷ്ട്രീയ എതിരാളിയെ കൊന്നാല്‍ കാറല്‍ മാര്‍ക്സിനെ ആരും ചീത്ത വിളിക്കാറില്ല.ആദര്‍ശങ്ങളില്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ കടന്നു കൂടുമ്പോള്‍ സുന്നിയും ശിയയും വാളെടുക്കും. അത് എല്ലാ വിഭാഗങ്ങളിലും കാണുന്നു.<<<<<<ആനയേക്കുറിച്ച് ആരോട് തര്‍ക്കിക്കണമെങ്കിലും ആദ്യം ആനയെ മനസിലാക്കണം. കുഴിയാനയെ കണ്ടിട്ട് ആനയാണെന്നു കരുതി അതിന്റെ വലുപ്പത്തേക്കുറിച്ച് ചിലര്‍ക്ക് തര്‍ക്കിക്കാന്‍ തോന്നും. ആ വിദ്യ ആനയെ കാണാത്തവരുടെ അടുത്ത് ചെലവായേക്കും.
രാഷ്ട്രീയ എതിരാളിയെ തെരഞ്ഞെടുപ്പ് ഗോദയില്‍ കണ്ടാല്‍, കാണുനിടത്തു വച്ചൊക്കെ വധിക്കണം, സന്ധികള്‍ തോറും വെട്ടണം, കണ്ഠങ്ങള്‍ തോറും വെട്ടണം, എന്നൊക്കെ കാള്‍ മാര്‍ക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ എഴുതി വച്ചിട്ടുണ്ടെങ്കില്‍, സുബോധമുള്ള എല്ലാവരും കാള്‍ മാര്‍ക്സിനെ ചീത്ത വിളിക്കും. അതിനാണ് വിവേചന ശക്തി എന്ന ഒരു സംഗതി മനുഷ്യര്‍ക്കുള്ളത്.>>>>>>>ഇന്നത്തെ 'മാധ്യമം' ദിനപത്രം വായിച്ചാലറിയാം കാളിയെപ്പോലെ ഇസ്ലാമോ ഫോബിയ തലയ്ക്കു പിടിച്ചു ഒട്ടേറെ പേരെ തോക്കിനിരയാക്കിയ ഒരു യൂറോപ്യന്‍ ഭീകരനെ കുറിച്ച കഥ. നല്ല ഒന്നാംതരം ക്രിസ്ത്യന്‍ മിലിടന്റ്റ് ഗ്രൂപ്പ് പ്രോഡക്റ്റ്. അയാള്‍ തന്റെ ചെയ്തിയില്‍ അഭിമാനിക്കുന്നുവത്രേ!<<<<<<മാദ്ധ്യമം മാത്രം വയിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണു താങ്കള്‍ക്ക്.
ഇസ്ലാമോഫോബിയ തലക്ക് പിടിക്കുന്നവര്‍ സാധാരണ മുസ്ലിങ്ങളെയാണു കൊല്ലുക. ഇസ്ലാമോഫോബിയ തലക്ക് പിടിച്ചാല്‍ ക്രിസ്ത്യാനികളെ കൊല്ലുന്ന വിനോദം മാദ്ധ്യമത്തിനു മാത്രമേ ഉണ്ടാകൂ. ഫോബിയ എന്ന വാക്കിന്റെ അര്‍ത്ഥം താങ്കള്‍ക്ക് അറിയാമെങ്കില്‍ മാദ്ധ്യമത്തിന്റെ മഹാന്‍മാര്‍ക്ക് പറഞ്ഞു കൊടുക്കാം.
ഉറുമ്പുകളോടും ഒട്ടകങ്ങളോടും ആടുകളോടും കാണിച്ച കരുണയൊന്നും താങ്കളീ പറയുന്ന കരുണാനിധി മനുഷ്യരോട് കാണിച്ചിട്ടില്ല. അതൊക്കെ ഈ കരുണാ നിധിയുടെ വാക്കുകളായി കുറാനില്‍ മുഴുവനുമുണ്ട്. ചില സാമ്പിളുകള്‍ താഴെ.
2:216. Warfare is ordained for you, though it is hateful unto you; but it may happen that ye hate a thing which is good for you, and it may happen that ye love a thing which is bad for you. Allah knoweth, ye know not.
3:118. O ye who believe! Take not for intimates others than your own folk, who would spare no pains to ruin you; they love to hamper you. Hatred is revealed by (the utterance of) their mouths, but that which their breasts hide is greater. We have made plain for you the revelations if ye will understand.
5: 51. O ye who believe! Take not the Jews and the Christians for friends. They are friends one to another. He among you who taketh them for friends is (one) of them. Lo! Allah guideth not wrongdoing folk.
8:12. When thy Lord inspired the angels, (saying): I am with you. So make those who believe stand firm. I will throw fear into the hearts of those who disbelieve. Then smite the necks and smite of them each finger.
9: 29. Fight against such of those who have been given the Scripture as believe not in Allah nor the Last Day, and forbid not that which Allah hath forbidden by His messenger, and follow not the Religion of Truth, until they pay the tribute readily, being brought low.കരുണാനിധിയുടെ വാക്കുകളെന്നു വിശ്വസിക്കപ്പെടുന്ന കുര്‍ആനില്‍ അന്യമതവിശ്വാസികളെ എങ്ങനെയൊക്കെ പീഢിപ്പിക്കണമെന്നതിന്റെ ഗവേഷണം തന്നെയുണ്ട്. അതില്‍ നിന്നും പ്രചോദനം കൊണ്ട ബിന്‍ലാദന്‍ മുതല്‍ തടിയന്റവിട വരെയുള്ള മുസ്ലിങ്ങള്‍ അതൊക്കെ പ്രാവര്‍ത്തികമാക്കുന്നു. അവരൊക്കെ കരുണാനിധിയുടെ യഥാര്‍ത്ഥ പിന്‍ഗാമികളാണോ അല്ലയോ എന്നൊക്കെ അറിയണമെങ്കില്‍ ചിന്താശേഷി എന്ന വസ്തു കൂടെ ഉപയോഗപ്പെടുത്തണം. സാത്വികനാകാനും ഭീകരനാകനും ഈ കരുണാനിധിയുടെ പിന്‍ഗാമികള്‍ക്ക് സാധിക്കും.അതവര്‍ ലോകത്തിന്റെ മുന്നില്‍ തെളിയിക്കുന്നുമുണ്ട്. മാദ്ധ്യമം മാത്രം വായിച്ച് കുറച്ച് ഒട്ടകപക്ഷികള്‍ തല മണ്ണില്‍ പൂഴ്ത്തി ഇരുന്നാലൊന്നും ഈ യാഥാര്‍ത്ഥ്യങ്ങള്‍ യാഥാര്‍ത്ത്യങ്ങളല്ലാതാകില്ല.>>>>>>>അങ്ങേത്തലക്കല്‍ ഒരു ബിന്‍ ലാദനെയും ഇങ്ങേത്തലക്കല്‍ ഒരു തടിയന്റവിട നസീറിനെയും കൂട്ടിക്കെട്ടിക്കൊണ്ട് ഒരു മതവിഭാഗത്തെയാകെ തീവ്രവാദികളെന്ന് ചാപ്പ കുത്താനുള്ള ശ്രമം ഒരുവകപ്പെട്ട എല്ലാവരും ഇപ്പോള്‍ നിര്‍ത്തിയിട്ടുണ്ട്. എന്നിട്ടും കാളിദാസന്‍ അത് ഉപേക്ഷിക്കാത്തത് ഖേദകരമാണ്. ഖുര്‍ആന്‍ വായിച്ചവരോ അല്ലെങ്കില്‍ മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവരോ ആയത്കൊണ്ട് അവരെല്ലാം എവിടെയാണ് മറ്റ് മതക്കാരെ ആക്രമിക്കുന്നത്. മറ്റേതൊരു മതവിശ്വാസികളെയും പോലെ തന്നെ അവരും ഇതര മതവിശ്വാസികളുമായി സഹവര്‍ത്തിക്കുന്നില്ലേ? ഞാന്‍ ഈ പോസ്റ്റില്‍ പറയാന്‍ ഉദ്ദേശിച്ചത്, അമേരിക്കയ്ക്ക് അവരുടെ നിയമം അമേരിക്കയില്‍ നടപ്പാക്കാന്‍ അവകാശമുണ്ട് എന്നും അതില്‍ പ്രയാസം ഉള്ളവര്‍ എന്തിന് അങ്ങോട്ട് പോകണം എന്നും മാത്രമാണ്.<<<<<<<<അങ്ങേത്തലക്കല്‍ ഒരു ബിന്‍ ലാദനെയും ഇങ്ങേത്തലക്കല്‍ ഒരു തടിയന്റവിട നസീറിനെയും കൂട്ടിക്കെട്ടിക്കൊണ്ട് ഒരു മതവിഭാഗത്തെയാകെ തീവ്രവാദികളെന്ന് ചാപ്പ കുത്താനുള്ള ശ്രമം ആരൊക്കെ നിറുത്തിയാലും, താങ്കളുടെ കാണപ്പെട്ട ദൈവം അമേരിക്ക നിറുത്തിയിട്ടില്ല. അതുകൊണ്ടാണ്, ഷാ രുഖ് ഖാന്‍ എന്നും കലാം എന്നും മമ്മൂട്ടി എന്നും പേരുള്ള മുസ്ലിങ്ങളെയും, കമല്‍ ഹാസന്‍ എന്ന ഹിന്ദുവിനെവരെ മുസ്ലിം തീവ്രവാദിയെന്ന് സംശയിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നതും. അതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ്, കമല്‍ തന്റെ പേര്‍ മുസ്ലിം പേരാക്കി മാറ്റാന്‍ ആലോചിക്കുന്നതും. അതേപ്പറ്റി ഒരു പോസ്റ്റ് എഴുതിയത് ഇതൊന്നും മനസിലാക്കാതെയാണെന്നിപ്പോള്‍ പിടികിട്ടി. ഈ ബിന്‍ ലാദന്‍ കാരണമാണ്, മുസ്ലിങ്ങളായ ഷാ രുഖ് ഖാനും, കലാമിനും, മമ്മൂട്ടിക്കും, ഹിന്ദുവായ കമല്‍ ഹാസനും ഈ അവഹേളനം സഹിക്കേണ്ടി വന്നത്. 9/11 ഉണ്ടായിരുന്നില്ലെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.
ഖുര്‍ആന്‍ വായിക്കുന്നരും മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവരും എല്ലാം മറ്റ് മതക്കാരെ ആക്രമിക്കുന്നു എന്നു ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ ബിന്‍ ലാദനും തടിയന്റവിടയും അത് ചെയ്യുനുണ്ട്. അനേകം മലയാളികള്‍ അത് ചെയ്യുന്നുണ്ട്. കാഷ്മീരില്‍ പോയി ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യുന്നുണ്ട്. അവരെയാണു ഞാന്‍ വിമര്‍ശിച്ചത്. ഇവരൊന്നും മുസ്ലിങ്ങളല്ല എന്നാണിവിടെ ഇസ്ലാമിന്റെ മൊത്തക്കച്ചവടമേറ്റെടുത്ത ഒരാള്‍ എഴുതിയതും. താങ്കള്‍ക്കുമതു വിശ്വസിക്കാം.
മുസ്ലിം പേരുള്ള ആരെയും തീവ്രവാദിയെന്നു സംശയിച്ച് മണിക്കൂറുകള്‍ തടഞ്ഞു വയ്ക്കുന്ന അമേരിക്കന്‍ നിയമം അമേരിക്കയ്ക്ക് അവരുടെ അമേരിക്കയില്‍ നടപ്പാക്കാന്‍ അവകാശമുണ്ട് എന്നാണു താങ്കള്‍ പറയുന്നതെന്ന് എനിക്ക് മനസിലായി. പക്ഷെ അങ്ങനെ ഒരു നിയമം മനുഷ്യാവാകാശ ലംഘനമാണെന്ന അഭിപ്രായം എനിക്കുണ്ട്. അതേ ഞാനും എഴുതിയുള്ളു.
ഇന്‍ഡ്യയില്‍ വരുന്ന അമേരിക്കക്കാരനെ, പഴയ പ്രസിഡണ്ട് ബുഷുള്പ്പടെയുള്ളവരെ ഇതേ രീതിയില്‍ ഇന്‍ഡ്യയിലും തടഞ്ഞു വയ്ക്കണം. എങ്കിലേ ഇതിന്റെ ഗൌരവം അമേരിക്കക്കാരനു പിടി കിട്ടൂ. താങ്കള്‍ അംഗീകരിക്കില്ലെങ്കിലും, ഇസ്ലാമിക ഭീകരത അമേരിക്കയേക്കാള്‍ കൂടുതല്‍ നേരിടുന്ന രാജ്യമാണിന്‍ഡ്യ. അമേരിക്ക അറസ്റ്റ് ചെയ്ത രണ്ട് ഇസ്ലാമിക ഭീകരര്‍ ഇപ്പോഴും ക്രൈസ്തവ നാമം വഹിക്കുന്ന സായിപ്പന്‍മാരാണ്. ഇന്‍ഡ്യയില്‍ വരുന്ന കുറച്ച് സായിപ്പന്‍മാരെ ഇസ്ലാമിക ഭീകരാണെന്ന് സംശയിച്ച് മണിക്കൂറുകള്‍ തടഞ്ഞു വച്ച് ചോദ്യം ചെയ്യുക. പക്ഷെ അതൊക്കെ ചെയ്യണമെങ്കില്‍ നട്ടെല്ലുള്ള അധികാരികള്‍ നാടു ഭരിക്കണം. അമേരിക്ക ഇരിക്കാന്‍ പറഞ്ഞാല്‍ അടിയന്‍ മുട്ടിലിഴഞ്ഞോളാം എന്നു പ്രതികരിക്കുന്ന ഉണ്ണാക്ക മോറന്‍മര്‍ പോരാ. 20 നോട്ടിക്കല്‍ മൈലിനപ്പുറമാണെങ്കില്‍ കടലില്‍ വച്ച് ഏതിന്‍ഡ്യക്കാരനെയും വധിക്കാന്‍ സായിപ്പിന്, അവകാശമുണ്ടെന്നാണ്, വിനീത ദാസന്റെ ഇന്‍ഡ്യാ ഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.
ഈ അവഹേളനം ഇഷ്ടമില്ലാത്തവര്‍ അമേരിക്കയിലേക്ക് പോകേണ്ട എന്നാണെന്റെയും അഭിപ്രായം. ഈ അവഹേളനത്തിനു മറുപടിയായി ഇന്‍ഡ്യയില്‍ വരുന്ന അമേരിക്കക്കാരെയും അവഹേളിക്കണമെന്നു കൂടി എനിക്കഭിപ്രായമുണ്ട്. കമല്‍ ഹാസന്‍ അമേരിക്കയിലേക്ക് പോകുന്നില്ല. പക്ഷെ അവരുടെ ചെറ്റത്തരത്തില്‍ പ്രതിഷേധിച്ച് പേരു മാറ്റുന്നു. കമലിനെ അതിനു ഞാന്‍ അഭിനന്ദിക്കുന്നു.>>>>>>(വി.ഖുര്‍ആന്റെ ആശയ സൌന്ദര്യത്തില്‍ ആകൃഷ്ടനായ ശ്രീ വാണിദാസ് എളയാവൂരിന്റെ വാക്കുകള്‍ )<<<<<<കുര്‍ആന്‍ വായിച്ചു മനസിലാക്കന്‍ താങ്കള്‍ക്ക് വാണിദാസ് ഇളയാവൂരിന്റെ സഹായം വേണ്ടി വരുന്നു. ഇതാണ്, ഒരു ശരാശരി മുസ്ലിമിന്റെ ഗതികേട്. ഏറ്റവും ലളിതമെന്ന് കരുണാനിധി പറഞ്ഞത് വായിക്കാനും മനസിലാക്കാനും വാണിദാസുമാര്‍ വേണം. വാണിദാസിനു മുന്നെ അതിലും മുന്തിയ മാധവിക്കുട്ടി ഇതൊക്കെ പറഞ്ഞിരുന്നു. പക്ഷെ അതില്‍ പശ്ചാത്തപിച്ചാണവര്‍ മരിച്ചത്.
ഒരു വാണിദാസ് ഇളയാവൂര്‍ എന്തെങ്കിലും എഴുതി എന്നു കരുതി കുര്‍ആനില്‍ കരുണാനിധി എഴുതി വച്ചിരിക്കുന്നത് മാഞ്ഞു പോകില്ല. ലോകാവസാനം വരെ മാറ്റാനാകില്ല എന്നും എല്ലാ മുസ്ലിങ്ങളും അക്ഷരം പ്രതി അനുസരിക്കണമെന്നും പറഞ്ഞ് കരുണാനിധി തന്നെയാണ്, അള്ളായുടെ വെളിപ്പെടുത്തലുകള്‍ എന്ന ലേബലൊട്ടിച്ച് ഇതൊക്കെ എഴുതി വച്ചിരിക്കുന്നത്. യഹൂദരോടും ക്രിസ്ത്യാനികളോടും ചങ്ങാത്തം കൂടരുത് എന്ന് പറഞ്ഞാല്‍ അതിന്, ഒരര്‍ത്ഥമേ ഉള്ളു. അര്‍ത്ഥം മാറണമെങ്കില്‍ ഇവര്‍ ഒരു പക്ഷെ ഉറുമ്പുകളല്ലാത്ത മറ്റേതെങ്കിലും ജീവികളാണെന്ന് കരുതേണ്ടി വരും.
കരുണനിധി ഇതുപോലെ പല അല്‍പ്പത്തരങ്ങളും എഴുതി വച്ചിട്ടുണ്ട് എന്നു കരുതി കേരളത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും അതിനു പുല്ലു വില പോലും കല്‍പ്പിക്കുന്നില്ല. (പ്രത്യക്ഷത്തില്‍, മനസില്‍ ഒരു പക്ഷെ മറ്റ് വല്ലതുമായിരിക്കാം). അവര്‍ ക്രിസ്ത്യാനികളെ ചങ്ങതികളായി തന്നെ കരുതുന്നു. മക്കയും മദീനയും കാത്തു സൂക്ഷിക്കുന്ന മുന്തിയ മുസ്ലിമായ സൌദി രാജാവിന്റെ അടുത്ത ചങ്ങാതിമാരും ക്രിസ്ത്യാനികളാണ്.>>>>>ഒരു പോലീസ് സ്റെഷനില്‍ ആവശ്യപ്പെട്ടു ചെന്നാല്‍ ഒരു ദിവസം മുഴുവന്‍ തന്നെ ഇരിക്കാന്‍ പോലും അനുവാദമില്ലാതെ വെറും കാലില്‍ നിന്നും , ഭയപ്പെട്ട്ടും കഴിയേണ്ടി വരുന്ന, ലോക്കപ് മാര്‍ദ്ടനഗള്‍ക്കും ,മറ്റു മാനസിക പീടനങ്ങള്‍ക്കും ഇരയാകുന്നവരുടെ ഒരു സമൂഹത്തില്‍ , ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചും , ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ല എന്ന മട്ടിലും കഴിഞ്ഞു പോരുന്നവര്‍ക്കാണ് ഒരാളെ നാലു മണിക്കൂര്‍ ചോദ്യം ചെയാന്‍ മാറ്റി നിര്‍ത്തിയതില്‍ വല്ലാതെ ധാര്‍മിക രോഷം ..!! <<<<<മധുര മനോജ്ഞ മനുഷ്യാവകാശ പറുദീസ ആയ അമേരിക്ക ഇന്‍ഡ്യയിലെ പോലീസ് സ്റ്റേഷന്റെ നിലവാരത്തിലാണിപ്പോഴെന്ന് കുറച്ചു പേര്‍ക്കെങ്കിലും മനസിലായല്ലോ. നല്ലത്. പോലീസ് സ്റ്റേഷനിലൊക്കെ അഞ്ചാറു ദിവസം കാത്തിരിക്കുന്നത് നിയമം അനുസരിക്കലാണെന്നാണ്, സുകുമാരന്റെ പക്ഷം. അതിനു ജനങ്ങളെ പ്രേരിപ്പിക്കണമെന്നാണദ്ദേഹം കമല്‍ ഹസനെ ഉപദേശിക്കുന്നതും.
ഇന്‍ഡ്യയില്‍ അനേകം മനുഷ്യരെ വെടി വച്ചും, വടി വാളുകൊണ്ട് വെട്ടിയും, ബോംബ് വച്ചും ഇന്‍ഡ്യക്കാര്‍ തന്നെ കൊലപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് 20 നോട്ടിക്കല്‍ മൈലിനപ്പുറം ഇന്‍ഡ്യക്കാരെ വെടി വച്ചു കൊന്ന സായിപ്പിനെതിരെ ആരും പ്രതിഷേധിക്കരുത് എന്നു കൂടി പറഞ്ഞാല്‍ സംഗതികളൊക്കെ യഥാസ്ഥാനത്തായി. അവര്‍ക്ക് ഓരോരോ താമ്ര പത്രം കൂടി കൊടുത്ത് അനുമോദിക്കണമെന്നു കൂടി പറഞ്ഞാല്‍ ഇന്‍ഡ്യയിലെ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെട്ടു. സച്ചിന്‍ നൂറാം സെഞ്ചുറി അടിച്ച ആശ്വാസം.>>>>>>on the Brink: The Future of America, Pakistan and Afghanistan .
link : http://atimes.com/atimes/South_Asia/ND28Df01.htmlauthor Ahmed Rashid is a senior pak journalistwith dawn<<<<<<അജിത്,അഫ്ഘാനിസ്താനിലെയും പാകിസ്ഥാനിലെയും യഥാര്‍ത്ഥ വിശേഷങ്ങള്‍ പറയല്ലെ. മുള്ളമാരും മുക്രിമാരും കോപിക്കും. ലോകത്ത് നീതിയിലധിഷ്ടിതമായ അതിമനോഹരമായ ഒരു ഭരണകൂടം നില നിന്നത് മദീനയിലായിരുന്നുവെന്നും ഇപ്പോള്‍ അങ്ങനെ ഒന്നുള്ളത് ഈ പാകിസ്താനിലും അഫ്ഘാനിസ്ഥാനിലും ആണെന്നൊക്കെ വിശ്വസിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പാകിസ്ഥാനില്‍ ജീവിക്കുന്നവര്‍ക്കറിയാം സത്യം. കേരളത്തിലെ മത സൌഹാര്‍ദ്ദത്തിന്റെ തണലില്‍ ജീവിക്കുന്നവരുടെ തലയില്‍ ഇതൊന്നും കയറില്ല.